പരമാത്മാവിന്റെ
കൂട്ട്കെട്ടിന്റെ നിറത്തിന്റെയും കമ്പയിന്റ് സ്വരൂപത്തിന്റെയും യഥാർത്ഥ ഹോളി
ആഘോഷിക്കൂ.
ഇന്ന് ഹോളിയസ്റ്റായ ബാബ
തന്റെ ഹോളി കുട്ടികളോടൊപ്പം ഹോളി ആഘോഷിക്കാൻ വന്നിരിക്കുന്നു. എല്ലാ കുട്ടികളൂം
ഹോളി കുട്ടികളാണ്. നിങ്ങളെല്ലാവരും ഹോളി ആഘോഷിക്കുന്നതിനായി വന്നിരിക്കുകയാണ്.
ചിന്തിക്കുക ഹോളി ആത്മാക്കളായ നിങ്ങളുടെ മേൽ ഏത് നിറം പതിഞ്ഞപ്പോഴാണ് നിങ്ങൾ
ഹോളിയായത്! നിരവധി നിറങ്ങളുണ്ട്, പക്ഷെ നിങ്ങളുടെ മേൽ ഏത് നിറമാണ്
പതിഞ്ഞത്?നിങ്ങളെ ഹോളിയാക്കുന്ന ഏറ്റവും ശ്രേഷ്ഠമായ നിറം ഏതാണ്? ഏറ്റവും വലിയ
നിറം പരമാത്മാവിന്റെ കൂട്ടുകെട്ടിന്റെ നിറമാണ്. പരമാത്മ കൂട്ട്കെട്ടിന്റെ നിറം
പതിഞ്ഞതിലൂടെ സഹജമായി ഹോളിയായി മാറി, കാരണം പരമാത്മാവിന്റെ കൂട്ട്കെട്ടിന്റെ
നിറം അവിനാശിയായായ കൂട്ടുകെട്ടിന്റെ നിറമാണ്, മറ്റ് നിറങ്ങൾ കുറച്ചു സമയത്തേക്ക്
മാത്രമേ നിലനിൽക്കൂ. പക്ഷെ പരമാത്മ കൂട്ട്കെട്ടിന്റെ നിറം പതിഞ്ഞതിലൂടെ നിങ്ങൾ
സഹജമായി ഹോളി അതായത് പവിത്രമായി മാറി. ആത്മാവിന്റെ നിറം അപവിത്രതയിൽ നിന്നും
പവിത്രമായി മാറി, കാരണം നിങ്ങളെല്ലാവരും പരമാത്മാവിനെ നിങ്ങളുടെ കമ്പാനിയൻ ആക്കി
മാറ്റി,കൂട്ട്കാരനാക്കി അത്കൊണ്ട് നിങ്ങൾ കമ്പയിന്റ് ആയി മാറി. ഈ കമ്പയിന്റ്
സ്വരൂപം ഇഷ്ടമാണല്ലോ! കമ്പയിന്റ് സ്വരൂപത്തിനെ വേർപ്പെടുത്താൻ കഴിയില്ല. ഈ
അനുഭവം ഉണ്ടല്ലോ!സദാ കമ്പയിന്റായിരിക്കുന്നുണ്ടോ! ഒരിക്കലും ഒറ്റയ്ക്കല്ല. മായ
ഒറ്റപ്പെടുത്തി പഴയ സംസ്കാരങ്ങളെ ഇമെർജ് ആക്കുന്നു, പഴയ സംസ്കാരങ്ങൾ ഇമെർജ്
ആകുകയും ചെയ്യുന്നു, ശുദ്ധ സംസ്ക്കാരം മെർജ്ജായിപ്പോകുന്നു. പഴയ
സംസ്ക്കാരങ്ങളാണ് അശ്രദ്ധയും അലസതയും, ഇത് വ്യത്യസ്ത രൂപങ്ങളിൽ ഇമെർജ്ജ്ആകുമ്പോൾ
കമ്പയിന്റ് സ്വരൂപം വേർപിരിയുന്നു. അപ്പോൾ നിങ്ങൾ ഓരോരുത്തരും സദാ
കാമ്പയിന്റായിരിക്കുന്നോ അതോ ചിലപ്പോൾ ഒറ്റയ്ക്കായി പോകുന്നുണ്ടോ എന്ന് സ്വയം
പരിശോധിക്കണം? മായയുടെ അനേക രൂപങ്ങൾ മനസിലാക്കിയില്ലേ! മായ സമർത്ഥമായി തന്റെ
നിറം തേയ്ക്കുന്നു. വേർപ്പെടുത്തുക എന്നാൽ മായയുടെ നിറം പിടിപ്പിക്കുക എന്നാണ്.
