26.04.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ശരീര നിര്വ്വാഹാര്ത്ഥം കര്മ്മം ചെയ്തുകൊണ്ടും പരിധിയില്ലാത്ത ഉന്നതി ചെയ്യൂ, എത്രയും നല്ലരീതിയില് പരിധിയില്ലാത്ത പഠിപ്പ് പഠിക്കുന്നുവോ, അത്രയും ഉന്നതി ഉണ്ടാകും .

ചോദ്യം :-
നിങ്ങള് കുട്ടികള് പഠിച്ചുകൊണ്ടിരിക്കുന്ന ഈ പരിധിയില്ലാത്ത പഠിപ്പില് ഏറ്റവും അധികം ബുദ്ധിമുട്ടുള്ള വിഷയം ഏതാണ്?

ഉത്തരം :-
ഈ പഠിപ്പില് ഏറ്റവും ഉയര്ന്ന വിഷയമാണ് സഹോദര-സഹോദരനെന്ന ദൃഷ്ടി പക്കയാക്കുക. ബാബ ജ്ഞാനത്തിന്റെ മൂന്നാം കണ്ണ് നല്കിയിട്ടുണ്ട് ആ കണ്ണിലൂടെ ആത്മ സഹോദര-സഹോദരനെ കാണൂ. അല്പം പോലും കണ്ണ് ചതിക്കരുത്. ഒരു ദേഹധാരിയുടെയും നാമ-രൂപത്തിലേക്ക് കണ്ണ് പോകരുത്. ബുദ്ധിയില് അല്പം പോലും മോശമായ വികാരീ സങ്കല്പം നടക്കരുത്. ഇതാണ് പരിശ്രമം. ഈ വിഷയത്തില് പാസ്സാകുന്നവര് വിശ്വത്തിന്റെ അധികാരിയായി തീരും.

ഓംശാന്തി.  
പരിധിയില്ലാത്ത അച്ഛനിരുന്ന് പരിധിയില്ലാത്ത കുട്ടികള്ക്ക് മനസ്സിലാക്കി തരികയാണ്. ഏതൊരു കാര്യവും ഒന്ന് പരിധിയുള്ളതുമുണ്ട്, രണ്ടാമത് പരിധിയില്ലാത്തതുമുണ്ട്. ഇത്രയും സമയം നിങ്ങള് പരിധിയിലായിരുന്നു, ഇപ്പോള് പരിധിയില്ലാത്തതിലാണ്. നിങ്ങളുടെ പഠിത്തവും പരിധിയില്ലാത്തതാണ്. പരിധിയില്ലാത്ത ചക്രവര്ത്തീ പദവിക്കുള്ള പഠിത്തമാണ്, ഇതിനെക്കാളും വലിയ പഠിത്തം ഉണ്ടാകുകയില്ല. ആരാണ് പഠിപ്പിക്കുന്നത്? പരിധിയില്ലാത്ത പിതാവ് ഭഗവാന്. ശരീര നിര്വ്വാഹാര്ത്ഥവും എല്ലാം ചെയ്യണം. പിന്നീട് തന്റെ ഉന്നതിക്ക് വേണ്ടിയും എന്തെങ്കിലും ചെയ്യേണ്ടതായുണ്ട്. വളരെ ആളുകള് ജോലി ചെയ്തുകൊണ്ടും തന്റെ ഉന്നതിക്ക് വേണ്ടി പഠിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവിടെയുള്ളത് പരിധിയുള്ള ഉന്നതിയാണ്, ഇവിടെ പരിധിയില്ലാത്ത ബാബയുടെ അടുത്ത് പരിധിയില്ലാത്ത ഉന്നതിയാണ്. ബാബ പറയുന്നു പരിധിയുള്ളതും പരിധിയില്ലാത്തതും രണ്ട് ഉന്നതിയും ചെയ്യൂ. ബുദ്ധികൊണ്ട് മനസ്സിലാക്കുന്നുണ്ട് നമുക്ക് പരിധിയില്ലാത്ത സത്യമായ സമ്പാദ്യം ഇപ്പോള് ചെയ്യണം. ഇവിടെയാണെങ്കില് എല്ലാം മണ്ണില് ചേരണം. എത്രത്തോളം നിങ്ങള് പരിധിയില്ലാത്ത സമ്പാദ്യത്തില് ശ്രമിക്കുന്നുവോ അപ്പോള് പരിധിയുള്ള സമ്പാദ്യത്തിന്റെ കാര്യങ്ങള് മറന്നേ പോകും. എല്ലാവരും മനസ്സിലാക്കും ഇപ്പോള് വിനാശം ഉണ്ടാകണം. വിനാശം സമീപം വരുമ്പോള് ഭഗവാനെയും അന്വേഷിക്കും. വിനാശം ഉണ്ടാകുകയാണെങ്കില് തീര്ച്ചയായും സ്ഥാപന ചെയ്യുന്നവരും ഉണ്ടായിരിക്കും. ലോകം ഒന്നും അറിയുന്നില്ല. നിങ്ങള് പ്രജാപിതാ ബ്രഹ്മാകുമാര്-ബ്രഹ്മാകുമാരിമാരും നമ്പര്വൈസ് പുഷാര്ത്ഥമനുസരിച്ചാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. ഹോസ്റ്റലില് ആ വിദ്യാര്ത്ഥികള് താമസിച്ച് പഠിക്കുന്നുണ്ട്. എന്നാല് ഈ ഹോസ്റ്റല് വേറിട്ടതാണ്. ഈ ഹോസ്റ്റലിലാണെങ്കില് ചിലര് അങ്ങനെ തന്നെ ഇരിക്കുന്നുണ്ട്, ആരാണോ തുടക്കത്തില് വന്നത് അവര് അവശേഷിക്കുന്നുണ്ട്. ഇങ്ങനെ തന്നെയാണ് വന്നത്. വ്യത്യസ്ത പ്രകാരത്തിലുള്ളവര് വന്നു. ഇങ്ങനെയല്ല, എല്ലാം നല്ലവരാണ് വന്നത്. ചെറിയ-ചെറിയ കുട്ടികളെ പോലും നിങ്ങള് കൊണ്ട് വന്നു. നിങ്ങള് കുട്ടികളെയും സംരക്ഷിച്ചിരുന്നു. പിന്നീട് അതില് എത്രപേര് പോയി. പൂന്തോട്ടത്തിലെ പൂക്കളെയും നോക്കൂ, പക്ഷികളെയും നോക്കൂ എങ്ങനെയാണ് ശബ്ദിച്ചുകൊണ്ടിരിക്കുന്നത്. ഈ മനുഷ്യ സൃഷ്ടിയും ഈ സമയം ഇങ്ങനെയാണ്. നമ്മളില് ഒരു സഭ്യതയും ഇല്ലായിരുന്നു. സഭ്യതയുള്ളവരുടെ മഹിമ പാടിയിട്ടുണ്ടായിരുന്നു. പറഞ്ഞിരുന്നു ഞങ്ങള് നിര്ഗുണമാലയിലാണ് ഒരു ഗുണവുമില്ല... ഇനി എത്ര തന്നെ വലിയ ആള് വന്നാലും, തോന്നിയിരുന്നു നമ്മള് രചയിതാവിന്റെയും രചനയുടെയും ആദി-മദ്ധ്യ-അന്ത്യത്തെ അറിയുന്നില്ല. പിന്നെ അവരെ എന്തിന് കൊള്ളാം. നിങ്ങളും ആദ്യം ഒന്നിനും കൊള്ളാത്തവരായിരുന്നു. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നു ബാബയുടെ അദ്ഭുതമാണ്. ബാബ വിശ്വത്തിന്റെ അധികാരിയാക്കുന്നു. ആ രാജ്യം നമ്മളില് നിന്ന് ആര്ക്കും തട്ടിയെടുക്കാന് സാധിക്കില്ല. അല്പം പോലും ആര്ക്കും വിഘ്നമിടാന് സാധിക്കില്ല. എന്തില് നിന്ന് നമ്മള് എന്തായാണ് മാറുന്നത്! അതുകൊണ്ട് ഇങ്ങനെയുള്ള ബാബയുടെ ശ്രീമതത്തിലൂടെ തീര്ച്ചയായും നടക്കണം. ഇനി ലോകത്തില് എത്ര തന്നെ നിന്ദയും, ബഹളവും ഉണ്ടായാലും. ഇത് ഒരു പുതിയ കാര്യവുമല്ല. അയ്യായിരം വര്ഷങ്ങള്ക്ക് മുന്പും ഉണ്ടായിരുന്നു. ശാസ്ത്രങ്ങളില് പോലുമുണ്ട്. കുട്ടികള്ക്ക് പറഞ്ഞ് തന്നിട്ടുണ്ട്, ഈ ഭക്തിമാര്ഗ്ഗത്തിലെ ശാസ്ത്രങ്ങള് എന്തെല്ലാമാണോ, അത് വീണ്ടും ഭക്തിമാര്ഗ്ഗത്തില് പഠിക്കും. ഈ സമയം നിങ്ങള് ജ്ഞാനത്തിലൂടെ സുഖധാമത്തിലേക്ക് പോകുന്നു. അതിന് വേണ്ടി പുരുഷാര്ത്ഥം ചെയ്യണം. എത്രത്തോളം ഇപ്പോള് പുരുഷാര്ത്ഥം ചെയ്യുന്നോ, അത്രയും കല്പ-കല്പം ഉണ്ടാകും. തന്റെ ഉള്ളില് പരിശോധിക്കണം- എത്രത്തോളം ഉയര്ന്ന പദവി ഞാന് നേടും. ഇതാണെങ്കില് ഓരോ വിദ്യാര്ത്ഥിക്കും മനസ്സിലാക്കാന് സാധിക്കും അതായത് എത്രത്തോളം നന്നായി നമ്മള് പഠിക്കുന്നോ അത്രത്തോളം ഉയര്ന്നതാകും. ഇവര് നമ്മളെക്കാളും സമര്ത്ഥനാണ്, നമുക്കും സമര്ത്ഥരാകണം. വ്യാപാരികളിലും ഇങ്ങനെ ഉണ്ടാകാറുണ്ട് - ഞാന് ഇവരെക്കാളും മുകളില് പോകും അഥവാ സമര്ത്ഥനാകും. അല്പകാല സുഖത്തിന് വേണ്ടി പരിശ്രമിക്കുന്നു. ബാബ പറയുന്നു-മധുര-മധുരമായ കുട്ടികളെ, ഞാന് നിങ്ങളുടെ എത്ര വലിയ അച്ഛനാണ്. സാകാരി അച്ഛനുമുണ്ട് അതുപോലെ നിരാകാരി അച്ഛനുമുണ്ട്. രണ്ട് പേരും ഒരുമിച്ചാണ്. രണ്ട് പേരും ചേര്ന്ന് പറയുന്നു - മധുരമായ കുട്ടികളേ, ഇപ്പോള് നിങ്ങള് പരിധിയില്ലാത്ത പഠിത്തം മനസ്സിലാക്കിയിരിക്കയാണ്. മറ്റാരും അറിയുന്നില്ല. ആദ്യത്തെ കാര്യം നമ്മളെ പഠിപ്പിക്കുന്നത് ആരാണ്? ഭഗവാന് എന്താണ് പഠിപ്പിക്കുന്നത്? രാജയോഗം. നിങ്ങള് രാജഋഷിയാണ്. അവര് ഹഠയോഗിയാണ്. അവരും ഋഷിയാണ് എന്നാല്, പരിധിയുള്ളതാണ്. അവര് പറയുന്നു ഞങ്ങള് വീടും കുടുംബവും ഉപേക്ഷിച്ചു. ഇതെന്താ നല്ല കാര്യമാണോ ചെയ്തത്? നിങ്ങള് വീട് അപ്പോഴാണ് വിടുന്നത,് എപ്പോഴാണോ നിങ്ങളെ വികാരത്തിന് വേണ്ടി ബുദ്ധിമുട്ടിക്കുന്നത്. അവര്ക്ക് എന്ത് ബുദ്ധിമുട്ടാണ് ഉണ്ടായത്? നിങ്ങള്ക്ക് അടി കിട്ടി അപ്പോഴാണ് ഓടിയത്. ഓരോരുത്തരോടും ചോദിക്കൂ, കുമാരിമാരോട്, സ്ത്രീകളോട് എത്ര അടി കൊണ്ടിട്ടുണ്ട്, അപ്പോഴാണ് ഇറങ്ങി വന്നത്. തുടക്കത്തില് എത്ര പേരാണ് വന്നത്. ഇവിടെ ജ്ഞാനാമൃതം ലഭിക്കുന്നു അതുകൊണ്ട് കത്തുമായി വന്നിരുന്നു ഞങ്ങള് ജ്ഞാനാമൃതം കുടിക്കാന് ഓം രാധയുടെ അടുത്ത് പോകുകയാണ്. ഈ വികാരത്തിന് മേലെയുള്ള ബഹളം തുടക്കം മുതലേ നടന്നു വരുന്നു. അവസാനിക്കുന്നത് അപ്പോഴാണ് എപ്പോഴാണോ ആസുരീയ ലോകത്തിന്റെ വിനാശമുണ്ടാകുന്നത്. പിന്നീട് അര കല്പത്തേക്ക് നിലക്കും.

