06.04.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, ശ്രീമതമനുസരിച്ച് നല്ല സേവനം ചെയ്യുന്നവര്ക്ക് തന്നെയാണ് രാജപദവിയുടെ സമ്മാനം ലഭിക്കുന്നത്, നിങ്ങള് കുട്ടികള് ഇപ്പോള് ബാബയുടെ സഹായികളായിരിക്കുകയാണ് അതുകൊണ്ട് നിങ്ങള്ക്ക് വളരെ വലിയ സമ്മാനം ലഭിക്കുന്നു.

ചോദ്യം :-
ഏത് കുട്ടികളുടെ മുന്നിലാണ് ബാബ വളരെ നല്ല രീതിയില് ജ്ഞാനത്തിന്റെ നൃത്തം ചെയ്യുന്നത്?

ഉത്തരം :-
ജ്ഞാനത്തിനോട് താത്പര്യവും യോഗത്തിന്റെ ലഹരിയുമുള്ളവരുടെ മുന്നില് ബാബ വളരെ നല്ല രീതിയില് ജ്ഞാനത്തിന്റെ നൃത്തം ചെയ്യുന്നു. വിദ്യാര്ത്ഥികള് നമ്പര്വാറാണ്. എന്നാല് ഇത് വളരെ അതിശയകരമായ സ്കൂളാണ്. ചിലരില് അല്പം പോലും ജ്ഞാനമില്ല, ഭാവന മാത്രമാണുള്ളത്, ആ ഭാവനയുടെ ആധാരത്തിലും സമ്പത്തിന്റെ അധികാരിയായി മാറുന്നു.

ഓംശാന്തി.  
ആത്മീയ കുട്ടികള്ക്ക് ആത്മീയ അച്ഛന് മനസ്സിലാക്കി തരുന്നു, ഇതിനെയാണ് ആത്മീയ ജ്ഞാനം അഥവാ സ്പിരിച്വല് നോളേജ് എന്ന് പറയുന്നത്. സ്പിരിച്വല് നോളേജ് ഒരു ബാബയില് മാത്രമാണുള്ളത് മറ്റൊരു മനുഷ്യനിലും ആത്മീയ ജ്ഞാനം ഇല്ല. ആത്മീയ ജ്ഞാനം നല്കുന്നവന് ഒരാള് തന്നെയാണ്, ആ ആളിനെയാണ് ജ്ഞാനത്തിന്റെ സാഗരം എന്ന് വിളിക്കുന്നത്. ഓരോ മനുഷ്യനിലും അവരവരുടേതായ വിശേഷതകള് ഉണ്ടായിരിക്കുമല്ലോ അല്ലേ. വക്കീല് വക്കീലാണ്. ഡോക്ടര് ഡോക്ടറാണ്. ഓരോരുത്തരുടേയും കര്ത്തവ്യവും പാര്ട്ടും വേറെ വേറെയാണ്. ഓരോ ആത്മാവിനും അവരവരുടേതായ പാര്ട്ട് ലഭിച്ചിട്ടുണ്ട് പിന്നെ അവിനാശിയായ പാര്ട്ടാണ്. ആത്മാവ് എത്ര ചെറുതാണ്. അതിശയം തന്നെയല്ലേ. ഭൃകുടി മദ്ധ്യത്തില് തിളങ്ങുന്ന അത്ഭുത നക്ഷത്രം...... ഇങ്ങനെ പാടുന്നുമുണ്ട്. നിരാകാരനായ ആത്മാവിന്റെ സിംഹാസനമാണ് ഈ ശരീരം എന്നും പറയുന്നു. വളരെ ചെറിയ ബിന്ദുവാണ്. എല്ലാ ആത്മാക്കളും അഭിനേതാക്കളാണ്. ഒരു ജന്മത്തിലെ ലക്ഷണങ്ങളായിരിക്കില്ല അടുത്ത ജന്മത്തില്, ഒരു