05.04.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- അച്ഛനെ സ്നേഹത്തോടെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങള് സംതൃപ്തരാകും, ദൃഷ്ടിയിലൂടെ സായൂജ്യമടയുക അര്ത്ഥം വിശ്വത്തിന്റെ അധികാരിയായി മാറുക.

ചോദ്യം :-
സ്വാമി സദ്ഗുരു ദൃഷ്ടിയിലൂടെ സായൂജ്യം കൊള്ളിച്ചു.............. ഇതിന്റെ വാസ്തവിക അര്ത്ഥം എന്താണ്?

ഉത്തരം :-
ആത്മാവിന് എപ്പോഴാണോ അച്ഛനിലൂടെ മൂന്നാമത്തെ നേത്രം ലഭിക്കുന്നത് പിന്നീട് ആ നേത്രത്തിലൂടെ അച്ഛനെ തിരിച്ചറിയുന്നത് അപ്പോള് സായൂജ്യമടയുന്നു അര്ത്ഥം സദ്ഗതി ലഭിക്കുന്നു. ബാബ പറയുന്നു- കുട്ടികളേ- ദേഹീ അഭിമാനിയായി നിങ്ങള് എന്നില് ദൃഷ്ടിവെക്കൂ അര്ത്ഥം എന്നെ ഓര്മ്മിക്കു, മറ്റു സംഗങ്ങളെല്ലാം ഉപേക്ഷിച്ച് എന്നോട് മാത്രം കൂട്ട്കൂടൂ എങ്കില് അസ്വസ്ഥര് അഥവാ പാപ്പരില് നിന്നും നിങ്ങള് സംതൃപ്തര് അര്ത്ഥം ധനികരായി മാറും.

ഓംശാന്തി.  
മധുര മധുരമായ ആത്മീയ കുട്ടികള് ആരുടെ അടുത്തേയ്ക്കാണ് വരുന്നത്? ആത്മീയ അച്ഛന്റെ അടുത്തേയ്ക്ക്. ഞങ്ങള് ശിവബാബയുടെ അടുത്തേയ്ക്ക് പോവുകയാണ് എന്ന് മനസ്സിലാക്കുന്നു. ശിവബാബ എല്ലാ ആത്മാക്കളുടേയും അച്ഛനാണ് എന്നതും അറിയാം. ബാബ സുപ്രീം ടീച്ചറുമാണ,് സുപ്രീം ഗുരുവുമാണ് ഈ നിശ്ചയവും കുട്ടികള്ക്ക് വേണം. സുപ്രീം എന്നാല് പരമം. ആ ഒരാളെത്തന്നെയാണ് ഓര്മ്മിക്കുന്നത്. ദൃഷ്ടിയിലേയ്ക്ക് നോക്കിക്കൊണ്ടിരിക്കുന്നു. ഗുരുസ്വാമി ദൃഷ്ടിയിലൂടെ സംതൃപ്തനാക്കി എന്ന് പാട്ടുമുണ്ട്. അതിന് അര്ത്ഥമുണ്ടാകും. ദൃഷ്ടികൊണ്ട് ആരെ സംതൃപ്തരാക്കി? തീര്ച്ചയായും മുഴുവന് ലോകത്തിന്റേയും കാര്യമായിരിക്കും പറഞ്ഞിരിക്കുക എന്തെന്നാല് സര്വ്വരുടേയും സദ്ഗതി ദാതാവാണ്. സര്വ്വരേയും ഈ പതിത ലോകത്തില് നിന്നും തിരികെക്കൊണ്ടുപോകുന്നയാളാണ്. ഇപ്പോള് ആരുടെ ദൃഷ്ടിയാണ്? എന്താ ഈ കണ്ണുകളാണോ? അല്ല, ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിക്കുന്നു. ഇതിലൂടെ ആത്മാവ് മനസ്സിലാക്കും ഇത് നമ്മള് എല്ലാ ആത്മാക്കളുടേയും അച്ഛനാണ്. അച്ഛന് ആത്മാക്കള്ക്ക് വഴി പറഞ്ഞുതരികയാണ് അതായത് എന്നെ ഓര്മ്മിക്കു. അച്ഛന് ആത്മാക്കള്ക്ക് മനസ്സിലാക്കിത്തരുകയാണ്. ആത്മാക്കള് തന്നെയാണ് പതിതവും