10.04.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ബാബയുടെ അടുത്ത് നിങ്ങള് റിഫ്രഷാകാന്

ചോദ്യം :-
ബാബ കുട്ടികളുടെ ഉന്നതിക്ക് വേണ്ടി ഏതൊരു നിര്ദ്ദേശം നല്കുന്നു?

ഉത്തരം :-
മധുമായ കുട്ടികളെ, ഒരിക്കലും പരസ്പരം വ്യര്ത്ഥമായ ലൗകീക കാര്യങ്ങള് സംസാരിക്കരുത്. ആരെങ്കിലും കേള്പ്പിക്കുകയാണെങ്കില് കേട്ടിട്ടും കേള്ക്കാതിരിക്കൂ. നല്ല കുട്ടികള് തന്റെ സേവനത്തിന്റെ ഉത്തരവാദിത്ത്വം പൂര്ത്തിയാക്കി ബാബയുടെ ഓര്മ്മയുടെ ലഹരിയിലിരിക്കുന്നു. എന്നാല് പല കുട്ടിളും തെറ്റായ വ്യര്ത്ഥ കാര്യങ്ങള് വളരെ സന്തോഷത്തോടെ കേള്ക്കുകയും കേള്പ്പിക്കുകയും ചെയ്യുന്നു, ഇതില് വളരെ സമയം പാഴായി പോകുന്നു, ഉന്നതി ഉണ്ടാകുന്നില്ല.

ഓംശാന്തി.  
ഡബിള് ഓം ശാന്തി പറയുകയാണെങ്കിലും ശരിയാണ്. കുട്ടികള്ക്ക് മനസ്സിലാക്കി തന്നിട്ടുണ്ട്. ഞാന് ആത്മാവാണ് ശാന്തസ്വരൂപനാണ്. എന്റെ സ്വധര്മ്മം തന്ന ശാന്തിയാണെങ്കില് പിന്നീട് കാടുകള് തുടങ്ങിയിവിടങ്ങളിലൂടെ അലയുന്നതിലൂടെ ശാന്തി ലഭിക്കുകയില്ല. ബാബ പറയുന്നു ഞാനും ശാന്ത സ്വരൂപനാണ്. ഇതാണെങ്കില് വളരെ സഹജമാണ് എന്നാല് മായയുടെ യുദ്ധമുള്ളതുകാരണം അല്പം ബുദ്ധിമുട്ട് ഉണ്ടാകുന്നു. ഇതെല്ലാകുട്ടികള്ക്കും അറിയാം അതായത് പരിധിയില്ലാത്ത പിതാവിനല്ലാതെ ഈ ജ്ഞാനം ആര്ക്കും തരാന് സാധിക്കില്ല. ജ്ഞാന സാഗരന് ഒരേഒരു ബാബയാണ.് ദേഹധാരികളെ ജ്ഞാനത്തിന്റെ സാഗരനെന്ന് ഒരിക്കലും പറയാന് സാധിക്കില്ല. രചയിതാവ് തന്നെയാണ് രചനയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനം നല്കുന്നത്. അത് നിങ്ങള് കുട്ടികള്ക്ക് ലഭിച്ചുകൊണ്ടിരിക്കുകയാണ്. പല നല്ല അനന്യമായ കുട്ടികള് പോലും മറന്ന് പോകുന്നു എന്തുകൊണ്ടെന്നാല് ബാബയുടെ ഓര്മ്മ രസം പോലെയാണ്. സ്കൂളില് തീര്ച്ചയായും നമ്പര്വൈസായിരിക്കില്ലേ. സ്കൂളില് എപ്പോഴും നമ്പര് എടുക്കാറുണ്ട്. സത്യയുഗത്തില് ഒരിക്കലും നമ്പര്റെടുക്കില്ല. ഇത് സ്കൂളാണ്, ഇതിനെ മനസ്സിലാക്കാന് പോലും വളരെ ബുദ്ധി ആവശ്യമാണ്. അരകല്പം ഉണ്ടാകുന്നത് ഭക്തിയാണ് പിന്നീട് ഭക്തിക്ക്ശേഷമാണ് ജ്ഞാനം നല്കുന്നതിന് ജ്ഞാന സാഗരന് വരുന്നത്. ഭക്തിമാര്ഗ്ഗത്തിലുള്ളവര്ക്ക് ഒരിക്കലും ജ്ഞാനം നല്കാന് സാധിക്കില്ല കാരണം എല്ലാം ദേഹധാരികളാണ്. ഇങ്ങനെ പറയില്ല - ശിവബാബ ഭക്തി ചെയ്യുന്നുണ്ട്. ബാബ ആരുടെ ഭക്തി ചെയ്യും! ഒരേ ഒരേ അച്ഛന്നാണ് ശരീരം ഇല്ലാത്തതായുള്ളത്. ബാബ ആരുടെയും ഭക്തി ചെയ്യുന്നില്ല. ബാക്കി ഏതെല്ലാം ദേഹധാരികളാണോ ഉള്ളത്, അവരെല്ലാം ഭക്തി ചെയ്യുന്നുണ്ട് കാരണം രചനകളല്ലേ. രചയിതാവ് ഒരു ബാബയാണ്. ബാക്കി ഈ കണ്ണുകളിലൂടെ എന്തെല്ലാമാണോ കാണുന്നത,് ചിത്രം മുതലായവ, അതെല്ലാം രചനയാണ്. ഈ കാര്യങ്ങള് അടിക്കടി മറന്ന് പോകുന്നു.

ബാബ മനസ്സികാക്കി തരുന്നു നിങ്ങള്ക്ക് പരിധിയില്ലാത്ത സമ്പത്ത് ബാബയെ കൂടാതെ ലഭിക്കുക സാധ്യമല്ല. വൈകുണ്ഡത്തിന്റെ ചക്രവര്ത്തീ പദവി അത് നിങ്ങള്ക്കാണ് ലഭിക്കുന്നത്. 5000 വര്ഷങ്ങല്ക്ക് മുന്പ് ഭാരതത്തില് ഇവരുടെ രാജ്യമായിരുന്നു. 2500 വര്ഷം സൂര്യവംശീ-ചന്ദ്രവംശികളുടെ രാജധാനി നടന്നു. ഇത് ഇന്നലത്തെ കാര്യമാണെന്ന് നിങ്ങള് കുട്ടികള് മാത്രമാണ് അറിയുന്നത.് ബാബയ്ക്കല്ലാതെ മറ്റാര്ക്കും പറഞ്ഞ് തരാന് സാധിക്കില്ല. പതിത-പാവന് ആ ബാബ മാത്രമാണ്. മനസ്സിലാക്കി കൊടുക്കുന്നതിലും വളരെ പരിശ്രമമുണ്ട്. ബാബ സ്വയം പറയുന്നു കോടിയില് ചിലരേ മനസ്സിലാക്കൂ. ഈ ചക്രവും മനസ്സിലാക്കി തന്നിട്ടുണ്ട്. ഇത് മുഴുവന് ലോകത്തിനും വേണ്ടിയുള്ള ജ്ഞാനമാണ്. ഏണിപ്പടിയും വളരെ നല്ലതാണ്, എന്നിട്ടും ചിലര് പിറു-പിറുക്കുന്നുണ്ട്. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് വിവാഹത്തിന് ഹാളുകള് ഉണ്ടാക്കുന്നവരുണ്ട്, അവര്ക്കും മനസ്സിലാക്കി കൊടുത്ത് ദൃഷ്ടി നല്കൂ. മുന്നോട്ട് പോകെ എല്ലാവര്ക്കും ഈ കാര്യങ്ങള് ഇഷ്ടപ്പെടും. നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കികൊടുക്കണം. ബാബ ആരുടെയും അടുത്തേക്ക് പോകില്ല. ഭഗവാനുവാച - ആരാണോ പൂജാരിയായിട്ടുള്ളത് അവരെ ഒരിക്കലും പൂജ്യരെന്ന് പറയാന് സാധിക്കില്ല. കലിയുഗത്തില് ഒരാള് പോലും പവിത്രമായതില്ല. പൂജ്യമായ ദേവീ-ദേവതാ ധര്മ്മത്തിന്റെ സ്ഥാപനയും ഏറ്റവും ഉയര്ന്നതിലും ഉയര്ന്ന പൂജ്യന് ആരാണോ അവരാണ് ചെയ്യുന്നത്. അരകല്പം