04.05.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ബാബ എന്താണോ കേള്പ്പിക്കുന്നത്, അത് നിങ്ങളുടെ ഹൃദയത്തില് പതിയണം, നിങ്ങള് ഇവിടെ വന്നിരിക്കുന്നത് സൂര്യവംശീ കുലത്തില് ഉയര്ന്ന പദവി പ്രാപ്തമാക്കാനാണ്, അതിനാല് ധാരണയും ചെയ്യണം

ചോദ്യം :-
സദാ റിഫ്രഷായിരിക്കുന്നതിനുള്ള മാര്ഗ്ഗം എന്താണ്?

ഉത്തരം :-
എങ്ങനെയാണോ ചൂടുള്ളപ്പോള് ഫാന് പ്രവര്ത്തിപ്പിച്ചാല് റിഫ്രഷാകുന്നത്, അതുപോലെ സദാ സ്വദര്ശന ചക്രം കറക്കിക്കൊണ്ടിരിക്കൂ എങ്കില് റിഫ്രഷായിരിക്കും. കുട്ടികള് ചോദിക്കുന്നു- സ്വദര്ശന ചക്രധാരിയാകുന്നതിന് എത്ര സമയമെടുക്കും? ബാബ പറയുന്നു- കുട്ടികളേ, ഒരു സെക്കന്റ്. നിങ്ങള് കുട്ടികള്ക്ക് തീര്ച്ചയായും സ്വദര്ശന ചക്രധാരിയായി മാറണം എന്തുകൊണ്ടെന്നാല് ഇതിലൂടെത്തന്നെയാണ് നിങ്ങള് ചക്രവര്ത്തീ രാജാവായി മാറുന്നത്. സ്വദര്ശന ചക്രം കറക്കുന്നവര് സൂര്യവംശിയായി മാറും.

ഓംശാന്തി.  
ഫാന് കറങ്ങി എല്ലാവരേയും റിഫ്രഷാക്കുന്നു. നിങ്ങളും സ്വദര്ശന ചക്രധാരിയായി ഇരിക്കുകയാണെങ്കില് വളരെ റിഫ്രഷാകുന്നു. സ്വദര്ശന ചക്രത്തിന്റെ അര്ത്ഥവും ആരും അറിയുന്നില്ല, അതിനാല് അവര്ക്ക് മനസ്സിലാക്കിക്കൊടുക്കണം. മനസ്സിലാക്കുന്നില്ലെങ്കില് ചക്രവര്ത്തീ രാജാവാകാന് സാധിക്കില്ല. സ്വദര്ശന ചക്രധാരികള്ക്ക് നിശ്ചയമുണ്ടാകും ഞങ്ങള് ചക്രവര്ത്തീ രാജാവാകുന്നതിനായാണ് സ്വദര്ശന ചക്രധാരിയായി മാറിയിരിക്കുന്നത്. കൃഷ്ണന്റെ കൈയ്യിലും ചക്രം കാണിക്കുന്നു. ലക്ഷ്മീ നാരായണന്മാരുടെ ഒരുമിച്ചുള്ള രൂപത്തിലും ചക്രം കാണിക്കുന്നു, ഒറ്റയ്ക്കുള്ളതിലും ചക്രം കാണിക്കുന്നു. സ്വദര്ശന ചക്രത്തേയും മനസ്സിലാക്കണം അപ്പോഴേ ചക്രവര്ത്തീ രാജാവാകാന് കഴിയൂ. കാര്യം വളരെ സഹജമാണ്. കുട്ടികള് ചോദിക്കുന്നു- ബാബാ, സ്വദര്ശന ചക്രധാരിയാകാന് എത്ര സമയമെടുക്കും? കുട്ടികളേ, ഒരു സെക്കന്റ്. പിന്നീട് നിങ്ങള് വിഷ്ണുവംശിയാകുന്നു. ദേവതകളെ വിഷ്ണുവംശീ എന്നുതന്നെയാണ് പറയുക. വിഷ്ണുവംശിയാകുന്നതിന് ആദ്യം