ജന്മത്തിലെ പാര്ട്ടായിരിക്കില്ല അടുത്ത ജന്മത്തില്. നമ്മള് മുന്പ് എന്തായിരുന്നു പിന്നെ ഭാവിയില് എന്താകും ഇതൊന്നും ആര്ക്കും അറിയില്ല. ഇത് ബാബയാണ് സംഗമത്തിലിരുന്ന് മനസ്സിലാക്കി തരുന്നത്. അതിരാവിലെ നിങ്ങള് ഓര്മ്മയുടെ യാത്രയിലിരിക്കുകയാണ് അപ്പോള് മങ്ങിപ്പോയ ആത്മാവ് തിളക്കമുള്ളതാകുന്നു കാരണം ആത്മാവില് വളരെയധികം അഴുക്ക് പിടിച്ചിരിക്കുകയാണ്. ബാബ സ്വര്ണ്ണപ്പണിക്കാരന്റെ ജോലിയും ചെയ്യുന്നു. അഴുക്ക് പിടിച്ചിരിക്കുന്ന പതീത ആത്മാക്കളെ പവിത്രമാക്കുന്നു. അഴുക്ക് പിടിച്ചിരിക്കുകയല്ലേ. വെള്ളി, ചെമ്പ്, ഇരുമ്പ് അങ്ങനെയുള്ള പേരുകളുമുണ്ട്. ഗോള്ഡന് ഏജ്, സില്വര് ഏജ്..........സതോപ്രധാനം, സതോ, രജോ, തമോ......... ഈ കാര്യങ്ങള് മറ്റൊരു മനുഷ്യനോ ഗുരുവോ പറഞ്ഞ് തരില്ല. ഒരു സത്ഗുരു തന്നെയാണ് പറഞ്ഞ് തരുന്നത്. സത്ഗുരുവിന്റെ അകാല സിംഹാസനം എന്ന് പറയുന്നുണ്ടല്ലോ അല്ലേ. ആ സത്ഗുരുവിനും സിംഹാസനം ആവശ്യമാണ്. നിങ്ങള് ആത്മാക്കള്ക്ക് അവരവരുടേതായ സിംഹാസനമുണ്ട്, ബാബയ്ക്ക് സിംഹാസനം എടുക്കേണ്ടതായുണ്ട്. ബാബ പറയുന്നു, ഞാന് ഏത് സിംഹാസനമാണ് എടുക്കുന്നത് എന്ന് ഈ ലോകത്തില് ആര്ക്കും അറിയില്ല. അവര് അറിയില്ല അറിയില്ല എന്നാണ് പറയുന്നത്. നമുക്ക് അറിയില്ല. നിങ്ങള് കുട്ടികള്ക്കും അറിയാം ആദ്യം നമ്മളും ഒന്നും അറിഞ്ഞിരുന്നില്ല. ഒന്നും മനസ്സിലാക്കാത്തവരെ ബുദ്ധിയില്ലാത്തവര് എന്നാണ് വിളിക്കുന്നത്. ഭാരതവാസികള്ക്കറിയാം നമ്മള് വളരെ ബുദ്ധിശാലികളായിരുന്നു. നമുക്കായിരുന്നു വിശ്വത്തിന്റെ രാജ്യഭാഗ്യമുണ്ടായിരുന്നത്. ഇപ്പോള് ബുദ്ധിയില്ലാത്തവരായി മാറിയിരിക്കുന്നു. ബാബ പറയുന്നു നിങ്ങള് എന്തൊക്കെ ശാസ്ത്രങ്ങള് പഠിച്ചിട്ടുണ്ടോ ഇപ്പോള് അതെല്ലാം മറക്കൂ. എന്നെ മാത്രം ഓര്മ്മിക്കൂ. കുടുംബത്തിലിരുന്നോളൂ. സന്യാസിമാരുടെ അനുയായികളും അവരവരുടെ വീടുകളിലാണ് താമസിക്കുന്നത്. ചില