14.04.24    Avyakt Bapdada     Malayalam Murli    15.03.99     Om Shanti     Madhuban


കര്മ്മാതീത അവസ്ഥ വരെ എത്തുന്നതിനു കണ്ട്രോളിങ് പവര്(നിയന്ത്രണ ശക്തി) വര്ദ്ധിപ്പിക്കൂ, സ്വരാജ്യാധികാരിയാകൂ.


ഇന്ന് ബാപ്ദാദ നാലു വശത്തുമുള്ള തന്റെ അരുമ രാജകുമാരന്മാരായ പരമാത്മസ്നേഹി കുട്ടികളെ കണ്ട് കൊണ്ടിരിക്കുന്നു. ഈ പരമാത്മാവാത്സല്യം അല്ലെങ്കില് പരമാത്മാസ്നേഹം വളരെ ചുരുക്കം കുട്ടികള്ക്കാണ് പ്രാപ്തമാകുന്നത്. വളരെ കുറച്ചുപേരേ ഇങ്ങനെയുള്ള ഭാഗ്യത്തിനധികാരിയാകുന്നുള്ളൂ. ഇങ്ങനെയുള്ള ഭാഗ്യവാന് കുട്ടികളെ കണ്ട് ബാപ്ദാദയും ഹര്ഷിതമാകുന്നു. അരുമയായ രാജകുമാരന് എന്നാല് രാജാകുട്ടി. അപ്പോള് സ്വയം രാജാവെന്ന് മനസ്സിലാക്കുന്നുണ്ടോ? പേരു തന്നെ രാജയോഗി എന്നാണ്. അപ്പോള് രാജയോഗി അര്ത്ഥം രാജാകുട്ടി. വര്ത്തമാന സമയവും രാജാകുട്ടിയാണ് ഭാവിയിലും രാജാകുട്ടിയാണ്. തന്റെ ഇരട്ടരാജ്യപദവി അനുഭവം ചെയ്യുന്നുണ്ടല്ലോ? സ്വയം തന്നെ നോക്കൂ ഞാന് രാജാവാണോ? സ്വരാജ്യാധികാരിയാണോ? ഓരോ രാജ്യപ്രവര്ത്തനവും നിങ്ങളുടെ ഓര്ഡര് അനുസരിച്ചാണോ ചെയ്യുന്നത്? രാജാവിന്റെ വിശേഷത എന്താണെന്ന് അറിയാമല്ലോ? റൂളിങ് പവറും(ഭരണ ശക്തിയും) കണ്ട്രോളിങ് പവറും(നിയന്ത്രണ ശക്തിയും) രണ്ടും നിങ്ങളുടെ അടുക്കലുണ്ടല്ലോ? തന്നോട് തന്നെ ചോദിക്കൂ രാജ്യപ്രവര്ത്തണം സദാ കണ്ട്രോളില് നടക്കുന്നുവോ? ബാപ്ദാദ ഇന്ന് കുട്ടികളുടെ നിയന്ത്രണശക്തിയും ഭരണശക്തിയും ചെക്ക് ചെയ്യുകയായിരുന്നു, പറയൂ എന്താണ് കണ്ടത്? എല്ലാവര്ക്കുമറിയാമല്ലോ. ബാപ്ദാദ കണ്ടൂ ഇപ്പോഴും അഖണ്ഡരാജ്യാധികാരം എല്ലവരുടെതും ആയിട്ടില്ല. അഖണ്ഡമെന്നത് ഇടക്കിടെ ഖണ്ഡിതമാകുന്നു. എന്ത് കൊണ്ട്? സദാസ്വരാജ്യത്തിന് പകരം പര രാജ്യവും ഖണ്ഡിക്കുന്നു. പര രാജ്യത്തിന്റെ ലക്ഷണമാണ് - ഈ കര്മ്മേന്ദ്രിയങ്ങള്ക്ക് പരാധീനമാകുന്നു. മായയുടെ രാജ്യത്തിന്റെ പ്രഭാവം അര്ത്ഥം പരാധീനമാകുക. വര്ത്തമാനസമയത്ത് ന്യൂനപക്ഷം ആളുകള് ശരിയാണ് പക്ഷേ ഭൂരിപക്ഷം മായയുടെ ഇപ്പോഴത്തെ വിശേഷ പ്രഭാവത്തില് വരുന്നു. ആദി അനാദി സംസ്കാരത്തില് ഇടക്കിടെ മധ്യത്തിലേ, അതായത് ദ്വാപരം മുതല് ഇപ്പൊള് അന്തിമം വരെയുള്ള സംസ്കാരത്തിന്റെ പ്രഭാവത്തില് വരുന്നു. സ്വയം തന്റെ സംസ്കാരമാണ് സ്വരാജ്യത്തെ ഖണ്ഡിക്കുന്നത്. അതിലും വിശേഷിച്ചുള്ള സംസ്കാരം വ്യര്ത്ഥം ചിന്തിക്കുക, വ്യര്ത്ഥമായി സമയം പാഴാക്കുക, വ്യര്ത്ഥസംസാരത്തില് വരുക അത് കേള്ക്കുന്നതാകട്ടെ, കേള്പ്പിക്കുന്നതാകട്ടെ എന്നതാണ്. ഒരു വശത്ത് വ്യര്ത്ഥത്തിന്റെ സംസ്കാരം, മറു വശത്ത് അശ്രദ്ധയുടെ സംസ്കാരം വിഭിന്ന റോയല് രൂപത്തില് സ്വരാജ്യത്തേ ഖണ്ഡിക്കുന്നു. പല കുട്ടികളും പറയുന്നു സമയം സമീപം വരുകയാണ് എന്നാല് മുന്പ് ഇമര്ജ് അല്ലായിരുന്ന സംസ്കാരം ഇപ്പൊള് അവിടിവിടെയായി ഇമര്ജ്ജാകുന്നു. വായുമണ്ഡലത്തില് സംസ്കാരം ഒന്നുകൂടി ഇമര്ജ്ജാകുന്നു, ഇതിന്റെ കാരണമെന്താണ്? ഇത് മായയുടെ യുദ്ധത്തിന്റെ ഒരു മാര്ഗ്ഗമാണ്. മായ ഇതിലൂടെ തന്റെതാക്കി പരമാത്മാ മാര്ഗ്ഗത്തില് നിരാശരാക്കി മാറ്റുന്നു. ചിന്തിക്കുന്നു ഇപ്പൊള് വരെയും ഇങ്ങനെയാണെങ്കില് സമാനമാകുന്നതില് സഫലത ലഭിക്കുമോ ഇല്ലയോ എന്നറിയില്ലല്ലോ! ഏതെങ്കിലും കാര്യത്തില് എവിടെ കുറവുണ്ടോ ആ കുറവിന്റെ രൂപത്തില് മായ നിരാശരാക്കാന് ശ്രമിക്കന്നു. വളരെ നന്നായി മുന്നേറുന്നതിനിടയില് ഏതെങ്കിലും കാര്യത്തില് മായ സംസ്കാരത്തില് ആക്രമിക്കുന്നു, പഴയ സംസ്കാരം ഇമര്ജ് ചെയ്യുന്നതിന്റെ രൂപം കാട്ടി നിരാശരാക്കാന് ശ്രമിക്കുന്നു. അവസാനം സമയം എല്ലാ സംസ്കാരവും സമാപ്തമാകേണ്ടതാണ് ഇതിനാല് ഇടക്കിടെ ബാക്കി വന്ന സംസ്കാരം ഇമര്ജ്ജാകുന്നു. എന്നാല് ബാപ്ദാദ നിങ്ങള് ഭാഗ്യവാന് ആത്മാക്കള്ക്ക് സൂചന നല്കുകയാണ് - പേടിക്കരുത്, മായയുടെ നീക്കത്തെ മനസ്സിലാക്കൂ. ആലസ്യവും വ്യര്ത്ഥവും - ഇതില് നെഗറ്റീവും ഉള്പ്പെടും - ഈ രണ്ടു കാര്യങ്ങളില് പ്രത്യേക ശ്രദ്ധ കൊടുക്കൂ. മനസ്സിലാക്കൂ ഇത് വര്ത്തമാന സമയത്ത് മായയുടെ യുദ്ധം ചെയ്യാനുള്ള മാര്ഗ്ഗമാണ്. ബാബയുടെ കൂട്ടിന്റെ അനുഭവം, കംബൈന്ഡായ അനുഭവം ഇമര്ജ് ചെയ്യൂ. ഇങ്ങനെയല്ലാ ബാബ എന്റേത് തന്നെയാണ്, കൂടെ എപ്പോഴും ഉണ്ട് തന്നെ. കൂട്ടിന്റെ പ്രായോഗിക അനുഭവം ഇമര്ജ്ജാവണം. അങ്ങനെയെങ്കില് ഈ മായയുടെ യുദ്ധം യുദ്ധമാകില്ല, മായ തോറ്റു പോകും. ഇത് മായയുടെ തോല്വിയാണ്, യുദ്ധമല്ല. പേടിക്കുക മാത്രം അരുത്, ഇതെന്തായി, എന്തുകൊണ്ടുണ്ടായി എന്ന്. ധൈര്യം വെയ്ക്കൂ, ബാബയുടെ കൂട്ടിനെ സ്മൃതിയില് വെയ്ക്കൂ. ചെക്കു ചെയ്യൂ ബാബയുടെ കൂട്ട് സദാ ഉണ്ടോ? കൂട്ടുകെട്ടിന്റെ അനുഭവം ഗുപ്ത രൂപത്തിലല്ലല്ലോ? ബാബ കൂടെയുണ്ടെന്ന അറിവുണ്ട്. എന്നാല് അറിവിനോടൊപ്പം ബാബയുടെ ശക്തി എന്താണ്? സര്വ്വ ശക്തനാണ് അപ്പോള് എല്ലാ ശക്തികളുടെയും പവര് ഇമര്ജ് രൂപത്തില് അനുഭവം ചെയ്യൂ. ഇതിനെയാണ് പറയുന്നത് ബാബയുടെ കൂട്ടിന്റെ അനുഭവം ചെയ്യുക എന്ന്. ബാബയെ കൂടാതെ ആരാണുള്ളത്, ബാബയല്ലെ ഉള്ളൂ എന്ന് അശ്രദ്ധരാകരുത്. ബാബയുണ്ട് എങ്കില് ആ ശക്തി ഉണ്ടോ? ഏതു പോലെ ലോകരോട് പറയുന്നു പരമാത്മാവ് എല്ലായിടത്തും വ്യാപകനാണെങ്കില് പരമാത്മഗുണവും അനുഭവപ്പെടണം, കാണപ്പെടണം എന്ന്. അപ്പോള് ബാപ്ദാദയും ചോദിക്കുന്നു ബാബ കൂടെയുണ്ട്, കംബൈന്ഡാണ് എങ്കില് ആ ശക്തി എല്ലാ കര്മ്മത്തിലും അനുഭവമാകുന്നുണ്ടോ? മറ്റുള്ളവര്ക്കും അനുഭവമാകുന്നുണ്ടോ? എന്ത് തോന്നുന്നു? ഡബിള് വിദേശികള് എന്ത് മനസ്സിലാക്കുന്നു? ശക്തിയുണ്ടോ? സദായുണ്ടോ? ആദ്യത്തെ ചോദ്യത്തിന് എല്ലാവരും അതെ എന്ന് പറഞ്ഞു. അപ്പോ രണ്ടാമത്തെ ചോദ്യമാണ് സദായുണ്ടോ? എല്ലാവരും ചിന്തിക്കുകയാണ്. അത് അഖണ്ഡമല്ലല്ലോ. നിങ്ങള് എന്താണ് ചലഞ്ച് ചെയ്യുന്നത്(വെല്ലുവിളിക്കുന്നത്)? അഖണ്ഡ രാജ്യം സ്ഥാപിക്കുകയാണ് എന്ന്, അതോ ഖണ്ഡിതമായ രാജ്യം സ്ഥാപിക്കുന്നോ? എന്ത് ചെയ്യുന്നു? അഖണ്ഡമല്ലേ! ടീച്ചേഴ്സ് പറയൂ അഖണ്ഡമാണോ? അപ്പോള് ഇനി ചെക്ക് ചെയ്യൂ അഖണ്ഡസ്വരാജ്യമുണ്ടോ? രാജ്യം അര്ത്ഥം പ്രാലബ്ദം, സദാ കാലത്തെ എടുക്കണമോ അതോ ഇടക്കിടെ മുറിഞ്ഞു പോയാല് കുഴപ്പമില്ല എന്നാണോ? ഇങ്ങനെ ആഗ്രഹിക്കുന്നോ? എടുക്കുന്നതില് സദാ വേണം എന്നാല് പുരുഷാര്ത്ഥത്തില് ചിലപ്പോള് ഇങ്ങനെയാണോ? വിദേശികളോട് പറഞ്ഞിരുന്നു തന്റെ ജീവിതത്തിന്റെ ഡിക്ഷണറിയില് നിന്നും സംടൈം, സംതിങ് (ചിലപ്പോള്, എന്തെങ്കിലും) എന്നീ വാക്കുകള് മാറ്റിക്കളയൂ എന്ന്. ഇപ്പൊള് ചിലപ്പോള് എന്ന വാക്ക് തീര്ന്നുവോ? ജയന്തി പറയൂ. റിസള്ട്ട് തരില്ലേ? അപ്പോള് സംടൈം തീര്ന്നുവോ? ആരു