11.02.24    Avyakt Bapdada     Malayalam Murli    24.02.98     Om Shanti     Madhuban


ബാബയോട് സേവനത്തോട് പരിവാരത്തോട് പ്രേമം വെയ്ക്കൂ എങ്കില് പരിശ്രമത്തില് നിന്ന് മോചിക്കപ്പെടും


ഇന്ന് നാനാഭാഗത്തെയും കുട്ടികള് തന്റെ അച്ഛന്റെ ജയന്തി ആചരിക്കാന് ആയി വന്നിരിക്കുകയാണ്. സന്മുഖത്ത് ആണെങ്കിലും ആകാരീരൂപത്തില് ആണെങ്കിലും ബാബയ്ക്ക് മുന്നിലാണ്. ബാബ എല്ലാ കുട്ടികളെയും കാണുകയാണ്. ഒരുവശത്ത് മിലനം ആഘോഷിക്കുന്നതിന്റെ സന്തോഷമാണ് മറുവശത്ത് സേവനത്തിന്റെ ഉണര്വുത്സാഹമാണ് എത്രയും പെട്ടെന്ന് ബാപ്ദാദയെ പ്രത്യക്ഷമാക്കണം. ബാപ്ദാദ നാനാ ഭാഗത്തെയും കുട്ടികളെ കണ്ടുകൊണ്ട് മില്യണ് ട്രില്യണ് മടങ്ങ് ആശംസകള് നല്കുകയാണ്. കുട്ടികള് ബാബയുടെ ജയന്തി ആചരിക്കുന്നതിന് വേണ്ടി കോണ് കോണുകളില് നിന്ന് ദൂരെ ദൂരെ നിന്ന് വന്നിരിക്കുകയാണ് എന്നപോലെ ബാപ്ദാദയും കുട്ടികളുടെ ജന്മദിനം ആഘോഷിക്കുവാന് വന്നിരിക്കുകയാണ്. ഏറ്റവും ദൂരെ ദേശത്തുള്ളയാള് ആരാണ്? ബാബയോ അതോ താങ്കളോ? താങ്കള് പറയും ഞങ്ങള് വളരെ ദൂരെ നിന്ന് വന്നിരിക്കുകയാണ് എന്നാല് ബാബ പറയുന്നു ഞാന് താങ്കളെക്കാളും ദൂരദേശത്തുനിന്ന് വന്നിരിക്കുകയാണ്. എന്നാല് താങ്കള്ക്ക് സമയമെടുക്കുന്നു ബാബയ്ക്ക് സമയം വേണ്ട. താങ്കള് എല്ലാവര്ക്കും പ്ലെയിന് അല്ലെങ്കില് ട്രെയിന് പിടിക്കണം ബാബയ്ക്ക് വെറും രഥം എടുക്കണം. അപ്പോള് ഇങ്ങനെയല്ല കേവലം താങ്കള് ബാബയുടെ ആചരിക്കുവാന് വന്നിരിക്കുകയാണ്. എന്നാല് ബാബയും ആദി സാഥി ബ്രാഹ്മണ ആത്മാക്കള്, ജന്മനാ സാഥി കുട്ടികളുടെ ബര്ത്ത് ഡേ ആഘോഷിക്കുവാന് വന്നിരിക്കുകയാണ്. എന്തുകൊണ്ട് എന്നാല് ബാബ ഒറ്റയ്ക്ക് അവതരിതം ആകുന്നില്ലഎന്നാല് ബ്രഹ്മാവ്, ബ്രാഹ്മണ കുട്ടികള് എന്നിവര്ക്ക് ഒപ്പം ദിവ്യജന്മം എടുക്കുകയാണ് അര്ത്ഥം അവതരിക്കപ്പെടുകയാണ്. ബ്രാഹ്മണര് കൂടാതെ യജ്ഞത്തിന്റെ രചന ബാബയ്ക്ക് ഒറ്റയ്ക്ക് ചെയ്യാന് കഴിയുകയില്ല. അപ്പോള് യജ്ഞം രചിച്ചു ബ്രഹ്മാവിലൂടെ ബ്രാഹ്മണരെ രചിച്ചു അപ്പോഴാണ് താങ്കള് എല്ലാവരും ജന്മം എടുത്തത്. അതിനാല് രണ്ടുവര്ഷക്കാരാകട്ടെ രണ്ടുമാസക്കാരാകട്ടെ എന്നാല് താങ്കള് എല്ലാവര്ക്കും ദിവ്യ ബ്രാഹ്മണ ജന്മത്തിന്റെ ആശംസകള്. ഈ ദിവ്യ ജന്മം എത്ര ശ്രേഷ്ഠമാണ്. ബാബയും ഓരോരോ ദിവ്യ ജന്മ ധാരീ ബ്രാഹ്മണ ആത്മാക്കളുടെ ഭാഗ്യത്തിന്റെ നക്ഷത്രം തിളങ്ങുന്നത് കണ്ട് ഹര്ഷിതം ആവുകയാണ്. സദാ ഇതേ പാട്ട് പാടിക്കൊണ്ടിരിക്കുകയാണ് ആഹാ വജ്രതുല്യ ജീവിതമുള്ള ബ്രാഹ്മണ കുട്ടികളെ ആഹാ. ആഹാ ആഹാ ആണല്ലോ?