മധുരമായ കുട്ടികളേ-
പ്രീതവും വിപരീതവും, ഇവ പ്രവൃത്തി മാര്ഗ്ഗത്തിലെ വാക്കുകളാണ്, ഇപ്പോള് നിങ്ങളുടെ
പ്രീതി ഒരു ബാബയോടായിരിക്കുന്നു, നിങ്ങള് കുട്ടികള് നിരന്തരം ബാബയുടെ
ഓര്മ്മയിലാണ് ഇരിക്കുന്നത്.
ചോദ്യം :-
ഓര്മ്മയുടെ യാത്രയ്ക്ക് വേറെ എന്തുപേര് നല്കും?
ഉത്തരം :-
ഓര്മ്മയുടെ
യാത്ര പ്രീതിയുടെ യാത്രയാണ്. വിപരീത ബുദ്ധിയുള്ളവരില് നിന്നും നാമ രൂപങ്ങളില്
കുടുങ്ങിയതിന്റെ ദുര്ഗന്ധം വരും. അവരുടെ ബുദ്ധി തമോപ്രധാനമായി മാറുന്നു.
ആര്ക്കാണോ ഒരേയൊരു ബാബയോട് പ്രീതിയുള്ളത് അവര് ജ്ഞാനം ദാനം ചെയ്തുകൊണ്ടിരിക്കും.
ഒരു ദേഹധാരിയിലും അവര്ക്ക് പ്രീതിയുണ്ടാകില്ല.
ഗീതം :-
ഈ സമയം
പോയിക്കൊണ്ടിരിക്കുകയാണ്...............
ഓംശാന്തി.
അച്ഛന് കുട്ടികള്ക്ക് മനസ്സിലാക്കിത്തരികയാണ്. ഇപ്പോള് ഇതിനെ ഓര്മ്മയുടെ യാത്ര
എന്നും പറയും പ്രീതിയുടെ യാത്ര എന്നും പറയാം. മനുഷ്യരാണെങ്കില് ആ യാത്രകളാണ്
ചെയ്യുന്നത്. ഇത് രചനകളുടെ അടുത്തേയ്ക്ക് യാത്ര പോകലാണ്, ഭിന്ന ഭിന്ന
രചനകളുണ്ടല്ലോ. രചയിതാവിനെ ആര്ക്കും അറിയുകയില്ല. ഇപ്പോള് നിങ്ങള്ക്ക്
രചയിതാവായ ബാബയെ അറിയാം, ആ ബാബയുടെ ഓര്മ്മയില് നിങ്ങള് ഒരിയ്ക്കലും
നിന്നുപോകരുത്. നിങ്ങള്ക്ക് ലഭിച്ചിരിക്കുന്നത് ഓര്മ്മയുടെ യാത്രയാണ്. ഇതിനെ
ഓര്മ്മയുടെ യാത്ര അഥവാ പ്രീതിയുടെ യാത്ര എന്നു പറയുന്നു. ആര്ക്കാണോ കൂടുതല്
പ്രീതിയുള്ളത് അവര് വളരെ നന്നായി യാത്ര ചെയ്യും. എത്രത്തോളം സ്നേഹത്തോടെ യാത്ര
ചെയ്യുന്നുവോ അതിനനുസരിച്ച് പവിത്രമായും മാറും. ശിവഭഗവാന്റെ വാക്കുകളല്ലേ.
