24.04.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, നിങ്ങള് രാവിലെ ധനവാനായിത്തീരുന്നു, വൈകുന്നേരം ദരിദ്രനായിത്തീരുന്നു. ദരിദ്രനില് നിന്നും ധനവാന്, പതിതത്തില് നിന്നും പാവനമായിത്തീരുന്നതിനായി രണ്ടു ശബ്ദം ഓര്മ്മിക്കൂ - മന്മനാഭവ, മദ്ധ്യാജീഭവ

ചോദ്യം :-
കര്മ്മബന്ധനത്തില് നിന്നും മുക്തമാകുന്നതിനുളള യുക്തി എന്താണ്?

ഉത്തരം :-
1. ഓര്മ്മയുടെ യാത്രയും ജ്ഞാനത്തിന്റെ സ്മരണയും. 2. ഒന്നുമായി മാത്രം സര്വ്വസംബന്ധവുമുണ്ടായിരിക്കണം, മറ്റാരിലേക്കും ബുദ്ധിയോഗം പോകരുത്. 3. സര്വ്വശക്തനായ ബാറ്ററിയുമായുളള യോഗം ഉണ്ടായിരിക്കണം. തന്റെ മേല് പൂര്ണ്ണ ശ്രദ്ധയുണ്ടായിരിക്കണം. ദൈവീകഗുണങ്ങളുടെ ചിറകുകളും ഉണ്ടെങ്കില് കര്മ്മബന്ധനത്തില് നിന്നും മുക്തമായിത്തീരുന്നു.

ഓംശാന്തി.  
ബാബ മനസ്സിലാക്കിത്തന്നു - ഇത് ഭാരതത്തിന്റെ കഥയാണ്. എന്ത് കഥയാണ്? രാവിലെ ധനവാനും വൈകുന്നേരം ദരിദ്രനുമാണ്. ഇതിനുമേലും ഒരു കഥയുണ്ട്. പകല് ധനവാനായിരുന്നു..... ഈ കാര്യങ്ങളെല്ലാം നിങ്ങള് എപ്പോഴാണോ ധനവാനായിരുന്നത് അപ്പോള് കേള്ക്കുകയില്ല. ധനവാന്റെയും ദരിദ്രന്റെയും കാര്യം നിങ്ങള് കുട്ടികള് സംഗമയുഗത്തിലാണ് കേള്ക്കുന്നത്. ഇത് ഹൃദയത്തില് ധാരണ ചെയ്യണം. ഭക്തിയാണ് നിങ്ങളെ ദരിദ്രനാക്കി മാറ്റുന്നത്. ജ്ഞാനം നിങ്ങളെ ധനവാനാക്കിയും മാറ്റുന്നു. പരിധിയില്ലാത്ത രാത്രിയും പകലുമാണ്. ധനവാന് ദരിദ്രന് എന്നുളളതും പരിധിയില്ലാത്ത കാര്യങ്ങളാണ്. നിങ്ങളെ അതുപോലെയാക്കി മാറ്റുന്നതും പരിധിയില്ലാത്ത ബാബയാണ്. എല്ലാ പതിത ആത്മാക്കള്ക്കും പാവനമായിത്തീരുന്നതിനുവേണ്ടി ഒരേയൊരു ബാട്ടറ്ററിയാണുളളത്. ഇങ്ങനെയുളള യുക്തികള് ഓര്മ്മയില് വെക്കുകയാണെങ്കില് സന്തോഷത്തിലിരിക്കും. ബാബ പറയുന്നു കുട്ടികളേ നിങ്ങള് രാവിലെ ധനവാനായിത്തീരുന്നു വൈകുന്നേരം ദരിദ്രനായും മാറുന്നു. ഇത് എങ്ങനെയാകുന്നു എന്നുളളത് ബാബ മനസ്സിലാക്കിത്തരുകയാണ്. പിന്നീട് പതിതത്തില് നിന്നും പാവനം അതായത് ദരിദ്രനില് നിന്നും ധനവാനായിമാറുന്നതിന്റെ യുക്തിയും ബാബ തന്നെയാണ് മനസ്സിലാക്കി തരുന്നത്. മന്മനാഭവ മദ്ധ്യാജീഭവ ഇതാണ് രണ്ട് യുക്തികള്. ഇതും കുട്ടികള്ക്ക് അറിയാം - ഇത് പുരുഷോത്തമസംഗമയുഗമാണ്. നിങ്ങള് ആരെല്ലാമാണോ ഇവിടെ ഇരിക്കുന്നത്, ഗ്യാരന്റിയാണ് നമ്പര്വൈസായ പുരുഷാര്ത്ഥമനുസരിച്ച് നിങ്ങള് തീര്ച്ചയായും സ്വര്ഗ്ഗത്തിലെ ധനവാനായിത്തീരും എന്നുളളത്. സാധാരണ വിദ്യാലയത്തിലും അങ്ങനെത്തന്നെയാണ്. നമ്പര്വൈസായാണ് ക്ലാസ്സില് ട്രാന്സ്ഫര് ഉണ്ടാകുന്നത്. പരീക്ഷ പൂര്ത്തിയായിക്കഴിഞ്ഞാല് പിന്നീട് നമ്പര്വൈസായി ഇരിക്കുന്നു, അത് പരിധിയ്ക്കുളളിലുളള കാര്യങ്ങളാണ്, ഇത് പരിധിയില്ലാത്തതായ കാര്യങ്ങളും. നമ്പര്വൈസായി രുദ്രമാലയിലേക്ക് പോകുന്നു. മാല അഥവാ വൃക്ഷം. വൃക്ഷത്തിനാണല്ലോ ബീജമുളളത്. പരമാത്മാവ് മനുഷ്യസൃഷ്ടിയുടെ ബീജമാണ്. ഇത് കുട്ടികള്ക്ക് അറിയാം, വൃക്ഷം എങ്ങനെ വളരുന്നു, എങ്ങനെ പഴയതായിത്തീരുന്നു. ആദ്യം നിങ്ങള് ഇതൊന്നും തന്നെ മനസ്സിലാക്കിയിരുന്നില്ല, ബാബ വന്ന് മനസ്സിലാക്കിത്തന്നു. ഇത് പുരുഷോത്തമ സംഗമയുഗമാണ്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് പുരുഷാര്ത്ഥം ചെയ്യണം. ദൈവീകഗുണങ്ങളുടെ ചിറകിനെ ധാരണ ചെയ്യണം. സ്വയത്തിന്റെ മേല് പൂര്ണ്ണ ശ്രദ്ധ വെക്കണം. ഓര്മ്മയുടെ യാത്രയിലൂടെയാണ് നിങ്ങള് പാവനമായിത്തീരുന്നത്, മറ്റൊരു ഉപായവുമില്ല. സര്വ്വശക്തനായ ബാറ്ററിയായ ബാബയുമായി പൂര്ണ്ണ യോഗം വെക്കണം. ബാബയുടെ ബാറ്ററി ഒരിക്കലും കാലിയാവില്ല. ബാബ ഒരിക്കലും സതോ രജോ തമോയിലേക്ക് വരുന്നില്ല. കാരണം ബാബയ്ക്ക് സദാ കര്മ്മാതീത അവസ്ഥയാണ്. നിങ്ങള് കുട്ടികള് കര്മ്മബന്ധനത്തിലേക്ക് വരുന്നു. എത്ര വലിയ ബന്ധനമാണ്. ഈ കര്മ്മബന്ധനങ്ങളില് നിന്നും മുക്തമാകുന്നതിനുളള ഒരേയൊരു ഉപായമാണ് ഓര്മ്മയുടെ യാത്ര. അതല്ലാതെ മറ്റൊരു ഉപായവുമില്ല. ഈ ജ്ഞാനവും പ്രയാസമായതിനെ നേര്മ്മയുളളതാക്കി മാറ്റുന്നു. ഭക്തിയും നേര്മ്മയുളളതാക്കി മാറ്റുന്നു, ഇങ്ങനെ പറയാറുണ്ട് ഇവര് ഭക്തനായതുകൊണ്ട് ഇവര്ക്ക് ചതി ഒന്നും തന്നെ അറിയില്ല. പക്ഷേ ഭക്തരിലും ചതിക്കുന്നവരുണ്ട്. ബാബ അനുഭവിയാണ്. ആത്മാവ് ശരീരത്തിലൂടെ ജോലിക്കാര്യങ്ങള് ചെയ്യുമ്പോള് ഈ ജന്മത്തിലുളളതെല്ലാം തന്നെ സ്മൃതിയിലേക്കു വരുന്നു. 4-5 വയസ്സു മുതല്ക്കുളള ജീവിതകഥ ഓര്മ്മയിലേക്കു വരും. ചിലര് 10-20 വയസ്സിലുളളതു പോലും മറക്കുന്നു. ജന്മ-ജന്മാന്തരത്തിലുളള പേരും രൂപവും ഓര്മ്മ നില്ക്കില്ല. ഒരു ജന്മത്തിലുളളതെങ്കിലും പറയാന് സാധിക്കുമല്ലോ. ഫോട്ടോകളൊക്കെ വെക്കുന്നുണ്ട്. അടുത്തജന്മത്തെക്കുറിച്ച് അറിവുണ്ടാവില്ല. ഓരോ ആത്മാക്കളും ഭിന്ന