സമ്പന്നവുംസമ്പൂര്ണ്ണവുമാകുന്നതിനുള്ളദിവസംനിശ്ചയിച്ചു
സമയമാനുസരിച്ച്ഇപ്പോള്എവര്റെഡിആകൂ.
ഇന്ന് ബാപ്ദാദ
നാനാഭാഗത്തുമുള്ള കുട്ടികളുടെ മൂന്ന് രൂപങ്ങളാണ് കാണുന്നത്. ഏതുപോലെ ബാബയുടെ
മൂന്നു സംബന്ധങ്ങളാണ് വിശേഷമായും ഓര്മ്മിക്കുന്നത് അതുപോലെ കുട്ടികളുടെയും
മൂന്ന് രൂപങ്ങള് കണ്ട് ബാബ സന്തോഷിക്കുന്നു. തന്റെ മൂന്ന് രൂപങ്ങളും അറിയുമല്ലോ!
ഈ സമയത്ത് കുട്ടികള് എല്ലാവരും ബ്രാഹ്മണ രൂപത്തിലാണ്. ബ്രാഹ്മണരുടെ അന്തിമ
സ്റ്റേജാണ് ബ്രാഹ്മണനില് നിന്നും ഫരിശ്ത പിന്നീട് ഫാരിശ്തയില് നിന്നും ദേവതയാകും.
വര്ത്തമാന ബ്രാഹ്മണ ജീവിതമാണ് ഏറ്റവും വിശേഷമായത്. ബ്രാഹ്മണ ജീവിതം അമൂല്യമാണ്.
ബ്രാഹ്മണ ജീവിതത്തിന്റെ വിശേഷതയാണ് പവിത്രത. പവിത്രതയാണ് ബ്രാഹ്മണ ജീവിതത്തിന്റെ
റിയാലിറ്റി. ബ്രാഹ്മണ ജീവിതത്തിന്റെ പേഴ്സണാലിറ്റി പവിത്രതയാണ്. പവിത്രത
സുഖത്തിന്റെയും ശാന്തിയുടെയും മാതാവാണ്. എത്രത്തോളം പവിത്രത ഉണ്ടോ അത്രയും സുഖവും
ശാന്തിയും ജീവിതത്തിന്റെ സ്വാഭാവിക സ്വഭാവമാകും. പവിത്ര ആത്മാക്കളുടെ ലക്ഷ്യം
ബ്രാഹ്മണനില് നിന്ന് ദേവതയാകുന്നതിനേക്കാള് ആദ്യം ഫരിശ്തയാകണം എന്നതാണ്.
ഫരിശ്തയായിട്ട് ദേവതയാകണം. അതിനാല് ബ്രാഹ്മണനില് നിന്ന് ഫരിശ്തയാകണം, ഫരിശ്തയില്
നിന്ന് ദേവതയാകണം - ബാപ്ദാദ കുട്ടികളുടെ എല്ലാവരുടെയും ഈ മൂന്ന് രൂപങ്ങളും
കാണുകയാണ്. നിങ്ങള്ക്കും നിങ്ങളുടെ എല്ലാവരുടെയും മൂന്ന് രൂപങ്ങള് മുന്നില്
വരുന്നുണ്ടോ? വന്നില്ലേ? ബ്രാഹ്മണനായി കഴിഞ്ഞു, ഇനിയുള്ള ലക്ഷ്യമാണ്
ഫരിശ്തയാകുക. ഇതല്ലേ ലക്ഷ്യം! ഫരിശ്തയാകണം. പരിശോധിക്കണം ജീവിതത്തില് ഫരിശ്ത
സ്ഥിതിയുടെ ലക്ഷണങ്ങള് എത്രമാത്രം കാണുന്നുണ്ട്? ഫരിശ്തയുടെ അര്ത്ഥമിതാണ്
ആര്ക്കാണോ പഴയ ലോകത്തിനോടും പഴയ സംസ്കാരത്തിനോടും യാതൊരു ബന്ധമില്ലാത്തവര്.
ഫരിശ്ത എന്നാല് സമസ്യകള് വരുമ്പോള് മാത്രം ഡബിള് ലൈറ്റ് ആകുന്നവര് അല്ല സദാ
മനസ്സാ വാചാ സംബന്ധ സമ്പര്ക്കത്തില് ഡബിള് ലൈറ്റ് ആയിരിക്കും. ഭാരരഹിതര്.
ഭാരമില്ലാത്ത വസ്തുവാണോ ഭാരമുള്ളതാണോ ഇഷ്ടപ്പെടുന്നത്, ഏതാണ് ഇഷ്ടം?
ഭാരമില്ലാത്തത് ഇഷ്ടമല്ലേ? ഫരിശ്ത എന്നാല് സര്വ്വരുടേയും, കുറച്ചുപേരുടെയല്ല,
സര്വ്വരുടേയും പ്രീയപ്പെട്ടവരും വേറിട്ടിരിക്കുന്നവരുമായിരിക്കും.
പ്രീയപ്പെട്ടവര് മാത്രമല്ല, എത്രത്തോളം പ്രീയപ്പെട്ടതാണോ അത്രയും വേറിട്ടവരും
ആയിരിക്കും. ഫരിശ്തയുടെ അടയാളമാണ് - അവര് സര്വര്ക്കും പ്രീയപ്പെട്ടവര് ആയിരിക്കും,
കാണുന്നവരും, സംബന്ധത്തില് വരുന്നവരും, സമ്പര്ക്കത്തില് വരുന്നവരും എല്ലാവര്ക്കും
ഇവര് എ ന്റെതാണെന്ന അനുഭവം ഉണ്ടാകും. ബാബയെ എന്റെതാണെന്ന് എല്ലാവരും അനുഭവം
ചെയ്യുന്നത് പോലെ. അനുഭവം ചെയ്തിട്ടില്ലേ? അതുപോലെ ഫരിശ്തകളെ എല്ലാവരും പറയും -
ഇവര് എന്റെതാണ്. സ്വന്തമാണെന്ന അനുഭവം ഉണ്ടാകും. ഭാരമില്ലാത്തത് ആകുമ്പോള്
ഭാരമില്ലായ്മ സര്വ്വര്ക്കും പ്രീയപ്പെട്ടതാക്കുന്നു. മുഴുവന് ബ്രാഹ്മണപരിവാരവും
ഇവര് സ്വന്തമാണെന്നത് അനുഭവം ചെയ്യും. ഭാരം തോന്നുകയില്ല കാരണം ഫരിശ്തയുടെ
അര്ത്ഥമാണ് ഡബിള് ലൈറ്റ്. ഫരിശ്ത എന്നാല് സങ്കല്പം, വാക്ക്, കര്മ്മം, സംബന്ധ
സമ്പര്ക്കം എല്ലാത്തിലും പരിധിയില്ലാത്തത്. പരിധി വരരുത്. സര്വ്വരും നമ്മുടേതാണ്.
ഞാന് സര്വരുടെയും ആണ്. കൂടുതലായി എന്റെത് എന്നത് വരുമ്പോള് ഭാരമില്ലായ്മ
കാണില്ല. സംസ്കാരത്തിലും ഭാരമില്ലായ്മ, അതിനാല് എത്ര ശതമാനം ഫരിശ്ത സ്റ്റേജ്
എത്തി എന്നത് പരിശോധിക്കണം? ചെക്ക് ചെയ്യാന് അറിയാമോ? ചെക്കര് ആയി
മേക്കറും(നിര്മ്മാതാവ്) ആയി. ആശംസകള്.
മഹാരഥികള് എന്ന്
കരുതുന്നവര് ഇപ്പോള് സമയനുസരിച്ചു അവരുടെ സ്ഥിതി 95 ശതമാനം ആക്കണം. ഇതാണ്
ബാപ്ദാദയുടെ ശുഭ ആഗ്രഹം. ആയി മാറില്ലേ! (98 ശതമാനം ആകും എന്ന് ആരോ പറഞ്ഞു)
ആശംസകള്, ഗുലാബ് ജാമുന് കഴിച്ചോളൂ. കാണുന്നുണ്ടല്ലോ, അറിയാവുന്നതാണ്, ആയിമാറണം.
ആയിത്തീരും എന്നല്ല ആകുക തന്നെ ചെയ്യും. ആകും ആകും എന്ന് പറയാതെ, ആകും, നോക്കാം...
പരിശ്രമിക്കാം.... ഈ ഭാഷ മാറ്റണം. എടുക്കുന്ന ഓരോ സങ്കല്പവും എത്രത്തോളം നിശ്ചയം
ഉള്ളതാണ്, സഫലത നിറഞ്ഞതാണ് എന്ന് പരോശോധിക്കണം. ഇപ്പോള് ചെക്കിംഗിന്റെ വേഗത
തീവ്രമാക്കണം. പരിശോധിച്ചിട്ട് കര്മ്മം ചെയ്യണം. സങ്കല്പത്തില് വരുന്നതെല്ലാം,
തോന്നുന്നതെല്ലാം വാക്കില് വന്നു, എല്ലാം സംബന്ധ സമ്പര്ക്കത്തില് വന്നു,
അങ്ങനെയാവരുത്. വി.വി.ഐ.പി. കളുടെ ചെക്കിംഗ് എത്രമാത്രമാണെന്ന് അറിയാമല്ലോ.
