03.02.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- സ്വദര്ശനചക്രധാരിയായി ഭവിയ്ക്കു നിങ്ങള്ക്ക് പ്രകാശസ്തംഭമായി മാറണം, സ്വയം ആത്മാവാണെന്നു മനസ്സിലാക്കു, ഇതില് അശ്രദ്ധരാവരുത്.

ചോദ്യം :-
നിങ്ങള് വളരെ അത്ഭുതകരമായ വിദ്യാര്ത്ഥികളാണ്- എങ്ങനെ?

ഉത്തരം :-
നിങ്ങള് ഗൃഹസ്ഥവ്യവഹാരത്തിലാണ് വസിക്കുന്നത്, ശരീരനിര്വ്വഹണാര്ത്ഥം 8 മണിക്കൂര് ജോലിയും ചെയ്യുന്നു, അതിനോടൊപ്പം ഭാവിയിലെ 21 ജന്മങ്ങളിലേയ്ക്കായി 8 മണിക്കൂര് ബാബയ്ക്ക് സമാനമാക്കി മാറ്റുന്നതിനുള്ള സേവനവും ചെയ്യുന്നു, എല്ലാം ചെയ്തുകൊണ്ടും ബാബയേയും വീടിനേയും ഓര്മ്മിക്കുന്നു- ഇതുതന്നെയാണ് നിങ്ങളുടെ അത്ഭുതകരമായ വിദ്യാര്ത്ഥി ജീവിതം. ജ്ഞാനം വളരെ സഹജമാണ്, കേവലം പാവനമായി മാറേണ്ട പരിശ്രമമാണ് ചെയ്യേണ്ടത്.

ഓംശാന്തി.  
നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ച് ബാബ കുട്ടികളോട് ചോദിക്കുകയാണ്. മൂലവതനവും നമ്പര്വാറായി തീര്ച്ചയായും ഓര്മ്മയുണ്ടാകും. നമ്മള് ആദ്യം ശാന്തിധാമത്തില് വസിക്കുന്നവരായിരുന്നു പിന്നീട് സുഖധാമത്തിലേയ്ക്ക് വരുന്നു എന്ന് തീര്ച്ചയായും ഉള്ളുകൊണ്ട് മനസ്സിലാക്കുന്നുണ്ടാകും. മുലവതനം മുതല് ഈ സൃഷ്ടി ചക്രം എങ്ങനെയാണ് കറങ്ങുന്നതെന്നും ബുദ്ധിയിലുണ്ട്. ഈ സമയം നമ്മള് ബ്രാഹ്മണനില് നിന്നും വീണ്ടും ദേവത, ക്ഷത്രിയന്, വൈശ്യന്, ശൂദ്രനായി മാറും. ഈ ചക്രം ബുദ്ധിയില് കറങ്ങിക്കൊണ്ടിരിക്കണം. കുട്ടികളുടെ ബുദ്ധിയില് ഈ മുഴുവന് ജ്ഞാനവുമുണ്ട്. ബാബ പറയുന്നു, മുമ്പ് ഇതൊന്നുമറിയില്ലായിരുന്നു. ഇപ്പോള് നിങ്ങള്ക്ക് മാത്രമേ അറിയുന്നുള്ളു. ദിനംപ്രതി ദിനം നിങ്ങളുടെ വൃദ്ധി ഉണ്ടായിക്കൊണ്ടിരിക്കും. വളരെയധികം പേര്ക്ക് പഠിപ്പിച്ചുകൊടുത്തു കൊണ്ടിരിക്കും. തീര്ച്ചയായും നിങ്ങള് തന്നെയാണ് ആദ്യം സ്വദര്ശന ചക്രധാരിയായി മാറുന്നത്. നിങ്ങള് ഇവിടെ ഇരിക്കുന്നു, ബുദ്ധികൊണ്ട് അറിയാം ഇത് നമ്മുടെ അച്ഛനാണ്. ബാബ തന്നെയാണ് നമ്മെ പഠിപ്പിക്കുന്ന സുപ്രീം ടീച്ചര്. നമ്മള് എങ്ങനെയാണ് 84 ജന്മങ്ങളുടെ ചക്രം കറങ്ങുന്നത് എന്ന് ബാബ തന്നെയാണ് മനസ്സിലാക്കിത്തന്നത്. ബുദ്ധിയില് തീര്ച്ചയായും ഓര്മ്മയുണ്ടാകുമല്ലോ. ഇത് ബുദ്ധിയില് സദാ ഓര്മ്മിക്കണം, പാഠം അത്ര വലുതൊന്നുമല്ല. സെക്കന്റിന്റെ പാഠമാണ്. നമ്മള് എവിടെ വസിക്കുന്നവരാണ്, പിന്നീട് എങ്ങനെയാണ് ഇവിടേയ്ക്ക് പാര്ട്ട് അഭിനയിക്കാന് വരുന്നത് ഇതെല്ലാം ബുദ്ധിയില് ഉണ്ട്. 84 ജന്മങ്ങളുടെ ചക്രമാണ്. സത്യയുഗത്തില് ഇത്ര ജന്മം, ത്രേതായുഗത്തില് ഇത്ര ജന്മം- ഈ ചക്രം ഓര്മ്മയുണ്ടാകുമല്ലോ. തനിക്ക് എന്ത് പദവിയാണ് ലഭിച്ചത്, ഏത് പാര്ട്ടാണ് അഭിനയിച്ചത്, ഇതും തീര്ച്ചയായും ബുദ്ധിയിലുണ്ടാകും. അറിയാം നമ്മള് ആദ്യം ഇരട്ടക്കിരീടധാരികളായിരുന്നു പിന്നീട് ഒറ്റക്കിരീടധാരിയായി മാറി. പിന്നീട് മുഴുവന് രാജധാനിയും നഷ്ടപ്പെട്ടു, തമോപ്രധാനമായിത്തീര്ന്നു. ഈ ചക്രം കറങ്ങിക്കൊണ്ടേയിരിക്കണം അതിനാലാണ് സ്വദര്ശനചക്രധാരി എന്ന് പേരു തന്നെവെച്ചിരിക്കുന്നത്. ആത്മാവിന് ജ്ഞാനം ലഭിച്ചിട്ടുണ്ട്. ആത്മാവിന് ദര്ശനം ഉണ്ടായിട്ടുണ്ട്. നമ്മള് ഇങ്ങനെ ഇങ്ങനെയെല്ലാമാണ് ചക്രം കറങ്ങിയതെന്ന് ആത്മാവിനറിയാം. ഇപ്പോള് വീണ്ടും വീട്ടിലേയ്ക്ക് പോകണം. ബാബ പറയുന്നു എന്നെ ഓര്മ്മിക്കുകയാണെങ്കില് വീട്ടിലെത്തിച്ചേരും. ഈ സമയത്ത് നിങ്ങള്ക്ക് അന്തിമ സമയത്തെ അവസ്ഥയില് ഇരിക്കാന് സാധിക്കില്ല. പുറത്തുള്ള അനേകം കാര്യങ്ങള് ബുദ്ധിയില് വന്നുകൊണ്ടിരിക്കും. ആര്ക്കെല്ലാം എന്തെല്ലാം കാര്യങ്ങള് ഓര്മ്മ വരുന്നുണ്ടാകും. ഇവിടെ ബാബ പറയുന്നു മറ്റെല്ലാ കാര്യങ്ങളും മാറ്റിവെച്ച് ഒരാളെമാത്രം ഓര്മ്മിക്കൂ. ശ്രീമതം ലഭിക്കുന്നുണ്ട് അതനുസരിച്ച് നടക്കണം. സ്വദര്ശന ചക്രധാരിയായി മാറി നിങ്ങള്ക്ക് അന്ത്യംവരെ പുരുഷാര്ത്ഥം ചെയ്യണം. ആദ്യം ഒന്നും അറിയില്ലായിരുന്നു, ഇപ്പോള് ബാബ എല്ലാം പറഞ്ഞുതരികയാണ്. ബാബയെ ഓര്മ്മിക്കുന്നതിലൂടെ ബാക്കിയെല്ലാം ഓര്മ്മവരും. രചയിതാവിനേയും രചനയുടെ ആദി- മദ്ധ്യ- അന്ത്യത്തിന്റെ മുഴുവന് രഹസ്യങ്ങളും ബുദ്ധിയില് വരും. ഇവിടെ പാഠം ലഭിക്കുകയാണ്, അച്ഛനെ വീട്ടിലിരുന്നും ഓര്മ്മിക്കാന് സാധിക്കും. ഇതെല്ലാം