09.02.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ശിവജയന്തിയുടെ സമയത്ത് നിങ്ങള് വളരെ ആഘോഷപൂര്വ്വം നിരാകാരനായ അച്ഛന്റെ ജീവചരിത്രം എല്ലാവരേയും കേള്പ്പിക്കൂ, വജ്രതൂല്യമായിട്ടുള്ളത് ഈ ശിവജയന്തി തന്നെയാണ്.

ചോദ്യം :-
നിങ്ങള് ബ്രാഹ്മണരുടെ സത്യമായ ദീപാവലി എപ്പോഴാണ്, എങ്ങനെയാണ്?

ഉത്തരം :-
വാസ്തവത്തില് ശിവജയന്തി തന്നെയാണ് നിങ്ങളുടെ സത്യം സത്യമായ ദീപാവലി എന്തുകൊണ്ടെന്നാല് ശിവബാബ വന്ന് നിങ്ങള് ആത്മാക്കളാകുന്ന ദീപങ്ങളെ തെളിയിക്കുകയാണ്. ഓരോ വീട്ടിലേയും ദീപം തെളിയുന്നു അര്ത്ഥം ആത്മജ്യോതി തെളിയുന്നു. അവര് സ്ഥൂലത്തിലുള്ള ദീപം തെളിയിക്കുന്നു എന്നാല് നിങ്ങളുടെ സത്യമായ ദീപം ശിവബാബ വരുന്നതിലൂടെയാണ് തെളിയുന്നത് അതിനാല് നിങ്ങള് വളരെ വര്ണ്ണാഭമായി ശിവജയന്തി ആഘോഷിക്കൂ.

ഓംശാന്തി.  
മധുര മധുരമായ ആത്മീയ കുട്ടികള് ശിവജയന്തി ആഘോഷിക്കുന്നു അതുപോലെ ഭാരതത്തില് തന്നെയാണ് ശിവജയന്തി ആഘോഷിക്കുന്നത്. ഒന്നിന്റെ ജയന്തിയാണ് ആഘോഷിച്ചുവരുന്നത്. ആ ശിവനെ പിന്നെ സര്വ്വവ്യാപി എന്നു പറഞ്ഞു. ഇപ്പോള് സര്വ്വരുടേയും ജയന്തിയുണ്ടാവുക സാധ്യമല്ല. ജയന്തി എപ്പോഴാണ് ആഘോഷിക്കുന്നത്? എപ്പോഴാണോ ഗര്ഭത്തില് നിന്നും പുറത്ത് വരുന്നത് അപ്പോള്. തീര്ച്ചയായും ശിവജയന്തി ആഘോഷിക്കുന്നുണ്ട്. ആര്യസമാജത്തിലുള്ളവരും ആഘോഷിക്കുന്നു. ഇപ്പോള് നിങ്ങള് 83-ാമത് ജയന്തിയാണ് ആഘോഷിക്കുന്നത്, അര്ത്ഥം ജനിച്ചിട്ട് 83 വര്ഷമായി. എല്ലാവരുടേയും ജന്മദിനം ഓര്മ്മവെയ്ക്കാറുണ്ട്, ഇവര് ഇന്ന ദിവസം ഗര്ഭത്തില് നിന്നും പുറത്തുവന്നു. ഇപ്പോള് നിങ്ങള് ശിവബാബയുടെ 83-ാമത് ജന്മദിനം ആഘോഷിക്കുകയാണ്. ബാബ നിരാകാരനാണ്, ബാബയ്ക്ക് എങ്ങനെ ജയന്തിയുണ്ടാകും? എത്ര വലിയ വലിയ മനുഷ്യര്ക്കാണ് ക്ഷണപത്രിക അയയ്ക്കുന്നത്. ആരെങ്കിലും ചോദിക്കേണ്ടതാണ്- ജയന്തി എങ്ങനെ ആഘോഷിക്കാന് സാധിക്കും? ബാബ എപ്പോള് എങ്ങനെ ജന്മമെടുത്തു? പിന്നീട് അവരുടെ ശരീരത്തിന് എന്ത് പേരാണ് വെച്ചത്? പക്ഷേ തീര്ത്തും കല്ലുബുദ്ധികളാണ് ഇങ്ങനെ ഒന്നും ചോദിക്കുന്നില്ല. നിങ്ങള് അവര്ക്ക് മനസ്സിലാക്കിക്കൊടുക്കണം-ബാബ നിരാകാരനാണ്, പേര് ശിവന് എന്നാണ്. നിങ്ങള് സാളിഗ്രാമങ്ങളായ കുട്ടികളാണ്. അറിയാം ഈ ശരീരത്തില് സാളിഗ്രാമമുണ്ട്. പേര് ശരീരത്തിനാണ് വെയ്ക്കുന്നത്. അത് പരമാത്മാ ശിവനാണ്. ഇപ്പോള് നിങ്ങള് എത്ര വര്ണ്ണാഭമായാണ് പരിപാടികള് നടത്തുന്നത്. ദിനം പ്രതിദിനം നിങ്ങള് വളരെ ആരവത്തോടെ മനസ്സിലാക്കിക്കൊടുക്കുന്നുണ്ട്, അതായത് എപ്പോഴാണോ ശിവബാബ ബ്രഹ്മാശരീരത്തില് പ്രവേശിച്ചത് അതുതന്നെയാണ് അവരുടെ ജയന്തിയായി പാടപ്പെടുന്നത്. ബാബയ്ക്ക് തിയ്യതിയും സമയവും ഒന്നുമില്ല. പറയുന്നു ഞാന് ഈ സാധാരണ ശരീരത്തില് പ്രവേശിച്ചിരിക്കുകയാണ്. പക്ഷേ എപ്പോള്, ഏത് സമയത്ത് അത് പറയുന്നില്ല. തിയ്യതിയും ദിവസവും സമയവുമൊക്കെ പറയുകയാണെങ്കില് പറയാന് സാധിക്കും ഇന്ന തിയ്യതിയിലെന്ന്. ബാബക്ക് ജാതകവുമില്ല. വാസ്തവത്തില് ഏറ്റവും ശ്രേഷ്ഠമായ ജാതകം ബാബയുടേതാണ്. ബാബയുടെ കര്ത്തവ്യവും സര്വ്വശ്രേഷ്ഠമാണ്. പ്രഭോ അങ്ങയുടെ മഹിമ അപരം അപാരമാണ് എന്ന് പറയാറുണ്ട്. എങ്കില് തീര്ച്ചയായും എന്തെങ്കിലും ചെയ്തിട്ടുണ്ടാകണം. ഒരുപാടുപേര്ക്ക് മഹിമ പാടുന്നുണ്ട്. നെഹ്റു, ഗാന്ധി മുതലായ എല്ലാവര്ക്കും മഹിമ പാടുന്നുണ്ട്. പക്ഷേ ബാബയുടെ മഹിമ ആര്ക്കും വര്ണ്ണിക്കാന് സാധിക്കില്ല. നിങ്ങള് മനസ്സിലാക്കുന്നുണ്ട് ബാബ ശാന്തിയുടെ സാഗരമാണ്, ജ്ഞാനസാഗരമാണ്. തീര്ച്ചയായും ഒരേ ഒരു ബാബയേയുള്ളൂ. പിന്നീട് എങ്ങനെ ബാബയെ സര്വ്വവ്യാപി എന്നു പറയാന് സാധിക്കും. പക്ഷേ ഒന്നും മനസ്സിലാക്കുന്നില്ല. പിന്നീട് നിങ്ങള് ആഘോഷിക്കുമ്പോള് ആരും ചോദിക്കുന്നതിനുള്ള സാഹസവും കാണിക്കുന്നില്ല. ഇല്ലെങ്കില് ചോദിക്കേണ്ടതാണ് ശിവജയന്തി ആഘോഷിക്കുന്നുണ്ട്, മഹിമ പാടുന്നുണ്ട് എങ്കില് തീര്ച്ചയായും ആരോ വന്ന് പോയിട്ടുണ്ട്. വളരെയധികം ഭക്തരുമുണ്ട്. അഥവാ ഗവണ്മെന്റ് അംഗീകരിക്കുന്നില്ലെങ്കില് പിന്നെ ഭക്തരുടേയും സാധു സന്യാസി, ഗുരുക്കന്മാരുടേയും സ്റ്റാമ്പുകള് ഉണ്ടാക്കാനും സാധിക്കില്ല. എങ്ങനെയാണോ ഗവണ്മെന്റ് അതുപോലെത്തന്നെയാണ് പ്രജകളും. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ബാബയുടെ ജീവചരിത്രം നന്നായി മനസ്സിലായി. നിങ്ങള്ക്ക് എത്ര ലഹരിയുണ്ടോ അത്രയും മറ്റാര്ക്കും ഉണ്ടാവുക സാധ്യമല്ല. നിങ്ങള് തന്നെയാണ് പറയുന്നത് ശിവജയന്തി വജ്യതുല്യമാണ്, ബാക്കി എല്ലാവരുടേയും ജയന്തി കക്കയ്ക്ക് തുല്യമാണ്. ബാബ തന്നെയാണ് വന്ന് കക്കയെ വജ്യതുല്യമാക്കി മാറ്റുന്നത്. ശ്രീകൃഷ്ണനും ബാബയിലൂടെയാണ് ഇത്രയും ഉയര്ന്ന പദവി പ്രാപ്തമാക്കിയത്. അതിനാലാണ് ബാബയുടെ ജയന്തി വജ്രതുല്യമാണ് എന്ന് പാടുന്നത്. ആദ്യം കക്കയ്ക്കുസമാനമായിരുന്നു പിന്നീട് ബാബയാണ് വജ്രതുല്യമാക്കി മാറ്റിയത്. ഈ കാര്യങ്ങള് മനുഷ്യര്ക്ക് അറിയില്ല. കൃഷ്ണനെ അങ്ങനെയുള്ള വിശ്വരാജകുമാരനാക്കി