04.02.24    Avyakt Bapdada     Malayalam Murli    31.01.98     Om Shanti     Madhuban


ബഹുമതിയോടെ പാസാകുന്നതിന് വേണ്ടി ഓരോ ഖജനാക്കളുടെയും അക്കൗണ്ട് പരിശോധിച്ച് സമ്പാദിക്കൂ


ഇന്ന് ബാപ്ദാദ ഓരോരോ ചെറിയവരും വലിയവരുമായ നാനാഭാഗത്തെയും ദേശവിദേശത്തെ കുട്ടികളുടെ ഭാഗ്യം കണ്ട് ഹര്ഷിതനാകുകയാണ്. ഇങ്ങനെയുള്ള ഭാഗ്യം മുഴുവന് കല്പത്തില് ബ്രാഹ്മണാത്മാക്കല്ലാതെ മറ്റാര്ക്കും ഉണ്ടാകുകയില്ല. ദേവതമാരും ബ്രാഹ്മണജീവിതത്തെ ശ്രേഷ്ഠമായി കരുതുന്നു. ഓരോരുത്തരും തന്റെ ജീവിതത്തിന്റെ ആദ്യം മുതല് നോക്കൂ എന്റെ ഭാഗ്യം ജന്മനാ എത്ര ശ്രേഷ്ഠമാണ്. ജീവിതത്തില് ജന്മനാ അച്ഛനമ്മമാരുടെ പാലനയുടെ ഭാഗ്യം ലഭിക്കുന്നു. അതിനു ശേഷം പഠിപ്പിന്റെ ഭാഗ്യം ലഭിക്കുന്നു. അതു കഴിഞ്ഞ് ഗുരുവിലൂടെ മതം അഥവാ വരദാനം ലഭിക്കുന്നു. താങ്കള് കുട്ടികള്ക്ക് പാലനയും, പഠിപ്പും, ശ്രീമതവും വരദാനവും നല്കുന്നയാള് ആരാണ്? പരമാത്മാവിലൂടെ ഈ മൂന്നും പ്രാപ്തമാണ്. പാലന നോക്കൂ- പരമാത്മാ പാലന എത്ര കുറച്ച്, കോടിയിലും ചിലര്ക്കാണ് ലഭിക്കുന്നത്. പരമാത്മാ അധ്യാപകന്റെ പഠിപ്പ് താങ്കള്ക്കല്ലാതെ മറ്റാര്ക്കും ലഭിക്കുന്നില്ല. സത്ഗുരുവിലൂടെ ശ്രീമതം, വരദാനം താങ്കള്ക്കു തന്നെയാണ് പ്രാപ്തമാകുന്നത്. അപ്പോള് തന്റെ ഭാഗ്യത്തെ നല്ല പോലെ അറിയുന്നുണ്ടോ? ഭാഗ്യത്തെ സ്മൃതിയില് വെച്ചുകൊണ്ട് ഊഞ്ഞാലാടിക്കൊണ്ടിരിക്കുന്നു, പാട്ടു പാടിക്കൊണ്ടിരിക്കുന്നു- ആഹാ എന്റെ ഭാഗ്യം!

അമൃതവേള മുതല് എപ്പോള് എണീല്ക്കുന്നുവോ പരമാത്മാസ്നേഹത്തില് ലൗലീനമായി എണീല്ക്കുന്നു. പരമാത്മാസ്നേഹം എണീല്പിക്കുന്നു. ദിനചര്യയുടെ തുടക്കം പരമാത്മസ്നേഹമാകുന്നു. സ്നേഹമില്ല എങ്കില് എണീക്കാന് കഴിയുകയില്ല. സ്നേഹമാണ് താങ്കളുടെ സമയത്തിന്റെ ഘടികാരം. സ്നേഹത്തിന്റെ ഘടികാരം താങ്കളെ എണീപ്പിക്കുന്നു. മുഴുവന് ദിവസവും പരമാത്മാവിനോടൊപ്പം ഓരോ കാര്യവും ചെയ്യിക്കുന്നു. എത്ര വലിയ ഭാഗ്യമാണ്- സ്വയം ബാബ തന്റെ പരംധാമം വിട്ട് താങ്കള്ക്ക് പഠിപ്പു നല്കാനായി വരുന്നു. ഇങ്ങനെ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ ഭഗവാന് എന്നും തന്റെ ധാമം വിട്ട് പഠിപ്പിക്കുവാനായി വരുന്നു! ആത്മാക്കള് അഥവാ എത്ര തന്നെ ദൂരത്തു നിന്ന് വരികയായാലും പരംധാമത്തെക്കാളും ദൂരെ മറ്റൊരു ദേശമില്ല. ഉണ്ടോ എതെങ്കിലും ദേശം? അമേരിക്ക, ആഫ്രിക്ക ദൂരെയാണോ? പരംധാമം ഉയര്ന്നതിലും ഉയര്ന്ന ദേശമാണ്. ഉയര്ന്നതിലും ഉയര്ന്ന ധാമത്തില് നിന്ന് ഉയര്ന്നതിലും ഉയര്ന്ന ഭഗവാന് ഉയര്ന്നതിലും ഉയര്ന്ന കുട്ടികളെ പഠിപ്പിക്കുവാന് വരുന്നു. ഇങ്ങനെയുള്ള തന്റെ ഭാഗ്യത്തെ അനുഭവം ചെയ്യുന്നുണ്ടോ? സത്ഗുരുവിന്റെ രൂപത്തില് ഓരോ കാര്യത്തിനും ശ്രീമതവും നല്കുന്നു, കൂട്ടും നല്കുന്നു. വെറും മതം നല്കുകയല്ല, കൂട്ടും നല്കുന്നു. താങ്കള് എന്തു പാട്ടാണ് പാടുന്നത്? എന്റെ ഒപ്പമൊപ്പം എന്നോ അതോ ദൂരെയെന്നോ? കൂടെയല്ലേ? അഥവാ കേള്ക്കുന്നുവെങ്കില് പരമാത്മാടീച്ചറില് നിന്ന്, കഴിക്കുന്നുവെങ്കില് കൂടി ബാപ്ദാദയ്ക്കൊപ്പം കഴിക്കുന്നു. ഒറ്റയ്ക്ക് കഴിക്കുന്നുവെങ്കില് താങ്കളുടെ തെറ്റാണ്. ബാബ പറയുന്നു, എന്റെ കൂടെ കഴിക്കൂ. താങ്കള് കുട്ടികളുടെയും പ്രതിജ്ഞയാണ്- ഒപ്പമിരിക്കും, ഒപ്പം കഴിക്കും, ഒപ്പം കുടിക്കും, ഒപ്പമുറങ്ങും, ഒപ്പം പോകും... ഉറങ്ങേണ്ടതും ഒറ്റയ്ക്കല്ല. ഒറ്റയ്ക്ക് ഉറങ്ങുകയാണെങ്കില് ചീത്ത സ്വപ്നങ്ങള് അഥവാ ചീത്ത വിചാരങ്ങള് സ്വപ്നത്തിലും വരുന്നു. എന്നാല് ബാബയ്ക്ക് ഇത്രയും സ്നേഹമാണ്- സദാ പറയുന്നു എന്നോടൊപ്പം ഉറങ്ങൂ, ഒറ്റയ്ക്ക് ഉറങ്ങല്ലേ. അപ്പോള് എണീക്കുന്നെങ്കിലും ഒപ്പം, ഉറങ്ങുന്നെങ്കിലും ഒപ്പം, കഴിക്കുന്നെങ്കിലും ഒപ്പം, നടക്കുന്നുവെങ്കിലും ഒപ്പം. അഥവാ ഓഫിസില് പോകുകയാണെങ്കിലും, ബിസിനസ് ചെയ്യുകയാണെങ്കിലും ബിസിനസില് താങ്കള് സൂക്ഷിപ്പുകാരനാണ്, ഉടമ ബാബയാണ്. ഓഫിസില് പോകുകയാണെങ്കില് താങ്കള്ക്കറിയാം എന്റെ ഡയറക്ടര്, ബോസ് ബാപ്ദാദയാണ്. ഇവര് നിമിത്തമാത്രമാണ്, ബാബയുടെ നിര്ദേശത്തിലൂടെയാണ് ജോലി ചെയ്യുന്നത്. ചിലപ്പോള് ഉദാസീനമാകുന്നുവെങ്കില് ബാബ കൂട്ടുകാരനായി കളിപ്പിക്കുന്നു, സുഹൃത്തുമാകുന്നു, ഇടയ്ക്ക് പ്രേമത്തോടെ കരയുമ്പോള്, കണ്ണീരൊഴുകുമ്പോള് ബാബ തുടച്ചുതരാനും വരുന്നു, താങ്കളുടെ കണ്ണീര് ഹൃദയത്തിന്റെ ചെപ്പില് മുത്തുപോലെ അടക്കം ചെയ്യുന്നു. അഥവാ ഇടയ്ക്ക് തട്ടലും മുട്ടലുമായി പിണങ്ങുകയാണെങ്കിലും , തെറ്റുകയും ചെയ്യുന്നു വളരെ മധുരമധുരമായി. എന്നാല് ബാബ പിണങ്ങുന്നവരെയും ഇണക്കുവാന് വരുന്നു, മക്കളേ സാരമില്ല, മുന്നോട്ടുപോകൂ. എന്തു നടന്നുവോ കഴിഞ്ഞുപോയി, മറക്കൂ, കഴിഞ്ഞതു കഴിഞ്ഞതായി കരുതൂ, ഇങ്ങനെ ഇണക്കുകയും ചെയ്യുന്നു. അപ്പോള് ഓരോ ദിനചര്യയും ആര്ക്കൊപ്പമാണ്? ബാപ്ദാദയുടെ കൂടെ. ബാപ്ദാദയ്ക്ക് ഇടയ്ക്ക് കുട്ടികളുടെ കാര്യത്തില് ചിരിയും വരുന്നു. ബാബാ മറന്നുപോകുന്നു എന്ന് പറയുമ്പോള്, ഒരു വശത്ത് പറയുന്നു കംബൈന്ഡ് ആണ്, കംബൈന്ഡ് ആയ ആളെ മറക്കുമോ? ഒപ്പമൊപ്പമാണെങ്കില് എന്താ ഒപ്പമുള്ളയാളെ മറക്കാന് കഴിയുമോ? അപ്പോള് ബാബ പറയുന്നു- സബാഷ്, കുട്ടികള്ക്ക് ഇത്രയും ശക്തിയുണ്ട് കംബൈന്ഡ് ആയ ആളെ പോലും വേറെയാക്കുന്നു.

ബാപ്ദാദ കുട്ടികളുടെ കളി കണ്ടുകൊണ്ട് ഇതാണ് പറയുന്നത്- കുട്ടികളെ, സ്വന്തം ഭാഗ്യത്തെ സദാ സ്മൃതിയില് വെക്കൂ. സംഭവിക്കുന്നതെന്താണ്? ചിന്തിക്കുന്നു, അതെ എന്റെ ഭാഗ്യം വളരെ ഉയര്ന്നതാണ്, എന്നാല് ചിന്താസ്വരൂപമാകുന്നു, സ്മൃതിസ്വരൂപമാകുന്നില്ല. ചിന്തിക്കുന്നത് വളരെ നല്ലതാണ്- ഞാന് ഇന്നതാണ്, ഞാന് ഇന്നതാണ്, ഞാന് ഇന്നതാണ്...കേള്പ്പിക്കുന്നതും വളരെ നല്ലതാണ്. എന്നാല് എന്തു ചിന്തിക്കുന്നുവോ എന്തു പറയുന്നുവോ അതിന്റെ സ്വരൂപമാകൂ. സ്വരൂപമാകുന്നതില് കുറവ് വരുന്നു. ഓരോ കാര്യത്തിലും സ്വരൂപമാകൂ. എന്തു ചിന്തിക്കുന്നുവോ അതിന്റെ സ്വരൂപവും അനുഭവം ചെയ്യൂ. ഏറ്റവും വലുതിലും വലുതാണ് അനുഭവീമൂര്ത്താകുക. അനാദികാലത്ത് പരംധാമത്തിലാകുമ്പോള് ചിന്താസ്വരൂപമല്ല, സ്മൃതിസ്വരൂപമാണ്. ഞാന് ആത്മാവാണ്, ഞാന് ആത്മാവാണ്- ഇതും ചിന്തിക്കേണ്ടതല്ല, സ്വരൂപം തന്നെയാണ്. ആദികാലത്തും ഈ സമയത്തെ പുരുഷാര്ഥത്തിന്റെ പ്രാലബ്ധസ്വരൂപമാണ്. ചിന്തിക്കേണ്ടി വരുന്നില്ല, ഞാന് ദേവതയാണ്, ഞാന് ദേവതയാണ്..സ്വരൂപമാണ്. അനാദികാലത്ത്, ആദികാലത്ത് സ്വരൂപമാണ് എങ്കില് ഇപ്പോഴും അന്തിമത്തില് സ്വരൂപമാകൂ. സ്വരൂപമാകുന്നതിലൂടെ തന്റെ ഗുണങ്ങള്, ശക്തികള് സ്വതവേ എമര്ജാകുന്നു. ഏതെങ്കിലും ഉദ്യോഗസ്ഥര് തന്റെ സീറ്റില് സെറ്റായിരിക്കുമ്പോള് ആ ഉദ്യോഗത്തിന്റെ ഗുണം, കര്ത്തവ്യം തനിയെ എമര്ജാകുന്നു. ഇതുപോലെ താങ്കള് സദാ സ്വരൂപത്തിന്റെ സീറ്റില് സെറ്റായിരിക്കൂ എങ്കില് ഓരോ ഗുണം, ഓരോ ശക്തി, ഓരോ പ്രകാരത്തിലുള്ള ലഹരി സ്വതവെ എമര്ജാകുന്നു, പരിശ്രമിക്കേണ്ടി വരുന്നില്ല. ഇതിനെ പറയുന്നു ബ്രാഹ്മണത്വത്തിന്റെ സ്വാഭാവിക സ്വഭാവം, അതിലൂടെ മറ്റെല്ലാ അനേക ജന്മത്തെ സ്വഭാവങ്ങളും സമാപ്തമാകുന്നു. ബ്രാഹ്മണജീവിതത്തിന്റെ സ്വാഭാവിക സ്വഭാവം തന്നെയാണ് ഗുണസ്വരൂപം, സര്വശക്തിസ്വരൂപം , മറ്റെന്ത് പഴയ സ്വഭാവമുണ്ടെങ്കിലും അത് ബ്രാഹ്മണജീവിതത്തിന്റെ സ്വഭാവങ്ങളല്ല. പറയുന്നത് ഇങ്ങനെയാണ്- എന്റെ സ്വഭാവം ഇങ്ങനെയാണ്, എന്നാല് ആരാണ് പറയുന്നത് എന്റെ സ്വഭാവം? ബ്രാഹ്മണനോ ക്ഷത്രിയനോ? അതോ കഴിഞ്ഞ ജന്മത്തെ സ്മൃതിസ്വരൂപആത്മാവാണോ പറയുന്നത്? ബ്രാഹ്മണരുടെ സ്വഭാവം- എന്താണോ ബ്രഹ്മാബാബയുടെ സ്വഭാവം അതാണ് ബ്രാഹ്മണരുടെ സ്വഭാവം. അപ്പോള് ചിന്തിക്കൂ- ഏതു സമയത്ത് പറയുന്നുവോ എന്റെ സ്വഭാവം ഇങ്ങനെയാണ്, എന്താ ബ്രാഹ്മണജീവിതത്തില് ഇങ്ങനെയുള്ള വാക്ക് എന്റെ സ്വഭാവം, എന്റെ നേച്ചര്... ഉണ്ടാകുമോ? അഥവാ ഇപ്പോള് വരെയും അകറ്റിക്കൊണ്ടിരിക്കുകയാണ്, മുന് സ്വഭാവം എമര്ജാകുകയുമാണ് എങ്കില് മനസിലാക്കണം ഈ സമയത്ത് ഞാന് ബ്രാഹ്മണനല്ല, ക്ഷത്രിയനാണ്, യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്- ഇല്ലാതാക്കാന് വേണ്ടി. അപ്പോള് എന്താ ഇടയ്ക്ക് ബ്രാഹ്മണന് , ഇടയ്ക്ക് ക്ഷത്രിയനാകുന്നുവോ? പറയിക്കുന്നത് എന്താണ്? ക്ഷത്രിയകുമാരന് എന്നോ ബ്രഹ്മാകുമാരന് എന്നോ? ആരാണ്? എന്താ ക്ഷത്രിയകുമാരനാണോ? ബ്രഹ്മാകുമാരന്, ബ്രഹ്മാകുമാരിമാര്. മറ്റൊരു പേരേയില്ല. ആരെയെങ്കിലും ഇങ്ങനെ വിളിക്കുമോ അതേ ക്ഷത്രിയകുമാരാ വരൂ? ഇങ്ങനെ പറയാറുണ്ടോ അതോ സ്വയം പറയുന്നത് ഞാന് ബ്രഹ്മാകുമാരനല്ല, ക്ഷത്രിയകുമാരനാണ് എന്നാണോ? അപ്പോള് ബ്രാഹ്മണന് അര്ഥം എന്താണോ ബ്രഹ്മാബാബയുടെ സ്വഭാവം അത് ബ്രാഹ്മണരുടെ സ്വഭാവം. ഈ വാക്ക് ഇനി ഒരിക്കലും പറയരുത്, അറിയാതെ പോലും പറയരുത്, ചിന്തിക്കരുത്, എന്തു ചെയ്യാന് എന്റെ സ്വഭാവമാണ്! ഇത് ഒഴികഴിവാണ്. ഇത് പറയുന്നതും തന്നെ വിടുവിക്കുന്നതിനുള്ള ഒഴികഴിവാണ്. പുതിയ ജന്മമായി, പുതിയ ജന്മത്തില് പഴയ സ്വഭാവം എവിടെ നിന്നാണ് എമര്ജാകുന്നത്? അപ്പോള് പൂര്ണമായി മരിച്ചിട്ടില്ല, അല്പം ജീവനുണ്ട്, അല്പം മരിച്ചിരിക്കുകയാണോ? ബ്രാഹ്മണജീവിതം എന്നാല് ബ്രഹ്മാബാബയുടെ ഓരോ ചുവട് ബ്രാഹ്മണരുടെ ചുവടാണ്.

അപ്പോള് ബാപ്ദാദ ഭാഗ്യത്തെയും കാണുന്നുണ്ട്. ഇത്രയും ശ്രേഷ്ഠ ഭാഗ്യം, ആ ഭാഗ്യത്തിനു മുന്നില് ഈ പറച്ചില് നല്ലതാകുകയില്ല. ഇത്തവണ മുക്തിവര്ഷം ആചരിക്കുകയല്ലേ- എന്തു ക്ലാസാണ് എടുക്കാറുള്ളത്? മുക്തിവര്ഷമാണ്. അപ്പോള് മുക്തിവര്ഷമാണോ അതോ 99 ലേ വരികയുള്ളൂ? 98 മുക്തിവര്ഷമാണോ? ആരാണോ കരുതുന്നത് ഈ വര്ഷമാണ് മുക്തിവര്ഷം, അവര് കൈ കാണിക്കൂ. നോക്കൂ കൈ വീശുക വളരെ സഹജമാണ്. നടക്കുന്നതെന്താണ്, അന്തരീക്ഷത്തില് ഇരിക്കുകയല്ലേ, സന്തോഷത്തില് തുള്ളുന്നു, അതിനാല് കൈ വീശിക്കാണിക്കുന്നു, എന്നാല് ഹൃദയം കൊണ്ട് കൈ വീശൂ, പ്രതിജ്ഞ ചെയ്യൂ. - എന്തു സംഭവിച്ചാലും പ്രതിജ്ഞ വര്ഷത്തിന്റേത് പോകാതിരിക്കട്ടെ. ഇങ്ങനെയുള്ള പക്കാ പ്രതിജ്ഞയല്ലേ? നോക്കൂ സൂക്ഷിച്ച് കൈ ഉയര്ത്തൂ. ഈ ടി.വി യില് വന്നാലും വന്നില്ലെങ്കിലും , ബാപ്ദാദയുടെ അടുക്കലാണെങ്കില് താങ്കളുടെ ചിത്രം പുറപ്പെടുന്നു. അപ്പോള് ഇങ്ങനെയിങ്ങനെയുള്ള ദുര്ബല സംസാരത്തില് നിന്നും മുക്തി. സംസാരം ഇങ്ങനെ മധുരമാവണം, ബാബയെപ്പോലെയാവണം, സദാ ഓരോ ആത്മാവിനെയും പ്രതി ശുഭഭാവനയുടെ സംസാരമാവണം. ഇതിനെയാണ് പറയുന്നത് യുക്തിയുക്ത സംസാരം. സാധാരണ സംസാരവും നടക്കുമ്പോഴും കറങ്ങുമ്പോഴും ഉണ്ടാകരുത്. ആരെങ്കിലും പെട്ടെന്ന് വന്നാലും ഇങ്ങനെ അനുഭവം ചെയ്യട്ടെ, ഇത് വാക്കുകളോ മുത്തുകളോ. ശുഭഭാവനയുടെ വാക്കുകള് രത്നസമാനമാണ്. എന്തെന്നാല് ബാപ്ദാദ പലപ്പോഴും ഈ സൂചന നല്കിയിട്ടുണ്ട്- സമയാനുസരണം ഇപ്പോള് അല്പ സമയമേയുള്ളൂ, സര്വ ഖജനാക്കളും ശേഖരിക്കുന്നതിന്. അഥവാ ഈ സമയത്ത് - സമയത്തിന്റെ ഖജനാവ്, സങ്കല്പത്തിന്റെ ഖജനാവ്, സംസാരത്തിന്റെ ഖജനാവ്, ജ്ഞാനധനത്തിന്റെ ഖജനാവ്, യോഗത്തിന്റെ ശക്തികളുടെ ഖജനാവ്, ദിവ്യജീവിതത്തിന്റെ സര്വ ഗുണങ്ങളുടെയും ഖജനാക്കള് ശേഖരിച്ചിട്ടില്ല എങ്കില് പിന്നീട് ഇങ്ങനെ ശേഖരിക്കുന്നതിനുള്ള സമയം ലഭിക്കുക സഹജമായിരിക്കില്ല. മുഴുവന് ദിവസത്തില് തന്റെ ഈ ഓരോരോ ഖജനാക്കളുടെ അക്കൗണ്ട് പരിശോധിക്കൂ. സ്ഥൂലധനത്തിന്റെ അക്കൗണ്ട് പരിശോധിക്കാറില്ലേ അതുപോലെ, ഇത്രയും സമ്പാദിച്ചു.. ഇങ്ങനെ ഓരോ ഖജനാവിന്റെയും അക്കൗണ്ട് ശേഖരിക്കൂ. പരിശോധിക്കൂ. എല്ലാ ഖജനാവും വേണം. അഥവാ ബഹുതിയോടെ പാസാകാന് ആഗ്രഹിക്കുന്നുവെങ്കില് ഓരോ ഖജനാവിന്റെയും സമ്പാദ്യത്തിന്റെ കണക്ക് ഇത്രയും നിറഞ്ഞിരിക്കണം, 21 ജന്മം സമ്പാദിച്ച ശേഖരണത്തില് നിന്ന് പ്രാലബ്ധം ഭോഗിക്കാന് കഴിയണം. ഇപ്പോള് സമയത്തിന്റെ ടൂ ലേറ്റിന്റെ മണി അടിച്ചിട്ടില്ല, എന്നാല് അടിക്കാന് പോകുകയാണ്. ദിവസവും തിയ്യതിയും അറിയിക്കുകയില്ല. പെട്ടെന്ന് പുറപ്പെടും- ടൂ ലേറ്റ്. പിന്നീട് എന്തു ചെയ്യും? ആ സമയത്ത് സമ്പാദിക്കുമോ? എത്രയും വേണമോ സമയം ലഭിക്കില്ല, അതിനാല് ബാപ്ദാദ പല തവണയായി സൂചന നല്കുകയാണ്- സമ്പാദിക്കൂ- സമ്പാദിക്കൂ- സമ്പാദിക്കൂ. എന്തെന്നാല് താങ്കളുടെ ടൈറ്റില് ഇപ്പോഴും മാസ്റ്റര് സര്വശക്തിവാന് എന്നാണ്, ശക്തിവാന് എന്നല്ല, സര്വശക്തിവാന്. ഭാവിയിലും സര്വഗുണസമ്പന്നം ആണ്, വെറും ഗുണസമ്പന്നമല്ല. ഈ എല്ലാ ഖജനാക്കളും സമ്പാദിക്കുക, അതായത് ഗുണങ്ങളും ശക്തികളും ശേഖരിക്കപ്പെടുകയാണ്. ഓരോരോ ഖജനാവിനും ഗുണങ്ങളും ശക്തിയുമായി ബന്ധമുണ്ട്. സാധാരണ സംസാരമല്ലെങ്കില് മധുരഭാഷി എന്ന ഗുണമുണ്ട് -എന്ന പോലെ. ഇങ്ങനെ ഓരോ ഖജനാവിനും ബന്ധമുണ്ട്.

ബാപ്ദാദയ്ക്ക് കുട്ടികളോട് സ്നേഹമാണ് അതിനാല് പിന്നെയും വീണ്ടും വീണ്ടും സൂചന നല്കുകയാണ് എന്തെന്നാല് ഇന്നത്തെ സഭയില് എല്ലാ വെറൈറ്റിയുമുണ്ട്. ചെറിയ കുട്ടികളുമുണ്ട്, ടീച്ചര്മാരുമുണ്ട്, എന്തെന്നാല് ടീച്ചര്മാര് ആണ് സമര്പ്പണമായത്. കുമാരിമാരുമുണ്ട്, ഗൃഹസ്ഥികളുമുണ്ട്. എല്ലാ വെറൈറ്റിയുമുണ്ട്. നല്ലത്. എല്ലാവര്ക്കും അവസരം നല്കി, ഇത് വളരെ നല്ലതാണ്. കുട്ടികളുടെ കുറേ കാലത്തെ ആവശ്യമായിരുന്നു. ആയിരുന്നില്ലേ കുട്ടികളേ? ഞങ്ങള്ക്ക് മിലനത്തിന് അവസരം എപ്പോള് ലഭിക്കും? അപ്പോള് നല്ലതായി- എല്ലാ വൈവിധ്യമുള്ള പൂച്ചെണ്ട് ബാബയുടെ മുന്നിലുണ്ട്.

