23.04.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, ബാബ നല്കുന്ന ശിക്ഷണങ്ങളെ പ്രയോഗത്തില് കൊണ്ടുവരൂ, നിങ്ങള് പ്രതിജ്ഞ ചെയ്ത് അതില് നിന്നും വ്യതിചലിക്കരുത്, ആജ്ഞയെ ലംഘിക്കരുത്.

ചോദ്യം :-
നിങ്ങളുടെ പഠിത്തത്തിന്റെ സാരം എന്താണ്? നിങ്ങള്ക്ക് ഏതൊരു അഭ്യാസം തീര്ച്ചയായും ചെയ്യണം?

ഉത്തരം :-
നിങ്ങളുടേത് വാനപ്രസ്ഥത്തില് പോകുന്നതിനുള്ള പഠിപ്പാണ.് ഈ പഠിത്തത്തിന്റെ സാരമാണ് ശബ്ദത്തിന് ഉപരി പോകുക. ബാബ തന്നെയാണ് എല്ലാവരേയും തിരിച്ച് കൊണ്ടുപോകുന്നത്. നിങ്ങള് കുട്ടികള്ക്ക് വീട്ടിലേക്ക് പോകുന്നതിനു മുന്പ് സതോപ്രധാനമാകണം. അതിനുവേണ്ടി ഏകാന്തമായിരുന്ന് ദേഹീ അഭിമാനിയാകുന്നതിന്റെ അഭ്യാസം ചെയ്യൂ. അശരീരിയാകുന്നതിന്റെ അഭ്യാസം തന്നെയാണ് ആത്മാവിനെ സതോപ്രധാനമാക്കുക.

ഓംശാന്തി.  
സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങള് തമോപ്രധാനത്തില് നിന്നും സതോപ്രധാനമാകും, പിന്നീട് അങ്ങനെയുള്ള ലോകത്തിന്റെ അധികാരിയാകും. കല്പ-കല്പം നിങ്ങള് അങ്ങനെത്തന്നെ തമോപ്രധാനത്തില് നിന്നും സതോപ്രധാനമാകുന്നു, പിന്നീട് 84 ജന്മമെടുത്ത് തമോപ്രധാനമാകുന്നു. വീണ്ടും ബാബ ജ്ഞാനം നല്കുകയാണ് - സ്വയത്തെ ആത്മാവാണ് എന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ. ഭക്തി മാര്ഗ്ഗത്തിലും നിങ്ങള് ഓര്മ്മിച്ചിരുന്നു, പക്ഷേ ആ സമയം നിങ്ങളുടേത് സ്ഥൂലബുദ്ധിയിലെ ജ്ഞാനമായിരുന്നു. ഇപ്പോള് സൂക്ഷ്മ ബുദ്ധിയുടെ ജ്ഞാനമാണ് ലഭിച്ചിരിക്കുന്നത്. പ്രാക്ടിക്കലില് ബാബയെ ഓര്മ്മിക്കണം. ഇതും മനസ്സിലാക്കി കൊടുക്കണം - ആത്മാവും നക്ഷത്ര സമാനമാണ്, ബാബയും നക്ഷത്ര സമാനമാണ്. പക്ഷേ ബാബ പുനര്ജന്മം എടുക്കുന്നില്ല, നമ്മള് ആത്മാക്കള് പുനര്ജന്മം എടുക്കുന്നു അതിനാല് നമുക്ക് തമോപ്രധാനമാകുക തന്നെ വേണം. പിന്നീട് സതോപ്രധാനമാകുന്നതിന് പരിശ്രമിക്കണം. മായ അടിക്കടി തെറ്റ് ചെയ്യിപ്പിക്കുന്നു. ഇപ്പോള് ഓര്മ്മയുള്ളവരാകണം, തെറ്റ് ചെയ്യരുത്. ഒരുപക്ഷേ തെറ്റ് ചെയ്യുന്നുവെങ്കില് നിങ്ങള് വീണ്ടും തമോപ്രധാനമാകും. നിര്ദേശം ലഭിക്കുകയാണ് - സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ, ബാറ്ററിയെ ചാര്ജ്ജ് ചെയ്യൂ എങ്കില് നിങ്ങള് സതോപ്രധാനവും, വിശ്വത്തിന്റെ അധികാരിയുമാകും. ടീച്ചര് എല്ലാവരേയും പഠിപ്പിക്കുന്നു. പക്ഷേ കുട്ടികള് നമ്പര്വൈസായാണ് പാസ്സാകുന്നത്. സമ്പാദിക്കുന്നതും നമ്പര്വൈസാണ്. നിങ്ങളും നമ്പര്വാറായി പാസ്സാകുന്നു, നമ്പര്വാറായി പദവിയും നേടുന്നു. വിശ്വത്തിന്റെ അധികാരിയുടെ സ്ഥാനം എവിടെയിരിക്കുന്നു? ദാസ - ദാസിമാര് എവിടെ? ഏത് വിദ്യാര്ത്ഥിയാണോ നല്ലത്, സല്പുത്രര്, ആജ്ഞാകാരി, വിശ്വസ്തര്, വാക്ക് പാലിക്കുന്നവര് അവര് തീര്ച്ചയായും ടീച്ചറുടെ നിര്ദ്ദേശമനുസരിച്ച് നടക്കും. രജിസ്റ്റര് എത്ര നല്ലതാണോ അത്രയും മാര്ക്കും അധികം ലഭിക്കും. അതിനാല് ബാബയും കുട്ടികള്ക്ക് വീണ്ടും മനസ്സിലാക്കി തരുന്നു, കുട്ടികളേ തെറ്റ് ചെയ്യരുത്. കല്പം മുന്പും തോറ്റിട്ടുണ്ട് അങ്ങനെ ഒരിക്കലും കരുതരുത്. ഒരുപാട് പേരുടെ മനസ്സില് വരുന്നുണ്ട് അതായത് നമ്മള് സേവനമൊന്നും ചെയ്യുന്നില്ല അതിനാല് തീര്ച്ചയായും തോല്ക്കും. ബാബ മുന്നറിയിപ്പ് നല്കികൊണ്ടിരിക്കുന്നു, നിങ്ങള് സത്യയുഗീ സതോപ്രധാനത്തില് നിന്നും കലിയുഗീ തമോപ്രധാനത്തിലേയ്ക്ക് വന്നു, വീണ്ടും ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആവര്ത്തിക്കും. സതോപ്രധാനമാകുന്നതിന് ബാബ വളരെ സഹജമായ വഴി പറഞ്ഞു തരുന്നു - ബാബയെ ഓര്മ്മിക്കൂ എങ്കില് വികര്മ്മം വിനാശമാകും. നിങ്ങള് കയറി - കയറി സതോപ്രധാനമാകും. പതുക്കെ - പതുക്കെ മുകളിലേയ്ക്ക് കയറുകയാണ് അതിനാല് തെറ്റ് ചെയ്യരുത്. പക്ഷേ മായ തെറ്റ് ചെയ്യിപ്പിക്കും. ആജ്ഞ പാലിക്കാത്തവരാക്കും. ബാബ ഏതൊരു നിര്ദേശമാണോ നല്കുന്നത് അത് അംഗീകരിക്കുന്നു, പ്രതിജ്ഞ ചെയ്യുന്നു, പക്ഷേ അതനുസരിച്ച് നടക്കുന്നില്ല. അപ്പോള് ബാബയും പറയും ആജ്ഞ ലംഘിച്ച് തന്റെ പ്രതിജ്ഞയില് നിന്ന് വ്യതിചലിച്ചിരിക്കുന്നു. ബാബയോട് പ്രതിജ്ഞ ചെയ്തതിനു