വിനാശകാലത്ത് വിപരീത ബുദ്ധിയും പിന്നെ വിനാശകാലത്ത് പ്രീതബുദ്ധിയും. നിങ്ങള്
കുട്ടികള്ക്ക് അറിയാം ഇപ്പോള് വിനാശകാലമാണ്. ഇത് അതേ ഗീതാ കാണ്ഡം
നടന്നുകൊണ്ടിരിക്കുകയാണ്. ബാബ ശ്രീകൃഷ്ണന്റെ ഗീതയും ത്രിമൂര്ത്തി ശിവഭഗവാന്റെ
ഗീതയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിത്തന്നിട്ടുണ്ട്! ഇപ്പോള് ഗീതയുടെ
ഭഗവാന് ആരാണ്? പരമപിതാ ശിവഭഗവാന്റെ വാക്കുകളാണ്. വെറും ശിവന് എന്ന വാക്കുമാത്രം
എഴുതരുത് എന്തുകൊണ്ടെന്നാല് ശിവന് എന്ന പേര് ഒരുപാടുപേര്ക്കുണ്ട് അതിനാല്
പരമപിതാ പരമാത്മാവ് എന്ന് എഴുതുമ്പോള് വളരെ ഉയര്ന്നതാകും. സ്വയം പരമപിതാവാണ്
എന്ന് ആര്ക്കും പറയാന് പറ്റില്ല. സന്യാസിമാര് ശിവോഹം എന്ന് പറയാറുണ്ട്, അവര്ക്ക്
ബാബയെ ഓര്മ്മിക്കാന് പോലും കഴിയില്ല. ബാബയെ അറിയുകയേയില്ല. ബാബയോട് പ്രീതിയില്ല.
പ്രീതിയും വിപരീത ബുദ്ധിയും ഇത് പ്രവൃത്തി മാര്ഗ്ഗത്തിനുവേണ്ടിയുള്ളതാണ്. ചില
കുട്ടികള് അച്ഛനോട് പ്രീതബുദ്ധിയുള്ളവരായിരിക്കും, എന്നാല് ചിലരുടേത് വിപരീത
ബുദ്ധിയായിരിക്കും. നിങ്ങളിലും അതുപോലെയാണ്. ബാബയുടെ സേവനത്തില്
താല്പര്യമുള്ളവര് ബാബയോട് പ്രീതബുദ്ധിയുള്ളവരാണ്. ബാബയോടല്ലാതെ മറ്റാരോടും
പ്രീതിയുണ്ടാകില്ല. ശിവബാബയോട് പറയാറുണ്ട് ബാബാ ഞങ്ങള് അങ്ങയുടെ സഹായികളാണ്.
ബ്രഹ്മാവിന്റെ കാര്യമേയില്ല. ശിവബാബയോട് ഏതെല്ലാം ആത്മാക്കള്ക്ക് പ്രീതിയുണ്ടോ
അവര് തീര്ച്ചയായും സഹായിയാവും. ശിവബാബയോടൊപ്പം അവര് സേവനം ചെയ്തുകൊണ്ടിരിക്കും.
പ്രീതിയില്ലെങ്കില് വിപരീത ബുദ്ധിയായി മാറും, വിപരീത ബുദ്ധിയുള്ളവര് വിനാശമാകും.
ആര്ക്ക് ബാബയോട് പ്രീതിയുണ്ടോ അവര് സഹായിയും ആവും. എത്രത്തോളം പ്രീതിയുണ്ടോ
അത്രത്തോളം സഹായിയാവും. ഓര്മ്മിക്കുന്നേയില്ലെങ്കില് പ്രീതിയില്ല. പിന്നീട്
ദേഹധാരികളോട് പ്രീതിയുണ്ടാകും. മനുഷ്യര് പരസ്പരം ഓര്മ്മയ്ക്കായി സാധനങ്ങള്
നല്കാറില്ലേ. അത് തീര്ച്ചയായും ഓര്മ്മ വരും.
ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ബാബ അവിനാശിയായ ജ്ഞാനരത്നങ്ങള് സമ്മാനമായി
നല്കുന്നു, ഇതിലൂടെ നിങ്ങള് രാജധാനി പ്രാപ്തമാക്കുന്നു. അവിനാശിയായ
ജ്ഞാനരത്നങ്ങളുടെ ദാനം ചെയ്യുന്നുണ്ടെങ്കില് പ്രീതബുദ്ധിയാണ്. അറിയാം ബാബ
എല്ലാവരുടേയും മംഗളം ചെയ്യാന് വന്നിരിക്കുകയാണ്, നമുക്കും സഹായിയാവണം.