ഈ അലസതയും അശ്രദ്ധയും വ്യത്യസ്ത രൂപങ്ങളിലാണ് വരുന്നത് മായ തന്റെ ഭാഗത്തേയ്ക്ക്
ആകർഷിക്കുന്നത് കാരണം കുട്ടികൾക്ക് അത് തിരിച്ചറിയാൻ കഴിയില്ല.ഈ അലസതയും
അശ്രദ്ധയും രാവണന്റെ ഖജനാവാണ്, ഇത് ബാബയുടെ ഖജനാവല്ല, വളരെ ലഹരിയോടെ രാവണന്റെ
ഖജനാവിനെ കുട്ടികൾ പറയുന്നു ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷെ എന്റെ സംസ്കാരമാണ്.
എന്റെ സംസ്ക്കാരമാണെന്നു പറയാൻ തുടങ്ങുന്നു. ഇത് പരമാത്മ ഖജനാവണോ, രാവണന്റെ
ഖജനാവാണോ? അതിനെ എന്റെ ഖജനാവാണെന്നു പറയുന്നത് ശരിയാണോ എന്ന് ചിന്തിക്കൂ.
എന്റേതാക്കുന്നത് മായയുടെ മിടുക്കാണ്. ബാബയുടെ ഖജനാവണോ അതോ, രാവണന്റെ ഖജനാവണോ
പ്രിയപ്പെട്ടത്? കുട്ടികൾ സ്വയം രക്ഷപ്പെടുന്നതിനായി സാധാരണ ഗതിയിൽ പറയും എന്റെ
സംസ്കാരമാണ്, ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു ചിന്തിച്ച് നോക്കൂ ഇത് എന്റെതാണോ!
രാവണന്റെ ഖജനാവ് സ്വന്തമാക്കുന്നതിലൂടെ ശുഭകരമായ സംസ്കാരങ്ങൾ ക്രമേണ
സമാപ്തമാകുന്നു. പരമാത്മ കൂട്ടുകെട്ടിന്റെ നിറം മങ്ങുകയും മായയുടെ നിറം ഇമെർജ്ജ്
ആകുകയും ചെയ്യുന്നു. അതിനാൽ മുന്നോട്ട് പോകുമ്പോൾ ഏത് നിറമാണ് പതിഞ്ഞിട്ടുള്ളത്
എന്ന് പരിശോധിക്കണം? ആളുകൾ ഹോളിയിൽ എന്താണ് ചെയ്യുന്നത്? ആദ്യം തിന്മ
കത്തിക്കുന്നു,പിന്നീട് നിറം തേയ്ക്കുന്നു,ആഘോഷിക്കുന്നു. അപ്പോൾ ബാപ്ദാദ
നിങ്ങളുടെ മേൽ കൂട്ട്കെട്ടിന്റെ നിറം തേക്കുന്നു, ഒപ്പം ജ്ഞാനത്തിന്റെ നിറം,
ശക്തികളുടെ നിറം,ഗുണങ്ങളുടെ നിറം ഇവയെല്ലാം തേയ്ക്കുന്നു.
അപ്പോൾ എല്ലാവരിലും
ആത്മീയ നിറം പടർന്നിരിക്കുലകയല്ലേ! പടർന്നിട്ടുണ്ടോ? കൈയ്യ് ഉയർത്തൂ. ആത്മീയ
നിറം പിടിപ്പിച്ചിട്ടുണ്ട്, അത് മാഞ്ഞുപോകില്ല, അല്ലെ? ആരുടെമേലാണോ ആത്മീയ നിറം
പടർന്നിട്ടുള്ളത്, അവിനാശി നിറം പതിഞ്ഞിട്ടുള്ളത്, അവരുടെ മേൽ മറ്റൊരു നിറവും
ഏൽക്കുകയില്ല. ഈ നിറം കൊണ്ട് എത്ര പവിത്രമായി മാറി? മുഴുവൻ കല്പത്തിലും നിങ്ങളെ
പോലെ ഹോളിയും പവിത്രവുമായി വേറെ ആരുമില്ല.നിങ്ങളുടെ പവിത്രത, പ്രഭുവിന്റെ
കൂട്ട്കെട്ടിന്റെ നിറം, പരമാത്മാവുമായ കമ്പയിന്റായിരിക്കുന്നതിന്റെ അനുഭവം
