08.02.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധൂരമായ കുട്ടികളേ - സദാ ഓര്മ്മയില് വെയ്ക്കു നാം ബ്രാഹ്മണര് കുടുമിയാണ്, പുരുഷോത്തമരായി മാറികൊണ്ടിരിക്കുകയാണ്, എങ്കില് സന്തോഷത്തിലിരിക്കാം, സ്വയം സ്വയത്തോട് സംസാരിക്കാന് പഠിക്കു എങ്കില് അപാര സന്തോഷം ഉണ്ടായിരിക്കും.

ചോദ്യം :-
ബാബയുടെ ശരണത്തിലേക്ക് ആര്ക്കാണ് വരാന് സാധിക്കുക? ബാബ ആര്ക്കാണ് ശരണം കൊടുക്കുന്നത് ?

ഉത്തരം :-
ആരാണോ പൂര്ണ്ണമായും നഷ്ടോമോഹ ആയിട്ടുള്ളത്, അവര്ക്കാണ് ബാബയുടെ ശരണത്തിലേക്ക് വരാന് സധിക്കുന്നത്. അവരുടെ ബുദ്ധിയോഗം എല്ലാ ഭാഗത്തുനിന്നും മുറിഞ്ഞിരിക്കും, മിത്രസംബന്ധികളില് ബുദ്ധി കുടുങ്ങില്ല. ബുദ്ധിയില് ഉണ്ടായിരിക്കും ഒരു ബാബയല്ലാതെ ആരും ഇല്ല, ഇങ്ങനെയുള്ള കുട്ടികള്ക്കേ സേവനം ചെയ്യാന് സധിക്കൂ. ബാബയും ഇങ്ങനെയുള്ള കുട്ടികള്ക്ക് തന്നെയാണ് അഭയം നല്കുന്നത്.

ഓംശാന്തി.  
ഇതാണ് ആത്മീയ അച്ഛന്, ടീച്ചര്, ഗുരു. ഇത് കുട്ടികള് നല്ല രീതിയില് മനസ്സിലാക്കി കഴിഞ്ഞു. ലോകം ഈ കാര്യത്തെകുറിച്ച് അറിയുന്നില്ല. സന്യാസിമാര് പറയാറുണ്ട് ശിവോഹം. എന്നാലും ഇങ്ങനെ പറയാന് കഴിയില്ല ഞങ്ങള് തന്നെയാണ് അച്ഛനും ടീച്ചറും ഗുരുവുമെന്ന്. അവര് വെറുതെ പറയുന്നതാണ് ശിവോഹം തതത്വം. പരമാത്മ സര്വ്വവ്യാപി ആയാല് ഒരോരുത്തരും അച്ഛനും ടീച്ചറും ഗുരുവും ആകും. ഇങ്ങനെ ആരും ചിന്തിക്കുന്നതേയില്ല. മനുഷ്യര് സ്വയത്തെ, ഭഗവാന്, പരമാത്മ എന്നൊക്ക പറയുന്നത് തികച്ചും തെറ്റ് തന്നെയാണ്. കുട്ടികള്ക്ക് ബാബ മനസ്സിലാക്കി തരുന്നത് ബുദ്ധിയില് ഉണ്ടാകണമല്ലോ. മറ്റുള്ള പഠിപ്പില് എത്ര വിഷയങ്ങളാണ് ഉളളത്. എല്ലാ വിഷയങ്ങളും വിദ്യര്ത്ഥിയുടെ ബുദ്ധിയില് ഉണ്ടായിരിക്കില്ല. ഇവിടെ എന്ത് ബാബ പഠിപ്പിക്കുന്നൊ അത് ഒരു സെക്കെന്റില് കുട്ടികളുടെ ബുദ്ധിയില് വരുന്നു. നിങ്ങള് രചയിതാവിന്റെയും രചനയുടെയും ആദി -മദ്ധ്യ- അന്ത്യത്തിന്റെയും ജ്ഞാനം കേള്പ്പിക്കുന്നവരാണ്. നിങ്ങള് തന്നെയാണ് ത്രികാലദര്ശി അഥവാ സ്വദര്ശനചക്രധാരിയായി മാറുന്നത്. മറ്റുള്ള പഠിപ്പ് തികച്ചും വ്യത്യസ്തമായ ഭൗതിക പഠിപ്പ് ആണ്. നിങ്ങള് തെളിവോടെ മനസ്സിലാക്കി കൊടുക്കണം, സര്വ്വര്ക്കും സദ്ഗതി ദാതാവ് ആ ഒരേഒരു അച്ഛനാണ് . എല്ലാ ആത്മാക്കളും പരമാത്മാവിനെ ഓര്മ്മിക്കുന്നു. പറയാറുണ്ട് അല്ലയോ ഗോഡ് ഫാദര്. അപ്പോള് തീര്ച്ചയായും ബാബയില് നിന്നും സമ്പത്ത് ലഭിച്ചിട്ടുണ്ടാകും. ലൗകീക സമ്പത്ത് നഷ്ടപ്പെടുന്നതിലൂടെ ദുഃഖം ഉണ്ടാകും. ഇത് സുഖ ദുഃഖത്തിന്റെ കളിയാണ്. ഈ സമയം എല്ലാവരും പതിതരും ദുഃഖിതരും ആണ്. പവിത്രമായി മാറുന്നതിലൂടെ സുഖം ലഭിക്കുന്നു. സുഖത്തിന്റെ ലോകം ബാബ സ്ഥാപിക്കുന്നു. കുട്ടികളുടെ ബുദ്ധിയില് ഉണ്ടായിരിക്കണം നമുക്ക് ബാബ മനസ്സിലാക്കി തരുകയാണ്, ജ്ഞാനസാഗരന് ഒരേയൊരു ബാബയാണ്. സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനം ബാബ തന്നെയാണ് തരുന്നത്. മറ്റെല്ലാ ധര്മ്മങ്ങളുടേയും സ്ഥാപകര്, അവരെല്ലാം തങ്ങളുടെ സമയത്ത് വരും. ഈ കാര്യങ്ങളൊന്നും ആരുടെയും ബുദ്ധിയില് ഇല്ല. നിങ്ങള്ക്ക് വേണ്ടി ബാബ ഈ പഠിപ്പ് തികച്ചും സഹജമാക്കി തന്നു. കേവലം അല്പം വിസ്താരത്തില് മനസ്സിലാക്കി തരുന്നു. അച്ഛനായ എന്നെ ഓര്മ്മിക്കു എങ്കില് നിങ്ങള് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറും. യോഗത്തിന് മഹിമ കുടുതല് ആണ്. ഭാരതത്തിന്റെ പ്രാചീനയോഗമെന്ന് മഹിമ പാടുന്നുണ്ട്. പക്ഷേ യോഗം കൊണ്ട് എന്ത് ലാഭം എന്ന് ആര്ക്കും അറിയില്ല. ഇതാണ് ഗീതയിലെ ഭഗവാന് പഠിപ്പിക്കുന്ന അതേ യോഗം. ബാക്കി ആരെല്ലാം പഠിപ്പിക്കുന്നുവോ അവര് മനുഷ്യരാണ് . ദേവതമാരില് യോഗത്തിന്റെ കാര്യമേ ഇല്ല. ഈ ഹഠയോഗമെല്ലാം മനുഷ്യരാണ് പഠിപ്പിക്കുന്നത്. ദേവതകള് പഠിക്കുന്നുമില്ല പഠിപ്പിക്കുന്നുമില്ല. ദേവീകലോകത്തില് യോഗത്തിന്റെ കാര്യമേയില്ല. യോഗത്തിലുടെ എല്ലാവരും പാവനമായി മാറുന്നു. അത് തീര്ച്ചയായും ഇവിടെയാണ് ആകുന്നത്. ബാബ വരുന്നത് തന്നെ സംഗമത്തില് പുതിയ ലോകം തയ്യാറക്കാനാണ്. ഇപ്പോള് നിങ്ങള് പഴയ ലോകത്തില് നിന്നും പുതിയ ലോകത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇത് ആര്ക്ക് മനസ്സിലാക്കി കൊടുക്കുന്നതും അത്ഭുതമാണ്. നമ്മള് ബ്രാഹ്മണര് കുടുമിയാണ്, സത്യയുഗത്തിന്റെയും കലിയുഗത്തിന്റെയും ഇടയിലുളളവരാണ് ബ്രാഹ്മണര്. ഇതാണ് സംഗമം എന്ന് പറയുന്നത്. ഇതിലുടെ നിങ്ങള് പുരുഷോത്തമരായി മാറിക്കൊണ്ടിരിക്കുന്നു. ഇത് കുട്ടികളുടെ ബുദ്ധിയില് ഉണ്ടായിരിക്കണം പുരുഷോത്തമരായി മാറിയാല് സദാ സന്തോഷം ഉണ്ടായിരിക്കും. എത്ര സേവനം ചെയ്യുന്നോ അത്രയും സന്തോഷം ഉണ്ടാകും. സമ്പാദിക്കണം സമ്പാദിപ്പിക്കണം. എത്രയും പ്രദര്ശിനിയുടെ സേവ ചെയ്യുന്നുവെങ്കില് കേള്ക്കുന്നവര്ക്കും സുഖം ഉണ്ടായിരിക്കും. തന്റെയും മറ്റുള്ളവരുടെയും നന്മ നടക്കും. ചെറിയ സെന്ററിലും മുഖ്യമായ 5-6 ചിത്രങ്ങള് വേണം. ചിത്രങ്ങളിലുടെ മനസ്സിലാക്കി കൊടുക്കാന് സഹജമാണ്. മുഴുവന് ദിവസവും സേവനം തന്നെ സേവനം. ബന്ധു മിത്രാദികളോട് മോഹം പാടില്ല. എന്തെല്ലം കണ്ണുകളിലൂടെ കാണുന്നുവോ അതെല്ലാം നശിക്കാനുളളതാണ്. ബാക്കി ദിവ്യ ദൃഷ്ടിയിലൂടെ കാണാം അതിന്റെ സ്ഥാപന നടന്നു കൊണ്ടിരിക്കുകയാണ്. ഇങ്ങനെ സ്വയത്തിനോട് സംസാരിക്കു എങ്കില് നിങ്ങള് ഉറച്ചവരാകും. പരിധിയില്ലാത്ത ബാബയെ കിട്ടിയ സന്തോഷം ഉണ്ടാകണം. ഏതെങ്കിലും രാജാവിനൊപ്പം ജന്മം എടുക്കുകയാണെങ്കില് എത്ര ലഹരി ഉണ്ടാകണം. നിങ്ങള് കുട്ടികള് സ്വര്ഗത്തിന്റെ അധികാരിയായി മാറികൊണ്ടിരിക്കുകയാണ്. ഓരോരുത്തരും തനിക്ക് വേണ്ടി പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ബാബ പറയുകയാണ് കാമചിതയില് ഇരുന്ന് നിങ്ങള് കറുത്ത് പോയി. ഇപ്പോള് ജ്ഞാന ചിതയില് ഇരിക്കു എങ്കില് വെളുത്തതായിമാറും. ബുദ്ധിയില് ഈ ചിന്തനം നടക്കണം , ഓഫീസില് ജോലി ചെയ്ത് കൊണ്ടിരിക്കുമ്പോഴും, ഓര്മ്മിച്ച് കൊണ്ടിരിക്കു. സമയം ഇല്ല എന്ന ഒഴിവ്കഴിവ് പാടില്ല. എത്ര സമയം ലഭിക്കുന്നോ അത്രയും ആത്മീയ സമ്പാദ്യം ഉണ്ടാക്കൂ. എത്ര വലിയ സമ്പാദ്യം ആണ്. ആരോഗ്യവും സമ്പത്തും രണ്ടും ഒരുമിച്ച് ലഭിക്കുന്നു. ഗൃഹസ്ഥവ്യവഹാരത്തില് ഇരുന്ന് ജ്ഞാനയോഗത്തില് അകത്തുള്ളവരേക്കാളും വേഗത്തില് പോകാന് സാധിക്കും. എല്ലാറ്റിന്റെയും ആധാരം ഓര്മ്മയാണ്. എല്ലാവരും ഇവിടെ ഇരുന്നാല് സേവനം എങ്ങനെ നടക്കും. ഉന്മേഷം നിറച്ച് സേവനത്തില് മുഴുകണം. സേവനത്തിന്റെ ചിന്തനം വേണം. ബാബയ്ക്ക് പ്രദര്ശിനിയില് ഒന്നും പോവാന് സാധിക്കില്ല. കാരണം ബാബയുടേയും ദാദയുടേയും ആത്മാക്കള് രണ്ട് പേരും ഒരുമിച്ചാണ്. ഇത് അത്ഭുതമായ ജോഡിയാണ്. ഈ ജോഡിയെ കുറിച്ച് നിങ്ങള്ക്കല്ലാതെ മറ്റാര്ക്കും അറിയില്ല. സ്വയത്തേ ജോഡിയാണെന്നും മനസ്സിലാക്കും പിന്നെ ഞാന് ഒരേയൊരു ബാബയുടെ കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടിയാണ് എന്നും പറയും. ഈ ലക്ഷ്മി നാരായണന്റെ ചിത്രത്തെ കണ്ട് വളരെ സന്തോഷിക്കുന്നു. ഞങ്ങളുടെ അടുത്ത ജന്മം ഇതാണ്, ഞങ്ങള് തീര്ച്ചയായും സിംഹാസനത്തില് ഇരിക്കും. നിങ്ങളും രാജയോഗം പഠിച്ചുകൊണ്ടിരിക്കുകയാണ്, ലക്ഷ്യം മുന്നില് തന്നെ ഉണ്ട്. ബ്രഹ്മാബാബയ്ക്ക് വളരെ സന്തോഷമാണ് ഞാന് ബാബയ്ക്ക് കളഞ്ഞ്പോയി തിരികെ കിട്ടിയ കുട്ടിയാണ്. എന്നിട്ടും ബാബയുടെ ഓര്മ്മ സദാ നിലനില്ക്കുന്നില്ല. മറ്റുള്ളതിലേക്ക് ചിന്തകള് പോവുന്നു. പൂര്ണ്ണമായും ഓര്മ്മിയ്ക്കുക, മറ്റുള്ള ചിന്ത വരാതിരിക്കുക, ഡ്രാമയില് ഇങ്ങനെയുള്ള നിയമം ഇല്ല. മായയുടെ കൊടുംകാറ്റ് ഓര്മ്മിക്കാന് അനുവദിക്കില്ല. അറിയാം എനിക്ക് വളരെ സഹജമാണ് കാരണം ബാബ പ്രവേശിക്കുന്നത് കൊണ്ട്. ബാബയുടെ നമ്പര് 1 കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടിയാണ് . ആദ്യ നമ്പര് രാജകുമാരനാകും, എന്നിട്ടും ഓര്മ്മ നഷ്ടപ്പെടുന്നു. പല ചിന്തകള് വരുന്നു. ഇതും മായയാണ്. സാകാര ബാബയ്ക്ക് അനുഭവം ഉണ്ടാകുമ്പോഴാണ് നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കിതരാന് സാധിക്കുക. ഈ ചിന്തകളെല്ലാം അവസാനിക്കുമ്പോഴാണ് കര്മ്മാതീതമാവുക. ആത്മാവ് സമ്പൂര്ണ്ണമായി മാറി കഴിഞ്ഞാല് പിന്നീട് ഈ ശരീരത്തില് ഇരിക്കില്ല. ശിവബാബ സദാ പവിത്രമാണ്. പതിതമായ ലോകത്തില് പതിതമായ ശരീരത്തിലേക്ക് വന്ന് പാവനമാക്കി മാറ്റാനുള്ള പാര്ട്ട് ബാബയുടെതാണ്. ഡ്രാമയില് ബന്ധിതനാണ്. നിങ്ങള് പാവനമായി മാറി കഴിഞ്ഞാല് പുതിയ ശരീരം വേണം. ശിവബാബയ്ക്ക് തന്റെതായ ശരീരം ഇല്ല. ഈ ശരീരത്തിലെ ഈ ആത്മാവിന് മഹത്വമുണ്ട്. ബാബക്ക് പിന്നെ എന്താണുള്ളത്. ശിവബാബ മുരളി പറഞ്ഞ് കഴിഞ്ഞാല് പോവുന്നു. ഫ്രീയാണ്. ചിലപ്പോള് ഒരിടത്ത്, ചിലപ്പോള് മറ്റൊരിടത്ത് പോകുന്നു. കുട്ടികള്ക്കും അനുഭവപ്പെടാറുണ്ട് ശിവബാബാ മുരളി കേള്പ്പിക്കുന്നു. കുട്ടികള്ക്കുമറിയാം ഈ ശിവബാബ മുരളി നടത്തിക്കൊണ്ടിരിക്കുകയാണ്. നമ്മള് ബാബയെ സഹായിക്കുന്നതിന് വേണ്ടി ഈശ്വരീയ സേവനത്തില് ആണ് എന്നും കുട്ടികള്ക്കറിയാം. ബാബ പറയുന്നു ഞാനും എന്റെ മധുരമായ വീട് ഉപേക്ഷിച്ച് വന്നിരിക്കുകയാണ്. പരംധാമം അര്ത്ഥം എറ്റവും ഉപരിയായ ലോകം, മൂലവതനം. ബാക്കി മുഴുവന് നാടകവും സൃഷ്ടിയില് ആണ് നടക്കുന്നത്. നിങ്ങള്ക്ക് അറിയാം ഇത് അത്ഭുതമായ കളിയാണ്. ബാക്കി ലോകം ഒന്നേയുള്ളു.

ലോകത്തിലുള്ളവര് ചന്ദ്രനില് പോവാന് പരിശ്രമിക്കുന്നു, ഇത് സയന്സിന്റെ ബലം ആണ്. ശാന്തിയുടെ ശക്തിയിലുടെ നാം എപ്പോള് സയന്സിന്റെ മേല് വിജയം പ്രാപ്തമാക്കുന്നുവോ അപ്പോള് സയന്സും സുഖം തരുന്നതായി മാറുന്നു. ഇവിടെ സയന്സ് സുഖവും തരുന്നുണ്ട് ദുഃഖവും തരുന്നുണ്ട്. അവിടെ സുഖം മാത്രം. ദുഃഖത്തിന്റെ പേര് തന്നേയില്ല. ഇങ്ങനെയുള്ള കാര്യങ്ങള് മുഴുവന് ദിവസവും ബുദ്ധിയില് ഉണ്ടായിരിക്കണം. ബാബയ്ക്ക് എത്ര ചിന്തകള് ഉണ്ടായിരിക്കും. ബന്ധനസ്ഥരായ സ്ത്രീകള് വികാരത്തിനുവേണ്ടി എത്ര അടി വാങ്ങിക്കുന്നു. ചിലര് മോഹത്തില് പെട്ട് കുടുങ്ങി പോവുന്നു. നിശ്ചയ ബുദ്ധിയുള്ളവര് പറയും ഞങ്ങള്ക്ക് അമൃത് കുടിക്കണം, ഇതില് നഷ്ടോമോഹയായി മാറണം. പഴയലോകത്തില് നിന്നും മനസ്സ് മാറണം. അങ്ങിനെത്തന്നെയാണ് സേവനതല്പരര്ക്ക് ബാബയുടെ ഹൃദയത്തില് വസിക്കാന് സാധിക്കുക. അവര്ക്കാണ് അഭയം ലഭിക്കുക. കുമാരി തന്റെ പതിയെ അഭയം പ്രാപിക്കുന്നതിലുടെ വിഷം ഇല്ലാതെ ഇരിക്കുന്നില്ല. വീണ്ടും ബാബയുടെ അഭയത്തിലേക്ക് വരേണ്ടിവരുന്നു. പക്ഷെ പൂര്ണ്ണമായും നഷ്ടൊമോഹയായി മാറണം. പതിമാരുടേയും പതി പരമേശ്വരനെ ലഭിച്ചു, ഇപ്പോള് ബാബയുമായി ബുദ്ധിയോഗത്തിന്റെ ബാന്ധനം ചെയ്യണം. എന്റേതായി ഒരു ബാബ മാത്രം രണ്ടാമതായി ആരും ഇല്ല. എങ്ങനെയാണോ കുമാരിക്ക് പതിയോട് ഇഷ്ടം തോന്നുന്നത്, അതുപോലെ ഇത് ആത്മാക്കള്ക്ക് പരമാത്മാവിനോടുള്ള ഇഷ്ടമാണ്. ലൗകീകത്തില് നിന്ന് ദുഃഖം ലഭിക്കുന്നു ബാബയില് നിന്ന് സുഖം ലഭിക്കുന്നു. ഇതാണ് സംഗമം ഈ യുഗം ആരും അറിയുന്നില്ല. നിങ്ങള്ക്ക് എത്ര സന്തോഷം വേണം. നമുക്ക് തോണിക്കാരനെ അഥവാ തോട്ടക്കാരനെ ലഭിച്ചിരിക്കയാണ്, ബാബ നമ്മളെ പൂക്കളുടെ പൂന്തോട്ടത്തിലേക്ക് കൂട്ടികൊണ്ട് പോവുകയാണ്. ഈ സമയം എല്ലാ മനുഷ്യരും മുള്ളുകള് പോലെയായിരിക്കുന്നു. എറ്റവും വലിയ മുള്ള് കാമ വികാരത്തിന്റേതാണ്. ആദ്യം നിങ്ങള് നിര്വികാരികളായ പൂക്കള് ആയിരുന്നു, പതുക്കെ പതുക്കെ കലകള് കുറഞ്ഞു ഇപ്പോള് വലിയ മുള്ളുകളായി മാറി. ബാബയെ ബബുല്നാഥ് എന്നും പറയും. നിങ്ങള്ക്ക് അറിയാം ശരിയായ പേര് ശിവന് എന്നാണ് ബബുല്നാഥ് എന്ന പേര് മുള്ളുകളെ പൂക്കളാക്കുന്നത് കൊണ്ടാണ്. ഭക്തിമാര്ഗത്തില് വളരെയധികം പേര് വെക്കുന്നു. ശരിയായ പേര് ഒന്നുമാത്രമാണ് ശിവന്. രുദ്രജ്ഞാന യജ്ഞവും ശിവജ്ഞാന യജ്ഞവും ഒന്നാണ്. രുദ്രജ്ഞാന യജ്ഞത്തിലൂടെ വിനാശ ജ്വാല ഉണ്ടായി, പിന്നെ ശ്രീകൃഷ്ണപുരി അഥവാ ആദിസനാതന ദേവീദേവതാധര്മ്മത്തിന്റെ സ്ഥാപന നടക്കുന്നു. നിങ്ങള് ഈ യജ്ഞത്തിലൂടെ മനുഷ്യനില് നിന്നും ദേവതയായി മാറുന്നു. ചിത്രവും അത്ഭുതമായത് ഉണ്ടാക്കുന്നുണ്ട്. വിഷ്ണുവിന്റെ നാഭിയില്നിന്നും ബ്രഹ്മാവുണ്ടായി ഈ കാര്യം നിങ്ങള്ക്കറിയാം അതായത് ബ്രഹ്മാ സരസ്വതിയാണ് ലക്ഷ്മി നാരയണനായിമാറുന്നത്. ഇത് ഉറപ്പാണ്. ലക്ഷ്മി നാരായണന് തന്നെയാണ് 84 ജന്മത്തിന് ശേഷം ബ്രഹ്മാ സരസ്വതിയായി മാറുന്നത്. മനുഷ്യര് ഈകാര്യങ്ങള് കേള്ക്കുമ്പോള് അത്ഭുതപ്പെടും. സന്തോഷത്തോടെ വരും പക്ഷേ മായ ചെറുതൊന്നുമല്ല. കാമം മഹാശത്രുവാണ്. മായ നാമ രൂപത്തില് കുരുക്കി വീഴ്ത്തും. ബാബയെ ഓര്മ്മിക്കാന് അനുവദിക്കില്ല. പീന്നിട് സന്തോഷവും കുറയും. ഞങ്ങള് വളരെയധികം പേര്ക്ക് മനസ്സിലാക്കി കൊടുക്കുന്നു എന്നതില് സന്തോഷിക്കരുത്, ആദ്യം നോക്കണം ബാബയെ എത്ര ഓര്മ്മിക്കുന്നു. രാത്രിയില് ബാബയെ ഓര്മ്മിച്ച് ഉറങ്ങുന്നുണ്ടോ അതൊ മറക്കുന്നുണ്ടൊ. ചില കുട്ടികള് വളരെ ഉറപ്പുള്ളവരാണ്.