ഇങ്ങനെയുള്ള പ്രീതബുദ്ധികള് വിജയിയാവും. ആരാണോ ഓര്മ്മിക്കുക പോലും ചെയ്യാത്തത്
അവര് പ്രീതബുദ്ധിയല്ല. ബാബയോട് പ്രീതിയുണ്ടെങ്കില്, ഓര്മ്മിക്കുകയാണെങ്കില്
വികര്മ്മം വിനാശമാകും മാത്രമല്ല മറ്റുള്ളവര്ക്കും മംഗളത്തിനുള്ള വഴി
പറഞ്ഞുകൊടുക്കും. നിങ്ങള് ബ്രാഹ്മണകുട്ടികളിലും പ്രീതബുദ്ധിയുടെയും വിപരീത
ബുദ്ധിയുടെയും ഉദാഹരണമുണ്ട്. ബാബയെ കൂടുതല് ഓര്മ്മിക്കുന്നവര്
പ്രീതബുദ്ധിയുള്ളവരാണ്. ബാബ പറയുന്നു എന്നെ നിരന്തരം ഓര്മ്മിക്കു, എന്റെ
സഹായിയായി മാറൂ. രചനയ്ക്ക് ഒരേയൊരു രചയിതാവായ ബാബയുടെ ഓര്മ്മയാണ് വേണ്ടത്. ഒരു
രചനയേയും ഓര്മ്മിക്കേണ്ടതില്ല. ലോകത്തില് ആര്ക്കും രചയിതാവിനെ അറിയില്ല,
ഓര്മ്മിക്കുന്നില്ല. സന്യാസിമാര് പോലും ബ്രഹ്മത്തെയാണ് ഓര്മ്മിക്കുന്നത്, അതും
രചനയാണ്. എല്ലാവരുടേയും രചയിതാവ് ഒരേയൊരാളാണ്. ബാക്കി എന്തെല്ലാം വസ്തുക്കള് ഈ
കണ്ണുകള്കൊണ്ട് കാണുന്നുവോ അതെല്ലാം രചനയാണ്. കാണാന് കഴിയാത്തത് രചയിതാവായ
ബാബയെയാണ്. ബ്രഹ്മാ, വിഷ്ണു, ശങ്കരനുപോലും ചിത്രമുണ്ട്. അവരും രചനകളാണ്. ബാബ
നിര്മ്മിക്കാന് പറഞ്ഞ ചിത്രത്തില് മുകളില് പരമപിതാ പരമാത്മാവ് ത്രിമൂര്ത്തി
ശിവഭഗവാനുവാചാ എന്ന് എഴുതണം. ആരെങ്കിലും സ്വയം ഭഗവാനാണെന്ന് പറഞ്ഞാലും സ്വയം
പരമപിതാവാണ് എന്ന് പറയാന് പറ്റില്ല. നിങ്ങളുടെ ബുദ്ധിയോഗം ശിവബാബയുമായാണ്,
അല്ലാതെ ശരീരവുമായല്ല. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് സ്വയം അശരീരിയായ
ആത്മാവാണ് എന്ന് മനസ്സിലാക്കി അച്ഛനായ എന്നെ ഓര്മ്മിക്കു. പ്രീതിയുടേയും
വിപരീതത്തിന്റേയും ആധാരം സേവനമാണ്. കൂടുതല് പ്രീതിയുണ്ടെങ്കില് സേവനവും കൂടുതല്
ചെയ്യും, അപ്പോഴാണ് വിജയി എന്നു പറയുക. തീര്ച്ചയായും എല്ലാവരുടേയും വിനാശം
ഉണ്ടാകും, പക്ഷേ ഇത് പ്രത്യേകമായും പ്രീതിയുടേയും വിപരീത ബുദ്ധിയുടേയും
കാര്യമാണ്. രചയിതാവായ ബാബ ഒന്നേയുള്ളു, അവരെത്തന്നെയാണ് ശിവപരമാത്മായെ നമ: എന്നു
പറയുന്നത്. ശിവജയന്തിയും ആഘോഷിക്കുന്നുണ്ട്. ശങ്കരന്റെ ജയന്തി എന്ന് എവിടെയും
കേട്ടിട്ടില്ല. പ്രജാപിതാ ബ്രഹ്മാവിന്റേയും പേര് പ്രസിദ്ധമാണ്, വിഷ്ണുവിന്റെ
ജയന്തി ആഘോഷിക്കുന്നില്ല, കൃഷ്ണന്റെത് ആഘോഷിക്കുന്നുണ്ട്. ഇതുപോലും ആര്ക്കും
അറിയില്ല- കൃഷ്ണനും വിഷ്ണുവും തമ്മില് എന്താണ് വ്യത്യാസം? മനുഷ്യരുടേത്
വിനാശകാലത്തെ വിപരീത ബുദ്ധിയാണ്. അതിനാല് നിങ്ങളിലും പ്രീതബുദ്ധിയും വിപരീത
ബുദ്ധിയും ഇല്ലേ. ബാബ പറയുന്നു നിങ്ങളുടെ ഈ ആത്മീയ ജോലി വളരെ നല്ലതാണ്. രാവിലേയും
വൈകുന്നേരവും ഈ ആത്മീയ സേവനത്തില് മുഴുകണം. വൈകുന്നേരത്തെ 6 മുതല് 7
മണിവരെയുള്ള സമയം നല്ലതാണ് എന്ന് പറയാറുണ്ട്. സത്സംഗവും രാവിലെയും
വൈകുന്നേരവുമാണ് ഉണ്ടാവുക. രാത്രിയില് വായുമണ്ഢലം മോശമായിരിക്കും. രാത്രിയില്
ആത്മാവ് സ്വയം ശാന്തിയിലേയ്ക്ക് പോകും അതിനെയാണ് ഉറക്കം എന്ന് പറയുന്നത്.
പിന്നീട് രാവിലെ ഉണരുന്നു. അതിരാവിലെ രാമനെ ഓര്മ്മിച്ച് മനസ്സ് ശുദ്ധമാക്കൂ
എന്ന് പറയാറുണ്ട്. ഇപ്പോള് ബാബ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നു അച്ഛനായ
എന്നെ ഓര്മ്മിക്കൂ. ശിവബാബ എപ്പോഴാണോ ശരീരത്തിലേയ്ക്ക് പ്രവേശിക്കുന്നത് അപ്പോഴേ
എന്നെ ഓര്മ്മിക്കു എങ്കില് വികര്മ്മം വിനാശമാകും എന്ന് പറയാന് കഴിയൂ. നിങ്ങള്
കുട്ടികള്ക്ക് അറിയാം ഞാന് എത്രത്തോളം ബാബയെ ഓര്മ്മിക്കുന്നുണ്ട് ബാബയുടെ
ആത്മീയ സേവനം ചെയ്യുന്നുണ്ട് എന്ന്. എല്ലാവര്ക്കും ഈ പരിചയം തന്നെ നല്കണം- സ്വയം
ആത്മാവാണെന്ന് മനസ്സിലാക്കി അച്ഛനെ ഓര്മ്മിക്കു എങ്കില് നിങ്ങള് തമോപ്രധാനത്തില്
നിന്നും സതോപ്രധാനമായി മാറും. അഴുക്ക് ഇളകും. പ്രീതബുദ്ധിയിലും ശതമാനമുണ്ട്.
ബാബയോട് പ്രീതിയില്ലെങ്കില് തീര്ച്ചയായും തന്റെ ദേഹത്തോട് പ്രീതിയുണ്ട്
അല്ലെങ്കില് മിത്ര സംബന്ധികളില് പ്രീതിയുണ്ട്. ബാബയോട് പ്രീതിയുണ്ടെങ്കില്
സേവനത്തില് മുഴുകും. ബാബയോട് പ്രീതിയില്ലെങ്കില് സേവനത്തില് മുഴുകില്ല.