സത്യമായ അനുയായികള് അവരോടൊപ്പം താമസിക്കുന്നു. മറ്റുള്ളവര് എവിടെയെങ്കിലുമൊക്കെ താമസിക്കുന്നു. ഈ കാര്യങ്ങള് ബാബയിരുന്ന് മനസ്സിലാക്കി തരുന്നു. ഇതിനെയാണ് ജ്ഞാന നൃത്തം എന്ന് പറയുന്നത്. യോഗം സൈലന്സാണ്. ജ്ഞാനത്തിന്റെ നൃത്തമാണ് നടക്കുന്നത്. യോഗത്തില് തികച്ചും ശാന്തമായിരിക്കണം. ഡെഡ് സൈലന്സ് എന്ന് പറയാറുണ്ടണ്ടല്ലോ അല്ലേ. മൂന്ന് മിനിട്ട് ഡെഡ് സൈലന്സ്. എന്നാല് അതിന്റെ അര്ത്ഥവും ആരും അറിയുന്നില്ല. സന്യാസിമാര് ശാന്തിക്ക് വേണ്ടി കാട്ടില് പോകുന്നു, പക്ഷേ അവിടെ ഒരിയ്ക്കലും ശാന്തി ലഭിക്കില്ല. ഒരു കഥയുണ്ട് റാണിയുടെ കഴുത്തിലെ മാല..... ഇത് ശാന്തിയുടെ ഉദാഹരണമാണ്. ഈ സമയം ബാബ മനസ്സിലാക്കി തരുന്ന കാര്യങ്ങള്, ആ ഉദാഹരണങ്ങള് പിന്നെ ഭക്തീമാര്ഗ്ഗത്തില് നടന്ന് വരുന്നു. ബാബ ഈ സമയം പഴയ ലോകത്തെ മാറ്റി പുതിയ ലോകം ഉണ്ടാക്കുന്നു. തമോപ്രധാനത്തില് നിന്നും സതോപ്രധാനമാക്കുന്നു. ഇത് നിങ്ങള്ക്ക് മനസ്സിലാക്കുവാന് സാധിക്കും. ഈ ലോകം തന്നെ തമോപ്രധാനവും പതീതവുമാണ് കാരണം സര്വ്വരും വികാരങ്ങളിലൂടെയാണ് ജനിക്കുന്നത്. ദേവതകള് വികാരത്തിലൂടെ അല്ല ജന്മം എടുക്കുന്നത്. അതിനെ സമ്പൂര്ണ്ണ നിര്വ്വികാരി ലോകം എന്നാണ് പറയുന്നത്. നിര്വ്വികാരി ലോകം എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട് എന്നാല് അതിന്റെ അര്ത്ഥം മനസ്സിലാക്കുന്നില്ല. നിങ്ങള് തന്നെയാണ് പൂജ്യനില് നിന്നും പൂജാരിയായത്. ബാബയെകുറിച്ച് ഒരിയ്ക്കലും ഇങ്ങനെ പറയുന്നില്ല. ബാബ ഒരിയ്ക്കലും പൂജാരിയാകുന്നില്ല. മനുഷ്യര് ഓരോ കണങ്ങളിലും പരമാത്മാവുണ്ട് എന്ന് പറയുന്നു. ബാബ പറയുന്നു ഭാരതത്തില് എപ്പോഴാണോ ധര്മ്മത്തിന് ഗ്ലാനി സംഭവിക്കുന്നത്.......... അവര് ഈ ശ്ലോകം മാത്രം പഠിക്കുന്നു, അര്ത്ഥം ഒന്നും അറിയുന്നില്ല. അവര് വിചാരിക്കുന്നത് ശരീരം മാത്രമാണ് പതീതമാകുന്നത്, ആത്മാവ് പതീതമാകുന്നില്ല എന്നാണ്.

