01.05.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ- നിങ്ങള് തെളിയിച്ച് പറഞ്ഞ് കൊടുക്കൂ അതായത് പരിധിയില്ലാത്ത ബാബ നമ്മുടെ അച്ഛനുമാണ്, ടീച്ചറുമാണ്, സദ്ഗുരുവുമാണ്, ബാബ സര്വ്വവ്യാപിയാകുകയില്ല.

ചോദ്യം :-
ഈ സമയം ലോകത്തില് അതിയായ ദു:ഖം എന്തുകൊണ്ടാണ്, ദു:ഖത്തിന്റെ കാരണം കേള്പ്പിക്കൂ?

ഉത്തരം :-
മുഴുവന് ലോകത്തിലും ഈ സമയം രാഹുവിന്റെ ദശയാണ്, ഇതുകാരണമാണ് ദു:ഖം. വൃക്ഷപതിയായ ബാബ എപ്പോഴാണോ വരുന്നത് അപ്പോള് എല്ലാവര്ക്കും ബൃഹസ്പതി ദശയാണ്. സത്യയുഗത്തിലും ത്രേതായുഗത്തിലും ബൃഹസ്പതി ദശയാണ്, രാവണന്റെ പേരോ അടയാളമോ പോലുമില്ല. അതുകൊണ്ട് അവിടെ ദു:ഖമില്ല. ബാബ വന്നിരിക്കുകയാണ് സുഖധാമത്തിന്റെ സ്ഥാപന ചെയ്യാന്, അവിടെ ദു:ഖമേയില്ല.

ഓംശാന്തി.  
മധുരമധുരമായ ആത്മീയ കുട്ടികള്ക്ക് ആത്മീയ അച്ഛന് മനസ്സിലാക്കിത്തരികയാണ്. കാരണം എല്ലാ കുട്ടികള്ക്കും അറിയാം - നമ്മള് ആത്മാവാണ്. വളരെ ദൂരെ നമ്മുടെ വീട്ടില്നിന്നും വന്നിരിക്കുകയാണ്. നമ്മള് ഈ ശരീരത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു, പാര്ട്ട് അഭിനയിക്കാന്. പാര്ട്ട് ആത്മാവാണ് അഭിനയിക്കുന്നത്. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയുടെ ഓര്മ്മയില് കുട്ടികള് ഇവിടെ ഇരിക്കുന്നു. കാരണം ബാബ മനസ്സിലാക്കിത്തന്നു ഓര്മ്മയിലൂടെ നിങ്ങള് കുട്ടികളുടെ ജന്മ ജന്മാന്തരങ്ങളിലെ പാപം ഭസ്മമാകും. ഇതിനെ യോഗം എന്നും പറയേണ്ട. യോഗം സന്യാസികളാണ് പഠിപ്പിക്കുന്നത്. വിദ്യാര്ത്ഥിക്ക് ടീച്ചറുമായി യോഗം ഉണ്ടാകും, കുട്ടികള്ക്ക് അച്ഛനുമായും യോഗം ഉണ്ടാകും ഇത് ആത്മാക്കളുടേയും പരമാത്മാവിന്റേയും അതായത് കുട്ടികളും അച്ഛനും തമ്മിലുള്ള കൂടിക്കാഴ്ചയാണ്. ഇത് മംഗളകരമായ കൂടിക്കാഴ്ചയാണ്. ബാക്കി എല്ലാം തന്നെ അമംഗളകാരിയാണ് . പതിതമായ ലോകമല്ലേ. നിങ്ങള് പ്രദര്ശനികളിലോ മ്യൂസിയത്തിലോ മനസ്സിലാക്കിക്കൊടുക്കുമ്പോള് ആത്മാവിന്റേയും പരമാത്മാവിന്റേയും പരിചയം ശരിയായ രീതിയില് കൊടുക്കണം. ആത്മാക്കളെല്ലാവരും പരംപിതാപരമാത്മാവും പരംധാമത്തിലാണ് വസിക്കുന്നത്. മനുഷ്യരാരും തന്നെ തന്റെ ലൗകിക പിതാവിനെ പരംപിതാവെന്മ്പറയില്ല.