ബാബ ആഹാ ആഹാ കുട്ടികള് ആക്കി മാറ്റി. ഈ അലൗകിക ജന്മം ബാബയുടെതും വേറിട്ടതാണ് താങ്കള് കുട്ടികളുടെയും വേറിട്ടതും പ്രിയപ്പെട്ടതുമാണ്. ഈ ഒരേയൊരു ബാബയ്ക്കാണ് ഇങ്ങനെയൊരു ജന്മം അഥവാ ജയന്തി ഉള്ളത് മറ്റാര്ക്കും ഇങ്ങനെ ജന്മദിനം ഉണ്ടായിട്ടില്ല ഉണ്ടാവുകയുമില്ല.നിരാകാരനും പിന്നെ ദിവ്യ ജന്മവും. മറ്റെല്ലാ ആത്മാക്കളുടെയും ജന്മം അവരവരുടെ സാകാരശരീരത്തില് ഉണ്ടാകുന്നു. എന്നാല് നിരാകാര ബാബയുടെ ജന്മം പരകായ പ്രവേശത്തിലൂടെ ഉണ്ടാകുന്നു. മുഴുവന് കല്പ്പത്തില് ഇങ്ങനെയൊരു വിധിയിലൂടെ ആര്ക്കെങ്കിലും ജന്മം ഉണ്ടായിട്ടുണ്ടോ?ഒരേയൊരു ബാബയ്ക്കാണ് ഇങ്ങനെ വേറിട്ട ജന്മദിനം ഉണ്ടാകുന്നത് അതിനെ ശിവ ജയന്തിയുടെ രൂപത്തില് ഭക്തരും ആചരിച്ചു വരുന്നു. അതിനാല് ഈ ദിവ്യ ജന്മത്തിന്റെ മഹത്വം താങ്കള് അറിയുന്നു ഭക്തരും അറിയുന്നില്ല, പക്ഷേ എന്ത് കേട്ടിട്ടുണ്ടോ അതനുസരിച്ച് ഉയര്ന്നതിലും ഉയര്ന്നതെന്ന് മനസ്സിലാക്കിക്കൊണ്ട് ആചരിച്ചു വരുന്നു. താങ്കള് കുട്ടികള് വെറും ആചരിക്കുകയല്ല എന്നാല് ആചരിക്കുന്നതിനൊപ്പം സ്വയത്തെ ബാബയ്ക്ക് സമാനമാക്കുകയും ആണ്. അലൗകിക ദിവ്യ ജന്മത്തിന്റെ മഹത്വത്തെ അറിയുന്നു. മറ്റൊരു അച്ഛനോടും കുട്ടികള്ക്ക് ഒപ്പമൊപ്പം ജന്മം ഉണ്ടാകുന്നില്ല. എന്നാല് ശിവ ജയന്തി അര്ത്ഥം ബാബയുടെ ദിവ്യ ജന്മദിനത്തിനൊപ്പം കുട്ടികളുടെയും ജന്മമാണ് അതിനാല് വജ്ര ജൂബിലി ആഘോഷിച്ചില്ലേ. അപ്പോള് ബാബയ്ക്കൊപ്പം കുട്ടികളുടെയും ദിവ്യജന്മമാണ്. ഈ ജയന്തിയെ മാത്രം വജ്ര തുല്യ ജയന്തി എന്ന് പറയുന്നു, എന്നാല് വജ്ര തുല്യ ജയന്തി ആചരിച്ച് സ്വയവും വജ്ര തുല്യ ജീവിതത്തിലേക്ക് വരികയാണ്. ഈ രഹസ്യത്തെ എല്ലാ കുട്ടികള്ക്കും നന്നായി അറിയുകയും ചെയ്യാം മറ്റുള്ളവരെയും കേള്പ്പിച്ചു കൊണ്ടിരിക്കുന്നു. ബാപ്ദാദ വാര്ത്തകള് കേട്ടുകൊണ്ടിരിക്കുകയാണ് കാണുന്നുമുണ്ട് കുട്ടികള് ബാബയുടെ ദിവ്യജന്മത്തിന്റെ മഹത്വം എത്ര ഉണര്വുത്സാഹത്തോടെ ആഘോഷിച്ചു കൊണ്ടിരിക്കുന്നു. ബാപ്ദാദ നാനാഭാഗത്തെയും സേവാധാരി കുട്ടികളുടെ ധൈര്യത്തിന് പകരം സഹായം നല്കിക്കൊണ്ടിരിക്കുകയാണ്. കുട്ടികളുടെ ധൈര്യവും ബാബയുടെ സഹായവും ആണ്.

