01.07.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- ശാന്തിധാമം പാവനമായ ആത്മാക്കളുടെ വീടാണ്, ആ വീട്ടിലേക്ക് പോകണമെങ്കില് സമ്പൂര്ണ്ണമായും പാവനമായി മാറൂ.

ചോദ്യം :-
ബാബ എല്ലാ കുട്ടികള്ക്കും ഏതൊരു ഉറപ്പാണ് നല്കുന്നത്?

ഉത്തരം :-
മധുരമായ കുട്ടികളേ, നിങ്ങള് എന്നെ ഓര്മ്മിക്കുകയാണെങ്കില് ഞാന് ഉറപ്പ് നല്ുകയാണ് ശിക്ഷകളനുഭവിക്കാതെ എന്റെ വീട്ടിലേക്ക് പോകാം. നിങ്ങള് ഒരു ബാബയില് മാത്രം ഹൃദയം വെക്കൂ. നിങ്ങള് പഴയ ലോകത്തെ കണ്ടുകൊണ്ടും കാണാതിരിക്കൂ, ഈ ലോകത്തിലിരുന്നുകൊണ്ടും പവിത്രമായിരുന്ന് കാണിക്കൂ, എങ്കില് ബാബ നിങ്ങള്ക്ക് അവശ്യം വിശ്വത്തിന്റെ ചക്രവര്ത്തിപദവി നല്കും.

ഓംശാന്തി.  
ആത്മീയ കുട്ടികളോട് ആത്മീയ അച്ഛന് ചോദിക്കുകയാണ്, കുട്ടികള്ക്കറിയാം ബാബ വന്നിരിക്കുകയാണ് നമ്മള് കുട്ടികളെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനുവേണ്ടി, ഇപ്പോള് വീട്ടിലേക്ക് പോകാനുളള മനസ്സുണ്ടോ? സര്വ്വ ആത്മാക്കളുടേയും വീടാണ് അത്. ഇവിടെ എല്ലാ ജീവാത്മാക്കള്ക്കും വീട് ഒന്നല്ല. ബാബ വന്നു എന്ന് മനസ്സിലാക്കി കഴിഞ്ഞു. ബാബയെ ക്ഷണിച്ച് വിളിച്ചതാണ്. ഞങ്ങളെ വീട്ടിലേക്ക് അഥവാ ശാന്തിധാമത്തിലേക്ക് കൊണ്ടുപോകൂ. ഇപ്പോള് ബാബ പറയുകയാണ് തന്റെ ഹൃദയത്തോട് ചോദിക്കൂ - അല്ലയോ ആത്മാക്കളേ, നിങ്ങള് പതിതര്ക്ക് എങ്ങനെ പോകാന് സാധിക്കും? തീര്ച്ചയായും പാവനമായി മാറണം. ഇപ്പോള് തിരികെ വീട്ടിലേക്ക് പോകണം. മറ്റൊരു കാര്യവും പറയുന്നില്ല. ഭക്തി മാര്ഗ്ഗത്തില് നിങ്ങള് ഇത്രയും സമയം പുരുഷാര്ത്ഥം ചെയ്തത്, എന്തിനുവേണ്ടിയായിരുന്നു? മുക്തിക്കുവേണ്ടി. ഇപ്പോള് ബാബ ചോദിക്കുകയാണ് വീട്ടിലേക്ക് പോകാനുള്ള ചിന്തയുണ്ടോ? കുട്ടികള് പറയുന്നു - ബാബാ ഇതിനുവേണ്ടിയാണ് ഇത്രയും ഭക്തി ചെയ്തത്. ഇതുമറിയാം എല്ലാ ജീവാത്മാക്കളേയും കൂടെ കൊണ്ടുപോകണം. പക്ഷേ പവിത്രമായി മാറി വീട്ടിലേക്ക് പോകണം, പിന്നീട് പവിത്ര ആത്മാക്കളാണ് ആദ്യമാദ്യം വരിക. അപവിത്ര ആത്മാക്കള്ക്ക് വീട്ടിലിരിക്കാന് സാധിക്കില്ല. ഇപ്പോള് കോടിക്കണക്കിന് ആത്മാക്കളാണ്. എല്ലാവര്ക്കും വീട്ടിലേക്ക് പോകണം. ആ വീടിനെയാണ് ശാന്തിധാമമെന്നും അഥവാ വാനപ്രസ്ഥമെന്നും