07.02.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - ആത്മാഭിമാനം വിശ്വത്തിന്െറ അധികാരിയാക്കുന്നു, ദേഹാഭിമാനം പാപ്പരാക്കുന്നു, അതുകൊണ്ട് ആത്മ-അഭിമാനിയായി ഭവിക്കൂ

ചോദ്യം :-
ഏതൊരു അഭ്യാസമാണ് അശരീരിയാകുന്നതില് വളരെ സഹായിക്കുന്നത്?

ഉത്തരം :-
സ്വയത്തെ അഭിനേതാവാണെന്ന് മനസ്സിലാക്കൂ, എങ്ങനെയാണോ അഭിനേതാവ് അഭിനയം പൂര്ത്തിയായാല് വസ്ത്രം അഴിച്ചുവെയ്ക്കുന്നത്, അതുപോലെ നിങ്ങള് കുട്ടികള്ക്കും ഈ അഭ്യാസം ചെയ്യണം, കര്മ്മം പൂര്ത്തിയാകുന്ന മാത്രയില് തന്നെ പഴയ വസ്ത്രം(ശരീരം) ഉപേക്ഷിച്ച് അശരീരിയാകൂ. ആത്മാക്കള് ഭായി-ഭായിയാണ്, എന്ന അഭ്യാസം ചെയ്തുകൊണ്ടേയിരിക്കൂ. ഇതാണ് പാവനമാകുന്നതിനുള്ള സഹജമായ സാധന. ശരീരത്തെ നോക്കുന്നതിലൂടെയാണ് വികാരി ചിന്ത ഉണ്ടാകുന്നത് അതുകൊണ്ട് അശരീരിയായി ഭവിക്കൂ.

ഓംശാന്തി.  
ബാബയിരുന്ന് കുട്ടികള്ക്ക് മനസ്സിലാക്കിത്തരികയാണ് എന്തുകൊണ്ടെന്നാല് വളരെ വിവേക ശൂന്യരായിരിക്കുന്നു. അയ്യായിരം വര്ഷങ്ങള്ക്ക് മുന്പും നിങ്ങള്ക്ക് മനസ്സിലാക്കിത്തന്നിരുന്നു, ദൈവീക കര്മ്മവും പഠിപ്പിച്ചിരുന്നു. നിങ്ങള് ദേവീ-ദേവതാ ധര്മ്മത്തില്ആയിരുന്നു പിന്നീട് ഡ്രാമാ പ്ലാനനുസരിച്ച് പുനര് ജന്മം എടുത്തെടുത്ത്, കലകള് കുറഞ്ഞ്-കുറഞ്ഞ് ഇപ്പോള് ഇവിടെ യഥാര്ത്ഥത്തില് കലാരഹിതരായിരിക്കുന്നു, എന്തുകൊണ്ടെന്നാല് ഇതുതന്നെയാണ് തമോപ്രധാന രാവണ രാജ്യം. ഈ രാവണ രാജ്യവും ആദ്യം സതോപ്രധാനമായിരുന്നു. പിന്നീട് സതോ, രജോ, തമോ ആയി. ഇപ്പോഴാണെങ്കില് തീര്ത്തും തന്നെ തമോപ്രധാനമാണ്. ഇപ്പോള് ഇതിന്റെ അന്ത്യമാണ്. രാവണ രാജ്യത്തെയാണ് പറയുന്നത് ആസുരീയ രാജ്യം. രാവണനെ കത്തിക്കുന്ന ആചാരം ഭാരതത്തിലാണ്. രാമ രാജ്യമെന്നും രാവണ രാജ്യമെന്നും ഭാതവാസി തന്നെയാണ് പറയുന്നത്. രാമരാജ്യം ഉണ്ടാകുന്നത് തന്നെ സത്യയുഗത്തിലാണ്.

കലിയുഗത്തില് രാവണ രാജ്യമാണ്. ഇത് നന്നായി മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ബാബയ്ക്ക് അദ്ഭുതം തോന്നുന്നു നല്ല-നല്ല കുട്ടികള് പോലും പൂര്ണ്ണമായി മനസ്സിലാക്കാത്തത് കാരണം തന്റെ ഭാഗ്യത്തിന് കുറുകെ വരയിടുന്നു. രാവണന്റെ അവഗുണം പറ്റിപ്പിടിച്ചിരിക്കുന്നു. ദൈവീക ഗുണങ്ങളെക്കുറിച്ച് സ്വയം വര്ണ്ണിക്കുന്നുമുണ്ട്. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് നിങ്ങള് അതേ ദേവതകള് തന്നെയായിരുന്നു. നിങ്ങള് തന്നെയാണ് 84 ജന്മം എടുക്കുന്നത്. നിങ്ങള്ക്ക് വ്യത്യാസം പറഞ്ഞ് തന്നിട്ടുണ്ട് - നിങ്ങള് എന്തുകൊണ്ടാണ് തമോപ്രധാനമായിരിക്കുന്നത്. ഇതാണ് രാവണ രാജ്യം. രാവണനാണ് ഏറ്റവും വലിയ ശത്രു, രാവണന് തന്നെയാണ് ഭാരതത്തെ ഇത്രയും തമോപ്രധാനമാക്കിയത്. രാമ രാജ്യത്തില് ഇത്രയും മനുഷ്യര് ഉണ്ടാകില്ല. അവിടെ ഒരു ധര്മ്മമാണ് ഉണ്ടാകുന്നത്. ഇവിടെയാണെങ്കില് എല്ലാവരിലും ഭൂതങ്ങള് പ്രവേശിച്ചിരിക്കുയാണ്. ക്രോധം, ലോഭം, മോഹത്തിന്റെ ഭൂതങ്ങളുണ്ടല്ലോ. നമ്മള് അവിനാശിയാണ്, ശരീരം വിനാശിയാണ് - ഇത് മറന്ന് പോകുന്നു. ആത്മാഭിമാനിയാകുന്നതേയില്ല. ദേഹാഭിമാനികള് വളരെയുണ്ട്. ദേഹാഭിമാനവും ആത്മാഭിമാനവും തമ്മില് രാത്രിയുടേയും പകലിന്റേയും വ്യത്യാസമുണ്ട്. ആത്മാഭിമാനികളായ ദേവീ ദേവന്മാര് മുഴുവന് വിശ്വത്തിന്റെയും അധികാരിയാകുന്നു. ദേഹാഭിമാനിയാകുന്നിലൂടെ യാചകനാകുന്നു. ഭാരതം സ്വര്ണ്ണത്തിന്റെ പക്ഷിയായിരുന്നു, അങ്ങനെ പറയുന്നുമുണ്ട് എന്നാല് മനസ്സിലാക്കുന്നില്ല. ബുദ്ധിയെ ദൈവീകമാക്കുന്നതിനായി ശിവബാബ വരുന്നു. ബാബ പറയുന്നു മധുര-മധുരമായ കുട്ടികളെ നിങ്ങളെ വിശ്വത്തിന്റെ അധികാരിയാക്കുന്നു, ഈ ലക്ഷ്മീ-നാരായണന് വിശ്വത്തിന്റെ അധികാരിയായിരുന്നു. എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ ഇവര്ക്ക് രാജധാനി ആരാണ് കൊടുത്തതെന്ന്? അവര് ഇത്രയും ഉയര്ന്ന പദവി നേടുന്ന വിധത്തില് എന്ത് കര്മ്മമാണ് ചെയ്തത്? കര്മ്മങ്ങളുടെ കാര്യമല്ലേ. മനുഷ്യര് ആസുരീയ കര്മ്മം ചെയ്യുന്നു അതുകൊണ്ട് അത് വികര്മ്മമായിത്തീരുന്നു. സത്യയുഗത്തില് കര്മ്മം അകര്മ്മമായിരിക്കും. അവിടെ കര്മ്മങ്ങളുടെ കണക്ക് ഉണ്ടാകുന്നില്ല. ബാബ മനസ്സിലാക്കിത്തരുന്നു പക്ഷേ മനസ്സിലാക്കാത്തത് കാരണം വളരെ വിഘ്നമുണ്ടാക്കുന്നു. ശിവനും ശങ്കരനും ഒന്നാണെന്ന് പറയുന്നു. പക്ഷേ അങ്ങനെയല്ല. നിരാകാരനായ ശിവനെ തനിച്ചാണ് കാണിക്കുന്നത്, എന്നാല് ശങ്കരനെ പാര്വ്വതിയോടൊപ്പമാണ് കാണിക്കുന്നത്. രണ്ട് പേരുടെയും കര്ത്തവ്യം തീര്ത്തും വ്യത്യസ്തമാണ്. മന്ത്രിയേയും പ്രധാനമന്ത്രിയേയും എങ്ങനെ ഒന്നാണെന്ന് പറയും രണ്ട് പേരുടെയും പദവി തീര്ത്തും വ്യത്യസ്തമാണ്, അപ്പോള് ശിവനെയും ശങ്കരനെയും എങ്ങനെ ഒന്നാണെന്ന് പറയും. ഇതറിയാം ആര്ക്കാണോ രാമ സമ്പ്രദായത്തില് വരേണ്ടതായില്ലാത്തത് അവര് മനസ്സിലാക്കുകയുമില്ല. ആസുരീയ സമ്പ്രദായികള് നിന്ദകള് ചെയ്യും, വിഘ്നമിടും എന്തുകൊണ്ടെന്നാല് അവരില് 5 വികാരങ്ങളുണ്ടല്ലോ. ദേവതകളാണ് സമ്പൂര്ണ്ണ നിര്വ്വികാരികള്. അവരുടേത് എത്ര ഉയര്ന്ന പദവിയാണ്. ഇപ്പോള് നിങ്ങള്ക്കറിയാം നമ്മള് എത്ര വികാരികളായിരുന്നു. വികാരത്തിലൂടെയാണ് ജന്മമെടുക്കുന്നത്. സന്യാസികള്ക്കും വികാരത്തിലൂടെ തന്നെ ജന്മമെടുക്കണം, പിന്നീട് സന്യാസം ചെയ്യുന്നു. സത്യയുഗത്തില് ഈ കാര്യങ്ങള് ഉണ്ടാകുകയില്ല. സന്യാസി സത്യയുഗത്തെ മനസ്സിലാക്കുന്നുപോലുമില്ല. പറയുന്നു സത്യയുഗമേ ഇല്ല. എങ്ങനെയാണോ കൃഷ്ണന് വിളിപ്പുറത്തെത്തും, രാധയും അതുപോലെ തന്നെയാണ് എന്ന് പറയുന്നത് അതുപോലെയാണിതും. അനേകം മത-മതാന്തരങ്ങളും, അനേകം ധര്മ്മങ്ങളുമുണ്ട്. അരകല്പം ദൈവീക മതമാണ് നടക്കുന്നത് അതിപ്പോള് നിങ്ങള്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. നിങ്ങള് തന്നെയാണ് ബ്രഹ്മാ മുഖ വംശാവലി പിന്നീട് വിഷ്ണു വംശിയും ചന്ദ്രവംശിയുമാകുന്നു. അവ രണ്ടിനെയും വംശമെന്നും ഈ ഒന്നിനെ ബ്രാഹ്മണ കുലമെന്നും പറയും, ഇതിനെ വംശമെന്ന് പറയില്ല. ഈ കുലത്തില് രാജ്യം ഉണ്ടാകുന്നില്ല. ഇതും നിങ്ങള് മാത്രമാണ് മനസ്സിലാക്കുന്നത്. നിങ്ങളില്ത്തന്നെ ചുരുക്കം ചിലരാണ് മനസ്സിലാക്കുന്നത്. ചിലരാണെങ്കില് ശരിയാകുന്നതേയില്ല, ഏതെങ്കിലും ഏതെങ്കിലും ഭൂതമുണ്ട്. ലോഭത്തിന്റെ ഭൂതം, ക്രോധത്തിന്റെ ഭൂതം എന്നിവയുണ്ടല്ലോ.. സത്യയുഗത്തില് ഒരു ഭൂതവുമില്ല. സത്യയുഗത്തിലുള്ളത് ദേവതകളാണ്, അവര് വളരെ സുഖിയായിരിക്കും. ഭൂതം തന്നെയാണ് ദുഃഖം നല്കുന്നത്, കാമത്തിന്റെ ഭൂതം ആദി-മദ്ധ്യ-അന്ത്യം ദുഃഖം നല്കുന്നു. ഇതില് വളരെ പരിശ്രമിക്കണം. ചിറ്റമ്മയുടെ വീടല്ല. ബാബ പറയുന്നു സഹോദരീ-സഹോദരനെന്ന് മനസ്സിലാക്കുകയാണെങ്കില് വികാരി ദൃഷ്ടി പോകില്ല. ഓരോ കാര്യത്തിലും ധൈര്യം വേണം. ആരെങ്കിലും പറയുകയാണ് വിവാഹം കഴിക്കുന്നില്ലെങ്കില് വീട്ടില് നിന്നിറങ്ങൂ. അപ്പോള് ധൈര്യം വേണം. അവര് നിങ്ങളെ പരീക്ഷിച്ചു നോക്കുകയാണ്.