തമോപ്രധാനവുമായി മാറിയിരിക്കുന്നത്. ഇപ്പോള് ഇത് നിങ്ങളുടെ എണ്പത്തിനാലാം ജന്മമാണ്, ഈ നാടകം പൂര്ണ്ണമാവുകയാണ്. തീര്ച്ചയായും പൂര്ത്തിയാവണം. ഓരോ കല്പവും പഴയലോകത്തില് നിന്നും പുതിയതാകുന്നു. പുതിയത് പിന്നീട് പഴയതാകുന്നു. പേരും വേറെയാണ്. പുതിയ ലോകത്തിന്റെ പേര് സത്യയുഗം എന്നാണ്. അച്ഛന് മനസ്സിലാക്കിത്തന്നിട്ടുണ്ട് ആദ്യം നിങ്ങള് സത്യയുഗത്തിലായിരുന്നു, പിന്നീട് പുനര്ജന്മങ്ങള് എടുത്ത് 84 ജന്മങ്ങള് കഴിഞ്ഞുപോയി. ഇപ്പോള് നിങ്ങളുടെ ആത്മാവ് തമോപ്രധാനമായിരിക്കുന്നു. അച്ഛനെ ഓര്മ്മിക്കുകയാണെങ്കില് സംതൃപ്തരാകും. അച്ഛന് സന്മുഖത്ത് പറയുന്നു എന്നെ ഓര്മ്മിക്കു, ഞാന് ആരാണ്? പരമപിതാ പരമാത്മാവ്. അച്ഛന് പറയുന്നു- കുട്ടികളേ, ദേഹീ അഭിമാനിയാകൂ, ദേഹത്തിന്റെ അഭിമാനമുള്ളവരാകരുത്. ആത്മാഭിമാനിയായി മാറി നിങ്ങള് എന്നില് ദൃഷ്ടി വെയ്ക്കു എങ്കില് സംതൃപ്തരാകും. അച്ഛനെ ഓര്മ്മിച്ചുകൊണ്ടിരിക്കൂ, ഇതില് ഒരു ബുദ്ധിമുട്ടുമില്ല. ആത്മാവുതന്നെയാണ് പഠിക്കുന്നത്, പാര്ട്ട് അഭിനയിക്കുന്നത്. എത്ര ചെറുതാണ്. എപ്പോള് ഇവിടേയ്ക്ക് വരുന്നുവോ അപ്പോള് 84 ജന്മങ്ങളുടെ പാര്ട്ട് അഭിനയിക്കുന്നു. പിന്നീട് അതേ പാര്ട്ടാണ് ആവര്ത്തിക്കേണ്ടത്. 84 ജന്മങ്ങളുടെ പാര്ട്ട് അഭിനയിച്ച് ആത്മാവ് പതിതമായിരിക്കുന്നു. ഇപ്പോള് ആത്മാവില് ഒട്ടും ശക്തിയില്ല. ഇപ്പോള് ആത്മാവ് സംതൃപ്തമല്ല പകരം അസ്വസ്ഥം അഥവാ ദരിദ്രമാണ്. ഇനി വീണ്ടും എങ്ങനെ സംതൃപ്തരാകും? ഈ വാക്ക് ഭക്തിമാര്ഗ്ഗത്തിലേതാണ്, ഇതുപയോഗിച്ച് ബാബ മനസ്സിലാക്കിത്തരുകയാണ്. വേദം, ശാസ്ത്രം, ചിത്രങ്ങള് എന്നിവയെക്കുറിച്ചും മനസ്സിലാക്കിത്തരുന്നു. നിങ്ങള് ഈ ചിത്രങ്ങള് ശ്രീമതം അനുസരിച്ച് നിര്മ്മിച്ചതാണ്. ആസുരീയ മതപ്രകാരം അനേകം ചിത്രങ്ങളുണ്ട്. അത് കല്ലും മണ്ണും കൊണ്ടുള്ളതാണ്. അതിന് ഒരു കര്ത്തവ്യവുമില്ല. ഇവിടെ അച്ഛനാണെങ്കില് വന്ന് കുട്ടികളെ പഠിപ്പിക്കുന്നു. ഭഗവാന്റെ വാക്കുകളാണ് എങ്കില് ഇത് ജ്ഞാനമായില്ലേ. വിദ്യാര്ത്ഥികള്ക്ക് അറിയാം ഇത് ഇന്ന ടീച്ചറാണെന്ന്. ഇവിടെ നിങ്ങള് കുട്ടികള്ക്ക് അറിയാം പരിധിയില്ലാത്ത അച്ഛന് വന്ന് ഒരേ ഒരു തവണയാണ് ഇങ്ങനെയുള്ള അത്ഭുതകരമായ പഠിപ്പ് പഠിപ്പിക്കുന്നത്. ഈ പഠിപ്പും ആ പഠിപ്പും തമ്മില് രാപ്പകലിന്റെ വ്യത്യാസമുണ്ട്. ആ പഠിപ്പ് പഠിച്ച് പഠിച്ച് രാത്രിയാവുന്നു, ഈ പഠിപ്പിലൂടെ പകലിലെത്തുന്നു. ആ പഠിപ്പ് ജന്മ ജന്മാന്തരം പഠിച്ചുവന്നതാണ്. ഇതിലാണെങ്കില് ബാബ വളരെ വ്യക്തമായി പറഞ്ഞുതരുന്നു ആത്മാവ് എപ്പോഴാണോ പവിത്രമാകുന്നത് അപ്പോള് ധാരണയാകും. സിംഹിണിയുടെ പാല് സ്വര്ണ്ണപാത്രത്തിലേ ഇരിക്കൂ എന്ന് പറയാറുണ്ട്. നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നുണ്ട്, നമ്മള് ഇപ്പോള് സ്വര്ണ്ണപാത്രമായി മാറുകയാണ്. മനുഷ്യര് തന്നെയാണ് പക്ഷേ ആത്മാവിനെ സമ്പൂര്ണ്ണ പവിത്രമാക്കി മാറ്റണം. 24 ക്യാരറ്റായിരുന്നു ഇപ്പോള് 9 ക്യാരറ്റിന്റേതായി. തെളിഞ്ഞിരുന്ന ആത്മാവിന്റെ ജ്യോതി ഇപ്പോള് അണഞ്ഞിരിക്കുകയാണ്. ജ്യോതി തെളിഞ്ഞിരിക്കുന്നവരും, ജ്യോതി അണഞ്ഞിരിക്കുന്നവരും തമ്മില് വ്യത്യാസമുണ്ട്. ജ്യോതി എങ്ങനെയാണ് തെളിഞ്ഞത് അതുപോലെ പദവി എങ്ങനെയാണ് നേടിയത്- ഇത് അച്ഛനാണ് മനസ്സിലാക്കിത്തരുന്നത്. അച്ഛന് പറയുന്നു എന്നെ ഓര്മ്മിക്കു. എന്നെ നന്നായി ഒര്മ്മിക്കുന്നത് ആരാണോ അവരെ ഞാനും നല്ലരീതിയില് ഓര്മ്മിക്കും. ഇതും കുട്ടികള്ക്ക് അറിയാം ദൃഷ്ടികൊണ്ട് സംതൃപ്തനാക്കുന്ന സ്വാമി ഒരേ ഒരു ബാബതന്നെയാണ്. ബ്രഹ്മാവിന്റെ ആത്മാവും സംതൃപ്തനാവുന്നു. നിങ്ങള് എല്ലാവരും ശലഭങ്ങളാണ്, ബാബയെ പ്രകാശം എന്നാണ് പറയുന്നത്. ചില ശലഭങ്ങള് കേവലം വലംവെയ്ക്കുന്നത് മാത്രമാണ്. ചിലര് നല്ലരീതിയില് മനസ്സിലാക്കിയാല് ജീവിച്ചിരിക്കെ മരിക്കുന്നു. ചിലര് വലംവെച്ച് തിരിച്ചുപോകുന്നു, പിന്നീട് എപ്പോഴെങ്കിലുമൊക്കെ വരുന്നു, എന്നിട്ട് വീണ്ടും പോകുന്നു. ഈ സംഗമത്തെക്കുറിച്ചാണ് മുഴുവന് പാട്ടും. ഈ സമയത്ത് എന്തെല്ലാം സംഭവിക്കുന്നുണ്ടോ അതാണ് ശാസ്ത്രമാകുന്നത്. ബാബ ഒരേ ഒരു തവണയാണ് വന്ന് സമ്പത്ത് നല്കിയിട്ട് പോകുന്നത്. പരിധിയില്ലാത്ത അച്ഛന് തീര്ച്ചയായും പരിധിയില്ലാത്ത സമ്പത്ത് നല്കും. 