പരംപിതാവിനെദു:ഖത്തിലാണ്ഓര്മ്മിക്കുന്നത് - അല്ലയോ പരമാത്മാ എന്ന് വിളിക്കുന്നു. പരമാത്മാ വസിക്കുന്നത് പരംധാമത്തിലാണ്. ഇപ്പോള് നിങ്ങള് ആത്മാവിന്റേയും പരമാത്മാവിന്റേയും ജ്ഞാനം മനസ്സിലാക്കി കൊടുക്കണം. കേവലം 2 പിതാവുണ്ട് ഇങ്ങനെ മനസ്സിലാക്കി കൊടുത്താല് പോരാ. ബാബ പിതാവുമാണ്, ടീച്ചറുമാണ് - ഇത് തീര്ച്ചയായും മനസ്സിലാക്കിക്കൊടുക്കണം. നമ്മളെല്ലാവരും സഹോദരങ്ങളാണ് ബാബ എല്ലാ ആത്മാക്കള്ക്കും പിതാവാണ്. ഭക്തിമാര്ഗ്ഗത്തില് എല്ലാവരും ഭഗവാന് പിതാവിനെ ഓര്മ്മിക്കുന്നു. കാരണം ഭഗവാനില് നിന്നും ഭക്തിയുടെ ഫലം ലഭിക്കുന്നു. അഥവാ ബാബയില് നിന്നും കുട്ടികള് സമ്പത്ത് എടുക്കുന്നു. ഭഗവാന് ഭക്തിയുടെ ഫലം നല്കുന്നത് കുട്ടികള്ക്കാണ്. എന്ത് ഫലമാണ് നല്കുന്നത്? വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു. പക്ഷേ നിങ്ങള്ക്ക് കേവലം അച്ഛനെ മാത്രം തെളിയിച്ചാല് പോര. അച്ഛനുമാണ് പഠിപ്പ് നല്കുന്ന ടീച്ചറാണ്, സദ്ഗുരു കൂടിയാണ്. ഇങ്ങനെ മനസ്സിലാക്കിക്കൊടുക്കുമ്പോള് സര്വ്വവ്യാപി എന്ന ചിന്ത ഇല്ലാതാകും. ഇത് കൂട്ടിച്ചേര്ക്കുക തന്നെ വേണം. ബാബ ജ്ഞാനത്തിന്റെ സാഗരനാണ് വന്ന് രാജയോഗം പഠിപ്പിക്കുകയാണ്. പറയൂ ബാബ ടീച്ചറുമാണ് പഠിപ്പ് നല്കുന്ന ആളാണ്, പിന്നെങ്ങനെ സര്വ്വവ്യാപിയാകും. ടീച്ചര് വേറെ, വിദ്യാര്ത്ഥി വേറെയല്ലേ. എങ്ങനെയാണോ അച്ഛന് വേറെ, കുട്ടികള് വേറെയാകുന്നത് അതുപോലെ. ആത്മാക്കള് പരമാത്മാവിനെ ഓര്മ്മിക്കുന്നു, മഹിമയും ചെയ്യുന്നു. ബാബയാണ് മനുഷ്യസൃഷ്ടിയുടെ ബീജരൂപന്. ബാബ വന്ന് നമുക്ക് മനുഷ്യസൃഷ്ടിയുടെ ആദി-മധ്യ-അന്ത്യത്തിന്റെ ജ്ഞാനം കേള്പ്പിക്കുന്നു. ബാബ സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നു, നമ്മളെ സ്വര്ഗ്ഗവാസിയാക്കി മാറ്റുന്നു. ഇത് കുടെ മനസ്സിലാക്കി തരുന്നു നമുക്ക് 2 അച്ഛന്മാരാണുള്ളത്. ലൗകിക പിതാവ് പാലന നല്കി ടീച്ചറുടെയടുത്ത് പറഞ്ഞയക്കുന്നു പഠിക്കുന്നതിനുവേണ്ടി. പിന്നീട് 60 വയസ്സിനു ശേഷം വാനപ്രസ്ഥാവസ്ഥയിലേക്ക് പോകുന്നതിനുവേണ്ടി ഗുരുവിനെ സമീപിക്കുന്നു. അച്ഛനും, ടീച്ചറും, ഗുരുവും വേറെ വേറെയാണ് പരിധിയില്ലാത്ത ബാബ സര്വ്വാത്മാക്കള്ക്കും പിതാവാണ്, ജ്ഞാനത്തിന്റെ സാഗരനാണ്. മനുഷ്യസൃഷ്ടിയുടെ ബീജരൂപന് സത്ചിത്ത് ആനന്ദസ്വരൂപനാണ്. സുഖത്തിന്റെ സാഗരനാണ് ശാന്തിയുടെ സാഗരനാണ്. ബാബയുടെ മഹിമ ചെയ്യാന് ആരംഭിക്കൂ. കാരണം ലോകത്തില് അഭിപ്രായവ്യത്യാസങ്ങള് വളരെയാണ്. സര്വ്വവ്യാപിയാണെങ്കില് ടീച്ചറായി മാറി എങ്ങനെ പഠിപ്പിക്കും! എല്ലാവരേയും കൊണ്ടുപോകുന്ന സദ്ഗുരു കൂടിയാണ്. വഴികാട്ടിയുമാണ്. പഠിപ്പിക്കുന്നു അതായത് ഓര്മ്മിക്കാനാണ് പഠിപ്പിക്കുന്നത്. ഭാരതത്തിന്റെ പ്രാചീനരാജയോഗം മഹിമയുള്ളതാണ്. പഴയതിലും പഴയത് സംഗമയുഗമാണ്. പുതിയതിന്റേയും പഴയ ലോകത്തിന്റേയും നടുവില്. നിങ്ങള് മനസ്സിലാക്കി ഇന്നത്തേക്ക് 5000 വര്ഷത്തിനുമുമ്പ് ബാബ വന്ന് തന്റേതാക്കി മാറ്റിയിരുന്നു. നമ്മുടെ ടീച്ചറും സദ്ഗുരുവുമായി മാറിയതാണ്. ബാബ നമ്മുടെ പിതാവു മാത്രമല്ല, ജ്ഞാനത്തിന്റെ സാഗരനായ ടീച്ചറുമാണ്, നമ്മളെ പഠിപ്പിക്കുന്നു സൃഷ്ടിയുടെ ആദിമധ്യഅന്ത്യത്തിന്റെ രഹസ്യം മനസ്സിലാക്കിത്തരുന്നു. കാരണം ബീജരൂപനാണ്, വൃക്ഷപതിയുമാണ്. എപ്പോഴാണോ ഭാരതത്തിലേക്ക് വരുന്നത് അപ്പോള് ഭാരതത്തില് ബൃഹസ്പതിദശയുണ്ടാകുന്നു. സത്യയുഗത്തില് എല്ലാവരും സദാ സുഖികളും ദേവീ ദേവതകളുമായിരുന്നു. എല്ലാവരിലും ബൃഹസ്പതീദശയാണുള്ളത് എപ്പോഴാണോ ലോകം തമോപ്രധാനമാകുന്നത് അപ്പോള് എല്ലാവരിലും രാഹുവിന്റെ ദശയാകും. വൃക്ഷപതിയെ ആരും അറിയുന്നില്ല. അറിയാതെ എങ്ങനെ സമ്പത്ത് ലഭിക്കും.

