27.04.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- നിങ്ങള് വന്നിരിക്കുന്നത് അച്ഛനില് നിന്നും ആരോഗ്യം, സമ്പത്ത്, സന്തോഷം എന്നീ സമ്പത്തുക്കള് നേടാനാണ്, ഈശ്വരീയ മതപ്രകാരം നടക്കുന്നതിലൂടെ തന്നെയാണ് അച്ഛനില് നിന്നും സമ്പത്ത് ലഭിക്കുന്നത്.

ചോദ്യം :-
ബാബ എല്ലാ കുട്ടികള്ക്കും വികല്പങ്ങളെ വിജയിക്കുന്നതിന് വേണ്ടി ഏതൊരു യുക്തിയാണ് പറഞ്ഞുതരുന്നത്?

ഉത്തരം :-
വികല്പങ്ങളെ വിജയിക്കുന്നതിന് വേണ്ടി സ്വയം ആത്മാവാണെന്നു മനസ്സിലാക്കി സഹോദര- സഹോദര ദൃഷ്ടിയോടെ കാണൂ. ശരീരത്തെ കാണുമ്പോഴാണ് വികല്പങ്ങളുണ്ടാകുന്നത്, അതിനാല് ഭൃകുടിയില് സഹോദര ആത്മാവിനെ കാണൂ. പാവനമായി മാറണമെങ്കില് ഈ ദൃഷ്ടി പക്കയാക്കൂ. നിരന്തരം പതിതപാവനനായ അച്ഛനെ ഓര്മ്മിക്കൂ. ഓര്മ്മയിലൂടെയേ കറ ഇളകൂ, സന്തോഷത്തിന്റെ രസം ഉയരൂ ഒപ്പം വികല്പത്തിനുമേല് വിജയം പ്രാപ്തമാകൂ.

ഓംശാന്തി.  
ശിവഭഗവാന്റെ വാക്കുകളാണ് തന്റെ സാളിഗ്രാമങ്ങളെ പ്രതി. ശിവഭഗവാന്റെ വാക്കുകളാണെങ്കില് തീര്ച്ചയായും ശരീരം ഉണ്ടാകും എങ്കിലല്ലേ സംസാരിക്കൂ. സംസാരിക്കുന്നതിന് മുഖം തീര്ച്ചയായും വേണം. എങ്കില് കേള്ക്കുന്നവര്ക്ക് തീര്ച്ചയായും കാതും വേണം. ആത്മാവിന് കാതും മുഖവും വേണം. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ഈശ്വരീയ മതം ലഭിക്കുകയാണ്. ഇതിനെയാണ് രാമന്റെ മതം എന്നു പറയുന്നത്. ബാക്കിയുള്ളവര് രാവണ മതത്തിലാണ്. ഈശ്വരീയ മതവും ആസുരീയ മതവും. ഈശ്വരീയ മതം അരകല്പം നടക്കുന്നു. അച്ഛന് ഈശ്വരീയ മതം നല്കി നിങ്ങളെ ദേവതയാക്കുന്നു പിന്നീട് സത്യ ത്രേതായുഗങ്ങളില് ആ മതമാണ് നടന്നുവരുന്നത്. അവിടെ ജന്മമെടുക്കുന്നത് കുറച്ചുപേരാണ് എന്തെന്നാല് യോഗികളാണ്. ദ്വാപര കലിയുഗങ്ങളില് രാവണ മതമാണ്, ഇവിടെ ജന്മവും കൂടൂതലാണ്, എന്തുകൊണ്ടെന്നാല് ഭോഗികളാണ്, അതിനാല് ആയുസ്സും വളരെ കുറവാണ്. വളരെ അധികം സമ്പ്രദായങ്ങളുണ്ട് അതിനനുസരിച്ച് ദുഃഖവും കൂടുതലാണ്. രാമന്റെ മതത്തിലുള്ളവര് പിന്നീട് രാവണ മതവുമായി കൂടിക്കലരുന്നു. അതിനാല് മുഴുവന് ലോകത്തിലും രാവണ മതമാകുന്നു. പിന്നീട് അച്ഛന് വന്ന് എല്ലാവര്ക്കും രാമന്റെ മതം