01.04.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - നിങ്ങളുടെ ഈ ജീവിതം ദേവതകളെക്കാളും ഉത്തമമാണ്, എന്തുകൊണ്ടെന്നാല് നിങ്ങളിപ്പോള് രചയിതാവിനെക്കുറിച്ചും രചനയെക്കുറിച്ചും യഥാര്ത്ഥ രീതിയില് മനസ്സിലാക്കി ആസ്തികരായിരിക്കുന്നു

ചോദ്യം :-
മുഴുവന് കല്പത്തിലും ലഭിക്കാത്ത, സംഗമയുഗീ ഈശ്വരീയ പരിവാരത്തിന്റെ വിശേഷത എന്താണ്?

ഉത്തരം :-
ഈ സമയത്താണ് സ്വയം ഈശ്വരന് അച്ഛനായി വന്ന് നിങ്ങള് കുട്ടികളെ സംരക്ഷിക്കുന്നത്, ടീച്ചറായി പഠിപ്പിക്കുന്നത്, സദ്ഗുരുവായി മാറി നിങ്ങളെ പൂക്കളാക്കി കൂടെക്കൊണ്ടു പോകുന്നത്. സത്യയുഗത്തില് ദൈവീക പരിവാരമായിരിക്കും പക്ഷേ ഇങ്ങനെയുളള ഈശ്വരീയ പരിവാരമുണ്ടാവുകയില്ല. നിങ്ങള് കുട്ടികള് ഇപ്പോള് പരിധിയില്ലാത്ത സന്യാസിമാരാണ്. രാജയോഗികളാണ്. രാജ്യപദവിയ്ക്കുവേണ്ടി പഠിച്ചുകൊണ്ടിരിക്കുകയാണ്.

ഓംശാന്തി.  
ഇത് സ്കൂള് അഥവാ പാഠശാലയാണ്. ആരുടെ പാഠശാലയാണ്? ആത്മാക്കളുടെ പാഠശാലയാണ്. ആത്മാവിന് ശരീരമില്ലാതെ ഒന്നും തന്നെ കേള്ക്കാന് സാധിക്കില്ല എന്നത് തീര്ച്ചയാണ്. ഇത് ആത്മാക്കളുടെ പാഠശാലയാണ് എന്നു പറയുമ്പോള് മനസ്സിലാക്കണം - ആത്മാവിന് ശരീരത്തെ കൂടാതെ ഒന്നും തന്നെ മനസ്സിലാക്കാന് സാധിക്കില്ല. പിന്നീട് ജീവാത്മാവ് എന്ന് പറയേണ്ടതായി വരും. എല്ലാം ജീവാത്മാക്കളുടെ പാഠശാലയാണ്, അതുകൊണ്ടാണ് ഇതിനെ ആത്മാക്കളുടെ പാഠശാലയെന്ന് പറയുന്നത്. പരമപിതാവായ പരമാത്മാവ് വന്ന് പഠിപ്പിക്കുന്നു. അത് ഭൗതിക പഠിപ്പാണ് ഈ ആത്മീയ പഠിപ്പ് പരിധിയില്ലാത്ത ബാബയാണ് പഠിപ്പിക്കുന്നത്. അപ്പോള് ഇത് ഗോഡ്ഫാദറിന്റെ സര്വ്വകലാശാലയാണ്. ഭഗവാനുവാചയല്ലേ. ഇത് ഭക്തിമാര്ഗ്ഗമല്ല, ഇത് പഠിപ്പാണ്. സ്കൂളില് പഠിപ്പാണ് ഉണ്ടാവുക. ക്ഷേത്രങ്ങളിലും ദേവാലയങ്ങളിലുമാണ് ഭക്തിയുണ്ടാകുന്നത്. ഇവിടെ ആരാണ് പഠിപ്പിക്കുന്നത്? ഭഗവാനുവാച. മറ്റൊരു പാഠശാലയിലും ഭഗവാന് പഠിപ്പിക്കുന്നില്ല. ഇവിടെ മാത്രമാണ് ഭഗവാന് പഠിപ്പിക്കുന്നത്. ഉയര്ന്നതിലും ഉയര്ന്ന ഭഗവാനെയാണ് ജ്ഞാനസാഗരന് എന്ന് പറയുന്നത്. ആ ഭഗവാന് മാത്രമേ ജ്ഞാനം നല്കാന് സാധിക്കൂ. ബാക്കി എല്ലാം ഭക്തിയാണ്. ഭക്തിയെക്കുറിച്ച് ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്, അതിലൂടെ സദ്ഗതി