ഇപ്പോള് നിങ്ങള് കുട്ടികള് പരിധിയില്ലാത്ത ബാബയില് നിന്ന് പ്രാലബ്ധം എടുക്കുന്നു. പരിധിയില്ലാത്ത അച്ഛന് എല്ലാവര്ക്കും പരിധിയില്ലാത്ത പ്രാലബ്ധം നല്കുന്നു. പരിധിയുള്ള അച്ഛന് പരിധിയുള്ള പ്രാലബ്ധം നല്കുന്നു, അതും ആണ്കുട്ടികള്ക്ക് മാത്രമാണ് സമ്പത്ത് ലഭിക്കുന്നത്. ഇവിടെ ബാബ പറയുന്നു- നിങ്ങള് ആണ്കുട്ടികളോ, പെണ്കുട്ടികളോ ആകട്ടെ, രണ്ട് പേരും സമ്പത്തിന് അവകാശികളാണ്. ആ ലൗകീക അച്ഛന്റെ അടുത്ത് വ്യത്യാസമുണ്ടായിരിക്കും, കേവലം ആണ്കുട്ടികളെ മാത്രമാണ് അവകാശികളാക്കുന്നത്. സ്ത്രീയെ ഹാഫ് പാര്ട്ണര് എന്നാണ് പറയാറുള്ളത്. എന്നാല് അവര്ക്ക് പോലും പങ്ക് നല്കുന്നില്ല. ആണ്കുട്ടികള് തന്നെയാണ് സംരക്ഷിക്കപ്പെടുന്നത്. അച്ഛന് ആണ്മക്കളില് മോഹമുണ്ടായിരിക്കും. ഈ അച്ഛനാണെങ്കില് നിയമമനുസരിച്ച് എല്ലാ കുട്ടികള്ക്കും(ആത്മാക്കള്ക്കും) സമ്പത്ത് നല്കുന്നു. ഇവിടെ ആണ്കുട്ടിയുടെയോ പെണ്കുട്ടിയുടെയോ വ്യത്യാസത്തിന്റെ അറിവേ ഇല്ല. നിങ്ങള് എത്ര സുഖത്തിന്റെ സമ്പത്താണ് പരിധിയില്ലാത്ത ബാബയില് നിന്ന് എടുക്കുന്നത്. എന്നിട്ടും പൂര്ണ്ണമായും പഠിക്കുന്നില്ല. പഠിത്തത്തെ ഉപേക്ഷിക്കുന്നു. മക്കള് എഴുതാറുണ്ട് - ബാബാ, ഇന്നവര് രക്തം കൊണ്ട് എഴുതിയിരുന്നു. ഇപ്പോള് വരുന്നില്ല. രക്തം കൊണ്ട് പോലും എഴുതുന്നു - ബാബാ, അങ്ങ് സ്നേഹിക്കുകയോ അടിക്കുകയോ ചെയ്യൂ, ഞങ്ങള് അങ്ങയെ ഒരിക്കലും ഉപേക്ഷിക്കില്ല. എന്നാല് പാലനയെടുത്തിട്ട് പോലും വിട്ട് പോകുന്നു. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ഇതെല്ലാം ഡ്രാമയാണ്. ചിലര് ആശ്ചര്യത്തോടെ ഓടിപ്പോകുകയും ചെയ്യും. ഇവിടെ ഇരിക്കുന്നുണ്ടെങ്കില് നിശ്ചയമുണ്ട്, ഇങ്ങനെയുള്ള പരിധിയില്ലാത്ത അച്ഛനെ നമ്മള് എങ്ങനെ ഉപേക്ഷിക്കും. ഇതാണെങ്കില് പഠിത്തവുമാണ്. ഗ്യാരണ്ടിയും നല്കുന്നു, ഞാന് കൂടെ കൊണ്ട് പോകും. സത്യയുഗ ആദിയില് ഇത്രയും മനുഷ്യര് ഉണ്ടായിരുന്നില്ല. ഇപ്പോള് സംഗമയുഗത്തില് എല്ലാ മനുഷ്യരുമുണ്ട്, സത്യയുഗത്തില് വളരെ കുറച്ച് പേരായിരിക്കും. ഈ കാണുന്ന ധര്മ്മത്തിലുള്ളവരൊന്നും ഉണ്ടാകില്ല. അതിനുള്ള തയ്യാറെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. ഈ ശരീരം ഉപേക്ഷിച്ച് ശാന്തിധാമത്തിലേക്ക് പോകും. കണക്കുകളെല്ലാം അവസാനിപ്പിച്ച് എവിടെ നിന്നാണോ പാര്ട്ടഭിനയിക്കാന് വേണ്ടി വന്നത്, അവിടേക്ക് പോകും. ലോകത്തുണ്ടാകുന്നത് 2 മണിക്കൂറിന്റെ നാടകമാണ്, ഇതാണ് പരിധിയില്ലാത്ത നാടകം. നിങ്ങള്ക്കറിയാം നമ്മള് ആ ലോകത്തെ നിവാസിയാണ്, ഒപ്പം ഒരച്ഛന്റെ മക്കളുമാണ്. നിവാസ സ്ഥാനമാണ് നിര്വ്വാണധാമം, ശബ്ദത്തിനും ഉപരി. അവിടെ ശബ്ദം ഉണ്ടാകുകയില്ല. മനുഷ്യര് മനസ്സിലാക്കുന്നത് ബ്രഹ്മത്തില് ലീനമാകും എന്നാണ്. ബാബ പറയുന്നു ആത്മാവ് അവിനാശിയാണ്, അതിന്റെ വിനാശം സാധ്യമല്ല. എത്ര ജീവാത്മാക്കളുണ്ട്. അവിനാശിയായ ആത്മാവ് ശരീരത്തിലൂടെ പാര്ട്ടഭിനയിക്കുന്നു. എല്ലാ ആത്മാക്കളും നാടകത്തിലെ അഭിനേതാക്കളാണ്. നിവാസ സ്ഥാനം വീട് ആ ബ്രഹ്മാണ്ഢമാണ്. ആത്മാവിനെ അണ്ഢ സമാനമാണ് കാണപ്പെടുന്നത്. ആ ബ്രഹ്മാണ്ഢം അതിന്റെ നിവാസ സ്ഥാനമാണ്. ഓരോരോ കാര്യത്തെയും നല്ലരീതിയില് മനസ്സിലാക്കണം. മനസ്സിലാക്കുന്നില്ലെങ്കില് മുന്നോട്ട് പോകെ സ്വയം തന്നെ മനസ്സിലാക്കും, കേട്ടുകൊണ്ടേ ഇരിക്കുകയാണെങ്കില്. ഉപേക്ഷിക്കുകയാണെങ്കില് ഒന്നും തന്നെ മനസ്സിലാക്കാന് കഴിയില്ല. നിങ്ങള് കുട്ടികള്ക്കറിയാം ഈ പഴയ ലോകം ഇല്ലാതായി പുതിയലോകം സ്ഥാപിതമാകുകയാണ്. ബാബ പറയുകയാണ് ഇന്നലെ നിങ്ങള് വിശ്വത്തിന്റെ അധികാരികളായിരുന്നു, ഇപ്പോള് വീണ്ടും നിങ്ങള് വിശ്വത്തിന്റെ അധികാരിയാകാന് വന്നിരിക്കുന്നു. ഗീതവുമില്ലേ - ബാബ നമ്മളെ ഇങ്ങനെ വിശ്വത്തിന്റെ അധികാരിയാക്കുന്നു അത് നമ്മളില് നിന്ന് തട്ടിയെടുക്കാന് ആര്ക്കും സാധിക്കില്ല. ആകാശം, ഭൂമി എല്ലാത്തിലും നമ്മുടെ അധികാരം ഉണ്ടായിരിക്കും. ഈ ലോകത്തില് നോക്കൂ എന്ത്-എന്തെല്ലാമാണ്. എല്ലാം സ്വാര്ത്ഥതയുടെ കൂട്ടുകാരാണ്. അവിടെ ഇങ്ങനെയായിരിക്കില്ല. ഏതുപോലെയാണോ ലൗകീക അച്ഛന് മക്കളോട് പറയുന്നത് - ഈ ധനവും വസ്തുക്കളുമെല്ലാം നിങ്ങളെ ഏല്പ്പിക്കുകയാണ് ഇതിനെ നല്ലരീതിയില് സംരക്ഷിക്കണം. പരിധിയില്ലാത്ത അച്ഛനും പറയുന്നു നിങ്ങള്ക്ക് ധനവും വസ്തുക്കളുമെല്ലാം നല്കുകയാണ്. നിങ്ങള് എന്നെ വിളിച്ചു പാവന ലോകത്തിലേക്ക് കൊണ്ട് പോകൂ അതുകൊണ്ട് പാവനമാക്കി തീര്ച്ചയായും