നല്കുന്നു. സത്യയുഗത്തില് രാമന്റെ മതമാണ്, ഈശ്വരീയ മതമാണ്. അതിനെയാണ് സ്വര്ഗ്ഗം എന്നു പറയുന്നത്. ഈശ്വരീയ മതം ലഭിക്കുന്നതിലൂടെ സ്വര്ഗ്ഗത്തിന്റെ സ്ഥാപനയുണ്ടാകുന്നു അരകല്പത്തിലേയ്ക്കായി. അത് എപ്പോള് പൂര്ത്തിയാകുന്നുവോ അപ്പോള് രാവണ രാജ്യമുണ്ടാകുന്നു, അതിനെയാണ് പറയുന്നത് ആസുരീയ മതം. ഇപ്പോള് തന്നോടുതന്നെ ചോദിക്കൂ- ഞങ്ങള് ആസുരീയ മതത്തിലൂടെ എന്താണ് ചെയ്തുകൊണ്ടിരുന്നത്? ഈശ്വരീയ മതത്തിലൂടെ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? മുമ്പ് നരകവാസിയായിരുന്നു പിന്നീട് സ്വര്ഗ്ഗവാസിയാവുകയാണ്- ശിവാലയത്തില്. സത്യത്രേതായുഗങ്ങളെ ശിവാലയം എന്നാണ് വിളിക്കുന്നത്. ആരിലൂടെയാണോ സ്ഥാപനയായത് അവരുടെ പേരാണ് തീര്ച്ചയായും വെയ്ക്കുന്നത്. അതിനാല് അതാണ് ശിവാലയം, അവിടെ ദേവതകളാണ് വസിക്കുന്നത്. രചയിതാവായ അച്ഛനാണ് നിങ്ങള്ക്ക് ഈ കാര്യങ്ങള് മനസ്സിലാക്കിത്തരുന്നത്. എന്താണ് രചിക്കുന്നത്- അതും നിങ്ങള് കുട്ടികള് മനസ്സിലാക്കിയിട്ടുണ്ട്. മുഴുവന് രചനയും ഇപ്പോള് അവരെ വിളിക്കുകയാണ്- അല്ലയോ പതിത പാവനാ അല്ലയോ മുക്തിദായകാ, രാവണ രാജ്യത്തില് നിന്ന് അഥവാ ദുഃഖത്തില് നിന്നും രക്ഷിക്കുന്നവനേ. ഇപ്പോള് നിങ്ങള്ക്ക് സുഖം എന്താണ് എന്നത് മനസ്സിലായി അതിനാലാണ് ഇത് ദുഃഖമാണ് എന്നത് മനസ്സിലാക്കുന്നത്. ഇല്ലെങ്കില് ആരെങ്കിലും ഇതിനെ ദുഃഖമാണെന്ന് മനസ്സിലാക്കുമോ. ബാബ നോളേജ്ഫുള്ളാണ്, മനുഷ്യ സൃഷ്ടിയുടെ ബീജരൂപനാണ്, അതുപോലെ നിങ്ങളും നോളേജ്ഫുള്ളാകുന്നു. ബീജത്തില് വൃക്ഷത്തിന്റെ ജ്ഞാനമുണ്ടാകുമല്ലോ. പക്ഷേ അത് ജഢമാണ്. അഥവാ ചൈതന്യമാണെങ്കില് പറയുമായിരുന്നു. നിങ്ങള് ചൈതന്യവൃക്ഷത്തിലേതാണ് അതിനാല് വൃക്ഷത്തേയും അറിയുന്നു. ബാബയെ പറയുന്നത് മനുഷ്യ സൃഷ്ടിയുടെ ബീജരൂപം, സത്ചിത് ആനന്ദസ്വരൂപം എന്നാണ്. ഈ വൃക്ഷത്തിന്റെ ഉത്പത്തിയും പാലനയും എങ്ങനെയാണ് ഉണ്ടാകുന്നത്, ഇത് ആര്ക്കും അറിയില്ല. പുതിയ വൃക്ഷം ഉണ്ടാകുന്നു, അങ്ങനെയല്ല. ഇതും ബാബ മനസ്സിലാക്കിത്തന്നു പഴയ വൃക്ഷത്തിലുള്ള മനുഷ്യര് വിളിക്കുകയാണ് വന്ന് രാവണനില് നിന്നും രക്ഷിക്കൂ എന്ന് പറഞ്ഞ് എന്തുകൊണ്ടെന്നാല് ഈ സമയം രാവണ രാജ്യമാണ്. മനുഷ്യര് രചയിതാവിനേയോ രചനയേയോ അറിയുന്നില്ല. ബാബ സ്വയം പറയുന്നു ഞാന് ഒരേ ഒരു തവണയാണ് സ്വര്ഗ്ഗം നിര്മ്മിക്കുന്നത്. സ്വര്ഗ്ഗത്തിനുശേഷം അത് നരകമായി മാറുന്നു. രാവണന് വരുന്നതിലൂടെ വാമ മാര്ഗ്ഗത്തിലേയ്ക്ക് പോകുന്നു. സത്യയുഗത്തില് ആരോഗ്യം സമ്പത്ത് സന്തോഷം എല്ലാമുണ്ടായിരുന്നു. നിങ്ങള് ഇവിടെ വന്നിരിക്കുന്നത് അച്ഛനില് നിന്നും സമ്പത്ത് നേടുന്നതിനുവേണ്ടിയാണ്- ആരോഗ്യം, സമ്പത്ത്, സന്തോഷത്തിന്റെ സമ്പത്ത് എന്തുകൊണ്ടെന്നാല് സ്വര്ഗ്ഗത്തില് ഒരിയ്ക്കലും ദുഃഖം ഉണ്ടാകില്ല. നിങ്ങളുടെ മനസ്സിലുണ്ട് നമ്മള് കല്പ കല്പം പുരുഷോത്തമ സംഗമയുഗത്തില് പുരുഷാര്ത്ഥം ചെയ്യുന്നു. പേരുതന്നെ എത്ര നല്ലതാണ്. ബാക്കി ഏതെങ്കിലും യുഗത്തെ പുരുഷോത്തമം എന്ന് പറയാറുണ്ടോ. അതിലെല്ലാം ഏണിപ്പടി താഴേയ്ക്കിറങ്ങുന്നു. അച്ഛനെ വിളിക്കുന്നുമുണ്ട്, സമര്പ്പണവും ചെയ്യുന്നു. പക്ഷേ ബാബ എപ്പോഴാണ് വരുക എന്നത് അറിയില്ല. ഓ ഗോഡ്ഫാദര് രക്ഷിക്കൂ, വഴികാട്ടിയാകൂ എന്നുപറഞ്ഞ് വിളിക്കുന്നുണ്ട്. മുക്തിദാതാവാകുകയാണെങ്കില് തീര്ച്ചയായും വരേണ്ടി വരും. പിന്നീട് വഴികാട്ടിയായി കൂടെക്കൊണ്ടുപോകേണ്ടി വരും. അച്ഛന് കുട്ടികളെ വളരെ ദിവസങ്ങള്ക്കുശേഷം കാണുകയാണെങ്കില് വളരെ സന്തുഷ്ടനാകുന്നു. അതാണ് പരിധിയുള്ള അച്ഛന്. ഇതാണ് പരിധിയില്ലാത്ത അച്ഛന്. ബാബ രചയിതാവാണ്. രചിച്ചശേഷം അതിന്റെ പാലനയും ചെയ്യുന്നു. പുനര്ജന്മം എടുക്കുകതന്നെ വേണം. ചിലര്ക്ക് 10, ചിലര്ക്ക് 12 മക്കളുണ്ടാകും, പക്ഷേ അതെല്ലാം പരിധിയുള്ള സുഖമാണ്, അത് കാക്കാ കാഷ്ടത്തിനു സമാനമാണ്. തമോപ്രധാനമായി മാറുന്നു. തമോപ്രധാനത്തില് നിന്നും ലഭിക്കുന്നത് വളരെ കുറച്ച് സുഖമാണ്. സതോപ്രധാനമായി മാറുന്നതിനുള്ള യുക്തി ബാബ വന്ന് പറഞ്ഞുതരുന്നു. ബാബയെ സര്വ്വശക്തിവാന് എന്നാണ് പറയുന്നത്. മനുഷ്യര് കരുതുന്നത് ഭഗവാന് സര്വ്വശക്തിവാനാണ് അതിനാല് എന്ത് ആഗ്രഹിക്കുന്നുവോ അത് ചെയ്യാന് സാധിക്കുമെന്ന്. മരിച്ചവരെ ജീവിപ്പിക്കാന് സാധിക്കും. ഒരു തവണ ആരോ എഴുതി- താങ്കള് ഭഗവാനാണെങ്കില് ഈച്ചയെ ജീവിപ്പിച്ചു കാണിച്ചുതരൂ. ഇങ്ങനെ അനേകം ചോദ്യങ്ങള് ചോദിക്കുന്നു.