ബുദ്ധികൊണ്ട് മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. നിങ്ങള് അത്ഭുതകരമായ വിദ്യാര്ത്ഥികളാണ്. അച്ഛന് മനസ്സിലാക്കിത്തന്നിട്ടുണ്ട്- 8 മണിക്കൂര് നന്നായി വിശ്രമിച്ചോളു, 8 മണിക്കൂര് ശരീരനിര്വ്വഹണാര്ത്ഥം തീര്ച്ചയായും ജോലി ചെയ്യൂ. ലോകത്തിലെ കച്ചവടവും ചെയ്യണം. അതോടൊപ്പം തനിക്കു സമാനമാക്കി മാറ്റുന്ന ബാബ നല്കിയ ജോലിയും ചെയ്യണം, ഇതും ശരീരനിര്വ്വഹണാര്ത്ഥം തന്നെയല്ലേ.അത് അല്പകാലത്തിലേക്കുളളതാണെങ്കില് ഇത് 21 ജന്മത്തിലെ ശരീരനിര്വ്വഹണത്തിനായാണ്. ഡ്രാമയില് നിങ്ങള്ക്കുളള പാര്ട്ടിനും മഹത്വം കൂടുന്നത് ഇതിന്റെ ആധാരത്തിലാണ്. ആര് എത്രത്തോളം പരിശ്രമിക്കുന്നോ അതിനനുസരിച്ച് പിന്നീട് ഭക്തിയില് അവര് പൂജിക്കപ്പെടുന്നു. ഈ മുഴുവന് ധാരണയും നിങ്ങള് കുട്ടികള്ക്കുണ്ടാവണം.

നിങ്ങള് കുട്ടികള് പാര്ട്ട് ധാരികളാണ്. ബാബ ജ്ഞാനം നല്കുന്ന പാര്ട്ടുമാത്രം അഭിനയിക്കുന്നു. ബാക്കി ഉയര്ന്ന പദവിയ്ക്കായുളള പുരുഷാര്ത്ഥം നിങ്ങള് ചെയ്യണം. ബാബയ്ക്കതു ചെയ്യേണ്ടതില്ലല്ലോ. ബാബ വരുന്നത് തന്നെ ഈ ലോകത്തിന്റെ ഹിസ്റ്ററിയും ജോഗ്രഫിയും എങ്ങനെ ആവര്ത്തിക്കുന്നു എന്ന് കുട്ടികള്ക്ക് മനസ്സിലാക്കിത്തരാനാണ്. ചക്രം എങ്ങനെയാണ് കറങ്ങുന്നത്. ഇക്കാര്യം മനസ്സിലാക്കിത്തരാന് വേണ്ടി മാത്രമാണ് വരുന്നത്. യുക്തിപൂര്വ്വം മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുന്നു. ബാബ പറഞ്ഞുതരുന്നു- കുട്ടികളേ, തെറ്റുകള് ചെയ്യരുത്. സ്വദര്ശന ചക്രധാരി അതായത് ലൈറ്റ് ഹൗസാകണം. സ്വയം ആത്മാവാണെന്നു മനസ്സിലാക്കണം. ശരീരമില്ലാതെ ആത്മാവിന് പാര്ട്ട് അഭിനയിക്കാന് കഴിയില്ലെന്ന് അറിയില്ലേ. മനുഷ്യര്ക്ക് ഇതൊന്നും തന്നെ അറിയില്ല. നിങ്ങളുടെ അടുത്തേയ്ക്കു വരുന്നുണ്ടെങ്കിലും നല്ലതാണ് എന്നു പറയുന്നുണ്ടെങ്കിലും സ്വദര്ശന ചക്രധാരിയാകാന് കഴിയുന്നില്ല, അതിന് വളരെ അധികം അഭ്യാസം ചെയ്യേണ്ടതുണ്ട്. പിന്നീട് നിങ്ങള് എവിടെ ചെന്നാലും മാസ്റ്റര് ജ്ഞാനസാഗരനാകാന് സാധിക്കും എങ്ങനെയാണോ വിദ്യാര്ത്ഥികള് പഠിച്ച് ടീച്ചറാകുന്നത് ശേഷം കോളേജില് പഠിപ്പിക്കുന്നത് പിന്നീട് ആ ജോലിയില് മുഴുകുന്നത് അതുപോലെ നിങ്ങളുടെ ജോലിതന്നെ ടീച്ചറാവുക എന്നതാണ്. എല്ലാവരേയും സ്വദര്ശന ചക്രധാരിയാക്കണം. ഇരട്ടക്കിരീടധാരികളായ രാജാക്കന്മാരുടേയും ഒറ്റക്കിരീടധാരികളായ രാജാക്കന്മാരുടേയും ചിത്രങ്ങള് കുട്ടികള് നിര്മ്മിച്ചു, അവ ശരിതന്നെയാണ്, എന്നാല് ഏത് സമയം മുതല് എപ്പോള്വരെയാണ് ഇരട്ടക്കിരീടധാരികളായിരുന്നത്? ഏതുസമയം മുതല് എപ്പോള്വരെ ഒറ്റ കിരീടധാരികളായത്? പിന്നീട് എപ്പോള് എങ്ങനെ രാജ്യം നഷ്ടപ്പെട്ടു? ആ തിയ്യതി എഴുതണം. ഇത് പരിധിയില്ലാത്ത വലിയ നാടകമാണ്. നാം വീണ്ടും ദേവതയാകും എന്നത് ഉറപ്പാണ്. ഇപ്പോള് ബ്രാഹ്മണരാണ്. ബ്രാഹ്മണര് സംഗമയുഗത്തിലേതാണ്. ഈ കാര്യം നിങ്ങള് പറയുന്നതുവരെ ആരും അറിയുന്നില്ല. ഇത് നിങ്ങളുടെ അലൗകിക ജന്മമാണ്. ലൗകികത്തിലും പാരലൗകികത്തിലും സമ്പത്ത് ലഭിക്കുന്നു. ബ്രഹ്മാവില് നിന്ന് സമ്പത്ത് ലഭിക്കുകയില്ല. ബ്രഹ്മാവിലൂടെ ശിവബാബയാണ് നിങ്ങള്ക്ക് സമ്പത്ത് നല്കുന്നത്. അല്ലയോ പ്രഭോ എന്നാണ് വിളിക്കുന്നത്. അല്ലയോ പ്രജാപിതാബ്രഹ്മാവേ എന്ന് ഒരിയ്ക്കലും വിളിക്കുന്നില്ല. ലൗകിക പിതാവിനേയും പാരലൗകിക പിതാവിനേയുമാണ് ഓര്മ്മിക്കുന്നത്. ഈ കാര്യങ്ങള് ആര്ക്കും അറിയില്ല, നിങ്ങള് മാത്രമാണ് അറിയുന്നത്. പാരലൗകിക പിതാവില് നിന്ന് ലഭിക്കുന്നത് അവിനാശീ സമ്പത്തും ലൗകിക പിതാവില് നിന്ന് ലഭിക്കുന്നത് വിനാശിയായ സമ്പത്തുമാണ്. ഒരു രാജാവിന്റെ സന്താനത്തിന് 5 കോടി സമ്പത്ത് ലഭിക്കുന്നു എങ്കിലും പരിധിയില്ലാത്ത അച്ഛനില് നിന്നും ലഭിക്കുന്ന സമ്പത്തുമായി താരതമ്യം ചെയ്യുമ്പോള് ഇത് അവിനാശീ സമ്പത്താണ് എന്നാല് അതെല്ലാം നശിക്കാന് പോകുന്നതാണ്. ഇന്ന് ആരാണോ കോടിപതികളായിരിക്കുന്നത് അവരെ മായ പിടികൂടിയിരിക്കുകയാണ്, അവര് വരുകയേയില്ല. അച്ഛന് ഏഴകളുടെ തോഴനാണ്. ഭാരതം വളരെ ദരിദ്രമാണ്, ഭാരതത്തിലെ മനുഷ്യരും വളരെ ദരിദ്രരാണ്. ഇപ്പോള് നിങ്ങള് വളരെയധികം പേരുടെ മംഗളത്തിനായുള്ള പുരുഷാര്ത്ഥം ചെയ്യുകയാണ്. അസുഖം വരുമ്പോള് സാധാരണയായി ആളുകളില് വൈരാഗ്യം ഉണ്ടാകാറുണ്ട്. ജീവിച്ചിട്ട് എന്താണ് പ്രയോജനം എന്ന് ചിന്തിക്കും. മുക്തിധാമത്തിലേയ്ക്ക് പോകുന്നതിനുള്ള