22.04.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- സര്വ്വരുടേയും സദ്ഗതി ദാതാവ് ഒരേയൊരു ബാബയാണ്, ബാബയെപോലെ നിഷ്കാമ സേവനം ചെയ്യാന് മറ്റാര്ക്കും സാധിക്കില്ല.

ചോദ്യം :-
പുതിയ ലോകം സ്ഥാപിക്കുന്നതിനായി ബാബയ്ക്ക് ഏതൊരു പരിശ്രമമാണ് ചെയ്യേണ്ടി വരുന്നത്?

ഉത്തരം :-
തീര്ത്തും അജാമിലനു സമാനമായ പാപികളെ വീണ്ടും ലക്ഷ്മീ നാരായണന്മാരെപ്പോലുള്ള പുണ്യ ദേവതയാക്കി മാറ്റുന്നതിനുള്ള പരിശ്രമം ബാബയ്ക്കു ചെയ്യേണ്ടിവരുന്നു. നിങ്ങള് കുട്ടികളെ ദേവതയാക്കി മാറ്റാന് ബാബ പരിശ്രമിക്കുന്നു. ബാക്കി സര്വ്വാത്മാക്കളെയും ശാന്തിധാമത്തിലേയ്ക്ക് പോകുന്നു. എല്ലാവര്ക്കും തന്റെ കര്മ്മ-കണക്കുകളെ തീര്പ്പാക്കി യോഗ്യരായി മാറി തിരിച്ച് വീട്ടിലേയ്ക്ക് പോകണം.

ഗീതം :-
ഈ പാപത്തിന്റെ ലോകത്തില് നിന്നും.......

ഓംശാന്തി.  
മധുര മധുരമായ ആത്മീയ കുട്ടികള് ഗീതം കേട്ടോ. കുട്ടികള്ക്ക് അറിയാം ഇത് പാപത്തിന്റെ ലോകമാണ്. പുതിയ ലോകം പുണ്യത്തിന്റെ ലോകമാണ്. അവിടെ പാപമുണ്ടാകില്ല. അത് രാമരാജ്യമാണ്, ഇത് രാവണരാജ്യവും. ഈ രാവണ രാജ്യത്തില് എല്ലാവരും പതിതരും ദുഃഖികളുമാണ്. അതിനാലാണ് വിളിക്കുന്നത്- അല്ലയോ പതിതപാവനാ വന്ന് ഞങ്ങളെ പാവനമാക്കൂ. എല്ലാ ധര്മ്മത്തിലുള്ളവരും വിളിക്കുന്നുണ്ട്- ഓ ഗോഡ്ഫാദര് വന്ന് ഞങ്ങളെ രക്ഷിക്കൂ, വഴികാട്ടിയാകൂ. ബാബ വരുമ്പോള് സൃഷ്ടിയില് ഏതെല്ലാം ധര്മ്മങ്ങളുണ്ടോ, എല്ലാവരേയും കൂടെക്കൊണ്ടുപോകും. ഈ സമയത്ത് എല്ലാവരും രാവണ രാജ്യത്തിലാണ്. എല്ലാ ധര്മ്മത്തിലുള്ളവരേയും തിരിച്ച് ശാന്തിധാമത്തിലേയ്ക്ക് കൊണ്ടുപോകും. എല്ലാവരുടേയും വിനാശമുണ്ടാകണം. ബാബ ഇവിടെ വന്ന് കുട്ടികളെ സുഖധാമത്തിലേയ്ക്ക് പോകുന്നതിന് യോഗ്യരാക്കി മാറ്റുകയാണ്. എല്ലാവരുടേയും മംഗളം ചെയ്യുകയാണ്, അതിനാല് ഒരാളെ മാത്രമാണ് സര്വ്വരുടേയും സദ്ഗതി ദാതാവ്, സര്വ്വരുടേയും മംഗളം ചെയ്യുന്നവര് എന്ന് പറയുന്നത്. ബാബ പറയുന്നു ഇപ്പോള് നിങ്ങള്ക്ക് തിരിച്ച് പോകണം. എല്ലാ ധര്മ്മത്തിലുള്ളവര്ക്കും ശാന്തിധാമം അഥവാ നിര്വ്വാണ ധാമത്തിലേയ്ക്ക് പോകണം അവിടെയാണ് എല്ലാ ആത്മാക്കളും ശാന്തമായിരിക്കുന്നത്. രചയിതാവായ പരിധിയില്ലാത്ത ബാബയാണ് വന്ന് എല്ലാവര്ക്കും മുക്തിയും ജീവന്മുക്തിയും നല്കുന്നത്. അതിനാല് ആ ഒരേയൊരു ഗോഡ്ഫാദറിന്റെ മഹിമയാണ് ചെയ്യേണ്ടത്. ആരാണോ വന്ന് എല്ലാവരുടേയും സേവനം ചെയ്യുന്നത്, അവരെയാണ് ഓര്മ്മിക്കേണ്ടത്. ബാബ സ്വയം മനസ്സിലാക്കിത്തരുന്നു ഞാന് ദൂരദേശമായ പരമധാമത്തില് വസിക്കുന്നവനാണ്. ഏറ്റവും ആദ്യം ഉണ്ടായിരുന്ന ആദി സനാതന ദേവീദേവതാ ധര്മ്മം ഇപ്പോള് ഇല്ല അതിനാലാണ് എന്നെ വിളിക്കുന്നത്. ഞാന് വന്ന് മുഴുവന് കുട്ടികളേയും തിരികെക്കൊണ്ടുപോകും. ഇപ്പോള് ഹിന്ദു എന്നത് ഒരു ധര്മ്മമല്ല. സത്യത്തില് അത് ദേവീ ദേവതാ ധര്മ്മമാണ്. പക്ഷേ പവിത്രമല്ലാത്തതിനാല് സ്വയം ദേവതയെന്ന് എന്ന് പറയുന്നതിനു പകരം ഹിന്ദു എന്നു പറയുന്നു. ഹിന്ദു ധര്മ്മത്തിന്റെ സ്ഥാപകനായി ആരും തന്നെയില്ല. ഗീത സര്വ്വശാസ്ത്ര ശിരോമണിയാണ്. അത് ഭഗവാനാല് ഉച്ചരിക്കപ്പെട്ടതാണ്. ഭഗവാന് ഒരാളെ മാത്രമാണ് ഗോഡ് ഫാദര് എന്ന് വിളിക്കുന്നത്. ശ്രീകൃഷ്ണനേയോ ലക്ഷ്മീ നാരായണന്മാരേയോ ഗോഡ് ഫാദര് എന്നോ പതിതപാവനന് എന്നോ വിളിക്കില്ല. അവര് രാജാവും റാണിയുമാണ്. അവരെ ഇങ്ങനെയാക്കി മാറ്റിയത് ആരാണ്? ബാബ. ബാബ ആദ്യം പുതിയ ലോകം രചിക്കുന്നു ഇവര് അതിന്റെ അധികാരികളാകുന്നു. എങ്ങനെയാണ് ആയത് ഇത് ഒരു മനുഷ്യനും അറിയില്ല. വലിയ വലിയ ലക്ഷാധിപതികള് ക്ഷേത്രങ്ങള് നിര്മ്മിക്കുന്നു. അവരോട് ചോദിക്കണം- ഇവര് ഈ വിശ്വരാജ്യം എങ്ങനെയാണ് പ്രാപ്തമാക്കിയത്? എങ്ങനെ അധികാരിയായി? ഒരിയ്ക്കലും ആര്ക്കും പറയാന് സാധിക്കില്ല. ഇത്രയും ശ്രേഷ്ഠമായ ഫലം ലഭിക്കാന് ഇവര് എന്ത് കര്മ്മമാണ് ചെയ്തത്? ഇപ്പോള് ബാബ മനസ്സിലാക്കിത്തരുന്നു- നിങ്ങള് നിങ്ങളുടെ ധര്മ്മത്തെ മറന്നിരിക്കുന്നു. ആദി സനാതന ദേവീദേവതാ ധര്മ്മത്തെ അറിയാത്തതു കാരണം മറ്റു ധര്മ്മങ്ങളിലേയ്ക്ക് പരിവര്ത്തനപ്പെട്ടു. അവര് തന്റെ ശരിയായ ധര്മ്മത്തിലേയ്ക്ക് തിരിച്ചുവരും. ആരാണോ ആദിസനാതന ദേവീ-ദേവതാ ധര്മ്മത്തിലുള്ളത്, അവര് വീണ്ടും തന്റെ ധര്മ്മത്തിലേയ്ക്ക് വരും. ക്രിസ്തു ധര്മ്മത്തിലുള്ളവരാണെങ്കില് വീണ്ടും ക്രിസ്തു ധര്മ്മത്തിലേയ്ക്ക് തിരിച്ചുവരും. ആദി സനാതന ദേവീദേവതാ ധര്മ്മത്തിന്റെ തൈ നട്ടുകൊണ്ടിരിക്കുകയാണ്. ആര് ഏത് ധര്മ്മത്തിലേതാണോ അവര്ക്ക് ആ ധര്മ്മത്തിലേയ്ക്കു തന്നെ വരണം. ഇത് വൃക്ഷമാണ്, ഇതിന് പ്രധാനമായി മൂന്ന് ശാഖകളുണ്ട് പിന്നീട് അതില് നിന്നും വൃദ്ധി ഉണ്ടാകുന്നു. മറ്റാര്ക്കും ഈ അറിവ് നല്കാന് സാധിക്കില്ല. ഇപ്പോള് ബാബ പറയുന്നു നിങ്ങള് നിങ്ങളുടെ ധര്മ്മത്തിലേയ്ക്ക് വരൂ. ചിലര് പറയുന്നു ഞാന് സന്യാസ ധര്മ്മത്തിലേയ്ക്ക് പോവുകയാണ്, രാമകൃഷ്ണ പരമഹംസന്റെ ശിഷ്യനാണ്. ഇപ്പോള് അത് നിവൃത്തിമാര്ഗ്ഗമാണ്, നിങ്ങള് പ്രവൃത്തി മാര്ഗ്ഗത്തിലുള്ളവരാണ്. ഗൃഹസ്ഥ മാര്ഗ്ഗത്തിലുള്ളവര്ക്ക് എങ്ങനെ നിവൃത്തി മാര്ഗ്ഗത്തിലുള്ളവരുടെ ശിഷ്യന്മാരാകാന് സാധിക്കും! നിങ്ങള് ആദ്യം പ്രവൃത്തി മാര്ഗ്ഗത്തില് പവിത്രമായിരുന്നു. പിന്നീട് രാവണനിലൂടെ നിങ്ങള് അപവിത്രമായി മാറി. ഈ കാര്യങ്ങള് ബാബ മനസ്സിലാക്കിത്തരികയാണ്. നിങ്ങള് ഗൃഹസ്ഥാശ്രമത്തിലുള്ളവരാണ്, നിങ്ങള്ക്ക് ഭക്തിയും ചെയ്യണം. ബാബ വന്ന് ഭക്തിയുടെ ഫലമായി സദ്ഗതി നല്കുന്നു. ധര്മ്മമാണ് ശക്തി- എന്ന് പറയാറുണ്ട്. ബാബ ധര്മ്മം സ്ഥാപിക്കുകയാണ്. നിങ്ങള് മുഴുവന് വിശ്വത്തിന്റേയും അധികാരിയാകുന്നു. ബാബയില് നിന്നും നിങ്ങള്ക്ക് എത്ര ശക്തിയാണ് ലഭിക്കുന്നത്. ഒരേ ഒരു സര്വ്വശക്തിവാനായ ബാബയാണ് വന്ന് എല്ലാവര്ക്കും സദ്ഗതി നല്കുന്നത് ബാക്കി ആര്ക്കും തന്നെ സദ്ഗതി നല്കാനും സാധിക്കില്ല, നേടാനും സാധിക്കില്ല. ഇവിടെത്തന്നെ വൃദ്ധിയുണ്ടായിക്കൊണ്ടിരിക്കും. തിരിച്ച് പോകാന് ആര്ക്കും സാധിക്കില്ല. ബാബ പറയുന്നു ഞാന് സര്വ്വ ധര്മ്മങ്ങളുടേയും സേവാധാരിയാണ്, വന്ന് എല്ലാവര്ക്കും സദ്ഗതി നല്കുന്നു. സദ്ഗതി എന്നു പറയുന്നത് സത്യയുഗത്തേയാണ്. മുക്തി ശാന്തിധാമത്തിലാണ്. അപ്പോള് ആരാണ് ഏറ്റവും വലുത്? അച്ഛന് പറയുന്നു- അല്ലയോ ആത്മാക്കളേ നിങ്ങള് എല്ലാവരും സഹോദരങ്ങളാണ്, എല്ലാവര്ക്കും ബാബയില് നിന്നും സമ്പത്ത് ലഭിക്കുന്നു. വന്ന് എല്ലാവരേയും അവരവരുടേതായ സെക്ഷനിലേയ്ക്ക് തിരിച്ച് പോകുന്നതിന് യോഗ്യരാക്കി മാറ്റുന്നു. യോഗ്യരായി മാറുന്നില്ലെങ്കില് ശിക്ഷകള് അനുഭവിക്കേണ്ടി വരുന്നു. കണക്കുകളെല്ലാം തീര്പ്പാക്കിയ ശേഷമാണ് തിരിച്ചുപോകുന്നത്. അതാണ് ശാന്തിധാമം ശേഷമുള്ളതാണ് സുഖധാമം.

