03.04.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുമായ കുട്ടികളെ - ബാബയുടെ ഓര്മ്മയില് സദാ ഹര്ഷിതമായിരിക്കൂ, പഴയ ദേഹത്തിന്റെ ബോധം ഉപേക്ഷിച്ച്കൊണ്ട് പോകൂ, എന്തുകൊണ്ടെന്നാല് നിങ്ങള്ക്ക് യോഗബലത്തിലൂടെ വായുമണ്ഢലത്തെ ശുദ്ധമാക്കുന്നതിന്റെ സേവനം ചെയ്യണം.

ചോദ്യം :-
സ്കോളര്ഷിപ്പ് നേടുന്നതിന് അഥവാ സ്വയം സ്വയത്തിന് രാജ്യതിലകം നല്കുന്നതിന് വേണ്ടി ഏതൊരു പുരുഷാര്ത്ഥമാണ് ആവശ്യമായിട്ടുള്ളത്?

ഉത്തരം :-
രാജ്യ തിലകം ലഭിക്കുന്നത് ഓര്മ്മയുടെ യാത്രയുടെ പുരുഷാര്ത്ഥം ചെയ്യുമ്പോഴാണ്. പരസ്പരം സഹോദര-സഹോദരനാണ് എന്ന് മനസ്സിലാക്കുന്നതിന്റെ അഭ്യാസം ചെയ്യൂ എങ്കില് നാമ-രൂപത്തിന്റെ ബോധം ഇല്ലാതാകും. തെറ്റായ കാര്യങ്ങള് ഒരിക്കലും കേള്ക്കരുത്. ബാബ എന്താണോ കേള്പ്പിക്കുന്നത് അത് കേള്ക്കൂ, മറ്റുള്ള കാര്യങ്ങളില് നിന്ന് കാതടയ്ക്കൂ. പഠിത്തത്തില് പൂര്ണ്ണമായ ശ്രദ്ധ നല്കൂ അപ്പോള് സ്കോളര്ഷിപ്പ് ലഭിക്കും.

ഓംശാന്തി.  
കുട്ടികള്ക്കറിയാം നമ്മള് ശ്രീമത്തിലൂടെ നമുക്ക് വേണ്ടി രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ആര് എത്രത്തോളം സേവനം ചെയ്യുന്നോ മനസ്സാ-വാചാ-കര്മ്മണാ തന്റെ തന്നെ മംഗളമാണ് ചെയ്യുന്നത്. ഇതില് ബഹളം മുതലായവയുടെ ഒരു കാര്യവുമില്ല. ഈ പഴയ ദേഹത്തിന്റെ ബോധം ഉപേക്ഷിച്ചുപേക്ഷിച്ച് നിങ്ങള് അവിടെ എത്തിച്ചേരുന്നു, ബാബയെ ഓര്മ്മിക്കുന്നതിലൂടെ സന്തോഷവും വളരെ ഉണ്ടാകുന്നു. എപ്പോഴും ഓര്മ്മ ഉണ്ടായിരിക്കുകയാണെങ്കില് സന്തോഷം തന്നെ സന്തോഷമായിരിക്കും. ബാബയെ മറക്കുന്നതിലൂടെയാണ് വാടിപ്പോകുന്നത്. കുട്ടികള്ക്ക് സദാ ഹര്ഷിതമായിരിക്കണം. നമ്മള് ആത്മാക്കളാണ്. നമ്മള് ആത്മാക്കളുടെ അച്ഛന് ഈ വായിലൂടെ സംസാരിക്കുന്നു, നമ്മള് ആത്മാക്കള് ഈ കാതിലൂടെ കേള്ക്കുന്നു. ഇങ്ങനെ-ഇങ്ങനെ സ്വയം ശീലം ഉണ്ടാക്കുന്നതിന് വേണ്ടി പരിശ്രമിക്കേണ്ടതായുണ്ട്. ബാബയെ ഓര്മ്മിച്ചോര്മ്മിച്ച് തിരിച്ച് വീട്ടിലേക്ക് പോകണം. ഈ ഓര്മ്മയുടെ യാത്ര വളരെ ശക്തി നല്കുന്നതാണ്. നിങ്ങള്ക്ക് ഇത്രയും ശക്തി ലഭിക്കുന്നു, നിങ്ങള് വിശ്വത്തിന്റെ അധികാരിയാകുന്നു. ബാബ പറയുന്നു നിങ്ങള് എന്നെ മാത്രം ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ വികര്മ്മം നശിക്കും. ഈ കാര്യത്തെ ഉറപ്പിക്കണം. അന്തിമത്തില് ഈ വശീകരണ മന്ത്രം