നിങ്ങള് കുട്ടികള് കോടിമടങ്ങ് ഭാഗ്യശാലിയായി മാറിക്കൊണ്ടിരിക്കുന്നു. ഇതെല്ലാം അവസാനിക്കും. എല്ലാം തന്നെ മണ്ണില് ചേരാനുള്ളതാണ്. ചിലര് നല്ല ധൈര്യം വച്ച് മുന്നോട്ട് പോകുന്നുണ്ട്. ചിലരാണെങ്കില് ധൈര്യം വച്ച് പിന്നീട് തോറ്റ് പോകുന്നുമുണ്ട്. ബാബ ഓരോ കാര്യത്തിലും മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുന്നു. എന്നിട്ടും ചെയ്യുന്നില്ലെങ്കില് ശരിയായുള്ള യോഗമില്ല എന്നു മനസ്സിലാകുന്നു. ഭാരതത്തിന്റെ പ്രാചീന യോഗം വളരെ പ്രസിദ്ധമാണ്. ഈ യോഗത്തിലൂടെ തന്നെയാണ് നിങ്ങള് വിശ്വത്തിന്റെ അധികാരിയാകുന്നത്. പഠിപ്പ് തന്നെയാണ് വരുമാനത്തിനുള്ള ഉറവിടം. സഹോദര-സഹോദരീ ബന്ധത്തില് പോലും ബുദ്ധി വ്യതിചലിക്കുന്നു അതുകൊണ്ട് ബാബ ഇതില് നിന്നും മുകളിലേക്ക് കൊണ്ട് പോകുന്നു അതായത് സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കൂ, മറ്റുള്ളവരെയും ആത്മീയ സഹോദരങ്ങളെന്ന് മനസ്സിലാക്കൂ. നമ്മളെല്ലാവരും ആത്മ സഹോദരങ്ങളാണ് അതുകൊണ്ട് രണ്ടാമതൊരു ദൃഷ്ടി പോകുകയില്ല. ശരീരത്തെ കാണുന്നതിലൂടെയാണ് വികാരി ചിന്ത വരുന്നത്. ബാബ പറയുന്നു കുട്ടികളെ അശരീരി ഭവ, ദേഹീ-അഭിമാനി ഭവ. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കൂ. ആത്മാവ് അവിനാശിയാണ്. ശരീരം കൊണ്ട് പാര്ട്ടഭിനയിച്ചു, പിന്നീട് ശരീരത്തില് നിന്ന് വേറിടണം. മറ്റു അഭിനേതാക്കള് പാര്ട്ട് പൂര്ത്തിയാകുമ്പോള് വസ്ത്രം മാറ്റുന്നു. നിങ്ങള്ക്കും ഇപ്പോള് പഴയ വസ്ത്രം(ശരീരം) അഴിച്ച് പുതിയ വസ്ത്രമണിയണം. ഈ സമയം ആത്മാവും തമോപ്രധാനമാണ്, ശരീരവും തമോപ്രധാനമാണ്. തമോപ്രധാന ആത്മാവിന് മുക്തിയിലേക്ക് പോകാന് സാധിക്കില്ല. പവിത്രമാകണം അപ്പോഴേ പോകൂ. അപവിത്ര ആത്മാവിന് തിരിച്ച് പോകാന് സാധിക്കില്ല. ഇന്ന ആത്മാവ് ബ്രഹ്മത്തില് ലയിച്ചു എന്ന് പറയുന്നത് അസത്യമാണ്. ഒരാള്ക്ക് പോലും പോകാന് സാധിക്കില്ല. അവിടെ ഓരോ ധര്മ്മത്തിന്റെയും