02.05.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - ജ്ഞാനത്തിന്റെ ബുള്ബുള് പക്ഷിയായി തനിക്ക് സമാനമാക്കുന്നതിന്റെ സേവനം ചെയ്യൂ, പരിശോധിക്കൂ എത്രപേരെ തനിക്ക് സമാനമാക്കി, ഓര്മ്മയുടെ ചാര്ട്ട് എത്രയാണ്?

ചോദ്യം :-
മനുഷ്യര്ക്ക് കൊടുക്കാന് സാധിക്കാത്ത ഏതൊരു വാക്കാണ് ഭഗവാന് തന്റെ കുട്ടികള്ക്ക് കൊടുക്കുന്നത്?

ഉത്തരം :-
ഭഗവാന് വാക്ക് കൊടുക്കുന്നു - കുട്ടികളെ, ഞാന് നിങ്ങളെ തീര്ച്ചയായും നമ്മുടെ വീട്ടിലേക്ക് കൊണ്ട് പോകും. നിങ്ങള് ശ്രീമത്തിലൂടെ നടന്ന് പാവനമാകുകയാണെങ്കില് മുക്തിയിലേക്കും ജീവന്മുക്തിയിലേക്കും പോകും. അല്ലെങ്കിലും മുക്തിയിലേക്ക് എല്ലാവര്ക്കും പോകുക തന്നെ വേണം. ആര് ആഗ്രഹിച്ചാലും, ഇല്ലെങ്കിലും, ബലപ്രയോഗത്തിലൂടെ ആയാലും കണക്കുകളെല്ലാം തീര്പ്പാക്കി കൊണ്ട് പോകും. ബാബ പറയുന്നു എപ്പോള് ഞാന് വരുന്നുവോ അപ്പോള് നിങ്ങളെല്ലാവരുടെയും വാനപ്രസ്ഥ അവസ്ഥയാകുന്നു, ഞാന് എല്ലാവരെയും കൊണ്ട് പോകുന്നു.

ഓംശാന്തി.  
കുട്ടികള്ക്ക് ഇപ്പോള് പഠിത്തത്തില് ശ്രദ്ധ നല്കണം. എന്താണോ മഹിമയുള്ളത്-സര്വ്വഗുണ സമ്പന്നം 16 കലാ സമ്പൂര്ണ്ണം. . . .ഈ എല്ലാ ഗുണങ്ങളും ധാരണ ചെയ്യണം. പരിശോധിക്കണം എന്നില് ഈ ഗുണമുണ്ടോ? എന്തുകൊണ്ടെന്നാല് എന്താണോ ആകുന്നത് അവിടേക്ക് തന്നെയാണ് നിങ്ങള് കുട്ടികളുടെ ശ്രദ്ധ പോകുക. ഇപ്പോള് ഇതിന്റെ ആധാരമാണെങ്കില് പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലുമാണ്. തന്റെ ഹൃദയത്തോട് ചോദിക്കണം ഞാന് എത്ര പേരെ പഠിപ്പിക്കുന്നുണ്ട്? സമ്പൂര്ണ്ണ ദേവതയായി ആരും മാറിയിട്ടില്ല. ചന്ദ്രന് സമ്പൂര്ണ്ണമായി മാറുമ്പോള് എന്തുമാത്രം പ്രകാശമാണ്. ഇവിടെയും കാണാന് സാധിക്കും- നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ച്? ഇതാണെങ്കില് കുട്ടികള്ക്ക് പോലും മനസ്സിലാക്കാന് സാധിക്കും. ടീച്ചറും മനസ്സിലാക്കുന്നുണ്ട്. ഓരോ-ഓരോ കുട്ടിയിലേക്കും ദൃഷ്ടി പോകുന്നുണ്ട് അതായത് ഇവര് എന്താണ് ചെയ്യുന്നത്? എനിക്കായി എന്ത് സേവനമാണ് ചെയ്യുന്നത്? എല്ലാ പുഷ്പങ്ങളെയും നോക്കുന്നു. എല്ലാവരും പുഷ്പങ്ങളാണ്. പൂന്തോട്ടമല്ല. ഓരോരുത്തരും അവരുടെ അവസ്ഥ അറിയുന്നുണ്ട്. തന്റെ സന്തോഷം അറിയുന്നുണ്ട്. അതീന്ദ്രിയ സുഖമയ ജീവിതം അവരവരുടേത് ഓരോരുത്തരും അനുഭവിക്കുന്നുണ്ട്. ഒന്ന് ബാബയെ വളരെ-വളരെ ഓര്മ്മിക്കുക. ഓര്മ്മിക്കുന്നതിലൂടെ തന്നെയാണ് പിന്നീട് റിട്ടേണുണ്ടാകുന്നത്. തമോപ്രധാനത്തില് നിന്ന് സതോപ്രധാനമാകുന്നതിന് വേണ്ടി നിങ്ങള് കുട്ടികള്ക്ക് വളരെ സഹജമായ ഉപായം പറഞ്ഞ് തരുന്നു- ഓര്മ്മയുടെ യാത്ര. ഓരോരുത്തരും അവരവരുടെ ഹൃദയത്തോട് ചോദിക്കൂ എന്റെ ഓര്മ്മയുടെ ചാര്ട്ട് ശരിയാണോ? ആരെയെങ്കിലും തനിക്ക് സമാനമാക്കുന്നുണ്ടോ? എന്തുകൊണ്ടെന്നാല് ജ്ഞാന ബുള്ബുളല്ലേ. ചിലര് തത്തയാണ്, ചിലരെന്താണ്- നിങ്ങള്ക്ക് പ്രാവല്ല, തത്തയാകണം. തന്റെ ഹൃദയത്തോട് ചോദിക്കാന് വളരെ എളുപ്പമാണ്. എനിക്ക് എത്രത്തോളം ബാബയെ ഓര്മ്മയുണ്ട്? എത്രത്തോളം അതീന്ദ്രിയ സുഖത്തില് കഴിയുന്നുണ്ട്? മനുഷ്യനില് നിന്ന് ദേവതയാകണ്ടേ. മനുഷ്യന് മനുഷ്യന് തന്നെയാണ്. പുരുഷനായാലും സ്ത്രീ ആയാലും കാണാന് മനുഷ്യന് തന്നെയാണ്. പിന്നീട് നിങ്ങള് ദൈവീക ഗുണം ധാരണചെയ്ത് ദേവതയാകുന്നു. നിങ്ങളെ കൂടാതെ വേറെ ആരും തന്നെ ദേവതയാകുന്നവരായി ഇല്ല. ഇവിടെ വരുന്നത് തന്നെ ദൈവീക കുലത്തിന്റെ ഭാഗമാകുന്നതിനാണ്. ഇവിടെയും നിങ്ങള് ദൈവീക കുലത്തിന്റെ ഭാഗമാണ്. അവിടെ നിങ്ങളില് ഒരു ദ്വേഷത്തിന്റെ ശബ്ദം പോലും ഉണ്ടായിരിക്കില്ല. ഇങ്ങനെയുള്ള ദൈവീക പരിവാരത്തിന്റേതാകുന്നതിന് വേണ്ടി നന്നായി പുരുഷാര്ത്ഥം ചെയ്യണം. പഠിക്കേണ്ടതും നിയമമനുസരിച്ചായിരിക്കണം, ഒരിക്കലും നഷ്ടപ്പെടുത്തരുത്. ഇനി അസുഖമാണെങ്കിലും ബുദ്ധിയില് ശിവബാബയുടെ ഓര്മ്മ ഉണ്ടായിരിക്കണം. ഇതില് വായ് ചലിപ്പിക്കേണ്ട കാര്യമില്ല. ആത്മാവിനറിയാം നമ്മള് ശിവബാബയുടെ കുട്ടികളാണ്. ബാബ നമ്മളെ കൊണ്ട് പോകുന്നതിന് വന്നിരിക്കുന്നു. ഈ അഭ്യാസം വളരെ നന്നായി വേണം. ഇനി എവിടെയുമാകട്ടെ എന്നാല് ബാബയുടെ ഓര്മ്മയില് കഴിയൂ. ബാബ വന്നിരിക്കുന്നത് തന്നെ ശാന്തിധാമത്തിലേക്കും സുഖധാമത്തിലേക്കും കൊണ്ട് പോകുന്നതിനാണ്. എത്ര സഹജമാണ്. വളരെ പേരുണ്ട് അവര്ക്ക് കൂടുതല് ധാരണ ചെയ്യാന് സാധിക്കുന്നില്ല. ശരി ഓര്മ്മിക്കൂ. ഇവിടെ എല്ലാം കുട്ടികളാണ് ഇരിക്കുന്നത്, ഇതില് പോലും നമ്പര്വൈസാണ്. അതെ, തീര്ച്ചയായും ആകണം. ശിവബാബയെ തീര്ച്ചയായും ഓര്മ്മിക്കുന്നുണ്ട്. മറ്റെല്ലാ കൂട്ടുകെട്ടുകളും മുറിച്ച് ഒരു കൂട്ടുകെട്ടില് ചേരുന്നവരായി എല്ലാവരും മാറും. മറ്റാരുടെയും ഓര്മ്മ ഉണ്ടായിരിക്കില്ല. എന്നാല് ഇതില് അന്തിമം വരേയ്ക്കും പുരുഷാര്ത്ഥം ചെയ്യേണ്ടതായുണ്ട്. പരിശ്രമം ചെയ്യണം. ഉള്ളില് എപ്പോഴും ഒരു ശിവബാബയുടെ മാത്രം ഓര്മ്മയായിരിക്കണം. എവിടെ നടക്കാന്-കറങ്ങാന് പോയാലും ഉള്ളില് ഓര്മ്മ ബാബയുടേത് മാത്രമായിരിക്കണം. വായ അനക്കേണ്ട പോലും ആവശ്യമില്ല. സഹജമായ പഠിത്തമാണ്. പഠിപ്പിച്ച് നിങ്ങളെ തനിക്ക് സമാനമാക്കുന്നു. ഇങ്ങനെയുള്ള അവസ്ഥയിലേക്ക് തന്നെയാണ് നിങ്ങള് കുട്ടികള്ക്ക് പോകേണ്ടത്. ഏതുപോലെയാണോ സതോപ്രധാന അവസ്ഥയില് നിന്ന് വന്നത്, ആ അവസ്ഥയിലേക്ക് വീണ്ടും പോകണം. മനസ്സിലാക്കി തരുന്നതില് ഇത് എത്ര സഹജമാണ്. വീട്ടുജോലികള് ചെയ്തും, നടന്നും-കറങ്ങിയും തന്നെ പുഷ്പമാക്കണം. പരിശോധിക്കണം എന്നില് ഒരു പ്രശ്നവും ഇല്ലല്ലോ, വജ്രത്തിന്റെ ഉദാഹരണം വളരെ നല്ലതാണ്, തന്നെ പരിശോധിക്കാന് വേണ്ടി. നിങ്ങള് സ്വയം സ്വയത്തിന്റെ ഭൂതക്കണ്ണാടിയാണ്. അതുകൊണ്ട് സ്വയം പരിശോധിക്കണം എന്നില് ദേഹ അഭിമാനം അല്പം പോലും ഇല്ലല്ലോ? ഈ സമയം എല്ലാവരും പുരുഷാര്ത്ഥികളാണ് എങ്കിലും ലക്ഷ്യം മുന്നിലില്ലേ. നിങ്ങള്ക്ക് എല്ലാവര്ക്കും സന്ദേശം നല്കണം. ബാബ പറഞ്ഞിട്ടുണ്ട് പത്രത്തിലിടുന്നത് ചിലവുള്ളതാകട്ടെ, ഈ സന്ദേശം എല്ലാവര്ക്കും ലഭിക്കണം. പറയൂ ഒരു ബാബയെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മം വിനാശമാകും പവിത്രമാകും. ഇപ്പോള് ആരും പവിത്രമല്ല. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് പവിത്ര ആത്മാക്കളുള്ളത് പുതിയ ലോകത്തിലാണ്. ഈ പഴയ ലോകം അപവിത്രമാണ്. ഒരാള് പോലും പവിത്രമായത് ഉണ്ടായിരിക്കില്ല. ആത്മാവ് എപ്പോഴാണോ പവിത്രമായി തീരുന്നത് അപ്പോള് പഴയ ശരീരം ഉപേക്ഷിക്കുന്നു. ഉപേക്ഷിക്കുക തന്നെ വേണം. ഓര്മ്മിച്ചോര്മ്മിച്ച് നിങ്ങളുടെ ആത്മാവ് തീര്ത്തും പവിത്രമായി മാറും. ശാന്തിധാമത്തില് നിന്ന് നമ്മള് പവിത്ര ആത്മാവായി വന്ന് ഗര്ഭ കൊട്ടാരത്തില് ഇരുന്നു. പിന്നീട് ഇത്രയും പാര്ട്ടഭിനയിച്ചു. ഇപ്പോള് ചക്രം പൂര്ത്തിയാക്കി നിങ്ങള് ആത്മാക്കള് തന്റെ വീട്ടിലേക്ക് പോകും. അവിടെ നിന്ന് വീണ്ടും സുഖധാമത്തിലേക്ക് വരും. അവിടെ ഗര്ഭ കൊട്ടാരമായിരിക്കും. എങ്കിലും ഉയര്ന്ന പദവിക്ക് വേണ്ടി പുരുഷാര്ത്ഥം ചെയ്യണം, ഇത് പഠിത്തമാണ്. ഇപ്പോള് നരക വേശ്യാലയം നശിച്ച് ശിവാലയം സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോള് എല്ലാവര്ക്കും തിരിച്ച് പോകണം.

നിങ്ങളും മനസ്സിലാക്കുന്നുണ്ട് നമ്മള് ഈ ശരീരം ഉപേക്ഷിച്ച് പോയി പുതിയ ലോകത്തില് രാജകുമാരനും-രാജകുമാരിയുമാകും. ചിലര് മനസ്സിലാക്കും ഞാന് പ്രജയിലേക്ക് പോകും, ഇതില് ലൈന് തീര്ത്തും ക്ലിയറായിരിക്കണം. ഒരു ബാബയുടെ മാത്രം ഓര്മ്മയായിരിക്കണം, മറ്റൊന്നും തന്നെ ഓര്മ്മ വരരുത്. ഇതിനെയാണ് പറയുന്നത് പവിത്ര യാചകന്. ശരീരവും ഓര്മ്മ ഉണ്ടായിരിക്കരുത്. ഇതാണെങ്കില് പഴയ മോശമായ ശരീരമല്ലേ. ഇവിടെ ജീവിച്ചിരിക്കെ മരിക്കണം ഇത് ബുദ്ധിയില് ഉണ്ടായിരിക്കണം. ഇപ്പോള് നമുക്ക് തിരിച്ച് വീട്ടിലേക്ക് പോകണം. നമ്മുടെ വീടിനെ മറന്നിരിക്കുകയായിരുന്നു. ഇപ്പോള് വീണ്ടും ബാബ ഓര്മ്മ ഉണര്ത്തിയിരിക്കുന്നു. ഇപ്പോള് ഈ നാടകം പൂര്ത്തിയാകുന്നു. ബാബ മനസ്സിലാക്കി തരുന്നു നിങ്ങളെല്ലാവരും വാനപ്രസ്ഥികളാണ്. മുഴുവന് വിശ്വത്തിലും എത്ര മനുഷ്യരുണ്ടോ, എല്ലാവരുടെയും വാനപ്രസ്ഥ അവസ്ഥയാണ് ഇപ്പോള്. ഞാന് വന്നിരിക്കുന്നു, എല്ലാ ആത്മാക്കളെയും വാണിക്ക് ഉപരി കൊണ്ട് പോകുന്നു. ബാബ പറയുന്നു ഇപ്പോള് നിങ്ങള് ചെറിയവരുടെ യും-വലിയവരുടെയും എല്ലാവരുടെയും വാനപ്രസ്ഥ അവസ്ഥയാണ്. വാനപ്രസ്ഥമെന്ന് എന്തിനെയാണ് പറയുന്നത്, ഇതും നിങ്ങള് അറിഞ്ഞിരുന്നില്ല. അങ്ങനെ തന്നെ ഗുരുവിനെ സ്വീകരിച്ചിരുന്നു. നിങ്ങള് ലൗകീക ഗുരുക്കന്മാരിലൂടെ അരകല്പം പുരുഷാര്ത്ഥം ചെയ്ത് വന്നു, എന്നാല് ജ്ഞാനം ഒന്നും തന്നെ ഇല്ലായിരുന്നു. ഇപ്പോള് ബാബ സ്വയം പറയുന്നു ഇപ്പോള് ചെറിയവരുടെയും-വലിയവരുടെയും എല്ലാവരുടെയും വാനപ്രസ്ഥ അവസ്ഥയാണ്. മുക്തി അത് എല്ലാവര്ക്കും ലഭിക്കണം. ചെറിയവ രും-വലിയവരും എല്ലാവരും ഇല്ലാതാകും. ബാബ വന്നിരിക്കുന്നത് എല്ലാവരെയും വീട്ടിലേക്ക് കൊണ്ട് പോകുന്നതിനാണ്. ഇതില് കുട്ടികള്ക്ക് വളരെ സന്തോഷമാണ് ഉണ്ടായിരിക്കേണ്ടത്. ഇവിടെ ദുഃഖമാണ് അനുഭവപ്പെടുന്നത് അതുകൊണ്ടാണ് തന്റെ മധുരമായ വീടിനെ ഓര്മ്മിക്കുന്നത്. വീട്ടിലേക്ക് പോകാന് ആഗ്രഹിക്കുന്നു എന്നാല് ബുദ്ധിയില്ല. പറയുന്നു ഞങ്ങള് ആത്മാക്കള്ക്ക് ഇപ്പോള് ശാന്തി വേണം. ബാബ ചോദിക്കുന്നു എത്ര സമയത്തേക്ക് വേണം- ഇവിടെയാണെങ്കില് ഓരോരുത്തര്ക്കും അവരവരുടെ പാര്ട്ടഭിനയിക്കണം. ഇവിടെ ആര്ക്കും ശാന്തിയിലിരിക്കാന് സാധിക്കില്ല. അരകല്പം ഈ ഗുരുക്കന്മാര് മുതലായവര് നിങ്ങളെകൊണ്ട് വളരെ പരിശ്രമം ചെയ്യിച്ചു, പരിശ്രമം ചെയ്ത്, അലഞ്ഞലഞ്ഞ് കൂടുതല് അശാന്തമായി. ഇപ്പോള് ആരാണോ ശാന്തിധാമത്തിന്റെ അധികാരിയായിട്ടുള്ളത് അവര് വന്ന് എല്ലാവരെയും തിരിച്ച് കൊണ്ട് പോകുന്നു. പഠിപ്പിച്ചുകൊണ്ടുമിരിക്കുന്നു. ഭക്തി ചെയ്യുന്നത് തന്നെ നിര്വ്വാണത്തിലേക്ക് പോകുന്നതിന് വേണ്ടിയാണ്, മുക്തിക്ക് വേണ്ടിയാണ്. ഇത് ഒരിക്കലും ആരുടെയും മനസ്സില് പോലും വരില്ല അതായത് നമ്മള് സുഖധാമത്തിലേക്ക് പോകും. എല്ലാവരും വാനപ്രസ്ഥത്തിലേക്ക് പോകുന്നതിന് വേണ്ടിയാണ് പുരുഷാര്ത്ഥം ചെയ്യുന്നത്. നിങ്ങളാണെങ്കില് പുരുഷാര്ത്ഥം ചെയ്യുന്നത് സുഖധാമത്തിലേക്ക് പോകുന്നതിന് വേണ്ടിയാണ്. അറിയാം ആദ്യം ശബ്ദത്തിന് ഉപരിയുള്ള അവസ്ഥ തീര്ച്ചയായും വേണം. ഭഗവാനും പ്രതിജ്ഞ ചെയ്യുന്നു കുട്ടികളോട്- ഞാന് നിങ്ങള് കുട്ടികളെ തീര്ച്ചയായും തന്റെ വീട്ടിലേക്ക് കൊണ്ട് പോകും, ഏതൊന്നിന് വേണ്ടിയാണോ നിങ്ങള് അരകല്പം ഭക്തി ചെയ്തത്. ഇപ്പോള് ശ്രീമത്തിലൂടെ നടക്കുകയാണെങ്കില് മുക്തിയിലേക്കും ജീവന്മുക്തിയിലേക്കും പോകും. അല്ല എങ്കില് ശാന്തിധാമത്തിലേക്ക് എല്ലാവര്ക്കും പോകുക തന്നെ വേണം. ആര് പോകാന് ആഗ്രഹിച്ചാലും ഇല്ലെങ്കിലും, ഡ്രാമയനുസരിച്ച് എല്ലാവര്ക്കും തീര്ച്ചയായും പോകണം. ഇഷ്ടപ്പെട്ടാലും, ഇല്ലെങ്കിലും, ഞാന് വന്നിരിക്കുന്നു എല്ലാവരെയും തിരിച്ച് കൊണ്ട് പോകുന്നതിന്. ബലം പ്രയോഗിച്ചാണെങ്കിലും കണക്ക് ഇല്ലാതാക്കിച്ച് തിരിച്ച് കൊണ്ട് പോകും. നിങ്ങള് സത്യയുഗത്തിലേക്ക് പോകുന്നു, ബാക്കി എല്ലാവരും ശബ്ദത്തിന് ഉപരി ശാന്തിധാമത്തില് കഴിയുന്നു. ഒരാളെപോലും വിടില്ല. പോകുന്നില്ലെങ്കില് ശിക്ഷ നല്കി അടിച്ച് കൊണ്ട് പോകും. ഡ്രാമയില് പാര്ട്ട് തന്നെ ഇങ്ങനെയാണ് അതുകൊണ്ട് തന്റെ സമ്പാദ്യം ഉണ്ടാക്കി പോകുകയാണെങ്കില് പദവിയും നല്ലത് ലഭിക്കും. അവസാനം വരുന്നവര് എന്ത് സുഖമാണ് നേടുക. ബാബ എല്ലാവരോടും പറയുന്നു പോകേണ്ടത് തീര്ച്ചയാണ്. ശരീരങ്ങള്ക്ക് തീ പിടിച്ച് ബാക്കി എല്ലാ ആത്മാക്കളെയും കൊണ്ട് പോകും. ആത്മാക്കള് തന്നെയാണ് എന്നോടൊപ്പം ഒപ്പം വരേണ്ടത്. എന്റെ മതത്തിലൂടെ സര്വ്വഗുണ സമ്പന്നവും 16 കലാ സമ്പൂര്ണ്ണവുമാകുകയാണെങ്കില് പദവിയും നല്ലത് ലഭിക്കും. നിങ്ങള് വിളിച്ചിട്ടില്ലേ വന്ന് ഞങ്ങള് എല്ലാവര്ക്കും മരണം നല്കൂ. ഇപ്പോള് മരണം ഇതാ വന്നുകൊണ്ടിരിക്കുന്നു. ഒരാള് പോലും രക്ഷപ്പെടില്ല. മോശമായ ശരീരം അവശേഷിക്കില്ല. തിരിച്ച് കൊണ്ട് പോകൂ എന്ന് വിളിച്ചത് തന്നെയാണ്. അതുകൊണ്ട് ബാബ പറയുന്നു - കുട്ടികളെ, ഈ മോശമായ ശരീരത്തില് നിന്ന് നിങ്ങളെ തിരിച്ച് കൊണ്ട് പോകും. നിങ്ങളുടെ ഓര്മ്മചിഹ്നവും നില്ക്കുന്നുണ്ട്. ദില്വാഡാ ക്ഷേത്രമില്ലേ- ഹൃദയം കവരുന്ന ആളുടെ ക്ഷേത്രം, ആദി ദേവന് ഇരിക്കുന്നില്ലേ. ശിവബാബയുമുണ്ട്, ബാപ്ദാദ രണ്ട് പേരും തന്നെയുണ്ട്, ഇദ്ദേഹത്തിന്റെ ശരീരത്തില് ബാബ ഇരിക്കുകയാണ് നിങ്ങള് അവിടെ പോകുകയാണെങ്കില് ആദിദേവനെ കാണുന്നു. നിങ്ങളുടെ ആത്മാവിനറിയാം ഇത് ബാപ്ദാദയാണ് ഇരിക്കുന്നത്.

ഈ സമയം നിങ്ങള് ഏതൊരു പാര്ട്ടാണോ അഭിനയിക്കുന്നത് അതിന്റെ ഓര്മ്മചിഹ്നത്തിന്റെ അടയാളമാണ് നില്ക്കുന്നത്. മഹാരഥിയും, കുതിരസവാരിക്കാരും, കാല്നടക്കാരുമുണ്ട്. അത് ജഡമാണ് ഇത് ചൈതന്യമാണ്. മുകളില് വൈകുണ്ഡവുമുണ്ട്. നിങ്ങള് മോഡല് കണ്ട് വരുന്നു, എങ്ങനെയാണ് ദില്വാഡാ ക്ഷേത്രമുള്ളത്, നിങ്ങള്ക്കറിയാം, കല്പ-കല്പം ഈ ക്ഷേത്രം ഇങ്ങനെ തന്നെയാണ് ഉണ്ടാക്കുന്നത്, അത് നിങ്ങള് പോയി കാണും. ചില-ചിലര് സംശയിക്കുന്നു. ഈ എല്ലാ പര്വ്വതങ്ങളും തുടങ്ങിയവയും പൊട്ടിപൊളിഞ്ഞ് പോയി വീണ്ടും ഉണ്ടാകും! എങ്ങനെ? ഇത് ചിന്തിക്കേണ്ടതില്ല. സ്വര്ഗ്ഗം ഇപ്പോള് ഇല്ല, പിന്നീട് അതെങ്ങനെ വരും! പുരുഷാര്ത്ഥത്തിലൂടെ എല്ലാം ഉണ്ടാകുകയല്ലേ. നിങ്ങളിപ്പോള് തയ്യാറെടുപ്പ് നടത്തികൊണ്ടിരിക്കുകയാണ്, സ്വര്ഗ്ഗത്തിലേക്ക് പോകുന്നതിന് വേണ്ടി. ചില-ചിലര് ഇളക്കത്തിലേക്ക് വന്ന് പഠിത്തം തന്നെ ഉപേക്ഷിക്കുന്നു. ബാബ പറയുന്നു ഇതില് സംശയിക്കേണ്ട ഒരാവശ്യവുമില്ല. അവിടെ എല്ലാം തന്നെ നമ്മള് നമ്മുടേത് ഉണ്ടാക്കും. ആ ലോകം തന്നെ സതോപ്രധാനമായിരിക്കും. അവിടുത്തെ പഴങ്ങളും-പൂക്കളുമെല്ലാം കണ്ട് വരുന്നു, പഴച്ചാറ് കുടിക്കുന്നു. സൂക്ഷ്മവതനത്തിലും, മൂലവതനത്തിലും ഇതൊന്നും തന്നെയില്ല. ബാക്കി