മധുരമായ കുട്ടികളേ- ബാബ
നോളജ്ഫുള്ളാണ്, ബാബയെ ഉള്ളറിയുന്നവന് എന്ന് പറയുന്നത് തലതിരിഞ്ഞ മഹിമയാണ്, ബാബ
വരുന്നതുതന്നെ നിങ്ങളെ പതിതത്തില് നിന്നും പാവനമാക്കി മാറ്റാനാണ്.
ചോദ്യം :-
ബാബയോടൊപ്പമൊപ്പം ഏറ്റവും അധികം മഹിമയുള്ളത് ഏതിനാണ്, എന്തുകൊണ്ട്?
ഉത്തരം :-
1.
ബാബയോടൊപ്പം ഭാരതത്തിനും വളരെ അധികം മഹിമയുണ്ട്. ഭാരതം തന്നെയാണ് അവിനാശീ ഖണ്ഢം.
ഭാരതം തന്നെയാണ് സ്വര്ഗ്ഗമാകുന്നത്. ബാബ ഭാരതവാസികളെയാണ് ധനവാനും സുഖിയും
പവിത്രവുമാക്കി മാറ്റിയത്. 2. ഗീതയുടെ മഹിമയും അപരംഅപാരമാണ്, സര്വ്വശാസ്ത്ര
ശിരോമണിയാണ് ഗീത. 3. നിങ്ങള് ചൈതന്യ ജ്ഞാനഗംഗകള്ക്കും വളരെ മഹിമയുണ്ട്. നിങ്ങള്
നേരിട്ട് ജ്ഞാനസാഗരനില് നിന്നാണ് പുറപ്പെടുന്നത്.
ഓംശാന്തി.
ഓം ശാന്തിയുടെ അര്ത്ഥം പുതിയ കുട്ടികളും അതുപോലെ പഴയ കുട്ടികളും
മനസ്സിലാക്കിയിട്ടുണ്ട്. നിങ്ങള് കുട്ടികള് അറിഞ്ഞുകഴിഞ്ഞു- നമ്മള്
സര്വ്വാത്മാക്കളും പരമാത്മാവിന്റെ സന്താനങ്ങളാണ്. പരമാത്മാവ് ഉയര്ന്നതിലും
ഉയര്ന്നതും ഏറ്റവും സ്നേഹിയുമായ സര്വ്വരുടേയും പ്രിയതമനാണ്. കുട്ടികള്ക്ക്
ജ്ഞാനത്തിന്റേയും ഭക്തിയുടേയും രഹസ്യം മനസ്സിലാക്കിത്തന്നിട്ടുണ്ട്, ജ്ഞാനം
അര്ത്ഥം പകല്- സത്യ-ത്രേതായുഗം, ഭക്തി അര്ത്ഥം രാത്രി- ദ്വാപര-കലിയുഗം.
ഭാരതത്തിന്റെ തന്നെ കാര്യമാണ്. ആദ്യമാദ്യം വരുന്നത് നിങ്ങള് ഭാരതവാസികള്
തന്നെയാണ്. 84 ജന്മങ്ങളുടെ ചക്രവും നിങ്ങള് ഭാരതവാസികള്ക്കുവേണ്ടിയുള്ളതാണ്.
ഭാരതം തന്നെയാണ് അവിനാശീ ഖണ്ഢം. ഭാരത ഖണ്ഢം തന്നെയാണ് സ്വര്ഗ്ഗമായി മാറുന്നത്,
മറ്റൊരു ഖണ്ഢവും സ്വര്ഗ്ഗമാകുന്നില്ല. കുട്ടികള്ക്ക്
മനസ്സിലാക്കിത്തന്നിട്ടുണ്ട്- പുതിയ ലോകമാകുമ്പോള് സത്യയുഗത്തില് ഭാരതം മാത്രമേ
ഉണ്ടാകൂ. ഭാരതത്തെയാണ് സ്വര്ഗ്ഗമെന്ന് വിളിക്കുന്നത്. ഭാരതവാസികള് തന്നെയാണ്
പിന്നീട് 84 ജന്മങ്ങള് എടുക്കുന്നത്, നരകവാസിയായി മാറുന്നത്. അവര് തന്നെയാണ്
വീണ്ടും സ്വര്ഗ്ഗവാസിയാവുക. ഈ സമയത്ത് എല്ലാവരും നരകവാസികളാണ് എന്നാലും എല്ലാ
ഖണ്ഢവും വിനാശമായി ഭാരതം മാത്രം അവശേഷിക്കും. ഭാരത ഖണ്ഢത്തിന്റെ മഹിമ
അപരംഅപാരമാണ്. ഭാരതത്തില് തന്നെയാണ് ബാബ വന്ന് നിങ്ങളെ രാജയോഗം പഠിപ്പിക്കുന്നത്.
ഇത് ഗീതയുടെ പുരുഷോത്തമ സംഗമയുഗമാണ്. ഭാരതം തന്നെയാണ് ഇനി പുരുഷോത്തമനായി മാറുക.
ഇപ്പോള് ആ ആദിസനാതന ദേവീ ദേവതാ ധര്മ്മമില്ല, രാജ്യവുമില്ല അതിനാല് ആ യുഗവുമില്ല.
നിങ്ങള് കുട്ടികള്ക്ക് അറിയാം വിശ്വത്തിന്റെ സര്വ്വശക്തിവാന് എന്ന് ഒരേയൊരു
ബാബയെയാണ് പറയുന്നത്. ഭാരതവാസികള് ഭഗവാന് അന്തര്യാമിയാണ് എന്ന് പറഞ്ഞ് വളരെ
വലിയ തെറ്റ് ചെയ്യുന്നു. എല്ലാവരുടേയും ഉള്ള് ഭഗവാന് അറിയും എന്നു കരുതുന്നു.
ബാബ പറയുന്നു ഞാന് ആരുടേയും ഉള്ള് അറിയുന്നില്ല. എന്റെ ജോലി പതിതരെ പാവനമാക്കുക
എന്നതാണ്. ശിവബാബ അന്തര്യാമിയാണ് എന്ന് ഒരുപാടുപേര് പറയുന്നുണ്ട്. ബാബ പറയുന്നു
ഞാന് അങ്ങനെയല്ല, ഞാന് ആരുടെയും ഉള്ള് അറിയുന്നില്ല. ഞാന് വന്ന് കേവലം പതിതരെ
പാവനമാക്കി മാറ്റുകയാണ് ചെയ്യുന്നത്. എന്നെ വിളിക്കുന്നതുതന്നെ പതിത
ലോകത്തിലേയ്ക്കാണ്. മാത്രമല്ല ഞാന് ഒരേയൊരു തവണയാണ് വരുന്നത്. എപ്പോഴാണോ പഴയ
ലോകത്തെ പുതിയതാക്കേണ്ടത് അപ്പോഴാണ് വരുന്നത്. ഈ ലോകം പഴയതില് നിന്നും പുതിയതും,
പുതിയതില് നിന്നും പഴയതായും എപ്പോഴാണ് മാറുന്നത്? ഇത് മനുഷ്യര്ക്ക് അറിയില്ല.
എല്ലാ വസ്തുക്കളും പുതിയതില് നിന്നും സതോ, രജോ, തമോയിലേയ്ക്ക് തീര്ച്ചയായും വരും.
മനുഷ്യര്ക്കും ഇങ്ങനെ സംഭവിക്കും. ബാലകന് സതോപ്രധാനമാണ് പിന്നീട് യുവാവാകുന്നു,
ശേഷമാണ് വൃദ്ധനാകുന്നത് അര്ത്ഥം രജോ, തമോ അവസ്ഥയിലേയ്ക്ക് വരുന്നു. വൃദ്ധ
ശരീരമാകുമ്പോള് അത് ഉപേക്ഷിച്ച് വീണ്ടും കുട്ടിയായി മാറും. കുട്ടികള്ക്ക് അറിയാം
പുതിയ ലോകത്തില് ഭാരതം എത്ര ശ്രേഷ്ഠമായിരുന്നു. ഭാരതത്തിന്റെ മഹിമ അപരം അപാരമാണ്.
ഇത്രയും സുഖം, സമ്പത്ത്, പവിത്രത എന്നിവ മറ്റൊരു ഖണ്ഢത്തിലും ഇല്ല. വീണ്ടും
സതോപ്രധാനമാക്കി മാറ്റാന് ബാബ വന്നിരിക്കുകയാണ്. സതോപ്രധാനലോകത്തിന്റെ സ്ഥാപന
നടക്കുകയാണ്. ത്രിമൂര്ത്തി ബ്രഹ്മാ, വിഷ്ണു, ശങ്കരന്മാരെ രചിച്ചത് ആരാണ്?