ഏറ്റവും വേറിട്ടതും പ്രീയപെട്ടതുമാണ്. വേറെ ആരെല്ലാം ഹോളിയും പവിത്രവുമാകുന്നോ
അവരുടെ ശരീരം പവിത്രമാകുന്നില്ല, ആത്മാവ് പവിത്രമാകുന്നു, പക്ഷെ നിങ്ങൾ ഹോളിയും
പവിത്രവുമാകുമ്പോൾ നിങ്ങളുടെ ശരീരവും ആത്മാവും രണ്ടും പവിത്രമാകുന്നു, പവിത്രതയെ
സുഖം ശാന്തി ആനന്ദത്തിന്റെയും മാതാവ് എന്ന് പറയുന്നു. എവിടെ പവിത്രത ഉണ്ടോ അവിടെ
സുഖവും ശാന്തിയും ഒപ്പം ഉണ്ടാകും, കാരണം അമ്മയുള്ളിടത്ത് കുട്ടികളും ഉണ്ട്. ബാബ
വന്നു നിങ്ങളെ വളരെ പവിത്രമാക്കുന്നു,നിങ്ങളുടെ ജഡ ചിത്രങ്ങളും വിധിപൂർവ്വമാണ്
പൂജിക്കപ്പെടുന്നത്. കലിയുഗത്തിലെ അവസാന ജന്മത്തിൽ പോലും നിങ്ങളുടെ ജഡ
ചിത്രങ്ങളെ എത്ര വിധി പൂർവ്വമാണ് പൂജിക്കുന്നതെന്ന് നിങ്ങൾ കാണുന്നു, ഇത്
പവിത്രതയുടെ വിശേഷതയാണ്. മഹാൻ ആത്മാക്കളും,ധർമ്മ ആത്മാക്കളും എത്ര
പവിത്രമായാലും,ആരുടേയും ക്ഷേത്രം നിർമ്മിക്കുന്നില്ല. ആരെയും ഇത്രയും
വിധിപൂർവ്വം പൂജിക്കുന്നില്ല അവസാന ജന്മത്തിലും നിങ്ങളുടെ ചിത്രങ്ങൾ ആശിർവാദം
നൽകിക്കൊണ്ടിരിക്കുന്നു. അൽപ സമയത്തേക്ക് സുഖത്തിന്റെയും ശാന്തിയുടെയും അനുഭവം
ചെയ്യിപ്പിക്കുന്നു. അപ്പോൾ നിങ്ങളുടെ ഹോളിയും ലോകത്തിലെ ഹോളിയും തമ്മിൽ എത്ര
വ്യത്യാസമുണ്ട്! നിങ്ങളും വിനോദത്തിനായി അല്പം ഹോളി ആഘോഷിക്കുന്നുണ്ടെങ്കിലും,
സത്യമായ ഹോളി പരമാത്മ കൂട്ട്കെട്ടിന്റെ കമ്പയിന്റ് സ്വരൂപത്തിന്റെ ഹോളിയാണ്
നിങ്ങൾ ആഘോഷിക്കുന്നത്. ആളുകൾ വ്യത്യസ്ത രീതികളിൽ ഹോളി ആഘോഷിക്കുന്നു. ഹോളി
എന്ന വാക്കിനും ഒരു രഹസ്യം ഉണ്ടെന്നു നിങ്ങൾക്കറിയാം, നിങ്ങൾ മാത്രമാണ്
ആഘോഷിക്കുന്നത്. ഹോളിയുടെ അർത്ഥമാണ് അത് കഴിഞ്ഞു, കഴിഞ്ഞുപോയത് കഴിഞ്ഞു. നിങ്ങൾ
എല്ലാവരും പഴയ ജീവിതം, പഴയ കാര്യങ്ങളും, പഴയ സംസ്കാരങ്ങളും, പഴയ വ്യർത്ഥ
സങ്കല്പങ്ങളും സമാപ്തമാക്കി.കഴിഞ്ഞത് ഉപേക്ഷിക്കുക അർഥം ഹോ ളി. ഇത് പോലെ
ചെയ്തിട്ടുണ്ടോ?ഇപ്പോഴും അബദ്ധത്തിൽ പഴയ സംസ്കാരങ്ങൾ വരുന്നുണ്ടോ? നമ്മുടെ ജന്മം
തന്നെ പുതിയതാണ്, നിങ്ങൾ എല്ലാവരും മർജ്ജീവ ആയില്ലേ! ആയോ?കൈകൾ ഉയർത്തൂ.ശരി.