നിങ്ങള്ക്ക് അച്ഛന് ശക്തി നല്കുന്നു, ഇതിലൂടെ നിങ്ങള് രാവണനുമേല് വിജയം നേടുന്നു. കുരങ്ങനില് നിന്നും ക്ഷേത്രത്തില് ഇരിക്കുന്നതിന് യോഗ്യരാക്കി മാറ്റുന്നു. അവര് പിന്നീട് എന്തെല്ലാമാണ് ഉണ്ടാക്കിയത്. വാസ്തവത്തില് നിങ്ങള് സീതമാരെല്ലാവരും ഭക്തരാണ്. നിങ്ങള് എല്ലാവരേയും രാവണനില് നിന്നും മോചിപ്പിക്കുകയാണ്. രാവണനിലൂടെ നിങ്ങള്ക്ക് ഒരിയ്ക്കലും സുഖം ലഭിക്കില്ല. ഈ സമയത്ത് എല്ലാവരും രാവണന്റെ ജയിലിലാണ്. രാമന്റെ ജയിലില് എന്നു പറയില്ല. രാമന് വരുന്നത് രാവണന്റെ ജയിലില് നിന്നും മോചിപ്പിക്കാനാണ്. രാവണനെ 10 തലയോടുകൂടിയാണ് ഉണ്ടാക്കുന്നത്. അവര്ക്ക് 20 കൈകള് കാണിക്കുന്നു. അച്ഛന് മനസ്സിലാക്കിത്തന്നിട്ടുണ്ട് 5 വികാരങ്ങള് പുരുഷനിലും 5 വികാരങ്ങള് സ്ത്രീയിലും ഉണ്ട്. അതിനെയാണ് രാവണരാജ്യം അല്ലെങ്കില് 5 വികാരങ്ങളാകുന്ന മായയുടെ രാജ്യം എന്നു പറയുന്നത്. ഇവരുടെ അടുത്ത് വളരെ അധികം മായയുണ്ട് എന്ന് പറയാറില്ലേ. മായയുടെ ലഹരി കയറിയിരിക്കുകയാണ്, എന്ന് പറയില്ലേ. ധനത്തെ മായ എന്നു പറയില്ല. ധനത്തെ സമ്പത്ത് എന്നാണ് പറയുന്നത്. നിങ്ങള് കുട്ടികള്ക്ക് വളരെ അധികം സമ്പത്ത് ലഭിക്കുന്നു. നിങ്ങള്ക്ക് ഒന്നും യാചിക്കേണ്ട ആവശ്യമില്ല എന്തെന്നാല് ഇത് പഠിപ്പാണ്. പഠിപ്പില് യാചിക്കേണ്ടതുണ്ടോ! ടീച്ചര് എന്ത് പഠിപ്പിക്കുന്നുവോ അത് കുട്ടികള് പഠിക്കും. ആര് എത്രത്തോളം പഠിക്കുന്നുവോ അത്രത്തോളം നേടും. യാചിക്കേണ്ട ആവശ്യമില്ല. ഇതില് പവിത്രതയും ആവശ്യമാണ്. ഒരു വാക്കിന്റെ പോലും മൂല്യം നോക്കൂ എത്രയാണ്. കോടാനുകോടികള്. അച്ഛനെ തിരിച്ചറിയൂ, ഓര്മ്മിക്കൂ. അച്ഛന് തിരിച്ചറിവ് നല്കിയിട്ടുണ്ട് - എങ്ങനെ ആത്മാവ് ബിന്ദുവാണോ അതുപോലെ ഞാന് ആത്മാവും ബിന്ദുവാണ്. ബാബ സദാ പവിത്രമാണ്. ശാന്തി, ജ്ഞാനം, പവിത്രതയുടെ സാഗരമാണ്. ഒരാളുടെ തന്നെ മഹിമയാണ്. ഒരോരുത്തര്ക്കുമുള്ള സ്ഥാനം വേറെ വേറെയായിരിക്കും. നാടകം ഉണ്ടാക്കിയിട്ടുണ്ട്- കണ കണങ്ങളില് ഭഗവാന്, ആരെല്ലാം നാടകം കണ്ടോ അവര്ക്ക് അറിയാം. ആരാണോ മഹാവീരന്മാരായ കുട്ടികള് അവരോട് ബാബ പറയുന്നു നിങ്ങള് എവിടേയ്ക്ക് വേണമെങ്കിലും പൊയ്ക്കോളൂ, കേവലം സാക്ഷിയായി എല്ലാം കാണണം.

