19.04.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - ബാബ വന്നിരിക്കുന്നു മുഴുവന് ലോകത്തിന്റെയും നിലവിളി ഇല്ലാതാക്കി ജയജയാരവം മുഴക്കാന് - പഴയ ലോകത്തിലുള്ളത് നിലവിളിയാണ്, പുതിയ ലോകത്തിലുള്ളത് ജയാരവമാണ്

ചോദ്യം :-
അങ്ങനെയുള്ള ഏതൊരു ഈശ്വരീയ നിയമമാണുള്ളത് അതനുസരിച്ച് ദരിദ്രര് തന്നെയാണ് ബാബയുടെ പൂര്ണ്ണമായ സമ്പത്തെടുക്കുന്നത്, ധനവാന് എടുക്കാന് സാധിക്കില്ല?

ഉത്തരം :-
ഈശ്വരീയ നിയമമാണ് - പൂര്ണ്ണമായും യാചകനാകൂ, എന്തെല്ലാമുണ്ടോ അതിനെ മറക്കൂ. അതുകൊണ്ട് പാവപ്പെട്ട കുട്ടികള് സഹജമായി തന്നെ മറക്കുന്നു എന്നാല് ധനവാന് ആരാണോ സ്വയം സ്വര്ഗ്ഗത്തിലാണെന്ന് മനസ്സിലാക്കുന്നത് അവരുടെ ബുദ്ധിയില് നിന്ന് ഒന്നും മറന്ന് പോകുന്നില്ല അതുകൊണ്ട് അവര്ക്ക് ധനം, സമ്പത്ത്, മിത്രം, സംബന്ധി തുടങ്ങിയത് ഓര്മ്മ വരുന്നു, അവര്ക്ക് സത്യമായ യോഗിയാകാനേ സാധിക്കില്ല. അവര്ക്ക് സ്വര്ഗ്ഗത്തില് ഉയര്ന്ന പദവി ലഭിക്കുക സാധ്യമല്ല.

ഓംശാന്തി.  
മധുര-മധുരമായ നിശ്ചയബുദ്ധി കുട്ടികള്ക്ക് നല്ല രീതിയില് അറിയാം, അവര്ക്ക് പക്കാ നിശ്ചയമുണ്ട് അതായത് ബാബ വന്നിരിക്കുന്നു മുഴുവന് ലോകത്തെയും കലഹ രഹിതമാക്കാന്. ആരാണോ ബുദ്ധിയുള്ള വിവേകശാലി കുട്ടികള്, അവര്ക്കറിയാം ഈ ശരീരത്തില് ബാബ വന്നിരിക്കയാണ്, ശിവബാബ എന്ന പേരുമുണ്ട്. എന്തിനാണ് വന്നിരിക്കുന്നത്? നിലവിളി ഇല്ലാതാക്കി ജയജയാരവം ചെയ്യിക്കുന്നതിന്. മൃത്യുലോകത്തില് എത്ര വഴക്കും ലഹളകളുമാണ്. എല്ലാവര്ക്കും കണക്ക് തീര്ത്ത് പോകണം. അമരലോകത്തില് വഴക്കിന്റെ കാര്യമില്ല. ഇവിടെ എത്ര ബഹളങ്ങളും നിലവിളികളുമാണ്. എത്ര കോടതികളും, ജഡ്ജിമാരും തുടങ്ങിയവരുമാണുള്ളത്. ആധിക്യം സംഭവിച്ചിരിക്കുന്നു. വിദേശങ്ങളിലും നോക്കൂ നിലവിളികളാണ്. മുഴുവന് ലോകത്തിലും പ്രശ്നങ്ങള് വളരെയാണ്. ഇതിനെയാണ് പറയുന്നത് പഴയ തമോപ്രധാന ലോകം. മാലിന്യം തന്നെ മാലിന്യമാണ്. കാട് തന്നെ കാടാണ്. പരിധിയില്ലാത്ത ബാബ ഇതെല്ലാം ഇല്ലാതാക്കാനായി വന്നിരിക്കുന്നു. ഇപ്പോള് കുട്ടികള്ക്ക് വളരെ ബുദ്ധിയുള്ളവരും