മധുരമായ കുട്ടികളെ -
നിങ്ങള് ആത്മാക്കളുടെ സ്വധര്മ്മം ശാന്തിയാണ്, നിങ്ങളുടെ ദേശം ശാന്തിധാമമാണ്,
നിങ്ങള് ആത്മാവ് ശാന്തസ്വരൂപമാണ് അതുകൊണ്ട് നിങ്ങള്ക്ക് ശാന്തി യാചിക്കാന്
സാധിക്കില്ല.
ചോദ്യം :-
നിങ്ങളുടെ യോഗശക്തി ഏതൊരു അത്ഭുതമാണ് ചെയ്യുന്നത്?
ഉത്തരം :-
യോഗശക്തിയിലൂടെ നിങ്ങള് മുഴുവന് ലോകത്തെയും പവിത്രമാക്കി മാറ്റുന്നു, നിങ്ങള്
വളരെ കുറച്ച് കുട്ടികള് യോഗശക്തിയിലൂടെ ഈ മുഴുവന് പര്വ്വതത്തെയും(കലിയുഗം)
ഉയര്ത്തി മാറ്റി സ്വര്ണ്ണത്തിന്റെ പര്വ്വതം (സ്വര്ഗ്ഗം) സ്ഥാപിക്കുന്നു. 5
തത്വങ്ങളും സതോപ്രധാനമായി മാറുന്നു, നല്ല ഫലം നല്കുന്നു. സതോപ്രധാന തത്വങ്ങളാല്
ഈ ശരീരവും സതോപ്രധാനമാകുന്നു. അവിടുത്തെ ഫലങ്ങള് പോലും വളരെ വളരെ
സ്വാദിഷ്ടമായിരിക്കും.
ഓംശാന്തി.
എപ്പോള് ഓം ശാന്തി പറയുകയാണെങ്കിലും വളരെയധികം സന്തോഷമുണ്ടായിരിക്കണം
എന്തുകൊണ്ടെന്നാല് വാസ്തവത്തില് ആത്മാവ് ശാന്തസ്വരൂപമാണ്, ആത്മാവിന്റെ
സ്വധര്മ്മം ശാന്തിയാണ്. ഇതിനെക്കുറിച്ച് സന്യാസിമാരും പറയുന്നുണ്ട്, ശാന്തിയെ
നിങ്ങളുടെ കഴുത്തിലെ മാലയാക്കണം. ശാന്തി പുറത്ത് എവിടെയാണ് അന്വേഷിക്കുന്നത്.
ആത്മാവ് സ്വതവേ ശാന്തസ്വരൂപമാണ്. ഈ ശരീരത്തില് പാര്ട്ടഭിനയിക്കാന്
വന്നിരിക്കുകയാണ്. ആത്മാവ് ശാന്തസ്വരൂപത്തിലിരിക്കുകയാണെങ്കില് എങ്ങനെ കര്മ്മം
ചെയ്യും? കര്മ്മം ചെയ്യുക തന്നെ വേണം. അതെ, ശാന്തിധാമത്തില് ആത്മാക്കള്
ശാന്തമായിരിക്കുന്നു. അവിടെ ശരീരമില്ല, നമ്മള് ആത്മാവാണ്, ശാന്തിധാമത്തില്
വസിക്കുന്നവരാണ് എന്ന് ഒരു സന്യാസിമാരും മനസ്സിലാക്കിയിട്ടില്ല. കുട്ടികള്ക്ക്
മനസ്സിലായി കഴിഞ്ഞു - ശാന്തിധാമമാണ് നമ്മുടെ ദേശം, പിന്നീട് നമ്മള് സുഖധാമത്തില്
വന്ന് പാര്ട്ടഭിനിക്കുന്നു പിന്നീട് ദുഃഖധാമത്തില് രാവണരാജ്യമുണ്ടാകുന്നു. ഇത്
84 ജന്മങ്ങളുടെ കഥയാണ്. ഭഗവാനുവാചയില്ലേ അര്ജ്ജുനനോട് നീ നിന്റെ
ജന്മങ്ങളെക്കുറിച്ച് അറിയുന്നില്ല. എന്തുകൊണ്ടാണ് ഒരാളോടായി പറയുന്നത്?
എന്തുകൊണ്ടെന്നാല് ഒരാള്ക്ക് ഗ്യാരണ്ടിയാണ്. ഈ രാധയും കൃഷ്ണനും ഗ്യാരണ്ടിയല്ലേ
അതുകൊണ്ടാണ് ഇവരോട് തന്നെ പറയുന്നത്. ഇത് ബാബയ്ക്കുമറിയാം കുട്ടികള്ക്കുമറിയാം
അതായത് എല്ലാവരും 84 ജന്മങ്ങള് എടുക്കുന്നവരല്ല. ചിലര് പകുതിയില് വരും, ചിലര്
അവസാനവും വരും. ഇദ്ദേഹത്തിന്റേത് ഉറപ്പല്ലേ. ഇദ്ദേഹത്തോടാണ് പറയുന്നത്- അല്ലയോ
കുട്ടീ. അപ്പോള് ഇദ്ദേഹം അര്ജ്ജുനനായില്ലേ. രഥത്തില് ഇരിക്കുകയല്ലേ.
