03.05.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ജീവിച്ചിരിക്കെത്തന്നെ ഈ ദുഃഖധാമത്തോട് വിടപറയൂ എന്തുകൊണ്ടെന്നാല് നിങ്ങള്ക്ക് സുഖധാമത്തിലേയ്ക്ക് പോകണം.

ചോദ്യം :-
ബാബാ കുട്ടികള്ക്ക് ഏതൊരു ചെറിയ പരിശ്രമമാണ് നല്കുന്നത്?

ഉത്തരം :-
ബാബ പറയുന്നു- കുട്ടികളേ, കാമം മഹാശത്രുവാണ്, ഇതിനുമേല് വിജയം പ്രാപ്തമാക്കു. ഈ ഒരു ചെറിയ പരിശ്രമമാണ് നല്കുന്നത്. നിങ്ങള്ക്ക് സമ്പൂര്ണ്ണ പാവനമായി മാറണം. പതിതത്തില് നിന്നും പാവനം അര്ത്ഥം പവിഴമായി മാറണം. പവിഴമായി മാറുന്നവര്ക്ക് കല്ലാവാന് സാധിക്കില്ല. നിങ്ങള് കുട്ടികള് ഇപ്പോള് പുഷ്പമായി മാറൂ അപ്പോള് ബാബ നിങ്ങളെ കണ്ണുകളില് ഇരുത്തി കൂടെക്കൊണ്ടുപോകും.

ഓംശാന്തി.  
ആത്മീയ അച്ഛന് ആത്മീയ കുട്ടികള്ക്ക് മനസ്സിലാക്കിത്തരികയാണ്, ഈ കാര്യം കുട്ടികള് തീര്ച്ചയായും മനസ്സിലാക്കുന്നുണ്ട് നമ്മള് ബ്രാഹ്മണരാണ് നമ്മള് തന്നെ ദേവതയാകും. ഈ ഉറച്ച നിശ്ചയമില്ലേ. ടീച്ചര് ആരെ പഠിപ്പിക്കുന്നുവോ അവരെ തീര്ച്ചയായും തനിക്കു സമാനമാക്കി മാറ്റും. ഇത് നിശ്ചയത്തിന്റെ കാര്യമാണ്. കല്പ-കല്പം ബാബ വന്ന് മനസ്സിലാക്കിത്തരുന്നു, നമ്മള് നരകവാസികളെ സ്വര്ഗ്ഗവാസിയാക്കുന്നു. മുഴുവന് ലോകത്തേയും ആക്കിമാറ്റാന് ആരെങ്കിലും ഉണ്ടാവുമല്ലോ. ബാബ സ്വര്ഗ്ഗവാസിയാക്കി മാറ്റുന്നു, രാവണന് നരകവാസിയാക്കി മാറ്റുന്നു. ഈ സമയം രാവണരാജ്യമാണ്, സത്യയുഗമാണ് രാമരാജ്യം. രാമരാജ്യം സ്ഥാപിക്കാന് ആളുണ്ടെങ്കില് തീര്ച്ചയായും രാവണ രാജ്യം സ്ഥാപിക്കാനും ആളുണ്ടാകും. രാമന് എന്ന് ഭഗവാനെയാണ് പറയുന്നത്, ഭഗവാനാണ് പുതിയ ലോകം സ്ഥാപിക്കുന്നത്. ജ്ഞാനം വളരെ സഹജമാണ്, വലിയ കാര്യമൊന്നുമല്ല. എന്നാല് കല്ലുബുദ്ധി ഇങ്ങനെയാണ് അവര് പവിഴ ബുദ്ധിയാവുക എന്നത് അസംഭവ്യമാണെന്ന് മനസ്സിലാക്കിയിരിക്കുന്നു. നരകവാസിയില് നിന്നും സ്വര്ഗ്ഗവാസിയാകുന്നതില് വളരെ പരിശ്രമമുണ്ട് എന്തുകൊണ്ടെന്നാല് മായയുടെ പ്രഭാവമുണ്ട്. എത്ര വലിയ വലിയ മാളികകളാണ്, 50 നിലയുള്ളതും, 100 നിലകളുള്ളതും നിര്മ്മിക്കുന്നു. സ്വര്ഗ്ഗത്തില് ഇത്രയും നിലകള് ഉണ്ടാകില്ല. ഈ കാലത്ത് ഇവിടെയാണ് ഇങ്ങനെ നിര്മ്മിക്കുന്നത്. നിങ്ങള്ക്ക് അറിയാം ഇവിടെ ഉണ്ടാക്കുന്ന തരത്തിലുള്ള കെട്ടിടങ്ങള് സത്യയുഗത്തില് ഉണ്ടാവില്ല. ബാബ സ്വയം മനസ്സിലാക്കിത്തരുന്നു ഇത്രയും ചെറിയ വൃക്ഷം മുഴുവന് വിശ്വത്തിലുമായിരിക്കും അതിനാല് അവിടെ ബഹുനിലക്കെട്ടിടങ്ങള് നിര്മ്മിക്കേണ്ട ആവശ്യമേയില്ല. വളരെ അധികം സ്ഥലം വെറുതേ ഉണ്ടാകും. ഇവിടെയാണെങ്കില് സ്ഥലമില്ല അതിനാല് സ്ഥലത്തിന് എത്ര വില ഉയര്ന്നിരിക്കുന്നു. അവിടെയാണെങ്കില് സ്ഥലത്തിന് വിലയേ ഉണ്ടാകില്ല. മുനിസിപ്പല് ടാക്സ് മുതലായവ അടക്കേണ്ട ആവശ്യവുമില്ല. ആര്ക്ക് എത്ര സ്ഥലം വേണോ അത്രയും എടുക്കാന് സാധിക്കും. അവിടെ നിങ്ങള്ക്ക് എല്ലാ സുഖവും ഉണ്ടാകും. മനുഷ്യര് 100 നിലയുള്ള കെട്ടിടങ്ങള് നിര്മ്മിക്കുന്നു അതിനും ചിലവ് ഉണ്ടാകുന്നില്ലേ. അവിടെ ചിലവുണ്ടാകില്ല. അളവില്ലാത്ത സമ്പത്തുണ്ടായിരിക്കും. പൈസയുടെ ചിന്തയുണ്ടാകില്ല. അളവില്ലാത്ത ധനമുണ്ടെങ്കില് എന്ത് ചെയ്യും. സ്വര്ണ്ണം, വജ്രം, രത്നം എന്നിവകൊണ്ട് കൊട്ടാരങ്ങള് നിര്മ്മിക്കും. ഇപ്പോള് നിങ്ങള് കുട്ടികള് എത്ര വിവേകമാണ് ലഭിച്ചിരിക്കുന്നത്. വിവേകത്തിന്റേയും അവിവേകത്തിന്റേയും കാര്യമാണ്. സതോഗുണി ബുദ്ധിയും തമോഗുണി ബുദ്ധിയും. സതോപ്രധാനം സ്വര്ഗ്ഗത്തിന്റെ അധികാരി, തമോഗുണി ബുദ്ധി നരകത്തിന്റെ അധികാരി. ഇത് സ്വര്ഗ്ഗമല്ല. ഇത് അതിഘോരമായ നരകമാണ്. വളരെ അധികം ദുഃഖിയാണ് അതിനാലാണ് ഭഗവാനെ വിളിക്കുന്നത്, പിന്നീട് മറക്കുകയും ചെയ്യുന്നു. ഏകത ഉണ്ടാകുന്നതിനായി എത്ര തലയിട്ടടിക്കുന്നു, സമ്മേളനങ്ങള് നടത്തുന്നു. പക്ഷേ നിങ്ങള് കുട്ടികള്ക്ക് അറിയാം- ഇവിടെ ഒരുമിച്ച് ചേരാന് കഴിയില്ല. ഈ മുഴുവന് വൃക്ഷവും ജീര്ണ്ണിച്ചിരിക്കുന്നു, ഇനി പുതിയത് ഉണ്ടാകും. കലിയുഗത്തില് നിന്നും സത്യയുഗം എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് നിങ്ങള്ക്കറിയാം. ഈ ജ്ഞാനം ബാബ നിങ്ങള്ക്ക് ഇപ്പോഴാണ് മനസ്സിലാക്കിത്തരുന്നത്. സത്യയുഗവാസിയില് നിന്നും നിങ്ങള് കലിയുഗ വാസിയായി മാറുന്നു പിന്നീട് നിങ്ങള് സംഗമയുഗവാസിയായി വീണ്ടും സത്യയുഗവാസിയാകുന്നു. ഇത്രയും പേര് സത്യയുഗത്തിലേയ്ക്ക് പോകുമോ? ഇല്ല, ആരാണോ യഥാര്ത്ഥ സത്യനാരായണന്റെ കഥ കേള്ക്കുന്നത് ആവരാണ് സ്വര്ഗ്ഗത്തിലേയ്ക്ക് പോവുക. ബാക്കിയെല്ലാവരും ശാന്തിധാമത്തിലേയ്ക്ക് പോകും. ദുഃഖധാമം അവശേഷിക്കില്ല. അതിനാല് ജീവിച്ചിരിക്കെത്തന്നെ ഈ ദുഃഖധാമത്തോട് വിടചൊല്ലണം. എങ്ങനെ നിങ്ങള്ക്ക് വിടചൊല്ലാന് സാധിക്കും അതിന് ബാബ യുക്തികളും പറഞ്ഞുതരുന്നുണ്ട്. ഈ മുഴുവന് സൃഷ്ടിയിലും ദേവീ ദേവതകളുടെ രാജ്യമുണ്ടായിരുന്നു. ഇപ്പോള് ബാബ വീണ്ടും സ്ഥാപന ചെയ്യാന് വന്നിരിക്കുന്നു. നമ്മള് ഇപ്പോള് ആ ബാബയില് നിന്നും വിശ്വരാജ്യം നേടിക്കൊണ്ടിരിക്കുകയാണ്. ഡ്രാമയുടെ പദ്ധതി അനുസരിച്ച് തീര്ച്ചയായും മാറ്റം ഉണ്ടാകണം. ഇതാണ് പഴയ ലോകം. ഇതിനെ സത്യയുഗം എന്ന് എങ്ങനെ പറയും? എന്നാല് സത്യയുഗം എന്താണ് എന്ന് മനുഷ്യന് തീര്ത്തും മനസ്സിലാക്കുന്നില്ല. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് ആരാണോ വളരെ അധികം ഭക്തി ചെയ്തിട്ടുള്ളത് അവരാണ് ഈ ജ്ഞാനത്തിന് അര്ഹതയുള്ളവര്. അവര്ക്ക് വേണം മനസ്സിലാക്കിക്കൊടുക്കാന്. ബാക്കി ആരാണോ ഈ കുലത്തിലേതല്ലാത്തത്, അവര് ഇത് മനസ്സിലാക്കില്ല. എങ്കില് പിന്നെന്തിന് സമയം വ്യര്ത്ഥമാക്കണം. നമ്മുടെ കുലത്തിലേതല്ലെങ്കില് ഒന്നും അംഗീകരിക്കില്ല. പറയും, ആത്മാവ് എന്താണ്- പമാത്മാവ് ആരാണ്- ഇത് മനസ്സിലാക്കാന് ഞാന് ആഗ്രഹിക്കുന്നില്ല. എങ്കില് ഇങ്ങനെയുള്ളവര്ക്കായി എന്തിന് സമയം പാഴാക്കണം. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്- മുകളില് എഴുതിയിട്ടുണ്ട് ഭഗവാനുവാചാ, ഞാന് വരുന്നത് തന്നെ കല്പ-കല്പം പുരുഷോത്തമ സംഗമയുഗത്തില്, സാധാരണ മനുഷ്യ ശരീരത്തിലാണ്. ആര്ക്കാണോ തന്റെ ജന്മങ്ങളെത്തന്നെ അറിയാത്തത് അവര്ക്ക് ഞാന് പറഞ്ഞുതരുന്നു. ആര്ക്കാണ് പൂര്ണ്ണമായും 5000 വര്ഷം പാര്ട്ടുള്ളത് അത് ഞാന് പറഞ്ഞുതരുന്നു. ആരാണോ ആദ്യ നമ്പറില് വന്നത് അവര്ക്ക് തന്നെയായിരിക്കില്ലേ മുഴുവന് പാര്ട്ട്. ശ്രീകൃഷ്ണന്റെ മഹിമയും പാടുന്നു സത്യയുഗത്തിലെ ആദ്യത്തെ രാജകുമാരന്. കൃഷ്ണന് തന്നെ 84 ജന്മങ്ങള്ക്ക് ശേഷം ആരാകും? ആദ്യത്തെ യാചകന്. യാചകനില് നിന്നും രാജകുമാരന്. രാജകുമാരനില് നിന്നും യാചകന്. രാജകുമാരനില് നിന്നും യാചകനകാകുന്നത് എങ്ങനെയാണെന്ന് നിങ്ങള്ക്കറിയാം. പിന്നീട് ബാബ വന്ന് കക്കയില് നിന്നും വജ്രമാക്കി മാറ്റുന്നു. ആരാണോ വജ്രമായിട്ടുള്ളത് അവര് തന്നെയാണ് കക്കയെപ്പോലായി മാറുന്നത്. പുനര്ജന്മം എടുക്കുന്നുണ്ടല്ലോ. ഏറ്റവും കൂടുതല് ജന്മം ആരാണ് എടുക്കുന്നത്, ഇത് നിങ്ങള്ക്ക് അറിയാം. ഏറ്റവും ആദ്യം ശ്രീകൃഷ്ണനെത്തന്നെയാണ് അംഗീകരിക്കുക. കൃഷ്ണന്റെ രാജധാനിയാണ്. വളരെ അധികം ജന്മങ്ങളെടുക്കുന്നതും ശ്രീകൃഷ്ണനാണ്. ഇത് വളരെ സഹജമായ കാര്യമാണ്. എന്നാല് മനുഷ്യര് ഈ കാര്യങ്ങളില് ശ്രദ്ധ നല്കുന്നില്ല. ബാബ മനസ്സിലാക്കിത്തരുമ്പോള് അത്ഭുതപ്പെടുന്നു. ബാബ കൃത്യമായി പറഞ്ഞുതരുന്നു. ആദ്യമുള്ളവര് തന്നെയാണ് അവസാനവും. ആദ്യം വജ്രസമാനം അവസാനം കക്കയ്ക്കുസമാനം. വീണ്ടും വജ്രമായി മാറണം, പാവനമായി മാറണം, ഇതില് എന്ത് ബുദ്ധിമുട്ടാണുള്ളത്. പാരലൗകിക പിതാവ് ആജ്ഞ പുറപ്പെടുവിക്കുകയാണ്- കാമം മഹാശത്രുവാണ്. നിങ്ങള് ആരിലൂടെയാണ് പതിതമായത്? വികാരത്തിലേയ്ക്ക് പോയതുകൊണ്ട്, അതുകൊണ്ടാണ് അല്ലയോ പതിത പാവനാ വരൂ എന്ന് പറഞ്ഞ് വിളിക്കുന്നത് എന്തുകൊണ്ടെന്നാല് ബാബ സദാ പവിഴബുദ്ധിയാണ്, ബാബ ഒരിയ്ക്കലും കല്ലുബുദ്ധിയാകുന്നില്ല, ബന്ധം തന്നെ ആദ്യ നമ്പറില് ജന്മമെടുക്കുന്നവരും ബാബയും തമ്മിലാണ്. ദേവതകള് അനേകമുണ്ട് പക്ഷേ മനുഷ്യര് ഒന്നും മനസ്സിലാക്കുന്നില്ല.

ക്രിസ്ത്യാനികള് പറയുന്നു ക്രിസ്തുവിന് 3000 വര്ഷങ്ങള്ക്കു മുന്പ് സ്വര്ഗ്ഗമുണ്ടായിരുന്നു. അവര് അവസാനമല്ലേ വന്നത് അതിനാല് അവര്ക്ക് ശക്തിയുണ്ട്. അവരില് നിന്നാണ് എല്ലാം പഠിക്കുന്നത് കാരണം അവരുടേത് ഫ്രഷ് ബുദ്ധിയാണ്. വളര്ച്ചയും അവര്ക്ക് തന്നെയാണ് ഉണ്ടാകുന്നത്. സതോ, രജോ, തമോയിലേയ്ക്ക് വരുന്നുണ്ടല്ലോ. നിങ്ങള്ക്ക് അറിയാം എല്ലാം വിദേശത്തുനിന്നാണ് പഠിക്കുന്നത്. ഇതും നിങ്ങള്ക്ക് അറിയാം- സത്യയുഗത്തില് കൊട്ടാരം മുതലായവ നിര്മ്മിക്കാന് സമയം എടുക്കില്ല. ഒരാളുടെ ബുദ്ധിയില് വന്നു പിന്നീട് വൃദ്ധി ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഒന്ന് നിര്മ്മിച്ചശേഷം അനേകം നിര്മ്മിക്കും. ബുദ്ധിയില് വരും. ശാസ്ത്രജ്ഞരുടെ ബുദ്ധി നിങ്ങളുടെ അടുത്തെത്തി ഉയര്ന്നതായി തീരുന്നു. പെട്ടെന്ന് കൊട്ടാരമുണ്ടാക്കും. ഇവിടെ കെട്ടിടമോ ക്ഷേത്രമോ നിര്മ്മിക്കാന് 12 മാസങ്ങള് എടുക്കുന്നു, അവിടെയാണെങ്കില് എഞ്ചിനീയര് മുതലായവര് വളരെ സമര്ത്ഥരായിരിക്കും. അത് സ്വര്ണ്ണിമയുഗമാണ്. കല്ലൊന്നും ഉണ്ടാകില്ല. ഇപ്പോള് നിങ്ങള് ഇരിക്കുന്നു നിങ്ങള് ചിന്തിക്കുന്നുണ്ടാകും, നമ്മള് ഈ പഴയ ശരീരം ഉപേക്ഷിക്കും, പിന്നീട് വീട്ടിലേയ്ക്ക് പോകും, അവിടെ നിന്ന് വന്ന് യോഗബലത്തിലൂടെ സത്യയുഗത്തില് ജന്മമെടുക്കും. കുട്ടികള്ക്ക് എന്തുകൊണ്ട് സന്തോഷമുണ്ടാകുന്നില്ല! ചിന്തനം നടക്കാത്തത് എന്തുകൊണ്ടാണ്! ആരാണോ അതീവ സേവനയുക്തരായ കുട്ടികള് അവര്ക്ക് തീര്ച്ചയായും ചിന്തയുണ്ടാകും. എങ്ങനെയാണോ വക്കീല്പ്പരീക്ഷ പാസായാല് ബുദ്ധിയില് വരുന്നത്- ഞാന് ഇങ്ങനെ ചെയ്യും, ഇത് ചെയ്യും എന്നെല്ലാം. നിങ്ങളും മനസ്സിലാക്കുന്നുണ്ട് നമ്മള് ഈ ശരീരം ഉപേക്ഷിച്ച് ഇന്നതായി മാറും. ഓര്മ്മയിലൂടെയാണ് നിങ്ങളുടെ ആയുസ്സ് വര്ദ്ധിക്കുക. ഇപ്പോഴാണെങ്കില് പരിധിയില്ലാത്ത ബാബയുടെ കുട്ടികളാണ്, ഈ ഗ്രേഡ് വളരെ ഉയര്ന്നതാണ്. നിങ്ങള് ഈശ്വരീയ പരിവാരത്തിലേതാണ്. നിങ്ങള്ക്ക് മറ്റൊരു സംബന്ധവുമില്ല. സഹോദരീ സഹോദരര് എന്നതിനേക്കാള് ഉപരിയായിരിക്കുന്നു. സഹോദര-സഹോദരന്മാരാണ് എന്ന് മനസ്സിലാക്കൂ, ഇത് വളരെ അധികം അഭ്യാസം ചെയ്യണം. സഹോദരന് എവിടെയാണ് വസിക്കുന്നത്? ഈ സിംഹാസനത്തില് അകാലനായ ആത്മാവ് ഇരിക്കുന്നു. സര്വ്വ ആത്മാക്കളുടേയും ഈ സിംഹാസനം ജീര്ണ്ണിച്ചിരിക്കുന്നു. ഏറ്റവും കൂടുതല് കേടുവന്നിരിക്കുന്നത് നിങ്ങളുടെ സിംഹാസനമാണ്. ആത്മാവ് ഈ സിംഹാസനത്തിലാണ്. ഭൃകുടി മദ്ധ്യത്തില് എന്താണ്? ഇത് ബുദ്ധികൊണ്ട് മനസ്സിലാക്കേണ്ട കാര്യമാണ്. ആത്മാവ് തീര്ത്തും സൂക്ഷ്മമാണ്. നക്ഷത്ര സമാനമാണ്. ബാബയും പറയുന്നു ഞാനും ബിന്ദുവാണ്. ഞാന് നിങ്ങളെക്കാള് വലുതൊന്നുമല്ല. നിങ്ങള്ക്ക് അറിയാം നമ്മള് ശിവബാബയുടെ സന്താനങ്ങളാണ്. ഇപ്പോള് ബാബയില് നിന്നും സമ്പത്ത് എടുക്കണം അതിനാല് പരസ്പരം ആത്മസഹോദരങ്ങളാണ് എന്ന് മനസ്സിലാക്കൂ. ബാബ നിങ്ങളെ സന്മുഖത്ത് പഠിപ്പിക്കുകയാണ്. മുന്നോട്ട് പോകവേ ഇനിയും ആകര്ഷണം ഉണ്ടാകും. ഈ വിഘ്നങ്ങളും ഡ്രാമ അനുസരിച്ച് വന്നുകൊണ്ടിരിക്കുന്നതാണ്.

