18.04.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ബാബ ദാതാവാണ്, നിങ്ങള് കുട്ടികള്ക്ക് ബാബയോട് ഒന്നും തന്നെ യാചിക്കേണ്ട ആവശ്യമില്ല, യാചനയേക്കാള് നല്ലത് മരണമാണ് എന്നൊരു ചൊല്ല് തന്നെ ഉണ്ട്

ചോദ്യം :-
ഏതൊരു സ്മൃതി സദാ ഉണ്ടെങ്കില് ഒരു കാര്യത്തെക്കുറിച്ചുമുള്ള ചിന്തയോ സങ്കല്പ്പമോ ഉണ്ടായിരിക്കില്ല?

ഉത്തരം :-
കഴിഞ്ഞ് പോയത് നല്ലതായാലും മോശമായാലും ഡ്രാമയിലുള്ളതായിരുന്നു. ചക്രം മുഴുവന് പൂര്ത്തിയായാല് വീണ്ടും ആവര്ത്തിക്കും. ഓരോരുത്തരും ഏതുപോലെ പുരുഷാര്ത്ഥം ചെയ്യുന്നുവോ അതിനനുസരിച്ച് പദവിയും ലഭിക്കും. ഈ കാര്യം സ്മൃതിയിലുണ്ടെങ്കില് ഏതൊരു കാര്യത്തെക്കുറിച്ചും ചിന്തയോ, സങ്കല്പ്പമോ ഉണ്ടാകില്ല. ബാബയുടെ നിര്ദ്ദേശമാണ് - കുട്ടികളേ, കഴിഞ്ഞ് പോയതിനെക്കുറിച്ച് ചിന്തിക്കാതിരിക്കൂ. തലതിരിഞ്ഞ യാതൊരു കാര്യവും കേള്ക്കരുത്, കേള്പ്പിക്കരുത്. കഴിഞ്ഞ് പോയ കാര്യങ്ങള് ചിന്തിക്കുകയോ ആവര്ത്തിക്കുകയോ ചെയ്യരുത്.

ഓംശാന്തി.  
ആത്മീയ കുട്ടികള്ക്ക് ആത്മീയ അച്ഛനിരുന്ന് മനസ്സിലാക്കി തരുന്നു. ആത്മീയ അച്ഛനെ ദാതാവെന്ന് പറയുന്നു. ആത്മീയ അച്ഛന് സ്വയം തന്നെ എല്ലാം കുട്ടികള്ക്ക് നല്കുന്നു. വിശ്വത്തിന്റെ അധികാരിയാക്കുന്നതിന് വേണ്ടി വരുന്നു. എങ്ങനെ ആയിത്തീരണം എന്നെല്ലാം കുട്ടികള്ക്ക് മനസിലാക്കി തരുന്നു, നിര്ദ്ദേശങ്ങള് നല്കി കൊണ്ടിരിക്കുന്നു. ദാതാവല്ലേ. അതിനാല് സ്വയം തന്നെ എല്ലാം നല്കുന്നു. യാചിക്കുന്നതിനേക്കാള് നല്ലത് മരണമാണ്. യാതൊന്നും തന്നെ യാചിക്കരുത്. ചില കുട്ടികള് ശക്തി, ആശീര്വാദം, ദയ എല്ലാം യാചിച്ച് കൊണ്ടിരിക്കുന്നു. ഭക്തിമാര്ഗത്തില് എല്ലാം യാചിച്ച്-യാചിച്ച് മുഴുവന് പടികളും ഇറങ്ങി വന്നു. ഇപ്പോള് യാചിക്കേണ്ട യാതൊരു കാര്യവും ഇല്ല. ബാബ പറയുന്നു നിര്ദ്ദേശമനുസരിച്ച് നടക്കൂ. ഒരിക്കല് കൂടി പറയുന്നു കഴിഞ്ഞതിനെക്കുറിച്ച് ഒരിക്കലും ചിന്തിക്കാതിരിക്കൂ.