ഓരോന്നും ആദ്യം പരോശോധിക്കും എന്നിട്ടാണ് ചെയ്യുന്നത്. രണ്ടു നാല് മണിക്കൂര്
കഴിഞ്ഞുള്ള ചെക്കിംഗ് ഇപ്പോള് നടക്കില്ല. ചെക്കിംഗ് ചെയ്തിട്ട് ചുവടു വയ്ക്കണം.
ആരെല്ലാമാണോ ഇപ്പോള് വി.വി.ഐ.പി കള് അവര് ഈ ഒരു ജന്മത്തില് മാത്രമാണ്. അവര്ക്ക്
കുറച്ചു സമയം മാത്രമാണ്. നിങ്ങളോ സൃഷ്ടിനാടകത്തിലെ ബ്രാഹ്മണനില് നിന്നും
ഫരിശ്തയാകുന്നവര് അത്ര വി.വി. ചേര്ക്കാമോ അതെല്ലാം ചേര്ന്നതാണ്. ഇനി പേരിനു
മുന്നില് വി.വി.വി. ചേര്ക്കണം. നിങ്ങളുടെ ചിത്രങ്ങള് നിങ്ങള് കണ്ടില്ലേ,
പൂജിക്കപ്പെടുന്നു അത് കണ്ടിട്ടില്ലേ. ക്ഷേത്രങ്ങള് കണ്ടില്ലെങ്കിലും ചിത്രങ്ങള്
കണ്ടിട്ടില്ലേ. അതിന് ഇപ്പോഴും എത്ര മൂല്യമാണ് ഉള്ളത്. എത്ര വലിയ ക്ഷേത്രങ്ങള്
ആണ് ഉണ്ടാക്കുന്നത്. നിങ്ങളുടെ ചിത്രങ്ങള്ക്ക് മൂന്നടി മതി പക്ഷെ അതിന്റെ മൂല്യം
എത്രയധികമാണ്. ജഡചിത്രങ്ങള്ക്കും മൂല്യം ഉണ്ട്. മൂല്യം ഇല്ലേ! നിങ്ങളുടെ
ചിത്രങ്ങള് ദര്ശിക്കാന് എത്ര വലിയ ക്യൂ ആണ്. ചൈതന്യത്തിലും എത്ര വലിയ വി. വി.
ഐ. പി കളാണ്. ചുവടു വയ്ക്കുന്നതിന് മുന്പ് പരിശോധിക്കണം. ചെയ്തു കഴിഞ്ഞു
പരോശോധിച്ചാല് അത് കഴിഞ്ഞു പോയില്ലേ. ആ ചുവട് പിന്നെ നിങ്ങളുടെ കൈയ്യില് വരില്ല.
അജ്ഞാന കാലത്തും ചിന്തിച്ചു മനസിലാക്കി പ്രവര്ത്തിക്കാന് പറയും. കര്മ്മം
ചെയ്തിട്ട് ചിന്തിക്കുക അല്ല, ആദ്യം ചിന്തിക്കൂ പിന്നീട് ചെയ്യൂ. അതിനാല് തന്റെ
സ്വമാനത്തിന്റെ സീറ്റില് ഇരിക്കൂ. പൊസിഷനില് ഇരിക്കുമ്പോള് എതിര്പ്പുകള്
ഉണ്ടാകില്ല. പൊസിഷനില് ഇരിക്കാതിരിക്കുമ്പോള് ആണ് മായയുടെ എതിര്പ്പുകള് വരുന്നത്.
നിങ്ങളുടെ എല്ലാവരുടെയും ലക്ഷ്യം സമ്പന്നവും സമ്പൂര്ണ്ണവും ആകുക എന്നതാണ്,
ലക്ഷ്യമുണ്ടോ അതോ കുറച്ചൊക്കെ ആയാല് മതിയോ? ലക്ഷ്യം ഉണ്ടോ? എല്ലാവര്ക്കും
ലക്ഷ്യം ഉണ്ടെങ്കില് കൈകള് ഉയര്ത്തൂ. സമ്പൂര്ണം ആകണമോ? ശരി എപ്പോള് ആകും?
നിങ്ങള് എല്ലാവരോടും ചോദിക്കാറില്ലേ? വിദ്യാര്ത്ഥികളോട് അധ്യാപകന്
ചോദിക്കാറില്ലേ - നിങ്ങളുടെ ലക്ഷ്യം എന്താണ്? ബാപ്ദാദ ഇന്ന് വിശേഷിച്ചു
ടീച്ചര്മാരോട് ചോദിക്കുകയാണ്. 30 വര്ഷമായവര് ഇരിക്കുകയാണല്ലോ. നാളെയും 30
വര്ഷമായവര് ഒന്നിച്ചിരുന്നു പ്രോഗ്രാം ഉണ്ടാക്കണം. ധാരാളം മീറ്റിംഗ്
നടത്താറുണ്ട്. ബാപ്ദാദ കാണുന്നു മീറ്റിംഗ് മീറ്റിംഗ് മീറ്റിംഗ് മീറ്റിംഗ്.
