15.04.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- ഈ സംഗമയുഗം ഉത്തമത്തിലും ഉത്തമമായി മാറുന്നതിനുള്ള യുഗമാണ്, ഈ യുഗത്തില്ത്തന്നെയാണ് നിങ്ങള്ക്ക് പതിതത്തില് നിന്നും പാവനമായി മാറി പാവനലോകം നിര്മ്മിക്കേണ്ടത്.

ചോദ്യം :-
അന്തിമത്തിലെ ഭയാനക ദൃശ്യങ്ങള് കാണുന്നതിനുള്ള ശക്തി എന്തിന്റെ ആധാരത്തിലാണ് ഉണ്ടാവുക?

ഉത്തരം :-
ശരീരത്തിന്റെ ബോധത്തെ ഇല്ലാതാക്കിക്കൊണ്ടിരിക്കു. അന്തിമത്തിലെ ദൃശ്യങ്ങള് വളരെ കടുത്തതായിരിക്കും. കുട്ടികളെ ശക്തിശാലിയാക്കുന്നതിനായി അച്ഛന് അശരീരിയാകുന്നതിനുള്ള സൂചന നല്കുന്നു. എങ്ങനെയാണോ ബാബ ഈ ശരീരത്തില് നിന്നും വേറിട്ട് കുട്ടികളെ പഠിപ്പിക്കുന്നത്, അതുപോലെ നിങ്ങള് കുട്ടികളും സ്വയം ശരീരത്തില് നിന്നും വേറിട്ടതാണ് എന്ന് മനസ്സിലാക്കു, അശരീരിയാകുന്നതിനുള്ള അഭ്യാസം ചെയ്യൂ. ബുദ്ധിയില് ഉണ്ടാകണം ഇപ്പോള് വീട്ടിലേയ്ക്ക് പോകണം.

ഓംശാന്തി.  
മധുര മധുരമായ ആത്മീയ കുട്ടികള് ശരീരത്തോടൊപ്പമാണ്. അച്ഛനും ഇപ്പോള് ശരീരത്തോടൊപ്പമാണ്. ഈ കുതിര അഥവാ വാഹനത്തില് സവാരി ചെയ്യുകയാണ് ഒപ്പം കുട്ടികളെ എന്താണ് പഠിപ്പിക്കുന്നത്? ജീവിച്ചിരിക്കെ മരിക്കുന്നത് എങ്ങനെയാണ്, ഇത് ഒരേഒരു അച്ഛനല്ലാതെ മറ്റാര്ക്കും പഠിപ്പിച്ചുതരാന് സാധിക്കില്ല. അച്ഛന്റെ പരിചയം മുഴുവന് കുട്ടികള്ക്കും ലഭിച്ചു, ബാബ ജ്ഞാനസാഗരനാണ് പതിതപാവനനാണ്. ജ്ഞാനത്തിലൂടെയാണ് നിങ്ങള് പാവനമായി മാറുന്നത് ഒപ്പം പാവനലോകവും നിര്മ്മിക്കണം. ഈ പതിത ലോകത്തിന്റെ വിനാശം ഡ്രാമ അനുസരിച്ച് നടക്കുക തന്നെ ചെയ്യും. ആരാണോ അച്ഛനെ മനസ്സിലാക്കുന്നത് ബ്രാഹ്മണനായി മാറുന്നത് അവര് മാത്രമാണ് പാവന ലോകത്തില് ചെന്ന് രാജ്യം ഭരിക്കുന്നത്. പവിത്രമായി മാറാന് തീര്ച്ചയായും ബ്രാഹ്മണനായും മാറണം. ഈ സംഗമയുഗം പുരുഷോത്തമന് അര്ത്ഥം ഉത്തമനിലും ഉത്തമനായ ആത്മാവായി മാറുന്നതിനുള്ള യുഗമാണ്. സാധു സന്യാസിമാര്, മഹാത്മാക്കള്, യോഗി, ധനവാന്, പ്രസിഡന്റ് മുതലായവരെ ഉത്തമരാണ് എന്ന് പറയാറുണ്ട്. പക്ഷേ അല്ല, ഇതാണെങ്കില് കലിയൂഗീ ഭ്രഷ്ടാചാരീ ലോകമാണ് പഴയ ലോകമാണ്, പതിത ലോകത്തില് പാവനമായി