ബാബ പറയുന്നു ഞാന് വന്ന് പുതിയ ലോകം സ്ഥാപിക്കുകയാണ്, ഇതില് പരിശ്രമിക്കേണ്ടി വരുന്നു. തീര്ത്തും അജാമിലനു സമാനമായ പാപികളെ ഇങ്ങനെയുള്ള ദേവീദേവതകളാക്കി മാറ്റുന്നു. നിങ്ങള് വാമമാര്ഗ്ഗത്തിലേയ്ക്ക് എപ്പോള് പോയോ അപ്പോള് മുതല് നിങ്ങള് പടികള് ഇറങ്ങിക്കൊണ്ടിരിക്കുന്നു. ഈ 84 ജന്മങ്ങളുടെ ഏണിപ്പടി താഴേയ്ക്ക് ഇറങ്ങാനുള്ളതുതന്നെയാണ്. സതോപ്രധാനത്തില് നിന്നും സതോ, രജോ, തമോ.... ഇപ്പോള് ഇതാണ് സംഗമം. ബാബ പറയുന്നു ഞാന് വരുന്നതുതന്നെ ഒരേയൊരു പ്രാവശ്യമാണ്. ഞാന് ഏതെങ്കിലും ഇബ്രാഹിമിന്റേയോ ബുദ്ധന്റേയോ ശരീരത്തിലല്ല വരുന്നത്. ഞാന് പുരുഷോത്തമ സംഗമയുഗത്തിലാണ് വരുന്നത്. ഇപ്പോള് പറയുന്നു ബാബയെ ഫോളോ ചെയ്യൂ. ബാബ പറയുന്നു നിങ്ങള് സര്വ്വാത്മാക്കളും എന്നെയാണ് ഫോളോ ചെയ്യേണ്ടത്. എന്നെ മാത്രം ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ പാപം യോഗാഗ്നിയില് ഭസ്മമാകും. ഇതിനെയാണ് യോഗാഗ്നി എന്നു പറയുന്നത്. നിങ്ങളാണ് സത്യം സത്യമായ ബ്രാഹ്മണര്. നിങ്ങള് കാമചിതയില് നിന്നും ഇറങ്ങി ജ്ഞാനചിതയില് ഇരിക്കുകയാണ്. ഇത് മനസ്സിലാക്കിത്തരുന്നത് ഒരേ ഒരു ബാബയാണ്. ക്രിസ്തു, ബുദ്ധന് മുതലായ എല്ലാവരും ആ ഒരാളെത്തന്നെയാണ് ഓര്മ്മിച്ചത്. എന്നാല് ബാബയെ യഥാര്ത്ഥത്തില് ആര്ക്കും അറിയില്ല. ഇപ്പോള് നിങ്ങള് ആസ്തികരായി മാറി. രചയിതാവിനേയും രചനയേയും നിങ്ങള് ബാബയിലൂടെ അറിഞ്ഞു. ഋഷി മുനിമാര് എല്ലാവരും ഇതല്ല, ഇതല്ല എന്നാണ് പറഞ്ഞത്, ഞങ്ങള്ക്ക് അറിയില്ല എന്ന് പറയുമായിരുന്നു. സ്വര്ഗ്ഗമാണ് സത്യഖണ്ഢം അവിടെ ദുഃഖമെന്ന പേരുപോലുമില്ല. ഇവിടെ എത്ര ദുഃഖമാണ്. ആയുസ്സും വളരെ കുറവാണ്. ദേവതകളുടെ ആയുസ്സ് എത്ര വലുതാണ്. അവരാണ് പവിത്ര യോഗികള്. ഇവിടെയുള്ളത് അപവിത്ര ഭോഗികളാണ്. ഏണിപ്പടി ഇറങ്ങിവരുന്തോറും ആയുസ്സും കുറഞ്ഞുവന്നു. അകാലമൃത്യുവും സംഭവിക്കുന്നു. ബാബ നിങ്ങളെ ഇങ്ങനെയാക്കി മാറ്റുകയാണ്, 21 ജന്മങ്ങളിലേയ്ക്ക് നിങ്ങള് രോഗിയായി മാറില്ല. അതിനാല് ഇങ്ങനെയുള്ള ബാബയില് നിന്നും സമ്പത്ത് എടുക്കണം. ആത്മാവിനെ എത്രത്തോളം വിവേകശാലിയാക്കി മാറ്റണം. ബാബ ഇങ്ങനെയുള്ള സമ്പത്താണ് നല്കുന്നത് അതിനാല് അവിടെ ഒരു ദുഃഖവുമുണ്ടാകില്ല. നിങ്ങളുടെ കരച്ചിലും നിലവിളിയും എല്ലാം