05.05.24    Avyakt Bapdada     Malayalam Murli    15.11.99     Om Shanti     Madhuban


ബാബയ്ക്ക് സമാനമാകുന്നതിനുള്ള സഹജ പുരുഷാര്ത്ഥം - ആജ്ഞാകാരിയാകൂ


ഇന്ന് ബാപ്ദാദ തന്റെ ഹോളീ ഹംസ സംഘത്തെ കണ്ട് കൊണ്ടിരിക്കുകയാണ്. ഓരോരോ കുട്ടിയും ഹോളീ ഹംസമാണ്. സദാ മനസില് ജ്ഞാന രത്നങ്ങള് മനനം ചെയ്ത് കൊണ്ടിരിക്കുന്നു. ഹോളീഹംസങ്ങളുടെ ജോലി തന്നെ വ്യര്ത്ഥമാകുന്ന കല്ലുകള് ഉപേക്ഷിച്ച് ജ്ഞാനരത്നങ്ങള് മനനം ചെയ്യുക എന്നതാണ്. ഓരോ രത്നവും എത്ര അമൂല്യമാണ്. ഓരോ കുട്ടിയും ജ്ഞാനരത്നങ്ങളുടെ ഖനിയായി മാറിയിരിക്കുന്നു. ജ്ഞാന രത്നങ്ങളുടെ ഖജനാവിനാല് സദാ നിറഞ്ഞിരിക്കുന്നു.

