30.04.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, തന്റെ കണക്ക് പരിശോധിക്കൂ. മുഴുവന് ദിവസത്തിലും ബാബയെ എത്ര സമയം ഓര്മ്മിച്ചു, ഏതെങ്കിലും തെറ്റുകള് ചെയ്തില്ലല്ലോ? എന്തുകൊണ്ടെന്നാല് നിങ്ങള് ഓരോരുത്തരും വ്യാപാരികളാണ്

ചോദ്യം :-
അന്തര്മുഖിയായിരുന്ന് ഏതൊരു പരിശ്രമം ചെയ്യുകയാണെങ്കില് അപാരമായ സന്തോഷം ഉണ്ടായിരിക്കും?

ഉത്തരം :-
ജന്മ ജന്മാന്തരമായി എന്തൊക്കെയാണോ ചെയ്തത്, എന്തെല്ലാമാണോ മുന്നില് വന്നുകൊണ്ടിരിക്കുന്നത്, സര്വ്വതില് നിന്നും ബുദ്ധിയോഗത്തെ മാറ്റി സതോപ്രധാനമാകുന്നതിന് വേണ്ടി ബാബയെ ഓര്മ്മിക്കുവാന് പരിശ്രമിക്കൂ. നാല് ഭാഗത്ത് നിന്നും ബുദ്ധിയെ വേര്പെടുത്തി അന്തര്മുഖിയായിരുന്ന് ബാബയെ ഓര്മ്മിക്കൂ. സേവനത്തിന്റെ തെളിവ് നല്കൂ അപ്പോള് അപാരമായ സന്തോഷമുണ്ടാകും.

ഓംശാന്തി.  
ബാബ കുട്ടികള്ക്ക് മനസ്സിലാക്കി തരികയാണ്, ആത്മീയ അച്ഛന് ആത്മീയ കുട്ടികള്ക്കാണ് മനസ്സിലാക്കി തരുന്നത് എന്ന് കുട്ടികള്ക്കറിയാം. ആത്മീയ അച്ഛന് പരിധിയില്ലാത്ത അച്ഛനാണ്. ആത്മീയ കുട്ടികളും പരിധിയില്ലാത്ത കുട്ടികളാണ്. ബാബക്ക് എല്ലാ കുട്ടികളുടേയും സദ്ഗതി ചെയ്യണം. ആരിലൂടെ? ഈ കുട്ടികളിലൂടെ വിശ്വത്തിന്റെ സദ്ഗതി നടത്തണം. ലോകം മുഴുവനുമുള്ള കട്ടികള് ഇവിടെ വന്ന് പഠിക്കുന്നില്ല. പേര് തന്നെ ഈശ്വരീയ വിശ്വ വിദ്യാലയം എന്നാണ്. സര്വ്വര്ക്കും മുക്തിയുണ്ടാകുന്നുണ്ട്. മുക്തിയെന്നോ ജീവന്മുക്തിയെന്നോ പറയൂ. മുക്തിയിലേക്ക് പോയി സര്വ്വര്ക്കും ജീവന്മുക്തിയിലേക്ക് വരിക തന്നെ വേണം. സര്വ്വക്കും മുക്തിധാമം വഴി ജീവന്മുക്തിയിലേക്ക് വരണം എന്ന് പറയും. ഒരാള്ക്ക് പിറകെ ഓരോരുത്തര്ക്കായി താഴേക്ക് പാര്ട്ട് അഭിനയിക്കാന് വരിക തന്നെ വേണം. അതു വരെ മുക്തിധാമത്തില് തന്നെ ഇരിക്കേണ്ടതായുണ്ട്. കുട്ടികള്ക്ക് ഇപ്പോള് രചയിതാവിനേയും രചനയേയും മനസ്സിലായി. ഈ മുഴുവന് രചനയും അനാദിയാണ്. രചയിതാവ് ഒരേയൊരു ബാബ തന്നെയാണ്. ഈ സര്വ്വ ആത്മാക്കളും പരിധിയില്ലാത്ത ബാബയുടെ കുട്ടികളാണ്. കുട്ടികള് മനസ്സിലാക്കുമ്പോള് അവര് വന്ന് യോഗം പഠിക്കും. ഇത് ഭാരതത്തിന് വേണ്ടിയുള്ള യോഗമാണ്. ബാബ വരുന്നതും ഭാരതത്തിലാണ്. ഭാരതവാസികളെ തന്നെയാണ് ഓര്മ്മയുടെ യാത്ര പഠിപ്പിച്ച് പാവനമാക്കുന്നത് അതുപോലെ ഈ സൃഷ്ടി ചക്രം എങ്ങനെയാണ് കറങ്ങുന്നത് എന്ന ജ്ഞാനവും നല്കുന്നു, ഇതും കുട്ടികള്ക്കറിയാം. രുദ്രമാലയുമുണ്ട് അതിനെ സ്തുതിക്കുകയും പൂജിക്കുകയും ഓര്മ്മിക്കുകയും ചെയ്യുന്നു. ഭക്തരുടെ മാലയുമുണ്ട്. ഏറ്റവും വലുത് ഭക്തരുടെ മാലയാണ്. ഭക്തമാലയ്ക്ക് ശേഷമാണ് ജ്ഞാനത്തിന്റെ മാല ഉണ്ടാകേണ്ടത്. ഭക്തിയും ജ്ഞാനവുമല്ലേ. ഭക്തമാലയുമുണ്ട് രുദ്രമാലയുമുണ്ട്. പിന്നെ വിഷ്ണുവിന്റെ മാലയെന്നും പറയുന്നു കാരണം മനുഷ്യ സൃഷ്ടിയില് ഏറ്റവും ഉയര്ന്നത് വിഷ്ണുവാണ്, വിഷ്ണുവിനെ സൂക്ഷ്മവതനത്തില് കാണിച്ചിരിക്കുന്നു. ഇദ്ദേഹമാണ് പ്രജാപിതാ ബ്രഹ്മാവ്, ഇദ്ദേഹത്തിന്റെ മാലയുമുണ്ട്. അവസാനം ഈ മാലയുണ്ടാകുമ്പോഴാണ് ആ രുദ്ര മാലയും വിഷ്ണുവിന്റെ വൈജയന്തി മാലയും ഉണ്ടാകുന്നത്. ഉയര്ന്നതിലും ഉയര്ന്നത് ശിവബാബയാണ് പിന്നീട് വിഷ്ണുവിന്റെ രാജ്യം. ഭംഗിക്കു വേണ്ടി ഭക്തിയില് എത്രമാത്രം ചിത്രങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാല് ജ്ഞാനമൊന്നും തന്നെയില്ല. നിങ്ങള് ഉണ്ടാക്കുന്ന ചിത്രങ്ങള് മനസ്സിലാക്കി കൊടുക്കണം അപ്പോള് മനുഷ്യര് മനസ്സിലാക്കും. അല്ലെങ്കില് ശിവനെയും ശങ്കരനേയും ഒന്നാക്കി മാറ്റും.