കുട്ടികള്ക്ക് സ്വയവും മനസ്സിലാക്കാന് സാധിക്കും - നമ്മള് എങ്ങനെയാണ്
ജന്മമെടുക്കുന്നത്. സേവനമേ ചെയ്യുന്നില്ലെങ്കില് എങ്ങനെ സത്യയുഗത്തില് ആദ്യം
ജന്മമെടുക്കും? അവരുടെ ഭാഗ്യം എവിടെയാണ്. പറകില് ജന്മമെടുക്കുന്നവര്ക്ക് വീട്
പഴയതായിക്കൊണ്ടിരിക്കില്ലേ. ഞാന് ഇദ്ദേഹത്തോടായാണ് പറയുന്നത്. ഇദ്ദേഹത്തെ പ്രതി
നിങ്ങള്ക്കും ഉറപ്പാണ്. നിങ്ങള്ക്കും മനസ്സിലാക്കാന് സാധിക്കും മമ്മയും ബാബയും
84 ജന്മം എടുക്കുന്നുണ്ട്. കുമാരകാ(പ്രകാശ് മണി ദാദിജി), ജനക്(ജാനകി ദാദിജി),
ഇങ്ങനെയുള്ള മഹാരഥികള് ആരെല്ലാമുണ്ടോ അവരും 84 ജന്മങ്ങളെടുക്കുന്നുണ്ട്. ആരാണോ
സേവനം ചെയ്യാത്തത് അവര് തീര്ച്ചയായും കുറച്ച് ജന്മങ്ങള്ക്ക് ശേഷമായിരിക്കും
വരുന്നത്. ഞങ്ങള് തോറ്റു പോകും, അവസാനം വരും എന്ന് മനസ്സിലാക്കുന്നു. സ്ക്കൂളില്
ഓടി ലക്ഷ്യത്തില് സ്പര്ശിച്ച് തിരിച്ച് വരാറുണ്ടല്ലോ. എല്ലാവരും
ഏകരസമായിരിക്കുകയില്ല. മത്സരത്തില് കാല് ഇഞ്ചിന്റെ പോലും വ്യത്യാസം വന്നാലും
മുന്തൂക്കം ലഭിക്കുന്നു, ഇതും അശ്വ മത്സരമാണ്. അശ്വമെന്ന് കുതിരയെയാണ് പറയുന്നത്.
രഥത്തെയും കുതിരയെന്ന് പറയുന്നു. ബാക്കി ദക്ഷ പ്രജാപതി യജ്ഞം രചിച്ചതായും അതില്
കുതിരയെ ഹോമിച്ചതായും കാണിക്കുന്നുണ്ട് ഈ കാര്യങ്ങളൊന്നും തന്നെയില്ല.
ദക്ഷപ്രജാപതിയുമില്ല, യാതൊരു യജ്ഞവും രചിക്കുന്നുമില്ല. ഭക്തിമാര്ഗ്ഗത്തിലെ
പുസ്തകങ്ങളില് എത്രയധികം കെട്ടുകഥകളാണ്. അതിന്റെ പേര് തന്നെ കഥയെന്നാണ്. അനേകം
കഥകള് കേട്ടിട്ടുണ്ട്. നിങ്ങള് ഇത് പഠിക്കുകയാണ്. പഠിപ്പിനെ കഥയെന്ന് പറയില്ല.
സ്ക്കൂളില് പഠിക്കുന്നുണ്ട്, ലക്ഷ്യമുണ്ട്. നമുക്ക് ഈ പഠിപ്പിലൂടെ ഈ ജോലി
ലഭിക്കും. എന്തെങ്കിലുമെല്ലാം ലഭിക്കുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ദേഹീ
അഭിമാനിയായി മാറണം. ഇതിലാണ് പരിശ്രമം. ബാബയെ ഓര്മ്മിക്കുന്നതിലൂടെ മാത്രമേ
വികര്മ്മം വിനാശമാകൂ. വിശേഷിച്ചും ഓര്മ്മിക്കണം, ഞാന് ശിവബബാബയുടെ കുട്ടിയാണല്ലോ
പിന്നെന്തിനാണ് ഓര്മ്മിക്കുന്നത് അങ്ങനെയല്ല. സ്വയം വിദ്യാര്ത്ഥിയാണെന്ന്
മനസ്സിലാക്കി ഓര്മ്മിക്കണം. നമ്മള് ആത്മാക്കളെ ശിവബാബ
പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ഇതും മറന്നു പോകുന്നു. ഈ സൃഷ്ടിയുടെ ആദി, മധ്യ,
അന്ത്യത്തിന്റെ രഹസ്യം കേള്പ്പിച്ചു തരുന്ന ഒരേയൊരു ടീച്ചറാണ് ശിവബാബ, ഇതു പോലും
ഓര്മ്മിയിലിരിക്കുന്നില്ല. ഓരോ കുട്ടികളും തന്റെ ഹൃദയത്തോട് ചോദിക്കണം എത്ര സമയം
ബാബയുടെ ഓര്മ്മ നില നില്ക്കുന്നുണ്ട്? കൂടുതല് സമയവും ബാഹര്മുഖതയിലേയ്ക്കാണ്
പോകുന്നത്. മുഖ്യമായത് ഈ ഓര്മ്മ തന്നെയാണ്. ഈ ഭാരതത്തിലെ യോഗത്തിന് വളരെയധികം
മഹിമയുണ്ട്. എന്നാല് യോഗം പഠിപ്പിക്കുന്നതാരാണ് - ഇതാര്ക്കും അറിയുകയില്ല.