ബാബ പറയുന്നു ആദ്യം ആത്മാവ് പതീതമായി അപ്പോള് ശരീരവും പതീതമായി. സ്വര്ണ്ണത്തില് തന്നെയാണ് അഴുക്ക് പിടിക്കുന്നത് അപ്പോള് ആഭരണവും അങ്ങനെയുള്ളതാണ് ഉണ്ടാകുന്നത്. എന്നാല് അതെല്ലാം ഭക്തീമാര്ഗ്ഗത്തിലാണ്. ബാബ പറയുന്നു ഓരോരുത്തരിലും ആത്മാവിരിക്കുകയാണ്, ജീവാത്മാവ് എന്ന് പറയുന്നുമുണ്ട്. ജീവ പരമാത്മാവ് എന്ന് പറയുന്നില്ല. മഹാന് ആത്മാവ് എന്ന് പറയുന്നുണ്ട്, മഹാന് പരമാത്മാവ് എന്ന് പറയുന്നില്ല. ആത്മാവ് തന്നെയാണ് പല പല ശരീരമെടുത്ത് പാര്ട്ട് അഭിനയിക്കുന്നത്. യോഗം തികച്ചും സൈലന്സാണ്. ഇത് ജ്ഞാനത്തിന്റെ നൃത്തമാണ്. താത്പര്യമുള്ളവരുടെ മുന്നിലാണ് ബാബയുടെ ജ്ഞാനത്തിന്റെ നൃത്തം ചെയ്യുന്നത്. ഒരാളില് എത്രമാത്രം ജ്ഞാനമുണ്ടെന്നും എത്രമാത്രം അവരില് യോഗത്തിന്റെ ലഹരിയുണ്ടെന്നും ബാബയ്ക്കറിയാം. ടീച്ചര് അറിയുമായിരിക്കുമല്ലോ. നല്ല നല്ല ഗുണവാനായിട്ടുള്ള കുട്ടികള് ആരൊക്കെയാണെന്ന് ബാബയും അറിയുന്നുണ്ട്. നല്ല നല്ല കുട്ടികളെ തന്നെയാണ് അവിടേക്കും ഇവിടേക്കും വിളിക്കുന്നത്. കുട്ടികളിലും നമ്പര്വാറാണ്. നമ്പര്വാര് പുരുഷാര്ത്ഥമനുസരിച്ചാണ് പ്രജകളും ആകുന്നത്. ഇത് സ്കൂള് അഥവാ പാഠശാലയാണ്. പാഠശാലയില് നമ്പര്വാര് അനുസരിച്ചാണ് ഇരുത്തുന്നത്. ഈ കുുട്ടി സമര്ത്ഥനാണ് ഈ കുട്ടി മീഡിയമാണ് എന്ന് മനസ്സിലാക്കുവാന് സാധിക്കും. ഇവിടെ പരിധിയില്ലാത്ത ക്ലാസ്സാണ്, ഇവിടെ ആരേയും നമ്പര്വാറായിട്ട് ഇരുത്തുവാന് സാധിക്കില്ല. ബാബയ്ക്കറിയാം എന്റെ മുന്നിലിരിക്കുന്ന ഇവരില് യാതൊരു ജ്ഞാനവും ഇല്ല എന്ന്. ഭാവന മാത്രമാണുള്ളത്. ജ്ഞാനവും ഇല്ല യോഗവും ഇല്ല. ഇത് ബാബയാണ്, ബാബയില് നിന്നും നമുക്ക് സമ്പത്ത് എടുക്കണം എന്ന് നിശ്ചയമുണ്ട്. സര്വ്വര്ക്കും സമ്പത്ത് ലഭിക്കണം. എന്നാല് രാജധാനിയില് നമ്പര്വാറായിട്ടാണ് പദവിയുള്ളത്. വളരെ നല്ല സേവനം ചെയ്യുന്നവര്ക്ക് വളരെ നല്ല സമ്മാനം ലഭിക്കുന്നു. ഇവിടെ സര്വ്വര്ക്കും സമ്മാനം കൊടുക്കുന്നു, നിര്ദ്ദേശം നല്കുന്നവര്ക്കും പ്രശ്നങ്ങളുണ്ടാക്കുന്നവര്ക്കുമൊക്കെ സമ്മാനം ലഭിക്കുന്നു. എങ്ങനെയാണ് വിശ്വത്തില് സത്യമായ ശാന്തി ഉണ്ടാകുന്നത് എന്ന് ഇപ്പോള് നിങ്ങള്ക്കറിയാം സത്യത്തില് എപ്പോഴാണ് വിശ്വത്തില് ശാന്തിയുണ്ടായിരുന്നത് എന്ന് അവരോട് ചോദിക്കൂ. എപ്പോഴെങ്കിലും കണ്ടിട്ടോ കേട്ടിട്ടോ ഉണ്ടോ?ഏത് പ്രകാരത്തിലുള്ള ശാന്തിയാണ് ആഗ്രഹിക്കുന്നത്?എപ്പോഴാണുണ്ടാ യിരുന്നത്?നിങ്ങള്ക്ക് ചോദിക്കുവാന് സാധിക്കും കാരണം നിങ്ങള്ക്ക് അറിയാം, ചോദ്യം ചോദിക്കുകയും പിന്നെ സ്വയം അറിയുകയും ചെയ്യുന്നില്ല എങ്കില് അവരെ എന്ത് വിളിക്കും?നിങ്ങള് പത്രങ്ങളിലൂടെ ചോദിക്കൂ, ഏത് പ്രകാരത്തിലുള്ള ശാന്തിയാണ് നിങ്ങള് ആഗ്രഹിക്കുന്നത്?ശാന്തിധാമമുണ്ട് അവിടെ നമ്മള് സര്വ്വ ആത്മാക്കളും വസിക്കുന്നു. ബാബ പറയുന്നു പരസ്പരം ശാന്തിധാമത്തെ ഓര്മ്മിപ്പിക്കൂ, മറ്റൊന്ന് സുഖധാമത്തെ ഓര്മ്മിപ്പിക്കൂ. സൃഷ്ടി ചക്രത്തിന്റെ പൂര്ണ്ണമായ ജ്ഞാനം ഇല്ലാത്തത് കാരണം എത്രമാത്രം പൊങ്ങച്ചം പറഞ്ഞ് കൊണ്ടിരിക്കുന്നു.