ഡ്രാമയില് എന്തുണ്ടോ അത് കഴിഞ്ഞു. അതിനെക്കുറിച്ച് ചിന്തിക്കരുത്. ആവര്ത്തിക്കരുത്. ബാബ എന്നെ മാത്രം ഓര്മ്മിക്കൂ എന്ന രണ്ടക്ഷരം മാത്രമാണ് പറയുന്നത്. ബാബ നിര്ദ്ദേശം അഥവാ ശ്രീമതം നല്കുന്നു. അതനുസരിച്ച് നടക്കുക എന്നത് കുട്ടികളുടെ കര്ത്തവ്യമാണ്. ഇതാണ് ഏറ്റവും ശ്രേഷ്ഠമായ നിര്ദ്ദേശം. ചിലര് എത്ര ചോദ്യോത്തരങ്ങള് നടത്തിയാലും, ബാബയാകട്ടെ വെറും രണ്ടക്ഷരം മാത്രം മനസിലാക്കി തരുന്നു. ഞാന് പതിതപാവനനാണ്. നിങ്ങള് എന്നെ ഓര്മ്മിച്ച് കൊണ്ടിരിക്കുകയാണെങ്കില് നിങ്ങളുടെ പാപം ഭസ്മമാകും. ഓര്മ്മിക്കാനുള്ള എന്തെങ്കിലും നിര്ദ്ദേശങ്ങള് നല്കിയിട്ടുണ്ടോ. ബാബയെ ഓര്മ്മിക്കണം, എന്തെങ്കിലും പറയുന്നതിന്റേയോ ശബ്ദമുണ്ടാക്കുന്ന തിന്റേയൊ ആവശ്യമില്ല. മനസില് പരിധിയില്ലാത്ത ബാബയെ ഓര്മ്മിച്ചാല് മാത്രം മതി. മറ്റ് എന്ത് നിര്ദ്ദേശമാണ് നല്കുന്നത്? 84 ജന്മങ്ങളുടെ ചക്രത്തേ ഓര്മ്മിക്കൂ കാരണം നിങ്ങള്ക്ക് ദേവതയാകണം, നിങ്ങള് അരകല്പ്പം ദേവതകളുടെ മഹിമ ചെയ്തു.

(കുട്ടി കരയുന്ന ശബ്ദം ഉണ്ടായി) ഇപ്പോള് എല്ലാ സെന്റര് നിവാസികള്ക്കും നിര്ദ്ദേശം നല്കുന്നു കുട്ടികളെ ആരും കൊണ്ട് വരരുത്. അവര്ക്ക് വേണ്ടി എന്തെങ്കിലും ഏര്പ്പാട് ചെയ്യണം. ബാബയില് നിന്ന് ആര്ക്ക് സമ്പത്തെടുക്കണോ അവര് സ്വയം തന്നെ ഏര്പ്പാട് ചെയ്യണം. ഇത് ആത്മീയ അച്ഛന്റെ യൂണിവേഴ്സിറ്റിയാണ്, ഇവിടെ ചെറിയ കുട്ടികള്ക്ക് കാര്യമില്ല. ബ്രാഹ്മണിയുടെ (ടീച്ചറുടെ) ജോലിയാണ് സേവനത്തിന് യോഗ്യരാകുമ്പോള് റിഫ്രഷ് ആക്കുന്നതിന് വേണ്ടി അവരെ കൊണ്ട് വരിക എന്നത്. എത്ര വലിയ ആളുകളായാലും ചെറിയവരായാലും ഇത് യൂണിവേഴ്സിറ്റിയാണ്. ഇത് യൂണിവേഴ്സിറ്റിയാണെന്ന് ഇവിടെ കുട്ടികളേ കൊണ്ട് വരുന്നവര് മനസിലാക്കുന്നില്ല. ഇത് യൂണിവേഴ്സിറ്റിയാണ് എന്നതാണ് മുഖ്യമായ കാര്യം. ഇവിടെ പഠിക്കുന്നവര് നല്ല വിവേകശാലികളായിരിക്കണം. മോശമായവര് ഉപദ്രവമുണ്ടാക്കി കൊണ്ടിരിക്കും കാരണം ബാബയുടെ ഓര്മ്മയിലല്ലാത്തത് കാരണം ബുദ്ധി അവിടെയും ഇവിടെയും അലഞ്ഞ് കൊണ്ടിരിക്കും. നഷ്ടമുണ്ടാക്കും. ഓര്മ്മയിലിരിക്കാന് സാധിക്കില്ല. ചെറിയ കുട്ടികളെ കൊണ്ട് വരുന്നതിലൂടെ കുട്ടികള്ക്ക് തന്നേയാണ് നഷ്ടമുണ്ടാകുക. ഇത് ഗോഡ്ഫാദറിന്റെ യൂണിവേഴ്സിറ്റിയാണ്, ഇവിടെ മനുഷ്യരില് നിന്ന് ദേവതയാകുന്നു എന്ന് ആരും മനസിലാക്കുന്നില്ല. ബാബ പറയുന്നു ഗൃഹസ്ഥവ്യവഹാരത്തില് കുട്ടികളോടും മക്കളോടുമൊപ്പം ഇരുന്നു കൊള്ളൂ, ഇവിടെ ഒരാഴ്ച എന്തിന് 3-4 ദിവസം തന്നെ ധാരാളമാണ്. ജ്ഞാനം വളരെ സഹജമാണ്. ബാബയെ തിരിച്ചറിയണം. പരിധിയില്ലാത്ത അച്ഛനെ ഓര്മ്മിക്കുന്നതിലൂടെ പരിധിയില്ലാത്ത സമ്പത്ത് ലഭിക്കുന്നു. എങ്ങനെയുള്ള സമ്പത്താണ്? പരിധിയില്ലാത്ത ചക്രവര്ത്തീ പദവി. പ്രദര്ശനിയില് അല്ലെങ്കില് മ്യൂസിയത്തില് സേവനം നടക്കുന്നില്ല എന്ന് വിചാരിക്കരുത്. എണ്ണമറ്റ പ്രജകള് ഉണ്ടാകുന്നു. ബ്രാഹ്മണകുലം, സൂര്യവംശീ, ചന്ദ്രവംശീ - മൂന്നും ഇവിടെ സ്ഥാപിതമായി കൊണ്ടിരിക്കുന്നു. അതിനാല് ഇത് വളരെ വലിയ യൂണിവേഴ്സിറ്റിയാണ്. പരിധിയില്ലാത്ത അച്ഛന് പഠിപ്പിക്കുന്നു. ബുദ്ധി പൂര്ണമായും നിറഞ്ഞിരിക്കണം. എന്നാല് ബാബ സാധാരണ ശരീരത്തിലാണ്. പഠിപ്പിക്കുന്നതും സാധാരണ രീതിയിലാണ്, അതിനാല് ആളുകള്ക്ക് മനസ്സിലാകുന്നില്ല. ഗോഡ്ഫാദറിന്റെ യൂണിവേഴ്സിറ്റി പിന്നീട് ഇങ്ങിനെ ആയി. ബാബ പറയുന്നു ഞാന് ദരിദ്രരില് വസിക്കുന്നവനാണ്. ദരിദ്രരെ തന്നെയാണ് പഠിപ്പിക്കുന്നതും. ധനികര്ക്ക് പഠിക്കുന്നതിനുള്ള ശക്തിയില്ല. അവരുടെ ബുദ്ധിയില് കൊട്ടാരവും മട്ടുപ്പാവും മാത്രമായിരിക്കും. ദരിദ്രര് തന്നെയാണ് സമ്പന്നരാകുന്നത്, സമ്പന്നര് ദരിദ്രരാകും - ഇത് നിയമമാണ്. ധനികര്ക്ക് ദാനം ചെയ്യാറുണ്ടോ? ഇതും അവിനാശീ ജ്ഞാനരത്നങ്ങളുടെ ദാനമാണ്. ധനികര്ക്ക് ദാനം എടുക്കാന് സാധിക്കില്ല. ബുദ്ധിയിലിരിക്കില്ല. അവര് അവരുടെ പരിധിയുള്ള ധന സമ്പത്തുകളില് കുടുങ്ങിയിരിക്കും. അവര്ക്ക് ഇവിടെ സ്വര്ഗം പോലെയാണ്. ഞങ്ങള്ക്ക് വേറൊരു സ്വര്ഗം ആവശ്യമില്ല എന്ന് പറയും. ഏതെങ്കിലും വലിയ ആളുകള് മരിക്കുകയാണെങ്കില് സ്വര്ഗത്തില് പോയി എന്ന് പറയും. ഇവര് സ്വര്ഗത്തില് പോയി എന്ന് സ്വയം പറയും. എങ്കില് തീര്ച്ചയായും ഇപ്പോള് നരകമല്ലേ. എന്നാല് നരകമെന്താണെന്ന് പോലും അറിയാത്ത