25.04.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ഈ പുരുഷോത്തമയുഗം തന്നേയാണ് ഗീതാ എപ്പിസോഡ്, ഇതില് തന്നെയാണ് നിങ്ങള് പുരുഷാര്ത്ഥം ചെയ്ത് ഉത്തമപുരുഷന് അര്ത്ഥം ദേവതയാകുന്നത്.

ചോദ്യം :-
ഏതൊരു കാര്യം സദാ സ്മൃതിയിലിരുന്നാല് തോണി മറുകര എത്തും?

ഉത്തരം :-
ഞങ്ങള്ക്ക് ഈശ്വരീയ സംഗത്തില് ഇരിക്കണം എന്ന് സദാ ഓര്മ്മയിലിരുന്നാല് തോണി മറുകരയെത്തും. സംഗദോഷത്തില് വരികയാണെങ്കില്, സംശയം വരികയാണെങ്കില് തോണി വിഷയസാഗരത്തില് മുങ്ങി പോകും. ബാബ എന്താണോ മനസ്സിലാക്കി തരുന്നത് അതില് കുട്ടികള്ക്ക് അല്പ്പം പോലും സംശയം വരരുത്. ബാബ നിങ്ങള് കുട്ടികളെ തനിക്ക് സമാനം പവിത്രവും ജ്ഞാനസാഗരവും ആക്കുന്നതിന് വേണ്ടി വന്നിരിക്കുന്നു. ബാബയുടെ സംഗത്തില് തന്നെ ഇരിക്കണം.

ഓംശാന്തി.  
ഭഗവാനുവാചാ - 5000 വര്ഷങ്ങള്ക്കു മുമ്പ് മനസ്സിലാക്കി തന്നിരുന്ന അതേ രാജയോഗമാണ് അച്ഛന് പഠിപ്പിച്ച് കൊണ്ടിരിക്കുന്നത് എന്ന് കുട്ടികള്ക്കറിയാം. കുട്ടികള്ക്കറിയാം എന്നാല്, ലോകര്ക്ക് ഇതൊന്നും അറിയില്ല അതിനാല് ഗീതയുടെ ഭഗവാന് എപ്പോള് വന്നു എന്ന് അവരോട് ചോദിക്കണം. ഞാന് രാജയോഗം പഠിപ്പിച്ച് നിങ്ങളെ രാജാക്കന്മാരുടേയും രാജാവാക്കും എന്ന് ഭഗവാന് പറഞ്ഞ ആ ഗീതയുടെ ഭാഗം എപ്പോള് ഉണ്ടായി? ഇതും ചോദിക്കണം. ഈ കാര്യം ആര്ക്കും അറിയില്ല. നിങ്ങളിപ്പോള് പ്രായോഗികമായി കേട്ട് കൊണ്ടിരിക്കുന്നു. കലിയുഗാന്ത്യത്തിനും സത്യയുഗ ആരംഭത്തിനും ഇടയില് ഗീതയുടെ പാര്ട്ട് ഉണ്ടാകുക തന്നെ വേണം. ആദിസനാതന ദേവീ ദേവതാധര്മ്മം സ്ഥാപിക്കുന്നുണ്ടെങ്കില് തീര്ച്ചയായും സംഗമത്തില് തന്നെയാണ് വരിക. തീര്ച്ചയായും ഇത് പുരുഷോത്തമ സംഗമയുഗമാണ്. പുരുഷോത്തമസംഗമയുഗം എന്ന് പാടാറുണ്ടെങ്കിലും പാവങ്ങള്ക്കറിയില്ല. നിങ്ങള് മധുര മധുരമായ കുട്ടികള്ക്കറിയാം ഉത്തമപുരുഷനാക്കുന്നതിന് വേണ്ടി അതായത് മനുഷ്യരെ ദേവതകളാക്കുന്നതിന് വേണ്ടി ബാബ വന്ന് പഠിപ്പിക്കുന്നു എന്ന്. മനുഷ്യരില് ഉത്തമപുരുഷന് ഈ ദേവതമാരാണ് (ലക്ഷ്മീനാരായണന്). മനുഷ്യരെ ദേവതകളാക്കുന്നത് ഈ സംഗമയുഗത്തിലാണ്. ദേവതകള് തീര്ച്ചയായും സത്യയുഗത്തിലാണ് ഉണ്ടാകുന്നത്. ബാക്കി എല്ലാവരും കലിയുഗത്തിലാണ്. നിങ്ങള് കുട്ടികള്ക്കറിയാം ഞങ്ങള് സംഗമയുഗീ ബ്രാഹ്മണനാണ് എന്ന്. ഇത് വളരെ ഉറപ്പായി ഓര്മ്മിക്കണം. അല്ലെങ്കിലും സ്വന്തം കുലം ഒരിക്കലും മറക്കാറില്ല. എന്നാല് ഇവിടെ മായ മറപ്പിക്കുന്നു. നമ്മള് ബ്രാഹ്മണകുലത്തില് നിന്ന് പിന്നീട് ദേവതാകുലത്തിലേതാകുന്നു. ഇത് ഓര്മ്മിക്കുകയാണെങ്കില് വളരെ സന്തോഷം തോന്നും. നിങ്ങള് രാജയോഗമാണ് പഠിക്കുന്നത്. ഇപ്പോള് ഭഗവാന് വീണ്ടും ഗീതയുടെ ജ്ഞാനം കേള്പ്പിച്ച് കൊണ്ടിരിക്കുന്നു, ഭാരതത്തിന്റെ പ്രാചീന രാജയോഗവും പഠിപ്പിക്കുന്നു എന്നും മനസിലാക്കുന്നു. ഞങ്ങള് മനുഷ്യനില് നിന്ന് ദേവതയാകുന്നു. ബാബ പറഞ്ഞിട്ടുണ്ട് കാമം മഹാശത്രുവാണ്, ഇതില് ജയിക്കുന്നതിലൂടെ നിങ്ങള് ജഗത്ജീത്താകുന്നു. പവിത്രതയുടെ കാര്യത്തില് എത്ര തര്ക്കങ്ങള് നടക്കുന്നു. മനുഷ്യര്ക്ക് വികാരങ്ങള് ഒരു ഖജനാവ് പോലെയാണ്. ലൗകീക അച്ഛനില് നിന്ന് ഈ സമ്പത്ത് ലഭിക്കുന്നു. കുട്ടിയായാല് പിന്നെ അച്ഛനില് നിന്ന് ഏറ്റവും ആദ്യം ഈ സമ്പത്ത് ലഭിക്കുന്നു, വിവാഹവും മറ്റും ചെയ്യിക്കുന്നു. പരിധിയില്ലാത്ത അച്ഛന് പറയുന്നു കുട്ടികളേ കാമം മഹാശത്രുവാണ്, അതിനാല് തീര്ച്ചയായും കാമത്തിനെ ജയിക്കുന്നതിലൂടെ തന്നെയാണ് ജഗത്ജീത്താകുന്നത്. ബാബ തീര്ച്ചയായും സംഗമത്തില് തന്നെയാണ് വരുന്നത്. മഹത്തായ മഹാഭാരതയുദ്ധവും ഉണ്ടാകും. നമ്മളും തീര്ച്ചയായും ഇവിടെ ഉണ്ടാകും. എല്ലാവരും പെട്ടെന്ന് കാമത്തെ ജയിക്കുകയൊന്നും ഇല്ല. ഓരോ കാര്യത്തിലും സമയമെടുക്കും. ബാബാ, ഞങ്ങള് വിഷയ വൈതരണീ നദിയില് വീണ് പോയി എന്നതാണ് മുഖ്യമായും കുട്ടികള് എഴുതുന്ന കാര്യം അതിനാല് തീര്ച്ചായും ചില നിയമങ്ങളുണ്ട്. ബാബയുടെ ആജ്ഞയാണ് - കാമത്തെ ജയിക്കുന്നതിലൂടെ നിങ്ങള് ജഗത്ത്ജീത്തായി തീരും. ജഗത്ജീത്തായി പിന്നീട് വികാരത്തില് പോകും എന്നുമല്ല. ഈ ലക്ഷ്മീ-നാരായണനാണ് ജഗത്ജീത്ത്, ഇവരെയാണ് സമ്പൂര്ണ്ണ നിര്വ്വികാരി എന്ന് പറയുന്നത്. ദേവതമാരെ എല്ലാവരും നിര്വ്വികാരി എന്ന് പറയുന്നു, അതിനെ നിങ്ങള് രാമരാജ്യം എന്ന് പറയുന്നു. അത് നിര്വ്വികാരിലോകമാണ്. ഇത് വികാരി ലോകമാണ്, അപവിത്ര ഗൃഹസ്ഥാശ്രമം. നിങ്ങള് പവിത്ര ഗൃഹസ്ഥാശ്രമത്തിലായിരുന്നു എന്ന് ബാബ മനസിലാക്കി തന്നിട്ടുണ്ട്. ഇപ്പോള് 84 ജന്മമെടുത്തെടുത്ത് അപവിത്രമായി. 84 ജന്മത്തിന്റെ കഥ തന്നെയാണിത്. പുതിയ ലോകം തീര്ച്ചയായും ഇങ്ങനെ നിര്വ്വികാരി ലോകമാകണം. പവിത്രതയുടെ സാഗരനായ ഭഗവാനാണ് സ്ഥാപന ചെയ്യുന്നത്, വീണ്ടും തീര്ച്ചയായും രാമരാജ്യം വരണം. പേര് തന്നെ രാമരാജ്യം, രാവണരാജ്യം എന്നാണ്. രാവണരാജ്യം എന്നാല് ആസുരീയ രാജ്യം. ഇപ്പോള് നിങ്ങള് ആസുരീയ ലോകത്താണ് ഇരിക്കുന്നത്. ഈ ലക്ഷ്മീ-നാരായണന് ദൈവീക രാജ്യത്തിന്റെ അടയാളമാണ്.

നിങ്ങള് കുട്ടികള് പ്രഭാതത്തില് പ്രദക്ഷിണം നടത്താറുണ്ട്. അതിരാവിലെയുള്ള സമയമാണ് പ്രഭാതം, ആ സമയം ആളുകള് ഉറക്കത്തിലായിരിക്കും അതിനാല് വൈകി ഉണരുന്നു. സെന്ററുകള് ഉള്ളിടത്തേ പ്രദര്ശിനിയും നന്നായി നടത്താനാകൂ. കാമം മഹാശത്രുവാണ്, അതിനെ ജയിക്കുന്നതിലൂടെ ജഗത്ജീത്തായി തീരും എന്ന് എവിടെ പോയാലും മനസ്സിലാക്കി കൊടുക്കൂ. ട്രാന്സ് ലൈറ്റുള്ള ലക്ഷ്മീ-നാരായണന്റെ ചിത്രം തീര്ച്ചയായും കൂടെ വെക്കണം. അത് ഒരിക്കലും മറക്കരുത്. ഒന്ന് ഈ ചിത്രവും പിന്നെ പടികളും. ട്രക്കുകളില് ദേവിമാരുടെ മൂര്ത്തികള് കൊണ്ട് പോകുന്നത് പോലെ നിങ്ങള് ഈ രണ്ടോ മൂന്നോ ചിത്രങ്ങള് ഒരുമിച്ച് ട്രക്കില് വെച്ച് അതില് മുഖ്യമായ ചിത്രങ്ങള് കാണിക്കുകയാണെങ്കില് നന്നായിരിക്കും. ദിനം പ്രതിദിനം ചിത്രങ്ങളുടെ വൃദ്ധിയുണ്ടാകും. നിങ്ങളുടെ ജ്ഞാനം വൃദ്ധി പ്രാപിക്കും. കുട്ടികളുടെ വൃദ്ധിയും ഉണ്ടാകും. അതില് ദരിദ്രരും സമ്പന്നരും എല്ലാം വരും. ശിവബാബയുടെ ഭണ്ഡാരി നിറയുന്നു. ആരാണോ ഭണ്ഡാരി നിറക്കുന്നത് അവര്ക്ക് അവിടെ പകരം പ്രതിഫലം ലഭിക്കുന്നു. അപ്പോള് ബാബ പറയുന്നു - മധുര മധുരമായ കുട്ടികളേ, നിങ്ങള് 21 ജന്മത്തേക്ക് കോടികോടി മടങ്ങ് ഭാഗ്യശാലികളാകുന്നവരാണ്. നിങ്ങള് 21 ജന്മം ലോകത്തിന്റെ അധികാരിയായി