വിഭാഗങ്ങളുണ്ട്. അവര് അതുപോലെത്തന്നെയാണ് ഇരിക്കുന്നത്. ഇത് നിങ്ങള് ബ്രാഹ്മണ കുട്ടികള്ക്കറിയാം. ഗീതയില് ബ്രാഹ്മണരുടെ പേരൊന്നും തന്നെ കാണിച്ചിട്ടില്ല. പ്രജാപിതാ ബ്രഹ്മാവിന്റെ ശരീരത്തില് പ്രവേശിക്കുകയാണെന്ന് മനസ്സിലാക്കിത്തരികയാണ്, അങ്ങനെയെങ്കില് തീര്ച്ചയായും ദത്തെടുക്കലായിരിക്കണം. മറ്റു ബ്രാഹ്മണര് വികാരികളാണ്, നിങ്ങളാണ് നിര്വ്വികാരി. നിര്വ്വികാരിയാകുന്നതില് വളരെ ബുദ്ധിമുട്ട് സഹിക്കേണ്ടതായുണ്ട്. ഈ നാമ രൂപം കാണുന്നതിലൂടെ വളരെ പേര്ക്ക് വികല്പ്പം വരുന്നു. സഹോദരീ-സഹോദര സംബന്ധത്തില് പോലും വീണു പോകുന്നു. എഴുതുന്നു ബാബ ഞങ്ങള് വീണു, മുഖം കറുപ്പിച്ചു. ബാബ പറയുന്നു- ആഹാ! ഞാന് പറഞ്ഞു സഹോദരീ-സഹോദരനായി കഴിയൂ, നിങ്ങള് പിന്നീട് ഈ മോശമായ ജോലി ചെയ്തു. അതിന് പിന്നീട് വളരെ കടുത്ത ശിക്ഷ ലഭിക്കുന്നു. ആരെങ്കിലും മറ്റുളളവരെ നശിപ്പിക്കുകയാണെങ്കില് അവരെ ജയിലില് ഇടുന്നതുപോലെ. ഞാന് സ്ഥാപിച്ച ഭാരതം എത്ര പവിത്രമായിരുന്നു. അതിന്റെ പേര് തന്നെ ശിവാലയം എന്നാണ്. ഈ ജ്ഞാനം പോലും ആരിലുമില്ല. ബാക്കി ശാസ്ത്രങ്ങള് എന്തെല്ലാമുണ്ടോ അതെല്ലാം ഭക്തിമാര്ഗ്ഗത്തിന്റെ കര്മ്മകാണ്ഢങ്ങളാണ്. സത്യയുഗത്തില് എല്ലാവരും സദ്ഗതിയിലാണ്, അതുകൊണ്ട് ഒരു പുരുഷാര്ത്ഥവും ചെയ്യുന്നില്ല. ഇവിടെ എല്ലാവരും ഗതി-സദ്ഗതിക്ക് വേണ്ടിയുള്ള പുരുഷാര്ത്ഥം ചെയ്യുന്നു എന്തുകൊണ്ടെന്നാല് ദുര്ഗതിയിലാണ്. ഗംഗയില് സ്നാനം ചെയ്യാനായി പോകുന്നുണ്ട് എന്താ ഗംഗയിലെ വെള്ളം സദ്ഗതി തരുമോ? എന്താ അത് പാവനമാക്കുമോ? ഒന്നും അറിയുന്നില്ല. നിങ്ങളില് പോലും നമ്പര്വൈസാണ്. ചിലരാണെങ്കില് സ്വയം ഒന്നും മനസ്സിലാക്കുന്നില്ല എങ്കില് മറ്റുള്ളവരെ എന്ത് മനസ്സിലാക്കിക്കാനാണ്, അതുകൊണ്ട് ബാബ അവരെ സേവനത്തിന് പറഞ്ഞയക്കാറില്ല. പാടിക്കൊണ്ടിരിക്കുന്നുണ്ട്-ബാബാ അങ്ങ് വരികയാണെങ്കില് അങ്ങയുടെ ശ്രീമത്തിലൂടെ നടന്ന് ദേവതയാകും. ദേവതകള് കഴിയുന്നത് സത്യയുഗത്തിലും