01.07.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, മുഴുവൻ ലോകത്തിനും ശാന്തി കൊടുക്കുന്നത് ഒരു ബാബയുടെ ജോലിയാണ് അതിനാലാണ് ബാബയെ അല്ലയോ ശാന്തി ദേവാ എന്ന് വിളിക്കുന്നത്, അപ്പോൾ സമ്മാനവും ബാബക്ക് തന്നെയാണ് ലഭിക്കേണ്ടത്.

ചോദ്യം :-
ഏത് കുട്ടികളാണ് ബാബയെ പൂർണ്ണമായും അനുകരിക്കുന്നത്?

ഉത്തരം :-
ആരാണോ ബാബക്കു സമാനം പാവനമാകുന്നത് - അവർക്ക് പൂർണ്ണമായും അനുകരിക്കാൻ സാധിക്കും. ആരാണോ പക്കയായ പ്രിയതമയായി മാറിയത് അവർക്കാണ് പ്രിയതമനായ എന്നെ അനുകരിക്കാൻ സാധിക്കുക. അങ്ങനെയുള്ള പ്രിയതമകളെയാണ് ഞാൻ കൂടെ കൊണ്ടുപോവുക അതുകൊണ്ടാണ് ശാസ്ത്രങ്ങളിൽ കാണിച്ചിരിക്കുന്നത് - പശുവിന്റെ വാലിൽ പിടിച്ചാൽ അക്കരെയെത്തും എന്ന്. ഇപ്പോൾ ഇവിടെ പശുവിന്റെയും വാലിന്റെയും കാര്യമേയില്ല.

ഗീതം :-
അങ്ങ് സ്നേഹത്തിന്റെ സാഗരമാണ്...............

ഓംശാന്തി.  
ബാപ്ദാദാ രണ്ടുപേരുണ്ടല്ലോ. ഇപ്പോൾ കുട്ടികൾക്കറിയാം ആത്മാക്കളുടെ അച്ഛൻ ശിവബാബയാണ്. ഇതും നിങ്ങൾക്ക് അറിയാം ഞാൻ പതീത-പാവനനാണ്, ഞാൻ നിരാകാരനാണ്. നിങ്ങളും നിരാകാരമാണ്, ശാന്തസ്വരൂപരാണ്. നിരാകാരനായ ബാബയും ശാന്തസ്വരൂപമാണ്, ആത്മാവും ശാന്ത സ്വരൂപമാണ്. ആത്മാവിന്റെ സ്വധർമ്മമാണ് ശാന്തി. നിങ്ങളുടെ നിവാസസ്ഥാനം ശാന്തിധാമമാണ്. എപ്പോഴെല്ലാം യജ്ഞങ്ങൾ നടത്താറുണ്ടോ അപ്പോഴൊക്കെ ശാന്തിദേവാ എന്ന് വിളിക്കാറുണ്ട് എന്തുകൊണ്ടെന്നാൽ ശാന്തിയുടെ സാഗരം പരമാത്മാവാണ്. മുഴുവൻ വിശ്വത്തിനും ശാന്തി കൊടുക്കുന്നത് ഈ അച്ഛനാണ്. ധാരാളം പേർക്ക് ശാന്തി കൊണ്ടുവന്നതിനുള്ള സമ്മാനമെല്ലാം പ്രാപ്തമാകുന്നുണ്ട്. ആർക്കെങ്കിലും ശാന്തിക്കുള്ള സമ്മാനം പ്രാപ്തമായാൽ പറയാറുണ്ട് ഇവർ ശാന്തിയുടെ സ്ഥാപനക്ക് നിമിത്തമായവരാണ്. ഇതിൽ വലിയ വലിയവരുടെ പേരാണ് വരാറുള്ളത്. ഇപ്പോൾ മുഴുവൻ ലോകത്തിനും ശാന്തി വേണം. ഇല്ലെങ്കിൽ അശാന്തിയിൽ കഴിയുന്നവർ മറ്റുള്ളവരേയും അശാന്തമാക്കും. ഇത് രാവണന്റെ രാജ്യമാണ്. രാവണൻ ശത്രുവാണല്ലോ, രാമനെ ശത്രുവാണെന്ന് പറയാറില്ല. രാമന്റെ കോലത്തെ കത്തിക്കാറില്ല. ത്രേതായുഗത്തിലെ രാമന്റേതായാലും പരംപിതാ പരമാത്മാവിന്റേതായാലും, രാമരാജ്യം വേണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട് പക്ഷെ രാമന്റെ രാജ്യം എന്ന് എന്തിനെയാണ് പറയുന്നത്, ഇതും ആർക്കും അറിയില്ല. പുതിയ ലോകം വേണം എന്നെല്ലാം വെറുതെ പറയുന്നുണ്ട്, പുതിയ ഡൽഹിയിലാണ് രാമരാജ്യം ഉണ്ടാവുക. ഡൽഹിയാണല്ലോ തലസ്ഥാനം. ഡൽഹി തന്നെയായിരുന്നു സ്വർഗ്ഗം. രാധയേയും കൃഷ്ണനേയും അവിടെയാണ് കാണിക്കുന്നത്. ഇവരാണ് മുഖ്യമായ രാജകുമാരനും രാജകുമാരിയും. കേവലം ഇവർ രണ്ടു പേർ മാത്രമല്ല വേറെയും ഉണ്ടാകും. 8 രാജ്യാധികാരം എന്നാണല്ലോ പറയുന്നത്, ബുദ്ധി കൊണ്ട് തിരിച്ചറിയണം. സത്യയുഗത്തിൽ തീർച്ചയായും വേറേയും രാജ്യാധികാരികൾ ഉണ്ടാകും. ഇവിടെയും നോക്കൂ എത്ര രാജ്യാധികാരങ്ങളാണ്, അഭിവൃദ്ധി പ്രാപിച്ച് അനേകമായി തീരുന്നു. ഓരോ ഗ്രാമങ്ങളിലെ മഹാരാജാക്കൻമാർ, ചെറിയ ചെറിയ ഗ്രാമങ്ങളും ധാരാളമുണ്ടല്ലോ. സത്യയുഗത്തിൽ ഇത്രയധികം ഉണ്ടാകില്ല. അവിടെ പ്രശസ്തമായിരിക്കുന്നത് ലക്ഷ്മി നാരായണന്റെ പേരായിരിക്കും. 2500 വർഷം അവരുടെ രാജ്യമാണ് നടന്നത്. ലക്ഷം വർഷങ്ങളായി എന്ന് മനുഷ്യർ പറയാറുണ്ട്, ഇത് ചിന്തിക്കേണ്ട കാര്യമാണ്. ഇതാണ് ആത്മാക്കൾക്കുള്ള ഭോജനം. നിങ്ങൾ ആത്മാക്കൾക്ക്, നിങ്ങളുടെ ബുദ്ധിക്ക് ബാബ ഈ ആത്മീയ ഭോജനമാണ് നൽകുന്നത്. നിങ്ങളുടെ ബുദ്ധിയുടെ പൂട്ട് ഇപ്പോൾ തുറക്കപ്പെട്ടു. ഋഷി മുനിമാരെല്ലാം പറയുമായിരുന്നു - ഞങ്ങൾക്ക് രചനയേയോ രചയിതാവിനേയോ അറിയില്ല. ഇപ്പോൾ നിങ്ങൾ കുട്ടികൾ അങ്ങനെ പറയില്ല. നിങ്ങൾക്ക് രചയിതാവിന്റേയും രചനയുടേയും ആദി മദ്ധ്യ അന്ത്യത്തിന്റെ രഹസ്യം അറിയാം. നിങ്ങൾ തന്റെ 84 ജന്മങ്ങളുടെ ചക്രത്തെ അറിഞ്ഞു കഴിഞ്ഞു. ആദിയിൽ നിങ്ങൾ ദേവി ദേവതകളായിരുന്നു. പിന്നീട് രാവണൻ പ്രവേശിച്ചതോടെ വികാരിയായി തീർന്നു. ഇപ്പോൾ അവസാനമായി. നിങ്ങൾക്കറിയാം ഇപ്പോൾ പഴയ ലോകത്തിന്റെ വിനാശം ഉണ്ടായി വീണ്ടും ആരംഭം വരും. ആരംഭത്തിൽ രാമരാജ്യമായിരിക്കും. പകുതിയോടെ രാവണന്റെ രാജ്യം ആരംഭിക്കും. ഇപ്പോൾ രാവണന്റെ രാജ്യം പൂർത്തിയായി രാമന്റെ രാജ്യം ആരംഭിക്കും. നരനിൽ നിന്നും നാരായണനാകണമല്ലോ. ഇതാണ് സത്യ നാരായണന്റെ കഥ. നിങ്ങൾക്കറിയാം - സർവ്വശാസ്ത്രങ്ങളുടേയും അമ്മ ശ്രീമദ് ഭഗവത്ഗീതയാണ്. ശ്രേഷ്ഠരാകുന്നതിനുള്ള ശ്രീമതമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ശ്രേഷ്ഠമായവരെയാണ് ശ്രീ എന്ന് പറയാറുള്ളത്. നിങ്ങൾക്കറിയാം