ശേഷം പ്രയോഗത്തില് കൊണ്ടുവരണം. പരിധിയില്ലാത്ത ബാബ ഏതൊരു ജ്ഞാനമാണോ നല്കുന്നത് അത് വേറൊരാള്ക്കും നല്കുവാന് കഴിയില്ല. പരിവര്ത്തനം തീര്ച്ചയായും വേണം. ചിത്രവും എത്ര നല്ലതാണ്. ബ്രഹ്മാവംശി പിന്നീട് വിഷ്ണു വംശിയാകും. ഇത് പുതിയ ഈശ്വരീയ ഭാഷയാണ്, ഇതിനേയും മനസ്സിലാക്കണം. ഈ ആത്മീയ ജ്ഞാനം മറ്റാര്ക്കും നല്കുവാന് കഴിയില്ല. ഏതെങ്കിലും ആശ്രമം സ്ഥപിക്കുന്നുവെങ്കില് ആത്മീയ ആശ്രമം എന്ന് പേരും നല്കുന്നു. പക്ഷേ ആത്മീയ ആശ്രമം നിങ്ങളുടേതല്ലാതെ വേറൊന്നുമാകുന്നില്ല. ഒരുപാട് പേര് നിങ്ങളെ അനുകരിക്കുന്നു. ഇത് പുതിയ കാര്യമാണ്, നിങ്ങള് വളരെ കുറച്ച് പേര്ക്കല്ലാതെ മറ്റാര്ക്കും ഈ കാര്യം മനസ്സിലാകുകയില്ല. ഇപ്പോള് മുഴുവന് വൃക്ഷവും നില്ക്കുന്നുണ്ട്. ബാക്കി തായ്ത്തടി മാത്രമില്ല, വീണ്ടും തായ്ത്തടി ഉണ്ടാകും. ബാക്കി ശിഖിരങ്ങളൊന്നും കാണില്ല, അതെല്ലാം ഇല്ലാതാകും. പരിധിയില്ലാത്ത ബാബയാണ് പരിധിയില്ലാത്ത ജ്ഞാനം നല്കുന്നത്. ഇപ്പോള് മുഴുവന് ലോകത്തിലും രാവണ രാജ്യമാണ്. ഇത് ലങ്കയാണ്. ആ ലങ്കയും സമുദ്രത്താല് ചുറ്റപ്പെട്ടതായിരുന്നു. പരിധിയില്ലാത്ത ലോകവും സമുദ്രത്തിലാണ്. നാലുഭാഗവും ജലമാണ്. അത് പരിധിയുള്ള കാര്യമാണ്, എന്നാല് ബാബ പരിധിയില്ലാത്ത കാര്യങ്ങള് മനസ്സിലാക്കി തരുന്നു. ഒരേ ഒരു ബാബയാണ് മനസ്സിലാക്കി തരുന്നത്. ഇത് പഠിത്തമാണ്. ജോലി ലഭിക്കുന്നതു വരെ, പഠിത്തത്തിന്റെ റിസള്ട്ട് വരുന്നത് വരെ നിങ്ങള്ക്ക് പഠിത്തത്തില് മുഴുകണം. അതില് തന്നെ ബുദ്ധി ഉപയോഗിക്കണം. പഠിത്തത്തില് ശ്രദ്ധിക്കുക ഇത് വിദ്യാര്ത്ഥിയുടെ കര്ത്തവ്യമാണ്. ഉണരുമ്പോഴും, ഇരിക്കുമ്പോഴും, നടക്കുമ്പോഴും, ചുറ്റികറങ്ങുമ്പോഴും ഓര്മ്മിക്കണം. വിദ്യാര്ത്ഥിയുടെ ബുദ്ധിയില് ഈ പഠിത്തം ഉണ്ടായിരിക്കണം. പരാജയപ്പെടാതിരിക്കുവാന് പരീക്ഷയുടെ സമയം വളരെ പരിശ്രമിക്കുന്നു. പ്രത്യേകിച്ചും രാവിലെ പൂന്തോട്ടത്തില് പോയിരുന്ന് പഠിക്കുന്നു, എന്തുകൊണ്ടെന്നാല് വീട്ടിലെ കോലാഹലത്തിന്റെ വൈബ്രേഷന് മോശമാണ്.