ബാബ പറയുന്നു സൂക്ഷ്മവതനത്തിലും മുഴുവന് സാക്ഷാത്ക്കാരത്തിന്റെ കാര്യമാണ്. അവിടെ അസ്ഥിയും മാംസവും ഉണ്ടായിരിക്കില്ല. സാക്ഷാത്ക്കാരം ലഭിക്കുന്നു. സമ്പൂര്ണ്ണ ബ്രഹ്മാവുമുണ്ട് പക്ഷേ അത് സമ്പൂര്ണ്ണവും അവ്യക്തവുമാണ്. ഇപ്പോഴുള്ള വ്യക്ത ബ്രഹ്മാവിന് അവ്യക്തമാകണം. വ്യക്തമായിട്ടുള്ളത് തന്നെയാണ് അവ്യക്തമാകുന്നത്, അവ്യക്തത്തെ ഫരിസ്ത എന്നും പറയുന്നു. സൂക്ഷ്മവതനത്തില് ആ ചിത്രവും വച്ചിരിക്കുന്നു. സൂക്ഷ്മവതനത്തില് പോവുകയും പഴച്ചാറ് കുടിപ്പിച്ചതായും പറയാറുണ്ട്. അവിടെ മരങ്ങളൊന്നും ഉണ്ടായിരിക്കില്ല. വൈകുണ്ഠത്തിലുണ്ട്, പക്ഷേ വൈകുണ്ഠത്തില് നിന്നും കൊണ്ട് വന്ന് കുടിപ്പിച്ചതല്ല. ഇതെല്ലാം സൂക്ഷ്മവതനത്തിലുള്ള സാക്ഷാത്ക്കാരത്തിന്റെ കാര്യങ്ങളാണ്. തിരികെ വീട്ടിലേക്ക് പോകണമെന്നും ആത്മാ അഭിമാനിയാകണമെന്നും ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം. ഞാന് ആത്മാവ് അവിനാശിയാണ്, ഈ ശരീരം വിനാശിയാണ്. നിങ്ങള് കുട്ടികള്ക്കാണ് ആത്മാവിന്റെ ജ്ഞാനവുമുള്ളത്. അവര് ആത്മാവ് എന്താണ് എന്ന് പോലും അറിയുന്നില്ല. ആത്മാവില് 84 ജന്മങ്ങളുടെ പാര്ട്ട് എങ്ങനെയാണ് അടങ്ങിയിട്ടുള്ളത് എന്നും അവര്ക്ക് അറിയില്ല. ഈ ജ്ഞാനം ബാബ മാത്രമാണ് നല്കുന്നത്. സ്വയം തന്റെ പരിചയവും നല്കുന്നു. തമോപ്രധാനത്തില് നിന്നും സതോപ്രധാനവുമാക്കുന്നു. നമ്മള് ആത്മാവാണ്, ഇപ്പോള് പരമാത്മാവുമായി യോഗം വയ്ക്കണം, ഇത്രമാത്രം പുരുഷാര്ത്ഥം ചെയ്യൂ. സര്വ്വ ശക്തിവാനെന്നും പതിത പാവനനെന്നും ഒരു ബാബയെ തന്നെയാണ് പറയുന്നത്. പതിത പാവനാ വരൂ എന്ന് സന്യാസിമാരും വിളിക്കുന്നു. ചിലര് ബ്രഹ്മത്തെയും പതിത പാവനന് എന്ന് പറയുന്നു. നിങ്ങള് കുട്ടികള്ക്ക് ഭക്തിയുടെ അറിവും ലഭിക്കുന്നു, എത്ര സമയമാണ് ഭക്തിയുള്ളത്, ജ്ഞാനം എത്ര സമയമാണ്? ഇത് ബാബ മനസ്സിലാക്കി തരുന്നു. മുന്പ് ഒന്നും തന്നെ അറിഞ്ഞിരുന്നില്ല. മനുഷ്യര് തുച്ഛ ബുദ്ധികളായിത്തീര്ന്നിരിക്കുന്നു. സത്യയുഗത്തില് സ്വച്ഛ ബുദ്ധികളായിരുന്നു. അവരില് എത്രമാത്രം ദൈവീക ഗുണങ്ങളാണുണ്ടായിരുന്നത്. തീര്ച്ചയായും നിങ്ങള് കുട്ടികള്ക്ക് ദൈവീക ഗുണവും ധാരണ ചെയ്യണം. ഇവര് ദേവതയെ പോലെയാണെന്ന് പറയാറില്ലേ. എന്നാല് സന്യാസിമാരെയും മഹാത്മാക്കളേയും ലോകര് അംഗീകരിക്കുന്നുണ്ട് എന്നാല് അവര് ദൈവീക ബുദ്ധിയുള്ളവരല്ല. രജോഗുണി ബുദ്ധിയുള്ളവരാണ്. രാജാവും റാണിയും പ്രജകളുമില്ലേ. രാജധാനി എപ്പോള് എങ്ങനെയാണ് സ്ഥാപിക്കുന്നത് എന്ന് ലോകത്തിലുള്ളവര് അറിയുന്നില്ല. ഇവിടെ നിങ്ങള് സര്വ്വതും പുതിയ കാര്യങ്ങളാണ് കേള്ക്കുന്നത്. മാലയുടെ രഹസ്യവും മനസ്സിലാക്കി തന്നു. ബാബയാണ് ഉയര്ന്നതിലും ഉയര്ന്നത്. മുകളിലാണ് ബാബയുടെ മാല, ആ നിരാകാരനാണ് രുദ്രന്, പിന്നീട് സാകാര ലക്ഷ്മീ-നാരായണന്റെ മാലയുമുണ്ട്. ഇപ്പോള് ബ്രാഹ്മണരുടെ മാല ഉണ്ടാകുന്നില്ല. അന്തിമത്തില് നിങ്ങള് ബ്രാഹ്മണരുടെ മാലയും ഉണ്ടാകുന്നു. ഈ കാര്യങ്ങളില് കൂടുതല് ചോദ്യോത്തരങ്ങള് നടത്തേണ്ട ആവശ്യമില്ല. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി പരംപിതാ പരമാത്മാവിനെ ഓര്മ്മിക്കൂ ഇതാണ് മുഖ്യമായ കാര്യം. ഈ നിശ്ചയം പക്കയായിരിക്കണം. മുഖ്യമായ കാര്യമാണ് പതിതെരെ പാവനമാക്കുക എന്നത്. ലോകം മുഴുവന് പതിതമാണ് വീണ്ടും പാവനമാകണം. മൂലവതനത്തിലും സര്വ്വരും പാവനമാണ്, സുഖധാമത്തിലും സര്വ്വരും പാവനമാണ്. നിങ്ങള് പാവനമായി പാവനലോകത്തിലേക്ക് പോകുന്നു. അര്ത്ഥം ഇപ്പോള് പാവന ലോകം സ്ഥാപിക്കപ്പെട്ട് കൊണ്ടിരിക്കുന്നു. ഇതെല്ലാം ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്.

ബാബ പറയുന്നു, മുഴുവന് ദിവസത്തേയും കണക്ക് നോക്കൂ - ഒരു തെറ്റും സംഭവിച്ചില്ലല്ലോ? വ്യാപാരികള് കണക്കുകള് സൂക്ഷിക്കാറുണ്ട്, ഇതും സമ്പാദ്യമാണ്. നിങ്ങള് ഓരോരുത്തരും വ്യാപാരികളാണ്. ബാബയുമായി വ്യാപാരം നടത്തു. നമ്മളില് എത്രമാത്രം ദൈവീക ഗുണങ്ങളുണ്ട്? എത്രമാത്രം ബാബയെ ഓര്മ്മിക്കുന്നുണ്ട്? എത്രമാത്രം ഞാന് അശരീരിയാകുന്നുണ്ട്? ഇത് സ്വയം പരിശോധിക്കണം. നമ്മള് അശരീരിയായാണ് വന്നത് വീണ്ടും അശരീരിയായി തന്നെ പോകണം. ഇപ്പോള് വരേയ്ക്കും എല്ലാവരും വന്ന് കൊണ്ടിരിക്കുകയാണ്. ഇടയില് വച്ച് ഒരാള്ക്കും തിരിച്ച് പോവാന് സാധിക്കില്ല. സര്വ്വര്ക്കും ഒരുമിച്ചാണ് പോകേണ്ടത്. എന്നാല് സൃഷ്ടി കാലിയാകുന്നില്ല, രാമനും പോയി രാവണനും പോയി... ഇങ്ങനെ പാടാറുണ്ട്, എന്നാല് ഇപ്പോള് രണ്ട് പേരും തന്നെയുണ്ട്. രാവണ സമ്പ്രദായം പോയാല് പിന്നെ മടങ്ങി വരില്ല. ബാക്കി നിങ്ങള് അവശേഷിക്കുന്നു. മുന്നോട്ട് പോകുമ്പോള് സര്വ്വതും സാക്ഷാത്ക്കാരമുണ്ടാകും. ഇതും അറിയണം പുതിയ ലോകം എങ്ങനെയാണ് സ്ഥാപിച്ച് കൊണ്ടിരിക്കുന്നത്, അവസാനം എന്ത് സംഭവിക്കും?. പിന്നീട് നമ്മുടെ ധര്മ്മം മാത്രമായിരിക്കും ഉണ്ടായിരിക്കുക. സത്യയുഗത്തില് നിങ്ങള് രാജ്യം ഭരിക്കും. കലിയുഗം നശിക്കും, വീണ്ടും സത്യയുഗം വരണം. ഇപ്പോള് രാവണ സമ്പ്രദായവും രാമന്റെ സമ്പ്രദായവും രണ്ടുമുണ്ട്. സംഗമയുഗത്തില് തന്നെയാണ് ഇതെല്ലാം സംഭവിക്കുന്നത്. ഇപ്പോള് നിങ്ങള് ഈ സര്വ്വ കാര്യങ്ങളും അറിയുന്നു. ബാബ പറയുന്നു ഇനിയും എന്തെല്ലാം രഹസ്യങ്ങളുണ്ടോ അത് മുന്നോട്ട് പോകവെ പതുക്കെ-പതുക്കെ മനസ്സിലാക്കി തരും. റെക്കോര്ഡില് എന്താണോ അടങ്ങിയിട്ടുള്ളത് അത് പുറത്ത് വന്നുകൊണ്ടിരിക്കും. നിങ്ങള് മനസ്സിലാക്കുകയും ചെയ്യും. മുന്കൂട്ടി ഒന്നും തന്നെ പറഞ്ഞ് തരില്ല. ഇതും ഡ്രാമയുടെ പ്ലാനാണ്, റെക്കോര്ഡ് പുറത്ത് വന്നുകൊണ്ടിരിക്കുന്നു. ബാബ പറഞ്ഞു കൊണ്ടിരിക്കുന്നു. നിങ്ങളുടെ ബുദ്ധിയില് ഈ കാര്യങ്ങളുടെ അറിവ് വര്ദ്ധിച്ച് കൊണ്ടിരിക്കുന്നു. റിക്കാര്ഡ് പാടികൊണ്ടിരിക്കുന്നത് പോലെ ബാബയുടെ മുരളിയും നടന്ന് കൊണ്ടിരിക്കും. ഡ്രാമയുടെ രഹസ്യം മുഴുവന് അടങ്ങിയിട്ടുണ്ട്. റിക്കാര്ഡില് സൂചി നീക്കിയതുകൊണ്ട് മാറ്റമൊന്നും തന്നെ വരില്ല, അതിലുള്ളതു തന്നെ ആവര്ത്തിക്കും. നിങ്ങള് കേള്ക്കുകയും കേള്പ്പിക്കുകയും ചെയ്യും. ബാക്കി സര്വ്വതും ഗുപ്തമാണ്. രാജധാനി സ്ഥാപിച്ച് കൊണ്ടിരിക്കുന്നു. മാല മുഴുവന് ഉണ്ടായികൊണ്ടിരിക്കുകയാണ്. രാജധാനിയില് വ്യത്യസ്ഥ സ്ഥാനങ്ങളില് നിങ്ങള് ജന്മമെടുക്കും. രാജാവും റാണിയും പ്രജകളും സര്വ്വരും ആവശ്യമാണ്. ഇതെല്ലാം ബുദ്ധി കൊണ്ട് മനസ്സിലാക്കേണ്ടതാണ്. പ്രത്യക്ഷത്തില് എന്താണോ സംഭവിക്കുന്നത് അത് കാണാം. ഇവിടെ നിന്നും പോകുന്നവര് നല്ല സമ്പന്ന കുടുംബത്തില് ജന്മമെടുക്കുന്നു. ഇപ്പോഴും നിങ്ങള്ക്ക് അവിടെ വളരെയധികം സത്ക്കാരം ലഭിക്കുന്നു. ഈ സമയവും രത്നങ്ങള് പതിച്ച വസ്തുക്കള് സര്വ്വരുടെയും