കല്ലു ബുദ്ധികളും ഉണ്ട്. ഇത് നിങ്ങളുടെ എത്ര വലിയ യൂണിവേഴ്സിറ്റിയാണ്. ബാബ പറയുന്നു ആരുടെ ബുദ്ധിയാണോ പൂട്ടിയിട്ടിരിക്കുന്നത് അവരെ തന്നെയാണ് കൊണ്ട് വന്ന് പഠിപ്പിക്കേണ്ടത്. ബാബ എപ്പോള് വരുന്നോ അപ്പോള് പൂട്ട് തുറക്കുന്നു . ബാബ സ്വയം നിര്ദ്ദേശം നല്കുന്നു - നിങ്ങളുടെ ബുദ്ധിയുടെ പൂട്ട് എങ്ങിനെ തുറക്കും? ബാബയില് നിന്ന് ഒന്നും തന്നെ യാചിക്കരുത്, ഇതില് നിശ്ചയം വേണം. എത്ര പ്രിയങ്കരനായ ബാബയാണ്, ആ ബാബയെ തന്നെയാണ് ഭക്തിയില് ഓര്മ്മിച്ചിരുന്നത്. ആരെയാണോ ഓര്മ്മിച്ചിരുന്നത് അവര് തീര്ച്ചയായും ഒരിക്കല് വരില്ലേ. വീണ്ടും അത് ആവര്ത്തിക്കുന്നതിന് തന്നെയാണ് ഓര്മ്മിക്കുന്നത്. ബാബ വന്ന് കുട്ടികള്ക്കാണ് മനസിലാക്കി തരുന്നത്. കുട്ടികള് പിന്നീട് പുറമേയുള്ളവര്ക്ക് എങ്ങിനെ ബാബ വന്നിരിക്കുന്നു എന്നത് മനസിലാക്കി കൊടുക്കണം. എന്താണ് പറയുന്നത്? കുട്ടികളേ നിങ്ങളെല്ലാവരും പതിതരാണ്, ഞാന് തന്നെയാണ് വന്ന് പാവനമാക്കുന്നത്. പതിതരായി തീര്ന്ന നിങ്ങള് ആത്മാക്കള്ക്ക് ഇപ്പോള് പതിതപാവനനായ ബാബയെ മാത്രം ഓര്മ്മിക്കണം, പരമമായ ആത്മാവാകുന്ന എന്നെ ഓര്മ്മിക്കൂ. ഇതില് യാതൊന്നും യാചിക്കേണ്ട ആവശ്യമില്ല. നിങ്ങള് ഭക്തിമാര്ഗത്തില് തീര്ത്തും തന്നെ യാചനയായിരുന്നു നടത്തിയിരുന്നത്, എന്നാല് ഒന്നും തന്നെ ലഭിച്ചില്ല. ഇപ്പോള് യാചന അവസാനിപ്പിക്കൂ. ഞാന് സ്വയം തന്നെ നിങ്ങള്ക്ക് നല്കുന്നു. ബാബയുടേതായതിലൂടെ സമ്പത്ത് ലഭിക്കുക തന്നെ ചെയ്യും. ആരാണോ മുതിര്ന്ന കുട്ടികള് അവര് പെട്ടെന്ന് ബാബയെ മനസിലാക്കും. ബാബയുടെ സമ്പത്ത് തന്നെ സ്വര്ഗത്തിന്റെ ചക്രവര്ത്തീ പദവിയാണ്- അതും 21 ജന്മം. നരകവാസികളാകുമ്പോള് ഈശ്വരാര്പ്പണം ദാനപുണ്യങ്ങള് ചെയ്യുന്നതിലൂടെ അല്പ്പകാല സുഖം ലഭിക്കുന്നു എന്ന് നിങ്ങള്ക്കറിയാം. ധര്മ്മാത്മാക്കളായ മനുഷ്യരും വരുന്നു. അവസരം അനുസരിച്ച് വ്യാപാരികളും വരുന്നു. ആരാണോ വ്യാപാരികള് അവര് പറയും ഞങ്ങള് ബാബയുമായി വ്യാപാരം ചെയ്യാന് വേണ്ടി വന്നിരിക്കുന്നു. കുട്ടികള് അച്ഛനുമായി വ്യാപാരം ചെയ്യുകയല്ലേ. അച്ഛന്റെ സമ്പത്തെടുത്ത് പിന്നീട് ശ്രാദ്ധം ഊട്ടുന്നു, ദാനപുണ്യങ്ങള് ചെയ്യുന്നു. ധര്മ്മശാലകളും മന്ദിരങ്ങളും മറ്റും ഉണ്ടാക്കുകയാണെങ്കില് അവയില് പിതാവിന്റെ പേര് വെക്കുന്നു കാരണം ആരില് നിന്നാണോ സമ്പത്ത് ലഭിച്ചത് തീര്ച്ചയായും അവര്ക്ക് വേണ്ടി ചെയ്യുക തന്നെ വേണം. അതും കച്ചവടമല്ലേ.. അതെല്ലാം സ്ഥൂല കാര്യങ്ങളാണ്. ഇപ്പോള് ബാബ പറയുന്നു കഴിഞ്ഞതിനെക്കുറിച്ച് ചിന്തിക്കാതിരിക്കൂ. തലതിരിഞ്ഞ കാര്യങ്ങള് ഒന്നും തന്നെ കേള്ക്കരുത്. തലതിരിഞ്ഞ കാര്യങ്ങള് ചോദിക്കുകയാണെങ്കില് ഈ കാര്യങ്ങള് അറിയേണ്ട ആവശ്യമില്ല എന്ന് പറയൂ. നിങ്ങള് ആദ്യം ബാബയേ ഓര്മ്മിക്കൂ. ഭാരതത്തിലെ പ്രാചീന രാജയോഗം പ്രശസ്തമാണ്. എത്രത്തോളം ഓര്മ്മിക്കുന്നുവോ, ദൈവീക ഗുണങ്ങള് ധാരണ ചെയ്യുന്നുവോ അത്രയും ഉയര്ന്ന പദവി നേടും. ഇത് യൂണിവേഴ്സിറ്റിയാണ്. ഉദ്ദേശ്യ-ലക്ഷ്യം വ്യക്തമാണ്. പുരുഷാര്ത്ഥം ചെയ്ത് ഇതുപോലെ ആയിതീരണം. ദൈവീകഗുണങ്ങള് ധാരണ ചെയ്യണം. ആര്ക്കും യാതൊരു വിധത്തിലുള്ള ദു:ഖവും നല്കരുത്. ദു:ഖഹര്ത്താവും സുഖകര്ത്താവുമായ ബാബയുടെ കുട്ടികളല്ലേ. അത് സേവനത്തിലൂടെ മനസ്സിലാകും. പുതിയവര് ധാരാളം വരുന്നുണ്ട്. 25-30 വര്ഷമായവരേക്കാള് 10-12 ദിവസമായവര് തീവ്രമായി തീരുന്നു. നിങ്ങള് കുട്ടികള് തനിക്ക് സമാനമാക്കുക മാത്രം ചെയ്താല് മതി. ബ്രാഹ്മണനായില്ല എങ്കില് പിന്നെ എങ്ങനെ ദേവതയാകും. ഏറ്റവും മുതിര്ന്ന ഗ്രാന്റ്ഫാദര് ബ്രഹ്മാവല്ലേ. ആരാണോ ഇതുപോലെ ആയിതീര്ന്ന് പോകുന്നത് അവരുടെ മഹിമയാണ് പാടുന്നത്, പിന്നീട് തീര്ച്ചയായും അവര് വരികയും ചെയ്യും. മഹിമ പാടി പുകഴ്ത്തിയിടുള്ള ആഘോഷങ്ങളെല്ലാം കഴിഞ്ഞ് പോയി വീണ്ടും ഉണ്ടാകും. ഈ സമയം എല്ലാം ആഘോഷങ്ങളായിരിക്കുന്നു - രക്ഷാബന്ധന് മുതലായ എല്ലാം... എല്ലാത്തിന്റേയും രഹസ്യം ബാബ മനസ്സിലാക്കി തന്ന് കൊണ്ടിരിക്കുന്നു. നിങ്ങള് ബാബയുടെ കുട്ടികളാണെങ്കില് തീര്ച്ചയായും പാവനമായി തീരണം. പതിതപാവനനായ ബാബയെ വിളിക്കുന്നു അതിനാല് ബാബ വഴി പറഞ്ഞ് തരുന്നു. കല്പ്പ കല്പ്പം