ശിവബാബയാണ് രചയിതാവ്. പരമപിതാ പരമാത്മാവ് ബ്രഹ്മാവിലൂടെ ബ്രാഹ്മണരുടെ സ്ഥാപന
ചെയ്യുന്നു എന്ന് പാടിയിട്ടുണ്ട്. ഭക്തിമാര്ഗ്ഗത്തില് ജ്ഞാനസാഗരനായ ബാബയെ
ഉള്ളറിയുന്നവന് എന്ന് പറയാറുണ്ട്, ഇപ്പോള് ആ മഹിമ അര്ത്ഥവത്തല്ല. നിങ്ങള്
കുട്ടികള്ക്ക് അറിയാം ബാബയിലൂടെ നമുക്ക് സമ്പത്ത് ലഭിക്കുന്നു, ബാബ സ്വയം നമ്മള്
ബ്രാഹ്മണരെ പഠിപ്പിക്കുകയാണ് എന്തുകൊണ്ടെന്നാല് ബാബ അച്ഛനുമാണ് സുപ്രീം
ടീച്ചറുമാണ്, എങ്ങനെയാണ് വിശ്വത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും
ആവര്ത്തിക്കുന്നത് എന്നത് മനസ്സിലാക്കിത്തരുന്നു, ബാബ തന്നെയാണ് ജ്ഞാനസാഗരം.
അല്ലാതെ ബാബ എല്ലാവരുടെയും ഉള്ളറിയുന്നവനല്ല. ഇത് തെറ്റാണ്. ഞാനാണെങ്കില് വന്ന്
പതിതരെ പാവനമാക്കി മാറ്റുന്നു, 21 ജന്മങ്ങളിലേയ്ക്ക് രാജ്യഭാഗ്യം നല്കുന്നു.
ഭക്തിമാര്ഗ്ഗത്തിലേത് അല്പകാല സുഖമാണ്, പക്ഷേ ഇത് സന്യാസിമാര്ക്കോ ഹഠയോഗികള്ക്കോ
അറിയില്ല. ബ്രഹ്മത്തെ ഓര്മ്മിക്കുന്നു. ഇപ്പോള് ബ്രഹ്മം ഭഗവാനല്ല. ഭഗവാന്
ഒരേയൊരു നിരാകാരനായ ശിവനാണ്, സര്വ്വാത്മാക്കളുടേയും പിതാവാണ്. നമ്മള്
ആത്മാക്കളുടെ വാസസ്ഥാനം ബ്രഹ്മാണ്ഢമാകുന്ന മധുരമായ വീടാണ്. അവിടെ നിന്നും നമ്മള്
ആത്മാക്കള് ഇവിടെ പാര്ട്ട് അഭിനയിക്കാന് വരുന്നു. ആത്മാവ് പറയുന്നു ഞാന് ഒരു
ശരീരം ഉപേക്ഷിച്ച് രണ്ടാമതും മൂന്നാമതും ശരീരം എടുക്കുന്നു. 84 ജന്മങ്ങളും
ഭാരതവാസികള്ക്കാണ്, ആരാണോ കൂടുതല് ഭക്തി ചെയ്തത് അവര് തന്നെയാണ് ജ്ഞാനവും
കൂടുതല് എടുക്കുക.
ബാബ പറയുന്നു ഗൃഹസ്ഥവ്യവഹാരത്തില് എന്തായാലും ഇരുന്നോളൂ പക്ഷേ ശ്രീമതത്തിലൂടെ
നടക്കണം. നിങ്ങള് എല്ലാ ആത്മാക്കളും ഒരു പരമാത്മാവിന്റെ പ്രിയതമകളാണ്.
ഭക്തിമാര്ഗ്ഗം മുതല് നിങ്ങള് ഓര്മ്മിച്ചുവരികയാണ്. ആത്മാവ് ബാബയെ
ഓര്മ്മിക്കുന്നു. ഇത് ദുഃഖധാമമാണ്. നമ്മള്ആത്മാക്കള് വാസ്തവത്തില് ശാന്തിധാമ
നിവാസികളാണ്. പിന്നീട് സുഖധാമത്തിലേയ്ക്ക് വന്ന് നമ്മള് 84 ജന്മങ്ങള് എടുത്തു.
ഹം സോ, സോ ഹം എന്നതിന്റെ അര്ത്ഥവും മനസ്സിലാക്കിത്തന്നിട്ടുണ്ട്.
ആത്മാവുതന്നെയാണ് പരമാത്മാവ്, പരമാത്മാവ് തന്നെയാണ് ആത്മാവ് എന്നാണ് അവര്
പറയുന്നത്. ഇപ്പോള് ബാബ മനസ്സിലാക്കിത്തന്നു- നമ്മള് തന്നെയായിരുന്നു ദേവത,
ക്ഷത്രിയന്, വൈശ്യന്, ശൂദ്രന്. ഇപ്പോള് നമ്മള് തന്നെ ബ്രാഹ്മണരായി
മാറിയിരിക്കുകയാണ് ദേവതയായി മാറുന്നതിനായി. ഇതാണ് യഥാര്ത്ഥ അര്ത്ഥം. അത്
തീര്ത്തും തെറ്റാണ്. സത്യയുഗത്തില് ഒരു ദേവീ ദേവതാ ധര്മ്മമുണ്ടായിരുന്നു,
അദ്വൈത ധര്മ്മമായിരുന്നു. പിന്നീട് മറ്റുധര്മ്മങ്ങള് വന്നപ്പോള് ദ്വൈതമായി.
