12.04.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ബാബയ്ക്ക് എല്ലാ കുട്ടികളോടും സ്നേഹമുണ്ട് എന്നാല് ബാബയുടെ അഭിപ്രായങ്ങള്ക്ക് ബഹുമാനം നല്കുന്നത് ആരാണോ, അവര്ക്ക് തിളക്കമുണ്ടാകും. ഗുണവാനായ കുട്ടികള് സ്നേഹം ആകര്ഷിക്കും

ചോദ്യം :-
ബാബ ഏതൊരു കരാറാണ് എടുത്തിരിക്കുന്നത്?

ഉത്തരം :-
എല്ലാവരേയും പുഷ്പമാക്കി മാറ്റി തിരികെക്കൊണ്ടുപോകുന്നതിനുള്ള കരാറ് ഒരേ ഒരു ബാബയുടേതാണ്. ബാബയെപ്പോലൊരു കരാറുകാരന് വേറെയില്ല. ബാബയാണ് സര്വ്വരുടേയും സദ്ഗതി ചെയ്യാന് വരുന്നത്. ബാബയ്ക്ക് സേവനമില്ലാതെ ഇരിക്കാന് കഴിയില്ല. അതിനാല് കുട്ടികളും സേവനത്തിന്റെ തെളിവ് നല്കണം. ചെവിക്കൊള്ളാതിരിക്കരുത്.

ഓംശാന്തി.  
ആത്മീയ അച്ഛന് ആത്മീയ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുകയാണ്- കുട്ടികളേ, സ്വയം ആത്മാവാണെന്നു മനസ്സിലാക്കി ഇരിക്കൂ. ഇത് ഒരേ ഒരു അച്ഛനാണ് മനസ്സിലാക്കിത്തരുന്നത് അല്ലാതെ ഒരു മനുഷ്യനെക്കൊണ്ടും ഇത് ആര്ക്കെങ്കിലും മനസ്സിലാക്കിക്കൊടുക്കാന് സാധിക്കില്ല. സ്വയം ആത്മാവാണെന്നു മനസ്സിലാക്കൂ- ഇത് 5000 വര്ഷങ്ങള്ക്കുശേഷം അച്ഛന് തന്നെയാണ് വന്ന് പഠിപ്പിക്കുന്നത്. ഇത് നിങ്ങള് കുട്ടികള് മാത്രമേ അറിയുന്നുള്ളു. ഇത് പുരുഷോത്തമ സംഗമയുഗമാണ് എന്നത് മറ്റാര്ക്കും അറിയില്ല. നമ്മള് പുരുഷോത്തമ സംഗമയുഗത്തിലാണ് ഇത് നിങ്ങള് കുട്ടികള്ക്ക് ഓര്മ്മവേണം, ഇതും മന്മനാഭവയാണ്. അച്ഛന് പറയുന്നു- എന്നെ ഓര്മ്മിക്കൂ എന്തുകൊണ്ടെന്നാല് തിരിച്ച് പോകണം. 84 ജന്മങ്ങള് ഇപ്പോള് പൂര്ത്തിയായി, ഇപ്പോള് സതോപ്രധാനമായി തിരിച്ചുപോകണം. ചിലരാണെങ്കില് തീര്ത്തും ഓര്മ്മിക്കുന്നില്ല. അച്ഛന് ഓരോ കുട്ടികളുടേയും പുരുഷാര്ത്ഥത്തെ നല്ലരീതിയില് അറിയുന്നു. അതിലും മുഖ്യമായവര് ഇവിടെയുമുണ്ട് അതുപോലെ പുറത്തുമുണ്ട്. ബാബ ഇവിടെയിരുന്ന് നോക്കുന്നുണ്ട് എന്നാല് ആരാണോ സേവനയുക്തരായ കുട്ടികള് അവരെയാണ് ബാബ ഓര്മ്മിക്കുന്നത്. നോക്കുന്നുണ്ട്, ഇവര് ഏതു പ്രകാരത്തിലുള്ള പുഷ്പമാണ്, ഇവരില് എന്തെല്ലാം ഗുണങ്ങളുണ്ട്? ഒരു ഗുണവും ഇല്ലാത്തവരും ഉണ്ട്. ഇപ്പോള് ഇങ്ങനെയുള്ളവരെക്കണ്ട് ബാബ എന്ത് ചെയ്യും. ബാബ സ്നേഹത്തിന്റെ കാന്തമാണ്, അതിനാല് തീര്ച്ചയായും ആകര്ഷിക്കും. പക്ഷേ ബാബയ്ക്ക് ഉള്ളിന്റെ ഉള്ളില് അറിയാം. അച്ഛന് തന്റെ മുഴുവന് കണക്കുകളും വെളിപ്പെടുത്തുന്നു അതിനാല് കുട്ടികളും തന്റെ കണക്ക് കാണിക്കണം. അച്ഛന് പറയുന്നു ഞാന് നിങ്ങളെ വിശ്വത്തിന്റെ അധികാരിയാക്കാന് വന്നിരിക്കുകയാണ്. പിന്നീട് ആര് എങ്ങനെ പുരുഷാര്ത്ഥം ചെയ്യുന്നുവോ അതുപോലെ. ആരെല്ലാം പുരുഷാര്ത്ഥം ചെയ്യുന്നുണ്ട്, അതും അറിയണം. ബാബ എഴുതുന്നു- എല്ലാവരുടേയും ജോലി എഴുതിയറിയിക്കു അഥവാ അവരെക്കൊണ്ട് എഴുതിക്കു എന്നിട്ട് അയച്ചുതരൂ. ആരാണോ സമര്ത്ഥരായ വിവേകശാലികളായ ബ്രാഹ്മിണികള്, അവര് എന്ത് ജോലിയാണ് ചെയ്യുന്നത്, വരുമാനം എത്രയാണ്? എന്നതെല്ലാം എഴുതിച്ച് അയച്ചുതരുന്നു. അച്ഛന് തന്റെ എല്ലാം പറഞ്ഞുതരുന്നു അതുപോലെ സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തേയും മനസ്സിലാക്കിത്തരുന്നു. എല്ലാവരുടേയും അവസ്ഥയെ അറിയും. വ്യത്യസ്തങ്ങളായ വിവിധ തരത്തിലുള്ള പുഷ്പങ്ങളാണ്. (ഓരോ പൂക്കളും കാണിച്ചുതന്നിട്ട്) നോക്കൂ, എത്ര രാജകീയമായ പുഷ്പമാണ്. ഇപ്പോള് നല്ല സുഗന്ധമുണ്ട്, ഇനി മുഴുവനായും വിടരുമ്പോള് ഫസ്റ്റ് ക്ലാസ് ശോഭയുണ്ടാകും. നിങ്ങളും ഈ ലക്ഷ്മീ നാരായണന്മാരെപ്പോലെ യോഗ്യരായി മാറും. അതിനാല് ബാബ എല്ലാവരേയും നോക്കിക്കൊണ്ടിരിക്കുകയാണ്, എല്ലാവര്ക്കും സെര്ച്ച് ലൈറ്റ് നല്കുന്നു എന്നല്ല. അര് എങ്ങനെയാണോ അത് അനുസരിച്ച് ആകര്ഷിക്കുന്നു, ഒരു ഗുണവും ഇല്ലാത്തവര് എങ്ങനെ ആകര്ഷിക്കാനാണ്. ഇങ്ങനെയുള്ളവര് അവിടെചെന്ന് വിലകുറഞ്ഞ പദവി നേടുന്നു. ബാബ ഓരോരുത്തരുടേയും ഗുണം കാണുന്നുണ്ട് സ്നേഹിക്കുന്നുമുണ്ട്. സ്നേഹത്താല് കണ്ണ് നനയുന്നു. ഈ സര്വ്വീസബിളായ കുട്ടികള് എത്ര സേവനമാണ് ചെയ്യുന്നത്! ഇവര്ക്ക് സേവനമില്ലാതെ വിശ്രമിക്കാന് തോന്നുന്നില്ല. ചിലര്ക്കാണെങ്കില് സേവനം ചെയ്യാനേ അറിയില്ല. യോഗത്തില് ഇരിക്കുന്നില്ല. ജ്ഞാനത്തിന്റെ ധാരണയില്ല. ബാബ മനസ്സിലാക്കും- ഇവര് എന്ത് പദവി നേടും. ആര്ക്കും ഒളിഞ്ഞിരിക്കാന് കഴിയില്ല. ബുദ്ധിശാലികളായ കുട്ടികള് ആരാണോ, സെന്റെര് സംരക്ഷിക്കുന്നത് ആരാണോ, അവര് ഓരോരുത്തരുടേയും കണക്കുകള് അയച്ചുതരണം. അപ്പോള് ബാബ മനസ്സിലാക്കും എത്രത്തോളം പുരുഷാര്ത്ഥിയാണെന്ന്. ബാബ ജ്ഞാനസാഗരനാണ്. കുട്ടികള്ക്ക് ജ്ഞാനം നല്കുന്നു. ആര് എത്രത്തോളം ജ്ഞാനം എടുക്കുന്നുണ്ട്, ഗുണവാനായി മാറുന്നുണ്ട്- ഇത് പെട്ടെന്ന് മനസ്സിലാക്കാന് സാധിക്കും. ബാബയ്ക്ക് എല്ലാവരോടും സ്നേഹമുണ്ട്. ഇതിനെക്കുറിച്ച് ഒരു പാട്ടുണ്ട്- അങ്ങയ്ക്ക് മുള്ളുകളോടും സ്നേഹമാണ്, പൂക്കളോടും സ്നേഹമാണ്...നമ്പര്വൈസ് തന്നെയാണ്. അതിനാല് അച്ഛനോട് എത്ര അധികം സ്നേഹം വേണം. അച്ഛന് എന്ത് പറയുന്നുവോ അത് പെട്ടെന്ന് തന്നെ ചെയ്ത് കാണിക്കണം അപ്പോള് ബാബ മനസ്സിലാക്കും കുട്ടിക്ക് അച്ഛനോട് സ്നേഹമുണ്ട്. അവര്ക്ക് ആകര്ഷണമുണ്ടാകും. ബാബയില് ഇത്രയും ആകര്ഷണ ശക്തിയാണ് അതില് പൂര്ണ്ണമായും ഒട്ടിപ്പിടിക്കും. പക്ഷേ ഏതുവരെ കറ ഇളകുന്നില്ലയോ അതുവരെ ആകര്ഷണവും ഉണ്ടാകില്ല. ഓരോരുത്തരേയും നോക്കുന്നുണ്ട്.