സമാപ്തമാകും. എല്ലാവരും അഭിനേതാക്കളാണ്. ആത്മാവ് ഒരു ശരീരം വിട്ട് അടുത്തത് എടുക്കുന്നു. ഇതും ഡ്രാമയാണ്. ബാബ കര്മ്മം, അകര്മ്മം, വികര്മ്മം എന്നിവയുടെ ഗതിയും മനസ്സിലാക്കിത്തരുന്നു. കൃഷ്ണന്റെ ആത്മാവ് 84 ജന്മങ്ങള് എടുത്ത് ഇപ്പോള് അന്തിമത്തില് അതേ ജ്ഞാനം കേട്ടുകൊണ്ടിരിക്കുകയാണ്. ബ്രഹ്മാവിന്റെ പകല്, ബ്രഹ്മാവിന്റെ രാത്രി എന്ന് പാടിയിട്ടുണ്ട്. ബ്രഹ്മാവിന്റെ രാത്രിയും പകലും ബ്രാഹ്മണരുടേതുമാണ്. ഇപ്പോള് നിങ്ങളുടെ പകല് വരാന് പോവുകയാണ്. മഹാശിവരാത്രി എന്നു പറയാറുണ്ട്. ഇപ്പോള് ഭക്തിയുടെ രാത്രി പൂര്ത്തിയായി ജ്ഞാനത്തിന്റെ ഉദയമുണ്ടാവുകയാണ്. ഇപ്പോഴാണ് സംഗമം. ഇപ്പോള് നിങ്ങള് വീണ്ടും സ്വര്ഗ്ഗവാസിയായി മാറുകയാണ്. അന്ധകാരം നിറഞ്ഞ രാത്രിയില് ഒരുപാട് അലഞ്ഞു, ക്ഷീണിച്ചു, പൈസയും കളഞ്ഞു. ഇപ്പോള് ബാബ പറയുന്നു ഞാന് വന്നിരിക്കുകയാണ് നിങ്ങളെ ശാന്തിധാമം സുഖധാമത്തിലേയ്ക്ക് കൊണ്ടുപോകാന്. നിങ്ങള് സുഖധാമത്തില് വസിക്കുന്നവരായിരുന്നു. 84 ജന്മങ്ങള്ക്കുശേഷം ദുഃഖത്തില് വന്ന് പെട്ടിരിക്കുന്നു. അപ്പോഴാണ് വിളിക്കുന്നത്- ഭഗവാനേ ഈ പഴയ ലോകത്തിലേയ്ക്ക് വരൂ. ഇത് നിങ്ങളുടെ ലോകമല്ല. നിങ്ങള് ഇപ്പോള് യോഗബലത്തിലൂടെ നിങ്ങളുടെ ലോകം സ്ഥാപിക്കുകയാണ്. നിങ്ങള്ക്ക് ഇപ്പോള് ഡബിള് അഹിംസകരായി മാറണം. കാമ വികാരിയായി മാറരുത്, കലഹിക്കുകയോ വഴക്കിടുകയോ ചെയ്യരുത്. ബാബ പറയുന്നു ഞാന് ഓരോ 5000 വര്ഷങ്ങള്ക്കുശേഷവും വരുന്നു. ഈ കല്പം 5000 വര്ഷത്തിന്റേതാണ്, അല്ലാതെ ലക്ഷക്കണക്കിന് വര്ഷങ്ങളുടേതല്ല. അഥവാ ലക്ഷക്കണക്കിന് വര്ഷങ്ങളുടേതാണെങ്കില് ഇവിടെയുള്ള ജനസംഖ്യ കൂടുതലായിരിക്കും. അപവാദം പറഞ്ഞുകൊണ്ടിരിക്കുകയാണ് അതിനാലാണ് ബാബ പറയുന്നത് ഞാന് കല്പ കല്പം വരുന്നു, എനിക്കും ഡ്രാമയില് പാര്ട്ടുണ്ട്. പാര്ട്ടില്ലാതെ എനിക്കും ഒന്നും ചെയ്യാന് സാധിക്കില്ല. ഞാനും ഡ്രാമയുടെ ബന്ധനത്തിലാണ്. വരുന്നത് കൃത്യം സമയത്തിലാണ്, മന്മനാഭവ. പക്ഷേ ഇതിന്റെ അര്ത്ഥം ആര്ക്കും അറിയില്ല. അച്ഛന് പറയുന്നു ദേഹത്തിന്റെ മുഴുന് സംബന്ധങ്ങളേയും ഉപേക്ഷിച്ച് മനസ്സ് എന്നില് അര്പ്പിക്കു എങ്കില് എല്ലാവരും പാവനമായി മാറും. കുട്ടികള് ബബയെ ഓര്മ്മിക്കുന്നതിനുള്ള പരിശ്രമം ചെയ്തുകൊണ്ടിരിക്കുന്നു.