പറയപ്പെടുന്നത്. നമ്മള് ആത്മാക്കള്ക്ക് പാവനമായി മാറി പാവനമായ ശാന്തിധാമത്തിലേക്ക് പോകണം. ഇത്രേയുള്ളു. എത്ര സഹജമായ കാര്യമാണ്. പാവനമായ ശാന്തിധാമം ആത്മാക്കളുടേതാണ്. സത്യയുഗം പാവനമായ സുഖധാമമാണ് ജീവാത്മാക്കള്ക്കായി. ഇതാണ് ജീവാത്മാക്കളുടെ പതിത ദു:ഖധാമം. ഇതില് ആശയക്കുഴപ്പത്തിന്റെ കാര്യമില്ല. ശാന്തിധാമത്തിലാണ് എല്ലാ പവിത്രാത്മാക്കളും വസിക്കുന്നത്. അത് ആത്മാക്കളുടെ പവിത്രമായ ലോകമാണ് - നിര്വ്വികാരിയും നിരാകാരിയുമായ ലോകം. ഈ പഴയ ലോകം ജീവാത്മാക്കളുടെതാണ്. എല്ലാവരും പതിതരാണ്. ഇപ്പോള് ബാബ വന്നിരിക്കുകയാണ് ആത്മാക്കളെ പാവനമാക്കി മാറ്റാന്, പാവനമായ ലോകം ശാന്തിധാമത്തിലേക്ക് കൊണ്ടുപോകാന്. പിന്നീട് ആരാണോ രാജയോഗം പഠിക്കുന്നത് അവര് പാവനമായ സുഖധാമത്തിലേക്ക് വരുന്നു. ഇത് വളരെ സഹജമാണ്, ഇതില് വേറൊരു കാര്യത്തെക്കുറിച്ചും ചിന്തിക്കേണ്ട ആവശ്യമില്ല. ബുദ്ധികൊണ്ട് മനസ്സിലാക്കണം. നമ്മള് ആത്മാക്കളുടെ പിതാവ് വന്നുകഴിഞ്ഞു, നമ്മളെ പാവനമായ ശാന്തിധാമത്തിലേക്ക് കൊണ്ടുപോകാന്. അവിടേക്ക് പോകാനുള്ള വഴി നമ്മള് മറന്നിരിക്കുകയായിരുന്നു, അതിപ്പോള് ബാബ പറഞ്ഞുതരികയാണ്. കല്പകല്പം ഞാന് ഇതേപോലെ വന്ന് പറയുന്നു - അല്ലയോ കുട്ടികളേ, എന്നെ ശിവബാബയെ ഓര്മ്മിക്കൂ. സര്വ്വര്ക്കും സത്ഗതിദാതാവ് ഒരു സത്ഗുരുവാണ്. ബാബ വന്ന് കുട്ടികള്ക്ക് സന്ദേശം അഥവാ ശ്രീമത്ത് നല്കുകയാണ് കുട്ടികളേ ഇപ്പോള് നിങ്ങള്ക്ക് എന്തുചെയ്യണം? പകുതി കല്പം നിങ്ങള് വളരെ ഭക്തി ചെയ്ത്, ദുഃഖമെടുത്തു. ചിലവ് ചെയ്ത്-ചെയ്ത് ദരിദ്രരായി മാറി. ആത്മാവും സതോപ്രധാനതയില്നിന്നും തമോപ്രധാനമായി മാറി. ഇപ്പോള് ഈ കുറച്ച് കാര്യം മാത്രമേ മനസ്സിലാക്കുവാനുളളൂ. ഇപ്പോള് വീട്ടിലേക്ക് പോകണമോ വേണ്ടയോ? അതെ ബാബാ, തീര്ച്ചയായും പോകണം. അത് നമ്മുടെ മധുരമായ ശാന്തിധാമമാണ്. ഇതും അറിയാം നമ്മള് പതിതരാണ് അതുകൊണ്ട് പോകാന് സാധിക്കില്ല. ഇപ്പോള് ബാബ പറയുകയാണ് എന്നെ ഓര്മ്മിക്കൂ നിങ്ങളുടെ പാപങ്ങളെല്ലാം ഭസ്മമാകും. കല്പകല്പം ഈ സന്ദേശമാണ് നല്കുന്നത്. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ, ഈ ദേഹം നശിക്കാനുള്ളതാണ്. ബാക്കി ആത്മാക്കള്ക്ക് തിരിച്ചുപോകണം. ആ ലോകത്തെയാണ് പറയുന്നത് നിരാകാരി ലോകം. നിരാകാരി ആത്മാക്കളെല്ലാവരും അവിടെയാണ് വസിക്കുന്നത്. സര്വ്വാത്മാക്കളുടേയും വീടാണത്. നിരാകാരനായ ബാബയും അവിടെത്തന്നെയാണ് വസിക്കുന്നത്. ബാബ വരുന്നത് ഏറ്റവും അവസാനമാണ്. കാരണം എല്ലാവരേയും തിരികെ കൊണ്ടുപോകണം. ഒരു പതിത ആത്മാവുപോലും അവശേഷിക്കില്ല, ഇതില് ആശയക്കുഴപ്പത്തിന്റേയോ പ്രയാസത്തിന്റേയോ കാര്യമില്ല. പാടാറില്ലേ അല്ലയോ പതിതപാവനാ വന്ന് ഞങ്ങളെ പാവനമാക്കി മാറ്റി കൂടെ കൊണ്ടുപോകൂ. എല്ലാവരുടേയും പിതാവല്ലേ. പിന്നീട് എപ്പോഴാണോ നമ്മള് പുതിയ ലോകത്തില് പാര്ട്ട് അഭിനയിക്കാന് വേണ്ടി വരുന്നത്, അപ്പോള് വളരെ കുറച്ചുപേരെ അവിടെ ഉണ്ടായിരിക്കുള്ളു. ബാക്കി ഇത്രയും കോടിക്കണക്കിന് ആത്മാക്കള് എവിടെപ്പോയിരിക്കുന്നുണ്ടാകും? ഇതുമറിയാം സത്യയുഗത്തില് വളരെകുറച്ച് ജീവാത്മാക്കളേ ഉണ്ടായിരുന്നുള്ളു, ചെറിയ വൃക്ഷമായിരുന്നു. പിന്നീട് വൃദ്ധി പ്രാപിക്കുന്നു. വൃക്ഷത്തിലും അനേകധര്മ്മങ്ങളുടെ വൈവിധ്യമാണ്. ഇതിനെയാണ് കല്പവൃക്ഷമെന്ന് പറയുന്നത്. ഒന്നും മനസ്സിലാകുന്നില്ലായെങ്കില് ചോദിക്കൂ. ചിലര് പറയാറുണ്ട് - ബാബാ, കല്പ്പത്തിന്റെ ആയുസ്സ് 5000 വര്ഷമാണെന്നുള്ളത് ഞങ്ങള് എങ്ങിനെ അംഗീകരിക്കും? ബാബ സത്യം തന്നെയല്ലേ കേള്പ്പിക്കുക. ചക്രത്തിന്റെ കണക്കും പറഞ്ഞുതരുന്നുണ്ട്.

കല്പ്പത്തിന്റെ സംഗമയുഗത്തില് ബാബ വന്ന് ദൈവീകരാജധാനിയുടെ സ്ഥാപന ചെയ്യുന്നു, അതിപ്പോള് ഇല്ല. പിന്നീട് സത്യയുഗത്തില് ഒരു ദൈവീക രാജധാനിയുണ്ടാകുന്നു. ഈ സമയത്ത് നിങ്ങള്ക്ക് രചയിതാവിന്റേയും രചനയുടേയും ജ്ഞാനം കേള്പ്പിക്കുകയാണ്. ബാബ പറയുകയാണ് ഞാന് കല്പകല്പം, കല്പ്പത്തിന്റെ സംഗമയുഗത്തിലാണ് വരുന്നത്. പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യുന്നു. പഴയ ലോകം അവസാനിക്കാനുള്ളതാണ്. ഡ്രാമയുടെ നിയമമനുസരിച്ച്, പുതിയതില്നിന്നും പഴയതും, പഴയതില്നിന്നും പുതിയതും ആയിത്തീരുന്നു. ഇതില് പൂര്ണ്ണമായും 4 ഭാഗങ്ങളാണ്. ഇതിനെത്തന്നെയാണ് സ്വസ്തിക എന്ന് പറയുന്നത്. പക്ഷേ ഒന്നും മനസ്സിലാക്കുന്നില്ല. ഭക്തിമാര്ഗ്ഗത്തില് പാവക്കളി കളിച്ച് കൊണ്ടിരിക്കുകയാണ്. അനവധി ചിത്രങ്ങളാണ്, വിശേഷിച്ചും ദീപാവലിയില് കടകളില് അനേക ചിത്രങ്ങള് ഉണ്ടാക്കിവെച്ചിട്ടുണ്ടാവും. ഇപ്പോള് നിങ്ങള് മനസ്സിലാക്കിക്കഴിഞ്ഞു ഒരു ശിവബാബയുടെ കുട്ടികളാണ് നമ്മളെല്ലാവരും. പിന്നീട് സാകാരത്തില് വരുമ്പോള് ലക്ഷ്മീനാരായണന്റെ രാജ്യം, പിന്നീട് സീതാ-രാമന്റെ രാജ്യം. പിന്നീട് മറ്റെല്ലാ ധര്മ്മങ്ങളും വരുന്നു, ഇതുമായി നിങ്ങള് കുട്ടികള്ക്ക് യാതൊരു ബന്ധവുമില്ല. എല്ലാവരും അവരവരുടെ സമയത്ത് വരുന്നു, പിന്നീടെല്ലാവര്ക്കും തിരിച്ചുപോകണം. നിങ്ങള് കുട്ടികള്ക്കും ഇപ്പോള് തിരിച്ചുപോകണം. ഈ മുഴുവന് ലോകത്തിനും വിനാശം സംഭവിക്കും. ഇപ്പോള് ഇവിടെ എന്തിനിരിക്കണം. ഈ ലോകത്തോട് പ്രീതി തന്നെ തോന്നുന്നില്ല. ഹൃദയത്തിന്റെ പ്രീതി ഒരേയൊരു പ്രിയതമനുമായി വെക്കണം, ആ പ്രിയതമന് പറയുന്നു നിങ്ങള് എന്നോട് ഹൃദയത്തിന്റെ പ്രീതി വെക്കുകയാണെങ്കില് പാവനമായി മാറും. ഇപ്പോള് വളരെ സമയം കഴിഞ്ഞുപോയിരിക്കുന്നു. അല്പ്പമേ ബാക്കിയുള്ളു, സമയം പൊയ്ക്കൊണ്ടേയിരിക്കുകയാണ്. യോഗത്തിലിരിക്കുന്നില്ലായെങ്കില് അന്തിമത്തില് അവര് വളരെയധികം പശ്ചാത്തപിക്കും, ശിക്ഷകളും അനുഭവിക്കും. പദവിയും ഭ്രഷ്ടമാകും. നമ്മുടെ വീട് ഉപേക്ഷിച്ച് നമ്മള് എത്ര സമയം കഴിഞ്ഞു എന്നുളളത് നിങ്ങള്ക്ക് ഇപ്പോഴാണ് മനസ്സിലായത്. വീട്ടിലേക്ക് പോകുന്നതിനുവേണ്ടി പരിശ്രമിച്ചതല്ലേ. ബാബയേയും വീട്ടിലാണ് ലഭിക്കുക. സത്യയുഗത്തില് ലഭിക്കില്ലല്ലോ. മുക്തിധാമത്തില് പോകുന്നതിനുവേണ്ടി മനുഷ്യര് എത്ര പരിശ്രമം ചെയ്യുന്നു. ഇതിനെയാണ് ഭക്തിമാര്ഗ്ഗം എന്നു പറയുന്നത്. ഇപ്പോള് ഡ്രാമയനുസരിച്ച് ഭക്തിമാര്ഗ്ഗം അവസാനിക്കണം. ഇപ്പോള് ഞാന് നിങ്ങളെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനുവേണ്ടി വന്നിരിക്കുകയാണ്. തീര്ച്ചയായും കൂടെ കൊണ്ടുപോകും. ആര് എത്രത്തോളം പാവനമായി മാറുന്നുവോ അവര്ക്ക് അത്രയും ഉയര്ന്ന പദവി ലഭിക്കുന്നു. ഇതില് ആശയക്കുഴപ്പത്തിന്റെ കാര്യമില്ല. ബാബ പറയുകയാണ് - കുട്ടികളേ, നിങ്ങള് എന്നെ ഓര്മ്മിക്കുകയാണെങ്കില് ഞാന് ഗ്യാരന്റി നല്കുകയാണ് നിങ്ങള് ശിക്ഷകളനുഭവിക്കാതെ വീട്ടിലേക്ക് പോകും. ഓര്മ്മയിലൂടെ നിങ്ങളുടെ വികര്മ്മം വിനാശമാകും. അഥവാ ഓര്മ്മിക്കുന്നില്ലായെങ്കില് ശിക്ഷകളും