11.04.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ഇത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ നാടകമാണ്, ഈ നാടകത്തില് നിന്ന് ഒരു ആത്മാവിനുപോലും രക്ഷപ്പെടാന് സാധിക്കില്ല, മോക്ഷം ആര്ക്കും ലഭിക്കില്ല.

ചോദ്യം :-
ഉയര്ന്നതിലും ഉയര്ന്ന പതിത പാവനനായ അച്ഛന് എങ്ങനെയാണ് നിഷ്കളങ്കനായ നാഥനാകുന്നത്?

ഉത്തരം :-
നിങ്ങള് കുട്ടികള് ബാബയ്ക്ക് ഒരു പിടി അവില് നല്കി പകരം കൊട്ടാരം നേടുന്നു, അതിനാലാണ് ബാബയെ നിഷ്കളങ്കനായ നാഥന് എന്നു പറയുന്നത്. നിങ്ങള് പറയുന്നു ശിവബാബ ഞങ്ങളുടെ മകനാണ്, ആ മകന് ഇങ്ങനെയാണ് ഒരിയ്ക്കലും ഒന്നും സ്വീകരിക്കുന്നില്ല, സദാ നല്കുന്നു. ഭക്തിയില് പറയുന്നു ആര് എങ്ങനെയുള്ള കര്മ്മം ചെയ്യുന്നുവോ അങ്ങനെയുള്ള ഫലം പ്രാപ്തമാക്കും. പക്ഷേ ഭക്തിയില് അല്പകാലത്തിലേയ്ക്കാണ് ലഭിക്കുന്നത്. ജ്ഞാനത്തില് അറിഞ്ഞാണ് ചെയ്യുന്നത് അതുകൊണ്ട് സദാകാലത്തിലേയ്ക്ക് ലഭിക്കുന്നു

ഓംശാന്തി.  
ആത്മീയ കുട്ടികളുമായി ആത്മീയ അച്ഛന് ആത്മീയ സംഭാഷണം നടത്തിക്കൊണ്ടിരിക്കുകയാണ് അല്ലെങ്കില് ഇങ്ങനെ പറയാം ആത്മീയ അച്ഛന് കുട്ടികളെ രാജയോഗം പഠിപ്പിക്കുകയാണ്. നിങ്ങള് കുട്ടികള് വന്നിരിക്കുന്നത് പരിധിയില്ലാത്ത അച്ഛനില് നിന്നും രാജയോഗം പഠിക്കുന്നതിനായാണ് അതിനാല് ബുദ്ധി അച്ഛനുനേരേ പോകണം. ഇത് ആത്മാക്കള്ക്കുള്ള പരമാത്മാ ജ്ഞാനമാണ്. ഭഗവാന്റെ വാക്കുകളാണ് സാലിഗ്രാമങ്ങളെപ്രതി. ആത്മാക്കള്ക്കാണ് കേള്ക്കേണ്ടത് അതിനാല് ആത്മാഭിമാനിയായി മാറണം. മുമ്പ് നിങ്ങള് ദേഹാഭിമാനത്തിലായിരുന്നു. ഈ പുരുഷോത്തമ സംഗമയുഗത്തിലാണ് അച്ഛന് വന്ന് നിങ്ങള് കുട്ടികളെ ആത്മാഭിമാനിയാക്കി മാറ്റുന്നത്. ആത്മാഭിമാനിയും ദേഹാഭിമാനിയും തമ്മിലുള്ള വ്യത്യാസം നിങ്ങള് മനസ്സിലാക്കുന്നുണ്ട്. ആത്മാവുതന്നെയാണ് ശരീരത്തിലൂടെ പാര്ട്ട് അഭിനയിക്കുന്നത് എന്ന് അച്ഛനാണ് മനസ്സിലാക്കിത്തന്നത്. പഠിക്കുന്നതും ആത്മാവാണ്, ശരീരമല്ല. പക്ഷേ ദേഹാഭിമാനമുള്ളതുകാരണം