08.04.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ഈ കണ്ണുകളിലൂടെ എന്തെല്ലാമാണോ കാണുന്നത് - ഇതെല്ലാം തന്നെ നശിക്കാന് പോവുകയാണ്. അതുകൊണ്ട് ഇതില് നിന്നും പരിധിയില്ലാത്ത വൈരാഗ്യം വെക്കണം. ബാബ നിങ്ങള്ക്കു വേണ്ടി പുതിയ ലോകം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്.

ചോദ്യം :-
നിങ്ങള് കുട്ടികളുടെ ശാന്തിയില് ഏതൊരു രഹസ്യമാണ് അടങ്ങിയിട്ടുളളത്?

ഉത്തരം :-
എപ്പോഴാണോ നിങ്ങള് ശാന്തിയില് ഇരിക്കുന്നത് അപ്പോള് ശാന്തിധാമത്തെയാണ് ഓര്മ്മിക്കുന്നത്. നിങ്ങള്ക്ക് അറിയാം ശാന്തി അര്ത്ഥം ജീവിച്ചിരിക്കെ മരിക്കുക. ഇവിടെ ബാബ നിങ്ങള്ക്ക് സദ്ഗുരുവിന്റെ രൂപത്തില് ശാന്തിയിലിരിക്കാന് പഠിപ്പിക്കുന്നു. നിങ്ങള് ശാന്തിയിലിരുന്ന് വികര്മ്മങ്ങളെ ഇല്ലാതാക്കുന്നു. നിങ്ങള്ക്ക് ജ്ഞാനമുണ്ട് ഇപ്പോള് വീട്ടിലേക്ക് പോകണം. മറ്റുളള സത്സംഗത്തില് ശാന്തിയിലിരിക്കുന്നു. പക്ഷേ അവര്ക്ക് ശാന്തിധാമത്തെക്കുറിച്ചുളള ജ്ഞാനമില്ല.

ഓംശാന്തി.  
മധുരമധുരമായ സിക്കീലധേ(കളഞ്ഞുപോയി തിരികെക്കിട്ടിയ) ആത്മീയ കുട്ടികളെ പ്രതി ശിവബാബ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഗീതയില് ശ്രീകൃഷ്ണന് പറഞ്ഞു എന്നാണ്, പക്ഷേ ശിവബാബയാണ് പറഞ്ഞത്, ശ്രീകൃഷ്ണനെ ഒരിക്കലും ബാബ എന്ന് പറയില്ല. ഭാരതവാസികള്ക്ക് അറിയാം രണ്ട് അച്ഛന്മാരാണ്, ഒന്ന് ലൗകികം രണ്ടാമത് പാരലൗകികം. പാരലൗകിക അച്ഛനെ പരമപിതാവ് എന്നാണ് പറയുക. ലൗകിക അച്ഛനെ ഒരിക്കലും പരമപിതാവ് എന്ന് പറയില്ല. ലൗകിക പിതാവല്ല നിങ്ങള്ക്ക് മനസ്സിലാക്കിത്തരുന്നത്. പാരലൗകിക അച്ഛന് പാരലൗകിക കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നു. ആദ്യമാദ്യം നിങ്ങള് ശാന്തിധാമത്തിലേക്കാണ് പോകുന്നത്. ഇതിനെ മുക്തിധാമം വാനപ്രസ്ഥം നിര്വ്വാണധാമം എന്നെല്ലാം പറയുന്നു. ഇപ്പോള് ബാബ പറയുന്നു - കുട്ടികളേ, ഇപ്പോള് ശാന്തിധാമത്തിലേക്ക് പോകണം. അതിനെ മാത്രമാണ് ശാന്തിയുടെ കൊടുമുടി എന്ന് പറയുന്നത്. ഇവിടെയിരുന്നുകൊണ്ടും ആദ്യമാദ്യം ശാന്തിയിലിരിക്കണം. പക്ഷേ മറ്റുളളവര്ക്ക് ശാന്തിധാമത്തിനെക്കുറിച്ചുളള ജ്ഞാനമില്ല. കുട്ടികള്ക്ക് അറിയാം നമ്മള് ആത്മാക്കള്ക്ക് ഈ പഴയ ശരീരത്തെ ഉപേക്ഷിച്ച് വീട്ടിലേക്ക് പോകണം. ഏതു സമയത്തു വേണമെങ്കിലും ഈ ശരീരം നശിക്കും അതുകൊണ്ട് ബാബ എന്താണോ പഠിപ്പിക്കുന്നത് അത് നല്ല രീതിയില് പഠിക്കണം. ബാബ സുപ്രീം(ഉയര്ന്ന) ടീച്ചറാണ്. സദ്ഗതിദാതാവായ ഗുരുവുമാണ്, അതുകൊണ്ട് ബാബയുമായി യോഗം വെക്കണം. ഈ ഒരാള് തന്നെയാണ് മൂന്നു തരത്തിലുളള സേവനവും ചെയ്യുന്നത്. ഇങ്ങനെ മറ്റൊരാള് പോലും മൂന്നു തരത്തിലുളള സേവനവും ചെയ്യുന്നില്ല. ഈയൊരു ബാബ തന്നെയാണ് ശാന്തിയിലിരിക്കാനും നമ്മെ പഠിപ്പിക്കുന്നത്. ജീവിച്ചിരിക്കെ മരിക്കുന്നതിനെ തന്നെയാണ് ശാന്തിയിലിരിക്കുക എന്ന് പറയുന്നത്. നിങ്ങള്ക്ക് അറിയാം നമുക്കിപ്പോള് ശാന്തിധാമത്തിലേക്ക് അതായത് വീട്ടിലേക്ക് പോകണം. ഏതുവരെ പവിത്രാത്മാക്കളായി മാറുന്നില്ലയോ അതുവരെയ്ക്കും വീട്ടിലേക്ക് പോകാന് സാധിക്കില്ല. എല്ലാവര്ക്കും പോകണം, അതുകൊണ്ടാണ് പാപാകര്മ്മത്തിന്റെ ശിക്ഷകള് അവസാനസമയത്ത് ലഭിക്കുന്നത്. പിന്നീട് പദവിയും നഷ്ടപ്പെടുന്നു. ശിക്ഷയും ലഭിക്കും, പിന്നീട് ചില്ലറ പദവിയും ലഭിക്കുന്നു. കാരണം മായയോട് പരാജയപ്പെടുന്നു. ബാബ വരുന്നത് മായയുടെ മേല് വിജയിപ്പിക്കുന്നതിനായാണ്. പക്ഷേ തെറ്റില് പെട്ട് ബാബയെ ഓര്മ്മിക്കുന്നില്ല. ഇവിടെ ഒരേയൊരു ബാബയെത്തന്നെ വേണം ഓര്മ്മിക്കാന്. ഭക്തിമാര്ഗ്ഗത്തിലും ധാരാളം അലയുന്നുണ്ട്. ആരുടെ മുന്നിലാണോ തലകുനിക്കുന്നത് അവരെത്തന്നെ അറിയുന്നില്ല. ബാബ വന്ന് അലയുന്നതില് നിന്നും മുക്തമാക്കുകയാണ്. മനസ്സിലാക്കിത്തരുന്നു ജ്ഞാനം പകലാണ് ഭക്തി രാത്രിയും. രാത്രിയിലാണ് ബുദ്ധിമുട്ടേണ്ടി വരുക. ജ്ഞാനത്തിലൂടെ പകല് അതായത് സത്യ-ത്രേതായുഗം. ഭക്തി അര്ത്ഥം രാത്രി അതായത് ദ്വാപര-കലിയുഗം. ഇതാണ് മുഴുവന് ഡ്രാമയുടെ കാലയളവ്. പകുതി സമയം പകലും പകുതി സമയം രാത്രിയുമാണ്. പ്രജാപിതാ ബ്രഹ്മാകുമാരി-കുമാരന്മാരുടെ പകലും രാത്രിയുമാണ്. ഇത് പരിധിയില്ലാത്ത കാര്യമാണ്. പരിധിയില്ലാത്ത അച്ഛന് പരിധിയില്ലാത്ത സംഗമത്തിലാണ് വരുന്നത്. അതുകൊണ്ടാണ് ശിവരാത്രി എന്ന് പറയുന്നത്. ശിവരാത്രി എന്ന് എന്തിനെയാണ് പറയുന്നത് എന്ന് മനുഷ്യന് അറിയുന്നില്ല. നിങ്ങള്ക്കല്ലാതെ മറ്റാര്ക്കും തന്നെ ശിവരാത്രിയുടെ മഹത്വത്തെക്കുറിച്ച് മനസ്സിലാക്കിത്തരാന് സാധിക്കില്ല കാരണം ഇത് മദ്ധ്യത്തിലാണ്. രാത്രി പൂര്ത്തിയായി പിന്നീട് പകല് ആരംഭിക്കുകയാണ്. ഇതിനെയാണ് പുരുഷോത്തമ സംഗമയുഗം എന്ന് പറയുന്നത്. പഴയലോകത്തിന്റെയും പുതിയലോകത്തിന്റെയും മദ്ധ്യം. ബാബ വരുന്നതു തന്നെ പുരുഷോത്തമ സംഗമയുഗത്തിലാണ്. അല്ലാതെ ഓരോ യുഗത്തിലും വരുന്നില്ല. സത്യ-ത്രേതായുഗത്തിന്റെ സംഗമത്തെയും സംഗമയുഗം എന്നു പറയുന്നത് വളരെ വലിയതെറ്റാണ്.