ഒരു ഗീതാ ശാസ്ത്രത്തെയാണ് ദേവി ദേവതാ ധർമ്മത്തിന്റെ ശാസ്ത്രം എന്ന് പറയുന്നത്.. ഇതിലൂടെയാണ് സംഗമത്തിൽ ദേവതാധർമ്മത്തിന്റെ സ്ഥാപന നടക്കുന്നത്. സത്യയുഗത്തിൽ ആരും പതീതമാകാത്തതു കൊണ്ട് ആരെയും പാവനമാക്കി മാറ്റേണ്ട ആവശ്യം അവിടെയില്ല. ഇപ്പോൾ ബാബ നിങ്ങൾക്ക് മനസ്സിലാക്കിത്തരുകയാണ് ഗീതയെ പതീതപാവനി എന്ന് പറയാൻ കഴിയുകയില്ല. ഗീതയിലൂടെ പാവനമായി മാറുകയുമില്ല. ഗീതയുടെ ഭഗവാനെയാണ് പതീതപാവനൻ എന്ന് പറയുന്നത്. ഇത് നല്ല രീതിയിൽ ഓർമ്മിക്കണം. ഗീതാജ്ഞാനം നൽകിയ സമയത്ത് തന്നെയാണ് മഹാഭാരതയുദ്ധം നടന്നിട്ടുള്ളത്, അതിലൂടെ അനേകധർമ്മങ്ങളുടെ വിനാശവും ഒരു ധർമ്മത്തിന്റെ സ്ഥാപനയും നടക്കും. ആദി സനാതന ദേവി ദേവതാ ധർമ്മത്തിന്റെ ശാസ്ത്രമാണ് ഗീത. ബ്രഹ്മണരുടെ ശാസ്ത്രമാണെന്ന് പറയില്ല. ഗീതയിൽ ബ്രാഹ്മണരുടെ പേരുപോലുമില്ല. പരംപിതാ പരമാത്മാവാണ് ബ്രഹ്മാവിലൂടെ എല്ലാ വേദശാസ്ത്രങ്ങളുടേയും സാരം കേൾപ്പിക്കുന്നത്. ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നുണ്ട് സത്യയുഗത്തിൽ ബ്രാഹ്മണർ ഉണ്ടായിരുന്നില്ല. അവിടെയുള്ളത് ലക്ഷ്മീ നാരായണനാണ്, ദേവതകളാണ്, ബ്രഹ്മാവിന് ശേഷം വിഷ്ണുവാണല്ലോ. - ബ്രഹ്മാവിലൂടെ വിഷ്ണു പുരിയുടെ സ്ഥാപന ചെയ്തതായി ചിത്രങ്ങളിലും കാണിച്ചിട്ടുണ്ട്. ബ്രഹ്മാവും വിഷ്ണുവും ഒരുമിച്ച് ഉണ്ടാകില്ലല്ലോ. ബ്രഹ്മാവിലൂടെ ദേവി ദേവതാ ധർമ്മത്തിന്റെ സ്ഥാപന നടക്കും. ഇത് വിശദമായി മനസ്സിലാക്കാനുള്ള കാര്യമാണ്. ഇപ്പോൾ നിങ്ങൾ കുട്ടികൾ ശിവബാബയിൽ നിന്നും സ്വർഗ്ഗത്തിന്റെ സമ്പത്തെടുക്കുകയാണ്. അവകാശികളായില്ലേ. മുഖ്യമായ ധർമ്മശാസ്ത്രങ്ങൾ നാലെണ്ണമാണ്, ശ്രീമദ് ഭഗവത്ഗീതയാണ് നമ്പർ വൺ ശാസ്ത്രം ഇതിലൂടെയാണ് നമ്പർവൺ ധർമ്മത്തിന്റെ സ്ഥാപന നടക്കുന്നത്. പിന്നെ ഇസ്ലാം, ബുദ്ധ ധർമ്മമെല്ലാം വരും. ഒരേ ഒരു ഗീതയിലാണ് ശ്രീമതം എഴുതപ്പെട്ടിരിക്കുന്നത്, മറ്റൊരു ശാസ്ത്രത്തിലും ശ്രീമതം എഴുതിയിട്ടില്ല. ശ്രീമദ് ഇസ്ലാം അഥവാ ശ്രീമദ് ബുദ്ധ ധർമ്മശാസ്ത്രം എന്ന് പാടപ്പെട്ടിട്ടില്ല. ശ്രീമദ് ഭഗവത്ഗീത ഒന്നേയുള്ളൂ. അതിലൂടെ ഏത് ധർമ്മമാണ് സ്ഥാപിക്കപ്പെട്ടത്? ആദി സനാതന ദേവി ദേവതാ ധർമ്മത്തിന്റെ സ്ഥാപന നടന്നു, അതും ഈ അവസാനമാണ് സ്ഥാപന നടക്കുന്നത്. ഇത് മനസ്സിലാക്കേണ്ട