21.04.24    Avyakt Bapdada     Malayalam Murli    30.03.99     Om Shanti     Madhuban


തീവ്ര പുരുഷാര്ത്ഥത്തിന്റെ ലഹരിയെ ജ്വാലാ രൂപമാക്കി പരിധിയില്ലാത്ത വൈരാഗ്യത്തിന്റെ അലകള് പരത്തൂ.


ഇന്ന് ബാപ്ദാദ ഓരോ കുട്ടിയുടേയും മസ്തകത്തില് മൂന്ന് രേഖകള് കാണുകയായിരുന്നു. അതില് ഒരു രേഖയാണ് - പരമാത്മാപാലനയുടെ ഭാഗ്യരേഖ. ഈ പരമാത്മപാലനയുടെ ഭാഗ്യം മുഴുവന് കല്പ്പത്തിലും ഇപ്പൊള് ഒരു പ്രാവശ്യം മാത്രമേ ലഭിക്കുന്നുള്ളൂ, ഈ സംഗമയുഗത്തിലല്ലാതെ പരമാത്മപാലന മറ്റൊരിക്കലും പ്രാപ്തമാക്കാന് സാധിക്കില്ല. പരമാത്മപാലന വളരെക്കുറച്ച് കുട്ടികള്ക്കേ പ്രാപ്തമാകുന്നുള്ളു. രണ്ടാമത്തെ രേഖയാണ് - പരമാത്മാ പഠിപ്പിന്റെ ഭാഗ്യരേഖാ. പരമാത്മപഠിപ്പ്, ഇതെത്ര ഭാഗ്യമാണ്, സ്വയം ഭഗവാന് ശിക്ഷകനായി പഠിപ്പിക്കുന്നു. മൂന്നാമത്തെ രേഖയാണ് - പരമാത്മപ്രാപ്തികളുടെ രേഖ. ചിന്തിച്ചു നോക്കൂ എത്ര പ്രാപ്തികളാണ്. എല്ലാവര്ക്കും ഓര്മ്മയുണ്ടല്ലോ - പ്രാപ്തികളുടെ ലിസ്റ്റ് എത്ര നീണ്ടതാണ്! അപ്പോള് ഓരോരുത്തരുടെയും മസ്തകത്തില് ഈ മൂന്നു രേഖകളും തിളങ്ങുകയാണ്. ഇങ്ങനെ ഭാഗ്യവാനാണ് എന്ന് സ്വയം മനസ്സിലാക്കുന്നുണ്ടോ? പാലന, പഠിത്തം, പ്രാപ്തികള്. ഒപ്പം ബാപ്ദാദ കുട്ടികളുടെ നിശ്ചയത്തിനനുസരിച്ചുള്ള ലഹരിയും കാണുകയായിരുന്നു. ഓരോ പരമാത്മാകുട്ടിയും എത്ര ആത്മീയ ലഹരിയുള്ള ആത്മക്കളാണ്! മുഴുവന് വിശ്വത്തിലും മുഴുവന് കല്പ്പത്തിലും എല്ലാറ്റിലും ഹൈയസ്റ്റും (ഉയര്ന്നത്) ആണ്, മഹാനുമാണ്, ഹോളിയസ്റ്റും (പവിത്രവും) ആണ്. താങ്കളെ പോലെ പവിത്രാത്മക്കള്, ശരീരം കൊണ്ടും, മനസ്സു കൊണ്ടും ദേവ രൂപത്തില് സര്വ്വ ഗുണ സമ്പന്നര്, സമ്പൂര്ണ്ണ നിര്വികാരികള് മറ്റാരും ആകുന്നില്ല. അതിനോടൊപ്പം ഹൈയസ്റ്റുമാണ്, ഹോളിയസ്റ്റുമാണ് ഒപ്പത്തിനൊപ്പം റിച്ചെസ്റ്റുമാണ്(ധനവാന്). ബാപ്ദാദ സ്ഥാപനയുടെ സമയത്തും ഓര്മ്മപെടുത്തിയിരുന്നു, അഭിമാനപൂര്വ്വം പത്രങ്ങളിലും കൊടുത്തിരുന്നു 'ഓം മണ്ഡലി റിച്ചെസ്റ്റ് ഇന് ദ വേള്ഡ്.'(ഓം മണ്ഡലി മുഴുവന് ലോകത്തിലും വെച്ച് സമ്പന്നര്) ഇത് സ്ഥപനയുടെ സമയത്തുള്ള താങ്കളെല്ലാവരുടെയും മഹിമയാണ്. ഒരു ദിവസത്തില് എത്ര തന്നെ വലിയ കോടിപതിയായാലും താങ്കളെ പ്പോലെ റിച്ചെസ്റ്റ് ആകാന് സാധിക്കില്ല. ഇത്രയും റിച്ചെസ്റ്റ് അകുന്നതിന്റെ ആധാരമെന്താണ്? വളരെ ചെറിയ മാര്ഗ്ഗമാണ്. മനുഷ്യര് റിച്ചെസ്റ്റ് ആകുന്നതിന് എത്ര പരിശ്രമിക്കുന്നു, എന്നാല് താങ്കള് എത്ര സഹജമായി സമ്പന്നമായിക്കൊണ്ടിരിക്കുന്നു. അറിയാമല്ലോ മര്ഗ്ഗമെന്തെന്ന്! ചെറിയ ഒരു ബിന്ദുവിട്ടാല് മതി. ബിന്ദു ഇട്ടു, സമ്പാദ്യം ആയി. ആത്മാവും ബിന്ദു, ബാബയും ബിന്ദു ഡ്രാമ ഫുള്സ്റ്റോപ്പിടുക അതും ബിന്ദുവാണ്. അപ്പോള് ബിന്ദു ആത്മാവിനെ ഓര്മ്മിച്ചു, സമ്പാദ്യം കൂടി. ലൗകികത്തിലും നോക്കൂ, ബിന്ദുവിലൂടെയാണ് സംഖ്യ വര്ദ്ധിക്കുന്നത്. ഒന്നിന് ശേഷം ബിന്ദുവിടൂ എന്താകുന്നു? 10, രണ്ടു ബിന്ദുവിടൂ, മൂന്ന് ബിന്ദുവിടൂ, നാലു ബിന്ദുവിടൂ, വര്ദ്ധിച്ചു വരുന്നു. അപ്പോള് താങ്കളുടെ മാര്ഗ്ഗം എത്ര സഹജമാണ്. 'ഞാന് ആത്മാവാണ്' - ഈ സ്മൃതിയുടെ ബിന്ദുവിടുക അര്ത്ഥം സമ്പത്ത് വര്ദ്ധിക്കുക. പിന്നെ 'ബാബ' ബിന്ദുവിടൂ ഒന്നുകൂടി സമ്പാദ്യം വര്ദ്ധിച്ചൂ വരുന്നു. കര്മ്മത്തില്, സംബന്ധ-സമ്പര്ക്കത്തില് ഡ്രാമയുടെ ഫുള്സ്റ്റോപ്പിടൂ, കഴിഞ്ഞതിനു ഫുള്സ്റ്റോപ്പിടു, സമ്പത്ത് ശേഖരിക്കപ്പെട്ടു. അപ്പോള് പറയൂ മുഴുവന് ദിവസവും എത്ര പ്രാവശ്യം ബിന്ദുവിടുന്നു? ബിന്ദുവിടുന്നത് എത്ര സഹജമാണ്! ബുദ്ധിമുട്ടാണോ? ബിന്ദു വഴുതി പോകുന്നുണ്ടോ?

ബാപ്ദാദ സമ്പാദ്യത്തിന്റെ മാര്ഗ്ഗമായി ഇത് തന്നെയാണ് പഠിപ്പിച്ചിട്ടുള്ളത് ബിന്ദുവിട്ടു പോകൂ, അപ്പോള് എല്ലാവര്ക്കും ബിന്ദുവിടാന് അറിയാമോ? അറിയാമെങ്കില് ഒരു കൈയുടെ കൈയ്യടിക്കൂ. ഉറപ്പല്ലേ! അതോ വഴുതി പോകുന്നോ, ചിലപ്പോള് ശരിയാകുന്നു? ഏറ്റവും എളുപ്പം ബിന്ദുവിടുകയാണ്. ആരെങ്കിലും ഈ കണ്ണുകള് കൊണ്ട് അന്ധരാണെങ്കിലും, അവരും കടലാസും പെന്സിലും കൊടുത്താല് ബിന്ദുവിടുന്നു, താങ്കളാണെങ്കില് ത്രിനേത്രിയാണല്ലോ, ഇതിനാല് ഈ മൂന്ന് ബിന്ദുകളെ സദാ ഉപയോഗിക്കൂ. ചോദ്യചിഹ്നം എത്ര വളഞ്ഞതാണ്, എഴുതി നോക്കൂ, വളഞ്ഞതല്ലേ? ബിന്ദു എത്ര സഹജമാണ് ഇതിനാല് ബാപ്ദാദ വിഭിന്ന രൂപത്തില് കുട്ടികളെ സമാനമാക്കുന്നതിനുള്ള വഴി കേള്പ്പിച്ചു കൊണ്ടിരിക്കുന്നു. വഴിയാണ് ബിന്ദു. മറ്റൊരു വഴിയുമില്ല. വിദേഹിയാകണമെങ്കിലും വഴിയിതാണ് - ബിന്ദുവാകുക. അശരീരിയാകണം, കര്മ്മതീതമാകണം, എല്ലാറ്റിനുമുള്ള വഴിയാണ് ബിന്ദു, ഇതിനാല് ബാപ്ദാദ ആദ്യമേ പറഞ്ഞു - അമൃതവേള ബാപ്ദാദയോടൊപ്പം കൂടിക്കാഴ്ച നടത്തി, ആത്മീയ സംഭാഷണം നടത്തി പ്രവൃത്തിയില് വരുമ്പോള് ആദ്യം മൂന്ന് ബിന്ദുകളുടെയും തിലകം മസ്തകത്തില് ചാര്ത്തൂ, ചുവപ്പ് നിറത്തിലുള്ള ബിന്ദുവിടാന് തുടങ്ങരുത് പകരം സ്മൃതിയുടെ തിലകം ഇടൂ. എന്നിട്ട് ചെക്ക് ചെയ്യൂ - ഒരു കാരണവശാലും ഈ സ്മൃതിയുടെ തിലകം മായരുത്. അവിനാശിയും മായാത്തതുമായ തിലകമാണോ?

