16.04.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, സതോപ്രധാനമാകണമെങ്കില് നിങ്ങള്ക്ക് ബാബയെ സ്നേഹത്തോടുകൂടി ഓര്മ്മിക്കൂ, പാരസ്നാഥനായ ശിവബാബ നിങ്ങളെ പവിഴപുരിയുടെ അധികാരിയാക്കുവാന് വന്നിരിക്കുന്നു.

ചോദ്യം :-
നിങ്ങള് കുട്ടികള് ഏതൊരു കാര്യം ധാരണ ചെയ്യുന്നതിലൂടെ മഹിമാ യോഗ്യരായി മാറും?

ഉത്തരം :-
വളരെ വളരെ മധുരമുള്ളവരാകൂ. ഒരു കാര്യത്തിന്റെയും അഹങ്കാരം ഉണ്ടാകരുത്. വളരെ മധുരമാകണം. അഹങ്കാരം വന്നുകഴിഞ്ഞാല് ശത്രുവായി മാറുന്നു. പവിത്രതയുടെ ആധാരത്തിലാണ് ഉയര്ന്നവരും താഴ്ന്നവരും ആകുന്നത്. പവിത്രമായിരിക്കുമ്പോള് ആദരവ് ലഭിക്കുന്നു, അപവിത്രമാണെങ്കില് സര്വ്വരുടെയും മുന്നില് തല കുനിക്കുന്നു.

ഓംശാന്തി.  
ആത്മീയ അച്ഛന് കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നു. ബാബയ്ക്കും അറിയാം ഞാന് ഈ കുട്ടികള്ക്ക് മനസ്സിലാക്കി കൊടുക്കുകയാണ് എന്നത്. ഭക്തി മാര്ഗ്ഗത്തില് പല പല പേരുകളില് അനേകം അനേകം ചിത്രങ്ങള് ഉണ്ടാക്കുന്നു എന്നതും കുട്ടികള് മനസ്സിലാക്കി. നേപ്പാളില് പാരസ്നാഥനെ ആദരിക്കുന്നു. പാരസ്നാഥന്റെ വളരെ വലിയ ക്ഷേത്രമുണ്ട്. പക്ഷേ ഒന്നും ഇല്ല. 4 വാതിലുകളും 4 മൂര്ത്തികളുമുണ്ട്. നാലാമത്തേതില് കൃഷ്ണനെയാണ് വച്ചിരിക്കുന്നത്. ഇപ്പോള് കുറച്ച് മാറ്റം വരുത്തിയിട്ടുണ്ട്. പാരസ്നാഥനെന്ന് ശിവബാബയെ തന്നെയാണ് പറയുന്നത്. ബാബ തന്നെയാണ് മനുഷ്യരെ പവിഴ ബുദ്ധിയുള്ളവരാക്കി മാറ്റുന്നത്. ആദ്യമാദ്യം അവര്ക്ക് ഇത് മനസ്സിലാക്കി കൊടുക്കണം - ഉയര്ന്നതിലും ഉയര്ന്നത് ഭഗവാനാണ്, പിന്നെയാണ് മുഴുവന് ലോകവും വരുന്നത്. സൂക്ഷ്മവതനത്തിന്റെ സൃഷ്ടിയൊന്നും ഇല്ല. പിന്നെയുള്ളത് ലക്ഷ്മീ നാരായണന് അഥവാ വിഷ്ണുവാണ്. വാസ്തവത്തില് വിഷ്ണുവിന്റെ ക്ഷേത്രവും തെറ്റാണ്. വിഷ്ണു ചതുര്ഭുജന്, നാല് കൈകളുള്ള