നമ്മള് ഡബിള് കിരീടധാരിയാവുകയാണെന്ന് നിങ്ങള് കുട്ടികള്ക്കറിയാം. നമ്മള് ദേവതയായിരുന്നു, ഇപ്പോള് മനുഷ്യനായിരിക്കുകയാണ്. ദേവതകളെ ദേവതയെന്ന് വിളിക്കുന്നു, മനുഷ്യന് എന്ന് വിളിക്കില്ല കാരണം ദൈവീക ഗുണങ്ങള് ഉള്ളവരല്ലേ. അവഗുണങ്ങള് ഉള്ളവര് പറയുന്നത് നിര്ഗുണനായ എന്നില് യാതൊരു ഗുണവും ഇല്ല എന്നാണ്. ശാസ്ത്രങ്ങളില് നിന്നും കേട്ട കാര്യങ്ങള് വെറുതെ പാടികൊണ്ടിരിക്കുന്നു - അച്ചുതം കേശവം........... തത്തയെ പഠിപ്പിക്കുന്നത് പോലെ. ബാബാ വന്ന് നമ്മള് സര്വ്വരേയും പാവനമാക്കൂ എന്ന് വിളിക്കുന്നു. ബ്രഹ്മലോകത്തെ വാസ്തവത്തില് ലോകം എന്ന് പറയില്ല. അവിടെ നിങ്ങള് ആത്മാക്കളാണ് വസിക്കുന്നത്. പാര്ട്ട് അഭിനയിക്കുവാനുള്ള ലോകം ഇതാണ്. അത് ശാന്തിധാമമാണ്. ബാബ പറയുന്നു ഞാന് നിങ്ങള് കുട്ടികള്ക്ക് തന്റെ പരിചയം നല്കുന്നു. തന്റെ ജന്മങ്ങളെ കുറിച്ച് തന്നെ അറിയാത്ത ഒരാളുടെ ശരീരത്തിലാണ് ഞാന് വരുന്നത്. ഇദ്ദേഹവും ഇപ്പോള് കേള്ക്കുകയാണ്. ഞാന് ഇദ്ദേഹത്തില് പ്രവേശിക്കുകയാണ്. പഴയ പതീത ലോകം രാവണന്റെ ലോകമാണ്. നമ്പര്വണ് പാവനമായിരുന്നത് നമ്പര് ലാസ്റ്റ് പതീതമായിമാറിയിരിക്കുന്നു. അതിനെ തന്റെ രഥമാക്കുന്നു. ഫസ്റ്റില് നിന്നും ലാസ്റ്റായി മാറി. പിന്നെ ഫസ്റ്റാകണം. ബ്രഹ്മാവിലൂടെ ഞാന് ആദി സനാതന ദേവീ ദേവതാ ധര്മ്മം സ്ഥാപിക്കുന്നു എന്നത് ചിത്രത്തിലൂടെയും മനസ്സിലാക്കി തന്നു. ദേവീ ദേവതാ ധര്മ്മത്തിലാണ് വരുന്നത് എന്ന് പറയില്ല. ഏത് ശരീരത്തിലാണോ വരുന്നത് അദ്ദേഹം നാരായണനാകുന്നു. വിഷ്ണുവും മറ്റാരുമല്ല. ലക്ഷ്മീ നാരായണന് അഥവാ രാധ കൃഷ്ണന്റെ ജോടി എന്ന് പറയാം. വിഷ്ണു ആരാണെന്നതും ആരും അറിയുന്നില്ല. ബാബ പറയുന്നു - ഞാന് നിങ്ങള്ക്ക് വേദങ്ങളുടെയും ശാസ്ത്രങ്ങളുടെയും സര്വ്വ ചിത്രങ്ങളുടെയും രഹസ്യം മനസ്സിലാക്കി തരുന്നു. ഞാന് ആരിലാണോ പ്രവേശിച്ചത് അദ്ദേഹം ഇങ്ങനെയായി മാറുന്നു. പ്രവൃത്തി മാര്ഗ്ഗമല്ലേ. ഈ ബ്രഹ്മാവും സരസ്വതിയും ലക്ഷ്മി നാരായണനാകുന്നു. ഞാന് ഇദ്ദേഹത്തില് പ്രവേശിച്ച് ബ്രാഹ്മണര്ക്ക് ജ്ഞാനം നല്കുന്നു. ഈ ബ്രഹ്മാവും കേള്ക്കുന്നുണ്ട്. ഇദ്ദേഹമാണ് ആദ്യ നമ്പറില് കേള്ക്കുന്നത്. ഇത് ഏറ്റവും വലിയ നദിയായ ബ്രഹ്മപുത്രയാണ്. മേളയും സാഗരത്തിന്റെയും ബ്രഹ്മപുത്ര നദീതീരത്തുമാണ് നടക്കുന്നത്. സാഗരത്തിന്റെയും നദിയുടേയും സംഗമം നടക്കുന്ന സ്ഥലത്താണ് വളരെ വലിയ മേള നടക്കുന്നത്. ഞാന് ഈ ശരീരത്തില് പ്രവേശിക്കുകയാണ്. ഇദ്ദേഹം അങ്ങനെയായി മാറുന്നു. ഇദ്ദേഹത്തിന് ബ്രഹ്മാവില് നിന്നും വിഷ്ണുവാകുന്നതിനു ഒരു സെക്കന്റാണെടുക്കുന്നത്. സാക്ഷാത്ക്കാരം ലഭിച്ചപ്പോള് തന്നെ പെട്ടെന്ന് നിശ്ചയമായി -ഞാന് ഇതാകുവാന് പോവുകയാണ്. വിശ്വത്തിന്റെ അധികാരിയാകുവാന് പോകുന്നു. ഈ തുച്ഛമായത് എന്ത് ചെയ്യും? സര്വ്വതും ഉപേക്ഷിച്ചു. നിങ്ങള്ക്കും ആദ്യം മനസ്സിലായി - ബാബ വന്നിരിക്കുകയാണ്, ഈ ലോകം നശിക്കുവാന് പോകുന്നു അതുകാരണം പെട്ടെന്ന് ഓടി വന്നു. ബാബയല്ല കൊണ്ട് വന്നത്. അതെ, ഭട്ഠി നടത്തണമായിരുന്നു. കൃഷ്ണന് തട്ടികൊണ്ട് വന്നു എന്ന് പറയുന്നുണ്ട്. ശരി കൃഷ്ണന് തട്ടികൊണ്ട് വന്നെങ്കിലും മഹാറാണിയാക്കുകയല്ലേ ചെയ്തത്. ഈ ജ്ഞാനത്തിലൂടെ വിശ്വത്തിന്റെ മഹാരാജാവും മഹാറാണിയും ആവുകയാണ്. ഇത് നല്ലത് തന്നെയാണ്. ഇതില് ചീത്തപേര് കേള്ക്കേണ്ട ആവശ്യമേയില്ല. കളങ്കം ചാര്ത്തുമ്പോഴാണ് തൂവല് വെച്ച കിരീടധാരിയാകുന്നത് എന്നും