ബാപ്ദാദ കുട്ടികളുടെ സ്നേഹവും കാണുന്നു, എത്ര സ്നേഹത്തോടെ ഓടി-ഓടി കൂടിക്കാഴ്ച നടത്താന് എത്തുന്നു പിന്നെ ഇന്ന് ഹാളിലും കൂടികാഴ്ച നടത്തുന്നതിന് എത്ര പരിശ്രമത്തോടെ, എത്ര സ്നേഹത്തോടെ ഉറക്കം, ദാഹമെല്ലാം മറന്നു അദ്യ നമ്പറില് അടുത്തിരിക്കാനുള്ള പുരുഷാര്ത്ഥം ചെയ്യുന്നു. ബാപ്ദാദ എല്ലാം കാണുന്നു, എന്തെല്ലാം ചെയ്യുന്നു, എല്ലാ നാടകവും കാണുന്നു. ബാപ്ദാദ കുട്ടികളുടെ സ്നേഹത്തില് അര്പ്പിതമാകുകയും ചെയ്യുന്നു ഒപ്പം ഇതും പറയുന്നു ഏതുപോലെ സാകാരത്തില് കാണുവാന് ഓടി-ഓടി വരുന്നത് പോലെ ബാബയ്ക്ക് സമാനമാകുന്നതിനും തീവ്ര പുരുഷാര്ത്ഥം ചെയ്യൂ, ഇതില് ചിന്തിക്കുന്നില്ലേ ഏറ്റവും മുന്നിലത്തെ നമ്പര് വേണം എന്ന്. എല്ലാവര്ക്കും ലഭിക്കില്ല, ഇത് സാകാരലോകമല്ലെ! അപ്പോള് സാകാര ലോകത്തിലെ നിയമം നോക്കേണ്ടി വരുന്നു. ബാപ്ദാദ ആ സമയത്ത് ചിന്തിക്കുന്നു എല്ലാവരും മുന്നിലിരിക്കണം എന്നാലത് സാധിക്കുമോ? അത് നടക്കുന്നുണ്ട്, എങ്ങനെ? പിന്നിലുള്ളവരെ ബാപ്ദാദ സദാ നയനങ്ങളില് അലിഞ്ഞിരിക്കുന്നതായി കാണുന്നു. ഏറ്റവും അടുത്തുള്ളത് നയനമാണ്. അപ്പോള് പിന്നിലല്ല ഇരിക്കുന്നത് പകരം ബാപ്ദാദയുടെ നയനങ്ങളില് ഇരിക്കുകയാണ്. കണ്മണിയാണ്. പിന്നിലിരിക്കുന്നവര് കേട്ടുവോ? ദൂരെയല്ല, സമീപമാണ്. ശരീരം കൊണ്ട് പിന്നിലിരിക്കുകയാണ്, എന്നാല് ആത്മാവ് ഏറ്റവും സമീപമാണ്. ബാപ്ദാദയും ഏറ്റവും കൂടുതല് പിന്നിലുള്ളവരെ തന്നെയാണ് കാണുന്നത്. നോക്കൂ, അടുത്തുള്ളവര്ക്ക് ഈ സ്ഥൂല നയനങ്ങളിലൂടെ കാണുന്നതിന് ചാന്സുണ്ട് എന്നാല് പിന്നിലുള്ളവര്ക്ക് ഈ നയനങ്ങളിലൂടെ അടുത്ത് കാണുന്നതിനുള്ള ചാന്സില്ല ഇതിനാല് ബാപ്ദാദ നയനങ്ങളില് എടുക്കുന്നു.

ബാപ്ദാദ പുഞ്ചിരിക്കുന്നു, രണ്ടു മണിയാകുമ്പോഴേക്കും ലൈനില് നില്ക്കുന്നത് തുടങ്ങുന്നു. ബാപ്ദാദയ്ക്ക് അറിയാം കുട്ടികള് നിന്ന് നിന്ന് തളര്ന്നും പോകുന്നു എന്നാല് ബാപ്ദാദ എല്ലാ കുട്ടികളെയും സ്നേഹത്തോടെ മസാജ് ചെയ്യുന്നു. കാലുകളില് മസാജ് ചെയ്യുന്നു. ബാപ്ദാദയുടെ മസാജ് കണ്ടിട്ടില്ലേ - വളരെ വേറിട്ടതും സ്നേഹം നിറഞ്ഞതുമാണ്. അപ്പോള് ഇന്നു ഈ സീസണിലെ അവസാന ചാന്സ് എടുക്കുന്നതിന് നാലു ഭാഗത്തും നിന്ന് ഓടി ഓടി വന്നിരിക്കുകയാണ്. നല്ലത് തന്നെ. ബാബയുമായുള്ള കൂടിക്കാഴ്ചയുടെ ഉത്സാഹവും ഉന്മേഷവും സദാ മുന്നോട്ട് നയിക്കുന്നു. എന്നാല് ബാപ്ദാദ കുട്ടികളെ ഒരു സെക്കന്്റ് പോലും മറക്കുന്നില്ല. ബാബ ഒന്നാണ് കുട്ടികള് അനേകമാണ് എന്നാല് അനേക കുട്ടികളായാലും ഒരു സെക്കന്്റത്തേക്ക് പോലും മറക്കുന്നില്ല കാരണം കളഞ്ഞു പോയി തിരികെ കിട്ടിയ കുട്ടികളാണ്. നോക്കൂ എവിടെനിന്നെല്ലാം ദേശ വിദേശത്തെ കോണുകളില് നിന്നും ബാബ തന്നെയാണ് താങ്കളെ അന്വേഷിച്ചത്. താങ്കള്ക്ക് ബാബയെ അന്വേഷിച്ചു കണ്ടെത്താന് സാധിച്ചോ? അലഞ്ഞു നടന്നിരുന്നു എന്നാല് കാണാന് സാധിച്ചില്ല ബാബയും വിഭിന്ന ദേശം, ഗ്രാമം, പട്ടണങ്ങളില് എവിടെയെല്ലാം ബാബയുടെ കുട്ടികളുണ്ടോ അവിടെന്ന് അന്വേഷിച്ചെടുത്തൂ. സ്വന്തമാക്കി. പാട്ട് പാടാറില്ലെ - ഞാന് ബാബയുടേത് ബാബ എന്റെത്. ജാതിയും നോക്കിയില്ല, ദേശവും നോക്കിയില്ല, വര്ണ്ണവും നോക്കിയില്ല, എല്ലാവരുടെയും മസ്തകത്തില് ഒരേയൊരു ആത്മീയ വര്ണ്ണം കണ്ടൂ - ജ്യോതി ബിന്ദു. ഡബിള് വിദേശി എന്ത് മനസ്സിലാക്കുന്നു? ബാബ ജാതി നോക്കിയോ? കറുത്തതാണ്, വെളുത്തതാണ്, ശ്യാമാണ്, സുന്ദരനാണ്? ഒന്നും നോക്കിയില്ല. എന്റെതാണ് - ഇതാണ് നോക്കിയത്. അപ്പോള് പറയൂ ബാബയ്ക്കാണോ സ്നേഹം, കുട്ടികള്ക്കാണോ സ്നേഹം? ആര്ക്കാണ്? (രണ്ടു പേര്ക്കും) കുട്ടികളും ഉത്തരം നല്കുന്നതില് മിടുക്കരാണ്, പറയുന്നു ബാബ അങ്ങ് തന്നെയാണ് പറയുന്നത് സ്നേഹത്തെ സ്നേഹം കൊണ്ട് ആകര്ഷിക്കുന്നു എന്ന്, അപ്പോള് അങ്ങയുടെയും ഉണ്ട് ഞങ്ങളുടെയും ഉണ്ട് അപ്പോഴല്ലേ വലിക്കുന്നത്. കുട്ടികളും മിടുക്കരാണ് ബാബയ്ക്ക് സന്തോഷമുണ്ട് ഇത്രയും ധൈര്യവും ഉന്മേഷ-ഉത്സാഹവും വെയ്ക്കുന്ന കുട്ടികളാണ്.

