07.04.24    Avyakt Bapdada     Malayalam Murli    01.03.99     Om Shanti     Madhuban


സമ്പൂര്ണ്ണ പവിത്രമായി മാറി സംസ്ക്കാരമിലനം ആഘോഷിക്കുക- ഇത് തന്നേയാണ് സത്യമായ ഹോളി.


ഇന്ന് ബാപ്ദാദ നാലുഭാഗത്തുമുള്ള അതി പരിശുദ്ധവും, അത്യുന്നതരുമായ കുട്ടികളെ കണ്ട് കൊണ്ടിരിക്കുന്നു . വിശ്വത്തില് ഏറ്റവും ഉയര്ന്നവരും ഉയര്ന്നതിലും വെച്ച് ഉയര്ന്ന ശ്രേഷ്ട ആത്മാക്കള് നിങ്ങള് കുട്ടികളല്ലാതെ മറ്റാരെങ്കിലും ഉണ്ടോ. കാരണം നിങ്ങളെല്ലാം ഉയര്ന്നതിലും ഉയര്ന്ന അച്ഛന്റെ മക്കളാണ്. മുഴുവന് കല്പ്പത്തിലും ചക്രം കറക്കി നോക്കൂ ഏറ്റവും ഉയര്ന്ന പദവിയിലിരിക്കുന്ന മറ്റാരേയെങ്കിലും കാണുന്നുണ്ടോ. രാജ്യാധികാരീ സ്വരൂപത്തില് നിങ്ങളേക്കാള് ഉയര്ന്ന രാജ്യാധികാരി ഉണ്ടായിട്ടുണ്ടോ. പിന്നീട് പൂജയിലും മഹിമയിലും നോക്കൂ എത്ര വിധി പൂര്വകമായ പൂജയാണ് നിങ്ങള് ആത്മാക്കള്ക്കുണ്ടാകുന്നത് അതില് കൂടുതല് മറ്റാര്ക്കെങ്കിലും ഉണ്ടായിട്ടുണ്ടോ. എത്ര അതിശയകരമായ രഹസ്യമാണ് ഡ്രാമയുടേത് നിങ്ങള് നിങ്ങളുടെ ചൈതന്യസ്വരൂപത്തില്, ഈ സമയം തന്റെ പൂജ്യസ്വരൂപത്തെ ജ്ഞാനത്തിലൂടെ മനസിലാക്കുകയും കാണുകയും ചെയ്യുന്നു. ഒരു ഭാഗത്ത് നിങ്ങള് ചൈതന്യ ആത്മാക്കള് മറുഭാഗത്ത് നിങ്ങളുടെ പൂജ്യരൂപത്തിലുള്ള ജഢചിത്രം. താങ്കളുടെ പൂജ്യസ്വരൂപം കാണുന്നില്ലേ. ജഢരൂപത്തിലുമാണ് ചൈതന്യരൂപത്തിലുമാണ്. എങ്കില് അതിശയകരമായ കളിയല്ലേ. മറ്റ് രാജ്യങ്ങളുടെ കണക്കിലും മുഴുവന് കല്പ്പത്തിലും നിര്വിഘ്നവും, അചഞ്ചലവും ദൃഢവുമായ രാജ്യവും നിങ്ങളുടേത് തന്നെയാണ്. ധാരാളം പേര് രാജാവാകുന്നുണ്ട് എന്നാല് നിങ്ങള് വിശ്വരാജാവ് അല്ലെങ്കില് വിശ്വരാജാവിന്റെ കുടുംബം ഏറ്റവും ശ്രേഷ്ടമാണ്. രാജ്യങ്ങളിലും ഏറ്റവും ഉയര്ന്നത്, പൂജ്യരൂപത്തിലും ഏറ്റവും ഉയര്ന്നത്, സംഗമയുഗത്തില് പരമാത്മാ സമ്പത്തിന്റെ അധികാരി, പരമാത്മാ മിലനത്തില് അധികാരി, പരമാത്മാ സ്നേഹത്തിന്റെ അധികാരി, പരമാത്മാ പരിവാരത്തിലെ ആത്മാക്കള് ഇതെല്ലാം മറ്റാരെങ്കിലും ആണോ ആകുന്നത്. നിങ്ങള് തന്നെ അല്ലേ ആകുന്നത്. ആയി തീര്ന്നോ അതോ ആയി കൊണ്ടിരിക്കുന്നുവോ. അയി തീരുകയും ഇപ്പോള് സമ്പത്തെടുത്ത് സമ്പന്നനായി ബാബയോടൊപ്പം തന്നെ തന്റെ വീട്ടില് പോകുന്നവരുമാണ്. സംഗമത്തിലെ സുഖം, സംഗമയുഗത്തിലെ പ്രാപ്തികള്, സംഗമയുഗത്തിലെ സമയം എല്ലാം മനോഹരമല്ലേ. വളരെ പ്രിയപ്പെട്ടതാകുന്നു. രാജ്യം ഭരിക്കുന്ന സമയത്തേക്കാള് സംഗമത്തിലെ സമയം പ്രിയപ്പെട്ടതായി തോന്നുന്നില്ലേ. പ്രിയപ്പെട്ടതല്ലേ അതോ വേഗം പോകാന് ആഗ്രഹിക്കുന്നോ. എങ്കില് പിന്നെ ബാബാ വിനാശം എപ്പോള് ഉണ്ടാകും എന്ന് ചോദിക്കുന്നതെന്തിന്. ചിന്തിക്കുന്നില്ലേ - അറിയില്ല വിനാശം എപ്പോള് ഉണ്ടാകും എന്ന്. എന്ത് സംഭവിക്കും. ഞങ്ങള് എവിടെ ആയിരിക്കും. ബാബ് ദാദ പറയുന്നു എവിടെ ആയാലും - ഓര്മ്മയിലായിരിക്കും, ബാബയുടെ കൂടെ ആയിരിക്കും. സാകാരത്തിലായാലും ആകാരത്തിലായാലും കൂടെ ഉണ്ടെങ്കില് ഒന്നും തന്നെ സംഭവിക്കില്ല. സാകാരത്തില് ഒരു കഥ കേട്ടിട്ടില്ലേ. പൂച്ചയുടെ കൈകാലുകള് ചൂളയില് വെച്ചാലും സുരക്ഷിതമായിരുന്നില്ലേ. അതോ കത്തി പോയോ. എല്ലാം സുരക്ഷിതമായി ഇരുന്നു. അതിനാല് നിങ്ങള് പരമാത്മാവിന്റെ മക്കള് ആരാണോ കൂടെ ഇരിക്കുന്നത് അവര് സുരക്ഷിതരായിരിക്കും. ബുദ്ധി മറ്റെവിടെയെങ്കിലും പോകുകയാണെങ്കില് അതിന് കുറച്ച് സെക്കന്റുകളെടുക്കും, ചില പ്രഭാവം ഉണ്ടാകും. എന്നാല് കൂടെ ഒരുമിച്ച് ഇരിക്കുകയാണെങ്കില്, ഒരു സെക്കന്റ് പോലും ഒറ്റക്ക് ഇരിക്കുന്നില്ലാ എങ്കില് സുരക്ഷിതരായിരിക്കും. ഇടയ്ക്കിടെ ജോലി അല്ലെങ്കില് സേവനത്തില് ഒറ്റക്കാണ് എന്ന് അനുഭവപ്പെടുന്നുണ്ടോ. എന്ത് ചെയ്യും, ഒറ്റക്കാണ് ഒരിപാട് ജോലിയുണ്ട്! പിന്നീട് ക്ഷീണിക്കുകയും ചെയ്യുന്നു. എങ്കില് എന്ത് കൊണ്ട് ബാബയെ പങ്കാളിയായി വെയ്ക്കുന്നില്ല! രണ്ട് കൈ ഉള്ളവരെ പങ്കാളിയാക്കുന്നു, ആയിരം കൈ ഉള്ളവനെ എന്ത് കൊണ്ട് പങ്കാളിയാക്കുന്നില്ല. ആര് കൂടുതല് സഹയോഗം നല്കും. ആയിരം കൈ ഉള്ള ബാബയോ രണ്ട് കൈ ഉള്ളവനോ.

സംഗമയുഗത്തില് ബ്രഹ്മാകുമാര് അല്ലെങ്കില് ബ്രഹ്മാകുമാരിമാര് ഒരിക്കലും ഒറ്റയ്ക്കാകില്ല. സേവനത്തിലോ കര്മ്മയോഗത്തിലോ തിരക്കുള്ളവരാകുമ്പോള് കൂടെ ഉണ്ടെന്ന കാര്യം തന്നെ മറന്നു പോകുന്നു, പിന്നീട് ക്ഷീണിച്ച് പോകുന്നു. എന്നിട്ട് പറയും ക്ഷീണിച്ച് പോയി ഇനി എന്ത് ചെയ്യും. ക്ഷീണിക്കരുത്, ബാബ് ദാദ സദാ നിങ്ങളോടൊപ്പം ഉണ്ടാകുന്നതിന് വന്നിരിക്കുന്നു, പിന്നെ എന്തിനാണ് പരംധാമം ഉപേക്ഷിച്ച് വന്നിരിക്കുന്നത്. ഉറങ്ങുമ്പോഴും, ഉണര്ന്നിരിക്കുമ്പോഴും, കര്മ്മം ചെയ്യുമ്പോഴും, സേവനം ചെയ്യുമ്പോഴും, കൂട്ട് നല്കുന്നതിന് തന്നെയാണ് വന്നിരിക്കുന്നത്. ബ്രഹ്മാബാബയും നിങ്ങള്ക്ക് സഹയോഗം നല്കുന്നതിനായാണ് അവ്യക്തമായത്. വ്യക്തരൂപത്തില് നിന്നും അവ്യക്തരൂപത്തില് സഹയോഗം നല്കുന്നതിന്റെ വേഗത വളരെ തീവ്രമാണ്, അത് കൊണ്ടാണ് ബ്രഹ്മാബാബയും തന്റെ വതനം മാറ്റിയത്. ശിവബാബയും ബ്രഹ്മാബാബയും രണ്ടു പേരും സദാ സമയം നിങ്ങള്ക്ക് സഹയോഗം നല്കുന്നതിന് എപ്പോഴും