പക്കല് ഉണ്ട്. എന്നാല് അവയില് അത്രയും ശക്തിയില്ല. നിങ്ങളിലാണ് ശക്തിയുള്ളത്. നിങ്ങള് എവിടെ പോകുന്നോ അവിടെ നിങ്ങളുടെ പ്രഭ കാണിക്കും. നിങ്ങള് ഉയര്ന്നതിലും ഉയര്ന്നവരാണ് അതുകൊണ്ട് നിങ്ങള് അവിടെ പോയി നിങ്ങളുടെ ദൈവീക സ്വഭാവം കാണിക്കും. ആസുരീയ കുട്ടികള് ജനിക്കുമ്പോള് തന്നെ കരയുവാന് തുടങ്ങും. അഴുക്കും ഉണ്ടായിരിക്കും. നിങ്ങള് വളരെ നിയമാനുസൃതം വളരും. ദുര്ഗന്ധത്തിന്റെ കാര്യമേയില്ല. ഇന്നത്തെകാലത്തെ കുട്ടികള് ദുര്ഗന്ധമുള്ളവരായിരിക്കന്നു. സത്യയുഗത്തില് അങ്ങനെയുള്ള കാര്യമേയില്ല. സ്വര്ഗ്ഗമല്ലേ. ചന്ദനത്തിരി കത്തിച്ചു വയ്ക്കുന്നതിനായി അവിടെ ദുര്ഗന്ധം ഉണ്ടായിരിക്കില്ല. പൂന്തോട്ടങ്ങളില് വളരെ സുഗന്ധമുള്ള പുഷ്പങ്ങള് ഉണ്ടായിരിക്കും. ഇവിടെയുള്ള പുഷ്പങ്ങളില് അത്രയും സുഗന്ധമില്ല. അവിടെ ഓരോ വസ്തുവിലും 100 ശതമാനം സുഗന്ധമുണ്ടായിരിക്കും. ഇവിടെ 1 ശതമാനം പോലും ഇല്ല. അവിടെ പുഷ്പങ്ങളും ഫസ്റ്റ് ക്ലാസ്സായിരിക്കും. ഇവിടെയുള്ള ആള് എത്ര തന്നെ സമ്പന്നനാണെങ്കിലും അത്രയും വരില്ല. അവിടെ പല പ്രകാരത്തിലുള്ള വസ്തുക്കള് ഉണ്ടായിരിക്കും. പാത്രങ്ങളെല്ലാം സ്വര്ണ്ണത്തിന്റേതായിരിക്കും. ഇവിടെ ഏതുപോലെയാണോ കല്ലുകളുള്ളത് അവിടെ അതുപോലെ സ്വര്ണ്ണം തന്നെ സ്വര്ണ്ണമായിരിക്കും. പാടങ്ങളിലും സ്വര്ണ്ണമായിരിക്കും. ചിന്തിച്ച് നോക്കൂ- എത്രമാത്രം സ്വര്ണ്ണമുണ്ടായിരിക്കും! അത് ഉപയോഗിച്ചാണ് കെട്ടിടങ്ങളും മറ്റും ഉണ്ടാക്കുക. അവിടെ ഇങ്ങനെയുള്ള കാലാവസ്ഥയായിരിക്കും - വേനലുമായിരിക്കില്ല, മഞ്ഞുകാലവുമായിരിക്കില്ല. അവിടെ ഫാന് ഉപയോഗിക്കേണ്ട തരത്തിലുള്ള ചൂടിന്റെ വിഷമതകള് ഉണ്ടായിരിക്കില്ല. അതിന്റെ പേര് തന്നെ സ്വര്ഗ്ഗം എന്നാണ്. അവിടെ അപാരമായ സുഖമായിരിക്കും. മറ്റാരും നിങ്ങളെ പോലെ കോടാനുകോടി ഭാഗ്യശാലികളാകുന്നില്ല. ലക്ഷ്മീ-നാരായണന് എത്രമാത്രമാണ് മഹിമകള് പാടുന്നത്. അപ്പോള് അവരെ അങ്ങനെ ആക്കിത്തീര്ത്ത ആള്ക്ക് എത്രത്തോളം മഹിമയുണ്ടായിരിക്കണം. ആദ്യം അവ്യഭിചാരി ഭക്തിയായിരുന്നു, പിന്നീട് ദേവതകളുടെ ഭക്തി ആരംഭിക്കുന്നു. അതിനെയും ഭൂത പൂജയെന്ന് പറയും. ആ ശരീരമില്ലല്ലോ. 