ഒരു മനുഷ്യനും ഉണ്ടായിരിക്കില്ല. ബാബ പറയുന്നു ഈ ലക്ഷ്മീ നാരായണനെ ഒരുമിച്ച് വിഷ്ണുവിന്റെ രൂപത്തില് കാണിച്ചിരിക്കുന്നു. ലക്ഷ്മീ നാരായണന് രണ്ട് പേരും വേറെ വേറെയാണ്. സൂക്ഷ്മവതനത്തില് വിഷ്ണുവിന് 4 കൈകള് കാണിച്ചിരിക്കുന്നു അര്ത്ഥം രണ്ട് പേരെയും ഒരുമിച്ച് ചതുര്ഭുജമാക്കിയിരിക്കുന്നു, അല്ലാതെ അങ്ങനെ ആരും ഇല്ല. ക്ഷേത്രങ്ങളില് കാണിക്കുന്ന ചതുര്ഭുജം സൂക്ഷ്മവതനത്തിലുള്ളതാണ്. ചതുര്ഭുജത്തിന് ശംഖും ചക്രവും ഗദയും താമരയുമൊക്കെ കാണിച്ചിരിക്കുന്നു. അങ്ങനെയൊന്നും തന്നെയില്ല. ചക്രവും നിങ്ങള് കുട്ടികള്ക്കാണുള്ളത്. നേപ്പാളില് വിഷ്ണുവിന്റെ വലിയ ചിത്രം ക്ഷീരസാഗരത്തില് കാണിക്കുന്നുണ്ട്. പൂജയുള്ള ദിവസങ്ങളില് കുറച്ച് പാല് ഒഴിക്കുന്നു. ഓരോ കാര്യവും ബാബ വളരെ നല്ല രീതിയില് മനസ്സിലാക്കി തരുന്നു. ഇതുപോലെ മറ്റാര്ക്കും വിഷ്ണുവിന്റെ അര്ത്ഥം മനസ്സിലാക്കിത്തരാന് സാധിക്കില്ല. അറിയുന്നതേയില്ല. ഇത് സ്വയം ഭഗവാന് മനസ്സിലാക്കി തരുന്നു. ശിവബാബയെയാണ് ഭഗവാന് എന്ന് പറയുന്നത്. ഒന്ന് തന്നെയാണ് പക്ഷേ ഭക്തീമാര്ഗ്ഗത്തിലുള്ളവര് അനേകം പേരുകള് നല്കിയിരിക്കുന്നു. നിങ്ങള് ഇപ്പോള് അനേകം പേരുകള് ഒന്നും പറയുന്നില്ല . ഭക്തീമാര്ഗ്ഗത്തില് വളരെയധികം കഷ്ടതകള് അനുഭവിക്കുന്നു. നിങ്ങളും അനുഭവിച്ചു. ഇപ്പോള് നിങ്ങള് ക്ഷേത്രങ്ങളൊക്കെ കാണുമ്പോള് അതിനെ ക്കുറിച്ച് നിങ്ങള് മനസ്സിലാക്കി കൊടുക്കും ഉയര്ന്നതിലും ഉയര്ന്നത് ഭഗവാനാണ്, സുപ്രീം സോള്, നിരാകാരനായ പരംപിതാ പരമാത്മാവാണ്. ആത്മാവ് ശരീരത്തിലൂടെ വിളിക്കുന്നു - അല്ലയോ പരമപിതാവേ...എന്ന്. ജ്ഞാന സാഗരനെന്നും സുഖത്തിന്റെ സാഗരനെന്നും മഹിമയുമുണ്ട്. ഭക്തിമാര്ഗ്ഗത്തില് ഒന്നിന് അനേകം ചിത്രങ്ങളുണ്ട്. ജ്ഞാന മാര്ഗ്ഗത്തില് ജ്ഞാനസാഗരന് ഒരാള് തന്നെയാണ്. ബാബ തന്നെയാണ് പതീത പാവനനും സര്വ്വരുടേയും സത്ഗതിദാതാവും. മുഴുവന് ചക്രവും നിങ്ങളുടെ ബുദ്ധിയിലുണ്ട്. ഉയര്ന്നതിലും ഉയര്ന്നത് പരമാത്മാവാണ്, ബാബയെക്കുറിച്ച് തന്നെയാണ് പറയുന്നത് സ്മരിച്ച് സ്മരിച്ച് സുഖം നേടൂ അര്ത്ഥം ഒരു ബാബയെ തന്നെ ഓര്മ്മിക്കൂ അഥവാ സ്മരിക്കൂ അപ്പോള് ശരീരത്തിന്റെ വേദനകള് എല്ലാം ഇല്ലാതാകും, പിന്നെ ജീവന്മുക്തി പദവി നേടൂ. ഇത് ജീവന്മുക്തിയല്ലേ. ബാബയില് നിന്നും ഈ സുഖത്തിന്റെ സമ്പത്ത് ലഭിക്കുന്നു. ഇദ്ദേഹം മാത്രമല്ല നേടുന്നത്. രാജധാനിയും തീര്ച്ചയായും ഉണ്ടായിരിക്കുമല്ലോ. അര്ത്ഥം ബാബ രാജധാനി സ്ഥാപിച്ച് കൊണ്ടിരിക്കുകയാണ്. സത്യയുഗത്തില് രാജാവും റാണിയും പ്രജകളും സര്വ്വരും ഉണ്ടായിരിക്കും. നിങ്ങള് ജ്ഞാനം നേടികൊണ്ടിരിക്കുന്നു, അപ്പോള് ഉയര്ന്ന കുലത്തില് പോയി ജന്മം എടുക്കും. വളരെയധികം സുഖം ലഭിക്കുന്നു. അത് എപ്പോള് സ്ഥാപിക്കപ്പെടുന്നുവോ അപ്പോള് അപവിത്രമായ ആത്മാക്കള് ശിക്ഷകള് അനുഭവിച്ച് തിരികെ പോകുന്നു. അവരവരുടെ സെക്ഷനുകളില് പോയിരിക്കും. എല്ലാ ആത്മാക്കളും താഴേക്ക് വരാന് തുടങ്ങിയാല് പിന്നെ വൃദ്ധിയുണ്ടായികൊണ്ടിരിക്കും. മുകളില് നിന്നും എങ്ങനെയാണ് വരുന്നത് എന്നത് ബുദ്ധിയിലുണ്ടായിരിക്കണം. രണ്ട് ഇലകള്ക്ക് പകരം 10 ഇലകള് ഒരുമിച്ച് വരുന്നില്ല, നിയമമനുസരിച്ച് ഇലകളുണ്ടാകുന്നു. ഇത് വളരെ വലിയ വൃക്ഷമാണ്. ഒരു ദിവസം കൊണ്ട് ലക്ഷങ്ങളുടെ വൃദ്ധിയുണ്ടാകുന്നതായി കാണിക്കുന്നുണ്ട്. ഉയര്ന്നതിലും ഉയര്ന്നത് ഭഗവാനാണ്, പതീത പാവനനും ദുഃഖത്തെ ഇല്ലാതാക്കി സുഖം നല്കുന്നവനും ആ ഒരാള് തന്നെയാണ് എന്നത് മനസ്സിലാക്കി കൊടുക്കണം. ദുഃഖിതരായിരിക്കുന്ന പാര്ട്ട്ധാരികള്ക്കെല്ലാം വന്ന് സുഖം നല്കുന്നു. ദുഃഖം നല്കുന്നവന് രാവണനാണ്. ബാബ വന്നിരിക്കുകയാണ് എന്നത് മനുഷ്യര് അറിയുന്നതേയില്ല. ധാരാളം