ഇതാണ് ഈശ്വരീയ വിശ്വവിദ്യാലയം. ഇങ്ങനെയുള്ള മറ്റൊരു വിദ്യാലയം ഉണ്ടാകുകയില്ല. ഇവിടെ ഈശ്വരീയ പിതാവ് വന്ന് മുഴുവന് വിശ്വത്തേയും പരിവര്ത്തനപ്പെടുത്തുന്നു. നരകത്തില് നിന്നും സ്വര്ഗ്ഗമാക്കി മാറ്റുന്നു, അതിന്മേല് നിങ്ങള് രാജ്യം ഭരിക്കുന്നു. ഇപ്പോള് ബാബ പറയുന്നു എന്നെ ഓര്മ്മിക്കു എങ്കില് നിങ്ങള് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറും. ഇതാണ് ബാബയുടെ ഭാഗ്യശാലിയായ രഥം, ഇതിലാണ് ബാബ വന്ന് പ്രവേശിക്കുന്നത്. ശിവജയന്തിയും ആരും അറിയുന്നില്ല. അവര് പറയുന്നത് പരമാത്മാവ് നാമരൂപങ്ങളില് നിന്നും വേറിട്ടതാണ് എന്നാണ്. അല്ല, നാമ രൂപത്തില് നിന്നും വേറിട്ട് ഒരു വസ്തു ഉണ്ടാകില്ല. ഇത് ആകാശമാണ് എന്ന് പറയാറുണ്ട്, അപ്പോള് പേരായില്ലേ. ചക്രവാളമാണ്, എന്നാല് അതിനും പേരുണ്ടല്ലോ. അതിനാല് ബാബയ്ക്കും പേരുണ്ട് മംഗളകാരി. പിന്നീട് ഭക്തി മാര്ഗ്ഗത്തില് അനേകം പേരുകള് വെച്ചിരിക്കുന്നു. ബാബുരീനാഥ് എന്നും വിളിക്കുന്നു. ബാബ വന്ന് കാമ വികാരത്തില് നിന്നും രക്ഷിച്ച് പാവനമാക്കി മാറ്റുന്നു. നിവൃത്തീ മാര്ഗ്ഗത്തിലുള്ളവര് ബ്രഹ്മത്തെ പരമാത്മാവെന്നു കരുതുന്നു, അതിനെത്തന്നെയാണ് ഓര്മ്മിക്കുന്നത്. അവരെ ബ്രഹ്മയോഗി, തത്വയോഗി എന്നു വിളിക്കുന്നു. പക്ഷേ അത് വസിക്കുന്നതിനുള്ള സ്ഥാനമാണ്, അതിനെയാണ് ബ്രഹ്മാണ്ഢം എന്നു വിളിക്കുന്നത്. അവര് പിന്നീട് ബ്രഹ്മത്തെ ഭഗവാന് എന്ന് കരുതുന്നു. നമ്മള് അലിഞ്ഞുചേരും എന്ന് വിചാരിക്കുന്നു. ആത്മാവിനെ വിനാശിയാക്കി മാറ്റുന്നു. ബാബ പറയുന്നു ഞാന് തന്നെയാണ് വന്ന് എല്ലാവരുടേയും സഗ്ദതി ചെയ്യുന്നത് അതിനാല് ഒരേ ഒരു ശിവബാബയുടെ ജയന്തിയാണ് വജ്രതുല്യമായത് ബാക്കി എല്ലാ ജയന്തികളും കക്കയ്ക്കുതുല്യമാണ്. ശിവബാബ തന്നെയാണ് എല്ലാവരുടേയും സദ്ഗതി ചെയ്യുന്നത്. അതിനാല് ബാബ തന്നെയാണ് വജ്രതുല്യം. ബാബ തന്നെയാണ് നിങ്ങളെ സ്വര്ണ്ണിമ യുഗത്തിലേയ്ക്ക് കൊണ്ടുപോകുന്നത്. ബാബ തന്നെയാണ് വന്ന് നിങ്ങളെ ഈ ജ്ഞാനം പഠിപ്പിക്കുന്നത്, ഇതിലൂടെ നിങ്ങള് ദേവീ ദേവതയാകുന്നു. പിന്നീട് ഈ ജ്ഞാനം പ്രായലോപമാകുന്നു. ഈ ലക്ഷ്മീ നാരായണന്മാരില് രചയിതാവിന്റേയും രചനയുടേയും ജ്ഞാനമില്ല.