ബാപ്ദാദയുടെ അടുക്കല് കഴിഞ്ഞ പതിനഞ്ച് ദിവസത്തെ ചാര്ട്ടിന്റെ വളരെ കുട്ടികളുടെ റിസള്ട്ട് വന്നു. ഒരു കാര്യം ബാപ്ദാദ നാലു വശത്തുമുള്ള റിസള്ട്ടില് കണ്ടതാണ് ഭൂരിപക്ഷം കുട്ടികള്ക്കും ശ്രദ്ധയുണ്ടായിരുന്നു. ശതമാനം എത്ര സ്വയവും ആഗ്രഹിച്ചിരുന്നുവോ അത്രയും ഇല്ലാ, പക്ഷേ ശ്രദ്ധയുണ്ട് ഉള്ളിന്റെയുള്ളില് തീവ്ര പുരുഷാര്ത്ഥികുട്ടികള് തന്റെ പ്രതിജ്ഞയെ പൂര്ണ്ണമാക്കണം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയായിരുന്നു. മുന്നേറി മുന്നേറി ലക്ഷ്യത്തില് എത്തുക തന്നെ ചെയ്യും. കുറച്ചു പേര് ഇപ്പോഴും ഇടക്ക് അശ്രദ്ധ ഇടയ്ക്ക് ആലസ്യത്തിന് വശപ്പെട്ട് ശ്രദ്ധ കുറവാണ് നല്കുന്നത്. അവരുടെ വിശേഷിച്ച് ഒരു സ്ലോഗനാണ് - സംഭവിച്ചോളും, നചന്നോളും...... സംഭവിക്കുക തന്നെ വേണം എന്ന് പറയുന്നില്ല. നടക്കും ഇതാണ് അശ്രദ്ധ. പോകുക തന്നെ വേണം ഇതാണ് തീവ്ര പുരുഷാര്ത്ഥം. ബാപ്ദാദ പ്രതിജ്ഞകള് വളരെ കേള്ക്കുന്നുണ്ട്, തുടര്ച്ചയായി പ്രതിജ്ഞകള് വളരെ നല്ലത് ചെയ്യുന്നുണ്ട്. കുട്ടികള് പ്രതിജ്ഞ ഇത്ര നല്ല ധൈര്യത്തോടെ ചെയ്യുന്നു, ആ സമയം ബാപ്ദാദയെയും ദില്ഖുഷ് മധുരം (ഹൃദയത്തെ സന്തോഷിപ്പിക്കുന്ന മധുരം) കഴിപ്പിക്കുന്നു. ബാബയും കഴിക്കുന്നു. എന്നാല് പ്രതിജ്ഞ അര്ത്ഥം പുരുഷാര്ത്ഥത്തില് കുടുതലിലും കൂടുതല് പ്രയോജനം. പ്രയോജമമില്ലെങ്കില് പ്രതിജ്ഞയും സാര്ത്ഥകമല്ല. അതിനാല് പ്രതിജ്ഞ എടുത്തു കൊള്ളൂ എന്തായാലും ദില്ഖുഷ് മധുരം കഴിപ്പിക്കുന്നില്ലേ! ഒപ്പം തീവ്ര പുരുഷാര്ത്ഥത്തിന്റെ ലഹരിയേ അഗ്നിരൂപത്തില് കൊണ്ട് വരൂ. ജ്വാലാമുഖി ആകൂ. സമയമനുസരിച്ച് ബാക്കിയുള്ള മനസ്സിന്റെയും, സംബന്ധ സമ്പര്ക്കത്തിന്റെയും കര്മ്മകണക്കുകള് അവയെ ജ്വാലാ സ്വരൂപത്തിലൂടെ ഭസ്മമാക്കൂ. ലഹരിയുണ്ട്, ഇതില് ബാപ്ദാദ പാസാക്കുന്നു എന്നാല് ലഹരിയെ അഗ്നിരൂപത്തില് കൊണ്ട് വരൂ.