വഴി ലഭിച്ചാല് മതിയായിരുന്നു എന്നു കരുതും. ദുഃഖത്തില് നിന്നും രക്ഷപ്പെടുന്നതിന് മുക്തി യാചിക്കുന്നു. സത്യയുഗത്തില് ചോദിക്കുകയില്ല എന്തെന്നാല് അവിടെ ദുഃഖമില്ല. ഈ കാര്യങ്ങള് ഇപ്പോഴാണ് നിങ്ങള് മനസ്സിലാക്കുന്നത്. ബാബയുടെ കുട്ടികളുടെ വൃദ്ധി ഉണ്ടാകുന്നു. ആരാണോ സൂര്യവംശീ- ചന്ദ്രവംശീ ദേവതയായി മാറുന്നത് അവരാണ് വന്ന് നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ച് ജ്ഞാനമെടുക്കുന്നത്. ഈ ജ്ഞാനം ബാബയ്ക്കല്ലാതെ മറ്റാര്ക്കും നല്കാന് സാധിക്കില്ല. ഇപ്പോള് നിങ്ങള്ക്ക് പരിധിയില്ലാത്ത അച്ഛനെ വിട്ട് എവിടേയ്ക്കും പോകാന് കഴിയില്ല, ആര്ക്കാണോ ബാബയോട് സ്നേഹമുള്ളത് അവര് മനസ്സിലാക്കും ജ്ഞാനം വളരെ സഹജമാണ്, ബാക്കി പാവനമായി മാറുന്നതിലാണ് മായ വിഘ്നങ്ങളിടുന്നത്. ഏതെങ്കിലും കാര്യത്തില് അശ്രദ്ധരായാല് ആ അശ്രദ്ധ കാരണത്താലാണ് തോറ്റുപോകുന്നത്. ഇതിനുള്ള നല്ല ഉദാഹരണമാണ് ബോക്സിംഗ്(മല്ലയുദ്ധം). ബോക്സിംഗില് ഒരാള് മറ്റൊരാളുടെമേല് വിജയം നേടുന്നു. കുട്ടികള്ക്ക് അറിയാം മായയാണ് നമ്മെ തോല്പ്പിക്കുന്നത്.

ബാബ പറയുന്നു- മധുരമായ കുട്ടികളേ, സ്വയം ആത്മാവാണെന്നു മനസ്സിലാക്കൂ. ഇതില് പരിശ്രമമുണ്ട്. ബാബ സഹജമായ യുക്തികള് പറഞ്ഞുതരികയാണ്. നമ്മള് ആത്മാക്കളാണ്, ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്ന് എടുക്കും, പാര്ട്ട് അഭിനയിക്കുകയാണ്, പരിധിയില്ലാത്ത അച്ഛന്റെ മക്കളാണ് ഇതെല്ലാം നല്ലരീതിയില് പക്കയാക്കണം. മായ ഇവരുടെ ബുദ്ധിയോഗത്തെ മുറിക്കുന്നു- എന്നത് ബാബയ്ക്ക് അനുഭവമാകുന്നു. നമ്പര്വൈസ് തന്നെയാണ്, ഇതിന്റെ ആധാരത്തിലാണ് രാജധാനി സ്ഥാപിക്കപ്പെടുന്നത്. എല്ലാവരും ഏകരസമാണെങ്കില് രാജധാനിയുണ്ടാക്കാന് സാധിക്കില്ല. രാജാവ്, റാണി, പ്രജ, ധനികന് എല്ലാവരും വേണം. ഈ കാര്യങ്ങള് നിങ്ങളല്ലാതെ മറ്റാരും മനസ്സിലാക്കുന്നില്ല. നമ്മള് നമ്മുടെ രാജധാനി സ്ഥാപിക്കുകയാണ്. നിങ്ങളിലും വിരളം ചില അനന്യരായ കുട്ടികള്ക്കേ ഈ കാര്യങ്ങള് മുഴുവന് ഓര്മ്മ നില്ക്കുന്നുള്ളു. ഈ കാര്യങ്ങള് ഒരിയ്ക്കലും