17.04.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ഈ അത്ഭുതകരമായ പഠിപ്പ് പരിധിയില്ലാത്ത അച്ഛനാണ് പഠിപ്പിക്കുന്നത്, ബാബയിലും ബാബയുടെ പഠിപ്പിലും യാതൊരു സംശയവും വരരുത്. ആദ്യം ഈ നിശ്ചയം ഉണ്ടായിരിക്കണം നമ്മെ പഠിപ്പിക്കുന്നത് ആരാണ്.

ചോദ്യം :-
നിങ്ങള് കുട്ടികള്ക്ക് നിരന്തരം ഓര്മ്മയുടെ യാത്രയിലിരിക്കാനുളള ശ്രീമതം എന്തുകൊണ്ടാണ് ലഭിക്കുന്നത്?

ഉത്തരം :-
കാരണം നിങ്ങളെ വീഴ്ത്തിയ മായയാകുന്ന ശത്രു ഇപ്പോഴും നിങ്ങളുടെ പിറകെയുണ്ട്. നിങ്ങളുടെ പിറകില് നിന്നും അത് വിട്ടു പോകില്ല അതുകൊണ്ട് ഒരിക്കലും ഉപേക്ഷ കാണിക്കരുത്. നിങ്ങള് സംഗമയുഗത്തിലാണെങ്കിലും അരക്കല്പം നിങ്ങള് മായയുടേതായിരുന്നു അതുകൊണ്ട് നിങ്ങളെ പെട്ടെന്ന് ഉപേക്ഷിക്കില്ല. ഓര്മ്മ മറന്നാല് മായ നിങ്ങളെ കൊണ്ട് വികര്മ്മം ചെയ്യിക്കും അതുകൊണ്ട് ശ്രദ്ധയോടെയിരിക്കണം. ആസുരീയ മതമനുസരിച്ച് നടക്കരുത്.

ഓംശാന്തി.  
ഇപ്പോള് കുട്ടികളുമുണ്ട്, ബാബയുമുണ്ട്. ബാബ അനേക കുട്ടികളോട് പറയുന്നു, അല്ലയോ കുട്ടികളേ എന്ന്. എല്ലാ കുട്ടികളും പിന്നെ പറയുന്നു അല്ലയോ ബാബാ. കുട്ടികള് ധാരാളമുണ്ട്. നിങ്ങള് മനസ്സിലാക്കുന്നു ഈ ജ്ഞാനം നമ്മള് ആത്മാക്കള്ക്കു വേണ്ടിയാണെന്ന്. ഒരു അച്ഛന് കുട്ടികള് എത്ര പേരാണ്. കുട്ടികള്ക്ക് അറിയാം ബാബ പഠിപ്പിക്കാനായി വന്നിരിക്കുകയാണ്. ഒന്നാമതായി അച്ഛനാണ്, പിന്നെ ടീച്ചറാണ്, പിന്നെ സദ്ഗുരുവും. അച്ഛനെ അച്ഛന് എന്നു തന്നെ പറയണമല്ലോ. പിന്നീട് പാവനമായിത്തീരുന്നതിനായി ഓര്മ്മയുടെ യാത്ര പഠിപ്പിക്കുന്നു. ഇതും കുട്ടികള് മനസ്സിലാക്കുന്നു ഇത് അത്ഭുതമുളള പഠിപ്പാണെന്ന്. ഡ്രാമയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ രഹസ്യം ബാബയ്ക്കല്ലാതെ മറ്റാര്ക്കും തന്നെ മനസ്സിലാക്കിത്തരാന് സാധിക്കില്ല, അതുകൊണ്ടാണ് പരിധിയില്ലാത്ത അച്ഛന് എന്ന് പറയുന്നത്. ഈ നിശ്ചയം കുട്ടികള്ക്ക് തീര്ച്ചയായും ഉണ്ടായിരിക്കണം, ഇതില് ഒരിക്കലും സംശയം പാടില്ല. ഇത്രയ്ക്കും പരിധിയില്ലാത്ത പഠിപ്പ് പരിധിയില്ലാത്ത അച്ഛനല്ലാതെ മറ്റാര്ക്കും പഠിപ്പിക്കാന് സാധിക്കില്ല. വിളിക്കുന്നുണ്ട് ബാബാ വരൂ, നമ്മെ പാവന ലോകത്തേക്ക് കൊണ്ടു പോകൂ, കാരണം ഇത് പതിത ലോകമാണ്. പാവന ലോകത്തേക്ക് കൊണ്ടു പോകുന്നത് ബാബയാണ്. അവിടേയ്ക്കു പോയതിനുശേഷം വരൂ വന്ന് ഞങ്ങളെ പാവനലോകത്തേക്ക് കൊണ്ടു പോകൂ എന്ന് പറയില്ല. കുട്ടികള്ക്ക് അറിയാം ബാബ നമ്മള് ആത്മാക്കളുടെ അച്ഛനാണ്. അപ്പോള് ദേഹബോധം ഇല്ലാതാകുന്നു. ആത്മാക്കളും പറയുന്നു അത് നമ്മുടെ പിതാവാണെന്ന്. അപ്പോള് ഈയൊരു നിശ്ചയമുണ്ടായിരിക്കണം ബാബയ്ക്കല്ലാതെ ഇത്രയ്ക്കും ജ്ഞാനം മറ്റാര്ക്കും നല്കാന് സാധിക്കില്ല. ആദ്യം ഈയൊരു നിശ്ചയം ബുദ്ധിയില് ആവശ്യമാണ്. ആത്മാവിന് നിശ്ചയമുണ്ടാകുന്നതും ബുദ്ധിയിലാണല്ലോ. ആത്മാവിന് ഈ ജ്ഞാനം ലഭിക്കുന്നു, ഇത് നമ്മുടെ ബാബയാണ്. ഈ പക്കാ നിശ്ചയം കുട്ടികള്ക്ക് ഉണ്ടായിരിക്കണം. വായിലൂടെ ഒന്നും തന്നെ പറയേണ്ട ആവശ്യമില്ല. നമ്മള് ആത്മാക്കള് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്ന് എടുക്കുന്നു. ആത്മാവിലാണ് എല്ലാ സംസ്കാരങ്ങളും.