ഹാജറാണ്. നിങ്ങള് ബാബാ എന്ന് ചിന്തിക്കുമ്പോഴേക്കും സഹയോഗം അനുഭവപ്പെടും. എന്നാല് സേവനം, സേവനം, സേവനം എന്ന് മാത്രം ഓര്മ്മിച്ച് ബാബയെ അടുത്തിരുന്ന് കാണുന്നതിന് വേണ്ടി മാറ്റി നിര്ത്തുന്നു, അപ്പോള് ബാബയും സാക്ഷിയായിരുന്ന് കാണുന്നു, നോക്കട്ടേ ഏത് വരെ ഒറ്റ്ക്ക് ചെയ്യും എന്ന്. എന്നിട്ട് വീണ്ടും ഇങ്ങോട്ട് തന്നെ വരണം. അതിനാല് കൂട്ട് ഉപേക്ഷിക്കരുത്. തന്റെ അധികാരത്തിന്റേയും, പ്രേമത്തിന്റേയും സൂക്ഷ്മ ചരട് കൊണ്ട് ബന്ധിച്ച് വെയ്ക്കൂ. അഴിച്ച് വിടുന്നു. സ്നേഹത്തെ അഴിച്ച് വിടുന്നു, അധികാരത്തെ ഓര്മ്മയില് നിന്ന് അല്പ്പം മാറ്റി നിര്ത്തുന്നു. അങ്ങിനെ ചെയ്യരുത്. സര്വശക്തിവാന് കൂടെ ഉണ്ടാകും എന്ന് ഓഫര് ചെയ്യുന്നു, മുഴുവന് കല്പ്പത്തിലും ഇങ്ങനെയുള്ള ഓഫര് ലഭിക്കുമോ. കിട്ടില്ലല്ലോ. ബാബ് ദാദ സാക്ഷിയായി കാണുന്നു, ശരി നോക്കട്ടെ ഏത് വരെ ഒറ്റയ്ക്ക് ചെയ്യും എന്ന്.

സംഗമയുഗത്തിലെ സുഖവും സമൃദ്ധിയും പ്രത്യക്ഷമാക്കി വെയ്ക്കൂ. ബുദ്ധി ബിസിയായിരിക്കുകയല്ലേ, ബിസിയായത് കാരണം സ്മൃതി മറഞ്ഞിരിക്കുന്നു.നിങ്ങള് ചിന്തിച്ച് നോക്കൂ മുഴുവന് ദിവസത്തിലും ബാബയുടെ ഓര്മ്മയുണ്ടോ അതോ ഓര്മ്മിക്കാന് മറന്നോ എന്ന് ആരോടെങ്കിലും ചോദിക്കൂ എങ്കില് എന്ത് ഉത്തരം പറയും. ഇല്ല എന്ന്. ഓര്മ്മയുണ്ട് എന്ന് പറയുന്നത് ശരി തന്നെ എന്നാല് പ്രത്യക്ഷ രൂപത്തില് ഉണ്ടോ അതോ മറഞ്ഞിരിക്കുന്നോ. സ്ഥിതി എന്താകുന്നു. പ്രത്യക്ഷരൂപത്തില് ഉള്ള സ്ഥിതിയും പരോക്ഷ രൂപത്തിലുള്ള സ്ഥിതിയും തമ്മില് എന്തെങ്കിലും അന്തരമുണ്ടോ. പ്രത്യക്ഷരൂപത്തിലുള്ള ഓര്മ്മ എന്ത് കൊണ്ട് വെയ്ക്കുന്നില്ല, പ്രത്യക്ഷരൂപത്തിന്റെ ലഹരി, ശക്തി, സഹയോഗം, സഫലത വളരെ വലുതാണ്. ഓര്മ്മിക്കാന് മറക്കുക സാധ്യമല്ല, കാരണം ഒരു ജന്മത്തെ ബന്ധമല്ല, ശിവബാബ സത്യയുഗത്തില് വരുന്നില്ല എങ്കിലും ബന്ധം അതേ പോലെ ഉണ്ടാകില്ലേ. മറക്കാന് സാധിക്കില്ല, ശരിയല്ലേ. എന്തെങ്കിലും വിഘ്നങ്ങള്ക്ക് വശപ്പെടുമ്പോള് മറന്ന് പോകുന്നു, എന്നാല് തന്റെ സ്വതവേയുള്ള രൂപത്തില് സ്ഥിതി ചെയ്യുകാണെങ്കില് മറക്കുന്നില്ല എന്നാല് മറഞ്ഞിരിക്കുന്നു അതിനാല് ബാബ് ദാദ പറയുന്നു - കൂടെ ഉണ്ട് എന്ന അനുഭവം മറഞ്ഞിരിക്കുകയൊണോ അതോ പ്രത്യക്ഷ രൂപത്തില് ആണോ എന്ന് ഇട്ക്കിടെ ചെക്ക് ചെയ്യൂ. സ്നേഹം ഉണ്ട്. സ്നേഹം തകര്ക്കാന് പറ്റുമോ. തകര്ക്കാന് പറ്റില്ലല്ലോ അല്ലേ. സ്നേഹം തകര്ക്കാന് പറ്റില്ല എങ്കില് സ്നേഹത്തിന്റെ നേട്ടത്തെ ഉയര്ത്തൂ. നേട്ടം ഉണ്ടാക്കാനുള്ള രീതികള് പഠിക്കൂ.

ബാബ് ദാദ കാണുന്നുണ്ട് സ്നേഹം തന്നെയാണ് ബാബയുടേതാക്കിയത്.സ്നേഹം തന്നെയാണ് മധുപന് നിവാസിയാക്കുന്നത്. അവരവരുടെ സ്ഥലത്ത് എങ്ങനെ ഇരുന്നാലും, എത്ര പരിശ്രമിച്ചാലും വീണ്ടും മധുപനില് തന്നെ എത്തുന്നു . ബാബ് ദാദ അറിയുന്നുണ്ട്, കാണുന്നുണ്ട് ചില കുട്ടികള്ക്ക് കലിയുഗീ സാഹചര്യങ്ങള് കാരണം ടിക്കറ്റ് എടുക്കുന്നത് പോലും ബുദ്ധിമുട്ടാണ് എന്നാല് സ്നേഹം എത്തിക്കുക തന്നെ ചെയ്യുന്നു. അങ്ങനെയല്ലേ. സ്നേഹത്താല് എത്തി ചേരുന്നു എന്നാല് സാഹചര്യങ്ങള് പ്രതിദിനം വര്ദ്ധിച്ചു കൊണ്ടിരിക്കുന്നു. സത്യമായ ഹൃദയത്തില് പ്രഭു പ്രീതിപ്പെടുക തന്നെ ചെയ്യും. സ്ഥൂല സഹയോഗവും എവിടെയും എങ്ങിനെയും ലഭിക്കുന്നു. ഡബിള് വിദേശികളായാലും, ഭാരതവാസികളായാലും എല്ലാവരേയും ബാബയുടെ ഈ സ്നേഹം സാഹചര്യങ്ങളുടെ മതിലുകള് മറികടത്തി വിടുന്നു. അങ്ങിനെയല്ലേ. അവരവരുടെ സെന്ററുകളില് നോക്കുകയാണെങ്കില് ഇങ്ങനെയുള്ള കുട്ടികളേയും കാണാം, അവര് ഇവിടെ നിന്നും പോകുമ്പോള് ചിന്തിക്കുന്നു അറിയില്ല അടുത്തവര്ഷം വരാന് സാധിക്കുമോ ഇല്ലയോ എന്ന്, വീണ്ടും വരുന്നു. ഇതാണ് സ്നേഹത്തിന്റെ തെളിവ്. ശരി.

ഇന്ന് ഹോളി ആഘോഷിച്ചോ. ആഘോഷിച്ചില്ലേ ഹോലീ. ബാബ് ദാദ ഹോലി ആഘോഷിക്കുന്ന ഹോളീ ഹംസങ്ങളെ കണ്ട് കൊണ്ടിരിക്കുന്നു. എല്ലാ കുട്ടികള്ക്കും ഒരേയൊരു പോരാണ് ഏറ്റവും പവിത്രമായവര്. ദ്വാപരം മുതല് ഏതൊരു ധര്മ്മാത്മാവും, മഹാത്മാവും എല്ലാവരേയും പവിത്രമാക്കിയിട്ടില്ല. സ്വയം ആയി തീരുന്നു എന്നാല് തന്റെ പിന്ഗാമികളേയോ, കൂടെയുള്ളവരേയോ ഏറ്റവും പരിശുദ്ധരും, പവിത്രവും ആക്കി മാറ്റുന്നില്ല, ഇവിടെ പവിത്രത ബ്രാഹ്മണ ജീവിതത്തിന്റെ മുഖ്യ ആധാരമാണ്. പഠിക്കുന്നതും എന്താണ് . നിങ്ങളുടെ സ്ലോഗന് തന്നെ - പവിത്രമായി മാറൂ-യോഗിയായി മാറൂ എന്നാണ്. സ്ലോഗന് ഇല്ലേ. പവിത്രത തന്നേയാണ് മഹാനത. പവിത്രത തന്നേയാണ് യോഗീ ജീവിതത്തിന്റെ ആധാരം. ഇടയ്ക്കിടെ കുട്ടികള് അനുഭവം ചെയ്യുന്നുണ്ട് മുന്നോട്ട് പോകുമ്പോള് മനസിലെങ്കിലും അപവിത്രത അര്ത്ഥം മാലിന്യം അല്ലെങ്കില് നെഗറ്റീവ്, പരചിന്തനത്തിന്റെ സങ്കല്പ്പം ഉണ്ടാകുന്നു എങ്കില് യോഗം എത്രതന്നെ ശക്തിശാലിയാക്കാന് ആഗ്രഹിച്ചാലും, ആകുന്നില്ല കാരണം അല്പ്പം സങ്കല്പ്പത്തില് അല്പ്പമാത്രമെങ്കിലും ഏതെങ്കിലും പ്രകാരത്തില് അപവിത്രത ഉണ്ട് എങ്കില് എവിടെ അപവിത്രതയുടെ അംശമുണ്ടോ അവിടെ പവിത്ര ബാബയുടെ ഓര്മ്മ എന്താണോ, എങ്ങിനെയുള്ളതാണോ അത് പോലെ വരിക സാധ്യമല്ല. ഏത് പോലെ രാവും പകലും ഒരുമിച്ച് ഉണ്ടാകാത്തത് പോലെ, അതിനാല് ബാബ് ദാദ ഈ സമയം പവിത്രതയുടെ മേല് വീണ്ടും വീണ്ടും ശ്രദ്ധ ഉണര്ത്തുന്നു. കുറച്ച് സമയം മുമ്പ് ബാബ് ദാദ കര്മ്മത്തിലെ അപവിത്രതയേ കുറിച്ച് മാത്രമാണ് സൂചന നല്കിയിരുന്നത്, എന്നാല് ഇപ്പോള് സമയം സമ്പൂര്ണതയുടെ സമീപം വന്ന് കൊണ്ടിരിക്കുന്നു അതിനാല് മനസില് അപവിത്രതയുടെ അംശമുണ്ടെങ്കില് പോലും ചതിക്കപ്പെടും. അതിനാല് മനസ്, വാക്ക്, കര്മ്മം, സംബന്ധസംബര്ക്കം എല്ലാറ്റിലും പവിത്രത അത്യാവശ്യമാണ്. മനസിനെ അയച്ച് വിടേണ്ട കാരണം മനസ് പുറമേ നിന്ന് കാണാന് സാധിക്കില്ല എന്നാല് മനസ് വളരെ ചതി നല്കുന്നു. ബ്രാഹ്മണ ജീവിതത്തിന്റെ ആന്തരീക സമ്പാദ്യം സദാ സുഖസ്വരൂപം, ശാന്തസ്വരൂപം, മനസിന്റെ സന്തുഷ്ടത എന്നിവയാണ്, അതിന്റെ അനുഭവം ചെയ്യണമെങ്കില് മനസിന്റെ പവിത്രത ആവശ്യമാണ്. പുറമേയുള്ള സാധനങ്ങളിലൂടെയോ അല്ലെങ്കില് സേവനത്തിലൂടെയോ തന്നെ സന്തോഷിപ്പിക്കുക ഇതും സ്വയത്തെ വഞ്ചിക്കലാണ്.

ബാബ് ദാദ കാണുന്നുണ്ട് ഇടയ്ക്കിടെ കുട്ടികള് സ്വയത്തെ ഇതേ പ്രകാരം നല്ലത് എന്ന് മനസിലാക്കി, സന്തോഷം എന്ന് മനസിലാക്കി ചതിച്ചു കൊണ്ടിരിക്കുന്നു, നല്കി കൊണ്ടും ഇരിക്കുന്നു. സ്വയത്തിന് കൊടുക്കുന്നു, മറ്റുള്ളവര്ക്ക് കൊടുത്തു കൊണ്ടും ഇരിക്കുന്നു. ഇതും വളരെ ആഴത്തിലുള്ള രഹസ്യമാണ്. എന്താണ് സംഭവിക്കുന്നത്, ബാബ ദാതാവാണ്, ദാതാവിന്റെ മക്കളാണ്, എന്നാല് സേവനം യുക്തിയുക്തമല്ല, കൂടികലര്ന്നതാണ്, കുറച്ച് ഓര്മ്മയും, കുറച്ച് പുറമേയുള്ള സാധനങ്ങളില് അല്ലെങ്കില് സന്തോഷത്തിന്റെ ആധാരത്തിലാണ്, ഹൃദയത്തിന്റെ ആധാരത്തിലല്ല എന്നാല് ബുദ്ധിയുടെ ആധാരത്തില് സേവനം ചെയ്യുകയാണെങ്കില് അവര്ക്കും സേവനത്തിന്റെ പ്രത്യക്ഷഫലം ലഭിക്കുന്നു, കാരണം ബാബ ദാതാവാണ്, അവര് അതില് തന്നെ ഇങ്ങനെ സന്തോഷിക്കുന്നു ഞങ്ങള്ക്കും ഫലം ലഭിച്ചു, ഞങ്ങളുടേത് നല്ല സേവനമാണ് എന്ന്. എന്നാല് മനസിന്റെ ആ സന്തോഷം സദാകാലത്തേക്കില്ല, ആത്മാവ് യോഗയുക്ത ശക്തിശാലീ ഓര്മ്മയുടെ അനുഭവം ചെയ്യുന്നില്ല, അതിലൂടെ വഞ്ചിതരായി മാറുന്നു. എന്നാല് ഒന്നും ലഭിക്കുന്നില്ല, ഇങ്ങനെയല്ല. എന്തെങ്കിലും എല്ലാം ലഭിക്കുന്നു എന്നാല് സമ്പാദ്യം ഉണ്ടാകുന്നില്ല. സമ്പാദിച്ചു, കഴിച്ചു തീരുകയും ചെയ്തു, അതിനാല് ഇതും ശ്രദ്ധിക്കണം. സേവനം വളരെ നന്നായി ചെയ്തു കൊണ്ടിരിക്കുന്നു ഫലവും നല്ലത് ലഭിച്ചു, എങ്കില് കഴിച്ചു തീര്ന്നു. എന്ത് സമ്പാദിച്ചു. നന്നായി സേവനം ചെയ്തു, നല്ല റിസല്ട്ടും വന്നു, എന്നാല് ആ സേവനത്തിന്റെ ഫലം ലഭിച്ചു, സമ്പാദ്യം ഉണ്ടാകുന്നില്ല, അതിനാല് സമ്പാദിക്കാനുള്ള വിധിയാണ് - മനസാ-വാചാ-കര്മ്മണ പവിത്രത. അടിത്തറ പവിത്രതയാണ്. സേവനത്തിന്റെയും അടിത്തറ പവിത്രതയാണ്. വൃത്തിയും ശുദ്ധിയുമുള്ളതാണ്. വേറൊരു ഭാവവും മിക്സ് ചെയ്തിട്ടില്ല. ഭാവത്തിലും ഭാവനയിലും പവിത്രത. ഹോളിയുടെ അര്ത്ഥം തന്നെ- പവിത്രത എന്നാണ്. അപവിത്രതയെ കത്തിക്കണം, അതിനാല് ആദ്യം കത്തിക്കുന്നു, പിന്നീട് ആഘോഷിക്കുന്നു, അതിന് ശേഷം പവിത്രമായി സംസ്ക്കാര മിലനം ആഘോഷിക്കുന്നു. അതിനാല് ഹോളിയുടെ അര്ത്ഥം തന്നെ - കത്തിക്കുക, ആഘോഷിക്കുക . പുറമേയുള്ളവര് ആലിംഗനം ചെയ്യുന്നു എന്നാല് ഇവിടെ സംസ്ക്കാര മിലനമാണ്, ഇതാണ് മംഗള മിലനം. എങ്കില് ഇങ്ങനെ ഹോളി ആഘോഷിച്ചുവോ അതോ ഡാന്സ് ചെയ്യുക മാത്രം ചെയ്തുവോ. പനിനീര് വെള്ളം തളിച്ചുവോ.അതും നല്ലതാണ്. ധാരാളം ആഘോഷിക്കൂ. ബാബ് ദാദയ്ക്ക് സന്തോഷമാണ് പനിനീര് വെള്ളം തളിക്കൂ, ഡാന്സ് ചെയ്യൂ എന്നാല് സദാ ഡാന്സ് ചെയ്യൂ. 5-10 മിനിറ്റിന്റെ ഡാന്സല്ല. പരസ്പരം ഗുണങ്ങളുടെ തരംഗങ്ങള് പരത്തുക - ഈ പനിനീര് വെള്ളം തളിക്കണം. കത്തിക്കുന്നതിനേ കുറിച്ച് നിങ്ങള്ക്കറിയാം, എന്ത് കത്തിക്കണം! ഇപ്പോഴും കത്തിച്ച് കൊണ്ടിരിക്കുകയാണോ. എല്ലാ വര്ഷവും കൈ പൊക്കി പോകുന്നു, ദൃഢസങ്കല്പ്പം ഉണ്ട്. ബാബ് ദാദയ്ക്ക് സന്തോഷം തോന്നുന്നു, ധൈര്യം വെക്കുന്നുണ്ട്. ധൈര്യത്തിന് ബാബ് ദാദ ആശംസകള് നല്കുന്നു. ധൈര്യം വെക്കുന്നതും ആദ്യ ചുവടാണ്. എന്നാല് ബാബ് ദാദയുടെ ശുഭ ആശ എന്താണ്. സമയത്തിന്റെ തിയ്യതി നോക്കരുത്. രണ്ടായിരത്തില് ഉണ്ടാകും, 2001 ല് ഉണ്ടാകും, 2005ല് ഉണ്ടാകും, ഇത് ചിന്തിക്കരുത്. പോട്ടെ എവെറെഡിയും ആകേണ്ട, അതും ബാബ വിട്ടുകളയുന്നു, എന്നാല് ആലോചിച്ച് നോക്കൂ വളരെ കാലത്തെ സംസ്ക്കാരം വേണ്ടേ! നിങ്ങള് തന്നെയല്ലേ കേള്പ്പിക്കുന്നത് വളരെ കാലത്തെ പുരുഷാര്ത്ഥം വളരെ കാലത്തെ അധികാരിയാക്കുന്നു എന്ന്. എന്നാല് സമയം നിങ്ങളില് ദൃഢ സങ്കല്പ്പം എടുത്തൂ എങ്കില്, വളരെക്കാലം ഉണ്ടാകുമോ അതോ അല്പ്പ കാലമോ. ഏതാണ് കണക്കില്പെടുക അല്പ്പ കാലത്തേതല്ലേ. ഇത് നല്ലതായി തോന്നുന്നുണ്ടോ. തോന്നുന്നില്ല അല്ലേ. എങ്കില് വളരെക്കാലത്തെ അഭ്യാസം വേണം, എത്ര കാലം ഉണ്ട് എന്ന് ചിന്തിക്കേണ്ട, വളരെക്കാലത്തെ അഭ്യാസം എത്രത്തോളം ഉണ്ടോ അത്രയും