28.04.24    Avyakt Bapdada     Malayalam Murli    23.10.99     Om Shanti     Madhuban


സമയത്തിന്റെ വിളി - ദാതാവാകൂ


ഇന്ന് സര്വ്വ ശ്രേഷ്ഠ ഭാഗ്യവിധാതാവ്, സര്വ്വ ശക്തികളുടെയും ദാതാവ് ബാപ്ദാദ നാലു വശത്തുമുള്ള സര്വ്വ കുട്ടികളെയും കണ്ട് ഹര്ഷിതനാകുകയാണ്. മധുബനില് മുന്നിലിരിക്കുകയാണെങ്കിലും, ദേശ വിദേശത്ത് ഓര്മ്മയില് കേള്ക്കുകയാണ്, കാണുകയാണ്, എവിടെയിരിക്കുകയാണെങ്കിലും ഹൃദയം കൊണ്ട് മുന്നിലാണ്. എല്ലാ കുട്ടികളെയും കണ്ട് ബാപ്ദാദ ഹര്ഷിതനാകുകയാണ്. താങ്കള് എല്ലാവരും ഹര്ഷിതരാകുകയല്ലെ! കുട്ടികളും ഹര്ഷിതര് ബാബയും ഹര്ഷിതന്. ഈ ഹൃദയത്തിന്റെ സദാ കാലത്തെ സത്യമായ സന്തോഷം മുഴുവന് ലോകത്തിന്റെയും ദുഃഖം ദൂരെയാക്കുന്നതാണ്. ഈ ഹൃദയത്തിന്റെ സന്തോഷം ആത്മാക്കള്ക്ക് ബാബയുടെ അനുഭവം ചെയ്യിപ്പിക്കുന്നതാണ് എന്തുകൊണ്ടെന്നാല് ബാബയും സദാ സര്വ്വാത്മാക്കളെ പ്രതി സേവാധാരിയാണ്, താങ്കള് എല്ലാ കുട്ടികളും ബാബയൊടൊപ്പം സേവാ പങ്കാളികളാണ്. പങ്കാളികളല്ലേ! ബാബയുടെ പങ്കാളിയും വിശ്വത്തിന്റെ ദുഃഖം പരിവര്ത്തനപ്പെടുത്തി സദാ സന്തോഷമായിരിക്കുന്നതിന്റെ മാര്ഗ്ഗം നല്കുന്ന സേവനത്തില് സദാ ഉപസ്ഥിതരായിരിക്കുന്നു. സദാ സേവാധാരിയാണ്. സേവനം നാലു മണിക്കൂര് ആറു മണിക്കൂര് ചെയ്യുന്നവരല്ല. ഓരോ സെക്കന്ഡും സേവനത്തിന്റെ സ്റ്റേജില് പാര്ട്ടഭിനയിക്കുന്ന പരമാത്മപങ്കാളിയാണ്. ഓര്മ്മ നിരന്തരമാണ് ഇങ്ങനെ സേവനത്തിലും നിരന്തരമാണ്. സ്വയം നിരന്തര സേവാധാരിയെന്ന് അനുഭവപ്പെടുന്നോ? അതോ 8-10 മണിക്കൂറിന്റെ സേവാധാരിയാണോ? ഈ ബ്രാഹ്മണ ജന്മം തന്നെ ഓര്മ്മയ്ക്കും സേവനത്തിനും ആണ്. മറ്റെന്തെങ്കിലും ചെയ്യണമോ? ഇത് തന്നെയല്ലേ! ഓരോ ശ്വാസവും, ഓരോ സെക്കന്റും, ഓര്മ്മയും സേവനവും ഒപ്പമൊപ്പമാണോ അതോ സേവനത്തിന്റെ മണിക്കൂറുകള് വേറെ ഓര്മ്മയുടെ വേറെയാണോ? അല്ലല്ലോ! ശരി, ബാലന്സുണ്ടോ? നൂറു ശതമാനം സേവാനമാണെങ്കില് നൂറു ശതമാനം ഓര്മ്മയുണ്ടോ? രണ്ടിന്റെയും ബാലന്സുണ്ടോ? വ്യത്യാസം വരുന്നുണ്ടല്ലോ? കര്മ്മയോഗിയുടെ അര്ത്ഥം തന്നെ കര്മ്മവും യോഗവും, സേവനവും ഓര്മ്മയും - രണ്ടിന്റെയും ബാലന്സ് തുല്യം, സമാനമായിരിക്കണം. ഇങ്ങനെയല്ല, ചില സമയം ഓര്മ്മ കൂടുതലാണ്, സേവനം കുറവും, അല്ലെങ്കില് സേവനം കൂടുതലും ഓര്മ്മ കുറവും. ഏതുപോലെ ആത്മാവും ശരീരവും എപ്പോള് വരെ സ്റ്റേജിലുണ്ടോ ഒപ്പമൊപ്പമല്ലെ. വേറെയാകാന് സാധിക്കുമോ? ഇങ്ങനെ ഓര്മ്മയും സേവനവും ഒപ്പമൊപ്പം വേണം. ഓര്മ്മ അര്ത്ഥം ബാബയ്ക്ക് സമാനം, സ്വമാനത്തിന്റെയും ഓര്മ്മ. എപ്പോള് ബാബയുടെ ഓര്മ്മയുണ്ടാകുന്നോ അപ്പോള് സ്വതവേ: സ്വമാനവും ഓര്മ്മയുണ്ടാകും. സ്വമാനത്തിലിരിക്കുന്നില്ലെങ്കില് ഓര്മ്മയും പവര്ഫുള് ആകില്ല.