എന്നാല് ഇപ്പോള് ഈ മീറ്റിംഗ് ചെയ്യണം, എപ്പോള് സമ്പന്നമാകും? മറ്റെല്ലാ
പരിപാടികളും ചെയ്യുന്നു, തീയതി നിശ്ചയിക്കുന്നു, ഈ ദിവസം ഈ പ്രോഗ്രാം, ഇതിന്റെ
തീയതി ഇല്ല? എത്ര വര്ഷം വേണമെന്ന് പറയൂ. കാരണം? ബാപ്ദാദ എന്ത് കൊണ്ട് പറയുന്നു?
കാരണം പ്രകൃതിയും ചോദിക്കുന്നുണ്ട് വിനാശം എപ്പോള് വേണം? ബാപ്ദാദ എന്ത് ഉത്തരം
കൊടുക്കണം. ബാപ്ദാദ കുട്ടികളോട് ചോദിക്കുന്നു. എപ്പോള് വരെ? ഇന്നത്തെ വിശേഷ
തലകെട്ടാണ് എപ്പോള് വരെ? ഡബിള് വിദേശികള് ഇരിക്കുന്നുണ്ട്, ഡബിള്
പുരുഷാര്ത്ഥികള് അല്ലെ. അതിശയം ചെയ്യണം. വിദേശികള് ഉദാഹരണമാകണം - ബ്രാഹ്മണ
പരിവാരത്തിന് മുന്നില്, വിശ്വത്തിന് മുന്നില് സമ്പന്നവും സമ്പൂര്ണ്ണവും. സര്വ്വ
ശക്തികളാലും സര്വ്വ ഗുണങ്ങളാലും സമ്പന്നം അതായത് സമ്പൂര്ണ്ണം, സര്വ്വ വേണം.
മനസ്സാ, വാചാ, സംബന്ധ സമ്പര്ക്കം നാലിലും, ഏതിലെങ്കിലും കുറവ് വന്നാല് സമ്പന്നം
എന്ന് പറയില്ല. നാല് കാര്യങ്ങള് ഓര്മ്മ ഉണ്ടല്ലോ - മനസ്സാ, വാചാ, സംബന്ധ
സമ്പര്ക്കം അതില് കര്മ്മവും വന്നു, നാല് കാര്യങ്ങളിലും. മനസ്സാ വാചാ ഞങ്ങള്
ശരിയാണ്, സംബന്ധ സമ്പര്ക്കത്തില് കുറച്ചു ബാക്കിയുണ്ട്. കേള്പ്പിച്ചിരുന്നല്ലോ
- ആരുടെ മുന്നില് പോയാലും, ആരുടെ സമ്പര്ക്കത്തില് പോയാലും ഇവര് നമ്മുടേതാണ്
എന്ന് അവര്ക്ക് അനുഭവമാകണം. എന്റേത് ആകുമ്പോള് അവകാശം ഉണ്ടല്ലോ.
മറ്റുള്ളവരുടേതില് ഇത്രയും ലഘുത്വം വരില്ല, കുറച്ചു കഠിനമായി തോന്നും എന്നാല്
എന്റേത് ലഘുവായി തോന്നും. അതിനാല് സര്വ്വതിനോടും അനായാസമായിരിക്കുക. എന്റെ
സോണില് മാത്രം അനായാസമായിരിക്കാം എന്നല്ല, സ്വന്തം സെന്ററില് മാത്രം
അനായാസമായിരിക്കുന്നവര് അല്ല. സോണില് അല്ലെങ്കില് സെന്ററില് മാത്രം
അനായാസമായിരുന്നാല് വിശ്വരാജാവാകുന്നത് എങ്ങനെയാണ്? വിശ്വകല്യാണകാരി അകാന്
കഴിയില്ല, വിശ്വ രാജന് ആകാനും കഴിയില്ല. രാജാവ് എന്നാല് സിംഹാസനത്തില് ഇരിക്കുക
മാത്രമല്ല, രാജധാനിയില് റോയല് ഫാമിലിയിലും രാജ്യ അധികാരം ഉണ്ട്. അപ്പോള് എന്ത്
ചെയ്യണം? എപ്പോള് വരെ എന്ന ചോദ്യത്തിന് ഉത്തരം തരില്ലേ! മീറ്റിംഗ് ചെയ്യാം,
മീറ്റിംഗ് നടത്തി ഫൈനല് ആക്കണം. ചെയ്യില്ലേ? ശരി.