അന്തിമത്തില് വഞ്ചിക്കപ്പെടില്ല. വളരെക്കാലത്തെ അഭ്യാസം ഇല്ലാ എങ്കില് ഇപ്പോഴുള്ള വളരെക്കാലത്തെ സുഖം, വളരെക്കാലത്തെ ശ്രേഷ്ടസ്ഥിതിയുടെ അനുഭവത്തില് നിന്നും വഞ്ചിക്കപ്പെടുന്നു അതിനാല് എന്ത് ചെയ്യണം. വളരെക്കാലം ചെയ്യേണ്ടേ. ആരുടേയെങ്കിലും ബുദ്ധിയില് തിയ്യതീയെക്കുറിച്ച് കാത്തിരിപ്പ് ഉണ്ട് എങ്കില് കാത്തിരിക്കരുത് ഒരുക്കങ്ങള് ചെയ്യൂ. വളരെക്കാലത്തെ ഒരുക്കങ്ങള് ചെയ്യൂ. തിയ്യതിയും നിങ്ങള് കൊണ്ട് വരണം. സമയം ഇപ്പോഴും എവറെഡിയാണ്, നാളെ വേണമെങ്കിലും ആകാം എന്നാല് സമയത്തെ നിങ്ങള്ക്ക് വേണ്ടി തടഞ്ഞ് വെച്ചിരിക്കുകയാണ്. നിങ്ങള് സമ്പന്നമാകുകയാണെങ്കില് സമയത്തിന്റെ പര്ദ്ദ തീര്ച്ചയായും നീക്കുക തന്നെ വേണം. നിങ്ങള് തടഞ്ഞ് വെച്ചതിനാല് നിര്ത്തി വെച്ചിരിക്കുകയാണ്. രാജ്യാധികാരി തയ്യാറായില്ലെ. സിംഹാസനം ഒഴിഞ്ഞിരിക്കാതിരിക്കാന് ആഗ്രഹിക്കുന്നില്ലേ! വിശ്വരാജാവ് തനിയെ സിംഹാസനത്തില് ഇരിക്കുമോ. ഇത് ശോഭനീയമാണോ. രാജകീയ കുടുംബം വേണം, പ്രജ വേണം, എല്ലാം വേണം. വിശ്വരാജന് തനിയെ സിംഹാസനത്തില് ഇരുന്നു എങ്കില് നോക്കി കൊണ്ടിരിക്കും എന്റെ രാജകീയ കുടുംബം എവിടെ പോയി, അതിനാല് ബാപ്ദാദയ്ക്ക് ഒരേ ഒരു ശുഭ ആശയുണ്ട് എല്ലാ കുട്ടികളും, പുതിയവരായാലും, പഴയവരായാലും, ആര് സ്വയം ബ്രഹ്മാകുമാര് ബ്രഹ്മാകുമാരി എന്ന് പറയുന്നുവോ, മധുപന് നിവാസികളായാലും, വിദേശികളായാലും, ഭാരതവാസികളായാലും - ഓരോ കുട്ടിയും വളരെക്കാലത്തെ അഭ്യാസം ചെയ്ത് വളരെക്കാലത്തെ അധികാരിയാകണം. ഇടയ്ക്കിടെയല്ല. ഇഷ്ടപ്പെട്ടോ. ഒരു കൈ കൊണ്ട് കൈയ്യടിക്കൂ. പിറകിലുള്ളവര് സമര്ത്ഥരാണ്, ശ്രദ്ധയോടെ കേട്ട് കൊണ്ടിരിക്കുന്നു. ബാബ് ദാദ പിറകിലുള്ളവരെ തന്റെ മുന്നിലാണ് കാണുന്നത്. മുന്നിലുള്ളവര് മുന്നില് തന്നെയാണ്. (മെഡിറ്റേഷന് ഹാളിലിരുന്നാണ് മുരളി കേള്ക്കുന്നത്). താഴേയുള്ളവര് ബാബ് ദാദയുടെ ശിരസിലെ കിരീടമായാണ് ഇരിക്കുന്നത്. അവരും കൈയടിച്ച് കൊണ്ടിരിക്കുന്നു. താഴേയുള്ളവര്ക്ക് ത്യാഗത്തിന്റെ ഭാഗ്യം കിട്ടുക തന്നെ വേണം. നിങ്ങള്ക്ക് സന്മുഖത്തിരിക്കുന്നതിന്റെ ഭാഗ്യമാണ് അവരുടേത് ത്യാഗത്തിന്റെ ഭാഗ്യം സമ്പാദിക്കലാണ്. ശരി ബാബ് ദാദയുടെ ഒരു ആശ കേള്പ്പിച്ചു! ഇഷ്ടമായില്ലേ! ഇനി അടുത്ത വര്ഷം എന്ത് കാണും. ഇതേ പോലെ വിണ്ടും കൈ ഉയര്ത്തുമോ! കൈ ഉയര്ത്തി കൊള്ളു രണ്ട് കൈയ്യും ഉയര്ത്തിക്കൊള്ളൂ എന്നാല് മനസിന്റെ കൈയ്യും ഉയര്ത്തൂ. ദൃഢസങ്കല്പ്പത്തിന്റെ കൈ സദാ ഉയര്ത്തൂ.