സ്വമാനം അര്ത്ഥം ബാബയ്ക്ക് സമാനം. സമ്പൂര്ണ്ണ സ്വമാനം തന്നെയാണ് ബാബയ്ക്ക് സമാനം. ഇങ്ങനെ ഓര്മ്മയിലിരിക്കുന്ന കുട്ടികള് സദാ ദാതാവായിരിക്കും. എടുക്കുന്നവരല്ല, ദേവത അര്ത്ഥം കൊടുക്കുന്നവര്. അപ്പോള് ഇന്ന് ബാപ്ദാദ എല്ലാ കുട്ടികളുടെയും ദാതാവിന്റെ സ്റ്റേജ് ചെക്ക് ചെയ്യുകയായിരുന്നു എവിടം വരെ ദാതാവിന്റെ കുട്ടികള് ദാതാവായീ? ഏതു പോലെ ബാബയ്ക്ക് എടുക്കണം എന്ന സങ്കല്പ്പം ഉണ്ടാകുന്നില്ല, കൊടുക്കണം എന്നേയുള്ളൂ. പഴയതെല്ലാം നല്കൂ എന്ന് പറയുന്നുണ്ടെങ്കിലും പഴയതിന് പകരം പുതിയത് നല്കുന്നു. എടുക്കുക എന്നാല് ബാബയുടെ നല്കലാണ്. അപ്പോള് വര്ത്തമാന സമയം ബാപ്ദാദയ്ക്കു കുട്ടികളുടെ ഒരു ടോപ്പിക്ക് വളരെ ഇഷ്ടപ്പെട്ടു. ഏതു ടോപിക്കാണ്? വിദേശത്തെ ടോപ്പിക്കാണ്. ഏതാണ്? കാള് ഓഫ് ടൈം (സമയത്തിന്റെ വിളി)

ബാപ്ദാദ നോക്കുകയായിരുന്നു കുട്ടികള്ക്കായി സമയത്തിന്റെ വിളി എന്താണ്! താങ്കള് കാണുന്നുണ്ട് വിശ്വത്തിനായി, സേവനത്തിനായി, ബാപ്ദാദ സേവനത്തിന്റെ പങ്കാളി തന്നെയാണ്. എന്നാലും ബാപ്ദാദ നോക്കുകയായിരുന്നു കുട്ടികള്ക്കായി ഇപ്പൊള് സമയത്തിന്റെ വിളി എന്താണ്? താങ്കള്ക്കറിയില്ലേ സമയത്തിന്റെ വിളിയെന്തെന്ന്? സ്വയം തനിക്ക് വേണ്ടി ചിന്തിക്കൂ. സേവനത്തിനായി പ്രഭാഷണം ചെയ്തു, ഇപ്പോഴും ചെയ്യുന്നു. എന്നാല് തനിക്കായി സ്വയം തന്നോട് ചോദിക്കൂ നമുക്കായി സമയത്തിന്റെ വിളിയെന്താണ്? ഇപ്പോഴത്തെ സമയത്തിന്റെ വിളിയെന്താണ്? ബാപ്ദാദ നോക്കുകയായിരുന്നു ഇപ്പോഴത്തെ സമയമനുസരിച്ച് എല്ലാ സമയവും, ഓരോ കുട്ടിയും ദാതാസ്ഥിതിയുടെ സ്മൃതി ഒന്നുകൂടി വര്ദ്ധിപ്പിക്കണം. സ്വ ഉന്നതിയ്ക്കയാലും ദാതാവ് എന്ന ഭാവം, സര്വ്വരെ പ്രതിയായാലും സ്നേഹം ഇമര്ജ് രൂപത്തില് കാണപ്പെടുണം. ആരെങ്ങനെയായലും, എന്തായാലും, എനിക്ക് നല്കുക തന്നെ വേണം. ദാതാവ് സദാ പരിധിയില്ലാത്ത വിരക്ത വൃത്തിയുള്ളവരായിരിക്കും, പരിധിയില്ല, സദാ ദാതാ സമ്പന്നവും നിറഞ്ഞും ഇരിക്കും. ദാതാവ് സദാ ക്ഷമയുടെ മാസ്റ്റര് സാഗരമായിരിക്കും. ഈ കാരണത്താല് പരിധിയുള്ള തന്റെ സംസ്കാരമോ മറ്റുള്ളവരുടെ സംസ്കാരമോ ഇമര്ജ് ആകുന്നില്ല, മര്ജ് ആയിരിക്കും. എനിക്ക് നല്കുക തന്നെ വേണം. ആരു കൊടുക്കുന്നൊ ഇല്ലയോ എനിക്ക് കൊടുക്കണം. ഏതെങ്കിലും സംസ്കാരത്തിന് വശപ്പെട്ട പരവശ ആത്മാവായാലും, ആ ആത്മാവിനും എനിക്ക് സഹയോഗം നല്കണം. ആരുടേയും പരിധിയുള്ള സംസ്കാരം താങ്കളെ പ്രഭാവിതരാക്കരുത്. മറ്റുള്ളവര് ബഹുമാനിച്ചാലും ഇല്ലെങ്കിലും, അവര് തന്നില്ലെങ്കിലും എനിക്ക് കൊടുക്കണം. ഇങ്ങനെ ദാതാസ്ഥിതി ഇമര്ജ് വേണം. മനസ്സില് ഭാവനയൊക്കെയുണ്ട് പക്ഷേ.... പക്ഷേ എന്ന് വരരുത്. എനിക്ക് ചെയ്യുക തന്നെ വേണം. ഏതെങ്കിലും പെരുമാറ്റം അല്ലെങ്കില് സംസാരം താങ്കള്ക്ക് ആവശ്യമില്ലാത്തത് ആണെങ്കില്, നല്ലതായി തോന്നുന്നിലെങ്കില് അതെടുക്കുകയേ വേണ്ട. മോശമായത് എടുക്കുമോ? മനസ്സില് ധാരണ ചെയ്യുക അര്ത്ഥം എടുക്കുക. തല വരെ പോലും എടുക്കരുത്. തലയില് കാര്യം വന്നു, അതും പാടില്ല. മോശമായത് ആണെങ്കില് നല്ലതല്ലായെങ്കില് തലയിലും മനസ്സിലും എടുക്കുകയേ അരുത് അതായത് ധാരണ ചെയ്യരുത്. എടുക്കുന്നതിന് പകരം ശുഭഭാവന ശുഭകാമന ദാതാവായി നല്കൂ. എടുക്കരുത്; കാരണം ഇപ്പോഴത്തെ സമയമനുസരിച്ച് തലയും മനസ്സും കാലിയല്ലായെങ്കില് നിരന്തരം സേവാധാരിയാകാന് സാധിക്കില്ല. മനസ്സും തലയും ഏതെങ്കിലും കാര്യത്തില് ബിസിയാണെങ്കില് എന്ത് സേവനം ചെയ്യാന് സാധിക്കും? പിന്നെ ലൗകികത്തില് ചിലര് എട്ട് മണിക്കൂര്, ചിലര് പത്ത് മണിക്കൂര് ജോലി ചെയ്യുന്നത് പോലെ ഇവിടെയും അങ്ങനെയായി തീരും. എട്ട് മണിക്കൂര് സേവാധാരി, ആറു മണിക്കൂര് സേവാധാരി. നിരന്തര സേവാധാരി ആകാന് സാധിക്കില്ല. മനസ്സാ സേവനമായാലും, വാചാ സേവനമായാലും കര്മ്മം അതായത് സംബന്ധ-സമ്പര്ക്കം കൊണ്ടായാലും. ഓരോ സെക്കന്റും ദാതാവ് അര്ത്ഥം സേവാധാരി. തല കാലിയായി വെയ്ക്കുന്നതിലൂടെ ബാബയുടെ സേവനത്തില് പങ്കാളിയാകാന് സാധിക്കും. ഹൃദയം ശുദ്ധമാക്കി വയ്ക്കുന്നതിലൂടെ നിരന്തരം ബാബയുടെ സേവനത്തില് പങ്കാളിയാകാന് സാധിക്കും. താങ്കള് എല്ലാവരുടെയും പ്രതിജ്ഞ എന്താണ്? കൂടെയിരിക്കും, കൂടെ പോകും. പ്രതിജ്ഞയല്ലേ? അതോ അങ്ങ് മുന്നില് പൊയ്ക്കോളൂ ഞങ്ങള് പിന്നാലെ വരാം എന്നാണോ? അല്ലല്ലോ? കൂടെയുളളതിന്റെ പ്രതിജ്ഞയല്ലെ? ബാബ സേവനമില്ലാതെയിരിക്കുമോ? ഓര്മ്മയില്ലതെയും കഴിയില്ല. എത്ര ബാബ ഓര്മ്മയിലിരിക്കുന്നോ അത്രയും താങ്കള് പരിശ്രമത്തിലിരിക്കുന്നു. ചെയ്യുന്നുണ്ട് പക്ഷെ പരിശ്രമിച്ച്, ശ്രദ്ധയോടെ. ബാബയ്ക്കാണെങ്കില് ഉള്ളതെന്താണ്? പരമാത്മാവിനുള്ളത് ആത്മാക്കളാണ്. നമ്പര്ക്രമത്തില് തന്നെയാണ്. കുട്ടികളുടെ ഓര്മ്മയില്ലാതെ ബാബയ്ക്കിരിക്കാന് സാധിക്കില്ല. ബാബയ്ക്ക് കുട്ടികളുടെ ഓര്മ്മയില്ലാതെ സാധിക്കുമോ? താങ്കള്ക്ക് പറ്റുമോ? ചിലപ്പോള് കുസൃതിക്കാരാകുന്നു.

അപ്പോള് എന്ത് കേട്ടൂ? സമയത്തിന്റെ വിളിയാണ് - ദാതാവ് ആകൂ. വളരെ ആവശ്യമുണ്ട്. മുഴുവന് വിശ്വത്തിലെയും ആത്മാക്കളുടെ വിളിയാണ് - അല്ലയോ നമ്മുടെ ഇഷ്ട ദേവരെ ..... ഇഷ്ടരല്ലേ! ഏതെങ്കിലും രൂപത്തില് സര്വ്വാത്മക്കളുടെയും ഇഷ്ടരാണ്. ഇപ്പൊള് എല്ലാ ആത്മാക്കളുടെയും വിളിയാണ് - അല്ലയോ ഇഷ്ട ദേവാ ദേവികളെ, പരിവര്ത്തനം ചെയ്യൂ. ഈ വിളി കേള്വിയില് വരുന്നോ? പാണ്ഡവര്ക്ക് കേള്ക്കാന് പറ്റുന്നോ? കേട്ടിട്ട് എന്താണ് ചെയ്യുന്നത്? കേള്ക്കാന് പറ്റുന്നുയെങ്കില് സാല്വേഷന് നല്കുമോ അതോ ചിന്തിക്കുമോ അതെ ചെയ്യണമെന്ന്? കേള്ക്കാന് പറ്റുന്നുവോ? സമയത്തിന്റെ വിളിയെ ക്കുറിച്ച് സംസാരിക്കുന്നു, എന്നാല് ആത്മാക്കളുടെ വിളി കേള്ക്കുന്നത് മാത്രമേയുള്ളോ? അപ്പോള് ഇഷ്ട ദേവിദേവതകള് തന്റെ ദാതാ സ്ഥിതി യുടെ രൂപം ഇമര്ജ് ചെയ്യൂ. നല്കണം. ഒരാത്മാവും വഞ്ചിതരാകരുത്. ഇല്ലായെങ്കില് പരാതികളുടെ മാല വരും. പരാതികള് പറയില്ലേ! പരാതികളുടെ മാല ധരിക്കുന്ന ഇഷ്ടരാണോ അതോ പുഷ്പങ്ങളുടെ മാല ധരിക്കുന്ന ഇഷ്ടരാണോ? ഏതിഷ്ടരാണ്? പൂജ്യരല്ലേ? ഒരിക്കലും ഇങ്ങനെ ചിന്തിക്കരുത് നമ്മള് പിന്നാലെ വന്നവരാണ് എന്ന്. മുതിര്ന്നവരാണ് ദാതാവാകുന്നത് നമ്മള് എവിടെ ആകാനാണ്. എന്നാല് അല്ല, എല്ലാവരും ദാതാവാകണം.

ആദ്യ തവണ മധുബനില് വരുന്നവര് കൈ പോക്കൂ. ആദ്യ തവണ വന്നിട്ടുള്ളവര് ദാതാവാകാന് സാധിക്കുമോ അതോ രണ്ടാമത്തെ മൂന്നാമത്തെ വര്ഷം ദാതാവാകുമോ? ആദ്യ വര്ഷക്കാര്ക്ക് ദാതാവാകാന് സാധിക്കുമോ? (ഉവ്വ്) വളരെ നല്ല മിടുക്കരാണ്. ബാപ്ദാദ ധൈര്യം കണ്ട് സദാ സന്തോഷിക്കുന്നു. ഒരു മാസക്കാരാണെങ്കിലും ഒരു വര്ഷക്കരാണെങ്കിലും ആറു മാസമായവരാണെങ്കിലും ബാപ്ദാദയ്ക്കറിയാം ഒരു വര്ഷക്കാരാണെങ്കിലും ഒരു മാസക്കാരാണെങ്കിലും സ്വയം തന്നെ ബ്രഹ്മാകുമാര് ബ്രഹ്മാകുമാരി എന്നല്ലേ പറയുന്നത്! ബ്രഹ്മാകുമാര് ബ്രഹ്മാകുമാരി അര്ത്ഥം ബ്രഹ്മാബാബയുടെ സമ്പത്തിനധികാരിയായി. ബ്രഹ്മാവിനെ അച്ഛനെന്ന് അംഗീകരിച്ചു അപ്പോഴല്ലേ കുമാര് കുമാരിയായത്? ബ്രഹ്മാകുമാര് ബ്രഹ്മാകുമാരി, ബ്രഹ്മാ ബാബയുടെയും ശിവ പിതാവിന്റെയും സമ്പത്തിനധികാരി ആയില്ലേ! അതോ ഒരു മാസക്കാര്ക്ക് സമ്പത്ത് ലഭിക്കില്ല എന്നാണോ? ഒരു മാസക്കാര്ക്ക് സമ്പത്ത് ലഭിക്കുമോ? സമ്പത്ത് ലഭിച്ചുവെങ്കില് ദാതാവാകുമല്ലോ! എന്ത് ലഭിച്ചുവോ അത് നല്കാന് തുടങ്ങുക തന്നെ വേണം.