ഇന്നയാളാണ് പഠിക്കുന്നത് എന്ന് കരുതുന്നു. നിങ്ങള് കുട്ടികളെ പഠിപ്പിക്കുന്നത് നിരാകാരനാണ്. അവരുടെ പേര് ശിവന് എന്നാണ്. ശിവബാബയ്ക്ക് തന്റേതായി ശരീരമില്ല. ബാക്കി എല്ലാവരും പറയും എന്റെ ശരീരമെന്ന്. ഇത് ആരാണ് പറഞ്ഞത്? ആത്മാവാണ് പറഞ്ഞത്- ഇത് എന്റെ ശരീരമാണ്. ബാക്കിയുള്ളതെല്ലാം ഭൗതീകമായ പഠിപ്പാണ്. അതില് അനേക പ്രകാരത്തിലുള്ള വിഷയങ്ങളുണ്ടാകും. ബി. എ മുതലായ എന്തെല്ലാം പേരുകളാണുള്ളത്. ഇതില് ഒരു പേരേയുള്ളു, പഠിപ്പിക്കുന്നതും ഒരേഒരാളാണ്. ഒരേഒരു അച്ഛനാണ് വന്ന് പഠിപ്പിക്കുന്നത്, അതിനാല് അച്ഛനെത്തന്നെ ഓര്മ്മിക്കണം. നമ്മളെ പരിധിയില്ലാത്ത അച്ഛന് പഠിപ്പിക്കുകയാണ്, എന്താണ് അച്ഛന്റെ പേര്? അച്ഛന്റെ പേര് ശിവന് എന്നാണ്. നാമ രൂപങ്ങളില് നിന്ന് വേറിട്ടതാണ് എന്നല്ല. മനുഷ്യര്ക്ക് പേര് വെയ്ക്കുമ്പോള് അത് ശരീരത്തിനാണ് വെയ്ക്കുന്നത്. പറയുന്നു ഇത് ഇന്ന ആളുടെ ശരീരമാണ്. അതുപോലെ ശിവബാബയ്ക്ക് പേരില്ല. മനുഷ്യരുടെ പേര് ശരീരത്തിനാണ്, ഒരേ ഒരു നിരാകാരനായ അച്ഛനേയുള്ളു അവരുടെ പേര് ശിവന് എന്നാണ്. പഠിപ്പിക്കാന് വരുമ്പോഴും പേര് ശിവന് എന്നു തന്നെയാണ്. ഈ ശരീരം ബാബയുടേതല്ല. ഭഗവാന് ഒന്നേയുള്ളു. 10-12 ഉണ്ടാകില്ല. ബാബ ഒന്നേയുള്ളു പക്ഷേ മനുഷ്യര് ഭഗവാന് 24 അവതാരങ്ങളുണ്ടെന്നു പറയുന്നു. ബാബ പറയുന്നു എന്നെ വളരെയധികം വളച്ച് ഒടിച്ചു. പരമാത്മാവ് കല്ലിലും മുള്ളിലും ഉണ്ടെന്നു പറഞ്ഞു. ഭക്തിമാര്ഗ്ഗത്തില് എങ്ങനെ സ്വയം അലഞ്ഞുതിരിയുന്നോ അതുപോലെ എന്നെയും അലയിക്കുന്നു. ഡ്രാമ അനുസരിച്ച് ബാബ സംസാരിക്കുന്നത് എത്ര ശീതളമായാണ്. മനസ്സിലാക്കുന്നു എന്റെമേല് എത്ര അപകാരം ചെയ്തൂ, എന്റെ ഗ്ലാനി എത്ര ചെയ്തു. മനുഷ്യര് പറയുന്നു ഞങ്ങള് നിഷ്കാമ സേവനം ചെയ്യുകയാണെന്ന്, അച്ഛന് പറയുന്നു എനിക്കല്ലാതെ മറ്റാര്ക്കും നിഷ്കാമ സേവനം ചെയ്യാന് സാധിക്കില്ല. അര് ചെയ്യുന്നോ അവര്ക്ക് തീര്ച്ചയായും ഫലം ലഭിക്കും. ഇപ്പോള് നിങ്ങള്ക്ക് ഫലം ലഭിക്കുകയാണ്. ഭക്തിയുടെ ഫലം ഭഗവാന് നല്കും എന്ന് മഹിമ പാടുന്നു കാരണം ഭഗവാന് ജ്ഞാനസാഗരനാണ്. ഭക്തിയില് അരകല്പം നിങ്ങള് കര്മ്മങ്ങള് ചെയ്തുവന്നു. ഇപ്പോള് ഈ ജ്ഞാനം പഠിപ്പാണ്. പഠിപ്പ് ലഭിക്കുന്നത് ഒരു തവണ മാത്രമാണ് ഒരേ ഒരു ബാബയില് നിന്നാണ് ലഭിക്കുന്നത്. അച്ഛന് പുരുഷോത്തമ സംഗമയുഗത്തില് ഒരേ ഒരു തവണ വന്ന് നിങ്ങളെ പുരുഷോത്തമനാക്കി മാറ്റി തിരിച്ചുപോകുന്നു. ഇതാണ് ജ്ഞാനം അത് ഭക്തിയാണ്. അര കല്പം നിങ്ങള് ഭക്തി ചെയ്തിരുന്നു, ഇപ്പോള് ആരാണോ ഭക്തി ചെയ്യാത്തത് അവര്ക്ക് ഭക്തി ചെയ്യാത്തതിനാല് ഇന്നയാള് മരിച്ചുപോയി, അസുഖം ബാധിച്ചു എന്നെല്ലാം തെറ്റിദ്ധാരണയുണ്ടാകുന്നു. പക്ഷേ ഇങ്ങനെയല്ല.

ബാബ പറയുന്നു- കുട്ടികളേ, നിങ്ങള് വിളിച്ചുകൊണ്ടിരുന്നു അതായത് അങ്ങ് വന്ന് പതിതരെ പാവനമാക്കി മാറ്റി എല്ലാവരുടേയും സദ്ഗതി ചെയ്യൂ. അതിനാല് ഇപ്പോള് ഞാന് വന്നിരിക്കുകയാണ്. ഭക്തിവേറെയാണ്, ജ്ഞാനം വേറെയാണ്. ഭക്തിയാല് അരകല്പം രാത്രിയായിരുന്നു, ജ്ഞാനത്തിലൂടെ അരകല്പം പകലുണ്ടാകുന്നു. രാമരാജ്യം രാവണരാജ്യം രണ്ടും പരിധിയില്ലാത്തതാണ്. രണ്ടിന്റേയും സമയം തുല്യമാണ്. ഈ സമയത്ത് ഭോഗികളായതിനാല് ലോകത്തില് വൃദ്ധിയുണ്ടാകുന്നു, ആയുസ്സും കുറയുന്നു. വൃദ്ധി കൂടുതലാവാതിരിക്കാന് പിന്നീട് പദ്ധതികള് തയ്യാറാക്കുന്നു. നിങ്ങള് കുട്ടികള്ക്ക് അറിയാം ഇത്രയും വലിയ ലോകത്തെ പരിമിതപ്പെടുത്തുക എന്നത് അച്ഛന്റെ മാത്രം ജോലിയാണ്. അച്ഛന് വരുന്നതും ജോലി ചെയ്യാനാണ്. വിളിക്കുന്നുണ്ട് ബാബാ വന്ന് അധര്മ്മത്തിന്റെ വിനാശം ചെയ്യൂ അര്ത്ഥം സൃഷ്ടിയെ പരിമിതപ്പെടുത്തുക. ലോകത്തിന് അറിയില്ല അച്ഛന് എത്രമാത്രം പരിമിതപ്പെടുത്തുന്നുവെന്ന് കുറച്ച് മനുഷ്യരേ ഉണ്ടാകൂ. ബാക്കിയുള്ള ആത്മാക്കളെല്ലാം തന്റെ വീട്ടിലേയ്ക്ക് പോകുന്നു പിന്നീട് നമ്പര് അനുസരിച്ച് പാര്ട്ട് അഭിനയിക്കാന് വരും. നാടകത്തില് എത്രത്തോളം വൈകിയാണോ പാര്ട്ട് അഭിനയിക്കേണ്ടത് അത്രയും വൈകിയാണ് വീട്ടില്നിന്ന് വരുന്നത്. തന്റെ ജോലികള് എല്ലാം തീര്ത്തിട്ട് വരുന്നു. നാടകത്തില് അഭിനയിക്കുന്നവരും തന്റേതായി ജോലി ചെയ്യും, പിന്നീട് സമയത്തിന് നാടകത്തില് പാര്ട്ട് അഭിനയിക്കാന് വരും. നിങ്ങളുടേതും ഇതുപോലെത്തന്നെയാണ്, അവസാന സമയത്ത് ആര്ക്കാണോ പാര്ട്ടുള്ളത് അവര് അവസാനമാണ് വരുന്നത്. ആദ്യമാദ്യം പാര്ട്ടുള്ളത് ആര്ക്കാണോ അവര് സത്യയുഗത്തിന്റെ ആരംഭത്തില് വരും. നോക്കൂ അവസാന സമയത്ത് വരേണ്ടവര് ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു. കൊമ്പും ചില്ലയും അവസാനം വരെ വന്നുകൊണ്ടിരിക്കും.

ഈ സമയത്ത് നിങ്ങള് കുട്ടികള്ക്ക് ജ്ഞാനത്തിന്റെ കാര്യങ്ങള് മനസ്സിലാക്കിത്തരുന്നു പിന്നീട് അതിരാവിലെ ഓര്മ്മയില് ഇരിക്കുന്നു, അതാണ് ഡ്രില്. ആത്മാവിന് തന്റെ അച്ഛനെ ഓര്മ്മിക്കണം. യോഗം എന്ന വാക്കിനെ ഉപേക്ഷിക്കൂ. ഇതിലാണ് ക്ഷീണിക്കുന്നത്. എനിക്ക് യോഗം ചെയ്യാന് കഴിയുന്നില്ല എന്നു പറയുന്നു. ബാബ പറയുന്നു- എന്താ, അച്ഛനെ നിങ്ങള്ക്ക് ഓര്മ്മിക്കാന് കഴിയില്ലേ! എന്താ ഇത് നല്ലകാര്യമാണോ! ഓര്മ്മിച്ചില്ലെങ്കില് എങ്ങനെ പാവനമായി മാറും? ബാബ പതിതപാവനനാണ്. ബാബ വന്ന് ഡ്രാമയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ രഹസ്യം മനസ്സിലാക്കിത്തരുന്നു. ഇത് വ്യത്യസ്തങ്ങളായ ധര്മ്മങ്ങളുടെ വ്യത്യസ്തമായ വൃക്ഷമാണ്. മുഴുവന് സൃഷ്ടിയിലും എത്ര മനുഷ്യരുണ്ടോ എല്ലാവരും പാര്ട്ടുധാരികളാണ്. എത്രയധികം മനുഷ്യരാണ്, കണക്കെടുക്കുന്നു- ഒരു വര്ഷത്തിനുള്ളില് ഇത്ര കോടി ജനിക്കും. അത്രത്തോളം സ്ഥലം എവിടെയുണ്ട്. അതിനാല് ബാബ പറയുന്നു ഞാന് വരുന്നത് എണ്ണത്തെ പരിമിതപ്പെടുത്താനാണ്. എപ്പോള് എല്ലാ ആത്മാക്കളും മുകളില് നിന്നും വരുന്നുവോ അപ്പോള് നമ്മുടെ വീട് കാലിയാകും. ആരാണോ ശേഷിക്കുന്നത് അവരും വരും. വൃക്ഷം ഒരിയ്ക്കലും ഉണങ്ങില്ല, നടന്നുകൊണ്ടേയിരിക്കും. അവസാന സമയത്ത് അവിടെ ആരുമുണ്ടാകില്ല, പിന്നീട് എല്ലാവരും പോകും. പുതിയ ലോകത്തില് വളരെ കുറച്ചുപേരായിരുന്നു, ഇപ്പോള് എത്രയധികം