05.02.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, ഈ പഠിപ്പ് ഏറ്റവും നല്ലതാണ്, ഇതിനെത്തന്നെയാണ് വരുമാന മാര്ഗ്ഗം എന്ന് പറയുന്നത്, പഠിപ്പില് വിജയിക്കണമെങ്കില് ടീച്ചറുടെ നിര്ദ്ദേശമനുസരിച്ച് നടക്കൂ.

ചോദ്യം :-
ബാബയ്ക്ക് ഡ്രാമയുടെ രഹസ്യത്തെ അറിയാമായിരുന്നിട്ടും തന്റെ കുട്ടികളെക്കൊണ്ട് ഏതൊരു പുരുഷാര്ത്ഥമാണ് ചെയ്യിക്കുന്നത്?

ഉത്തരം :-
ബാബയ്ക്കറിയാം നമ്പര്വൈസായിത്തന്നെയാണ് എല്ലാ കുട്ടികളും സതോപ്രധാനമാകുന്നത് എങ്കിലും ബാബ കുട്ടികളോട് പറയുന്നു - കുട്ടികളേ, ശിക്ഷകള് അനുഭവിക്കേണ്ടി വരാത്ത തരത്തിലുള്ള പുരുഷാര്ത്ഥം ചെയ്യൂ. ശിക്ഷകളില് നിന്നും മുക്തമാകുന്നതിനു വേണ്ടി എത്രത്തോളം സാധിക്കുമോ സ്നേഹത്തോടുകൂടി ബാബയെ ഓര്മ്മിക്കൂ. നടക്കുമ്പോഴും ചുറ്റിക്കറങ്ങുമ്പോഴും എഴുന്നേല്ക്കുമ്പോഴും ഇരിക്കുമ്പോഴും ഓര്മ്മിക്കുകയാണെങ്കില് വളരെ സന്തോഷം തോന്നും. ആത്മാവ് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറും.

ഓംശാന്തി.  
ബാബ നമ്മെ ജ്ഞാനവും യോഗവും പഠിപ്പിക്കുകയാണ് എന്ന് ഇപ്പോള് കുട്ടികള്ക്കറിയാം. നമ്മുടെ യോഗം എങ്ങനെയുള്ളതാണെന്നുളളത് കുട്ടികള് മാത്രമാണറിയുന്നത്. നമ്മള് പവിത്രമായിരുന്നവര് ഇപ്പോള് അപവിത്രമായി കാരണം 84 ജന്മങ്ങളുടെ കണക്കുണ്ടല്ലോ. ഇത് 84 ജന്മങ്ങളുടെ ചക്രമാണ്. 84 ജന്മം എടുത്തവര് തന്നെയാണ് ഇത് അറിയുന്നത്. നിങ്ങള് കുട്ടികള്ക്ക് ബാബയിലൂടെ എല്ലാം മനസ്സിലായി. അഥവാ ഇങ്ങനെയുള്ള ബാബയെത്തന്നെ അംഗീകരിക്കുന്നില്ല എങ്കില് പിന്നെ ആരെ അംഗീകരിക്കും! ബാബയുടെ നിര്ദ്ദേശം ലഭിക്കുകയാണ്. നിര്ദ്ദേശങ്ങള് അംഗീകരിക്കാത്തവരും ധാരാളം പേരുണ്ട്. കോടിയില് ചിലരാണ് അംഗീകരിക്കുന്നത്. എത്ര വ്യക്തമായിട്ടാണ് ബാബ പഠിപ്പ് നല്കുന്നത്. നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ച് നിങ്ങള് കുട്ടികള് തന്നെയാണ് അംഗീകരിക്കുന്നത്. സര്വ്വരും ഒരുപോലെ അംഗീകരിക്കില്ല. ടീച്ചര് പഠിപ്പിക്കുന്നത് എല്ലാവരും ഒരുപോലെ അംഗീകരിക്കുകയോ പഠിക്കുകയോ ചെയ്യില്ല. നമ്പര്വൈസായി ചിലര് 20 മാര്ക്ക് നേടുന്നു, ചിലര് പല മാര്ക്കുകള് നേടുന്നു. ചിലര് തോറ്റ് പോകുന്നു. എന്തുകൊണ്ടാണ് തോറ്റുപോകുന്നത്? കാരണം ടീച്ചറുടെ നിര്ദ്ദേശമനുസരിച്ച് നടക്കുന്നില്ല. ലോകര്ക്ക് അനേകം നിര്ദ്ദേശങ്ങള് ലഭിക്കുന്നുണ്ട്. ഇവിടെ ഒരേയൊരു നിര്ദ്ദേശമാണ് ലഭിക്കുന്നത്. ഇത് അത്ഭുത മതമാണ്. നമ്മള് 84 ജന്മങ്ങള് എടുത്തു എന്നത് കുട്ടികള്ക്കറിയാം. ബാബ പറയുന്നു - ഞാന് ആരിലാണോ പ്രവേശിക്കുന്നത്......... ഇത് ആരാണ് പറഞ്ഞത്? ശിവബാബ. ഞാന് ആരിലാണോ പ്രവേശിക്കുന്നത്, അവരെയാണ് ഭഗീരഥന് എന്ന് പറയുന്നത്. അവര്ക്ക് തന്റെ ജന്മങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നില്ല. നിങ്ങള് കുട്ടികള്ക്കും അറിഞ്ഞിരുന്നില്ല. നിങ്ങള്ക്ക് ഇപ്പോള് മനസ്സിലാക്കിത്തരുകയാണ്. നിങ്ങള് ഇത്ര ജന്മങ്ങള് സതോപ്രധാനമായിരുന്നു പിന്നീട് സതോ-രജോ-തമോയില് വന്ന് താഴേക്കിറങ്ങി വന്നു. ഇപ്പോള് പഠിക്കാനാണ് നിങ്ങള് ഇവിടെ വന്നിരിക്കുന്നത്. പഠിപ്പ് സമ്പാദ്യത്തിന്റെ ഉറവിടമാണ് ഈ പഠിപ്പു തന്നെയാണ് ഏറ്റവും ഉയര്ന്നത്(ബെസ്റ്റ്). മറ്റു പഠിപ്പില് പറയും ഐ.സി.എസ് ആണ് ബെസ്റ്റ്. നിങ്ങള് 16 കലാ സമ്പൂര്ണ്ണരായ ദേവതകളായിരുന്നു ഇപ്പോള് ഒരു ഗുണവും അവശേഷിക്കുന്നില്ല. ഗുണരഹിതനായ എന്നില് ഒരു ഗുണവുമില്ല എന്ന് പാടാറുണ്ട്. എല്ലാവരും അങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നു. സര്വ്വതിലും ഭഗവാനുണ്ടെന്ന് കരുതുന്നു. ദേവതകളിലും ഭഗവാനുണ്ട്, അതുകൊണ്ട് ദേവതകളുടെ മുന്നില് ഇരുന്നു പറയുന്നു നിര്ഗുണനായ എന്നില്.... അങ്ങേക്കേ ദയയുണ്ടാകുകയുള്ളൂ. പറയാറുണ്ട് ബാബ ആനന്ദ സാഗരനാണ്, കൃപാലുവാണ്, ഞങ്ങളുടെ മേല് ദയ ചൊരിയുന്നു. ഈശ്വരാ, ദയ കാണിക്കൂ എന്നു പറഞ്ഞ് ബാബയെ വിളിക്കുന്നു, ഇപ്പോള് ആ ബാബ തന്നെ നിങ്ങളുടെ മുന്നില് വന്നിരിക്കുകയാണ്. ഇങ്ങനെയുള്ള ബാബയെ ആരാണോ അറിയുന്നത് അവര്ക്ക് എത്രത്തോളം സന്തോഷം ഉണ്ടായിരിക്കണം! പരിധിയില്ലാത്ത അച്ഛന് അയ്യായിരം വര്ഷത്തിനു ശേഷം വീണ്ടും മുഴുവന് വിശ്വത്തിന്റെ രാജ്യപദവി നല്കുകയാണ്, അപ്പോള് എത്രമാത്രം അളവറ്റ സന്തോഷം ഉണ്ടായിരിക്കണം!

നിങ്ങള്ക്കറിയാം ശ്രീമതത്തിലൂടെ നമ്മള് ശ്രേഷ്ഠരിലും ശ്രേഷ്ഠരാകുകയാണ്. അഥവാ ശ്രീമതം അനുസരിക്കുകയാണെങ്കില് ശ്രേഷ്ഠമാകും. അരകല്പം രാവണന്റെ മതമാണ്. ബാബ എത്ര നല്ല രീതിയിലാണ് മനസ്സിലാക്കിത്തരുന്നത്. നിങ്ങള് 84 ജന്മങ്ങള് എടുത്തു, നിങ്ങള് തന്നെയാണ് സതോപ്രധാനമായിരുന്നത്, ഇപ്പോള് നിങ്ങള്ക്ക് വീണ്ടും സതോപ്രധാനമാകണം. ഇത് രാവണ രാജ്യമാണ്. എപ്പോഴാണോ ഈ രാവണന്റെ മേല് ജയം നേടുന്നത് അപ്പോള് രാമരാജ്യം സ്ഥാപിക്കപ്പെടും. ബാബ പറയുന്നു നിങ്ങള് എന്റെ ഗ്ലാനി ചെയ്യുന്നു. ബാബയുടെ മഹിമ പാടുന്നതിനു പകരം ഗ്ലാനി ചെയ്യുന്നു! ബാബ പറയുന്നു നിങ്ങള് എത്രത്തോളം എന്റെ അപകാരം ചെയ്തു. ഇതും ഡ്രാമയില് ഉളളതാണ്. ഇപ്പോള് ബാബ എല്ലാത്തിനെക്കുറിച്ചുമുളള തിരിച്ചറിവ് നല്കുകയാണ്. ഒന്നിനെ മാത്രം ഓര്മ്മിക്കൂ. പറയാറുണ്ട് സത്സംഗം 21 ജന്മത്തിലേക്ക് താരസമാനം ഉയര്ത്തും. അപ്പോള് മുക്കിത്താഴ്ത്തുന്നത് ആരാണ്? നിങ്ങളെ സാഗരത്തില് മുക്കുന്നത് ആരാണ്? കുട്ടികളോടല്ലേ ചോദ്യം ചോദിക്കുക. നിങ്ങള്ക്കറിയാം പൂന്തോട്ടക്കാരന്, തോണിക്കാരന് ഇതെല്ലാം എന്റെ പേരു തന്നെയാണ്. അര്ത്ഥം അറിയാത്തതു കാരണം പരിധിയില്ലാത്ത അച്ഛനെ ഒരുപാട് ഗ്ലാനി ചെയ്യുന്നു. എന്നാല് പരിധിയില്ലാത്ത അച്ഛന് പരിധിയില്ലാത്ത സുഖം നല്കുന്നു. അപകാരം ചെയ്യുന്നവരുടെ മേലും ഉപകാരം ചെയ്യുന്നു. ഞങ്ങള് അപകാരമാണ് ചെയ്യുന്നതെന്ന് അവര്ക്കറിഞ്ഞുകൂടാ. വളരെ സന്തോഷത്തോടു കൂടിയാണ് പറയുന്നത് ഈശ്വരന് സര്വ്വവ്യാപിയാണെന്ന്. അതൊരിക്കലും ശരിയല്ല. ഓരോരുത്തര്ക്കും അവരവരുടേതായിട്ടുള്ള പാര്ട്ട് ലഭിച്ചിട്ടുണ്ട്. ഇതും നിങ്ങള്ക്കറിയാം - എപ്പോഴാണോ ദേവീ-ദേവതകളുടെ രാജ്യം ഉണ്ടായിരുന്നത് അപ്പോള് മറ്റൊരു രാജ്യവും ഉണ്ടായിരുന്നില്ല. ഭാരതം സതോപ്രധാനമായിരുന്നു. ഇപ്പോള് തമോപ്രധാനമാണ്. ബാബ വരുന്നതുതന്നെ ലോകത്തിനെ സതോപ്രധാനമാക്കാന് വേണ്ടിയാണ്. ഇതും നിങ്ങള് കുട്ടികള്ക്കേ അറിയാവൂ. അഥവാ മുഴുവന് ലോകവും അറിഞ്ഞു കഴിഞ്ഞാല് ഇവിടെ എല്ലാവര്ക്കും എങ്ങനെ പഠിക്കാനായി വരാന് സാധിക്കും. അപ്പോള് നിങ്ങള് കുട്ടികള്ക്ക് അളവറ്റ സന്തോഷം ഉണ്ടായിരിക്കണം. സന്തോഷം പോലെ മറ്റൊരു മരുന്നും ഇല്ല. സത്യയുഗത്തില് നിങ്ങള് വളരെ സന്തോഷത്തോടെ ഇരിക്കുന്നു. ദേവതകളുടെ ആഹാര രീതിയൊക്കെ വളരെ സൂക്ഷ്മമായിരിക്കും. വളരെ സന്തോഷമുണ്ടായിരിക്കും. ഇപ്പോള് നിങ്ങള്ക്ക് സന്തോഷം ലഭിക്കുന്നു. നിങ്ങള്ക്കറിയാം നമ്മള് സതോപ്രധാനമായിരുന്നു. ഇപ്പോള് നമുക്ക് ബാബ സന്തോഷത്തോടെയിരിക്കുവാനുളള ഒന്നാന്തരം യുക്തി പറഞ്ഞു തരികയാണ്. ഗീതയിലും ആദ്യത്തെ വാക്ക് മന്മനാഭവയാണ്. ഇത് ഗീതാ അദ്ധ്യായമല്ലേ. ഗീതയില് കൃഷ്ണന്റെ പേര് വെച്ച് മുഴുവനും ആശയക്കുഴപ്പത്തിലാക്കി. അത് ഭക്തി മാര്ഗ്ഗമാണ്. ബാബയും ജ്ഞാനം മനസ്സിലാക്കിത്തരുന്നു, ഇതില് ഒരു തരത്തിലുള്ള സംശയങ്ങളുമില്ല. തമോപ്രധാനത്തില് നിന്നും സതോപ്രധാനമായാല് മാത്രം മതി. ഇത് തമോപ്രധാന ലോകമാണ്. കലിയുഗത്തില് നോക്കൂ മനുഷ്യന്റെ അവസ്ഥ എന്തായിരിക്കുകയാണ്. ധാരാളം മനുഷ്യരാണ്. സത്യയുഗത്തില് ഏക ധര്മ്മം, ഏക ഭാഷ പിന്നെ ഏക സന്താനവുമായിരിക്കും. ഒരേ ഒരു രാജ്യമായിരിക്കും. ഈ ഡ്രാമ ഉണ്ടാക്കപ്പെട്ടതാണ്. അപ്പോള് ഒന്നാമത് സൃഷ്ടി ചക്രത്തിന്റെ ജ്ഞാനം, രണ്ടാമത് യോഗം. ജ്ഞാനത്തിന്റെ നിറം പതിയുന്നതിനെയാണ് അവര് പലവര്ണ്ണമുളള ജലം തളിച്ച് ആഘോഷിക്കുന്നത് (ധുരിയ) പിന്നെ ഹോളി അര്ത്ഥം യോഗം. മുഖ്യമായ കാര്യം ബാബ മനസ്സിലാക്കിത്തരുന്നത് ഇതാണ്- ഈ സമയം സര്വ്വരുടേയും തമോപ്രധാനമായ ജീര്ണ്ണിച്ച അവസ്ഥയാണ്, വിനാശം തൊട്ട് മുന്നില് തന്നെയുണ്ട്. ഇപ്പോള് ബാബ പറയുകയാണ് നിങ്ങള് എന്നെ വിളിച്ചു നമ്മെ പാവനമാക്കാന് വരൂ. നിങ്ങള് പതീതരായി മാറിയിരിക്കുന്നു. പതീത-പാവനന് എന്ന് വിളിക്കുന്നത് എന്നെയാണ്. ഇപ്പോള് ബാബയുമായി യോഗം വയ്ക്കൂ, എന്നെ മാത്രം ഓര്മ്മിക്കൂ. ഞാന് നിങ്ങള്ക്ക് ശരിയായത് മാത്രമേ പറഞ്ഞു തരികയുള്ളൂ. പിന്നീട് ജന്മ-ജന്മാന്തരം നിങ്ങള് തെറ്റായ രീതിയില് സഞ്ചരിച്ചു. സതോപ്രധാനത്തില് നിന്നും തമോപ്രധാനമായി മാറി.

ബാബ കുട്ടികളോട് സംസാരിക്കുകയാണ്-മധുരമായ കുട്ടികളെ, ഇപ്പോള് നിങ്ങള് ആത്മാക്കള് തമോപ്രധാനമായിരിക്കുകയാണ്. ആരാണ് തമോപ്രധാനമാക്കിയത്? 5 വികാരങ്ങള്. മനുഷ്യര് പല ചോദ്യങ്ങളും ചോദിച്ച് നമ്മുടെ തല കേടുവരുത്തുന്നു. ശാസ്ത്രങ്ങളെ കുറിച്ച് വ്യാഖ്യാനിക്കുമ്പോള് പരസ്പരം വഴക്കടിക്കുന്നു. പരസ്പരം വടി കൊണ്ട് അടിക്കാനും മടിക്കുന്നില്ല. ഇവിടെ ബാബ നിങ്ങളെ പതിതത്തില് നിന്നും പാവനമാക്കുന്നു, അതിന് ശാസ്ത്രങ്ങള് പഠിക്കുന്നതിലൂടെയൊന്നും കാര്യമില്ല. പാവനമാകേണ്ടേ. കലിയുഗത്തിനു ശേഷം സത്യയുഗം എന്തായാലും വരും. തീര്ച്ചയായും സതോപ്രധാനമാകും. ബാബ പറയുന്നു സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ. നിങ്ങള് ആത്മാക്കള് തമോപ്രധാനമാകുമ്പോള് ശരീരവും തമോപ്രധാനമായത് ലഭിക്കുന്നു. സ്വര്ണ്ണത്തിന് എത്ര ക്യാരറ്റാണോ അതനുസരിച്ചായിരിക്കും ആഭരണവും പണിയുക. കറ പുരളുമല്ലോ. ഇപ്പോള് നിങ്ങള്ക്ക് 24 ക്യാരറ്റ് സ്വര്ണ്ണമായിത്തീരണം. ദേഹീ-അഭിമാനീ ഭവ. ദേഹാഭിമാനത്തില് വരുന്നതിലൂടെ നിങ്ങള് മോശമായി മാറുന്നു. യാതൊരു സന്തോഷവുമില്ല. രോഗങ്ങളും അസുഖങ്ങളും ഒക്കെയുണ്ട്. ഇപ്പോള് പതിത-പാവനന് ഞാന് തന്നെയാണ്. എന്നെ നിങ്ങളാണ് വിളിച്ചത്. ഞാന് സന്യാസിയോ-സ്വാമിയോ ഒന്നും അല്ല. ചിലര് വരുമ്പോള് ഗുരുജിയുടെ ദര്ശനം ചെയ്യണമെന്ന് പറയുന്നു. അപ്പോള് പറയൂ ഇവിടെ ഗുരുജിയൊന്നുമില്ല ദര്ശനത്തിലൂടെയും ഒരു നേട്ടവുമില്ല. ബാബ ഓരോ കാര്യവും സഹജമായി മനസ്സിലാക്കിത്തരികയാണ്. എത്രത്തോളം ഓര്മ്മിക്കുന്നുവോ അത്രത്തോളം തമോപ്രധാനത്തില് നിന്നും സതോപ്രധാനമാകും. അതിനുശേഷം ദേവതയായിത്തീരും. നിങ്ങള് വീണ്ടും ദേവത അര്ത്ഥം സതോപ്രധാനമാകാന് വേണ്ടി ഇവിടെ വന്നിരിക്കുകയാണ്. ബാബ പറയുകയാണ് എന്നെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങളുടെ കറ ഇല്ലാതായിത്തീരും. സതോപ്രധാനമായിത്തീരും. പുരുഷാര്ത്ഥത്തിലൂടെയല്ലേ ആകുകയുള്ളൂ. എഴുന്നേല്ക്കുമ്പോഴും ഇരിക്കുമ്പോഴും നടക്കുമ്പോഴും ബാബയെ ഓര്മ്മിക്കൂ. സ്നാനം ചെയ്തുകൊണ്ടും ബാബയെ ഓര്മ്മിക്കാന് കഴിയില്ലേ? സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കുകയാണെങ്കില് അഴുക്ക് ഇല്ലാതാകുകയും സന്തോഷത്തിന്റെ അളവ് വര്ദ്ധിക്കുകയും ചെയ്യും. ബാബ നിങ്ങള്ക്ക് എത്രത്തോളം ധനമാണ് നല്കുന്നത്. വിശ്വത്തിന്റെ അധികാരിയാകുവാന് വേണ്ടിയാണ് നിങ്ങള് വന്നിരിക്കുന്നത്. അവിടെ നിങ്ങള് സ്വര്ണ്ണത്തിന്റെ കൊട്ടാരങ്ങള് ഉണ്ടാക്കും. ധാരാളം രത്നങ്ങളും വജ്രങ്ങളും ഉണ്ടായിരിക്കും. ഭക്തിയിലുണ്ടാക്കുന്ന ക്ഷേത്രങ്ങളിലും വളരെയധികം രത്നങ്ങളും വൈഢൂര്യങ്ങളും ഉണ്ടായിരിക്കും. ധാരാളം രാജാക്കന്മാര് ക്ഷേത്രങ്ങള് ഉണ്ടാക്കുന്നുണ്ട്. ഇത്രയും രത്നങ്ങളും സ്വര്ണ്ണവുമെല്ലാം എവിടെ നിന്നാണ് വരുന്നത്? ഇപ്പോള് അതൊന്നുമില്ല. എങ്ങനെയാണ് ചക്രം കറങ്ങുന്നത്, ഈ ഡ്രാമ എന്താണ് എല്ലാം നിങ്ങള് അറിയുന്നുണ്ട്. വളരെയധികം ഭക്തി ചെയ്തവരുടെ ബുദ്ധിയില് മാത്രമേ ഈ കാര്യങ്ങള് ഇരിക്കുകയുള്ളൂ. നമ്പര് വൈസായിത്തന്നെയാണ് മനസ്സിലാക്കുന്നത്. ആരൊക്കെയാണ് വളരെയധികം സേവനം ചെയ്യുന്നതെന്നും വളരെയധികം സന്തോഷിക്കുന്നതെന്നും യോഗത്തിലിരിക്കുന്നതെന്നും മനസ്സിലാക്കുവാന് സാധിക്കും. ആ അവസ്ഥ അവസാനമാണ് ഉണ്ടാവുക. യോഗവും ആവശ്യമാണ്. സതോപ്രധാനമാകണം. ബാബ വന്നിരിക്കുകയാണ് അതുകൊണ്ട് ബാബയില് നിന്നും സമ്പത്ത് എടുക്കണം. ബ്രഹ്മാവും പറയുന്നു ശിവബാബ എന്നോടൊപ്പമുണ്ട്. ഞാന് കേട്ടുകൊണ്ടിരിക്കുകയാണ്. ബാബ നിങ്ങളെ കേള്പ്പിക്കുകയാണ് ഒപ്പം ഞാനും കേള്ക്കുന്നു. നിങ്ങള് ആരെയെങ്കിലുമൊക്കെ കേള്പ്പിക്കുന്നുണ്ടല്ലോ അല്ലേ. ജ്ഞാനാമൃതത്തിന്റെ കലശം മാതാക്കള്ക്കാണ് ലഭിക്കുന്നത്. മാതാക്കള് സര്വ്വര്ക്കും വിതരണം ചെയ്യുന്നു. സേവനം ചെയ്യുന്നു. നിങ്ങള് എല്ലാവരും സീതമാരാണ്. രാമന് ഒരാളാണ്. നിങ്ങള് എല്ലാവരും വധുക്കളാണ് ഞാനാണ് വരന്. നിങ്ങളെ അലങ്കരിച്ച് ഭര്ത്താവിന്റെ വീട്ടിലേയ്ക്ക് അയക്കുന്നു. ബാബ പിതാക്കന്മാരുടെയും പിതാവാണ് പതിമാരുടേയും പതിയാണ്. ഒരു ഭാഗത്ത് മഹിമ പാടുന്നു മറ്റൊരു വശത്ത് നിന്ദിക്കുന്നു. ശിവബാബയുടെ മഹിമ വേറെയാണ് കൃഷ്ണന്റെ മഹിമ വേറെയാണ്. സര്വ്വരുടേയും പദവിയില് വ്യത്യാസമുണ്ട്. എന്നാല് ഇതിനെയെല്ലാം ഭക്തിയില് ഒന്നാക്കിയിരിക്കുന്നു. അന്ധകാരം നിറഞ്ഞലോകം.......നിങ്ങള് ഇപ്പോള് ബാബയുടേതായിരിക്കുകയാണ്. ശിവബാബയുടെ പേരക്കുട്ടികളാണ്. നിങ്ങള് സര്വ്വര്ക്കും അവകാശമുണ്ട്, ഈ ബാബയുടെ അടുക്കല് സമ്പത്തൊന്നും ഇല്ല. പരിധിയുള്ള സമ്പത്തും ലഭിക്കുന്നുണ്ട് പരിധിയില്ലാത്ത സമ്പത്തും ലഭിക്കുന്നുണ്ട്. ബ്രഹ്മാബാബയും പറയുന്നത് ഞാനും ശിവബാബയില് നിന്നാണ് സമ്പത്ത് എടുക്കുന്നത് എന്നാണ്. സര്വ്വരും പാരലൗകീക പരമപിതാ പരമാത്മാവിനെ ഓര്മ്മിക്കുന്നുണ്ട്. സത്യയുഗത്തില് ഓര്മ്മിക്കുന്നില്ല. സത്യയുഗത്തില് ഒരു അച്ഛനാണുള്ളത്. രാവണ രാജ്യത്തില് രണ്ട് അച്ഛന്മാരുണ്ട്. സംഗമത്തില് മൂന്ന് അച്ഛന്മാരാണുള്ളത് - ലൗകീകം, പാരലൗകീകം പിന്നെ മൂന്നാമത്തേത് അതിശയകരമായ അലൗകീക അച്ഛന്. ബ്രഹ്മാബാബയിലൂടെ ശിവബാബ സമ്പത്ത് നല്കുന്നു. ബ്രഹ്മാവിനും ബാബയില് നിന്നാണ് സമ്പത്ത് ലഭിക്കുന്നത്. ബ്രഹ്മാവിനെ ആദം എന്നും വിളിക്കുന്നു. ഗ്രേറ്റ് ഗ്രേറ്റ് ഗ്രാന്റ് ഫാദര്. ശിവബാബയെ അച്ഛന് എന്ന് തന്നെയാണ് വിളിക്കുന്നത്. ബ്രഹ്മാവിലൂടെയാണ് മനുഷ്യരുടെ വംശാവലി ഉണ്ടാകുന്നത്, അതുകൊണ്ട് ബ്രഹ്മാബാബയെ ഗ്രേറ്റ് ഗ്രേറ്റ് ഗ്രാന്റ് ഫാദര് എന്ന് വിളിക്കുന്നു. ജ്ഞാനം വളരെ സഹജമാണ്. നിങ്ങള് 84 ജന്മങ്ങള് എടുത്തു. മനസ്സിലാക്കിക്കൊടുക്കുവാന് ചിത്രവുമുണ്ട്. ഇവിടെ തലതിരിഞ്ഞ ചോദ്യങ്ങള് ചോദിക്കേണ്ട ആവശൃമില്ല. ഋഷിമാരോടും മുനിമാരോടുമൊക്കെ ചോദിച്ചപ്പോഴും അവര്ക്കും അറിയില്ല അറിയില്ല എന്നാണ് പറഞ്ഞത്. ബാബ വന്ന് തന്റെ പരിചയം നല്കുന്നു. ഇങ്ങനെയുള്ള ബാബയെ എത്ര സ്നേഹത്തോടെ ഓര്മ്മിക്കേണ്ടതാണ്.