ശിവവംശിയാകേണ്ടതുണ്ട് പിന്നീട് ബാബ സൂര്യവംശിയാക്കി മാറ്റും. വാക്ക് വളരെ സഹജമാണ്. നമ്മള് പുതിയ വിശ്വത്തില് സൂര്യവംശിയാകും. നമ്മള് പുതിയ ലോകത്തിലെ അധികാരിയായ ചക്രവര്ത്തിയാകും. സ്വദര്ശന ചക്രധാരിയ്ക്ക് വിഷ്ണുവംശിയാകാന് ഒരു സെക്കന്റാണ് എടുക്കുന്നത്. ആക്കിമാറ്റുന്നത് ശിവബാബയാണ്. ശിവബാബയാണ് വിഷ്ണുവംശിയാക്കുന്നത്, മറ്റാര്ക്കും ആക്കിമാറ്റാന് സാധിക്കില്ല. നിങ്ങള് കുട്ടികള്ക്ക് ഇതറിയാം വിഷ്ണുവംശികള് സത്യയുഗത്തിലാണ് ഉണ്ടാവുക, ഇവിടെയല്ല. ഇത് വിഷ്ണുവംശിയാകുന്നതിനുള്ള യുഗമാണ്. നിങ്ങള് ഇവിടേയ്ക്ക് വരുന്നത് തന്നെ വിഷ്ണുവംശത്തിലേയ്ക്ക് പോകുന്നതിനായാണ്, അതിനെത്തന്നെയാണ് സൂര്യവംശം എന്നും പറയുന്നത്. ജ്ഞാന സൂര്യവംശം എന്ന പദം വളരെ നല്ലതാണ്. വിഷ്ണുവായിരുന്നു സത്യയുഗത്തിന്റെ അധികാരി. അതില് ലക്ഷ്മി, നാരായണന് രണ്ടുപേരുമുണ്ട്. ഇവിടേയ്ക്ക് കുട്ടികള് വന്നിരിക്കുന്നത് ലക്ഷ്മീ നാരായണന് അഥവാ വിഷ്ണുവംശിയാകുന്നതിനുവേണ്ടിയാണ്. ഇതില് വളരെ അധികം സന്തോഷവുമുണ്ടാകുന്നു. പുതിയ ലോകത്തില്, പുതിയ വിശ്വത്തില്, സ്വര്ണ്ണിമ ലോകത്തില് വിഷ്ണുവംശിയാകണം. ഇതിലും ഉയര്ന്ന പദവി മറ്റൊന്നില്ല, അതിനാല് വളരെ അധികം സന്തോഷം ഉണ്ടാകണം.

പ്രദര്ശിനികളില് നിങ്ങള് മനസ്സിലാക്കിക്കൊടുക്കുന്നുണ്ട്. നിങ്ങളുടെ പ്രധാന ലക്ഷ്യവും ഇതുതന്നെയാണ്. പറയൂ, ഇത് വളരെ വലിയ യൂണിവേഴ്സിറ്റിയാണ്. ഇതിനെ പറയുന്നത് ആത്മീയ യൂണിവേഴ്സിറ്റി എന്നാണ്. പ്രധാന ലക്ഷ്യം ഈ ചിത്രത്തിലുണ്ട്. കുട്ടികള് ഇത് ബുദ്ധിയില് വെയ്ക്കണം. ഒരു സെക്കന്റെുകൊണ്ട് കുട്ടികള്ക്ക് മനസ്സിലാക്കിക്കൊടുക്കാന് എങ്ങനെ എഴുതണം. നിങ്ങള്ക്കേ മനസ്സിലാക്കിക്കൊടുക്കാന് കഴിയൂ. അതിലും എഴുതിയിട്ടുണ്ട് നമ്മള് തീര്ച്ചയായും വിഷ്ണുവംശീ ദേവീദേവതയായിരുന്നു അര്ത്ഥം ദേവീദേവതാ കുലത്തിലേതായിരുന്നു. സ്വര്ഗ്ഗത്തിന്റെ അധികാരികളായിരുന്നു. ബാബ മനസ്സിലാക്കിത്തരുന്നു- മധുര മധുരമായ കുട്ടികളേ- ഭാരതത്തില് 5000 വര്ഷങ്ങള്ക്കുമുമ്പ് നിങ്ങള് സൂര്യവംശീ ദേവീദേവതകളായിരുന്നു. ഇപ്പോള് ഇത് കുട്ടികളുടെ ബുദ്ധിയില് വന്നു. ശിവബാബ കുട്ടികളോട് പറയുന്നു- അല്ലയോ മക്കളേ, നിങ്ങള് സത്യയുഗത്തില് സൂര്യവംശികളായിരുന്നു. സൂര്യവംശീ കുലം സ്ഥാപന ചെയ്യാന് ശിവബാബ വന്നിരുന്നു. തീര്ച്ചയായും ഭാരതം സ്വര്ഗ്ഗമായിരുന്നു. പൂജ്യരായിരുന്നു, പൂജാരികളായി ആരുമുണ്ടായിരുന്നില്ല. പൂജയ്ക്കുള്ള ഒരു സാമഗ്രിയും ഉണ്ടായിരുന്നില്ല. ഈ ശാസ്ത്രങ്ങളിലാണ് പൂജയ്ക്കുള്ള ആചാരങ്ങളും രീതികളും എഴുതിയിരിക്കുന്നത്. ഇതാണ് സാമഗ്രി. അതിനാല് പരിധിയില്ലാത്ത പിതാവായ ശിവബാബ ഇരുന്ന് മനസ്സിലാക്കിത്തരികയാണ്. ബാബ ജ്ഞാനസാഗരനും സൃഷ്ടി വൃക്ഷത്തിന്റെ ബീജസ്വരൂപനുമാണ്. ബാബയെ വൃക്ഷപതി അഥവാ ബൃഹസ്പതി എന്നും വിളിക്കാറുണ്ട്. ബൃഹസ്പതിയുടെ ദശ അതിശ്രേഷ്ഠമാണ്. വൃക്ഷപതി നിങ്ങള്ക്ക് മനസ്സിലാക്കിത്തരുകയാണ്- നിങ്ങള് പൂജ്യ ദേവീദേവതകളായിരുന്നു പിന്നീട് പൂജാരികളായി മാറി. നിര്വ്വികാരികളായിരുന്ന ദേവതകള് എവിടെപ്പോയി? തീര്ച്ചയായും പുനര്ജന്മം എടുത്ത് എടുത്ത് താഴേയ്ക്ക് ഇറങ്ങിവരും. അതിനാല് ഓരോ വാക്കും കുറിച്ചുവെയ്ക്കണം. കടലാസിലോ അതോ ഹൃദയത്തിലോ? ഇത് ആരാണ് മനസ്സിലാക്കിത്തരുന്നത്? ശിവബാബ. ബാബയാണ് സ്വര്ഗ്ഗം രചിക്കുന്നത്. ശിവബാബതന്നെയാണ് മക്കള്ക്ക് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നല്കുന്നത്. അച്ഛനല്ലാതെ മറ്റാര്ക്കും നല്കാന് സാധിക്കില്ല. ലൗകിക പിതാവ് ദേഹധാരിയാണ്. നിങ്ങള് സ്വയം ആത്മാവാണെന്നു മനസ്സിലാക്കി പാരലൗകിക പിതാവിനെ ബാബാ എന്നോര്മ്മിക്കുന്നു- അപ്പോള് ബാബയും പ്രതികരിക്കുന്നു- അല്ലയോ മക്കളേ. അപ്പോള് പരിധിയില്ലാത്ത അച്ഛനായില്ലേ. കുട്ടികളേ, നിങ്ങള് പൂജ്യരായ സൂര്യവംശീ ദേവീ ദേവതകളായിരുന്നു പിന്നീടാണ് നിങ്ങള് പൂജാരികളായി മാറിയത്. ഇതാണ് രാവണന്റെ രാജ്യം. ഓരോ വര്ഷവും രാവണനെ കത്തിക്കുന്നുണ്ട്, എന്നിട്ടും മരിക്കുന്നില്ല. 12 മാസങ്ങള്ക്കുശേഷവും രാവണനെ കത്തിക്കും. ഞങ്ങള് രാവണ സമ്പ്രദായത്തിലേതാണെന്ന് തെളിയിച്ച് കാണിച്ചുതരുന്നു. രാവണന് അര്ത്ഥം 5 വികാരങ്ങളുടെ രാജ്യം നിലനില്ക്കുന്നുണ്ട്. സത്യയുഗത്തില് എല്ലാവരും ശ്രേഷ്ഠാചാരികളായിരുന്നു, ഇപ്പോള് ഇത് പഴകിയ കലിയുഗീ ഭ്രഷ്ടാചാരീ ലോകമാണ്, ഈ ചക്രം കറങ്ങിക്കൊണ്ടേയിരിക്കും. ഇപ്പോള് നിങ്ങള് പ്രജാപിതാ ബ്രഹ്മാവംശീ സംഗമയുഗത്തില് ഇരിക്കുകയാണ്. നിങ്ങളുടെ ബുദ്ധിയില് നമ്മള് ബ്രാഹ്മണരാണ് എന്ന കാര്യമുണ്ട്. ഇപ്പോള് ശൂദ്രകുലത്തിലേതല്ല. ഈ സമയത്ത് ആസുരീയ രാജ്യമാണ്. ബാബയെ വിളിക്കുന്നു- അല്ലയോ ദുഃഖഹര്ത്താവേ, സുഖകര്ത്താവേ എന്ന്. ഇപ്പോള് സുഖം എവിടെയാണ്? സത്യയുഗത്തില്. ദുഃഖം എവിടെയാണ്? ദുഃഖം കലിയുഗത്തിലാണ്. ശിവബാബയാണ് ദുഃഖഹര്ത്താവും സുഖ കര്ത്താവും. ബാബ നല്കുന്ന സമ്പത്തുതന്നെ സുഖത്തിന്റേതാണ്. സത്യയുഗത്തെ സുഖധാമം എന്നാണ് പറയുന്നത്, അവിടെ ദുഃഖത്തിന്റെ പേരുപോലുമില്ല. നിങ്ങളുടെ ആയുസ്സും കൂടുതലായിരിക്കും, കരയേണ്ട ആവശ്യമില്ല. സമയമാകുമ്പോള് പഴയ ശരീരം ഉപേക്ഷിച്ച് പുതിയത് എടുക്കുന്നു. ഇപ്പോള് ശരീരത്തിന് പ്രായമായി എന്ന് മനസ്സിലാക്കും. ആദ്യം കുട്ടികള് സതോഗുണിയായിരിക്കും അതിനാലാണ് കുട്ടികളെ ബ്രഹ്മജ്ഞാനികളേക്കാള് ശ്രേഷ്ഠരായി കരുതുന്നത് എന്തുകൊണ്ടെന്നാല് അവര് വികാരീ ഗൃഹസ്ഥിയില് നിന്നാണ് സന്യാസിയായി മാറിയത്, അതിനാല് അവര്ക്ക് എല്ലാ വികാരങ്ങളേയും അറിയാം. ചെറിയ കുട്ടികള്ക്ക് ഇതിന്റെ അറിവുണ്ടാകില്ല. ഈ സമയത്ത് മുഴുവന് ലോകത്തിലും രാവണ രാജ്യമാണ്, ഭ്രഷ്ടാചാരത്തിന്റെ ലോകമാണ്. ശ്രേഷ്ഠാചാരീ ദേവീദേവതകളുടെ ലോകം സത്യയുഗത്തിലായിരുന്നു, ഇപ്പോഴില്ല. വീണ്ടും ചരിത്രം ആവര്ത്തിക്കും. ആരാണ് ശ്രേഷ്ഠാചാരിയാക്കി മാറ്റുക? ഇവിടെയാണെങ്കില് ശ്രേഷ്ഠാചാരിയായി ഒരാള് പോലുമില്ല. ഇതില് വളരെ നല്ല ബുദ്ധിവേണം. ഇതുതന്നെയാണ് പവിഴബുദ്ധിയാകുന്നതിനുള്ള യുഗം. ബാബ വന്ന് കല്ലുബുദ്ധിയില് നിന്ന് പവിഴബുദ്ധിയാക്കി മാറ്റുന്നു.