ദ്വാപരം മുതല് ആസുരീയ രാവണരാജ്യം ആരംഭിക്കുന്നു. സത്യയുഗത്തില്
രാവണരാജ്യമേയില്ല അതിനാല് 5 വികാരങ്ങളും ഉണ്ടാകില്ല. അത് സമ്പൂര്ണ്ണ
നിര്വ്വികാരീ ലോകമാണ്. രാമ-സീതയേയും 14 കലാ സമ്പൂര്ണ്ണര് എന്നാണ് പറയുന്നത്.
രാമന് എന്തുകൊണ്ടാണ് ബാണം നല്കിയിരിക്കുന്നത് - ഇതുപോലും മനുഷ്യര് ആര്ക്കും
അറിയില്ല. ഹിംസയുടെ ഒരു കാര്യവുമില്ല. നിങ്ങളാണ് ഈശ്വരീയ വിദ്യാര്ത്ഥികള്.
അതിനാല് ബാബ അച്ഛനുമാണ്, വിദ്യാര്ത്ഥികളായതിനാല് ടീച്ചറുമാണ്. പിന്നീട് നിങ്ങള്
കുട്ടികള്ക്ക് സദ്ഗതി നല്കി സ്വര്ഗ്ഗത്തിലേയ്ക്ക് കൊണ്ടുപോകുന്നതിനാല് അച്ഛനും
ടീച്ചറും സദ്ഗുരുവും മൂന്നുമാണ്. നിങ്ങള് അവരുടെ കുട്ടിയായി മാറിയിരിക്കുന്നു
എങ്കില് നിങ്ങള്ക്ക് എത്ര സന്തോഷമുണ്ടാകണം. മനുഷ്യര്ക്കാണെങ്കില് ഒന്നും
അറിയില്ല, രാവണ രാജ്യമല്ലേ. ഓരോ വര്ഷവും രാവണനെ കത്തിക്കുന്നുണ്ട് പക്ഷേ ഈ
രാവണന് ആരാണ് എന്നത് അറിയില്ല. നിങ്ങള് കുട്ടികള്ക്ക് അറിയാം- ഈ രാവണന്
ഭാരതത്തിന്റെ ഏറ്റവും വലിയ ശത്രുവാണ്. ഈ ജ്ഞാനം നിങ്ങള് കുട്ടികള്ക്കാണ്
ജ്ഞാനസാഗരനായ ബാബയില് നിന്നും ലഭിക്കുന്നത്. ബാബ തന്നെയാണ് ജ്ഞാനസാഗരന്,
ആനന്ദസാഗരന്. ജ്ഞാനസാഗരനില് നിന്നും നിങ്ങള് മേഘങ്ങള് നിറച്ചുകൊണ്ടുപോയി മറ്റു
സ്ഥലങ്ങളില് പെയ്യിക്കുന്നു. ജ്ഞാനഗംഗകള് നിങ്ങളാണ്, മഹിമ നിങ്ങളുടേതുതന്നെയാണ്.
ബാബ പറയുന്നു ഞാന് നിങ്ങളെ ഇപ്പോള് പാവനമാക്കി മാറ്റാന് വന്നതാണ്, ഈ ഒരു ജന്മം
പവിത്രമായി മാറൂ, എന്നെ ഓര്മ്മിക്കു എങ്കില് നിങ്ങള് തമോപ്രധാനത്തില് നിന്നും
സതോപ്രധാനമായി മാറും. ഞാന് തന്നെയാണ് പതിതപാവനന്, എത്ര സാധിക്കുമോ അത്രയും
ഓര്മ്മയെ വര്ദ്ധിപ്പിക്കൂ. വായകൊണ്ട് ശിവബാബ എന്നു പറയുകപോലും വേണ്ട. എങ്ങനെയാണോ
പ്രിയതമ പ്രിയതമനെ ഓര്മ്മിക്കുന്നത്, ഒരു തവണ കണ്ടാല്മതി, ബുദ്ധിയില് അവരുടെ
ഓര്മ്മ മാത്രമായിരിക്കും. ഭക്തിമാര്ഗ്ഗത്തില് ആര് എത് ദേവതയുടെ പൂജ ചെയ്യുന്നുവോ
ആരെ ഓര്മ്മിക്കുന്നുവോ അവരുടെ സാക്ഷാത്ക്കാരം ഉണ്ടാകും. അത്
അല്പകാലത്തിലേയ്ക്കുള്ളതാണ്. ഭക്തി ചെയ്ത് താഴേയ്ക്ക് ഇറങ്ങിവന്നു. ഇപ്പോള് മരണം
മുന്നില് നില്ക്കുന്നുണ്ട്. അയ്യോ അയ്യോ എന്ന നിലവിളിയ്ക്ക് ശേഷം ജയജയാരവം