അച്ഛന് സേവനയുക്തരായ കുട്ടികളെ വേണം. അച്ഛന് വരുന്നതുതന്നെ സേവനം ചെയ്യാനാണ്. പതിതരെ പാവനമാക്കി മാറ്റുന്നു. ഇത് നിങ്ങള്ക്ക് അറിയാം, ലോകത്തിലുള്ളവര്ക്ക് ഇത് അറിയില്ല എന്തുകൊണ്ടെന്നാല് ഇപ്പോള് നിങ്ങള് കുറച്ചുപേരേയുള്ളു. ഏതുവരെ യോഗമില്ലയോ അതുവരെ ആകര്ഷണമുണ്ടാകില്ല. ഈ പരിശ്രമം വളരെ കുറച്ചേ ചെയ്യുന്നുള്ളു. ഏതെങ്കിലും കാര്യത്തില് മുഴുകുന്നു. എന്തെല്ലാം കേട്ടോ അതിനെയെല്ലാം സത്യമാണ് സത്യമാണ് എന്ന് പറയാന് ഇത് ആ സത്സംഗമല്ല. സര്വ്വശാസ്ത്ര ശിരോമണി ഒരേ ഒരു ഗീതയാണ്. ഗീതയില്ത്തന്നെയാണ് രാജയോഗമുള്ളത്. വിശ്വത്തിന്റെ അധികാരി ബാബയാണ്. കുട്ടികളോട് പറഞ്ഞുകൊണ്ടിരിക്കുന്നു ഗീതയിലൂടെയാണ് പ്രഭാവമുണ്ടാവുക. പക്ഷേ അത്രത്തോളം ശക്തിശാലിയാകണം. യോഗബലത്തിന്റെ ശക്തി വളരെ അധികം വേണം, ഈ കാര്യത്തില് വളരെ ബലഹീനമാണ്. ഇപ്പോള് കുറച്ച് സമയമുണ്ട്. പറയുന്നു മധുരം നല്കിയാലേ മധുരം ലഭിക്കൂ...... എന്നെ സ്നേഹിക്കുകയാണെങ്കില് ഞാനും സ്നേഹിക്കാം. ഇതാണ് ആത്മാവിന്റെ സ്നേഹം. ഒരു ബാബയുടെ ഓര്മ്മയില് ഇരിക്കണം, ഈ ഓര്മ്മയിലൂടെയേ വികര്മ്മം വിനാശമാകൂ. ചിലര് തീര്ത്തും ഓര്മ്മിക്കുന്നില്ല. അച്ഛന് മനസ്സിലാക്കിത്തരുന്നു- ഇവിടെ ഭക്തിയുടെ കാര്യമില്ല. ഇത് ബാബയുടെ രഥമാണ്, ഇവരിലൂടെയാണ് ശിവബാബ പഠിപ്പിക്കുന്നത്. എന്റെ കാല് കഴുകി വെള്ളം കുടിക്കൂ എന്ന് ശിവബാബ പറയില്ല. ബാബ കാലില് തൊടാന് പോലും അനുവദിക്കില്ല. ഇത് പഠിപ്പാണ്. കാലുപിടിക്കുന്നതുകൊണ്ട് എന്തു ഗുണം. ബാബ എല്ലാവരുടേയും സദ്ഗതി ചെയ്യുന്നവരാണ്. കോടികളില് ചിലരേ ഈ കാര്യങ്ങള് മനസ്സിലാക്കു. ആരാണോ കല്പം മുമ്പ് ഉള്ളവര് അവരേ മനസ്സിലാക്കു. നിഷ്കളങ്കരുടെ നാഥനായ ബാബ വന്ന് നിഷ്കളങ്കരായ മാതാക്കള്ക്ക് ജ്ഞാനം നല്കി ഉയര്ത്തുന്നു. ബാബ പൂര്ണ്ണമായും ഉയര്ത്തുന്നു- മുക്തിയിലേയ്ക്കും ജീവന്മുക്തിയിലേയ്ക്കും. ബാബ ഇതുമാത്രമേ പറയുന്നുള്ളു- വികാരങ്ങളെ ഉപേക്ഷിക്കൂ. ഇതിലാണ് ബഹളങ്ങളുണ്ടാകുന്നത്. ബാബ മനസ്സിലാക്കിത്തരുന്നു- സ്വയം നോക്കൂ എന്നില് എന്തെല്ലാം അവഗുണങ്ങള് ഉണ്ട്? കച്ചവടക്കാര് ദിവസവും തന്റെ ലാഭ നഷ്ടത്തിന്റെ കണക്ക് എടുക്കും. നിങ്ങളും കണക്കുനോക്കൂ നമ്മെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്ന, അതിസ്നേഹിയായ ബാബയെ എത്ര സമയം ഞാന് ഓര്മ്മിച്ചു? നോക്കും, എന്നിട്ട് ഓര്മ്മിച്ചത് കുറവാണെങ്കില് ലജ്ജ തോന്നും എന്ത് ഇങ്ങനെയുള്ള അച്ഛനെ ഞാന് ഓര്മ്മിച്ചില്ലെന്നോ. നമ്മുടെ ബാബ വളരെ അത്ഭുതകരമാണ്. സ്വര്ഗ്ഗമാണ് മുഴുവന് സൃഷ്ടിയിലേയും വളരെ അത്ഭുതകരമായ വസ്തു. അവര് സ്വര്ഗ്ഗം ലക്ഷക്കണക്കിന് വര്ഷങ്ങളാണ് എന്നു പറയുന്നു നിങ്ങള് പറയും 5000 വര്ഷമാണ്. രാത്രിയുടേയും പകലിന്റേയും വ്യത്യാസമാണ്. പഴയ ഭക്തര് ആരാണോ അവരില് ബാബ ബലിയാകുന്നു. അതീവ ഭക്തി ചെയ്തിട്ടുണ്ടല്ലോ. ബ്രഹ്മാബാബ ഈ ജന്മത്തിലും ഗീത പഠിച്ചിരുന്നു ഒപ്പം നാരായണന്റെ ചിത്രവും സൂക്ഷിച്ചിരുന്നു. ലക്ഷ്മിയെ ദാസിത്വത്തില് നിന്ന് മുക്തമാക്കിയപ്പോള് എത്ര സന്തോഷമുണ്ടായി. എങ്ങനെ നമ്മള് ഈ ശരീരം ഉപേക്ഷിച്ച് സത്യയുഗത്തില് പുതിയ ശരീരമെടുക്കുമോ അതുപോലെ. ബാബയ്ക്കും സന്തോഷമുണ്ടായിരുന്നു ഞാന് പോയി വെളുത്ത രാജകുമാരനാകും. പുരുഷാര്ത്ഥവും ചെയ്യിച്ചുകൊണ്ടിരിക്കുന്നു. വെറുതെ എങ്ങനെ ആവും. നിങ്ങളും നല്ലരീതിയില് അച്ഛനെ ഓര്മ്മിക്കുകയാണെങ്കില് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നേടും. ചിലര് പഠിക്കുന്നുമില്ല, ദൈവീക ഗുണങ്ങളും ധാരണ ചെയ്യുന്നില്ല. കണക്കും വെയ്ക്കുന്നില്ല. ഉയര്ന്ന പദവിയില് എത്തുന്നത് ആരാണോ അവരേ എപ്പോഴും കണക്ക് വെയ്ക്കുകയുള്ളു. ഇല്ലെങ്കില് കേവലം ഷോ കാണിക്കും. 