പേര് മനസ്സിലാക്കി മനസ്സിലാക്കി പിന്നെ പുറത്ത് പോകുന്നു. കുളിച്ച് കുളിച്ച് കാല് വഴുതി വെള്ളത്തിനടിയിലേയ്ക്ക് പോകുന്നത് പോലെ. ബാബ അനുഭവിയാണല്ലോ. ഇത് വിഷയ സാഗരമാണ്. ബാബ നിങ്ങളെ ക്ഷീര സാഗരത്തിലേയ്ക്ക് കൊണ്ട് പോകുന്നു. എന്നാല് മായയാകുന്ന മുതല നല്ല നല്ല മഹാരഥികളേയും വിഴുങ്ങികളയുന്നു. ജീവിച്ചിരിക്കെ തന്നെ ബാബയുടെ അടുത്ത് നിന്നും മരിച്ച് രാവണന്റെ അടുത്തേക്ക് പോകുന്നു അര്ത്ഥം മരിച്ച് പോകുന്നു. നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട് ഉയര്ന്നതിലും ഉയര്ന്നത് ബാബയാണ് പിന്നെ രചന രചിക്കുന്നു. ചരിത്രവും ഭൂമിശാസ്ത്രവുമൊന്നും സൂക്ഷ്മ വതനത്തിന്റെതല്ല. എന്നാല് സൂക്ഷ്മവതനത്തില് പോകുന്നുണ്ട് സാക്ഷാത്ക്കാരം ലഭിക്കുന്നുണ്ട്. അവിടെ ചതുര്ഭുജത്തെ കാണുന്നു. ചിത്രങ്ങളില് ഇല്ല. അത് ബുദ്ധിയിലുണ്ട് എങ്കില് തീര്ച്ചയായും സാക്ഷാത്ക്കാരം ഉണ്ടാകും. എന്നാല് അങ്ങനെയുള്ള വസ്തുവൊന്നും ഇല്ല. ഇത് ഭക്തിമാര്ഗ്ഗത്തിന്റെ ചിത്രമാണ്. ഇപ്പോഴും ഭക്തിമാര്ഗ്ഗം നടന്നുകൊണ്ടിരിക്കുന്നു. ഭക്തിമാര്ഗ്ഗം പൂര്ത്തിയാകുമ്പോള് ഈ ചിത്രങ്ങളൊന്നും ഉണ്ടായിരിക്കില്ല. സ്വര്ഗ്ഗത്തില് ഈ കാര്യങ്ങളെല്ലാം മറന്ന് പോകും. ഇപ്പോള് ബുദ്ധിയിലുണ്ട് ഈ ലക്ഷ്മീ നാരായണന് ചതുര്ഭുജത്തിന്റെ രണ്ട് രൂപങ്ങളാണെന്നത്. ലക്ഷ്മീ നാരായണന്റെ പൂജ അര്ത്ഥം ചതുര്ഭുജത്തിന്റെ പൂജ. ലക്ഷ്മീ നാരായണന്റെ ക്ഷേത്രം അഥവാ ചതുര്ഭുജത്തിന്റെ ക്ഷേത്രമായാലും കാര്യം ഒന്ന് തന്നെയാണ്. ഈ രണ്ട് പേരുടേയും ജ്ഞാനം മറ്റാര്ക്കും ഇല്ല. ഈ ലക്ഷ്മീ നാരായണന്റെ രാജ്യമാണ് എന്നത് നിങ്ങള് അറിയുന്നുണ്ട്. വിഷ്ണുവിന്റെ രാജ്യം എന്ന് പറയില്ല. ഇവര് പാലിക്കുകയും ചെയ്യുന്നു. മുഴുവന് വിശ്വത്തിന്റെ അധികാരിയാണ് അപ്പോള് വിശ്വത്തിന്റെ പാലനയും അവര് ചെയ്യും.