തീരും എന്ന് ബാബ സ്വയം പറയുന്നു. ബാബ പറയുന്നു കുട്ടികളേ ഞാന് സ്വയം നേരിട്ട് വന്നിരിക്കയാണ് നിങ്ങള്ക്ക് വേണ്ടി ഉള്ളം കൈയ്യില് സ്വര്ഗ്ഗം കൊണ്ട് വന്നിരിക്കയാണ്. കുട്ടികള് ജനിക്കുമ്പോള് അവര്ക്ക് വേണ്ടിയുള്ള സമ്പത്ത് അച്ഛന്റെ കൈയ്യില് തന്നെയുള്ളത് പോലെ. ബാബ പറയുന്നു ഈ വീടും കുടുംബവും എല്ലാം നിങ്ങള്ക്ക് തന്നെയാണ്. പരിധിയില്ലാത്ത അച്ഛന് പറയുന്നു നിങ്ങള് എന്റേതാകുമ്പോള് സ്വര്ഗത്തിന്റെ ചക്രവര്ത്തീ പദവി നിങ്ങള്ക്കുള്ളതാണ് - 21 ജന്മത്തേക്ക് കാരണം നിങ്ങള് കാലനെ ജയിക്കുന്നു അതിനാല് ബാബയെ മഹാകാലന് എന്ന് പറയുന്നു. മഹാകാലന് കൊല്ലുന്നവനൊന്നുമല്ല. ആ മഹാകാലന്റേയും മഹിമ പാടാറുണ്ട്, ഭഗവാന് യമദൂതനെ അയച്ച് വിളിപ്പിക്കുന്നു എന്ന് വിചാരിക്കുന്നു. ഇങ്ങനെ ഒരു സംഭവവും ഇല്ല, ഇതെല്ലാം ഭക്തിമാര്ഗത്തിലെ കാര്യങ്ങളാണ്. ബാബ പറയുന്നു ഞാന് കാലന്റേയും കാലനാണ്. വനവാസികള് മഹാകാലനേയും വളരെ മാനിക്കുന്നു. മഹാകാലന്റെ ക്ഷേത്രവും ഉണ്ട് കൊടികളും വെക്കുന്നു. ബാബയിരുന്ന് കുട്ടികള്ക്ക് മനസിലാക്കി തരുന്നു. ശരിയായ കാര്യങ്ങളാണ് മനസ്സിലാക്കി തരുന്നത്. ബാബയെ ഓര്മ്മിക്കുന്നതിലൂടെ തന്നെയാണ് ജന്മജന്മാന്തരമായ വികര്മ്മം ഭസ്മമാകുന്നത്. അതിനാല് അതിന്റെ പ്രചരണം ചെയ്യണം. കുംഭമേളകളും മറ്റും വളരെ നടത്തുന്നു. സ്നാനം ചെയ്യുന്നതിന് പോലും വളരെ മഹത്വം നല്കുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ഈ ജ്ഞാനാമൃതം 5000 വര്ഷത്തിന് ശേഷം ലഭിക്കുന്നു. വാസ്തവത്തില് ഇതിന് അമൃത് എന്ന് പേരില്ല. ഇത് പഠിത്തമാണ്. ഇവയെല്ലാം ഭക്തിമാര്ഗത്തിലെ പേരുകളാണ്. അമൃത് എന്ന പേര് കേട്ട് ചിത്രങ്ങളില് വെള്ളം കാണിച്ചിരിക്കുന്നു. ബാബ പറയുന്നു ഞാന് നിങ്ങളെ രാജയോഗം പഠിപ്പിക്കുന്നു. പഠിത്തത്തിലൂടെ തന്നെയാണ് ഉയര്ന്ന പദവി നേടുന്നത്. അതും ഞാന് പഠിപ്പിക്കുന്നു. ഭഗവാന് ഇങ്ങനെ അലങ്കരിച്ച രൂപമൊന്നുമില്ല. ഇത് ബാബ ഇദ്ദേഹത്തില് വന്ന് പഠിപ്പിക്കുന്നു. പഠിപ്പിച്ച് ആത്മാക്കളെ തനിക്ക് സമാനമാക്കുന്നു. ഒരിക്കലും ലക്ഷ്മീ-നാരായണന് ആരെയും തനിക്ക് സമാനമാക്കുന്നില്ല. ആത്മാവ് പഠിക്കുന്നു, ആത്മാക്കളെ തനിക്ക് സമാനം ജ്ഞാനസാഗരമാക്കുന്നു എന്നാല് ഭഗവാനും ഭഗവതിയും ആക്കുന്നില്ല അവര് കൃഷ്ണനെ കാണിക്കുന്നു. കൃഷ്ണന് എങ്ങനെയാണ് പഠിപ്പിക്കുക? സത്യയുഗത്തില് പതിതമായവര് ആരും തന്നെ ഉണ്ടാകില്ല. കൃഷ്ണന് സത്യയുഗത്തിലാണ് ജീവിച്ചിരുന്നത്. പിന്നീട് ഒരിക്കലും നിങ്ങള് കൃഷ്ണനെ കാണുന്നില്ല. ഡ്രാമയില് ഓരോരുത്തരുടേയും പുനര്ജന്മത്തിന്റെ ചിത്രവും തികച്ചും വേറിട്ടതാണ്. ഇത് അത്ഭുതകരമായ ഡ്രാമയാണ്. ഉണ്ടായതും ഉണ്ടാക്കപ്പെട്ടതും......ബാബയും പറയുന്നു നിങ്ങള് ഇതേ രൂപത്തില് ഇതേ വസ്ത്രങ്ങളില് കല്പ കല്പം നിങ്ങള് തന്നെയാണ് പഠിക്കുന്നത്. അതേ പോലെ ആവര്ത്തിക്കുകയല്ലേ. ആത്മാവ് ഒരു ശരീരമുപേക്ഷിച്ച് വീണ്ടും കല്പ്പം മുമ്പ് എടുത്ത അതേ ശരീരമെടുക്കുന്നു. ഡ്രാമയില് യാതൊരു വ്യത്യാസവും ഉണ്ടാകുന്നില്ല. അത് പരിധിയുള്ള കാര്യങ്ങളാണ്, ഇത് പരിധിയില്ലാത്ത കാര്യങ്ങളാണ്. ഇത് പരിധിയില്ലാത്ത അച്ഛനല്ലാതെ മറ്റാര്ക്കും മനസിലാക്കി തരാന് സാധിക്കില്ല. ഇതില് യാതൊരു സംശവും ഉണ്ടാകുന്നില്ല. നിശ്ചയബുദ്ധിയാണെങ്കിലും ചിലര്ക്ക് എന്തെങ്കിലും സംശയം വരുന്നു, കൂട്ടുകെട്ടില് വരുന്നു. ഈശ്വരീയ സംഗത്തിലൂടെ നടക്കുകയാണെങ്കില് മറുകര എത്തുന്നു, ഉപേക്ഷിക്കുകയാണെങ്കില് വിഷയസാഗരത്തില് മുങ്ങി പോകും. ഒരു ഭാഗത്ത് ക്ഷീരസാഗരം(ജ്ഞാനാമൃതം), മറുഭാഗത്ത് വിഷയസാഗരം എന്നും പറയാറുണ്ട്. ബാബ ജ്ഞാനസാഗരമാണ്, ബാബയ്ക്ക് മഹിമയും ഉണ്ട്. ബാബയ്ക്കുള്ള മഹിമ ലക്ഷ്മീ-നാരായണന് നല്കാന് സാധിക്കില്ല. കൃഷ്ണന് ജ്ഞാനസാഗരനൊന്നുമല്ല. ബാബ പവിത്രതയുടെ സാഗരനാണ്. യഥാര്ത്ഥത്തില് ദേവതകള് സത്യ-ത്രേതായുഗത്തില് പവിത്രരായിരുന്നു എന്നാല് സദാകാലത്തേക്കല്ല. എന്നാലും അരകല്പ്പത്തിന് ശേഷം വീഴുന്നു. ബാബ പറയുന്നു ഞാന് വന്ന് എല്ലാവരുടേയും സദ്ഗതി ചെയ്യുന്നു. സദ്ഗതി ദാതാവ് ഞാന് മാത്രമാണ്. നിങ്ങള് സദ്ഗതിയില് പോകുമ്പോള് പിന്നെ ഈ കാര്യങ്ങള് തന്നെ ഉണ്ടാകുന്നില്ല. ഇപ്പോള് നിങ്ങള് കുട്ടികള് സന്മുഖത്തിരിക്കുന്നു. നിങ്ങളും ശിവബാബയില് നിന്ന് പഠിച്ച് ടീച്ചറാകുന്നു. പ്രധാന പ്രിന്സിപ്പാള് ബാബയാണ്. നിങ്ങള് വരുന്നതും ആ ബാബയുടെ അടുത്തേക്കാണ്. ഞങ്ങള് ശിവബാബയുടെ അടുക്കല് വന്നിരിക്കുന്നു എന്ന് പറയുന്നു. ശിവബാബ നിരാകാരനാണ്. ശരിയാണ് ബാബ ഇദ്ദേഹത്തില് വരുന്നു അതിനാല് ബാപ്ദാദയുടെ അടുത്തേക്ക്വരുന്നു എന്ന് പറയുന്നു. ഈ ബ്രഹ്മാബാബയാണ് ശിവബാബയുടെ രഥം അതിലാണ് ബാബയുടെ സവാരി. അദ്ദേഹത്തെ രഥം, കുതിര, എന്നെല്ലാം പറയുന്നു. ഇതിലും ഒരു കഥയുണ്ട് - ദക്ഷപ്രജാപതി യജ്ഞം രചിച്ചു. കഥയെല്ലാം എഴുതിയിട്ടുണ്ട്. എന്നാല് അങ്ങനെയൊന്നുമില്ല.

ശിവഭഗവാനുവാചാ-ഭാരതത്തില് എപ്പോള് ധര്മ്മഗ്ലാനി സംഭവിക്കുന്നുവോ അപ്പോള് ഞാന് വരുന്നു. ഗീതാപാരായണക്കാര് പറയുന്നുണ്ട് - യദാ യദാഹി... എന്നാല് അര്ത്ഥം മനസിലാക്കുന്നില്ല. ഇത് നിങ്ങളുടെ വളരെ ചെറിയ വൃക്ഷമാണ്, ഇതിന് കൊടുങ്കാറ്റും ഏല്ക്കുന്നു. പുതിയ വൃക്ഷമല്ലേ, പിന്നെ ഈ അടിത്തറയും ഉണ്ട്. ഇത്രയും അനേകം ധര്മ്മങ്ങള്ക്കിടയില് ഒരു ആദിസനാതന ദേവീ ദേവതാര്മ്മത്തിന്റെ തൈ നടല് ബാബ നടത്തുന്നു. എത്ര പരിശ്രമമാണ്. മറ്റുള്ളവര്ക്ക് പരിശ്രമം ഉണ്ടാകുന്നില്ല. അവര് മുകളില് നിന്ന് വന്ന് കൊണ്ടിരിക്കുന്നു. ഇവിടെ സത്യത്രേതായുഗത്തില് വരുന്ന ആത്മാക്കളേയും ഇരുത്തി പഠിപ്പിക്കുന്നു. ആരാണോ പതീതമായവര് അവരെ പവിത്ര ദേവതകളാക്കി മാറ്റുന്നതിന് വേണ്ടി ബാബയിരുത്തി പഠിപ്പിക്കുന്നു. ഇദ്ദേഹവും ഗീതയും വളരെ പഠിച്ചിരുന്നു. ഇപ്പോള് ആത്മാക്കളെ ഓര്മ്മിച്ച് ദൃഷ്ടി നല്കി അവരുടെ പാപം ഇല്ലാതാക്കുന്നു. ഭക്തിമാര്ഗത്തില് ഗീതയുടെ മുന്നില് വെള്ളം വെച്ച് ഇരുന്ന് പഠിക്കുന്നു. പിതൃക്കളെ ഉദ്ധരിക്കുകയാണ് എന്ന് മനസിലാക്കുന്നു അതിനാല് പിതൃക്കളെ ഓര്മ്മിക്കുന്നു. ഭക്തിയില് ഗീതക്ക് വളരെ ബഹുമാനം നല്കുന്നു. ബാബ ചെറിയ ഭക്തനായിരുന്നില്ലല്ലോ! രാമായണം എന്നിവയെല്ലാം പഠിച്ചിരുന്നു. വളരെ സന്തോഷമുണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞ് പോയി.

