01.08.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - നിങ്ങള്ക്ക് പവിത്രമാകാതെ തിരിച്ച് പോകാന് സാധിക്കില്ല അതുകൊണ്ട് ബാബയുടെ ഓര്മ്മയിലൂടെ ആത്മാവിനെ ചാര്ജ്ജ് ചെയ്യൂ സ്വാഭാവികമായ പവിത്രമാകൂ

ചോദ്യം :-
ബാബ നിങ്ങള് കുട്ടികളെ വീട്ടിലേക്ക് പോകുന്നതിന് മുന്പേ ഏതൊരു കാര്യമാണ് പഠിപ്പിക്കുന്നത്?

ഉത്തരം :-
കുട്ടികളെ, വീട്ടിലേക്ക് പോകുന്നതിന് മുമ്പെ ജീവിച്ചിരിക്കെ മരിക്കണം അതുകൊണ്ട് ബാബ ആദ്യം തന്നെ നിങ്ങളെ കൊണ്ട് ദേഹ-ബോധത്തില് നിന്ന് ഉപരി പോകുന്നതിന്റെ അഭ്യാസം ചെയ്യിക്കുന്നു അതായത് മരിക്കാന് പഠിപ്പിക്കുന്നു. മുകളിലേക്ക് പോകുക അര്ത്ഥം മരിക്കുക. പോകുന്നതിന്റെയും വരുന്നതിന്റെയും ജ്ഞാനം ഇപ്പോള് നിങ്ങള്ക്ക് ലഭിച്ചിരിക്കുന്നു. നിങ്ങള്ക്കറിയാം നമ്മള് ആത്മാക്കള് മുകളില് നിന്നാണ് വന്നത്. നമ്മള് യഥാര്ത്ഥത്തില് അവിടുത്തെ നിവാസികളാണ്, ഇപ്പോള് അവിടേക്ക് തന്നെ തിരിച്ച് പോകണം.

ഓംശാന്തി.  
സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കുന്നതില് യാതൊരു ബുദ്ധിമുട്ടുമില്ല, ക്ഷീണിക്കരുത്. ഇതിനെയാണ് പറയുന്നത് സഹജമായ ഓര്മ്മ. ഏറ്റവും ആദ്യം സ്വയത്തെ ആത്മാവെന്ന് തന്നെ മനസ്സിലാക്കണം. ആത്മാവ് തന്നെയാണ് ശരീരത്തിലൂടെ പാര്ട്ടഭിനയിക്കുന്നത്. സംസ്ക്കാരവും ആത്മാവില് തന്നെയാണുള്ളത്. ആത്മാവ് എല്ലാത്തില് നിന്നും വേറിട്ടതാണ്. ബാബ പറയുന്നു സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കി പിതാവായ എന്നെ ഓര്മ്മിക്കൂ. ഈ ജ്ഞാനം ഈ സമയത്ത് മാത്രമാണ് നിങ്ങള്ക്ക് ലഭിക്കുന്നത്, പിന്നീട് ലഭിക്കില്ല. നിങ്ങളുടെ ഈ ശാന്തിയിലിരിക്കല് ലോകത്തിനറിയില്ല, ഇതിനെയാണ് പറയുന്നത് യഥാര്ത്ഥ ശാന്തി. നമ്മള് ആത്മാക്കള് മുകളില് നിന്നാണ് വന്നത്, ഈ ശരീരത്തിലൂടെ പാര്ട്ടഭിനയിക്കാന്. നമ്മള് ആത്മാക്കള് യഥാര്ത്ഥത്തില് അവിടത്തെ നിവാസിയാണ്. ഈ ജ്ഞാനം ബുദ്ധിയിലുണ്ട്. അല്ലാതെ ഇതില് ഹഠയോഗത്തിന്റെ ഒരുകാര്യവുമില്ല, തീര്ത്തും സഹജമാണ്. ഇപ്പോള് നമ്മള് ആത്മാക്കള്ക്ക് വീട്ടിലേക്ക് പോകണം എന്നാല് പവിത്രമാകാതെ പോകാന് സാധിക്കില്ല. പവിത്രമാകാന് വേണ്ടി പരമാത്മാവായ ബാബയെ ഓര്മ്മിക്കണം. ഓര്മ്മിച്ചോര്മ്മിച്ച് പാപം ഇല്ലാതാകും. ബുദ്ധിമുട്ടിന്റെ ഒരുകാര്യവും