5 തത്വങ്ങളുടെ പൂജയാണ് ചെയ്യുന്നത്. ശിവബാബയെക്കുറിച്ച് ഇങ്ങനെ പറയില്ല. പൂജിക്കുന്നതിന് വേണ്ടി സ്വര്ണ്ണമോ മറ്റേതെങ്കിലും വസ്ത്തുക്കളുടെയോ നിര്മ്മിതിയുണ്ടാക്കുന്നു. ആത്മാവിനെ സ്വര്ണ്ണം എന്ന് പറയില്ല. ആത്മാവ് എന്ത് വസ്തു ഉപയോഗിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത്? ശിവന്റെ ചിത്രം എന്ത് വസ്തു ഉപയോഗിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് ചോദിച്ചാല് പെട്ടെന്ന് തന്നെ പറയും. എന്നാല് ആത്മാവും-പരമാത്മാവും എന്ത് വസ്തു ഉപയോഗിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് പറയാന് സാധിക്കില്ല. സത്യയുഗത്തില് 5 തത്വങ്ങളും ശുദ്ധമായിരിക്കും. ഇവിടെ അശുദ്ധമാണ്. പുരുഷാര്ത്ഥികളായ കുട്ടികള് ഇങ്ങനെയിങ്ങനെ ചിന്തിച്ച് കൊണ്ടിരിക്കും. ബാബ പറയുന്നു ഈ എല്ലാ കാര്യങ്ങളേയും ഉപേക്ഷിക്കൂ. എന്ത് സംഭവിക്കണോ അത് സംഭവിക്കും. ആദ്യം ബാബയെ ഓര്മ്മിക്കൂ. നാല് ഭാഗത്ത് നന്നും ബുദ്ധിയെ മാറ്റി എന്നെ മാത്രം ഓര്മ്മിക്കൂ അപ്പോള് വികര്മ്മം വിനാശമാകും. എന്തെല്ലാമാണോ കേള്ക്കുന്നത് ആ സര്വ്വതിനേയും ഉപേക്ഷിച്ച് എനിക്ക് സതോപ്രധാനമാകണം എന്ന കാര്യം ഉറപ്പിക്കൂ. പിന്നെ സത്യയുഗത്തില് എന്താണോ കല്പ-കല്പം സംഭവിച്ചത് അത് തന്നെ സംഭവിക്കും. അതില് വ്യത്യാസം ഉണ്ടാകുകയില്ല. മുഖ്യമായ കാര്യമാണ്, ബാബയെ ഓര്മ്മിക്കൂ. ഇതാണ് പരിശ്രമം. അത് പൂര്ത്തിയാക്കൂ. കൊടുങ്കാറ്റുകള് ധാരാളം വരുന്നുണ്ട്. ജന്മ ജന്മാന്തരം എന്തൊക്കെയാണോ ചെയ്തത് അതെല്ലാം മുന്നില് വരുന്നു. അതുകൊണ്ട് എല്ലാ ഭാഗത്ത് നിന്നും ബുദ്ധിയെ മാറ്റി അന്തര്മുഖിയായി എന്നെ ഓര്മ്മിക്കാന് പരിശ്രമിക്കൂ. നിങ്ങള് കുട്ടികള്ക്ക് സ്മൃതി വരുന്നുണ്ട് അതും നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ചാണ്. സേവനത്തിലൂടെയും മനസ്സിലാക്കാന് സാധിക്കും. സേവനം ചെയ്യുന്നവര്ക്ക് സേവനത്തിന്റെ സന്തോഷമുണ്ടായിരിക്കും. നല്ല സേവനം ചെയ്യുന്നവര്ക്ക് സേവനത്തിന്റെ തെളിവും ലഭിക്കും. വഴികാട്ടികളായി വരുന്നു. ആരൊക്കെയാണ് മഹാരഥികള്, കുതിര സവാരിക്കാര്, കാല്നടക്കാര് അതെല്ലാം പെട്ടെന്ന് അറിയാന് സാധിക്കുന്നു. ശരി.