ആര്ക്കെങ്കിലും അല്ലാഹുവിന്റേയും സമ്പത്തിന്റേയും രഹസ്യം
മനസ്സിലാക്കിക്കൊടുക്കുക എന്നത് വളരെ സഹജമാണ്. അല്ലയോ ഭഗവാനേ, അല്ലയോ പരമാത്മാവേ
എന്നുപറഞ്ഞ് ഓര്മ്മിക്കുന്നു പക്ഷേ അവരെ തീര്ത്തും അറിയുന്നില്ല. ബാബ
മനസ്സിലാക്കിത്തന്നിട്ടുണ്ട് ഓരോ ചിത്രങ്ങളുടേയും മുകളില് ത്രിമൂര്ത്തീ
ശിവഭഗവാനുവാചാ എന്ന് തീര്ച്ചയായും എഴുതണം എങ്കില് ആര്ക്കും ഒന്നും പറയാന്
പറ്റില്ല. ഇപ്പോള് നിങ്ങള് കുട്ടികളുടെ തൈ നടീല് നടക്കുകയാണ്. എല്ലാവര്ക്കും വഴി
പറഞ്ഞുകൊടുക്കു എങ്കില് ബാബയുടെ അടുത്ത് വന്ന് സമ്പത്ത് എടുക്കും. ബാബയെ
അറിയുകയേയില്ല അതിനാല് പ്രീതബുദ്ധിയും ഇല്ല. പാപം വര്ദ്ധിച്ച് വര്ദ്ധിച്ച്
പൂര്ണ്ണമായും തമോപ്രധാനമായി മാറിയിരിക്കുന്നു. ആരാണോ ഒരുപാട് ഓര്മ്മിക്കുന്നത്
അവര്ക്ക് ബാബയോട് പ്രീതിയുണ്ടാകും. അവരുടെ ബുദ്ധിയാണ് സ്വര്ണ്ണിമയുഗത്തിലേതാവുക.
അഥവാ മറ്റുഭാഗങ്ങളിലേയ്ക്ക് ബുദ്ധി അലഞ്ഞുകൊണ്ടിരുന്നാല്
തമോപ്രധാനമായിത്തന്നെയിരിക്കും. മുന്നില് ഇരിക്കുന്നുണ്ടാകും എങ്കിലും
പ്രീതബുദ്ധി എന്നു പറയില്ല കാരണം ഓര്മ്മിക്കുന്നേയില്ല. പ്രീതബുദ്ധിയുടെ അടയാളം
ഓര്മ്മയാണ്. അവര് ധാരണ ചെയ്യും മറ്റുള്ളവരിലും ദയ കാണിക്കും അതായത് ബാബയെ
ഓര്മ്മിക്കു എങ്കില് നിങ്ങള് പാവനമായി മാറും. ഇത് ആര്ക്കെങ്കിലും
മനസ്സിലാക്കിക്കൊടുക്കുക വളരെ സഹജമാണ്. ബാബ സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തീ പദവി
കുട്ടികള്ക്കുതന്നെയാണ് നല്കുന്നത്. തീര്ച്ചയായും ശിവബാബ വന്നിരുന്നു അതിനാലല്ലേ
ശിവജയന്തി ആഘോഷിക്കുന്നത്. കൃഷ്ണനും രാമനും എല്ലാവരും വന്നുപോയവരാണ് അതിനാലാണ്
ആഘോഷിക്കുന്നത്. ശിവബാബയേയും ഓര്മ്മിക്കുന്നു എന്തുകൊണ്ടെന്നാല് ബാബ വന്ന്
കുട്ടികള്ക്ക് വിശ്വരാജ്യ അധികാരം നല്കുന്നു, പുതിയ ആര്ക്കും ഇത് മനസ്സിലാക്കാന്
പറ്റില്ല. ഭഗവാന് വന്ന് എങ്ങനെ സമ്പത്ത് തരും, തീര്ത്തും കല്ലുബുദ്ധികളാണ്.
ഓര്മ്മിക്കുന്നതിനുള്ള ബുദ്ധിയില്ല. ബാബ സ്വയം പറയുന്നു നിങ്ങള് അരകല്പത്തിലെ
പ്രിയതമകളാണ്. ഞാന് ഇപ്പോള് വന്നിരിക്കുന്നു. ഭക്തിമാര്ഗ്ഗത്തില് നിങ്ങള് എത്ര
ബുദ്ധിമുട്ടുകള് അനുഭവിച്ചു. പക്ഷേ ആര്ക്കും ഭഗവാനെ ലഭിച്ചില്ല. ഇപ്പോള് നിങ്ങള്
കുട്ടികള് മനസ്സിലാക്കുന്നുണ്ട് ബാബ ഭാരതത്തില് തന്നെയാണ് വന്നത് പിന്നെ മുക്തി-
ജീവന്മുക്തിയുടെ വഴിയും പറഞ്ഞുതന്നിരുന്നു. കൃഷ്ണന് ഈ വഴി പറഞ്ഞുതരുന്നില്ല.
