09.04.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ഇപ്പോള് നിങ്ങളുടെ എല്ലാ ഭാഗത്തേക്കുമുള്ള ആകര്ഷണങ്ങള് ഇല്ലാതാകണം കാരണം വീട്ടില് പോകണം, ബ്രാഹ്മണകുലത്തിന്റെ പേര് മോശമാക്കുന്ന യാതൊരു വികര്മ്മവും ഉണ്ടാകരുത്.

ചോദ്യം :-
ബാബ ഏത് കുട്ടികളെ കണ്ടാണ് സന്തോഷിക്കുന്നത് ?ഏത് കുട്ടികളാണ് ബാബയുടെ കണ്ണില് അലിഞ്ഞിരിക്കുന്നത് ?

ഉത്തരം :-
ഏത് കുട്ടികളാണോ വളരെ പേര്ക്ക് സുഖദായിയാകുന്നത്, സേവനതല്പ്പരരാകുന്നത്, അവരെ കണ്ട് ബാബയും സന്തോഷിക്കുന്നു. ഏത് കുട്ടികളുടെ ബുദ്ധിയിലാണോ ഇങ്ങനെയുള്ളത് - ഒരേയൊരു ബാബയോട് മാത്രം പറയും, ബാബയോട് മാത്രം സംസാരിക്കും...... ഇങ്ങിനെയുള്ള കുട്ടികള് ബാബയുടെ കണ്ണില് അലിഞ്ഞിരിക്കുന്നു. ബാബ പറയുന്നു എന്റെ സേവനം ചെയ്യുന്ന കുട്ടികള് എനിക്ക് അതിപ്രിയരാണ് അങ്ങനെയുള്ള കുട്ടികളെ ഞാന് ഓര്മ്മിക്കുന്നു.

ഓംശാന്തി.  
മധുര മധുരമായ ആത്മീയ കുട്ടികള്ക്കറിയാം നമ്മള് ഇരിക്കുന്നത് ബാബയുടെ സമീപത്താണ് ആ ബാബ ടീച്ചറുടെ രൂപത്തില് പഠിപ്പിക്കുകയും ചെയ്യുന്നു. അതേ ബാബ പതിത പാവനന് സദ്ഗതിദാതാവുമാണ്. കൂടെ കൊണ്ട് പോകുന്നവനുമാണ്, വളരെ സഹജമായി വഴി പറഞ്ഞ് തരുകയും ചെയ്യുന്നു. പതിതത്തില് നിന്ന് പാവനമാകുന്നതിന് യാതൊരു പരിശ്രമവും നല്കുന്നില്ല. കറങ്ങി നടന്ന് വിദേശത്തോ എവിടെ പോകുകയാണെങ്കിലും സ്വയം ആത്മാവാണെന്ന് മനസിലാക്കൂ. അങ്ങനെ തന്നെയാണ് മനസിലാക്കുന്നത്, എന്നാല് വീണ്ടും ബാബ പറയുന്നു - സ്വയം ആത്മാവാണെന്ന് നിശ്ചയം ചെയ്യൂ, ദേഹാഭിമാനം ഉപേക്ഷിച്ച് ആത്മാഭിമാനിയാകൂ. ഞങ്ങള് ആത്മാക്കളാണ്, പാര്ട്ടഭിനയിക്കുന്നതിന് വേണ്ടി ശരീരം എടുക്കുന്നു. ഒരു ശരീരം ഉപയോഗിച്ച് പാര്ട്ടഭിനയിച്ച് കഴിഞ്ഞാല് വേറൊന്ന് എടുക്കുന്നു. ചിലരുടേത് 100 വര്ഷം, ചിലര് 80 വര്ഷം, ചിലര്ക്ക് രണ്ട് വര്ഷം, ചിലര്ക്ക് 6 മാസം. ചിലരുടേത് ജനിക്കുമ്പോള് തന്നെ അവസാനിക്കുന്നു. ചിലര് ജന്മമെടുക്കുന്നതിന് മുമ്പ് ഗര്ഭത്തില് വെച്ച് തന്നെ അവസാനിക്കുന്നു. ഇപ്പോള് ഇവിടെയുള്ള പുനര്ജന്മവും, സത്യയുഗത്തിലെ പുനര്ജന്മവും