എല്ലാവരും ശരിയല്ലേ,
ചെയ്യണം എന്ന് ഉത്സാഹം തോന്നുന്നുണ്ടോ? ബാപ്ദാദ ഉന്മേഷവും ഉത്സാഹവും
വര്ദ്ധിപ്പിക്കുന്നു. ഉന്മേഷം ഉത്സാഹത്തോടെയിരിക്കുന്നത് കാണുമ്പോള് മായ
എന്തെങ്കിലുമൊക്കെ ചെയ്യുന്നു, കാരണം ഇപ്പോള് മായയുടെ അന്തിമ സമയം സമീപത്തെത്തി.
മായയും തന്റെ അസ്ത്ര ശസ്ത്രങ്ങള് ഉപയോഗിക്കും, അത്രയക്ക് പാലന തരും ഇത് മായയുടെ
പാലന ആണെന്ന് മനസിലാകില്ല. മായയുടെ വഴിയാണോ അതോ ബാബയുടെ വഴിയാണോ രണ്ടും
കലര്ത്തികളെയും. ഫരിശ്തയാകുന്നതിനുള്ള പുരുഷാര്ത്ഥത്തില് വിശേഷമായി തടസ്സം
ഉണ്ടാക്കുന്നത് രണ്ടു വാക്കുകള് ആണ്. സാധാരണ വാക്കുകള് ആണ് പ്രയാസമില്ല,
എല്ലാവരും പല പ്രാവശ്യം ഉപയോഗിക്കുന്നത് ആണ്. അത് ഏതാണ്? ഞാന് എന്റേത്. ഈ ഞാന്
എന്റെതിനെ പരിവര്ത്തനം ചെയ്യുവാനുള്ള സഹജ വിധി ബാപ്ദാദ ആദ്യമേ പറഞ്ഞു
തന്നിട്ടുണ്ട്, ഓര്മ്മയുണ്ടോ? നോക്കൂ, നിങ്ങള് ഞാന് എന്ന വാക്ക്
ഉപയോഗിക്കുമ്പോള് ഞാന്ആത്മാവാണ് എന്നത് മുന്നില് വരണം. ഞാന് എന്ന വാക്ക്
പറയുമ്പോള് ആത്മസ്വരൂപം മുന്നില് കൊണ്ടുവരൂ. വെറുതെ ഞാന് എന്ന വാക്ക് പറയാതെ
ഞാന് ആത്മാവാണ്. ഇത് സ്വാഭാവികമായി സ്മൃതിയില് കൊണ്ട് വരണം. ഞാന് എന്ന
വാക്കിനൊപ്പം ആത്മാവ് എന്നത് ചേര്ക്കൂ. ഞാന് ആത്മാവാണ്. എന്റെ എന്ന വാക്ക്
പറയുമ്പോള് ആദ്യം പറയണം എന്റെ ബാബ, എന്റെ തൂവാല, എന്റെ സാരി,.....ഇത് എന്റെത്.
ആദ്യം എന്റെ ബാബ. എന്റെ എന്ന വാക്ക് പറയുമ്പോള് ആദ്യം ബാബ മുന്നില് വരണം. ഞാന്
എന്ന വാക്ക് പറയുമ്പോള് ആത്മാവ് മുന്നില് വരണം. ഈ സ്വഭാവം സ്വതവേ വരണം. സഹജമാണോ
പ്രയാസമാണോ? ഞാന് ആത്മാവാണ് എന്ന് അറിയാവുന്നതാണ്. ആ സമയത്ത് അംഗീകരിക്കില്ല.
അറിയുന്നത് 100 ശതമാനമാണ്, അംഗീകരിക്കുന്നതില് ശതമാനം വരുന്നു. ശരീര ബോധം
സ്വാഭാവികമായപ്പോള് ഞാന് ശരീരം ആണ് എന്നത് ഓര്മ്മിക്കണമോ സ്വതവേ ഓര്മ്മ ഉണ്ടല്ലോ.
