29.04.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ഇത് മുന്നോട്ടുയരാനുളള സത്യം സത്യമായ സത്സംഗമാണ്, നിങ്ങള് ഇപ്പോള് സത്യമായ ബാബയുടെ സംഗത്തിലേക്ക് വന്നിരിക്കുന്നു അതിനാല് അസത്യമായ സംഗത്തിലേയ്ക്ക് ഒരിയ്ക്കലും പോകരുത്.

ചോദ്യം :-
നിങ്ങള് കുട്ടികളുടെ ബുദ്ധി എന്തിന്റെ ആധാരത്തിലാണ് സദാ പരിധിയില്ലാത്തതില് നിലനില്ക്കുന്നത്?

ഉത്തരം :-
ബുദ്ധിയില് സ്വദര്ശന ചക്രം കറങ്ങിക്കൊണ്ടിരിക്കണം, എന്തെല്ലാം നടക്കുന്നുണ്ടോ, അതെല്ലാം ഡ്രാമയില് അടങ്ങിയതാണ്. സെക്കന്റിന്റെ വ്യത്യാസം പോലും ഉണ്ടാവുക സാധ്യമല്ല. വിശ്വത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആവര്ത്തിക്കുക തന്നെ വേണം. ഈ കാര്യങ്ങള് നല്ലരീതിയില് ബുദ്ധിയില് വരികയാണെങ്കില് ബുദ്ധി പരിധിയില്ലാത്തതില് നിലനില്ക്കും. ബുദ്ധി പരിധിയില്ലാത്തതില് നിലനില്ക്കുന്നതിന് എപ്പോഴും സ്മൃതിയിലുണ്ടാകണം ഇപ്പോള് വിനാശം സംഭവിക്കുകയാണ്, നമ്മുക്ക് വീട്ടിലേയ്ക്ക് തിരിച്ച് പോകണം, പാവനമായി മാറിയതിന് ശേഷമേ നമ്മള് വീട്ടിലേയ്ക്ക് പോകൂ.

ഓംശാന്തി.  
മധുര മധുരമായ ആത്മീയ കുട്ടികളെ പ്രതി ആത്മീയ അച്ഛന് ഇരുന്ന് മനസ്സിലാക്കിത്തരുകയാണ്. അറിവില്ലാത്തവര്ക്കാണ് മനസ്സിലാക്കിത്തരുന്നത്. സ്ക്കൂളില് ടീച്ചര് പഠിപ്പിക്കുന്നു കാരണം കുട്ടികള് അറിവില്ലാത്തവരാണ്. കുട്ടികള് പഠിക്കുന്നതിലൂടെ എല്ലാം മനസ്സിലാക്കും. നിങ്ങള് കുട്ടികളും പഠിക്കുന്നതിലൂടെ മനസ്സിലാക്കുന്നു. നമ്മളെ പഠിപ്പിക്കുന്നത് ആരാണ്! ഇത് ഒരിയ്ക്കലും മറക്കരുത്. പഠിപ്പിക്കുന്ന ടീച്ചര് സുപ്രീമായ ബാബയാണ്. അതിനാല് ബാബയുടെ ശ്രീമതമനുസരിച്ച് നടക്കണം. ശ്രേഷ്ഠമായി മാറണം. സൂര്യവംശികളാണ് ശ്രേഷ്ഠത്തിലും ശ്രേഷ്ഠം. തീര്ച്ചയായും ചന്ദ്രവംശികളും ശ്രേഷ്ഠരാണ്. പക്ഷേ ഇവര് ശ്രേഷ്ഠരിലും ശ്രേഷ്ഠരാണ്. നിങ്ങള് ഇവിടേയ്ക്ക് വന്നിരിക്കുന്നത് ശ്രേഷ്ഠത്തിലും ശ്രേഷ്ഠമായി മാറാനാണ്. നിങ്ങള് കുട്ടികള്ക്ക് അറിയാം നമുക്ക് ഇവരെ പോലെയായി മാറണം. ഇങ്ങനെയുള്ള സ്കൂള് 5000 വര്ഷങ്ങള്ക്കുശേഷമാണ് തുറന്നിരിക്കുന്നത്. ഇത് സത്യമായും സത്യവുമായുള്ള സംഗമാണ് എന്നത് മനസ്സിലാക്കിയാണ് നിങ്ങള് ഇവിടെ ഇരിക്കുന്നത്. സത്യമാണ് ഉയര്ന്നതിലും ഉയര്ന്നത്, നിങ്ങളുടെ സംഗം ആ സത്യവുമായാണ്. ബാബയിരുന്ന് സത്യയുഗത്തിലെ ശ്രേഷ്ഠത്തിലും ശ്രേഷ്ഠമായ ദേവതയാക്കി മാറ്റുകയാണ് അര്ത്ഥം പുഷ്പമാക്കുകയാണ്. നിങ്ങള് മുള്ളില് നിന്നും പുഷ്പമായി മാറിക്കൊണ്ടിരിക്കുന്നു. ചിലര് പെട്ടെന്ന് മാറും, ചിലര്ക്ക് സമയമെടുക്കും. കുട്ടികള്ക്ക് അറിയാം ഇതാണ് സംഗമയുഗം. കുട്ടികള്ക്ക് മാത്രമേ ഇത് അറിയൂ, നിശ്ചയമുണ്ട് ഇത് പുരുഷോത്തമനായി മാറുന്നതിനുള്ള യുഗമാണ്. പുരുഷോത്തമന് അതും എങ്ങനെയുള്ളത്? ഉയര്ന്നതിലും ഉയര്ന്ന ആദി സനാതന ദേവീ ദേവതാ ധര്മ്മത്തിലെ മഹാരാജാ മഹാറാണിയാകുന്നതിനുവേണ്ടിയാണ് നിങ്ങള് ഇവിടെ വന്നിരിക്കുന്നത്. നിങ്ങള് മനസ്സിലാക്കുന്നുണ്ട് നമ്മള് പരിധിയില്ലാത്ത ബാബയുടെ അടുത്ത് വന്നിരിക്കുന്നത് പരിധിയില്ലാത്ത സത്യയുഗത്തിന്റെ സുഖം നേടുന്നതിനാണ്. പരിധിയുള്ള എന്തെല്ലാം കാര്യങ്ങളുണ്ടോ അതെല്ലാം നശിച്ചുപോകും. പരിധിയുള്ള അച്ഛന്, സഹോദരന്, അമ്മാവന്, ചെറിയച്ഛന്, പരിധിയുള്ള കാലണയുടെ സമ്പത്ത് എന്നിങ്ങനെ ഏതിലെല്ലാം മോഹം വെയ്ക്കുന്നുണ്ടോ അതെല്ലാം നശിക്കാനുള്ളതാണ്. ബാബ മനസ്സിലാക്കിത്തരുന്നു ഈ സമ്പത്തെല്ലാം പരിധിയുള്ളതാണ്. ഇപ്പോള് നിങ്ങള്ക്ക് പരിധിയില്ലാത്തതിലേയ്ക്ക് പോകണം. പരിധിയില്ലാത്ത സമ്പത്ത് നേടാന് വേണ്ടിയാണ് നിങ്ങള് ഇവിടേയ്ക്ക് വന്നിരിക്കുന്നത്. ബാക്കി എല്ലാം പരിധിയുള്ള സാധനങ്ങളാണ്. ശരീരവും പരിധിയുള്ളതാണ്. അസുഖം വരും, നശിച്ചുപോകും. അകാലമൃത്യുവുണ്ടാകുന്നു. നോക്കൂ ഇന്നത്തെ കാലത്ത് എന്തെല്ലാമാണ് നിര്മ്മിച്ചുകൊണ്ടിരിക്കുന്നത്! സയന്സും അത്ഭുതം കാണിക്കുന്നു. മായയുടെ ഷോ എത്രത്തോളമാണ്. സയന്സ് വളരെ അധികം ധൈര്യം കാണിക്കുന്നു. ആരുടെ കൈയ്യിലാണോ വളരെ അധികം കെട്ടിടങ്ങളും വാഹനങ്ങളുമുള്ളത് അവര് കരുതുന്നു ഞങ്ങള്ക്ക് ഇത് സത്യയുഗമാണ്. സത്യയുഗത്തില് ഒരു ധര്മ്മമേ ഉണ്ടാകൂ എന്നത് മനസ്സിലാക്കുന്നില്ല. അത് പുതിയ ലോകമാണ്. ബാബ പറയുന്നു തീര്ത്തും വിവേകശൂന്യരാണ്. നിങ്ങള് എത്ര വിവേകശാലിയായി മാറുന്നു. മുകളിലേയ്ക്ക് കയറുന്നു പിന്നീട് ഏണിപ്പടി താഴേയ്ക്ക് ഇറങ്ങുന്നു. സത്യയുഗത്തില് നിങ്ങള് വിവേകശാലികളായിരുന്നു പിന്നീട് 84 ജന്മങ്ങള് എടുത്ത് എടുത്ത് വിവേകശൂന്യരായി മാറി. വീണ്ടും ബാബ വന്ന് വിവേകശാലിയാക്കി മാറ്റുന്നു, അതിനെയാണ് പവിഴബുദ്ധി എന്നു പറയുന്നത്. നിങ്ങള്ക്കറിയാം നമ്മള് പവിഴ ബുദ്ധികളും വിവേകശാലികളുമായിരുന്നു. ഗീതവുമുണ്ടല്ലോ. ബാബാ അങ്ങ് നല്കുന്ന സമ്പത്തിനാല് മുഴുവന് ഭൂമിയ്ക്കും ആകാശത്തിനും അധികാരിയായി ഞങ്ങള് മാറുന്നു. അത് ആര്ക്കും ഞങ്ങളില് നിന്ന് തട്ടിയെടുക്കാന് സാധിക്കില്ല. ആര്ക്കും കൈവശപ്പെടുത്താന് സാധിക്കില്ല. ബാബ വളരെയധികം