21 തലമുറയുടെ പാട്ടുമുണ്ട്. സത്യയുഗത്തില് സമ്പത്ത് നല്കുന്നത് ആരാണ്? രചയിതാവായ ഭഗവാന് തന്നെയാണ് രചനയ്ക്ക് അരകല്പത്തിലേയ്ക്കുള്ള സമ്പത്ത് നല്കുന്നത്. എല്ലാവരും ഓര്മ്മിക്കേണ്ടതും ബാബയെത്തന്നെയാണ്. ബാബ അച്ഛനുമാണ്, ടീച്ചറുമാണ്, സ്വാമി സദ്ഗുരുവുമാണ്. നിങ്ങള് മറ്റാരെയെങ്കിലും സ്വാമി സദ്ഗുരു എന്ന് വിളിച്ചിട്ടുണ്ടാകും. പക്ഷേ സത്യം ഒരേ ഒരു ബാബയാണ്. സത്യം എന്ന് എപ്പോഴും ബാബയെയാണ് പറയുന്നത്. സത്യമായ ബാബ വന്ന് എന്താണ് ചെയ്യുന്നത്? മുഴുവന് ലോകത്തേയും സത്യഖണ്ഢമാക്കുന്നത് ബാബ തന്നെയാണ്. സത്യഖണ്ഢത്തിനുവേണ്ടിയാണ് നമ്മള് പുരുഷാര്ത്ഥം ചെയ്യുന്നത്. സത്യഖണ്ഢമുണ്ടായിരുന്നപ്പോള് മറ്റൊരു ഖണ്ഢവും ഉണ്ടായിരുന്നില്ല. ബാക്കിയുള്ളതെല്ലാം പിന്നാലെ വരുന്നതാണ്. സത്യഖണ്ഢത്തെ ആര്ക്കും അറിയില്ല. ബാക്കി ഏതെല്ലാം ഖണ്ഢങ്ങള് ഇപ്പോഴുണ്ടോ അതിനെയെല്ലാം എല്ലാവര്ക്കും അറിയാം. തന്റെ ധര്മ്മത്തിന്റെ സ്ഥാപകരേയും അറിയാം. ബാക്കി സൂര്യവംശീ, ചന്ദ്രവംശീ, ഒപ്പം ഈ സംഗമയുഗീ ബ്രാഹ്മണകുലത്തേയും ആരും അറിയുന്നില്ല. പ്രജാപിതാ ബ്രഹ്മാവിനെ അംഗീകരിക്കുന്നു, പറയുന്നു നമ്മള് ബ്രാഹ്മണര് ബ്രഹ്മാവിന്റെ സന്താനങ്ങളാണ്, പക്ഷേ അവര് കുഖവംശാവലിയാണ്, നിങ്ങളാണ് മുഖവംശാവലികള്. അവര് അപവിത്രമാണ്, നിങ്ങള് മുഖവംശാവലികള് പവിത്രമാണ്. നിങ്ങള് മുഖവംശാവലിയായി മാറി പിന്നീട് ഈ മോശമായ രാവണരാജ്യത്തില് നിന്നും പോകുന്നു. അവിടെ രാവണരാജ്യം ഉണ്ടാകില്ല. ഇപ്പോള് നിങ്ങള് പോകുന്നത് പുതിയ ലോകത്തിലേയ്ക്കാണ്. അതിനെയാണ് നിര്വ്വികാരി ലോകം എന്ന് പറയുന്നത്. ലോകം തന്നെയാണ് പഴയതും പുതിയതുമാകുന്നത്. എങ്ങനെയാണ് ആകുന്നത് ഇത് നിങ്ങള് അറിഞ്ഞുകഴിഞ്ഞു. മറ്റ് ആരുടേയും ബുദ്ധിയില് ഇതില്ല. ലക്ഷക്കണക്കിന് വര്ഷങ്ങളുടെ കാര്യങ്ങള് ആര്ക്കും അറിയാനും സാധിക്കില്ല. ഇത് കുറച്ച് സമയത്തിന്റെ കാര്യമാണ്. ഇത് അച്ഛനിരുന്ന് കുട്ടികള്ക്ക് മനസ്സിലാക്കിത്തരുകയാണ്. എപ്പോള് പ്രധാനമായും ഭാരതത്തില് ധര്മ്മഗ്ലാനി ഉണ്ടാകുന്നുവോ അപ്പോഴാണ് ഞാന് വരുന്നത്. നിരാകാരനായ പരമാത്മാവ് ആരാണ് എന്നത് മറ്റ് സ്ഥാനങ്ങളിലുള്ളവര്ക്ക് അറിയില്ല. വലിയ വലിയ ലിംഗങ്ങള് ഉണ്ടാക്കിവെയ്ക്കുന്നു. കുട്ടികള്ക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ട്- ആത്മാവിന്റെ വലിപ്പം ചിലപ്പോള് വലുതും