പറയുന്നു. ശിവബാബയുടെ മേലാണ് കളങ്കം ചാര്ത്തുന്നത്. എത്രമാത്രം നിന്ദിക്കുകയാണ്. നമ്മള് ആത്മാവ് തന്നെയാണ് പരമാത്മാവ്, പരമാത്മാവ് തന്നെയാണ് നമ്മള് ആത്മാവ് എന്ന് പറയുന്നു. ഇപ്പോള് ബാബ പറയുന്നു - അങ്ങനെയല്ല. നമ്മള് ആത്മാവ് ഇപ്പോള് ബ്രാഹ്മണനായിരിക്കുകയാണ്. ഏറ്റവും ഉയര്ന്ന കുലം ബ്രാഹ്മണരുടേതാണ്. ഇതിനെ വംശാവലിയെന്ന് പറയില്ല. വംശാവലി അര്ത്ഥം അവിടെ രാജധാനിയുണ്ടായിരിക്കും. ഇത് നിങ്ങളുടെ കുലമാണ്. വളരെ സഹജമാണ്, നമ്മള് ബ്രാഹ്മണരില് നിന്നും ദേവതയാകുന്നവരാണ് അതുകൊണ്ട് തീര്ച്ചയായും ദൈവീക ഗുണം ധാരണ ചെയ്യണം. എന്താ സിഗററ്റും ബീഡിയുമൊക്കെ ദേവതകള്ക്ക് ഭോഗ് വയ്ക്കുമോ?ശ്രീനാഥ ക്ഷേത്രത്തില് വളരെയധികം നെയ്യ് കൊണ്ടുള്ള ഭോഗ് തയ്യാറാക്കുന്നു. തീര്ത്ഥാടനക്കാര് അത് പോയി വാങ്ങുന്നു. മനുഷ്യര്ക്ക് വളരെയധികം ഭാവനയുണ്ട്. സത്യയുഗത്തില് അങ്ങനെയൊന്നും ഉണ്ടായിരിക്കില്ല. സാധനങ്ങളെ ചീത്തയാക്കുന്ന ഈച്ചകളൊന്നും ഉണ്ടായിരിക്കില്ല. അവിടെ അങ്ങനെയുള്ള അസുഖങ്ങളും ഉണ്ടായിരിക്കില്ല. വലിയ വലിയ ആള്ക്കാര്ക്ക് വളരെയധികം ശുദ്ധതയുണ്ടായിരിക്കും. അവിടെ ഇങ്ങനെയുള്ള കാര്യങ്ങളൊന്നും ഉണ്ടായിരിക്കില്ല. രോഗവും ഉണ്ടായിരിക്കില്ല. ഈ രോഗങ്ങളെല്ലാം ദ്വാപരയുഗം മുതലാണ് ആരംഭിക്കുന്നത്. ബാബ വന്ന് നിങ്ങളെ സദാ ആരോഗ്യമുള്ളവരാക്കുന്നു. ബാബയെ ഓര്മ്മിക്കുവാനുള്ള പുരുഷാര്ത്ഥം നിങ്ങള് ചെയ്യുകയാണ്, അതിലൂടെ നിങ്ങള് സദാ ആരോഗ്യമുള്ളവരായി മാറുന്നു. ആയുസ്സും വര്ദ്ധിക്കുന്നു. ഇന്നലത്തെ കാര്യമാണ്. 150 വയസ്സുണ്ടായിരുന്നു. ഇപ്പോള് 40 - 45 വയസ്സാണ് ശരാശരി, കാരണം അവര് യോഗികളായിരുന്നു, ഇവര് ഭോഗികളും.