ഡ്രാമയനുസരിച്ച് നിങ്ങള് കുട്ടികള് ഇപ്പോള് പതുക്കെ പതുക്കെ മുകളിലേയ്ക്ക് കയറിക്കൊണ്ടിരിക്കുന്നു. കല്പ കല്പം സംഖ്യാക്രമത്തില് ചിലര് സതോപ്രധാനവും ചിലര് സതോയും രജോയും തമോയും ആകുന്നു അതിനനുസരിച്ച് പദവി അവിടെ ലഭിക്കുന്നു അതുകൊണ്ട് ബാബ പറയുന്നു - കുട്ടികളേ, നല്ല രീതിയില് പുരുഷാര്ത്ഥം ചെയ്യൂ, ശിക്ഷകള് അനുഭവിക്കരുത്. പുരുഷാര്ത്ഥം തീര്ച്ചയായും ചെയ്യിക്കുന്നു. കല്പം മുന്പ് ആരെല്ലാമായോ അവര് തന്നെയാണ് ആകുന്നത് എന്നറിയാം എന്നാലും തീര്ച്ചയായും പുരുഷാര്ത്ഥം ചെയ്യിക്കും. ആരാണോ സമീപമുള്ളവര് അവര് തന്നെയാണ് നല്ല രീതിയില് പൂജയും ചെയ്യുന്നത്. ആദ്യമാദ്യം നിങ്ങള് എന്നെത്തന്നെയാണ് പൂജിക്കുന്നത്. പിന്നെ ദേവതകളെ പൂജിക്കുന്നു. ഇപ്പോള് നിങ്ങള്ക്ക് ദേവതയാകണം. നിങ്ങള് തന്റെ രാജ്യം യോഗബലത്തിലൂടെ സ്ഥാപിച്ചു കൊണ്ടിരിക്കുന്നു. യോഗബലത്തിലൂടെ നിങ്ങള് വിശ്വത്തിന്റെ ചക്രവര്ത്തീപദവി നേടുന്നു. ബാഹുബലത്തിലൂടെ ആര്ക്കും വിശ്വത്തിന്റെ ചക്രവര്ത്തീപദവി നേടുവാന് സാധിക്കില്ല. ലോകത്തില് സഹോദരങ്ങള് തമ്മില് വഴക്കടിച്ചുകൊണ്ടിരിക്കുന്നു. ധാരാളം വെടിയുണ്ടകള് നിര്മ്മിച്ചുകൊണ്ടിരിക്കുന്നു. മറ്റുള്ളവര്ക്കും കൊടുത്തുകൊണ്ടിരിക്കുന്നു. വെടിക്കോപ്പുകളെല്ലാം വിനാശത്തിന് വേണ്ടിയുള്ളത് തന്നെയാണ്. പക്ഷേ ഇത് ആരുടേയും ബുദ്ധിയില് വരുന്നില്ല കാരണം അവര് മനസ്സിലാക്കുന്നത് കല്പത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് വര്ഷമാണ് എന്നാണ്. ഘോരമായ അന്ധകാരത്തിലാണ്. വിനാശം സംഭവിക്കും സര്വ്വരും കുംഭകര്ണ്ണന്റെ നിദ്രയില് ഉറങ്ങിക്കൊണ്ടിരിക്കുകയാണ്. ആരും ഉണരുന്നില്ല. നിങ്ങള് ഇപ്പോള് ഉണര്ന്നിരിക്കുകയാണ്. ബാബ തെളിഞ്ഞിരിക്കുന്ന ദീപമാണ്, നോളജ്ഫുള്ളാണ്. നിങ്ങള് കുട്ടികളെ തനിക്ക് സമാനമാക്കുന്നു. അത് ഭക്തിയാണ് ഇത് ജ്ഞാനവും. ജ്ഞാനത്തിലൂടെ നിങ്ങള് സുഖികളാകുന്നു. നമ്മള് വീണ്ടും