പുതിയ ജന്മം ആയപ്പോൾ കഴിഞ്ഞകാലം എങ്ങനെ ഓർമ്മ വരും? പഴയത് പഴയതായി പോയി.കഴിഞ്ഞ
കാര്യങ്ങളും സങ്കല്പങ്ങളും സംസ്ക്കാരവും ഇമെർജ്ജ് ആയി വന്നാൽ എന്ത് പറയും? ഹോളി
ആഘോഷിച്ചോ? ഹോ ളി (സമാപ്തം) ആക്കിയില്ല. പരമാത്മാവിന്റെ കൂട്ടികെട്ടിന്റെ നിറം
ശരിയായി പതിഞ്ഞിട്ടില്ല. പരമാത്മാവിന്റെ കൂട്ടുകെട്ടിന്റെ നിറം പതിയുക എന്നാൽ
പഴയ ജന്മം മറക്കുക. മർജ്ജീവ ആയതിനാൽ പഴയ കാര്യങ്ങൾ മറക്കുക. ശരീരം ഉപേക്ഷിച്ച്
അടുത്തത് എടുക്കുമ്പോൾ പഴയ ജന്മം ഓർമ്മിക്കുന്നുണ്ടോ? നിങ്ങളെല്ലാവരും ഇപ്പോൾ
ബ്രാഹ്മണ ജന്മം എടുക്കുകയാണ്. അപ്പോൾ നിങ്ങൾ തെറ്റായി നിങ്ങളുടേതെന്ന്
വിളിക്കുന്ന പഴയ ജന്മത്തിലെ സംസ്കാരങ്ങൾ നിങ്ങളുടേത് ആണോ? ഇവ ബ്രാഹ്മണ
ജീവിതത്തിന്റെ സംസ്ക്കാരമാണോ? ചിലപ്പോൾ അലസത, ചിലപ്പോൾ രാജകീയ മടി, അലസതയ്ക്ക്
പല വ്യത്യസ്ത രൂപങ്ങൾ ഉണ്ട്.എപ്പോഴെങ്കിലും ഇതിനെകുറിച്ച് ക്ലാസ് എടുക്കണം.
എത്രപ്രകാരത്തിലെ ആലസ്യമാണ് ഉള്ളത്, ഏതൊക്കെ റോയൽ രൂപത്തിലാണ് വരുന്നത്!
ബ്രാഹ്മണ ജീവിതത്തിന്റെ
അർത്ഥമാണ് പുതിയ ജീവിതം,അതിൽ പഴയതൊന്നും നിലനിൽക്കില്ല. ഇന്ന് നിങ്ങൾ ഹോളി
ആഘോഷിക്കാൻ വന്നിരിക്കുകയാണ്, അല്ലെ. ഹോളി എന്നാൽ സമാപ്തമായി, ഇന്ന് ഹോളി
ആഘോഷിക്കുന്നതിന്റെ അർത്ഥമാണ് പഴയ സംസ്കാരങ്ങളുടെ ഹോളി കത്തിക്കുക. കത്തിച്ചതിനു
ശേഷം വേണം ആഘോഷിക്കാൻ. ഇപ്പോൾ നിങ്ങളുടെ ആഘോഷത്തിന്റെ സ്വരൂപമാണ്. കത്തിച്ചു
കഴിഞ്ഞു, ഇപ്പോൾ ആഘോഷിക്കണം.പ്രഭുവിന്റെ കൂട്ടികെട്ടിന്റെ നിറം ആസ്വദിക്കാൻ
പോകുന്നു. കമ്പയിന്റായിരിക്കുന്നതിന്റെ അനുഭവം ചെയ്യാൻ പോകുന്നവരാണ്,
എന്തുകൊണ്ട്? ഹോളിയാസ്റ്റായ ബാബ നിങ്ങളുടെ മേൽ ഹോളിയാകുന്നതിന്റെയും
പവിത്രമാകുന്നതിന്റെയും നിറം പിടിപ്പിച്ചു.
ഇന്ന് ഏത് ഹോളിയാണ്
ആഘോഷിക്കുന്നത്? ഇന്ന് മുതൽ പ്രത്യേകിച്ച് പഴയ സംസ്ക്കാരങ്ങളൊന്നും വരാൻ
അനുവദിക്കരുത്, ഈ ഹോളി ആഘോഷിക്കണം. ആഘോഷിക്കാൻ കഴിയുമോ അതോ ചിലപ്പോൾ അവ വരുമോ?
ഈ രാജകീയ വാക്ക് എനിക്ക് ചെയ്യാൻ ആഗ്രഹമില്ലായിരുന്നു, ആഗ്രഹമുണ്ടായിരുന്നു
പക്ഷെ എന്റെ സംസ്കാരങ്ങൾ ഉണ്ട്. ഈ വാക്ക് ഇന്ന് ദൃഢ സങ്കല്പത്തിന്റെ വിധിയിലൂടെ
സമാപ്തമാക്കൂ. അങ്ങനെയുള്ള ഹോളി എന്നെന്നേക്കുമായി ആഘോഷിക്കാൻ നിങ്ങൾക്ക്
ധൈര്യമുണ്ടോ? അതോ ചിലപ്പോഴൊക്കെ ആഘോഷിക്കുമോ?ഇന്ന് പഴയ സംസ്കാരങ്ങൾ സമാപ്തമായി,
ഇന്ന് മുതൽ കഴിഞ്ഞത് കഴിഞ്ഞു, പുതിയ ജന്മമാണ് പഴയ ജന്മം സമാപ്തമായി എന്ന്
ആരൊക്കെയാണ് മനസിലാക്കുന്നത്. അങ്ങനെ ധൈര്യം വയ്ക്കുന്ന നിങ്ങൾ ബാബയുടെ മധുരവും
പ്രീയപെട്ടതും വളരെ കാലത്തെ വേർപാടിന് ശേഷം തിരികെ കിട്ടിയ കുട്ടികളാണ്! ഈ
സങ്കൽപം അല്ല,പകരം ദൃഢ സങ്കൽപം ചെയ്യാനുള്ള ധൈര്യം ഉണ്ടോ? കൈകൾ ഉയർത്തുക. നോക്കൂ
എല്ലാവരും ധൈര്യം വച്ചിട്ടുണ്ട്. ചിലർ പിന്നിലാണെങ്കിലും,നിങ്ങൾ എല്ലാവരും
കൂട്ട്കാരാണല്ലോ. ദൃഢമായ കൂട്ടകാരാണ്. രണ്ടു കൈകളും ഉയർത്തൂ. എല്ലാവരുടെയും ഈ
ഫോട്ടോ എടുക്കുക. ശരി ഡബിൾ വിദേശികളും കൈകൾ ഉയർത്തുകയാണ്.