ഉണ്ടാകില്ല. സര്വ്വരുടെയും സദ്ഗതി ദാതാവ് ഒരേയൊരു പരമാത്മാവാണ്. ആ പരമാത്മാവാണ് രാജയോഗം പഠിപ്പിക്കുന്നത്. ആത്മാവ് ശരീരത്തിലൂടെ കേള്ക്കുന്നു. മറ്റൊരു ജ്ഞാനത്തിലും ഭഗവാനുവാചാ എന്നില്ല. ശിവജയന്തി ആഘോഷിക്കുന്നതും ഭാരതത്തില് തന്നെയാണ്. ഭഗവാന് നിരാകാരനാണ് പിന്നെ എങ്ങനെ ശിവജയന്തി ആഘോഷിക്കും? ശരീരത്തില് പ്രവേശിക്കുമ്പോഴാണ് ജയന്തി ഉണ്ടാകുന്നത്. ബാബ പറയുന്നു ഞാന് ഒരിക്കലും ഗര്ഭത്തില് പ്രവേശിക്കുന്നില്ല. നിങ്ങള് എല്ലാവരും ഗര്ഭത്തിലേക്ക് പ്രവേശിക്കുന്നു. 84 ജന്മങ്ങള് എടുക്കുന്നു. ഏറ്റവും കൂടുതല് ജന്മങ്ങള് എടുക്കുന്നത് ഈ ലക്ഷ്മി നാരായണനാണ്. 84 ജന്മങ്ങളെടുത്ത് പിന്നീട് കറുത്തതും, സാധാരണക്കാരനുമായി മാറുന്നു. ലക്ഷ്മീ- നാരായണനെന്നും പറയാം രാധാ-കൃഷ്ണനെന്നും പറയാം. രാധാ-കൃഷ്ണന് കുട്ടിക്കാലത്താണ്. അവര് ജന്മം എടുക്കുന്നതു തന്നെ സ്വര്ഗ്ഗത്തിലാണ്. വൈകുണ്ഢമെന്നും പറയുന്നു. ആദ്യ നമ്പറിലെ ജന്മം ഇവരുടെതാണ്, അപ്പോള് 84 ജന്മങ്ങളും ഇവര് തന്നെയാണ് എടുക്കുന്നത്. തമോപ്രധാനത്തില് നിന്നും സതോപ്രധാനമായും സതോപ്രധാന അവസ്ഥയില് നിന്നും തമോപ്രധാനമായും മാറുന്നു. കൃഷ്ണനെ എല്ലാവരും സ്നേഹിക്കുന്നു. കൃഷ്ണന്റെ ജന്മമുണ്ടാകുന്നത് പുതിയ ലോകത്തിലാണ്. പിന്നീട് പുനര്ജന്മം എടുത്തെടുത്ത് ഈ പഴയ ലോകത്തിലേക്ക് എത്തിച്ചേരുമ്പോള് തമോപ്രധാനമായിത്തീരുന്നു. ഈ കളി തന്നെ ഇങ്ങനെയാണ്. ഭാരതം ആദ്യം സതോപ്രധാനവും സുന്ദരവുമായിരുന്നു. ഇപ്പോള് കറുത്തതായിത്തീര്ന്നു. ബാബ പറയുന്നു ഈ എല്ലാ ആത്മാക്കളും എന്റെ കുട്ടികളാണ്. ഇപ്പോള് എല്ലാവരും കാമചിതയില് എരിഞ്ഞ് കറുത്തതായിത്തീര്ന്നു. ഞാന് വന്ന് എല്ലാവരെയും തിരികെ കൊണ്ടു പോകുന്നു. ഈ സൃഷ്ടിചക്രം തന്നെ ഇങ്ങനെയാണ്. പുഷ്പങ്ങളുടെ പൂന്തോട്ടം പിന്നീട് മുള്ക്കാടായിത്തീരുന്നു. ബാബ മനസ്സിലാക്കിത്തരുന്നു നിങ്ങള് കുട്ടികളും എത്ര സുന്ദരമായ വിശ്വത്തിന്റെ അധികാരികളായിരുന്നു. ഇപ്പോള് വീണ്ടും ആയിക്കൊണ്ടിരിക്കുന്നു. ഈ ലക്ഷ്മീ-നാരായണന് വിശ്വത്തിന്റെ അധികാരികളായിരുന്നു. ഇവര് 84 ജന്മങ്ങള് എടുത്ത് ഇപ്പോള് വീണ്ടും അതുപോലെയായി മാറിക്കൊണ്ടിരിക്കുകയാണ് അതായത് അവരുടെ ആത്മാക്കള് ഇപ്പോള് പഠിച്ചുകൊണ്ടിരിക്കുകയാണ്.

നിങ്ങള്ക്ക് അറിയാം സത്യയുഗത്തില് അപാരസുഖമാണ്. അവിടെ ഒരിക്കലും ബാബയെ ഓര്മ്മിക്കേണ്ട ആവശ്യമില്ല. ഇങ്ങനെയൊരു മഹിമയുണ്ട് ദുഃഖത്തില് എല്ലാവരും സ്മരിക്കുന്നു... ആരെ സ്മരിക്കുന്നു? ബാബയെ. ഇത്രയ്ക്കും കൂടുതല് പേരെ സ്മരിക്കേണ്ട കാര്യമൊന്നും തന്നെയില്ല. ഭക്തിയില് എത്ര പേരെയാണ് സ്മരിക്കുന്നത്? ഒന്നും തന്നെ അറിയുന്നില്ല. കൃഷ്ണന് ആരാണ്, എപ്പോഴാണ് വന്നത്? ഒന്നും തന്നെ അറിയുന്നില്ല. കൃഷ്ണന്റെയും നാരായണന്റെയും വ്യത്യാസത്തെക്കുറിച്ചു പോലും മനസ്സിലാക്കുന്നില്ല. ശിവബാബയാണ് ഏറ്റവും ഉയര്ന്നത്. അതിന് താഴെയായി ബ്രഹ്മാവും വിഷ്ണുവും ശങ്കരനുമാണ്. അവരെ ദേവതകള് എന്നു പറയുന്നു. മനുഷ്യര് എല്ലാവരെയും ഭഗവാന് എന്നു പറയുന്നു. സര്വ്വവ്യാപിയെന്നു പറയുന്നു. ബാബ പറയുന്നു - സര്വ്വവ്യാപി മായയാണ് പഞ്ച വികാരങ്ങളാണ്. ഇത് ഓരോരുത്തരുടെയും ഉളളിലുണ്ട്. സത്യയുഗത്തില് വികാരങ്ങളൊന്നും തന്നെയില്ല. മുക്തിധാമത്തിലും ആത്മാക്കള് പവിത്രമായിരിക്കുന്നു. അപവിത്രതയുടെ കാര്യം തന്നെയില്ല. രചയിതാവായ ബാബ തന്നെയാണ് വന്ന് തന്റെ പരിചയം നല്കുന്നത്, സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ രഹസ്യവും മനസ്സിലാക്കിത്തരുന്നത്. ഇതിലൂടെ നിങ്ങള് ആസ്തികരായിത്തീരുന്നു. നിങ്ങള് ഒരേയൊരു പ്രാവശ്യമാണ് ആസ്തികരായിത്തീരുന്നത്. നിങ്ങളുടെ ഈ ജീവിതം ദേവതകളേക്കാളും ഉത്തമമാണ്. മനുഷ്യ ജന്മം ദുര്ലഭമാണെന്ന് പറയാറുണ്ട്. എപ്പോഴാണോ പുരുഷോത്തമ സംഗമയുഗമുണ്ടാകുന്നത്, അപ്പോള് വജ്രസമാനമായ ജീവിതമായിരിക്കും. ലക്ഷ്മീ-നാരായണന്റെ ജീവിതത്തെ വജ്രസമാനമെന്നു പറയില്ല. നിങ്ങളുടേതാണ് വജ്രസമാനമായ ജന്മം. നിങ്ങള് ഈശ്വരീയ സന്താനമാണ്, അവര് ദൈവീക സന്താനവും. ഇവിടെ നിങ്ങള് പറയുന്നു, നമ്മള് ഈശ്വരീയ സന്താനമാണ്, ഈശ്വരനാണ് നമ്മുടെ അച്ഛന്. നമ്മെളെ പഠിപ്പിക്കുന്നതും ഈശ്വരനാണ് എന്തുകൊണ്ടെന്നാല് ജ്ഞാനസാഗരനല്ലേ, രാജയോഗം അഭ്യസിപ്പിക്കുന്നു. ഈ ജ്ഞാനം ഒരേയൊരു തവണ പുരുഷോത്തമ സംഗമയുഗത്തില് ലഭിക്കുന്നു. ഇത് ഉത്തമത്തിലും ഉത്തമനായ പുരുഷനായി (ആത്മാവ്) തീരുന്നതിനുളള യുഗമാണ്. ഇതൊന്നും ലോകത്തിലുളളവര്ക്ക് അറിയില്ല. എല്ലാവരും കുംഭകര്ണ്ണന്റെ അജ്ഞാനമാകുന്ന നിദ്രയില് ഉറങ്ങി കിടക്കുകയാണ്. എല്ലാവരുടെയും വിനാശം തൊട്ടു മുന്നിലാണ്. അതുകൊണ്ട് ഇപ്പോള് ആരുമായും കുട്ടികള്ക്ക് ഒരു സംബന്ധവും വെക്കരുത്. ഇങ്ങനെ പറയാറുണ്ട് അന്തിമകാലത്ത് ആരാണോ തന്റെ പത്നിയെ സ്മരിക്കുന്നത്... അന്തിമകാലത്ത് ശിവബാബയെ സ്മരിക്കുകയാണെങ്കില് നാരായണന്റെ പരമ്പരയില് വന്ന് ജന്മമെടുക്കുന്നു. ഈ ഏണിപ്പടി വളരെ നല്ലതാണ്. ഇങ്ങനെ എഴുതിയിട്ടുണ്ട് നമ്മള് തന്നെയാണ് ദേവതകള്, ക്ഷത്രിയര്... ഈ സമയത്ത് രാവണരാജ്യമാണ്, അപ്പോഴാണ് നമ്മുടെ ആദി സനാതന ദേവതാധര്മ്മത്തെ മറന്ന് അന്യധര്മ്മങ്ങളില് അകപ്പെട്ടത്. ഈ മുഴുവന് ലോകവും ലങ്കയാണ്. ബാക്കി സ്വര്ണ്ണത്തിന്റെ ലങ്കയൊന്നും ഉണ്ടായിരുന്നില്ല. ബാബ പറയുന്നു നിങ്ങള് നിങ്ങളെക്കാളും കൂടുതല് എന്റെ ഗ്ലാനിയാണ് ചെയ്തത്. നിങ്ങള്ക്ക് 84 ലക്ഷം ജന്മങ്ങളുണ്ടെന്നും, എന്നെ കണ-കണങ്ങളിലുണ്ടെന്നും പറഞ്ഞു. ഇങ്ങനെയുളള അപകാരികളുടെമേലാണ് ഞാന് ഉപകാരം ചെയ്യുന്നത്. ബാബ പറയുന്നു നിങ്ങളുടെ ദോഷമല്ല ഇത് ഡ്രാമയിലെ കളിയാണ്. സത്യയുഗം ആദി മുതല്ക്ക് കലിയുഗം അന്തിമം വരെയ്ക്കും ഈ കളിയുണ്ട്. ഇത് വീണ്ടും ആവര്ത്തിക്കുക തന്നെ ചെയ്യും. ഇത് ബാബയ്ക്കല്ലാതെ മറ്റാര്ക്കും മനസ്സിലാക്കിത്തരാന് സാധിക്കില്ല. നിങ്ങളെല്ലാവരും ബ്രഹ്മാകുമാരിമാരും ബ്രഹ്മാകുമാരന്മാരുമാണ്. നിങ്ങള് ബ്രഹ്മണര് ഈശ്വരീയ സന്താനങ്ങളാണ്. നിങ്ങള് ഈശ്വരീയ പരിവാരത്തിലാണ് ഇരിക്കുന്നത്. സത്യയുഗത്തില് ദൈവീക പരിവാരമാണ്. ഈ ഈശ്വരീയ പരിവാരത്തില് ബാബ നിങ്ങളെ സംരക്ഷിക്കുന്നുമുണ്ട്, പഠിപ്പിക്കുന്നുമുണ്ട്. പിന്നീട് പൂക്കളാക്കി