മനസ്സിലാക്കുന്നുവോ സംടൈം എന്ന വാക്ക് സദാ കാലത്തേക്ക് സമാപ്ത്മായി എന്ന്, അവര് കൈ ഉയര്ത്തൂ. തീര്ന്നുവോ അതോ തീരും എന്നാണോ? നീണ്ട കൈയുയര്ത്തൂ. വതനത്തിലെ ടീവിയില് താങ്കളുടെ കൈ വന്നു, ഇവിടത്തെ ടീവിയില് എല്ലാവരുടെയും കൈ വരില്ല. ഇത് കലിയുഗി ടീവിയല്ലെ, അവിടെ മാന്ത്രിക ടീവിയാണ്, ഇതിനാല് വരുന്നു. വളരെ നല്ലത് എന്നാലും വളരെപ്പേര് കൈയുയര്ത്തി, അവര്ക്ക് സദാകാലത്തേക്ക് ആശംസകള്. ശരി. ഇനി ഭാരതവാസികളില് ആരുടെയാണോ പ്രായോഗികമായി സദാകാലത്തെ സ്വരാജ്യമുള്ളത്, സര്വ്വ കര്മ്മെന്ദ്രിയങ്ങളും നിയമവ്യവസ്ഥയ്ക്ക് അനുസരിച്ചുള്ളത്, അവര് കൈ ഉയര്ത്തു. പക്കയായി കൈ ഉയര്ത്തണം, കച്ചയായല്ല. സദാ ഓര്മ്മിക്കണം സഭയില് കൈയുയര്ത്തിയതാണ്. പിന്നെ ബാപ്ദാദയ്ക്ക് കാര്യങ്ങള് വളരെ നല്ല നല്ലതു കേള്പ്പിക്കുന്നു. പറയുന്നു ബാബ, താങ്കള് എല്ലാം അറിയുന്നില്ലേ, ഇടക്കിടെ മായ വരുക തന്നെ ചെയ്യില്ലെ. അപ്പോള് തന്റെ കൈയുടെ മാനം നിലനിര്ത്തണം. നല്ലത് തന്നെ. എന്നാലും ധൈര്യം വെയ്ച്ചതല്ലേ, ഇതില് നിരാശരാകരുത്. ധൈര്യത്തിന് ബാപ്ദാദയുടെ സഹായം തീര്ച്ചയായും ഉണ്ട്. ഇന്ന് ബാപ്ദാദ കണ്ടൂ ഇപ്പോഴത്തെ സമയത്തിനനുസരിച്ച് തന്റെ മേല്, ഓരോ കര്മ്മെന്ദ്രിയങ്ങളുടെ മേല് അതായത് സ്വയം തന്റെ മേല് ഉണ്ടാവേണ്ട നിയന്ത്രണ ശക്തി കുറവാണ്, അത് ഒന്ന് കൂടി കൂടുതല് വേണം. ബാപ്ദാദ കുട്ടികളുടെ ആത്മീയ സംഭാഷണം കേട്ട് പുഞ്ചിരിക്കുകയായിരുന്നു, കുട്ടികള് പറയുന്നു പവര്ഫുള് ഓര്മ്മയുടെ നാലു മണിക്കൂര് പറ്റുന്നില്ല. ബാപ്ദാദ എട്ട് മണിക്കൂര് എന്നത് നാലു മണിക്കൂറാക്കി അപ്പോള് കുട്ടികള് പറയുന്നു രണ്ടു മണിക്കൂര് മതിയെന്ന്. അപ്പോള് പറയൂ ഇത് നിയന്ത്രണ ശക്തിയാണോ? മാത്രമല്ല ഇപ്പൊള് മുതല് ഈ അഭ്യാസം ഇല്ലായെങ്കില് സമയത്ത് പാസ്സ് വിത് ഓണറും (ബഹുമതിയോടെ പാസാകുക) രാജ്യാധികാരിയും എങ്ങനെയാവും? ആകണമല്ലോ? കുട്ടികള് ചിരിക്കുന്നു. ഇന്ന് ബാപ്ദാദ കുട്ടികളുടെ കാര്യങ്ങള് വളരെ കേട്ടു. ബാപ്ദാദയെയും ചിരിപ്പിക്കുന്നു, പറയുന്നു ട്രാഫിക് കണ്ട്രോള് മൂന്ന് മിനിട്ട് സാധിക്കുന്നില്ല, ശരീരത്തിന്റെ നിയന്ത്രണമുണ്ട്, അനങ്ങാതെ നില്ക്കുന്നു, പേരു മനസ്സിന്റെ നിയന്ത്രണം എന്നാണ് എന്നാല് മനസ്സിന്റെ നിയന്ത്രണം ചിലപ്പോഴുണ്ട്, ചിലപ്പോഴില്ല. കാരണമെന്താണ്? നിയന്ത്രണ ശക്തിയുടെ കുറവ്. ഇതിനെ ഒന്ന് കൂടി വര്ദ്ധിപ്പിക്കണം. ഓര്ഡര് ചെയ്യൂ, ഏതു പോലെ കൈ ഉയര്ത്താനാഗ്രഹിക്കുന്നുവെങ്കില് ഉയര്ത്തുമല്ലോ, പൊട്ടലില്ലെങ്കില് ഉയര്ത്തുമല്ലോ. ഇതുപോലെ മനസ്സ്, ഈ സൂക്ഷ്മ ശക്തിയെയും നിയന്ത്രണത്തില് വരണം. കൊണ്ട് വരുക തന്നെ വേണം. ഓര്ഡര് ചെയ്യൂ - സ്റ്റോപ് എന്നാല് സ്റ്റോപ് തന്നെയാകണം. സേവനത്തെക്കുറിച്ച് ചിന്തിച്ചു, സേവനത്തില് മുഴുകണം. പരംധാമത്തിലേക്ക് പോകാം, അപ്പോള് പരംധാമത്തില് പോകണം. സൂക്ഷ്മവതനത്തില് പോകണോ, സെക്കന്ഡില് പോകണം. എന്ത് ചിന്തിച്ചുവോ അത് നടക്കണം. ഇപ്പൊള് ഈ ശക്തിയെ വര്ദ്ധിപ്പിക്കൂ. ചെറിയ ചെറിയ സംസ്കാരങ്ങളില്, യുദ്ധത്തില് സമയം കളയരുത്, ഇന്ന് ഈ സംസ്കാരത്തെ ഓടിച്ചു, നാളെ മറ്റേതു ഓടിച്ചു. നിയന്ത്രണ ശക്തി ധാരണ ചെയ്യൂ എങ്കില് വേറെ വേറെ സംസ്കാരങ്ങളില് സമയമെടുക്കില്ല. ചിന്തിക്കരുത്, ചെയ്യരുത്, പറയരുത്. സ്റ്റോപ്പ്. അപ്പോള് സ്റ്റോപ്പാകണം. ഇതാണ് കര്മ്മാതീത അവസ്ഥ വരെയെത്താനുള്ള മാര്ഗ്ഗം. അപ്പോള് കര്മ്മാതീതമാകണമല്ലോ? ബാപ്ദാദയും പറയുന്നു നിങ്ങള് തന്നെയാകണം. മറ്റാരും വരില്ല, നിങ്ങള് തന്നെയാണ്. നിങ്ങളെ തന്നെയാണ് ഒപ്പം കൊണ്ട് പോകുന്നത്, എന്നാല് കര്മ്മാതീതരെയല്ലെ കൊണ്ട് പോകുന്നത്. ഒപ്പം വരുന്നോ അതോ പിന്നാലെ പിന്നാലെ വരുമോ? (ഒപ്പം വരും) ഇത് വളരെ നല്ലതാണ് പറയുന്നത്. ഒപ്പം പോകും, കണക്കുകള് തീര്ക്കുമല്ലോ? ഇതിന് ഉവ്വ് എന്ന് പറഞ്ഞില്ല. കര്മ്മതീതമായി ഒപ്പം പോകും എന്നല്ലേ. ഒപ്പം പോകുക എന്നാല് പങ്കാളിയായി പോകുക എന്നാണ്. ജോഡി നല്ലതായിരിക്കണോ അതോ ചെറുതും വലുതും മതിയോ? സമാനമായിരിക്കണ്ടേ! അപ്പോള് കര്മ്മാതീതം ആകുക തന്നെ വേണം. അപ്പോള് എന്ത് ചെയ്യും? ഇനി തന്റെ രാജ്യം നന്നായി സംരക്ഷിക്കൂ. ദിവസവും തന്റെ സഭ വിളിക്കൂ. രാജ്യധികാരിയല്ലെ! അപ്പോള് തന്റെ സഭ വിളിക്കൂ, കര്മ്മചാരികളോട് സുഖ-വിവരം ചോദിക്കൂ. പരിശോധിക്കൂ ഓര്ഡര് അനുസരിച്ചാണോ? ബ്രഹ്മാബാബ എന്നും സഭ വിളിച്ചിരുന്നു. നോട്ട്ബുക്ക് ഇല്ലേ! ഇവരോട് പറയുക, കാട്ടിക്കൊടുക്കുക. ബ്രഹ്മാബാബയും പരിശ്രമിച്ചു, എന്നും സഭ വിളിച്ചു, അങ്ങനെയാണ് കര്മ്മതീതമായത്. അപ്പോഴിനി എത്ര സമയം വേണം? അതോ എവര്റെഡി ആണോ? ഈ അവസ്ഥയിലൂടെ സേവനവും ഫാസ്റ്റാവും. എന്തുകൊണ്ട്? ഒരേ സമയം മനസ്സും ശക്തിശാലി, വാക്കും ശക്തിശാലി, സംബന്ധ-സമ്പര്ക്കത്തില് മുഖവും പെരുമാറ്റവും ശക്തിശാലി. ഒരേ സമയം മൂന്ന് സേവനവും വളരെ വേഗത്തില് ഫലം കൊണ്ടുവരും. ഒരിക്കലും ചിന്തിക്കരുത് ഈ സാധനയില് സേവനം കുറവാകും എന്ന്, ഇല്ലാ. സഫലത സഹജമായി അനുഭവപ്പെടും. എല്ലാ സേവനത്തിന് നിമിത്തമായവരും ഒന്നിച്ചുചേര്ന്ന് ഇങ്ങനെ സ്റ്റേജ് ഉണ്ടാക്കുന്നുവെങ്കില് പരിശ്രമം കുറവും സഫലത കൂടുതലും ഉണ്ടാകും. അപ്പോള് വിശേഷ അറ്റന്ഷന് നിയന്ത്രണ ശക്തി വര്ദ്ധിപ്പിക്കൂ. സങ്കല്പ്പം, സമയം, സംസ്കാരം എല്ലാറ്റിനും നിയന്ത്രണം വേണം. വളരെ പ്രാവശ്യം ബാപ്ദാദ പറഞ്ഞിട്ടുണ്ട് നിങ്ങളെല്ലാവരും രാജാകുട്ടികളാണ്. എപ്പോള് ആഗ്രഹിക്കുന്നു, എങ്ങനെ ആഗ്രഹിക്കുന്നു, എവിടെ ആഗ്രഹിക്കുന്നു, ഇത്ര സമയം ആഗ്രഹിക്കുന്നുവോ മനസ്സും ബുദ്ധിയും നിയമവ്യവസ്ഥയില് ആയിരിക്കണം. നിങ്ങള് പറഞ്ഞു ചെയ്യരുത്, എന്നിട്ടും നടക്കുന്നു, ചെയ്യുന്നുവെങ്കില് അത് നിയമവ്യവസ്ഥ അല്ല. അപ്പോള് സ്വരാജ്യാധികാരി തന്റെ രാജ്യത്തെ സദാ പ്രത്യക്ഷ സ്വരൂപത്തില് കൊണ്ട് വരൂ. കൊണ്ട് വരേണ്ടേ? കൊണ്ട് വരുന്നുണ്ട് എന്നാല് പറഞ്ഞില്ലേ സദാ വാക്ക് കൂട്ടിച്ചേര്ക്കൂ. ബാപ്ദാദ ഇനി ലാസ്റ്റില് വരും, ഇനി ഒരു പ്രാവശ്യം കൂടിയുണ്ട്. ഒരു പ്രാവശ്യം റിസള്ട്ട് ചോദിക്കും. പതിനഞ്ച് ദിവസമില്ലേ. പതിനഞ്ച് ദിവസത്തില് എന്തെങ്കിലും കാണിക്കുമോ അതോ ഇല്ലയോ? ടീച്ചേഴ്സ് പറയൂ, പതിനഞ്ച് ദിവസത്തില് റിസള്ട്ടുണ്ടാകുമോ? ശരി, മധുബനിലുള്ളവര് പതിനഞ്ച് ദിവസത്തിനുള്ളില് റിസള്ട്ട് കാണിക്കുമോ. ഇനി പറയൂ ശരിയോ അതോ ഇല്ലയോ! ഇനി കൈ ഉയര്ത്തൂ.