പിതാവെന്ന് മനസ്സിലാക്കി കണക്ഷന് യോജിപ്പിച്ചുവെങ്കില് ഒരു ദിവസം കൊണ്ടും സമ്പത്തെടുക്കാം. പക്ഷേ ഇങ്ങനെയല്ലാ നല്ലതാണ്, ഏതോ ഒരു ശക്തിയുണ്ട്, മനസ്സിലാകുന്നുണ്ട് ... ഇങ്ങനെയല്ല. സമ്പത്തിനധികാരി ആകുന്നത് കുട്ടികളാണ്. മനസ്സിലാക്കുന്നവര്, നോക്കിക്കാണുന്നവര് അല്ല. ഒരു ദിവസമെങ്കിലും ഹൃദയം കൊണ്ട് അച്ഛനെന്ന് അംഗീകരിച്ചു എങ്കില് സമ്പത്തിനധികാരിയാകാന് സാധിക്കും. താങ്കളെല്ലാവരും അധികാരികളല്ലേ? താങ്കളെല്ലാവരും ബ്രഹ്മാകുമാര് ബ്രഹ്മാകുമാരികളല്ലെ അതോ ആയിക്കൊണ്ടിരിക്കുകയാണോ? ആയിക്കഴിഞ്ഞോ അതോ ആകുന്നതിന് വന്നിരിക്കുകയാണോ? ആര്ക്കെങ്കിലും താങ്കളെ മാറ്റാന് സാധിക്കുമോ? ബ്രഹ്മാകുമാര് ബ്രഹ്മാകുമാരിയ്ക്കു പകരം വെറും കുമാര്-കുമാരി ആകൂ, സാധിക്കില്ലേ? ബ്രഹ്മാകുമാരും കുമാരിയും ആകുന്നതിന് ലാഭം എത്രയാണ്? ഒരു ജന്മത്തിന്റെയും ലാഭമല്ല, അനേകം ജന്മങ്ങളുടെ ലാഭം. പുരുഷാര്ത്ഥം പകുതി ജന്മം, കാല് ജന്മമാണ് എന്നാല് പ്രലബ്ദം അനേക ജന്മങ്ങളിലേക്കാണ്. ലാഭമോ ലഭമല്ലെ!

ബാപ്ദാദ സമയമനുസരിച്ച് പ്രത്യേകിച്ച് ഒരു കാര്യം ശ്രദ്ധയില് പെടുത്തുന്നു കാരണം ബാപ്ദാദ കുട്ടികളുടെ റിസള്ട്ട് കണ്ട് കൊണ്ടിരിക്കുന്നല്ലോ! റിസള്ട്ടില് കണ്ടൂ ധൈര്യം വളരെ നല്ലതാണ്. ലക്ഷ്യവും വളരെ നല്ലതാണ്. ലക്ഷ്യമനുസരിച്ച് ഇപ്പൊള് വരെയും ലക്ഷ്യത്തിലും ലക്ഷണത്തിലും വ്യത്യാസമുണ്ട്. ലക്ഷ്യം എല്ലാവരുടെയും നമ്പര്വണ് ആണ്, ആരോടെങ്കിലും ബാപ്ദാദ ചോദിക്കുകയാണ് താങ്കളുടെ ലക്ഷ്യം 21 ജന്മത്തെ രാജ്യഭാഗ്യം എടുക്കാനാണ്, സൂര്യവംശി ആകണോ അതോ ചന്ദ്രവംശിയോ? എല്ലാവരും ഏതില് കൈപൊക്കും? സൂര്യവംശിയിലല്ലേ! ആരെങ്കിലും ചന്ദ്രവംശിയാകാന് ആഗ്രഹിക്കുന്നോ? ആരുമില്ല. (ഒരാള് കൈയുയര്ത്തി) ശരി തന്നെ, ഇല്ലെങ്കില് ആ സീറ്റ് കാലിയായി പോകും. ലക്ഷ്യം എല്ലാവരുടെയും വളരെ നല്ലതാണ്, ലക്ഷ്യം ലക്ഷണം ഇവയുടെ സമാനത - അതില് ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. അതിന്റെ കാരണമെന്താണ്? ഇന്ന് കേള്പ്പിച്ചില്ലെ, ഇടക്കിടെ ലേവത (എടുക്കുന്നവര്) ആകുന്നു. ഇങ്ങനെ വേണം, ഇങ്ങനെ ചെയ്യണം, ഇവര് സഹായിക്കണം, ഇവര് മാറിയാല് ഞാന് മാറാം. ഈ കാര്യം ശരിയായാല് ഞാന് ഓക്കെയാണ്. ഇത് എടുക്കുന്നവര് ആകുകയാണ്. ദാതാസ്ഥിതിയല്ല. ആരെങ്കിലും തരുകയാണോ അല്ലയോ ബാബ എല്ലാം തന്നിട്ടുണ്ട്. എന്താ ബാബ ചിലര്ക്ക് അല്പം നല്കി, ചിലര്ക്ക് കൂടുതല് നല്കിയോ? ഒരേ കോഴ്സ് അല്ലേ! അറുപത് വര്ഷമായവരാകട്ടെ, ഒരു മാസക്കാരകട്ടെ, കോഴ്സ് ഒന്ന് തന്നെയാണ് അതോ അറുപത് വയസ്സുള്ളവര്ക്ക് കോഴ്സ് വേറെ ഒരു മാസക്കാര്ക്കു വേറെയാണോ? അവരും അതേ കോഴ്സാണ് ചെയ്തത് ഇപ്പോഴും അതേ കോഴ്സാണ്. അതേ ജ്ഞാനം, അതേ സ്നേഹം, അതേ സര്വ്വ ശക്തികളാണ്. എല്ലാം ഒരു പോലെയാണ്. ചിലര്ക്ക് 16 ശക്തികള്, ചിലര്ക്ക് 8 ശക്തികള് അല്ല. എല്ലാവര്ക്കും ഒരേ പോലത്തെ സമ്പത്താണ്. ബാബ എല്ലാവരെയും നിറച്ചിരിക്കുകയാണ് അങ്ങനെ നിറഞ്ഞിരിക്കുന്ന ആത്മാവ് ദാതാവാകുന്നു, എടുക്കുന്നവരല്ല. എനിക്ക് നല്കണം. ആരു തരുകയോ തരാതിരിക്കയോ, എടുക്കുന്നതിന് ആഗ്രഹമില്ല, നല്കുന്നതിന് ആഗ്രഹിക്കുന്നവരാണ്. എത്ര നല്കുമോ ദാതാവാകുമോ അത്രയും സമ്പത്ത് വര്ദ്ധിച്ചു വരും. ഉദാഹരണത്തിന് ആര്ക്കെങ്കിലും താങ്കള് സ്വമാനം നല്കി, മറ്റുള്ളവര്ക്ക് നല്കുക അര്ത്ഥം സ്വയം തന്റെ സ്വമാനം വര്ദ്ധിപ്പിക്കുക. നല്കുന്നത് അല്ലാ എന്നാല് നല്കുക അര്ത്ഥം എടുക്കുകയാണ്. എടുക്കാതെ നല്കുകയാണ് എങ്കില് എടുക്കുകയാണ്. മനസ്സിലായോ - സമയത്തിന്റെ വിളി എന്തെന്ന്? ദാതാവാകൂ. ഒരു വാക്ക് ഓര്ത്തു വെയ്ക്കൂ. എന്തെങ്കിലുമുണ്ടായാല് 'ദാതാവ്' എന്ന വാക്ക് സദാ ഓര്മ്മ വയ്ക്കൂ. ഇച്ഛാ മാത്രം അവിദ്യ. സൂക്ഷ്മ എടുക്കാനുള്ള ഇച്ഛയുമരുത്, സ്ഥൂലവുമരുത്. ദാതാവിന്റെ അര്ത്ഥം തന്നെ ഇച്ഛാ മാത്രം അവിദ്യയാണ്. സമ്പന്നം. ഒരപ്രാപ്തിയും അനുഭവപ്പെടില്ല, എടുക്കുന്നതിനുള്ള അഗ്രഹമുണ്ടാകാന്. സര്വ്വ പ്രാപ്തി സമ്പന്നം. അപ്പോള് ലക്ഷ്യമെന്താണ്? സമ്പന്നമാകുന്നതിനല്ലേ? അതോ എത്ര ലഭിച്ചുവോ അത്രയും മതിയോ? സമ്പന്നമാകുന്നതാണ് സമ്പൂണ്ണമാകുന്നത്.