കാര്യമാണ്. ഇപ്പോൾ ബാബ വന്ന് അദ്ധ്യാപകന്റെ രൂപത്തിൽ പഠിപ്പിക്കുകയാണ് - ഇത് ബുദ്ധിയിൽ ഉണ്ടായിരിക്കണം. ബാബ നമ്മുടെ അച്ഛനുമാണ് അതോടൊപ്പം അദ്ധ്യാപകനുമാണ്. ബാബ പഠിപ്പിലൂടെ സർവ്വരുടേയും സദ്ഗതി ചെയ്യുന്നത് കൊണ്ട് സദ്ഗുരുവുമാണ്. എല്ലാവരും ബാബയെ ഓർമ്മിക്കുന്നുണ്ട്. എന്നാൽ ഗീതയിൽ കൃഷ്ണന്റെ പേരാണ് എഴുതിയിരിക്കുന്നത്. കൃഷ്ണൻ ജ്ഞാനത്തിന്റെ സാഗരം എന്നൊന്നും പറയില്ല. ജ്ഞാനത്തിന്റെ സാഗരമായ ബാബയാണ് കൃഷ്ണനെ അതുപോലെ മാറ്റിയത് അപ്പോൾ അദ്ധ്യാപകനുമായില്ലേ. ഇവിടെ നിങ്ങൾ പുതിയ കാര്യങ്ങളാണ് കേൾക്കുന്നത്, ധാരാളം ശാസ്ത്രങ്ങൾ പഠിക്കുകയും കേൾക്കുകയും ചെയ്തതാണല്ലോ. ഇപ്പോൾ നിങ്ങൾ നേരിട്ട് ബാബയിൽ നിന്നും കേൾക്കുകയാണ്. ആദ്യമെല്ലാം ശരീരധാരികളായ മനുഷ്യരിൽ നിന്നുമാണ് കേട്ടു വന്നത്. ഇപ്പോൾ നിങ്ങൾ മനസ്സിലാക്കി - നമ്മൾ ആത്മാക്കൾ വാസ്തവത്തിൽ അശരീരിയായിരുന്നു. പിന്നീട് ശരീരത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്തത്. ബാബയും അശരീരിയാണ്. ശിവലിംഗമെല്ലാം ഉണ്ടാക്കാറുണ്ടല്ലോ. ആത്മാവ് ശരീരത്തിലൂടെ പൂജ ചെയ്യുകയാണ്. വിളിക്കുന്നുണ്ട് അല്ലയോ പരംപിതാ പരമാത്മാവേ വരൂ വന്ന് ഞങ്ങൾ പതീതരെ പാവനമാക്കൂ. ശിവലിംഗത്തിന്റെ പൂജ ചെയ്യുന്നുണ്ട് പക്ഷെ അത് തന്നെയാണ് നമ്മൾ വിളിക്കുന്ന പതീത പാവനൻ എന്നത് ആർക്കും അറിയില്ല. ശിവൻ ഭഗവാനാണ്, ഈശ്വരനാണ്. വെറുതെ ഓർമ്മിക്കുന്നുണ്ട്. ആ ശക്തിയെ അച്ഛൻ എന്ന് വിളിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ബുദ്ധിയിൽ ഉണ്ടാകണം ആ അച്ഛനിൽ നിന്നും സമ്പത്ത് പ്രാപ്തമാകുമെന്ന കാര്യം. നമുക്ക് സമ്പത്ത് പ്രാപ്തമായിട്ടുണ്ട് അതുകൊണ്ടാണല്ലോ നമ്മൾ പൂജിക്കുന്നത്. തീർച്ചയായും ഭാരതവാസികൾക്ക് സമ്പത്ത് പ്രാപ്തമായിട്ടുണ്ട്. എപ്പോഴാണ് പ്രാപ്തമായിരുന്നത് എന്നത് മറന്നു. ഇപ്പോൾ നിങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നുണ്ട്- കുട്ടികൾ പറയുകയാണ് ഞങ്ങൾ അച്ഛന്റെ അടുത്ത് എത്തിക്കഴിഞ്ഞു. ശിവബാബ ബ്രഹ്മാ ശരീരത്തിലേക്ക് വന്നിട്ടാണ് മനസ്സിലാക്കിത്തരുന്നത്. ത്രിമൂർത്തികളുടെ പേര് പ്രശസ്തമാണ്. ബാബയുടെ ധാരാളം മഹിമയുണ്ട്. ഗീതത്തിൽ കേട്ടില്ലേ സ്നേഹ സാഗരനാണ്.............സർവ്വരുടേയും സദ്ഗതി ദാതാവാണ്. സർവ്വർക്കും സുഖവും ശാന്തിയും കൊടുക്കുന്ന ശക്തിയാണ്. സർവ്വരുടേയും ദുഖത്തെ ഹരിച്ച്, സുഖം കൊടുക്കുന്നവനാണ്. വളരെ സ്നേഹിയാണ്. ബാബയെപ്പോലെ സ്നേഹിയായ ശക്തി ഈ ലോകത്തിൽ മറ്റൊന്നുമില്ല. ഏതച്ഛനാണോ സ്വർഗ്ഗത്തിന്റെ അധികാരിയാക്കുന്നത്, തീർച്ചയായും സ്നേഹിയായിരിക്കുമല്ലോ. പരിധിയില്ലാത്ത അച്ഛനാണ് ബാബ. പറയുകയാണ് കുട്ടികളേ എന്നിൽ നിന്നും സ്വർഗ്ഗത്തിന്റെ ചക്രവർത്തി പദവിയാണ് കിട്ടുന്നത്. നിങ്ങൾ ആത്മാക്കൾ സഹോദരൻമാരാണ്. ഇപ്പോൾ ബാബയിൽ നിന്നും കേട്ടു കൊണ്ടിരിക്കുകയാണ്. സർവ്വാത്മാക്കളും ബാബയെ ആണ് ഓർമ്മിപ്പിക്കുന്നത്, ബാബാ വരൂ വന്ന് ഞങ്ങളെ പാവനമാക്കി മാറ്റൂ എന്നാണ് പറയുന്നത്. ഇപ്പോൾ ആത്മാവ് പറയുകയാണ് പാവനമാക്കി മാറ്റുന്നതിന് വേണ്ടി ബാബ വന്നിരിക്കുകയാണ്. ബാബ പറയുകയാണ് കുട്ടികളേ 5000 വർഷങ്ങൾക്ക് മുമ്പും ഞാൻ നിങ്ങളെ പാവനമാക്കുന്നതിന് വന്നിട്ടുണ്ട്. ഇപ്പോൾ അച്ഛനായ എന്നെ ഓർമ്മിക്കൂ എങ്കിൽ നിങ്ങളുടെ വികർമ്മവും വിനാശമാകും അതോടൊപ്പം നിങ്ങളുടെ എല്ലാ ദുഖങ്ങളും ദൂരെയാകും. അല്ലയോ പതീത പാവനാ വരൂ എന്ന് വിളിക്കുന്നുണ്ട് അഥവാ കൈകൾ കൊട്ടിക്കൊണ്ടിരിക്കുന്നുണ്ട്, പതീത പാവന സീതാറാം എന്ന പാട്ടും പാടിക്കൊണ്ടിരിക്കും...അപ്പോൾ സ്വയം പതീതമാണല്ലോ. ഇത് നരകമാണ്, ഇതിനെ ഘോരമായ നരകം എന്നാണ് പറയാറുള്ളത്. ഗരുഡപുരാണത്തിൽ ഭയാനകമായ കാര്യങ്ങൾ എഴുതിയിട്ടുണ്ട്, ഇത് ചെയ്താൽ നിങ്ങൾ ഇതായിത്തീരും, ഇങ്ങനെയാകും...പിന്നെ പറയുന്നു - പശുവിന്റെ വാലിൽ പിടിക്കുന്നതിലൂടെ സ്വർഗ്ഗത്തിലേക്ക് പോകാം. ഇങ്ങനേയും എഴുതി വെച്ചിട്ടുണ്ട്. ഇപ്പോൾ മൃഗങ്ങളുടെ കാര്യമൊന്നുമില്ല. നിങ്ങൾ ഗോമാതാക്കളാണല്ലോ. വാൽ അർത്ഥം നിങ്ങളെ പിൻതുടരാത്തതു വരെ ആർക്കും വഴി കിട്ടില്ല. ഇവിടെ വാലിന്റെ കാര്യമില്ല. നിന്റെ വാൽ പിടിച്ച് അക്കരെ എത്തും എന്നെല്ലാം പറയുന്നുണ്ട്. ഇവിടെ വാലൊന്നും പിടിക്കേണ്ട ആവശ്യമില്ല, പക്ഷെ അനുകരിക്കുകയാണ് ചെയ്യേണ്ടത്. സന്യാസിമാർക്കും ധാരാളം അനുയായികളുണ്ട് പക്ഷെ അവരെ അനുകരിക്കുന്നവരാണെങ്കിൽ പവിത്രമായി മാറണം. നിങ്ങളാണ് സത്യം സത്യമായ അനുയായികൾ. ശിവബാബ പറയുകയാണ് നിങ്ങൾ എല്ലാവരേയും തിരിച്ച് കൂടെ കൊണ്ടു പോകുന്നതിന് ഞാൻ വന്നിരിക്കുകയാണ് എന്നെ ഓർമ്മിക്കൂ എങ്കിൽ എല്ലാ പാപവും ഭസ്മമാകും എന്ന് പറയുകയാണ്. പാവനമായി മാറാതെ ആർക്കും അനുകരിക്കാൻ സാധിക്കില്ല. ശിവബാബയെ പൂർണ്ണമായും അനുകരിക്കണം. നിങ്ങൾ ഇവിടെ ഇരിക്കുകയാണ് - അനുകരിക്കുന്നതിന് വേണ്ടി. ഭക്തി മാർഗ്ഗത്തിലും എന്നെ ഓർമ്മിച്ചിട്ടുണ്ട്. നിങ്ങൾക്കറിയാം ആത്മാക്കളായ പ്രിയതമകൾ പരമാത്മാവാകുന്ന പ്രിയതമന്റേതാണ്. ആത്മാക്കളെല്ലാം പ്രിയതമനെ ഓർമ്മിക്കുകയാണ് അതോടൊപ്പം ആ പ്രിയതമൻ തന്റെ കൂടെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്യും. പറയുകയാണ് എന്നെ അനുകരിക്കൂ എങ്കിൽ ഞാൻ കൂടെ കൂട്ടിക്കൊണ്ടു പോകാം. എങ്ങനെയാണ് അനുകരിക്കേണ്ടത് എന്നതും പറഞ്ഞു തരുന്നുണ്ട് - ഞാൻ പാവനമാണ്, എന്നാൽ നിങ്ങൾ പതീതമാണ് അതിനാൽ തീർച്ചയായും പാവനമാകണം, തീർച്ചയായും അനുകരിക്കണം. വികാരികൾക്ക് അനുകരിക്കാൻ സാധിക്കില്ല. അനുകരിക്കുന്നതിന് വേണ്ടി എന്നെപ്പോലെ പവിത്രമാകൂ. എനിക്ക് പതീതരെ എന്റെ കൂടെ ശാന്തിധാമത്തിലേക്ക് കൊണ്ടു പോകാൻ സാധിക്കുമോ? ധാരാളം മനുഷ്യർ ഭക്തി, ദാനം, പുണ്യം, തപസ്സെല്ലാം ചെയ്യുന്നുണ്ട് - ഇതെല്ലാം മുക്തിക്കു വേണ്ടിയാണ് ചെയ്യുന്നത് എന്തുകൊണ്ടെന്നാൽ ഇവിടെ ദുഖമാണ് ഉള്ളത് അതോടൊപ്പം ആഗ്രഹിക്കുകയാണ് - നമുക്ക് തിരിച്ച് വീട്ടിലേക്ക് പോകണം. ബാബ പറയുകയാണ് - തീർച്ചയായും പവിത്രമാകണം. ഞാൻ പാവനമാണ് അതുകൊണ്ടാണ് നിങ്ങളെ പാവനമാക്കുന്നതിനായി വന്നിരിക്കുന്നത്. ബ്രഹ്മാവിന്റെ ശരീരത്തിലേക്കാണ് വരുന്നത്. ഞാൻ രചയിതാവാണ്, ഞാൻ ഈ ബ്രഹ്മാ ശരീരത്തിലേക്കാണ് വരുന്നത്. കാണിച്ചിട്ടുണ്ട് ബ്രഹ്മാവിലൂടെ ബാബ ദേവി ദേവതാ ധർമ്മത്തിന്റെ സ്ഥാപന ചെയ്യുന്നു. നിങ്ങൾ ബി.കെ ആണ്. ഇപ്പോൾ നിങ്ങൾക്ക് ശിവബാബയെ വേണം അനുകരിക്കാൻ എന്ന് അറിയാം. ബാബ പറയുകയാണ് - എന്നെ ഓർമ്മിക്കൂ എങ്കിൽ ഞാൻ അവർക്ക് വാക്ക് കൊടുക്കുകയാണ് - ഞാൻ പാവനമായ ലോകത്തിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടു പോകും. വേറെ ഉപായമൊന്നും ഇല്ല. പറയുന്നുണ്ട് പതീത പാവനാ... അല്ലെങ്കിൽ ദൃഷ്ടി മുകളിലേക്ക് പോകാറുണ്ട് അല്ലെങ്കിൽ നദികളിലെല്ലാം പോയി ജലത്തെ നോക്കും. ഗംഗ പതീതപാവനിയല്ല. ഇതെല്ലാം സാഗരത്തിൽ നിന്നും ഉത്ഭവിച്ച നദികളാണ്. ഇപ്പോൾ വാൽ നിങ്ങൾ പിടിച്ചിരിക്കണം.