പൂജ്യരാണ് പിന്നീട് അരകല്പം പൂജാരിയാകുന്നു. ഈ ബാബ അനേകം ഗുരുക്കന്മാരെ സ്വീകരിച്ചിട്ടുണ്ട്, ഇപ്പോള് മനസ്സിലാക്കുന്നണ്ട് ഗുരുക്കന്മാരെ സ്വീകരിക്കുന്നത് ഭക്തിമാര്ഗ്ഗമായിരുന്നു. ഇപ്പോള് സത്ഗുരുവിനെ ലഭിച്ചു, അവര് പൂജ്യരാക്കുന്നു. കേവലം ഒരാളെയല്ല, എല്ലാവരെയുമാക്കുന്നു. ആത്മാക്കള് എല്ലാവരുടെതും പൂജ്യ സതോപ്രധാനമാകുന്നു. ഇപ്പോഴാണെങ്കില് തമോപ്രാധാന, പൂജാരികളാണ്. ഈ പോയന്റുകള് മനസ്സിലാക്കേണ്ടതാണ്. ബാബ പറയുന്നു കലിയുഗത്തില് ഒരാള് പോലും പവിത്ര പൂജ്യമായവരുണ്ടാകുക സാധ്യമല്ല. എല്ലാവരും വികാരത്തിലൂടെയാണ് ജന്മമെടുക്കുന്നത്. രാവണ രാജ്യമാണ്. ഈ ലക്ഷ്മീ-ലാരായണനും പുനര്ജന്മമെടുക്കുന്നുണ്ട് എന്നാല് അവര് പൂജ്യരാണ് എന്തുകൊണ്ടെന്നാല് അവിടെ രാവണനേയില്ല. വാക്ക് പറയുന്നുണ്ട് എന്നാല് രാവണ രാജ്യം എപ്പോഴാണ് ഉണ്ടാകുന്നത് രാമരാജ്യം എപ്പോഴാണ് ഉണ്ടാകുന്നത്, ഇതൊന്നും അറിയുന്നില്ല. ഈ സമയം നോക്കൂ എത്ര സഭകളാണ്. ആ സഭ, ഈ സഭ. എവിടുന്നെങ്കിലും എന്തെങ്കിലും ലഭിക്കുകയാണെങ്കില് ഒന്ന് വിട്ട് അടുത്തതിലേക്ക് പോകുന്നു. നിങ്ങല് ഈ സമയം പവിഴബുദ്ധിയായികൊണ്ടിരിക്കുന്നു. പിന്നീട് അതിലും ചിലര് 20% ആയിട്ടുണ്ട്, ചിലര് 50% ആയിട്ടുണ്ട്. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ഇത് രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള് അവശേഷിക്കുന്ന ആത്മാക്കല് മുകളില് നിന്നും വന്നുകൊണ്ടിരിക്കുന്നുണ്ട്. സര്ക്കസില് ചില നല്ല-നല്ല അഭിനേതാക്കളം ഉണ്ടായിരിക്കും അതുപോലെ ചിലര് പേരിന് മാത്രമുള്ളവരും ഉണ്ടായിരിക്കും. ഇതാണ് പരിധിയില്ലാത്തതിന്റെ കാര്യം. കുട്ടികള്ക്ക് എത്ര നല്ല രീതിയിലാണ് മനസ്സിലാക്കി തരുന്നത്. ഇവിടെ നിങ്ങള് വരുന്നത് റിഫ്രഷാകുന്നതിന്വേണ്ടിയാണ്, അല്ലാതെ കാറ്റ് കൊള്ളാനല്ല. ചിലര് കല്ലുബുദ്ധികളെ കൊണ്ട് വരുന്നുണ്ട്, അവര് ലൗകീക വൈബ്രേഷനില് കഴിയുന്നു. ഇപ്പോള് നിങ്ങള് കുട്ടികള് ബാബയുടെ ശ്രീമത്തിലൂടെ മായയുടെ മേല് വിജയം പ്രാപ്തമാക്കുന്നു. മായ ഓരോ നിമഷവും നിങ്ങളുടെ ബുദ്ധിയെ ഓടിക്കുന്നു. ഇവിടെയാമെങ്കില് ബാബ ആകര്ഷിക്കുന്നു. ബാബ ഒരിക്കലും ഒരു തലതിരിഞ്ഞ കാര്യവും പറയില്ല. ബാബ സത്യമല്ലേ. നിങ്ങള് ഇവിടെ സത്യത്തിന്റെ സംഗത്തില് ഇരിക്കുന്നു. മറ്റുള്ളവരെല്ലാം അസത്യ സംഗത്തിലാണ്. അതിനെ സത്സംഗമെന്ന് പറയുന്നത് പോലും വലിയ തെറ്റാണ്. നിങ്ങള്ക്കറിയാം സത്യം ഒരു ബാബ മാത്രമാണ്. മനുഷ്യര് സത്യമായ പരമാത്മാവിന്റെ പൂജ ചെയ്യുന്നു എന്നാല് ആരുടെ പൂജയാണ് ചെയ്യുന്നതെന്ന് അറിയില്ല. അതുകൊണ്ട് അതിനെ പറയും അന്ധവിശ്വാസം. അഗാങ്കക്ക് നോക്കൂ എത്ര പിന്ഗാമികളാണ് അവര് എപ്പോഴാണോ എവിടെയെങ്കിലും പോകുന്നത് അപ്പോള് അവര്ക്ക് വളരെ ഉപഹാരങ്ങള് ലഭിക്കുന്നു. വജ്രങ്ങളില് തൂക്കം കാണിക്കുന്നു. ശരിക്കും വജ്രങ്ങളില് ഒരിക്കലും തൂക്കം കാണിക്കാന് സാധിക്കില്ല. സത്യയുഗത്തില് വജ്രങ്ങളും രത്നങ്ങളുമാണെങ്കില് നിങ്ങള്ക്ക് കല്ല് പോലെയായിരിക്കും അതാണ് കെട്ടിടങ്ങളില് വയ്ക്കുന്നത്. വജ്രത്തിന്റെ ദാനം ലഭിക്കുന്നവരായി ഇവിടെ ആരും തന്നെയില്ല. മനുഷ്യരുടെ അടുത്ത് വളരെ പണമുണ്ട് അതുകൊണ്ടാണ് ദാനം ചെയ്യുന്നത്. എന്നാല് ആ ദാനം പാപ ആത്മാക്കള്ക്ക് ചെയ്യുന്നത് കാരണം കൊടുക്കുന്നവരിലും പാപം കയറുന്നു. അജാമിളനെ പോലെ പാപാത്മക്കളായിരിക്കുന്നു. ഇത് ഭഗവാനിരുന്ന് മനസ്സിലാക്കി തരികയാണ് അല്ലാതെ മനുഷ്യനല്ല. അതുകൊണ്ട് ബാബ പറഞ്ഞിട്ടുണ്ടായിരുന്നു നിങ്ങളുടെ ഏതെല്ലാം ചിത്രങ്ങളാണോ ഉള്ളത് അതില് എല്ലായിപ്പോഴും എഴുതിയിട്ടുണ്ടായിരിക്കണം- ഭഗവാനുവാച. എല്ലായിപ്പോഴും എഴുതൂ ത്രിമൂര്ത്തീ ശിവ ഭഗവാനുവാച. കേവലം ഭഗവാനെന്ന് പറയുന്നതിലൂടെ പോലും മനുഷ്യര് സംശയിക്കും. ഭഗവാന് നിരാകാരനാണ് അതുകൊണ്ട് ത്രിമൂര്ത്തിയെന്ന് തീര്ച്ചയായും എഴുതണം. അതില് കേവലം ശിവബാബയല്ല. ബ്രഹ്മാ, വിഷ്ണു, ശങ്കരന് മൂന്ന് പേരും തന്നെ ഉണ്ട്. ബ്രഹ്മ ദേവതായ നമഃ, പിന്നീട് അവരെ ഗുരുവെന്നും പറയുന്നു. ശിവ-ശങ്കരന് ഒന്നാണെന്ന് പറയുന്നു. ഭക്തിയുടെ ഫലം ഭഗവാന് തന്നെയാണ് നല്കുന്നത്. ഒരു ശിവബാബയാണ്, ഈശ്വരന്, ഭഗവാന് തുടങ്ങിയവര് പോലും ഇല്ല. ശിവബാബ എന്ന ശബ്ദം വളരെ മധുരമാണ്. ബാബ സ്വയം പറയുന്നു മധുരമായ കുട്ടികളെ, അപ്പോള് അച്ഛനായില്ലേ.