മുഴങ്ങും. ഭാരതത്തിലാണ് രക്തത്തിന്റെ പുഴ ഒഴുകുക. ആഭ്യന്തരയുദ്ധത്തിന്റെ അടയാളവും
കാണാന് കഴിയുന്നുണ്ട്. തമോപ്രധാനമായി മാറിയിരിക്കുന്നു. ഇപ്പോള് നിങ്ങള്
സതോപ്രധാനമായി മാറുകയാണ്. ആരാണോ കല്പം മുമ്പ് ദേവതയായി മാറിയത് അവര് തന്നെയാണ്
വന്ന് വീണ്ടും ബാബയില് നിന്നും സമ്പത്ത് എടുക്കുന്നത്. കുറവ് ഭക്തിയേ
ചെയ്തിട്ടുള്ളുവെങ്കില് ജ്ഞാനവും കുറച്ചേ എടുക്കൂ. പിന്നീട് പ്രജകളിലും
നമ്പര്വൈസ് പദവി നേടും. നല്ല പുരുഷാര്ത്ഥി ശ്രീമതത്തിലൂടെ നടന്ന് നല്ല പദവി നേടും.
പെരുമാറ്റവും വളരെ നല്ലതായിരിക്കണം. ദൈവീക ഗുണങ്ങളും ധാരണ ചെയ്യണം അത് പിന്നീട്
21 ജന്മങ്ങളിലേയ്ക്ക് നിലനില്ക്കും. ഇപ്പോള് എല്ലാവരുടേതും ആസുരീയ അവഗുണങ്ങളാണ്.
ആസുരീയ ലോകം, പതിത ലോകമല്ലേ. നിങ്ങള് കുട്ടികള്ക്ക് വിശ്വത്തിന്റെ ചരിത്രവും
ഭൂമിശാസ്ത്രവും പറഞ്ഞുതന്നിട്ടുണ്ട്. ഈ സമയത്ത് ബാബ പറയുന്നു
ഓര്മ്മിക്കുന്നതിനുള്ള പരിശ്രമം ചെയ്യൂ എങ്കില് സത്യമായ സ്വര്ണ്ണമായി മാറും.
സത്യയുഗമാണ് സ്വര്ണ്ണിമയുഗം, സത്യമായ സ്വര്ണ്ണം പിന്നീട് വെള്ളിയാവുന്നു. കല
കുറഞ്ഞുവരുന്നു. ഇപ്പോള് ഒരു കലയുമില്ല, എപ്പോഴാണോ ഇങ്ങനെയുള്ള
അവസ്ഥയുണ്ടാകുന്നത് അപ്പോഴാണ് ബാബ വരുന്നത്, ഇതും ഡ്രാമയില് അടങ്ങിയതാണ്.
ഈ രാവണരാജ്യത്തില് എല്ലാവരും അവിവേകികളായി മാറിയിരിക്കുന്നു, പരിധിയില്ലാത്ത
ഡ്രാമയിലെ പാര്ട്ടുധാരിയായിട്ടുപോലും ഡ്രാമയുടെ ആദി മദ്ധ്യ അന്ത്യത്തെ
അറിയുന്നില്ല. നിങ്ങള് അഭിനേതാക്കളല്ലേ. നിങ്ങള്ക്ക് അറിയാം നമ്മള് ഇവിടെ
പാര്ട്ട് അഭിനയിക്കാന് വന്നിരിക്കുകയാണ്. പക്ഷേ പാര്ട്ടുധാരിയായിട്ടും അറിയില്ല.
എങ്കില് പരിധിയില്ലാത്ത അച്ഛന് പറയുമല്ലോ അതായത് നിങ്ങള് എത്ര
വിവരമില്ലാത്തവരായി മാറിയിരിക്കുന്നു. ഇപ്പോള് ഞാന് നിങ്ങളെ വിവേകശാലിയായ
വജ്രമാക്കി മാറ്റുന്നു. പിന്നീട് രാവണന് കക്കയാക്കി മാറ്റുന്നു. ഞാന് തന്നെയാണ്
വന്ന് എല്ലാവരേയും കൂടെ കൊണ്ടുപോകുന്നത് പിന്നീട് ഈ പതിത ലോകത്തിന്റെ വിനാശവും
ഉണ്ടാകും. കൊതുകിനെപ്പോലെ എല്ലാവരെയും കൊണ്ടുപോകും. നിങ്ങളുടെ പ്രധാന ലക്ഷ്യം
മുന്നിലുണ്ട്. നിങ്ങള്ക്ക് ഇങ്ങനെയായി മാറണം എങ്കിലേ നിങ്ങള് സ്വര്ഗ്ഗവാസിയായി
മാറൂ. നിങ്ങള് ബ്രഹ്മാകുമാരീ കുമാരന്മാര് ഈ പുരുഷാര്ത്ഥം ചെയ്യുകയാണ്.