മാറ്റിയത് ആരാണ്? അതിനാല് കൃഷ്ണജന്മാഷ്ഠമി ആഘോഷിക്കുന്നതും മനസ്സിലാക്കിക്കൊടുക്കണം. കുട്ടി മാതാവിന്റെ ഗര്ഭത്തില് നിന്ന് തന്നെയാണ് പുറത്തുവന്നത്. പിന്നീട് കുട്ടിയെ കൂടയില് വെച്ച് കൊണ്ടുപോയി. ഇപ്പോള് കൃഷ്ണനാണെങ്കില് വിശ്വത്തിന്റെ രാജകുമാരനാണ് പിന്നെ കൃഷ്ണന് എന്തിനാണ് ഭയക്കുന്നത്? അവിടെ കംസന് മുതലായവര് എവിടെ നിന്നുവന്നു? ഈ മുഴുവന് കാര്യങ്ങളും ശാസ്ത്രങ്ങളില് എഴുതിയിട്ടുള്ളതാണ്. ഇപ്പോള് നിങ്ങള് നന്നായി മനസ്സിലാക്കിക്കൊടുക്കണം. മനസ്സിലാക്കിക്കൊടുക്കുന്നതിനുള്ള യുക്തികള് വളരെ നല്ലതായിരിക്കണം. എല്ലാവര്ക്കും ഒരേപോലെ പഠിപ്പിക്കാന് സാധിക്കില്ല. യുക്തിയുക്തമായി മനസ്സിലാക്കിക്കൊടുക്കാത്ത കാരണത്താല് അത് കൂടുതലും ഡിസ്സര്വ്വീസാകുന്നു.

ഇപ്പോള് ശിവജയന്തി ആഘോഷിക്കുകയാണ് എങ്കില് ശിവന്റെ മഹിമ തന്നെയാണ് പാടേണ്ടത്. ഗാന്ധിജയന്തി സമയത്ത് ഗാന്ധിജിയുടെ മഹിമ തന്നെയാണ് പാടുക. അപ്പോള് മറ്റൊന്നും തോന്നില്ല. ഇപ്പോള് നിങ്ങള് ശിവജയന്തി ആഘോഷിക്കുകയാണെങ്കില് തീര്ച്ചയായും ബാബയ്ക്ക് മഹിമയും ജീവിതകഥയും ജീവചരിത്രവും ഉണ്ടാകും. നിങ്ങള് ആ ദിവസം ഇരുന്ന് ബാബയുടെ ജീവചരിത്രം തന്നെ കേള്പ്പിക്കൂ. ബാബ പറയുന്നു ശിവജയന്തി എങ്ങനെയാണ് ആരംഭിച്ചത് എന്ന് ഒരു മനുഷ്യനും ചോദിക്കുന്നില്ല. അവര്ക്ക് ഒരു വര്ണ്ണനയുമില്ല. ബാബയുടെ മഹിമ അപരം അപാരമായി പാടപ്പെടുന്നു. ശിവബാബയെ നിഷ്കളങ്കരുടെ നാഥന് എന്നു പറഞ്ഞ് വളരെ അധികം മഹിമ പാടുന്നു. ബാബ നിഷ്കളങ്കനായ ഭണ്ഢാരിയാണ്. ലോകര് ശിവ ശങ്കരന് എന്ന് പറയുന്നു. ശങ്കരനെ ഭോലാനാഥനാണ് എന്ന് കരുതുന്നു. വാസ്തവത്തില് ശങ്കരനെ കാണുമ്പോള് നിഷ്കളങ്കനായ നാഥനായി തോന്നുന്നില്ല. ശങ്കരനെക്കുറിച്ച് പറയുന്നത് കണ്ണ് തുറന്നതും വിനാശമുണ്ടായി എന്നാണ്, ഉന്മത്തനായി നടക്കുന്നയാളെ പിന്നീട് നഷ്കളങ്കനായ നാഥന് എന്ന് എങ്ങനെ പറയും. മഹിമ ഒന്നിന് മാത്രമാണുള്ളത്. നിങ്ങള് ശിവക്ഷേത്രങ്ങളില് ചെന്ന് മനസ്സിലാക്കിക്കൊടുക്കണം. അവിടേയ്ക്ക് ഒരുപാടുപേര് വരും അപ്പോള് ശിവന്റെ ജീവചരിത്രം കേള്പ്പിക്കണം. നിഷ്കളങ്കരുടെ നാഥനും ഭണ്ഢാരിയുമായ ശിവബാബാ എന്നാണ് വിളിക്കുന്നത്. ഇപ്പോള് ശിവനും ശങ്കരനും തമ്മിലുള്ള വ്യത്യാസവും നിങ്ങള് തന്നെ പറഞ്ഞുകൊടുക്കണം. ശിവബാബയുടെ പൂജയുണ്ടാകുന്നത് ശിവ ക്ഷേത്രങ്ങളിലാണ്. അതിനാല് നിങ്ങള് അവിടെച്ചെന്ന് ശിവബാബയുടെ ജീവിതകഥ പറഞ്ഞുകൊടുക്കണം. ജീവചരിത്രം എന്ന് കേട്ട് ശിവന്റെ ജീവചരിത്രം എങ്ങനെ കേള്പ്പിക്കും എന്ന് ചിന്തിച്ച് ചിലര്ക്ക് തലചുറ്റാന് വരെ സാധ്യതയുണ്ട്. അതിനാല് അത്ഭുതകരമായ കാര്യമാണ് എന്ന് മനസ്സിലാക്കി അനേകം പേര് വരും. പറയൂ, ക്ഷണം അനുസരിച്ച് ആരെല്ലാമാണോ വരുന്നത് അവര്ക്ക് ഞങ്ങള് നിരാകാരനായ പരമപിതാ പരമാത്മാവിന്റെ ജീവിതകഥ പറഞ്ഞുതരാം. ഗാന്ധിജി മുതലായവരുടെ ജീവചരിത്രവും കേള്ക്കാറുള്ളതല്ലേ. ഇപ്പോള് നിങ്ങള് ശിവബാബയുടെ മഹിമ ചെയ്യുകയാണെങ്കില് മനുഷ്യരുടെ ബുദ്ധിയില് നിന്നും സര്വ്വവ്യാപി എന്ന കാര്യം മാഞ്ഞുപോകും. ഒരാളുടെ മഹിമയ്ക്ക് മറ്റൊരാളുടേതുമായി സാമ്യമുണ്ടാകില്ല. അവര് എത്ര മണ്ഢപങ്ങള് ഉണ്ടാക്കിയാലും പ്രദര്ശിനികള് ചെയ്താലും അതൊന്നും ശിവബാബയുടെ ക്ഷേത്രങ്ങളല്ല. നിങ്ങള്ക്ക് അറിയാം സത്യംസത്യമായ ശിവബാബയുടെ വാസ്തവത്തിലുള്ള ക്ഷേത്രം ഇതാണ്, ഇവിടെ രചയിതാവ് സ്വയം വന്നിരുന്ന് രചനയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ രഹസ്യം പറഞ്ഞുതരുകയാണ്. നിങ്ങള്ക്ക് എഴുതാന് സാധിക്കും രചയിതാവിന്റെ ജീവിത ചരിത്രവും രചനയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ രഹസ്യം അഥവാ ചരിത്രവും കേള്പ്പിക്കാം. ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതണം. വലിയ വലിയ ആളുകളുടെ അടുത്തേയ്ക്ക് പോവുകയാണെങ്കില് പരമപിതാ പരമാത്മാവിന്റെ ജീവിതകഥ ആരാണ് പറഞ്ഞുതരുന്നത് എന്നു കരുതി അത്ഭുതപ്പെടും. കേവലം രചനയേക്കുറിച്ച് മാത്രം പറയുകയാണെങ്കില് അവര് മനസ്സിലാക്കും പ്രളയമുണ്ടായി പിന്നീട് പുതിയ രചനയുണ്ടായി എന്ന്. പക്ഷേ അങ്ങനെയല്ല, ബാബ വന്ന് പതിതരെ പാവനമാക്കി മാറ്റുന്നു എന്ന് നിങ്ങള് മനസ്സിലാക്കിക്കൊടുത്താല് അവര് അത്ഭുതപ്പെടും. ശിവക്ഷേത്രങ്ങളിലേയ്ക്കും അനേകം പേര് വരും. ഹാള് അഥവാ മണ്ഢപം വളരെ വലുതായിരിക്കണം. നിങ്ങള് പ്രഭാതത്തില് ചുറ്റാന് ഇറങ്ങിയതാണെങ്കിലും ശരി ഈ ലക്ഷ്മീ നാരായണന്റെ രാജ്യം ആരാണ് സ്ഥാപിച്ചത് എന്നത് അവര്ക്ക് മനസ്സിലാക്കിക്കൊടുക്കണം. സര്വ്വാത്മാക്കളുടേയും പിതാവായ ശിവബാബയാണ് വന്ന് രാജയോഗം പഠിപ്പിക്കുന്നത്. ശിവക്ഷേത്രത്തില് ചെന്ന് എങ്ങനെ എങ്ങനെയെല്ലാം മനസ്സിലാക്കിക്കൊടുക്കാം എന്ന് ഇതുപോലെ വിചാരസാഗര മഥനം ചെയ്യണം. ശിവക്ഷേത്രത്തില് അതിരാവിലെയാണ് പൂജ നടക്കുക, മണി മുഴങ്ങുന്നതും അതിരാവിലെയാണ്. ശിവബാബ വരുന്നതും പ്രഭാത സമയത്താണ്. അര്ധരാത്രിയിലാണ് എന്ന് പറയാനും സാധിക്കില്ല. ആ സമയത്ത് നിങ്ങള്ക്ക് ജ്ഞാനവും കേള്പ്പിക്കാന് സാധിക്കില്ല