മാത്രമായിരിക്കും പ്രയോജനത്തില് വരിക. എല്ലാവര്ക്കും സന്ദേശം ഇതുതന്നെയാണ് നല്കേണ്ടത്- സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കൂ, ഈ ശരീരം വിനാശിയാണ്. ബാബയുടെ ആജ്ഞയാണ് എന്നെ ഓര്മ്മിക്കുകയാണെങ്കില് പാവനമായി തീരും. നിങ്ങള് കുട്ടികള് ബാബയുടെ ഓര്മ്മയില് ഇരിക്കുന്നു. ഒപ്പം ജ്ഞാനവുമുണ്ട് എന്തുകൊണ്ടെന്നാല് നിങ്ങള്ക്ക് രചയിതാവിന്റെയും രചനയുടെയും ആദി-മദ്ധ്യ-അന്ത്യത്തെയും അറിയാം. നിങ്ങള് ആത്മാവില് എല്ലാ ജ്ഞാനവുമുണ്ട്. നിങ്ങള് സ്വദര്ശനചക്രധാരിയല്ലേ. ഇവിടെ ഇരിക്കെ-ഇരിക്കെ നിങ്ങളുടെ വളരെ സമ്പാദ്യം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ രാത്രിയും പകലും സമ്പാദ്യം തന്നെ സമ്പാദ്യമാണ്. നിങ്ങള് ഇവിടെ വരുന്നത് തന്നെ സത്യമായ സമ്പാദ്യം ഉണ്ടാക്കാന് വേണ്ടിയാണ്. കൂടെ വരുന്ന സത്യമായ സമ്പാദ്യം മറ്റെവിടെയും ഉണ്ടാകുന്നില്ല. ഇവിടെ നിങ്ങള്ക്ക് മറ്റൊരു ജോലിയുമില്ല. വായുമണ്ഡലവും ഇങ്ങനെയുള്ളതാണ്. നിങ്ങള് യോഗബലത്തിലൂടെ വായുമണ്ഡലത്തെയും ശുദ്ധമാക്കുന്നു. നിങ്ങള് വളരെ സേവനം ചെയ്തുകൊണ്ടിരിക്കുകയാണ്. ആരാണോ തന്റെ സേവനം ചെയ്യുന്നത് അവരാണ് ഭാരതത്തിന്റെ സേവനം ചെയ്യുന്നത്. പിന്നീട് ഈ പഴയ ലോകവും ഉണ്ടായിരിക്കില്ല. നിങ്ങളും ഉണ്ടായിരിക്കില്ല. ലോകം തന്നെ പുതിയതായി മാറും. നിങ്ങള് കുട്ടികളുടെ ബുദ്ധിയില് മുഴുവന് ജ്ഞാനവുമുണ്ട്. ഇതും അറിയാം കല്പം മുന്പ് ആരാണോ സേവനം ചെയ്തിട്ടുള്ളത് അവര് ഇപ്പോള് ചെയ്തുകൊണ്ടിരിക്കുകയാണ്. ദിനം-പ്രതിദിനം വളരെ പേരെ തനിക്ക് സമാനമാക്കികൊണ്ടേയിരിക്കുന്നുണ്ട്. ഈ ജ്ഞാനത്തെ കേട്ട് വളരെ സന്തോഷിക്കുന്നു. രോമാഞ്ചമുണ്ടാകുന്നു. പറയുന്നു ഈ ജ്ഞാനം ഒരിക്കലും ആരില് നിന്നും കേട്ടിട്ടില്ല. നിങ്ങള് ബ്രാഹ്മണരില് നിന്ന് മാത്രമാണ് കേള്ക്കുന്നത്. ഭക്തി മാര്ഗ്ഗത്തിലാണെങ്കില് പരിശ്രമം ഒന്നും തന്നെയില്ല. ഇതില് മുഴുവന് പഴയ ലോകത്തെയും മറക്കേണ്ടതായുണ്ട്. ഈ പരിധിയില്ലാത്ത സന്യാസം ബാബ മാത്രമാണ് ചെയ്യിപ്പിക്കുന്നത്. നിങ്ങള് കുട്ടികളിലും നമ്പര്വൈസാണ്. സന്തോഷവും സംഖ്യാക്രമത്തിലാണ് ഉണ്ടാകുന്നത്, ഒരുപോലെയല്ല. ജ്ഞാന-യോഗവും ഒരുപോലെയല്ല. മറ്റെല്ലാ മനുഷ്യരും ദേഹധാരികളുടെ അടുത്താണ് പോകുന്നത്. ഇവിടെ നിങ്ങള് ആര്ക്കാണോ സ്വന്തമായി ശരീരമില്ലാത്തത്, അവരുടെ അടുത്താണ് വരുന്നത്.

എത്രത്തോളം ഓര്മ്മയുടെ പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുന്നോ അത്രത്തോളം സതോപ്രധാനമായിക്കൊണ്ടിരിക്കും. സന്തോഷം വര്ദ്ധിച്ചുകൊണ്ടിരിക്കും. ഇതാണ് ആത്മാവിന്റെയും പരമാത്മാവിന്റെയും ശുദ്ധമായ സ്നേഹം. അത് നിരാകാരനാണ്. നിങ്ങളുടെ കറ എത്രത്തോളം ഇല്ലാതാകുന്നോ അത്രത്തോളം ആകര്ഷണം ഉണ്ടാകും. തന്റെ ഡിഗ്രി നിങ്ങള്ക്ക് നോക്കാന് സാധിക്കും- ഞാന് എത്ര സന്തോഷത്തിലാണ് കഴിയുന്നത്? ഇതില് യോഗാസനങ്ങളിരിക്കേണ്ട ആവശ്യമില്ല. ഹഠയോഗമല്ല. സ്വസ്ഥമായിരുന്ന് ബാബയെ ഓര്മ്മിക്കൂ. കിടന്നുകൊണ്ട് പോലും ഓര്മ്മിക്കാന് സാധിക്കും. ബാബ പറയുന്നു എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങള് സതോപ്രധാനമായി തീരും, പാപം മുറിയും. പരിധിയില്ലാത്ത അച്ഛന് നിങ്ങളുടെ ടീച്ചറുമാണ്, സദ്ഗുരുവുമാണ്, ബാബയെ വളരെ സ്നേഹത്തോടെ ഓര്മ്മിക്കണം. ഇതില് തന്നെയാണ് മായ വിഘ്നമിടുന്നത്. നോക്കണം ഞാന് ബാബയുടെ ഓര്മ്മയിലിരുന്ന് ഹര്ഷിതമായാണോ ഭക്ഷണം കഴിച്ചത്? പ്രിയതമയ്ക്ക് പ്രിയതമനെ ലഭിച്ചാല് തീര്ച്ചയായും സന്തോഷമുണ്ടായിരിക്കില്ലേ. ഓര്മ്മയിലിരിക്കുന്നതിലൂടെ നിങ്ങളുടെ വളരെ സമ്പാദ്യമുണ്ടായിക്കൊണ്ടിരിക്കും. ലക്ഷ്യം വളരെ ഉയര്ന്നതാണ്. നിങ്ങള് എന്തില് നിന്ന് എന്താകുന്നു! ആദ്യം നിങ്ങള് വിവേകശൂന്യരായിരുന്നു, ഇപ്പോള് നിങ്ങള് വളരെ വിവേകശാലിയായിരിക്കുന്നു. നിങ്ങളുടെ ലക്ഷ്യം എത്ര ഫസ്റ്റ്ക്ലാസ്സാണ്. നിങ്ങള്ക്കറിയാം നമ്മള് ബാബയെ ഓര്മ്മിച്ചോര്മ്മിച്ച് ഈ പഴയ തോല് ഉപേക്ഷിച്ച് പുതിയതെടുക്കും. കര്മ്മാതീത അവസ്ഥയാകുമ്പോള് ഈ തോല് ഉപേക്ഷിക്കും. അടുത്തെത്തുന്നതിലൂടെ വീടിന്റെ ഓര്മ്മ വരാറില്ലേ. ബാബയുടെ ജ്ഞാനം എത്ര മധുരമാണ്. കുട്ടികള്ക്ക് എത്ര ലഹരി കയറണം. ഭഗവാന് ഈ രഥത്തിലിരുന്ന് നിങ്ങളെ പഠിപ്പിക്കുന്നു. ഇപ്പോള് നിങ്ങളുടെ ഉയരുന്ന കലയാണ്. നിങ്ങളുടെ ഉയരുന്ന കലയിലൂടെ സര്വ്വരുടെയും മംഗളം. നിങ്ങള്ഒരു പുതിയ കാര്യവുമല്ല കേള്ക്കുന്നത്. അറിയാം