മാറ്റി കൂടെക്കൊണ്ടു പോകുകയും ചെയ്യുന്നു. നിങ്ങള് മനുഷ്യനില് നിന്നും ദേവതയായി മാറുന്നതിനു വേണ്ടിയാണ് പഠിക്കുന്നത്. മനുഷ്യനില് നിന്നും ദേവതയാക്കി... എന്ന് ഗ്രന്ഥങ്ങളിലുമുണ്ട്. അതുകൊണ്ടാണ് പരമാത്മാവിനെ മായാജാലക്കാരനാണെന്ന് പറയുന്നത്. നരകത്തെ സ്വര്ഗ്ഗമാക്കിമാറ്റുക എന്നത് മായാജാലത്തിന്റെ കളിയല്ലേ. സ്വര്ഗ്ഗം നരകമായിത്തീരുന്നതില് 84 ജന്മങ്ങളും, പിന്നീട് നരകം സ്വര്ഗ്ഗമായിത്തീരുന്നതില് ഒരു സെക്കന്റും മതി. ഒരു സെക്കന്റില് ജീവന്മുക്തി. ഞാന് ആത്മാവാണ്, ആത്മാവിനെയും അറിഞ്ഞു കഴിഞ്ഞു. ബാബയെയും അറിഞ്ഞു കഴിഞ്ഞു. ആത്മാവ് എന്താണെന്ന് മറ്റൊരു മനുഷ്യര്ക്കും തന്നെ ഇതറിയില്ല. ഗുരുക്കന്മാര് അനേകമുണ്ട്, സദ്ഗുരു ഏകനാണ്. സദ്ഗുരു അകാലനാണെന്ന് പറയാറുണ്ട്. പരമാത്മാവാണ് ഒരേയൊരു സദ്ഗുരു. പക്ഷേ ഗുരുക്കന്മാര് ധാരാളമുണ്ട്. ആരുംതന്നെ നിര്വ്വികാരിയല്ല. എല്ലാവരും വികാരത്തിലൂടെയാണ് ജന്മമെടുക്കുന്നത്.

ഇപ്പോള് രാജധാനിയുടെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. നിങ്ങള് എല്ലാവരും ഇവിടെ രാജ്യപദവിയ്ക്കു വേണ്ടിയാണ് പഠിക്കുന്നത്. രാജയോഗികളാണ്, പരിധിയില്ലാത്ത സന്യാസികളാണ്. അവര് ഹഠയോഗികള് പരിധിയുളള സന്യാസിമാരാണ്. ബാബ വന്ന് എല്ലാവരുടെയും സദ്ഗതി ചെയ്ത് എല്ലാവരെയും സുഖികളാക്കുന്നു. എന്നെ സദ്ഗുരു അകാലമൂര്ത്തി എന്നാണ് പറയുന്നത്. അവിടെ ഇടയ്ക്കിടെ ശരീരത്തെ എടുക്കുകയും ഉപേക്ഷിക്കുകയും ചെയ്യില്ല. കാലന് വിഴുങ്ങുകയില്ല. നിങ്ങളുടെ ആത്മാവ് അവിനാശിയാണ്. പക്ഷേ പാവനവും പതിതവുമായിത്തീരുന്നു. നിര്ലേപമല്ല. ഡ്രാമയുടെ രഹസ്യവും ബാബയാണ് മനസ്സിലാക്കിത്തരുന്നത്. രചയിതാവിനു മാത്രമേ രചനയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ രഹസ്യത്തെക്കുറിച്ച് മനസ്സിലാക്കിത്തരാന് സാധിക്കൂ. ജ്ഞാനസാഗരന് ഒരേയൊരു