ബാബ പറയുകയാണ് - നിങ്ങൾക്ക് പാവനമാകണം, അപ്പോഴേ കൂടെ പോകാൻ സാധിക്കുകയുള്ളൂ. ബാബ പറയുകയാണ് - നിങ്ങൾ എന്റെ കൂടെ വസിച്ചവരാണ്, ഇപ്പോൾ 84 ജന്മങ്ങളുടെ ചക്രം കറങ്ങി പതീതമായി. ഇപ്പോൾ വീണ്ടും എന്നെ ഓർമ്മിക്കൂ എങ്കിൽ പാവനമാകാം. സന്യാസിമാരും ഗൃഹസ്ഥികളോട് പറയാറുണ്ട് - ഞങ്ങളെ അനുകരിക്കണമെങ്കിൽ വീട് ഉപേക്ഷിച്ച് വന്നോള്ളൂ. ബാബ പറയുകയാണ് - ഞാൻ പരംധാമത്തിലാണ് വസിക്കുന്നത്, നിങ്ങൾ അവിടേക്ക് വരുന്നോ അതോ ഈ വികാരങ്ങളുടെ സാഗരത്തിൽ കഴിയാനാണോ നിങ്ങൾക്കിഷ്ടം. നിങ്ങളും വിളിച്ച് വന്നു - അല്ലയോ പതീത പാവനാ വരൂ എന്ന്. ഇപ്പോൾ ബാബ കൂടെ കൂട്ടിക്കൊണ്ടു പോകുന്നതിന് വന്നിരിക്കുകയാണ്. കൽപം കൽപം വന്ന് നിങ്ങളെ കൂടെ കൂട്ടിക്കൊണ്ടു പോകും. പിന്നീട് സത്യയുഗത്തിൽ നിങ്ങൾ വളരെ സുഖം അനുഭവിക്കും. ഈ ലക്ഷ്മീ നാരായണൻ സ്വർഗ്ഗത്തിന്റെ അധികാരികളായിരുന്നു. ഇവർക്ക് ഇത്രയും സുഖം ആരാണ് കൊടുത്ത്? സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്ന ഗോഡ് ഫാദറാണ് നൽകിയത്. ബാബ ഓർമ്മ ഉണർത്തി ത്തരികയാണ് - നിങ്ങൾ എന്റെ ജയന്തിയെല്ലാം ആഘോഷിക്കുന്നുണ്ട്. പരംപിതാ പരമാത്മാവിന്റെ ജയന്തി ഭാരതവാസികൾ ആഘോഷിക്കുന്നുണ്ട്. ഇത് എന്റെ ജനന സ്ഥാനമാണ്. ഇത് ക്രിസ്ത്യൻ ധർമ്മത്തിലുള്ളവർ അംഗീകരിക്കില്ല. അവർ ക്രിസ്തുവിനെ അംഗീകരിക്കും. ശിവജയന്തി ഭാരതവാസികളാണ് ആഘോഷിക്കുന്നത്. അപ്പോൾ എത്ര ഉയർന്നതാണ് ഭാരതം.