ഗീതയില് കൃഷ്ണന്റെ പേരാണ് വെച്ചിരിക്കുന്നത്. ഇപ്പോള് കൃഷ്ണനെ
ഓര്മ്മിക്കുന്നതിലൂടെ ഒരു പാപം പോലും നശിക്കുകയില്ല കാരണം കൃഷ്ണന് ശരീരധാരിയാണ്.
5 തത്വങ്ങളാല് ഉണ്ടാക്കപ്പെട്ടതാണ്. കൃഷ്ണനെ ഓര്മ്മിക്കുകയാണെങ്കില് മണ്ണിനെ
ഓര്മ്മിക്കുന്നത് പോലെയാണ്, 5 തത്വങ്ങളെ ഓര്മ്മിക്കലാണ്. ശിവബാബയാണെങ്കില്
അശരീരിയാണ് അതുകൊണ്ടാണ് പറയുന്നത് അശരീരിയാകൂ, പിതാവായ എന്നെ ഓര്മ്മിക്കൂ.
പറയുന്നുമുണ്ട് - അല്ലയോ പതിത പാവനാ, പതിതപാവനന് ഒരാളല്ലേ. യുക്തിയോടുകൂടി
ചോദിക്കണം- ഗീതയുടെ ഭഗവാന് ആരാണ്? രചയിതാവായ ഭഗവാന് ഒന്നു മാത്രമാണ്. അഥവാ
മനുഷ്യന് സ്വയം ഭഗവാനാണെങ്കില് നിങ്ങളെല്ലാവരും എന്റെ കുട്ടികളാണെന്ന് ഒരിക്കലും
പറയുകയില്ല. ഒന്നുകില് പറയും തതത്വം അല്ലെങ്കില് പറയും ഈശ്വരന് സര്വ്യാപിയാണ്.
ഞങ്ങളും ഭഗവാനാണ്, നിങ്ങളും ഭഗവാനാണ്, എവിടെ നോക്കിയാലും നീ തന്നെ നീയാണ്.
കല്ലിലും നീ തന്നെ, ഇങ്ങനെ പറയും. നിങ്ങള് എന്റെ മക്കളാണ്, ഇങ്ങനെ പറയാന്
സാധിക്കില്ല. അപ്പോള് ഇത് ബാബ തന്നെയാണ് പറയുന്നത് - അല്ലയോ എന്റെ ഓമനകളായ
ആത്മീയ കുട്ടികളേ. ഇങ്ങനെ വേറെ ഒരാള്ക്കും പറയാന് സാധിക്കില്ല. അഥവാ
മുസല്മാന്മാരെ ആരെങ്കിലും എന്റെ ഓമന മക്കളേ എന്ന് പറയുകയാണെങ്കില് അടി കൊള്ളും.
ഒരേയൊരു പാരലൗകിക പിതാവിന് മാത്രമേ ഇങ്ങനെ പറയാന് സാധിക്കൂ. മറ്റൊരാള്ക്കും
സൃഷ്ടിയുടെ ആദി, മധ്യ, അന്ത്യത്തിന്റെ ജ്ഞാനം നല്കാന് സാധിക്കില്ല. നിരാകാരനായ
ബാബയ്ക്കല്ലാതെ 84 പടിയുടെ രഹസ്യം വേറാര്ക്കും മനസ്സിലാക്കി തരാന് സാധിക്കില്ല.
യഥാര്ത്ഥ പേര് തന്നെ ശിവന് എന്നാണ്. മനുഷ്യരാണെങ്കില് അനേകം പേരുകള്
നല്കിയിരിക്കുന്നു. അനേക ഭാഷകളാണ്. അതിനാല് അവരവരുടെ ഭാഷകളില് പേര്
വെച്ചിരിക്കുന്നു. എങ്ങനെയാണോ ബോംബെയില് ബബൂല്നാഥനെന്ന് പറയുന്നത്, എന്നാല്
അതിന്റെ അര്ത്ഥമൊന്നും അറിയില്ല. മുള്ളുകളെ പൂക്കളാക്കി മാറ്റുന്നുവെന്ന്
നിങ്ങള് മനസ്സിലാക്കി. ഭാരതത്തില് ശിവബാബയ്ക്ക് ആയിരക്കണക്കിന് പേരുകളുണ്ട്,
അര്ത്ഥം ഒന്നും അറിയില്ല. ബാബ കുട്ടികള്ക്കാണ് മനസ്സിലാക്കി തരുന്നത്. അതില്
തന്നെ ബാബ അമ്മമാരെ കൂടുതല് മുമ്പില് വെച്ചിരിക്കുന്നു. ഇന്ന് സ്ത്രീകള്ക്ക്
മഹത്വമുണ്ട് എന്തുകൊണ്ടെന്നാല് ബാബ വന്നിരിക്കുകയാണല്ലോ. ബാബ മാതാക്കള്ക്ക്
ഉയര്ന്ന മഹിമ നല്കുന്നു. നിങ്ങള് ശിവശക്തി സേനയാണ്, ശിവബാബയെ അറിയുന്നതും
നിങ്ങള് തന്നെയാണ്. സത്യം ഒന്നുമാത്രമാണ്. പാടാറുമുണ്ട് സത്യത്തിന്റെ തോണി
ആടുകയും ഉലയുകയും ചെയ്യും, മുങ്ങുകയില്ല. അതിനാല് നിങ്ങള് സത്യമാണ്, പുതിയ
ലോകത്തിന്റെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുകയാണ്. ബാക്കി അസത്യമായ തോണിയെല്ലാം
നശിച്ചു പോകും. നിങ്ങളാരും ഇവിടെ രാജ്യം ഭരിക്കുന്നവരല്ല. അടുത്ത ജന്മത്തില്
നിങ്ങള് പോയി രാജ്യം ഭരിക്കും. ഇത് വളരെ ഗുപ്തമായ കാര്യങ്ങളാണ് അത് നിങ്ങള്ക്ക്
മാത്രമേ അറിയുകയുള്ളൂ. ഈ ബാബയെ ലഭിക്കുന്നത് വരെ ഒന്നും തന്നെ
അറിയുമായിരുന്നില്ല. ഇപ്പോള് അറിയുന്നു.
യുദ്ധമൈതാനത്തില് കുട്ടികളെ നിര്ത്തുന്ന യുധിഷ്ഠിരനാണിത്. ഇദ്ദേഹം നോണ് വയലന്സ്,
അഹിംസകനാണ്. കൊല്ലുന്നതിനെ മനുഷ്യര് അഹിംസയെന്ന് മനസ്സിലാക്കുന്നു. ബാബ പറയുന്നു
ആദ്യത്തെ മുഖ്യമായ ഹിംസയാണ് കാമം അതുകൊണ്ടാണ് കാമം മഹാശത്രുവാണെന്ന് പറയുന്നത്,
ഇതില് വിജയം നേടണം. കാമ വികാരത്തിന്റെ കാര്യമാണ് മുഖ്യമായത്, പതിതം അര്ത്ഥം
വികാരി. പതിതമാകുന്നവരെ തന്നെയാണ് വികാരിയെന്ന് പറയുന്നത്, അവര്
വികാരത്തിലേയ്ക്ക് പോകുന്നു. ക്രോധിക്കുന്നവരെ വികാരിയാണെന്ന് പറയുകയില്ല.
ക്രോധിയെ ക്രോധിയെന്നും, ലോഭിയെ ലോഭിയെന്നും പറയുന്നു. ദേവതകളെ നിര്വികാരിയെന്ന്
പറയുന്നു. ദേവതകള് നിര്ലോഭിയും നിര്മോഹിയും നിര്വികാരിയുമാണ്. അവര് ഒരിക്കലും
വികാരത്തിലേയ്ക്ക് പോകില്ല. നിങ്ങളോട് പറയുന്നു വികാരമില്ലാതെ കുട്ടികളെങ്ങനെ
ഉണ്ടാകും? അവരെ നിര്വികാരിയെന്ന് അംഗീകരിക്കുന്നുണ്ടല്ലോ. അത് തന്നെയാണ്
നിര്വികാരി ലോകം. ദ്വാപര കലിയുഗം വികാരി ലോകമാണ്. സ്വയം വികാരിയെന്നും ദേവതകളെ
നിര്വികാരിയെന്നും പറയാറുണ്ടല്ലോ. നമ്മളും വികാരികളായിരുന്നുവെന്ന്
നിങ്ങള്ക്കറിയാം. ഇപ്പോള് ഇവരെ പോലെ നിര്വികാരിയായി മാറികൊണ്ടിരിക്കുകയാണ്. ഈ
ലക്ഷ്മീ നാരായണനും ഓര്മ്മയുടെ ബലത്തിലൂടെയാണ് ഈ പദവി നേടിയത് വീണ്ടും
നേടികൊണ്ടിരിക്കുന്നു. നമ്മളും ദേവീ ദേവതയായിരുന്നു, നമ്മള് കല്പം മുമ്പ് ഇതേ
രാജ്യം നേടിയിരുന്നു, അത് നഷ്ടപ്പെടുത്തി, വീണ്ടും നേടിക്കൊണ്ടിരിക്കുന്നു. ഇതേ
ചിന്ത ബുദ്ധിയിലുണ്ടെങ്കില് സന്തോഷമുണ്ടാകും. എന്നാല് മായ ഈ സ്മൃതി
വിസ്മരിപ്പിക്കുന്നു. നിങ്ങള്ക്ക് സ്ഥായിയായ ഓര്മ്മയില് ഇരിക്കാന്
സാധ്യമല്ലെന്ന് ബാബ മനസ്സിലാക്കുന്നു. നിങ്ങള് കുട്ടികള് ദൃഢതയോടെ ബാബയെ
ഓര്മ്മിച്ചുകൊണ്ടിരിക്കുകയാണെങ്കില് പെട്ടെന്ന് കര്മ്മാതീത അവസ്ഥയിലേയ്ക്ക്
പോവുകയും ആത്മാവ് തിരിച്ച് പോവുകയും ചെയ്യും എന്നല്ല. ആദ്യ നമ്പറില് ഇദ്ദേഹമാണ്
പോകുന്നത്. പിന്നീടാണ് ശിവബാബയുടെ ഘോഷയാത്ര. വിവാഹ സമയത്ത് അമ്മമാര് മണ്കലത്തില്
ജ്യോതി തെളിയിച്ച് കൊണ്ടുപോകാറുണ്ടല്ലോ, ഇതാണ് അടയാളം. ശിവബാബയാകുന്ന
പ്രിയതമനാണെങ്കില് സദാ തിളങ്ങുന്ന ജ്യോതിയാണ്. ബാക്കി നമ്മുടെ ജ്യോതി തെളിയുന്നു.
ഇവിടെയുള്ള കാര്യം പിന്നീട് ഭക്തിമാര്ഗ്ഗത്തിലേക്ക് കൊണ്ടുപോകുന്നു. നിങ്ങള്
യോഗബലത്തിലൂടെ തന്റെ ജ്യോതി തെളിക്കുന്നു. യോഗത്തിലൂടെ നിങ്ങള് പവിത്രമായി
മാറുന്നു. ജ്ഞാനത്തിലൂടെ ധനം ലഭിക്കുന്നു. പഠനത്തെ വരുമാന മാര്ഗം എന്ന്
പറയുമല്ലോ. യോഗബലത്തിലൂടെ നിങ്ങള് ഭാരതത്തെ മാത്രമല്ല മുഴുവന് വിശ്വത്തെയും
പവിത്രമാക്കി മാറ്റുന്നു. ഇതില് കന്യകകള്ക്ക് വളരെ നല്ല സഹായിയായി മാറാന്
സാധിക്കും. സേവനം ചെയ്ത് ഉയര്ന്ന പദവി നേടണം. ജീവിതം വജ്ര സമാനമാക്കി മാറ്റണം,
നിസ്സാരമല്ല. മാതാ-പിതാവിനെ പിന്തുടരൂ എന്ന് പറയാറുണ്ട്. അച്ഛനെയും അമ്മയെയും
അനന്യ സഹോദരന്മാരെയും സഹോദരിമാരെയും കാണൂ.
നിങ്ങള്ക്ക് രണ്ട് അച്ഛനാണെന്ന് നിങ്ങള് കുട്ടികള്ക്ക് പ്രദര്ശനികളിലും മറ്റും
മനസ്സിലാക്കി കൊടുക്കാന് സാധിക്കും - ലൗകികവും പാരലൗകികവും. ഇതില് ഉയര്ന്നതാരാണ്?
തീര്ച്ചയായും പരിധിയില്ലാത്ത ബാബ തന്നെയാണല്ലോ. അദ്ദേഹത്തിലൂടെയാണ് സമ്പത്ത്
നേടുക. ഇപ്പോള് സമ്പത്ത് നല്കികൊണ്ടിരിക്കുകയാണ്, വിശ്വത്തിന്റെ അധികാരിയാക്കി
മാറ്റികൊണ്ടിരിക്കുകയാണ്. ഭഗവാനു വാച - നിങ്ങള്ക്ക് രാജയോഗം പഠിപ്പിക്കുന്നു
പിന്നീട് നിങ്ങള് അടുത്ത ജന്മത്തില് വിശ്വത്തിന്റെ അധികാരിയായി മാറും. ബാബ
കല്പ-കല്പം ഭാരതത്തില് വന്ന് ഭാരതത്തെ വളരെ സമ്പന്നമാക്കി മാറ്റുന്നു. നിങ്ങള്
ഈ പഠിപ്പിലൂടെ വിശ്വത്തിന്റെ അധികാരിയായി മാറുന്നു. ആ പഠിപ്പിലൂടെ എന്ത് ലഭിക്കും?
ഇവിടെയാണെങ്കില് നിങ്ങള് 21 ജന്മത്തേയ്ക്ക് വജ്ര തുല്യമായി മാറുന്നു. ആ
പഠിപ്പുമായി രാവിന്റെയും പകലിന്റെയും വ്യത്യാസമുണ്ട്. ഇവിടെയാണെങ്കില് അച്ഛനും
ടീച്ചറും ഗുരുവും ഒന്നു തന്നെയാണ്. അതുകൊണ്ട് അച്ഛന്റെ സമ്പത്തും ടീച്ചറുടെ
സമ്പത്തും ഗുരുവിന്റെ സമ്പത്തും എല്ലാം നല്കുന്നു. ദേഹസഹിതം എല്ലാം മറക്കണമെന്ന്
ബാബയിപ്പോള് പറയുന്നു. താങ്കള് മരിച്ചാല് ലോകവും മരിച്ചു. ബാബയുടെ
ദത്തെടുക്കപ്പെട്ട കുട്ടികളായി മാറി, ബാക്കി ആരെയാണ് ഓര്മ്മിക്കേണ്ടത്.
മറ്റുള്ളവരെ കണ്ടിട്ടും കാണരുത്. പാര്ട്ടഭിനയിക്കുന്നുണ്ട് എന്നാല്
ബുദ്ധിയിലുണ്ട് - ഇപ്പോള് നമുക്ക് വീട്ടിലേയ്ക്ക് പോകണം പിന്നീട് ഇവിടെ വന്ന്
പാര്ട്ടഭിനയിക്കണം. ഇത് ബുദ്ധിയിലുണ്ടെങ്കിലും വളരെയധികം സന്തോഷമുണ്ടായിരിക്കും.
കുട്ടികള്ക്ക് ദേഹബോധത്തെ ഉപേക്ഷിക്കണം. ഈ പഴയ വസ്തു ഇവിടെ ഉപേക്ഷിക്കണം,
ഇപ്പോള് തിരിച്ച് പോകണം. നാടകം പൂര്ത്തിയായിരിക്കുകയാണ്. പഴയ സൃഷ്ടിക്ക്
തീപിടിച്ചു കൊണ്ടിരിക്കുന്നു. അന്ധന്റെ സന്താനം അന്ധര് അജ്ഞാന നിദ്രയില്
ഉറങ്ങിക്കിടക്കുന്നു. മനുഷ്യര് വിചാരിക്കുന്നത് ഇത് ഉറങ്ങിക്കിടക്കുന്ന മനുഷ്യനെ
കാണിച്ചിരിക്കുകയാണ് എന്നാണ്. എന്നാല് ഇത് അജ്ഞാന നിദ്രയുടെ കാര്യമാണ്, ഇതില്
നിന്ന് നിങ്ങള് ഉണര്ത്തണം. ജ്ഞാനം അര്ത്ഥം പകല് സത്യയുഗമാണ്, അജ്ഞാനം അര്ത്ഥം
രാത്രി കലിയുഗമാണ്. ഇത് വളരെ മനസ്സിലാക്കേണ്ട കാര്യമാണ്. കന്യക വിവാഹം
കഴിക്കുകയാണെങ്കില് അച്ഛന്റെയും അമ്മയുടെയും, അമ്മായി അമ്മയുടെയും അമ്മായി
അച്ഛന്റെയുമെല്ലാം ഓര്മ്മ വരും. അവരെ മറക്കേണ്ടി വരും. ഇങ്ങനെയുള്ള
ദമ്പതിമാരുമുണ്ട്, അവര് സന്യാസിമാര്ക്ക് കാണിച്ചുകൊടുക്കുന്നു- ഞങ്ങള്
ദമ്പതിയായി മാറി ഒരിക്കലും വികാരത്തിലേയ്ക്ക് പോവുകയില്ല. ജ്ഞാനത്തിന്റെ വാള്
ഇടയിലുണ്ട്. ബാബയുടെ ആജ്ഞയാണ് - പവിത്രമായിരിക്കണം. രമേഷ് - ഉഷയെ നോക്കൂ,
ഒരിക്കല് പോലും പതിതമായില്ല, ഈ ഭയമുണ്ട് അഥവാ ഞങ്ങള് പതിതമായി മാറുകയാണെങ്കില്
21 ജന്മത്തിന്റെ രാജ്യഭാഗ്യം നഷ്ടമാകും. ശിക്ഷ ലഭിക്കുകയും ചെയ്യും. ഇങ്ങനെ
ചിലര് തോല്ക്കുന്നുമുണ്ട്. ഗന്ധര്വ്വ വിവാഹമെന്ന പേരില്ലേ.