വിശ്വത്തില് ഒരു വശത്ത് അഴിമതി, ക്രൂരതയുടെ അഗ്നിയുണ്ടാകും, മറു വശത്ത് താങ്കള് കുട്ടികളുടെ പവര്ഫുള് യോഗം അതായത് ലഹരിയുടെ അഗ്നി ജ്വാലാ രൂപത്തില് ആവശ്യമാണ്. ഈ ജ്വാലാ രൂപം ഈ അഴിമതിയെ, ക്രൂരതയുടെ അഗ്നിയെ സമാപ്തമാക്കും, സര്വ്വത്മാക്കള്ക്ക് സഹയോഗം നല്കും. താങ്കളുടെ ലഹരി ജ്വാലാരൂപത്തിന്റെത് ആയിരിക്കണം അതായത് പവര്ഫുള് യോഗമായിരിക്കണം, അപ്പോള് ഈ ഓര്മ്മയുടെ അഗ്നി, ആ അഗ്നിയെ സമാപ്തമാക്കും, മറു വശത്ത് ആത്മാക്കള്ക്ക് പരമാത്മസന്ദേശത്തിന്റെ, ശീതള സ്വരൂപത്തിന്റെ അനുഭൂതി ചെയ്യിപ്പിക്കും. പരിധിയില്ലാത്ത വൈരാഗ്യ വൃത്തി പ്രജ്ജ്വലിതിമാക്കും. ഒരു വശത്ത് ഭസ്മമാക്കും മറു വശത്ത് ശീതളവുമാക്കും. പരിധിയില്ലാത്ത വൈരാഗ്യത്തിന്റെ അലകള് പരത്തും. കുട്ടികള് പറയുന്നു - എനിക്ക് യോഗമുണ്ട്, ബാബ അല്ലാതെ മറ്റാരും ഇല്ല, ഇത് വളരെ നല്ലതാണ്. പക്ഷേ സമയമനുസരിച്ച് ഇനി ജ്വാലാരൂപമാകൂ. ഓര്മ്മച്ചിഹ്നങ്ങളില് ശക്തികളുടെ ശക്തിരൂപമായി മഹാശക്തിരൂപം, സര്വ്വ ശസ്ത്രധാരിയായി കാണിച്ചിട്ടുണ്ട്, ഇനി ആ മഹാശക്തിരൂപം പ്രത്യക്ഷമാക്കൂ. പാണ്ഡവരാകട്ടെ, ശക്തികളാകട്ടെ, എല്ലാവരും സാഗരത്തില് നിന്നുള്ള ജ്ഞാന നദികളാണ്, സാഗരമല്ല, നദിയാണ്. ജ്ഞാനഗംഗകളാണ്. അപ്പോള് ജ്ഞാനഗംഗകള് ഇനി ആത്മാക്കള്ക്ക് തന്റെ ജ്ഞാനത്തിന്റെ ശീതളതയിലൂടെ പാപങ്ങളുടെ അഗ്നിയില് നിന്നും മുക്തമാക്കൂ. ഇതാണ് ഇപ്പോഴത്തെ സമയത്ത് ബ്രാഹ്മണരുടെ കര്ത്തവ്യം.