ആളുകളാണ്. ശരീരം എല്ലാവരുടേയും മാറിക്കൊണ്ടിരിക്കും. കല്പ കല്പം ഏത് ജന്മമാണോ എടുത്തത് അതേ ജന്മമാണ് വീണ്ടും എടുക്കുക. ഈ വിശ്വ നാടകം എങ്ങനെയാണ് നടക്കുന്നത്, ഇത് അച്ഛനല്ലാതെ മറ്റാര്ക്കും മനസ്സിലാക്കിത്തരാന് സാധിക്കില്ല. കുട്ടികളും നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ചാണ് മനസ്സിലാക്കുന്നത്. പരിധിയില്ലാത്ത നാടകം എത്ര വലുതാണ്. എത്രത്തോളം മനസ്സിലാക്കേണ്ട കാര്യമാണ്. പരിധിയില്ലാത്ത അച്ഛന് ജ്ഞാനസാഗരനാണ്. ബാക്കിയെല്ലാവരും പരിധിയുള്ളതാണ്. വേദങ്ങള് ശാസ്ത്രങ്ങള് എന്നിങ്ങനെ കുറച്ച് നിര്മ്മിക്കുന്നു, കൂടുതലായി ഒന്നും ഉണ്ടാകില്ല. നിങ്ങള് എഴുതുകയാണെങ്കില് ആരംഭം മുതലുള്ളതുകൊണ്ട് എത്ര വലിയ ഗീതയായിട്ടുണ്ടാകും. എല്ലാം അച്ചടിക്കുകയാണെങ്കില് കെട്ടിടത്തേക്കാളും വലിയ ഗീതയാകും അതിനാലാണ് മഹിമ പാടുന്നത് സാഗരത്തെ മുഴുവന് മഷിയാക്കിയാലും.............. പിന്നീട് ഇങ്ങനെയും പറയുന്നു പക്ഷികള് സാഗരം കുടിച്ച് വറ്റിച്ചു. നിങ്ങള് പക്ഷികളാണ്, മുഴുവന് സാഗരത്തേയും കുടിക്കുകയാണ്. നിങ്ങള് ഇപ്പോള് ബ്രാഹ്മണരായിരിക്കുന്നു. നിങ്ങള്ക്ക് ഇപ്പേള് ജ്ഞാനം ലഭിച്ചിരിക്കുന്നു. ജ്ഞാനത്തിലൂടെ നിങ്ങള് എല്ലാം അറിയുന്നു. കല്പ കല്പം നിങ്ങള് ഇവിടെ പഠിപ്പ് പഠിക്കുന്നു, അതില് നിന്ന് കുറയുകയോ കൂടുകയോ ചെയ്യില്ല. ആര് എത്രത്തോളം പുരുഷാര്ത്ഥം ചെയ്യുന്നുവോ അത്രത്തോളം പ്രാലബ്ധം ഉണ്ടാകുന്നു. ഓരോരുത്തര്ക്കും മനസ്സിലാക്കാന് സാധിക്കും ഞാന് എത്ര പുരുഷാര്ത്ഥം ചെയ്യുന്നുണ്ട്, പദവി നേടുന്നതിന് എത്രത്തോളം യോഗ്യനായി മാറുന്നുണ്ട്. സ്ക്കൂളിലും നമ്പര്വൈസായാണ് പരീക്ഷ പാസാകുന്നത്. സൂര്യവംശി ചന്ദ്രവംശി രണ്ടും ആവുന്നുണ്ട്. ആരാണോ തോറ്റ് പോകുന്നത് അവര് ചന്ദ്രവംശിയാകുന്നു. രാമന്റെ കൈയ്യില് ബാണം നല്കിയത് എന്തിനാണ് എന്നത് ആര്ക്കും അറിയില്ല. യുദ്ധത്തിന്റെ ചരിത്രം ഉണ്ടാക്കിയിരിക്കുന്നു. നിങ്ങള്ക്ക് അറിയാം