ഒരാള്പോലുമില്ല. ഇപ്പോള് നിങ്ങള് സംഗമയുഗിയായി മാറുന്നു. അവരാണെങ്കില് പതിത പാവനി ജലമാണ് എന്ന് കരുതുന്നു. കേവലം ഗംഗ മാത്രമല്ല, ഏതെല്ലാം നദികളുണ്ടോ, എവിടെയെല്ലാം വെള്ളം കാണുന്നുവോ, വെള്ളം പാവനമാക്കി മാറ്റുന്നതാണ് എന്ന് കരുതുന്നു. ഇത് ബുദ്ധിയില് ഉറച്ചിരിക്കുകയാണ്. ഓരോരുത്തര് എവിടേയ്ക്കെല്ലാമോ പോകുന്നു. അതായത് ജലത്തില് സ്നാനം ചെയ്യാനായി പോകുന്നു. പക്ഷേ ജലത്തിലൂടെ ആര്ക്കും പാവനമാകാന് സാധിക്കില്ല. അഥവാ ജലത്തില് സ്നാനം ചെയ്യുന്നതിനാല് പാവനമായി മാറുമെങ്കില് ഈ സമയത്ത് മുഴുവന് സൃഷ്ടിയും പാവനമാകുമായിരുന്നു. ഈ എല്ലാവരും പാവനലോകത്തിലുണ്ടാകേണ്ടതായിരുന്നു. ഇത് പഴയ ആചാരം നടന്നുവരികയാണ്. സാഗരത്തിലും അഴുക്കും കുപ്പയും വന്ന് കുമിയുന്നു, പിന്നെ സാഗരം എങ്ങനെ പാവനമാക്കി മാറ്റും? പാവനമായി മാറേണ്ടത് ആത്മാവിനാണ്. ആത്മാവിനെ പാവനമാക്കി മാറ്റാന് പരമപിതാവ് അത്യാവശ്യമാണ്. അതിനാല് നിങ്ങള് മനസ്സിലാക്കിക്കൊടുക്കണം- പാവനമായവര് സത്യയുഗത്തിലും പതിതമായവര് കലിയുഗത്തിലുമാണ് ഉണ്ടാവുക. ഇപ്പോള് നിങ്ങള് സംഗമയുഗത്തിലാണ്. പതിതത്തില് നിന്നും പാവനമായി മാറുന്നതിനായി പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്. നിങ്ങള്ക്ക് അറിയാം മുമ്പ് നമ്മള് ശൂദ്രവര്ണ്ണത്തിലുള്ളവരായിരുന്നു, ഇപ്പോള് ബ്രാഹ്മണവര്ണ്ണത്തിലേതായി മാറി. ശിവബാബ പ്രജാപിതാ ബ്രഹ്മാവിലൂടെ ആക്കിമാറ്റുന്നു. നമ്മളാണ് സത്യം സത്യമായ മുഖവംശാവലി ബ്രാഹ്മണര്. അവര് ശരീരവംശാവലികളാണ്. പ്രജാപിതാവുണ്ട്, അതിനാല് എല്ലാവരും പ്രജകളാണ്. പ്രജകളുടെ പിതാവാണ് ബ്രഹ്മാവ്. ബ്രഹ്മാവ് മുതുമുത്തച്ഛനായി. തീര്ച്ചയായും അവര് ഉണ്ടായിരുന്നു പിന്നീട് എവിടേയ്ക്ക് പോയി? പുനര്ജന്മം എടുക്കുന്നുണ്ടല്ലോ. ഇതാണെങ്കില് കുട്ടികള്ക്ക് പറഞ്ഞുതന്നതാണ്, ബ്രഹ്മാവും പുനര്ജന്മം എടുക്കുന്നുണ്ട്. ബ്രഹ്മാവും സരസ്വതിയും, മാതാവും പിതാവും. അവര് തന്നെയാണ് പിന്നീട് മഹാരാജാ മഹാറാണിയായ ശ്രീ ലക്ഷ്മീ നാരായണന്മാരാകുന്നത്, ഇവരെയാണ് വിഷ്ണു എന്ന് വിളിക്കുന്നത്. ഇവര് തന്നെയാണ് പിന്നീട് 84 ജന്മങ്ങള്ക്കുശേഷം വന്ന് ബ്രഹ്മാവും സരസ്വതിയുമായി മാറുന്നത്. ഈ രഹസ്യം മനസ്സിലാക്കിത്തന്നിട്ടുണ്ട്. പറയാറുണ്ട് ജഗദംബ മുഴുവന് വിശ്വത്തിന്റേയും മാതാവാണ്. ഓരോരുത്തരുടേയും ലൗകിക മാതാവ് അവരവരുടെ വീട്ടില് ഇരിക്കുന്നുണ്ട്. പക്ഷേ ജഗദംബയെ ആരും അറിയുന്നില്ല. വെറുതേ അന്ധവിശ്വാസത്തോടെ പറയുന്നു എന്നുമാത്രം. ആര്ക്കും അറിയില്ല. ആരുടെ പൂജയാണോ ചെയ്യുന്നത് അവരുടെ കര്ത്തവ്യത്തെ അറിയുന്നില്ല. ഇപ്പോള് നിങ്ങള്ക്ക് അറിയാം രചയിതാവാണ് ഉയര്ന്നതിലും ഉയര്ന്നത്. ഇത് തല കീഴായ വൃക്ഷമാണ്, ഇതിന്റെ ബീജം മുകളിലാണ്. അച്ഛന് നിങ്ങളെ പാവനമാക്കി മാറ്റാന് താഴേയ്ക്ക് വരേണ്ടി വരും. നിങ്ങള് കുട്ടികള്ക്ക് അറിയാം ബാബ വന്നിരിക്കുകയാണ് നമുക്ക് ഈ സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യ രഹസ്യം പറഞ്ഞുതന്ന് വീണ്ടും നമ്മെ ആ പുതിയ സൃഷ്ടിയുടെ ചക്രവര്ത്തീ രാജാ റാണിയാക്കി മാറ്റുകയാണ്. ഈ ചക്രത്തിന്റെ രഹസ്യത്തെ നിങ്ങള്ക്കല്ലാതെ ഈ ലോകത്തിലെ മറ്റാര്ക്കും അറിയില്ല. അച്ഛന് പറയുന്നു 5000 വര്ഷങ്ങള്ക്കുശേഷം വീണ്ടും വന്ന് നിങ്ങളെ കേള്പ്പിക്കും. ഈ ഡ്രാമ ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമാണ്. ഡ്രാമയുടെ നിര്മ്മാതാവ്, സംവിധായകന്, മുഖ്യ അഭിനേതാവ് എന്നിവരേയും ഡ്രാമയുടെ ആദി മദ്ധ്യ അന്ത്യത്തേയും അറിയുന്നില്ലെങ്കില് അവരെ ബുദ്ധിയില്ലാത്തവര് എന്ന് പറയില്ലേ. അച്ഛന് പറയുന്നു 5000 വര്ഷങ്ങള്ക്കുമുമ്പും ഞാന് നിങ്ങള്ക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ടായിരുന്നു. നിങ്ങള്ക്ക് എന്റെ പരിചയം നല്കിയിരുന്നു. എങ്ങനെയാണോ ഇപ്പോള് നല്കുന്നത് അതുപോലെ. നിങ്ങളെ പവിത്രമാക്കി മാറ്റിയിരുന്നു, എങ്ങനെയാണോ ഇപ്പോള് മാറ്റുന്നത് അതുപോലെ. സ്വയം ആത്മാവാണ് എന്ന് മനസ്സിലാക്കി അച്ഛനെ ഓര്മ്മിക്കു. ബാബയാണ് സര്വ്വശക്തിവാന് പതിതപാവനന്. പാട്ടുണ്ട് ആരാണോ അന്ത്യകാലത്ത് ഇന്നയാളെ സ്മരിക്കുന്നത്............ അവര്ക്ക് അതനുസരിച്ച് ജന്മം ലഭിക്കുന്നു. ഇപ്പോള് ഈ സമയത്ത് നിങ്ങള് ജന്മം എടുക്കുന്നുണ്ട് പക്ഷേ പന്നിയും കോഴിയും പട്ടിയും പൂച്ചയുമൊന്നും ആകുന്നില്ല.