ഭിന്നമായ നാമത്തിലും രൂപത്തിലും ദേശത്തിലും കാലത്തിലും പാര്ട്ടുകള് അഭിനയിക്കുന്നു. നാമവും രൂപവുമെല്ലാം തന്നെ മാറിക്കൊണ്ടിരിക്കുന്നു. ഇത് ബുദ്ധിയിലുണ്ട് എങ്ങനെ ആത്മാവ് ഒരു ശരീരത്തെ ഉപേക്ഷിച്ച് മറ്റൊന്ന് എടുക്കുന്നു. തീര്ച്ചയായും 84 ജന്മം, 84 അച്ഛന്, 84 പേരുകളും ഉണ്ടാകുന്നു. അന്തിമത്തില് തമോപ്രധാന സംബന്ധമായിത്തീരുന്നു. ഈ സമയത്ത് എത്ര സംബന്ധങ്ങളുണ്ടാകുന്നുവോ അത്രയ്ക്കും മറ്റൊരു സമയത്തും ഉണ്ടാകുന്നില്ല. കലിയുഗീ സംബന്ധങ്ങളെ ബന്ധനം എന്നു തന്നെ മനസ്സിലാക്കണം. എത്ര കുട്ടികളാണുണ്ടാകുന്നത്, പിന്നീട് വിവാഹം കഴിക്കുന്നു, പിന്നീട് വീണ്ടും കുട്ടികള്ക്ക് ജന്മം നല്കുന്നു. ഈ സമയത്ത് ഏറ്റവും കൂടുതല് ബന്ധനം - അമ്മാവന്, ഇളയച്ഛന് ......എന്നിവരുടെയാണ്. എത്ര കൂടുതല് സംബന്ധമുണ്ടോ അത്രയ്ക്കും കൂടുതല് ബന്ധനമാണ്. പത്രത്തില് വായിച്ചു അഞ്ച് കുട്ടികള് ഒരുമിച്ച് ജന്മമെടുത്തു എന്ന്, അഞ്ചു പേരും ആരോഗ്യശാലികളാണ്. കണക്കാക്കൂ എത്ര കൂടുതല് സംബന്ധങ്ങളുണ്ടാകുന്നു. ഈ സമയത്ത് നിങ്ങളുടെ സംബന്ധമാണ് ഏറ്റവും ചെറുത്. കേവലം ഒരേയൊരു ബാബയുമായി സര്വ്വസംബന്ധവും. ഒരാളോടല്ലാതെ മറ്റൊരാളുമായും നിങ്ങള്ക്ക് ബുദ്ധിയോഗമില്ല. സത്യയുഗത്തില് ഇതിനേക്കാളും കൂടുതലായിരിക്കും. ഇപ്പോഴാണ് നിങ്ങളുടെ വജ്രസമാനമായ ജന്മം. ഉയര്ന്നതിലും ഉയര്ന്ന ബാബ കുട്ടികളെ ദത്തെടുക്കുകയാണ്. സമ്പത്ത് നേടുന്നതിനായി ജീവിച്ചിരിക്കെ മടിത്തട്ട് നേടുന്നത് ഇപ്പോഴാണ്. നിങ്ങള് ഇങ്ങനെയൊരു അച്ഛന്റെ മടിത്തട്ടിലേക്കാണ് വന്നിരിക്കുന്നത്, ആരില് നിന്നാണോ നിങ്ങള്ക്ക് സമ്പത്ത് ലഭിക്കുന്നത്. നിങ്ങള് ബ്രാഹ്മണരെക്കാളും ഉയര്ന്നവര് മറ്റാരും തന്നെയില്ല. എല്ലാവരുടെയും യോഗം ഒരാളുമായിമാത്രമാണ്. നിങ്ങള്ക്ക് പരസ്പരവും മറ്റൊരു സംബന്ധവുമില്ല. സഹോദരി-സഹോദരന് എന്ന സംബന്ധവും നിങ്ങളെ വീഴ്ത്തുന്നു. സംബന്ധം ഒരാളുമായി മാത്രമാണ്. പവിത്രമായി തിരികെ പോകണം. ഇങ്ങനെയെല്ലാം വിചാരസാഗരമഥനം ചെയ്യുന്നതിലൂടെ നിങ്ങള് വളരെയധികം സന്തുഷ്ടരായിത്തീരുന്നു. സത്യയുഗീ സന്തോഷവും കലിയുഗീ സന്തോഷവും തമ്മില് രാത്രിയുടെയും പകലിന്റെയും വ്യത്യാസമുണ്ട്. ഭക്തിമാര്ഗ്ഗത്തിലെ സമയത്തെയാണ് രാവണരാജ്യമെന്ന് പറയുന്നത്. അവസാനസമയത്ത് ശാസ്ത്രത്തിന്റെ അഹങ്കാരവും ധാരാളമുണ്ടാകുന്നു.

ഒരു കുട്ടി ഇങ്ങനെ എഴുതിയിരുന്നു, സ്വര്ഗ്ഗത്തിലാണോ നരകത്തിലാണോ എന്ന ചോദ്യം ചോദിച്ചപ്പോള് 4-5 പേര് പറഞ്ഞു ഞങ്ങള് സ്വര്ഗ്ഗത്തിലാണെന്ന്. ബുദ്ധിയില് രാത്രിയുടെയും പകലിന്റെയും വ്യത്യാസമുണ്ടാകുന്നു. ചിലര് മനസ്സിലാക്കുന്നു ഞങ്ങള് നരകത്തിലാണെന്ന്. പിന്നീട് അവര്ക്ക് മനസ്സിലാക്കി കൊടുക്കേണ്ടതായി വരുന്നു, സ്വര്ഗ്ഗവാസിയായിത്തീരാന് ആഗ്രഹമുണ്ടോ, ആരാണ് സ്വര്ഗ്ഗത്തെ സ്ഥാപിക്കുന്നത് എന്ന്. ഇതെല്ലാം തന്നെ വളരെ മധുരമധുരമായ കാര്യങ്ങളാണ്. നിങ്ങള് നോട്ട് ചെയ്യുന്നുണ്ട്, പക്ഷേ അത് നോട്ടില് തന്നെ ഇരിക്കുകയാണ് സമയത്തിനനുസരിച്ച് ഓര്മ്മ വരുന്നില്ല. പതിതത്തില് നിന്നും പാവനമാക്കി മാറ്റുന്നത് പരമപിതാവായ പരമാത്മാവ് ശിവനാണ്. അവര് പറയുന്നു എന്നെ മാത്രം ഓര്മ്മിക്കുകയാണെങ്കില് പാപം നശിക്കുന്നു. ഓര്മ്മയില് എന്തെങ്കിലും ലാഭമുണ്ടാകില്ലേ. ഓര്മ്മിക്കുക എന്ന രീതി ഇപ്പോഴാണ് ഉണ്ടായത്. ഓര്മ്മയിലൂടെ നിങ്ങള് എത്ര ഉയര്ന്നവരും ശുദ്ധരുമായാണ് മാറുന്നത്. ആര് എത്രത്തോളം പ്രയത്നിക്കുന്നുവോ അത്രത്തോളം ഉയര്ന്ന പദവി നേടുന്നു. ബാബയോടും ചോദിക്കാന് സാധിക്കും. ലോകത്തില് സംബന്ധത്തിന്റെയും സമ്പത്തിന്റെയും പിറകില് എത്ര പ്രശ്നങ്ങളാണ്. ഇവിടെ മറ്റൊരു സംബന്ധവുമില്ല ഒരു ബാബ രണ്ടാമതാരുമില്ല. ബാബ പരിധിയില്ലാത്ത അധികാരിയാണ്. കാര്യം വളരെ സഹജമാണ്. മറുവശത്ത് സ്വര്ഗ്ഗവും ഈ വശത്ത് നരകവുമാണ്. നരകവാസിയാണോ നല്ലത് അതോ സ്വര്ഗ്ഗവാസിയാണോ നല്ലത്? ആരാണോ വിവേകശാലികളായ കുട്ടികള് അവര് പറയും സ്വര്ഗ്ഗവാസിയാണ് നല്ലതെന്ന്. ചിലര് പറയുന്നു നരകവാസി, സ്വര്ഗ്ഗവാസി എന്ന കാര്യത്തെക്കുറിച്ച് ഞങ്ങള്ക്ക് ഒന്നും തന്നെ അറിയുന്നില്ല. കാരണം ബാബയെ അറിയുന്നില്ല. ചിലര് ബാബയുടെ മടിത്തട്ടില് നിന്നും മായയുടെ മടിത്തട്ടിലേക്ക് പോകുന്നു. അത്ഭുതമല്ലേ. ബാബയും അത്ഭുതകരമാണ്, ബാബയുടെ ജ്ഞാനവും അത്ഭുതകരമാണ്, എല്ലാം അത്ഭുതകരമാണ്. ഈ അത്ഭുതങ്ങളെ മനസ്സിലാക്കുന്നവരുടെ ബുദ്ധിയും ഈ അത്ഭുതത്തില് തന്നെ മുഴുകിയിരിക്കണം. രാവണനും അത്ഭുതമല്ല രാവണന്റെ രചനയും അത്ഭുതമല്ല. രാത്രിയുടെയും പകലിന്റെയും വ്യത്യാസമുണ്ട്. ശാസ്ത്രത്തില് എഴുതപ്പെട്ടിട്ടുണ്ട് - കാളിദഹ് എന്ന സ്ഥലത്ത് സര്പ്പം കൊത്തി കറുത്തതായി എന്ന്. ഇപ്പോള് നിങ്ങള്ക്ക് ഇത് നല്ല രീതിയില് മനസ്സിലാക്കി കൊടുക്കാന് സാധിക്കും. കൃഷ്ണന്റെ ചിത്രത്തെ ആരെങ്കിലും എടുത്ത് പഠിക്കുകയാണെങ്കില് ശ്രേഷ്ഠമായിത്തീരും. 84 ജന്മങ്ങളുടെ കഥയാണ്. എങ്ങനെയാണോ കൃഷ്ണന്റെത് അതുപോലെത്തന്നെയാണ് നിങ്ങളുടേതും. സ്വര്ഗ്ഗത്തിലേക്ക് നിങ്ങളും വരുന്നുണ്ടല്ലോ. പിന്നീട് അവര് ത്രേതായുഗത്തിലേക്കും വരുന്നു. വൃദ്ധി ഉണ്ടായിക്കൊണ്ടിരിക്കും. ത്രേതായുഗത്തിലെ രാജാവ് ത്രേതായുഗത്തില് തന്നെ വരണമെന്നില്ല. പഠിപ്പുളളവരുടെ മുന്നില് പഠിപ്പില്ലാത്തവര്ക്ക് തലകുനിക്കേണ്ടിവരുകതന്നെ ചെയ്യും. ഈ ഡ്രാമയുടെ രഹസ്യത്തെക്കുറിച്ച് ബാബയ്ക്കു മാത്രമെ മനസ്സിലാക്കാന് സാധിക്കൂ. ഇപ്പോള് നിങ്ങള്ക്ക് അറിയാം നിങ്ങളുടെ മിത്രസംബന്ധികളെല്ലാം തന്നെ നരകവാസികളാണെന്ന്. നമ്മള് പുരുഷോത്തമസംഗമയുഗികളാണ്. ഇപ്പോള് പുരുഷോത്തമരായി മാറിക്കൊണ്ടിരിക്കുകയാണ്. പുറമെ ഇരിക്കുന്നതും ഇവിടെ ഏഴു ദിവസം വന്ന് ഇരിക്കുന്നതും തമ്മില് വ്യത്യാസമുണ്ട്. ഹംസത്തിന്റെ സംഗത്തില് നിന്നും കൊറ്റികളുടെ സംഗത്തിലേക്ക് പോവുകയാണ്. പലരും വിട്ടു പോകുന്നവരുമുണ്ട്. പല കുട്ടികളും മുരളിക്ക് ശ്രദ്ധ നല്കുന്നില്ല. ബാബ മനസ്സിലാക്കിത്തരുന്നു - തെറ്റ് ചെയ്യരുത്. നിങ്ങള്ക്ക് സുഗന്ധമുളള പുഷ്പങ്ങളായിത്തീരണം. കേവലം ഒരു കാര്യം തന്നെ നിങ്ങള്ക്ക് ധാരാളമാണ്, ഓര്മ്മയുടെ യാത്ര. ഇവിടെ നിങ്ങള്ക്ക് ബ്രാഹ്മണരുടെ സംഗമാണുളളത്. നിങ്ങള് ഏറ്റവും ഉയര്ന്നവരും അവര് നീചരും തമ്മില് എത്ര വ്യത്യാസമാണ്. കുട്ടികള് എഴുതാറുണ്ട് ബാബാ കൊറ്റികളുടെ സംഗത്തിനിടയില് ഞങ്ങള് ഒരു ഹംസം മാത്രം എന്തു ചെയ്യാനാണ്? കൊറ്റികള് മുളളുകള് ഏല്പ്പിച്ചുകൊണ്ടിരിക്കുന്നു. എത്ര പ്രയത്നിക്കേണ്ടി വരുന്നു. ബാബയുടെ ശ്രീമത പ്രകാരം മുന്നേറുന്നതിലൂടെ ഉയര്ന്ന പദവി ലഭിക്കുന്നു. സദാ ഹംസമായിത്തന്നെ ഇരിക്കൂ. കൊറ്റികളുടെ കൂട്ടുകെട്ടില്പ്പെട്ട് ഒരിക്കലും കൊറ്റിയായി മാറരുത്. ഇങ്ങനെയൊരു പാട്ടുണ്ട് ആശ്ചര്യത്തോടെ ജ്ഞാനം കേട്ടു, കേള്പ്പിച്ചു, പിന്നീട് എല്ലാവരെയും ആശ്ചര്യപ്പെടുത്തി ഓടിപ്പോയി എന്ന്. എന്നാലും കുറച്ചെങ്കിലും ജ്ഞാനം നേടുകയാണെങ്കില് സ്വര്ഗ്ഗത്തിലേക്ക് വരുന്നു. പക്ഷേ രാത്രിയുടേയും പകലിന്റെയും വ്യത്യാസമുണ്ടാകുന്നു. വളരെ കടുത്ത ശിക്ഷകള് അനുഭവിക്കേണ്ടതായി വരും. ബാബ പറയുന്നു എന്റെ മതമനുസരിക്കാതെ പതിതമായിത്തീരുകയാണെങ്കില് നൂറുമടങ്ങ് ശിക്ഷ അനുഭവിക്കേണ്ടതായി വരും. പിന്നീട് പദവിയും കുറയുന്നു. ഇവിടെ രാജധാനിയുടെ സ്ഥാപനയാണുണ്ടാകുന്നത്. ഈ കാര്യങ്ങളെല്ലാം തന്നെ മറന്നു പോകുന്നു. ഇതെങ്കിലും ഓര്മ്മയുണ്ടാവുകയാണെങ്കില് ഉയര്ന്ന പദവി നേടാനുളള പുരുഷാര്ത്ഥം തീര്ച്ചയായും ചെയ്യും. ചെയ്യുന്നില്ലെങ്കില് മനസ്സിലാക്കാം- ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ പുറത്തേക്കു വിടുന്നു എന്ന്. ബാബയുമായി യോഗമില്ല. ഇവിടെയിരുന്നുകൊണ്ടും ബുദ്ധിയോഗം കുട്ടികളിലും പേരമക്കളിലുമാണ്. ബാബ പറയുന്നു സര്വ്വതും മറക്കണം ഇതിനെ തന്നെയാണ് വൈരാഗ്യം എന്ന് പറയുന്നത്. ഇതിലും ശതമാനങ്ങളുണ്ട്. ചിന്തകള് എവിടെയെങ്കിലുമൊക്കെ പോകുന്നു. പരസ്പരം മറ്റുളളവരോട് സ്നേഹം തോന്നുമ്പോഴും ബുദ്ധി കുടുങ്ങിപ്പോകുന്നു.