(എല്ലാവരും കൈ ഉയര്ത്തീ) കൈ ഉയര്ത്തിയതിന്റെ മാനം നിലനിര്ത്തണം. ആരു മനസ്സിലാക്കുന്നുവോ ശ്രമിക്കാം എന്ന്, അവര് കൈ ഉയര്ത്തൂ. ജ്ഞാനസരോവരം, ശാന്തിവനത്തിലുള്ളവര് എഴുന്നേല്ക്കൂ. (ബാപ്ദാദ മധുബന്, ജ്ഞാന സരോവരം, ശാന്തിവനം എന്നിവിടങ്ങളിലെ മുഖ്യ നിമിത്ത സഹോദരസഹോദരിമാരേ മുന്നിലേക്ക് വിളിപ്പിച്ചു) ബാപ്ദാദ താങ്കളെല്ലാവരുടെയും സാക്ഷാത്കാരം നല്കാന് വിളിപ്പിച്ചതാണ്. താങ്കള് എല്ലാവരെയും കണ്ട് എല്ലാവരും സന്തോഷിക്കുന്നു. ഇനി ബാപ്ദാദ എന്താഗ്രഹിക്കുന്നു എന്നത് പറഞ്ഞു തരികയാണ്. പാണ്ഡവ ഭവനാകട്ടെ, ശാന്തി വനമാകട്ടെ, ജ്ഞാന സരോവരമാകട്ടെ, ഹോസ്പിറ്റല് ആകട്ടെ നാലു ധാമങ്ങള് അല്ലേ. അഞ്ചാമത്തെത് ചെറുതാണ്. നാലു സ്ഥാനങ്ങളോടും ബാപ്ദാദയ്ക്ക് ഒരേയൊരു ആശയാണ് - ബാപ്ദാദ മൂന്ന് മാസത്തേക്ക് നാലു ധാമത്തിലും അഖണ്ഡ, നിര്വിഘ്ന, ഇളക്കമില്ലാത്ത സ്വാരാജ്യാധികാരി, രാജാക്കന്മാരുടെ റിസള്ട്ട് കാണാന് ആഗ്രഹിക്കുന്നു. മൂന്ന് മാസത്തേക്ക് അവിടിവിടെന്ന് ഒരു തരത്തിലുള്ള മറ്റു വാര്ത്തകളും കേള്ക്കാന് വരരുത്. എല്ലാവരും സ്വരാജ്യാധികാരീ നമ്പര് വണ് ആയിരിക്കണം, എന്താ മൂന്ന് മാസത്തേക്ക് ഇങ്ങനെയുള്ള റിസള്ട്ട് സാധിക്കുമോ? (നിര്വൈര് ഭായിയോട്) - പാണ്ഡവരുടെ വശത്ത് നിന്നും താങ്കളാണ്. സാധിക്കുമോ? ദാദി എന്തായാലും ഉണ്ട് എന്നാല് ഒപ്പം മുന്നിലിരിക്കുന്നവരും ഉണ്ട് എല്ലാവരുമുണ്ട്. അപ്പോള് സാധിക്കുമോ? (ദാദി പറയുന്നു സാധിക്കും എന്ന്) പാണ്ഡവ ഭവനിലുള്ളവര് ഇരിക്കുന്നു അവര് കൈ പോക്കൂ, സാധിക്കുമോ. ശരി, ഉദാഹരണത്തിന് ആരെങ്കിലും ദുര്ബലരാണ്, അവരുടെ എന്തെങ്കിലും സംഭവിക്കുകയാണെങ്കില് താങ്കള് എന്ത് ചെയ്യും? താങ്കള് മനസ്സിലാക്കുന്നുവോ ഒപ്പമുള്ളവര്ക്കും പിന്തുണ നല്കി കൊണ്ട് റിസള്ട്ട് കൊണ്ട് വരാം എന്ന്, ഇത്രയും ധൈര്യം വെയ്ക്കുന്നുണ്ടോ? സാധിക്കുമോ അതോ തന്റെ മാത്രം ധൈര്യമാണോ? മറ്റുള്ളവരുടെയും കാര്യങ്ങളെ ഉള്ക്കൊള്ളാന് സാധിക്കുമോ? അവരുടെ തെറ്റുകളെ ഉള്ക്കൊള്ളാന് സാധിക്കുമോ? വായുമണ്ഡലത്തില് പരത്തരുത്, ഉള്ക്കൊള്ളണം, ഇത്രയും ചെയ്യാന് സാധിക്കുമോ? ഒച്ചത്തില് പറയൂ ഉവ്വ് എന്ന്. ആശംസകള്. മൂന്ന് മാസത്തിന് ശേഷം റിപ്പോര്ട്ട് നോക്കും. ഒരു സ്ഥാനത്ത് നിന്നും ഒരു റിപ്പോര്ട്ടും വരരുത്. പരസ്പരം വൈബ്രേഷന്സ് നല്കി ഉള്ക്കൊള്ളണം, സ്നേഹത്തോടെ വൈബ്രേഷന് നല്കണം. വഴക്കുണ്ടാകരുത്. ഇത് പോലെ ഡബിള് വിദേശികളും റിസള്ട്ട് തരില്ലേ. എല്ലാവരും ആകണമല്ലോ. ഡബിള് വിദേശികളില് ആരു മനസ്സിലാക്കുന്നുവോ തന്റെ സെന്ററില്, പങ്കാളികളോടൊപ്പം മൂന്ന് മാസത്തിന്റെ റിസള്ട്ട് എടുക്കും എന്നുള്ളവര് കൈ പോക്കൂ. ആരു മനസ്സിലാക്കുന്നുവോ ശ്രമിക്കാം, പറയാന് സാധിക്കില്ല അങ്ങനെ ആരെങ്കിലുമുണ്ടെങ്കില് കൈ പോക്കൂ. ശുദ്ധ ഹൃദയരാണ്, ശുദ്ധ ഹൃദയര്ക്ക് സഹായം ലഭിക്കും. ശരി. (പിന്നെ ബാപ്ദാദ എല്ലാ സോണിന്റെയും സഹോദര സഹോദരിമാരെ കൊണ്ട് കൈ ഉയര്ത്തിച്ച് തന്റെ സ്ഥാനങ്ങളില് എഴുന്നേല്പ്പിച്ചു) ആദ്യം മഹാരാഷ്ട്ര, ഡല്ഹി, കര്ണാടകയിലുള്ള സഹോദരസഹോദരിമാരെ എഴുന്നേല്പ്പിച്ചു പ്രതിജ്ഞ ചെയ്യിച്ചു. പിന്നെ യൂപി കാര്ക്ക് സേവനത്തിന് ആശംസകള് നല്കി. ശരി! നാലു ഭാഗത്തുമുള്ള സര്വ്വ സ്വരാജ്യാധികാരി ആത്മാക്കള്ക്ക്, സദാ അഖണ്ഡരാജ്യത്തിന് പാത്രമായ ആത്മാക്കള്ക്ക്, സദാ ബാബയ്ക്ക് സമാനം കര്മ്മാതീത സ്ഥിതിയിലെത്തുന്ന, ബാബയെ ഫോളോ ചെയ്യുന്ന തീവ്ര പുരുഷാര്ത്ഥീ ആത്മാക്കള്ക്ക്, സദാ പരസ്പരം ഓരോരുത്തര്ക്കും ശുഭ ഭാവന, ശുഭ കാമനയുടെ സഹയോഗം നല്കുന്ന ശുഭചിന്തക കുട്ടികള്ക്ക് സ്നേഹ സ്മരണകളും നമസ്തേയും.

വരദാനം :-
വിഘ്നമുണ്ടാക്കുന്ന ആത്മാവിനെ ശിക്ഷകനെന്ന് മനസ്സിലാക്കി അവരില് നിന്നും പാഠം പഠിക്കുന്ന അനുഭവീമൂര്ത്തായി ഭവിക്കട്ടെ.

ഏതാത്മക്കള് വിഘ്നമിടുന്നതിന് നിമിത്തമാകുന്നുവോ അവരെ വിഘ്നമിടുന്ന ആത്മാവെന്ന് കാണരുത്, അവരെ സദാ പാഠം പഠിപ്പിക്കുന്നതിന്, മുന്നോട്ട് കൊണ്ട് പോകുന്നതിന് നിമിത്തമെന്ന് മനസ്സിലാക്കൂ. അനുഭവിയാക്കുന്ന ശിക്ഷകനെന്നു മനസ്സിലാക്കൂ. പറയാറില്ലേ നിന്ദിക്കുന്നവര് മിത്രമെന്ന്, അപ്പോള് വിഘ്നങ്ങളിലൂടെ കടത്തി അനുഭവിയാക്കുന്നവര് ശിക്ഷകരായി, ഇതിനാല് വിഘ്നകാരി ആത്മാവിനെ ആ ദൃഷ്ടിയോടെ നോക്കുന്നതിന് പകരം സദാ കാലത്തേക്ക് വിഘ്നങ്ങളെ മറികടത്തുന്നതിന് നിമിത്തവും, അചഞ്ചലമാക്കുന്നതിന് നിമിത്തവും എന്ന് മനസ്സിലാക്കൂ, ഇതിലൂടെ ഒന്നുകൂടി അനുഭവങ്ങളുടെ അധോറിറ്റി വര്ദ്ധിക്കും.

സ്ലോഗന് :-
പരാതികളുടെ ഫയല് സമാപ്തമാക്കി ഫൈനും (മികച്ചതും) റിഫൈനും(ശുദ്ധവും) ആകൂ.