ഇപ്പോള് എല്ലാം ബാപ്ദാദയുടെ അടുക്കല് എല്ലാ കുട്ടികളുടെയും ഒരേയൊരു സ്നേഹത്തിന്റെ സങ്കല്പം വീണ്ടും വീണ്ടും വരുന്നു ഇപ്പോള് ബാബയെ പോലെ എത്രയും വേഗം ആവുക തന്നെ വേണം. ബാവയും പറയുന്നു ഹേ മധുരമായ കുട്ടികളെ ആവുക തന്നെ വേണം.ഓരോരുത്തര്ക്കും ഈ ദൃഢ നിശ്ചയം ഉണ്ട് ഒന്നുകൂടി അടി വര ഇട്ടോളൂ നാം ആയില്ലെങ്കില് പിന്നെ മറ്റാര് ആകും. നാം തന്നെയായിരുന്നു ,നാം തന്നെയാണ് ,നാം തന്നെ ഓരോ കല്പ്പത്തിലും ആയിക്കൊണ്ടിരിക്കും. ഈ പക്കാ നിശ്ചയം ഇല്ലേ?ഡബിള് വിദേശികളും ശിവജയന്തി ആഘോഷിക്കുവാന് വന്നിരിക്കുകയാണോ? നല്ലത് കൈ ഉയര്ത്തു ഡബിള് വിദേശികള്. ബാപ്ദാദ കാണുകയാണ് ഡബിള് വിദേശികള്ക്ക് ഏറ്റവും അധികം ഈ ഉണര്വ്വുല്സാഹമാണ് വിശ്വത്തിന്റെ ഏതൊരു കോണും അവശേഷിക്കരുത്. ഭാരതത്തിന് ആണെങ്കില് കുറെ സമയം സേവനത്തിന് വേണ്ടി ലഭിച്ചിട്ടുണ്ട് ഭാരതവും ഗ്രാമ ഗ്രാമങ്ങളില് സന്ദേശം നല്കിയിട്ടുണ്ട്. എന്നാല് ഡബിള് വിദേശികള്ക്ക് ഭാരതത്തേക്കാള് സേവനത്തിന് സമയം കുറവാണ് ലഭിച്ചിട്ടുള്ളത്. എന്നിട്ടും ഉണര്വുത്സാഹം കാരണം ബാപ്ദാദയ്ക്കു മുന്നില് സേവനത്തിന്റെ തെളിവ് നല്ലതായി കൊണ്ടുവന്നിട്ടുണ്ട് കൊണ്ടുവന്നു കൊണ്ടുമിരിക്കും. ഭാരതത്തില് വര്ത്തമാന സമയത്ത് തരംതിരിച്ചുള്ള സേവനങ്ങള് ആരംഭിച്ചിരിക്കുന്നു. അതുകാരണം എല്ലാ തരത്തിലുള്ളവര്ക്കും സന്ദേശം ലഭിക്കുക സഹജമായിരിക്കുന്നു. എന്തെന്നാല് ഓരോ വിഭാഗവും തന്റെ വിഭാഗത്തില് മുന്നേറുവാന് ആഗ്രഹിക്കുന്നു അപ്പോള് ഈ വര്ഗ്ഗീകരണത്തിന്റെ കണ്ടുപിടുത്തം നല്ലതാണ്. ഇതിലൂടെ ഭാരതത്തിന്റെ സേവനത്തിലും വിശേഷആത്മാക്കളുടെ വരവ് നല്ല തീവ്രമായി മാറിയിരിക്കുന്നു. നന്നായി തോന്നുന്നില്ലേ ! വര്ഗീകരണത്തിന്റെ സേവനം നല്ലതല്ലേ?വിദേശത്തുള്ളവരും തന്റെ നല്ല നല്ല ഗ്രൂപ്പിനെ കൊണ്ടുവരുന്നു റിട്രീറ്റ് ചെയ്യിക്കുന്നു മാര്ഗ്ഗം വളരെ നല്ലതാക്കിയിട്ടുണ്ട്. ഭാരതത്തില് വര്ഗീകരണത്തിലൂടെ സേവനത്തില് അവസരം ലഭിച്ചിരിക്കുന്നു അതുപോലെ ഇവരുടെയും ഈ വിധി വളരെ നല്ലതാണ്. ബാപ്ദാദയ്ക്ക് രണ്ടു വശത്തെയും സേവനം ഇഷ്ടപ്പെട്ടു നല്ലതാണ്. ജഗദീശ് കുട്ടി കണ്ടുപിടിത്തം നന്നായി ചെയ്തിട്ടുണ്ട് വിദേശത്ത് ഈ റിട്രീറ്റ്,ഡയലോഗ് ആരാണ് തുടങ്ങിയത്? (എല്ലാവരും ചേര്ന്ന് ചെയ്തു ) ഭാരതത്തിലും ചേര്ന്നാണ് ചെയ്തത് എന്നാലും നിമിത്തം ആയിട്ടുണ്ട്.