വിവേകശാലികളുമാകണം. അഥവാ കുട്ടികളും വഴക്കും-ലഹളയും നടത്തിക്കൊണ്ടിരിക്കുകയാണെങ്കില് എങ്ങനെ ബാബയുടെ സഹായിയാകും. ബാബയ്ക്കാണെങ്കില് ധാരാളം സഹായി കുട്ടികളെ വേണം- ബുദ്ധിയുള്ള, വിവേകശാലികള്, അവരില് ഒരു പ്രശ്നങ്ങളും ഉണ്ടാകരുത്. ഇതും കുട്ടികള് മനസ്സിലാക്കുന്നുണ്ട് ഇത് പഴയ ലോകമാണ്. അനേക ധര്മ്മങ്ങളുണ്ട്. തമോപ്രധാന വികാരി ലോകമാണ്. മുഴുവന് ലോകവും പതിതമാണ്. പഴയ പതിത ലോകത്തില് കലഹം തന്നെ കലഹമാണ്. ഇതെല്ലാറ്റിനെയും ഇല്ലാതാക്കാന്, ജയജയാരവം മുഴക്കാനാണ് ബാബ വരുന്നത്. ഓരോരുത്തര്ക്കും അറിയാം ഈ ലോകത്തില് എത്ര ദുഃഖവും അശാന്തിയുമുണ്ടെന്ന്, അതുകൊണ്ടാണ് വിശ്വത്തില് ശാന്തി ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നത്. ഇപ്പോള് മുഴുവന് വിശ്വത്തിലും ശാന്തി അത് ഒരു മനുഷ്യനെങ്ങനെ സ്ഥാപിക്കാന് സാധിക്കും. പരിധിയില്ലാത്ത പിതാവിനെ കല്ലിലും-മുള്ളിലും കൊണ്ടിട്ടിരിക്കുന്നു. ഇതും കളിയാണ്. അതുകൊണ്ട് ബാബ കുട്ടികള്ക്ക് മനസ്സിലാക്കി തരികയാണ്, ഇപ്പോള് ഉണരൂ, ബാബയുടെ സഹായിയാകൂ. ബാബയില് നിന്ന് തന്റെ രാജ്യ ഭാഗ്യം നേടണം. കുറഞ്ഞതല്ല, അളവറ്റ സുഖമുണ്ട്. ബാബ പറയുന്നു- മധുരമായ കുട്ടികളെ, ഡ്രാമയനുസരിച്ച് നിങ്ങളെ പദമാപദം ഭാഗ്യശാലിയാക്കാന് വന്നിരിക്കുന്നു. ഭാരതത്തില് ലക്ഷ്മീ-നാരായണന് രാജ്യം ഭരിച്ചിരുന്നു. ഭാരതം സ്വര്ഗ്ഗമായിരുന്നു. സ്വര്ഗ്ഗത്തെ തന്നയാണ് പറയുന്നത് ലോകത്തിന്റെ അദ്ഭുതമെന്ന്. ത്രേതായെ പറയില്ല. ഇങ്ങനെയുള്ള സ്വര്ഗ്ഗത്തിലേക്ക് വരാന് കുട്ടികള്ക്ക് പുരുഷാര്ത്ഥം ചെയ്യണം. ഏറ്റവും ആദ്യം വരണം. കുട്ടികള് ആഗ്രഹിക്കുന്നുമുണ്ട് ഞങ്ങള് സ്വര്ഗ്ഗത്തിലേക്ക് വരും, ലക്ഷ്മി അല്ലെങ്കില് നാരായണനാകും. ഇപ്പോള് ഈ പഴയ ലോകത്തില് വളരെ നിലവിളി ഉണ്ടാകണം. രക്തത്തിന്റ നദികള്ഒഴുകണം, രക്തത്തിന്റെ നദികള്ക്ക് ശേഷം പിന്നീടുണ്ടാകുന്നത് നെയ്യിന്റെ നദികളാണ്. അതിനെ പറയുന്നത് ക്ഷീരസാഗരമെന്നാണ്. ഇവിടെയും വലിയ തടാകങ്ങള് ഉണ്ടാക്കാറുണ്ട്, ഏതെങ്കിലും വിശേഷ ദിവസം വരുമ്പോള് അതില് പോയി