ബാബ മനസ്സിലാക്കി തരുന്നു - ആത്മാവില് തന്നെയാണ് സംസ്ക്കാരം നിറയുന്നത്. ആത്മാവ് നിര്ലേപമല്ല. നിര്ലേപമാണെങ്കില് എന്തുകൊണ്ടാണ് പതിതമായിരിക്കുന്നത്! തീര്ച്ചയായും പതിയുന്നുണ്ട് അപ്പോഴാണ് പതിതമാകുന്നത്. പറയുന്നുമുണ്ട് ഭ്രഷ്ഠാചാരി. ദേവതകള് ശ്രേഷ്ഠാചാരികളാണ്. അവരുടെ മഹിമയാണ് പാടുന്നത് അങ്ങ് സര്വ്വ ഗുണ സമ്പന്നമാണ് ഞങ്ങള് നീചരും പാപിയുമാണ് അതുകൊണ്ട് സ്വയത്തെ ദേവതയെന്ന് പറയാന് സാധിക്കില്ല. ഇപ്പോള് ബാബയിരുന്ന് മനുഷ്യരെ ദേവതയാക്കുന്നു. ഗുരുനാനാക്കിന്റെ ഗ്രന്ഥത്തിലും മഹിമയുണ്ട്. സിക്ക് ലോകരും പറയാറുണ്ട് സത് ശ്രീ അകാല്. ആരാണോ അകാല മൂര്ത്തിയായിട്ടുള്ളത്, അവരാണ് സത്യമായ സത്ഗുരു. അങ്ങനെയെങ്കില് ആ ഒരാളെ മാത്രം അംഗീകരിക്കണം. പറയുന്നതൊന്ന്, പിന്നീട് ചെയ്യുന്നത് മറ്റൊന്ന്. അര്ത്ഥം ഒന്നും അറിയുന്നില്ല. ഇപ്പോള് ബാബ ഏതൊരാളാണോ സത്ഗുരു, അകാലന്, അവര് സ്വയമിരുന്ന് മനസ്സിലാക്കി തരികയാണ്. നിങ്ങളിലും നമ്പര്വൈസാണ്. സന്മുഖത്തിരുന്നിട്ട് പോലും ഒന്നും മനസ്സിലാക്കുന്നില്ല. ചിലര് ഇവിടുന്ന് പോയാല് തീര്ന്നു. ബാബ തടയുകയാണ്-കുട്ടികളെ, ഒരിക്കലും വ്യര്ത്ഥമായ ലൗകീക കാര്യങ്ങള് കേള്ക്കരുത്. ചിലരാണെങ്കില് വളരെ സന്തോഷത്തോടെ ഇങ്ങനെയുള്ള കാര്യങ്ങള് കേള്ക്കുകയും കേള്പ്പിക്കുകയും ചെയ്യുന്നു. ബാബയുടെ മഹാവാക്യം മറക്കുന്നു. വാസ്തവത്തില് ആരാണോ നല്ല കുട്ടികള് അവര് അവരുടെ സേവനത്തിന്റെ കര്ത്തവ്യം നിറവേറ്റി തന്റെ ലഹരിയില് കഴിയുന്നു. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് കൃഷ്ണനും ക്രിസ്ത്യനും തമ്മില് വളരെ നല്ല സംബന്ധമുണ്ട്. കൃഷ്മന്റെ രാജധാനിയില്ലേ. ലക്ഷ്മീ-നാരായണനെന്ന പേര് പിന്നീട് വരുന്നതാണ്. വൈകുണ്ഢമെന്ന് പറയുന്നതിലൂടെ പെട്ടന്ന് കൃഷ്ണനാണ് ഓര്മ്മ വരിക. ലക്ഷ്മീ-നാരായണനെ പോലും ഓര്മ്മ വരില്ല എന്തുകൊണ്ടെന്നാല് ചെറിയ കുട്ടി കൃഷ്ണനാണ്. ചെറിയ കുട്ടി പവിത്രമാണ്. നിങ്ങള് ഇതും സാക്ഷാത്ക്കാരം