ഭഗവാനുമായി എങ്ങനെ പ്രീതി വെയ്ക്കണം എന്നത് ബാബ വന്ന് ഭാരതവാസികളെയാണ്
പഠിപ്പിക്കുന്നത്. വരുന്നതും ഭാരതത്തിലാണ്. ശിവജയന്തി ആഘോഷിക്കുന്നുണ്ട്.
നിങ്ങള് കുട്ടികള്ക്ക് അറിയാം ഉയര്ന്നതിലും ഉയര്ന്നത് ഭഗവാനാണ്, അവരുടെ പേര്
ശിവന് എന്നാണ് അതിനാല് നിങ്ങള് ശിവജയന്തി വജ്രസമാനമാണ് എന്ന് എഴുതുന്നു, ബാക്കി
എല്ലാവരുടേയും ജയന്തി കക്കയ്ക്കുസമാനമാണ്. ഇങ്ങനെ എഴുതിയാല് എല്ലാവരും വഴക്കിടും
അതിനാല് ഓരോ ചിത്രത്തിനും മുകളില് ശിവഭഗവാനുവാചാ എന്ന് എഴുതണം എങ്കില് നിങ്ങള്
സുരക്ഷിതരായിരിക്കും. ചില കുട്ടികള് പൂര്ണ്ണമായി മനസ്സിലാക്കില്ല അതിനാല്
പിണങ്ങുന്നു. മായയുടെ ഗ്രഹപ്പിഴ ആദ്യമാദ്യം ബുദ്ധിയിലാണ് അടിക്കുന്നത്.
ബാബയുമായുള്ള ബുദ്ധിയോഗം തന്നെ പൊട്ടിക്കുന്നു, ഇതിലൂടെ പൂര്ണ്ണമായും മുകളില്
നിന്ന് താഴേ പതിക്കുന്നു. ദേഹധാരികളില് ബുദ്ധി കുടുങ്ങിയാല് ബാബയോട് വിപരീത
ബുദ്ധിയാകുന്നു. നിങ്ങള്ക്ക് പ്രീതി വെയ്ക്കേണ്ടത് ഒരേയൊരു വിചിത്രനും
വിദേഹിയുമായ ബാബയോടാണ്. ദേഹധാരികളില് പ്രീതി വെയ്ക്കുന്നത്
നഷ്ടമുണ്ടാക്കിവെയ്ക്കും. ബുദ്ധി മുകളില് നിന്നും മുറിഞ്ഞാല് പൂര്ണ്ണമായും
താഴേയ്ക്ക് പതിക്കും. തീര്ച്ചയായും ഇത് അനാദിയായ ഉണ്ടായതും
ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയാണ് എങ്കില് മനസ്സിലാക്കിക്കൊടുക്കുന്നതല്ലേ ശരി.
വിപരീത ബുദ്ധികളില് നിന്നും നാമരൂപങ്ങളില് കുടുങ്ങിയതിന്റെ ദുര്ഗന്ധം
വമിക്കുന്നു. ഇല്ലെങ്കില് സേവനത്തിനായി തയ്യാറായിരിക്കും. ബാബ ഇന്നലെയും നന്നായി
മനസ്സിലാക്കിത്തന്നു- മുഖ്യമായ കാര്യം ഗീതയുടെ ഭഗവാന് ആരാണ് എന്നതാണ്. ഇതിലാണ്
നിങ്ങളുടെ വിജയം ഉണ്ടാകേണ്ടത്. നിങ്ങള് ചോദിക്കുന്നു ഗീതയുടെ ഭഗവാന് കൃഷ്ണനാണോ
അതോ ശിവനാണോ? സുഖം നല്കുന്നത് ആരാണ്? സുഖം നല്കുന്നത് ശിവഭഗവാനാണ് എങ്കില്
വോട്ട് ശിവബാബക്ക് കൊടുക്കണം. ബാബയ്ക്കാണ് മഹിമയുള്ളത്. ഇപ്പോള് വോട്ട് നല്കൂ
ഗീതയുടെ ഭഗവാന് ആരാണ്? ശിവഭഗവാന് വോട്ട് നല്കുന്നവരെ പ്രീതബുദ്ധി എന്നു പറയും.