ഇപ്പോള് പരിധിയില്ലാത്ത അച്ഛന് വന്നിരിക്കുകയാണ്. പറയുന്നു ഞാന് നിങ്ങള് എല്ലാ ആത്മാക്കളുടേയും അച്ഛനാണ്. ഇവര് എല്ലാവരും കാമചിതയില് ഇരുന്ന് കറുത്തിരിക്കുന്നു, ഇവരെ പിന്നീട് ജ്ഞാനചിതയില് കയറ്റണം. നിങ്ങള് ഇപ്പോള് ജ്ഞാനചിതയില് കയറിയിരിക്കുന്നു. ജ്ഞാനചിതയില് കയറിയിട്ട് പിന്നീട് വികാരത്തിലേയ്ക്ക് പോകാന് സാധിക്കില്ല. പ്രതിജ്ഞ ചെയ്യുന്നു ഞങ്ങള് പവിത്രമായിരിക്കും. ബാബ സാധാരണ മനുഷ്യരുടെ രാഖിയൊന്നുമല്ല കെട്ടിത്തരുന്നത്. അത് ഭക്തിമാര്ഗ്ഗത്തില് നടന്നുവരുന്ന ആചാരമാണ്. വാസ്തവത്തില് അത് ഈ സമയത്തെ കാര്യമാണ്. നിങ്ങള് മനസ്സിലാക്കുന്നുണ്ട് പാവനമായി മാറാതെ എങ്ങനെ പാവനലോകത്തിന്റെ അധികാരിയാകും? എന്നിട്ടും പക്കയാക്കുന്നതിനുവേണ്ടി കുട്ടികളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിക്കുന്നു. ചിലര് രക്തം കൊണ്ട് എഴുതിത്തരുന്നു, ചിലര് എങ്ങനെയെല്ലാമാണ് എഴുതുന്നത്. ബാബാ അങ്ങ് വന്നിരിക്കുന്നു, ഞങ്ങള് അങ്ങയില് നിന്നും തീര്ച്ചയായും സമ്പത്ത് നേടും. നിരാകാരന് സാകാരത്തില് വരുന്നില്ലേ. എങ്ങനെ ബാബ പരമധാമത്തില് നിന്നും താഴേയ്ക്ക് വരുന്നോ അതുപോലെ നിങ്ങള് ആത്മാക്കളും താഴേയ്ക്ക് വരുന്നു. മുകളില് നിന്നും താഴേയ്ക്ക് വരുന്നത് പാര്ട്ട് അഭിനയിക്കാനാണ്. നിങ്ങള് മനസ്സിലാക്കുന്നുണ്ട് ഇത് സുഖ ദുഃഖത്തിന്റെ കളിയാണ്. അരകല്പം സുഖവും അരകല്പം ദുഃഖവുമാണ്. അച്ഛന് മനസ്സിലാക്കിത്തരുന്നു നാലില് മൂന്ന് ഭാഗവും നിങ്ങള് കൂടുതല് സുഖമാണ് അനുഭവിക്കുന്നത്. അരകല്പത്തിനുശേഷവും നിങ്ങള് ധനവാന്മാരായിരുന്നു. എത്ര വലിയ ക്ഷേത്രങ്ങളാണ് ഉണ്ടാക്കിയത്. എപ്പോഴാണോ ഭക്തി തീര്ത്തും തമോപ്രധാനമായി മാറുന്നത് അപ്പോഴാണ് ദുഃഖം ഉണ്ടാകുന്നത്. അച്ഛന് മനസ്സിലാക്കിത്തന്നിട്ടുണ്ട് നിങ്ങള് ആദ്യം അവ്യഭിചാരീ ഭക്തരായിരുന്നു, കേവലം ഒന്നിന്റെ പൂജയായിരുന്നു ചെയ്തത്. നിങ്ങളെ ദേവതയാക്കി മാറ്റുന്ന, സുഖധാമത്തിലേയ്ക്ക് കൊണ്ടുപോകുന്ന അച്ഛന്റെ പൂജയായിരുന്നു ചെയ്തത് പിന്നീട് വ്യഭിചാരീ ഭക്തി ആരംഭിച്ചു. ആദ്യം ഒന്നിന്റെ പൂജ പിന്നീട് ദേവതകളുടെ പൂജ ചെയ്തു. ഇപ്പോഴാണെങ്കില് 5 ഭൂതങ്ങളാല് നിര്മ്മിതമായ ശരീരത്തിന്റെ പൂജ ചെയ്യുന്നു. ചൈതന്യത്തിന്റേയും ജഢത്തിന്റേയും പൂജ ചെയ്യുന്നു. 