നിങ്ങള് ഇവിടെ ഇരിക്കുമ്പോള് അശരീരിയായിരിക്കൂ. ഈ ജ്ഞാനം ലഭിച്ചു - ആത്മാവ് വേറെയാണ്, വീട് വേറെയാണ്. 5 തത്വങ്ങള് കൊണ്ടാണ് ഈ ശരീരം ഉണ്ടാക്കുന്നത്, അതിലേക്കാണ് ആത്മാവ് പ്രവേശിക്കുന്നത്. എല്ലാവരിലും പാര്ട്ട് അടങ്ങിയിട്ടുണ്ട്. ആദ്യമാദ്യം മുഖ്യമായ കാര്യം മനസ്സിലാക്കിക്കൊടുക്കൂ. ബാബ സുപ്രീം ആയ പിതാവാണ്, സുപ്രീമായ ടീച്ചറാണ്, ലൗകികത്തിലെ പിതാവ് - ടീച്ചര് - ഗുരുവിന്റെ വ്യത്യാസം പറയുന്നതിലൂടെ പെട്ടെന്ന് മനസ്സിലാക്കും, തര്ക്കിക്കില്ല. ആത്മാക്കളുടെ പിതാവായ ബാബയില് മുഴുവന് ജ്ഞാനവും അടങ്ങിയിട്ടുണ്ട്. ഇതാണ് വളരെ വലിയ സവിശേഷത. ബാബ നമുക്ക് രചനയുടെ ആദി-മധ്യ-അന്ത്യത്തിന്റെ രഹസ്യം മനസ്സിലാക്കിത്തരുന്നു. മുമ്പ് ഋഷിമുനിമാര് പോലും പറഞ്ഞിട്ടുണ്ടായിരുന്നു ഞങ്ങള്ക്ക് രചയിതാവിന്റേയും രചനയുടേയും ആദി-മധ്യ-അന്ത്യത്തെക്കുറിച്ച് അറിയില്ല. കാരണം ആ സമയം അവര് സതോ ആയിരുന്നു. ഓരോ വസ്തുവും സതോപ്രധാനം, സതോ രജോ തമോയിലേക്ക് വരുന്നു. പുതിയതില് നിന്നും തീര്ച്ചയായും പഴയതാകുന്നു നിങ്ങള്ക്ക് ഈ സൃഷ്ടിചക്രത്തിന്റെ ആയുസ്സറിയാം. മനുഷ്യര് മറന്നുപോയിരിക്കുന്നു ഇതിന്റെ ആയുസ്സ് എത്രയാണ്. ശാസ്ത്രങ്ങളെല്ലാം തന്നെ ഭക്തിമാര്ഗ്ഗത്തിനുവേണ്ടി ഉണ്ടാക്കിയതാണ്. എല്ലാവരുടെ പിതാവും ഒരാളാണ്. സത്ഗതിദാതാവ് ഒരാളാണ്. ഗുരു അനേകമാണ്. സത്ഗതി നല്കുന്ന സത്ഗുരു ഒരാള് മാത്രമാകുന്നു. എങ്ങനെയാണ് സത്ഗതിയുണ്ടാകുന്നത് - അത് നിങ്ങളുടെ ബുദ്ധിയിലുണ്ട്. ആദിസനാതന ദേവീദേവതാധര്മ്മത്തെയാണ് സത്ഗതിയെന്ന് പറയുന്നത്. സത്യയുഗത്തില് വളരെ കുറച്ച് മനുഷ്യരേയുള്ളു. ഇപ്പോള് എത്രയധികം മനുഷ്യരാണ്. സത്യയുഗത്തില് ആദ്യം ദേവതകളുടെ രാജ്യമുണ്ടായിരുന്നു. പിന്നീട് കുലം വര്ദ്ധിക്കുന്നു. ലക്ഷ്മീനാരായണന് ഫസ്റ്റ്, സെക്കന്റ്, തേഡ് എന്നിങ്ങനെ. എപ്പോഴാണോ ഫസ്റ്റാകുന്നത് അപ്പോള് കുറച്ചു പേരേ ഉണ്ടാകൂ. ഇങ്ങനെയുള്ള ചിന്തകള് കേവലം നിങ്ങള്ക്കു മാത്രമാണ്. നിങ്ങള് കുട്ടികള് മനസ്സിലാക്കി എല്ലാ ആത്മാക്കള്ക്കും പിതാവ് ഒരാളാണ്. ബാബ പരിധിയില്ലാത്തതാണ്. പരിധിയുള്ള അച്ഛനില് നിന്നും പരിധിയുള്ള സമ്പത്ത് ലഭിക്കുന്നു, പരിധിയില്ലാത്ത