മനുഷ്യരുടെ ബുദ്ധി തമോപ്രധാനമാണ് അതിനാല് മനസ്സിലാക്കുന്നില്ല. ഇത്രയും ബീ.കെ
കളുണ്ട് എങ്കില് തീര്ച്ചയായും പ്രജാപിതാ ബ്രഹ്മാവും ഉണ്ടാകും. ബ്രാഹ്മണനാണ്
കുടുമ, ബ്രാഹ്മണന് പിന്നീട് ദേവത..... ചിത്രങ്ങളില് ബ്രാഹ്മണനേയും ശിവബാബയേയും
കാണിക്കുന്നില്ല. നിങ്ങള് ബ്രാഹ്മണര് ഇപ്പോള് ഭാരതത്തെ സ്വര്ഗ്ഗമാക്കി
മാറ്റുകയാണ്. ശരി.
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ
അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഉയര്ന്ന
പദവി നേടുന്നതിനായി ശ്രീമതത്തിലൂടെ നടന്ന് നല്ല പെരുമാറ്റം ധാരണ ചെയ്യണം.
2) സത്യമായ പ്രിയതമയായി
മാറി ഒരേയൊരു പ്രിയതമനെ ഓര്മ്മിക്കണം. എത്ര സാധിക്കുമോ അത്രയും ഓര്മ്മയുടെ
അഭ്യാസത്തെ വര്ദ്ധിപ്പിച്ചുകൊണ്ടിരിക്കണം.
വരദാനം :-
നിമിത്തമാണ്
എന്ന സ്മൃതിയിലൂടെ മായയുടെ ഗേറ്റ് അടക്കുന്ന ഡബിള് ലൈറ്റായി ഭവിക്കട്ടെ.
ആരാണോ സ്വയത്തെ
നിമിത്തമെന്ന് മനസ്സിലാക്കി നടക്കുന്നത് അവര്ക്ക് ഡബിള് ലൈറ്റ് സ്ഥിതിയുടെ
അനുഭവം സ്വതവേ ഉണ്ടാകുന്നു. ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യുന്നവന്
ചെയ്യിപ്പിച്ചുകൊണ്ടിരി ക്കുന്നു, ഞാന് നിമിത്തമാണ്- ഈ സ്മൃതിയിലൂടെ
സഫലതയുണ്ടാകുന്നു. ഞാന് എന്ന ഭാവം വന്നു അര്ത്ഥം മായയുടെ ഗേറ്റ് തുറന്നു,
നിമിത്തമെന്ന് മനസ്സിലാക്കി അര്ത്ഥം മായയുടെ ഗേറ്റ് അടഞ്ഞു. അതിനാല്
നിമിത്തമെന്ന് മനസ്സിലാക്കുന്നതിലൂടെ മായാജീത്തുമായി മാറുന്നു, ഡബിള് ലൈറ്റുമായി
മാറുന്നു. അതോടൊപ്പം സഫലതയും അവശ്യം ലഭിക്കുന്നു. ഈ സ്മൃതി തന്നെയാണ് നമ്പര് വണ്
നേടുന്നതിന്റെ ആധാരമായി മാറുന്നത്.
സ്ലോഗന് :-
തൃകാലദര്ശിയായി ഓരോ കര്മ്മവും ചെയ്യൂ എങ്കില് സഫലത സഹജമായും ലഭിച്ചുകൊണ്ടിരിക്കും.
മാതേശ്വരിജിയുടെ
മഹാവാക്യങ്ങള്
1) മനുഷ്യാത്മാക്കള്
തങ്ങളുടെ മുഴുവന് സമ്പാദ്യത്തിന്നനുസരിച്ച് ഭാവി പ്രാലബ്ധം അനുഭവിക്കുന്നു.