ഇന്ന് ബാപ്ദാദ കുട്ടികളില് ഒരു വിശേഷ കാര്യം പരിശോധിച്ചു. അത് എന്തായിരിക്കും. ജ്ഞാനം അഥവാ യോഗം സഹജമായി ധാരണ ചെയ്യുന്നതിനുള്ള ലളിതമായ മാര്ഗമാണ് ബാബയുടേയും ദാദയുടേയും ആജ്ഞാകാരിയായിരിക്കുക എന്നത്. ബാബയുടെ രൂപത്തിലും ആജ്ഞാകാരി, ശിക്ഷകന്റെ രൂപത്തിലും, സദ്ഗുരുവിന്റെ രൂപത്തിലും ആജ്ഞാകാരി. മൂന്ന് രൂപങ്ങളിലും ആജ്ഞാകാരിയാകുക എന്നാല് സഹജ പുരുഷാര്ത്ഥിയാകുക കാരണം മൂന്ന് രൂപങ്ങളിലൂടെയും കുട്ടികള്ക്ക് ആജ്ഞ ലഭിച്ചു കൊണ്ടിരിക്കുന്നു. അമൃതവേള മുതല് രാത്രി വരെ ഓരോ സമയവും, ഓരോ കര്ത്തവ്യത്തിന്റെയും ആജ്ഞ ലഭിച്ചിട്ടുണ്ട്. ആജ്ഞയനുസരിച്ച് നടക്കുകയാണെങ്കില് യാതൊരു പ്രകാരത്തിലുമുള്ള പരിശ്രമം അല്ലെങ്കില് പ്രയാസം അനുഭവപ്പെടുകയില്ല. ഓരോ സമയത്തേയും മനസിലെ സങ്കല്പ്പം, വാക്ക്, കര്മ്മം മൂന്ന് പ്രകാരത്തിലുമുള്ള ആജ്ഞ വ്യക്തമായി ലഭിച്ചിട്ടുണ്ട്. ഇത് ചെയ്യണോ വേണ്ടയോ എന്ന് ചിന്തിക്കേണ്ട ആവശ്യം പോലും ഇല്ല. ഇത് ശരിയാണോ തെറ്റാണോ. ചിന്തിക്കേണ്ട ബുദ്ധിമുട്ട് പോലുമില്ല. പരമാത്മാവിന്റെ ആജ്ഞ തന്നെയാണ് സദാ ശ്രേഷ്ഠം. എതെല്ലാം കുമാരന്മാര് വന്നിട്ടുണ്ടോ അവരുടേത് വളരെ നല്ല സഘടനയാണ്. ഓരോരുത്തരും ബാബയുടേതായപ്പോള് തന്നെ ബാബയോട് പ്രതിജ്ഞ ചെയ്തിട്ടില്ലേ. ബാബയുടേതായ ഉടനെ ഏറ്റവും ആദ്യം ചെയ്ത പ്രതിജ്ഞ എന്താണ്. ബാബാ ശരീരം, മനസ്, ധനം എന്തെല്ലാം ഉണ്ടോ, കുമാരന്മാരുടെ പക്കല് ധനം അധികം ഉണ്ടാകില്ല എന്നാലും, എന്താണോ ഉള്ളത് അതെല്ലാം അങ്ങയുടേതാണ്. ഈ പ്രതിജ്ഞ ചെയ്തില്ലേ. ശരീരവും, മനസും, ധനവും, സംബന്ധവും എല്ലാം അങ്ങയോട് - ഈ പ്രതിജ്ഞയും ശക്തമായി ചെയ്തില്ലേ. ശരീരം, മനസ്, ധനം. സംബന്ധം എല്ലാം അങ്ങയുടേതെങ്കില് പിന്നെ ബാക്കി എന്റേത് എന്താണ് ഉള്ളത്. വീണ്ടും എന്റേതെന്തെങ്കിലും ഉണ്ടോ. എന്താണ് ഉണ്ടാവുക. ശരീരം, മനസ്, ധനം, ജനം എല്ലാം ബാബയ്ക്ക് സമര്പ്പിച്ചു. കര്മ്മ മേഖലയിലുള്ളവര് ചെയ്തോ. മധുപന് നിവാസികള് ചെയ്തോ. ഉറപ്പല്ലേ. മനസ് ബാബയുടേതാണെങ്കില് പിന്നെ എനിക്ക് മനസും ഇല്ലല്ലോ. അതോ മനസ് എന്റേതാണോ. എന്റേ എന്ന് വിചാരിച്ച് ഉപയോഗിക്കണോ. മനസ് ബാബയ്ക്ക് കൊടുത്തു എങ്കില് അതും നിങ്ങളുടെ പക്കല് സൂക്ഷിക്കാന് ഏല്പ്പിച്ചതാണ്. പിന്നെ എന്തിനാണ് യുദ്ധം ചെയ്യുന്നത്. എന്റെ മനസ് വിഷമിക്കുന്നു, എന്റെ മനസില് വ്യര്ത്ഥം വരുന്നു, എന്റെ മനസ് ചഞ്ചലമാകുന്നു.... എന്റേതേ അല്ല, സൂക്ഷിക്കാന് ഏല്പ്പിച്ചതാണ്, എങ്കില് ഇത് സൂക്ഷിക്കാന് ഏല്പ്പിച്ചതിനെ സ്വന്തമാക്കലല്ലേ. മായയ്ക്കുള്ള വാതിലാണ് - ഞാനും എന്റേതും. ശരീരം പോലും താങ്കളുടേതല്ലെങ്കില് പിന്നെ ദേഹാഭിമാനത്തിന്റെ എന്റെ എന്നത് എവിടെ നിന്നും വന്നു! മനസും നിങ്ങളുടേതല്ല, എങ്കില് എന്റെ- എന്റെ എന്ന് എവിടെ നിന്ന് വന്നു. നിങ്ങളുടേതാണോ അതോ എന്റേതോ. ബാബയുടേത് എന്ന് പറയുക മാത്രമാണോ, ചെയ്യേണ്ടേ. പറയുന്നത് ബാബയുടേത് എന്ന് പിന്നെ മനസില് എന്റേത് എന്ന്! ആദ്യത്തെ പ്രതിജ്ഞ ഓര്മ്മിക്കൂ ദേഹാഭിമാനത്തിന്റെ ഞാനും എന്റേതും അല്ല. അതിനാല് ബാബയുടെ ആജ്ഞയാണ്, ശരീരവും സൂക്ഷിക്കാന് ഏല്പ്പിച്ചത് എന്ന് മനസിലാക്കൂ. മനസും സൂക്ഷിക്കാന് ഏല്പ്പിച്ചതാണ് എന്ന് മനസിലാക്കൂ. എങ്കില് പരിശ്രമിക്കേണ്ട ആവശ്യമുണ്ടോ. എന്തെങ്കിലും ദുര്ബലത വരുന്നു എങ്കില് അത് ഈ രണ്ട് ശബ്ദത്തില് നിന്നാണ് - ഞാനും എന്റേതും. നിങ്ങളുടെ ശരീരവും അല്ല, ദേഹാഭിമാനത്തിന്റെ ഞാനും അല്ല. മനസില് എന്ത് സങ്കല്പ്പം വന്നാലും ആജ്ഞാകാരിയാണെങ്കില് ബാബയുടെ ആജ്ഞ എന്താണ്. പോസിറ്റീവ് ചിന്തിക്കൂ, ശുഭഭാവനാ സങ്കല്പ്പം ചെയ്യൂ. ഉപയോഗശൂന്യമായ സങ്കല്പ്പം ചെയ്യുക - ഇത് ബാബയുടെ ആജ്ഞയാണോ. അല്ല. മനസ് നിങ്ങളുടേതല്ല എങ്കില് വ്യര്ത്ഥം സങ്കല്പ്പം ചെയ്യുന്നു എങ്കില് ബാബയുടെ ആജ്ഞ പ്രയോഗത്തില് കൊണ്ട് വരുന്നില്ല എന്നല്ലേ! ഞാന് പരമാത്മാവിന്റെ ആജ്ഞാകാരീ കുട്ടിയാണ് എന്ന ഒരു വാക്ക് മാത്രം ഓര്മ്മിക്കൂ. ഇത് ബാബയുടെ ആജ്ഞയാണോ അല്ലയോ, എന്ന് ചിന്തിക്കൂ. ആരാണോ ആജ്ഞാകാരീ കുട്ടികള് അവര്ക്ക് സദാ ബാബയുടെ ഓര്മ്മ സ്വതവേ വരുന്നു. സ്വാഭാവിക സ്നേഹം വരുന്നു. പെട്ടെന്ന് തന്നെ ബാബയുടെ സാമീപ്യം ഉണ്ടാകുന്നു. എങ്കില് പരിശോധിക്കൂ ഞാന് ബാബയുടെ സമീപമാണോ, ബാബയുടെ ആജ്ഞാകാരിയാണോ. ഒരു വാക്ക് അമൃതവേളയില് ഓര്മ്മിക്കാന് സാധിക്കും - ഞാന് ആരാണ്. ആജ്ഞാകാരിയാണോ അതോ ഇടയ്ക്ക് ആജ്ഞാകാരിയും ഇടയ്ക്ക് ആജ്ഞയെ മാറ്റി നിര്ത്തുന്നവനുമാണോ.

ബാപ്ദാദ സദാ പറയുന്നു ഏതെങ്കിലും ഒരു രൂപത്തില് ഒരു ബാബയുടെ സംബന്ധം മാത്രമാണ് ഓര്മ്മ വരുന്നത് എങ്കില്, ഹൃദയത്തില് നിന്നും ബാബാ എന്ന് വരും, അതിനാല് സമീപതയുടെ അനുഭവം ഉണ്ടാകുന്നു. മന്ത്രം പോലെ ബാബാ ബാബാ.. എന്ന് വെറുതെ പറയരുത്, അവര് രാമാ രാമാ എന്ന് പറയുന്നു നിങ്ങള് ബാബാ ബാബാ എന്ന് പറയുന്നു, എന്നാല് ബാബാ എന്ന് ഹൃദയത്തില് നിന്നും വരണം. ഓരോ കര്മ്മം ചെയ്യുന്നതിന് മുമ്പും പരിശോധിക്കൂ ശരീരത്തിന് വേണ്ടി, മനസിന് വേണ്ടി, ധനത്തിന് വേണ്ടി ബാബയുടെ ആജ്ഞ എന്താണ്. കുമാരന്മാരുടെ പക്കല് എത്ര കുറച്ച് ധനമായാലും ധനത്തിന്റെ കണക്ക് ഏത് പ്രകാരത്തില് വെക്കാനാണോ ബാബ ആജ്ഞ നല്കിയിരിക്കുന്നത് അത് പോലെ വെച്ചിട്ടുണ്ടോ. അതോ വരുന്നത് പോലെ ചിലവാക്കുകയും ആണോ. ഓരോ കുമാരനും ധനത്തിന്റെ കണക്കും വെക്കണം. ധനം എവിടെ എങ്ങനെ ഉപയോഗിക്കണം, മനസിനേയും എവിടെ എങ്ങനെ ഉപയോഗിക്കണം, ശരീരത്തേയും എവിടെ ഉപയോഗിക്കണം, ഇതിന്റേയെല്ലാം കണക്ക് ഉണ്ടായിരിക്കണം. ദാദിമാര് ധാരണാ ക്ലാസുകള് എടുക്കുമ്പോള് പറഞ്ഞു തരുന്നില്ലേ ധനം എങ്ങനെ ഉപയോഗിക്കണം എന്ന്. കണക്ക് വെച്ചോ! കുമാരന്മാര്ക്കറിയില്ലേ കണക്ക് എങ്ങനെ വെക്കണം, എവിടെ വെക്കണം, ഇതറിയാമോ. കുറച്ച് പേര് കൈ ഉയര്ത്തിയിട്ടുണ്ട്, പുതിയവരും ഉണ്ട്, ഇവര്ക്കറിയില്ല. എന്തെല്ലാം ചെയ്യണം എന്ന് ഇവര്ക്ക് തീര്ച്ചയായും പറഞ്ഞ് കൊടുക്കണം. നിശ്ചിന്തരായി മാറും, ഭാരം അനുഭവപ്പെടില്ല, കാരണം നിങ്ങളുടെയെല്ലാം ലക്ഷ്യമാണ്, കുമാരന് എന്നാല് ലൈറ്റ്. ഡബിള് ലൈറ്റ്. ഞങ്ങള്ക്ക് നമ്പര് വണ്ണില് വരണം എന്ന് കുമാരന്മാര്ക്ക് ലക്ഷ്യമില്ലേ. അതിനാല് ലക്ഷ്യത്തോടൊപ്പം ലക്ഷണവും വേണം. ലക്ഷ്യം വളരെ ഉയര്ന്നതാണ് എന്നാല് ലക്ഷണം ഇല്ലാ എങ്കില് ലക്ഷ്യത്തില് എത്തുക പ്രയാസമാണ് അതിനാല് എന്താണോ ബാബയുടെ ആജ്ഞ അത് സദാ ബുദ്ധിയില് വെച്ച് കാര്യത്തില് വരൂ.

ബാപ്ദാദ മുമ്പേ പറഞ്ഞിട്ടുണ്ട് ബ്രാഹ്മണ ജീവിതത്തിലെ മുഖ്യ ഖജനാവാണ് - സങ്കല്പ്പം, സമയം, ശ്വാസം. നിങ്ങളുടെ ശ്വാസം പോലും വളരെ അമൂല്യമാണ്. ഒരു ശ്വാസം പോലും സാധാരണം ആകരുത്, വ്യര്ത്ഥം ആകരുത്. ഭക്തിയില് പറയാറുണ്ട് ശ്വാസ ശ്വാസത്തില് ഇഷ്ട ദേവനെ ഓര്മ്മിക്കൂ എന്ന്. ശ്വാസം പോലും വ്യര്ത്ഥമായി പോകരുത്. ജ്ഞാന ഖജനാവ്, ശക്തികളുടെ ഖജനാവ്... ഇവയെല്ലാം ഉണ്ട്.എന്നാല് മുഖ്യമായത് ഈ മൂന്ന് ഖജനാവുകളാണ് - ആജ്ഞയനുസരിച്ച് സഫലമാകുന്നുണ്ടോ. വ്യര്ത്ഥം വരുന്നില്ലല്ലോ. കാരണം വ്യര്ത്ഥമായി പോകുന്നതിലൂടെ സമ്പാദ്യം ഉണ്ടാകുന്നില്ല. സമ്പാദ്യത്തിന്റെ കണക്ക് ഇപ്പോള് ഈ സംഗമത്തില് തന്നെ സമര്പ്പിക്കണം. സത്യ ത്രേതായുഗത്തില് ശ്രേഷ്ട പദവി നേടണമെങ്കിലും, ദ്വാപര കലിയുഗത്തില് പൂജ്യ പദവി നേടാനാണെങ്കിലും രണ്ടിന്റെയും സമ്പാദ്യം ഈ സംഗമത്തില് തന്നെ ചെയ്യണം. ഈ കണക്കനുസരിച്ച് നോക്കൂ സംഗമയുഗത്തിന്റെ ജീവിതത്തിന്റെ, ചെറിയ ഈ ജന്മത്തിലെ സങ്കല്പ്പം, സമയം, ശ്വാസം എത്ര അമൂല്യമാണ്. ഇതില് അലസരാകരുത്. വരുന്നത് പോലെ ദിവസം ചിലവാക്കി കളഞ്ഞു, ദിവസം ചിലവാക്കുകയല്ല എന്നാല് ഒരു ദിവസത്തില് വളരെ വളരെ നഷ്ടപ്പെടുത്തി. എപ്പോഴെങ്കിലും അനാവശ്യ സങ്കല്പ്പം, അനാവശ്യ സമയം ഉണ്ടായി എങ്കില് ഇങ്ങനെ വിചാരിക്കരുത് - പോട്ടെ 5 മിനിറ്റ് പോയി. ലാഭിക്കൂ. ഇപ്പോഴത്തെ സമയമനുസരിച്ച് നോക്കൂ പ്രകൃതി തന്റെ കാര്യത്തില് എത്ര വേഗതയിലാണ്. എന്തെങ്കിലും, എന്തെങ്കിലും കളി കാണിച്ച് തന്നു കൊണ്ടിരിക്കുന്നു . അവിടവിടെയെല്ലാം കളി കാണിച്ച് തന്ന് കൊണ്ടിരിക്കുന്നു . എന്നാല് പ്രകൃതീപതി ബ്രാഹ്മണ കുട്ടികളുടെ കളി ഒന്ന് മാത്രമാണ് - പറക്കുന്ന കലയുടെ. പ്രകൃതി കളി കാണിച്ചു എന്നാല് ബ്രാഹ്മണര് തന്റെ പറക്കുന്ന കലയുടെ കളി കാണിച്ച് കൊണ്ടിരിക്കുന്നുണ്ടോ.