പാലൊഴിക്കുന്നു, പിന്നീട് അതില് കുളിക്കുകയും ചെയ്യുന്നു. ശിവലിംഗത്തിലും പാലര്പ്പിക്കാറുണ്ട്. സത്യയുഗത്തിന്റെയും ഒരു മഹിമയാണ് അവിടെ പാലിന്റെയും നെയ്യിന്റെയും നദികള് ഉണ്ട്. ഇങ്ങനെയുള്ള ഒരു കാര്യവുമില്ല. ഓരോ അയ്യായിരം വര്ഷങ്ങള്ക്ക് ശേഷവും നിങ്ങള് വിശ്വത്തിന്റെ അധികാരികളാകുന്നു. മുഴുവന് പ്രകൃതിയും നിങ്ങളുടെ ദാസിയാകുന്നു. അവിടെ ഒരിക്കലും നിയമം തെറ്റിയുള്ള മഴയുണ്ടാകില്ല, നദികള് കര കവിയില്ല. ഒരുപദ്രവവും ഉണ്ടാകില്ല. ഇവിടെ നോക്കൂ എത്ര ഉപദ്രവമാണ്. അവിടെ പക്കയായ വൈഷ്ണവരാണ് കഴിയുന്നത്. വികാരി വൈഷ്ണവരല്ല. ഇവിടെയാണെങ്കില് ആരെങ്കിലും സസ്യാഹാരി ആയാല് അവരെയും വൈഷ്ണവനെന്ന് പറയുന്നു. എന്നാല് അല്ല, വികാരത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും വളരെ ദുഃഖം നല്കുന്നു. ബാബ എത്ര നല്ല രീതിയിലാണ് മനസ്സിലാക്കി തരുന്നത്. ഇങ്ങനെയും മഹിമയുണ്ട് ഗ്രാമത്തിലെ പയ്യന്... കൃഷ്ണന് ഗ്രാമത്തിലേതൊന്നുമല്ല. കൃഷ്ണന് വൈകുണ്ഢത്തിന്റെ അധികാരിയാണ് പിന്നീട് 84 ജന്മങ്ങള് എടുക്കുന്നു.

ഇതും ഇപ്പോള് നിങ്ങള്ക്കറിയാം അതായത് നമ്മള് ഭക്തിയില് എത്രയാണ് വഞ്ചിക്കപ്പെട്ടത്, ധനം പാഴാക്കിയത്. ബാബ ചോദിക്കുന്നു- നിങ്ങള്ക്ക് ഇത്രയും ധനം നല്കി, രാജ്യ ഭാഗ്യം നല്കി, എല്ലാം എവിടെ പോയി? നിങ്ങളെ വിശ്വത്തിന്റെ അധികാരിയാക്കി പിന്നീട് നിങ്ങള് എന്ത് ചെയ്തു? ബാബ ഡ്രാമയെ അറിയുന്നുണ്ട്. പുതിയ ലോകത്തില് നിന്ന് പഴയ ലോകം, പഴയ ലോകത്തില് നിന്ന് പുതിയതാകുന്നു. ഇത് ചക്രമാണ്, എന്തെല്ലാമാണോ കടന്ന് പോയത് അത് വീണ്ടും ആവര്ത്തിക്കും. ബാബ പറയുന്നു ഇപ്പോള് കുറച്ച് സമയമുണ്ട്, പുരുഷാര്ത്ഥം ചെയ്ത് ഭാവിയിലേക്ക് വേണ്ടി ശേഖരിക്കൂ. പഴയ ലോകത്തിലെ എല്ലാം തന്നെ മണ്ണില് ചേരണം. ധനവാന്മാര് ഈ ജ്ഞാനത്തെ എടുക്കില്ല. ബാബ ദരിദ്രരില് വസിക്കുന്നവനാണ്. ദരിദ്രര് അവിടെ ധനവാനാകുന്നു. ധനവാന്മാര് അവിടെ ദരിദ്രരാകുന്നു. ഇപ്പോളാണെങ്കില് കോടിപതികള് ധാരാളമുണ്ട്. അവര് വരും എന്നാല് ദരിദ്രരാകും. അവര് സ്വയത്തെ സ്വര്ഗ്ഗത്തിലാണെന്നാണ് മനസ്സിലാക്കുന്നത്, അത് ബുദ്ധിയില് നിന്ന് ഇല്ലാതാക്കാന് സാധിക്കില്ല. ഇവിടെയാണെങ്കില് ബാബ പറയുന്നു എല്ലാം തന്നെ മറക്കൂ. കാലിയായ യാചകനാകൂ. ഇന്നത്തെ കാലത്താണെങ്കില് കിലോഗ്രാം, കിലോമീറ്റര് തുടങ്ങി എന്ത്-എന്തെല്ലാമാണ് കൊണ്ട് വന്നിട്ടുള്ളത്. സിംഹാസനത്തിലിരിക്കുന്ന രാജാക്കന്മാര് അവരുടെ ഭാഷ നടപ്പാക്കുന്നു. വിദേശികളെ അനുകരിക്കുന്നു. സ്വയം ബുദ്ധിയൊന്നും ഇല്ല. തമോപ്രധാനമാണ്. അമേരിക്ക തുടങ്ങിയിടങ്ങളില് വിനാശത്തിന്റെ സാമഗ്രികളില് നോക്കൂ എത്ര ധനമാണ് ഉപയോഗിക്കുന്നത്. വിമാനത്തില് നിന്ന് ബോംബുകള് മുതലായവ ഇടുന്നു, തീ പിടിക്കണം. കുട്ടികള്ക്കറിയാം, ബാബ വരുന്നത് തന്നെ വിനാശവും സ്ഥാപനയും ചെയ്യിക്കാനാണ്. നിങ്ങളിലും മനസ്സിലാക്കി കൊടുക്കുന്ന എല്ലാവരും നമ്പര്വൈസാണ്. എല്ലാവരും ഒരുപോലെ നിശ്ചയ ബുദ്ധിയല്ല. ഏത് പോലെയാണോ ബാബ ചെയ്തത്, ബാബയെ പിന്തുടരണം. പഴയ ലോകത്തില് ഈ നയാ പൈസ എന്ത് ചെയ്യും. ഇന്നത്തെ കാലത്ത് കടലാസിന്റെ നോട്ടും ഇറക്കിയിട്ടുണ്ട്. അവിടെയാണെങ്കില് സ്വര്ണ്ണത്തിന്റെ നാണയങ്ങളായിരിക്കും. സ്വര്ണ്ണത്തിന്റെ കൊട്ടാരങ്ങള് ഉണ്ടാക്കുന്നുണ്ടെങ്കില് നാണയത്തിന് എന്ത് വിലയായിരിക്കും. എല്ലാം ഫ്രീയായി ലഭിക്കുന്നത് പോലെയായിരിക്കും, സതോപ്രധാന ഭൂമിയല്ലേ. ഇപ്പോഴാണെങ്കില് പഴയതായി. അതാണ് സതോപ്രധാന പുതിയ ലോകം. തീര്ത്തും പുതിയ ഭൂമിയാണ്. നിങ്ങള് സൂക്ഷ്മ വതനത്തില് പോകുമ്പോള് പഴച്ചാറെല്ലാം കുടിക്കുന്നു. എന്നാല് അവിടെ മരമൊന്നും തന്നെയില്ല. മൂലവതനത്തിലുമില്ല. എപ്പോഴാണോ നിങ്ങള് വൈകുണ്ഢത്തിലേക്ക് പോകുന്നത് അപ്പോള് നിങ്ങള്ക്ക് എല്ലാം ലഭിക്കുന്നു. ബുദ്ധികൊണ്ട് മനസ്സിലാക്കൂ, സൂക്ഷ്മവതനത്തില് മരമുണ്ടായിരിക്കില്ല. വൃക്ഷം ഭൂമിയിലാണ് ഉണ്ടായിരിക്കുക, അല്ലാതെ ആകാശത്തിലല്ല. പേര് ബ്രഹ്മമഹത് തത്വം എന്നാണ് എന്നാല് ആകാശമാണ്. ഏതുപോലെയാണോ നക്ഷത്രങ്ങള് ആകാശത്തില് സ്ഥിതി ചെയ്യുന്നത്, അതുപോലെയാണ് നിങ്ങള് ചെറിയ-ചെറിയ ആത്മാക്കളും സ്ഥിതി ചെയ്യുന്നത്. നക്ഷത്രങ്ങള് കാണാന് വലുതായിരിക്കും. ഇങ്ങനെയല്ല