നോക്കൂ, ഒരുപാട് പേര്
ഇങ്ങനെ കരുതുന്നു, ഞങ്ങളുടെ പൂര്വ്വജന്മങ്ങളിലെ നല്ല സമ്പാദ്യത്തിലൂടെ ഇപ്പോള്
ഈ ജ്ഞാനം പ്രാപ്തമായതാണ്, പക്ഷെ അക്കാര്യമേയില്ല, പൂര്വ്വ ജന്മത്തിലേതിന് നല്ല
ഫലമുണ്ടാകുമെന്നത് നമ്മള്ക്കറിയാം. കല്പത്തിന്റെ ചക്രം
കറങ്ങിക്കൊണ്ടേയിരിക്കുന്നു, സതോ-രജോ-തമോ മാറിക്കൊണ്ടേയിരിക്കും, പക്ഷെ
ഡ്രാമയനുസരിച്ച് പുരുഷാര്ത്ഥത്തിലൂടെ പ്രാലബ്ധമുണ്ടാക്കുന്നതിനുള്ള മാര്ജിന്
വെച്ചിട്ടുണ്ട്, അതുകൊണ്ടാണ് അവിടെ സത്യയുഗത്തില് ചിലര് രാജാ-റാണി, ചിലര് ദാസി,
ചിലര് പ്രജാപദവി പ്രാപ്തമാക്കുന്നത്. അതിനാല് ഇത് തന്നെയാണ് പുരുഷാര്ത്ഥത്തിന്റെ
സിദ്ധി, അവിടെ ദ്വൈതഭാവം, ഈര്ഷ്യ ഉണ്ടാവുകയില്ല, അവിടെ പ്രജകള്ക്കും
സുഖമായിരിക്കും. രാജാവും റാണിയും പ്രജകളെ തങ്ങളുടെ മക്കളെ സംരക്ഷിക്കുന്നത്
പോലെത്തന്നെ സംരക്ഷിക്കും. അവിടെ പാവപ്പെട്ടവരും പണക്കാരും എല്ലാവരും
സന്തുഷ്ടരായിരിക്കും. ഈ ഒരു ജന്മത്തിലെ പുരുഷാര്ത്ഥത്തിലൂടെ 21 ജന്മത്തേക്ക്
സുഖം അനുഭവിക്കും. ഇത് അവിനാശി സമ്പാദ്യമാണ്, ഈ അവിനാശി സമ്പാദ്യത്തില് അവിനാശി
ജ്ഞാനത്തിലൂടെ അനിനാശി പദവി ലഭിക്കുന്നു. ഇപ്പോള് നാം സത്യയുഗീ ലോകത്തിലേക്ക്
പോയ്ക്കൊണ്ടിരിക്കുകയാണ്, ഈ പ്രാക്റ്റിക്കല് നാടകം നടന്നുകൊണ്ടിരിക്കുകയാണ്,
ഇവിടെ ഏതൊരു ഛൂ-മന്ത്രത്തിന്റെയും കാര്യമില്ല.
2)ഗുരുക്കന്മാരുടെ മതമോ
ശാസ്ത്രങ്ങളുടെ മതമോ ഒന്നും പരമാത്മാവിന്റെ മതമല്ല.
പരമാത്മാവ് പറയുന്നു,
കുട്ടികളേ, ഈ ഗുരുവിന്റെ മതമോ ശാസ്ത്രങ്ങളുടെ മതങ്ങളോ ഒന്നും എന്റെ മതമല്ല,
ഇതെല്ലാം കേവലം എന്റെ നാമത്തില് തരുന്ന മതങ്ങളാണ്, പക്ഷെ എന്റെ മതം
എനിക്കാണറിയുക, എന്റെ കൂടിക്കാഴ്ചയുടെ വിവരം ഞാന് വന്നിട്ടാണ് നല്കുന്നത്, അതിന്
മുമ്പ് എന്റെ അഡ്രസ്സ് ആര്ക്കും തന്നെ അറിയില്ല. ഗീതയില് ഭഗവാനുവാച
എന്നൊക്കെയുണ്ട് പക്ഷെ ഗീതയും മനുഷ്യരുണ്ടാക്കിയതാണ്, ഭഗവാന് സ്വയം
ജ്ഞാനസാഗരനാണ്, ഭഗവാന് ഏത് മഹാവാക്യങ്ങള് കേള്പ്പിച്ചുവോ അതിന്റെ
ഓര്മ്മഛിഹ്നമായി പിന്നീട് ഗീതയുണ്ടാക്കിയതാണ്. ഈ വിദ്വാന്മാരും പണ്ഡിതന്മാരും
ആചാര്യന്മാരും പറയുന്നു, പരമാത്മാവ് സംസ്കൃതത്തിലാണ് മഹാവാക്യങ്ങള് ഉച്ചരിച്ചത്,
അതിനാല് അത് പഠിക്കാതെ പരമാത്മാവിനെ ലഭിക്കുക സാദ്ധ്യമല്ല. ഇതാണെങ്കില്