ഇപ്പോള് നിങ്ങള്ക്ക് അറിയാം ബാബ വന്നിരിക്കുകയാണ്. പിന്നീട് നമുക്ക് ഈ ലോകത്തേക്ക് വരേണ്ട ആവശ്യമേയില്ലാത്ത രീതിയില് നമ്മെ പഠിപ്പിക്കുന്നു, കര്മ്മങ്ങള് ചെയ്യിപ്പിക്കുന്നു. മറ്റുളള മനുഷ്യര് മനസ്സിലാക്കുന്നു വീണ്ടും ഈ ലോകത്തേക്ക് വരണമെന്ന്. നിങ്ങള് അങ്ങനെ മനസ്സിലാക്കുന്നില്ല. നിങ്ങള് ഈ അമരകഥ കേട്ട് അമരപുരിയിലേക്കു പോകുന്നു. അമരപുരി അര്ത്ഥം എവിടെയാണോ നമ്മള് സദാ അമരനായിരിക്കുന്നത്. സത്യ-ത്രേതായുഗമാണ് അമരപുരി. കുട്ടികള്ക്ക് എത്ര സന്തോഷമുണ്ടായിരിക്കണം. ഈ പഠിപ്പ് ബാബയ്ക്കല്ലാതെ മറ്റാര്ക്കും പഠിപ്പിക്കാന് സാധിക്കില്ല. ബാബ നമ്മെ പഠിപ്പിക്കുന്നു, മറ്റുളള ടീച്ചര്മാരെല്ലാവരും സാധാരണ മനുഷ്യരാണ്. ഇവിടെ നിങ്ങള് ആരെയാണോ പതിതപാവനാ ദു:ഖഹര്ത്താ സുഖകര്ത്താ എന്നെല്ലാം വിളിക്കുന്നത് ആ ബാബയാണ് സമ്മുഖത്ത് നിങ്ങളെ പഠിപ്പിക്കുന്നത്. സമ്മുഖത്തല്ലാതെ രാജയോഗത്തിന്റെ പഠിപ്പ് എങ്ങനെ പഠിപ്പിക്കാനാണ്? ബാബ പറയുന്നു നിങ്ങള് മധുരമായ കുട്ടികളെ ഞാന് പഠിപ്പിക്കാനായി ഇവിടേക്ക് വരുന്നു. പഠിപ്പിക്കാന് വേണ്ടിയാണ് ഞാന് ഇദ്ദേഹത്തില് പ്രവേശിക്കുന്നത്. ഭഗവാനുവാചയാണെങ്കിലും ശരീരം ആവശ്യമാണ്. സ്വയം പറയുന്നു - മധുമധുരമായ ആത്മീയ കുട്ടികളേ, ഞാന് കല്പകല്പത്തിലെ ഈ പുരുഷോത്തമ സംഗമയുഗത്തില് സാധാരണ ശരീരത്തിലേക്ക് വരുന്നു. വളരെയധികം ദരിദ്രനുമല്ല, വളരെയധികം ധനവാനുമല്ല സാധാരണക്കാരന്. ഇത് നിങ്ങള് കുട്ടികള്ക്ക് നിശ്ചയമുണ്ടായിരിക്കണം - അത് നമ്മുടെ അച്ഛനാണ് നമ്മള് ആത്മാക്കളുമാണ്. നമ്മള് ആത്മാക്കളുടെ പിതാവാണ്. മുഴുവന് ലോകത്തിലും ഏതെല്ലാം മനുഷ്യാത്മാക്കളുണ്ടോ, അവരെല്ലാവരുടെയും അച്ഛനായതുകൊണ്ടാണ് അവരെ പരിധിയില്ലാത്ത അച്ഛന് എന്ന് പറയുന്നത്. ശിവജയന്തി ആഘോഷിക്കുന്നുണ്ട്, അതിനെക്കുറിച്ചും ആര്ക്കും തന്നെ അറിയുന്നില്ല. ആരോടെങ്കിലും ചോദിക്കൂ ശിവജയന്തി എപ്പോള് മുതല്ക്ക് ആഘോഷിക്കാന് ആരംഭിച്ചു എന്ന്? അപ്പോള് പറയും പരമ്പരാഗതമായി. അതും എപ്പോള് മുതല്? ഏതെങ്കിലും തിയ്യതി ആവശ്യമാണല്ലോ? ഡ്രാമ അനാദിയാണ്. പക്ഷേ ഡ്രാമയില് നടക്കുന്ന ഓരോ സംഭവങ്ങളുടെയും