ഇത് വളരെ വലിയ ഇലക്ഷനാണ്. മുഴുവന് ദിവസവും വിചാരസാഗര മഥനം ചെയ്യുന്നവരുടെ
ബുദ്ധിയില് ഈ കാര്യങ്ങളെല്ലാം വരും.
ചില കുട്ടികള് മുന്നോട്ട് പോകവേ പിണങ്ങുന്നു. ഇപ്പോള് നോക്കുമ്പോള്
പ്രീതിയുണ്ടാകും, പിന്നെ നോക്കുമ്പോള് പ്രീതി മുറിഞ്ഞിട്ടുണ്ടാകും, പിണങ്ങുന്നു.
എന്തെങ്കിലും കാര്യത്തിന് പിണങ്ങിയാല് പിന്നെ ഓര്മ്മിക്കുന്നേയില്ല. കത്തും
എഴുതുന്നില്ല. പ്രീതിയില്ലെന്ന് അര്ത്ഥം. അതിനാല് ബാബയും 6-8 മാസം കത്ത്
എഴുതില്ല. ബാബ കാലന്റേയും കാലന് കൂടിയല്ലേ! മാത്രമല്ല ധര്മ്മരാജനുമാണ്. ബാബയെ
ഓര്മ്മിക്കുന്നതിനുള്ള സമയമില്ലെങ്കില് പിന്നെ നിങ്ങള് എന്ത് പദവി നേടും. പദവി
നഷ്ടമാകും. ആരംഭത്തില് ബാബ വളരെ യുക്തിപൂര്വ്വമാണ് പദവി പറഞ്ഞു തന്നിരുന്നത്.
ഇപ്പോള് അങ്ങിനെയൊന്നും തന്നെയില്ല. ഇപ്പോള് വീണ്ടും മാലയുണ്ടാകണം.
സര്വ്വീസബിളായ കുട്ടികളുടെ മഹിമ ബാബപോലും പാടും. ആരാണോ സ്വയം ചക്രവര്ത്തിയായി
മാറുന്നത് അവര് തന്റെ തരത്തിലുള്ളവരും ആവട്ടെ എന്നു പറയും. ഇവരും എന്നെപ്പോലെ
രാജ്യം ഭരിക്കണം. രാജാവിനെ അന്ന ദാതാവ്, മാതാപിതാവ് എന്ന് പറയാറുണ്ട്. ഇപ്പോള്
മാതാവ് ജഗദംബയാണ്, അവരിലൂടെ നിങ്ങള്ക്ക് അളവില്ലാത്ത സുഖം ലഭിക്കുന്നു.
നിങ്ങള്ക്ക് പുരുഷാര്ത്ഥത്തിലൂടെ ഉയര്ന്ന പദവി നേടണം. ദിനംപ്രതിദിനം നിങ്ങള്
കുട്ടികള്ക്ക് മനസ്സിലായിക്കൊണ്ടിരിക്കും- ആര് ആരെല്ലാം എന്തെല്ലാമായി മാറും?
സേവനം ചെയ്യുകയാണെങ്കില് ബാബയും അവരെ ഓര്മ്മിക്കും. സേവനം
ചെയ്യുന്നേയില്ലെങ്കില് ബാബ എന്തിന് അവരെ ഓര്മ്മിക്കണം! ആരാണോ പ്രീതബുദ്ധികളായ
കുട്ടികള് അവരെയാണ് ബാബ ഓര്മ്മിക്കുന്നത്.
ഇതും ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്- ആരെങ്കിലും നല്കിയ വസ്ത്രം അണിഞ്ഞാല്
അവരുടെ ഓര്മ്മ വരും. ബാബയുടെ ഭണ്ഢാരത്തില് നിന്നും എടുത്താല് ശിവബാബയുടെ
ഓര്മ്മവരും. ബാബ സ്വയം അനുഭവം പറഞ്ഞുതരികയാണ്. ഓര്മ്മ തീര്ച്ചയായും വരും അതിനാല്
ആരെങ്കിലും നല്കിയ വസ്തു സൂക്ഷിക്കരുത്. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഒരേയൊരു
വിദേഹിയും വിചിത്രനുമായ ബാബയോട് ഹൃദയത്തില് നിന്നുള്ള സത്യമായ പ്രീതി വെയ്ക്കണം.