ഇതെല്ലാമുള്ളത് വൈകുണ്ഢത്തിലാണ്. ലോകത്തിന്റെ ചരിത്രവും-ഭൂമിശാസ്ത്രവും ആവര്ത്തിക്കപ്പെടുന്നു. ഈ നിശ്ചയം അത് പക്കയായിരിക്കണം. ബാക്കി അരുടെയെങ്കിലും ഭാഗ്യത്തില് ഇല്ലെങ്കില് പറയും ഇതെങ്ങനെ സാധിക്കും! വജ്രവും രത്നങ്ങളും ഏതൊന്നാണോ ഇപ്പോള് കാണാന് പോലും സാധിക്കാത്തത് അത് പിന്നീടെങ്ങനെ ഉണ്ടാകും! എങ്ങനെ പൂജ്യരാകും? ബാബ പറയുന്നു ഈ കളി ഉണ്ടാക്കിയിട്ടുള്ളതാണ്- പൂജ്യരുടെയും പൂജാരിയുടെയും. നമ്മള് തന്നെ ബ്രാഹ്മണന്, ദേവത, ക്ഷത്രിയന്. . . .ഈ സൃഷ്ടി ചക്രം അറിയുന്നതിലൂടെ നിങ്ങള് ചക്രവര്ത്തീ രാജാവാകുന്നു. നിങ്ങള്മനസ്സിലാക്കുന്നുണ്ട് അതുകൊണ്ടാണ് പറയുന്നത്- ബാബ, കല്പം മുന്പും അങ്ങയുമായി കണ്ടുമുട്ടിയിരുന്നു. നമ്മുടെ തന്നെ ഓര്മ്മചിഹ്നക്ഷേത്രമാണ് നില്ക്കുന്നത്. ഇതിന് ശേഷം തന്നെയാണ് സ്വര്ഗ്ഗത്തിന്റെ സ്ഥാപന ഉണ്ടാകുക. നിങ്ങളുടെ ചിത്രങ്ങള് ഏതെല്ലാമാണോ അത് അത്ഭുതമാണ്, എത്ര താത്പര്യത്തോടെയാണ് വന്ന് കാണുന്നത്. മുഴുവന് ലോകത്തിലും ആരും എവിടെയും കണ്ടിട്ടില്ല. ഇങ്ങനെയുള്ള ചിത്രമുണ്ടാക്കി ആര്ക്കും ജ്ഞാനം നല്കാന് സാധിക്കില്ല. കോപ്പിയടിക്കാന് സാധിക്കില്ല. ഈ ചിത്രം ഖജനാവാണ്. അതിലൂടെ നിങ്ങള് കോടികോടി ഭാഗ്യശാലിയാകുന്നു. നിങ്ങള് മനസ്സിലാക്കുന്നുണ്ട് നമ്മുടെ ചുവട്-ചുവടില് കോടികളുണ്ട്. പഠിത്തത്തിന്റെ ചുവട്. എത്രത്തോളം യോഗം വയ്ക്കുന്നോ, എത്രത്തോളം പഠിക്കുന്നോ അത്രത്തോളം കോടി. ഒരുവശത്ത് മായയും പൂര്ണ്ണ ശക്തിയോടെ വരും. നിങ്ങള് ഈ സമയം തന്നെയാണ് ശ്യാമ-സുന്ദരനാകുന്നത്. സത്യയുഗത്തില് നിങ്ങള് സുന്ദരനായിരുന്നു, സ്വര്ണ്ണിമയുഗി, കലിയുഗത്തില് ശ്യാമന്, ഇരുമ്പുയുഗി. ഓരോ വസ്തുവും ഇങ്ങനെയാണയാണ്. ഇവിടെയാണെങ്കില് ഭൂമിപോലും ഗുണമില്ലാത്തതാണ്. അവിടെ ഭൂമിയും ഫസ്റ്റ് ക്ലാസ്സായിരിക്കും. ഓരോ വസ്തുവും സതോപ്രധാനമായിരിക്കും. ഇങ്ങനെയുള്ള രാജധാനിയുടെ അധികാരിയായി നിങ്ങള് മാറിക്കൊണ്ടിരിക്കുന്നു. അനേകം പ്രാവശ്യം ആയിട്ടുണ്ട്. വീണ്ടും ഇങ്ങനെയുള്ള രാജധാനിയുടെ അധികാരിയാകുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യണം. പുരുഷാര്ത്ഥം കൂടാതെ എങ്ങനെ പ്രാലബ്ദം നേടും. ഒരു ബുദ്ധിമുട്ടുമില്ല.