ആരാണോ സമ്പത്തെടുത്തത് അവര് തന്നെയാണ് കൃത്യമായി നടന്ന് കൊണ്ടിരിക്കുന്നത്. നിങ്ങള് സാക്ഷിയായി കണ്ട് കൊണ്ടിരിക്കുന്നു. ബാപ്ദാദയും സാക്ഷിയായി കാണുന്നു -ഇവര് എത്ര ഉയര്ന്ന പദവി നേടും? ഇവരുടെ സ്വഭാവം എങ്ങനെയാണ്? ടീച്ചര്ക്കെല്ലാം അറിയില്ലേ - എത്ര പേരെ തനിക്ക് സമാനമാക്കി, എത്ര സമയം ഓര്മ്മയിലിരിക്കുന്നു? ഇത് ഗോഡ്ഫാദറിന്റെ യൂണിവേഴ്സിറ്റിയാണ് എന്ന് ആദ്യം ബുദ്ധിയില് ഓര്മ്മ വയ്ക്കണം. യൂണിവേഴ്സിറ്റിയില് ജ്ഞാനമാണ് നല്കുന്നത്. അത് പരിധിയുള്ള യൂണിവേഴ്സിറ്റിയാണ്. ഇത് പരിധിയില്ലാത്തതാണ്. ദുര്ഗതിയില് നിന്ന് സദ്ഗതി, നരകത്തില് നിന്ന് സ്വര്ഗമാക്കുന്നത് ഒരേയൊരു ബാബയാണ്. ബാബയുടെ ദൃഷ്ടി എല്ലാ ആത്മാക്കളിലേക്കും പോകുന്നു. എല്ലാവര്ക്കും മംഗളം ചെയ്യണം. എല്ലാവരേയും തിരികെ കൊണ്ട് പോകണം. നിങ്ങളെ മാത്രമല്ല ലോകത്തിലെ എല്ലാ ആത്മാക്കളേയും ഓര്മ്മിക്കുന്നു. അതില് പഠിപ്പിക്കുന്ന കുട്ടികളുമുണ്ട്. നമ്പറനുസരിച്ച് ആര് വന്നോ അവര് പിന്നീട് നമ്പറനുസരിച്ച് തന്നെ പോകുകയും ചെയ്യും ഇത് മനസിലാക്കുന്നുണ്ട്. എല്ലാ ആത്മാക്കളും നമ്പറനുസരിച്ച് വരുന്നു. നിങ്ങളും എങ്ങനെ നമ്പറനുസരിച്ച് പോകും എന്നതും മനസിലാക്കുന്നു. കല്പ്പം മുമ്പ് എന്ത് ഉണ്ടായോ അത് തന്നെ സംഭവിക്കും. നിങ്ങള് എങ്ങനെ വീണ്ടും പുതിയ ലോകത്ത് വരുന്നു എന്നും നിങ്ങള്ക്ക് മനസ്സിലാക്കി തരുന്നു. നമ്പറനുസരിച്ച് ആര് പുതിയ ലോകത്ത് വരുന്നുവോ അവര്ക്ക് തന്നെയാണ് മനസ്സിലാക്കി തരുന്നത്.

നിങ്ങള് കുട്ടികള് ബാബയെ അറിഞ്ഞതിലൂടെ സ്വന്തം ധര്മ്മത്തേയും മറ്റ് എല്ലാ ധര്മ്മങ്ങളെയും, മുഴുവന് വൃക്ഷത്തേയും മനസ്സിലാക്കുന്നു. ഇതില് ഒന്നും തന്നെ യാചിക്കേണ്ട കാര്യമില്ല, ആശീര്വ്വാദവും യാചിക്കേണ്ട ആവശ്യമില്ല. ബാബാ ദയ കാണിക്കൂ, കൃപകാണിക്കൂ എന്നെല്ലാം എഴുതാറുണ്ട്. ബാബ ഒന്നും തന്നെ ചെയ്യുന്നില്ല. ബാബ വന്നിരിക്കുന്നത് തന്നെ വഴി പറഞ്ഞ് തരാനാണ്. ഡ്രാമയില് എന്റെ പാര്ട്ട് തന്നെ എല്ലാവരേയും പാവനമാക്കുക എന്നതാണ് കല്പ്പ-കല്പ്പം ഏതൊരു