ചിലപ്പോള് ചെറുതും ആകുന്നില്ല. എങ്ങനെ ആത്മാവ് അവിനാശിയാണോ അതുപോലെ പരമാത്മാവും അവിനാശിയാണ്. ബാബ സുപ്രീം സോളാണ്. സുപ്രീം അര്ത്ഥം സദാ പവിത്രവും നിര്വ്വികാരിയും. നിങ്ങള് ആത്മാക്കളും നിര്വ്വികാരികളായിരുന്നു, ലോകവും നിര്വ്വികാരീ ലോകമായിരുന്നു. അതിനെയാണ് പറയുന്നത് സമ്പൂര്ണ്ണ നിര്വ്വികാരി, പുതിയ ലോകം പിന്നീട് തീര്ച്ചയായും പഴയതാകും. കലകള് കുറഞ്ഞുകൊണ്ടിരിക്കും. രണ്ട് കലകള് കുറഞ്ഞത് ചന്ദ്രവംശീ രാജ്യത്തിലായിരുന്നു പിന്നീട് ലോകം പഴയതായി മാറുന്നു. പിന്നാലെ മറ്റ് ഖണ്ഢങ്ങള് വരുന്നു. അതിനെ ഉപകഥ എന്നാണ് പറയുന്നത്, പക്ഷേ പരസ്പരം കലര്ന്നു പോയി. ഡ്രാമാപ്ലാന് അനുസരിച്ച് എന്തെല്ലാം സംഭവിക്കുന്നുണ്ടോ അതെല്ലാം തീര്ച്ചയായും ആവര്ത്തിക്കും. ബുദ്ധ ധര്മ്മത്തിലെ വലിയ ആള് വന്നു എത്രപേരെ ബുദ്ധധര്മ്മത്തിലേയ്ക്ക് കൊണ്ടുപോയി. ധര്മ്മത്തെ മാറ്റി. ഹിന്ദുക്കള് തന്റെ ധര്മ്മത്തെ സ്വയം മാറ്റി കാരണം കര്മ്മഭ്രഷ്ടരായതിനാല് ധര്മ്മഭ്രഷ്ടരുമായി. വാമമാര്ഗ്ഗത്തിലേയ്ക്ക് പോയി. ജഗന്നാഥ ക്ഷേത്രത്തിലും പോയിട്ടുണ്ടാകും പക്ഷേ ആരുടേയും ചിന്തയില് ഇത് വന്നിട്ടുണ്ടാകില്ല. സ്വയം വികാരിയായതിനാല് അവരേയും വികാരിയായി കാണിച്ചു. ദേവതകള് വാമമാര്ഗ്ഗത്തിലേയ്ക്ക് പോയപ്പോഴാണ് ഇങ്ങനെയായി മാറിയത് എന്ന് മനസ്സിലാക്കുന്നില്ല. ആ സമയത്തെ ചിത്രമാണിത്. ദേവത എന്ന പേര് വളരെ നല്ലതാണ്. ഹിന്ദു എന്നത് ഹിന്ദുസ്ഥാനിലെ പേരാണ്. പിന്നീട് സ്വയംതന്നെ ഹിന്ദുവാണ് എന്ന് പറയാന് തുടങ്ങി. എത്ര വലിയ തെറ്റാണ് അതിനാലാണ് അച്ഛന് പറയുന്നത് യദാ യദാഹി ധര്മ്മസ്യ.......... ബാബ ഭാരതത്തിലാണ് വരുന്നത്. ഞാന് ഹിന്ദുസ്ഥാനിലാണ് വരുന്നത് എന്ന് പറയാറില്ല. ഇത് ഭാരതമാണ്, ഹിന്ദുസ്ഥാന് അഥവാ ഹിന്ദു എന്നത് ധര്മ്മമേയല്ല. മുസ്ലീങ്ങളാണ് ഹിന്ദുസ്ഥാന് എന്ന് പേരുവെച്ചത്. ഇതും ഡ്രാമയില് ഉള്ളതാണ്. നല്ല രീതിയില് മനസ്സിലാക്കണം. ഇതും ജ്ഞാനമാണ്. പുനര്ജന്മം എടുത്ത് എടുത്ത് വാമമാര്ഗ്ഗത്തിലേയ്ക്ക് വന്നു വന്ന് ഭ്രഷ്ടാചാരിയായി മാറി, പിന്നീട് അവരുടെ മുന്നില്ചെന്ന് പറയുന്നു, അങ്ങ് സമ്പൂര്ണ്ണ നിര്വ്വികാരിയാണ്. ഞങ്ങള് വികാരികളും