നല്ലതാണ് ഓരോരുത്തര്ക്കും അവരവരുടെ തിരക്കാരുടെ സംഘടനയില് നല്ലതായി തോന്നുന്നു. അപ്പോള് രണ്ട് വശത്തെയും സേവനത്തില് അനേക ആത്മാക്കളെ സമീപം കൊണ്ടുവരാനുള്ള അവസരം ലഭിക്കുന്നു. ഫലം നല്ലതായി തോന്നുന്നില്ലേ? റിട്രീറ്റ് ന്റെ ഫലം നല്ലതായിരുന്നില്ലേ? വര്ഗീകരണത്തിന്റെയും ഫലം നല്ലതാണ് ,ദേശ വിദേശത്ത് ആരാരെങ്കിലും പുതിയ കണ്ടുപിടുത്തം ചെയ്തു കൊണ്ടിരിക്കുന്നു ചെയ്തുകൊണ്ടു മിരിക്കും. ഭാരതത്തില് ആകട്ടെ വിദേശത്താകട്ടെ സേവനത്തിന്റെ ഉണര്വ് നല്ലതാണ്. ബാപ്ദാദ കാണുന്നുണ്ട് ആരാണോ സത്യമായ ഹൃദയത്തോടെ നിസ്വാര്ത്ഥ സേവനത്തില് മുന്നേറിക്കൊണ്ടിരിക്കുന്നത് അവരുടെ കണക്കില് പുണ്യത്തിന്റെ ശേഖരണം വളരെ നന്നായി സമ്പാദിക്കപ്പെടുന്നുണ്ട്. പല കുട്ടികളുടെയും ഒന്നുണ്ട് തന്റെ പുരുഷാര്ത്ഥത്തിന്റെ പ്രാലബ്ധത്തിന്റെ ശേഖരണം, രണ്ടാമത് സന്തുഷ്ടമായി സന്തുഷ്ടമാക്കുന്നതിലൂടെ ആശീര്വാദങ്ങളുടെ ശേഖരണം, മൂന്നാമതാണ് യഥാര്ത്ഥ യോഗയുക്ത, യുക്തിയുക്ത സേവനത്തിന്റെ പകരമായി പുണ്യത്തിന്റെ ശേഖരണം സമ്പാദിക്കപ്പെടുന്നു.ഈ മൂന്നു കണക്കും ബാപ്ദാദ ഓരോരുത്തരുടെയും നോക്കിക്കൊണ്ടിരിക്കുകയാണ്. അഥവാ ആരുടെയെങ്കിലും മൂന്ന് കണക്കിലും ശേഖരണം ഉണ്ടാകുന്നുവെങ്കില് അതിന്റെ ലക്ഷണമാണ് അവര് സദാ സഹജപുരുഷാര്ത്ഥിയായി സ്വയവും അനുഭവം ചെയ്യുന്നു മറ്റുള്ളവര്ക്കും ആ ആ ആത്മാവിലൂടെ സഹജപുരുഷാര്ഥത്തിന് സ്വതവേ പ്രേരണ ലഭിക്കുന്നു. അവര് സഹജ പുരുഷ പുരുഷാര്ത്ഥത്തിന്റെ പ്രതീകമാണ്. പ്രയത്നിക്കേണ്ടി വരുന്നില്ല ബാബയോട് സേവനത്തോട് സര്വ്വ പരിവാരത്തോട് പ്രേമമാണ് അപ്പോള് ഈ മൂന്ന് പ്രകാരത്തിലുമുള്ള പ്രേമം പ്രയത്നത്തില് നിന്നും മോചിപ്പിക്കുന്നു.

ബാപ്ദാദ എല്ലാ കുട്ടികളോടും ഇതേ ശ്രേഷ്ഠ ആശ വയ്ക്കുന്നു എല്ലാ കുട്ടികളും സദാ സഹജപുരുഷാര്ത്ഥി ആയിരിക്കു. 63 ജന്മം ഭക്തിയില് പരാതികളില് അലയുന്നതിന്റെ പ്രയത്നം ചെയ്തു ഇനി ഈ ഒരു ജന്മമാണ് പ്രയത്നത്തില് നിന്ന് മോചിതമാകുന്നതിന്. അഥവാ വളരെ കാലമായി പ്രയത്നം ചെയ്തുകൊണ്ടിരിക്കുകയാണെങ്കില് പ്രേമത്തിലൂടെ സഹജപുരുഷാര്ഥിയാകുന്നതിന്റെ ഈ സംഗമയുഗത്തിന്റെ വരദാനം എപ്പോള് നേടും?