അനുഭവിക്കേണ്ടിവരും, പദവിയും ഭ്രഷ്ടമാകും. ഓരോ 5000 വര്ഷത്തിനുശേഷവും ഞാന് ഇതുതന്നെയാണ് വന്ന് മനസ്സിലാക്കിത്തരുന്നത്. ഞാന് അനേകപ്രാവശ്യം വന്നതാണ് നിങ്ങള് കുട്ടികളെ തിരിച്ച് കൂടെ കൊണ്ടുപോകാന്. നിങ്ങള് കുട്ടികളാണ് ജയപരാജയത്തിന്റെ പാര്ട്ട് അഭിനയിക്കുന്നത്, വീണ്ടും ഞാന് വന്നിരിക്കുകയാണ് കൂടെ കൊണ്ടുപോകാന്. ഇതാണ് പതിതമായ ലോകം, അതുകൊണ്ടാണ് പറയുന്നത് പതിതപാവനാ വരൂ, ഞങ്ങള് വികാരി പതിതരാണ്, വന്ന് നിര്വ്വികാരി പാവനമാക്കി മാറ്റൂ. ഇതാണ് വികാരി ലോകം. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് സമ്പൂര്ണ്ണമായും നിര്വ്വികാരിയായി മാറണം. ആരാണോ അവസാനം വരുന്നത് അവര് ശിക്ഷകളനുഭവിച്ച് തിരികെ പോകുന്നു. അതുകൊണ്ട് അവര് വരുന്നതും രണ്ടുകല കുറവുളള ലോകത്തേക്കാണ്. അവരെ സമ്പൂര്ണ്ണ പവിത്രരെന്ന് പറയില്ല അതുകൊണ്ട് ഇപ്പോള് പുരുഷാര്ത്ഥവും പൂര്ണ്ണമായും ചെയ്യണം. ഒരിക്കലും പദവി കുറയരുത്. രാവണരാജ്യമല്ലെങ്കിലും പദവി നമ്പര്വൈസായിരിക്കുമല്ലോ. ആത്മാവില് ക്ലാവ് പിടിക്കുമ്പോള് ശരീരവും അതിനനുസരി ച്ചിട്ടുള്ളതാണ് ലഭിക്കുക. ആത്മാവ് ഗോള്ഡന്ഏജില്(സത്യയുഗം) നിന്നും സില്വര്ഏജായി (ത്രേതായുഗം) മാറുന്നു. വെള്ളിയുടെ കലര്പ്പ് ആത്മാവിലുണ്ടാകുന്നു. പിന്നീട് അനുദിനം കൂടുതല് കൂടുതല് വികാരത്തിന്റെതായ മോശമായ ക്ലാവ് പറ്റിപ്പിടിക്കുന്നു. ബാബാ വളരെ നല്ലരീതിയില് മനസ്സിലാക്കിത്തരികയാണ്. ആര്ക്ക് മനസ്സിലാകുന്നില്ലയോ അവര് കൈയ്യുയര്ത്തൂ. ആരാണോ 84 ജന്മത്തിന്റെ ചക്രത്തിലേക്ക് വന്നത്, അവര്ക്കാണ് മനസ്സിലാക്കിക്കൊടുക്കുന്നത്. ബാബ പറയുകയാണ് ഞാന് ഈ ബ്രഹ്മാവിന്റെ 84 ജന്മങ്ങളുടെ അന്തിമജന്മത്തിലാണ് വന്ന് പ്രവേശിക്കുന്നത്. ബ്രഹ്മാവിനു തന്നെ പിന്നീട് ആദ്യത്തെ നമ്പറിലേക്ക് വരണം. ആദ്യം ആരാണോ വന്നിരുന്നത്, അവര് തന്നെ ആദ്യം അവസാനത്തേക്ക് വരുന്നു. ആ ആള്ക്കുതന്നെ ആദ്യ നമ്പരിലേക്ക് പോകണം, ആരാണോ വളരെയധികം ജന്മങ്ങളെടുത്ത് അന്തിമത്തില് പതിതമായി മാറുന്നത്, ഞാന് പതിതപാവനന് ആ ശരീരത്തിലേക്കാണ് വരുന്നത്, ആ ആളെയാണ് പാവനമാക്കി മാറ്റുന്നത്. എത്ര വ്യക്തമായിട്ടാണ് മനസ്സിലാക്കിത്തരുന്നത്.