ഒന്നുകൂടി തല കീഴായ കര്മ്മകാണ്ഡത്തില് കുടുക്കുന്നതാണ്. വേദ-ശാസ്ത്രങ്ങളൊക്കെ
പഠിച്ച് ഏണിപ്പടി കയറുന്നുവെങ്കില് പിന്നെ അത്രയും തന്നെ ഇറങ്ങേണ്ടിയും വരും,
എന്നുവെച്ചാല് അവയെ മറന്ന് ബുദ്ധിയോഗം ഒരു പരമാത്മാവുമായി യോജിപ്പിക്കണം,
എന്തുകൊണ്ടെന്നാല് പരമാത്മാവ് വ്യക്തമായി പറയുന്നുണ്ട്, വേദ-ശാസ്ത്രങ്ങളൊന്നും
പഠിക്കുന്നതിലൂടെ എന്നെ പ്രാപിക്കാന് സാധിക്കില്ല. നോക്കൂ, ധ്രുവനും പ്രഹ്ലാദനും
മീരയും എന്തെങ്കിലും ശാസ്ത്രം പഠിച്ചിരുന്നുവോ? ഇവിടെയാണെങ്കില് പഠിച്ചതെല്ലാം
തന്നെ മറക്കേണ്ടതുണ്ട്. ഭഗവാന്റെ ക്ലീനായ മഹാവാക്യമാണ്-ഓരോ ശ്വാസത്തിലും എന്നെ
ഓര്മ്മിക്കൂ, ഇതില് ഒന്നും തന്നെ ചെയ്യേണ്ട ആവശ്യകതയില്ല. ഏത് വരെ ജ്ഞാനം ഇല്ലയോ
അതുവരെ ഭക്തിമാര്ഗ്ഗം നടക്കും, പക്ഷെ ജ്ഞാനത്തിന്റെ ദീപം തെളിഞ്ഞാല്
കര്മ്മകാണ്ഡം ഒഴിഞ്ഞുപോകും, എന്തുകൊണ്ടെന്നാല് കര്മ്മകാണ്ഡം ചെയ്ത് ചെയ്ത് അഥവാ
ശരീരം വിട്ടുപോയാല് പിന്നെ എന്ത് പ്രയോജനം കിട്ടും? പ്രാലബ്ധം ഉണ്ടാക്കിയില്ല,
കര്മ്മബന്ധനത്തിന്റെ കണക്ക്-വഴക്കുകളില് നിന്ന് മുക്തിയും ലഭിച്ചില്ല. മനുഷ്യര്
മനസ്സിലാക്കുന്നുണ്ട്, കളവ് പറയാതിരിക്കുക, മോഷ്ടിക്കാതിരിക്കുക, ആര്ക്കും ദു:ഖം
കൊടുക്കാതിരിക്കുക......ഇതെല്ലാം നല്ല കര്മ്മങ്ങളാണെന്ന്. പക്ഷെ ഇവിടെയാണെങ്കില്
സദാ കാലത്തേക്ക് കര്മ്മങ്ങളുടെ ബന്ധനങ്ങളില് നിന്ന് ഒഴിവാകുകയും വികര്മ്മങ്ങളുടെ
വേരുകളെ പിഴുത് കളയുകയും വേണം. നമ്മളാണെങ്കില് ഇപ്പോള് ആഗ്രഹിക്കുന്നത് നല്ല
കര്മ്മങ്ങളുടെ വൃക്ഷം മുളയ്ക്കാനുള്ള വിത്ത് നടണമെന്നാണ്, അതിനാല് മനുഷ്യ
ജീവിതത്തിന്റെ വസ്തുതകളറിഞ്ഞ് ശ്രേഷ്ഠകര്മ്മം ചെയ്യണം. ശരി, ഓം ശാന്തി.
അവ്യക്ത സൂചനകള്-
കമ്പൈന്റ് രൂപത്തിന്റെ സ്മൃതിയിലൂടെ സദാ വിജയിയാകൂ.
ശിവശക്തിയുടെ അര്ത്ഥം
തന്നെ കമ്പൈന്റ് എന്നതാണ്. ബാബയും താങ്കളും- രണ്ട് പേരെയും ചേര്ത്ത് പറയുന്നതാണ്
ശിവശക്തി എന്ന്. അതിനാല് ആരാണോ കമ്പൈന്റ് ആയിട്ടുള്ളത് അവരെ വേര്പെടുത്താന്
സാദ്ധ്യമല്ല. ഇത് തന്നെ ഓര്മ്മയില് വെക്കൂ നാം കമ്പൈന്റ് ആയിരിക്കുന്നതിന്റെ
അധികാരിയായി മാറി. ആദ്യം അന്വേഷകരായിരുന്നു ഇപ്പോള് കൂടെ വസിക്കുന്നവരാണ്- ഈ
ലഹരി സദാ ഉണ്ടായിരിക്കണം.