ഇപ്പോള് ബാബ പറയുന്നു - നിങ്ങള് പതിതമാകരുത്, ഇത് ആജ്ഞയാണ്. ഇപ്പോളാണെങ്കില് തീര്ത്തും തമോപ്രധാനമായിരിക്കുകയാണ്. വികാരം കൂടാതെ ജീവിക്കാനേ കഴിയുന്നില്ല. എങ്ങനെയാണോ ഗവണ്മെന്റ് പറയുന്നത് മദ്യം കുടിക്കരുത്, അപ്പോള് മദ്യം കുടിക്കാതെ ഇരിക്കാനേ കഴിയുന്നില്ല. പിന്നീട് അവരോട് തന്നെ മദ്യം കുടിച്ച് ബോംബും കൊണ്ട് ഇന്ന സ്ഥലത്ത് ചെന്ന് ചാടാന് പറയും. എത്ര നഷ്ടമാണ് ഉണ്ടാകുന്നത്. നിങ്ങള് ഇവിടെ ഇരുന്നുകൊണ്ടുതന്നെ വിശ്വത്തിന്റെ അധികാരിയായി മാറുന്നു. അവരാണെങ്കില് അവിടെ ഇരിക്കെത്തന്നെ മുഴുവന് വിശ്വത്തിന്റേയും വിനാശത്തിനായി ബോംബുകളിടുന്നു. എന്തൊരു മത്സരമാണെന്ന് നോക്കൂ. ഇവിടെ ഇരുന്ന് ബാബയെ ഓര്മ്മിച്ച് വിശ്വത്തിന്റെ അധികാരിയാകുന്നു. എന്ത് തന്നെയായാലും ബാബയെ തീര്ച്ചയായും ഓര്മ്മിക്കണം. ഇതില് ഹഠയോഗം ചെയ്യുന്നതിന്റേയോ ആസനത്തില് ഇരിക്കുന്നതിന്റേയോ ആവശ്യമില്ല. ബാബ ഒരു ബുദ്ധിമുട്ടും നല്കുന്നില്ല. എങ്ങനെ വേണമെങ്കിലും ഇരുന്നോളു പക്ഷേ നമ്മള് അതിസ്നേഹിയായ മക്കളാണെന്ന് ഓര്മ്മിക്കണം. നിങ്ങള്ക്ക് വെണ്ണയില് നിന്ന് മുടിനാര് എടുക്കുന്നതുപോലെയാണ് ചക്രവര്ത്തീ പദവി ലഭിക്കുന്നത്. സെക്കന്റില് ജീവന്മുക്തിയെന്ന് പാടുന്നുമുണ്ട്. എവിടെ വേണമെങ്കിലും ഇരുന്നോളു, നടന്നോളു ചുറ്റിക്കറങ്ങിക്കോളൂ, ഒപ്പം ബാബയെ ഓര്മ്മിക്കു. പവിത്രമായി മാറാതെ എങ്ങനെ പോകും? ഇല്ലെങ്കില് ശിക്ഷകള് അനുഭവിക്കേണ്ടി വരും. എപ്പോള് ധര്മ്മരാജന്റെ അടുത്ത് പോകുന്നുവോ അപ്പോള് എല്ലാവരുടേയും കര്മ്മ-കണക്കുകള് തീര്പ്പാകും. എത്രത്തോളം പവിത്രമാകുന്നുവോ അത്രയും ഉയര്ന്ന പദവി നേടും. അപവിത്രമായിരിക്കുകയാണെങ്കില് ഉണങ്ങിയ ചപ്പാത്തി കഴിക്കേണ്ടിവരും. എത്രത്തോളം ബാബയെ ഓര്മ്മിക്കുന്നുവോ അത്രയും പാപം ഇല്ലാതാകും. ഇവിടെ ചിലവിന്റെ കാര്യമൊന്നുമില്ല. വീട്ടില് തന്നെ ഇരുന്നാലും ശരി, ബാബയില് നിന്നും മന്ത്രം സ്വീകരിക്കു. ഇതാണ് മായയെ വശത്താക്കുന്നതിനുള്ള മന്ത്രം- മന്മനാഭവ. ഈ മന്ത്രം ലഭിച്ചാല് ധൈര്യമായി വീട്ടിലേയ്ക്ക് പെയ്ക്കോളൂ. മുഖത്തിലൂടെ ഒന്നും പറയേണ്ടതില്ല. ഈശ്വരനും സമ്പത്തും, ചക്രവര്ത്തീ പദവിയെ ഓര്മ്മിക്കൂ. നിങ്ങള്ക്ക് അറിയാം ബാബയെ ഓര്മ്മിക്കുന്നതിലൂടെ സതോപ്രധാനമായി മാറും, പാപങ്ങള് ഇല്ലാതാകും. ബ്രഹ്മാബാബ തന്റെ അനുഭവം പറയുന്നു- ഭോജനം കഴിക്കാന് ഇരിക്കും, ശരി, ബാബയെ ഓര്മ്മിച്ചുകൊണ്ട് കഴിക്കുകയാണ്, എന്നാല് പെട്ടെന്ന് മറന്നുപോകുന്നു എന്തുകൊണ്ടെന്നാല് പാടാറുണ്ട് ആരുടെ തലയിലാണോ ഒരുപാട് കാര്യങ്ങളുള്ളത്........... എത്ര ചിന്തിക്കേണ്ടി വരുന്നു- ഇന്ന ആത്മാവ് വളരെ അധികം സേവനം ചെയ്യുന്നുണ്ട്, അവരെ ഓര്മ്മിക്കണം. സേവനയുക്തരായ കുട്ടികളെ വളരെ അധികം സ്നേഹിക്കുന്നു. നിങ്ങളും പറയുന്നു ഈ ശരീരത്തില് ഇരിക്കുന്നത് ഏത് ആത്മാവാണോ അവരെ ഓര്മ്മിക്കൂ. ഇവിടെ നിങ്ങള് വരുന്നതുതന്നെ ശിവബാബയുടെ അടുത്തേയ്ക്കാണ്. ബാബ അവിടെ നിന്ന് താഴേയ്ക്ക് വന്നിരിക്കുകയാണ്. നിങ്ങള് എല്ലാവരോടും പറയാറുമുണ്ട്- ഭഗവാന് വന്നിരിക്കുന്നു. പക്ഷേ മനസ്സിലാക്കുന്നില്ല. യുക്തിയോടുകൂടി പറഞ്ഞുകൊടുക്കേണ്ടി വരും. പരിധിയുള്ളതും പരിധിയില്ലാത്തതുമായി രണ്ട് അച്ഛന്മാരുണ്ട്. ഇപ്പോള് പരിധിയില്ലാത്ത അച്ഛന് രാജധാനി നല്കുകയാണ്. പഴയ ലോകത്തിന്റെ വിനാശവും മുന്നില് നില്ക്കുകയാണ്. ഒരു ധര്മ്മത്തിന്റെ സ്ഥാപനയും അനേകം ധര്മ്മങ്ങളുടെ വിനാശവും സംഭവിക്കും. ബാബ പറയുന്നു എന്നെ മാത്രം ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ പാപങ്ങള് ഭസ്മമാകും. ഇത് യോഗാഗ്നിയാണ്, ഇതിലൂടെ നിങ്ങള് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറും. ഈ വഴി ബാബ തന്നെയാണ് പറഞ്ഞുതന്നത്. നിങ്ങള് കുട്ടികള്ക്ക് അറിയാം- ബാബ എല്ലാവരേയും പുഷ്പമാക്കി മാറ്റി, കണ്ണുകളില് ഇരുത്തി കൊണ്ടുപോകും. ഏത് കണ്ണില്? ജ്ഞാനത്തിന്റെ. ആത്മാക്കളെയാണ് കൊണ്ടുപോകുന്നത്. മനസ്സിലാക്കുന്നുണ്ട് തീര്ച്ചയായും പോവുകതന്നെവേണം, അതിനുമുമ്പ് എന്തുകൊണ്ട് ബാബയില് നില് നിന്നും സമ്പത്ത് എടുത്തുകൂടാ. സമ്പാദ്യം വളരെ ഭാരിച്ചതാണ്. ബാബയെ മറക്കുന്നതിലൂടെ പിന്നീട് നഷ്ടവും വളരെ വലുതാണ്. പക്കാ വ്യാപാരിയായി മാറൂ. ബാബയെ ഓര്മ്മിക്കുന്നതിലൂടെ മാത്രമേ ആത്മാവ് പവിത്രമാകൂ. പിന്നീട് ഒരു ശരീരം ഉപേക്ഷിച്ച് അടുത്തത് എടുക്കും. അതിനാല് ബാബ പറയുന്നു- മധുര മധുരമായ കുട്ടികളേ, ദേഹീ അഭിമാനിയാവൂ. ഈ ശീലം ഉറച്ചതാക്കണം. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയില് നിന്നും പഠിച്ചുകൊണ്ടിരിക്കൂ എങ്കില് തോണി അക്കരെയെത്തും, ശിവാലയത്തിലെത്തിച്ചേരും. ചന്ദ്രകാന്ത വേദാന്തത്തിലും ഈ കഥയുണ്ട്. തോണി പൊയ്ക്കൊണ്ടിരിക്കുന്നു, എതെങ്കിലും വസ്തുവില് മനസ്സ് കുടുങ്ങുന്നു, ഇടയില് വെച്ച് ഇറങ്ങുന്നു തോണി നില്ക്കാതെ പോകുന്നു. ഈ ഭക്തിമാര്ഗ്ഗത്തിലെ ശാസ്ത്രങ്ങള് വീണ്ടും ഉണ്ടാക്കും, നിങ്ങള് പഠിക്കുകയും ചെയ്യും. പിന്നീട് എപ്പോള് ബാബ വരുന്നോ അപ്പോള് ഇതെല്ലാം ഉപേക്ഷിക്കും. എല്ലാവരേയും കൊണ്ടുപോകാനാണ് ബാബ വരുന്നത്. ഭാരതത്തിന്റെ ഉത്ഥാനവും-പതനവും എങ്ങനെയാണ് ഉണ്ടാകുന്നത്, എത്ര വ്യക്തമാണ്. ഇദ്ദേഹം വെളുത്തതും കറുത്തതുമാകുന്നു. ബ്രഹ്മാവു തന്നെയാണ് വിഷ്ണു, വിഷ്ണു തന്നെയാണ് ബ്രഹ്മാവ്. ഒരാള് മാത്രമല്ല ആയിമാറുന്നത്. ഇതെല്ലാം ജ്ഞാനമാണ്. വെളുത്തവനെന്നെും കറുത്തവനെന്നും കൃഷ്ണനെക്കുറിച്ചും പറയാറുണ്ട്. സ്വര്ഗ്ഗത്തില് പോകുമ്പോള് നരകത്തെ തട്ടിയകറ്റുന്നു. ഇത് ചിത്രത്തില് വ്യക്തമല്ലേ. രാജധാനിയുടെ ചിത്രവും നിങ്ങള് ഉണ്ടാക്കിയിട്ടുണ്ട്. ശരി!