നല്കുന്നു. ഇതിലും കൂടുതലായി ആര്ക്കും സഞ്ചി നിറച്ചുതരാന് സാധിക്കില്ല. നമ്മള് അരകല്പം ഓര്മ്മിച്ചത് ആരെയാണോ ആ ബാബയെ ഇപ്പോള് ലഭിച്ചിരിക്കുകയാണ്. ദുഃഖത്തില് ഓര്മ്മിച്ചിരുന്നല്ലോ. എപ്പോള് സുഖം ലഭിക്കുന്നോ പിന്നീട് ഓര്മ്മിക്കേണ്ട ആവശ്യമില്ല. ദുഃഖത്തില് എല്ലാവരും ഓര്മ്മിക്കുന്നു- അയ്യോ രാമാ... ഇങ്ങനെ അനേകം പ്രകാരത്തില് വിളിക്കുന്നു. സത്യയുഗത്തില് ഇത്തരത്തിലുള്ള ഒരു വാക്കും ഉണ്ടായിരിക്കില്ല. നിങ്ങള് ഇവിടേയ്ക്കു വന്നത് ബാബയുടെ സന്മുഖത്തിരുന്ന് പഠിക്കാനാണ്. ബാബയില് നിന്നും നേരിട്ട് കേള്ക്കുന്നു. ബാബ ഇന്ഡയറക്ടായി ജ്ഞാനം നല്കുന്നില്ല. ജ്ഞാനം നേരിട്ടാണ് ലഭിക്കുന്നത്. ബാബയ്ക്ക് വരേണ്ടി വരുന്നു. പറയുന്നു മധുര മധുരമായ കുട്ടികളുടെ അടുത്തേയ്ക്ക് വന്നിരിക്കുന്നു. എന്നെ വിളിക്കുന്നു- അല്ലയോ ബാപ്ദാദാ. ബാബയും പ്രതികരിക്കുന്നു അല്ലയോ എന്റെ മക്കളേ, ഇപ്പോള് നല്ലരീതിയില് എന്നെ ഓര്മ്മിക്കു, മറന്നുപോകരുത്. മായയുടെ വിഘ്നങ്ങള് അനേകം വരും. നിങ്ങളുടെ പഠിപ്പിനെ മുടക്കി നിങ്ങളെ ദേഹാഭിമാനത്തിലേയ്ക്ക് കൊണ്ടുവരും, അതിനാല് വളരെ ശ്രദ്ധയോടെയിരിക്കൂ. ഇത് മുകളിലേയ്ക്ക് കയറുന്നതിനുള്ള സത്യം സത്യമായ സത്സംഗമാണ്. ബാക്കി ആ സത്സംഗങ്ങളെല്ലാം താഴേയ്ക്ക് ഇറങ്ങുന്നതിനുള്ളതാണ്. സത്യമായ സംഗം ഒരു തവണ മാത്രമാണ് ഉണ്ടാകുന്നത്, അസത്യമായ സംഗം അനേകം ജന്മങ്ങളില് അനേകം തവണ ഉണ്ടാകുന്നു. ബാബ കുട്ടികളോട് പറയുന്നു ഇത് നിങ്ങളുടെ അന്തിമ ജന്മമാണ്. എവിടെയാണോ അപ്രാപ്തമായി ഒരു വസ്തുവുമില്ലാത്തത് ആ സ്ഥലത്തേക്ക് ഇപ്പോള് പോകണം. അതിനാണ് നിങ്ങള് പുരുഷാര്ത്ഥം ചെയ്യുന്നത്. ബാബ എന്താണോ കേള്പ്പിക്കുന്നത് അത് നിങ്ങള് ഇപ്പോഴാണ് കേള്ക്കുന്നത്, അവിടെ ഈ കാര്യങ്ങളൊന്നും അറിയില്ല. ഇപ്പോള് നിങ്ങള് എവിടേയ്ക്കാണ് പോകുന്നത്? നമ്മുടെ സുഖധാമത്തിലേയ്ക്ക്. സുഖധാമം നിങ്ങളുടേതുതന്നെയായിരുന്നു, ഇപ്പോള് ദുഃഖധാമത്തിലാണ്. ബാബ വളരെ സഹജമായ വഴി പറഞ്ഞുതരുന്നു, അതുതന്നെ ഓര്മ്മിക്കു. നമ്മുടെ വീട് ശാന്തിധാമമാണ്, അവിടെ നിന്ന് നമ്മള് സ്വര്ഗ്ഗത്തിലേയ്ക്ക് വരും. നിങ്ങളല്ലാതെ മറ്റാരും സ്വര്ഗ്ഗത്തിലേയ്ക്ക് വരികയില്ല. അതുകൊണ്ട് നിങ്ങള് മാത്രമാണ് ഓര്മ്മിക്കുന്നത്. നമ്മള് ആദ്യം സുഖത്തിലേയ്ക്ക് പോകുന്നു പിന്നീട് ദുഃഖത്തിലേയ്ക്കും. കലിയുഗത്തില് സുഖധാമം ഉണ്ടാകില്ല. സുഖം ലഭിക്കുന്നതേയില്ല അതുകൊണ്ടാണ് സന്യാസിമാര് സുഖം കാഗവിഷ്ട സമാനമാണെന്ന് പറയുന്നത്.

ഇപ്പോള് കുട്ടികള് മനസ്സിലാക്കുന്നുണ്ട് നമ്മളെ വീട്ടിലേയ്ക്ക് കൊണ്ടുപോകാന് ബാബ വന്നിരിക്കുന്നു. പതിതരായ നമ്മളെ പാവനമാക്കി മാറ്റി കൂടെക്കൊണ്ടുപോകും. ഓര്മ്മയുടെ യാത്രയിലൂടെയാണ് പാവനമായി മാറുന്നത്. യാത്രയില് വളരെ അധികം ഉയര്ച്ച താഴ്ചകള് ഉണ്ടാകും. ചിലര്ക്ക് അസുഖങ്ങള് വരുന്നു പിന്നീട് തിരിച്ച് വരുന്നു. ഇതും അങ്ങനെയാണ്. ഇതാണ് ആത്മീയ യാത്ര അന്തിമ സമയത്തെ സങ്കല്പം പോലെ ഗതിയുണ്ടാകും. നമ്മള് നമ്മുടെ ശാന്തിധാമത്തിലേയ്ക്ക് പോവുകയാണ്. വളരെ സഹജമാണ്. പക്ഷേ മായ വളരെ അധികം മറവിയുണ്ടാക്കുന്നു. നിങ്ങളുടെ യുദ്ധം മായയുമായാണ്. ബാബ വളരെ സഹജമാക്കി മനസ്സിലാക്കിത്തരുന്നു, നമ്മള് ഇപ്പോള് ശാന്തിധാമത്തിലേയ്ക്ക് പോവുകയാണ്. ബാബയെ മാത്രം ഓര്മ്മിക്കുന്നു. ദൈവീക ഗുണങ്ങള് ധാരണ ചെയ്യുന്നു. പവിത്രമായി മാറുന്നു. 3-4 കാര്യങ്ങള് മുഖ്യമാണ് അത് ബുദ്ധിയില് വെയ്ക്കണം- വിനാശം ഉണ്ടാവുകതന്നെ വേണം, 5000 വര്ഷങ്ങള്ക്കു മുമ്പും നമ്മള് പോയിരുന്നു. പിന്നീട് ആദ്യമാദ്യം നമ്മള് തന്നെയാണ് വരുന്നത്. ഗീതവുമുണ്ടല്ലോ - രാമനും പോയി, രാവണനും പോയി. എല്ലാവര്ക്കും ശാന്തിധാമത്തിലേയ്ക്ക് പോവുകതന്നെവേണം. നിങ്ങള് എന്താണോ പഠിക്കുന്നത്- ആ പഠിപ്പിന്റെ ആധാരത്തില് പദവി നേടുന്നു. നിങ്ങളുടെ പ്രഥമ ലക്ഷ്യം മുന്നിലുണ്ട്. ചിലര് എനിക്ക് സാക്ഷാത്ക്കാരം ലഭിക്കണം എന്ന് പറയാറുണ്ട്. ഈ ലക്ഷ്മീ നാരായണന്റെ ചിത്രം സാക്ഷാത്ക്കാരമല്ലാതെ പിന്നെ എന്താണ്! ഇതല്ലാതെ മറ്റാരുടെ സാക്ഷാത്ക്കാരമാണ് ചെയ്യേണ്ടത്? പരിധിയില്ലാത്ത ബാബയുടേയോ? മറ്റ് സാക്ഷാത്ക്കാരങ്ങള്കൊണ്ട് ഒരു പ്രയോജനവുമില്ല. ബാബയുടെ സാക്ഷാത്ക്കാരം ചെയ്യാന് ആഗ്രഹിക്കുന്നു. ബാബയെക്കാള് മധുരമായി മറ്റൊരു വസ്തുവുമില്ല. ബാബ ചോദിക്കുന്നു - മധുരമായ മക്കളേ, ആദ്യം തന്റെ സാക്ഷാത്ക്കാരം ചെയ്തോ? ആത്മാവ് പറയുന്നു ബാബയുടെ സാക്ഷാത്ക്കാരം ചെയ്യണം. എങ്കില് ആദ്യം തന്റെ സാക്ഷാത്ക്കാരം ചെയ്തോ? ഇത് നിങ്ങള് കുട്ടികള് മനസ്സിലാക്കി. ഇപ്പോള് അറിവ് ലഭിച്ചു - നമ്മള് ആത്മാക്കളാണ് - നമ്മുടെ വീട് ശാന്തിധാമമാണ്. അവിടെ നിന്ന് നമ്മള് ആത്മാക്കള് പാര്ട്ട് അഭിനയിക്കാനായി വരുന്നു. ഡ്രാമയുടെ പ്ലാന് അനുസരിച്ച് നമ്മള് ആദ്യമാദ്യം സത്യയുഗത്തിന്റെ തുടക്കത്തില് വരുന്നു. ആദിയുടേയും അന്ത്യത്തിന്റേയും ഇടയിലുള്ള ഈ സമയം പുരുഷോത്തമ സംഗമയുഗമാണ്. ഇതില് ബ്രാഹ്മണര് മാത്രമേ ഉണ്ടായിരിക്കൂ, മറ്റാരുമുണ്ടാകില്ല. കലിയുഗത്തില് അനേകം ധര്മ്മങ്ങളും കുലങ്ങളുമുണ്ട്. സത്യയുഗത്തില് ഒരേ ഒരു വംശമേ ഉണ്ടാകൂ. ഇത് സഹജമല്ലേ. ഈ സമയം നിങ്ങള് സംഗമയുഗീ ഈശ്വരീയ പരിവാരത്തിലേതാണ്. നിങ്ങള് സത്യയുഗിയുമല്ല, കലിയുഗിയുമല്ല. ഇതും അറിയാം കല്പ-കല്പം ബാബ വന്ന് ഈ പഠിപ്പ് പഠിപ്പിക്കുന്നു. നിങ്ങള് ഇവിടെ ഇരിക്കുമ്പോള് ഇതായിരിക്കണം സ്മൃതിയില് വരേണ്ടത്. ശാന്തിധാമം, സുഖധാമം പിന്നെ ഇത് ദുഃഖധാമം. ബുദ്ധികൊണ്ട് ഈ ദുഃഖധാമത്തോട് വൈരാഗ്യം വേണം അഥവാ സന്യാസം ചെയ്യണം. അവര് സന്യാസം ചെയ്യുന്നത് ബുദ്ധികൊണ്ടല്ല. അവിടെ വീട് ഉപേക്ഷിച്ച് സന്യാസം ചെയ്യുന്നു. നിങ്ങളോട് ബാബ വീട് ഉപേക്ഷിക്കാന് ഒരിയ്ക്കലും പറയില്ല. ഭാരതത്തിന്റെ സേവനം ചെയ്യുക അഥവാ തന്റെ സേവനം ചെയ്യുക എന്നത് അത്യാവശ്യമാണ്. വീട്ടിലും സേവനം ചെയ്യാന് സാധിക്കും. പഠിക്കാനായി തീര്ച്ചയായും വരണം. പിന്നീട് സമര്ത്ഥനായി മാറി മറ്റുള്ളവരേയും തനിക്കു സമാനമാക്കി മാറ്റണം. സമയം കുറച്ചേയുള്ളു. വളരെക്കാലം കടന്നുപോയി കുറച്ചേ ബാക്കിയുള്ളു എന്ന് ഗീതവുമുണ്ട്. ലോകത്തിലുള്ള മനുഷ്യര് ഘോരാന്ധകാരത്തിലാണ്, ഇനിയും 40000 വര്ഷം ബാക്കിയുണ്ട് എന്നാണ് കരുതുന്നത്. നിങ്ങള്ക്ക് ബാബ മനസ്സിലാക്കിത്തരുന്നു- കുട്ടികളേ, ഇപ്പോള് സമയം കുറച്ചേ ബാക്കിയുള്ളു. നിങ്ങള്ക്ക് പരിധിയില്ലാത്തതില് നിലനില്ക്കണം. ലോകത്തില് എന്തെല്ലാം സംഭവിക്കുന്നുണ്ടോ അതെല്ലാം ഡ്രാമയില് അടങ്ങിയതാണ്. വിശ്വത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആവര്ത്തിക്കണം. ആരാണോ സത്യയുഗത്തിലേക്ക് പോകുന്നവര് അവരേ വന്ന് പഠിക്കൂ. നിങ്ങള് അനേകം തവണ പഠിച്ചിട്ടുണ്ട്. നിങ്ങള് നിങ്ങളുടെ സ്വര്ഗ്ഗം സ്ഥാപിക്കുകയാണ് ശ്രീമതം അനുസരിച്ച്. ഇതും അറിയാം ഉയര്ന്നതിലും ഉയര്ന്ന ഭഗവാന് വരുന്നത് ഭാരതത്തിലാണ്. കല്പം മുന്പും വന്നിരുന്നു. നിങ്ങള് പറയും കല്പ-കല്പം ബാബ ഇതുപോലെ വരുന്നുണ്ട്. പറയുന്നു