ബാബയില് നിന്നും പരിധിയില്ലാത്ത സമ്പത്ത് ലഭിക്കുന്നു - 21 തലമുറക്ക് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി. അവിടെ സത്യയുഗത്തില് സ്വയം ആത്മാവാണെന്ന് അറിയാം. ഇവിടെ ദേഹാഭിമാനം കാരണം അറിയുന്നില്ല ആത്മാവാണ് ശരീരം ഉപേക്ഷിച്ച് മറ്റൊരു ശരീരം എടുക്കുന്നത്. ഇപ്പോള് ദേഹാഭിമാനമുള്ളവരെ ആത്മാഭിമാനിയാക്കി ആരു മാറ്റും. ഈ സമയം ഒരാളും ആത്മാഭിമാനിയല്ല. ബാബ വന്ന് ആത്മാഭിമാനിയാക്കി മാറ്റുന്നു. സത്യയുഗത്തില് അറിയാം ആത്മാവ് ഒരു ശരീരം ഉപേക്ഷിച്ച് അടുത്ത ജന്മം ചെറിയ കുട്ടിയായി മാറി. സര്പ്പത്തിന്റെ ഉദാഹരണമുണ്ടല്ലോ, സര്പ്പം, ഭ്രമരി, ഇവയെല്ലാം ഉദാഹരണം ഇവിടുത്തേതാണ്. ഈ സമയത്തിന്റെതാണ്. ഇതെല്ലാം ഭക്തിമാര്ഗ്ഗത്തിലും പ്രയോജനപ്പെടും. വാസ്തവത്തില് ബ്രാഹ്മണിമാരായ നിങ്ങള് കീടങ്ങളെ ഊതിയൂതി മനുഷ്യരില്നിന്നും ദേവതയാക്കി മാറ്റുന്നു. ബാബയില് നോളേജുണ്ടല്ലോ. ബാബ ജ്ഞാനത്തിന്റെ സാഗരനാണ്, ശാന്തിയുടെ സാഗരനാണ്. എല്ലാവരും ശാന്തി യാചിച്ചുകൊണ്ടേയിരിക്കുന്നു. ശാന്തിദേവനെന്ന് പറഞ്ഞ് ആരെയാണ് വിളിക്കുന്നത്. ശാന്തിയുടെ ദാതാവ് അഥവാ സാഗരന്. മഹിമയെല്ലാം പാടുന്നുണ്ട് പക്ഷേ അര്ത്ഥരഹിതമാണ്, ഒന്നും മനസ്സിലാക്കുന്നില്ല. ബാബ പറയുകയാണ് ഈ വേദശാസ്ത്രങ്ങളെല്ലാം ഭക്തിമാര്ഗ്ഗത്തിന്റേതാണ്. 63 ജന്മം ഭക്തി ചെയ്യണം. എത്രയധികം ശാസ്ത്രങ്ങളാണ്. എന്നെ ശാസ്ത്രങ്ങള് പഠിക്കുന്നതിലൂടെ ലഭിക്കുന്നില്ല. എന്നെ വിളിക്കുന്നു വന്ന് പാവനമാക്കി മാറ്റൂ. ഇതാണ് തമോപ്രധാനമായ അഴുക്കുനിറഞ്ഞ ലോകം. ഒരു ഉപയോഗവുമില്ല. എത്ര ദു:ഖമാണ്. ദു:ഖം എവിടെ നിന്നാണ് വന്നത്? ബാബ നിങ്ങള്ക്ക് സുഖം തന്നിരുന്നു. എങ്ങനെയാണ് നിങ്ങള് വീണ്ടും പടികള് ഇറങ്ങിയത്? പാടാറുണ്ടല്ലോ ജ്ഞാനവും ഭക്തിയും. ജ്ഞാനം ബാബയാണ് കേള്പ്പിക്കുന്നത്, ഭക്തി രാവണനാണ് പഠിപ്പിക്കുന്നത്. ബാബയേയും കാണാന് കഴിയില്ല, രാവണനേയും കാണാന് കഴിയില്ല. രണ്ടുപേരേയും ഈ കണ്ണുകള്കൊണ്ട് കാണാന് സാധിക്കില്ല. ആത്മാവിനെ മനസ്സിലാക്കാന് സാധിക്കും. നമ്മള് ആത്മാവാണ്, അപ്പോള് ആത്മാവിന് പിതാവും തീര്ച്ചയായും ഉണ്ട്. അച്ഛന് ടീച്ചറുമായി മാറുന്നു, ഇങ്ങനെ മറ്റാരും ഉണ്ടാകില്ല.