ത്രേതായുഗത്തിലുമാണ്. ഇവിടെയാണെങ്കില് എല്ലാവരും ഏറ്റവും അധികം കാമ വികാരത്തിലാണ് കുടുങ്ങിയിരിക്കുന്നത്. കാമ വികാരം കൂടാതെ കഴിയാനേ സാധിക്കുന്നില്ല. ഈ വികാരം മാതാ പിതാവിന്റെ സമ്പത്ത് പോലെയാണ്. ഇവിടെ നിങ്ങള്ക്ക് ലഭിക്കുന്നത് രാമന്റെ സമ്പത്താണ്. പവിത്രതയുടെ സമ്പത്താണ് ലഭിക്കുന്നത.് സത്യയുഗത്തില് വികാരത്തിന്റെ കാര്യം ഉണ്ടായിരിക്കില്ല.

ഭക്തര് പറയുന്നുണ്ട് കൃഷ്ണന് ഭഗവാനാണെന്ന്. നിങ്ങള് കൃഷ്ണനെ 84 ജന്മങ്ങളില് കാണിക്കുന്നു. ഭഗവാനാണെങ്കില് നിരാകാരനാണ്. അവരുടെ പേരാണ് ശിവന്. ബാബ എത്ര നല്ലരീതിയിലാണ് മനസ്സിലാക്കിത്തരുന്നത്. ദയയും തോന്നുന്നുണ്ട്. ദയാഹൃദയനല്ലേ. ഇത് എത്ര നല്ല വിവേകശാലിയായ കുട്ടിയാണ്. നല്ല ആകര്ഷണമുണ്ട്. ആരിലാണോ ജ്ഞാനത്തിന്റെയും യോഗത്തിന്റെയും ശക്തിയുള്ളത് അവര് ആകര്ഷിക്കുന്നു. എഴുത്തും-പഠിപ്പുമുള്ളവര്ക്ക് നല്ല സത്ക്കാരം ലഭിക്കുന്നു. പഠിപ്പില്ലാത്തവര്ക്ക് സത്ക്കാരവും ലഭിക്കില്ല. ഈ സമയം എല്ലാവരും ആസുരീയ സമ്പ്രദായികളാണ്. ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. ശിവന്റെയും ശങ്കരന്റെയും വ്യത്യാസം വളരെ വ്യക്തമാണ്. ഒരാള് മൂലവതനത്തിലാണ്, അടുത്തയാള് സൂക്ഷ്മവതനത്തിലാണ്, എങ്ങനെ എല്ലാവരും ഒരുപോലെയാകും? ഇത് തമോപ്രധാന ലോകമാണ്. ആസുരീയ സമ്പ്രദായത്തിലെ രാവണനാണ് ശത്രു, രാവണന് തനിക്ക് സമാനമാക്കുന്നു. ഇപ്പോള് ബാബ നിങ്ങളെ ബാബയ്ക്ക് സമാനം ദൈവീക സമ്പ്രദായിയാക്കുന്നു. അവിടെ രാവണനുണ്ടാകുകയില്ല. അരകല്പ്പം രാവണനെ കത്തിക്കുന്നു. രാമ രാജ്യം ഉണ്ടാകുന്നത് സത്യയുഗത്തിലാണ്. ഗാന്ധിജി രാമരാജ്യം ആഗ്രഹിച്ചിരുന്നു എന്നാല് അദ്ദേഹത്തിനെങ്ങനെ രാമരാജ്യം സ്ഥാപിക്കാന് സാധിക്കും? അദ്ദേഹം ആത്മാഭിമാനിയാകുന്നതിനുള്ള ഒരു ശിക്ഷണവും നല്കിയിരുന്നില്ല. ബാബ മാത്രമാണ് സംഗമത്തില് പറയുന്നത് ആത്മാഭിമാനിയാകൂ. ഇതാണ് ഉത്തമനാകുന്നതിനുള്ള യുഗം. ബാബ എത്ര