പവിത്രമായിരിക്കുന്നതിലൂടെ ഉയര്ന്ന പദവി ലഭിക്കുമെന്ന് നിങ്ങള്ക്കറിയാം. ഒരു
ജന്മത്തേയ്ക്ക് പവിത്രമായി മാറണം. യോഗബലത്തിലൂടെ കര്മ്മേന്ദ്രിയങ്ങളുടെ മേല്
നിയന്ത്രണം വന്നു ചേരുന്നു. യോഗബലത്തിലൂടെ നിങ്ങള് മുഴുവന് ലോകത്തെയും
പവിത്രമാക്കി മാറ്റുന്നു. നിങ്ങള് ഇത്രയും കുറച്ച് കുട്ടികള് യോഗബലത്തിലൂടെ ഈ
മുഴുവന് പര്വ്വതത്തെയും ഉയര്ത്തിമാറ്റി സ്വര്ണ്ണത്തിന്റെ പര്വ്വതം സ്ഥാപന
ചെയ്യുന്നു. മനുഷ്യര് അല്പം പോലും മനസ്സിലാക്കുന്നില്ല, അവരാണെങ്കില് ഗോവര്ദ്ധന
പര്വ്വതത്തിന് പുറകെ ചുറ്റിക്കറങ്ങി കൊണ്ടിരിക്കുകയാണ്. ഇവിടെയാണെങ്കില് ബാബ
തന്നെ വന്ന് മുഴുവന് ലോകത്തെയും ഗോള്ഡന് ഏജാക്കി മാറ്റുന്നു. ഹിമാലയം
സ്വര്ണ്ണത്തിന്റെതാകും എന്നൊന്നുമില്ല. അവിടെയാണെങ്കില്(സത്യയുഗം)
സ്വര്ണ്ണത്തിന്റെ ഖനികള് നിറഞ്ഞിരിക്കും. 5 തത്വങ്ങള് സതോപ്രധാനമാണ്, ഫലങ്ങളും
നല്ലത് നല്കുന്നു. സതോപ്രധാന തത്വങ്ങളാല് ഈ ശരീരവും സതോപ്രധാനമാകുന്നു.
അവിടുത്തെ പഴങ്ങളും വളരെയധികം സ്വാദിഷ്ടമാണ്. പേര് തന്നെ സ്വര്ഗ്ഗമെന്നാണ്.
അതിനാല് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കുന്നതിലൂടെ മാത്രമേ
വികാരം ഇല്ലാതാകൂ. ദേഹാഭിമാനം വരുന്നതിലൂടെ വികാരത്തിന്റെ ചേഷ്ടയുണ്ടാകുന്നു.
യോഗി ഒരിക്കലും വികാരത്തിലേയ്ക്ക് പോവുകയില്ല. ജ്ഞാനബലമെല്ലാമുണ്ട്, എന്നാല്
യോഗിയല്ലായെങ്കില് വീണ് പോകും. ചോദിക്കാറുണ്ട് - പുരുഷാര്ത്ഥമാണോ പ്രാപ്തിയാണോ
വലുത്? പുരുഷാര്ത്ഥമാണ് വലുതെന്ന് അപ്പോള് പറയുന്നു. അതുപോലെ ഇതിലും പറയും
യോഗമാണ് വലുത്. യോഗത്തിലൂടെ മാത്രമേ പതിതത്തില് നിന്ന് പാവനമായി മാറുകയുള്ളൂ.
ഇപ്പോള് നിങ്ങള് കുട്ടികള് പറയും ഞങ്ങള് പരിധിയില്ലാത്ത ബാബയില് നിന്ന് പഠിക്കും.
മനുഷ്യനില് നിന്ന് പഠിക്കുന്നതിലൂടെ എന്താണ് ലഭിക്കുക? മാസത്തില് എന്ത്
ശേഖരണമുണ്ടാകും? ഇവിടെ നിങ്ങള് ഓരോ ഓരോ രത്നം ധാരണ ചെയ്യുന്നു. ഇത്
ലക്ഷക്കണക്കിന് രൂപയുടെയാണ്. അവിടെ പൈസ എണ്ണേണ്ടതില്ല. അളവറ്റ ധനമുണ്ടാകുന്നു.