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. മറ്റ് സര്വ്വ കാര്യങ്ങളേയും ഉപേക്ഷിച്ച്, ബുദ്ധിയെ നാല് ഭാഗത്ത് നിന്നും വേര്പെടുത്തി സതോപ്രധാനമാകുന്നതിന് വേണ്ടി അശരീരിയാകാന് അഭ്യസിക്കണം. ദൈവീക ഗുണം ധാരണ ചെയ്യണം.

2. ബുദ്ധിയില് നല്ല-നല്ല ചിന്തകള് കൊണ്ട് വരണം, നമ്മുടെ രാജ്യത്തില് എന്തെല്ലാം ഉണ്ടായിരിക്കും, അതിനെ കുറിച്ച് ചിന്തിച്ച് അതുപോലെ യോഗ്യനായ ചരിത്രവാനാകണം. ഇവിടെ നിന്നും ബുദ്ധിയെ വേര്പെടുത്തണം.

വരദാനം :-
സേവനത്തിലൂടെ പ്രാപ്തി ലഭിക്കുന്ന സര്വ്വ പരിധിയുളള ആഗ്രഹത്തില് നിന്നും ഉപരി സദാ സമ്പന്നവും സമാനവുമായി ഭവിക്കട്ടെ.

സേവനം അര്ത്ഥം തന്നെ പ്രാപ്തി നല്കുന്നതാണ്. അഥവാ ഏതെങ്കിലും സേവനം അസന്തുഷ്ടമാക്കുന്നു എങ്കില് അത് സേവനമല്ല. ഇങ്ങനെയുളള സേവനം ഉപേക്ഷിച്ചാലും സന്തുഷ്ടത ഉപേക്ഷിക്കരുത്. എങ്ങനെയാണോ ഭൗതിക രീതിയില് തൃപ്തമായവര് സദാ സന്തുഷ്ടമായിരിക്കുന്നത്, അതു പോലെ മനസ്സിന് തൃപ്തിയുളളവരും സദാ സന്തുഷ്ടമായിരിക്കുന്നു. സന്തുഷ്ടത തൃപ്തിയുടെ അടയാളമാണ്. തൃപ്തമായ ആത്മാവില് പരിധിയുളള ആഗ്രഹങ്ങളുടെയോ അംഗീകാരത്തിന്റെയോ സൗകര്യങ്ങളുടെയോ സാധനങ്ങളുടേയോ ദാഹം ഉണ്ടാകുകയില്ല.

സ്ലോഗന് :-
സത്യമായ ഹൃദയത്തോടെ നിസ്വാര്ത്ഥമായ സേവനത്തില് മുന്നേറുക അര്ത്ഥം പുണ്യത്തിന്റെ സമ്പാദ്യം ശേഖരിക്കുകയാണ്.