ശിവബാബ പറയുന്നു എന്നെ ഓര്മ്മിക്കുകയാണെങ്കില് പാപം നശിക്കുന്നു. ഇതിനെ യോഗാഗ്നി എന്നും പറയുന്നു. നിങ്ങള് എല്ലാവരും ബ്രാഹ്മണരാണ്. യോഗം പഠിക്കുന്നത് പവിത്രമായിത്തീരാനാണ്. മറ്റുളള ബ്രാഹ്മണര് നിങ്ങളെ കാമചിതയിലേക്കാണ് കയറ്റുന്നത്. മറ്റുളള ബ്രാഹ്മണരും നിങ്ങള് ബ്രാഹ്മണരും തമ്മില് രാത്രിയുടെയും പകലിന്റെയും വ്യത്യാസമുണ്ട്. അവര് കുഖവംശാവലികളാണ്, നിങ്ങള് മുഖവംശാവലികളാണ്. ഓരോരോ കാര്യങ്ങളും വളരെ നല്ല രീതിയില് മനസ്സിലാക്കേണ്ടതാണ്. ആരു വന്നാലും അവര്ക്ക് മനസ്സിലാക്കി കൊടുക്കേണ്ടതായുണ്ട് പരിധിയില്ലാത്ത അച്ഛനെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മം നശിക്കും പരിധിയില്ലാത്ത അച്ഛനില് നിന്നുമുളള സമ്പത്തും ലഭിക്കുന്നു. പിന്നീട് എത്രത്തോളം ദൈവീകഗുണങ്ങള് ധാരണ ചെയ്യുന്നുവോ ചെയ്യിപ്പിക്കുന്നുവോ അത്രത്തോളം ഉയര്ന്ന പദവിയും ലഭിക്കുന്നു. ബാബ വരുന്നതു തന്നെ പതിതരെ പാവനമാക്കുന്നതിനാണ്. അപ്പോള് നിങ്ങള്ക്കും ഈ സേവനം ചെയ്യണം. എല്ലാവരും പതിതരാണ്. ഗുരുക്കന്മാര്ക്ക് ആരെയും പാവനമാക്കാന് സാധിക്കില്ല. പതിതപാവനന് എന്ന പേര് ശിവബാബയുടെതാണ്. ബാബ വരുന്നത് തന്നെ ഇവിടേക്കാണ്. എപ്പോഴാണോ ഡ്രാമാപ്ലാനനുസരിച്ച് എല്ലാവരും പതിതമായിത്തീരുന്നത് അപ്പോഴാണ് ബാബ വരുന്നത്. ആദ്യം തന്നെ നിങ്ങള്ക്ക് ബാബ മനസ്സിലാക്കിത്തരുന്നത് ഇതാണ് എന്നെത്തന്നെ ഓര്മ്മിക്കൂ. നിങ്ങള് അവരെ പതിതപാവനാ എന്ന് വിളിക്കുന്നു. ആത്മീയ അച്ഛനെയാണ് പതിതപാവനന് എന്ന് പറയുന്നത്. വിളിക്കുന്നത് - അല്ലയോ ഭഗവാനേ, അല്ലയോ ബാബാ എന്നാണ്. പക്ഷേ ആര്ക്കും തന്നെ പരിചയമില്ല. ഇപ്പോള് നിങ്ങള് സംഗമയുഗികള്ക്ക് പരിചയം ലഭിക്കുന്നു. അവര് നരകവാസികളാണ്, നിങ്ങള് നരകവാസികളല്ല. പക്ഷേ അഥവാ ആരെങ്കിലും തോല്ക്കുകയാണെങ്കില് ഒറ്റയടിക്ക് വീണുപോകും. സമ്പാദ്യമെല്ലാം തന്നെ നഷ്ടപ്പെടുന്നു. പതിതത്തില് നിന്നും പാവനമായിത്തീരുക എന്നുളളതാണ് മുഖ്യമായ കാര്യം. ഇത് വികാരി ലോകമാണ്. എവിടെയാണോ ദേവതകള് രാജ്യം ഭരിക്കുന്നത്, അത് നിര്വ്വികാരിലോകമാണ്, പുതിയലോകമാണ്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ഇത് അറിഞ്ഞു കഴിഞ്ഞു. ആദ്യമാദ്യം ദേവതകള് തന്നെയാണ് ഏറ്റവും കൂടുതല് ജന്മമെടുക്കുന്നത്. അതിലും ആരാണോ ആദ്യത്തെ സൂര്യവംശികള് അവര് ആദ്യം വരുന്നു. 21 ജന്മങ്ങളുടെ സമ്പത്ത് നേടുന്നു. പവിത്രത, സുഖം, ശാന്തി ഇവയുടെ പരിധിയില്ലാത്ത സമ്പത്താണ്. സത്യയുഗത്തെയാണ് പൂര്ണ്ണ സുഖധാമം എന്നു പറയുന്നത്. ത്രേതായുഗത്തില് പകുതി സുഖം മാത്രമേയുളളൂ കാരണം രണ്ടു കല കുറയുന്നു. കല കുറയുന്നതിലൂടെ പ്രകാശം കുറയുന്നു. ചന്ദ്രന്റെയും കല കുറയുന്നതിലൂടെ പ്രകാശം കുറയുന്നു. അവസാനം ഒരു വര മാത്രമായി അവശേഷിക്കുന്നു. പൂര്ണ്ണമായും അപ്രത്യക്ഷമാകുന്നില്ല. നിങ്ങളുടെയും അങ്ങനെത്തന്നെയാണ് പൂര്ണ്ണമായും ഇല്ലാതാകുന്നില്ല. ഇതിനെയാണ് ആട്ടയില്(ഗോതമ്പ്) ഉപ്പു പോലെയുളള സത്യമെന്ന് പറയുന്നത്.

ബാബ ആത്മാക്കള്ക്കാണ് മനസ്സിലാക്കിത്തരുന്നത്. ഇത് ആത്മാക്കളുടെയും പരമാത്മാവിന്റെയും മേളയാണ്. ഇതില് ബുദ്ധി ഉപയോഗപ്പെടുത്തണം. പരമാത്മാവ് എപ്പോഴാണ് വരുന്നത്? എപ്പോഴാണോ ധാരാളം മനുഷ്യര് അഥവാ ആത്മാക്കള് ഉണ്ടാകുന്നത്, അപ്പോഴാണ് പരമാത്മാവ് മേളയിലേക്ക് വരുന്നത്. ആത്മാക്കളുടെയും പരമാത്മാവിന്റെയും മേള എന്തിനാണ് ഉണ്ടാകുന്നത്? ഭക്തിയിലുളള മേള വീണ്ടും അഴുക്കായിത്തീരുന്നതിനാണ്. ഈ സമയത്ത് നിങ്ങള് പൂന്തോട്ടക്കാരനിലൂടെ മുളളില് നിന്നും പുഷ്പത്തിനു സമാനമായിത്തീര്ന്നുകൊണ്ടിരിക്കുന്നു. എങ്ങനെയായിത്തീരുന്നു? ഓര്മ്മയുടെ ബലത്തിലൂടെ. ബാബയെ സര്വ്വശക്തനെന്നു പറയുന്നു. എങ്ങനെയാണോ ബാബ സര്വ്വശക്തന് അതുപോലെ രാവണന്റെ ശക്തിയ്ക്കും ഒട്ടും കുറവില്ല. ബാബ സ്വയം പറയുന്നു, മായ വളരെയധികം ബലവാനാണ്, സമര്ത്ഥനാണെന്ന്. പറയുന്നു ബാബാ, ഞങ്ങള് അങ്ങയെ ഓര്മ്മിക്കുമ്പോള്, മായ മറപ്പിക്കുന്നു. പരസ്പരം