ഇന്ന് വിദേശികള്ക്ക് പ്രത്യേക ചാന്സ് ലഭിച്ചിരിക്കുകയാണ്. നല്ലതാണ്. ആദ്യ ചാന്സ് വിദേശികള് എടുത്തിരിക്കുകയാണ്, ഓമനകളല്ലേ. എല്ലാവരോടും വരണ്ടെന്ന് പറഞ്ഞു വിദേശികള്ക്ക് ക്ഷണം നല്കിയിരിക്കുന്നു. ബാപ്ദാദയ്ക്ക് എല്ലാ കുട്ടികളും ഓര്മ്മയുണ്ട് എന്നാലും ഡബിള് വിദേശികളെ കണ്ട്, അവരുടെ ധൈര്യത്തെ കണ്ട് വളരെ സന്തോഷം ഉണ്ടാകുന്നു. ഇപ്പോഴധികം ചഞ്ചലതയില് വരുന്നില്ല. ഇപ്പൊള് വ്യത്യാസം വന്നിരിക്കുകയാണ്. തുടക്കത്തിലെ ചോദ്യമുണ്ടായിരുന്നില്ലെ - ഇന്ത്യന് സംസ്കാരമാണോ ഫോറിന് സംസ്കാരമാണോ എന്ന്. ഇപ്പൊള് മനസ്സിലായി. ഇപ്പൊള് ബ്രാഹ്മണ സംസ്കാരത്തില് വന്നിരിക്കുന്നു. ഇന്ത്യന് കള്ചറുമല്ല, ഫോറിന് കള്ച്ചറുമല്ല, ബ്രാഹ്മണ കള്ച്ചറില് വന്നിരിക്കുന്നു. ഇന്ത്യന് കള്ച്ചര് അല്പം ഉരസല് ഉണ്ടാക്കുന്നു എന്നാല് ബ്രാഹ്മണ കള്ച്ചര് സഹജമല്ലേ. ബ്രാഹ്മണ കള്ച്ചര് തന്നെ സ്വമാനത്തിലിരിക്കുക സ്വരാജ്യാധികാരി ആകുക എന്നതാണ്. ഇതാണ് ബ്രാഹ്മണ കള്ച്ചര്. ഇത് ഇഷ്ടമല്ലേ? ഇപ്പൊള് ചോദ്യമൊന്നുമില്ലല്ലോ, ഇന്ത്യന് കള്ച്ചര് എങ്ങനെ കൊണ്ടുവരും, ബുദ്ധിമുട്ടാണോ? എളുപ്പമായില്ലേ. അവിടെ പോയി പിന്നെ പറയരുത് അല്പം ബുദ്ധിമുട്ടാണ് എന്ന്. അവിടെപ്പോയി ഇങ്ങനെ എഴുതരുത്, സഹജമെന്നൊക്കെ പറഞ്ഞു എന്നാല് ഇത് അല്പം ബുദ്ധിമുട്ടാണ്. സഹജമാണോ അതോ അല്പാല്പം ബുദ്ധിമുട്ടാണോ? അല്പം പോലും ബുദ്ധിമുട്ടില്ല. വളരെ സഹജമാണ്. ഇപ്പൊള് മുഴുവന് കളിയും പൂര്ണ്ണമായി അതുകൊണ്ട് ചിരി വരുന്നു. ഇപ്പൊള് നല്ല ഉറച്ചവരായി. കുട്ടിക്കളി സമാപ്തമായി. അനുഭവി ആയിരിക്കുന്നു, ബാപ്ദാദയും നോക്കുന്നു എത്ര പഴയവരും ഉറച്ചവരുമായി മാറുന്നോ അപ്പോള് പുതിയതായി വരുന്നവരും ഉറച്ചവരായി മാറുന്നു. നല്ലതാണ് പരസ്പരം ഓരോരുത്തരെ മുന്നോട്ട് നയിക്കുന്നു. പരിശ്രമം നന്നായി ചെയ്യുന്നുണ്ട്. ഇപ്പൊള് ദാദിമാരുടെ അടുക്കല് കഥകളും കൊണ്ട് പോകാറില്ലല്ലോ. കഥകളും പുരാണങ്ങളും ദാദിമാരുടെ അടുക്കല് കൊണ്ട് പോകുന്നുണ്ടോ? കുറഞ്ഞിട്ടുണ്ടോ! വ്യത്യാസമില്ലേ? (ദാദി ജാനകിയോട്) താങ്കള്ക്കിപ്പൊള് അസുഖമില്ലല്ലോ? കഥാപുരാണങ്ങളില് അസുഖപ്പെടുന്നു, അത് എന്തായാലും തീര്ന്നു. നല്ലതാണ്, എല്ലാറ്റിലും നല്ലതിലും വെച്ച് നല്ല വിശേഷ ഗുണം - ഹൃദയത്തിന്റെ ശുദ്ധി നല്ലതാണ്. ഉള്ളില് വെക്കുന്നില്ല, പുറത്ത് കളയുന്നു. എന്തുണ്ടായോ സത്യം പറയും. ഇങ്ങനെയല്ല അങ്ങനെ. അങ്ങനിങ്ങനെ അല്ല, എന്ത് കാര്യമാണോ അത് പറയുന്നു, ഈ വിശേഷത നല്ലതാണ്. ഇതിനാല് ബാബ പറയുന്നു സത്യവും ശുദ്ധവുമായ ഹൃദയത്തില് ബാബ സംപ്രീതനാകുന്നു. ഉവ്വെങ്കില് ഉവ്വ്, ഇല്ലെങ്കില് ഇല്ലാ, നോക്കാം.... എന്നല്ല. നിര്ബന്ധം മൂലം നടക്കുന്നില്ല. നടക്കുന്നെങ്കില് പൂര്ണ്ണമായും, ഇല്ലെങ്കില് ഇല്ലാ. ശരീ.