ഞാന് എന്ന വാക്ക് ആദ്യം സങ്കല്പത്തിലാണ് വരുന്നത് അപ്പോള് ഞാന് എന്ന വാക്ക്
സങ്കല്പത്തില് വരുമ്പോള് ആത്മ സ്വരൂപം മുന്നില് വരണം. ഈ അഭ്യാസം ചെയ്യുന്നത്
സഹജമല്ലേ? ഞാന് എന്ന് മാത്രം പറയാതെ ആത്മാവ് എന്ന് ചേര്ത്ത് പറയണം. പക്കാ
ആയിമാറും. ഏതുപോലെ ശരീരത്തിന്റെ പേര് പക്കയാണ്. മറ്റാരെയെങ്കിലും ആണ്
വിളിച്ചതെങ്കില് നിങ്ങള് പ്രതികരിക്കില്ല. ഞാന് ആത്മാവ് ആണ്. ആത്മാവിന്റെ ലോകം
ബാപ്ദാദയാണ്, ആത്മാവിന്റെ സംസ്കാരമാണ് ബ്രാഹ്മണനില് നിന്ന് ഫരിശ്ത, ഫരിശ്തയില്
നിന്നും ദേവത. എന്താണ് ചെയ്യണ്ടേത്? മനസ്സിന്റെ ഈ ഡ്രില് ചെയ്യണം. ഇപ്പോള്
ഡോക്ടര്മാര് പറയാറുണ്ട് ഡ്രില് ചെയ്യൂ, ഡ്രില് ചെയ്യൂ. വ്യായാമം ചെയ്യൂ. അപ്പോള്
ഈ വ്യായാമം ചെയ്യൂ. ഞാന് ആത്മാവ്, എന്റെ ബാബ, കാരണം ഡ്രാമയനുസരിച്ചു സമയത്തിന്റെ
ഗതിയുടെ വേഗം കുറയ്ക്കേണ്ടി വരുന്നു. രചയിതാവാണ് തീവ്രമാകണ്ടത്, രചന അല്ല,
എന്നാല് ഇപ്പോള് സമയം വേഗത്തില് പോകുകയാണ്. പ്രകൃതി എവര് റെഡിയാണ്, ആജ്ഞയ്ക്കായി
കാത്ത് നില്ക്കുന്നു. ഡ്രാമയിലെ സമയമാകുമ്പോള് ഓര്ഡര് ചെയ്യും. സ്ഥാപന
ചെയ്യുന്നവര് ആയില്ലെങ്കില് വിനാശത്തിനു ശേഷം പ്രളയം ഉണ്ടാകുമോ? പ്രളയം വരണമോ?
അതോ വിനാശത്തിനു ശേഷം സ്ഥാപന നടക്കണമോ? അപ്പോള് സ്ഥാപനയ്ക്കു
നിമിത്തമായിരിക്കുന്നവര് ഇപ്പോള് സമയമനുസരിച്ചു എവര്റെഡി ആകണം. ബാപ്ദാദ ഇതാണ്
കാണാന് ആഗ്രഹിക്കുന്നത്. ഏതുപോലെ ബ്രഹ്മ ബാബ അര്ജുനന് ആയില്ലേ. ഉദാഹരണമായില്ലേ.
അതുപോലെ ബ്രഹ്മബാബയെ ഫോളോ ചെയ്യുന്നവര് ആരാകും? സ്വയത്തെ നോക്കണം, സമയവും
നോക്കണം.
ബാപ്ദാദ മുന്പും പറഞ്ഞതാണ്
വര്ത്തമാന സമയത്ത് ബ്രാഹ്മണനില് നിന്നും ഫരിശ്തയാകുന്ന ആത്മാക്കള് എല്ലാവരും
നിമിത്തഭാവം നിര്മാന ഭാവം ഈ രണ്ടു വാക്കുകളും അടിവരയിടണം ഇതിലൂടെ ശരീര
ബോധത്തിന്റെ ഞാന് എന്ന ഭാവം സമാപ്തമാകും. എന്റെത് എന്ന ഭാവം സമാപ്തമാകും.
നിമിത്തമാണ് നിര്മാനസ്വാഭാവം. നിര്മാനമാകുന്നിടത്തോളം ബഹുമാനം ലഭിക്കും കാരണം
ആരാണോ നിര്മാനമാകുന്നത് അവര് സര്വര്ക്കും പ്രീയപ്പെട്ടവരാകും.