രാവും പകലും തമ്മിലുള്ള വ്യത്യാസമുണ്ട്. ഇവിടെ ഗര്ഭത്തിലൂടെ ജന്മമെടുക്കുന്നതിനാല് ഇതിനെ ഗര്ഭ ജയില് എന്ന് പറയുന്നു. സത്യയുഗത്തില് ഗര്ഭ ജയില് ഉണ്ടാകില്ല അവിടെ വികര്മ്മമേ ഉണ്ടാകില്ല, രാവണരാജ്യം തന്നെയില്ല. ബാബ എല്ലാ കാര്യങ്ങളും മനസിലാക്കി തരുന്നു. പരിധിയില്ലാത്ത അച്ഛനിരുന്ന് ഈ ശരീരത്തിലൂടെയാണ് മനസിലാക്കി തരുന്നത്. ഈ ശരീരത്തിന്റെ ആത്മാവും കേള്ക്കുന്നു. സ്വന്തം ശരീരമില്ലാത്ത ജ്ഞാനസാഗരനായ ബാബയാണ് കേള്പ്പിക്കുന്നത്. ബാബ എപ്പോഴും ശിവന് എന്നാണ് അറിയപ്പെടുന്നത്. ബാബ പുനര്ജന്മ രഹിതന് എന്നതുപോലെ തന്നെ നാമരൂപ രഹിതനും ആണ് എന്നാണ് മനുഷ്യര് വിചാരിക്കുന്നത്.. ആ ബാബയെ സദാശിവന് എന്ന് പറയുന്നു. സദാകാലത്തേക്ക് ശിവം (നശിക്കാത്തത്) തന്നെയാണ്, ദേഹത്തിന് പേരൊന്നും ഇല്ല. (ഇദ്ദേഹത്തില് പ്രവേശിക്കുമ്പോഴും ഇദ്ദേഹത്തിന്റെ ശരീരത്തിന്റെ പേരില് വരുന്നില്ല.) നിങ്ങളുടേത് പരിധിയില്ലാത്ത സന്യാസമാണ്, അവര് പരിധിയുള്ള സന്യാസിമാരാണ്. അവരുടേയും പേര് അറിയപ്പെടാറുണ്ട്. നിങ്ങള്ക്കും ബാബ എത്ര നല്ല നല്ല പേരാണ് വെച്ചിരിക്കുന്നത്. ഡ്രാമയനുസരിച്ച് ആര്ക്കാണോ പേര് നല്കിയിട്ടുള്ളത് അത് പാടപ്പെടുന്നു. ബാബ മനസിലാക്കി തരുന്നു എന്റേതായി എങ്കില് തീര്ച്ചയായും സ്ഥിരമായിരിക്കും, ബാബയോ വിട്ട് പോകില്ല, എന്നാല് വിട്ടു പോവുകയാണെങ്കില് നല്കി പിന്നെ പേര് വെക്കുന്നത് കൊണ്ട് എന്ത് പ്രയോജനം. സന്യാസിമാരും വീണ്ടും വീട്ടിലേക്ക് മടങ്ങി വരികയാണെങ്കില് പഴയ പേരും പോകുന്നു.വീട്ടിലേക്ക് മടങ്ങി വരികയല്ലേ. സന്യാസിമാരായാല് അവര്ക്ക് മിത്ര സംബന്ധികളേയും മറ്റും ഓര്മ്മ വരില്ല എന്നില്ല. ചിലര്ക്ക് എല്ലാ മിത്ര സംബന്ധികളുടേയും ഓര്മ്മ വന്ന് കൊണ്ടിരിക്കും. മോഹത്തില് കുടുങ്ങി മരിച്ച് പോകും. ഞരമ്പ് ചേര്ന്നിരിക്കും. ചിലര്ക്ക് പെട്ടെന്ന് കണക്ഷന് മുറിഞ്ഞ് പോകും. പൊട്ടിക്കുക തന്നെ വേണം. ബാബ മനസിലാക്കി തന്നിരിക്കുന്നു ഇപ്പോള് തിരികെ പോകണം. ബാബ സ്വയം ഇരുന്ന് പറഞ്ഞ് തരുന്നു, രാവിലേയും ബാബ പറഞ്ഞ് തന്നില്ലേ. കണ്ട് കണ്ട് മനസ്സില് സുഖം നിറയുകയാണ്... എന്തുകൊണ്ട്.... കണ്ണുകളില് കുട്ടികള് അലിഞ്ഞിരിക്കുന്നു. ആത്മാവ് പ്രകാശം തന്നേയാണ്. ബാബയ്ക്കും കുട്ടികളെ കണ്ട് കണ്ട് സന്തോഷം തോന്നുന്നു. ചിലര് വളരെ നല്ല കുട്ടികളായിരിക്കും, സെന്റര് നടത്തുന്നു, മറ്റ് ചില ബ്രാഹ്മണര് വീണ്ടും വികാരത്തില് പോകുന്നു, അവര് ആജ്ഞാകാരികളല്ലാതാകുന്നു. അതിനാല് ഈ ബാബയും സേവനതല്പ്പരരായ കുട്ടികളെ കണ്ട് ഹര്ഷിതനാകുന്നു. പരിധിയില്ലാത്ത അച്ഛന് പറയുന്നു ഇവര് കുലകളങ്കിതരായി. ബ്രാഹ്മണ കുലത്തിന്റെ പേര് മോശമാക്കുന്നു.കുട്ടികള്ക്ക് മനസിലാക്കി തന്ന് കൊണ്ടിരിക്കുന്നു, ആരുടേയും നാമരൂപത്തില് കുടുങ്ങരുത്, അവരെയും പകുതി കുലകളങ്കിതര് എന്ന് പറയും.അതില് നിന്ന് പിന്നീട് മുഴുവനായി തീരുന്നു. ബാബാ ഞങ്ങള് വീണ് പോയി, ഞങ്ങള് മുഖം കറുപ്പിച്ചു, എന്ന് എഴുതുന്നു. മായ വഞ്ചിച്ചു. മായയുടെ കൊടുങ്കാറ്റ് വളരെ വരുന്നു. ബാബ പറയുന്നു കാമ കഠാരീ ചലിപ്പിച്ചു എങ്കില് അതും പരസ്പരം ദു:ഖം നല്കലാണ് അതിനാല് പ്രതിജ്ഞ ചെയ്യിക്കുന്നു, രക്തം കൊണ്ട് വലിയ കത്ത് എഴുതുന്നു. ഇന്ന് അവര് പോലും ഇല്ല . ബാബ പറയുന്നു ഹാ മായാ !നീ വളരെ സമര്ത്ഥയാണല്ലോ. രക്തം കൊണ്ട് എഴുതിയ കുട്ടികളേ പോലും നീ വിഴുങ്ങിയല്ലോ. ഏത് പോലെ ബാബ സമര്ത്ഥനാണോ അത് പോലെ മായയും സമര്ത്ഥയാണ്. അര കല്പ്പം ബാബയുടെ സമ്പത്ത് ലഭിക്കുന്നു, പിന്നീട് അരകല്പ്പം മായ ആ സമര്ത്ഥത നഷ്ടപ്പെടുത്തുന്നു. ഇത് ഭാരതത്തിന്റെ കാര്യമാണ്. ദേവീ ദേവതാ ധര്മ്മത്തില് പെട്ടവര് തന്നേയാണ് പവിത്രതയില് നിന്ന് അപവിത്രരാകുന്നത്. ഇപ്പോള് നിങ്ങള് ലക്ഷ്മീ നാരായണന്റെ മന്ദിരത്തില് പോകും. നിങ്ങള് അത്ഭുതപ്പെടും. ഞങ്ങള് ഈ കുടുംബത്തിലേതായിരുന്നു, ഇപ്പോള് ഞങ്ങള് പഠിച്ച് കൊണ്ടിരിക്കുന്നു. ഇദ്ദേഹത്തിന്റെ ആത്മാവും ബാബയില് നിന്ന് പഠിച്ച് കൊണ്ടിരിക്കുന്നു. മുമ്പ് നിങ്ങള് അവിടേയും ഇവിടേയുമെല്ലാം തലക്കടിച്ച് കൊണ്ടിരുന്നിരുന്നു. ഇപ്പോള് ജ്ഞാനമുണ്ട്, ഓരോരുത്തരുടെ 84ജന്മത്തിന്റെ ജീവചരിത്രവും നിങ്ങള്ക്കറിയാം. ഓരോരുത്തരും അവരവരുടെ പാര്ട്ടഭിയിക്കുന്നു. ബാബ പറയുന്നു കുട്ടികളേ സദാ ഹര്ഷിതരായിരിക്കൂ. ഇവിടെയുള്ള ഹര്ഷിത സംസ്ക്കാരമാണ് പിന്നീട് കൂടെ കൊണ്ട് പോകുന്നത്. ഞങ്ങള് എന്തായി കൊണ്ടിരിക്കുന്നു എന്ന് നിങ്ങള്ക്കറിയാം. പരിധിയില്ലാത്ത അച്ഛന് നമ്മുക്ക് ഈ സമ്പത്ത് നല്കി കൊണ്ടിരിക്കുന്നു മറ്റാര്ക്കും നല്കാന് സാധിക്കില്ല. ഈ ലക്ഷ്മീ നാരായണന് എവിടെ പോയി എന്ന് അറിയാവുന്ന ഒരാള് പോലും ഉണ്ടാകില്ല. എവിടെ നിന്ന് വന്നോ അവിടേക്ക് തന്നെ പോയി എന്ന് മനസിലാക്കി തരുന്നു. ഇപ്പോള് ബാബ പറയുന്നു ബുദ്ധി ഉപയോഗിച്ച് ചെക്ക് ചെയ്യൂ ഭക്തിമാര്ഗത്തില് നിങ്ങള് വേദ ശാസ്ത്രങ്ങള് പഠിച്ചിരുന്നു, ഇപ്പോള് ഞാന് നിങ്ങള്ക്ക് ജ്ഞാനം കേള്പ്പിക്കുന്നു. നിങ്ങള് ചെക്ക് ചെയ്യൂ - ഭക്തിയാണോ ശരി അതോ നമ്മളാണോ ശരി എന്ന്. ബാബ, രാമന് ആണ് സത്യം, രാവണന് അസത്യമാണ് ഓരോ കാര്യത്തിനും അസത്യം പറയുന്നു. ഇത് ജ്ഞാനത്തിന്റെ കാര്യങ്ങള്ക്കാണ് പറയുന്നത്. മുമ്പ് ഞങ്ങളെല്ലാം അസത്യം പറഞ്ഞിരുന്നു എന്ന് നിങ്ങള്ക്കറിയാം. ദാന പുണ്യങ്ങളെല്ലാം ചെയ്തിട്ടും പടി ഇറങ്ങി തന്നെ വന്നു. നിങ്ങള് ആത്മാക്കള്ക്കാണ് ജ്ഞാനം നല്കുന്നത്. പാപാത്മാക്കള് പാപാത്മാക്കള്ക്ക് നല്കുമ്പോള് എങ്ങിനെയാണ് പുണ്യാത്മാവാകുക. അവിടെ ആത്മാക്കളുടെ കൊടുക്കല് വാങ്ങല് നടക്കുന്നില്ല. ഇവിടെ ലക്ഷം രൂപയുടെ ചിലവ് ചെയ്ത് കൊണ്ടിരിക്കുന്നു. ഈ രാവണ രാജ്യത്ത ്ഓരോ ചുവടിലും മനുഷ്യര്ക്ക് ദു:ഖമാണ്. ഇപ്പോള് നിങ്ങള് സംഗമത്തിലാണ്. നിങ്ങളുടെ ഓരോ ചുവടിലും ഭാഗ്യമാണ്. ദേവതമാര് എങ്ങിനേയാണ് പദമാപദം ഭാഗ്യശാലിയായത് ?ഇതാര്ക്കും അറിയില്ല. സ്വര്ഗം തീര്ച്ചയായും ഉണ്ടാകും. അടയാളമുണ്ട്. എന്നാല് അടുത്ത ജന്മം ഏത് രാജ്യം ലഭിക്കും ?എന്ത് കര്മ്മം ചെയ്യും എന്നൊന്നും അറിയില്ല. അത് പുതിയ സൃഷ്ടിയാണ്. അനാവശ്യ ചിന്തകള് ഉണ്ടാകുന്നേ ഇല്ല. അതിനെ സുഖധാമം എന്നാണ് പറയുന്നത്. 