അനേക പ്രാവശ്യം നമ്മള് കേട്ടിട്ടുണ്ട്, അത് വീണ്ടും കേട്ടുകൊണ്ടിരിക്കുകയാണ്. കേള്ക്കുന്നതിലൂടെ ഉള്ളിന്റെ ഉള്ളില് ഗദ്ഗദം ഉണ്ടായിക്കൊണ്ടിരിക്കും. നിങ്ങളാണ് അറിയപ്പെടാത്ത യോദ്ധാക്കള് എന്നാല് വളരെ അറിയപ്പെടുന്നവരും. നിങ്ങള് മുഴുവന് വിശ്വത്തെയും സ്വര്ഗ്ഗമാക്കുന്നു, അതുകൊണ്ടാണ് ദേവിമാരുടെ പൂജ ഉണ്ടാകുന്നത്. ചെയ്യുന്നവരുടെയും ചെയ്യിപ്പിക്കുന്നവരുടെയും രണ്ട് പേരുടെയും പൂജ ഉണ്ടാകുന്നു. കുട്ടികള്ക്കറിയാം ദേവീ-ദേവതാ ധര്മ്മത്തിലുള്ളവരുടെ തൈനടീല് നടന്നുകൊണ്ടിരിക്കുകയാണ്. ഈ സമ്പ്രദായം ഇപ്പോള് ഉണ്ടായതാണ്. നിങ്ങള് നിങ്ങള്ക്ക് തിലകം വയ്ക്കുകയാണ്. ആരാണോ നല്ലരീതിയില് പഠിക്കുന്നത് അവര് സ്വയത്തെ സ്കോളര്ഷിപ്പിന് യോഗ്യരാക്കുകയാണ്. കുട്ടികള്ക്ക് ഓര്മ്മയുടെ യാത്രയുടെ വളരെ പുരുഷാര്ത്ഥം ചെയ്യണം. സ്വയത്തെ സഹോദര-സഹോദരനെന്ന് മനസ്സിലാക്കുകയാണെങ്കില് നാമ-രൂപത്തിന്റെ ബോധം ഇല്ലാതാകും, ഇതില് തന്നെയാണ് പരിശ്രമമുള്ളത്. വളരെ ശ്രദ്ധ നല്കണം. തെറ്റായ കാര്യങ്ങള് ഒരിക്കലും കേള്ക്കരുത്. ബാബ പറയുന്നു ഞാന് എന്താണോ കേള്പ്പിക്കുന്നത്, അത് കേള്ക്കൂ. വ്യര്ത്ഥമായ കാര്യങ്ങള് കേള്ക്കരുത്. കാതടയ്ക്കൂ. എല്ലാവര്ക്കും ശാന്തിധാമത്തിലേക്കും സുഖധാമത്തിലേക്കുമുള്ള വഴി പറഞ്ഞ് കൊടുത്തുകൊണ്ടിരിക്കൂ. ആര് എത്രത്തോളം വഴി പറഞ്ഞ് കൊടുത്തുകൊണ്ടിരിക്കുന്നോ അത്രത്തോളം അവര്ക്ക് പ്രയോജനം ലഭിക്കുന്നു. സമ്പാദ്യം ഉണ്ടാകുന്നു. ബാബ വന്നിരിക്കുന്നു എല്ലാവരെയും അലങ്കരിക്കുന്നതിനും വീട്ടിലേക്ക് കൊണ്ട് പോകുന്നതിനും. ബാബ കുട്ടികളുടെ സദാ സഹായിയാകുന്നു. ആരാണോ ബാബയുടെ സഹായിയായിരിക്കുന്നത്, അവരെ ബാബയും സ്നേഹത്തോടെ നോക്കുന്നു. ആരാണോ വളരെ പേര്ക്ക് വഴിപറഞ്ഞ് കൊടുക്കുന്നത്, അപ്പോള് ബാബയും അവരെ വളരെ ഓര്മ്മിക്കുന്നു. അവര്ക്കും ബാബയുടെ ഓര്മ്മയുടെ ആകര്ഷണമുണ്ടാകുന്നു. ഓര്മ്മയിലൂടെ തന്നെ കറയിറങ്ങും, ബാബയെ ഓര്മ്മിക്കുകയെന്നാല് വീടിനെയും ഓര്മ്മിക്കുക