പാപികളുമാണ്, ബാക്കി ഒരു ഖണ്ഢത്തിലുള്ളവരും ഇങ്ങനെ പറയില്ല. ഞങ്ങള് നീചരാണ് അഥവാ ഞങ്ങളില് ഒരു ഗുണവുമില്ല. ഇങ്ങനെ ഒരിയ്ക്കലും പറഞ്ഞ് കേട്ടിട്ടുണ്ടാവില്ല. സിക്കുകാരും ഗ്രന്ഥത്തിനു മുന്നില് ഇരിക്കാറുണ്ട് പക്ഷേ ഇങ്ങനെ ഒരിയ്ക്കലും പറഞ്ഞിട്ടില്ല നാനാക്ക് അങ്ങ് നിര്വ്വികാരിയാണ്, ഞങ്ങള് വികാരികളാണ്. നാനാക്കിന്റെ മാര്ഗ്ഗക്കാര് കങ്കണം മുതലായവ അണിഞ്ഞിരുന്നു, അത് നിര്വ്വികാരിയാണ് എന്നതിന്റെ അടയാളമാണ്. പക്ഷേ വികാരമില്ലാതെ ഇരിക്കാന് കഴിയുന്നില്ല. അസത്യമായ അടയാളങ്ങള് വെച്ചിരിക്കുന്നു. എങ്ങനെയാണോ ഹിന്ദുക്കള് പൂണൂല് ധരിക്കുന്നത്, അത് പവിത്രതയുടെ അടയാളമാണ്. ഇന്നു കാലത്ത് ധര്മ്മത്തെപ്പോലും അംഗീകരിക്കുന്നില്ല. ഈ സമയത്ത് ഭക്തിമാര്ഗ്ഗമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് ഭക്തിയുടെ കാലമാണ്. ജ്ഞാനത്തിന്റെ സമയം സത്യയുഗത്തിലാണ്. സത്യയുഗത്തില് ദേവതകള് സമ്പൂര്ണ്ണ നിര്വ്വികാരികളായിരുന്നു. കലിയുഗത്തില് സമ്പൂര്ണ്ണ നിര്വ്വികാരിയായി ആരുമുണ്ടാകില്ല. പ്രവൃത്തി മാര്ഗ്ഗത്തിലുള്ളവരുടെ സ്ഥാപന അച്ഛനാണ് ചെയ്യുന്നത്. ബാക്കി എല്ലാവരും ഗുരുവിന്റെ നിവൃത്തി മാര്ഗ്ഗത്തിലുള്ളവരാണ്, അവര് കാരണം ഗുരുക്കന്മാരുടെ ശക്തി വര്ദ്ധിച്ചു. അച്ഛന് പറയുന്നു നിങ്ങള് എന്തെല്ലാം പഠിച്ചോ, അതിലൂടെയൊന്നും എന്നെ ലഭിക്കില്ല. ഞാന് വരുമ്പോള് എല്ലാവരേയും ദൃഷ്ടിയിലൂടെ സംതൃപ്തരാക്കുന്നു. ഗുരുസ്വാമി ദൃഷ്ടികൊണ്ട് സംതൃപ്തരാക്കി........ എന്ന് പാട്ടുമുണ്ട്. നിങ്ങള് ഇവിടേയ്ക്ക് വന്നത് എന്തിനാണ്? സംതൃപ്തരാകാന്. വിശ്വത്തിന്റെ അധികാരിയാകാന്. അച്ഛനെ ഓര്മ്മിക്കു എങ്കില് സമ്പന്നമായിത്തീരും. ഇങ്ങനെ ഒരിയ്ക്കലും ആരും പറഞ്ഞിട്ടുണ്ടാകില്ല അതായത് ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള് ഇതായി മാറുമെന്ന്. അച്ഛന് മാത്രമാണ് പറയുന്നത് നിങ്ങള്ക്ക് ഇതായി മാറണം. ഈ ലക്ഷ്മീ നാരായണന്മാര് എങ്ങനെയാണ് ഉണ്ടായത്? ആര്ക്കും അറിയില്ല. നിങ്ങള് കുട്ടികള്ക്ക് അച്ഛന് എല്ലാം പറഞ്ഞുതരുന്നു, നിങ്ങളാണ് 84 ജന്മങ്ങള് എടുത്ത് പതിതമായി മാറിയത് വീണ്ടും നിങ്ങളെ ഇതാക്കി മാറ്റാന് ഞാന് വന്നിരിക്കുകയാണ്.