ഇപ്പോള് ബാബ പറയുന്നു കഴിഞ്ഞതിനെക്കുറിച്ച് ചിന്തിക്കരുത്. ബുദ്ധിയില് നിന്ന് എല്ലാം കളയൂ. ബാബ സ്ഥാപനയും, വിനാശവും രാജധാനിയുടെ സാക്ഷാത്ക്കാരവും കാണിച്ചുകൊടുത്തു അതിനാല് പക്കയായി. ഇവയെല്ലാം നശിക്കാനുള്ളതാണ് - ഇത് ആദ്യം അറിഞ്ഞിരുന്നില്ല. ബാബ മനസിലാക്കി തന്നു - ഇതെല്ലാം നടക്കും. അധികം വൈകില്ല, ഞാന് പോയി ഈ രാജാവാകും. ബാബ എന്തെല്ലാം മനസിലാക്കിക്കൊണ്ടിരുന്നു എന്ന് അറിയില്ല. ബാബയുടെ പ്രവേശനം എങ്ങിനെ ഉണ്ടായി എന്ന് നിങ്ങള് കുട്ടികള് മനസിലാക്കി. എന്നാല് ഈ കാര്യങ്ങള് ആളുകള് മനസിലാക്കുന്നില്ല. ബ്രഹ്മാ, വിഷ്ണു, ശങ്കരന്റെ പേര് പറയും എന്നാല് ഈ മൂന്ന് പേരില് ഭഗവാന് ആരില് പ്രവേശിക്കുന്നു എന്ന് അറിയുന്നില്ല. അതിനാല് ലോകര് വിഷ്ണുവിന്റെ പേര് പറയുന്നു. ഇപ്പോള് വിഷ്ണു ദേവതയാണ്. അദ്ദേഹമെങ്ങിനെ പഠിപ്പിക്കും. ബാബ സ്വയം പറയുന്നു ഞാന് ഇദ്ദേഹത്തില് പ്രവേശിക്കുന്നു അതിനാല് ബ്രഹ്മാവിലൂടെ സ്ഥാപന എന്ന് കാണിക്കുന്നു. ഒന്ന് പാലന ഒന്ന് വിനാശം. ഇത് വളരെ മനസിലാക്കേണ്ട കാര്യങ്ങളാണ്. ഭഗവാനുവാച - ഞാന് നിങ്ങളെ രാജയോഗം പഠിപ്പിക്കുന്നു. രാജയോഗം പഠിപ്പിച്ച് രാജപദവിയിലെത്തിച്ച ആ ഭഗവാന് എപ്പോള് വന്നു എന്ന് ഇപ്പോള് നിങ്ങള് മനസിലാക്കുന്നു. 84 ജന്മത്തിന്റെ രഹസ്യവും മനസിലാക്കി. പൂജ്യരെക്കുറിച്ചും-പൂജാരിയേക്കുറിച്ചും മനസിലാക്കി. മുഴുവന് ലോകവും ആഗ്രഹിക്കുന്ന വിശ്വത്തിലെ ശാന്തിയുടെ രാജ്യം ഈ ലക്ഷ്മീ-നാരായണന്റേതായിരുന്നു. ലക്ഷ്മീ നാരായണന്റെ രാജ്യമായിരുന്നപ്പോള് എല്ലാവരും ശാന്തീധാമിലായിരുന്നു. ഇപ്പോള് നമ്മള് ശ്രീമത്തിലൂടെ ഈ കാര്യങ്ങള് ചെയ്ത് കൊണ്ടിരിക്കുന്നു. അനേക തവണ ചെയ്തിരുന്നു ഇനിയും ചെയ്ത് കൊണ്ടിരിക്കും. കോടികളില് ചിലര് മാത്രം വരും എന്നും അറിയാം. ദേവീ ദേവതാധര്മ്മത്തിലുള്ളവര്ക്ക് തന്നെയാണ് വരാന് തോന്നുന്നത്. ഭാരതത്തിന്റെ തന്നെ കാര്യമാണ് ഇതെല്ലാം. ഈ കുലത്തിലുള്ളവര് വന്ന് കൊണ്ടിരിക്കുന്നു വീണ്ടും വന്ന് കൊണ്ടിരിക്കും. നിങ്ങള് വരുന്നത് പോലെ പ്രജകളും വന്ന് കൊണ്ടിരിക്കും നന്നായി പഠിക്കുന്നവര് നല്ല പദവിയും നേടുന്നു. മുഖ്യമായ കാര്യം ജ്ഞാനയോഗമാണ്. യോഗത്തിന് വേണ്ടി ജ്ഞാനം വേണം. പിന്നെ പവര്ഹൗസിനോട് യോഗം വേണം. യോഗത്തിലൂടെ വികര്മ്മം വിനാശമാകും ആരോഗ്യവും സമ്പത്തും ഉള്ളവര് ആകും. പദവിയോടു കൂടി ജയിക്കും ശരി !