ബാബക്കറിയാം ഡ്രാമ അനുസരിച്ച് എപ്പോഴാണോ നിങ്ങൾ കുട്ടികൾ വളരെ ദുഃഖികളാകുന്നത് അപ്പോൾ ഞാൻ വരും, വീണ്ടും നിങ്ങൾക്ക് സമ്പത്ത് നൽകും. ബാബ ജ്ഞാനസാഗരമാണ്, സുഖത്തിന്റെ സാഗരമാണ്....... കുട്ടികൾക്ക് സമ്പത്ത് നൽകുകയാണ്. പറയുകയാണ് എന്നെ അനുകരിക്കൂ... . ഇത് നിങ്ങൾക്ക് അറിയാം നിങ്ങൾ ആത്മാക്കൾ വികാരികളാണ് അതിനാൽ ശരീരവും വികാരിയാണ്. സത്യയുഗത്തിൽ ആത്മാവ് പവിത്രമായത് കൊണ്ട് ശരീരവും പവിത്രമായത് കിട്ടും. ഇപ്പോൾ ബാബ പറയുകയാണ് കുട്ടികളേ പാവനമാകൂ. ഓർമ്മയിലൂടെ മാത്രമേ തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമാകുകയുള്ളൂ. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബയിൽ നിന്നും സ്വർഗ്ഗത്തിന്റെ സമ്പത്ത് നേടുന്നതിന് വേണ്ടി ഞാൻ ആത്മാവാണ് സഹോദരീ സഹോദരരാണ് - ഇത് ഉറപ്പിക്കണം. വളരെ സ്നേഹത്തോടെ കഴിയണം. ഏതുപോലെ ബാബ സ്നേഹിയിലും സ്നേഹിയാണോ , അതുപോലെ സ്നേഹിയാകണം.

2) ബാബക്ക് സമാനം പാവനമായി പൂർണ്ണമായും ബാബയെ അനുകരിക്കണം. ബാബയോടൊപ്പം തിരിച്ച് ശാന്തിധാമമാകുന്ന വീട്ടിലേക്ക് പോകുന്നതിന് തീർച്ചയായും പാവനമാകണം.

വരദാനം :-
നിർബല ആത്മാക്കളിൽ ശക്തിയുടെ ഫോഴ്സ് നിറക്കുന്ന ജ്ഞാനദാതാക്കളും വരദാതാക്കളുമായി ഭവിക്കട്ടെ.

വർത്തമാനസമയത്ത് നിർബല ആത്മാക്കളിൽ ധൈര്യത്തോടെ മുന്നോട്ടുപോകാനുള്ള ശക്തിയില്ല. അവർക്ക് എക്സ്ട്രാ ഫോഴ്സ് വേണം താങ്കൾ വിശേഷആത്മാക്കൾ അവനവനിൽ വിശേഷശക്തികൾ നിറച്ച് അവരെ മുന്നോട്ടുപോകാൻ സഹായിക്കണം.അതിനായി ജ്ഞാനദാതാവിനൊപ്പമൊപ്പം ശക്തികളുടേയും വരദാതാവായി മാറൂ.രചയിതാവിന്റെ പ്രഭാവം രചനയിലേക്കും വരും.അതിനാൽ വരദാനിയായി മാറി തന്റെ രചനകൾക്ക് സർവ്വശക്തികളൂടേയും വരദാനം നൽകുക.ഇപ്പോൾ ഈ സർവ്വീസിന്റെ ആവശ്യമാണ് ഉള്ളത്.

സ്ലോഗന് :-
സാക്ഷിയായി ഓരോ കളികളേയും കാണുകയാണെങ്കിൽ സുരക്ഷിതമായി ഇരിക്കാനാകും,ഒപ്പം സന്തോഷവും ഉണ്ടാകും.

അവ്യക്തസൂചന- ജ്വാലാസ്വരൂപസ്ഥിതിയിൽ ഇരുന്നുകൊണ്ട് ശക്തിശാലിയായ ഓർമ്മയുടെ അനുഭവം ചെയ്യൂ..

താങ്കൾ മഹാൻ തപസ്വീ ആത്മാക്കളുടെ ജ്വാലാരൂപത്തിലുള്ള ശക്തിശാലിയായ ഓർമ്മയിലൂടെ പ്രാപ്തിയുടെ കിരണങ്ങളുടെ അനുഭൂതി ചെയ്യുകയും ചെയ്യിക്കുകയും ചെയ്യൂ.താങ്കളുടെ തപസ്വീ സ്വരൂപം മറ്റുള്ളവർക്ക് നൽകേണ്ട സ്വരൂപമാണ്.എങ്ങിനെയാണോ സൂര്യൻ മുഴുവൻ വിശ്വത്തിനും പ്രകാശം നൽകുകയും മറ്റ് അനേകം വിനാശി പ്രാപ്തികളുടെ അനുഭൂതി ചെയ്യിക്കുകയും ചെയ്യുന്നത് അതുപോലെ താങ്കളും തന്റെ തപസ്വീ സ്വരൂപത്തിലൂടെ ശാന്തിയുടേയും ശക്തിയുടേയും കിരണങ്ങൾ നൽകിക്കൊണ്ടിരിക്കൂ.