അര് എങ്ങനെയുള്ള കര്മ്മം ചെയ്യുന്നുവോ അങ്ങനെയുള്ള ഫലം ലഭിക്കും. ആരെങ്കിലും ആശുപത്രി നിര്മ്മിക്കുകയാണെങ്കില് അടുത്ത ജന്മത്തില് അവരുടെ ആയുസ്സും ആരോഗ്യവും കൂടുതലായിരിക്കും. ആരെങ്കിലും ധര്മ്മശാലയോ സ്ക്കൂളോ നിര്മ്മിക്കുകയാണെങ്കില് അവര്ക്ക് അരകല്പത്തിലേയ്ക്ക് സുഖം ലഭിക്കുന്നു. കുട്ടികള് ഇവിടേയ്ക്ക് വരുമ്പോള് ബാബ ചോദിക്കുന്നു നിങ്ങള്ക്ക് എത്ര മക്കളുണ്ട്? അപ്പോള് പറയും ലൗകികത്തില് 3 പിന്നെ ശിവബാബ ഒന്ന് കാരണം ബാബ സമ്പത്ത് നല്കുന്നുമുണ്ട് എടുക്കുന്നുമുണ്ട്. കണക്കാണ്. ബാബയ്ക്ക് ഒന്നും എടുക്കേണ്ടതില്ല, ബാബ ദാതാവാണ്. ഒരു പിടി അവില് നല്കി നിങ്ങള് കൊട്ടാരം നേടുന്നു, അതിനാല് നിഷ്കളങ്കനായ നാഥനാണ്. പതിത പാവനനും ജ്ഞാനസാഗരവുമാണ്. ഇപ്പോള് അച്ഛന് പറയുന്നു ഈ ഭക്തിയിലെ ശാസ്ത്രങ്ങളുടെ സാരം മനസ്സിലാക്കിത്തരുകയാണ്. അരകല്പത്തിലേയ്ക്ക് ഭക്തിയുടെ ഫലമാണ്. സന്യാസി പറയുന്നു ഈ സുഖം കാക്ക കാഷ്ഠത്തിനു സമാനമാണ്, അതിനാലാണ് വീട് ഉപേക്ഷിച്ച് കാട്ടിലേയ്ക്ക് പോകുന്നത്. പറയുന്നു ഞങ്ങള്ക്ക് സ്വര്ഗ്ഗത്തിലെ സുഖം ആവശ്യമില്ല, എന്തെന്നാല് പിന്നീട് നരകത്തിലേയ്ക്ക് വരേണ്ടിവരും. ഞങ്ങള്ക്ക് മോക്ഷമാണ് വേണ്ടത്. പക്ഷേ ഇത് ഓര്മ്മവെയ്ക്കു ഇത് പരിധിയില്ലാത്ത നാടകമാണ്. ഈ നാടകത്തില് നിന്നും ഒരു ആത്മാവിനുപോലും രക്ഷപ്പെടാന് സാധിക്കില്ല, ഇത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമാണ്. അതുകൊണ്ടാണ് പാടുന്നത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതും ഉണ്ടായിക്കൊണ്ടിരിക്കുന്നതും എന്ന്. പക്ഷേ ഭക്തിമാര്ഗ്ഗത്തില് ഒരുപാട് ചിന്തിക്കേണ്ടിവരുന്നു. എന്തെല്ലാം കഴിഞ്ഞുപോയോ അതെല്ലാം വീണ്ടും ഉണ്ടാകും. 