സത്സംഗം ഉയര്ത്തും കുസംഗം മുക്കിക്കളയും എന്ന് പറയാറുണ്ട്. സത്യമായ ബാബ ഒഴികെ ബാക്കി ഈ ലോകത്തിലുള്ളതെല്ലാം മോശമായ സംഗങ്ങള് തന്നെയാണ്. ബാബ പറയുന്നു ഞാന് സമ്പൂര്ണ്ണ നിര്വ്വികാരിയാക്കി മാറ്റിയിട്ടാണ് പോകുന്നത്. പിന്നീട് സമ്പൂര്ണ്ണ വികാരിയാക്കി മാറ്റുന്നത് ആരാണ്? പറയുന്നു, ഞങ്ങള്ക്ക് എന്തറിയാം! അല്ലാ, നിര്വ്വികാരിയാക്കി മാറ്റുന്നത് ആരാണ്? തീര്ച്ചയായും ബാബയായിരിക്കും. വികാരിയാക്കി മാറ്റുന്നത് ആരാണ്? ഇത് ആര്ക്കും അറിയില്ല. ബാബ ഇരുന്ന് മനസ്സിലാക്കിത്തരുകയാണ്. മനുഷ്യര്ക്കാണെങ്കില് ഒന്നും അറിയില്ല. രാവണരാജ്യമല്ലേ. ആരുടേയെങ്കിലും അച്ഛന് മരിക്കുകയാണെങ്കില് അവരോട് ചോദിക്കൂ അച്ഛന് എവിടേയ്ക്ക് പോയി? പറയും സ്വര്ഗ്ഗവാസിയായി. ശരി, അതിനര്ത്ഥം മുമ്പ് നരകത്തിലായിരുന്നു എന്നല്ലേ. അപ്പോള് നിങ്ങളും നരകവാസിയല്ലേ. എത്ര സഹജമായി മനസ്സിലാക്കിക്കൊടുക്കേണ്ട കാര്യമാണ്. സ്വയം നരകവാസിയാണ് എന്ന് ആരും മനസ്സിലാക്കുന്നില്ല. നരകത്തെ വേശ്യാലയം എന്നും സ്വര്ഗ്ഗത്തെ ശിവാലയം എന്നുമാണ് പറയുന്നത്. ഇതിന് 5000 വര്ഷങ്ങള്ക്കുമുമ്പ് ദേവീദേവതകളുടെ രാജ്യമുണ്ടായിരുന്നു. നിങ്ങള് വിശ്വത്തിന്റെ അധികാരിയായ മഹാരാജാവും മഹാറാണിയുമായിരുന്നു പക്ഷേ പുനര്ജന്മം എടുക്കേണ്ടതുണ്ട്. എറ്റവും കൂടുതല് പുനര്ജന്മങ്ങള് എടുക്കുന്നത് നിങ്ങളാണ്. അതിനാലാണ് ഗീതമുള്ളത്- ആത്മാക്കളും പരമാത്മാവും വളരെക്കാലം അകന്നിരുന്നു... നിങ്ങള്ക്ക് ഓര്മ്മയുണ്ട് നിങ്ങള് ആദി സനാതന ദേവീ-ദേവതകളാണ് ആദ്യം വരുന്നത് പിന്നീട് 84 ജന്മങ്ങള്എടുത്ത് പതിതമായി, ഇപ്പോള് വീണ്ടും പാവനമാകണം. പതിത പാവനാ വരൂ എന്നു പറഞ്ഞ് വിളിക്കുന്നുമുണ്ടല്ലോ, ഇത് സര്ട്ടിഫിക്കറ്റ് നല്കലാണ് ഒരേ ഒരു സുപ്രീം സദ്ഗുരുവാണ് വന്ന് പാവനമാക്കി മാറ്റുന്നത്. സ്വയം പറയുന്നു ഇദ്ദേഹത്തിലിരുന്ന് ഞാന് നിങ്ങളെ പാവനമാക്കി മാറ്റുന്നു. അല്ലാതെ 84 ലക്ഷം ജന്മങ്ങളൊന്നുമില്ല. 84 ജന്മങ്ങളാണ്. ഈ ലക്ഷ്മീ-നാരായണന്മാരുടെ പ്രജകള് സത്യയുഗത്തിലുണ്ടായിരുന്നു, ഇപ്പോഴില്ല, എവിടെപ്പോയി? അവര്ക്കും 84 ജന്മങ്ങള് എടുക്കേണ്ടിവരും. ആരാണോ ആദ്യ നമ്പറില് വരുന്നത് അവര്തന്നെയാണ് പൂര്ണ്ണമായി 84 ജന്മങ്ങള് എടുക്കുന്നത്. അതിനാല് പിന്നീട് അവര്ക്കുതന്നെ ആദ്യം പോവുകയും വേണം. ദേവീദേവതകളുടെ ലോകത്തിലെ ചരിത്രം ആവര്ത്തിക്കും. സൂര്യവംശീ ചന്ദ്രവംശീ രാജ്യം പൂര്ണ്ണമായും ആവര്ത്തിക്കും. ബാബ നിങ്ങളെ യോഗ്യരാക്കി മാറ്റുകയാണ്. നിങ്ങള് പറയുന്നുണ്ട് നമ്മള് പാഠശാല അഥവാ യൂണിവേഴ്സിറ്റിയിലേയ്ക്ക് വന്നിരിക്കുകയാണ്, ഇവിടെയാണ് നമ്മള് നരനില് നിന്നും നാരായണനായി മാറുന്നത്. നമ്മുടെ പ്രധാന ലക്ഷ്യം ഇതുതന്നെയാണ്. ആരാണോ നല്ലരീതിയില് പുരുഷാര്ത്ഥം ചെയ്യുന്നത് ആവരാണ് വിജയിക്കുന്നത്. ആരാണോ പുരുഷാര്ത്ഥം ചെയ്യാത്തത് അവര് പ്രജയാകും ചിലര്ധനവാനായ പ്രജയാകും ചിലര്ക്ക് ധനം കുറവായിരിക്കും. ഇവിടെ രാജധാനി ഉണ്ടാകുകയാണ്. നിങ്ങള്ക്ക് അറിയാം നമ്മള് ശ്രീമതത്തിലൂടെ ശ്രേഷ്ഠമാവുകയാണ്. ശ്രീ ശ്രീ ശിവബാബയുടെ മതത്തിലൂടെ ശ്രീ ലക്ഷ്മീ ശ്രീ നാരായണന് അഥവാ ദേവീ ദേവതയായി മാറുകയാണ്. ശ്രീ അര്ത്ഥം ശ്രേഷ്ഠം. ഇപ്പോള് ആരെയും ശ്രീ എന്നു വിളിക്കാന് കഴിയില്ല. പക്ഷേ ഇവിടെ ആര് വന്നാലും അവരെ ശ്രീ എന്നു വിളിക്കുന്നു. ശ്രീ ഇന്നയാള്... ഇപ്പോള് ശ്രേഷ്ഠമാകാന് ദേവീ ദേവതകള്ക്കല്ലാതെ മറ്റാര്ക്കും സാധിക്കില്ല. ഭാരതം ശ്രേഷ്ഠത്തിലും ശ്രേഷ്ഠമായിരുന്നു. രാവണരാജ്യത്തില് ഭാരതത്തിന്റെ മഹിമയെത്തന്നെ ഇല്ലാതാക്കി. ഭാരതത്തിന് മഹിമയും കൂടുതലാണ് അതുപോലെ ഗ്ലാനിയും കൂടുതലാണ്. ഭാരതം വളരെ ധനവാനായിരുന്നു ഇപ്പോള് തീര്ത്തും പാപ്പരാണ്. ദേവതകളുടെ മുന്നില് ചെന്ന് അവരുടെ മഹിമ പാടുന്നു- ഞങ്ങള് നിര്ഗുണരാണ് ഞങ്ങളില് ഒരു മഹിമയുമില്ല... ദേവതകളോട് ചോദിക്കുന്നു പക്ഷേ അവര് ദയാഹൃദയരായിരുന്നോ. ആരാണോ മനുഷ്യനില് നിന്നും ദേവതയാക്കി മാറ്റുന്നത് ആ ഒരേ ഒരാളെയാണ് ദയാഹൃദയന് എന്നു വിളിക്കുന്നത്. ഇപ്പോള് ആ ഒരാള് നിങ്ങളുടെ അച്ഛനുമാണ്, ടീച്ചറുമാണ്, സദ്ഗുരുവുമാണ്. ഗ്യാരണ്ടി നല്കുന്നു- എന്നെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങളുടെ ജന്മ ജന്മാന്തരങ്ങളിലെ പാപം ഇല്ലാതാകും മാത്രമല്ല നിങ്ങളെ കൂടെക്കൊണ്ടുപോവുകയും ചെയ്യും. പിന്നീട് നിങ്ങള്ക്ക് പുതിയ ലോകത്തിലേയ്ക്ക് പോകണം. ഇത് 5000 വര്ഷത്തിന്റെ ചക്രമാണ്. പുതിയ ലോകമുണ്ടായിരുന്നു ഇനി വീണ്ടും ഉണ്ടാകും. ലോകം