എല്ലാവര്ക്കും അവരവരുടെ കൃഷികള് മുതലായവ ഉണ്ടായിരിക്കും. ഇപ്പോള് ബാബ പറയുന്നു
ഞാന് നിങ്ങളെ രാജയോഗം പഠിപ്പിക്കുന്നു. ഇതാണ് ലക്ഷ്യം. പുരുഷാര്ത്ഥം ചെയ്ത്
ഉയര്ന്നതായി മാറണം. രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ഈ ലക്ഷ്മീ നാരായണന്
പ്രാപ്തി നേടിയതെങ്ങനെയാണ്, ഇവരുടെ പ്രാപ്തി അറിയുകയാണെങ്കില് ബാക്കി എന്താണ്
വേണ്ടത്. ഇപ്പോള് നിങ്ങള്ക്കറിയാം കല്പത്തില് 5000 വര്ഷങ്ങള്ക്ക് ശേഷമാണ് ബാബ
വരുന്നത്, വന്ന് ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റുന്നു. അതുകൊണ്ട് കുട്ടികള്ക്ക്
സേവനം ചെയ്യുന്നതിനുള്ള ഉത്സാഹമുണ്ടായിരിക്കണം. എപ്പോള് വരെ ആര്ക്കും വഴി
പറഞ്ഞുകൊടുക്കുന്നില്ലയോ, ഭക്ഷണം കഴിക്കുകയില്ല- ഇത്രയും ഉന്മേഷവും
ഉത്സാഹവുമുണ്ടെങ്കില് ഉയര്ന്ന പദവി നേടാന് സാധിക്കും. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരികെ ലഭിച്ച മധുര-മധുരമായ കുട്ടികള്ക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഈശ്വരീയ
സേവനം ചെയ്ത് തന്റെ ജീവിതം 21 ജന്മത്തേയ്ക്ക് വജ്ര സമാനമാക്കി മാറ്റണം.
മാതാവിനെയും പിതാവിനെയും അനന്യ സഹോദരന്മാരെയും സഹോദരിമാരെയും മാത്രം ഫോളോ
ചെയ്യണം.
2) കര്മ്മാതീത അവസ്ഥ
പ്രാപ്തമാക്കുന്നതിന് വേണ്ടി ദേഹസഹിതം എല്ലാത്തിനെയും മറക്കണം. തന്റെ ഓര്മ്മ
ഉറച്ചതും സ്ഥായിയുമാക്കണം. ദേവതകളെ പോലെ നിര്ലോഭി, നിര്മോഹി, നിര്വികാരിയാകണം.
വരദാനം :-
പിടയുന്ന
ആത്മാക്കള്ക്ക് ഒരു സെക്കന്റില് ഗതി-സദ്ഗതി കൊടുക്കുന്ന മാസ്റ്റര് ദാതാവായി
ഭവിക്കട്ടെ.
സ്ഥൂലമായ കാലാവസ്ഥ
പ്രതീക്ഷിച്ച് ആര്ക്കും ബുദ്ധിമുട്ടില്ലാതിരിക്കാനും സമയം നഷ്ടപ്പെടാതിരിക്കാനും
സേവാധാരികളെയും സാധന സാമഗ്രികളും തയ്യാറാക്കി വെക്കാറുള്ളത് പോലെ ഇപ്പോള്
സര്വ്വ ആത്മാക്കളുടെയും ഗതി-സദ്ഗതി ചെയ്യുന്നതിന്റെ അന്തിമ സീസണ്
വരാനിരിക്കുകയാണ്, പിടയുന്ന ആത്മാക്കളെ ക്യൂവില് നിര്ത്തി കഷ്ടപ്പെടുത്തരുത്,
വന്നുകൊണ്ടും എടുത്ത് കൊണ്ടുപോയ് ക്കൊണ്ടുമിരിക്കണം. ഇതിനായി സദാ
തയ്യാറായിരിക്കണം. പുരുഷാര്ത്ഥി ജീവിതത്തില് കഴിയുന്നതിലുപരി ഇപ്പോള് ദാതാവിന്റെ
സ്ഥിതിയിലിരിക്കൂ. ഓരോ സങ്കല്പ്പത്തിലും ഓരോ സെക്കന്റിലും മാസ്റ്റര് ദാതാവായി
മാറി ചെയ്തുകൊണ്ടേ പോകൂ.
സ്ലോഗന് :-
യജമാനനെ(ഹജൂര്) ബുദ്ധിയില് വെക്കൂ എങ്കില് സര്വ്വ പ്രാപ്തികളും ശരി യജമാനെ(ജീ
ഹജൂര്) എന്ന് പറയും.
അവ്യക്ത സൂചനകള്-
ഏകാന്തപ്രിയരാകൂ ഏകതയും ഏകാഗ്രതയും സ്വായത്തമാക്കൂ.
ഏകതയോടൊപ്പം
ഏകാന്തപ്രിയരാകണം. ഏകാന്തപ്രിയര് അവരാണ് ആരുടെയാണോ ബുദ്ധിയോഗം അനേകവശങ്ങളില്
നിന്ന് മുറിഞ്ഞ് ഒന്നില് മാത്രം പ്രിയമായിരിക്കുന്നത്. ഒന്നില് പ്രിയമുള്ളത്
കാരണം ഒന്നിന്റെ മാത്രം ഓര്മ്മയില് ഇരിക്കാന് സാധിക്കുന്നു. ഏകാന്തപ്രിയര്
എന്നാല് ഒന്നല്ലാതെ രണ്ടാമതാരുമില്ല. സര്വ്വ സംബന്ധങ്ങളും സര്വ്വ രസങ്ങളും
ഒന്നില് നിന്നെടുക്കുന്നവര്ക്ക് തന്നെയാണ് ഏകാന്തപ്രിയരാകാന് സാധിക്കുക.