84 ന്റെ ചക്രം നിങ്ങള് കറങ്ങുന്നു. ഇത് ഒരിയ്ക്കലും നിന്നുപോകില്ല, ഉണ്ടായതും, ഉണ്ടാക്കപ്പെട്ടതുമാണ്. അതില് നിങ്ങളുടെ പുരുഷാര്ത്ഥത്തെ മാത്രം എങ്ങനെ എടുത്തുമാറ്റാന് സാധിക്കും? നിങ്ങള് പറയുന്നതുകൊണ്ട് ഇതില് നിന്നും നിങ്ങളെ പുറത്തെടുക്കാന് കഴിയില്ല. മോക്ഷം പ്രാപ്തമാക്കുക, ജ്യോതി ജ്യോതിയില് ലയിക്കുക, ബ്രഹ്മത്തില് ലയിക്കുക- ഇതെല്ലാം ഒന്നുതന്നെയാണ്. അനേകം മതങ്ങളുണ്ട്, അനേകം ധര്മ്മങ്ങളുണ്ട്. പിന്നീട് പറയുന്നു അങ്ങയുടെ ഗതിയും മതവും അങ്ങുമാത്രമേ അറിയുന്നുള്ളൂ. അങ്ങയുടെ ശ്രീമതത്തിലൂടെ സദ്ഗതി ലഭിക്കുന്നു. അതും അങ്ങാണ് അറിയുന്നത്. എന്ന് അങ്ങു വരുന്നുവോ അന്ന് ഞങ്ങളും അറിയും ഞങ്ങളും പാവനമായി മാറും. പഠിപ്പ് പഠിച്ച് ഞങ്ങളുടെ സദ്ഗതിയുണ്ടാകും. സദ്ഗതി ഉണ്ടായാല് പിന്നീട് ആരും വിളിക്കുന്നില്ല. ഈ സമയത്ത് എല്ലാവരുടേയും മേലെ ദുഃഖത്തിന്റെ പര്വ്വതം വീഴാനുണ്ട്. സര്പ്പവുമായുള്ള കളി കാണിക്കുന്നു അതുപോലെ ഗോവര്ദ്ധന പര്വ്വതത്തേയും കാണിക്കുന്നു. വിരലുകൊണ്ട് പിടിച്ചുയര്ത്തി. നിങ്ങള്ക്ക് ഇതിന്റെ അര്ത്ഥമറിയാം. നിങ്ങള് കുറച്ച് കുട്ടികള് ഈ ദുഃഖത്തിന്റെ പര്വ്വതത്തെ അകറ്റുന്നു. ദുഃഖത്തേയും സഹിക്കുന്നു.

നിങ്ങള് എല്ലാവര്ക്കും വശീകരണ മന്ത്രം നല്കണം. തുളസീദാസന് ചന്ദനം അരച്ചു....... എന്ന് പറയുന്നു രാജധാനിയുടെ തിലകം നിങ്ങള്ക്കാണ് ലഭിക്കുന്നത്. തന്റേതായ പരിശ്രമത്തിലൂടെ. നിങ്ങള് രാജധാനിക്കുവേണ്ടി പഠിച്ചുകൊണ്ടിരിക്കുകയാണ്. രാജയോഗത്തിലൂടെയാണ് രാജധാനി ലഭിക്കുന്നത് ഇത് പഠിപ്പിക്കുന്നത് ഒരേ ഒരു ബാബയാണ്. ഇപ്പോള് നിങ്ങള് വീട്ടില് ഇരിക്കുകയാണ്, ഇത് രാജ്യസദസ്സല്ല. മഹാരാജാവും രാജാക്കന്മാരും കൂടിക്കാഴ്ച നടത്തുന്ന സ്ഥാനത്തെയാണ് രാജ്യസദസ്സ് എന്ന് പറയുന്നത്. ഇത് പാഠശാലയാണ്. മനസ്സിലാക്കിത്തരുകയാണ് ഒരു ബ്രാഹ്മിണിയ്ക്കും വികാരികളെ കൂട്ടിക്കൊണ്ടുവരാന് സാധിക്കില്ല. പതിതര് വായുമണ്ഢലത്തെ മോശമാക്കും, അതിനാലാണ് അനുവദിക്കാത്തത്. എപ്പോള് പവിത്രമാകുന്നുവോ അപ്പോള് അനുവദിക്കും. ഇപ്പോള് ചിലര്ക്ക് അനുവാദം നല്കേണ്ടി വരുന്നു. അഥവാ ഇവിടെ നിന്നും പോയിട്ട് പതിതമാവുകയാണെങ്കില് ധാരണയുണ്ടാകില്ല. ഇത് സ്വയം തന്നെത്താന് ശപിക്കുന്നതിന് തുല്യമാണ്. വികാരം