15-20 ദിവസങ്ങള്ക്കുശേഷം എഴുതുന്നത് അവസാനിപ്പിക്കും. ഇവിടെ പരീക്ഷകളെല്ലാം ഗുപ്തമാണ്. ഓരോരുത്തരുടേയും യോഗ്യത എന്തെന്ന് അച്ഛന് അറിയാം. ബാബ പറയുന്നത് പെട്ടെന്ന് അനുസരിച്ചാല് പറയും ആജ്ഞാകാരി, അനുസരണയുള്ളവരാണ്. ബാബ പറയുന്നു ഇപ്പോള് കുട്ടികള്ക്ക് ഒരുപാട് ജോലി ചെയ്യാനുണ്ട്. എത്ര നല്ല നല്ല കുട്ടികള്പോലും ഉപേക്ഷിച്ച് പോകുന്നു. ബാബ ഒരിയ്ക്കലും ആരെയും ഉപേക്ഷിക്കുകയോ ഡിവോഴ്സ് നല്കുകയോ ചെയ്യില്ല. ബാബ വന്നിരിക്കുന്നത് ഡ്രാമ അനുസരിച്ച് വലിയ കരാര് എടുക്കാനാണ്. ഞാന് ഏറ്റവും വലിയ കരാറുകാരനാണ്. എല്ലാവരേയും പുഷ്പമാക്കി മാറ്റി കൂടെക്കൊണ്ടുപോകും. നിങ്ങള് കുട്ടികള്ക്ക് അറിയാം പതിതരെ പാവനമാക്കി മാറ്റുന്ന കരാറുകാരന് ഒന്നേയുള്ളു. ബാബ നിങ്ങളുടെ മുന്നില് ഇരിക്കുകയാണ്. ചിലര്ക്ക് നല്ല നിശ്ചയമുണ്ട്, ചിലര്ക്കാണെങ്കില് നിശ്ചയമില്ല. ഇന്ന് ഇവിടെയുണ്ട്, നാളെ ഉപേക്ഷിച്ച് പോകും, പെരുമാറ്റം അങ്ങനെയുള്ളതാണ്. ഉള്ള് തിന്നുകൊണ്ടിരിക്കും- ഞാന് ബാബയുടെ അടുത്ത് ഇരുന്നിട്ട്, ബാബയുടേതായിട്ട് എന്താണ് ചെയ്യുന്നത്. സേവനമൊന്നും ചെയ്യുന്നില്ലെങ്കില് ലഭിക്കുന്നത് എന്താണ്. ചപ്പാത്തിയുണ്ടാക്കുക, കറിയുണ്ടാക്കുക ഇതെല്ലാം മുമ്പും ചെയ്തിട്ടുണ്ടായിരുന്നു. പുതിയതായി എന്ത് ചെയ്തു? ഇത്ര പേര്ക്ക് വഴി പറഞ്ഞുകൊടുത്തുവെന്ന് സേവനത്തിന്റെ തെളിവ് നല്കണം.

ഈ ഡ്രാമ വളരെ അതിശയകരമായി നിര്മ്മിച്ചതാണ്. എന്തെല്ലാം സംഭവിക്കുന്നുണ്ടോ അതെല്ലാം നിങ്ങള് പ്രാക്ടിക്കലായി കാണുന്നുണ്ട്. ശാസ്ത്രങ്ങളില് കൃഷ്ണന്റെ ചരിത്രം എഴുതിയിട്ടുണ്ട്, പക്ഷേ ചരിത്രം ഒരേ ഒരു അച്ഛന്റേതാണ്. ബാബയാണ് എല്ലാവരുടേയും സദ്ഗതി ചെയ്യുന്നത്. ബാബയുടേതുപോലുള്ള ചരിത്രം മറ്റാര്ക്കും ഉണ്ടാവുക സാധ്യമല്ല. ചരിത്രമാണെങ്കില് അതില് എന്തെങ്കിലും നല്ലത് ഉണ്ടായിരിക്കണം കട്ടുകൊണ്ടുപോവുക, അതും ഇതും ചെയ്യുക ഇതൊന്നും ചരിത്രമല്ല. സര്വ്വരുടേയും സദ്ഗതി ചെയ്യുന്നത് ഒരേ ഒരു ബാബയാണ്. ബാബ കല്പ കല്പം വന്ന് സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നു. ലക്ഷക്കണക്കിന് വര്ഷങ്ങളുടെ കാര്യമേയില്ല.