നിങ്ങള് രാജയോഗികളും രാജഋഷിമാരുമാണ് അതുകൊണ്ട് നിങ്ങള് പവിത്രമാണ്. എന്നാല് ഇത് പുരുഷോത്തമ സംഗമയുഗമാണ്. മാസമോ വര്ഷമോ അല്ല. ബാബ പറയുന്നു ഞാന് കല്പ കല്പം പുരുഷോത്തമ സംഗമയുഗത്തിലാണ് വരുന്നത്. ബാബ ദിവസവും മനസ്സിലാക്കി തരുന്നു. എന്നിട്ടും പറയുന്നു, ഒരു കാര്യം ഒരിയ്ക്കലും മറക്കരുത് - പാവനമാകണമെങ്കില് എന്നെ ഓര്മ്മിക്കൂ. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ. ദേഹത്തിന്റെ സര്വ്വ ധര്മ്മങ്ങളേയും ത്യാഗം ചെയ്യൂ. ഇപ്പോള് നിങ്ങള്ക്ക് തിരികെ പോകണം. ഞാന് വന്നിരിക്കുന്നത് നിങ്ങള് ആത്മാക്കളെ ശുദ്ധമാക്കുവാന് വേണ്ടിയാണ്, അതിലൂടെ പവിത്രമായ ശരീരവും ലഭിക്കും. ഇവിടെ വികാരത്തിലൂടെ ജന്മമെടുക്കുന്നു. ആത്മാവ് പവിത്രമാകുമ്പോള് നിങ്ങള് പഴയ ചെരുപ്പ് ഉപേക്ഷിക്കുന്നു. പിന്നെ പുതിയത് ലഭിക്കും. വന്ദേമാതരം എന്ന് നിങ്ങളെ കുറിച്ച് പാടുന്നുണ്ട്. നിങ്ങള് ഭൂമിയേയും പവിത്രമാക്കുന്നു. നിങ്ങള് മാതാക്കള് സ്വര്ഗ്ഗത്തിന്റെ വാതില് തുറക്കുന്നു. എന്നാല് ഇത് ആരും അറിയുന്നില്ല. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ആത്മാവാകുന്ന ജ്യോതിയെ ജ്വലിപ്പിക്കുന്നതിനു വേണ്ടി അതിരാവിലെ എഴുന്നേറ്റ് ഓര്മ്മയുടെ യാത്രയിലിരിക്കണം. ഓര്മ്മയിലൂടെ തന്നെയാണ് അഴുക്ക് ഇല്ലാതാകുന്നത്. ആത്മാവില് പിടിച്ചിരിക്കുന്ന അഴുക്കിനെ ഓര്മ്മയിലൂടെ ഇല്ലാതാക്കി സത്യമായ സ്വര്ണ്ണമാകണം.

2. ബാബയില് നിന്നും ഉയര്ന്ന പദവിയുടെ സമ്മാനം നേടുന്നതിനു വേണ്ടി ഭാവനയോടൊപ്പമൊപ്പം ജ്ഞാനമുള്ളവരും ഗുണമുള്ളവരുമാകണം. സേവനം ചെയ്ത് കാണിക്കണം.

വരദാനം :-
പെരുമാറ്റത്തിലൂടെയും മുഖത്തിലൂടെയും പവിത്രതയുടെ അലങ്കാരത്തിന്റെ തിളക്കം കാണിക്കുന്ന അലങ്കാരിമൂര്ത്തിയായി ഭവിക്കട്ടെ.

പവിത്രത ബ്രാഹ്മണ ജീവിതത്തിന്റെ അലങ്കാരമാണ്. ഓരോ സമയത്തും പവിത്രതയുടെ അലങ്കാരത്തിന്റെ അനുഭൂതി മുഖത്തിലൂടെയും ചലനങ്ങളിലൂടെയും മറ്റുള്ളവര്ക്ക് ലഭിക്കണം. ദൃഷ്ടിയില്, മുഖത്തില്, കൈകളില്, പാദങ്ങളില് സദാ പവിത്രതയുടെ അലങ്കാരം പ്രത്യക്ഷമായിരിക്കണം. ഓരോരുത്തരും വര്ണ്ണന ചെയ്യണം ഇവരുടെ സ്വരൂപത്തില് പവിത്രത കാണപ്പെടുന്നു. നയനങ്ങളില് പവിത്രതയുടെ തിളക്കമുണ്ട്, മുഖത്ത് പവിത്രതയുടെ മന്ദഹാസമുണ്ട് . മറ്റൊരു കാര്യത്തിലും അവരുടെ ദൃഷ്ടി പോകില്ല- ഇതിനെത്തന്നെയാണ് പറയുന്നത്- പവിത്രതയുടെ അലങ്കാരം കൊണ്ട് അലങ്കരിക്കപ്പെട്ട മൂര്ത്തിയെന്ന്.

സ്ലോഗന് :-
വ്യര്ത്ഥ സംബന്ധ-സമ്പര്ക്കവും അക്കൗണ്ട് കാലിയാക്കുന്നതാണ്, അതിനാല് വ്യര്ത്ഥത്തെ സമാപ്തമാക്കൂ.