തിയ്യതിയും നാളും ആവശ്യമാണല്ലോ. ഇത് ആര്ക്കും തന്നെ അറിയുന്നില്ല. നമ്മുടെ ശിവബാബ വന്നിരിക്കുകയാണ്, ഈ സ്നേഹത്തോടെ ആരും തന്നെ ശിവജയന്തി ആഘോഷിക്കുന്നില്ല. നെഹറുവിന്റെ ജയന്തി വളരെ സ്നേഹത്തോടെ ആഘോഷിക്കുന്നു. കണ്ണുനീരും വരാറുണ്ട്. പക്ഷേ ശിവജയന്തിയെക്കുറിച്ച് ആര്ക്കും തന്നെ അറിയുന്നില്ല. ഇപ്പോള് നിങ്ങള് കുട്ടികള് അനുഭവികളാണ്. അനേക മനുഷ്യര് ഒന്നും തന്നെ അറിയാത്തവരാണ്. എത്ര മേളകളാണ് വെക്കുന്നത്. അവിടേക്ക് ആര് പോകുന്നുവോ അവര്ക്ക് അറിയാന് സാധിക്കും സത്യം എന്താണെന്നുളളത്. എങ്ങനെയാണോ ബാബ അമര്നാഥില് പോയതിന്റെ ഉദാഹരണം പറയുന്നത്, അവിടെ പോയി നോക്കി സത്യം-സത്യമായി എന്താണ് സംഭവിക്കുന്നതെന്ന്. ബാക്കിയുളളവരെല്ലാം തന്നെ എന്താണോ മറ്റുളളവരിലൂടെ കേട്ടത് അതാണ് പറയുന്നത്. ചിലര് പറയുന്നു മഞ്ഞിന്റെ ലിംഗമാണ് ഉണ്ടാകുന്നതെന്ന്, അപ്പോള് പറയും സത്യമെന്ന്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് അനുഭവമുണ്ട് സത്യമെന്താണ്, അസത്യമെന്താണെന്ന്. ഇപ്പോള് വരെയ്ക്കും എന്തെല്ലാമാണോ കേട്ടിട്ടും പഠിച്ചിട്ടും വന്നത് അതെല്ലാം തന്നെ അധര്മ്മം നിറഞ്ഞതാണ്. ഇങ്ങനെയൊരു മഹിമയുമുണ്ട് ഈ ലോകവും മായയും എല്ലാം അസത്യമാണ്...... ഇത് അസത്യമായ ഖണ്ഡമാണ്, അത് സത്യഖണ്ഡവും. സത്യ ത്രേതാ ദ്വാപരയുഗം മറികടന്നു, ഇപ്പോള് ഇത് കലിയുഗമാണ്. ഇതും വളരെ കുറച്ചുപേര്ക്കു മാത്രമേ അറിയൂ. നിങ്ങളുടെ ബുദ്ധിയില് എല്ലാവിധ ചിന്തനങ്ങളുമുണ്ട്. ബാബയുടെ അടുത്ത് മുഴുവന് ജ്ഞാനവുമുണ്ട്, ബാബ ജ്ഞാനസാഗരനാണ്. ബാബയില് എന്തെല്ലാം ജ്ഞാനമുണ്ടോ അത് ഈ ശരീരത്തിലൂടെ നല്കി നമ്മെ തനിക്കു സമാനമാക്കി മാറ്റുകയാണ്. പരിധിയില്ലാത്ത അച്ഛനും പ്രയത്നിച്ച് തനിക്കു സമാനമാക്കി മാറ്റുന്നു. ലൗകിക അച്ഛന് തനിക്കു സമാനമാക്കി മാറ്റുന്നില്ല. നിങ്ങള് ഇപ്പോള് പരിധിയില്ലാത്ത അച്ഛന്റെ അടുക്കലാണ് വന്നിരിക്കുന്നത്. അച്ഛന് അറിയാം എനിക്ക് കുട്ടികളെ തനിക്കു സമാനമാക്കി മാറ്റണമെന്ന്. ടീച്ചര് തനിക്കു സമാനമാക്കി മാറ്റിയാലും അത് നമ്പര്വൈസാകുന്നു. ഈ ബാബയും അങ്ങനെത്തന്നെയാണ് പറയുന്നത്, നമ്പര്വൈസാവുക തന്നെ ചെയ്യും. ഞാന് എന്താണോ പഠിപ്പിക്കുന്നത് അതാണ് അവിനാശിയായ പഠിപ്പ്. ആര് എത്രത്തോളം പഠിക്കുന്നുവോ അതൊരിക്കലും വ്യര്ത്ഥമായിപ്പോകില്ല. ഇനി മുന്നോട്ടു പോകവേ മറ്റുളളവര് സ്വയം പറയും ഞങ്ങള് നാലുവര്ഷങ്ങള്ക്കു മുമ്പ്, എട്ടു വര്ഷങ്ങള്ക്കു മുമ്പ് ജ്ഞാനം കേട്ടിരുന്നു ഇപ്പോള് വീണ്ടും വന്നിരിക്കുകയാണ്. പിന്നീട് ചിലര് മാത്രം ഇവിടെ പിടിച്ചു നില്ക്കും. അണയാത്ത ദീപത്തിനുമേല് ചില ഈയാമ്പാറ്റകള് ഒറ്റയടിക്ക് ആഹൂതി ചെയ്യും. ചിലര് വട്ടം കറങ്ങിപ്പോകും. ആരംഭത്തില് ബാബയാകുന്ന അണയാത്ത ദീപത്തിനുമേല് ധാരാളം ഈയാമ്പാറ്റകള് ആകര്ഷിക്കപ്പെട്ടു വന്നിരുന്നു. ഡ്രാമാ പ്ലാന് അനുസരിച്ച് ഭട്ഠി വെച്ചിരുന്നു. കല്പകല്പം അതുപോലെത്തന്നെ സംഭവിച്ചിരുന്നു. എന്തെല്ലാമാണോ കഴിഞ്ഞുപോയത് അതെല്ലാം കല്പം മുമ്പും അതുപോലെത്തന്നെ സംഭവിച്ചിരുന്നു. ഇനി വീണ്ടും അതുപോലെത്തന്നെ സംഭവിക്കും. ബാക്കി ഈ പക്കാ നിശ്ചയം വെക്കൂ നമ്മള് ആത്മാക്കളാണ്. ബാബ നമ്മെ പഠിപ്പിക്കുന്നു. ഈ നിശ്ചയത്തില് പക്കാ ആയിരിക്കൂ ഒരിക്കലും മറക്കരുത്. അച്ഛനെ അച്ഛനാണെന്നു മനസ്സിലാക്കാത്ത ഒരു മനുഷ്യനും ഉണ്ടാവുകയില്ല. വിട്ടുപോയവരാണെങ്കിലും അവരും ഇങ്ങനെ മനസ്സിലാക്കും ഞങ്ങള് അച്ഛനോടാണ് വിടപറഞ്ഞതെന്ന്. ഇത് പരിധിയില്ലാത്ത അച്ഛനാണ്. അവരെ നമ്മള് ഒരിക്കലും ഉപേക്ഷിക്കില്ല. അന്തിമം വരെയ്ക്കും കൂടെയിരിക്കും. ഈ ബാബ എല്ലാവരുടെയും സദ്ഗതി ചെയ്യുന്ന ആളാണ്. 5000 വര്ഷങ്ങള്ക്കു ശേഷമാണ് വരുന്നത്. ഇതും മനസ്സിലാക്കിയിട്ടുണ്ട് സത്യയുഗത്തില് വളരെ കുറച്ച് മനുഷ്യരെ ഉണ്ടാകൂ. ബാക്കി എല്ലാവരും ശാന്തിധാമത്തിലാണ് വസിക്കുന്നത്. ഈ ജ്ഞാനവും ബാബയാണ് കേള്പ്പിക്കുന്നത് മറ്റാര്ക്കും തന്നെ കേള്പ്പിക്കാന് സാധിക്കില്ല. മറ്റാരുടെയും ബുദ്ധിയില് ഇത് ഇരിക്കില്ല. നിങ്ങള് ആത്മാക്കളുടെ അച്ഛനാണത്. ബാബ ചൈതന്യ ബീജരൂപനാണ്. എന്ത് ജ്ഞാനമാണ് നല്കുന്നത്? സൃഷ്ടിയാകുന്ന വൃക്ഷത്തിന്റെ ജ്ഞാനം. രചയിതാവ് തീര്ച്ചയായും രചനയുടെ ജ്ഞാനം നല്കുന്നു. നിങ്ങള്ക്ക് അറിയുമായിരുന്നോ സത്യയുഗം എപ്പോഴായിരുന്നു എന്നും അത് എവിടേക്കു പോയി എന്നും?