അച്ഛന് തന്റെ പരിചയവും നല്കുന്നു ഒപ്പം ദൃഷ്ടികൊണ്ട് സംതൃപ്തരാക്കുകയും ചെയ്യുന്നു. ഇത് ആരെക്കുറിച്ചാണ് പറയുന്നത്? ഒരേഒരു സദ്ഗുരുവിനെക്കുറിച്ച്. ഗുരുക്കന്മാര് അനേകമുണ്ട് എന്നാല് മാതാക്കള് അബലകളും നിഷ്കളങ്കരുമാണ്. നിങ്ങള് എല്ലാവരും ഭോലാനാഥന്റെ കുട്ടികളാണ്. ശങ്കരനെക്കുറിച്ച് പറയുന്നത് കണ്ണു തുറന്നു ഉടന് വിനാശമുണ്ടായീ എന്നാണ്. എങ്കില് ഇതും പാപമല്ലേ. അച്ഛന് ഒരിയ്ക്കലും ഇങ്ങനെയുള്ള കാര്യങ്ങള്ക്ക് നിര്ദേശം നല്കില്ല. വിനാശമുണ്ടാകുന്നത് മറ്റെന്തെങ്കിലും വസ്തുക്കളിലൂടെയായിരിക്കും. അച്ഛന് ഇങ്ങനെയുള്ള നിര്ദേശങ്ങള് നല്കില്ല. ഇങ്ങനെയുള്ളതെല്ലാം ശാസ്ത്രം പുറത്തിറക്കുന്നുണ്ട്, നമ്മള് നമ്മുടെ കുലത്തിന്റെ വിനാശം ചെയ്യും എന്ന് മനസ്സിലാക്കുന്നു. അവരും അതില് ബന്ധിതരാണ്. ഉപേക്ഷിക്കാന് സാധിക്കില്ല. എത്ര പ്രശസ്തിയാണ്. ചന്ദ്രനിലേയ്ക്ക് പോകുന്നു പക്ഷേ അതുകൊണ്ട് ഒരു ഉപകാരവുമില്ല.