തന്നെയില്ല. നിങ്ങള് നടക്കാന് പോകുകയാണെങ്കില് ബാബയുടെ ഓര്മ്മയില് നടക്കൂ. ഇപ്പോള് മാത്രമാണ് ഓര്മ്മയിലൂടെ പാവനമാകാന് സാധിക്കുന്നത്. അവിടെ ആ ലോകം തന്നെ പവിത്രമാണ്. അവിടെ ആ പാവന ലോകത്തില് ഈ ജ്ഞാനത്തിന്റെ ഒരാവശ്യവുമില്ല എന്തുകൊണ്ടെന്നാല് അവിടെ ഒരു വികര്മ്മവും ഉണ്ടാകുന്നില്ല. ഇവിടെ ഓര്മ്മയിലൂടെ വികര്മ്മം വിനാശമാക്കണം. ഏതുപോലെയാണോ നിങ്ങള് ഇവിടെ ജീവിക്കുന്നത് അതുപോലെ അവിടെ യും നിങ്ങള് സ്വാഭാവികമായാണ് ജീവിക്കുന്നത്. പിന്നീട് അല്പാല്പം താഴേക്കിറങ്ങുന്നു. അല്ലാതെ അവിടെയും നിങ്ങള്ക്ക് ഈ അഭ്യാസം ചെയ്യണമെന്നല്ല. അഭ്യാസം ഇപ്പോള് മാത്രമാണ് ചെയ്യേണ്ടത്. ബാറ്ററി ഇപ്പോള് ചാര്ജ്ജ് ചെയ്യണം പിന്നീട് പതുക്കെ-പതുക്കെ ബാറ്ററി ഡിസ്ചാര്ജ്ജാകുക തന്നെ വേണം. ബാറ്ററി ചാര്ജ്ജാകുന്നതിനുള്ള ജ്ഞാനം ഇപ്പോള് ഒരേഒരു പ്രാവശ്യം മാത്രമാണ് നിങ്ങള്ക്ക് ലഭിക്കുന്നത്. സതോപ്രധാനത്തില് നിന്ന് തമോപ്രധാനമാകാന് നിങ്ങള്ക്ക് എത്ര സമയമാണെടുക്കുന്നത്! തുടക്കം മുതലേ അല്പാല്പം ബാറ്ററി കുറയാന് തുങ്ങുന്നു. മൂലവതനത്തിലാണെങ്കില് ആത്മാക്കള് മാത്രമാണുള്ളത്. ശരീരമില്ല. അതുകൊണ്ട് സ്വാഭാവികമായി ഇറങ്ങുന്നതിന്റെ അര്ത്ഥം ബാറ്ററി കുറയുന്നതിന്റെ കാര്യം തന്നെയില്ല. വാഹനം ഓടുമ്പോഴാണ് ബാറ്ററി കുറയുന്നത്. വാഹനം നില്ക്കുകയാണെങ്കില് ബാറ്ററി പ്രവര്ത്തിക്കില്ല. വാഹനം എപ്പോഴാണോ പ്രവര്ത്തിക്കുന്നത് അപ്പോഴാണ് ബാറ്ററി ഉപയോഗിക്കുന്നത്. വാഹനത്തില് ബാറ്ററി ചാര്ജ്ജായിക്കൊണ്ടിരിക്കുമെങ്കിലും നിങ്ങളുടെ ബാറ്ററി ഒരേഒരു പ്രാവശ്യം ഈ സമയത്താണ് ചാര്ജ്ജാകുന്നത്. പിന്നീട് നിങ്ങള് എപ്പോഴാണോ ഇവിടെ കര്മ്മം ചെയ്യുന്നത് അപ്പോള് വീണ്ടും അല്പം ബാറ്ററി കുറയുന്നു. ഏറ്റവും ആദ്യം മനസ്സിലാക്കി കൊടുക്കണം അത് പരമപിതാവാണ് അവരെയാണ് എല്ലാവരും ഓര്മ്മിക്കുന്നത്. അല്ലയോ ഭഗവാനെന്ന് പറയുന്നുണ്ട്, അത് അച്ഛനാണ്, നമ്മള് കുട്ടികളാണ്. ഇവിടെ നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നു, ബാറ്ററി എങ്ങനെയാണ് ചാര്ജ്ജ് ചെയ്യേണ്ടതെന്ന്. നടക്കുമ്പോഴും ചുറ്റികറങ്ങുമ്പോഴും, ബാബയെ ഓര്മ്മിക്കുകയാണെങ്കില് സതോപ്രധാനമായി തീരും. ഏതെങ്കിലും കാര്യം മനസ്സിലായിട്ടില്ലെങ്കില് ചോദിക്കാം. ഇത് വളരെ സഹജമാണ്. അയ്യായിരം വര്ഷങ്ങള്ക്ക് ശേഷം നമ്മുടെ ബാറ്ററി ഡിസ്ചാര്ജ്ജാകുന്നു. ബാബ വന്ന് എല്ലാവരുടെയും ബാറ്ററി ചാര്ജ്ജ് ചെയ്ത് തരുന്നു. വിനാശത്തിന്റെ സമയത്ത് എല്ലാവരും ഈശ്വരനെ ഓര്മ്മിക്കുന്നു. വെള്ളപ്പൊക്കമുണ്ടായെന്ന് കരുതുക, അപ്പോള് ഭക്തരാണെങ്കില് എല്ലാവരും ഭഗവാനെ തന്നെയല്ലേ ഓര്മ്മിക്കുക എന്നാല് ആ സമയത്ത് ഭഗവാന്റെ ഓര്മ്മ വരിക സാധ്യമല്ല. മിത്ര-സംബന്ധി, ധന-സമ്പത്ത് തന്നെ ഓര്മ്മ വരുന്നു. അല്ലയോ ഭഗവാനെന്നല്ലാം പറയുമെങ്കിലും എന്നാല് അത് വാക്കില് മാത്രമായിരിക്കും. ഭഗവാന് പിതാവാണ്, നമ്മള് അവരുടെ മക്കളാണ്. ഇതാണെങ്കില് അറിയുന്നതേയില്ല. അവര്ക്ക് സര്വ്വവ്യാപിയുടെ തലതിരിഞ്ഞ ജ്ഞാനമാണ് ലഭിക്കുന്നത്. ബാബ വന്ന് ശരിയായ ജ്ഞാനം നല്കുന്നു. ഭക്തിയുടെ ഡിപ്പാര്ട്ട്മെന്റ് തന്നെ വേറെയാണ്. ഭക്തിയില് ബുദ്ധിമുട്ടുകള് അനുഭവിക്കേണ്ടതായുണ്ട്. ബ്രഹ്മാവിന്റെ രാത്രി അത് ബ്രാഹ്മണരുടെയും രാത്രിയാണ്. ബ്രഹ്മാവിന്റെ പകല് അത് ബ്രാഹ്മണരുടെയും പകലാണ്. ഇങ്ങനെ പറയില്ല ശൂദ്രരുടെ പകല്, ശൂദ്രരുടെ രാത്രി. ഈ രഹസ്യം ബാബ ഇരുന്ന് മനസ്സിലാക്കി തരുന്നു. ഇതാണ് പരിധിയില്ലാത്ത രാത്രി അഥവാ പകല്. ഇപ്പോള് നിങ്ങള് പകലിലേക്ക് പോകുകയാണ്, രാത്രി പൂര്ത്തിയാകുകയാണ്. ഈ അക്ഷരം ശാസ്ത്രങ്ങളിലുണ്ട.് ബ്രഹ്മാവിന്റെ പകല്, ബ്രഹ്മാവിന്റെ രാത്രിയെന്ന് പറയുന്നുണ്ട്, എന്നാല് അറിയുന്നില്ല. നിങ്ങളുടെ ബുദ്ധി ഇപ്പോള് പരിധിയില്ലാത്തതിലേക്ക് പോയിരിക്കുന്നു. ഇത് ദേവതകളുടേതായും പറയാം - വിഷ്ണുവിന്റെ പകല്, വിഷ്ണുവിന്റെ രാത്രി എന്തുകൊണ്ടെന്നാല് വിഷ്ണുവിന്റെയും ബ്രഹ്മാവിന്റെയും സംബന്ധവും മനസ്സിലാക്കി തന്നിട്ടുണ്ട്. ത്രിമൂര്ത്തിയുടെ കര്ത്തവ്യം എന്താണ് - മറ്റാര്ക്കും മനസ്സിലാക്കാന് സാധിക്കില്ല. അവരാണെങ്കില് ഭഗവാനെ മത്സ്യത്തിലേക്കും- കൂര്മ്മത്തിലേക്കും അല്ലെങ്കില് ജനന-മരണ ചക്രത്തിലേക്ക് കൊണ്ട് വന്നിരിക്കുന്നു. രാധയും-കൃഷ്ണനും തുടങ്ങിയവരും മനുഷ്യരാണ്, എന്നാല് ദൈവീക ഗുണങ്ങളുള്ളവരാണ്. ഇപ്പോള് നിങ്ങള്ക്ക് ഇതുപോലെയാകണം. അടുത്ത ജന്മത്തില് ദേവതയാകും. 84 ജന്മങ്ങളുടെ കണക്കുണ്ടായിരുന്നു ഇപ്പോള് അത് പൂര്ത്തിയായി. വീണ്ടും ആവര്ത്തിക്കും. ഇപ്പോള് നിങ്ങള്ക്ക് ഈ അറിവ് ലഭിച്ചുകൊണ്ടിരിക്കുന്നു.