വിശ്വത്തിന്റെ അധികാരിയാക്കും. ബാബ എത്ര യുക്തിയോടെയാണ് മനസ്സിലാക്കി തരുന്നത്. ഇതിന്റെ പേര് തന്നെ സഹജ ജ്ഞാനവും യോഗവുമെന്നാണ്. സെക്കന്റിന്റെ കാര്യമാണ്. സെക്കന്റിലാണ് മുക്തിയും ജീവന്മുക്തിയും. നിങ്ങളിപ്പോള് എത്ര ദീര്ഘവീക്ഷണബുദ്ധിയായിരിക്കുന്നു. ഈ ചിന്തനം ഉണ്ടായിക്കൊണ്ടിരിക്കണം അതായത് നമ്മള് പരിധിയില്ലാത്ത ബാബയിലൂടെ പഠിച്ചുകൊണ്ടിരിക്കുകയാണ്. നമ്മള് നമുക്ക് വേണ്ടി രാജ്യം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്, അങ്ങനെയെങ്കില് എന്തുകൊണ്ട് നമുക്കതില് ഉയര്ന്ന പദവി നേടിക്കൂടാ. എന്തിന് കുറഞ്ഞത് നേടണം. രാജധാനി സ്ഥാപിക്കപ്പെടുകയാണ്. അതില് പദവികള് ഉണ്ടായിരിക്കില്ലേ. ദാസ-ദാസിമാര് ധാരാളം ഉണ്ടായിരിക്കും. അവരും വളരെ സുഖം നേടുന്നു. കൂടെ കൊട്ടാരങ്ങളില് വസിക്കും. കുട്ടികള് മുതലായവരെ സംരക്ഷിക്കും. എത്ര സുഖിയായിരിക്കും. കേവലം പേര് മാത്രമാണ് - ദാസ-ദാസി. എന്താണോ രാജാവും റാണിയും കഴിക്കുന്നത് അത് തന്നെയാണ് ദാസ-ദാസിമാരും കഴിക്കുന്നത്. പ്രജകള്ക്ക് ലഭിക്കുന്നില്ല, ദാസ-ദാസിമാര്ക്ക് വളരെ ആദരവുണ്ട്, എന്നാല് അതിലും നമ്പര്വൈസാണ്. നിങ്ങള് കുട്ടികള് മുഴുവന് വിശ്വത്തിന്റെയും അധികാരിയാകുന്നു. ദാസ-ദാസിമാര് ഇവിടുത്തെയും രാജക്കന്മാരുടെ അടുത്തുണ്ട്. രാജാക്കന്മാരുടെ സഭ എപ്പോഴാണോ നടക്കുന്നത്, പരസ്പരം കൂടുന്നത് അപ്പോള് പൂര്ണ്ണമായും അലങ്കരിക്കപ്പെട്ട്, കിരീടം മുതലായവ സഹിതമായിരിക്കും. പിന്നീട് അതിലും നമ്പര്വൈസായി വലിയ ശോഭനീയമായ സഭകള് കൂടുന്നു. അതില് റാണിമാര് ഇരിക്കില്ല. അവര് അന്ത:പുരത്തിലായിരിക്കും. ഈ എല്ലാ കാര്യങ്ങളും ബാബ മനസ്സിലാക്കി തരുന്നു. ബാബയെ നിങ്ങള് പ്രാണ ദാതാവെന്നും പറയുന്നു, ജീവദാനം നല്കുന്ന ആള്. അടിക്കടി ശരീരം ഉപേക്ഷിക്കുന്നതില് നിന്ന് രക്ഷിക്കുന്ന ആള്. അവിടെ മരിക്കുന്നതിന്റെ ചിന്ത ഉണ്ടായിരിക്കില്ല. ഇവിടെ എത്രയാണ് ചിന്തയുള്ളത്. കുറച്ചെന്തെങ്കിലും ഉണ്ടാകുകയാണെങ്കില് അപ്പോള് വിളിക്കും ഡോക്ടറെ, മരിച്ച് പോകരുത്. അവിടെ പേടിയുടെ കാര്യമില്ല. നിങ്ങള് കാലനുമേല് വിജയം നേടുന്നു അപ്പോള് എത്ര ലഹരി ഉണ്ടായിരിക്കണം. പഠിപ്പിക്കുന്ന