പ്രീയപെട്ടവരാകുമ്പോള് ബഹുമാനം സ്വയമേ ലഭിക്കും. അതിനാല് നിമിത്തവും നിര്മാന
ഭാവവും, ഭാവന ശുഭഭാവനയും. ഭാവവും ഭാവനയും രണ്ടു കാര്യങ്ങള് ഉണ്ട്. നിമിത്തവും
നിര്മാന ഭാവവും ഭാവനയും ഓരോരുത്തരെ പ്രതിയും ശുഭ ഭാവനയും ശുഭ കാമനയും. നിങ്ങളുടെ
നിമിത്ത നിര്മാന ഭാവവും ശുഭ ഭാവനയും അങ്ങനെയുള്ള വായുമണ്ഡലം തയ്യാറാക്കും
എങ്ങെനെ ഉള്ളവര് മുന്നില് വന്നാലും വൈബ്രേഷനില് കൂടി പരിവര്ത്തനം ആകും. ചില
കുട്ടികള് ആത്മീയ സംഭാഷണം ചെയ്യുമ്പോള് പറയാറുണ്ട് ഞാന് ഒരു മാസം ശുഭ ഭാവന വച്ചു,
അവര് മാറിയില്ല. പിന്നീട് തളര്ന്നു പോകുന്നു ഹൃദയം തകര്ന്നവരാകുന്നു. അവരുടെ
മനോഭാവവും ദൃഷ്ടിയും പാറ പേലെയാണ്, അതിനു കുറച്ചു സമയം വേണമല്ലോ. ഇനി അവര്
മാറുന്നില്ല എങ്കിലും തന്നെ നേരെയാക്കി വയ്ക്കൂ. നിങ്ങള് സ്വന്തം പൊസിഷനില്
ഇരിക്കൂ. നിങ്ങള് എന്തിനാണ് മനസ്സ് തകര്ന്നവരാകുന്നത്. മനസ്സ് തകര്ന്നവരാകരുത്.
ശരി അവര് മാറുന്നില്ലെങ്കില് ഞാന് അവര്ക്കൊപ്പം മാറരുത്. നിങ്ങള് മനസ്സ്
തകര്ന്നവരായാല് അവരാണ് ശക്തിശാലി അവര് നിങ്ങളെയും മാറ്റി. നിങ്ങള് എന്തിനാണ്
നിങ്ങളുടെ സ്വമാനത്തിന്റെ സീറ്റ് ഉപേക്ഷിക്കുന്നത്? വ്യര്ത്ഥ ചിന്തകളും വരരുത്
കാരണമെന്ത്? എന്ത് എന്ന് പറയുമ്പോള് വ്യര്ത്ഥ ചിന്തകളുടെ വാതില് തുറക്കുന്നു. ഈ
വാതില് അടയ്ക്കാന് പ്രയാസമാണ് അതിനാല് എന്ത്കൊണ്ട് എന്ന് ചിന്തിക്കാതെ
ദയാഹൃദയരായി വൈബ്രേഷന് കൊടുത്ത് കൊണ്ടിരിക്കൂ. നിങ്ങള് എന്തിനാണ് സ്വന്തം സീറ്റ്
ഉപേക്ഷിച്ചു മനസ്സ് തകര്ന്നവരാകുന്നത്. പൊസിഷനില് നിന്ന് താഴെ വരരുതെന്ന്
ഓര്മ്മ വേണം അല്ലെങ്കില് എതിര്പ്പുകള് ധാരാളം വരും. വ്യക്തികളുടെ എതിര്പ്പ് വരും,
സ്വാഭാവ സംസ്കാരത്തിന്റെ എതിര്പ്പ് വരും, ചിന്തകളില് എതിര്പ്പ് വരും അതിനാല്
പൊസിഷനില് ഇരിക്കൂ. നാളെ എന്ത് ചെയ്യണം? ഓര്മ്മയുണ്ടോ? ബാപ്ദാദയോട് സ്നേഹം ഉണ്ട്
അതിനാല് ബാപ്ദാദ കരുതുന്നു എല്ലാവരും ബ്രഹ്മബാബയ്ക്ക് സമാനരായിത്തീരണം.
ബാബയ്ക്ക് മുന്നില് എതിര്പ്പുകള് വന്നില്ലേ, ബ്രഹ്മബാബയ്ക്ക് മുന്നില്
എതിര്പ്പുകള് ഉണ്ടായില്ലേ, മായയുടേത് വന്നു, ആത്മാക്കളുടേത് വന്നു,
പ്രകൃതിയുടെയും വന്നു, എങ്കിലും ബ്രഹ്മബാബ പൊസിഷന് ഉപേക്ഷിച്ചോ?
ഉപേക്ഷിച്ചില്ലല്ലോ? അതിനാലാണ് ഫരിശ്ത ആയത്. ഇപ്പോള് സ്വയം ഫരിശ്തയാണെന്നു
മനസിലാക്കി നടക്കണം, ഞാന് ഫരിശ്തയാണ്... എല്ലാവരെയും ഫരിശ്തകളായി കാണൂ, എല്ലാവരും
ഫരിശ്തകളാണ്. എനിക്ക് പഴയ ലോകവുമായി ബന്ധം ഇല്ല, പഴയ സംസ്കാരങ്ങളുമായി
ബന്ധമില്ല. ഈ ബ്രാഹ്മണരുമായി ബന്ധങ്ങള് ഇല്ല. എല്ലാം തീര്ന്നു. എല്ലാവരെയും
ഫരിശ്തയാണ് ഈ ദൃഷ്ടിയിലൂടെ നോക്കൂ. വായുമണ്ഡലം തയ്യാറാകൂ, ശരി.
ഇപ്പോള് ഒരു മിനിറ്റില്
ശക്തിശാലിയായി വിശ്വത്തിലെ ആത്മാക്കള്ക്ക് സര്വ്വ ശക്തിസമ്പന്ന കിരണങ്ങള്
കൊടുക്കൂ നിങ്ങളുടെ ശക്തിയുടെ വൈബ്രേഷന് വിശ്വത്തില് വ്യാപിക്കട്ടെ. (ഡെഡ്
സൈലെന്സ്) ശരി.
നാനാഭാഗത്തുമുള്ള
ബ്രാഹ്മണരില് നിന്ന് ഫരിശ്തയാകുന്ന കുട്ടികള്ക്ക്, സദാ സ്വദര്ശനത്തില്കൂടി
സ്വയത്തെ ചെക്ക് ചെയ്ത് ചേഞ്ച് ചെയ്യുന്ന കുട്ടികള്ക്ക്, ബ്രഹ്മബാബയെ ഫോളോ
ചെയ്യുന്ന ആജ്ഞാകാരി കുട്ടികള്ക്ക്, സദാ ഡബിള് ലൈറ്റ് ആയി സേവനവും പുരുഷാര്ത്ഥവും
ചെയ്യുന്ന ഫരിശ്ത ആത്മാക്കള്ക്ക്, സദാ തന്റെ പൊസിഷന്റെ സീറ്റില് സെറ്റ്
ആയിരുന്ന് എതിര്പ്പുകള് സമാപ്തമാക്കുന്ന മാസ്റ്റര് സര്വ്വ ശക്തിവാന്മാരായ
കുട്ടികള്ക്ക്, സംഗമ യുഗത്തിന്റെ പ്രത്യക്ഷ ഫലം അനുഭവം ചെയ്യുന്ന ബാബയുടെ
സമീപത്തുള്ള കുട്ടികള്ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണകളും നമസ്തേയും.
വരദാനം :-
പ്രത്യക്ഷതയുടെ സമയം സമീപത്ത് കൊണ്ട് വരുന്ന സദാ ശുഭ ചിന്തകരും സ്വചിന്തകരുമായി
ഭവിക്കട്ടെ.
സേവനത്തിന്റെ സഫലതയ്ക്കു
ആധാരം ശുഭ ചിന്തക വൃത്തിയാണ്. കാരണം നിങ്ങളുടെ ഈ വൃത്തി ആത്മാക്കളുടെ ഗ്രഹണ
ശക്തിയും ജിജ്ഞാസയും വര്ധിപ്പിക്കുന്നു, വാക്കിന്റെ ഈ സേവനം സഹജമായി സഫലമാകുന്നു
സ്വയത്തെ പ്രതി സ്വചിന്തനം ചെയ്യുന്ന സ്വചിന്തകരായ ആത്മാക്കള് സദാ മായാ പ്രൂഫ്,
മറ്റുള്ളവരുടെ കുറവുകളെ ഗ്രഹണം ചെയ്യുന്നതില് നിന്നും, വ്യക്തി വൈഭവങ്ങളുടെ
ആകര്ക്ഷണത്തില് നിന്നും പ്രൂഫ് ആകുന്നു. ഈ രണ്ട് വരദാനങ്ങളെയും പ്രാക്ടിക്കല്
ജീവിതത്തില് കൊണ്ട് വരുമ്പോള് പ്രത്യക്ഷതയുടെ സമയം സമീപത്തെത്തും.
സ്ലോഗന് :-
തന്റെ
സങ്കല്പങ്ങളെയും അര്പ്പിക്കുകയാണെങ്കില് സര്വ്വ കുറവുകളും സ്വതവേ ദൂരെയാകും.
അവ്യക്ത സൂചന:- ആത്മീയ
സ്ഥിതിയില് ഇരിക്കുന്നതിന്റെ അഭ്യാസം ചെയ്യൂ അന്തര്മുഖിയാകൂ.
പരമാത്മ സ്നേഹത്തിന്റെ
അനുഭവം ചെയ്യുന്നതിനായി ദേഹത്തില് നിന്ന് വേറിട്ട് ദേഹി (ആത്മീയ) രൂപത്തില്
സ്ഥിതി ചെയ്യുന്നതിന്റെ അഭ്യാസം വര്ധിപ്പിക്കൂ സദാ അന്തര്മുഖതയുടെ ഗുഹയില്
ഇരിക്കുകയാണെങ്കില് പഴയ ലോകത്തിന്റെ വാതാവരണത്തില് നിന്ന് ഉപരിയായി മാറും.
വാതാവരണത്തിന്റെ പ്രഭാവത്തില് വരില്ല.