യുഗം സമാപ്തം എങ്കില് വരദാനവും സമാപ്തം. അപ്പോള് സദാ ഈ വരദാനത്തെ എത്രയും വേഗം എടുത്തോളൂ. ഏതെങ്കിലും വലുതിലും വലിയ കാര്യമുണ്ടെങ്കിലും ഏതെങ്കിലും വലുതിലും വലിയ സമസ്യയുണ്ടെങ്കിലും, ഓരോ കാര്യവും ഓരോ സമസ്യയും ഇങ്ങനെ മറികടക്കുന്നു വെണ്ണയില് നിന്ന് മുടി എടുക്കുന്നു എന്ന് താങ്കള് പറയുന്ന പോലെ. പല കുട്ടികളുടെയും അല്പ്പാല്പ്പം കളി ബാപ്ദാദ കാണുന്നുണ്ട് , ഹര്ഷിതവും ആകുന്നു, കുട്ടികളെ കണ്ട് ദയയും വരുന്നു. ഏതെങ്കിലും സമസ്യയോ ഏതെങ്കിലും വലിയ സംഭവമോ മുന്നില് വന്നാലും ഇടയ്ക്കിടെ കുട്ടികളുടെ മുഖത്ത് കുറേശ്ശെ സമസ്യയുടെ യോ സംഭവത്തിന്റെയോ അല കാണപ്പെടുന്നു. കുറേശ്ശെ മുഖം മാറിപ്പോകുന്നു. പിന്നീട് അഥവാ ആരെങ്കിലും ചോദിക്കുകയാണ് എന്ത് പറ്റി? അപ്പോള് പറയുന്നു വളരെ ജോലി ഉണ്ടല്ലോ!വിഘ്ന വിനാശകന്റെ മുന്നില് വിഗ്രഹം വരുന്നില്ല എങ്കില് വിഘ്ന വിനാശക ടൈറ്റില് എങ്ങനെയാണ് പാടപ്പെടുക? കുറേശ്ശെ മുഖത്ത് ക്ഷീണം അഥവാ കുറേശ്ശെ മൂഡ് മാറുന്നതിന്റെ അടയാളം വരാന് പാടില്ല. എന്തുകൊണ്ട്?അരക്കല്പം പൂജിക്കപ്പെടുന്ന താങ്കളുടെ ജഡ ചിത്രം അതില് എന്താ ഇടയ്ക്ക് അല്പമെങ്കിലും ക്ഷീണമോ മൂഡ് മാറുന്നതിന്റെ അടയാളമോ കാണപ്പെടാറുണ്ടോ? താങ്കളുടെ ജഢചിത്രം സദാ പുഞ്ചിരിച്ചു കൊണ്ടിരിക്കുന്നു അപ്പോള് അത് ആരുടെ ചിത്രമാണ്? താങ്കളുടെ അല്ലേ? അപ്പോള് ചൈതന്യത്തിന്റെയും ഓര്മ്മചിഹ്ന ചിത്രമാണ് ,അതിനാല് കുറേശ്ശെ പോലും ക്ഷീണം അഥവാ പിറുപിറുപ്പ് എന്ന് പറയുന്നത് അത് വരാന് പാടില്ല. സദാ പുഞ്ചിരിക്കുന്ന മുഖമാണ് ബാപ്ദാദയ്ക്കും എല്ലാവര്ക്കും ഇഷ്ടപ്പെടുന്നത്. അഥവാ ആരെങ്കിലും തെറി പറപ്പില് ആണെങ്കില് അവര്ക്ക് മുന്നിലേക്ക് പോകുമോ? ചിന്തിക്കും ഇപ്പോള് സംസാരിക്കണോ അതോ വേണ്ടേ. അപ്പോള് താങ്കളുടെ ജഡ ചിത്രങ്ങളുടെ അടുക്കല് ഭക്തര് ധാരാളം ഉണര്വോടെ വരുന്നു , ചൈതന്യത്തില് എന്തെങ്കിലും ഭാരിച്ചതായിരിക്കുക അപ്പോള് നല്ലതായി തോന്നുമോ? ഇപ്പോള് ബാപ്ദാദ എല്ലാ കുട്ടികളുടെയും മുഖത്ത് സദാ മാലാഖാ രൂപം, വരദാനി രൂപം, ദാതാ രൂപം, ദയാമനസ്ക, അക്ഷീണ , സഹജ യോഗി , സഹജ പുരുഷാര്ത്ഥിയുടെ രൂപം കാണുവാന് ആഗ്രഹിക്കുന്നു. ഇത് പറയരുത് ഇങ്ങനെയുള്ള സംഭവമായിരുന്നില്ലേ.എങ്ങനെയുള്ള സംഭവമായാലും രൂപം പുഞ്ചിരിക്കുന്ന ശീതളമായ ഗംഭീരതയുടെയും രമണികതയുടെയും സന്തുലനത്തില് ആകണം. ആരു തന്നെ പെട്ടെന്ന് കടന്നുവന്നാലും താങ്കള് സമസ്യയുടെ കാരണത്താല്, അഥവാ സംഭവത്തിന്റെ കാരണത്താല്, സഹജ പുരുഷാര്ത്ഥി രൂപത്തില് അല്ല എങ്കില് അവര് എന്താണ് കാണുക? താങ്കളുടെ ചിത്രം അതാണ് കൊണ്ടുപോവുക. ഏതെങ്കിലും സമയത്ത്ആരെങ്കിലും ആരുടെയെങ്കിലും അഥവാ ഒരു മാസത്തെ ആകട്ടെ രണ്ടുമാസത്തെ ആകട്ടെ പെട്ടെന്ന് താങ്കളുടെ മുഖത്തിന്റെ ചിത്രം എടുക്കുന്നു എങ്കില് ഇങ്ങനെ പറഞ്ഞതുപോലെ തന്നെയാണ് ചിത്രം ഉണ്ടാവുക. ദാതാവാകു, ലേവതയല്ല, ദാതാവ്. ആര് എന്ത് നല്കിയാലും നല്ലതോ മോശമോ നല്കട്ടെ എന്നാല് താങ്കള് വലുതിലും വലിയ ബാബയുടെ മക്കള് വലിയ ഹൃദയമുള്ളവരാകണം. അഥവാ മോശം നല്കിയാലും വലിയ ഹൃദയത്തോടെ മോശമായതിനെ തന്നിലേക്ക് സ്വീകരിക്കാതെ ദാതാവായി താങ്കള് അവര്ക്ക് സഹയോഗം നല്കുക സ്നേഹം നല്കൂ ശക്തി നല്കു. എന്തെങ്കിലും എന്തെങ്കിലും ഗുണം തന്റെ സ്ഥിതിയിലൂടെ സമ്മാനമായി നല്കൂ. ഇത്രയും വലിയ ഹൃദയം ഉള്ള വലുതിലും വലിയ ബാബയുടെ മക്കളാണ്. ദയ കാണിക്കൂ. ഹൃദയത്തില് ആ ആത്മാവിനെ പ്രതി കൂടുതല് സ്നേഹം എമര്ജ് ചെയ്യു. ആ സ്നേഹത്തിന്റെ ശക്തിയിലൂടെ അവര് സ്വയം പരിവര്ത്തനപ്പെടട്ടെ. എങ്ങനെ വലിയ ഹൃദയമുള്ളവരാണോ അതോ ചെറിയ ഹൃദയമാണോ? ഉള്ക്കൊള്ളാനുള്ള ശക്തിയില്ലേ?ഉള്ക്കൊള്ളൂ. സാഗരത്തില് എത്ര അഴുക്ക് നിക്ഷേപിക്കുന്നു നിക്ഷേപിക്കുന്നവര്ക്ക് അത് അഴുക്കിന് പകരം അഴുക്ക് നല്കുന്നില്ല. താങ്കള് ആണെങ്കില് ജ്ഞാനത്തിന്റെ സാഗരം ശക്തികളുടെ സാഗരത്തിന്റെ മക്കളാണ് മാസ്റ്റര് ആണ്.

അപ്പോള് കേട്ടുവോ ബാപ്ദാദ എന്താണ് കാണാന് ആഗ്രഹിക്കുന്നത്? ഭൂരിപക്ഷം കുട്ടികളും ലക്ഷ്യം വച്ചിട്ടുണ്ട് ഈ വര്ഷത്തില് പരിവര്ത്തനപ്പെടുക തന്നെ വേണം. ചെയ്യും ചിന്തിക്കും എന്നല്ല ചെയ്യുക തന്നെ വേണം. ചെയ്യുക തന്നെ വേണം എന്നോ അവിടെ പോയി ചിന്തിക്കുമോ? ആരെ മനസ്സിലാക്കുന്നു ചെയ്യുക തന്നെ വേണം അവര് ഒരു കൈ കൊണ്ട് കൈയ്യടിക്കൂ. (എല്ലാവരും കൈവീശി ) വളരെ നല്ലത്. വെറും ഈ കൈ ഉയര്ത്തുകയല്ല, മനസ്സില് നിന്നും ദൃഢസങ്കല്പത്തിന്റെ കൈ ഉയര്ത്തുക.ഈ കൈ ഉയര്ത്തുക സഹജമാണ്. മനസ്സില് നിന്നും ദൃഢസങ്കല്പത്തിന്റെ കൈ സദാ സഫലതാ സ്വരൂപം ആക്കുന്നു. എന്തു ചിന്തിച്ചുവോ അത് നടക്കുക തന്നെ വേണം. ചിന്തിക്കുക പോസിറ്റീവ് ആയിരിക്കുമല്ലോ! നെഗറ്റീവ് ചിന്തിക്കരുത്. നെഗറ്റീവ് ചിന്തിക്കുന്നതിന്റെ വഴി എന്നെന്നേക്കുമായി അടച്ചു. അടക്കുവാന് അറിയാമോ അതോ തുറക്കുന്നുണ്ടോ? ഇപ്പോള് കൊടുങ്കാറ്റ് ഉണ്ടാകുന്നതെങ്കില് വാതിലുകള് തനിയെ തുറക്കുന്ന പോലെ ഇങ്ങനെ സംഭവിക്കുന്നില്ലല്ലോ?താങ്കള് മനസ്സിലാക്കുന്നു അടച്ചിട്ട് വന്നു എന്നാല് കാറ്റ് തുറന്നിടുന്നു ഇങ്ങനെ മന്ദമായി ചെയ്യരുത് ശരി.