ഇന്ന് ബാപ്ദാദ നിങ്ങൾക്ക്
ഹോളി ആഘോഷിച്ചതിനു ദശലക്ഷക്കണക്കിന് ആശംസകൾ നൽകുകയാണ്. അബദ്ധത്തിൽ പോലും ഇനി
നിങ്ങളുടെ മുഖത്തിൽ നിന്ന് എന്റെ സംസ്ക്കാരം എന്ന വാക്ക് വരരുത്. എന്റെ
സംസ്കാരം,രാവണന്റെ സംസ്കാരങ്ങളെ എന്റെ സംസ്കാരം എന്ന് പറയുന്നത് അത്ഭുതകരമാണ്!
രാവണനെ ശത്രു എന്ന് വിളിക്കുന്നു, ശത്രുവിന്റെ ഖജനാവ് സ്വന്തമാക്കുന്നത്
അത്ഭുതമാണ്! നിങ്ങളും അത്ഭുതപെടുന്നില്ലേ, എന്താണ് ഈ പറയുന്നത്! അബദ്ധത്തിൽ
പറഞ്ഞു പോകുന്നു. പറയുകയും ചെയ്യുന്നു,ഉള്ളിൽ ഹൃദയം വേദനിക്കുകയും
ചെയ്യും,മനസിലാക്കുകയും ചെയ്യുന്നു, ബാബയോടു സംസാരിക്കുകയും ചെയ്യും,ക്ഷമ
ചോദിക്കുകയും ചെയ്യും. ബാബ നാളെ മുതൽ ചെയ്യില്ല, വീണ്ടും ചെയ്യുന്നു.ബാപ്ദാദ
ഇപ്പോൾ എന്ത് ചെയ്യണം? കണ്ടുകൊണ്ടിരിക്കണമോ? ഇപ്പോൾ ഈ വാക്കിന്റെ ഹോളി
കത്തിയ്ക്കണം. നോക്കൂ കത്തിയ്ക്കുന്നതിനെക്കുറിച്ച് വളരെ നല്ല ഒരു കാര്യം
പറയുന്നുണ്ട്, കോകി നൂലിൽ കെട്ടി പാചകം ചെയ്യുന്നു, പുറത്തെടുക്കുമ്പോൾ കോകി
പാകമാകുന്നു, പക്ഷെ നൂൽ കത്തുകയില്ല.നിങ്ങൾ പഠിച്ച ആദ്യ പാഠത്തിന്റെ
ഓർമ്മചിഹ്നമാണ്,ആത്മാവ് അവിനാശിയാണ് ശരീരം വിനാശിയാണ്.ബാപ്ദാദ കാണുന്നു ഈ
ഉത്സവങ്ങളും ശാസ്ത്രങ്ങളും സൃഷ്ടിച്ച കുട്ടികളുടെ അത്ഭുതവും നിസാരമല്ല. അവരും
ബാപ്ദാദയുടെ കുട്ടികളാണ് പക്ഷെ നിങ്ങൾ വളരെകാലത്തെ വേർപാടിന് ശേഷം തിരികെ
കിട്ടിയവരാണ്. അതിൽ മാവിൽ ഉപ്പിടുന്നത് പോലെയാണെങ്കിലും രസകരമായി
ഉണ്ടാക്കിയിരിക്കുന്നു. നിങ്ങൾ നോക്കൂ എല്ലാ ഉത്സവങ്ങളുടെയും ഓർമചിഹ്നം
ഉണ്ടാക്കിയിട്ടുണ്ടല്ലോ, പല സൂക്ഷമ കാര്യങ്ങൾക്കും ഭൗതീക രൂപം നൽകിയിട്ടുണ്ട്.
ഓർമ്മചിഹ്നം ഉണ്ടാക്കിയിട്ടുണ്ട്! ഭക്തിയിലും കുറവ് വരുത്തിയിട്ടില്ല, ദ്വാപര
കലിയുഗത്തിൽ ഓർമ്മയിൽ കുറച്ചു കാര്യങ്ങൾ ബാക്കി വച്ചിട്ടുണ്ട്, അത്യന്തം
വികാരികൾ ആകുന്നതിൽ നിന്നും രക്ഷിച്ചു.ബാപ്ദാദ ഈ വസ്തുക്കൾ, ഉത്സവങ്ങളും,
ശാസ്ത്രങ്ങളും ഉണ്ടാക്കുന്നവർക്ക് അവരുടെ ഫലം നൽകുന്നു. എന്നിട്ടും ഭക്തിയിൽ
കുറച്ചൊക്കെ ഓർമ്മിക്കുകയും കുറച്ച് നേരം വികാരങ്ങളിൽ നിന്ന് മുക്തരായിരിക്കുകയും
ചെയ്യുന്നു.
ഇന്ന് നിങ്ങൾ ഏത് ഹോളിയാണ്
ആഘോഷിച്ചത്? ഏത് ഹോളി ആഘോഷിച്ചു? ഹോ ലി (സമാപ്തം) എല്ലാവരും പറയൂ ഹോ ലി. ഇങ്ങനെ
ചെയ്യൂ (കൈയ്യുടെ ആംഗ്യം )ഹോ ലി. ഉറപ്പല്ലേ! ആഘോഷിച്ചോ? ആഘോഷിച്ചോ? ശരി. മായ
നാളെ വീണ്ടും വരും, കാരണം മായയും കേൾക്കുന്നുണ്ട് പക്ഷെ നിങ്ങൾ ഇങ്ങനെ
ചെയ്യരുത്.(നിങ്ങളുടെ അടുത്തേക്ക് വിളിക്കരുത്) രസകരമാണ്, അല്ലെ, ഇത് രസകരമാണ്.
അതിനാൽ സന്തോഷത്തോടെയിരിക്കുക.
ബാബയെ ഓർമ്മിക്കുക, ബാബ
നമ്മളിൽ എത്ര ആത്മീയ നിറങ്ങളാണ് വിതറുന്നത്, നിങ്ങൾ അതിലൂടെ ഹോളി ഹംസമായി മാറി.
ഹോളിഹംസം എന്നാൽ നിർണ്ണയ ശക്തിയുള്ള ഹോളി ഹംസങ്ങൾ. ഏത് കാര്യങ്ങൾ ചെയ്താലും, ഒരു
ഇരിപ്പിടം ഉറപ്പിയ്ക്കൂ,ആദ്യം ആ ഇരിപ്പിടത്തിൽ ഇരുന്നിട്ട് തീരുമാനം എടുക്കുക,
ആ ഇരിപ്പിടം അറിയാമല്ലോ,അതാണ് ത്രികാലദർശിയുടെ ഇരിപ്പിടം.ആദ്യം ത്രികാലദർശിയുടെ
ഇരിപ്പിടത്തിൽ ഇരുന്നിട്ട് മൂന്ന് കാലങ്ങളെയും നോക്കൂ, വർത്തമാനകാലം
മാത്രമല്ല,ആദി,മധ്യ,അന്ത്യം, മൂന്നു കാലങ്ങളെയും നോക്കൂ, മൂന്നു കാലങ്ങളിലും
നേട്ടമാണോ അതോ നഷ്ടമാണോ?ചില കുട്ടികൾ വളരെ കൗശലക്കാരാണ്. എന്ത് കൗശലമാണെന്നു
കേൾപ്പിക്കട്ടെ?എന്താണ് പറയുന്നത്?ഈ കാര്യം നടത്തണമായിരുന്നു, അതിനാൽ അത് ചെയ്തു.
ചെയ്യാൻ പാടില്ലായിരുന്നു എന്ന് എനിക്ക് അറിയാമായിരുന്നു, പക്ഷെ ചെയ്തു.
ചെയ്തുവെങ്കിൽ കർമ്മത്തിന്റെ ഫലം ലഭിക്കും! അതിനാൽ കൗശലം കാണിക്കരുത്, ബാബയെ
സന്തോഷിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. തെറ്റുകൾ ചെയ്യുമ്പോഴാണ് ബാബയോടു
ഇങ്ങനെയുള്ള കാര്യങ്ങൾ കേൾപ്പിക്കുന്നത് ബാബ അങ്ങ് ദയാ ഹൃദയനാണല്ലോ! അങ്ങ്
ക്ഷമയുടെ സാഗരം അല്ലെ! ബാബ ആരാണെന്നു ബാബയെയും ഓർമ്മിപ്പിക്കുന്നു. ബാബ
പറഞ്ഞിട്ടുണ്ടല്ലോ എന്നോട് പറഞ്ഞു സമാപ്തമാക്കൂ. എന്നാൽ മനസിലാക്കിയിട്ട്
കേൾപ്പിച്ച് സമാപ്തമാക്കൂ. ഒരു അക്ഷരം ദൃഢമാക്കൂ,കേൾപ്പിക്കുന്നുണ്ട് പക്ഷെ
ആദ്യം ദൃഢ സങ്കല്പത്തോടെ സ്വ പരിവർത്തനം ചെയ്തിട്ട് കേൾപ്പിക്കൂ.