നിങ്ങള് വളരെ ഭാഗ്യശാലികളാണ്. ബാബക്ക് മേല് വളരെ ഭാരം ഉണ്ട് എന്നാലും രഥം ആയത് കൊണ്ട് ഇളവ് ലഭിക്കുന്നുണ്ട്. ജ്ഞാന യോഗം ഇല്ലാതെ ലക്ഷ്മി നാരായണനായി എങ്ങനെ മാറും. സന്തോഷവും ഉണ്ട്, ഞാന് നേരിട്ട് ബാബയുടെ കുട്ടിയാണ് പിന്നെ എന്നിലൂടെ ഇത്രയും കുട്ടികള്, ഈ ലഹരി ഉണ്ടായിരിക്കുമ്പോഴും മായ വിഘ്നങ്ങള് ഉണ്ടാക്കുന്നുണ്ട്. കുട്ടികള്ക്കും മായ വിഘ്നമായിട്ട് വരുന്നുണ്ട് . കര്മ്മാതീത അവസ്ഥ മുന്നോട്ട് പോവുമ്പോള് ഉണ്ടാകും ബാപ്ദാദ രണ്ട്പേരും ഒപ്പമാണ്. പറയുന്നില്ലേ മധുര- മധുരമായ കുട്ടികളെ... ബാബ സ്നേഹത്തിന്റെ സാഗരനാണ്. രണ്ട്പേരും ഒപ്പമാണ് ബ്രഹ്മാ ബാബയും സ്നേഹിക്കുന്നുണ്ട്. ബാബക്ക് അറിയാം ഞാന് എങ്ങനെയുള്ള കര്മ്മം ചെയ്യുന്നോ അത് കണ്ട് മറ്റുള്ളവരും ചെയ്യും. വളരെ മധുരമുള്ളവരാകണം. കുട്ടികള് വളരെ സമര്ത്ഥരാവണം. ഈ ലക്ഷ്മി നാരയണനെ നോക്കു എത്ര സമര്ത്ഥരാണ്. ബുദ്ധിസാമര്ത്ഥ്യത്തിലൂടെയാണ് രാജ്യം നേടിയത്. പ്രദര്ശിനിയിലുടെ വളരെ പ്രജകളെ തയ്യാറക്കണം. ഭാരതം വളരെ വലുതാണ്, ഇത്രയും സേവനം ചെയ്യണം. രണ്ടാമത്തേത് ഓര്മ്മയില് ഇരുന്ന് വികര്മ്മം വിനാശവും ചെയ്യണം. കടുത്ത ചിന്തയിതാണ്, ഞങ്ങള്ക്ക് തമോപ്രധാനതയില് നിന്നും എങ്ങനെ സതോപ്രധാനമായി മാറാം? ഇതാണ് പരിശ്രമം. സേവനത്തിന് അവസരം വളരെയധികം ഉണ്ട്. ട്രെയിനില് ബാഡ്ജിലൂടെ സേവനം ചെയ്യാന് സാധിക്കും. ബാബയും സമ്പത്തും. 5000 വര്ഷം മുമ്പ് ഭാരതം സ്വര്ഗ്ഗമായിരുന്നു. ലക്ഷ്മി നാരയണന്റെ രാജ്യം ആയിരുന്നു. വീണ്ടും ഇവരുടെ രാജ്യം വരണം. നമ്മള് ബാബയുടെ ഓര്മ്മയിലൂടെ പാവനമായ ലോകത്തിന്റെ അധികാരിയായി മാറികൊണ്ടിരിക്കുകയാണ് ട്രെയിനില് വളരെയധികം സേവനം നടക്കും. ഒരു കംപാര്ട്ടുമെന്റില് സേവനം ചെയ്ത് അടുത്തതിലേക്ക് പോകണം. ഇങ്ങനെ സേവ ചെയ്യുന്നവരാണ് ബാബയുടെ ഹൃദയത്തില് കയറുക. പറയു, ഞങ്ങള് താങ്കള്ക്ക് സന്തോഷവാര്ത്ത കേള്പ്പിക്കാം. നിങ്ങള് ആരാധ്യ ദേവതകളായിരുന്നു പിന്നീട് 84 ജന്മങ്ങള് എടുത്ത് ആരാധകരായി