ഇപ്പോള് നിങ്ങള് 21 ജന്മങ്ങളിലേക്കുവേണ്ടി സദ്ഗതി പ്രാപിക്കുന്നു. പിന്നീട് ഒരു ഗുരുവിന്റെയും ആവശ്യം വരില്ല. ബാബ എല്ലാവര്ക്കും പിതാവാണ്, ടീച്ചറുമാണ്, പഠിപ്പിക്കുന്ന ആളാണ്. എല്ലാവര്ക്കും സദ്ഗതി ചെയ്യുന്ന സത്ഗുരു സുപ്രീം ഗുരുവുമാണ്. ബാബയെ സര്വ്വവ്യാപിയെന്ന് പറയാന് സാധിക്കില്ല. ബാബ സൃഷ്ടിയുടെ ആദി-മധ്യ-അന്ത്യത്തിന്റെ രഹസ്യം പറയുന്നു. മനുഷ്യര് ഓര്മ്മിക്കുന്നു - അല്ലയോ പതിതപാവനാ വരൂ, സര്വ്വരുടേയും സത്ഗതിദാതാ വരൂ എല്ലാവരുടേയും ദു:ഖത്തെ ഹരിച്ച്, സുഖം നല്കൂ. അല്ലയോ ഗോഡ്ഫാദര്, അല്ലയോ മുക്തിദാതാ ഞങ്ങളുടെ ഗൈഡ് ആയി മാറൂ - കൂടെക്കൊണ്ടുപോകൂ. ഈ രാവണരാജ്യത്തില്നിന്നും മുക്തമാക്കൂ. രാവണരാജ്യം ലങ്കയിലല്ല. ഈ മുഴുവന് ഭൂമിയും, ഈ സമയം രാവണരാജ്യമാണ്. രാമരാജ്യം കേവലം സത്യയുഗത്തില് മാത്രമാണ്. ഭക്തിമാര്ഗ്ഗത്തില് മനുഷ്യര് എത്ര ആശയക്കുഴപ്പത്തിലാണ്.

ഇപ്പോള് നിങ്ങള്ക്ക് ശ്രീമത്ത് ലഭിച്ചുകൊണ്ടിരിക്കുകയാണ് ശ്രേഷ്ഠരായി മാറുന്നതിനുവേണ്ടി. സത്യയുഗത്തില് ഭാരതം ശ്രേഷ്ഠാചാരികളുടേതായിരുന്നു. പൂജ്യരായിരുന്നു. ഇപ്പോഴും ദേവതകളെ പൂജിച്ചുകൊണ്ടിരിക്കുന്നു. ഭാരതത്തില് ബൃഹസ്പതിദശയുണ്ടായിരുന്നത് സത്യയുഗത്തിലായിരുന്നു. ഇപ്പോള് രാഹുവിന്റെ ദശയില് നോക്കൂ ഭാരതത്തിന്റെ അവസ്ഥ എന്തായി. എല്ലാവരും അധാര്മ്മികരായി മാറി. ബാബ ധാര്മ്മികരാക്കി മാറ്റുകയാണ്, രാവണന് അധാര്മ്മികരാക്കി മാറ്റുന്നു. പറയാറുണ്ടല്ലോ രാമരാജ്യം വേണമെന്ന്. അതിനര്ത്ഥം ഇപ്പോള് രാവണരാജ്യമെന്നല്ലേ. നരകവാസികളാണ്. രാവണരാജ്യത്തെ നരകമെന്ന് പറയുന്നു. സ്വര്ഗ്ഗവും നരകവും പകുതി പകുതിയാണ്. ഇതും നിങ്ങള് കുട്ടികള്ക്കറിയാം - രാമരാജ്യമെന്ന് എന്തിനെ പറയുന്നു, രാവണരാജ്യമെന്ന് എന്തിനെ പറയുന്നു? ആദ്യമാദ്യം നിശ്ചയബുദ്ധിയുള്ളവരായി മാറണം. ബാബ നമ്മുടെ പിതാവാണ്, നമ്മളെല്ലാ ആത്മാക്കളും സഹോദരങ്ങളാണ്. ബാബയില്നിന്നും എല്ലാവര്ക്കും സമ്പത്ത് ലഭിക്കാനുള്ള അവകാശമുണ്ട്. ലഭിച്ചിരുന്നു. ബാബയാണ് രാജയോഗം