ഞാന് കല്പ-കല്പം ഇതുപോലെ സ്ഥാപന ചെയ്യും. വിനാശവും നിങ്ങള് കാണുന്നു. നിങ്ങളുടെ ബുദ്ധിയില് എല്ലാം പതിയുന്നു. സ്ഥാപന, വിനാശം പിന്നെ പാലന എന്നീ കര്ത്തവ്യങ്ങള് എങ്ങനെയാണ് നടക്കുന്നത് എന്ന് നിങ്ങള്ക്ക് അറിയാം. പിന്നീട് മറ്റുള്ളവര്ക്ക് മനസ്സിലാക്കിക്കൊടുക്കണം. മുമ്പ് അറിയില്ലായിരുന്നു. ബാബയെ അറിയുന്നതിലൂടെ ബാബയിലൂടെ നിങ്ങള് എല്ലാം അറിയുന്നു. വിശ്വത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും യഥാര്ത്ഥ രീതിയില് നിങ്ങള് അറിയുന്നുണ്ട്. മനുഷ്യന് തമോപ്രധാനത്തില് നിന്നും എങ്ങനെയാണ് സതോപ്രധാനമായി മാറുന്നത്- ഇത് ബാബ നിങ്ങള്ക്ക് മനസ്സിലാക്കിത്തരികയാണ്. നിങ്ങള് ഇനി മറ്റുള്ളവര്ക്ക് മനസ്സിലാക്കിക്കൊടുക്കണം.

നിങ്ങള് കുട്ടികള് ഇപ്പോള് പവിഴബുദ്ധികളാകുന്നു. സത്യയുഗത്തില് പവിഴബുദ്ധിയായിരിക്കും. ഇതാണ് പുരുഷോത്തമ സംഗമയുഗം. ഇപ്പോള് നിങ്ങള് കല്ലുബുദ്ധിയില് നിന്നും പവിഴബുദ്ധിയാകുകയാണ്, ഇതിനെ ഗീതാ എപ്പിസോഡ് എന്നും പറയും. ഗീത സ്വയം ഭഗവാനാണ് കേള്പ്പിക്കുന്നത്. മനുഷ്യനല്ല കേള്പ്പിക്കുന്നത്. നിങ്ങള് ആത്മാക്കള് കേള്ക്കുന്നു പിന്നീട് മറ്റുള്ളവരെ കേള്പ്പിക്കുന്നു. വൃദ്ധി നേടിക്കൊണ്ടിരിക്കുന്നു. നിങ്ങള്ക്ക് അറിയാം ബാബ സൂര്യവംശത്തിന്റേയും ചന്ദ്രവംശത്തിന്റേയും സ്ഥാപന ചെയ്യുകയാണ്. ആരിലൂടെ? ബ്രഹ്മാമുഖവംശാവലി ബ്രാഹ്മണകൂലത്തിലെ ബ്രാഹ്മണരിലൂടെ. ബാബ ശ്രീമതം നല്കുന്നു. ഇത് മനസ്സിലാക്കേണ്ട കാര്യമാണ്. ഹൃദയത്തില് കുറിച്ചുവെക്കണം, ഇത് വളരെ സഹജമാണ്. ഇത് ദുഃഖധാമമാണ്. ഇപ്പോള് നമ്മുക്ക് വീട്ടിലേയ്ക്ക് പോകണം. കലിയുഗത്തിനു ശേഷമാണ് സത്യയുഗം. കാര്യം വളരെ ചെറുതും സഹജവുമാണ്. നിങ്ങള് പഠിക്കാത്തവരാണെങ്കിലും കുഴപ്പമൊന്നും തന്നെയില്ല. ആര്ക്കാണോ വായിക്കാന് അറിയുന്നത് അവരില് നിന്നും കേള്ക്കണം. ശിവബാബ എല്ലാ ആത്മാക്കളുടേയും അച്ഛനാണ്. ഇപ്പോള് ബാബയില് നിന്നും സമ്പത്ത് നേടണം. ബാബയില് നിശ്ചയം ഉണ്ടെങ്കില് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കും. ഉള്ളില് മുറിയാതെ ജപം നടന്നുകൊണ്ടിരിക്കണം. ശിവബാബയില് നിന്നും പരിധിയില്ലാത്ത സുഖം, സ്വര്ഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കുകയാണ് അതിനാല് ശിവബാബയെ തീര്ച്ചയായും ഓര്മ്മിക്കണം. പരിധിയില്ലാത്ത ബാബയില് നിന്നും സമ്പത്ത് നേടുന്നതിന് എല്ലാവര്ക്കും അവകാശമുണ്ട്. എങ്ങനെയാണോ പരിധിയുള്ള ജന്മാവകാശം ലഭിക്കുന്നത് അതുപോലെ ഇത് പരിധിയില്ലാത്ത ജന്മാവകാശമാണ്. ശിവബാബയില് നിന്നും നിങ്ങള്ക്ക് മുഴുവന് വിശ്വരാജ്യം ലഭിക്കുന്നു. ചെറിയ ചെറിയ കുട്ടികള്ക്കുപോലും ഇത് മനസ്സിലാക്കിക്കൊടുക്കണം. ബാബയില് നിന്നും ജന്മാവകാശം പ്രാപ്തമാക്കുന്നതിനുള്ള അവകാശം ഓരോ ആത്മാവിനുമുണ്ട്. തീര്ച്ചയായും കല്പ-കല്പം എടുക്കുകയും ചെയ്യും. നിങ്ങള് ജീവന്മുക്തിയുടെ സമ്പത്താണ് നേടുന്നത്. ആര്ക്കാണോ മുക്തിയുടെ സമ്പത്ത് ലഭിക്കുന്നത് അവരും തീര്ച്ചയായും ജീവന്മുക്തിയിലേയ്ക്ക് വരും. ആദ്യ ജന്മം സുഖമുള്ളതായിരിക്കും. നിങ്ങളുടേത് 84 ജന്മങ്ങളാണ്. ഈ മുഴുവന് ജ്ഞാനവും നിങ്ങളുടെ ബുദ്ധിയില് ഉണ്ടായിരിക്കണം. പരിധിയില്ലാത്ത ബാബ നമ്മെ പഠിപ്പിക്കുകയാണ്- ഇത് മറക്കരുത്. ദേഹധാരിക്ക് ഒരിയ്ക്കലും ജ്ഞാനം നല്കാന് കഴിയില്ല. അവരില് ആത്മീയ ജ്ഞാനം ഉണ്ടാകില്ല. നിങ്ങള്ക്ക് മനസ്സിലാക്കിത്തരുകയാണ്- പരസ്പരം സഹോദരങ്ങളാണ് എന്ന് മനസ്സിലാക്കു. ബാക്കി എത്ര മനുഷ്യരുണ്ടോ അവര്ക്ക് ആര്ക്കും ഈ പഠിപ്പ് ലഭിക്കുന്നില്ല. നന്നായി ഗീത കേള്പ്പിക്കുന്നുണ്ട് അതായത് ഭഗവാന്റെ വാക്കുകളാണ്- കാമം മഹാശത്രുവാണ്, ഇതിനുമേല് വിജയം നേടുന്നതിലൂടെ നിങ്ങള് ജഗദ്ജീത്തായി മാറും പക്ഷേ മനസ്സിലാക്കുന്നില്ല. ഇപ്പോള് ഭഗവാന് സത്യമാണ് ദേവതകളും ഭഗവാനില് നിന്നും സത്യം പഠിച്ചിട്ടുണ്ട്. കൃഷ്ണനും ഈ പദവി എവിടെനിന്നാണ് നേടിയത്? ലക്ഷ്മീ നാരായണന്മാര് എവിടെ നിന്നുണ്ടായി? എന്ത് കര്മ്മം ചെയ്തു? ആര്ക്കെങ്കിലും പറയാന് സാധിക്കുമോ? ഇപ്പോള് നിങ്ങള്ക്കു മാത്രമേ അറിയൂ നിരാകാരനായ ബാബ ബ്രഹ്മാബാബയിലൂടെ അവരെ ഇങ്ങനെയുള്ള കര്മ്മങ്ങള് പഠിപ്പിച്ചു. ഇത് സൃഷ്ടിയല്ലേ. ഇപ്പോള് നിങ്ങള് പ്രജാപിതാ ബ്രഹ്മാകുമാരന്മാരും- കുമാരിമാരുമാണ്. ആത്മീയ പിതാവിന്റെ ജ്ഞാനം നിങ്ങളുടെ പക്കലുണ്ട്. നിങ്ങള് മനസ്സിലാക്കുന്നുണ്ട് ഞങ്ങള് ഭഗവാനെ അറിഞ്ഞുകഴിഞ്ഞു. ഉയര്ന്നതിലും ഉയര്ന്നത് ആ നിരാകാരനാണ്. ബാബയ്ക്ക് സാകാരരൂപമില്ല. ബാക്കി ആരെയെല്ലാം കാണുന്നുണ്ടോ അവരെല്ലാം സാകാരമാണ്. ക്ഷേത്രങ്ങളിലും ശിവലിംഗമാണ് വെയ്ക്കുന്നത് അര്ത്ഥം ബാബയ്ക്ക് ശരീരമില്ല. ഭഗവാന് നാമ രൂപത്തില് നിന്നും വേറിട്ടതാണ് എന്നല്ല. ബാക്കി എല്ലാ ദേഹധാരികള്ക്കും പേരുണ്ട്, ജാതകമുണ്ട്. ശിവബാബ നിരാകാരനാണ്. ബാബയ്ക്ക് ജാതകമില്ല. കൃഷ്ണനാണ് നമ്പര്വണ്. ശിവജയന്തിയും ആഘോഷിക്കുന്നുണ്ട്. ശിവബാബയാണ് നിരാകാരന്, മംഗളകാരി. ബാബ വരുന്നുവെണ്ടങ്കില് തീര്ച്ചയായും സമ്പത്തും നല്കും. ബാബയുടെ പേര് ശിവന് എന്നാണ്. ബാബ അച്ഛനാണ്. ടീച്ചറാണ്, സദ്ഗുരുവുമാണ് മൂന്നും ഒരാള് തന്നെയാണ്. എത്ര നല്ലരീതിയിലാണ് പഠിപ്പിക്കുന്നത്. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഈ ദുഃഖധാമത്തെ ബുദ്ധികൊണ്ട് സന്യാസം ചെയ്ത് ശാന്തിധാമത്തേയും സുഖധാമത്തേയും സ്മൃതിയില് വെയ്ക്കണം. ഭാരതത്തിന്റെ അഥവാ തന്റെ സത്യമായ സേവനം ചെയ്യണം. എല്ലാവരെയും ആത്മീയ ജ്ഞാനം കേള്പ്പിക്കണം.

2. തന്റെ സത്യയുഗീ ജന്മസിദ്ധ അധികാരത്തെ പ്രാപ്തമാക്കുന്നതിനായി ഒരേ ഒരു ബാബയില് പൂര്ണ്ണമായ നിശ്ചയം വെയ്ക്കണം. ഉള്ളിന്റെയുള്ളില് മുറിയാത്ത ജപം നടന്നുകൊണ്ടിരിക്കണം. പഠിപ്പ് തീര്ച്ചയായും ദിവസവും പഠിക്കണം.

വരദാനം :-
സര്വ്വ സംബന്ധങ്ങളുടെയും അനുഭൂതിയോടൊപ്പം പ്രാപ്തികളുടെ സന്തോഷത്തിന്റെ അനുഭൂതി ചെയ്യുന്ന തൃപ്ത ആത്മാവായി ഭവിയ്ക്കട്ടെ.

ആരാണോ സത്യമായ പ്രിയതമകള് അവര് ഓരോ പരിതസ്ഥിതികളിലും ഓരോ കര്മ്മത്തിലും സദാ പ്രാപ്തിയുടെ സന്തോഷത്തിലിരിക്കുന്നു. പല കുട്ടികളും ഈയൊരു അനുഭവം ചെയ്യുന്നുണ്ട്, അതെ ബാബ എന്റെ അച്ഛനാണ്, പ്രിയതമനാണ്, കുട്ടിയാണെന്ന്... എന്നാല് ആഗ്രഹിക്കുന്നത്ര പ്രാപ്തിയുണ്ടാകുന്നില്ല. അപ്പോള് അനുഭൂതിയോടൊപ്പം സര്വ്വ സംബന്ധങ്ങളിലൂടെ പ്രാപ്തിയുടെ തിരിച്ചറിവും ഉണ്ടായിരിക്കണം. ഇങ്ങനെയുളള പ്രാപ്തി അഥവാ അനുഭൂതി ചെയ്യുന്നവര് സദാ തൃപ്തമായിരിക്കുന്നു. അവര്ക്ക് ഏതൊരു കാര്യത്തിലും അപ്രാപ്തിയുടെ അനുഭവമുണ്ടാകുന്നില്ല. എവിടെ പ്രാപ്തയുണ്ടോ അവിടെ തൃപ്തിയുണ്ടാകുന്നു.

സ്ലോഗന് :-
നിമിത്തമായിത്തീരൂ എന്നാല് സേവനത്തിന്റെ സഫലതയുടെ പങ്ക് ലഭിക്കുന്നു.