മൂലവതനത്തില് ചില വലിയ-വലിയ ആത്മാക്കളും ഉണ്ടായിരിക്കും. ഇത് ബുദ്ധികൊണ്ട് മനസ്സിലാക്കണം. വിചാര സാഗര മഥനം ചെയ്യണം. ആത്മാക്കളും മുകളിലാണ് നിവസിക്കുന്നത്. ചെറിയ ബിന്ദുവാണ്. ഈ എല്ലാ കാര്യങ്ങളും നിങ്ങള്ക്ക് ധാരണ ചെയ്യണം, അപ്പോഴേ ആരെയെങ്കിലും ധാരണ ചെയ്യിക്കാന് സാധിക്കൂ. ടീച്ചര് തീര്ച്ചയായും സ്വയം അറിയുന്നുണ്ടായിരിക്കും അപ്പോഴല്ലേ മറ്റുള്ളവരെ പഠിപ്പിക്കുന്നത്. അല്ലാത്ത ടീച്ചര് വളരെ മോശമാണ്. എന്നാല് ഇവിടെ ടീച്ചര്മാരും നമ്പര്വൈസാണ്. നിങ്ങള് കുട്ടികള്ക്ക് വൈകുണ്ഢത്തെയും മനസ്സിലാക്കാന് സാധിക്കും. നിങ്ങള് വൈകുണ്ഢം കണ്ടിട്ടില്ല എന്നല്ല. വളരെ കുട്ടികള് സാക്ഷാത്ക്കാരം ചെയ്തിട്ടുണ്ട്. അവിടെ സ്വയംവരം എങ്ങനെയാണ് നടക്കുന്നത്, എന്താണ് ഭാഷ, എല്ലാം കണ്ടിട്ടുണ്ട്. അന്തിമത്തിലും നിങ്ങള് സാക്ഷാത്ക്കാരം ചെയ്യും അതും ആരാണോ യോഗയുക്തമായിട്ടുള്ളത്. ബാക്കി ആര്ക്കാണോ തന്റെ മിത്ര-സംബന്ധികളെയും, ധനവും-സമ്പത്തും ഓര്മ്മ വന്നുകൊണ്ടിരിക്കുന്നത് അവര് എന്ത് കാണും. സത്യമായ യോഗി മാത്രമാണ് അന്തിമം വരെ ഇരിക്കുക, അവരെ കണ്ട് ബാബയും സന്തോഷിക്കും. പൂക്കളുടെ തന്നെ പൂന്തോട്ടമാണ് ഉണ്ടാക്കുന്നത്. വളരെയധികം പേര് 10-15 വര്ഷം ജീവിച്ചിട്ട് പോലും വിട്ട് പോകുന്നുണ്ട്. അവരെയാണ് പറയുന്നത് എരിക്കിന് പൂവ്. വളരെ നല്ല-നല്ല കുട്ടികള് മമ്മക്കും ബാബയ്ക്കും പോലും നിര്ദ്ദേശം കൊടുത്തിരുന്നത്, ഡ്രില് ചെയ്യിച്ചിരുന്നത്, അവര് ഇന്നില്ല. ഇത് കുട്ടികള്ക്കുമറിയാം ബാബയ്ക്കും അറിയാം മായ വളരെ ശക്തിശാലിയാണ്. ഇതാണ് മായയോടൊപ്പമുള്ള ഗുപ്ത യുദ്ധം. ഗുപ്തമായ കൊടുങ്കാറ്റ്. ബാബ പറയുന്നു മായ നിങ്ങള്ക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കും. ഇത് ജയ-പരാജയത്തിന്റെ ഉണ്ടാക്കിയിട്ടുള്ള ഡ്രാമയാണ്. നിങ്ങളുടേത് ഒരു ആയുധധാരിയോടുമുള്ള യുദ്ധമല്ല. ഇത് ഭാരതത്തിന്റെ പ്രസിദ്ധമായ പ്രാചീന യോഗമാണ്, ഈ യോഗബലത്തിലൂടെയാണ് നിങ്ങള് ഇങ്ങനെയാകുന്നത്. ബാഹുബലത്തിലൂടെ ആര്ക്കും വിശ്വത്തിന്റെ ചക്രവര്ത്തീ പദവി നേടാന് സാധിക്കില്ല. കളിയും