പാര്ട്ടഭിനയിച്ചോ അത് തന്നെ ഇപ്പോഴും അഭിനയിക്കുന്നു. നല്ലതായാലും, മോശമായാലും എന്ത് കഴിഞ്ഞ് പോയോ അത് ഡ്രാമയിലുള്ളതാണ്. യാതൊരു കാര്യത്തെക്കുറിച്ചും ചിന്തിക്കേണ്ടതില്ല. നമ്മള് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. ഇത് പരിധിയില്ലാത്ത നാടകമല്ലേ. മുഴുവന് ചക്രവും പൂര്ത്തിയായാല് വീണ്ടും ആവര്ത്തിക്കും. ആര് എങ്ങനെയുള്ള പുരുഷാര്ത്ഥം ചെയ്യുന്നുവോ അങ്ങനെയുള്ള പദവിയും നേടുന്നു. യാചിക്കേണ്ട ആവശ്യമില്ല. ഭക്തിമാര്ഗത്തില് നിങ്ങള് ധാരാളം യാചിച്ചു. മുഴുവന് പണവും പാഴാക്കി. ഇതെല്ലാം ഡ്രാമയില് ഉണ്ടാക്കിയതാണ്. അവര് വെറുതേ അങ്ങനെ മനസിലാക്കുന്നു. അരകല്പ്പം ഭക്തി ചെയ്ത്, ശാസ്ത്രം പഠിച്ച് എത്ര നഷ്ടമുണ്ടാക്കി. ഇപ്പോള് നിങ്ങള്ക്ക് ഒന്നും തന്നെ ചിലവാക്കേണ്ട ആവശ്യമില്ല. ബാബ ദാതാവല്ലേ. ദാതാവിന് ആവശ്യങ്ങളില്ല. ബാബ വന്നിരിക്കുന്നത് തന്നെ നല്കുന്നതിന് വേണ്ടിയാണ്. ഞങ്ങള് ശിവബാബയ്ക്ക് വേണ്ടി നല്കി എന്ന് ചിന്തിക്കരുത്. ശിവബാബയില് നിന്ന് വളരെയധികം ലഭിക്കുകയാണ് ചെയ്യുന്നത്. നിങ്ങളിവിടെ കൊടുക്കാന് വേണ്ടിയല്ലേ വന്നിരിക്കുന്നത്. വിദ്യാര്ത്ഥികള് ടീച്ചറിന്റെ അടുത്ത് എടുക്കുന്നതിന് വേണ്ടിയാണ് വരുന്നത്. ആ ലൗകീക അച്ഛനില് നിന്നും, ടീച്ചറില് നിന്നും, ഗുരുവില് നിന്നും നിങ്ങള് നഷ്ടങ്ങള് മാത്രം നേടി. ഇപ്പോള് കുട്ടികള് ശ്രീമതമനുസരിച്ച് നടക്കണം എങ്കില് മാത്രമേ ഉയര്ന്ന പദവി നേടാന് സാധിക്കൂ. ശിവബാബ ഡബിള് ശ്രീ ശ്രീ ആണ്, നിങ്ങള് സിംഗിള് ശ്രീയായി മാറുന്നു. ശ്രീ ലക്ഷ്മീ ശ്രീ നാരായണന് എന്ന് പറയുന്നു. ശ്രീ ലക്ഷ്മീ, ശ്രീ നാരായണന് രണ്ടായി. വിഷ്ണുവിനെ ശ്രീ ശ്രീ എന്ന് പറയും കാരണം രണ്ട് പേരും കമ്പയിന്ഡാണ്. പിന്നെ രണ്ട് പേരേയും അങ്ങനെ ആക്കിയതാരാണ്? അതാണ് ഒരേയൊരു ശ്രീ ശ്രീയായ ശിവബാബ വേറെയൊരു ശ്രീ ശ്രീ ആരും തന്നെയില്ല. ഇന്ന് ശ്രീ ലക്ഷ്മീ, ശ്രീ നാരായണന്, ശ്രീ സീതാ, ശ്രീ രാമന് എന്നൊക്കെ പേര് വെക്കാറുണ്ട്. കുട്ടികള് ഇതെല്ലാം മനസിലാക്കി സന്തോഷത്തിലിരിക്കണം.