കാരണം ആ സമയത്ത് മനുഷ്യര് എല്ലാവരും ഉറങ്ങുകയായിരിക്കും. പിന്നെ മനുഷ്യര്ക്ക് രാത്രിയിലാണെങ്കില് കുറച്ച് സമയമേ ലഭിക്കൂ. വിളക്കുകളും പ്രകാശിച്ചുകൊണ്ടിരിക്കും. നന്നായി പ്രകാശമുണ്ടാവുകയും വേണം. ശിവബാബ വന്ന് നിങ്ങള് ആത്മാക്കളെ ഉണര്ത്തുകയാണ്. സത്യമായ ദീപാവലി ഇതാണ്, എല്ലാ വീടുകളിലും ദീപം തെളിയുന്നു അര്ത്ഥം ആത്മജ്യോതി തെളിയുന്നു. അവരാണെങ്കില് വീട്ടില് സ്ഥൂലദീപങ്ങള് തെളിയിക്കുകയാണ്. പക്ഷേ ദീപാവലിയുടെ വാസ്തവത്തിലുള്ള അര്ത്ഥം ഇതാണ്. ചിലരുടെ ദീപം തീര്ത്തും പ്രകാശിക്കുന്നില്ല. എന്റെ ദീപം എങ്ങനെ തെളിയുന്നു എന്ന് നിങ്ങള്ക്ക് അറിയാം. ആരെങ്കിലും മരിക്കുകയാണെങ്കില് അന്ധകാരം ഉണ്ടാകരുത് എന്നു കരുതി ദീപം തെളിയിക്കുന്നു. പക്ഷേ അതിന് ആദ്യം ആത്മദീപം തെളിയണം എങ്കിലേ അന്ധകാരമില്ലാതാകൂ. ഇല്ലെങ്കില് മനുഷ്യര് ഘോരാന്ധകാരത്തിലാണ്. ആത്മാവാണെങ്കില് സെക്കന്റില് ഒരു ശരീരം ഉപേക്ഷിച്ച് അടുത്തത് എടുക്കും. ഇതില് അന്ധകാരത്തിന്റെ കാര്യമില്ല. ഇത് ഭക്തിമാര്ഗ്ഗത്തിലുള്ള ആചാരമാണ്. നെയ്യ് കഴിയുമ്പോഴാണ് ദീപം അണയുന്നത്. അന്ധകാരം എന്നതിന്റെ അര്ത്ഥവും ആരും മനസ്സിലാക്കുന്നില്ല. പിതൃക്കളെ കഴിപ്പിക്കുന്നതിന്റെ അര്ത്ഥവും മനസ്സിലാക്കുന്നില്ല. മുമ്പ് ആത്മാക്കളെ വിളിക്കുമായിരുന്നു, എന്തെങ്കിലും ചോദിക്കുമായിരുന്നു. ഇപ്പോള് അത് നടക്കുന്നില്ല. ഇവിടെയും വരും. ചില സമയങ്ങളില് എന്തെങ്കിലും സംസാരിക്കുകയും ചെയ്യും. പറയൂ നിങ്ങള്ക്ക് സുഖമാണോ? അപ്പോള് പറയും അതേ. തീര്ച്ചയായും ഇവിടെ നിന്ന് ആരാണോ പോകുന്നത് അവര് നല്ലവീട്ടിലേ ജന്മമെടുക്കൂ. ജന്മമെടുക്കുന്നത് തീര്ച്ചയായും അജ്ഞാനിയൂടെ വീട്ടിലായിരിക്കും. ജ്ഞാനിയുടെ വീട്ടില് ജന്മമെടുക്കാന് സാധിക്കില്ല കാരണം ജ്ഞാനിയായ ബ്രാഹ്മണന് ഒരിയ്ക്കലും വികാരത്തിലേയ്ക്ക് പോകാന് സാധിക്കില്ല. അവര് പവിത്രമാണ്. തീര്ച്ചയായും നല്ല സുഖിയായ വീട്ടില് ചെന്ന് ജന്മമെടുക്കും. വിവേകവും പറയുന്നുണ്ട്- എങ്ങനെയാണോ അവസ്ഥ, അതുപോലെയാണ് ജന്മം. പിന്നീട് അവിടെ തന്റെ തിളക്കം കാണിക്കും. ശരീരം ചെറുപ്പമാണ് അതിനാല് സംസാരിക്കാന് സാധിക്കില്ല. കുറച്ച് വലുതായാല് ജ്ഞാനത്തിന്റെ തിളക്കം തീര്ച്ചയായും കാണിക്കും. എങ്ങനെയാണോ ചിലര് ശാസ്ത്രത്തിന്റെ സംസ്ക്കാരം എടുത്തുകൊണ്ടുപോയാല് ചെറുപ്പത്തില്ത്തന്നെ അതില് മുഴുകുന്നത് അതുപോലെ ഇവിടെനിന്ന് ജ്ഞാനം എടുത്ത് പോയാല് തീര്ച്ചയായും മഹിമ ഉണ്ടാകും.