ബാബ പറയുകയാണ് എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ പാപങ്ങള് ഭസ്മമാകും. ഗീതാജ്ഞാനം നിങ്ങള് വളരെ കേട്ടു, കേള്പ്പിച്ചു. പക്ഷേ അതിലൂടെയൊന്നും നിങ്ങള്ക്ക് സത്ഗതി ലഭിച്ചില്ല. അനവധി സന്യാസിമാര് നിങ്ങള്ക്ക് മധുരമധുരമായ വാക്കുകളിലൂടെ ശാസ്ത്രങ്ങളും കേള്പ്പിച്ചു, ഈ വാക്കുകള് കേട്ട് വലിയ-വലിയ ആള്ക്കാര് പോലും ഒരുമിച്ചുകൂടുന്നു. ശ്രവണരസമല്ലേ. ഭക്തിമാര്ഗ്ഗം ശ്രവണരസമാണ്. ഇവിടെ ആത്മാക്കള്ക്ക് ബാബയെ ഓര്മ്മിക്കണം. ഭക്തിമാര്ഗ്ഗം ഇപ്പോള് പൂര്ത്തിയാകുന്നു. ബാബ പറയുകയാണ് ഞാന് നിങ്ങള് കുട്ടികള്ക്ക് ജ്ഞാനം നല്കുന്നതിനുവേണ്ടി വന്നിരിക്കുകയാണ്, ഈ ജ്ഞാനത്തെക്കുറിച്ച് ആരും അറിയുന്നില്ല. ഞാനാണ് ജ്ഞാനത്തിന്റെ സാഗരന്. ജ്ഞാനത്തെ അറിവെന്ന് പറയുന്നു. നിങ്ങളെ എല്ലാം പഠിപ്പിക്കുകയാണ്. 84 ജന്മത്തിന്റെ ചക്രത്തെപ്പറ്റിയും മനസ്സിലാക്കിത്തരുന്നു, നിങ്ങളില് മുഴുവന് ജ്ഞാനവും ഉണ്ട.് സ്ഥൂലവതനത്തില്നിന്നും സൂക്ഷ്മവതനത്തെ മറികടന്ന് മൂലവതനത്തിലേക്ക് പോകണം. ആദ്യമാദ്യം ലക്ഷ്മീ-നാരായണന്റെ രാജധാനിയായിരുന്നു. അവിടെ വികാരി കുട്ടികള് ഉണ്ടാകുന്നില്ല, രാവണരാജ്യമില്ല. എല്ലാം നടക്കുന്നത് യോഗബലത്തിലൂടെയാണ്, ഇപ്പോള് കുട്ടിയായി മാറി ഗര്ഭക്കൊട്ടാരത്തിലേക്ക് പോകണമെന്ന് നിങ്ങള്ക്ക് സാക്ഷാത്കാരം ഉണ്ടാകും. സന്തോഷത്തോടെ പോകും. ഇവിടെ മനുഷ്യര് എത്ര കരഞ്ഞുനിലവിളിക്കുന്നു. ഇവിടെ ഗര്ഭജയിലിലേക്കല്ലേ പോകുന്നത്. സത്യയുഗത്തില് കരയുന്നില്ല, നിലവിളിക്കേണ്ട കാര്യമില്ല. തീര്ച്ചയായും ശരീരം മാറണം. എങ്ങിനെയാണോ സര്പ്പത്തിന്റെ ഉദാഹരണം, ഇതില് ആശയക്കുഴപ്പത്തിന്റെ കാര്യമില്ല. കൂടുതല് ചോദിക്കേണ്ട ആവശ്യവുമില്ല. പൂര്ണ്ണമായും പാവനമായി മാറുന്നതിനുള്ള പുരുഷാര്ത്ഥത്തില് മുഴുകണം. എന്താ ബാബയെ ഓര്മ്മിക്കുന്നത് പ്രയാസമാണോ! ബാബയുടെ മുന്നിലല്ലേ ഇരിക്കുന്നത്. ഞാന് നിങ്ങളുടെ പിതാവ് നിങ്ങള്ക്ക് സുഖത്തിന്റെ സമ്പത്താണ് നല്കുന്നത്. നിങ്ങള്ക്ക് ഈ ഒരു അന്തിമ ജന്മത്തില് മാത്രം ഓര്മ്മയിലിരിക്കാന് സാധിക്കില്ലേ! ഇവിടെ നല്ലരീതിയില് മനസ്സിലാക്കും പിന്നെ വീട്ടിലേക്ക് പോയി പത്നിയുടെയും മറ്റും മുഖം കണ്ടാല് മായ വിഴുങ്ങുന്നു. ബാബ പറയുകയാണ് ആരിലും മമത്വം വെക്കരുത്. എല്ലാം അവസാനിക്കാനുള്ളതാണ്. ഓര്മ്മിക്കേണ്ടത് ഒരു ബാബയെ മാത്രം. നടക്കുമ്പോഴും കറങ്ങുമ്പോഴും ബാബയേയും തന്റെ രാജധാനിയേയും ഓര്മ്മിക്കണം. ദൈവീകഗുണങ്ങളും ധാരണ ചെയ്യണം. സത്യയുഗത്തില് മോശമായ വസ്തുക്കളോ മാംസമോ ഒന്നുംതന്നെയില്ല. ബാബ പറയുകയാണ് വികാരങ്ങളെ ഉപേക്ഷിക്കൂ. ഞാന് നിങ്ങള്ക്ക് വിശ്വത്തിന്റെ ചക്രവര്ത്തി പദവിയാണ് നല്കുന്നത്, എത്ര നേട്ടമാണുണ്ടാകുന്നത്. എന്തുകൊണ്ട് പവിത്രമായി ജീവിക്കുന്നില്ല. ഈയൊരു ജന്മം പവിത്രമായിരിക്കുന്നതിലൂടെ എത്രയോ ഉയര്ന്ന പ്രാപ്തിയാണുണ്ടാകുന്നത്. ഒരുമിച്ച് താമസിക്കൂ, ജ്ഞാനത്തിന്റെ വാള് മദ്ധ്യത്തിലുണ്ടായിരിക്കണം. പവിത്രമായിരുന്ന് കാണിക്കുകയാണെങ്കില് വളരെ ഉയര്ന്ന പദവി പ്രാപിക്കും. കാരണം ബാലബ്രഹ്മചാരിയായിട്ടല്ലേ വസിക്കുന്നത്. നോളേജും ആവശ്യമാണ്. മറ്റുള്ളവരേയും തനിക്കു സമാനമാക്കി മാറ്റണം. സന്യാസിമാര്ക്ക് കാണിച്ചുകൊടുക്കണം എങ്ങനെയാണ് ഞങ്ങള് ഒരുമിച്ചിരുന്നിട്ടും പവിത്രമായി ജീവിക്കുന്നത്. അവര് മനസ്സിലാക്കും ഇവരില് ഉയര്ന്ന ശക്തിയുണ്ട്. ബാബ പറയുകയാണ് ഈ ഒരു ജന്മത്തില് പവിത്രമായിരിക്കുന്നതിലൂടെ 21 ജന്മത്തേക്ക് നിങ്ങള് വിശ്വത്തിന്റെ അധികാരിയായി മാറും. ഇത്രയ്ക്കും വലിയ സമ്മാനം ലഭിക്കുന്നു എങ്കില് എന്തുകൊണ്ട് പവിത്രമായിരുന്ന് കാണിച്ചുകൊടുത്തുകൂടാ. സമയം ബാക്കി കുറച്ചേയുളളൂ. അവസാനം ശബ്ദം മുഴങ്ങും(പേര് പ്രശസ്ഥമാകും), പത്രങ്ങളിലും വരും. റിഹേഴ്സല് കണ്ടതല്ലേ. ഒരു അണുബോംബിലൂടെത്തന്നെ അവസ്ഥ എന്തായി എന്ന്. ഇപ്പോഴും അതിന്റെ ഫലമായി ആശുപത്രിയില് കിടക്കുന്നവരുണ്ട്. ഒരു ബുദ്ധിമുട്ടുമില്ലാതെ പെട്ടെന്നുതന്നെ അവസാനിക്കുന്ന തരത്തിലുളള ബോംബുകളാണ് ഇപ്പോള് ഉണ്ടാക്കുന്നത്. ഈ റിഹേഴ്സലെല്ലാം കഴിഞ്ഞ് പിന്നീട് ഫൈനലാകും. പെട്ടെന്നു തന്നെ മരിക്കുന്നുണ്ടോ ഇല്ലയോ എന്ന് നോക്കുകയാണ്? പിന്നീട് ഇതല്ലാതെ മറ്റേതെങ്കിലും യുക്തി രചിക്കുന്നു. ഹോസ്പിറ്റലൊന്നും ഉണ്ടാകില്ല. ആരിരുന്നു സേവനം ചെയ്യാനുണ്ടാകും? പിതൃതര്പ്പണത്തിനായുളള ബ്രാഹ്മണരും ഉണ്ടായിരിക്കില്ല. ബോംബ് എറിഞ്ഞു, അവസാനിച്ചു. ഭൂചലനത്തില് എല്ലാം അമര്ന്നുപോകും. ഒട്ടും തന്നെ സമയമെടുക്കില്ല. ഇവിടെ നോക്കൂ എത്ര മനുഷ്യരാണ്. സത്യയുഗത്തില് വളരെ കുറച്ചേ ഉണ്ടാകൂ. ഇത്രയ്ക്കും പേര് എങ്ങനെ വിനാശമാകും! മുന്നോട്ട് പോകവേ എല്ലാം കാണാം. സത്യയുഗത്തില് ആരംഭത്തില് 9 ലക്ഷം പേരാണ്.