അതിനാല് കുട്ടികള് മോശമായ ശീലങ്ങള് ഉപേക്ഷിക്കണം. ഇല്ലെങ്കില് എന്ത് പദവി ലഭിക്കും? പ്രിയതമനും ഗുണം നോക്കിയല്ലേ പ്രേമിക്കുക. ആരാണോ അവരുടെ സേവനം ചെയ്യുന്നത് അവരെയാണ് പ്രേമിക്കുക. സേവനം ചെയ്യാത്തത് ആരാണോ അവരെക്കൊണ്ട് എന്തിനാണ്. ഈ കാര്യങ്ങള് വളരെ മനസ്സിലാക്കേണ്ടതാണ്. ബാബ മനസ്സിലാക്കിത്തരുന്നു നിങ്ങള് മഹാഭാഗ്യശാലികളാണ്, നിങ്ങളെപ്പോലെ ഭാഗ്യശാലിയായി മറ്റാരുമില്ല. തീര്ച്ചയായും നിങ്ങള് സ്വര്ഗ്ഗത്തിലേയ്ക്ക് പോകും പക്ഷേ പ്രാലബ്ധം വളരെ ഉയര്ന്നത് ഉണ്ടാക്കണം. കല്പ കല്പാന്തരങ്ങളിലെ കാര്യമാണ്. പദവി കുറഞ്ഞുപോകും. എന്ത് ലഭിച്ചോ അത് നല്ലതാണ് എന്നു പറഞ്ഞ് സന്തോഷിക്കരുത്. പുരുഷാര്ത്ഥം വളരെ നന്നായി ചെയ്യണം. സേവനത്തിന്റെ തെളിവ് വേണം- എത്ര പേരെ തനിക്കു സമാനമാക്കി മാറ്റി? നിങ്ങളുടെ പ്രജ എവിടെയാണ്? പക്ഷേ നമ്മള് എവിടെയാണ്? എന്നത് മനുഷ്യര് മനസ്സിലാക്കുന്നില്ല ഇതാണ് മുള്ളുകളുടെ കാട്, അതാണ് പൂക്കളുടെ തോട്ടം. അതിനാല് ഇപ്പോള് അച്ഛനേയും അമ്മയേയും അനന്യരായ കുട്ടികളേയും ഫോളോ ചെയ്യണം എങ്കിലേ ഉയര്ന്ന പദവി ലഭിക്കൂ. ബാബ വളരെ അധികം മനസ്സിലാക്കിത്തരുന്നുണ്ട്. പക്ഷേ മനസ്സിലാക്കേണ്ടവരേ മനസ്സിലാക്കു. ചിലര് കേട്ട് പിന്നീട് നല്ലരീതിയില് വിചാരസാഗര മഥനം ചെയ്യുന്നു. ചിലര് കേട്ടിട്ടും കേള്ക്കാത്തതുപോലെയിരിക്കുന്നു. ശിവബാബയെ ഓര്മ്മയുണ്ടോ? എന്ന് പലയിടങ്ങളില് എഴുതിവെച്ചിട്ടുണ്ട്. ബാബയെ ഓര്മ്മയുണ്ടെങ്കില് സമ്പത്തും ഓര്മ്മവരും. ദൈവീക ഗുണങ്ങളുണ്ടെങ്കില് ദേവതയാകും. അഥവാ ക്രോധമുണ്ടെങ്കില്, ആസുരീയ അവഗുണങ്ങളുണ്ടെങ്കില് ഉയര്ന്ന പദവി നേടാന് കഴിയില്ല. അവിടെ ഒരു ഭൂതവുമുണ്ടാകില്ല. രാവണനേയില്ല പിന്നെ രാവണന്റെ ഭൂതം എവിടെനിന്നു വരാനാണ്. ദേഹാഭിമാനം, കാമം, ക്രോധം....... ഇതാണ് വലിയ ഭൂതങ്ങള്. ഇതിനെ പുറത്താക്കാന് ഒരേ ഒരു ഉപായമേയുള്ളു- ബാബയുടെ ഓര്മ്മ. ബാബയുടെ ഓര്മ്മയിലൂടെയേ മുഴുവന് ഭൂതങ്ങളും ഓടിപ്പോകൂ. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും ആത്മീയ അച്ഛന്റെ ആത്മീയകുട്ടികള്ക്ക് നമസ്കാരം.

രാത്രിക്ലാസ് -
വളരെ അധികം കുട്ടികള്ക്ക് ആഗ്രഹമുണ്ട് എനിക്കും മറ്റുള്ളവരെ തനിക്കു സമാനമാക്കി മാറ്റുന്നതിനുള്ള സേവനം ചെയ്യണം. തന്റെ പ്രജകളെ ഉണ്ടാക്കണം. എങ്ങനെ തന്റെ മറ്റു സഹോദരങ്ങള് സേവനം ചെയ്യുന്നുവോ അതുപോലെ ഞാനും ചെയ്യട്ടേ. മാതാക്കളാണ് കൂടുതല്. കലശവും മാതാക്കള്ക്കാണ് നല്കിയത്. ബാക്കിയുള്ളവര് പ്രവൃത്തിമാര്ഗ്ഗമാണ്. ഇരുകൂട്ടരും വേണം. ബാബ ചോദിക്കുന്നു എത്ര മക്കളുണ്ട്? ശരിയുത്തരം നല്കുന്നുണ്ടോ എന്ന് നോക്കും. 5 പേര് സ്വന്തമാണ് ഒന്ന് ശിവബാബയാണ്. ചിലര് പറയുന്നതിനുവേണ്ടി മാത്രം പറയുന്നു. ചിലര് സത്യമായും ആക്കുന്നു. ആര് അനന്തരാവകാശിയാക്കുന്നുവോ അവര് വിജയമാലയില് കോര്ക്കപ്പെടും. ആര് സത്യം സത്യമായി അനന്തരാവകാശിയാക്കി മാറ്റുന്നുവോ അവര് സ്വയം അനന്തരാവകാശിയായി മാറുന്നു. സത്യമായ ഹൃദയത്തില് ഭഗവാന് പ്രീതിപ്പെടും... ബാക്കി എല്ലാവരും പറയാന് വേണ്ടി മാത്രം പറയുന്നു. ഈ സമയത്ത് പാരലൗകിക പിതാവ് എല്ലാവര്ക്കും സമ്പത്ത് നല്കുകയാണ് അതിനാല് ഒര്മ്മിക്കേണ്ടതും അവരെത്തന്നെയാണ് ഇതിലൂടെ 21 ജന്മങ്ങളിലേയ്ക്ക് സമ്പത്ത് ലഭിക്കുന്നു. ബുദ്ധിയില് ജ്ഞാനമുണ്ട് എല്ലാവരും നിലനില്ക്കില്ല. ബാബ എല്ലാവരുടേയും അവസ്ഥ നോക്കും സത്യത്തില് അനന്തരാവകാശിയാക്കി മാറ്റിയോ അതോ ആക്കി മാറ്റുന്നതിനായി ചിന്തിച്ചിട്ടേയുള്ളോ. അനന്തരാവകാശിയാക്കി മാറ്റുക എന്നതിന്റെ അര്ത്ഥം അറിയാം. വളരെ അധികം പേര് ഇങ്ങനെയുണ്ട് അവര്ക്ക് മനസ്സിലാക്കിയിട്ടും ആക്കി മാറ്റാന് സാധിക്കുന്നില്ല കാരണം മായയ്ക്ക് വശപ്പെട്ടിരിക്കുന്നു. ഈ സമയത്ത് ഒന്നുകില് ഈശ്വരന്റെ വശത്ത് അല്ലെങ്കില് മായയുടെ വശത്താണ്. ഈശ്വരന്റെ വശത്തുള്ളത് ആരാണോ അവര് അനന്തരാവകാശിയാക്കി മാറ്റും. 8 ന്റെ മാലയുമുണ്ട് 108 ന്റെ മാലയുമുണ്ട്. 8 പേര് തീര്ച്ചയായും അത്ഭുതം കാണിക്കുന്നുണ്ടാകും. തീര്ച്ചയായും അനന്തരാവകാശിയാക്കി മാറ്റിയിട്ടേ വിടുകയുള്ളു. അനന്തരാവകാശിയാക്കി മാറ്റുന്നുണ്ടെങ്കിലും സമ്പത്ത് നേടുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഉയര്ന്ന അനന്തരാവകാശിയാക്കി മാറ്റുന്നവരുടെ കര്മ്മവും വളരെ ഉയര്ന്നതായിരിക്കും. ഒരു വികര്മ്മവും ഉണ്ടാകില്ല. എന്തെല്ലാം വികാരങ്ങളുണ്ടോ അതെല്ലാം വികര്മ്മങ്ങളല്ലേ. ബാബയെ അല്ലാതെ മറ്റാരെയെങ്കിലും ഓര്മ്മിക്കുക- ഇതുപോലും വികര്മ്മമാണ്. അച്ഛന് എന്നാല് അച്ഛനാണ്. അച്ഛന് മുഖത്തിലൂടെ പറയുന്നു എന്നെ മാത്രം ഓര്മ്മിക്കു. നിര്ദേശം ലഭിച്ചില്ലേ. അതിനാല് പൂര്ണ്ണമായും ഓര്മ്മിക്കണം- ഇതിലാണ് പരിശ്രമം. ഒരേ ഒരു ബാബയെ ഓര്മ്മിക്കുകയാണെങ്കില് മായ ഇത്രത്തോളം ഉപദ്രവിക്കില്ല. പക്ഷേ മായയും