ഇപ്പോള് നിങ്ങള് മുന്നില് ഇരിക്കുകയാണ്, ബാബ സംസാരിച്ചുകൊണ്ടിരിക്കുന്നു. പക്കാ നിശ്ചയം വേണം ഇത് നമ്മള് എല്ലാ ആത്മാക്കളുടെയും അച്ഛനാണ് നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇത് ഭൗതിക ടീച്ചറല്ല. ഈ ശരീരത്തില് വന്ന് പഠിപ്പിക്കുന്നത് നിരാകാരനായ ശിവബാബയാണ്. ബാബ നിരാകാരനാണെങ്കിലും ജ്ഞാനസാഗരനാണ്. മനുഷ്യര് പറയുന്നു ബാബക്ക് ഏതൊരു രൂപവുമില്ലെന്ന്. മഹിമ പാടുന്നുണ്ട് - ജ്ഞാനസാഗരന്, സുഖത്തിന്റെ സാഗരന്..... പക്ഷേ ആരും തന്നെ മനസ്സിലാക്കുന്നില്ല. ഡ്രാമയനുസരിച്ച് വളരെയധികം ദൂരെയ്ക്ക് പോയി. ബാബ വളരെ സമീപത്തേക്കു കൊണ്ടുവരുകയാണ്. ഇത് 5000 വര്ഷങ്ങളുടെ കാര്യമാണ്. നിങ്ങള്ക്ക് അറിയാം ഓരോ അയ്യായിരം വര്ഷങ്ങള്ക്കു ശേഷവും ബാബ പഠിപ്പിക്കാനായി വരുന്നു. ഈ ജ്ഞാനം മറ്റാരില് നിന്നും ലഭിക്കില്ല. ഇത് പുതിയ ലോകത്തേക്കു വേണ്ടിയുളള ജ്ഞാനമാണ്. മറ്റൊരു മനുഷ്യര്ക്കും ഇത് നല്കാന് സാധിക്കില്ല കാരണം തമോപ്രധാനമാണ്. അവര്ക്ക് ആരെയും സതോപ്രധാനമാക്കി മാറ്റാന് സാധിക്കില്ല. അവര് വീണ്ടും തമോപ്രധാനമാവുക തന്നെ ചെയ്യും.

നിങ്ങള്ക്ക് ഇപ്പോള് അറിയാം - ബാബ ഇതില് പ്രവേശിച്ചുകൊണ്ട് നമുക്ക് പറഞ്ഞുതരുകയാണ്, വീണ്ടും ബാബ പറയുന്നു കുട്ടികളേ ഒരിക്കലും തെറ്റ് ചെയ്യരുത്. ശത്രു ഇപ്പോഴും നിങ്ങളുടെ പിറകിലുണ്ട്. ആ ശത്രുന്നെയാണ് നിങ്ങളെ വീഴ്ത്തിയതും. അത് ഇപ്പോള് നിങ്ങളുടെ പിറകെ നിന്ന് വിട്ടുപോകില്ല. നിങ്ങള് സംഗമയുഗത്തിലാണെങ്കിലും നിങ്ങള് അരക്കല്പം മായയുടെതായതുകൊണ്ട് പെട്ടെന്ന് നിങ്ങളെ വിട്ടു പോവുകയില്ല. ശ്രദ്ധയോടെയിരുന്നില്ലെങ്കില്, ഓര്മ്മിച്ചില്ലെങ്കില് വീണ്ടും വികര്മ്മം ചെയ്യിപ്പിക്കും. പിന്നീട് എന്തെങ്കിലുമൊക്കെ അടി ലഭിച്ചുകൊണ്ടിരിക്കും. ഇപ്പോള് നോക്കൂ മനുഷ്യര് സ്വയം സ്വയത്തെ തന്നെ അടിച്ചുകൊണ്ടിരിക്കുകയാണ്. എന്തെല്ലാമാണ് പറയുന്നത്! ശിവനെയും ശങ്കരനെയും ഒന്നാണെന്നു പറഞ്ഞു. രണ്ടുപേരുടെയും കര്ത്തവ്യം എന്താണ്? എത്ര വ്യത്യാസമാണ്. ശിവന് ഉയര്ന്നതിലും ഉയര്ന്ന ഭഗവാനാണ്, ശങ്കരന് ദേവതയും. പിന്നീട് എങ്ങനെ ശിവനെയും ശങ്കരനെയും ഒന്നാണെന്ന് പറയാന് സാധിക്കുന്നു. രണ്ടു പേരുടെയും പാര്ട്ട് വ്യത്യസ്തമാണ്. ഇവിടെയും പലര്ക്കും ഇങ്ങനെയുളള പേരുകളുണ്ട് - രാധാകൃഷ്ണന്, ലക്ഷ്മിനാരായണന്, ശിവശങ്കരന്...... സ്വയത്തിനു തന്നെ രണ്ടുപേരും വെച്ചു. അപ്പോള് കുട്ടികള് മനസ്സിലാക്കുന്നു ഇതുവരെയ്ക്കും ബാബ എന്തെല്ലാമാണോ മനസ്സിലാക്കിത്തന്നത് അതെല്ലാം തന്നെ വീണ്ടും ആവര്ത്തിക്കപ്പെടും. ബാക്കി കുറച്ചു ദിവസങ്ങള് മാത്രമേയുളളൂ. ബാബ ഒരിക്കലും ഇവിടെത്തന്നെ ഇരിക്കുകയില്ല. കുട്ടികള് നമ്പര്വൈസായി പഠിച്ച് പൂര്ണ്ണമായും കര്മ്മാതീതമായിത്തീരുന്നു. ഡ്രാമാ അനുസരിച്ച് മാലയും ഉണ്ടാക്കപ്പെടുന്നു. ഏത് മാല? എല്ലാ ആത്മാക്കളുടെ മാലയും ഉണ്ടാകുന്നു, എന്നാലേ എല്ലാവരും തിരികെ പോവുകയുളളൂ. നമ്പര്വണ് മാല നിങ്ങളുടേതാണ്. ശിവബാബയുടെ മാല വളരെ നീളമുളളതാണ്. അവിടെ നിന്നും പാര്ട്ട് അഭിനയിക്കുന്നതിനുവേണ്ടി നമ്പര്വൈസായി വരുന്നു. നിങ്ങള് എല്ലാവരും ബാബ ബാബ എന്നാണ് പറയുന്നത്. എല്ലാവരും ഒരു മാലയിലെ മുത്തുകളാണ്. എല്ലാവരെയും വിഷ്ണുവിന്റെ മാലയിലെ മുത്തുകള് എന്ന് പറയില്ല. ഇത് ബാബയാണ് പഠിപ്പിക്കുന്നത്. സൂര്യവംശിയായിത്തീരുക തന്നെ വേണം. സൂര്യവംശികള്-ചന്ദ്രവംശികള് എന്തെല്ലാമാണോ കഴിഞ്ഞുപോയത് അത് വീണ്ടും ആവര്ത്തിക്കുക തന്നെ ചെയ്യും. ഈ പദവി ലഭിക്കുന്നത് പഠിപ്പിലൂടെയാണ്. ബാബയുടെ പഠിപ്പ് കൂടാതെ ഈ പദവി ലഭിക്കില്ല. ചിത്രങ്ങളെല്ലാമുണ്ട്, പക്ഷേ ആരും ഇതുപോലെയായിത്തീരാന് സാധിക്കുന്ന കര്ത്തവ്യം ചെയ്തുകാണുന്നില്ല. സത്യനാരായണന്റെ കഥയും കേള്ക്കുന്നുണ്ട്. ഗരുഡപുരാണത്തിലും ഇങ്ങനെയുളള കാര്യങ്ങള് മനുഷ്യര്ക്കു കേള്പ്പിക്കുന്നു. ബാബ പറയുന്നു ഈ വിഷയവൈതരണി നദി ഭയാനകമായ നരകത്തെയാണ് പറയുന്നത്. പ്രത്യേകിച്ചും ഭാരതത്തെയാണ് പറയുന്നത്. ബൃഹസ്പതിയുടെ ദശയും ഭാരതത്തിലാണ്. വൃക്ഷപതി ഭാരതവാസികളെയാണ് പഠിപ്പിക്കുന്നത്. പരിധിയില്ലാത്ത അച്ഛന് പരിധിയില്ലാത്ത കാര്യങ്ങളാണ് മനസ്സിലാക്കിത്തരുന്നത്. രാഹുവിന്റെയും ദശയുണ്ട് അതുകൊണ്ടാണ് പറയുന്നത് ദാനം ചെയ്യുകയാണെങ്കില് ഗ്രഹപ്പിഴ ഇല്ലാതാകുമെന്ന്. ബാബയും പറയുന്നുണ്ട് ഈ കലിയുഗാന്ത്യത്തില് രാഹുവിന്റെ ദശ എല്ലാവരിലുമുണ്ട്. ഇപ്പോള് ഞാന് വൃക്ഷപതി വന്നിരിക്കുകയാണ് ഭാരതത്തില് ബൃഹസ്പതിയുടെ ദശ കൊണ്ടുവരാനായി. സത്യയുഗത്തില് ഭാരതത്തില് ബൃഹസ്പതിയുടെ ദശയായിരുന്നു. ഇപ്പോള് രാഹുവിന്റെ ദശയും. ഇതെല്ലാം പരിധിയില്ലാത്ത കാര്യങ്ങളാണ്. ഇത് മറ്റൊരു