5 തത്വങ്ങളാല് നിര്മ്മിതമായ ശരീരത്തെ ദേവതകളേക്കാള് ശ്രേഷ്ഠമായി കരുതുന്നു. ദേവതകളെ പൂജിക്കുന്നത് ബ്രാഹ്മണര് മാത്രമാണ്. നിങ്ങളുടെ അടുത്ത് അനേകം ഗുരുക്കന്മാരുണ്ട്. ഇത് അച്ഛനാണ് ഇരുന്ന് മനസ്സിലാക്കിത്തരുന്നത്. ദാദയും പറയുന്നു ഞാനും ഇതെല്ലാം ചെയ്തിരുന്നു. ഭിന്ന ഭിന്ന ഹഠയോഗങ്ങള്, ചെവിയെയും മൂക്കിനെയും വളക്കുകയെല്ലാം ചെയ്യുന്നുണ്ട്. അവസാനം എല്ലാം ഉപേക്ഷിക്കേണ്ടി വന്നു. ആ ജോലി ചെയ്യണോ അതോ ഈ ജോലി ചെയ്യണോ? ക്ഷീണം തോന്നുമായിരുന്നു, വളരെ ബുദ്ധിമുട്ടിയിരുന്നു. പ്രാണായാമം പഠിക്കുന്നതില് വളരെ അധികം ബുദ്ധിമുട്ടുകളുണ്ട്. അരകല്പം ഭക്തിമാര്ഗ്ഗത്തിലായിരുന്നു, ഇപ്പോള് മനസ്സിലാകുന്നുണ്ട്. അച്ഛന് വളരെ കൃത്യമായാണ് പറഞ്ഞുതരുന്നത്. അവര് പറയുന്നു ഭക്തി പരമ്പരകളായി ചെയ്തുവരുന്നതാണ്. സത്യയുഗത്തില് ഭക്തി എവിടെ നിന്നാണ് വന്നത്. മനുഷ്യര് തീര്ത്തും മനസ്സിലാക്കുന്നില്ല. ബുദ്ധിശൂന്യരല്ലേ. സത്യയുഗത്തില് ഇങ്ങനെ പറയില്ല. അച്ഛന് പറയുന്നു ഞാന് ഓരോ 5000 വര്ഷങ്ങള്ക്കുശേഷവും വരുന്നുണ്ട്. തന്റെ ജന്മങ്ങളെപ്പോലും അറിയാത്ത ആളുടെ ശരീരമാണ് ഞാന് സ്വീകരിക്കുന്നത്. ഇവരാണ് നമ്പര് വണ് സുന്ദരനായിരുന്നത്, ഇവര് തന്നെ ഇപ്പോള് കറുത്തുപോയി. ആത്മാവ് ഭിന്ന ഭിന്ന ശരീരങ്ങള് ധാരണ ചെയ്യുന്നു. അതിനാല് ബാബ പറയുകയാണ് ഏത് ശരീരത്തിലാണോ ഞാന് പ്രവേശിക്കുന്നത്, അതില് ഇപ്പോള് ഞാന് ഇരിക്കുന്നുണ്ട്. എന്ത് പഠിപ്പിക്കാന്? ജീവിച്ചിരിക്കെ മരിക്കാന്. ഈ ലോകത്തില് നിന്ന് മരിക്കുകതന്നെ വേണ്ടേ. ഇപ്പോള് നിങ്ങള്ക്ക് പവിത്രമായിട്ട് മരിക്കണം. എന്റെ പാര്ട്ടുതന്നെ പാവനമാക്കി മാറ്റുക എന്നതാണ്. അല്ലയോ പതിതപാവനാ എന്നു പറഞ്ഞ് നിങ്ങള് ഭാരതവാസികള് വിളിക്കുന്നുണ്ട്. അല്ലയോ മുക്തിദായകാ, ദൂഃഖത്തിന്റെ ലോകത്തില് നിന്നും മോചിപ്പിക്കാനായി