പഠിപ്പിച്ച് സുഖധാമത്തിന്റെ അധികാരിയാക്കി മാറ്റിയിരുന്നത്. ബാക്കി എല്ലാവരും ശാന്തിധാമത്തിലേക്ക് പോകും. കുട്ടികള്ക്കറിയാം വൃക്ഷപതി ചൈതന്യമാണ്. സത്ചിത്ത് ആനന്ദസ്വരൂപനാണ്. ആത്മാവ് സത്യമാണ്, ചൈതന്യമാണ്. ബാബയും സത്യമാണ്, ചൈതന്യമാണ്, വൃക്ഷപതിയാണ്. ഇത് തലകീഴായ വൃക്ഷമാണ്. വൃക്ഷത്തിന്റെ ബീജം മുകളിലാണ്. ബാബ വന്ന് മനസ്സിലാക്കിത്തരികയാണ് എപ്പോഴാണോ നിങ്ങള് തമോപ്രധാനമായി മാറുന്നത് അപ്പോള് ബാബ സതോപ്രധാനമാക്കി മാറ്റാന് വരുന്നു. ഹിസ്റ്ററിയും ജ്യോഗ്രഫിയും ആവര്ത്തിക്കുന്നു. നിങ്ങള് പറയുന്നത് ഹിസ്റ്ററിയും ജ്യോഗ്രഫിയും എന്നാണ്... ഇംഗ്ലീഷ് അക്ഷരം പറയരുത്. ഹിന്ദിയില് പറയും ഇതിഹാസ്-ഭൂഗോള്. ഇംഗ്ലീഷ് എല്ലാവരും തന്നെ പഠിക്കുന്നുണ്ട്. ഭഗവാന് ഗീത സംസ്കൃതത്തില് കേള്പ്പിച്ചു എന്നാണ് മനസ്സിലാക്കുന്നത്. ശ്രീകൃഷ്ണന് സത്യയുഗത്തിലെ രാജകുമാരനാണ് അവിടെ ഇതായിരുന്നു ഭാഷ, ഇങ്ങനെ എവിടേയും എഴുതിയിട്ടില്ല. ഭാഷയുണ്ട് തീര്ച്ചയായും. ഏത് രാജാക്കന്മാരുണ്ടോ അവരുടേതായ ഭാഷയുണ്ടാകും. സത്യയുഗത്തിലെ രാജാക്കന്മാര്ക്ക് തങ്ങളുടേതായ ഭാഷയുണ്ടാകും. സംസ്കൃതം അവിടെയില്ല. സത്യയുഗത്തിന്റെ രീതിയും സമ്പ്രദായങ്ങളും വേറെയാണ്. കലിയുഗത്തിലെ മനുഷ്യരുടെ ആചാര-രീതി വേറെയാണ്. നിങ്ങളെല്ലാവരും മീരയാണ്, നിങ്ങള്ക്ക് കലിയുഗത്തിലെ ലോകമര്യാദകള്, കുലമര്യാദകള് ഇഷ്ടപ്പെടില്ല. നിങ്ങള് കലിയുഗത്തിലെ ലോക മര്യാദകള് ഉപേക്ഷിക്കുമ്പോള് എത്ര കലഹമുണ്ടാകുന്നു. നിങ്ങള്ക്ക് ബാബ ശ്രീമത്ത് നല്കുകയാണ് - കാമം മഹാശത്രുവാണ്, ഇതിന്റെമേല് വിജയം പ്രാപ്തമാക്കൂ. ജഗത്ജീത്തായി മാറിയവരുടെ ചിത്രം മുന്നിലുണ്ട്. നിങ്ങള്ക്ക് പരിധിയില്ലാത്ത ബാബയില് നിന്നും നിര്ദ്ദേശം ലഭിച്ചു. വിശ്വത്തില് ശാന്തി എങ്ങനെ സ്ഥാപിക്കും. ശാന്തിദേവനെന്ന് പറയുന്നതിലൂടെ ബാബയുടെ ഓര്മ്മ വരും. ബാബ വന്ന് കല്പ കല്പം വിശ്വത്തില് ശാന്തി സ്ഥാപിക്കുന്നു. കല്പ്പത്തിന്റെ ആയുസ്സിനെ നീട്ടിയതിലൂടെ മനുഷ്യര് കുംഭകര്ണ്ണന്റെ ഉറക്കത്തില് പെട്ടുപോയി.