ബാബയാണ്. ബാബ തന്നെയാണ് നിങ്ങളെ മനുഷ്യനില് നിന്നും ദേവത അതായത് ഡബിള് കിരീടധാരിയാക്കി മാറ്റുന്നത്. നിങ്ങളുടെ ജന്മം കക്കയ്ക്കു സമാനമായിരുന്നു. ഇപ്പോള് നിങ്ങള് വജ്ര സമാനമായിത്തീരുകയാണ്. ബാബ ഹം സൊ സൊ ഹം എന്ന മന്ത്രത്തെക്കുറിച്ചും മനസ്സിലാക്കിത്തന്നിട്ടുണ്ട്. അവര് ആത്മാവ് തന്നെയാണ് പരമാത്മാവ്, പരമാത്മാവ് തന്നെയാണ് ആത്മാവ്, ഹം സോ സോഹം, എന്നാണ് പറയുന്നത്. ബാബ പറയുന്നു ആത്മാവിനെങ്ങനെ പരമാത്മാവാകാന് സാധിക്കും!. ബാബ നിങ്ങള്ക്ക് മനസ്സിലാക്കിത്തരുന്നു - നമ്മള് ആത്മാക്കള് ഈ സമയം ബ്രാഹ്മണരാണ്. പിന്നീട് നമ്മള് ആത്മാക്കള് ബ്രാഹ്മണനില് നിന്ന് ദേവതയായിത്തീരുന്നു. പിന്നീട് ക്ഷത്രിയനായിത്തീരുന്നു. പിന്നീട് ശൂദ്രനില് നിന്ന് ബ്രാഹ്മണന്. ഏറ്റവും ഉയര്ന്ന ജന്മം നിങ്ങളുടേതാണ്. ഇത് ഈശ്വരന്റെ വീടാണ്. നിങ്ങള് ആരുടെ അടുത്താണ് ഇരിക്കുന്നത്? മാതാ-പിതാവിന്റെ അടുത്ത്. നിങ്ങളെല്ലാവരും സഹോദരീ-സഹോദരന്മാരാണ്. ബാബ ആത്മാക്കള്ക്കാണ് പഠിപ്പ് നല്കുന്നത്. നിങ്ങള് എല്ലാവരും എന്റെ കുട്ടികളാണ്. സമ്പത്തിന്റെ അധികാരികളാണ്. അതുകൊണ്ട് പരമാത്മാവാകുന്ന പിതാവില് നിന്നും സമ്പത്തെടുക്കാന് എല്ലാവര്ക്കും സാധിക്കും. ബാബയില് നിന്നും സമ്പത്ത് എടുക്കാന് പ്രായമായവര്ക്കും, കുട്ടികള്ക്കും, മുതിര്ന്നവര്ക്കും എല്ലാവര്ക്കും അധികാരമുണ്ട്. കുട്ടികള്ക്കും ഇതുതന്നെ മനസ്സിലാക്കി കൊടുക്കണം - സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കി ബാബയെ ഓര്മ്മിക്കുകയാണെങ്കില് പാപത്തെ നശിപ്പിക്കാന് സാധിക്കുന്നു. ഭക്തിമാര്ഗ്ഗത്തിലുളളവര്ക്ക് ഈ കാര്യങ്ങളൊന്നും തന്നെ മനസ്സിലാക്കാന് സാധിക്കില്ല. ശരി.

മധുര-മധുരമായ വളരെക്കാലത്തെ വേര്പാടിനുശേഷം ശേഷം തിരിച്ചു കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും ആത്മീയ അച്ഛന്റെ ആത്മീയകുട്ടികള്ക്ക് നമസ്കാരം.