ബാബ ദിവസേന മനസ്സിലാക്കിത്തരുന്നു - ഈ കണ്ണുകളിലൂടെ എന്തെല്ലാമാണോ കാണുന്നത് അതെല്ലാം തന്നെ നശിക്കാന് പോകുന്നതാണ്. നിങ്ങളുടെ ബുദ്ധിയോഗം പുതിയ ലോകത്തിലായിരിക്കണം. പരിധിയില്ലാത്ത സംബന്ധികളുമായും ബുദ്ധിയോഗം വെക്കണം. ഇത് അത്ഭുതകരമായ പ്രിയതമനാണ്. ഭക്തിയില് പാടിയിരുന്നു അങ്ങ് എപ്പോഴാണോ വരുന്നത്, അപ്പോള് അങ്ങയെയല്ലാതെ മറ്റാരെയും ഓര്മ്മിക്കില്ലെന്ന്. ഇപ്പോള് ഞാന് വന്നിരിക്കുകയാണ്, ഇപ്പോള് നിങ്ങള്ക്ക് എല്ലാ വശത്തു നിന്നുമുളള ബുദ്ധിയോഗത്തെ ഇല്ലാതാക്കണം. ഇതെല്ലാം തന്നെ മണ്ണോടുമണ്ണായി മാറാനുളളതാണ്. നിങ്ങളുടെ ബുദ്ധിയോഗം ഇത്രയ്ക്കും കാലം മണ്ണുമായായിരുന്നു. ബാബയുമായുളള ബുദ്ധിയോഗമാണെങ്കില് നിങ്ങള് അധികാരിയായിത്തീരും. ബാബ എത്ര വിവേകശാലിയാക്കിമാറ്റുന്നു. ഭക്തിയെന്താണ് ജ്ഞാനമെന്താണ് എന്നുളളതിനെക്കുറിച്ച് മനുഷ്യര്ക്ക് അറിയില്ല. ഇപ്പോള് നിങ്ങള്ക്ക് ജ്ഞാനം ലഭിച്ചു കഴിഞ്ഞു അപ്പോഴാണ് നിങ്ങള് ഭക്തിയെക്കുറിച്ച് കൂടി അറിയുന്നത്. ഭക്തിയില് എത്ര ദുഃഖമുണ്ടായിരുന്നു എന്നുളളത് നിങ്ങള്ക്കിപ്പോള് അനുഭവമാകുന്നുണ്ടാകും. മനുഷ്യര് ഭക്തി ചെയ്യുന്നുണ്ട് സ്വയത്തെ വളരെയധികം സുഖിയാണെന്ന് മനസ്സിലാക്കുന്നുണ്ട്. എന്നാലും പറയുന്നു ഭഗവാന് വന്ന് ഫലം നല്കുമെന്ന്. ആര്ക്ക് എങ്ങനെയുളള ഫലം നല്കും എന്നുളളതിനെക്കുറിച്ചൊന്നും അറിയില്ല. ഇപ്പോള് നിങ്ങള്ക്ക് അറിയാം - ബാബ ഭക്തിയുടെ ഫലം നല്കാന് വന്നിരിക്കുകയാണ്. വിശ്വത്തിന്റെ രാജധാനിയാകുന്ന ഫലം ഏതൊരു അച്ഛനില് നിന്നാണോ ലഭിക്കുന്നത്, ആ അച്ഛന്റെ നിര്ദ്ദേശമനുസരിച്ച് മുന്നോട്ടു പോകണം. അതിനെയാണ് ഉയര്ന്നതിലും ഉയര്ന്ന മതമെന്ന് പറയുന്നത്. എല്ലാവര്ക്കും മതം ലഭിക്കുന്നുണ്ട്. ചിലര്ക്ക് അതനുസരിക്കാന് സാധിക്കുന്നു, ചിലര്ക്ക് അനുസരിച്ച് ജീവിക്കാന് സാധിക്കില്ല. പരിധിയില്ലാത്ത ചക്രവര്ത്തി പദവിയുടെ സ്ഥാപനയാണ് ഉണ്ടാകുന്നത്. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നു - നമ്മള് ആരായിരുന്നു, ഇപ്പോള് നമ്മുടെ അവസ്ഥ എന്തായി തീര്ന്നിരിക്കുകയാണ്. മായ ഒറ്റയടിക്കു ഇല്ലാതാക്കുന്നു. ഇത് മൃതമായവരുടെ ലോകം പോലെയാണ്. ഭക്തിമാര്ഗ്ഗത്തില് നിങ്ങള് എന്തു കേട്ടാലും അതിനെ സത്യം സത്യം എന്നു പറഞ്ഞു വന്നു. പക്ഷേ നിങ്ങള്ക്ക് അറിയാം സത്യം ഒരേയൊരു ബാബ മാത്രമാണ് കേള്പ്പിക്കുന്നത്. ഇങ്ങനെയുളള ബാബയെ ഓര്മ്മിക്കണം. ഇവിടെ പുറമെയുളള ആരെങ്കിലും ഇരിക്കുകയാണെങ്കില് അവര്ക്ക് ഒന്നും തന്നെ മനസ്സിലാക്കാന് സാധിക്കില്ല. ഇവിടെ കേള്പ്പിക്കുന്നതൊന്നും തന്നെ മനസ്സിലാക്കാന് സാധിക്കുന്നില്ലെന്ന് അവര് പറയും. മുഴുവന് ലോകത്തിലുളളവരും പരമാത്മാവ് സര്വ്വ വ്യാപിയാണെന്നാണ് പറയുന്നു, എന്നാല് ഇവിടെ നമ്മുടെ അച്ഛനാണെന്നും പറയുന്നു. ഇല്ല-ഇല്ല എന്ന് തലയാട്ടി കൊണ്ടിരിക്കും. നിങ്ങളുടെ ഉളളില് അതെ-അതെ എന്നു പറഞ്ഞുകൊണ്ടിരിക്കും. അതുകൊണ്ടാണ് പുതിയവരെ ഇങ്ങോട്ട് പ്രവേശിപ്പിക്കാത്തത്. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സുഗന്ധമുളള പുഷ്പമായി മാറുന്നതിനുവേണ്ടി കൂട്ടുകെട്ടിനെ വളരെ സംരക്ഷിക്കണം. ഹംസവുമായി കൂട്ടുകൂടണം, ഹംസമായിത്തന്നെ ഇരിക്കണം. മുരളിയില് ഒരിക്കലും അശ്രദ്ധ കാണിക്കരുത്. ഒരിക്കലും തെറ്റുകള് ചെയ്യരുത്.

2) കര്മ്മ ബന്ധനത്തില് നിന്നും മുക്തമായിത്തീരുന്നതിനുവേണ്ടി സംഗമയുഗത്തില് തന്റെ സര്വ്വ സംബന്ധങ്ങളും ഒരേയൊരു ബാബയുമായി വെക്കണം. പരസ്പരം മറ്റൊരു സംബന്ധവും വെക്കരുത്. ഏതൊരു പരിധിക്കുളളിലുളള സംബന്ധത്തിലും സ്നേഹം വെച്ച് ബുദ്ധിയോഗം കുടുങ്ങിപ്പോകരുത്. ഒന്നിനെ മാത്രം വേണം ഓര്മ്മിക്കാന്.

വരദാനം :-
പരമാത്മാ സ്നേഹത്തില് ലയിക്കുന്ന അഥവാ മിലനത്തില് മഗ്നമാകുന്ന സത്യമായ സ്നേഹിയായി ഭവിക്കൂ

സ്നേഹത്തിന്റെ ലക്ഷണമായി പാടപ്പെടുന്നു - രണ്ടായിട്ടും രണ്ടായിരിക്കില്ല എന്നാല് യോജിച്ച് ഒന്നാകും, ഇതിനെ തന്നെയാണ് ലയിക്കുകയെന്ന് പറയുന്നത്. ഭക്തര് ഈ സ്നേഹത്തിന്റെ തന്നെ സ്ഥിതിയെ ലയിക്കുക അല്ലെങ്കില് ഒന്നാകുകയെന്ന് പറയുന്നു. സ്നേഹത്തില് ലയിക്കുക - ഇത് സ്ഥിതിയാണ് എന്നാല് സ്ഥിതിക്ക് പകരം അവര് ആത്മാവിന്റെ അസ്ഥിത്വം തന്നെ സദാകാലത്തേക്ക് ഇല്ലാതാകുന്നു എന്ന് മനസ്സിലാക്കി. താങ്കള് കുട്ടികള് എപ്പോള് ബാബയുടെ അഥവാ ആത്മീയ പ്രിയതമന്റെ മിലനത്തില് മഗ്നമാകുന്നോ അപ്പോള് സമാനമാകുന്നു.

സ്ലോഗന് :-
അന്തര്മുഖി അവരാണ് ആരാണോ വ്യര്ത്ഥ സങ്കല്പങ്ങളില് നിന്ന് മനസ്സിന്റെ മൗനം വയ്ക്കുന്നത്.