ഏതു കുട്ടികള് സ്നേഹസ്മരണകള് അയച്ചുവോ, ബാപ്ദാദ എല്ലാ കുട്ടികള്ക്കും ആരെല്ലാമാണോ കത്തുകളിലൂടെ, അല്ലെങ്കില് ആരിലൂടെയെങ്കിലും സ്നേഹസ്മരണ അയച്ചത് ബാപ്ദാദ അതെല്ലാം സ്വീകരിച്ചൂ. ബാപ്ദാദ റിട്ടര്ണായി എല്ലാ കുട്ടികള്ക്കും ദാതാവിന്റെ വരദാനം നല്കുകയാണ്. ശരി! ഒരു സെക്കന്ഡില് പറക്കാന് സാധിക്കുമോ? ചിറക് പവര്ഫുള് ആണോ? ബാബ എന്ന് പറഞ്ഞു പറന്നൂ. (ഡ്രില്)

നാനാ വശത്തുമുള്ള സര്വ്വ ശ്രേഷ്ഠ ബാബയ്ക്ക് സമാനം ദാതാ സ്ഥിതിയുടെ ഭാവന വെയ്ക്കുന്ന ശ്രേഷ്ഠാത്മാക്കള്ക്ക്, നിരന്തരം ഓര്മ്മയിലും സേവനത്തിലും തത്പരാരായിയിരിക്കുന്ന, പരമാത്മ സേവനത്തിന്റെ പങ്കാളി കുട്ടികള്ക്ക്, സദാ ലക്ഷ്യത്തെയും ലക്ഷണത്തെയും സമാനമാക്കുന്ന, സദാ ബാബയുടെ സ്നേഹിയും സമാനവും, സമീപവും ആകുന്ന ബാപ്ദാദയുടെ കണ്ണുകളുടെ നക്ഷത്രമായ, സദാ വിശ്വ മംഗളത്തിന്റെ ഭാവനയില് ഇരിക്കുന്ന ദയാഹൃദയരും, മാസ്റ്റര് ക്ഷമയുടെ സാഗരവുമായ കുട്ടികള്ക്ക്, ദൂരെയിരിക്കുന്ന, മധുബനില് താഴെയിരിക്കുന്ന, ബാപ്ദാദയുടെ മുന്നിലിരിക്കുന്ന സര്വ്വ കുട്ടികള്ക്കും സ്നേഹസ്മരണയും നമസ്തേയും.

വരദാനം :-
ഹൃദയത്തില് ഒരു ഹൃദയേശ്വരനെ ഉള്ക്കൊള്ളിച്ച് ഒന്നുമായി സര്വ്വ സംബന്ധങ്ങളുടെ അനുഭൂതി ചെയ്യിക്കുന്ന സന്തുഷ്ട ആത്മാവായി ഭവിക്കട്ടെ

ജ്ഞാനത്തെ ഉള്ക്കൊള്ളാനുള്ള സ്ഥാനം തലയാണ് എന്നാല് പ്രിയതമന് മുന്നിലത്തേ സ്ഥാനമായ ഹൃദയമാണ്. ചില പ്രിയതമകള് കൂടുതല് തല ഉപയോഗിക്കുന്നു എന്നാല് ബാപ്ദാദ സത്യമായ ഹൃദയമുള്ളവരോട് സംപ്രീതനാണ് ഇതിനാല് ഹൃദയാനുഭവം ഹൃദയത്തിനറിയാം, ഹൃദയേശ്വരനുമറിയാം. ആരു ഹൃദയം കൊണ്ട് സേവനം ചെയ്യുന്നുവോ ഓര്മ്മിക്കുന്നുവോ അവര്ക്ക് പരിശ്രമം കുറവും സന്തുഷ്ടത കൂടുതലും കിട്ടുന്നു. ഹൃദയാലുക്കള് സദാ സന്തുഷ്ടതയുടെ ഗീതം പാടുന്നു. അവര്ക്ക് സമയമനുസരിച്ച് ഒന്നില് നിന്നും സര്വ്വ സംബന്ധങ്ങളുടെയും അനുഭൂതിയുണ്ടാകുന്നു.

സ്ലോഗന് :-
അമൃതവേള പ്ലൈന് ബുദ്ധിയായിരിക്കൂ എങ്കില് സേവനത്തിന്റെ പുതിയ പുതിയ പ്ലാനുകള് ടച്ച് ആകും.