ശാസ്ത്രങ്ങളിലുമില്ല. ഈ മാഗസീനുകളെല്ലാം തന്നെ അവര്ക്കേ മനസ്സിലാക്കാന് സാധിക്കൂ, ആരാണോ ആദ്യം കുറച്ചെങ്കിലും മനസ്സിലാക്കിയിട്ടുളളത്. മാഗസിന് വായിക്കുന്നതിലൂടെ അവര് കൂടുതല് മനസ്സിലാക്കുന്നതിനായി ഓടിവരും. ബാക്കിയുളളവര് ഒന്നും തന്നെ മനസ്സിലാക്കുകയില്ല. ആരാണോ കുറച്ചെങ്കിലും ജ്ഞാനം കേട്ട് പിന്നീട് ഉപേക്ഷിക്കുന്നത്, കുറച്ചുകൂടി ജ്ഞാനമാകുന്ന എണ്ണ ഒഴിക്കുന്നതിലൂടെ അവര് ജാഗരൂകരാകുന്നു. ജ്ഞാനത്തെ എണ്ണ എന്നും പറയുന്നു. അണഞ്ഞുപോയ ദീപത്തില് ബാബ വന്ന ജ്ഞാനമാകുന്ന എണ്ണ ഒഴിക്കുന്നു. പറയുന്നു - കുട്ടികളേ, മായയാകുന്ന കൊടുങ്കാറ്റ് വരും. ദീപത്തെ അണയ്ക്കും. ദീപത്തിനുമേല് ചില ഈയാമ്പാറ്റകള് പെട്ടെന്നു വീണു മരിക്കുന്നു, ചിലര് വട്ടം കറങ്ങി പോകുന്നു. ആ കാര്യം തന്നെയാണ് പ്രായോഗികമായി ഇപ്പോള് നടന്നുകൊണ്ടിരിക്കുന്നത്. ഈയാമ്പാറ്റകളെല്ലാം നമ്പര്വൈസാണ്. ആദ്യമാദ്യം ഒറ്റയടിക്ക് വീടു വിട്ടു വന്നു ഈയാമ്പാറ്റകളായി മാറി. ലോട്ടറി ലഭിച്ച പോലെയായിരുന്നു. എന്തെല്ലാമാണോ കഴിഞ്ഞുപോയത് പിന്നീടും നിങ്ങള് ഇതു തന്നെ ആവര്ത്തിക്കും. ഇവിടെ നിന്നു പോയാലും ഇങ്ങനെയൊരിക്കലും മനസ്സിലാക്കരുത് സ്വര്ഗ്ഗത്തിലേക്ക് വരുകയില്ലെന്ന്. ഈയാമ്പാറ്റയായി മാറി, ആകര്ഷിക്കപ്പെട്ടു, പിന്നീട് മായ തോല്പ്പിച്ചു കഴിഞ്ഞാല് കുറഞ്ഞ പദവി ലഭിക്കും. നമ്പര്വൈസായിത്തീരുക തന്നെ ചെയ്യും. മറ്റുളള സത്സംഗത്തിലുളളവരുടെ ബുദ്ധിയില് ഇതൊന്നും തന്നെ ഉണ്ടാവുകയില്ല. നിങ്ങളുടെ ബുദ്ധിയിലുണ്ട്. ബാബയില് നിന്നും പുതിയ ലോകത്തേക്കു വേണ്ടിയുളള പഠിപ്പ് നമ്മള് എല്ലാവരും നമ്മുടെ പുരുഷാര്ത്ഥമനുസരിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. നമ്മള് പരിധിയില്ലാത്ത അച്ഛന്റെ സമ്മുഖത്താണ് ഇരിക്കുന്നത്. ഇതും അറിയാം ആത്മാവിനെ കാണാന് സാധിക്കില്ല. അത് അവ്യക്തമായ ഒന്നാണ്. അതിനെ ദിവ്യദൃഷ്ടിയിലൂടെ മാത്രമേ കാണാന് സാധിക്കൂ. നമ്മള് ആത്മാക്കളും ചെറിയ ബിന്ദുക്കളാണ്. പക്ഷേ ദേഹാഭിമാനത്തെ ഉപേക്ഷിച്ച് സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കണം - ഇത് ഉയര്ന്ന പഠിപ്പാണ്. ആ പഠിപ്പിലും ഏതൊരു വിഷയമാണോ ബുദ്ധിമുട്ടുളളത് അതില് തോറ്റു പോകുന്നു. ഇവിടെയുളള വിഷയം വളരെ സഹജമാണ്, പക്ഷേ പലര്ക്കും ബുദ്ധിമുട്ടായി അനുഭവപ്പെടുന്നു.

ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നു ശിവബാബയാണ് മുന്നിലിരിക്കുന്നതെന്ന്. നിങ്ങളും നിരാകാരി ആത്മാക്കളാണ് പക്ഷേ ശരീരത്തോടൊപ്പമാണ്. ഈ കാര്യങ്ങളെല്ലാം തന്നെ പരിധിയില്ലാത്ത അച്ഛനാണ് കേള്പ്പിക്കുന്നത്. മറ്റാര്ക്കും തന്നെ കേള്പ്പിക്കാന് സാധിക്കില്ല. പിന്നീട് എന്തു ചെയ്യണം? ബാബയ്ക്ക് നന്ദി പറയണോ. വേണ്ട. ബാബ പറയുന്നു ഈ അനാദി ഡ്രാമ ഉണ്ടാക്കപ്പെട്ടിട്ടുളളതാണ്. ഞാന് പുതിയതായി ഒരു കാര്യവും ചെയ്യുന്നില്ല. ഡ്രാമാ അനുസരിച്ച് നിങ്ങളെ പഠിപ്പിക്കുന്നു. നന്ദി പറയുന്നത് ഭക്തിമാര്ഗ്ഗത്തിലാണ്. ടീച്ചര് പറയുന്നു വിദ്യാര്ത്ഥികള് നല്ല രീതിയില് പഠിക്കുകയാണെങ്കില് അവരുടെ പേര് പ്രശസ്തമാകുമെന്ന്. വിദ്യാര്ത്ഥികള്ക്ക് നന്ദി പറയുന്നു. ആരാണോ നല്ല രീതിയില് പഠിക്കുന്നത്, പഠിപ്പിക്കുന്നത് അവര്ക്കാണ് നന്ദി പറയേണ്ടത്. വിദ്യാര്ത്ഥികള് പിന്നീട് ടീച്ചര്മാര്ക്ക് നന്ദി പറയുന്നു. ബാബ പറയുന്നു - മധുരമായ കുട്ടികളേ, വിജയിച്ചുകൊണ്ടിരിക്കൂ. ഇങ്ങനെയെല്ലാമുളള സേവനം ചെയ്തുകൊണ്ടിരിക്കൂ. കല്പം മുമ്പും ഇത് ചെയ്തിരുന്നു. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സദാ ഈ ലഹരിയും നിശ്ചയവും ഉണ്ടാകണം നമ്മെ പഠിപ്പിക്കുന്നത് ശരീരധാരിയായ ടീച്ചറല്ല. സ്വയം ജ്ഞാനസാഗരനും നിരാകാരനുമായ ബാബ ടീച്ചറായി നമ്മെ പഠിപ്പിക്കുന്നു. ഈ പഠിപ്പിലൂടെയാണ് നമ്മള് സതോപ്രധാനമായിത്തീരുന്നത്.

2. ആത്മാവാകുന്ന ദീപത്തില് ദിവസേന ജ്ഞാനമാകുന്ന എണ്ണ ഒഴിക്കണം. ജ്ഞാനമാകുന്ന എണ്ണയാല് സദാ ഇത്രയ്ക്കും ജ്വലിച്ചു കൊണ്ടിരിക്കണം, ഒരിക്കലും മായയാകുന്ന കൊടുങ്കാറ്റിന് ഇളക്കാന് സാധിക്കരുത്. സമ്പൂര്ണ്ണ ഈയാമ്പാറ്റയായിമാറി ദീപത്തിനുമേല് സമര്പ്പണമായിത്തീരണം.

വരദാനം :-
സദാ ഒരു ബാബയുടെ സ്നേഹത്തില് മുഴുകിയിരിക്കുന്ന സഹയോഗിയും ഒപ്പം സഹജയോഗിയുമായ ആത്മാവായി ഭവിക്കട്ടെ.

ഏത് കുട്ടികള്ക്കാണോ ബാബയോട് അതി സ്നേഹമുള്ളത് , ആ സ്നേഹി ആത്മാവ് സദാ ബാബയുടെ ശ്രേഷ്ഠ കാര്യത്തില് സഹയോഗിയായിരിക്കും മാത്രമല്ല ആര് എത്ര സഹയോഗിയാണോ അത്രയും സഹജയോഗിയായി മാറുന്നു. ബാബയുടെ സ്നേഹത്തില് അലിഞ്ഞിരിക്കുന്ന സഹയോഗീ ആത്മാ ഒരിക്കലും മായയുടെ സഹയോഗിയാകില്ല. അവരുടെ ഓരോ സങ്കല്പത്തിലും ബാബയും സേവയുമാണുണ്ടാകുക. അതിനാല് ഉറങ്ങുകയാണെങ്കിലും അതില് വളരെ വിശ്രമം ലഭിക്കും, ശാന്തിയും ശക്തിയും ലഭിക്കും. ഉറക്കം ഉറക്കമായിരിക്കില്ല സമ്പാദിച്ചുകൊണ്ട് സന്തോഷത്തില് ലയിച്ചിരിക്കും, അത്രയും പരിവര്ത്തനം സംഭവിക്കും.

സ്ലോഗന് :-
പ്രേമത്തിന്റെ അശ്രുക്കള് ഹൃദയത്തിന്റെ ചെപ്പില് മുത്തായി മാറുന്നു.