ചില കുട്ടികള് ബാബ് ദാദയെ ഒഡീസയിലെ കടല്ക്കാറ്റിന്റെ റിസള്ട്ട് എഴുതി നല്കി, ഇങ്ങനെ ഉണ്ടായി, അങ്ങനെ ഉണ്ടായി.... അപ്പോള് പ്രകൃതിയുടെ ആ കളി കണ്ടില്ലേ. എന്നാല് ബാബ് ദാദ ചോദിക്കുന്നു നിങ്ങള് പ്രകൃതിയുടെ കളി കണ്ട് കൊണ്ടിരിക്കുക മാത്രമാണോ ചെയ്തത് അതോ പറക്കുന്ന കലയുടെ കളിയില് ബിസിയായോ. അതോ വെറുതെ വാര്ത്തകള് കേട്ടിരുന്നോ. വാര്ത്തകള് എല്ലാവര്ക്കും കേള്ക്കേണ്ടി വരുന്നു, എന്നാല് വാര്ത്തകള് കേള്ക്കുന്നതില് എത്രത്തോളം താല്പ്പര്യം ഉണ്ടോ അത്രയും പറക്കുന്ന കലയില് ബിസിയായിരിക്കുന്നതിലും താല്പ്പര്യം ഉണ്ടോ. ചില കുട്ടികള് ഗുപ്ത യോഗികളാണ്, ഇങ്ങനെയുള്ള ഗുപ്ത യോഗികള്ക്ക് ബാപ്ദാദയുടെ സഹായവും വളരെ ലഭിക്കുന്നു ഇങ്ങനെയുള്ള കുട്ടികള് സ്വയം അചഞ്ചലവും, സാക്ഷിയുമായിരിക്കുകയും, സമയമനുസരിച്ച് വായുമണ്ഡലത്തിനും സഹയോഗം നല്കും. ഏത് പോലെ സ്ഥൂല സഹായം നല്കുന്നവര്, ഗവണ്മെന്റായാലും, സമീപവാസികളായാലും സഹായം നല്കാന് തയ്യാറാകുന്നോ അത് പോലെ ബ്രാഹ്മണ ആത്മാക്കളും തങ്ങളുടെ സഹയോഗം - ശക്തി, ശാന്തി നല്കുന്നതിന്റെ, സുഖം നല്കുന്നതിന്റെ ആ ശ്രേഷ്ഠ കാര്യം ചെയ്തുവോ. ഏത് പോലെ ഗവണ്മെന്റ് ഇങ്ങനെയെല്ലാം ചെയ്തു, ഇന്ന ദേശം ഇത് ചെയ്തു.... എന്നിങ്ങനെയുളള പ്രഖ്യാപനങ്ങള് ഉടനെ നടത്തുന്നത്, എങ്കില് ബാബ്ദാദ ചോദിക്കുന്നു - താങ്കള് ബ്രാഹ്മണര് നിങ്ങളുടെ ഈ കാര്യങ്ങള് ചെയ്തുവോ. നിങ്ങളും ജാഗ്രതയോടെ ഇരിക്കണം. സ്ഥൂല സഹായം ചെയ്യുന്നതും ആവശ്യം തന്നെയാണ്, ബാപ്ദാദ തടയുന്നില്ല, എന്നാല് എന്താണോ ബ്രാഹ്മണാത്മാക്കളുടെ വിശേഷ കാര്യം, ഇത് മറ്റാര്ക്കും തന്നെ നല്കുവാന് സാധിക്കില്ല, ഇങ്ങനെയുള്ള സഹായം ജാഗ്രതയോടെ ഇരുന്ന് നിങ്ങള് നല്കിയോ. നല്കേണ്ടേ. അതോ അവര്ക്ക് വസ്ത്രം വേണോ, ധാന്യങ്ങള് വേണോ എന്ന് മതിയോ. എന്നാല് ആദ്യം മനസിന് ശാന്തി വേണം, നേരിടാനുള്ള ശക്തി വേണം. സ്ഥൂലത്തോടൊപ്പം സൂക്ഷ്മ സഹായവും നല്കാന് ബ്രാഹ്മണര്ക്ക് മാത്രമേ കഴിയൂ മറ്റാര്ക്കും നല്കാന് സാധിക്കില്ല. ഇത് ഒന്നും അല്ല വെറും റിഹേഴ്സല് മാത്രമാണ്. യഥാര്ത്ഥത്തില് ഉള്ളത് വരാനിരിക്കുന്നേ ഉള്ളൂ. അതിന്റെ പരിശീലനം ബാബ അല്ലെങ്കില് സമയം ചെയ്യിച്ചു കൊണ്ടിരിക്കുന്നു. എങ്കില് എന്തെല്ലാം ശക്തികള്, ഖജനാവുകള് നിങ്ങളുടെ പക്കല് ഉണ്ടോ അവയെല്ലാം സമയമനുസരിച്ച് ഉപയോഗിക്കാന് അറിയുമോ.