ഇപ്പോള് നിങ്ങള് കുട്ടികള് രാമരാജ്യം സ്ഥാപിച്ച് രാവണ രാജ്യത്തെ നശിപ്പിക്കുകയാണ്. ഇത് പരിധിയില്ലാത്ത കാര്യമാണ്. അവര് പരിധിയുള്ള കഥകളാണ് ഉണ്ടാക്കിയിരിക്കുന്നത്. നിങ്ങളാണ് ശിവശക്തി സേനകള്. ശിവബാബ സര്വ്വശക്തിവാനല്ലേ. ശിവനില് നിന്നും ശക്തി എടുക്കുന്ന ശിവന്റെ സേനകള് നിങ്ങളാണ്. അവരും പിന്നീട് ശിവസേന എന്ന് പേരുവെച്ചിട്ടുണ്ട്. ഇപ്പോള് നിങ്ങള്ക്ക് എന്താ പേരുവെക്കുക. നിങ്ങള്ക്ക് പേരുവെച്ചിട്ടുണ്ട്- പ്രജാപിതാ ബ്രഹ്മാകുമാര്-കുമാരിമാര്. എല്ലാവരും ശിവബാബയുടെ സന്താനങ്ങളാണ്. മുഴുവന് ലോകത്തിലേയും ആത്മാക്കള് ബാബയുടെ കുട്ടികളാണ്. ശിവനില് നിന്നും നിങ്ങള്ക്ക് ശക്തി ലഭിക്കുന്നു. ശിവബാബ നിങ്ങള്ക്ക് ജ്ഞാനം നല്കുന്നു, ഇതിലൂടെ നിങ്ങള്ക്ക് ഇത്രയും ശക്തി ലഭിക്കുന്നു അതിനാല് അരകല്പം നിങ്ങള് മുഴുവന് വിശ്വത്തിലും രാജ്യം ഭരിക്കുന്നു. ഇത് നിങ്ങളുടെ യോഗബലത്തിന്റെ ശക്തിയാണ്. ബാക്കി അവരുടേത് ബാഹുബലത്തിന്റെ ശക്തിയാണ്. ഭാരതത്തിലെ പ്രാചീന രാജയോഗത്തെക്കുറിച്ച് പാടിയിട്ടുണ്ട്. ഏത് യോഗത്തിലൂടെയാണോ സ്വര്ഗ്ഗം സ്ഥാപിക്കപ്പെട്ടത് ആ ഭാരതത്തിന്റെ യോഗം പഠിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ട്. പറയുന്നുണ്ട്- ക്രിസ്തുവിന് ഇത്രയും വര്ഷം മുമ്പ് സ്വര്ഗ്ഗമായിരുന്നു. അത് എങ്ങനെയാണ് ഉണ്ടായത്? യോഗത്തിലൂടെ. നിങ്ങള് പ്രവൃത്തീ മാര്ഗ്ഗത്തിലുള്ള സന്യാസിമാരാണ്. അവരാണെങ്കില് വീട് ഉപേക്ഷിച്ച് കാട്ടിലേയ്ക്ക് പോകുന്നു. ഡ്രാമ അനുസരിച്ച് എല്ലാവര്ക്കും അവരവരുടെ പാര്ട്ട് ലഭിച്ചിട്ടുണ്ട്. ഇത്രയും ചെറിയ ബിന്ദുവില് എത്രത്തോളം പാര്ട്ടാണ് നിറഞ്ഞിരിക്കുന്നത്, ഇതിനെ അത്ഭുതം എന്നാണ് പറയുക. ബാബ സദാ ശക്തിമാനും സ്വര്ണ്ണിമ യുഗിയുമാണ്, ഇപ്പോള് നിങ്ങള് ബാബയില് നിന്നും ശക്തി എടുക്കുകയാണ്. ഇതും ഡ്രാമയില് ഉള്ളതാണ്. ആയിരം സൂര്യന്മാരെക്കാള് തേജോമയമാണ്, ഇങ്ങനെയല്ല. ആരില് എന്ത് ഭാവമാണോ ഉള്ളത് ആ ഭാവനയോടെയാണ് ഭഗവാനെ നോക്കുന്നത്. കണ്ണഞ്ചിപ്പോകുന്നു, മതി നിര്ത്തൂ, എനിക്ക് സഹിക്കാന് കഴിയുന്നില്ല. ബാബ പറയുന്നു ഇതെല്ലാം ഭക്തി മാര്ഗ്ഗത്തിലെ സംസ്ക്കാരമാണ്. ഇത് ജ്ഞാനമാണ്, ഇവിടെ പഠിക്കണം. അച്ഛന് ടീച്ചറുമാണ്, പഠിപ്പിക്കുകയാണ്. നമ്മളോട് പറയുന്നു നിങ്ങള്ക്ക് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറണം. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് മോശമായത് കേള്ക്കരുത്.......മനുഷ്യര്ക്ക് അറിയില്ല ഇത് ആരാണ് പറഞ്ഞത്, ആദ്യം കുരങ്ങന്മാരുടെ ചിത്രം ഉണ്ടാക്കിയിരുന്നു. ഇപ്പോള് മനുഷ്യരുടെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ബാബയും നളിനി എന്ന പെണ്കുട്ടിയുടെ ചിത്രം ഉണ്ടാക്കിയിരുന്നു. ഭക്തര്ക്ക് ഭക്തിയുടെ ലഹരി എത്രത്തോളമാണ്. ഭക്തിയുടെ രാജ്യമല്ലേ. ഇപ്പോള് ജ്ഞാനത്തിന്റെ രാജ്യം ഉണ്ടാവുകയാണ്. വ്യത്യാസമുണ്ടാകും. കുട്ടികള്ക്ക് അറിയാം ജ്ഞാനത്തിലൂടെ അളവറ്റ സുഖം ലഭിക്കും. പിന്നീട് ഭക്തിയിലൂടെ ഏണിപ്പടികള് താഴേയ്ക്ക് ഇറങ്ങുന്നു. ആദ്യം നമ്മള് സത്യയുഗത്തിലേയ്ക്ക് പോകുന്നു പിന്നീട് താഴേയ്ക്കിറങ്ങുന്നു. 1250 വര്ഷങ്ങള്ക്കുള്ളില് രണ്ട് കലകള് കുറയുന്നു. ചന്ദ്രനെപ്പോലെയാണ്. ചന്ദ്രന് ഗ്രഹണം ബാധിക്കുന്നു. കലകള് കുറയാന്തുടങ്ങും പിന്നീട് പതുക്കെ പതുക്കെ കലകള് വര്ദ്ധിച്ചുവരും എന്നിട്ട് 16 കലയിലെത്തും. അത് അല്പകാലത്തിലെ കാര്യമാണ്. ഇത് പരിധിയില്ലാത്ത കാര്യമാണ്. ഈ സമയത്ത് എല്ലാവരിലും രാഹുവിന്റെ ഗ്രഹണം ബാധിച്ചിരിക്കുന്നു. ഉയര്ന്നതിലും ഉയര്ന്നതാണ് ബൃഹസ്പതി ദശ. ഏറ്റവും താഴെയുള്ളതാണ് രാഹുവിന്റെ ദശ. തീര്ത്തും പാപ്പരാക്കി മാറ്റുന്നു. ബൃഹസ്പതീ ദശയുള്ളതിനാല് നമ്മള് ഉയരുന്നു. അവര്ക്ക് പരിധിയില്ലാത്ത അച്ഛനെ അറിയുകയില്ല. ഇപ്പോള് എല്ലാവരിലും രാഹുവിന്റെ ദശയാണ്. ഇത് നിങ്ങള് അറിയുന്നു ബാക്കി ആരും അറിയുന്നില്ല. രാഹുവിന്റെ ദശയാണ് പാപ്പരാക്കി മാറ്റുന്നത്. ബൃഹസ്പതിയുടെ ദശയിലൂടെ ധനവാനായി മാറുന്നു. ഭാരതം എത്ര സമ്പന്നമായിരുന്നു. ഒരേ ഒരു ഭാരതമേ ഉണ്ടായിരുന്നുള്ളു. സത്യയുഗത്തില് രാമരാജ്യം, പവിത്ര രാജ്യമായിരുന്നു, അതിന്റെ മഹിമയാണ് പാടുന്നത്. അപവിത്രമായ രാജ്യത്തിലുള്ളവര് പാടുന്നു ഞങ്ങള് നിര്ഗുണരാണ് ഞങ്ങളില് ഒരു ഗുണവുമില്ല...... ഇങ്ങനെയുള്ള സംഘടനകളും ഉണ്ടായിട്ടുണ്ട്- നിര്ഗുണ സംഘടന. ഇന്ന് ഈ മുഴുവന് ലോകവും നിര്ഗുണ സംഘടനയാണ്. ഒരാളുടെ കാര്യമല്ല. കുട്ടികളെ എപ്പോഴും മഹാത്മാവ് എന്നാണ് പറയുന്നത്. നിങ്ങള് പിന്നീട് പറയുന്നു ഒരു ഗുണവുമില്ല. മുഴുവന് ലോകത്തിന്റേയും കാര്യമാണിത്, ഇതില് ഒരു ഗുണവുമില്ല കാരണം രാഹുവിന്റെ ദശ ബാധിച്ചിരിക്കുന്നു. ഇപ്പോള് അച്ഛന് പറയുന്നു ദാനം നല്കൂ എങ്കില് ഗ്രഹണം ഇല്ലാതാകും. ഇപ്പോള് എല്ലാവര്ക്കും പോകണമല്ലോ. ദേഹ സഹിതം ദേഹത്തിന്റെ മുഴുവന് ധര്മ്മങ്ങളേയും ഉപേക്ഷിക്കൂ. സ്വയം ആത്മാവാണെന്ന നിശ്ചയം ചെയ്യൂ. നിങ്ങള്ക്ക് ഇപ്പോള് തിരിച്ചു പോകണം. പവിത്രമല്ലാത്ത കാരണത്താല് ആര്ക്കും തിരിച്ച് പോകാന് സാധിക്കില്ല. ഇപ്പോള് അച്ഛന് പവിത്രമായി മാറുന്നതിനുള്ള യുക്തികള് പറഞ്ഞുതരുന്നു. പരിധിയില്ലാത്ത അച്ഛനെ ഓര്മ്മിക്കൂ. ചിലര് പറയുന്നു ബാബാ ഞങ്ങള് മറന്നുപോകുന്നു. അച്ഛന് പറയുന്നു- മധുരമായ കുട്ടികളേ, പതിത പാവനനായ അച്ഛനെ മറന്നുപോയാല് നിങ്ങള് എങ്ങനെ പാവനമായി മാറും? ബാബ എന്താണ് പറയുന്നത് എന്ന് ചിന്തിക്കൂ? മൃഗം പോലും പറയില്ല ഞങ്ങള് അച്ഛനെ മറന്നുപോകുന്നുവെന്ന്. നിങ്ങള് എന്താണ് പറയുന്നത്! ഞാന് നിങ്ങളുടെ പരിധിയില്ലാത്ത അച്ഛനാണ്, നിങ്ങള് വന്നിരിക്കുന്നത് പരിധിയില്ലാത്ത സമ്പത്ത് നേടാനാണ്. നിരാകാരനായ അച്ഛന് സാകാരത്തില് വരുമ്പോഴാണ് പഠിപ്പിക്കുക. ഇപ്പോള് അച്ഛന് ബ്രഹ്മാവില് പ്രവേശിച്ചിരിക്കുന്നു. ഇത് ബാപ്ദാദയാണ്. രണ്ടുപേരുടേയും ആത്മാവ് ഈ ഭൃകുടിയ്ക്ക് നടുവിലുണ്ട്. നിങ്ങള് വിളിക്കുന്നത് ബാപ്ദാദാ എന്നാണ് എങ്കില് തീര്ച്ചയായും രണ്ട് ആത്മാക്കളും ഉണ്ടാകും. ശിവബാബയും ബ്രഹ്മാബാബയുടെ ആത്മാവും. നിങ്ങള് എല്ലാവരും പ്രജാപിതാ ബ്രഹ്മാകുമാര് കുമാരിമാരാണ്. ജ്ഞാനം ലഭിച്ചതിനാല് നിങ്ങള്ക്ക് അറിയാം നമ്മള് സഹോദരങ്ങളാണ്. പിന്നീട് പ്രജാപിതാ ബ്രഹ്മാവിലൂടെ നമ്മള് സഹോദരീ സഹോദരങ്ങളാണ്. ഈ ഓര്മ്മ പക്കയായിരിക്കണം. പക്ഷേ ബാബ കാണുന്നുണ്ട് സഹോദരീ സഹോദരന്മാര്ക്കിടയിലും നാമ രൂപങ്ങളുടെ ആകര്ഷണങ്ങള് ഉണ്ടാകുന്നു. ഒരുപാടുപേര്ക്ക് വികല്പങ്ങള് ഉണ്ടാകുന്നു. നല്ല ശരീരം കണ്ട് വികല്പം ഉണ്ടാകുന്നു. ഇപ്പോള് അച്ഛന് പറയുന്നു സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി സഹോദര ദൃഷ്ടിയില് നോക്കൂ. ആത്മാക്കള് എല്ലാവരും സഹോദരങ്ങളാണ്. സഹോദരങ്ങളാണെങ്കില് തീര്ച്ചയായും അച്ഛന് വേണം. എല്ലാവരുടേയും അച്ഛന് ഒന്നാണ്. എല്ലാവരും അച്ഛനെ ഓര്മ്മിക്കുന്നു. ഇപ്പോള് അച്ഛന് പറയുന്നു സതോപ്രധാനമായി മാറണമെങ്കില് എന്നെ മാത്രം ഓര്മ്മിക്കു. എത്രത്തോളം ഓര്മ്മിക്കുന്നുവോ അത്രത്തോളം കറ ഇളകും, സന്തോഷത്തിന്റെ അതിര് കടക്കും അതിനോടൊപ്പം ആകര്ഷണവും ഉണ്ടാകും. നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ച്. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) പഠിപ്പില് പൂര്ണ്ണ ശ്രദ്ധ നല്കി സ്വയം സമ്പന്നനായി മാറണം. ഒന്നും യാചിക്കരുത്. ഒരേ ഒരു ബാബയുടെ ഓര്മ്മയും പവിത്രതയും ധാരണ ചെയ്ത് കോടാനുകോടികള്ക്ക് അധിപതിയാകണം.

2) രാഹുവിന്റെ ഗ്രഹണത്തില് നിന്ന് മുക്തമാകുന്നതിനായി വികാരങ്ങളെ ദാനം ചെയ്യണം. മോശമായത് കേള്ക്കരുത്.... ഏത് കാര്യങ്ങളാലാണോ ഏണിപ്പടിയില് താഴേയ്ക്കിറങ്ങിയത്, ഗുണമില്ലാത്തവരായി മാറിയത്, അതിനെ ബുദ്ധികൊണ്ട് മറക്കണം.

വരദാനം :-
ڇആദ്യം താങ്കള്ڈ ഈ മന്ത്രത്തിലൂടെ സര്വ്വരുടേയും സ്വമാനം പ്രാപ്തമാക്കുന്ന വിനയചിത്തരും മഹാനരുമായി ഭവിക്കൂ

ഈ മഹാമന്ത്രം സദാ ഓര്മ്മയുണ്ടായിരിക്കണം ڇവിനയം തന്നെയാണ് ഏറ്റവും മഹത്തരംڈ. ڇആദ്യം താങ്കള്ڈ എന്നത് തന്നെയാണ് സര്വ്വരുടേയും സ്വമാനം പ്രാപ്തമാക്കുന്നതിന്റെ ആധാരം. മഹാനാകുന്നതിന്റെ ഈ മന്ത്രം വരദാന രൂപത്തില് സദാ കൂടെ വയ്ക്കണം. വരദാനങ്ങളാല് തന്നെ പാലിക്കപ്പെട്ട്, പറന്നുകൊണ്ട് ലക്ഷ്യത്തില് എത്തിച്ചേരണം. പരിശ്രമം അപ്പോഴാണ് ഉണ്ടാകുന്നത് എപ്പോഴാണോ വരാദാനത്തെ കാര്യത്തില് ഉപയോഗിക്കാത്തത്. അഥവാ വരദാനങ്ങളാല് പാലിതരായി, വരദാനങ്ങളെ കാര്യത്തില് ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെങ്കില് പരിശ്രമം അവസാനിക്കും. സദാ സഫലതയുടേയും സന്തുഷ്ടതയുടേയും അനുഭവം ചെയ്തുകൊണ്ടിരിക്കും.

സ്ലോഗന് :-
മുഖത്തിലൂടെ സേവനം ചെയ്യുന്നതിന് വേണ്ടി തന്റെ പുഞ്ചിരിച്ചതും രമണീകവും ഗംഭീരവുമായ സ്വരൂപം പ്രത്യക്ഷമാക്കൂ.