നിങ്ങള് ശിവജയന്തി ആഘോഷിക്കുകയാണ്. അവര്ക്ക് ഇതിന്റെ അര്ത്ഥം മനസ്സിലാക്കാന് സാധിക്കില്ല. ചോദിക്കണം- അഥവാ ശിവന് സര്വ്വവ്യാപിയാണെങ്കില് ജയന്തി എങ്ങനെ ആഘോഷിക്കാന് സാധിക്കും? ഇപ്പോള് നിങ്ങള് കുട്ടികള് പഠിക്കുകയാണ്. നിങ്ങള്ക്ക് അറിയാം ബാബ ടീച്ചറുമാണ് അച്ഛനുമാണ് സദ്ഗുരുവുമാണ്. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് സിക്കുകാരും പറയുന്നുണ്ട് സത്ശ്രീ അകാലമൂര്ത്ത് എന്ന്. ഇപ്പോള് വാസ്തവത്തില് സര്വ്വാത്മാക്കളും അകാലമൂര്ത്താണ് പക്ഷേ ഒരു ശരീരം ഉപേക്ഷിച്ച് അടുത്തത് എടുക്കുന്നു അതിനാല് ജനന-മരണം എന്നു പറയുന്നു. ആത്മാവ് അതുതന്നെയാണ്. ആത്മാവ് 84 ജന്മം എടുക്കുന്നു. കല്പം എപ്പോഴാണോ പൂര്ത്തിയാകുന്നത് അപ്പോള് സ്വയം വന്ന് പറയുകയാണ് ഞാന് ആരാണ്, ഞാന് എങ്ങനെയാണ് ഇവരില് പ്രവേശിക്കുന്നത്? ഇതിലൂടെ നിങ്ങള് കാര്യങ്ങള് മനസ്സിലാക്കുന്നു. ആദ്യം ഒന്നും അറിയില്ലായിരുന്നു. തീര്ച്ചയായും പരമാത്മാവ് അവതരിക്കും പക്ഷേ എങ്ങനെ, എപ്പോള് അവതരിച്ചു, ഒന്നും മനസ്സിലാക്കിയിരുന്നില്ലല്ലോ. ദിനംപ്രതി ദിനം നിങ്ങളുടെ ബുദ്ധിയില് ഈ കാര്യങ്ങള് വന്നുകൊണ്ടിരിക്കും. പുതിയ പുതിയ കാര്യങ്ങള് നിങ്ങള് കേട്ടുകൊണ്ടിരിക്കും. മുമ്പ് ആരെങ്കിലും രണ്ട് അച്ഛന്മാരുടെ രഹസ്യം മനസ്സിലാക്കിത്തന്നിട്ടുണ്ടോ. മുമ്പ് നിങ്ങള് ചെറിയ കുട്ടികളെപ്പോലെയായിരുന്നു. ഇപ്പോഴും വളരെ അധികം കുട്ടികള് പറയുന്നുണ്ട്- ബാബാ, ഞാന് താങ്കളുടെ രണ്ട് ദിവസം പ്രായമായ കുട്ടിയാണ്. ഇത്ര ദിവസമായ കുട്ടിയാണ്. മനസ്സിലാക്കുന്നുണ്ട് എന്തെല്ലാം നടക്കുന്നുണ്ടോ അതെല്ലാം കല്പം മുന്നിലേത് പോലെയാണ്. ഇതില് വളരെയധികം ജ്ഞാനമുണ്ട്. മനസ്സിലാക്കാനും സമയമെടുക്കും. ജന്മമെടുത്തശേഷം മരണമടയുകയും ചെയ്യാറുണ്ട്. രണ്ടുമാസം, 8 മാസം പ്രായമായശേഷം മരിക്കുന്നുമുണ്ട്. നിങ്ങളുടെ അടുത്തേയ്ക്ക് വരുമ്പോള് പറയും ഇത് ശരിയാണ്. ബാബ നമ്മുടെ അച്ഛനാണ്, നാം അവരുടെ സന്താനങ്ങളാണ്. ശരിയാണ് ശരിയാണ് എന്ന് പറയും. കുട്ടികള് എഴുതാറുമുണ്ട്- വളരെ പ്രഭാവിതരാകുന്നു. പിന്നീട് പുറത്തുപോയാല് കഴിഞ്ഞു, മരിച്ചുപോകുന്നു. പിന്നീട് വരുന്നേയില്ലെങ്കില് എന്തുണ്ടാകും? അവസാന സമയത്ത് വന്ന് റിഫ്രഷാകും അല്ലെങ്കില് പ്രജയായി മാറും. ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കിക്കൊടുക്കണം. നമ്മള് ശിവജയന്തി എങ്ങനെയാണ് ആഘോഷിക്കുന്നത്? ശിവബാബ എങ്ങനെയാണ് സദ്ഗതി നല്കുന്നത്? ശിവബാബ സ്വര്ഗ്ഗം സമ്മാനമായി കൊണ്ടുവരികയാണ്. സ്വയം പറയുന്നു ഞാന് നിങ്ങളെ രാജയോഗം പഠിപ്പിക്കുകയാണ്. വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുകയാണ്. ബാബ സ്വര്ഗ്ഗത്തിന്റെ അധികാരിയാണ് അതിനാല് തീര്ച്ചയായും സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കിത്തന്നെയാണ് മാറ്റുക. നമ്മള് ബാബയുടെ ജീവചരിത്രം പറഞ്ഞുകൊടുക്കുകയാണ്. എങ്ങനെയാണ് സ്വര്ഗ്ഗം സ്ഥാപിക്കുന്നത്, എങ്ങനെയാണ് രാജയോഗം പഠിപ്പിക്കുന്നത്, വന്ന് മനസ്സിലാക്കൂ. എങ്ങനെയാണോ ബാബ മനസ്സിലാക്കിത്തരുന്നത് അതുപോലെ എന്താ കുട്ടികള്ക്ക് മനസ്സിലാക്കിക്കൊടുക്കാന് കഴിയില്ലേ? ഇതില് വളരെ നന്നായി മനസ്സിലാക്കിക്കൊടുക്കുന്നവര് വേണം. ശിവ ക്ഷേത്രങ്ങളില് വളരെ നന്നായി ആഘോഷിക്കുന്നുണ്ടാകും അതിനാല് അവിടെച്ചെന്ന് മനസ്സിലാക്കിക്കൊടുക്കണം. അഥവാ ലക്ഷ്മീ നാരായണന്റെ ക്ഷേത്രത്തില് ചെന്ന് ശിവബാബയുടെ ജീവിതകഥ പറഞ്ഞുകൊടുത്താല് ആര്ക്കും ദഹിക്കില്ല. ചിന്തയുണരില്ല. പിന്നീട് അവര്ക്ക് നല്ലരീതിയില് ബുദ്ധിയില് ഇരിക്കുന്ന തരത്തില് മനസ്സിലാക്കിക്കൊടുക്കേണ്ടിവരും. ലക്ഷ്മീ നാരായണന്റെ ക്ഷേത്രത്തില് അനേകം പേര് വരും. അവര്ക്ക് ലക്ഷ്മീ നാരായണന്റേയും രാധാ കൃഷ്ണന്റേയും രഹസ്യം മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും. അവര്ക്ക് വേറെ വേറെ ക്ഷേത്രങ്ങള് ഉണ്ടാക്കേണ്ടതില്ല. കൃഷ്ണ ജയന്തിക്ക് നിങ്ങള് ശ്രീകൃഷ്ണക്ഷേത്രത്തില് ചെന്ന് മനസ്സിലാക്കിക്കൊടുക്കാം- കൃഷ്ണനെത്തന്നെ വെളുത്തതെന്നും കറുത്തതെന്നും പാടുന്നത് എന്തുകൊണ്ടാണ്? ഗ്രാമത്തിലെ ബാലകനാണെന്നു കാണിക്കുന്നു. ഗ്രാമത്തില് പശുക്കളേയും ആടുകളേയും മേയ്ക്കുകയല്ലേ ചെയ്യുക. ബാബ ഓര്ക്കുകയാണ് ഞാന് ഗ്രാമത്തില് നിന്നാണ് വന്നത്. തലപ്പാവും ചെരുപ്പും ഒന്നുമുണ്ടായിരുന്നില്ല. ഇപ്പോള് എല്ലാം സ്മൃതിയില് വരുന്നു ഞാന് എന്തായിരുന്നു പിന്നീട് ബാബ വന്നു പ്രവേശിച്ചു. ശിവബാബ തന്നെയാണ് എല്ലാവരുടേയും സദ്ഗതി ദാതാവ് അതിനാല് ശിവബാബയെ ഓര്മ്മിക്കൂ എന്ന ബാബയുടെ സന്ദേശം എല്ലാവര്ക്കും ലഭിക്കണം. നിങ്ങള്ക്ക് രാമചന്ദ്രന്റെ ജീവചരിത്രവും പറഞ്ഞുകൊടുക്കാന് സാധിക്കും. എപ്പോഴാണ് അവരുടെ രാജ്യം ആരംഭിച്ചത്, എത്ര വര്ഷങ്ങളായി. ഇങ്ങനെയുള്ള ചിന്തകള് വരണം. ശിവക്ഷേത്രത്തില് ശിവബാബയുടെ ജീവചരിത്രം വേണം കേള്പ്പിക്കാന്. ലക്ഷ്മീ നാരായണന്മാരുടെ ക്ഷേത്രത്തില് അവരുടെ മഹിമ ചെയ്യണം. രാമന്റെ ക്ഷേത്രത്തില് ചെന്നാല് രാമന്റെ ജീവിതകഥ കേള്പ്പിക്കണം. ഇപ്പോള് നിങ്ങള് ദേവീ ദേവതാ ധര്മ്മം സ്ഥാപന ചെയ്യുന്നതിനുള്ള പുരുഷാര്ത്ഥത്തിലാണ്. ഹിന്ദു ധര്മ്മം ആരും സ്ഥാപിച്ചിട്ടില്ല. ഹിന്ദു എന്നത് ഒരു ധര്മ്മമേയല്ല- ഇത് നേരിട്ട് പറഞ്ഞാല് വഴക്കുണ്ടാക്കും. ഇവരേതോ ക്രിസ്ത്യാനിയാണെന്ന് കരുതും. അതിനാല് പറയൂ ഞങ്ങള് ആദി സനാതന ദേവീദേവതാ ധര്മ്മത്തിലുള്ളവരാണ് അതിനെത്തന്നെയാണ് ഇന്ന് ഹിന്ദു എന്ന് വിളിക്കുന്നത്. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ശിവജയന്തി വളരെ നന്നായി ആഘോഷിക്കൂ. ശിവബാബയുടെ ക്ഷേത്രത്തില് ശിവബാബയുടേയും ലക്ഷ്മീ നാരായണന്റെ ക്ഷേത്രത്തില് ലക്ഷ്മീ നാരായണന് അഥവാ രാധാകൃഷ്ണന്റെയും ജീവചരിത്രം കേള്പ്പിക്കണം. എല്ലാവര്ക്കും യുക്തിയുക്തമായി ജ്ഞാനം നല്കണം.

2) അജ്ഞാന അന്ധകാരത്തില് നിന്നും രക്ഷപ്പെടുന്നതിനായി ആത്മദീപത്തെ ജ്ഞാനമാകുന്ന നെയ്യ് ഒഴിച്ച് സദാ തെളിയിക്കണം. മറ്റുള്ളവരേയും അജ്ഞാന അന്ധകാരത്തില് നിന്നും പുറത്തുകൊണ്ടുവരണം.

വരദാനം :-
സര്വ്വ ഖജനാവുകളാലും സമ്പന്നമായി നിരന്തരം സേവനം ചെയ്യുന്ന അളവറ്റ, അഖണ്ഢ മഹാദാനിയായി ഭവിക്കൂ

ബാപ്ദാദ സംഗമയുഗത്തില് എല്ലാ കുട്ടികള്ക്കും ڇസ്ഥായിയും-അഖണ്ഢവുംڈ എന്ന വരദാനം നല്കിയിട്ടുണ്ട്. ആരാണോ ഈ വരദാനത്തെ ജീവിതത്തില് ധാരണ ചെയ്ത് അഖണ്ഢ മഹാദാനി അര്ത്ഥം നിരന്തരം സഹജ സേവാധാരിയാകുന്നത് അവര് നമ്പര്വണ്ണാകുന്നു. ദ്വാപരം മുതല് ഭക്ത ആത്മാക്കളും ദാനിയാകുന്നുണ്ട് എന്നാല് അളവറ്റ ഖജനാക്കളുടെ ദാനിയാകാന് സാധിക്കില്ല. വിനാശീ ഖജനാവ് അല്ലെങ്കില് വസ്തുവിന്റെ ദാനിയാകുന്നു, എന്നാല് താങ്കള് ദാതാവിന്റെ കുട്ടികള് ആരാണോ സര്വ്വ ഖജനാവുകളാലും സമ്പന്നമായിട്ടുള്ളത് അവര്ക്ക് ഒരു സെക്കന്റ് പോലും ദാനം നല്കാതിരിക്കാന് സാധിക്കില്ല.

സ്ലോഗന് :-
ഉള്ളിലെ സത്യതയും ശുദ്ധതയും പ്രത്യക്ഷമാകുന്നത് അപ്പോഴാണ് എപ്പോഴാണോ സ്വഭാവത്തില് സരളതയുണ്ടാകുന്നത്.