എല്ലാ കുട്ടികളും ചോദിക്കുന്നു ഈ വര്ഷം എന്ത് സേവനം ചെയ്യണം? അപ്പോള് ബാപ്ദാദ അദ്യസേവനമായി ഇതാണ് പറയുന്നത് ഇപ്പൊള് സമയമനുസരിച്ച് എല്ലാ കുട്ടികളും വാനപ്രസ്ഥ അവസ്ഥയിലാണ്, അപ്പോള് വാനപ്രസ്ഥി തന്റെ സമയം, സാധനം എല്ലാം കുട്ടികള്ക്ക് നല്കി സ്വയം വാനപ്രസ്ഥമാകുന്നു. അതുപോലെ താങ്കളെല്ലാവരും തന്റെ സമയത്തിന്റെ സമ്പത്ത്, ശ്രേഷ്ഠ സങ്കല്പ്പത്തിന്റെ സമ്പത്ത് ഇനി മറ്റുള്ളവര്ക്ക് വേണ്ടി ഉപയോഗിക്കൂ. തനിക്ക് വേണ്ടി സമയം, സങ്കല്പ്പം കുറച്ചുപയോഗിക്കൂ. മറ്റുള്ളവര്ക്ക് വേണ്ടി ഉപയോഗിക്കുന്നതിലൂടെ സ്വയവും ആ സേവനത്തിന്റെ പ്രത്യക്ഷഫലം ആഗ്രഹിക്കുന്നതിന് നിമിത്തമാകും. മനസാസേവ, വാചാസേവ, ഏറ്റവും കൂടുതല് - ബ്രാഹ്മണരാകട്ടെ, സംബന്ധ-സമ്പര്ക്കത്തില് വരുന്നവരാകട്ടെ അവര്ക്ക് എന്തെങ്കിലും മാസ്റ്റര് ദാതാവായി നല്കൂ. നിസ്വാര്ത്ഥരായി സന്തോഷം നല്കൂ, ശാന്തി നല്കൂ, ആനന്ദത്തിന്റെ അനുഭൂതി ചെയ്യിക്കൂ, സ്നേഹത്തിന്റെ അനുഭൂതി ചെയ്യിക്കൂ. നല്കണം, നല്കുക അര്ത്ഥം സ്വാഭാവികമായും ലഭിക്കുക എന്നാണ്. ആര്, ഏതു സമയത്ത്, ഏതു രൂപത്തില് സംബന്ധ-സമ്പര്ക്കത്തില് വന്നാലും എന്തെങ്കിലും കൊണ്ടുപോകണം. താങ്കള് മാസ്റ്റര് ദാതാവിന്റെ അടുക്കല് വന്നിട്ട് വെറും കൈയ്യോടെ പോകരുത്. ഏതു പോലെ ബ്രഹ്മാബാബയെ കണ്ടൂ - നടക്കുമ്പോഴും തിരിയുമ്പോഴും ഏതെങ്കിലും കുട്ടി മുന്നില് വന്നാല് എന്തെങ്കിലും അനുഭൂതി നല്കാതെ കാലിയായി പോകില്ലായിരുന്നു. ഇത് ചെക്ക് ചെയ്യൂ, ആരു വന്നുവോ, കണ്ടുവോ എന്തെങ്കിലും നല്കിയോ അതോ വെറുംകൈയ്യോടെ പോയോ? ആരു സമ്പത്തിനാല് നിറഞ്ഞിരിക്കുന്നുവോ അവര്ക്ക് കൊടുക്കാതിരിക്കാന് സാധിക്കില്ല. അളവറ്റ, അഖണ്ഡ ദാതാവാകൂ. മറ്റുള്ളവര് ചോദിക്കരുത്. ദാതാവൊരിക്കലും ഇവര് ചോദിക്കട്ടെ അപ്പോള് കൊടുക്കാം എന്ന് നോക്കില്ല. അളവറ്റ മഹാദാനി, മഹാദാതാവ് സ്വമേധയാ ആണ് നല്കുന്നത്. അപ്പോള് അദ്യ സേവനം ഈ വര്ഷം - മഹാന് ദാതാവിന്റെതാകൂ. താങ്കള് ദാതാവില് നിന്നും ലഭിച്ചത് നല്കുന്നു. ബ്രാഹ്മണര് ഭിക്ഷ യാചിക്കുന്നവര് അല്ല എന്നാല് സഹയോഗിയാണ്. അപ്പോള് പരസ്പരം ബ്രാഹ്മണര്ക്ക് ദാനമല്ല നല്കുന്നത് സഹയോഗം നല്കണം. ഇതാണ് അദ്യ നമ്പറിലുള്ള സേവനം. ഒപ്പം ബാപ്ദാദ വിദേശത്തെ കുട്ടികളുടെ സന്തോഷവാര്ത്ത കേട്ടു, ബാപ്ദാദ കണ്ടൂ, ആര്ക്കാണോ ഈ സൃഷ്ടിയില് സന്ദേശം പരത്തുന്നതിനു നിമിത്തമായി മൈക് എന്ന പേര് കൊടുത്തിരിക്കുന്നത്, വിദേശി കുട്ടികള് പരസ്പരം ഈ കാര്യം ചെയ്തു, പ്ലാനുണ്ടാക്കിയെങ്കില് പ്രാക്ടിക്കലും നടക്കുക തന്നെ ചെയ്യും. എന്നാല് ഭാരതത്തിലുള്ള പതിമൂന്ന് സോണുകള്, ഓരോ സോണില് നിന്നും കുറഞ്ഞത് ഒരാളെങ്കിലും വിശേഷ നിമിത്ത സേവാധാരിയാകണം, അവരെ മൈക്ക് എന്നോ എന്തെന്നോ പറയാം, സന്ദേശം പരത്തുന്നതിനു ആരെയെങ്കിലും നിമിത്തമാക്കൂ, ഇത് ബാപ്ദാദ ഏറ്റവും കുറവാണ് പറഞ്ഞത് എന്നാല് വലിയ വലിയ ദേശങ്ങളില് ഇങ്ങനെ നിമിത്തമാകുന്നവര് ഉണ്ടെങ്കില് സോണുകാര് മാത്രമല്ല വലിയ ദേശങ്ങളില് നിന്നും ഇങ്ങനെ തയ്യാറാക്കി പ്രോഗ്രാം ഉണ്ടാക്കണം. ബാപ്ദാദ വിദേശത്തെ കുട്ടികള്ക്ക് ഉള്ളിന്റെ ഉള്ളില് നിന്നും ആശംസകള് നല്കി, ഇപ്പൊള് വായിലൂടെയും നല്കുന്നു പ്രാക്ടിക്കലില് കൊണ്ട് വരാനുള്ള പ്ലാന് ആദ്യം ബാപ്ദാദയുടെ മുന്നില് കൊണ്ട് വന്നു. അല്ലെങ്കിലും ബാപ്ദാദയ്ക്കറിയാം ഭാരതത്തില് ഒന്നുകൂടി സഹജമാണ് എന്നാല് ഇനി ഒന്നുകൂടി ക്വാളിറ്റി സേവനം ചെയ്തു സഹയോഗികളെ സമീപം കൊണ്ട് വരൂ. വളരെ സഹയോഗികളുണ്ട് എന്നാല് സംഘടനയില് അവരെ ഒന്ന് കൂടി സമീപം കൊണ്ട് വരൂ.

ഒപ്പത്തിനൊപ്പം ബ്രാഹ്മണാത്മക്കളില് ഒന്നുകൂടി സമീപത കൊണ്ട് വരുന്നതിനു, ഓരോ വശത്ത് നിന്നും മധുബനില് നിന്നും നാലു ഭാഗത്തും ജ്വാല സ്വരൂപത്തിന്റെ വായുമണ്ഡലമുണ്ടാക്കുന്നതിന്, ഭട്ഠി എന്ന് പറഞ്ഞാലും ശരി അത് ചെയ്യൂ, പരസ്പരം സംഘടിതമായി ആത്മീയ സംഭാഷണം നടത്തി ജ്വാല സ്വരൂപത്തിന്റെ അനുഭവം ചെയ്യിപ്പിക്കൂ, മുന്നോട്ട് നയിക്കൂ. ഈ സേവനത്തില് മുഴുകുമ്പോള് കൊച്ചു കൊച്ചു കാര്യങ്ങളുണ്ടല്ലോ - സമയമെടുക്കുന്ന, പരിശ്രമമെടുക്കുന്ന, നിരാശപ്പെടുത്തുന്നതെല്ലാം ജ്വാലാമുഖി ഹൈയസ്റ്റ് സ്ഥിതിയാണ് അതിനു മുന്നില് ഇവയ്ക്ക് സമയം കൊടുക്കുന്നത്, പരിശ്രമിക്കുന്നത്, ഒരു പാവകളിയെ പോലെ അനുഭവപ്പെടും. സ്വതവേയും സഹജവുമായി സുരക്ഷിതമായിത്തീരും. ബാപ്ദാദ പറഞ്ഞിരുന്നില്ലെ ഏറ്റവും കൂടുതല് ബാപ്ദാദയ്ക്ക് ദയ വരുന്നത് മാസ്റ്റര് സര്വ്വ ശക്തിവാനായ കുട്ടികളായിട്ട് ചെറിയ ചെറിയ കാര്യങ്ങളില് പരിശ്രമിക്കുന്നത് കാണുമ്പോഴാണ്. ജ്വാലമുഖി രൂപത്തില് സ്നേഹം കുറവാണ് അപ്പോഴാണ് പരിശ്രമം തോന്നുന്നത്. അപ്പോള് ഇനി പരിശ്രമത്തില് നിന്നും മുക്തമാകൂ, അശ്രദ്ധരാകരുത് എന്നാല് പരിശ്രമത്തില് നിന്നും മുക്തമാകണം. പരിശ്രമിക്കണ്ടല്ലോ അപ്പോള് കിടന്നുറങ്ങാം ഇങ്ങനെ ചിന്തിക്കരുത്. എന്നാല് സ്നേഹം കൊണ്ട് പരിശ്രമം തീര്ക്കൂ. അശ്രദ്ധ കൊണ്ടല്ല. മനസ്സിലായോ! എന്ത് ചെയ്യണമെന്ന്?

ഇപ്പൊള് ബാപ്ദാദയ്ക്ക് വരുക തന്നെ വേണമല്ലോ. ബാപ്ദാദ വരുമോ ഇല്ലയോ? ബാപ്ദാദ ഇല്ലെന്നൊരിക്കലും പറയുന്നില്ലല്ലോ, ശരി ഉവ്വ്, ശരി ഉവ്വ് (ഹാം ജി) പറയുന്നു. കുട്ടികള് പറയുന്നു ഹജുര് അതായത് അധികാരി, ബാബ പറയുന്നു ശരി ഹാജര്. അപ്പോള് മനസ്സിലായോ എന്ത് ചെയ്യണമെന്ന്, എന്ത് ചെയ്യരുതെന്ന്. പരിശ്രമത്തെ പ്രേമം കൊണ്ട് മുറിക്കൂ. ഇനി പരിശ്രമമുക്ത വര്ഷം ആഘോഷിക്കൂ - പ്രേമത്തോടെ, അലസമായല്ല. ഇത് ഉറപ്പിച്ചു ഓര്മ്മിക്കണം - ആലസ്യം പാടില്ല.

ശരി, എല്ലാ സങ്കല്പ്പവും പൂര്ണ്ണമായോ? എന്തെങ്കിലും ബാക്കിയുണ്ടോ? ജനകിനോട് (ദാദി ജാനകിയോട്) ചോദിക്കട്ടെ എന്തെങ്കിലും ബാക്കിയുണ്ടോ? ദാദി പുഞ്ചിരിക്കുകയാണ്. കളി പൂര്ത്തിയായോ? ഈ ഓപറേഷനും എന്താണ്? കളിയോ കളിയാണ്. കളി നന്നയിരുന്നില്ലെ!