ഡബിള് വിദേശികളുടെ ഉത്സവം നന്നായി നടന്നില്ലേ ! (10വര്ഷത്തേക്കാള് കൂടുതല് സമയം ജ്ഞാനത്തിലുള്ള 400 നടുത്ത് ഡബിള് വിദേശി സഹോദരി സഹോദരന്മാരുടെ സമ്മാന് സമാരോഹ് ആഘോഷിക്കപ്പെട്ടു) നന്നായോ? ആര് ആഘോഷിച്ചുവോ നന്നായി തോന്നിയോ അവര് കൈ ഉയര്ത്തു. പാണ്ഡവരും ഉണ്ട്. ഇതിന്റെ മഹത്വം എന്താണ്? ആചരിക്കുന്നതിന്റെ മഹത്വം എന്താണ്? ആചരിക്കുക അര്ത്ഥം ആയിത്തീരുക.സദാ ഇങ്ങനെ കിരീടധാരി, സ്വപുരുഷാര്ഥത്തിന്റെയും സേവനത്തിന്റെയും ഉത്തരവാദിത്വത്തിന്റെ. എന്ത് പറയുന്നു ആനന്ദം തന്നെ, സേവനത്തിന്റെ ആനന്ദം ആഘോഷിക്കുന്നതിന്റെ കിരീടം സദാ വെച്ചുകൊണ്ടിരിക്കട്ടെ.സ്വര്ണ്ണ ദുപ്പട്ടയും എല്ലാവരും അണിഞ്ഞിട്ടുണ്ടല്ലോ!അപ്പോള് സ്വര്ണ്ണ ദുപ്പട്ട എന്തിനാണ് അണിഞ്ഞിരിക്കുന്നത്? സദാ സ്വര്ണ്ണിമ യുഗ സ്ഥിതി സില്വര് അല്ല ഗോള്ഡന്. പിന്നെ ഈരണ്ട് മാലയും അണിഞ്ഞിരുന്നു അപ്പോള് രണ്ടു മാല ഏതിന്റെയാണ് അണിയുക? ഒന്ന് സദാ ബാവയുടെ കഴുത്തിലെ മാല,സദാ ഇടയ്ക്ക് കഴുത്തില് നിന്നും ഇറങ്ങാന് പാടില്ല കഴുത്തില് തന്നെ കോര്ക്കപ്പെട്ടിരിക്കണം. രണ്ടാമത്തേത് സദാ സേവനത്തിലൂടെ മറ്റുള്ളവരെയും ബാബയുടെ കഴുത്തിലെ മാലയാക്കുക ഈ ഡബിള് മാലയാണ്. അപ്പോള് വളരെ നന്നായി ആഘോഷിക്കുന്നവര്ക്കും അനുഭവപ്പെട്ടു കാണുന്നവര്ക്ക് അനുഭവപ്പെട്ടു. ഈ ഉത്സവം ആഘോഷിക്കുന്നതിന്റെ സദാ ഉത്സവത്തിന്റെ രഹസ്യം അറിയിച്ചു. ഒപ്പം ഒപ്പം ഇതും ആചരിക്കുക അതായത് ഇനിയും ഉണര്വ്വല്സാഹം വര്ദ്ധിപ്പിക്കുക. എല്ലാവരുടെയും അനുഭവം ബാപ്ദാദ കണ്ടിരിക്കുന്നു. നല്ല അനുഭവമായി. സന്തോഷവും ലഹരിയും എല്ലാവരുടെയും മുഖത്ത് കാണപ്പെടുന്നുണ്ടായിരുന്നു. ഇങ്ങനെ തന്നെ തന്റെ ശക്തി ശാലി പുഞ്ചിരിക്കുന്ന രമണീകവും ഗംഭീരവുമായ സ്വരൂപം സദാ പ്രത്യക്ഷമാക്കി വച്ചുകൊണ്ട് പോകു. എന്തെന്നാല് ഇന്നത്തെ കാലത്ത് സമയത്തിന്റെ അവസ്ഥകള്ക്ക് അനുസരിച്ച് കേള്ക്കുന്നവരാണ് കൂടുതല് മനസ്സിലാക്കുന്നവര് കുറവാണ്. കണ്ടിട്ട് അനുഭവം ചെയ്യുന്നവര് കൂടുതലാണ്. താങ്കളുടെ മുഖത്തിലൂടെ ബാബയുടെ പരിചയം കേള്പ്പിക്കുന്നതിന് പകരം കാണപ്പെടട്ടെ. അപ്പോള് നല്ലതാണ് ചെയ്തത്. ബാപ്ദാദയും കണ്ട് കണ്ട് ഹര്ഷിതനാവുകയാണ്. ഈ വര്ഷത്തെ അഥവാ ഈ സീസണിനെ വിശേഷ ഉത്സവത്തിന്റെ സീസണ് ആയി ആചരിച്ചിരിക്കുന്നു: എല്ലാ സമയവും ഒരേപോലെ ആകുന്നില്ല.