ആളെ ഓര്മ്മിക്കുകയാണെങ്കില് ഓര്മ്മയുടെ യാത്രയായി. അച്ഛന്-ടീച്ചര്-സദ്ഗുരുവിനെ ഓര്മ്മിക്കുകയാണെങ്കിലും ശരിയാണ്, എത്രത്തോളം ശ്രീമത്തിലൂടെ നടക്കുന്നോ, മനസ്സാ-വാചാ-കര്മ്മണാ പാവനമാകണം. ബുദ്ധിയില് വികാരീ സങ്കല്പം പോലും വരരുത്. അത് അപ്പോഴാണ് ഉണ്ടാകുക എപ്പോഴാണോ സഹോദര-സഹോദരനെന്ന് മനസ്സിലാക്കുന്നത്. സഹോദരീ-സഹോദരനെന്ന് മനസ്സിലാക്കുന്നതിലൂടെ പോലും മോശമാകുന്നു. ഏറ്റവും അധികം ചതിക്കുന്നത് ഈ കണ്ണുകളാണ് അതിനാല് ബാബ മൂന്നാം കണ്ണ് നല്കിയിട്ടുണ്ട് അതുകൊണ്ട് സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കി സഹോദര-സഹോദരനെ നോക്കൂ. ഇതിനെയാണ് പറയുന്നത് ജ്ഞാനത്തിന്റെ മൂന്നാം നേത്രം. സഹോദരീ-സഹോദര ബന്ധം പോലും പരാജയപ്പെടുന്നു അതുകൊണ്ട് അടുത്ത യുക്തി കൊണ്ട് വരുന്നു-സ്വയത്തെ സഹോദര-സഹോദരനെന്ന് മനസ്സിലാക്കൂ. വളരെ പരിശ്രമമുണ്ട്. വിഷയങ്ങള് ഉണ്ടാകാറില്ലേ. ചില വളരെ ബുദ്ധിമുട്ടുള്ള വിഷയവും ഉണ്ടാകാറുണ്ട്. ഇതും പഠിത്തമാണ്, ഇതിലുള്ള ഉയര്ന്ന വിഷയമാണ് - നിങ്ങള്ക്ക് ആരുടെയും നാമ-രൂപത്തില് കുടുങ്ങാന് സാധിക്കില്ല. വളരെ വലിയ പരീക്ഷയാണ്. വിശ്വത്തിന്റെ അധികാരിയാകണം. മുഖ്യമായ കാര്യം ബാബ മനസ്സിലാക്കി തരികയാണ് സഹോദര-സഹോദരനെന്ന് മനസ്സിലാക്കൂ. അതുകൊണ്ട് കുട്ടികള്ക്ക് ഇത്രയും പുരുഷാര്ത്ഥം ചെയ്യണം. എന്നാല് പോകെ-പോകെ എത്ര പേരാണ് ദ്രോഹികളുമായി മാറുന്നത്. ഇവിടെയും ഇങ്ങനെ ഉണ്ടാകുന്നുണ്ട്. നല്ല-നല്ല കുട്ടികളെ മായ തന്റേതാക്കുന്നു. അപ്പോഴാണ് ബാബ പറയുന്നത് എനിക്ക് വിട നല്കുന്നു, ഡൈവോഴ്സും നല്കുന്നു. വിട്ട് പോകുന്നത് അച്ഛനും മക്കളും തമ്മിലാണ,് ഡൈവോഴ്സ് നടക്കുന്നത് ഭാര്യയും ഭര്ത്താവും തമ്മിലാണ്. ബാബ പറയുന്നു എനിക്ക് രണ്ടും കിട്ടുന്നുണ്ട്. നല്ല-നല്ല പെണ്മക്കള് പോലും ഡൈവോഴ്സ് നല്കി പോയി രാവണന്റേതാകുന്നു. അദ്ഭുതകരമായ കളിയല്ലേ. മായക്ക് എന്താണ് ചെയ്യാന് സാധിക്കാത്തത്.പാടിയിട്ടുണ്ട് ആനയെ മുതല വിഴുങ്ങി. വളരെ തെറ്റ് ചെയ്തിരിക്കുന്നു. ബാബയോട് അനാദരവ് കാണിക്കുകയാണെങ്കില് മായ പച്ചയോടെ വിഴുങ്ങുന്നു. മായ ഇങ്ങനെയാണ് അത് ചില-ചിലരെ ഒറ്റയടിക്ക് പിടിക്കുന്നു. ശരി!