ഇന്ന് ആത്മീയ സമ്മേളനങ്ങള് നടക്കാറുണ്ട്. എന്നാല് ആത്മീയതയുടെ അര്ത്ഥമറിയുന്നില്ല. ആത്മീയ ജ്ഞാനം ഒരേയൊരു ബാബയ്ക്കല്ലാതെ മറ്റാര്ക്കും നല്കാന് സാധിക്കില്ല. ബാബ എല്ലാ ആത്മാക്കളുടേയും പിതാവാണ്. ബാബയെയാണ് ആത്മീയ പിതാവെന്ന് പറയുന്നത്. ഫിലോസഫിയേയും ആത്മീയം എന്ന് പറയും. ഇത് കാടാണ്, പരസ്പരം എല്ലാവരും ദു:ഖം നല്കുന്നു എന്നും മനസ്സിലാക്കുന്നു. അഹിംസാ പരമോ ദേവീദേവതാധര്മ്മം എന്ന് പാടിയിട്ടുണ്ട് എന്നും മനസിലാക്കുന്നു. അവിടെ യാതൊരു അക്രമണങ്ങളും ഉണ്ടാകുന്നില്ല. കോപിക്കുന്നതും ഹിംസയാണ് പിന്നെ അതിനെ സെമി ഹിംസാ എന്നോ, എന്ത് വേണമെങ്കിലും പറയൂ . ഇവിടെ പൂര്ണമായും അഹിംസകരാകണം മനസാ വാചാ കര്മ്മണാ യാതൊരു മോശമായ കാര്യവും ഉണ്ടാകരുത്. ആരെങ്കിലും പോലീസിലോ മറ്റോ ജോലി ചെയ്യുന്നുണ്ടെങ്കില് വളരെ യുക്തിയോടെ ജോലി ചെയ്യണം. എത്രത്തോളം കഴിയുമോ അത്രയും സ്നേഹത്തോടെ ജോലി ചെയ്യണം. ബാബക്ക് സ്വന്തം അനുഭവമുണ്ട്, സ്നേഹത്തോടെ തന്റെ കാര്യങ്ങള് പൂര്ത്തീകരിച്ചിരുന്നു, ഇതില് വളരെ യുക്തി ആവശ്യമാണ്. ഒന്നിന് നൂറിരട്ടി ശിക്ഷ എങ്ങനെ ഉണ്ടാകുന്നു എന്ന് വളരെ സ്നേഹത്തോടെ മനസ്സിലാക്കി കൊടുക്കണം. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയകുട്ടികള്ക്ക് നമസ്കാരം

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. നമ്മള് സുഖ കര്ത്താ ദു:ഖഹര്ത്താവിന്റെ മക്കളാണ്, അതിനാല് ആര്ക്കും ദു:ഖം നല്കരുത്. ഉദ്ദേശ്യ ലക്ഷ്യത്തെ മുന്നില് വെച്ച് ദൈവീക ഗുണങ്ങള് ധാരണ ചെയ്യണം. തനിക്ക് സമാനമാക്കുന്ന സേവനം ചെയ്യണം.

2. ഡ്രാമയുടെ ഓരോ പാര്ട്ടും മനസ്സിലാക്കി കഴിഞ്ഞ് പോയ യാതൊരു കാര്യത്തെക്കുറിച്ചും ചിന്തിക്കരുത്. മനസാ വാചാ കര്മ്മണാ യാതൊരു മോശമായ കര്മ്മവും ഉണ്ടാകരുത് - ഇതില് ശ്രദ്ധിച്ച് ഡബിള് അഹിംസകരാകണം.

വരദാനം :-
ഒരു ബാബയെ കൂട്ടുകാരനാക്കുകയും ആ കൂട്ടുകെട്ടില് തന്നെ ഇരിക്കുകയും ചെയ്യുന്ന സമ്പൂര്ണ്ണ പവിത്ര ആത്മാവായി ഭവിക്കട്ടെ.

സമ്പൂര്ണ്ണ പവിത്രാത്മാവ് അവരാണ് ആരുടെയാണോ സങ്കല്പത്തിലും സ്വപ്നത്തിലും പോലും ബ്രഹ്മചര്യത്തിന്റെ ധാരണയുള്ളത്, ഓരോ ചുവടിലും ബ്രഹ്മാബാബയുടെ ആചരണത്തില് നടക്കുന്നത്. പവിത്രതയുടെ അര്ത്ഥം ഇതാണ്- സദാ ബാബയെ കൂട്ടുകാരനാക്കുകയും ബാബയുടെ കൂട്ടുകെട്ടില് തന്നെ ഇരിക്കുകയും ചെയ്യുക. സംഘടനയുടെ കൂട്ട്, പരിവാരത്തിന്റെ സ്നേഹത്തിന്റെ മര്യാദ ഇവ വേറെ കാര്യമാണ്, പക്ഷെ ബാബയുടെ കാരണത്താല് തന്നെയാണ് ഈ സംഘടനയുടെ സ്നേഹത്തിന്റെ കൂട്ടുള്ളത്, ബാബ ഇല്ലായിരുന്നെങ്കില് പരിവാരം എവിടുന്ന് വരും. ബാബ ബീജമാണ്, ബീജത്തെ ഒരിക്കലും മറക്കരുത്.

സ്ലോഗന് :-
ആരുടെയും പ്രഭാവത്തില് പ്രഭാവിതരാകുന്നവരല്ല, ജ്ഞാനത്തിന്റെ പ്രഭാവത്തില് വരുന്നവരാകൂ.