ആദ്യമാദ്യം മനുഷ്യര്ക്ക് ഈ പക്കാ നിശ്ചയം ചെയ്യിക്കൂ ബാബ നമുക്ക് പിതാവാണ്, ടീച്ചറാണ്, ടീച്ചറെ എങ്ങനെ സര്വ്വവ്യാപിയെന്ന് പറയും. നിങ്ങള് കുട്ടികള്ക്കറിയാം ബാബ എങ്ങനെയാണ് വന്ന് നമ്മളെ പഠിപ്പിക്കുന്നത്. നിങ്ങള്ക്ക് ബാബയുടെ ജീവചരിത്രം അറിയാം. ബാബ വരുന്നത് തന്നെ- നരകത്തെ സ്വര്ഗ്ഗമാക്കി മാറ്റാനാണ്. ടീച്ചറുമാണ് പിന്നീട് കൂടെക്കൊണ്ടുപോകും. ആത്മാക്കള് അവിനാശിയാണ്. തന്റെ പാര്ട്ട് പൂര്ണ്ണമായും അഭിനയിച്ച് വീട്ടിലേക്ക് പോകുന്നു. വീട്ടിലേക്ക് പോകാന് ഗൈഡ് വേണമല്ലോ. ദു:ഖത്തില്നിന്നും മുക്തമാക്കി പിന്നെ ഗൈഡായി മാറി എല്ലാവരേയും കൂടെ കൊണ്ടുപോകും. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. കലിയുഗത്തിലെ ലോകമര്യാദകളും കുലമര്യാദകളും ഉപേക്ഷിച്ച് ഈശ്വരീയ കുലത്തിന്റെ മര്യാദകളെ ധാരണ ചെയ്യണം. അശരീരിയായ ബാബ എന്താണോ കേള്പ്പിക്കുന്നത് അത് അശരീരിയായി ഇരുന്ന് കേള്ക്കാനുള്ള അഭ്യാസം പക്കായാക്കണം.

2. പരിധിയില്ലാത്ത ബാബ, അച്ഛനാണ്, ടീച്ചറാണ്, സദ്ഗുരുവുമാണ്, ഈ വ്യത്യാസം എല്ലാവര്ക്കും മനസ്സിലാക്കിക്കൊടുക്കണം. പരിധിയില്ലാത്ത അച്ഛന് സര്വ്വവ്യാപിയല്ല എന്ന് തെളിയിക്കണം.

വരദാനം :-
പരിധിയുള്ള അഹംഭാവത്തില് നിന്നും കോപത്തില് നിന്നും മാറി ആത്മീയ ഭാവത്തിലിരിക്കുന്ന പ്രീതബുദ്ധിയായി ഭവിക്കട്ടെ.

പല കുട്ടികളും പരിധിയുള്ള സ്വഭാവ-സംസ്കാരങ്ങളുടെ വളരെ അഹംഭാവവും കോപവും കാണിക്കുന്നു. എവിടെ എന്റെ സ്വഭാവം, എന്റെ സംസ്കാരം ഈ ശബ്ദം വരുന്നുവോ അവിടെ അങ്ങനെയുള്ള അഹംഭാവവും കോപവും ആരംഭിക്കുന്നു. ഈ എന്റെ ശബ്ദം തന്നെ വട്ടം കറക്കുന്നു. എന്നാല് ഏതാണോ ബാബയില് നിന്ന് ഭിന്നമായിട്ടുള്ളത് അത് എന്റേതേ അല്ല. എന്റെ സ്വഭാവം ബാബയുടെ സ്വഭാവത്തില് നിന്ന് വ്യത്യസ്തമാകുക സാധ്യമല്ല, അതിനാല് പരിധിയുള്ള അഹംഭാവത്തില് നിന്നും കോപത്തില് നിന്നും മാറി ആത്മീയ ഭാവത്തിലിരിക്കൂ. പ്രീതബുദ്ധിയുള്ളവരായി സ്നേഹത്തിന്റെ പ്രീതിയുടെ ഭാവം കാണിക്കൂ.

സ്ലോഗന് :-
ബാബയോടും സേവനത്തിനോടും പരിവാരത്തോടും സ്നേഹമുണ്ടെങ്കില് പ്രയത്നത്തില് നിന്നും മുക്തമാകും.