ശരി, ബാപ്ദാദയ്ക്ക് മുഴുവന് വിശ്വത്തിലെയും ടീച്ചര്മാരെ പ്രതി ഒരു ശുഭഭാവനയാണ്- ഈ വര്ഷം ആരുടെയും ഒരു പരാതിയും വരാന് പാടില്ല. പരാതിയുടെ ഫയല് അവസാനിക്കട്ടെ. ബാപ്ദാദയുടെ അടുക്കല് ഇപ്പോഴും ധാരാളം ഫയലുണ്ട്. അപ്പോള് ഈ വര്ഷം പരാതിയുടെ ഫയല് സമാപ്തം. എല്ലാവരും ഫൈന് ആകൂ. ഫൈന് എന്നതിലും റിഫൈന്. ഇഷ്ടപ്പെട്ടോ? ആര് എങ്ങനെയായാലും അവരോടൊപ്പം പോകാനുള്ള വിധി പഠിക്കൂ. ആര് എന്തു ചെയ്താലും വീണ്ടും വീണ്ടും വിഘ്നരൂപമായി മുന്നില് വന്നാലും എന്നാലും ഈ വിഘ്നങ്ങളില് സമയം ചെലവാക്കുക -അവസാനം ഇതും ഏതുവരേക്ക്? ഇതിന്റെയും സമാപ്തിആഘോഷം വേണ്ടേ? അപ്പോള് മറ്റുള്ളവരെ നോക്കാതിരിക്കുക. ഇവര് ഇങ്ങനെ ചെയ്യുന്നു, ഞാന് എന്തു ചെയ്യും? അഥവാ ഇതു പര്വതമാണെങ്കില് എനിക്ക് ഒഴിഞ്ഞുപോകണം, പര്വതം മാറുകയില്ല. ഇവര് മാറിയാല് ഞാന് മാറാം- ഇതാണ് പര്വതം മാറിയാല് ഞാന് മുന്നോട്ടുപോകാം. പര്വതം മാറുകയുമില്ല, താങ്കള് ലക്ഷ്യത്തിലെത്തിച്ചേരുകയുമില്ല. അതിനാല് അഥവാ ആ ആത്മാവിനെ പ്രതി ശുഭഭാവനയുണ്ടായാല് സൂചിപ്പിച്ചു, പിന്നെ മനസില് നിന്നും ബുദ്ധിയില് നിന്നും കാലി. സ്വയം അവനവനെ ആ വിഘ്നസ്വരൂപമാകുന്നതിനുള്ള ചിന്താവിചാരങ്ങളിലിടാതിരിക്കൂ. യഥാക്രമമാണെങ്കില് സ്ഥിതിയും യഥാക്രമമായിരിക്കും എന്നാല് എനിക്ക് നമ്പര്വണ് ആകണം. ഇങ്ങനെ വിഘ്നം അഥവാ വ്യര്ഥസങ്കല്പം നടത്തുന്ന ആത്മാക്കളെപ്പറ്റി സ്വയം പരിവര്ത്തനപ്പെട്ട് അവരെ പ്രതി ശുഭഭാവന വെച്ചുകൊണ്ട് പോകൂ. സമയം അല്പം എടുക്കുന്നു, പരിശ്രമം അല്പം ചെയ്യണം എന്നാല് അവസാനം ആര് സ്വപരിവര്ത്തനം ചെയ്യുന്നുവോ, വിജയത്തിന്റെ മാല അവരുടെ കഴുത്തില് വീഴുന്നു. ശുഭഭാവനയാല് അഥവാ അവരെ പരിവര്ത്തനപ്പെടുത്താന് കഴിയുമെങ്കില് ചെയ്യൂ. ഇല്ലെങ്കില് സൂചന നല്കൂ. തന്റെ ഉത്തരവാദിത്തം തീര്ക്കൂ, സ്വപരിവര്ത്തനത്തിലൂടെ മുന്നേറി പറന്ന് പോകൂ. ഈ വിഘ്നരൂപവും സ്വര്ണത്തിന്റെ ആകര്ഷണച്ചരടാണ്. ഇതും പറക്കാന് അനുവദിക്കുകയില്ല. ഇത് വളരെ സൂക്ഷ്മവും വളരെ സത്യതയുടെ തിരശ്ശീലയിലെ കറയുമാണ്. ഇതാണ് ചിന്തിക്കുന്നത് -ഇത് സത്യമായ കാര്യമല്ലേ. ഇത് സംഭവിക്കുന്നില്ലേ. ഇത് സംഭവിക്കാന് പാടില്ലല്ലോ. എന്നാല് ഏതുവരേക്കും കണ്ട്കൊണ്ട്, ഏതുവരേക്കും നിന്നുകൊണ്ടിരിക്കും? ഇപ്പോള് സ്വയത്തെ സൂക്ഷ്മചരടുകളില് നിന്നും മുക്തമാക്കൂ. മുക്തിവര്ഷമാചരിക്കൂ. അതിനാല് കുട്ടികളുടെ എന്ത് ആശകളാണോ, ഉണര്വാണോ, ഉത്സാഹമാണോ, ഇതിന്റെയെല്ലാം പരിപാടി ആഘോഷിച്ച് ബാപ്ദാദ പൂര്ത്തിയാക്കുകയാണ്. എന്നാല് ഈ വര്ഷത്തെ അന്തിമ പരിപാടി മുക്തിവര്ഷത്തിന്റെ പരിപാടിയാകണം. പരിപാടികളില് ദാദിമാര്ക്ക് ഉപഹാരവും നല്കുന്നു. അപ്പോള് ബാപ്ദാദയ്ക്ക് ഈ മുക്തിവര്ഷത്തിന്റെ പരിപാടിയില് സ്വയത്തിന്റെ സമ്പൂര്ണതയുടെ സമ്മാനം നല്കൂ. ശരി

നാനാ ഭാഗത്തെയും പരമാത്മാപാലന, പഠിപ്പിന്റെയും ശ്രീമതത്തിന്റെയും ഭാഗ്യത്തിന്റെ അധികാരി വിശേഷആത്മാക്കള്ക്ക്, സദാ ചിന്തിക്കുന്നതും സ്വരൂപമാകുന്നതും രണ്ടും സമാനമാക്കുന്ന ബാപ്സമാന് ആത്മാക്കള്ക്ക്, സദാ പരമാത്മാ വില്പവറിലൂടെ സ്വയത്തിലും സേവനത്തിലും സഹജ സഫലത പ്രാപ്തമാക്കുന്ന നിമിത്ത സേവാധാരി കുട്ടികള്ക്ക്, സദാ ബാബയെ കംബൈന്ഡ് രൂപത്തില് അനുഭവം ചെയ്യുന്ന, സദാ കൂട്ട് നിറവേറ്റുന്ന കൂട്ടുകാരായ മക്കള്ക്ക് ബാപ്ദാദയുടെ സ്നേഹസ്മരണ, നമസ്തേ.

വരദാനം :-
സംബന്ധ സമ്പര്ക്കത്തില് സന്തുഷ്ടതയുടെ വിശേഷതയിലൂടെ മാലയില് കോര്ക്കപ്പെടുന്ന സന്തുഷ്ടമണിയായി ഭവിക്കട്ടെ.

സംഗമയുഗം സന്തുഷ്ടതയുടെ യുഗമാണ്. ആര് സ്വയത്തിലും സന്തുഷ്ടമാണ്, സംബന്ധ സമ്പര്ക്കത്തിലും സദാ സന്തുഷ്ടമായിരിക്കുന്നു അഥവാ സന്തുഷ്ടമാക്കുന്നു, അവരാണ് മാലയില് കോര്ക്കപ്പെടുന്നത്. എന്തെന്നാല് മാല സംബന്ധത്തിലൂടെ ഉണ്ടാകുന്നു. അഥവാ മുത്തിന് മുത്തിനോട് സമ്പര്ക്കമില്ലെങ്കില് മാലയാകില്ല. അതിനാല് സന്തുഷ്ടമണിയായി സദാ സന്തുഷ്ടമായിരിക്കൂ, സര്വരെയും സന്തുഷ്ടമാക്കൂ. കുടുംബത്തിന്റെ അര്ഥം തന്നെയാണ് സന്തുഷ്ടമായിരിക്കുക, സന്തുഷ്ടമാക്കുക. ഒരു തരത്തിലുമുള്ള തട്ടലും മുട്ടലുമുണ്ടാകരുത്.

സ്ലോഗന് :-
വിഘ്നങ്ങളുടെ ജോലിയാണ് വരിക, താങ്കളുടെ ജോലിയാണ് വിഘ്നവിനാശകനാകുക.