കുട്ടികള് ഗീതം കേട്ടു- ശാന്തിയും സമാധാനവും ഉള്ള സ്ഥലത്തേയ്ക്ക് കൂടെക്കൊണ്ടുപോകൂ എന്നു പറയുന്നു. അതാണ് ശാന്തിധാമം, പിന്നീട് സുഖധാമം. അവിടെ അകാലമൃത്യു ഉണ്ടാകില്ല. അതിനാല് ബാബ വന്നിരിക്കുന്നത് ആ സുഖവും ശാന്തിയുമുള്ള ലോകത്തിലേയ്ക്ക് കൊണ്ടുപോകുന്നതിനാണ്. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെകിട്ടിയ മധുര മധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

രാത്രിക്ലാസ്

ഇപ്പോള് നിങ്ങളുടെ സൂര്യവംശീ, ചന്ദ്രവംശീ രണ്ട് വംശപരമ്പരകളും ഉണ്ടാവുകയാണ്. എത്രയും നിങ്ങള് അറിയുകയും പവിത്രമാവുകയും ചെയ്യുന്നുവോ അത്രയും മറ്റാര്ക്കും അറിയാനും സാധിക്കില്ല, പവിത്രമാകാനും സാധിക്കില്ല. ബാബ വന്നിട്ടുണ്ട് എന്ന് മാത്രം കേള്ക്കും അപ്പോള് ബാബയെ ഓര്മ്മിക്കുന്നതില് മുഴുകും. മുന്നോട്ട് പോകുമ്പോള് നിങ്ങള് ഇതും കാണും- ലക്ഷം, കോടിക്കണക്കിന് ആളുകള് ഇത് മനസ്സിലാക്കും. വായുമണ്ഢലം തന്നെ അങ്ങനെയുള്ളതായിരിക്കും. അവസാന സമയത്തെ യുദ്ധത്തില് എല്ലാവരും പ്രതീക്ഷയില്ലാത്തവരായി മാറും. എല്ലാവര്ക്കും ബോധ്യമാകും. നിങ്ങളുടെ ശബ്ദം ഉയരും. സ്വര്ഗ്ഗത്തിന്റെ സ്ഥാപന നടക്കുകയാണ്. എല്ലാവരുടേയും മരണം സമീപത്തുണ്ട്. പക്ഷേ ആ സമയം ഇങ്ങനെയുള്ളതായിരിക്കും കോട്ടുവായ് ഇടാന് പോലും സമയം ലഭിക്കില്ല. എന്താണ് സംഭവിക്കാന് പോകുന്നത് എന്നത് മുന്നോട്ട് പോകുമ്പോള് നന്നായി മനസ്സിലാകും. ഇവര് എല്ലാവരും ആ സമയത്ത് ഉണ്ടാകും- അങ്ങനെയുമില്ല. ചിലര് മരിക്കുകയും ചെയ്യും. കല്പ കല്പം എന്താണോ സംഭവിച്ചത് അതാണ് സംഭവിക്കുക. ആ സമയത്ത് ഒരേ ഒരു ബാബയുടെ ഓര്മ്മയിലായിരിക്കും. ശബ്ദവും കുറവായിരിക്കും. പിന്നീട് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കാന് തുടങ്ങും. നിങ്ങള് എല്ലാം സാക്ഷിയായി കാണും. വളരെ വേദനാ ജനകമായ സംഭവങ്ങള് ഉണ്ടായിക്കൊണ്ടിരിക്കും. ഇപ്പോള് വിനാശമുണ്ടാകണം എന്നത് എല്ലാവര്ക്കും മനസ്സിലാകും. ലോകം മാറുകതന്നെ വേണം. വിവേകം പറയുന്നു എപ്പോഴാണോ ബോംബുകള് വീഴുന്നത് അപ്പോള് വിനാശമുണ്ടാകും. ഇപ്പോള് പരസ്പരം പറയുന്നു നിബന്ധന വയ്ക്കൂ, ഞങ്ങള് ബോംബിടില്ല എന്ന് വാക്കുതരൂ. പക്ഷേ ഈ മുഴുവന് സാധനങ്ങളും ഉണ്ടാക്കിയിരിക്കുന്നത് വിനാശത്തിനുവേണ്ടിയാണ്.