വരൂ- എന്ന് മറ്റാരും പറയുന്നില്ല. എല്ലാവരും മുക്തിധാമത്തിലേയ്ക്ക് പോകുന്നതിനുവേണ്ടിയാണ് പരിശ്രമിക്കുന്നത്. പിന്നെ നിങ്ങള് കുട്ടികള് പുരുഷാര്ത്ഥം ചെയ്യുന്നത് സുഖധാമത്തിനുവേണ്ടിയാണ്. അത് പ്രവൃത്തീ മാര്ഗ്ഗത്തിലുള്ളവര്ക്ക് വേണ്ടിയുള്ളതാണ്. നിങ്ങള്ക്ക് അറിയാം നമ്മള് പ്രവൃത്തീ മാര്ഗ്ഗത്തിലുള്ളവര് പവിത്രമായിരുന്നു. പിന്നീട് അപവിത്രമായി മാറി. പ്രവൃത്തീ മാര്ഗ്ഗത്തിലുള്ളവരുടെ ജോലി നിവൃത്തീ മാര്ഗ്ഗത്തിലുള്ളവരെക്കൊണ്ട് ചെയ്യാന് കഴിയില്ല. യജ്ഞം, തപം, ദാനം മുതലായവയെല്ലാം പ്രവൃത്തി മാര്ഗ്ഗത്തിലുള്ളവരാണ് ചെയ്യുന്നത്. നിങ്ങള്ക്ക് ഇപ്പോള് അനുഭവമുണ്ടാകുന്നു ഇപ്പോള് നമുക്ക് എല്ലാവരേയും അറിയാം. ശിവബാബ നമ്മള് എല്ലാവരേയും വീട്ടില് ഇരുന്ന് പഠിപ്പിക്കുകയാണ്. പരിധിയില്ലാത്ത അച്ഛന് പരിധിയില്ലാത്ത സുഖം നല്കുന്നവരാണ്. ബാബയെ നിങ്ങള് വളരെയധികം കാലത്തിനുശേഷം കാണുകയാണ് അതിനാല് പ്രേമത്തിന്റെ കണ്ണുനീര് പൊഴിക്കുന്നു. ബാബാ എന്നു പറയുമ്പോള്ത്തന്നെ രോമാഞ്ചം വരണം- ആഹാ! നമ്മള് കുട്ടികളുടെ സേവനത്തിനായി ബാബ വന്നിരിക്കുന്നു. ബാബ നമ്മളെ ഈ പഠിപ്പിലൂടെ പുഷ്പമാക്കി മാറ്റി കൂടെക്കൊണ്ടുപോകുന്നു. ഈ മോശമായ അഴുക്കുനിറഞ്ഞ ലോകത്തില് നിന്നും രക്ഷിച്ച് നമ്മളെ കൂടെക്കൊണ്ടുപോകും. ഭക്തിമാര്ഗ്ഗത്തില് നിങ്ങളുടെ ആത്മാവ് പറയുമായിരുന്നു- ബാബാ അങ്ങ് വരുകയാണെങ്കില് ഞങ്ങള് ബലിയാകും. ഞങ്ങള് അങ്ങയുടേതായേ മാറൂ, രണ്ടാമത് ആരുമില്ല. നമ്പര്വൈസ് തന്നെയാണ്. എല്ലാവര്ക്കും അവരവരുടേതായ പാര്ട്ടുണ്ട്. സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നല്കുന്ന ബാബയെ ചിലര് വളരെ അധികം സ്നേഹിക്കുന്നു. സത്യയുഗത്തില് കരയുക എന്ന വാക്കുപോലും ഉണ്ടാകില്ല. ഇവിടെയാണെങ്കില് എത്ര കരയുന്നു. സ്വര്ഗ്ഗത്തിലേക്കാണ് പോയതെങ്കില് പിന്നെ എന്തിനാണ് കരയുന്നത് കുറച്ചുകൂടി ആഘോഷിക്കുകയല്ലേ വേണ്ടത്. അവിടെ ആഘോഷിക്കാറുണ്ട്. തമോപ്രധാനമായ ശരീരം സന്തോഷത്തോടെ ഉപേക്ഷിക്കുന്നു. ഈ ആചാരവും ഇവിടെ നിന്നാണ് ആരംഭിച്ചത്. ഇവിടെ നിങ്ങള് പറയും നമുക്ക് നമ്മുടെ വീട്ടിലേയ്ക്ക് പോകണം. അവിടെ മനസ്സിലാക്കുന്നു പുനര്ജന്മം എടുക്കണം. അതിനാല് ബാബ എല്ലാ കാര്യങ്ങളും മനസ്സിലാക്കിത്തന്നു. ഭ്രമരിയുടെ ഉദാഹരണവും നിങ്ങളെക്കുറിച്ചുള്ളതാണ്. നിങ്ങള് ബ്രാഹ്മണികളാണ്, വിഷം നിറഞ്ഞ കീടങ്ങളിലേയ്ക്ക് നിങ്ങള് ഭും ഭും ചെയ്യുന്നു. ബാബ പറയുന്നു നിങ്ങള്ക്ക് ഈ ശരീരത്തേയും ഉപേക്ഷിക്കണം. ജീവിച്ചിരിക്കെ മരിക്കണം. അച്ഛന് പറയുന്നു സ്വയം ആത്മാവാണെന്നു മനസ്സിലാക്കു, ഇപ്പോള് നമുക്ക് തിരിച്ചുപോകണം. സ്വയം ആത്മാവാണെന്നു മനസ്സിലാക്കി അച്ഛനെ ഓര്മ്മിക്കണം. ദേഹത്തെ മറക്കു. ബാബ വളരെ മധുരമാണ്. പറയുന്നു ഞാന് നിങ്ങള് കുട്ടികളെ വിശ്വത്തിന്റെ അധികാരിയാക്കാന് വന്നതാണ്. ഇപ്പോള് ശാന്തിധാമത്തേയും സുഖധാമത്തേയും ഓര്മ്മിക്കൂ. അല്ലാഹുവും സമ്പത്തും. ഇത് ദുഃഖധാമമാണ്. ശാന്തിധാമം നമ്മള് ആത്മാക്കളുടെ വീടാണ്. നമ്മള് പാര്ട്ട് അഭിനയിച്ചു, ഇപ്പോള് നമുക്ക് വീട്ടിലേയ്ക്ക് പോകണം. അവിടെ ഈ മോശമായ ശരീരം ഉണ്ടാകില്ല. ഇപ്പോള് ഇത് തീര്ത്തും ജീര്ണ്ണിച്ച അവസ്ഥയിലുള്ള ശരീരമാണ്. ഇപ്പോള് നമുക്ക് അച്ഛന് സന്മുഖത്ത് ഇരുന്ന് സൂചനയിലൂടെ പഠിപ്പിച്ചുതരുകയാണ്. ഞാനും ആത്മാവാണ് നിങ്ങളും ആത്മാക്കളാണ്. ഞാന് ശരീരത്തില് നിന്നും വേറിട്ട് നിങ്ങളേയും അതുതന്നെയാണ് പഠിപ്പിക്കുന്നത്. നിങ്ങളും സ്വയം ശരീരത്തില് നിന്നും വേറിട്ടതാണ് എന്ന് മനസ്സിലാക്കു. ഇപ്പോള് വീട്ടിലേയ്ക്ക് പോകണം. ഇപ്പോള് ഇവിടെ നില്ക്കേണ്ടതില്ല. ഇതും അറിയാം ഇപ്പോള് വിനാശമുണ്ടാകണം. ഭാരതത്തില് രക്തപ്പുഴ ഒഴുകും. പിന്നീട് ഭാരതത്തില്ത്തന്നെ പാല്പ്പുഴ ഒഴുകും. ഇവിടെ എല്ലാ ധര്മ്മത്തിലുള്ളവരും ഒരുമിച്ചുണ്ട്. എല്ലാവരും പരസ്പരം വഴക്കടിക്കുന്നു. ഇത് അവസാന സമയത്തെ മരണമാണ്. പാക്കിസ്ഥാനില് എന്തെല്ലാം സംഭവിച്ചിരുന്നു. ഭീകരമായ ദൃശ്യങ്ങളായിരുന്നു. ആരെങ്കിലും കാണുകയാണെങ്കില് ബോധം കെട്ടുപോകും. ഇപ്പോള് ബാബ നിങ്ങളെ ശക്തിശാലിയാക്കുകയാണ്. ശരീരത്തിന്റെ ബോധത്തെപ്പോലും എടുത്തുകളയണം.