കുമാരന്മാര് എന്ത് ചെയ്യും. ശക്തികള് ശേഖരിച്ചുവോ. ശാന്തി ശേഖരിച്ചുവോ. ഉപയോഗിക്കാന് അറിയുമോ. കൈ വളരെ നന്നായി ഉയര്ത്തുന്നുണ്ട്, ഇപ്പോള് പ്രയോഗിച്ച് കാണിക്കണം. സാക്ഷിയായി കാണണം. കേള്ക്കണം, സഹയോഗം നല്കണം. അവസാനം യഥാര്ത്ഥ പാര്ട്ട് വരും, അതിനെ സാക്ഷിയായും നിര്ഭയമായും കാണുകയും പാര്ട്ട് അഭിനയിക്കുകയും ചെയ്യും. എത് പാര്ട്ട്. ദാതാവിന്റെ മക്കള് ദാതാക്കളായി ആത്മാക്കള്ക്ക് എന്ത് ആവശ്യമുണ്ടോ അത് നല്കി കൊണ്ടിരിക്കും. മാസ്റ്റര് ദാതാവല്ലേ. സമ്പാദ്യം ശേഖരിച്ച് വെയ്ക്കൂ, നിങ്ങളുടെ കൈയ്യില് എത്രത്തോളം സമ്പാദ്യമുണ്ടോ അത്രയും ദാതാവാകാന് സാധിക്കും. അന്തിമം വരേയും തനിക്ക് വേണ്ടി സമ്പാദിച്ച് കൊണ്ടിരിക്കുകയാണെങ്കില് ദാതാവാകുക സാധ്യമല്ല. ഏത് ശ്രേഷ്ട പദവിയാണോ അനേക ജന്മത്തേക്ക് നേടേണ്ടത് അത് പ്രാപ്തമാകില്ല, അതിനാല് ഒരു കാര്യം നിങ്ങളുടെ പക്കല് ശേഖരിച്ച് വെയ്ക്കൂ. ശുഭ ഭാവനയുടെയും, ശ്രേഷ്ട കാമനയുടേയും ഭണ്ഡാരം സദാ നിറഞ്ഞിരിക്കണം. രണ്ടാമത്തേത് - ഏതാണോ വിശേഷ ശക്തികള് , ആ ശക്തികള് ഏത് സമയം ആര്ക്ക് ആവശ്യമുണ്ടോ അവര്ക്ക് നല്കാന് കഴിയും. ഇപ്പോള് സമയമനുസരിച്ച് സ്വന്തം പുരുഷാര്ത്ഥത്തില് സങ്കല്പ്പവും സമയവും നല്കൂ, കൂടെ തന്നെ ദാതാവായി വിശ്വത്തിനും സഹയോഗം നല്കൂ. നിങ്ങളുടെ പുരുഷാര്ത്ഥം പറഞ്ഞു - അമൃതവേളയില് തന്നെ ഞാന് ആജ്ഞാകാരീ കുട്ടിയാണ് എന്ന് ചിന്തിക്കൂ! ഓരോ കര്മ്മത്തിനും ഉള്ള ആജ്ഞകള് ലഭിച്ചു. ഉണരുന്നതിന്, ഉറങ്ങുന്നതിന്, കഴിക്കുന്നതിന്, കര്മ്മയോഗി ആകുന്നതിന്. ഓരോ കര്മ്മത്തിന്റേയും ആജ്ഞ ലഭിച്ചു. ആജ്ഞാകാരിയാകുക ഇത് തന്നേയാണ് ബാബയ്ക്ക് സമാനമാകല്. ശ്രീമതമനുസരിച്ച് മാത്രം നടക്കുക, സ്വന്തം മതമനുസരിച്ചും അല്ല, പരമതമനുസരിച്ചുമല്ല. മാറ്റങ്ങള് വരുത്തല് ഇല്ല. ഇടയ്ക്ക് സ്വന്തം മതമനുസരിച്ച്, ഇടയ്ക്ക മറ്റുള്ളവരുടെ മതമനുസരിച്ച് നടക്കുകയാണെങ്കില് പരിശ്രമിക്കേണ്ടി വരും. എളുപ്പമാകില്ല കാരണം സ്വന്തം മതവും മറ്റുള്ളവരുടെ മതവും പറക്കാന് അനുവദിക്കില്ല. സ്വന്തം മതവും മറ്റുള്ളവരുടെ മതവും ഭാരമുള്ളതാണ്, ഭാരം പറക്കാന് അനുവദിക്കില്ല. ശ്രീമതം ഡബിള് ലൈറ്റാക്കുന്നു. ശ്രീമതമനുസരിച്ച് നടക്കുക എന്നാല് സഹജമായി ബാബയ്ക്ക് സമാനമാകുക. ശ്രീമതമനുസരിച്ച് നടക്കുന്നവരെ ഏതൊരു പരിസ്ഥിതിയ്ക്കും താഴെ കൊണ്ട് വരാന് സാധിക്കില്ല. എങ്കില് ശ്രീമതമനുസരിച്ച് നടക്കാന് അറിയുമോ.

ശരി കുമാരന്മാര് ഇപ്പോള് എന്ത് ചെയ്യും. ക്ഷണം ലഭിച്ചു. പ്രത്യേക സേവനം ഉണ്ടായി. നോക്കൂ എത്ര പ്രിയപ്പെട്ടവരായി. എങ്കില് ഇനി മുന്നോട്ട് എന്ത് ചെയ്യും. പ്രതികരിക്കുമോ അതോ അവിടെ പോയാല് അവിടുത്തെ, ഇവിടെ വന്നാല് ഇവിടത്തെ എന്നാണോ. അങ്ങിനെ അല്ലല്ലോ. ഇവിടെ നല്ല സന്തോഷത്തിലാണ്. മായയുടെ യുദ്ധത്തില് നിന്ന് രക്ഷപ്പെട്ടു, ഇവിടെ മധുപനിലും മായ വന്നവരായി ആരെങ്കിലും ഉണ്ടോ. മധുപനിലും പരിശ്രമിക്കേണ്ടി വരുന്ന ആരെങ്കിലും ഉണ്ടോ. സുരക്ഷിതരാണ്, നല്ലത്. ബാപ്ദാദയ്ക്കും സന്തോഷമാണ്. യുവാക്കളുടെ ഗ്രൂപ്പിനെ ഗവണ്മെന്റും അംഗീകരിക്കുന്ന ഒരു സമയം വരും എന്നാല് നിങ്ങള് എപ്പോള് വിഘ്ന വിനാശകരാകുന്നുവോ അപ്പോഴേ ഉണ്ടാകൂ. വിഘ്നവിനാശകന് എന്ന് ആരുടെ പേരാണ്. നിങ്ങളുടേ തന്നേ അല്ലേ. കുമാരന്മാരുമായി ഏറ്റ് മുട്ടാന് വിഘ്നങ്ങള്ക്ക് ധൈര്യമുണ്ടാകില്ല, അപ്പോള് പറയും വിഘ്നവിനാശകന് എന്ന്. വിഘ്നങ്ങള്ക്ക് പരാജയമുണ്ടാകും എന്നാല് യുദ്ധം ചെയ്യില്ല. വിഘ്നവിനാശകരാകാനുള്ള ധൈര്യമുണ്ടോ. അതോ അവിടെ പോയതിന് ശേഷം കത്ത് എഴുതുമോ ദാദീ വളരെ നല്ലതായിരുന്നു എന്നാല് അറിയില്ല എന്ത് സംഭവിച്ചു എന്ന്. ഇങ്ങനെ എഴുതില്ലല്ലോ. ഈ സന്തോഷ വാര്ത്ത എഴുതൂ - ശരി, വളരെ നല്ലത്, വിഘ്നവിനാശകനാണ്. ഒരു വാക്ക് മാത്രം എഴുതിയാല് മതി. വളരെ നീണ്ട കത്തൊന്നും എഴുതേണ്ട. നല്ലത്. ശരി.

മധുപനിലെ വിശേഷങ്ങളും ബാപ്ദാദയുടെ അടുക്കല് എത്തി. മധുപനിലുള്ളവര് തങ്ങളുടെ ചാര്ട്ട് അയച്ചു. ബാപ്ദാദയുടെ അടുത്ത് എത്തി. ബാപ്ദാദ എല്ലാ കുട്ടികളേയും, ആജ്ഞ അനുസരിക്കുന്ന ആജ്ഞാകാരീ കുട്ടികള് എന്ന കണ്ണോടെ കാണുന്നു. പ്രധാനപ്പെട്ട കാര്യം ലഭിച്ചു, എവറെഡിയായി ചെയ്തിട്ടുണ്ട്, ഇതിന് വിശേഷ ആശീര്വാദം നല്കി കൊണ്ടിരിക്കുന്നു. ഓരോരുത്തരും അവരവരുടെ കാര്യം വ്യക്തമായി എഴുതിയിട്ടുണ്ട്. (ദാദിയോട്) താങ്കളും റിസള്ട്ട് നോക്കി ക്ലാസ് എടുക്കണം. തന്റെ അവസ്ഥയുടെ ചാര്ട്ട് നന്നായി എഴുതിയിട്ടുണ്ട്. ബാപ്ദാദ ആശീര്വാദം നല്കി കൊണ്ടേ ഇരിക്കുന്നു . സത്യമായ ഹൃദയത്തില് സത്യമായ പ്രഭുവിന്റെ പ്രീതിയുണ്ടാകുന്നു. ശരി.