രാവണന്റെ മതമാണ്. രാമന്റെ മതത്തെ ഉപേക്ഷിച്ച് രാവണന്റെ മതത്തിലൂടെ വികാരിയായി മാറി കല്ലായിക്കിടക്കുന്നു. ഇങ്ങനെ ഗരുഢപുരാണത്തില് വളരെ ഭയാനകമായ കാര്യങ്ങള് എഴുതിവെച്ചിട്ടുണ്ട്. അച്ഛന് പറയുന്നു മനുഷ്യന് മനുഷ്യനായേ ജനിക്കൂ, മറ്റേതെങ്കിലും ജീവിയായി ജനിക്കില്ല. പഠിപ്പില് അന്ധവിശ്വാസത്തിന്റെ ഒരു കാര്യവും ഉണ്ടാകില്ല. ഇത് നിങ്ങളുടെ പഠിപ്പാണ്. വിദ്യാര്ത്ഥികള് പഠിച്ച് പാസായി സമ്പാദിക്കുന്നു. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും ആത്മീയ അച്ഛന്റെ ആത്മീയകുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) വശീകരണ മന്ത്രം എല്ലാവര്ക്കും നല്കണം. പഠിപ്പില് പരിശ്രമിച്ച് രാജധാനിയുടെ തിലകം പ്രാപ്തമാക്കണം. ഈ ദുഃഖത്തിന്റെ പര്വ്വതത്തെ അകറ്റുന്നതിന് തന്റെ വിരല് നല്കണം.

2) സംഗമയുഗത്തില് പുരുഷോത്തമനായി മാറുന്നതിനുള്ള അഭ്യാസം ചെയ്യണം. അച്ഛനെ ഓര്മ്മിക്കുന്ന ഡ്രില് ചെയ്യണം. അല്ലാതെ യോഗം യോഗം എന്നു പറഞ്ഞ് ക്ഷീണിക്കരുത്.

വരദാനം :-
സേവനത്തില് വിഘ്നങ്ങളെ ഉന്നതിയിലേക്കുള്ള ഏണിപ്പടിയാണെന്ന് മനസ്സിലാക്കി മുന്നേറുന്ന നിര്വ്വിഘ്ന, സത്യമായ സേവാധാരിയായി ഭവിക്കൂ

സേവനം ബ്രാഹ്മണ ജീവിത്തെ നിര്വ്വിഘ്നമാക്കുന്ന സാധനവുമാണ് ഒപ്പം സേവനത്തില് തന്നെയാണ് വിഘ്നങ്ങളുടെ പേപ്പറും കൂടുതല് വരുന്നത്. നിര്വ്വിഘ്ന സേവാധാരിയെ സത്യമായ സേവാധാരിയെന്ന് പറയുന്നു. വിഘ്നം വരിക ഇതും ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. വരിക തന്നെ വേണം വന്നുകൊണ്ടുമിരിക്കും എന്തുകൊണ്ടെന്നാല് ഈ വിഘ്നം അല്ലെങ്കില് പേപ്പര് അനുഭവിയാക്കുന്നു. ഇതിനെ വിഘ്നമെന്ന് മനസ്സിലാക്കാതെ, അനുഭവത്തിന്റെ ഉന്നതി ഉണ്ടായിക്കൊണ്ടിരിക്കുകയാണ് - ഈ ഭാവത്തോടെ നോക്കുകയാണെങ്കില് ഉന്നതിയിലേക്കുള്ള ഏണിപ്പടിയായി അനുഭവമാകും ഒപ്പം മുന്നേറിക്കൊണ്ടിരിക്കുകയും ചെയ്യും.

സ്ലോഗന് :-
വിഘ്ന-രൂപിയല്ല, വിഘ്ന-വിശാകനാകൂ.