കുട്ടികളെ എത്ര കേള്പ്പിച്ചു, എത്ര കേള്പ്പിക്കും. മുഖ്യമായ കാര്യമാണ് അള്ളാഹു. മുസല്മാന്മാരും പറയാറുണ്ട് അതിരാവിലെ എഴുന്നേറ്റ് അള്ളാഹുവിനെ ഓര്മ്മിക്കൂ. ഈ സമയം ഉറങ്ങാനുള്ളതല്ല. ആ സമയത്തില് മാത്രമാണ് വികര്മ്മം വിനാശമാകുന്നത്, വേറെ ഒരു ഉപായവുമില്ല. ബാബ നിങ്ങള് കുട്ടികളോടൊപ്പം എത്ര വിശ്വസ്തനാണ്. ഒരിക്കലും നിങ്ങളെ ഉപേക്ഷിക്കുകയില്ല. വന്നിരിക്കുന്നത് തന്നെ നന്നാക്കി കൂടെ കൊണ്ട് പോകുന്നതിനാണ്. ഓര്മ്മയുടെ യാത്രയിലൂടെ തന്നെ നിങ്ങള് സതോപ്രധാനമാകും. ആ വശത്ത് ശേഖരിക്കപ്പെട്ടുകൊണ്ടിരിക്കും. ബാബ പറയുന്നു തന്റെ ചാര്ട്ട് വയ്ക്കൂ-എത്ര ഓര്മ്മിക്കുന്നുണ്ട്, എത്ര സേവനം ചെയ്യുന്നുണ്ട്. വ്യാപാരികള് നഷ്ടം കാണുകയാണെങ്കില് ജാഗ്രതയോടെ ഇരിക്കുന്നു. നഷ്ടം ഉണ്ടാക്കരുത്. കല്പ-കല്പാന്തരത്തെ നഷ്ടമായി മാറുന്നു. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) മനസ്സാ-വാചാ-കര്മ്മണാ പാവനമാകണം, ബുദ്ധിയില് വികാരീ സങ്കല്പം പോലും വരരുത്, ഇതിന് വേണ്ടി ആത്മാ സഹോദര-സഹോദരനാണ്, ഈ അഭ്യാസം ചെയ്യണം. ആരുടെയും നാമ-രൂപത്തില് കുടുങ്ങരുത്.

2) ഏതുപോലെയാണോ ബാബ വിശ്വസ്തനായിട്ടുള്ളത്, കുട്ടികളെ ശരിയാക്കി കൂടെകൊണ്ട് പോകുന്നു, ഇതുപോലെ വിശ്വസ്തനായി കഴിയണം. ഒരിക്കലും വിട പറയുകയോ ഡൈവോഴ്സോ ചെയ്യരുത്.

വരദാനം :-
സദാ ഭാരരഹിതരായി ബാബയുടെ നയനങ്ങളില് ലയിക്കുന്ന സഹജയോഗിയായി ഭവിക്കൂ

സംഗമയുഗത്തില് ഏതൊരു സന്തോഷങ്ങളുടെ ഖനിയാണോ ലഭിക്കുന്നത് അത് മറ്റൊരു യുഗത്തിലും ലഭിക്കുകയില്ല. ഈ സമയം അച്ഛന്റെയും കുട്ടികളുടേയും മിലനമുണ്ട്, സമ്പത്തുണ്ട്, വരദാനമുണ്ട്. സമ്പത്ത് അഥവാ വരദാനം രണ്ടിലും പരിശ്രമമുണ്ടായിരിക്കില്ല അതുകൊണ്ട് താങ്കളുടെ വിശേഷണം തന്നെ സഹജയോഗി എന്നാണ്. ബാപ്ദാദയ്ക്ക് കുട്ടികളുടെ പരിശ്രമം കാണാന് സാധിക്കില്ല, പറയുന്നു കുട്ടികളേ തന്റെ എല്ലാ ഭാരങ്ങളും ബാബയ്ക്ക് നല്കി സ്വയം ഭാരരഹിതരാകൂ. ഇത്രയും ഭാരരഹിതരാകൂ ബാബ തന്റെ കണ്ണുകളിലിരുത്തി കൂടെ കൊണ്ടു പോകണം. ബാബയോടുള്ള സ്നേഹത്തിന്റെ അടയാളമാണ് - സദാ ഭാരരഹിതരായി ബാബയുടെ നയനങ്ങളില് ലയിക്കുക.

സ്ലോഗന് :-
നെഗറ്റീവ് ചിന്തിക്കുന്ന വഴി അടക്കൂ എങ്കില് സഫലതാ സ്വരൂപമായി തീരും.