ഇപ്പോള് ശത്രുവായിത്തീര്ന്നില്ലേ. ബാബ വന്ന് മായയുടെ മേല് വിജയം പ്രാപ്തമാക്കി തരുന്നു, മായ പിന്നീട് തോല്പ്പിക്കുന്നു. ദേവതകളുടെയും അസുരന്മാരുടെയും യുദ്ധത്തെ കാണിച്ചിട്ടുണ്ട്. പക്ഷേ അങ്ങനെ സംഭവിച്ചിട്ടില്ല. ഇതാണ് യുദ്ധം. നിങ്ങള് ബാബയെ ഓര്മ്മിക്കുന്നതിലൂടെ ദേവതയായിത്തീരുന്നു. മായ ഓര്മ്മയിലാണ് വിഘ്നത്തെ ഉണ്ടാക്കുന്നത്, പഠിപ്പില് വിഘ്നം ഉണ്ടാക്കുകയില്ല. ഓര്മ്മയില് തന്നെയാണ് വിഘ്നം ഉണ്ടാകുന്നത്. ഇടയ്ക്കിടെ മായ മറപ്പിക്കുന്നു. ദേഹാഭിമാനിയായിത്തീരുന്നിതലൂടെ മായയുടെ അടി ഏല്ക്കുന്നു. ആരാണോ കാമികള് അവരെപ്രതി കടുത്ത വാക്കുകളാണ് പറയുക. ഇത് രാവണരാജ്യമാണ്. ഇവിടെയും പാവനമായിത്തീരാന് പറഞ്ഞാല് ആകുന്നില്ല. ബാബ പറയുന്നു, കുട്ടികളേ വികാരത്തിലേക്ക് പോകരുത് മുഖത്തെ കറുപ്പിക്കരുത്. പിന്നെയും എഴുതുന്നു ബാബാ മായ തോല്പ്പിച്ചു, അതായത് മുഖത്തെ കറുപ്പിച്ചു. വെളുത്തവരും കറുത്തവരും എന്നു പറയാറുണ്ട്. വികാരികള് കറുത്തവരും നിര്വ്വികാരികള് വെളുത്തവരുമാണ്. ശ്യാമസുന്ദറിന്റെയും അര്ത്ഥം ലോകത്തില് നിങ്ങള്ക്കല്ലാതെ മറ്റാര്ക്കും തന്നെ അറിയില്ല. കൃഷ്ണനെയും ശ്യാമസുന്ദര് എന്ന് പറയാറുണ്ട്. ബാബ അവരുടെ തന്നെ പേരിന്റെ അര്ത്ഥമാണ് മനസ്സിലാക്കിത്തരുന്നത്. സ്വര്ഗ്ഗത്തിലെ ആദ്യത്തെ രാജകുമാരനായിരുന്നു. മനോഹാരിതയില് നമ്പര്വണ് ഇവരാണ്. പിന്നീട് പുനര്ജന്മങ്ങള് എടുത്തെടുത്ത് താഴേക്ക് ഇറങ്ങി വന്ന് കറുത്തതായിമാറി. അപ്പോള് പേര് ശ്യാമസുന്ദര് എന്നായി. ഇതിന്റെ അര്ത്ഥവും ബാബയാണ് മനസ്സിലാക്കിത്തരുന്നത്. ശിവബാബ സദാ സുന്ദരനാണ്. ബാബ വന്ന് തന്റെ കുട്ടികളെ സുന്ദരനാക്കിമാറ്റുന്നു. പതിതര് കറുത്തവരും പാവനമായവര് സുന്ദരവുമായിത്തീരുന്നു. പ്രകൃതിപരമായ സൗന്ദര്യമാണ്. നിങ്ങള് കുട്ടികള് വന്നിരിക്കുന്നതു തന്നെ സ്വര്ഗ്ഗത്തിന്റെ അധികാരികളായിത്തീരാനാണ്. ഇങ്ങനെയൊരു മഹിമയുണ്ട്, ശിവഭഗവാനുവാച മാതാക്കളിലൂടെയാണ് സ്വര്ഗ്ഗത്തിന്റെ വാതില് തുറക്കപ്പെടുന്നത്, അതുകൊണ്ട് വന്ദേമാതരം എന്നു പറയുന്നു. വന്ദേമാതരം എന്നു പറയുമ്പോള് ഉറപ്പാണ് പിതാവുമുണ്ടെന്ന്. ബാബ മാതാക്കളുടെ മഹിമയെ വര്ദ്ധിപ്പിക്കുന്നു. ആദ്യം ലക്ഷ്മി പിന്നീട് നാരായണനാണ്. ഇവിടെയാണെങ്കില് ആദ്യം മിസ്റ്റര് പിന്നീടാണ് മിസ്സിസ്സ് എന്നു വെക്കുന്നത്. ഡ്രാമയുടെ രഹസ്യം ഇങ്ങനെയാണ് ഉണ്ടാക്കപ്പെട്ടിട്ടുളളത്. ബാബയാകുന്ന രചയിതാവ് ആദ്യം തന്റെ പരിചയത്തെ നല്കുന്നു. ഒന്ന് പരിധിയുളള ലൗകിക പിതാവ് മറ്റൊന്ന് പരിധിയില്ലാത്ത പാരലൗകിക പിതാവ്. പരിധിയില്ലാത്ത അച്ഛനെ ഓര്മ്മിക്കുന്നതു തന്നെ പരിധിയില്ലാത്ത സമ്പത്ത് നേടുന്നതിനാണ്. പരിധിയുളള സമ്പത്ത് ലഭിച്ചിട്ടും പരിധിയില്ലാത്ത അച്ഛനെ ഓര്മ്മിക്കുന്നു. ബാബാ അങ്ങ് വരുകയാണെങ്കില് ഞങ്ങള് മറ്റെല്ലാ സംഗവും ഉപേക്ഷിച്ച്, അങ്ങുമായിമാത്രം കൂട്ടുവെക്കും. ഇത് ആരാണ് പറഞ്ഞത്? ആത്മാക്കള്. ആത്മാക്കള് ഈ അവയവത്തിലൂടെ പാര്ട്ട് അഭിനയിക്കുന്നു. ഓരോ ആത്മാവും ഏതുരീതിയിലുളള കര്മ്മമാണോ ചെയ്യുന്നത് അതനുസരിച്ച് ജന്മമെടുക്കുന്നു. ധനവാന്മാര് സാധാരണക്കാരനായിത്തീരുന്നു ഇതും കര്മ്മമാണ്. ഈ ലക്ഷ്മി-നാരായണന് വിശ്വത്തിന്റെ അധികാരികളാണ്. ഇവര് ഇങ്ങനെയായിത്തീരാന് എന്താണ് ചെയ്തതെന്ന് നിങ്ങള്ക്കറിയാം ഇത് നിങ്ങള്ക്കേ മനസ്സിലാക്കി കൊടുക്കാന് സാധിക്കൂ.

ബാബ പറയുന്നു ഈ കണ്ണുകളിലൂടെ നിങ്ങള് എന്തെല്ലാമാണോ കാണുന്നത്, അതിനോട് വൈരാഗ്യം ഉണ്ടായിരിക്കണം. ഇതെല്ലാം തന്നെ നശിക്കാന് പോവുകയാണ്. പുതിയ കെട്ടിടം ഉണ്ടാക്കുമ്പോള് പഴയതിനോട് വൈരാഗ്യം ഉണ്ടാകുന്നു. കുട്ടികള് പറയുന്നു, അച്ഛന് പുതിയ കെട്ടിടം ഉണ്ടാക്കിയിരിക്കുന്നു, ഞങ്ങള് അതിലേക്ക് പോകുന്നു എന്ന്. ഈ പഴയ കെട്ടിടം തവിടുപൊടിയായിത്തീരും. ഇതെല്ലാം തന്നെ പരിധിയില്ലാത്ത കാര്യങ്ങളാണ്. കുട്ടികള്ക്ക് അറിയാം ബാബ വന്നിരിക്കുകയാണ് പുതിയലോകത്തിന്റെ സ്ഥാപന നിര്വ്വഹിക്കാന്. ഇത് പഴയ അഴുക്കു നിറഞ്ഞ ലോകമാണ്.