ബാബ് ദാദ ഓരോരോ കുട്ടിയുടേയും മസ്തകത്തില് സമ്പൂര്ണ പവിത്രതയുടെ തിളങ്ങുന്ന മണി കാണുവാന് ആഗ്രഹിക്കുന്നു. നയനങ്ങളില് പവിത്രതയുടെ പ്രകാശം, പവിത്രതയുടെ രണ്ട് നക്ഷത്ര കണ്ണുകള്, ആത്മീയതയാല് പ്രകാശിക്കുന്നതായി കാണാന് ആഗ്രഹിക്കുന്നു. സംസാരത്തില് മധുരത, വിശേഷത, അമൂല്യ സംസാരം കേള്ക്കുവാന് ആഗ്രഹിക്കുന്നു. കര്മ്മത്തില് സന്തുഷ്ടതയും, നിര്മ്മാണതയും സദാ കാണുവാന് ആഗ്രഹിക്കുന്നു. ഭാവനയില് - സദാ ശുഭഭാവനയും ഭാവത്തില് സദാ ആത്മീക ഭാവവും, പരസ്പര സഹോദര ഭാവം. സദാ താങ്കളുടെ മസ്തകത്തില് പ്രകാശത്തിന്റെ, ഫരിസ്താ സ്ഥിതിയുടെ കിരീടവും കാണപ്പെടണം. കാണപ്പെടുന്നു അത്ഥം അനുഭവം ഉണ്ട്. ഇങ്ങനെ അലങ്കരിക്കപ്പെട്ട മൂര്ത്തിയേ കാണാന് ആഗ്രഹിക്കുന്നു. ഇങ്ങനെയുള്ള മൂര്ത്തികള് തന്നേയാണ് ശ്രേഷ്ട പൂജ്യരാകുന്നത്. അവര് താങ്കളുടെ ജഢ ചിത്രം ഉണ്ടാക്കും എന്നാല് ബാബ ചൈതന്യ ചിത്രം കാണുവാന് ആഗ്രഹിക്കുന്നു. ശരി.

നാലുഭാഗത്തുമുള്ള സദാ ബാബ് ദാദയുടെ കൂടെ തന്നെ ഇരിക്കുന്ന, എപ്പോഴും അടുത്ത കൂട്ടുക്കാരനായ, സദാ വളരെക്കാലത്തെ പുരുഷാര്ത്ഥത്തിലൂടെ വളരെക്കാലത്തെ സംഗമയുഗീ അധികാരവും, ഭാവിയിലെ രാജ്യാധികാരവും പ്രാപ്തമാക്കുന്ന അത്യന്തം വിവേകശാലികളായ ആത്മാക്കള്ക്ക്, സദാ സ്വയത്തെ ശക്തികളാലും, ഗുണങ്ങളാലും അലങ്കരിച്ച് വെച്ചിരിക്കുന്ന, ബാബയുടെ ആശാ ദീപങ്ങളായ ആത്മാക്കള്ക്ക്, സദാ സ്വയത്തെ അത്യന്തം പവിത്രവും, ഉന്നതിയിലും ഉള്ള സ്ഥിതിയില് വെച്ചിരിക്കുന്ന ബാബയ്ക്ക് സമാനം അതി സ്നേഹികളായ ആത്മാക്കള്ക്ക്, ബാബ് ദാദയുടെ സ്നേഹ സ്മരണയും നമസ്തേയും. വിദേശത്തും സ്വദേശത്തും ദൂരെ ഇരുന്നും സന്മുഖത്തിരിക്കുന്ന അനുഭവം ചെയ്യുന്ന എല്ലാവര്ക്കും ബാബ് ദാദയുടെ വളരെ വളരെ സ്നേഹസ്മരണകള്.

വരദാനം :-
സമയത്തെ ശിക്ഷകനാക്കുന്നതിന് പകരം ബാബയെ ശിക്ഷകനാക്കുന്ന മാസ്റ്റര് രചയിതാവായി ഭവിക്കൂ.

ചില കുട്ടികള്ക്ക് സേവനത്തിന് ഉത്സാഹമുണ്ട് എന്നാല് വൈരാഗ്യ മനോഭാവത്തില് ശ്രദ്ധ ഇല്ല, ഇതില് അലസതയുണ്ട്. നടക്കും... ഉണ്ടാകും.... സംഭവിക്കും... സമയമാകുമ്പോള് ശരിയാകും... ഇങ്ങിനെ ചിന്തിക്കുന്നു എന്നാല് സമയത്തെ തന്റെ ശിക്ഷകനാക്കുന്നു. കുട്ടികള് ബാബയേയും ആശ്വസിപ്പിക്കുന്നു - ഭയപ്പെടേണ്ട, സമയമാകുമ്പോള് ശരിയാകും, ചെയ്ത് കൊള്ളും. മുന്നോട്ട് പോകും. എന്നാല് താങ്കള് മാസ്ററര് രചയിതാവാണ്, സമയം താങ്കളുടെ രചനയാണ്. രചന മാസ്റ്റര് രചയിതാവിന്റെ ശിക്ഷകനാവുക ഇത് ശോഭനീയമല്ല.

സ്ലോഗന് :-
ബാബയുടെ പാലനയ്ക്കുള്ള പകരമാണ് - സ്വയത്തേയും സര്വ്വരേയും പരിവര്ത്തനം ചെയ്യുന്നതില് സഹയോഗിയാകുക.