ചെയ്തിട്ടുണ്ട് - കുട്ടി എങ്ങനെയാണ് ജന്മമെടുക്കുന്നത്, നഴ്സ് നില്ക്കുന്നുണ്ടായിരിക്കും, പെട്ടന്നെടുത്ത്, പരിചരിക്കുന്നു. കുട്ടിക്കാലം, യൗവനം, വാര്ദ്ധക്യം വ്യത്യസ്ത-വ്യത്യസ്ത പാര്ട്ടഭിനയിക്കുന്നു, എന്ത് നടന്നോ അത് ഡ്രാമ. ബ്രഹ്മാബാബ ഒന്നും ചിന്തിക്കുന്നില്ല. ഈ നാടകം ഉണ്ടാക്കിയതല്ലേ. എന്റെ പാര്ട്ടും അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഡ്രാമാപ്ലാനനുസരിച്ച്. മായയുടെ പ്രവേശതയുണ്ടാകുന്നു അതുപോലെ ബാബയുടെ പ്രവേശതയും ഉണ്ടാകുന്നു. ചിലര് ബാബയുടെ മതത്തിലൂടെ നടക്കുന്നു ചിലര് മായയുടെ മതത്തിലൂടെ നടക്കുന്നു. രാവണന് എന്ത് സാധനമാണ്? എന്താ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? കേവലം ചിത്രം കാണുന്നു. ശിവബാബയ്ക്കാണെങ്കില് പിന്നീട് ഈ രൂപമുണ്ട്. രാവണന്റേത് എന്ത് രൂപമാണ്! 5 വികാരങ്ങളാകുന്ന ഭൂതം എപ്പോഴാണോ വന്ന് പ്രവേശിക്കുന്നത് അപ്പോള് രാവണനെന്ന് പറയുന്നു. ഇതാണ് ഭൂതങ്ങളുടെ ലോകം, അസുരന്മാരുടെ ലോകം. നിങ്ങള്ക്കറിയാം നമ്മുടെ ആത്മാവ് ഇപ്പോള് നന്നായിക്കൊണ്ടിരിക്കുകയാണ്. ഇവിടെയാണെങ്കില് ശരീരവും ആസുരീയമാണ്. ആത്മാവ് നന്നായി-നന്നായി പാവനമാകും. പിന്നീട് ഈ തോല് അഴിച്ച് കളയും. പിന്നീട് നിങ്ങള്ക്ക് സതോപ്രധാന തോല്(ശരീരം) ലഭിക്കും. സ്വര്ണ്ണ സമാന ശരീരം ലഭിക്കും. അത് അപ്പോഴാണ് എപ്പോഴാണോ ആത്മാവും സ്വര്മാകുന്നത്. സ്വര്ണ്ണം തങ്കമാണെങ്കില് ആഭരണവും തങ്കമായിരിക്കും. സ്വര്ണ്ണത്തില് കലര്പ്പും ചേര്ക്കുന്നുണ്ട്. ഇപ്പോള് നിങ്ങള് കുട്ടികളുടെ ബുദ്ധിയില് ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനം ചക്രം കറങ്ങികൊണ്ടിരിക്കുന്നുണ്ട്. മനുഷ്യര് ഒന്നും അറിയുന്നില്ല. പറയുന്നു ഋഷി-മുനി എല്ലാവരും അറിയില്ല-അറിയില്ല എന്ന് പറഞ്ഞാണ് പോയത്. നമ്മള് പറയുന്നു ഈ ലക്ഷ്മീ-നാരായണനോട് ചോദിക്കുകയാണെങ്കില് ഇവരും അറിയില്ല-അറിയില്ല എന്ന് തന്നെ പറയും. എന്നാല് ഇവരോട് ചോദിക്കുക