മറക്കരുത്. നമ്മള് മറന്നുപോകുന്നുണ്ട് എന്നത് കുട്ടികള്ക്ക് അറിയാം. ഇല്ലെങ്കില് നമ്മള് വിശ്വത്തിന്റെ അധികാരിയാകാന് പോവുകയാണ് എന്ന് ചിന്തിച്ച് വളരെ അധികം സന്തോഷിക്കണം. പുരുഷാര്ത്ഥത്തിലൂടെ മാത്രമേ ആയിത്തീരൂ, കേവലം പറയുന്നതുകൊണ്ട് ആവില്ല. ബാബ വരുമ്പോള് തന്നെ ചോദിക്കുന്നുണ്ട്- കുട്ടികളേ ശ്രദ്ധിക്കൂ, സ്വദര്ശന ചക്രധാരിയായാണോ ഇരിക്കുന്നത്? ഈ ശരീരത്തില് വന്നു പ്രവേശിക്കുന്ന ബാബയും സ്വദര്ശന ചക്രധാരിയാണല്ലോ. മനുഷ്യര് കരുതുന്നത് വിഷ്ണുവാണ് സ്വദര്ശന ചക്രധാരി എന്നാണ്. അവര്ക്ക് ഇത് ലക്ഷ്മീ നാരായണന്മാരാണ് എന്നത് പോലും അറിയുകയില്ല! ഇവര്ക്ക് ജ്ഞാനം നല്കിയത് ആരാണ്? ഈ ജ്ഞാനത്തിലൂടെയാണ് ഇവര്ക്ക് ഈ പദവി ലഭിച്ചത്. സ്വദര്ശന ചക്രത്താല് വധിക്കുന്നതായി കാണിക്കുന്നു. നിങ്ങള്ക്ക് ഈ ചിത്രം നിര്മ്മിച്ചവരെക്കുറിച്ച് ഓര്ക്കുമ്പോള് ചിരി വരുന്നു. കമ്പൈന്ഡ് ഗൃഹസ്ഥാശ്രമത്തിന്റെ അടയാളമാണ് വിഷ്ണു. ചിത്രം നല്ലതാണ് എന്നാല് ഈ ചിത്രത്തില് ശരിയൊന്നുമില്ല. ആദ്യം നിങ്ങള്ക്ക് അറിയില്ലായിരുന്നു. 4 ഭുജങ്ങളുള്ളവര് എങ്ങനെ വന്നു? ഈ മുഴുവന് കാര്യങ്ങളും നിങ്ങള് നമ്പര്വൈസായാണ് മനസ്സിലാക്കുന്നത്. ബാബ പറയുന്നു എല്ലാത്തിന്റേയും ആധാരം നിങ്ങളുടെ പുരുഷാര്ത്ഥമാണ്. ബാബയുടെ ഓര്മ്മയിലൂടെ മാത്രമാണ് പാപം ഇല്ലാതാകുന്നത്. ഏറ്റവും കൂടുതല് വേണ്ടതും ഈ പുരുഷാര്ത്ഥമാണ്. സമയം ബാബ നല്കിയിട്ടുണ്ട്. ഗൃഹസ്ഥത്തില് വസിക്കുകയും വേണം. ഇല്ലെങ്കില് നിങ്ങളുടെ കുട്ടികളെ ആരു സംരക്ഷിക്കും. ഇതെല്ലാം ചെയ്തുകൊണ്ടും അഭ്യാസം ചെയ്യണം. മറ്റൊരു കാര്യവുമില്ല. അകാസുരന്, ഭകാസുരന് മുതലായവരെ കൃഷ്ണന് സ്വദര്ശന ചക്രത്താല് വധിച്ചതായി കാണിച്ചിരിക്കുന്നു. ഇപ്പോള് ഇത് നിങ്ങള്ക്ക് മനസ്സിലായി. ബാക്കി ചക്രത്തിന്റെ കാര്യമേയില്ല. എത്രത്തോളം വ്യത്യാസമുണ്ട്. ഈ കാര്യം ബാബയാണ് മനസ്സിലാക്കിത്തരുന്നത്. മനുഷ്യനാല് മനുഷ്യര്ക്ക് മനസ്സിലാക്കിക്കൊടുക്കാന് കഴിയില്ല. മനുഷ്യന് മനുഷ്യരുടെ സദ്ഗതി ചെയ്യാനും കഴിയില്ല. രചയിതാവിന്റേയും രചനയുടെ ആദി മദ്ധ്യ അന്ത്യത്തിന്റേയും