നിങ്ങള് കുട്ടികള് ഇപ്പോള് ത്രിമൂര്ത്തി ശിവന്റെ മുന്നിലാണ് ഇരിക്കുന്നത്. നിങ്ങള് വിജയം പ്രാപ്തമാക്കുന്നു. വാസ്തവത്തില് നിങ്ങളുടേത് ത്രിമൂര്ത്തിയുടെ കോട്ട് ഓഫ് ആര്മ്സാണ് (കുലമുദ്ര). നിങ്ങള് ബ്രാഹ്മണരുടെ ഈ കുലം ഏറ്റവും ഉയര്ന്നതാണ്. കുടുമയാണ്. ഇവിടെ രാജധാനിയുടെ സ്ഥാപനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ കോട്ട് ഓഫ് ആര്മ്സിനെക്കുറിച്ച് നിങ്ങള് ബ്രാഹ്മണര്ക്കു മാത്രമേ അറിയൂ. ശിവബാബ നമ്മെ ബ്രഹ്മാവിലൂടെ പഠിപ്പിക്കുന്നു, ദേവതയായിത്തീരുന്നതിനായി. വിനാശം സംഭവിക്കുക തന്നെ വേണം. ലോകം തമോപ്രധാനമായിത്തീരുമ്പോള്പ്രകൃതിക്ഷോഭവും സഹായിക്കുന്നു. ശാസ്ത്രജ്ഞന്മാര് ബുദ്ധികൊണ്ട് എന്തെല്ലാമാണ് കണ്ടുപിടിച്ചുകൊണ്ടിരിക്കുന്നത്. അല്ലാതെ വയറ്റില് നിന്നും ഇരുമ്പുലക്കകള് ഉണ്ടാകുന്നില്ല. ഇത് ശാസ്ത്രജ്ഞരാണ് നിര്മ്മിച്ചത്, ഇതിലൂടെ മുഴുവനും കുലത്തിന്റെ നാശമുണ്ടാകുന്നു. കുട്ടികള്ക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ട് ഏറ്റവും ഉയര്ന്നത് ശിവബാബയാണ്. പൂജ ചെയ്യേണ്ടതും ഒരേയൊരു ശിവബാബയുടേതും ദേവതകളുടേതുമാണ്. ബ്രാഹ്മണരുടെ പൂജ ഒരിക്കലും ഉണ്ടാകുന്നില്ല കാരണം നിങ്ങളുടെ ആത്മാവ് പവിത്രമായിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും ശരീരം പവിത്രമല്ല. അതുകൊണ്ട് പൂജയ്ക്ക് യോഗ്യരല്ല. മഹിമയ്ക്ക് യോഗ്യരാണ്. വന്ദേമാതരം എന്നു പറയാറുണ്ട്. മാതാക്കളുടെ സൈന്യം എന്തുചെയ്തു? മാതാക്കള് തന്നെയാണ് ശ്രീമത്ത് പ്രകാരം ജ്ഞാനം നല്കിയത്. മാതാക്കള് എല്ലാവരെയും ജ്ഞാനാമൃതം കുടിപ്പിക്കുന്നു. യഥാര്ത്ഥരീതിയില് നിങ്ങള് തന്നെയാണ് മനസ്സിലാക്കുന്നത്. ശാസ്ത്രങ്ങളില് വളരെയധികം കഥകള് എഴുതപ്പെട്ടിട്ടുണ്ട്. അതാണ് അവര് കേള്പ്പിക്കുന്നത്. നിങ്ങള് അതെല്ലാം തന്നെ സത്യം സത്യം എന്നു പറഞ്ഞിരുന്നു. നിങ്ങളും ഇത് അവര്ക്ക് കേള്പ്പിച്ചു കൊടുക്കുകയാണെങ്കില് അവര് സത്യം സത്യം എന്ന് പറയും. ഇപ്പോള് നിങ്ങള്ക്ക് ഇതിനെയൊന്നും സത്യം സത്യം എന്ന് പറയാന് സാധിക്കില്ല. മനുഷ്യര് കല്ലു ബുദ്ധികളായതുകൊണ്ടാണ് സത്യം സത്യം എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇങ്ങനെയൊരു മഹിമയുമുണ്ട് കല്ലുബുദ്ധികളും പവിഴബുദ്ധികളും. പവിഴപുരിയിലെ നാഥന്മാരെയാണ് പവിഴബുദ്ധികളെന്ന് പറയുന്നത്. നേപ്പാളില് ഇതിന്റെ ചിത്രമുണ്ട്. പവിഴപുരിയിലെ നാഥനാണ് ലക്ഷ്മി-നാരായണന്. അത് അവരുടെ കുലമാണ്. ഇപ്പോള് മുഖ്യമായ കാര്യമിതാണ് രചയിതാവിന്റെയും രചനയുടേയും രഹസ്യത്തെക്കുറിച്ച് അറിയുക. ഇതിനെക്കുറിച്ചാണ് ഋഷിമുനിമാര് അറിയില്ല അറിയില്ല എന്ന് പറഞ്ഞ് വന്നത്. ഇപ്പോള് നിങ്ങള് ബാബയിലൂടെ സര്വ്വതും അറിഞ്ഞു കഴിഞ്ഞു. അതായത് ആസ്തികരായി മാറി. മായാ രാവണന് നാസ്തികരാക്കി മാറ്റി. ശരി.