ശക്തിശാലിയാണ്. മനസ്സിലാകുന്നുണ്ട് മായ വലിയ വികര്മ്മങ്ങള് ചെയ്യിക്കുന്നു. വലിയ വലിയ മഹാരഥികളെപ്പോലും വീഴ്ത്തുന്നു. ദിനംപ്രതിദിനം സെന്ററിന്റെ അഭിവൃദ്ധി ഉണ്ടാകും. ഗീതാപാഠശാലകള് അല്ലെങ്കില് മ്യൂസിയം തുറന്നുകൊണ്ടിരിക്കും. മുഴുവന് ലോകത്തിലേയും മനുഷ്യര് അച്ഛന് പറയുന്നതും അനുസരിക്കും, ബ്രഹ്മാവ് പറയുന്നതും അനുസരിക്കും. ബ്രഹ്മാവിനേയും പ്രജാപിതാവെന്നാണ് വിളിക്കുന്നത്. ആത്മാക്കളെ പ്രജ എന്നു പറയില്ല. മനുഷ്യ സൃഷ്ടി ആരാണ് രചിക്കുന്നത്? പ്രജാപിതാ ബ്രഹ്മാവിന്റെ പേരുവരുമ്പോള് ബാബ സാകാരവും, ശിവബാബ നിരാകാരനുമാണ്. അവര് അനാദിയാണ്. ലോകരും അനാദി എന്നാണ് പറയുന്നത്. രണ്ടുപേരുടേയും നാമം വളരെ ഉയര്ന്നതാണ്. ഒന്ന് ആത്മീയ അച്ഛന്, അടുത്തത് പ്രജാപിതാവ്. രണ്ടുപേരും ഇരുന്ന് നിങ്ങളെ പഠിപ്പിക്കുന്നു. എത്ര ഉയര്ന്നവരാണ്! കുട്ടികള്ക്ക് എത്ര ലഹരി കയറണം! സന്തോഷം എത്ര ഉണ്ടായിരിക്കണം! പക്ഷേ മായ സന്തോഷം അഥവാ ലഹരിയില് ഇരിക്കാന് അനുവദിക്കുന്നില്ല. വിദ്യാര്ത്ഥികള് ഇങ്ങനെ വിചാര സാഗരമഥനം ചെയ്യുകയാണെങ്കില് സേവനവും ചെയ്യാന് സാധിക്കും. സന്തോഷമായിരിക്കാന് കഴിയും, പക്ഷേ ഇപ്പോള് സമയമുണ്ട്. എപ്പോള് കര്മ്മാതീത അവസ്ഥയില് എത്തുന്നുവോ അപ്പോള് സന്തോഷവും ഉണ്ടാകും. ശരി- ആത്മീയ കുട്ടികളെ പ്രതി ആത്മീയ ബാപ്ദാദയുടെ സ്നേഹ സ്മരണകളും ശുഭരാത്രിയും.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ദിവസവും രാത്രിയില് കണക്കുകള് നോക്കണം അതിമധുരമായ ബാബയെ മുഴുവന് ദിവസത്തില് എത്ര ഓര്മ്മിച്ചു? തന്റെ ഷോ ചെയ്യാന് വേണ്ടി കണക്കുവെക്കേണ്ടതില്ല, ഗുപ്തമായി പുരുഷാര്ത്ഥം ചെയ്യണം.

2) ബാബ എന്താണോ കേള്പ്പിക്കുന്നത് അതിനെക്കുറിച്ച് വിചാര സാഗര മഥനം ചെയ്യണം, സേവനത്തിന്റെ തെളിവ് നല്കണം. ചെവിക്കൊള്ളാതിരിക്കരുത്. ഉള്ളില് എന്തെങ്കിലും ആസുരീയ അവഗുണങ്ങളുണ്ടെങ്കില് അതിനെ പരിശോധിച്ച് പുറത്തുകളയണം.

വരദാനം :-
വൈരാഗ്യ വൃത്തിയിലൂടെ ഈ ലോകത്ത് നിന്ന് മമത്വ മുക്തരായി കഴിയുന്ന സത്യമായ രാജഋഷിയായി ഭവിക്കൂ

രാജഋഷി അര്ത്ഥം രാജ്യം ഉണ്ടായിട്ടും പരിധിയില്ലാത്ത വൈരാഗി, ദേഹത്തിലും ദേഹത്തിന്റെ പഴയ ലോകത്തിലും അല്പം പോലും മമത്വം ഇല്ല എന്തുകൊണ്ടെന്നാല് അറിയാം ഈ പഴയ ലോകം തന്നെ സാരരഹിത ലോകമാണ്, ഇതില് ഒരു സാരവുമില്ല. അസാര ലോകത്തില് ബ്രാഹ്മണരുടെ ശ്രേഷ്ഠ ലോകം ലഭിച്ചു അതിനാല് ആ ലോകത്തില് നിന്ന് പരിധിയില്ലാത്ത വൈരാഗ്യം അര്ത്ഥം യാതൊരു മമത്വവുമില്ല. എപ്പോള് യാതൊരു മമത്വും ചായ്വുമില്ലയോ അപ്പോള് പറയും രാജഋഷി അഥവാ തപസ്വി.

സ്ലോഗന് :-
യുക്തിയുക്ത സംഭാഷണം അതാണ് ഏതൊന്നാണോ മധുരവും ശുഭ ഭാവനാ സമ്പന്നവുമായിട്ടുള്ളത്.