എന്നാണ്. സദാ ബാബ-ബാബ എന്ന് പറഞ്ഞുകൊണ്ടിരിക്കൂ. ഇതാണ് ബ്രാഹ്മണരുടെ ആത്മീയ യാത്ര. പരമമായ ആത്മാവിനെ ഓര്മ്മിച്ചോര്മ്മിച്ച് വീട്ടിലെത്തിച്ചേരും. എത്രത്തോളം ദേഹീ-അഭിമാനിയാകുന്നതിന്റെ പുരുഷാര്ത്ഥം ചെയ്യുന്നോ അത്രത്തോളം കര്മ്മേന്ദ്രിയങ്ങള് വശത്തായിക്കൊണ്ടിരിക്കും. കര്മ്മേന്ദ്രിയങ്ങളെ വശത്താക്കാനുള്ള ഒരേ-ഒരു ഉപായം ഓര്മ്മയുടേതാണ്. നിങ്ങളാണ് ആത്മീയ സ്വദര്ശനചക്രധാരി ബ്രാഹ്മണ കുല ഭൂഷണര്. നിങ്ങളുടേത് സര്വ്വോത്തമമായ ശ്രേഷ്ഠ കുലമാണ്. ബ്രാഹ്മണകുലം ദേവതാകുലത്തേക്കാളും ഉയര്ന്നതാണ് എന്തുകൊണ്ടെന്നാല് നിങ്ങളെ ബാബ പഠിപ്പിക്കുന്നു. നിങ്ങള് ബാബയുടേതായിരിക്കുന്നു, ബാബയില് നിന്ന് വിശ്വത്തിന്റെ ചക്രവര്ത്തീ പദവി നേടുന്നതിന് വേണ്ടി. ബാബ എന്ന് പറയുമ്പോള് തന്നെ സമ്പത്തിന്റെ സുഗന്ധം വരുന്നു. ശിവനെ എപ്പോഴും ബാബ-ബാബ എന്നാണ് പറയാറുള്ളത്. ശിവബാബ തന്നെയാണ് സദ്ഗതി ദാതാവ് മറ്റാര്ക്കും സദ്ഗതി നല്കാന് സാധിക്കില്ല. സത്യമായ സദ്ഗുരു ഒരേ ഒരു നിരാകാരനാണ്, ബാബ അരകല്പത്തേക്ക് രാജ്യം നല്കി പോകുന്നു. അതുകൊണ്ട് അടിസ്ഥാനമായ കാര്യം ഓര്മ്മയുടേതാണ്. അന്തിമസമയത്ത് ശരീര ബോധമോ, ധനമോ-സമ്പത്തോ ഓര്മ്മവരരുത്. അല്ലെങ്കില് പുനര്ജന്മമെടുക്കേണ്ടി വരും. ഭക്തിയില് കാശികല്വട്ട് ചെയ്യുന്നുണ്ട്. നിങ്ങളും കാശികല്വട്ട് ചെയ്തു അര്ത്ഥം ബാബയുടേതായി. ഭക്തിയിലും കാശികല്വട്ട് ചെയ്ത് മനസ്സിലാക്കുന്നു എല്ലാ പാപങ്ങളും മുറിഞ്ഞു. എന്നാല് തിരിച്ചാര്ക്കും പോകാന് സാധിക്കില്ല. എപ്പോഴാണോ എല്ലാവരും മുകളില് നിന്ന് വരുന്നത് അപ്പോള് വിനാശമുണ്ടാകും. ബാബയും പോകും, നിങ്ങളും പോകും. ബാക്കി പറയാറുണ്ട് പാണ്ഢവര് പര്വ്വതമുകളില് ഉരുകി മരിച്ചു. അത് ഏതോ അപകടം പോലെയായി. ബാബ നല്ലരീതിയില് മനസ്സിലാക്കി തരുന്നു. കുട്ടികളെ സര്വ്വരുടെയും സദ്ഗതി ദാതാവ് ഞാന് ഒരാളാണ്, ഒരു ദേഹധാരിക്കും നിങ്ങളുടെ സദ്ഗതി ചെയ്യാന് സാധിക്കില്ല. ഭക്തിയില് പടി താഴേക്ക് ഇറങ്ങിയാണ് വന്നത്, അന്തിമത്തില് ബാബ വന്ന് ശക്തിയോടെ കയറ്റുന്നു. ഇതിനെയാണ് പറയുന്നത് അപ്രതീക്ഷിതമായി പരിധിയില്ലാത്ത സുഖത്തിന്റെ ലോട്ടറി ലഭിക്കുന്നു എന്ന്. അവിടെ കുതിരയോട്ടമാണ്. ഇവിടെ ആത്മാക്കളുടെ ഓട്ടമാണ്. എന്നാല് മായയുടെ കാരണത്താല് അപകടമുണ്ടാകുന്നു അഥവാ വിടനല്കുന്നു. മായ ബുദ്ധിയോഗം മുറിക്കുന്നു. കാമത്തോട് തോല്ക്കുകയാണെങ്കില് സമ്പാദ്യം ഇടിയുന്നു. കാമം വലിയ ഭൂതമാണ്, കാമത്തെ ജയിക്കുന്നതിലൂടെ ജഗത്ജീത്താകും. ലക്ഷ്മീ-നാരായണന് ജഗത്ജീത്തായിരുന്നു. ബാബ പറയുന്നു ഈ അന്തിമ ജന്മം തീര്ച്ചയായും പവിത്രമാകണം, അപ്പോള് വിജയമുണ്ടാകും. അല്ലെങ്കില് തോല്വി അനുഭവിക്കും. ഇതാണ് മൃത്യു ലോകത്തിലെ അന്തിമ ജന്മം. അമരലോകത്തിലെ 21 ജന്മങ്ങളുടെയും മൃത്യു ലോകത്തിലെ 63 ജന്മങ്ങളുടെയും രഹസ്യം ബാബ തന്നെയാണ് മനസ്സിലാക്കി തരുന്നത്. ഇപ്പോള് ഹൃദയത്തോട് ചോദിക്കൂ ഞാന് ലക്ഷ്മി-നാരായണനാകാന് യോഗ്യനാണോ? എത്രത്തോളം ധാരണ ഉണ്ടായിക്കൊണ്ടിരിക്കുന്നോ അത്രത്തോളം സന്തോഷവും ഉണ്ടായിരിക്കും. എന്നാല് ഭാഗ്യത്തിലില്ലെങ്കില് മായ നില്ക്കാന് അനുവദിക്കില്ല.

ഈ മധുബന്റെ പ്രഭാവം ദിനം-പ്രതിദിനം കൂടുതല് വര്ദ്ധിച്ചുകൊണ്ടിരിക്കും. മുഖ്യ ബാറ്ററി ഇവിടെയാണ്, ആരാണോ സേവനയുക്തരായ കുട്ടികള്, അവര് ബാബയ്ക്ക് വളരെ പ്രിയപ്പെട്ടതാണ്. ആരാണോ നല്ല സേവനയുക്തരായ കുട്ടികള് അവരെ തിരഞ്ഞ്-തിരഞ്ഞെടുത്ത് ബാബ സെര്ച്ച് ലൈറ്റ് നല്കുന്നു. അവരും തീര്ച്ചയായും ബാബയെ ഓര്മ്മിക്കുന്നുണ്ട്. സേവനയുക്തരായ കുട്ടികളെ ബാബയും ദാദയും രണ്ട് പേരും ഓര്മ്മിക്കുന്നു, സെര്ച്ച് ലൈറ്റ് നല്കുന്നു. പറയുന്നു ഓര്മ്മിക്കുകയാണെങ്കില് ഓര്മ്മയുടെ മറുപടി ലഭിക്കും. ഒരു വശത്ത് മുഴുവന് ലോകവും, മറുവശത്ത് നിങ്ങള് സത്യമായ ബ്രാഹ്മണരും. ഉയര്ന്നതിലും ഉയര്ന്ന ബാബയുടെ മക്കളാണ് നിങ്ങള്, ആ ബാബ സര്വ്വരുടെയും സദ്ഗതി ദാതാവാണ്. നിങ്ങളുടെ ഈ ദിവ്യ ജന്മം വജ്രസമാനമാണ്. നമ്മളെ കക്കയില് നിന്നും വജ്രമാക്കി മാറ്റുന്നതും ബാബയാണ്. അരകല്പത്തേക്ക് ഇത്രയും സുഖം നല്കുന്നു ശേഷം പിന്നീട് ബാബയെ ഓര്മ്മിക്കേണ്ടതേയില്ല. ബാബ പറയുന്നു - കുട്ടികളെ, വളരെ അധികം ധനം നിങ്ങള്ക്ക് നല്കുന്നു. നിങ്ങളെല്ലാം കളഞ്ഞിരിക്കുകയാണ്. എത്ര വജ്രവും രത്നങ്ങളുമാണ് എന്റെ ക്ഷേത്രത്തില് തന്നെ വയ്ക്കുന്നത്. ഇപ്പോഴാമണങ്കില് വജ്രത്തിന് നോക്കൂ എത്ര വിലയാണ്! മുന്പ് വജ്രങ്ങളോടൊപ്പം പോലും ഏതെങ്കിലും ഗിഫ്റ്റ് ലഭിച്ചിരുന്നു, ഇപ്പോഴാണെങ്കില് പച്ചക്കറിക്കൊപ്പം പോലും മുളകോ ചീരയോ പോലുള്ള ഗിഫ്റ്റൊന്നും ലഭിക്കുന്നില്ല. നിങ്ങള്ക്കറിയാം എങ്ങനെയാണ് രാജ്യം നേടിയത്, എങ്ങനെയാണ് നഷ്ടപ്പെടുത്തിയത്? ഇപ്പോള് വീണ്ടും എടുത്തുകൊണ്ടിരിക്കുകയാണ്. ഈ ജ്ഞാനം വളരെ അദ്ഭുതകരമാണ്. ആരുടെയും ബുദ്ധിയിലിരിക്കാന് വളരെ പ്രയാസമാണ്. രാജ്യം നേടണമെങ്കില് ശ്രീമത്തിലൂടെ പൂര്ണ്ണമായും നടക്കണം. തന്റെ മതം പ്രയോജനത്തില് വരില്ല. ജീവിച്ചിരിക്കെ വാനപ്രസ്ഥത്തിലേക്ക് പോകണം അതുകൊണ്ട് എല്ലാം ബാബയ്ക്ക് നല്കേണ്ടതായുണ്ട്. അവകാശിയാക്കണം. ഭക്തിമാര്ഗ്ഗത്തിലും അവകാശിയാക്കുന്നുണ്ട്. ദാനം ചെയ്യുന്നുണ്ട് എന്നാല് അല്പകാലത്തേക്കാണ്. ഇവിടെ ബാബയെ അവകാശിയാക്കേണ്ടത് - ജന്മജന്മാന്തരത്തേക്കാണ്. മഹിമയുമുണ്ട് അച്ഛനെ പിന്തുടരൂ. ആരാണോ പിന്തുടരുന്നത് അവര് ഉയര്ന്ന പദവി നേടുന്നു. പരിധിയില്ലാത്ത ബാബയുടേതാകുന്നതിലൂടെ തന്നെ പരിധിയില്ലാത്ത സമ്പത്ത് നേടും. ശിവബാബയാണെങ്കില് ദാതാവാണ്. ഈ ഭണ്ഢാരം ബാബയുടേതാണ്. ഭഗവാനായി എന്ത് ദാനം ചെയ്യുന്നോ, അപ്പോള് അടുത്ത ജന്മത്തില് അല്പകാലത്തെ സുഖം ലഭിക്കുന്നു. അത് പരോക്ഷമായതാണ്. ഇത് നേരിട്ടുള്ളതാണ്. ശിവബാബ 21 ജന്മത്തേക്ക് നല്കുന്നു. ചിലരുടെ ബുദ്ധിയില് വരുന്നു നമ്മള് ശിവബാബയ്ക്ക് നല്കുകയാണ്. ഇത് അപമാനിക്കുന്നത് പോലെയാണ്. കൊടുക്കുന്നത് എടുക്കുന്നതിന് വേണ്ടിയാണ്. ഇത് ബാബയുടെ ഭണ്ഢാരമാണ്. കാലദോഷം ദൂരീകരിക്കുന്നു. കുട്ടികള് പഠിക്കുന്നു അമര ലോകത്തേക്ക് വേണ്ടി. ഇതാണ് മുള്ളുകളുടെ കാട്. ബാബ പൂക്കളുടെ പൂന്തോട്ടത്തിലേക്ക് കൊണ്ട് പോകുന്നു. അതുകൊണ്ട് കുട്ടികള്ക്ക് വളരെ സന്തോഷമുണ്ടായിരിക്കണം. ദൈവീക ഗുണവും ധാരണ ചെയ്യണം. ബാബ എത്ര സ്നേഹത്തോടെയാണ് കുട്ടികളെ പുഷ്പമാക്കുന്നത്. ബാബ വളരെ സ്നേഹത്തോടെയാണ് മനസ്സിലാക്കി തരുന്നത്. തന്റെ മംഗളം ചെയ്യാന് ആഗ്രഹിക്കുന്നുവെങ്കില് ദൈവീക ഗുണവും ധാരണ ചെയ്യൂ ഒപ്പം ആരുടെയും അവഗുണം കാണുകയും ചെയ്യരുത്. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. പരിധിയില്ലാത്ത ബാബയില് നിന്ന് സെര്ച്ച് ലൈറ്റ് നേടുന്നതിന് വേണ്ടി ബാബയുടെ സഹായിയാകണം. മുഖ്യ ബാറ്ററിയോട് തന്റെ കണക്ഷന് യോജിപ്പിച്ച് വയ്ക്കണം. ഒരുകാര്യത്തിലും തന്റെ സമയം വ്യര്ത്ഥമാക്കരുത്.

2. സത്യമായ സമ്പാദ്യം ചെയ്യുന്നതിന് അഥവാ ഭാരതത്തിന്റെ സത്യമായ സേവനം ചെയ്യുന്നതിന് വേണ്ടി ബാബയുടെ ഓര്മ്മയില് ഇരിക്കണം എന്തുകൊണ്ടെന്നാല് ഓര്മ്മയിലൂടെ വായുമണ്ഡലം ശുദ്ധമാകുന്നു. ആത്മാവ് സതോപ്രധാനമാകുന്നു. അപാര സന്തോഷത്തിന്റെ അനുഭവമുണ്ടാകുന്നു. കര്മ്മേന്ദ്രിയങ്ങള് വശത്താകുന്നു.

വരദാനം :-
സ്വപരിവര്ത്തനത്തിലൂടെ വിശ്വപരിവര്ത്തന കാര്യത്തില് മനസ്സിനിഷ്ടപ്പെട്ട സഫലത പ്രാപ്തമാക്കുന്ന സിദ്ധിസ്വരൂപരായി ഭവിക്കട്ടെ.

ഓരോരുത്തരും സ്വ പരിവര്ത്തനത്തിലൂടെ വിശ്വപരിവര്ത്തനം ചെയ്യുന്നതിന്റെ സേവനത്തില് ഏര്പ്പെട്ടിരിക്കുകയാണ്. എല്ലാവരുടെയും മനസ്സില് ഈ ഉന്മേഷ-ഉത്സാഹം തന്നെയാണ് അതായത് ഈ വിശ്വത്തെ പരിവര്ത്തനം ചെയ്യുക തന്നെ വേണം, മാത്രമല്ല നിശ്ചയവും ഉണ്ട് പരിവര്ത്തനം നടക്കുക തന്നെ വേണം. എവിടെ ധൈര്യമുണ്ടോ അവിടെ ഉന്മേഷ- ഉത്സാഹമുണ്ട്. സ്വ പരിവര്ത്തനത്തിലൂടെയേ വിശ്വ പരിവര്ത്തനക്കാര്യത്തില് മനസ്സിനിഷ്ടപ്പെട്ട സഫലത പ്രാപ്തമാകൂ. പക്ഷെ ഈ സഫലത അപ്പോഴേ ലഭിക്കൂ എപ്പോഴാണോ ഒരേ സമയം ആന്തരീക ഭാവന, വൈബ്രേഷന്, വാണി ഇവ മൂന്നും ശക്തിശാലിയാകുന്നത്.

സ്ലോഗന് :-
വാക്കുകളില് സ്നേഹവും സംയമനവുമുണ്ടെങ്കില് ഊര്ജ്ജം സംഭരിക്കപ്പെടും.