5000 വര്ഷത്തെ കാര്യമാണ്. നിങ്ങള് സുഖത്തിന് വേണ്ടി പാവനമാകുന്നതിന് വേണ്ടി പഠിക്കുന്നു. ധാരാലം യുക്തികള് നല്കുന്നു. ബാബ എത്ര നന്നായി മനസിലാക്കി തരുന്നു, ശാന്തീധാം ആത്മാക്കള്ക്ക് വസിക്കുന്നതിനുള്ള സ്ഥാനമാണ്, അതിനെ സ്വീറ്റ് ഹോം എന്ന് പറയുന്നു. വിദേശത്ത് നിന്ന് വരുമ്പോള് ഞാന് എന്റെ സ്വീറ്റ്ഹോമിലെത്തി വിചാരിക്കുന്നത് പോലെ. നിങ്ങളുടെ സ്വീറ്റ് ഹോമാണ് ശാന്തീധാമാണ്. ബാബയും ശാന്തിയുടെ സാഗരനല്ലേ, ബാബയുടെ പാര്ട്ട് അന്തിമത്തിലാണ്, അതിനാല് എത്ര സമയം ശാന്തിയില് ഇരിക്കുന്നു. ബാബയ്ക്ക് വളരെ കുറച്ച് പാര്ട്ടാണ് എന്ന് പറയാറുണ്ട്. ഈ ഡ്രാമയില് നിങ്ങള്ക്കാണ് ഹീറോ ഹീറോയിന്റെ പാര്ട്ട്.നിങ്ങള് വിശ്വത്തിന്റെ അധികാരിയാകുന്നു. ഈ ലഹരി ഒരിക്കലും മറ്റാര്ക്കും ഉണ്ടാകുന്നില്ല. മറ്റാരുടെ ഭാഗ്യത്തിലും സ്വര്ഗത്തിന്റെ സുഖം തന്നെയില്ല. ഇത് നിങ്ങള് കുട്ടികള്ക്ക് തന്നേയാണ് ലഭിക്കുന്നത്.ഏത് കുട്ടികളാണോ ബാബാ ഞങ്ങള് അങ്ങയോട് തന്നെ പറയും, അങ്ങയോട് തന്നെ സംസാരിക്കും..........എന്ന് പറയുന്നത് ബാബയും പറയുന്നു എനിക്ക് നിങ്ങള് കുട്ടികളെ കണ്ട് വളരെ സന്തോഷമുണ്ടാവുന്നു. ഞാന് 5000 വര്ഷത്തിന് ശേഷം വരുന്നു, കുട്ടികളെ ദു:ഖധാമില് നിന്ന് സുഖധാമില് കൊണ്ട് പോകുന്നതിന് വേണ്ടി കാരണം കാമചിതയില് ഇരുന്നിരുന്ന് കത്തി ഭസ്മമായി തീര്ന്നിരിക്കുന്നു. ഇപ്പോള് അവരെ ശ്മശാനത്തില് നിന്ന് പുറത്ത് കൊണ്ട് വരണം. ആത്മാക്കളെല്ലാം ഹാജറല്ലേ. അവരെ പവിത്രമാക്കണം.

ബാബ പറയുന്നു - കുട്ടികളെ, ബുദ്ധികൊണ്ട് ഒരു സദ്ഗുരുവിനെ ഓര്മ്മിക്കൂ മറ്റെല്ലാം മറക്കൂ. ഒരേയൊരു ബാബയുമായി ബന്ധുത്വം വെക്കണം. അങ്ങ് വരികയാണെങ്കില് അങ്ങല്ലാതെ മറ്റാരുമുണ്ടാകില്ല എന്ന് നിങ്ങള് പറയുകയും ചെയ്തിരുന്നു. അങ്ങയുടെ മതമനുസരിച്ച് തന്നെ നടക്കും. ശ്രേഷ്ഠരാകും. ഉയര്ന്നതിലും ഉയര്ന്നത് ഭഗവാന് തന്നേയാണ് എന്ന് പാടാറുമുണ്ട്. ആ ഭഗവാന്റെ മതവും ഉയര്ന്നതിലും ഉയര്ന്നതാണ്. ബാബ സ്വയം പറയുന്നു നിങ്ങള്ക്കിപ്പോള് നല്കുന്ന ഈ ജ്ഞാനം പിന്നീട് മറക്കും. ഭക്തിമാര്ഗത്തിലെ ശാസ്ത്രങ്ങള് പരമ്പരയായി ഉണ്ടാകുന്നു. രാവണനും വരുന്നു എന്ന് പറയാറുണ്ട്. രാവണനെ എന്തിന് കത്തിക്കുന്നു ? എപ്പോള് മുതല് കത്തിക്കുന്നു