നിങ്ങള് കുട്ടികള്ക്ക് വളരെ അധികം സന്തോഷമുണ്ടാകണം. നിങ്ങള്ക്ക് അറിയാം പുതിയ ലോകം ഉണ്ടാവുകയാണ്. ബാബ തന്നെയാണ് പുതിയ ലോകം സ്ഥാപിക്കുന്നത് എന്ന് മനസ്സിലാക്കുന്നുണ്ട്. അവിടെ ദുഃഖത്തിന്റെ പേരുപോലുമുണ്ടാകില്ല. അതിന്റെ പേരുതന്നെ പാരഡൈസ് എന്നാണ്. നിങ്ങള്ക്ക് എങ്ങനെയാണോ നിശ്ചയമുള്ളത് ഇനി മുന്നോട്ട് പോകുമ്പോള് അനേകം പേര്ക്ക് നിങ്ങളെപ്പോലെ നിശ്ചയം ഉണ്ടാകും. എന്താണ് സംഭവിക്കുന്നത് എന്ന അനുഭവം ആര്ക്കെങ്കിലും വേണമെങ്കില് അവര്ക്ക് മുന്നോട്ടുപോകവേ ഒരുപാട് അനുഭവങ്ങള് ലഭിക്കും. അവസാന സമയത്ത് ഓര്മ്മയുടെ യാത്രയിലും കൂടുതല് ഇരിക്കും. ഇപ്പോള് സമയമുണ്ട്, പുരുഷാര്ത്ഥം പൂര്ണ്ണമായി ചെയ്യുന്നില്ലെങ്കില് പദവി കുറഞ്ഞുപോകും. പുരുഷാര്ത്ഥം ചെയ്യുന്നതിലൂടെ പദവിയും നല്ലത് ലഭിക്കും. ആ സമയത്ത് നിങ്ങളുടെ അവസ്ഥയും വളരെ നല്ലതായിരിക്കും. സാക്ഷാത്ക്കാരവും ഉണ്ടാകും. കല്പ കല്പം എങ്ങനെ വിനാശമുണ്ടായോ അതുപോലെ ഉണ്ടാകും. ആരില് നിശ്ചയമുണ്ടോ, ചക്രത്തിന്റെ ജ്ഞാനമുണ്ടോ അവര് സന്തോഷത്തോടെയിരിക്കും. ശരി- ആത്മീയ കുട്ടികളേ ശുഭരാത്രി.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഡബിള് അഹിംസകരായി മാറി യോഗബലത്തിലൂടെ ഈ നരകത്തെ സ്വര്ഗ്ഗമാക്കി മാറ്റണം. തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യണം.

2. ഒരു ബാബയെ പരിപൂര്ണ്ണമായി ഫോളോ ചെയ്യണം. സത്യം സത്യമായ ബ്രാഹ്മണനായി മാറി യോഗാഗ്നിയിലൂടെ വികര്മ്മങ്ങളെ ഭസ്മമാക്കണം. എല്ലാവരേയും കാമചിതയില് നിന്നും എടുത്ത് ജ്ഞാനചിതയില് ഇരുത്തണം.

വരദാനം :-
നിസ്വാര്ത്ഥവും നിര്വ്വികല്പ സ്ഥിതിയിലൂടെയും സേവനം ചെയ്യുന്ന സഫലതാ മൂര്ത്തിയായി ഭവിക്കട്ടെ.

സേവനത്തില് സഫലതക്കുള്ള ആധാരം താങ്കളുടെ നിസ്വാര്ത്ഥവും നിര്വ്വികല്പ സ്ഥിതിയുമാണ്. ഈ സ്ഥിതിയിലിരിക്കുന്നവര് സേവനം ചെയ്തുകൊണ്ട് സ്വയവും സന്തുഷ്ടവും ഹര്ഷിതവുമായിരിക്കും മറ്റുള്ളവരും അവരില് സന്തുഷ്ടരായിരിക്കും. സേവനത്തില് കൂട്ടായ്മയുണ്ടാകുന്നു, കൂട്ടായ്മയില് ഭിന്ന-ഭിന്നമായ കാര്യങ്ങളും ഭിന്ന-ഭിന്നമായ വിചാരങ്ങളും ഉണ്ടാകുന്നു. എന്നാല് അനേകതയില് ആശയക്കുഴപ്പത്തില് വരരുത്. ആരുടേത് അംഗീകരിക്കും, ആരുടേത് അംഗീകരിക്കാതിരിക്കും ഇങ്ങനെ ചിന്തിക്കരുത്. നിസ്വാര്ത്ഥവും നിര്വ്വികല്പവുമായ ഭാവത്തിലൂടെ നിര്ണ്ണയിക്കൂ എങ്കില് ആര്ക്കും വ്യര്ത്ഥ സങ്കല്പം വരികയില്ല മാത്രമല്ല സഫലതാമൂര്ത്തിയായി മാറുകയും ചെയ്യും.

സ്ലോഗന് :-
ഇപ്പോള് ശക്തികളിലൂടെ ബുദ്ധികളെ പരിവര്ത്തനം ചെയ്യുന്നതിനുള്ള സേവനം ആരംഭിക്കൂ.