പതിതമാകും പിന്നീട് ബാബ വന്ന് പാവനമാക്കി മാറ്റുന്നു. ബാബ പറയുന്നു പതിതമാക്കി മാറ്റുന്നത് രാവണനാണ്, പാവനമാക്കി മാറ്റുന്നത് ഞാനും. ബാക്കി ലോകം മുഴുവന് പാവകളുടെ പൂജ ചെയ്തുകൊണ്ടിരിക്കുകയാണ്. രാവണന് 10 തലകള് കാണിച്ചിരിക്കുന്നത് എന്തിനാണ്? എന്നതുപോലും ആര്ക്കും അറിയില്ല. വിഷ്ണുവിനും 4 കൈകള് കാണിച്ചിരിക്കുന്നു. എന്നാല് ഇങ്ങനെയുള്ള മനുഷ്യര് എപ്പോഴെങ്കിലും ഉണ്ടാകുമോ. അഥവാ 4 കൈകളുള്ള മനുഷ്യരുണ്ടെങ്കില് അവര്ക്ക് ഉണ്ടാകുന്ന കുട്ടികളും അങ്ങനെയായിരിക്കും. ഇവിടെയാണെങ്കില് എല്ലാവര്ക്കും 2 കൈകളാണുള്ളത്. ഒന്നും അറിയുന്നില്ല. ഭക്തിമാര്ഗ്ഗത്തില് ശാസ്ത്രത്തെ മുഴുവന് തെറ്റായി കാണിച്ചിരിക്കുന്നു, എന്നിട്ടും അവര്ക്ക് എത്ര ശിഷ്യന്മാരാണ്. അത്ഭുതമാണ്! ഇവിടെയാണെങ്കില് ബാബ ജ്ഞാനത്തിന്റെ സര്വ്വാധികാരിയാണ്. ഒരു മനുഷ്യനും ജ്ഞാനത്തിന്റെ അധികാരിയാകാന് സാധിക്കില്ല. ജ്ഞാനസാഗരന് എന്ന് നിങ്ങള് എന്നെയാണ് വിളിക്കുന്നത് - സര്വ്വശക്തിവാന്... എന്നത് ബാബയുടെ മഹിമയാണ്. നിങ്ങള് ബാബയെ ഓര്മ്മിക്കുമ്പോള് ബാബയില് നിന്നും ശക്തി എടുക്കുകയാണ്, ഇതിലൂടെ നിങ്ങള് വിശ്വത്തിന്റെ അധികാരിയായി മാറുന്നു. നിങ്ങള് മനസ്സിലാക്കുന്നുണ്ട് നമുക്ക് വളരെ അധികം ശക്തിയുണ്ടായിരുന്നു, നമ്മള് നിര്വ്വികാരികളായിരുന്നു. മുഴുവന് വിശ്വത്തിലും തനിച്ച് രാജ്യം ഭരിച്ചിരുന്നു അപ്പോള് സര്വ്വശക്തിവാന് എന്ന് വിളിക്കില്ലേ. ഈ ലക്ഷ്മീ നാരായണന്മാര് വിശ്വത്തിന്റെ അധികാരികളായിരുന്നു. ഈ ശക്തി അവര്ക്ക് എവിടെ നിന്നാണ് ലഭിച്ചത്? ബാബയില് നിന്ന്. ഉയര്ന്നതിലും ഉയര്ന്ന ഭഗവാനല്ലേ. എത്ര സഹജമായാണ് മനസ്സിലാക്കിത്തരുന്നത്. ഈ 84 ന്റെ ചക്രത്തെ മനസ്സിലാക്കുന്നത് സഹജമല്ലേ. ഇതിലൂടെതന്നെയാണ് നിങ്ങള്ക്ക് ചക്രവര്ത്തീ പദവി ലഭിക്കുന്നത്. പതിതര്ക്ക് വിശ്വരാജ്യ അധികാരം ലഭിക്കുകയില്ല. പതിതര് അവരുടെ മുന്നില് തലകുനിക്കുകയാണ് ചെയ്യുക. മനസ്സിലാക്കുന്നുണ്ട് ഞങ്ങള് ഭക്തരാണ്. പാവനമായവരുടെ മുന്നില് തലകുനിക്കുന്നു. ഭക്തിമാര്ഗ്ഗവും അരകല്പം നടക്കുന്നുണ്ട്. ഇപ്പോള് നിങ്ങള്ക്ക് ഭഗവാനെ ലഭിച്ചു. ഭഗവാന്റെ വാക്കുകളാണ്- ഞാന് നിങ്ങളെ രാജയോഗം പഠിപ്പിക്കുകയാണ്, ഭക്തിയുടെ ഫലം നല്കാന് വന്നിരിക്കുകയാണ്. പാടുന്നുമുണ്ട് ഭഗവാന് ഏതെങ്കിലും രൂപത്തില് വരുമെന്ന്. ബാബ പറയുന്നു ഞാന് കാളവണ്ടിയിലൊന്നുമല്ല വരുന്നത്. ആരാണോ ശ്രേഷ്ഠത്തിലും ശ്രേഷ്ഠമായിരുന്നത്, 84 ജന്മങ്ങള് പൂര്ത്തിയാക്കിയത്, അവരിലാണ് വരുന്നത്. ഉത്തമപുരുഷന് ഉണ്ടാകുന്നത് സത്യയുഗത്തിലാണ്. കലിയുഗത്തില് കനിഷ്ടരാണ്, തമോപ്രധാനമാണ്. ഇപ്പോള് നിങ്ങള് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറുകയാണ്. ബാബ വന്ന് തമോപ്രധാനത്തില് നിന്നും സതോപ്രധാനമാക്കി മാറ്റുകയാണ്. ഇത് കളിയാണ്. അഥവാ ഇതിനെ മനസ്സിലാക്കുന്നില്ലെങ്കില് ഒരിയ്ക്കലും സ്വര്ഗ്ഗത്തില് വരില്ല. ശരി!

വളരെക്കാലത്തെ വേര്പാടിന്നുശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഒരേ ഒരു ബാബയുടെ സംഗത്തിലിരുന്ന് സ്വയം പവിഴബുദ്ധിയായി മാറണം. സമ്പൂര്ണ്ണ നിര്വ്വികാരിയായി മാറണം. കുസംഗത്തില് നിന്നും മാറിയിരിക്കണം.

2. സദാ ഈ സന്തോഷത്തില് ഇരിക്കണം നമ്മള് സ്വദര്ശ ചക്രധാരികള് തന്നെയാണ് പുതിയ ലോകത്തിന്റെ അധികാരിയായ ചക്രവര്ത്തിയായി മാറുന്നത്. ശിവബാബ വന്നിരിക്കുകയാണ് നമ്മളെ ജ്ഞാന സൂര്യവംശത്തിലേതാക്കി മാറ്റാന്. നമ്മുടെ ലക്ഷ്യം തന്നെ ഇതാണ്.

വരദാനം :-
വിഘ്നങ്ങളെ മനസ്സിനെ രമിപ്പിക്കുന്ന കളിയെന്ന് മനസ്സിലാക്കി മറികടക്കുന്ന നിര്വിഘ്ന, വിജയിയായി ഭവിക്കട്ടെ.

വിഘ്നം വരിക എന്നത് നല്ല കാര്യമാണ് പക്ഷെ വിഘ്നത്തിനോട് തോല്വി വാങ്ങരുത്. വിഘ്നം വരുന്നത് തന്നെ ശക്തിശാലിയാക്കി മാറ്റാനാണ്, അതിനാല് വിഘ്നങ്ങളില് പരിഭ്രമിക്കുന്നതിന് പകരം അവയെ മനസ്സിനെ രമിപ്പിക്കുന്നതിനുള്ള കളിയാണെന്ന് മനസ്സിലാക്കി മറി കടക്കൂ, അപ്പോള് പറയാം നിര്വിഘ്ന വിജയി. സര്വ്വശക്തിവാനായ അച്ഛന് കൂടെയുള്ളപ്പോള് പരിഭ്രമിക്കേണ്ട യാതൊരു കാര്യമേയില്ല. കേവലം ബാബയുടെ ഓര്മ്മയിലും സേവനത്തിലും ബിസിയായിരിക്കൂ എങ്കില് നിര്വ്വിഘ്നരായിരിക്കാം. ബുദ്ധി ഫ്രീയായിരിക്കുമ്പോഴാണ് വിഘ്നം അഥവാ മായ വരുന്നത്, ബിസിയായിരിക്കുകയാണെങ്കില് വിഘ്നം വഴിമാറിപ്പോകും.

സ്ലോഗന് :-
സുഖത്തിന്റെ അക്കൗണ്ട് നിക്ഷേപിക്കുന്നതിന് വേണ്ടി നിയമാനുസൃതം ഹൃദയം കൊണ്ട് എല്ലാവര്ക്കും സുഖം കൊടുക്കൂ.