എന്ന് നിങ്ങള് ചോദിക്കൂ. ഒന്നും അറിയില്ല. അര്ത്ഥമറിയാത്തത് കാരണം എത്ര ഷോ കാണിക്കുന്നു. ധാരാളം സന്ദര്ശകരേയും മറ്റും വിളിക്കുന്നു. രാവണനെ കത്തിക്കുന്നത് ആഘോഷമാക്കുന്നു. രാവണനെ എപ്പോള് മുതല് ഉണ്ടാക്കി വരുന്നു എന്ന് അറിയുന്നില്ല. ദിനം പ്രതി വലുത് വലുത് ഉണ്ടാക്കി വരുന്നു, ഇത് പരമ്പരയായി നടന്ന് വരുന്നതാണ് എന്ന് പറയുന്നു. എന്നാല് ഇങ്ങിനെ ഉണ്ടാകില്ല. അവസാനം രാവണനെ ഏത് വരെ കത്തിച്ച് കൊണ്ടിരിക്കും?ബാക്കി അല്പ്പം സമയമേയുള്ളൂ പിന്നീട് ഇവരുടെ രാജ്യമേ ഉണ്ടാകില്ല എന്ന് നിങ്ങള്ക്കറിയാം. ബാബ പറയുന്നു ഈ രാവണന് ഏറ്റവും വലിയ ശത്രുവാണ്, ഇതിനെ ജയിക്കണം. ആളുകളുടെ ബുദ്ധിയില് ധാരാളം കാര്യങ്ങളുണ്ട്. ഈ ഡ്രാമയില് ഓരോ സെക്കന്റിലും എന്തെല്ലാം സംഭവിക്കുന്നുവോ അവയെല്ലാം ബന്ധിതമാണ് എന്ന് നിങ്ങള്ക്കറിയാം. ആഴ്ചയും, തിയ്യതിയും എന്നീ എല്ലാ കണക്കുകളും നിങ്ങള്ക്കറിയാം - എത്ര മണിക്കൂര്, എത്ര വര്ഷം, എത്ര മാസം, ഞങ്ങളുടെ പാര്ട്ട് നടക്കുന്നു. ഈ ജ്ഞാനം മുഴുവന് ബുദ്ധിയില് ഉണ്ടാകണം. ബാബ നമ്മുക്കിത് മനസിലാക്കി തരുന്നു. ബാബ പറയുന്നു ഞാന് പതിത പവനനാണ്. നിങ്ങള് എന്നെ വന്ന് പാവനമാക്കൂ എന്ന് വിളിക്കുന്നു. ശാന്തീധാമും, സുഖധാമും പവിത്ര ലോകമാണ്. ഇപ്പോള് എല്ലാം പതിതമാണ്. എപ്പോഴും ബാബാ ബാബാ എന്ന് വിളിച്ച് കൊണ്ടിരിക്കൂ. ഇത് മറക്കരുത്, എങ്കില് എപ്പോഴും ബാബയുടെ ശിവബാബയുടെ ഓര്മ്മയുണ്ടാകും. ഇത് നമ്മുടെ ബാബയാണ്. മുഖ്യമായ കാര്യം ഇത് പരിധിയില്ലാത്ത ബാബയാണ് എന്നതാണ്. ബാബാ എന്ന് പറയുന്നതിലൂടെ തന്നെ സമ്പത്തിന്റെ സന്തോഷം വരുന്നു. വെറുതെ ഭഗവാന് അല്ലെങ്കില് ഈശ്വരന് എന്ന് പറയുന്നതിലൂടെ ഒരിക്കലും ഇങ്ങിനെയുള്ള വിചാരം വരില്ല. എല്ലാവരോടും പറയൂ പരിധിയില്ലാത്ത അച്ഛന് ബ്രഹ്മാവിലൂടെ മനസിലാക്കി തരുന്നു. ഇത് ബാബയുടെ രഥമാണ്. ഇദ്ദേഹത്തിലൂടെ ഞാന് നിങ്ങള് കുട്ടികളെ ഇങ്ങിനെയാക്കും എന്ന് പറയുന്നു. ബാഡ്ജില് മുഴുവന് ജ്ഞാനവും നിറഞ്ഞിരിക്കുന്നുണ്ട്. അന്തിമത്തില് ശാന്തീധാമം, സുഖധാമം എന്ന ഓര്മ്മയുണ്ടാകും. ദു:ഖധാമിനെ മറക്കും. പിന്നീട് നമ്പര് ക്രമത്തില് അവരവരുടെ സമയത്ത് വരും. ഇസ്ലാം മതസ്ഥരും, ബുദ്ധരും, ക്രിസ്തുമതക്കാരും തുടങ്ങി എത്ര കൂട്ടമാണ്. അനേക ഭാഷകളുണ്ട്. ആദ്യം ഒരു ധര്മ്മം മാത്രം പിന്നീട് അതില് നിന്ന് എത്ര വരുന്നു. എത്ര യുദ്ധങ്ങളും മറ്റും ഉണ്ടാകുന്നു. എല്ലാവരും യുദ്ധം ചെയ്യുന്നു കാരണം നിര്ധനരായില്ലേ. ഇപ്പോള് ബാബ പറയുന്നു ഞാന് നിങ്ങള്ക്ക് ഏത് രാജ്യം നല്കുന്നുവോ അത് ഒരിക്കലും നിങ്ങളില് നിന്ന് ആര്ക്കും തട്ടിയെടുക്കുക സാധ്യമല്ല. ബാബ സ്വര്ഗത്തിന്റെ സമ്പത്ത് നല്കുന്നു, അത് ആര്ക്കും തട്ടിയെടുക്കുക സാധ്യമല്ല. ഇതില് അഖണ്ഡമായി, ദൃഢമായി നിശ്ചലരായി നില്ക്കണം. മായയുടെ കൊടുങ്കാറ്റ് തീര്ച്ചയായും വരും. ഏറ്റവും മുന്നില് നില്ക്കുന്നവര് എല്ലാം അനുഭവിക്കും. അസുഖങ്ങളും മറ്റും എന്നന്നേക്കുമായി അവസാനിക്കണം, അതിനാല് കര്മ്മ കണക്കുകള്, അസുഖങ്ങള് എന്നിവ കൂടുതല് വരികയാണെങ്കില് ഭയപ്പെടരുത്. ഇവയെല്ലാം അന്തിമത്തിലാണ്, പിന്നീട് ഉണ്ടാകുന്നില്ല. ഇപ്പോള് എല്ലാവരും വിഷമം അനുഭവിക്കും. വൃദ്ധരേ പോലും മായ യുവാക്കളാക്കുന്നു. മനുഷ്യര് വാനപ്രസ്ഥം അനുഭവിക്കുമ്പോള് അവിടെ സ്ത്രീകള് ഉണ്ടാകുന്നില്ല. സന്യാസിമാരും കാട്ടില് പോകുന്നു. അവിടേയും സ്ത്രീകള് ഉണ്ടാകുന്നില്ല. ആരുടെ നേരയും നോക്കുക പോലുമില്ല. ഭിക്ഷ വാങ്ങും പോകും. മുമ്പൊന്നും സ്ത്രീകളുടെ നേരെ നോക്കുക പോലും ചെയ്തിരുന്നില്ല. ബുദ്ധിയും തീര്ച്ചയായും അവരുടെ നേരെ പോകും എന്ന് വിചാരിക്കുന്നു. സഹോദരീ സഹോദരന്റെ നേരേയും ബുദ്ധി തിരിയും അതിനാല് ബാബ പറയുന്നു സഹോദരന് എന്ന് മനസിലാക്കൂ. ശരീരത്തിന്റെ പേരു പോലുമില്ല. ഇത് വളരെ ഉയര്ന്ന ലക്ഷ്യസ്ഥാനമാണ്. പരിപൂര്ണമായും കൊടുമുടി കയറണം. രാജധാനി സ്ഥാപിതമായി കൊണ്ടിരിക്കുന്നു. ഇതിന് വളരെ പരിശ്രമം ആവശ്യമാണ്. ഞങ്ങള് ലക്ഷ്മീ നാരായണന്മാരാകുന്നു എന്ന് പറയുന്നു. ബാബ പറയുന്നു ആകൂ. ശ്രീമതമനുസരിച്ച് നടക്കൂ. മായയുടെ കൊടുങ്കാറ്റ് വരുന്നു കര്മ്മേന്ദ്രിയങ്ങള് കൊണ്ട് ഒന്നും തന്നെ ചെയ്യേണ്ടതില്ല. ( നാശങ്ങളെല്ലാം