സാധുക്കളും നിങ്ങളാണ്, പ്രഭുവിന് പ്രിയപ്പെട്ടവരും നിങ്ങളാണ്. ഇപ്പോള് എല്ലാം ഉപേക്ഷിച്ച് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കുന്ന സാധുക്കളാണ് ബാബയ്ക്ക് പ്രിയപ്പെട്ടത്. സത്യയുഗത്തില് വളരെ ചെറിയ വൃക്ഷമായിരിക്കും. ധാരാളം കാര്യങ്ങള് മനസ്സിലാക്കിത്തരുന്നുണ്ട്. ഏതെല്ലാം അഭിനേതാക്കളുണ്ടോ, എല്ലാ ആത്മാക്കളും അവിനാശിയാണ്. എല്ലാവരും അവരവരുടേതായ പാര്ട്ട് അഭിനയിക്കാന് വന്നിരിക്കുകയാണ്. കല്പകല്പം നിങ്ങള് തന്നെയാണ് വന്ന് ബാബയുടെ വിദ്യാര്ത്ഥികളായി പഠിക്കുന്നത്. നിങ്ങള്ക്കറിയാം ബാബ നമ്മളെ പവിത്രമാക്കി മാറ്റി കൂടെ കൊണ്ടുപോകുന്നു. ബാബയും ഡ്രാമയനുസരിച്ച് ബന്ധനസ്ഥനാണ്. എല്ലാവരേയും തിരികെ തീര്ച്ചയായും കൂടെ കൊണ്ടുപോകും അതുകൊണ്ടാണ് പാണ്ഡവസേന എന്ന പേര്. നിങ്ങള് പാണ്ഡവര് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? നിങ്ങള് കല്പം മുമ്പത്തേതു പോലെ ബാബയില്നിന്നും രാജ്യഭാഗ്യം എടുത്തുകൊണ്ടിരിക്കുകയാണ്, നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ച്. ശരി.

വളരെക്കാലത്തെ വേര്പാടിന്നുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ബാബക്ക് പ്രിയപ്പെട്ടവരായി മാറുന്നതിനുവേണ്ടി പൂര്ണ്ണമായും ദരിദ്രരായിത്തീരണം. ദേഹത്തെപ്പോലും മറന്ന് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കുക തന്നെയാണ് ദരദ്രരായി മാറുക. ബാബയില്നിന്നും ഏറ്റവും വലിയ സമ്മാനം നേടുന്നതിനുവേണ്ടി സമ്പൂര്ണ്ണമായും പാവനമായി മാറിക്കാണിക്കണം.

2. വീട്ടിലേക്ക് തിരിച്ചുപോകണം. അതുകൊണ്ട് പഴയ ലോകത്തോട് ഹൃദയത്തിന്റെ പ്രീതി വെക്കരുത്. ഒരേയൊരു പ്രിയതമനുമായി മാത്രം ഹൃദയത്തിന്റെ പ്രീതി വെക്കണം. ബാബയെയും രാജധാനിയെയും മാത്രം ഓര്മ്മിക്കണം.

വരദാനം :-
ബ്രാഹ്മണ ജീവിതത്തില് സദാ പ്രസന്നതയുടെയും ശ്രദ്ധയുടെയും സ്ഥിതിയില് ഇരിക്കുന്ന കമ്പൈന്റ് രൂപധാരിയായി ഭവിക്കട്ടെ.

അഥവാ ഏതെങ്കിലും പരിതസ്ഥിതിയില് പെട്ട് പ്രസന്നതയുടെ മൂഡ് മാറിപ്പോകുന്നുണ്ടെങ്കില് അതിനെ സദാ സമയത്തേക്കുള്ള പ്രസന്നത എന്ന് പറയില്ല. ബ്രാഹ്മണ ജീവിതത്തില് സദാ പ്രസന്നവും കെയര്ഫുള്ളുമായ മൂഡായിരിക്കണം, മൂഡ് മാറിപ്പോകാന് പാടില്ല. മൂഡ് മാറുമ്പോള് പറയും എനിക്ക് ഏകാന്തത വേണം, ഇന്ന് എന്റെ മൂഡ് അങ്ങനെയാണെന്ന്. മൂഡ് മാറുന്നത് ഒറ്റക്കിരിക്കുമ്പോഴാണ്, സദാ കമ്പൈന്റ് രൂപത്തിലിരിക്കാമെങ്കില് മൂഡ് മാറുകയില്ല.

സ്ലോഗന് :-
ഏതൊരു ഉത്സവവും ആഘോഷിക്കുക അര്ത്ഥം ഓര്മ്മയുടെയും സേവനത്തിന്റെയും ഉത്സാഹത്തിലിരിക്കുക.