സന്തോഷിപ്പിക്കുന്നുണ്ട്, താങ്കൾ പറഞ്ഞില്ലേ, ബാബയെയും ഓർമ്മിപ്പിയ്ക്കുന്നു
അങ്ങ് ഇത് പറഞ്ഞിരുന്നില്ലേ.വളരെ കൗശലം കാണിക്കുന്നു. ഇപ്പോൾ കൗശലം വേണ്ട,
ധൈര്യം വയ്ക്കണം. ചെയ്യണം, ചെയ്തേക്കാം, ചെയ്തേക്കാം എന്ന് പറയരുത്.
ബാപ്ദാദ മുഴുവൻ ദിവസത്തിലും
ചെയ്തേക്കാം എന്ന ഗാനം ധാരാളം കേൾക്കുന്നു. ചെയ്തേക്കാം, കാണിക്കാം, ആയിത്തീരാം,
പക്ഷെ എത്ര വേഗതയിൽ? ചെയ്യാം എന്ന് പറഞ്ഞിരിക്കുന്നവർ ബാബയുടെ കൂടെ പോകുമോ? ബാബ
എപ്പോഴും തയ്യാറാണ്, ചെയ്തേക്കാം എന്ന് പറയുന്നവർ എപ്പോഴും തയ്യാറല്ലല്ലോ. അപ്പോൾ
ബാബയോടൊപ്പം പോകുന്നതെങ്ങനെ? കണ്ടുകൊണ്ടിരിക്കും, ബാബയോടൊപ്പം പോകുന്നു.
ബാബയ്ക്ക് ഓരോ കുട്ടിയോടും ഓരോ കുട്ടിയോടും ദശലക്ഷം മടങ്ങു സ്നേഹമാണ്. തന്റെ
കുട്ടികൾ തന്നോടൊപ്പം പോകരുതെന്ന് ബാബ ആഗ്രഹിക്കുന്നില്ല.
വീട്ടിലേക്ക് പോകാനുള്ള
സമയം വരുമ്പോൾ വീട്ടിലേക്ക് പോകില്ലേ?കാരണം വീട്ടിൽ പോയതിനു ശേഷം
രാജ്യത്തിലേക്ക് വരണം. ഒപ്പം വീട്ടിലേക്ക് പോകുന്നില്ലെങ്കിൽ ബ്രഹ്മബാബയോടൊപ്പം
രാജ്യത്തിലേക്ക് വരില്ല, പിന്നാലെ വരും. നിങ്ങളുടെ വാഗ്ദാനം എന്താണ്? കൂടെ പോകും
എന്നാണോ അതോ വന്നുകൊള്ളാം.... ഇതിനും ചെയ്തേക്കാം ചെയ്തേക്കാം എന്ന്
ചേർക്കുമോ.എത്തിച്ചേരും, ബാബ തീർച്ചയായും എത്തും. ഈ ഭാഷ ഇപ്പോൾ സമാപ്തമാക്കൂ.
ശരി. ബാപ്ദാദ നാനാഭാഗത്തെയും കുട്ടികളെ കാണുന്നുണ്ട് പല സ്ഥലങ്ങളിലും സെന്ററുകളിൽ
ശാസ്ത്ര മാർഗ്ഗങ്ങളിലൂടെ ദൂരെയിരുന്നും ബാപ്ദാദയെ കാണുന്നുണ്ട്, നിങ്ങൾ ടോളി
കഴിക്കുമ്പോൾ അവരും ടോളി വിതരണം ചെയ്യുന്നു. ബാപ്ദാദ എല്ലാവരെയും കാണുന്നു
എങ്ങനെ അകലെയിരുന്നും സമീപത്താണെന്ന അനുഭവം ചെയ്യുന്നത്.എല്ലായിടത്തുമുള്ള
കുട്ടികളിൽ ആരാണോ ബാബയ്ക്ക് സാമാനം സമ്പന്നവും സമ്പൂർണ്ണവും ആകണമെന്ന സങ്കൽപം
ധാരണ ചെയ്ത് സമയാനുസൃതമായി ഈ സങ്കല്പത്തിന് ദൃഢതയുടെ ബലം
കൊടുത്തുകൊണ്ടിരിക്കുന്ന, എല്ലായിടത്തുമുള്ള ശുഭ സങ്കൽപം ധാരണ ചെയ്യുന്ന, ഒപ്പം
ബാബയുടെ ആശകൾ പൂർത്തിയാക്കുന്ന ആശാ നക്ഷത്രങ്ങൾക്ക്, കർമ്മതീതമാകണം, ആകണം, ആകണം....