രാത്രി ക്ലാസ്സ്:-

കുട്ടികള് ബാബയെ തിരിച്ചറിയുന്നു, മനസ്സിലാക്കുകയും ചെയ്യുന്നു, ബാബയാണ് പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. ബാബയില് നിന്നും പരിധിയില്ലാത്ത സമ്പത്ത് ലഭിക്കണം. പക്ഷേ മായ നിങ്ങളെ മറപ്പിക്കുന്നതാണ് ബുദ്ധിമുട്ടുളള കാര്യം. കുട്ടികള് ഭയപ്പെടുന്നതിനുവേണ്ടി എന്തെങ്കിലുമെല്ലാം വിഘ്നം ഉണ്ടാക്കുന്നു. അതിലും ആദ്യത്തെ നമ്പറിലുളള വികാരത്തിലാണ് വീഴ്ത്തുന്നത്. കണ്ണുകള് ചതിക്കുന്നു. ഇതില് കണ്ണുകള് എടുത്തു കളയേണ്ട കാര്യമില്ല. ബാബ ജ്ഞാനമാകുന്ന നേത്രം നല്കുന്നുണ്ട്, ജ്ഞാനത്തിന്റെയും അജ്ഞാനത്തിന്റെയും യുദ്ധമാണ് നടക്കുന്നത്. ജ്ഞാനമാണ് ബാബ, അജ്ഞാനമാണ് മായ. ഇവരുടെ യുദ്ധം വളരെയധികം തീവ്രമാണ്. വീഴുമ്പോള് ആരും മനസ്സിലാക്കുകയില്ല. അതിനുശേഷം മനസ്സിലാക്കും ഞാന് വീണിരിക്കുകയാണെന്ന്, ഞാന് സ്വയത്തിന്റെ അമംഗളം ചെയ്തു. മായ ഒരു പ്രാവശ്യം വീഴ്ത്തിക്കഴിഞ്ഞാല് പിന്നെ കയറാന് ബുദ്ധിമുട്ടാണ്. വളരെ കുട്ടികള് പറയാറുണ്ട് ഞങ്ങള് സാക്ഷാത്കാരം കണ്ടു എന്ന്, പക്ഷേ അതിലും മായ പ്രവേശിക്കുന്നുണ്ട്. അറിയുക പോലുമില്ല. മായ കളവു ചെയ്യിപ്പിക്കും, അസത്യം പറയിപ്പിക്കും. മായ എന്താണ് ചെയ്യിക്കാത്തത്! പറയാതിരിക്കുന്നതാണ് നല്ലത്, അത്രയ്ക്കും മോശമാക്കി മാറ്റുന്നു. പൂക്കളായി മാറി പിന്നീട് മോശമായിത്തീരുന്നു. മായ ഇത്രയ്ക്കും ശക്തിശാലിയാണ്, നമ്മെ ഇടയ്ക്കിടെ വീഴ്ത്തുന്നു.

കുട്ടികള് പറയുന്നു ബാബാ ഞങ്ങള് ഇടയ്ക്കിടെ മറന്നു പോകുന്നു. നിങ്ങളെ പുരുഷാര്ത്ഥം ചെയ്യിപ്പിക്കുന്നത് ബാബയാണ്, പക്ഷേ ആരുടെ ഭാഗ്യത്തിലാണോ ഇല്ലാത്തത് അവര്ക്ക് പുരുഷാര്ത്ഥം ചെയ്യാന് സാധിക്കില്ല. ഇതില് ആര്ക്കും പ്രത്യേകമായ സത്കാരമോ പ്രത്യേക പഠിപ്പോ നല്കുന്നില്ല. മറ്റ് പഠിപ്പുകളില് പ്രത്യേകമായി കൂടുതല് പഠിപ്പിക്കുന്നതിനുവേണ്ടി ടീച്ചറെ വിളിക്കുന്നു. ഇവിടെ ഭാഗ്യത്തെ ഉണ്ടാക്കുന്നതിനുവേണ്ടി ഏകരസമായ രീതിയില് പഠിപ്പിക്കുന്നു. എത്രത്തോളം ഓരോരുത്തരെ വേറെ വേറെ പഠിപ്പിക്കും? ധാരാളം കുട്ടികളുണ്ട്. മറ്റ് പഠിപ്പുകളില് ഏതെങ്കിലും മുഖ്യമായ ആളുകളുടെ കുട്ടികളാണെങ്കില്, അധികം ചിലവാക്കാന് സാധിക്കുമെങ്കില് അവരെ കൂടുതല് പഠിപ്പിക്കുന്നു. ടീച്ചര്ക്കറിയാം ഇവരുടെ ബുദ്ധി മങ്ങിയതാണ് അതുകൊണ്ട് അവരെ കൂടുതല് പഠിപ്പിച്ച് സ്കോളര്ഷിപ്പിനു