വളരെക്കാലത്തെ വേര്പാടിന്നുശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ബാബയുടെ ആജ്ഞ പാലിക്കുന്നതിനുവേണ്ടി നമ്മള് ആത്മാക്കള് സഹോദര-സഹോദരന്മാരാണ്, ഭൃകുടിമദ്ധ്യത്തിലാണ് നമ്മുടെ വാസം, നമ്മള് പരിധിയില്ലാത്ത അച്ഛന്റെ കുട്ടികളാണ്, ഇത് നമ്മുടെ ഈശ്വരീയ പരിവാരമാണ്- ഈ സ്മൃതിയില് ഇരിക്കണം. ദേഹീ അഭിമാനിയാകുന്നതിനുള്ള ശീലം ഉണ്ടാക്കണം.

2. ധര്മ്മരാജന്റെ ശിക്ഷകളില് നിന്ന് രക്ഷപ്പെടുന്നതിനായി തന്റെ മുഴുവന് കര്മ്മ-കണക്കും തീര്ക്കണം. മായയെ വശത്താക്കാന് എന്ത് മന്ത്രമാണോ ലഭിച്ചിരിക്കുന്നത്, അതിനെ ഓര്മ്മവെച്ച് സതോപ്രധാനമായി മാറണം.

വരദാനം :-
ബിന്ദുരൂപത്തില് സ്ഥിതി ചെയ്ത് മറ്റുള്ളവരെയും ഡ്രാമയുടെ ബിന്ദുവിന്റെ സ്മൃതി ഉണര്ത്തിക്കൊടുക്കുന്ന വിഘ്നവിനാശകരായി ഭവിക്കട്ടെ.

ഏത് കുട്ടികളാണോ ഒരു കാര്യത്തിലും ചോദ്യചിഹ്നം ഉന്നയിക്കാത്തത്, സദാ ബിന്ദുരൂപത്തില് സ്ഥിതി ചെയ്ത് ഓരോ കാര്യത്തിലും മറ്റുള്ളവരെയും ഡ്രാമയുടെ ബിന്ദു സ്മൃതിയിലേക്ക് കൊണ്ടുവരുന്നത് - അവരെത്തന്നെയാണ് വിഘ്ന വിനാശകരെന്ന് പറയുന്നത്. അവര് മറ്റുള്ളവരെക്കൂടി ശക്തിശാലികളാക്കി സഫലതയുടെ ലക്ഷ്യത്തിന്റെ സമീപത്തേക്ക് കൊണ്ടുവരുന്നു. അവര് പരിധിയുള്ള സഫലതയുടെ പ്രാപ്തി കണ്ട് സന്തോഷിക്കില്ല മറിച്ച് പരിധിയില്ലാത്ത സഫലതാമൂര്ത്തിയായിരിക്കും. സദാ ഏകരസത്തിലും ഒരു ശ്രേഷ്ഠ സ്ഥിതിയിലും സ്ഥിതി ചെയ്യും. അവര് തങ്ങളുടെ സഫലതയുടെ സ്വ-സ്ഥിതിയിലൂടെ അസഫലതയെപ്പോലും പരിവര്ത്തനപ്പെടുത്തുന്നു.

സ്ലോഗന് :-
ആശീര്വാദങ്ങള് എടുക്കൂ, ആശീര്വാദങ്ങള് കൊടുക്കൂ എങ്കില് ശീഘ്രം മായാജീത്തായി മാറും.