എന്ന ദാദിയുടെ വാക്കുകളും, സദാ ചെയ്യേണ്ടതെന്തും ഇന്ന് ചെയ്യുക, നാളത്തേയ്ക്ക്
മാറ്റി വയ്ക്കരുത് എന്ന മമ്മയുടെ വാക്കുകളും,ഇപ്പോൾ വീട്ടിലേക്ക് പോകണം എന്ന
ദീദിയുടെ വാക്കുകളും സദാ കാതുകളിൽ മുഴങ്ങണം. എപ്പോഴും എനിക്ക് വീട്ടിലേക്ക്
പോകണം. ഈ ധ്വനി മുഴങ്ങണം കർമ്മാതീതമാകണം, ഇപ്പോൾ വീട്ടിലേക്ക് പോകണം. ഈ വാക്കുകൾ
ആവർത്തിച്ച് സ്മൃതിയിൽ കൊണ്ട് വരുന്ന സമർത്ഥരായ ആത്മാക്കൾക്ക് ബാപ്ദാദയുടെ ഹോളി
കുട്ടികൾക്ക് ഹോളിയുടെ ആശംസകൾ,ഒപ്പം എല്ലാവർക്കും ആദ്യം മധുബനിലെ ഗേവറിന് (ഒരു
മധുര പലഹാരം ) മുൻപായി വായ് തുറക്കൂ, ഗേവർ കഴിക്കൂ, കഴിച്ചുവോ, എല്ലാവർക്കും
ബാപ്ദാദയുടെയും അഡ്വാൻസ് പാർട്ടിയിലെയും സർവ്വ കുട്ടികൾക്കും ദശ ലക്ഷകണക്കിന്
സ്നേഹസ്മരണകളും ബാബയുടെ നമസ്തേയും.
വരദാനം :-
സർവ്വ
ആത്മാക്കളെയും പ്രതി സ്നേഹത്തിന്റെയും ശുഭ ചിന്തയുടെയും ഭാവന വയ്ക്കുന്ന ദേഹി
അഭിമാനിയായി ഭവിക്കട്ടെ
മഹിമ ചെയ്യുന്ന ആത്മാവിനെ
പ്രതി സ്നേഹത്തിന്റെ ഭാവന ഉണ്ടായിരിക്കുന്നതുപോലെ, ആരെങ്കിലും ശിക്ഷണം നൽകുമ്പോൾ
ആ ആത്മാവിനെ പ്രതി സ്നേഹത്തിന്റെയും ശുഭ ചിന്തയുടെയും ഭാവന ഉണ്ടായിരിക്കണം ഇവർ
എന്റെ ഏറ്റവും വലിയ ശുഭ ചിന്തകരാണ്. അങ്ങനെയുള്ള സ്ഥിതിയെയാണ് ദേഹി
അഭിമാനിയെന്ന് പറയുന്നത്. ദേഹി അഭിമാനിയല്ലെങ്കിൽ തീർച്ചയായും അഭിമാനം ഉണ്ട്.
അഭിമാനമുള്ളവർക്ക് ഒരിക്കലും അപമാനം സഹിക്കാൻ കഴിയില്ല.
സ്ലോഗന് :-
സദാ
പരമാത്മ സ്നേഹത്തിൽ മുഴുകിയിരിക്കൂ, അപ്പോൾ ദുഃഖത്തിന്റെ ലോകത്തെ മറക്കും.
അവ്യക്ത സൂചന-
നിശ്ചയത്തിന്റെ അടിത്തറ ദൃഢമാക്കി സദാ നിർഭയരും നിശ്ചിന്തരുമായിരിക്കൂ.
മുതിർന്നവരുടെ കൈകളിൽ
പിടിക്കുമ്പോൾ കുട്ടികൾ സദാ പേടിയില്ലാത്തവരും നിശ്ചിന്തരും ആകുന്നു. താങ്കളുടെ
നിശ്ചയമാണ് ഓരോ കർമ്മത്തിലും ബാബ എന്റെ കൂടെയുണ്ട്, നമ്മുടെ ഈ അലൗകീക
ജീവിതത്തിന്റെ കൈകൾ ബാബയുടെ കൈകളിലാണ്, ബാബയിൽ അർപ്പിതമാണെന്ന് അർഥം, അപ്പോൾ
ചുമതല ബാബയ്ക്കാണ്. എല്ലാ ഭാരങ്ങളും ബാബയുടെ മുകളിൽ വച്ച് സ്വയത്തിനെ
ഭാരമില്ലാത്തവരാകുകയാണെങ്കിൽ സദാ നിശ്ചിന്തരാകും ഓരോ കാര്യവും കൃത്യതയുള്ളതാകും.