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും ആത്മീയ അച്ഛന്റെ ആത്മീയകുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സദാ സ്മൃതിയുണ്ടായിരിക്കണം നമ്മള് ബ്രഹ്മാ മുഖവംശാവലികളായ ബ്രാഹ്മണരാണ്. നമ്മള് ഏറ്റവും ഉയര്ന്ന കുലത്തിലുളളവരാണ്. നമുക്ക് പവിത്രമായിത്തീരണം, പവിത്രമാക്കി മാറ്റണം. പതിതപാവനനായ ബാബയുടെ സഹയോഗിയായിമാറണം.

2) ഓര്മ്മയുടെ കാര്യത്തില് ഒരിക്കലും തെറ്റ് ചെയ്യരുത്. ദേഹാഭിമാനം കാരണമാണ് മായ ഓര്മ്മയില് വിഘ്നം ഉണ്ടാക്കുന്നത്. അതുകൊണ്ട് ആദ്യം ദേഹാഭിമാനത്തെ ഉപേക്ഷിക്കണം. യോഗാഗ്നിയിലൂടെ പാപത്തെ നശിപ്പിക്കണം.

വരദാനം :-
സാധനങ്ങളുടെ പ്രവൃത്തിയില് കഴിഞ്ഞുകൊണ്ടും കമലപുഷ്പ സമാനം വേറിട്ടവരും പ്രിയപ്പെട്ടവരുമായി കഴിയുന്ന പരിധിയില്ലാത്ത വൈരാഗിയായി ഭവിക്കൂ

സാധനങ്ങള് ലഭിക്കുകയാണെങ്കില് അതിനെ വിശാല ഹൃദയത്തോടെ ഉപയോഗിക്കൂ, ഈ സാധനങ്ങള് ഉള്ളത് തന്നെ താങ്കള്ക്ക് വേണ്ടിയാണ്, എന്നാല് സാധനയെ മറക്കരുത്. പൂര്ണ്ണമായ ബാലന്സ് ഉണ്ടായിരിക്കണം. സാധനം മോസശമല്ല, സാധനം താങ്കളുടെ കര്മ്മത്തിന്റെ, യോഗത്തിന്റെ ഫലമാണ്. എന്നാല് സാധനത്തിന്റെ പ്രവൃത്തിയില് കഴിഞ്ഞു കൊണ്ട് കമലപുഷ്പ സമാനം വേറിട്ടതും ബാബയ്ക്ക് പ്രിയപ്പെട്ടതുമാകൂ. ഉപയോഗിച്ചുകൊണ്ട് അതിന്റെ പ്രഭാവത്തിലേക്ക് വരരുത്. സാധനങ്ങളില് പരിധിയില്ലാത്ത വൈരാഗ്യ വൃത്തി മറഞ്ഞുപോകരുത്. ആദ്യം സ്വയത്തില് ഇത് പ്രത്യക്ഷമാക്കൂ ശേഷം വിശ്വത്തിന്റെ വായുമണ്ഢലത്തില് പരത്തൂ.

സ്ലോഗന് :-
പരവശവരായവരെ സ്വസ്ഥിതിയില് ഇരുത്തുന്നത് തന്നെയാണ് ഏറ്റവും നല്ല സേവനം.