(ഡ്രില്) സെക്കന്ഡില് ബിന്ദു സ്വരൂപമായി മനസ്സിനെയും ബുദ്ധിയെയും ഏകാഗ്രമാക്കുന്ന അഭ്യാസം തുടര്ച്ചയായി ചെയ്യൂ. സ്റ്റോപ്പ് എന്ന് പറഞ്ഞു സെക്കന്ഡില് വ്യര്ത്ഥ ദേഹ-ബോധത്തില് നിന്നും മനസ്സ്-ബുദ്ധി ഏകാഗ്രമാകണം. ഇങ്ങനെയുള്ള കണ്ട്രോളിങ് പവര്(നിയന്ത്രണ ശക്തി) മുഴുവന് ദിവസവും ഉപയോഗിച്ച് നോക്കൂ. പിന്നെ ഓര്ഡര് ചെയ്തൂ കണ്ട്രോള് എന്ന് പക്ഷേ രണ്ടു മിനിട്ടിനു ശേഷമാണ് കണ്ട്രോള് ആയത്, അഞ്ച് മിനിട്ടിനു ശേഷമാണ് കണ്ട്രോള് ആയത് ഇങ്ങനെയാകരുത് അതിനാല് ഇടക്കിടെ കണ്ട്രോളിംഗ് പവര് ഉപയോഗിച്ച് നോക്കൂ. സെക്കന്ഡില് നടക്കുന്നു, മിനുട്ടില് നടക്കുന്നു, കൂടുതല് മിനുറ്റെടുക്കുന്നു, ഇതെല്ലാം ചെക്ക് ചെയ്യൂ. ഇപ്പൊള് എല്ലാവര്ക്കും മൂന്ന് മാസത്തെ ചാര്ട്ട് ഒന്നുകൂടി പക്കാ ആക്കണം. സര്ട്ടിഫിക്കറ്റ് എടുക്കണം. ആദ്യം സ്വയം തനിക്ക് തന്നെ സര്ട്ടിഫിക്കറ്റ് നല്കണം, പിന്നെ ബാപ്ദാദ തരും. ശരി!

നാലു ഭാഗത്തുമുള്ള പരമാത്മ പാലനയുടെ അധികാരി ആത്മാക്കള്ക്ക്, പരമാത്മ പഠിത്തത്തിന്റെ അധികാരിയായ ശ്രേഷ്ഠ ആത്മാക്കള്ക്ക്, പരമാത്മ പ്രാപ്തികള് കൊണ്ട് സമ്പന്നമായ ആത്മാക്കള്ക്ക്, സദാ ബിന്ദുവിന്റെ വിധിയിലൂടെയുള്ള തീവ്ര പുരുഷാര്ത്ഥീ ആത്മാക്കള്ക്ക്, സദാ പരിശ്രമത്തില് നിന്നും മുക്തമായിരിക്കുന്ന സ്നേഹത്തില് അലിഞ്ഞിരിക്കുന്ന കുട്ടികള്ക്ക്, ജ്വാലാ സ്വരൂപ വിശേഷ ആത്മാക്കള്ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണയും നമസ്തേയും.

വരദാനം :-
ശുദ്ധവും സമര്ത്ഥവുമായ സങ്കല്പങ്ങളുടെ ശക്തിയാല് വ്യര്ത്ഥ വൈബ്രേഷനെ സമാപ്തമാക്കുന്ന സത്യമായ സേവാധാരി ഭവ:

പറയാറുണ്ട് സങ്കല്പ്പത്തിലൂടെ സൃഷ്ടി ഉണ്ടാക്കാമെന്ന്. എപ്പോള് ദുര്ബലവും വ്യര്ത്ഥവുമായ സങ്കല്പ്പം രചിക്കുന്നുവോ അപ്പോള് വ്യര്ത്ഥ വായുമണ്ഡലത്തിന്റെ സൃഷ്ടിയുണ്ടാകുന്നു. ആര് തന്റെ ശുദ്ധ ശക്തിശാലി സങ്കല്പ്പങ്ങള് കൊണ്ട് പഴയ വൈബ്രേഷനെയും സമാപ്തമാക്കുന്നുവോ അവരാണ് സത്യമായ സേവാധാരി. ഏതു പോലെ സയന്സുകാര് ആയുധം കൊണ്ട് ആയുധം നശിപ്പിക്കുന്നു, ഒരു വിമാനം കൊണ്ട് മറ്റു വിമാനം വീഴ്ത്തുന്നു ഇങ്ങനെ താങ്കളുടെ ശുദ്ധവും സമര്ത്ഥവുമായ സങ്കല്പ്പത്തിന്റെ വൈബ്രേഷന്, വ്യര്ത്ഥ വൈബ്രേഷനെ സമാപ്തമാക്കണം ഇനി ഇങ്ങനെയുള്ള സേവനം ചെയ്യൂ.

സ്ലോഗന് :-
വിഘ്നമാകുന്ന സ്വര്ണ്ണ സൂക്ഷ്മ നൂലുകളില് നിന്നും മുക്തമാകൂ, മുക്തീ വര്ഷം ആഘോഷിക്കൂ.

സൂചന:- ഇന്ന് മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച്ച അന്താരാഷ്ട്ര യോഗ ദിവസമാണ്, എല്ലാ ബ്രഹ്മാവത്സരും സംഘടിതരൂപത്തില് വൈകിട്ട് 6.30 മുതല് 7.30 വരെ വിശേഷിച്ച് തന്റെ പൂജ്യ സ്വരൂപത്തില് സ്ഥിതമായി സ്വയം തന്നെ ഇഷ്ട ദേവന് ഇഷ്ട ദേവിയെന്ന് മനസ്സിലാക്കി തന്റെ ഭക്തരുടെ മനോകാമനകള് പൂര്ത്തിയാക്കണം, ദൃഷ്ടിയിലൂടെ സായൂജ്യമാക്കുന്ന, ദര്ശനീയ മൂര്ത്തിയായി സര്വ്വര്ക്കും ദര്ശനം നല്കി കൊണ്ട് പ്രസന്നമാക്കുന്ന സേവനം ചെയ്യണം.