രഹസ്യം ആര്ക്കും മനസ്സിലാക്കിക്കൊടുക്കാന് കഴിയില്ല. സ്വദര്ശന ചക്രത്തിന്റെ അര്ത്ഥം എന്താണ് എന്നതുപോലും ബാബയാണ് ഇപ്പോള് മനസ്സിലാക്കിത്തന്നത്. ശാസ്ത്രങ്ങളില് ഉണ്ടാക്കിയിരിക്കുന്ന കഥകളെ കുറിച്ച് ചോദിക്കുകയേ വേണ്ട. കൃഷ്ണനെപ്പോലും ഹിംസകനാക്കിത്തീര്ത്തു. ഇതിനെക്കുറിച്ച് ഏകാന്തതയില് വിചാരസാഗര മഥനം ചെയ്യേണ്ടതുണ്ട്. രാത്രികാലങ്ങളില് കാവല് നില്ക്കുന്ന കുട്ടികള്ക്ക് വളരെ നല്ല സമയം ലഭിക്കും. അവര്ക്ക് വളരേ അധികം ഓര്മ്മിക്കാന് കഴിയും. അച്ഛനെ ഓര്മ്മിച്ചുകൊണ്ടും സ്വദര്ശന ചക്രത്തെ കറക്കിക്കൊണ്ടുമിരിക്കൂ. ഓര്മ്മിക്കുന്ന സന്തോഷത്തില് ഉറക്കം പോലും വിട്ടുപോകും. ആര്ക്കാണോ ധനം ലഭിക്കുന്നത് അവര് വളരെ സന്തോഷത്തിലിരിക്കും. അവര് ഒരിയ്ക്കലും ഉറക്കം തൂങ്ങില്ല അഥവാ ക്ഷീണിതരാകില്ല. നിങ്ങള്ക്ക് അറിയാം നമ്മള് സദാ ആരോഗ്യശാലിയും സദാ സമ്പന്നനുമാവുകയാണ്. അതിനാല് ഇക്കാര്യത്തില് വളരെ നല്ലരീതിയില്ത്തന്നെ മുഴുകണം. ഡ്രാമ അനുസരിച്ച് സംഭവിക്കുന്നതെല്ലാം നല്ലതുതന്നെയാണെന്ന് ബാബയ്ക്കറിയാം. എന്നാലും പുരുഷാര്ത്ഥം ചെയ്യിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇപ്പോള് ബാബ പഠിപ്പ് നല്കുന്നു. ജ്ഞാനവും യോഗവും ഇല്ലാത്ത ധാരാളം പേരുണ്ട്. ഏതെങ്കിലും ബുദ്ധിവാന്മാരോ വിദ്വാന്മാരോ വന്നാല് അവരോട് സംസാരിക്കാന് കഴിയുന്നില്ല. സര്വ്വീസബിളായിട്ടുള്ള കുട്ടികള്ക്ക് അറിയാം നമ്മളില് ആരെല്ലാമാണ് പറഞ്ഞുകൊടുക്കാന് നല്ലത്. പിന്നെ ബാബയും കാണുന്നു, പഠിപ്പും വിവരവുമുളള ഉയര്ന്ന വ്യക്തിയാണ് വന്നിരിക്കുന്നത് എന്നാല് മനസ്സിലാക്കിക്കൊടുക്കുന്ന ആള് ബുദ്ധു ആണെങ്കില് സ്വയം പ്രവേശിച്ച് അയാളെ ഉയര്ത്തും. അതിനാല് നല്ല കുട്ടികള് പറയും ബാബ എന്നിലൂടെ അവര്ക്ക് പറഞ്ഞുകൊടുത്ത അത്രയും ജ്ഞാനം എന്നില് ഇല്ലായിരുന്നു. ചിലര്ക്കാണെങ്കില് ഞാനാണ് പറഞ്ഞുകൊടുത്തത് എന്ന അഹങ്കാരം വരും. ബാബ വരുന്നതും സഹായിക്കുന്നതുമായ പാര്ട്ട് ഡ്രാമയില് ഉള്പ്പെട്ടിരിക്കുന്നു. ഡ്രാമ വളരെ വിചിത്രമാണ്. അത് മനസ്സിലാക്കണമെങ്കില് വളരെ വിശാലമായ ബുദ്ധി വേണം.

ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം നമ്മള് സത്യയുഗീ രാജധാനിയുടെ സ്ഥാപന ചെയ്യുകയാണ്. അവിടെ നമ്മള് സതോപ്രധാനരായിരുന്നു, തമോപ്രധാനമായവരാരും തന്നെ ഉണ്ടായിരുന്നില്ല. സതോപ്രധാനതയുടെയും തമോപ്രധാനതയുടെയും രണ്ടു ചിത്രങ്ങള് ഉണ്ടാക്കി വെക്കൂ. 63 ജന്മം കാമചിതയിലിരുന്ന് ഇത്രയും കറുത്തവരായിത്തീര്ന്നു. ആത്മാവുതന്നെയാണ് ഇങ്ങനെയായത്. ലക്ഷ്മീ നാരായണന്മാരുടേയും കറുത്ത ചിത്രം ഉണ്ടാക്കിയിരിക്കുന്നു. ആത്മാവാണ് കറുത്തതായി മാറുന്നതെന്ന് മനസ്സിലാക്കുന്നില്ല. ലക്ഷ്മി-നാരായണന്മാര് സത്യയുഗത്തിന്റെ ഉടമസ്ഥരും സതോപ്രധാനരുമായിരുന്നു. പിന്നീട് കാമചിതയില് ഇരുന്ന് കറുത്തുപോയി. ആത്മാവ് പുനര് ജന്മങ്ങളിലൂടെ തമോപ്രധാനമാകുന്നു. അപ്പോള് ആത്മാവും കറുത്തത് ശരീരവും കറുത്തതാകുന്നു. അതിനാല് നിങ്ങള്ക്ക് തമാശയോടെ ചോദിക്കാം ലക്ഷ്മീ നാരായണന്മാരെ ചില ഭാഗത്ത് കറുത്തതായും ചില ഭാഗത്ത് വെളുത്തതായും കാണിച്ചിരിക്കുന്നു, കാരണമെന്ത്? ജ്ഞാനമില്ല. കൃഷ്ണനെ തന്നെ വെളുത്തതായും കറുത്തതായും നിര്മ്മിക്കുന്നതെന്തുകൊണ്ട്? ഈ കാര്യം നിങ്ങള്ക്ക് ഇപ്പോള് മനസ്സിലായി. നിങ്ങള്ക്കിപ്പോള് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചിരിക്കുന്നു. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സന്തോഷത്താല് സമ്പന്നരാകുന്നതിനായി ഏകാന്തതയിലിരുന്ന് ലഭിച്ച ജ്ഞാന ധനത്തെ സ്മരിക്കണം. പാവനം അഥവാ സദാ നിരോഗിയാകുന്നതിന് ഓര്മ്മയിലിരിക്കുവാന് പ്രയത്നിക്കണം.

2. ബാബയ്ക്കു സമാനം മാസ്റ്റര് ജ്ഞാനസാഗരനായി സര്വ്വരേയും സ്വദര്ശന ചക്രധാരികളാക്കണം. ലൈറ്റ്ഹൗസ്(പ്രകാശസ്തംഭം) ആയിത്തീരണം. ഭാവിയിലെ 21 ജന്മത്തേക്കുളള ശരീരനിര്വ്വഹണത്തിനായി തീര്ച്ചയായും ആത്മീയ ടീച്ചറാകണം.

വരദാനം :-
ത്രികാലദര്ശി സ്ഥിതിയിലൂടെ മൂന്ന് കാലങ്ങളെയും സ്പഷ്ടമായി അനുഭവം ചെയ്യുന്ന മാസ്റ്റര് നോളേജ്ഫുള്ളായി ഭവിക്കട്ടെ.

ത്രികാലദര്ശി സ്ഥിതിയിലിരിക്കുന്നവര്ക്ക് ഒരു സെക്കന്റില് മൂന്ന് കാലങ്ങളെയും സ്പഷ്ടമായി കാണാന് സാധിക്കുന്നു. ഇന്നലെ എന്തായിരുന്നു, ഇന്നെന്താണ്, നാളെയെന്താകും - ഇവ അവരുടെ മുന്നില് എല്ലാം സ്പഷ്ടമായിരിക്കും. ഏതെങ്കിലും പ്രദേശത്ത് ഒരു ഉയര്ന്ന പോയന്റില്നിന്നുകൊണ്ട് മുഴുവന് പട്ടണത്തെയും കാണുമ്പോള് രസം തോന്നും, അതേപോലെ സംഗമയുഗം ഉയര്ന്ന പോയന്റാണ് , ഇവിടെ നിന്നുകൊണ്ട് മൂന്ന് കാലങ്ങളെയും നോക്കൂ, മാത്രമല്ല ഉറപ്പിച്ച് പറയൂ, ഞങ്ങള് തന്നെയായിരുന്നു ദേവതകള്, ഇനി വീണ്ടും ഞങ്ങള് തന്നെയാകും, ഇതിനെ പറയാം മാസ്റ്റര് നോളേജ്ഫുള്.

സ്ലോഗന് :-
ഓരോ സമയവും അന്തിമസമയമാണ്, ഈ സ്മൃതിയില് എവര് റെഡിയാകൂ.