നാലു ഭാഗത്തുമുള്ള ബാപ്ദാദയുടെ ആജ്ഞാകാരീ കുട്ടികള്ക്ക്, സദാ വിഘ്ന വിനാശകരായ കുട്ടികള്ക്ക്, സദാ ശ്രീമതത്തിലൂടെ സഹജമായി നടക്കുന്ന കുട്ടികള്ക്ക്, പരിശ്രമ മുക്തരായി കഴിയുന്നവര്ക്ക്, സദാ സന്തോഷത്തില് പറക്കുന്നവര്ക്കും പറക്കാന് സഹായിക്കുന്നവര്ക്കും, സര്വ്വ ഖജനാവിന്റെ ഭണ്ഡാരവും നിറഞ്ഞിരിക്കുന്നവരായ ബാപ്ദാദയുടെ സമീപവും സമാനവും ആയി ഇരിക്കുന്നവരുമായ കുട്ടികള്ക്ക് വളരെ വളരെ സ്നേഹ സ്മരണയും നമസ്തേയും. കുമാരന്മാര്ക്കും, വിശേഷിച്ച് അക്ഷീണരും എവറെഡിയുമായി സദാ പറക്കുന്ന കലയില് പറക്കുന്നവര്ക്കും ബാപ്ദാദയുടെ വിശേഷ സ്നേഹസ്മരണ.

(ബാപ്ദാദ ഡയമണ്ട് ഹാളിലിരിക്കുന്ന എല്ലാ സഹോദരീ സഹോദരന്മാര്ക്കും ദൃഷ്ടി നല്കുന്നതിനായി ഹാളിലൂടെ കറങ്ങി )

ബാപ്ദാദയ്ക്ക് ഓരോ കുട്ടിയോടും വളരെ വളരെ സ്നേഹമാണ്.എന്നോട് ബാപ്ദാദയ്ക്ക് സ്നേഹം കുറവാണ് എന്ന് ചിന്തിക്കരുത്. നിങ്ങള് ചിലപ്പോള് മറന്നേക്കാം എന്നാല് ബാബ നിരന്തരം ഓരോ കുട്ടിയുടേയും മാല ജപിച്ചു കൊണ്ടിരിക്കുന്നു കാരണം ഓരോ കുട്ടിയുടേയും വിശേഷത ബാപ്ദാദയുടെ കൂടെ തന്നെ ഉണ്ട്. ഒരു കുട്ടിയും വിശേഷതയുള്ളവരല്ല, എന്നല്ല. ഓരോ കുട്ടിയും വിശേഷപ്പെട്ടവരാണ്. ബാബ ഒരിക്കലും ഒരു കുട്ടിയേയും മറക്കുന്നില്ല, അതിനാല് എല്ലാവരും തന്നെ, വിശേഷ ആത്മാവാണ്, വിശേഷ കാര്യത്തിന് നിമിത്തമായവരാണ്, ഇങ്ങനെ മനസിലാക്കി മുന്നോട്ട് പോയി കൊണ്ടിരിക്കൂ. ശരി.

വരദാനം :-
സദാ ആത്മീയ സ്ഥിതിയിലിരുന്ന് മറ്റുള്ളവരേയും ആത്മാവായി കാണുന്ന ആത്മീയ റോസാപുഷ്പങ്ങളായി ഭവിക്കൂ.

ആത്മീയ റോസാപുഷ്പം എന്നാല് ആരിലാണോ സദാ ആത്മീയ സുഗന്ധം ഉള്ളത്. ആത്മീയ സുഗ ന്ധമുള്ളവര് എവിടെ നോക്കിയാലും. ആരേ നോക്കിയാലും ആത്മാവിനെ കാണും, ശരീരത്തേയല്ല. അതിനാല് സ്വയം സദാ ആത്മീയ സ്ഥിതിയിലിരിക്കൂ, മറ്റുള്ളവരേയും ആത്മാവായി കാണൂ. ഏത് പോലെ ബാബ ഉയര്ന്നതിലും ഉയര്ന്നതാണോ അതെ പോലെ അതേ പോലെ ബാബയുടെ പൂന്തോട്ടവും ഉയര്ന്നതിലും ഉയര്ന്നതാണ്, ആ പൂന്തോട്ടത്തെ വിശേഷ അലങ്കാരമായ റോസാപുഷ്പമാണ് നിങ്ങള് കുട്ടികള്. നിങ്ങളുടെ ആത്മീയ സുഗന്ധം അനേക ആത്മാക്കള്ക്ക് മംഗളം ചെയ്യുന്നതാണ്.

സ്ലോഗന് :-
മര്യാദ ലംഘിച്ച് ആര്ക്കെങ്കിലും സുഖം നല്കി എങ്കില് അതും ദുഖത്തിന്റെ കണക്കില് ശേഖരിക്കപ്പെടുന്നു.