അങ്ങനെ ഉണ്ടായി കൊണ്ടിരിക്കും. ജ്ഞാനത്തില് വന്നത് കൊണ്ട് പാപ്പരായി എന്നല്ല.) ഇത് ഉണ്ടായി കൊണ്ടിരിക്കുന്നു. ബാബ പറയുന്നു ഞാന് വന്നിരിക്കുന്നു നിങ്ങളെ പതിതത്തില് നിന്ന് പാവനമാക്കുന്നതിന്. വളരെ നന്നായി സേവനം ചെയ്തു, മറ്റുള്ളവര്ക്ക് മനസിലാക്കി കൊടുത്തു, പിന്നീട് ബാബയെ വിട്ട് പോയി.... മായ വളരെ സമര്ത്ഥയാണ്. വളരെ നല്ലവര് പോലും വീണ് പോകുന്നു. ബാബയിരുന്ന് മനസിലാക്കി തരുന്നു, എന്റെ സേവനം ചെയ്യുന്ന കുട്ടികള് തന്നെയാണ് എനിക്ക് പ്രിയപ്പെട്ടവര്. വളരെ പേരെ സുഖദായികളാക്കുന്ന കുട്ടികളെ ഓര്മ്മിച്ച് കൊണ്ടിരിക്കുന്നു. ശരി !

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും ആത്മീയ അച്ഛന്റെ ആത്മീയകുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ആരുടേയും നാമ രൂപങ്ങളില് പെട്ട് കുലകളങ്കിതരാകരുത്. മായയുടെ ചതിയില് പെട്ട് പരസ്പരം ദു:ഖം നല്കരുത്. ബാബയില് നിന്ന് സമ്പന്നതയുടെ സമ്പത്ത് എടുത്ത് കൊണ്ടിരിക്കണം.

2) സദാ ഹര്ഷിതമായിരിക്കുന്നതിന്റെ സംസ്ക്കാരം ഇവിടെ നിന്ന് തന്നെ നിറക്കണം. ഇപ്പോള് പാപാത്മാക്കളില് നിന്ന് യാതൊരു കൊടുക്കല് വാങ്ങലും നടത്തരുത്. അസുഖങ്ങള് എന്നിവയില് ഭയക്കരുത്, ഈ കണക്കുകള് ഇപ്പോള് തന്നെ തീര്ക്കണം.

വരദാനം :-
വില്പവറിലൂടെ സെക്കന്റില് വ്യര്ത്ഥത്തിന് ഫുള്സ്റ്റോപ്പിടുന്ന അശരീരിയായി ഭവിക്കൂ

സെക്കന്റില് അശരീരിയാകുന്നതിന്റെ അടിത്തറ - ഈ പരിധിയില്ലാത്ത വൈരാഗ്യവൃത്തിയാണ്. ഈ വൈരാഗ്യം ഇങ്ങനെയുള്ള യോഗ്യമായ ഭൂമിയാണ് അതില് എന്ത് വിതച്ചാലും അതിന്റെ ഫലം പെട്ടന്ന് തന്നെ ലഭിക്കുന്നു. അതുകൊണ്ട് ഇപ്പോള് ഇങ്ങനെയുള്ള വില് പവറുണ്ട് എന്ത് സങ്കല്പിച്ചോ - വ്യര്ത്ഥം സമാപ്തം, അപ്പോള് സെക്കന്റില് സമാപ്തമാകും. എപ്പോള് ആഗ്രഹിക്കുന്നോ, എവിടെ ആഗ്രഹിക്കുന്നോ, ഏത് സ്ഥിതിയില് ആഗ്രഹിക്കുന്നോ സെറ്റ് ചെയ്യൂ, സേവനം ആകര്ഷിക്കരുത്. സെക്കന്റില് ഫുള് സ്റ്റോപ്പ് വരണം അപ്പോള് സഹജമായും അശരീരിയാകും.

സ്ലോഗന് :-
ബാബയ്ക്ക് സമാനമാകണമെങ്കില് തകര്ന്നത് നിര്മ്മിക്കുന്നവരാകൂ.