യോഗ്യരാക്കി മാറ്റുന്നു. ഈ ബാബ അങ്ങനെ ചെയ്യില്ല. ബാബ എല്ലാവരെയും ഏകരസമായ രീതിയില് പഠിപ്പിക്കുന്നു. അത് ടീച്ചറുടെ എക്സ്ട്രാ പുരുഷാര്ത്ഥം ചെയ്യിപ്പിക്കലാണ്. ബാബ ആരെയും പ്രത്യേകമായെടുത്ത് എക്സ്ട്രാ പുരുഷാര്ത്ഥം ചെയ്യിക്കില്ല. എക്സ്ട്രാ പുരുഷാര്ത്ഥം ചെയ്യിക്കുകയെന്നാല് തന്നെ ടീച്ചര് പ്രത്യേകമായി കൃപ കാണിക്കുന്നു എന്നാണ്. അതുപോലെ തന്നെ പൈസയും വാങ്ങിക്കുന്നുണ്ടായിരിക്കും. പ്രത്യക സമയം നല്കി പഠിപ്പിക്കുന്നു അതിലൂടെ അവര് കൂടുതല് പഠിച്ച് സമര്ത്ഥരാകുന്നു. ഇവിടെ കൂടുതല് പഠിപ്പിക്കുന്നതിന്റെ കാര്യം തന്നെയില്ല. ഇവിടെ ഒരു കാര്യം മാത്രമേയുളളൂ. മന്മനാഭവയുടെ ഒരേയൊരു മഹാമന്ത്രമാണ് നല്കുന്നത്. ഓര്മ്മയിലൂടെ എന്താണ് സംഭവിക്കുക, ഇത് നിങ്ങള് കുട്ടികള്ക്കറിയാം. ബാബ പതിത പാവനനാണ്, ബാബയെ ഓര്മ്മിക്കുന്നതിലൂടെ തന്നെ നമ്മള് പാവനമായിത്തീരും. ശരി! ഗുഡ്നൈറ്റ്.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. മുഴുവന് ലോകവും ഇപ്പോള് ശ്മശാനമായിത്തീരണം. വിനാശം തൊട്ടു മുന്നിലാണ്. അതുകൊണ്ട് ആരുമായും സംബന്ധം വെക്കരുത്. അന്തിമകാലത്ത് ഒരേയൊരു ബാബയുടെ മാത്രം ഓര്മ്മയായിരിക്കണം.

2. ശ്യാമില് നിന്നും സുന്ദരന്, പതിതത്തില് നിന്നും പാവനമായിതീരുന്നതിനുള്ള പുരുഷോത്തമ സംഗമയുഗമാണ് ഇത്, ഇതാണ് ഉത്തമ പുരുഷനാകുന്നതിനുള്ള സമയം. സദാ ഈ സ്മൃതിയില് കഴിഞ്ഞ് സ്വയത്തെ കക്കയില് നിന്നും വജ്ര സമാനമാക്കി മാറ്റണം.

വരദാനം :-
ജ്ഞാനധനത്തിലൂടെ പ്രകൃതിയിലെ സര്വ്വ സാധനങ്ങളും പ്രാപ്തമാക്കുന്ന കോടി-കോടിപതിയായി ഭവിക്കട്ടെ.

ജ്ഞാനധനം സ്ഥൂലധനത്തെ സ്വതവേ പ്രാപ്തമാക്കിത്തരുന്നു. എവിടെ ജ്ഞാനധനമുണ്ടോ അവിടെ പ്രകൃതി സ്വതവേ ദാസിയായി മാറുന്നു. ജ്ഞാനധനത്തിലൂടെ പ്രകൃതിയുടെ എല്ലാ ധനങ്ങളും പ്രാപ്തമാകുന്നു, അതിനാല് ജ്ഞാനധനം സര്വ്വധനങ്ങളുടെയും രാജാവാണ്. എവിടെ രാജാവുണ്ടോ അവിടെ സര്വ്വ പദാര്ത്ഥങ്ങളും സ്വതവേ പ്രാപ്തമാകുന്നു. ഈ ജ്ഞാനധനം തന്നെയാണ് കോടി-കോടിപതിയാക്കി മാറ്റുന്നത്, പരമാര്ത്ഥവും വ്യവഹാരവും സ്വതവേ സിദ്ധമാക്കുന്നത്. ജ്ഞാനധനത്തില് ഇത്രയും ശക്തിയുണ്ട് അത് അനേക ജന്മങ്ങളിലേക്ക് രാജാക്കന്മാരുടെയും രാജാവാക്കി മാറ്റുന്നു.

സ്ലോഗന് :-
കല്പ-കല്പത്തെ വിജയിയാണ്- ഈ ആത്മീയ ലഹരി പുറത്തെടുക്കൂ എങ്കില് മായാജീത്തായി മാറും.