ശിവഭഗവാനുവാച - ഞാന് നിങ്ങളെ രാജയോഗം പഠിപ്പിക്കുന്നു. സ്വയം ആത്മാവാണ് എന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ എങ്കില് ഈ യോഗാഗ്നിയിലൂടെ വികര്മ്മം വിനാശമാകും. വിശദമായി മനസ്സിലാക്കേണ്ടതുണ്ട്. പറയൂ, ഇതും ഗീതയാണ്. ഗീതയില് കേവലം കൃഷ്ണന്റെ പേരാണ് എഴുതിയിരിക്കുന്നത്. ഇത് തെറ്റാണ്, സര്വ്വരേയും നിന്ദിച്ചു അതുകൊണ്ടാണ് ഭാരതം തമോപ്രധാനമായി മാറിയത്. ഇപ്പോള് കലിയുഗീ ലോകത്തിന്റെ അവസാനമാണ്, ഇതിനെ തമോപ്രധാനമായ അയേണ് ഏജ് എന്നാണ് പറയുന്നത്. സതോപ്രധാനമായിരുന്നവര് തന്നെയാണ് 84 ജന്മം എടുത്തത്. തീര്ച്ചയായും ജനന മരണത്തില്വരണം. പൂര്ണ്ണമായും 84 ജന്മം എടുക്കുമ്പോള് പിന്നെ ബാബയ്ക്ക് വരേണ്ടി വരുന്നു - ആദ്യ നമ്പറില്. ഒരാളുടെ കാര്യമല്ല. ഇവരുടെ രാജധാനി മുഴുവന് ഉണ്ടായിരുന്നുവല്ലോ പിന്നെ തീര്ച്ചയായും ഉണ്ടാവുകയും വേണം. ബാബ സര്വ്വര്ക്കും വേണ്ടി പറയുന്നു സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ, ബാബയെ ഓര്മ്മിക്കൂ അപ്പോള് യോഗാഗ്നിയിലൂടെ പാപം ഇല്ലാതാകും. കാമ ചിതയിലിരുന്ന് സര്വ്വരും കറുത്ത് പോയിരിക്കുന്നു. എങ്ങനെ കറുത്തതില് നിന്നും വെളുത്തതാകും? അത് ബാബ തന്നെയാണ് പഠിപ്പിക്കുന്നത്. കൃഷ്ണന്റെ ആത്മാവ് തീര്ച്ചയായും പല പല രൂപങ്ങള് എടുത്തിട്ടുണ്ടാകും. ലക്ഷ്മീ നാരായണനായിരുന്നവര്ക്ക് തന്നെയാണ് 84 ജന്മങ്ങള്ക്ക് ശേഷം വീണ്ടും അത് ആകേണ്ടത്. അങ്ങനെ അദ്ദേഹത്തിന്റെ വളരെ ജന്മങ്ങളുടെ അന്തിമത്തില് ബാബ വന്ന് പ്രവേശിക്കുന്നു. പിന്നെ അവര് സതോപ്രധാന വിശ്വത്തിന്റെ അധികാരിയാകുന്നു. നിങ്ങളിലും പാരസ്നാഥനെയും, ശിവനെയും പൂജിക്കുന്നു. തീര്ച്ചയായും അവരെ ശിവന് തന്നെയാണ് അങ്ങനെ പാരസ്നാഥനാക്കിയിട്ടുള്ളത്. ടീച്ചറും ആവശ്യമാണല്ലോ അല്ലേ. ബാബ ജ്ഞാന സാഗരനാണ്. സതോപ്രധാന പാരസ്നാഥനാകണമെങ്കില് ബാബയെ വളരെ സ്നേഹത്തോടെ ഓര്മ്മിക്കൂ. ബാബ തന്നെയാണ് സര്വ്വരുടേയും ദുഃഖത്തെ ഇല്ലാതാക്കുന്നവന്. ബാബ സുഖം നല്കുന്നവനാണ്. ഇത് മുള്ളുകളുടെ കാടാണ്. ബാബ പൂന്തോട്ടം ഉണ്ടാക്കുവാന് വേണ്ടിയാണ് വന്നിരിക്കുന്നത്. ബാബ തന്റെ പരിചയം നല്കുന്നു. ഞാന് ഈ സാധാരണ വൃദ്ധ ശരീരത്തില് പ്രവേശിക്കുന്നു, ഇദ്ദേഹത്തിന് തന്റെ ജന്മങ്ങളെക്കുറിച്ച് അറിയില്ലായിരുന്നു. ഭഗവാനുവാച - ഞാന് നിങ്ങളെ രാജയോഗം പഠിപ്പിക്കുന്നു. ഇത് ഈശ്വരീയ യൂണിവേഴ്സിറ്റിയാണ്. ലക്ഷ്യം രാജാവും റാണിയും ആവുക എന്നതാണ് അപ്പോള് തീര്ച്ചയായും പ്രജകളും ഉണ്ടാകും. മനുഷ്യര് യോഗം യോഗം എന്നൊക്കെ ധാരാളം പറയുന്നുണ്ട്. നിവൃത്തി മാര്ഗ്ഗത്തിലുള്ളവര് അനേകം ഹഠയോഗം ചെയ്യുന്നു. അവര്ക്ക് രാജയോഗം പഠിപ്പിക്കുവാന് സാധിക്കില്ല. ബാബയുടേത് ഒരു പ്രകാരത്തിലുള്ള യോഗമാണ്. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി അച്ഛനായ എന്നെ ഓര്മ്മിക്കൂ. 84 ജന്മം പൂര്ത്തിയാക്കി, ഇപ്പോള് തിരികെ വീട്ടില് പോകണം. ഇപ്പോള് പാവനമാകണം. ഒരു ബാബയെ ഓര്മ്മിക്കൂ, ബാക്കി സര്വ്വതും ഉപേക്ഷിക്കൂ. അങ്ങ് വരികയാണെങ്കില് ഞങ്ങള് അങ്ങയോടൊപ്പമേ കൂട്ടുകൂടൂ എന്ന് നിങ്ങള് ഭക്തീമാര്ഗ്ഗത്തില് പാടിയിരുന്നു. അപ്പോള് തീര്ച്ചയായും ബാബയില് നിന്നും സമ്പത്ത് ലഭിച്ചിരുന്നുവല്ലോ അല്ലേ. അരകല്പം സ്വര്ഗ്ഗമാണ് പിന്നെ നരകം, രാവണരാജ്യം ആരംഭിക്കുന്നു. അങ്ങനെ അങ്ങനെ മനസ്സിലാക്കി കൊടുക്കണം. സ്വയം ദേഹമാണെന്ന് വിചാരിക്കരുത്. ആത്മാവ് അവിനാശിയാണ്. ആത്മാവില് തന്നെയാണ് മുഴുവന് പാര്ട്ടും അടങ്ങിയിട്ടുള്ളത്, അത് നിങ്ങള് അഭിനയിക്കുന്നു. ഇപ്പോള് ശിവബാബയെ ഓര്മ്മിക്കൂ എങ്കില് തോണി മറുകര എത്തും. സന്യാസികള് പവിത്രമാകുന്നത് കൊണ്ട് അവര്ക്ക് എത്രമാത്രം ആദരവ് ലഭിക്കുന്നു. സര്വ്വരും തല കുനിക്കുന്നു. പവിത്രതയുടെ ആധാരത്തിലാണ് ഉയര്ന്നവരും താഴ്ന്നവരും ആകുന്നത്. ഉയര്ന്നവര് ദേവതകളാണ്. സന്യാസികള് ഒരു ജന്മം പവിത്രമാകുന്നു പിന്നെ വികാരത്തിലൂടെയാണ് അടുത്ത ജന്മം എടുക്കുന്നത്. സത്യയുഗത്തിലാണ് ദേവതകളുള്ളത്. ഇപ്പോള് നിങ്ങള് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. ചിലര് പഠിക്കുന്നുണ്ട് എന്നാല് മറ്റുള്ളവര്ക്ക് മനസ്സിലാക്കി കൊടുക്കുവാന് സാധിക്കുന്നില്ല കാരണം ധാരണ ചെയ്യുന്നില്ല. ബാബ പറയുന്നു നിങ്ങളുടെ ഭാഗ്യത്തില് ഇല്ലെങ്കില് പിന്നെ ബാബ എന്തു ചെയ്യും. അഥവാ ബാബ സര്വ്വരേയും ആശീര്വദിച്ചിരുന്നു എങ്കില് സര്വ്വരും സ്കോളര്ഷിപ്പ് നേടുമായിരുന്നു. ഭക്തിമാര്ഗ്ഗത്തിലാണ് ആശീര്വാദങ്ങള് നല്കുന്നത്. സന്യാസികളും അങ്ങനെ ചെയ്യുന്നു. അവരുടെ അടുത്ത് പോയി എനിക്ക് ആണ്കുട്ടി ഉണ്ടാകണം അതുകൊണ്ട് ആശീര്വദിക്കൂ എന്നൊക്കെ പറയുന്നു. ശരി നിങ്ങള്ക്ക് ആണ്കുട്ടി ഉണ്ടാകും എന്ന് ആശീര്വദിക്കുന്നു. പെണ്കുട്ടിയാണ് ജനിക്കുന്നതെങ്കില് പറയും വിധി എന്ന്. ആണ്കുട്ടിയാണെങ്കില് സന്തോഷത്തോടെ പോയി കാലുകളില് വീഴുന്നു. അഥവാ മരിച്ചു പോയാല് കരഞ്ഞ് നിലവിളിക്കാനും ഗുരുവിനെ നിന്ദിക്കുവാനും തുടങ്ങും. ഗുരു പറയും ഇതും വിധിയായിരുന്നു എന്ന്. എന്തുകൊണ്ട് ആദ്യം ഇത് പറഞ്ഞില്ല എന്ന് ചോദിക്കും. ചിലര് മരിച്ചതിനു ശേഷവും ജീവന് വയ്ക്കുന്നു, ഇതിനെയും വിധി എന്ന് തന്നെയാണ് പറയുന്നത്. അതും ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. ആത്മാവ് എവിടേയോ ഒളിച്ചിരിക്കുന്നു. ഡോക്ടര്മാരും വിചാരിച്ചത് ഇവര് മരിച്ചു എന്നാണ്, പിന്നീട് ജീവന് വെയ്ക്കുന്നു. ചിതയില് വച്ചവര് പോലും എഴുന്നേറ്റ് വരുന്നു. ആരെങ്കിലും ഒരാളെ അംഗീകരിച്ചാല് പിന്നെ അവരുടെ പുറകെ പോകുന്നു.

നിങ്ങള് കുട്ടികള്ക്ക് വിനയമുള്ളവരായി മാറണം. അല്പം പോലും അഹങ്കാരം ഉണ്ടാകരുത്. ഇന്നത്തെ കാലത്ത് ആരിലെങ്കിലും അല്പമെങ്കിലും അഹങ്കാരം കണ്ട് കഴിഞ്ഞാല് ശത്രുത വര്ദ്ധിക്കുന്നു. വളരെ മധുരമായിരിക്കണം. നേപ്പാളിലും പ്രശസ്ഥമാകും. ഇപ്പോള് നിങ്ങള് കുട്ടികളുടെ മഹിമ പറയുന്ന സമയമല്ല. അല്ലെങ്കില് അവരുടെ ആശ്രമങ്ങള് എല്ലാം ഇല്ലാതാകും. വലിയ വലിയ ആള്ക്കാര് മനസ്സിലാക്കുകയും അവര് സഭയില് കേള്പ്പിക്കുകയും ചെയ്താല് അവര്ക്ക് പിന്നാലെ അനേകര് വരും. ഏതെങ്കിലും എം. പി നിങ്ങളുടെ മഹിമ പറയുകയാണ്, ഭാരതത്തിന്റെ രാജയോഗം ഈ ബ്രഹ്മാകുമാര് കുമാരിമാര്ക്ക് അല്ലാതെ മറ്റാര്ക്കും പഠിപ്പിക്കുവാന് സാധിക്കില്ല എന്ന്, പക്ഷേ ഇതുവരെ അങ്ങനെ ആരും ചെയ്തിട്ടില്ല. കുട്ടികള്ക്ക് വളരെ സമര്ത്ഥരും തിളക്കമുള്ളവരുമാകണം. ഇന്ന ഇന്ന ആള്ക്കാര് എങ്ങനെയാണ് പ്രഭാഷണം നടത്തുന്നത് എന്ന് പഠിക്കേണ്ടതുണ്ട്. സേവനം ചെയ്യുവാനുള്ള യുക്തികള് ബാബ പഠിപ്പിക്കുന്നു. ബാബ ഉച്ചരിക്കുന്ന മുരളി കൃത്യമായും ഓരോ കല്പത്തിലും അങ്ങനെ തന്നെ ഉച്ചരിക്കും. ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. ഇങ്ങനെ എന്തുകൊണ്ടാണ്? - ഈ ചോദ്യം ചോദിക്കുവാന് സാധിക്കില്ല. ഡ്രാമയനുസരിച്ച് എന്താണോ മനസ്സിലാക്കി തരേണ്ടിയിരുന്നത് അത് മനസ്സിലാക്കി തന്നു. മനസ്സിലാക്കി തന്നു കൊണ്ടിരിക്കുന്നു. മറ്റുള്ളവര് അനേകം ചോദ്യങ്ങള് ചോദിക്കും. ആദ്യം മന്മനാഭവ ആയിരിക്കുവാന് അവരോട് പറയൂ. ബാബയെ മനസ്സിലാക്കുന്നതിലൂടെ നിങ്ങള് സര്വ്വതും മനസ്സിലാക്കും. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സേവനത്തിന്റെ യുക്തികള് പഠിച്ച് വളരെ വളരെ സമര്ത്ഥരും തിളക്കമുള്ളവരും ആകണം. ധാരണ ചെയ്ത് പിന്നെ മറ്റുള്ളവരെ കൊണ്ടും ചെയ്യിക്കണം. പഠിത്തത്തിലൂടെ തന്റെ ഭാഗ്യം സ്വയം തന്നെ ഉണ്ടാക്കണം.

2. ഏതൊരു കാര്യത്തിലും അല്പം പോലും അഹങ്കാരം കാണിക്കരുത്, വളരെ വളരെ മധുരവും വിനയമുള്ളവരും ആകണം. മായയാകുന്ന മുതലയില് നിന്നും സ്വയത്തെ സംരക്ഷിക്കണം.

വരദാനം :-
കഴിഞ്ഞുപോയതിനെ ശ്രേഷ്ഠ വിധിയിലൂടെ അവസാനിപ്പിച്ച് ഓര്മ്മയുടെ സ്വരൂപമായി മാറുന്ന പദവിയോടുകൂടി പാസ്സാകുന്നവരായി ഭവിക്കട്ടെ.

“കഴിഞ്ഞത് കഴിഞ്ഞു” അത് നടക്കുക തന്നെ വേണം. സമയവും ദൃശ്യവുമെല്ലാം കടന്നു പോകും പക്ഷെ പാസ് വിത്ത് ഓണറായി ഓരോ സങ്കല്പം അഥവാ സമയത്തെ കടത്തിവിടൂ അതായത് കഴിഞ്ഞുപോയതിനെ സ്മൃതിയിലേക്ക് വരുമ്പോള് തന്നെ ആഹാ, ആഹാ എന്ന വാക്ക് ഹൃദയത്തില് നിന്ന് വരുന്ന വിധത്തില്, കഴിഞ്ഞുപോയതിനെ അത്രയും ശ്രേഷ്ഠമായ വിധിയിലൂടെ അവസാനിപ്പിക്കൂ. മറ്റാത്മാക്കള് താങ്കളുടെ കഴിഞ്ഞുപോയ കഥയില് നിന്ന് പാഠം പഠിക്കട്ടെ. താങ്കളുടെ കഴിഞ്ഞുപോയത് ഓര്മ്മചിഹ്നമായി മാറുമ്പോള് കീര്ത്തനം അഥവാ കീര്ത്തി പാടിക്കൊണ്ടിരിക്കും.

സ്ലോഗന് :-
സ്വ മംഗളത്തിന്റെ ശ്രേഷ്ഠ പ്ലാനുണ്ടാക്കൂ അപ്പോള് വിശ്വസേവനക്കാര്യത്തിന് സകാശ് ലഭിക്കും.