സതോപ്രധാനമായിക്കൊണ്ടിരിക്കുകയാണ് എന്നത് നിങ്ങള്ക്ക് അനുഭവപ്പെടണം. ബാബയെ ഓര്മ്മിക്കണം. ഇതിനെയാണ് പരിധിയില്ലാത്ത സന്യാസം എന്ന് പറയുന്നത്. ഈ പഴയ ലോകം നശിക്കുവാന് പോകുന്നു. പ്രകൃതിക്ഷോഭങ്ങളും അതിന് സഹായിക്കുന്നു. ആ സമയം നിങ്ങള്ക്ക് ഭക്ഷണം പോലും ലഭിക്കില്ല. നമ്മള് നമ്മുടെ സന്തോഷത്തിന്റെ ലഹരിയിലിരിക്കും. ഇതെല്ലാം നശിക്കാനുള്ളതാണെന്നറിയാം. ഇതില് സംശയിക്കേണ്ട ആവശ്യമേയില്ല. ഞാന് വരുന്നത് തന്നെ നിങ്ങള് കുട്ടികളെ സതോപ്രധാനമാക്കുവാന് വേണ്ടിയാണ്. ഇത് കല്പ കല്പത്തിലുള്ള എന്റെ കര്ത്തവ്യമാണ്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സ്വയം ഭഗവാന് നമ്മളില് ദയ ചൊരിഞ്ഞിരിക്കുകയാണ്, ബാബ നമ്മളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു, ഈ ലഹരിയിലിരിക്കണം. പഠിപ്പ് വരുമാന മാര്ഗ്ഗമാണ് അതുകൊണ്ട് ഒരിക്കലും പഠിപ്പ് മുടക്കരുത്.

2. അളവറ്റ സന്തോഷം സ്വയം അനുഭവിക്കണം ഒപ്പം മറ്റുള്ളവര്ക്കും നല്കണം. നടക്കുമ്പോഴും ചുറ്റിക്കറങ്ങുമ്പോഴും ആത്മാഭിമാനിയായി ബാബയുടെ ഓര്മ്മയിലിരുന്ന് തീര്ച്ചയായും ആത്മാവിനെ സതോപ്രധാനമാക്കണം.

വരദാനം :-
സമയാനുസരണം ഓരോ ശക്തികളുടെയും അനുഭവം പ്രായോഗിക രൂപത്തില് ചെയ്യുന്നവരായ മാസ്റ്റര് സര്വ്വശക്തിമാനായി ഭവിക്കട്ടെ.

മാസ്റ്റര് എന്നതിന്റെ അര്ത്ഥമാണ് ഏത് ശക്തിക്ക് ഏത് സമയത്ത് ആഹ്വാനം ചെയ്യുന്നുവോ ആ ശക്തി അതേ സമയത്ത് പ്രായോഗിക രൂപത്തില് അനുഭവമാകുക. ഓര്ഡര് ചെയ്തു, ഹാജരായി. സഹന ശക്തിക്ക് ഓര്ഡര് ചെയ്തു, വന്നത് നേരിടാനുള്ള ശക്തി ഇങ്ങനെയാകരുത്, എങ്കില് അതിനെ മാസ്റ്റര്എന്ന് വിളിക്കില്ല. അതിനാല് പരിശോധിക്കൂ അതായത് ഏത് സമയത്ത് ഏത്ശക്തിയുടെ ആവശ്യകതയുണ്ടോ ആ സമയത്ത് ആ ശക്തി തന്നെ കാര്യത്തില് വരുന്നുണ്ടോ? ഒരു സെക്കന്റിന്റെ പോലും വ്യത്യാസം വന്നാല് ജയിക്കുന്നതിന് പകരം പരാജയപ്പെട്ടുപോകും.

സ്ലോഗന് :-
ബുദ്ധിയില് എത്രയും ഈശ്വരീയ ലഹരിയുണ്ടോ, കര്മ്മത്തില് അത്രയും വിനയമുണ്ടായിരിക്കണം.