മധുര മധുരമായ കുട്ടികളേ, നിങ്ങളും അച്ഛനില് ദൃഷ്ടി വെയ്ക്കു അതായത് അല്ലയോ ആത്മാക്കളേ, തന്റെ അച്ഛനെ ഓര്മ്മിക്കു എങ്കില് സംതൃപ്തരാകും. ബാബ പറയുന്നു- ആര് എന്നെ ഓര്മ്മിക്കുന്നുവോ അവരെ ഞാനും ഓര്മ്മിക്കും. ആര് എനിക്കുവേണ്ടി സേവനം ചെയ്യുന്നുവോ അവരെ ഞാനും ഓര്മ്മിക്കും അതിനാല് അവര്ക്ക് ബലം ലഭിക്കും. നിങ്ങള് എല്ലാവരും ഇവിടെ ഇരിക്കുന്നുണ്ട് ആര് സംതൃപ്തരാകുന്നുവോ അവര് രാജാവാകും. എല്ലാ സംഗങ്ങളേയും വെടിഞ്ഞ് ഒരു സംഗത്തില് വരൂ എന്ന് പാട്ടുപാടുന്നു. ആത്മാവും നിരാകാരനാണ്. അച്ഛന് പറയുന്നു എന്നെ ഓര്മ്മിക്കു. നിങ്ങള് സ്വയം വിളിക്കുന്നു അല്ലയോ പതിതപാവനാ..... ആരെയാണ് വിളിച്ചത്? ബ്രഹ്മാവിനെ, വിഷ്ണുവിനെ അതോ ശങ്കരനെയോ? അല്ല. പതിതപാവനന് ഒരാളാണ്, അവര് സദാ പാവനമാണ്. അവരെയാണ് സര്വ്വശക്തിവാന് എന്ന് വിളിക്കുന്നത്. ബാബ മുഴുവന് ശാസ്ത്രങ്ങളേയും അറിയുന്നു അച്ഛന് തന്നെയാണ് സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനം കേള്പ്പിക്കുന്നത്. സന്യാസിമാരാണെങ്കില് ശാസ്ത്രങ്ങളെല്ലാം പഠിച്ച് ടൈറ്റില് നേടുന്നു. അച്ഛനാണെങ്കില് നേരത്തേതന്നെ ടൈറ്റില് ലഭിച്ചിട്ടുണ്ട്. ബാബയ്ക്ക് പഠിച്ച് ടൈറ്റില് നേടേണ്ടതില്ല. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്തേ.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ജീവിച്ചിരിക്കെ പ്രകാശത്തില് മരിച്ചുവീഴുന്ന ശലഭങ്ങളാവണം, കേവലം വട്ടം കറങ്ങുന്നവരാകരുത്. ഈശ്വരീയ പഠിപ്പിന്റെ ധാരണ ചെയ്യുന്നതിനായി ബുദ്ധിയെ സമ്പൂര്ണ്ണ പാവനമാക്കി മാറ്റണം.

2. മറ്റെല്ലാ സംഗങ്ങളേയും ഉപേക്ഷിച്ച് ഒരേ ഒരു അച്ഛന്റെ സംഗത്തിലിരിക്കണം. ഒരേ ഒരാളുടെ ഓര്മ്മയിലൂടെ സ്വയം സംതൃപ്തരാകണം.

വരദാനം :-
ഹൃദയേനയുള്ള തിരിച്ചറിവിലൂടെ ഹൃദയേശ്വരന്റെ ആശീര്വാദം പ്രാപ്തമാക്കുന്ന സ്വ പരിവര്ത്തകരായി ഭവിക്കട്ടെ.

സ്വയത്തെ പരിവര്ത്തനം നടത്തുന്നതിന് വേണ്ടി സത്യമായ ഹൃദയത്തിലൂടെ രണ്ട് കാര്യങ്ങളുടെ തിരിച്ചറിവ് ആവശ്യമാണ്. ഒന്ന്, തന്റെ ബലഹീനതകളുടെ തിരിച്ചറിവ്. രണ്ട്, ഏത് പരിതസ്ഥിതി അഥവാ വ്യക്തി നിമിത്തമാകുന്നുവോ അവരുടെ ആഗ്രഹങ്ങളും അവരുടെ മനസ്സിലെ ഭാവനകളുടെയും തിരിച്ചറിവ്. പരിസ്ഥിതിയാകുന്ന പേപ്പറിന്റെ കാരണത്തെ അറിഞ്ഞ് സ്വയത്തിന് പാസ്സാകാനുള്ള ശ്രേഷ്ഠ സ്വരൂപത്തിന്റെ തിരിച്ചറിവുണ്ടായിരിക്കണം അതായത് സ്വസ്ഥിതി ശ്രേഷ്ഠമാണ്, പരിസ്ഥിതി പേപ്പറാണ്- ഈ തിരിച്ചറിവ് സഹജമായി പരിവര്ത്തനം ചെയ്യിപ്പിക്കും, മാത്രമല്ല സത്യമായ ഹൃദയത്തോടെ തിരിച്ചറിഞ്ഞാല് ഹൃദയേശ്വരന്റെ ആശീര്വാദം പ്രാപ്തമാകും.

സ്ലോഗന് :-
അവകാശികള് അവരാണ് ആരാണോ എവര്റെഡിയായി ഓരോ കാര്യത്തിലും ഞാന് തയ്യാറാണ് എന്ന് പറയുന്നത്.