അദ്ഭുതകരമാണ്. കഥയുണ്ട് രണ്ട് പൂച്ചകള് വെണ്ണക്കുവേണ്ടി വഴക്കിട്ടു.... സെക്കന്റില് വിശ്വത്തിന്റെ ചക്രവര്ത്തീ പദവി എന്നതും പറയുന്നുണ്ട്. കുട്ടികള് സാക്ഷാത്ക്കാരവും ചെയ്യുന്നുണ്ട്. പറയാറുണ്ട് കൃഷ്ണന്റെ വായില് വെണ്ണയുണ്ട്. വാസ്തവത്തില് കൃഷ്ണന്റെ വായില് പുതിയ ലോകമാണ് കാണിക്കുന്നത്. യോഗബലത്തിലൂടെ നിങ്ങള് വിശ്വത്തിന്റെ ചക്രവര്ത്തീ പദവിയാകുന്ന വെണ്ണ നേടുന്നു. രാജ്യത്തിന് വേണ്ടി എത്ര യുദ്ധമാണ് ഉണ്ടാകുന്നത് എത്രപേരാണ് യുദ്ധത്തിലൂടെ ഇല്ലാതാകുന്നത്. ഈ പഴയ ലോകത്തിന്റെ കണക്കുകള് സമാപ്തമാകണം. ഈ പഴയ ലോകത്തിന്റെ ഒരു വസ്തുവും ഉണ്ടായിരിക്കില്ല. ബാബയുടെ ശ്രീമതമാണ്- കുട്ടികളെ ആസുരീയമായത് കേള്ക്കരുത്, ആസുരീയമായത് കാണരുത്... അവര് കുരങ്ങന്റെ ഒരു ചിത്രമുണ്ടാക്കിയിട്ടുണ്ട്. ഇന്നത്തെ കാലത്ത് മനുഷ്യന്റേതും ഉണ്ടാക്കുന്നുണ്ട്. മുന്പെല്ലാം ചൈനയില് നിന്നായിരുന്നു ആനക്കൊമ്പുകൊണ്ടുള്ള സാധനങ്ങളെല്ലാം വന്നിരുന്നത്. വളകളും സ്പടികത്തിന്റേതായിരുന്നു അണിഞ്ഞിരുന്നത്. ഇവിടെയാണെങ്കില് ആഭരണങ്ങളെല്ലാം അണിയാന് വേണ്ടി മൂക്കും കാതുമെല്ലാം മുറിക്കുന്നു. നിങ്ങള് കുട്ടികളെല്ലാവരും സ്വച്ഛമാകുന്നു. അവിടെ സ്വാഭാവിക സൗന്ദര്യമുണ്ടായിരിക്കും. ഒരു വസ്തുവും അണിയേണ്ട ആവശ്യമില്ല. ഇവിടെയാണെങ്കില് ശരീരം തന്നെ തമോപ്രധാന തത്വങ്ങളാലാണ് ഉണ്ടാക്കുന്നത്, അതുകൊണ്ട് രോഗങ്ങള് മുതലായവ ഉണ്ടാകുന്നു. അവിടെ ഈ കാര്യങ്ങള് ഉണ്ടാകുകയില്ല. ഇപ്പോള് നിങ്ങളുടെ ആത്മാവിന് വളരെ സന്തോഷമുണ്ട് അതായത് നമ്മളെ പരിധിയില്ലാത്ത അച്ഛന് പഠിപ്പിച്ച് നരനില് നിന്ന് നാരായണന് അഥവാ അമരപുരിയുടെ അധികാരിയാക്കുന്നു അതുകൊണ്ടാണ് മഹിമയുള്ളത് അതീന്ദ്രിയ സുഖത്തെക്കുറിച്ച് അറിയണമെങ്കില് ഗോപ-ഗോപികമാരോട് ചോദിക്കൂ. ഭക്തര് ഈ കാര്യങ്ങളെ അറിയുന്നില്ല. നിങ്ങളില് പോലും സന്തോഷത്തോടെ ഈ കാര്യങ്ങളെ ഓര്മ്മിച്ചുകൊണ്ടിരിക്കുന്ന - ഇങ്ങനെയുള്ള വളരെ കുറച്ച് കുട്ടികളാണുള്ളത്. അബലകളുടെ മേല് എത്ര അത്യാചാരമാണ് ഉണ്ടാകുന്നത്. ദ്രൗപദിയെക്കുറിച്ച് എന്താണോ പറഞ്ഞിട്ടുള്ളത്, അതെല്ലാം യഥാര്ത്ഥത്തില് നടന്നുകൊണ്ടിരിക്കുകയാണ്. ദ്രൗപദി എന്തുകൊണ്ടാണ് വിളിച്ചത്? ഇത് മനുഷ്യര്ക്കറിയില്ല. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് - നിങ്ങള് എല്ലാവരും ദ്രൗപദിമാരാണ്. ഇങ്ങനെയല്ല സ്ത്രീ എന്നും സ്ത്രീയായി തന്നെയിരിക്കും. രണ്ട് പ്രാവശ്യം സ്തീയാകാന് സാധിക്കും, കൂടുതലില്ല. മാതാക്കള് വിളിക്കുന്നുണ്ട്- ബാബാ രക്ഷിക്കൂ, ഞങ്ങളെ ദുശ്ശാസനന് വികാരത്തിന് വേണ്ടി ബുദ്ധിമുട്ടിക്കുന്നു, ഇതിനെയാണ് പറയുന്നത് വേശ്യാലയം. സ്വര്ഗ്ഗത്തെ പറയുന്നത് ശിവാലയം എന്നാണ്. വേശ്യാലയം രാവണന്റെ സ്ഥാപനയാണ്, ശിവാലയം ശിവബാബയുടെ സ്ഥാപനയാണ്. നിങ്ങള്ക്ക് ജ്ഞാനവും നല്കുന്നു. ബാബയെ ജ്ഞാനസാഗരന് എന്നും പറയുന്നു. ജ്ഞാസാഗരന് എന്നാല് എല്ലാവരുടെയും മനസ്സിനെ അറിയുന്നവന് എന്നല്ല. ഇതിലൂടെ എന്ത് പ്രയോജനമാണ് ഉള്ളത്! ബാബ പറയുന്നു സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനം എനിക്കല്ലാതെ മറ്റാര്ക്കും നല്കാന് സാധിക്കില്ല. ഞാന് തന്നെയാണ് നിങ്ങളെ ഇരുന്ന് പഠിപ്പിക്കുന്നത്. ജ്ഞാനസാഗരന് ഒരേഒരു ബാബയാണ്. അവിടെയുള്ളത് ഭക്തിയുടെ പ്രാലബ്ധമാണ്. സത്യ-ത്രേതാ യുഗത്തില് ഭക്തിയില്ല. പഠിത്തത്തിലൂടെ തന്നെയാണ് രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. പ്രസിഡന്റ് മുതലായവരെ നോക്കൂ എത്ര മന്ത്രിമാരാണ്. ഉപദേശം നല്കുന്നതിന് വേണ്ടിയാണ് മന്ത്രിയെ വയ്ക്കുന്നത്. സത്യയുഗത്തില് മന്ത്രിയെ വയ്ക്കേണ്ട ആവശ്യമില്ല. ഇപ്പോള് ബാബ നിങ്ങളെ ബുദ്ധിവാനാക്കുന്നു. ഈ ലക്ഷ്മീ-നാരായണനെ നോക്കൂ എത്ര ബുദ്ധിവാന്മാരായിരുന്നു. പരിധിയില്ലാത്ത ചക്രവര്ത്തീ പദവി ബാബയില് നിന്നാണ് ലഭിക്കുന്നത്. ശിവ-ജയന്തി ബാബയുടേതാണ് ആഘോഷിക്കുന്നത്. തീര്ച്ചയായും ശിവബാബ ഭാരതത്തില് വന്ന് വിശ്വത്തിന്റെ അധികാരിയാക്കി പോയിട്ടുണ്ട്. ലക്ഷം വര്ഷങ്ങളുടെ കാര്യമല്ല. ഇന്നലത്തെ കാര്യമാണ്. ശരി, കൂടുതല് എന്ത് കേള്പ്പിക്കും. ബാബ പറയുന്നു, മന്മനാഭവ. വാസ്തവത്തില് ഈ പഠിത്തം സൂചനയുടേതാണ്. ശരി!