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഏതൊരു കാര്യമാണോ കഴിഞ്ഞ് പോയത് അതിനെക്കുറിച്ച് ചിന്തിക്കരുത്. ഇതുവരെ എന്ത് പഠിച്ചുവോ അവയെല്ലാം മറക്കണം, ഒരേയൊരു ബാബയില് നിന്ന് കേള്ക്കണം, തന്റെ ബ്രാഹ്മണ കുലത്തെ സദാ ഓര്മ്മിക്കണം

2) പൂര്ണമായും നിശ്ചയബുദ്ധിയായി ഇരിക്കണം. യാതൊരു കാര്യത്തിലും സംശയം ഉണ്ടാകരുത്. ഈശ്വരീയ സംഗവും പഠിത്തവും ഒരിക്കലും ഉപേക്ഷിക്കരുത്.

വരദാനം :-
ആത്മീയ പ്രിയതമന്റെ ആകര്ഷണത്തില് ആകര്ഷിതരായി പരിശ്രമത്തില് നിന്ന് മുക്തമാകുന്ന ആത്മീയ പ്രിയതമയായി ഭവിക്കൂ

പ്രിയതമന് തന്റെ ലയിച്ചിരിക്കുന്ന പ്രിയതമകളെ കണ്ട് സന്തോഷിക്കുന്നു. ആത്മീയ ആകര്ഷണത്തില് ആകര്ഷിതരായി തന്റെ സത്യമായ പ്രിയതമനെ അറിഞ്ഞിരിക്കുന്നു, നേടിയിരിക്കുന്നു, യഥാര്ത്ഥ സ്ഥാനത്ത് എത്തിയിരിക്കുന്നു. എപ്പോള് ഇങ്ങനെയുള്ള പ്രിയതമകളായ ആത്മാക്കള് ഈ പ്രേമത്തിന്റെ രേഖയ്ക്ക് ഉള്ളില് എത്തുന്നോ അപ്പോള് അനേക പ്രകാരത്തിലുള്ള പരിശ്രമത്തില് നിന്ന് മുക്തമാകുന്നു എന്തുകൊണ്ടെന്നാല് ഇവിടെ ജ്ഞാന സാഗരന്റെ സ്നേഹത്തിന്റെ അലകള്, ശക്തിയുടെ അലകള്.... സദാ സമയത്തേക്ക് റിഫ്രഷാക്കുന്നു. ഇത് മനോരജ്ഞനത്തിനുള്ള വിശേഷ സ്ഥാനമാണ്, കൂടിക്കാഴ്ചയ്ക്കുള്ള സ്ഥാനം താങ്കള് പ്രിയതമകള്ക്കായി പ്രിയതമന് നിര്മ്മിച്ചിട്ടുള്ളതാണ്.

സ്ലോഗന് :-
ഏകാന്തവാസി ആകുന്നതിനോടൊപ്പം-ഒപ്പം ഏകനാമിയും എകണോമിയും ഉള്ളവരാകൂ.