(ഡ്രില്) എല്ലാവരിലും ഭരണശക്തി ഉണ്ടോ? കര്മ്മേന്ദ്രിയങ്ങള്ക്ക് മേല് എപ്പോള് ആഗ്രഹിക്കുന്നുവോ അപ്പോള് ഭരിക്കുവാന് കഴിയുമോ? സ്വരാജ്യ അധികാരി ആയിട്ടുണ്ടോ? ആര് സ്വരാജ്യ അധികാരിയാണോ അവരാണ് വിശ്വത്തിന്റെ രാജ്യ അധികാരി ആവുക. എപ്പോള് വേണമോ എങ്ങനെയുള്ള അന്തരീക്ഷം ആയാലും മനസ്സിനും ബുദ്ധിക്കും ഓര്ഡര് നല്കൂ സ്റ്റോപ്പ് അപ്പോള് സാധിക്കുന്നുണ്ടോ അതോ സമയം എടുക്കുമോ? ഈ അഭ്യാസം ഓരോരുത്തര്ക്കും മുഴുവന് ദിവസം ഇടയ്ക്കിടെ ചെയ്യേണ്ടത് ആവശ്യമാണ്. പരിശ്രമിക്കുക ഏതുസമയത്ത് മനസ്സും ബുദ്ധിയും വളരെ തിരക്കിലാണോ ഇങ്ങനെയുള്ള സമയത്തും അഥവാ ഒരു സെക്കന്ഡിലേക്ക് സ്റ്റോപ്പ് ചെയ്യാന് ആഗ്രഹിക്കുന്നുണ്ടെങ്കില് സാധിക്കുമോ?അപ്പോള് ചിന്തിക്കൂ സ്റ്റോപ്പ് സ്റ്റോപ്പ് ആകുന്നതില് 3 മിനിറ്റ് 5 മിനിറ്റ് എടുക്കുന്നു ഈ അഭ്യാസം അന്തിമത്തില് വളരെ പ്രയോജനത്തില് വരും. ഇതിന്റെ ആധാരത്തിലാണ് ബഹുമതിയോടെ പാസ്സാകുവാന് സാധിക്കുക. ശരി.

സദാ ഹൃദയത്തിന്റെ ഉണര്വുത്സാഹത്തിന്റെ ഉത്സവം ആഘോഷിക്കുന്നവരായ സ്നേഹി ആത്മാക്കള്, സദാ വജ്ര തുല്യ ജീവിതത്തിന്റെ അനുഭവം ചെയ്യുന്ന അനുഭവത്തിന്റെ അതോറിറ്റികളായ വിശേഷ ആത്മാക്കള്, സദാ തന്റെ മുഖത്തിലൂടെ ബാബയുടെ പരിചയം നല്കുന്നവരായ ബാബയെ പ്രത്യക്ഷമാക്കുന്നവരായ സേവാധാരി ആത്മാക്കള്, സദാ ഗംഭീരതയുടെയും രമണീയതയുടെയും രണ്ടിന്റെയും ഒപ്പം സന്തുലനം വെക്കുന്ന എല്ലാവരുടെയും അനുഗ്രഹത്തിന് അധികാരികളായ ആത്മാക്കള്, ഇങ്ങനെ നാനാഭാഗത്തേയും ദേശ വിദേശത്തെ കുട്ടികള്ക്ക് ശിവരാത്രിയുടെ ആശംസകള് , ആശംസകള്. ഒപ്പമൊപ്പം ബാപ്ദാദയുടെ ഹൃദയേശ്വരന്റെ ഹൃദയത്തിന്റെ പ്രാണനോടെ, പ്രേമ വാത്സല്യത്തോടെ സ്നേഹ സ്മരണ, നമസ്തേ.

വരദാനം :-
തന്റെ രാജ്യ അധികാരി അഥവാ പൂജ്യസ്വരൂപത്തിന്റെ സ്മൃതിയിലൂടെ ദാതാവായി നല്കുന്നവരായ സര്വ്വ ഖജനാക്കളാലും സമ്പന്നമായി ഭവിക്കട്ടെ.

സദാ ഇതേ സ്മൃതിയില് കഴിയു ഞാന് പൂജ്യ ആത്മാവ് മറ്റുള്ളവര്ക്ക് നല്കുന്ന ദാതാവാണ്, ലേവതയല്ല, ദേവതയാണ്. ബാബ താങ്കള് ഏവര്ക്കും സ്വയമേ നല്കിയത് പോലെ, ഇങ്ങനെ താങ്കളും മാസ്റ്റര് ദാതാവായി നല്കിക്കൊണ്ട് പോകു, ചോദിക്കരുത്. തന്റെ രാജ്യ അധികാരി അഥവാ പൂജ്യ സ്വരൂപത്തിന്റെ സ്മൃതിയില് കഴിയു. ഇന്നുവരെ താങ്കളുടെ ജഡ ചിത്രങ്ങളില് നിന്ന് പോയി യാചന ചെയ്യുന്നു പറയുന്നു ഞങ്ങളെ രക്ഷിക്കൂ. അപ്പോള് താങ്കള് രക്ഷിക്കുന്ന ആളാണ് രക്ഷിയ്ക്കൂ രക്ഷിയ്ക്കൂ എന്ന് പറയുന്നവരല്ല. പക്ഷേ ദാതാവ് ആകുന്നതിനു വേണ്ടി ഓര്മ്മയിലൂടെ സേവനത്തിലൂടെ ശുഭഭാവനയിലൂടെ ശുഭകാമനയിലൂടെ സര്വ്വ ഖജനാക്കളാലും സമ്പന്നമാകു.

സ്ലോഗന് :-
ചലനത്തിലും മുഖത്തും പ്രസന്നത തന്നെയാണ് ആത്മീയ വ്യക്തിത്വത്തിന്റെ ലക്ഷണം.