വളരെക്കാലത്തെ വേര്പാടിന്നുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായകുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ബാബയുടെ പൂര്ണ്ണ സഹായിയാകുന്നതിന് വേണ്ടി ബുദ്ധിവാനും, വിവേകശാലിയുമാകണം. ഉള്ളില് ഒരു പ്രശ്നങ്ങളും ഉണ്ടാകരുത്.

2. സ്ഥാപനയുടെയും വിനാശത്തിന്റെയും കര്ത്തവ്യത്തെ കണ്ടുകൊണ്ട് പൂര്ണ്ണമായും നിശ്ചബുദ്ധിയായി ബാബയെ ഫോളോ ചെയ്യണം. പഴയ ലോകത്തിന്റെ നയാ പൈസയില് നിന്ന്, ബുദ്ധി വേര്പെടുത്തി പൂര്ണ്ണമായും യാചകനാകണം. ബന്ധു-മിത്രാദികള്, ധനം-സമ്പത്ത് മുതലായ എല്ലാം മറക്കണം.

വരദാനം :-
സംഘടനയിലിരുന്ന് കൊണ്ട് എല്ലാവര്ക്കും പ്രിയപ്പെട്ടവരായി ബുദ്ധിയുടെ ആശ്രയം ഒരു ബാബയില് വെക്കുന്ന കര്മ്മയോഗിയായി ഭവിക്കട്ടെ.

ചില കുട്ടികള് സംഘടനയില് സ്നേഹിയായിരിക്കുന്നതിന് പകരം വേറിട്ടിരിക്കുന്നു. എവിടെയും പോയി കുടുങ്ങരുത്, ഇതില് നിന്ന് കുറച്ച് അകലം പാലിക്കുന്നതാണ് നല്ലത് എന്ന് ഭയപ്പെടുന്നു. പക്ഷെ അങ്ങിനെയല്ല, 21 ജന്മം പരിവാരത്തിലിരിക്കണം, അഥവാ പേടിച്ച് ദൂരെ മാറിയിരുന്നാല് ഇതും കര്മ്മസന്യാസിയുടെ സംസ്കാരമാകും. കര്മ്മയോഗിയാകണം, കര്മ്മസന്യാസിയല്ല. സംഘടനയിലിരിക്കൂ, എല്ലാവരുടെയും പ്രിയപ്പെട്ടവരാകൂ പക്ഷെ ബുദ്ധിയുടെ ആശ്രയം ഒരു ബാബയായിരിക്കണം, രണ്ടാമതാരും ഉണ്ടാകരുത്. ബുദ്ധിയെ ഏതെങ്കിലും ആത്മാവിനോടൊപ്പം ഏതെങ്കിലും ഗുണത്തിലോ വിശേഷതകളിലോ ആകര്ഷിതമാക്കരുത്. അപ്പോള് പറയാം കര്മ്മയോഗി പവിത്ര ആത്മാവ്.

സ്ലോഗന് :-
ബാപ്ദാദയുടെ വലംകൈയ്യാകൂ, ഇടങ്കൈയ്യല്ല.