തന്നെയില്ല. ആര് ചോദിക്കും? ചോദിക്കുന്നത് ഗുരുക്കന്മാരോടാണ്. നിങ്ങള്ക്ക് അവരോട് ഈ ചോദ്യം ചോദിക്കാന് സാധിക്കും. നിങ്ങള് മനസ്സിലാക്കി കൊടുക്കാന് വേണ്ടി എത്രയാണ് തലയിട്ടടിക്കുന്നത്. തൊണ്ട കേടാകുന്നു. ബാബയാണെങ്കില് കുട്ടികളെ മാത്രമല്ലേ കേള്പ്പിക്കുക, ആരാണോ മനസ്സിലാക്കിയത്. ബാക്കി മറ്റുള്ളവരുടെ അടുത്ത് വെറുതെ ഒരിക്കലും തലയടിക്കില്ല.ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും ആത്മീയ അച്ഛന്റെ ആത്മീയകുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സേവനത്തിന്റെ ഉത്തരവാദിത്ത്വം പൂര്ത്തിയാക്കി തന്റെ ലഹരിയില് കഴിയണം. വ്യര്ത്ഥത്തിന്റെ കാര്യങ്ങള് കേള്ക്കുകയോ കേള്പ്പിക്കുകയോ ചെയ്യരുത്. ഒരു ബാബയുടെ മഹാവാക്യം മാത്രം സ്മൃതിയില് വയ്ക്കണം. അതിനെ മറക്കരുത്.

2) സദാ സന്തോഷത്തില് കഴിയുന്നതിന് വേണ്ടി രചയിതാവിന്റെയും രചനയുടെയും ജ്ഞാനം ബുദ്ധിയില് ചക്രം കറക്കിക്കൊണ്ടിരിക്കണം അര്ത്ഥം അതിന്റെ സ്മരണ ചെയ്തുകൊണ്ടിരിക്കണം. ഒരു കാര്യത്തിലും സങ്കല്പം നടക്കരുത്, അതിന് വേണ്ടി ഡ്രാമയെ നല്ലരീതിയില് മനസ്സിലാക്കി പാര്ട്ടഭിനയിക്കണം.

വരദാനം :-
ഞാന് എന്നതിനെ ڇബാബڈയില് ലയിപ്പിക്കുന്ന നിരന്തരയോഗി, സഹജയോഗിയായി ഭവിക്കൂ

ഏത് കുട്ടികള്ക്കാണോ ബാബയോട് ഓരോ ശ്വാസത്തിലും സ്നേഹമുള്ളത്, ഓരോ ശ്വാസത്തിലും ബാബാ-ബാബാ എന്നുള്ളത്. അവര്ക്ക് യോഗത്തിന്റെ പരിശ്രമം ചെയ്യേണ്ടി വരില്ല. ഓര്മ്മയുടെ തെളിവാണ് ഒരിക്കലും വായില് നിന്ന് ڇഞാന്ڈ എന്ന ശബ്ദം വരില്ല. ബാബാ-ബാബാ എന്ന് മാത്രം വരും. ڇഞാന്ڈ എന്നത് ബാബയില് ലയിച്ച് ചേരും. ബാബ നട്ടെല്ലാണ്, ബാബ ചെയ്യിപ്പിച്ചു, ബാബ സദാ കൂടെയുണ്ട്, നിന്നോടൊപ്പം കഴിയണം, കഴിക്കണം, നടക്കണം, കറങ്ങണം.... ഇത് പ്രത്യക്ഷ രൂപത്തില് സ്മൃതിയുണ്ടായിരിക്കണം അപ്പോള് പറയും സഹജയോഗി.

സ്ലോഗന് :-
ഞാന്-ഞാന് എന്ന് പറയുകയെന്നാല് മായയാകുന്ന പൂച്ചയെ ആഹ്വാനം ചെയ്യുക, ബാബാ-ബാബാ എന്ന് പറയൂ അപ്പോള് മായ ഓടിപ്പോകും.