ബാബ കണ്ടു, കുട്ടികള് ഓര്മ്മയില് ഇരിക്കുന്നില്ല, വളരെ ബലഹീനമാണ് അതിനാല് സേവനത്തിലും വൃദ്ധിയുണ്ടാകുന്നില്ല. ഓരോ മിനിറ്റിനും എഴുതുന്നു- ബാബാ, ഓര്മ്മിക്കാന് മറന്നുപോകുന്നു, ബുദ്ധി നില്ക്കുന്നില്ല. ബാബ പറയുന്നു യോഗം എന്ന പദത്തെ ഉപേക്ഷിക്കു. വിശ്വത്തിന്റെ ചക്രവര്ത്തീപദം നല്കുന്ന അച്ഛനെ നിങ്ങള് മറന്നുപോകുമോ! മുമ്പ് ഭക്തിയില് ബുദ്ധി എവിടെയെങ്കിലും പോയാല് നിങ്ങള് നിങ്ങളെത്തന്നെ നുള്ളുമായിരുന്നു. ബാബ പറയുന്നു നിങ്ങള് ആത്മാക്കള് അവിനാശിയാണ്. നിങ്ങള് പാവനവും പതിതവുമായി മാറുന്നു അത്രയേയുള്ളു. അല്ലാതെ ആത്മാവ് വലുതോ ചെറുതോ ആകുന്നില്ല. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സ്വയം തന്നോടുതന്നെ സംസാരിക്കൂ- ആഹാ! ബാബ നമ്മുടെ സേവനം ചെയ്യാനായി വന്നിരിക്കുന്നു. ബാബ നമ്മളെ വീട്ടില് ഇരുന്ന് പഠിപ്പിക്കുകയാണ്! പരിധിയില്ലാത്ത അച്ഛന് പരിധിയില്ലാത്ത സുഖം നല്കുന്നവരാണ്, ബാബയെ നമ്മള് ഇപ്പോഴാണ് കണ്ടുമുട്ടുന്നത്. ഇത്രയും സ്നേഹത്തോടെ ബാബാ എന്ന് വിളിക്കണം വിളിച്ച ഉടനേ സന്തോഷത്താല് പ്രേമത്തിന്റെ കണ്ണുനീര് വരണം. രോമാഞ്ചമുണ്ടാകണം.

2. ഇപ്പോള് തിരിച്ച് വീട്ടിലേക്ക് പോകണം അതിനാല് എല്ലാത്തില് നിന്നും മമത്വത്തെ ഇല്ലാതാക്കി ജീവിച്ചിരിക്കെ മരിക്കണം. ഈ ദേഹത്തേയും മറക്കണം. ഇതില് നിന്നും വേറിടുന്നതിനുള്ള അഭ്യാസം ചെയ്യണം.

വരദാനം :-
കഴിഞ്ഞു പോയ കാര്യങ്ങളെയും വൃത്തികളെയും സമാപ്തമാക്കി, സമ്പൂര്ണ്ണ സഫലത പ്രാപ്തമാക്കുന്ന, സ്വച്ഛ ആത്മാവായി ഭവിയ്ക്കട്ടെ.

സേവനത്തില് സ്വച്ഛമായ ബുദ്ധി, സ്വച്ഛ വൃത്തി, സ്വച്ഛമായ കര്മ്മവുമാണ് സഫലതയുടെ ആധാരം. ഏതെങ്കിലും സേവനത്തിന്റെ കാര്യം ആരംഭിക്കുമ്പോള് ആദ്യം പരിശോധിക്കൂ, ബുദ്ധിയില് ഏതെങ്കിലും ആത്മാവിനെക്കുറിച്ചുളള കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ലല്ലോ. അതേ ദൃഷ്ടിയോടെ വൃത്തിയോടെ അവരെ നോക്കുക, അവരോട് സംസാരിക്കുക... ഇതിലൂടെ സമ്പൂര്ണ്ണ സഫലത ഉണ്ടാകില്ല. അതിനാല് കഴിഞ്ഞു പോയ കാര്യങ്ങളെ അഥവാ വൃത്തികളെ സമാപ്തമാക്കി സ്വച്ഛമായ ആത്മാവായി മാറൂ, അപ്പോള് മാതരമേ സമ്പൂര്ണ്ണ സഫലത പ്രാപ്തമാക്കാന് സാധിക്കൂ.

സ്ലോഗന് :-
ആരാണോ സ്വപരിവര്ത്തനം ചെയ്യുന്നത് - വിജയ മാലയും അവരുടെ കഴുത്തില് തന്നെയാണ് വീഴുന്നത്.