മാറി. ഇപ്പോള് വീണ്ടും ആരാധ്യരായി മാറണം. പടികളുടെ ചിത്രം വളരെ നല്ലതാണ്, ഇതിലൂടെ സതോ, രജോ, തമോ ഇത് തെളിയിക്കണം. സ്കൂളില് അവസാനസമയത്ത് കുതിപ്പ് നടത്തി പാഠഭാഗങ്ങള് പൂര്ത്തിയാക്കാന് താല്പര്യമുണ്ടാകും. ഇവിടെയും മനസ്സിലാക്കിത്തരുന്നു, ആര് സമയം പാഴാക്കിയോ അവര്ക്ക് കുതിപ്പ് നടത്തി സേവനത്തില് ഏര്പ്പെടണം. സേവനത്തിന് അവസരം ധാരാളം ഉണ്ട്. സേവാധാരികളായ പെണ്കുട്ടികള് വളരെ തയ്യാറാകണം, ബാബ അവരെ എവിടെ വേണമെങ്കിലും പറഞ്ഞയക്കും. ക്ഷേത്രങ്ങളില് സേവ നല്ലതായിരിക്കും. ദേവത ധര്മ്മത്തിലുള്ളവര് പെട്ടന്ന് മനസ്സിലാക്കും. ഗംഗാ സ്നാനസമയത്തും മനസ്സിലാക്കി കൊടുക്കാന് സാധിക്കും, അപ്പോള് ഹൃദയത്തില് തീര്ച്ചയായും തട്ടും. ശരി.

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സദാ സന്തോഷത്തില് കഴിയുന്നതിന് വേണ്ടി ആത്മീയസേവനം ചെയ്യണം, സത്യമായ സമ്പാദ്യം ചെയ്യണം, ചെയ്യിപ്പക്കണം. തന്റെയും മറ്റുള്ളവരുടെയും നന്മ ചെയ്യണം. ട്രെയിനിലും ബാഡ്ജിലൂടെ സേവനം ചെയ്യണം

2) പഴയ ലോകത്തില് നിന്ന് മനസ്സ് മാറ്റണം. നഷ്ടോമോഹയായി മാറണം, ഒരു ബാബയോട് സത്യമായ പ്രീതി വെക്കണം.

വരദാനം :-
സംഗമയുഗത്തിന്റെ മഹത്വത്തെ അറിഞ്ഞ് ഓരോ സമയത്തും വിശേഷ ശ്രദ്ധ നല്കുന്ന ഹീറോ പാര്ട്ട് ധാരിയായി ഭവിക്കൂ

ഓരോ കര്മ്മം ചെയ്തു കൊണ്ടും സദാ ഈ വരദാനം സ്മൃതിയിലുണ്ടായിരിക്കണം ഞാന് ഹീറോ പാര്ട്ട് ധാരിയാണ് അപ്പോള് ഓരോ കര്മ്മവും വിശേഷമാകും, ഓരോ സെക്കന്റും, ഓരോ സമയവും, ഓരോ സങ്കല്പവും ശ്രേഷ്ഠമാകും. 5 മിനിറ്റല്ലേ സാധാരണമായുള്ളൂ, ഇങ്ങനെ ചിന്തിക്കരുത്. സംഗമയുഗത്തിന്റെ 5 മിനിറ്റും വളരെ മഹത്വമുള്ളതാണ്. 5 മിനിറ്റ് 5 വര്ഷത്തെക്കാളും കൂടുതലാണ് അതുകൊണ്ട് ഓരോ സമയവും ഇത്രയും ശ്രദ്ധ ഉണ്ടായിരിക്കണം. സദാകാലത്തെ രാജ്യഭാഗ്യം പ്രാപ്തമാക്കണമെങ്കില് ശ്രദ്ധയും സദാകാലത്തേതായിരിക്കണം.

സ്ലോഗന് :-
ആരുടെ സങ്കല്പത്തിലാണോ ദൃഢതയുടെ ശക്തിയുള്ളത്, അവര്ക്ക് എല്ലാ കാര്യവും സംഭവ്യമാണ്.