ബാബ മനസ്സിലാക്കി തരുന്നു ദേഹീ - അഭിമാനിയാകുന്നതിന്റെ അഭ്യാസം ചെയ്യൂ, പിന്നീട് മറക്കില്ല. ഏകാന്തതയുള്ള സ്ഥലം വളരെ നല്ലതാണ്. യജ്ഞത്തിന്റെ ആരംഭത്തില്, ക്ലാസ്സ് പൂര്ത്തിയാകുമ്പോള് നിങ്ങളെല്ലാവരും പര്വ്വതത്തില് പോയിരുന്നു. ഇപ്പോള് ദിനം - പ്രതിദിനം ജ്ഞാനം ആഴത്തില് ലഭിക്കുന്നു. വിദ്യാര്ത്ഥിക്ക് തന്റെ ലക്ഷ്യം ഓര്മ്മയുണ്ടായിരിക്കണം. ഇത് വാനപ്രസ്ഥ അവസ്ഥയില് പോകുന്നതിന്റെ പഠിത്തമാണ്. ഒരേയൊരു ബാബയ്ക്കല്ലാതെ ആര്ക്കും പഠിപ്പിക്കുവാന് കഴിയില്ല. സാധു സന്യാസിമാര് എല്ലാവരും ഭക്തിയാണ് പഠിപ്പിക്കുന്നത്. ശബ്ദത്തിനുപരി പോകുന്നതിനുള്ള വഴി ഒരേഒരു ബാബയാണ് പറഞ്ഞുതരുന്നത്. ഒരേഒരു ബാബ തന്നെയാണ് എല്ലാവരേയും കൊണ്ടുപോകുന്നതും. ഇപ്പോള് നിങ്ങളുടേത് പരിധിയില്ലാത്ത വാനപ്രസ്ഥ അവസ്ഥയാണ്, ഇതിനെ ആരും അറിയുന്നില്ല. ബാബ പറയുന്നു - കുട്ടികളേ, നിങ്ങളെല്ലാവരും വാനപ്രസ്ഥികളാണ്. മുഴുവന് ലോകത്തിന്റേയും വാനപ്രസ്ഥ അവസ്ഥയാണ്. ആര് പഠിച്ചാലും ഇല്ലെങ്കിലും, എല്ലാവര്ക്കും തിരിച്ചു പോകണം. ഏതെല്ലാം ആത്മാക്കള് മൂലവതനത്തില് പോകുന്നുവോ, അവര് അവരവരുടെ സെക്ഷനിലേയ്ക്ക് പോകും. ആത്മാക്കളുടെ വൃക്ഷവും വളരെ അതിശയമായി ഉണ്ടാക്കപ്പെട്ടിരിക്കുന്നു. ഈ മുഴുവന് ഡ്രാമയുടെ ചക്രവും വളരെ കൃത്യതയുള്ളതാണ്. അല്പംപോലും വ്യത്യാസമില്ല. ലീവര് ക്ലോക്കും സിലിണ്ടര് ക്ലോക്കും ഉണ്ടല്ലോ. ലീവര് ക്ലോക്ക് പൂര്ണ്ണമായും കൃത്യതയുള്ളതാണ്. അതുപോലെ ഇവിടേയും ചിലരുടെ ബുദ്ധിയോഗം ലീവറാണ്, ചിലരുടേത് സിലിണ്ടറാണ്. ചിലര് ഒട്ടും ബുദ്ധിയോഗം വയ്ക്കുന്നതേയില്ല. ഓടാത്ത വാച്ച് പോലെയാണ്. നിങ്ങള്ക്ക് പൂര്ണ്ണമായും ലീവര് ക്ലോക്കാകണം എങ്കില് രാജധാനിയില് വരും. സിലിണ്ടര് പ്രജയിലേയ്ക്ക് പോകും. ലീവര് ആകുന്നതിന്റെ പുരുഷാര്ത്ഥം ചെയ്യണം. രാജപദവി നേടുന്നവരെ കുറിച്ചാണ് കോടിയിലും ചിലര് എന്ന് പറയുന്നത്. അവരാണ് വിജയമാലയില് കോര്ക്കപ്പെടുന്നത്. കുട്ടികള് മനസ്സിലാക്കുന്നുണ്ട് - തുല്ല്യ പരിശ്രമവും വേണം. പറയുന്നു, ബാബാ ഇടയ്ക്ക് - ഇടയ്ക്ക് മറന്നു പോകുന്നു. ബാബ മനസ്സിലാക്കി തരുന്നു - കുട്ടികളേ, എത്ര ശക്തിശാലിയാകുന്നുവോ മായയും ശക്തിയായി യുദ്ധം ചെയ്യും. മല്ലയുദ്ധമാണല്ലോ. ഇതില് വളരെയധികം ശ്രദ്ധിക്കണം. ശക്തിശാലിയെ ശക്തിശാലി തിരിച്ചറിയും. ഇവിടേയും അങ്ങനെയാണ് മഹാവീര് കുട്ടികള് ഉണ്ട്. അതിലും നമ്പര്വൈസാണ്. നല്ല-നല്ല മഹാരഥികളുടെ അടുത്തും മായയും നല്ലരീതിയില് കൊടുങ്കാറ്റ് കൊണ്ടുവരുന്നു. ബാബ മനസ്സിലാക്കി തരുന്നു - മായ എത്ര തന്നെ ശല്യപ്പെടുത്തട്ടേ, കൊടുങ്കാറ്റ് കൊണ്ടുവരട്ടെ നിങ്ങള് വളരെ ശ്രദ്ധയോടെ ഇരിക്കണം. ഒരു കാര്യത്തിലും പരാജിതനാകരുത്. ഒരുപക്ഷേ മനസ്സില് കൊടുങ്കാറ്റ് വരും, പക്ഷേ കര്മ്മേന്ദ്രിയങ്ങളിലൂടെ ചെയ്യരുത്. വീഴ്ത്തുന്നതിനു വേണ്ടി കൊടുങ്കാറ്റ് വരും. മായയുടെ യുദ്ധമുണ്ടാകുന്നില്ലായെങ്കില് എങ്ങനെ ശക്തിശാലിയാകും. മായയുടെ കൊടുങ്കാറ്റുകളെക്കുറിച്ച് ചിന്തിക്കരുത്. എന്നാല് പോകെ-പോകെ കര്മ്മേന്ദ്രിയങ്ങള്ക്ക് വശപ്പെടുന്നു വെങ്കില് പെട്ടെന്ന് വീണു പോകും. ഇത് ബാബ ദിവസവും മനസ്സിലാക്കി തരുന്നു - കര്മ്മേന്ദ്രിയങ്ങളിലൂടെ വികര്മ്മം ചെയ്യരുത്. നിയമ വിരുദ്ധമായ കര്മ്മം ചെയ്യുന്നത് ഉപേക്ഷിക്കുന്നില്ലായെങ്കില് കാല് കാശിന്റെ പദവി മാത്രമേ ലഭിക്കുകയുള്ളൂ. ഉള്ളില് സ്വയവും മനസ്സിലാക്കുന്നുണ്ട്, നമ്മള് പരാജിതരാകും. എല്ലാവര്ക്കും തിരിച്ചു പോകണം. ബാബ പറയുന്നു - ബാബയെ ഓര്മ്മിക്കുന്നുവെങ്കില് ആ ഓര്മ്മ നശിച്ചു പോകില്ല. അല്പം ഓര്മ്മിക്കുന്നതിലൂടെ പോലും സ്വര്ഗ്ഗത്തില് വരും. അല്പം ഓര്മ്മിക്കുന്നതിലൂടെയും കൂടുതല് ഓര്മ്മിക്കുന്നതിലൂടെയും എന്ത് പദവി ലഭിക്കും, ഇത് നിങ്ങള് മനസ്സിലാക്കുന്നുണ്ട്. ഒന്നും ഒളിച്ചു വയ്ക്കുവാന് കഴിയില്ല. ആര് എന്ത്, എന്ത് ആകും? സ്വയവും മനസ്സിലാക്കുവാന് കഴിയും. ഇപ്പോള് നമ്മള്ക്ക് ഹൃദയസ്തംഭനം വരുകയാണെങ്കില് ഏത് പദവി ലഭിക്കും? ബാബയോട് ചോദിക്കുവാനും സാധിക്കും. മുന്നോട്ട് പോകുമ്പോള് സ്വയവും മനസ്സിലാക്കും. വിനാശം മുന്നില് നില്ക്കുകയാണ്, കൊടുങ്കാറ്റ്, പേമാരി, പ്രകൃതി ദുരന്തം ഇവ ഒന്നും ചോദിച്ചിട്ടല്ല വരുന്നത്. രാവണന് ഇരിക്കുകയാണല്ലോ. ഇത് വളരെ വലിയ പരീക്ഷയാണ്. ആരാണോ പാസ്സാകുന്നത് അവര് ഉയര്ന്ന പദവി നേടുന്നു. പ്രജകളെ സംരക്ഷിക്കുന്നതിന് രാജാക്കന്മാര് വിവേകശാലിയായിരിക്കണം. ഐ. സി. എസ്സ് പരീക്ഷയില് വളരെകുറച്ച് പേരേ പാസ്സാകുകയുള്ളൂ. ബാബ നിങ്ങളെ പഠിപ്പിച്ച് സ്വര്ഗ്ഗത്തിന്റെ അധികാരി സതോപ്രധാനമാക്കുന്നു. നിങ്ങള് അറിയുന്നുണ്ട് സതോപ്രധാനത്തില് നിന്ന് തമോപ്രധാനമായി, ഇപ്പോള് ബാബയുടെ ഓര്മ്മയിലൂടെ സതോപ്രധാനമാകണം. പതീത - പാവനന് ബാബയെ ഓര്മ്മിക്കണം. ബാബ പറയുന്നു - മന്മനാഭവ. ഇത് അതേ ഗീതാ ജ്ഞാനമാണ്. ഡബിള് കിരീടധാരിയാകുന്നതിന്റെ ഗീത. ഡബിള് കിരീടധാരിയാക്കുന്നത് ബാബയാണല്ലോ. നിങ്ങളുടെ ബുദ്ധിയില് മുഴുവന് ജ്ഞാനവും ഉണ്ട്. ആരാണോ നല്ല ബുദ്ധിവാന് അവര്ക്ക് നല്ല ധാരണയും ഉണ്ട്. ശരി.

വളരെക്കാലത്തെ വേര്പ്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

രാത്രി ക്ലാസ്സ് - 5- 1- 69

കുട്ടികള് ഇവിടെ ക്ലാസ്സില് ഇരിക്കുന്നു, നമ്മളുടെ ടീച്ചര് ആരാണെന്ന് അറിയുന്നുമുണ്ട്. നമ്മുടെ ടീച്ചര് ആരാണെന്ന് സ്റ്റുഡന്റിന് മുഴുവന് സമയവും ഓര്മ്മ ഉണ്ടായിരിക്കും. ഇവിടെ മറന്ന് പോകുന്നു. ടീച്ചറും അറിയുന്നുണ്ട് കുട്ടികള് എന്നെ ഇടയ്ക്ക് - ഇടയ്ക്ക് മറന്നുപോകുന്നു. അങ്ങനെയുള്ള ആത്മീയ അച്ഛനെ ഒരിക്കലും ലഭിക്കുന്നില്ല, കേവലം സംഗമയുഗത്തിലാണ് ലഭിക്കുന്നത്. സത്യയുഗത്തിലും കലിയുഗത്തിലും ഭൗതിക അച്ഛനെയാണ് ലഭിക്കുന്നത്. ഇത് സംഗമയുഗമാണ് അതിനാല് കുട്ടികള്ക്ക് പക്കയായിരിക്കണം, ഈ ഓര്മ്മ ഉണര്ത്തുകയാണ്, അതിലൂടെ നമ്മള് കുട്ടികള് പുരുഷോത്തമരാകുന്നവരാണ്. അപ്പോള് ബാബയെ ഓര്മ്മിക്കുന്നതിലൂടെ മൂന്ന് പേരുടേയും ഓര്മ്മ വരണം. ടീച്ചറിനെ ഓര്മ്മിച്ചാലും മൂന്നിന്റേയും ഓര്മ്മ, ഗുരുവിനെ ഓര്മ്മിച്ചാലും മൂന്നിന്റേയും ഓര്മ്മ വരണം. ഇത് തീര്ച്ചയായും ഓര്മ്മ ഉണ്ടായിരിക്കണം. പവിത്രമാകുന്നതാണ് മുഖ്യ കാര്യം. പവിത്രതയെ തന്നെയാണ് സതോപ്രധാനമെന്ന് പറയുന്നത്. പവിത്രമായിരുന്നവര് സത്യയുഗത്തിലാണ് വസിച്ചിരുന്നത്. ചക്രം കറക്കി താഴേയ്ക്ക് വന്നിരിക്കുകയാണ്. സംഗമയുഗമാണ്, കല്പ - കല്പം ബാബ വരുന്നു, പഠിപ്പിക്കുന്നു. ബാബയുടെ കൂടെയാണല്ലോ നിങ്ങളും വസിച്ചിരുന്നത്. ഇതും അറിയുന്നുണ്ട് ഇത് സത്യമായ സത്ഗുരുവാണ്. തീര്ച്ചയായും മുക്തി - ജീവന്മുക്തി ധാമിന്റെ വഴി പറഞ്ഞു തരും. ഡ്രാമ പ്ലാന് അനുസരിച്ച് നമ്മള് പുരുഷാര്ത്ഥം ചെയ്ത് ബാബയെ ഫോളോ ചെയ്യുന്നു. ഇവിടെ ജ്ഞാനം നേടി ഫോളോ ചെയ്യുന്നു. ഏതുപോലെ ബ്രഹ്മാബാബ പഠിക്കുന്നുവോ അതുപോലെ നിങ്ങള് കുട്ടികളും പുരുഷാര്ത്ഥം ചെയ്യുന്നു. ദേവതയാകണമെന്നുണ്ടെങ്കില് ശുദ്ധ കര്മ്മം ചെയ്യണം. യാതൊരു അശുദ്ധതയും ഉണ്ടാകുവാനേ പാടില്ല. ബാബയെ ഓര്മ്മിക്കുക ഇതാണ് മുഖ്യമായ കാര്യം. മനസ്സിലാക്കുന്നുണ്ട് ബാബയെ മറന്നു പോകുന്നു, ജ്ഞാനം മറന്നു പോകുന്നു, ഓര്മ്മയുടെ യാത്രയും മറന്നു പോകുന്നു. ബാബയെ മറക്കുന്നതിലൂടെ ജ്ഞാനവും മറക്കുന്നു. ഞാന് വിദ്യാര്ത്ഥിയാണ്, ഇതും മറന്നു പോകുന്നു. മൂന്നിന്റേയും ഓര്മ്മ ഉണ്ടായിരിക്കണം. ബാബയെ ഓര്മ്മിക്കുകയാണെങ്കില് ടീച്ചര്, സത്ഗുരു തീര്ച്ചയായും ഓര്മ്മ വരണം. ശിവബാബയെ ഓര്മ്മിക്കുന്നതിനോടൊപ്പം ദൈവീക ഗുണവും വേണം. ബാബയുടെ ഓര്മ്മയിലാണ് മഹത്വം. ബാബ പഠിപ്പിക്കുന്നതിന്റെ അത്രയും മഹത്വം മറ്റാര് പഠിപ്പിക്കുന്നതിലും ഉണ്ടാകില്ല. തമോപ്രധാനത്തില് നിന്ന് ഈ ജന്മം നമ്മള് സതോപ്രധാനമാകുന്നു. തമോപ്രധാനമാകുന്നതില് മുഴുവന് കല്പവും എടുക്കുന്നു. ഇപ്പോള് ഈ ഒരു ജന്മത്തില് സതോപ്രധാനമാകണം, അതിനാല് അത്രയും പരിശ്രമിക്കണം . മുഴുവന് ലോകവും പരിശ്രമിക്കില്ല. മറ്റ് ധര്മ്മത്തിലുള്ളവരും പരിശ്രമിക്കില്ല. കുട്ടികള് സാക്ഷാല്ക്കാരവും കണ്ടു. ധര്മ്മ സ്ഥാപകര് വരുന്നു, ഇന്നയിന്ന വേഷത്തിലൂടെ പാര്ട്ട് അഭിനയിച്ചു. തമോപ്രധാനത്തിലാണ് അവര് വരുന്നത്. വിവേകവും പറയുന്നുണ്ട് നമ്മള് സതോപ്രധാനമാകുന്നതുപോലെ എല്ലാവരും ആകും. പവിത്രതയുടെ ദാനം ബാബയില് നിന്നും എടുക്കും. എല്ലാവരും വിളിക്കുന്നുണ്ട് നമ്മളെ ഇവിടെ നിന്ന് മുക്തമാക്കി വീട്ടിലേയ്ക്ക് കൊണ്ടുപോകൂ. വഴികാട്ടിയാകൂ. ഡ്രാമാ പ്ലാന് അനുസരിച്ച് എല്ലാവര്ക്കും തിരിച്ച് വീട്ടില് പോകണം. അനേക പ്രാവശ്യം വീട്ടില് പോകുന്നു. ചിലര് പൂര്ണ്ണമായും 5000 വര്ഷവും വീട്ടില് ഇരിക്കുന്നില്ല. ചിലര് പൂര്ണ്ണമായും 5000 വര്ഷവും ഇരിക്കുന്നു. അന്തിമത്തില് വരുന്നുവെങ്കില് പറയും 4999 വര്ഷം ശാന്തിധാമില് ഇരുന്നു. നമ്മള് പറയും 4999 വര്ഷം ഈ സൃഷ്ടിയിലായിരുന്നു. ഇത് കുട്ടികള്ക്ക് നിശ്ചയവും ഉണ്ട് 83 - 84 ജന്മം നമ്മള് എടുത്തു. ആരാണോ വളരെ സമര്ത്ഥരായിട്ടുള്ളത് അവര് നേരത്തെ വരും. ശരി.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സതോപ്രധാനമാകുന്നതിനു വേണ്ടി ഓര്മ്മയുടെ യാത്രയിലൂടെ തന്റെ ബാറ്ററിയെ ചാര്ജ്ജ് ചെയ്യണം. തെറ്റ് ചെയ്യാത്തവരാകണം. തന്റെ രജിസ്റ്റര് നല്ലതാക്കി വയ്ക്കണം. യാതൊരു ഉപേക്ഷയും കാണിക്കരുത്.

2) യാതൊരു നിയമവിരുദ്ധ കര്മ്മവും ചെയ്യരുത്. മായയുടെ കൊടുങ്കാറ്റിനെ കുറിച്ച് ചിന്തിക്കാതെ, കര്മ്മേന്ദ്രിയ ജീത്താകണം. ലീവര് ഘടികാരത്തിന് സമാനം കൃത്യമായ പുരുഷാര്ത്ഥം ചെയ്യണം.

വരദാനം :-
സേവനത്തിലൂടെ സന്തോഷവും, ശക്തിയും, സര്വ്വരുടെ ആശീര്വ്വാദവും പ്രാപ്തമാക്കുന്ന പുണ്യാത്മാവായി ഭവിക്കൂ

സേവനത്തിന്റെ പ്രത്യക്ഷഫലമായി - സന്തോഷവും ശക്തിയും ലഭിക്കുന്നു. സേവനം ചെയ്ത് ആത്മാക്കളെ ബാബയുടെ സമ്പത്തിന്റെ അധികാരിയാക്കുക - ഇത് പുണ്യ കര്മ്മമാണ്. ആരാണോ പുണ്യം ചെയ്യുന്നത് അവര്ക്ക് തീര്ച്ചയായും ആശീര്വ്വാദം ലഭിക്കുന്നു. എല്ലാ ആത്മാക്കളുടേയും മനസ്സില് സന്തോഷത്തിന്റെ എന്ത് സങ്കല്പമാണോ ജനിക്കുന്നത്, ആ ശുഭ സങ്കല്പം ആശീര്വ്വാദമായി തീരുന്നു ഒപ്പം ഭാവിയിലേക്കും ശേഖരണമുണ്ടാകുന്നു അതുകൊണ്ട് സദാ സ്വയത്തെ സേവാധാരിയാണെന്ന് മനസ്സിലാക്കി സേവനത്തിന്റെ അവിനാശീ ഫലം സന്തോഷവും ശക്തിയും സദാ നേടിക്കൊണ്ടിരിക്കൂ.

സ്ലോഗന് :-
മനസ്സിന്റെയും-വാക്കിന്റേയും ശക്തിയിലൂടെ വിഘ്നത്തിന്റെ മറ നീക്കൂ അപ്പോള് ഉള്ളില് മംഗളത്തിന്റെ ദൃശ്യം കാണപ്പെടും.