സ്നേഹത്തോടെയാണ് മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുന്നത്. ഓരോ നിമിഷവും എത്ര സ്നേഹത്തോടെ ബാബയെ ഓര്മ്മിക്കണം- ബാബാ അങ്ങയുടേത് അദ്ഭുതമാണ്. ഞങ്ങള് എത്ര കല്ലു ബുദ്ധിയായിരുന്നു, അങ്ങ് ഞങ്ങളെ എത്ര ഉയര്ന്നതാക്കി മാറ്റുന്നു! ഞങ്ങള് അങ്ങയുടെ നിര്ദ്ദേശത്തിലൂടെയല്ലാതെ മറ്റാരുടെയും നിര്ദ്ദേശത്തിലൂടെ നടക്കില്ല. അവസാനം എല്ലാവരും പറയും ശരിക്കും ബ്രഹ്മാകുമാരന്മാരും-കുമാരിമാരും ദൈവീക മതത്തിലൂടെയാണ് നടന്നുകൊണ്ടിരിക്കുന്നത്. എത്ര നല്ല-നല്ല കാര്യങ്ങളാണ് കേള്പ്പിക്കുന്നത്. ആദി-മദ്ധ്യ-അന്ത്യത്തിന്റെ പരിചയം നല്കുന്നു. സ്വഭാവം നല്ലതാക്കുന്നു. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ദൃഷ്ടിയെ ശുദ്ധവും പവിത്രവുമാക്കുന്നതിനുവേണ്ടി ആരുടെയും നാമ രൂപത്തെ നോക്കാതെ അശരീരിയാകുന്നതിന്റെ അഭ്യാസം ചെയ്യണം. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി, സഹോദര ആത്മാവി നോട് സംസാരിക്കണം.

2. സര്വ്വരുടെയും സത്ക്കാരം പ്രാപ്തമാക്കുന്നതിനുവേണ്ടി ജ്ഞാന-യോഗത്തിന്റെ ശക്തി ധാരണ ചെയ്യ ണം. ദൈവീക ഗുണങ്ങളാല് സമ്പന്നമാകണം. സ്വഭാവം നല്ലതാക്കുന്നതിന് സേവനം ചെയ്യണം.

വരദാനം :-
രോഗിയാണെന്ന ബോധത്തിന് പകരം സന്തോഷത്തോടെ കര്മ്മക്കണക്കുകള് തീര്പ്പാക്കുന്ന ആത്മാഭിമാനിയായി ഭവിക്കട്ടെ.

ശരീരമാണെങ്കില് എല്ലാവരുടേതും പഴയത് തന്നെയാണ്. ഓരോരുത്തര്ക്കും ചെറുതും വലുതുമായ ഏതെങ്കിലും അസുഖങ്ങളുണ്ട്. പക്ഷെ ശരീരത്തിന്റെ പ്രഭാവം മനസ്സിനെ ബാധിച്ചാല് ഡബിള് രോഗികളായി മാറും, രോഗബോധമുള്ളവരാകും . അതിനാല് ഒരിക്കലും മനസ്സില് അസുഖത്തിന്റെ സങ്കല്പം വരാന് പാടില്ല, അപ്പോള് പറയാം ആത്മാഭിമാനി. അസുഖത്തില് ഒരിക്കലും പരിഭ്രമിക്കരുത്. കറേശ്ശെ മരുന്നാകുന്ന ഫ്രൂട്ട് കഴിച്ച് അതിനോട് വിട പറയൂ. സന്തോഷത്തോടെ കര്മ്മക്കണക്കുകള് തീര്പ്പാക്കൂ.

സ്ലോഗന് :-
ഓരോ ഗുണം, ഓരോ ശക്തികളുടെ അനുഭവം ചെയ്യുക അര്ത്ഥം അനുഭവീ മൂര്ത്തിയാകുക.