മായയുടെ ഗ്രഹപ്പിഴ ഒരിയ്ക്കലും ബുദ്ധിയുമായി യുദ്ധം ചെയ്യാനനുവദിക്കരുത്- ഇതില്
സദാ ശ്രദ്ധവേണം.
2) ഒരിയ്ക്കലും ബാബയോട്
പിണങ്ങരുത്. സര്വ്വീസബിളായി മാറി തന്റെ ഭാവിയെ ശ്രേഷ്ഠമാക്കി മാറ്റണം. ആരെങ്കിലും
നല്കിയ വസ്തുക്കള് തന്റെ പക്കല് സൂക്ഷിക്കരുത്.
വരദാനം :-
ശുദ്ധിയുടെ
വിധിയിലൂടെ കോട്ടയെ ശക്തിപ്പെടുത്തുന്ന സദാ വിജയിയും നിര്വ്വിഘ്നരുമായി
ഭവിക്കട്ടെ.
ഈ കോട്ടയില് ഓരോ ആത്മാവും
സദാ വിജയിയും നിര്വ്വിഘ്നരുമായി മാറട്ടെ, ഇതിന് വേണ്ടി പ്രത്യേക സമയത്ത് നാല്
ഭാഗത്തും ഒരുമിച്ച് യോഗം ചെയ്യുന്നതിന്റെ പ്രോഗ്രാം വെക്കൂ. പിന്നെ ആര്ക്കും
തന്നെ ഈ കമ്പിയെ മുറിക്കാന് സാധിക്കില്ല, എന്തുകൊണ്ടെന്നാല് എത്രയും സേവ
വര്ദ്ധിപ്പിക്കുന്നുവോ അത്രയും മായ തന്റേതാക്കുന്നതിനുള്ള പ്രയത്നവും ചെയ്യും.
അതിനാല് ഏതെങ്കിലും കാര്യം ആരംഭിക്കുന്നതിന് മുമ്പ് ശുദ്ധിയാക്കുന്നതിനുള്ള
വിധികള് സ്വീകരിക്കുന്നത് പോലെ കൂട്ടായ്മയോടെ താങ്കള് സര്വ്വശ്രേഷ്ഠാത്മാക്കളുടെ
ഒറ്റ ശുദ്ധസങ്കല്പമാണ്- വിജയി, ഇതാണ് ശുദ്ധിയുടെ വിധി- ഇതിലൂടെ കോട്ട
ശക്തിശാലിയായി മാറും.
സ്ലോഗന് :-
യുക്തിയുക്തവും യഥാര്ത്ഥവുമായ സേവനത്തിന്റെ പ്രത്യക്ഷഫലമാണ് സന്തുഷ്ടത.
അവ്യക്ത സൂചന:- സത്യതയും
സഭ്യതയുമാകുന്ന സംസ്കാരത്തെ സ്വായത്തമാക്കൂ.
ബ്രാഹ്മണജീവിതത്തില്
ഒന്നാമത്തെ സംസ്കാരമാണ് ڇസത്യതയും സഭ്യതയുംڈ. എങ്കില് ഓരോരുത്തരുടെയും മുഖത്തും
പെരുമാറ്റത്തിലും ഈ ബ്രാഹ്മണ സംസ്കാരം പ്രത്യക്ഷമാകണം. ഓരോ ബ്രാഹ്മണനും
പുഞ്ചിരിച്ചുകൊണ്ട് മറ്റുള്ളവരുമായി സമ്പര്ക്കത്തില് വരണം. ആര്
എങ്ങനെയുള്ളവരാകട്ടെ താങ്കള് താങ്കളുടെ ഈ സംസ്കാരം ഒരിക്കലും ഉപേക്ഷിക്കരുത്
എങ്കില് സഹജമായി പരമാത്മാ പ്രത്യക്ഷതക്ക് നിമിത്തമായി മാറും.