മുരളി അച്ചടിക്കുന്നുണ്ട്, മുന്നോട്ട് പോകെ ലക്ഷം-കോടി കണക്കിന് അച്ചടിക്കും. കുട്ടികള് പറയും എത്ര

പൈസയാണോ ഉള്ളത് അത് യജ്ഞത്തില് സമര്പ്പിക്കാം, എടുത്തുവച്ചിട്ടെന്ത് ചെയ്യും? മുന്നോട്ട് പോകെ കാണാം എന്ത്-എന്തെല്ലാമാണ് ഉണ്ടാകുന്നതെന്ന്. വിനാശത്തിന്റെ തയ്യാറെടുപ്പും കണ്ടുകൊണ്ടിരിക്കും. റിഹേര്സല് ഉണ്ടായിക്കൊണ്ടിരിക്കും. പിന്നീട് ശാന്തി ഉണ്ടാകും. കുട്ടികളുടെ ബുദ്ധിയില് മുഴുവന് ജ്ഞാനവുമുണ്ട്. ഇതാണെങ്കില് വളരെ സഹജമാണ്. കേവലം ബാബയെ ഓര്മ്മിക്കണം. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഈ ശരീരത്തെ പോലും മറന്ന് പൂര്ണ്ണമായും പവിത്ര യാചകനാകണം. ലൈന് ക്ലിയറാക്കി വയ്ക്കണം. ബുദ്ധിയില് ഉണ്ടായിരിക്കണം- ഇപ്പോള് നാടകം പൂര്ത്തിയായി, നമ്മള് നമ്മുടെ മധുരമായ വീട്ടിലേക്ക് പോകുന്നു.

2. പഠിത്തത്തില് ഓരോ ചുവടിലും കോടികളുണ്ട്, അതുകൊണ്ട് പഠിത്തം നല്ലരീതിയില് എന്നും പഠിക്കണം. ദേവതാ കുലത്തിന്റെ ഭാഗമാകുന്നതിന്റെ പുരുഷാര്ത്ഥം ചെയ്യണം. സ്വയം സ്വയത്തോട് ചോദിക്കണം എനിക്ക് അതീന്ദ്രിയ സുഖം എത്രത്തോളം അനുഭവമാകുന്നുണ്ട്? സന്തോഷം നിലനില്ക്കുന്നുണ്ടോ?

വരദാനം :-
ബുദ്ധിയുടെ കൂട്ടും സഹയോഗത്തിന്റെ കൈയ്യും മുഖേന സന്തോഷത്തിന്റെ അനുഭവം ചെയ്യുന്ന ഭാഗ്യശാലി ആത്മാവായി ഭവിക്കട്ടെ.

സഹയോഗത്തിന്റെ അടയാളമായി പരസ്പരം കൈ കോര്ക്കുന്നത് പോലെ സദാ ബാബയുടെ സഹയോഗിയായി മാറുക- ഇതാണ് കൈ കോര്ക്കുക, സദാ ബുദ്ധി കൊണ്ട് കൂടെയിരിക്കുക അര്ത്ഥം മനസ്സിന്റെ ലഹരി ഒന്നില് വെക്കുക. സദാ സ്മൃതിയിലുണ്ടായിരിക്കണം ഈശ്വരീയ പൂന്തോട്ടത്തില് കൈ കോര്ത്ത് ഒപ്പം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിലൂടെ സദാ മനോരഞ്ജനത്തിലിരിക്കാം, സദാ സന്തുഷ്ടവും സമ്പന്നവുമായിരിക്കാം. അങ്ങനെയുള്ള ഭാഗ്യശാലിയായ ആത്മാക്കള് സദാ സന്തോഷത്തിന്റെ അനുഭവം ചെയ്തുകൊണ്ടേയിരിക്കും.

സ്ലോഗന് :-
ആശീര്വ്വാദങ്ങളുടെ സമ്പാദ്യം ശേഖരിക്കാനുള്ള മാര്ഗ്ഗമാണ്- സന്തുഷ്ടമായിരിക്കുക, സന്തുഷ്ടരാക്കുക.