ബാബ പറയുന്നു - മധുര-മധുരമായ കുട്ടികളെ, സ്വയത്തെ ആത്മാവാണെന്ന് നിശ്ചയം ചെയ്യൂ. പറയുന്നുമുണ്ട് നമ്മള് അഭിനേതാക്കളാണ്. എന്നാല് നമ്മള് ആത്മാക്കള് മുകളില് നിന്ന് എങ്ങനെയാണ് വരുന്നത്- ഇത് മനസ്സിലാക്കുന്നില്ല. സ്വയത്തെ ദേഹധാരിയെന്ന് തന്നെയാണ് മനസ്സിലാക്കുന്നത്. നമ്മള് ആത്മാക്കള് മുകളില് നിന്ന് വരുന്നു പിന്നീട് എപ്പോള് പോകും? മുകളിലേക്ക് പോകുകയെന്നാല് മരിക്കുക, ശരീരം ഉപേക്ഷിക്കണം. മരിക്കാന് ആരാണ് ആഗ്രഹിക്കുന്നത്? ഇവിടെ ബാബ പറഞ്ഞിട്ടുണ്ട് നിങ്ങള് ഈ ശരീരത്തെ മറന്നുകൊണ്ടേ പോകൂ. ജീവിച്ചിരിക്കെ മരിക്കാന് നിങ്ങളെ പഠിപ്പിക്കുന്നു, അത് മറ്റാര്ക്കും പഠിപ്പിക്കാന് സാധിക്കില്ല. നിങ്ങള് വന്നിരിക്കുന്നത് തന്നെ തന്റെ വീട്ടിലേക്ക് പോകാന് വേണ്ടിയാണ്. വീട്ടിലേക്ക് എങ്ങനെയാണ് പോകേണ്ടത്- ഈ ജ്ഞാനം ഇപ്പോള് മാത്രമാണ് ലഭിക്കുന്നത്. ഇത് നിങ്ങളുടെ മൃത്യുലോകത്തിലെ അന്തിമ ജന്മമാണ്. അമരലോകമെന്ന് സത്യയുഗത്തെയാണ് പറയുന്നത്. ഇപ്പോള് നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട് - നമുക്ക് വേഗം-വേഗം പോകണം. ഏറ്റവും ആദ്യം വീട്ടിലേക്ക് മുക്തിധാമത്തിലേക്ക് പോകേണ്ടതായുണ്ട്. ഈ ശരീരമാകുന്ന വസ്ത്രം ഇവിടെ തന്നെ ഉപേക്ഷിക്കണം പിന്നീട് ആത്മാവ് വീട്ടിലേക്ക് പോകും. ഏതുപോലെയാണോ പരിധിയുള്ള നാടകത്തിലെ അഭിനേതാക്കളുള്ളത്, നാടകം പൂര്ത്തിയായാല് വേഷം അവിടെ തന്നെ ഉപേക്ഷിച്ച് വീട്ടിലേക്കുള്ള വസ്ത്രം ധരിച്ച് വീട്ടിലേക്ക് പോകുന്നു. നിങ്ങള്ക്കും ഇപ്പോള് ഈ വസ്ത്രം ഉപേക്ഷിക്കണം. സത്യയുഗത്തിലാണെങ്കില് കുറച്ച് ദേവതകളാണുണ്ടാകുന്നത്. ഇവിടെയാണെങ്കില് എത്ര മനുഷ്യരാണ് അസംഖ്യമുണ്ട്. അവിടെ ഉണ്ടായിരിക്കുന്നത് ഒരു ആദിസനാതന ദേവീ-ദേവതാ ധര്മ്മം മാത്രമാണ്. ഇപ്പോഴാണെങ്കില് സ്വയത്തെ ഹിന്ദുവെന്ന് പറയുന്നു. തന്റെ ശ്രേഷ്ഠമായ ധര്മ്മത്തെയും കര്മ്മത്തെയും മറന്നിരിക്കുന്നു അപ്പോഴാണ് ദുഃഖിയായത്. സത്യയുഗത്തില് നിങ്ങളുടെ ധര്മ്മവും കര്മ്മവും ശ്രേഷ്ഠമായിരുന്നു. ഇപ്പോള് കലിയുഗത്തില് ധര്മ്മം ഭ്രഷ്ടമാണ്. ബുദ്ധിയില് വരുന്നുണ്ട് നമ്മള് എങ്ങനെയാണ് വീണതെന്ന്? ഇപ്പോള് നിങ്ങള് പരിധിയില്ലാത്ത അച്ഛന്റെ പരിചയം നല്കുന്നു. പരിധിയില്ലാത്ത ബാബ തന്നെയാണ് വന്ന് പുതിയ ലോകം സ്വര്ഗ്ഗം രചിക്കുന്നത്. പറയുന്നു മന്മനാഭവ. ഇത് ഗീതയുടെ തന്നെ അക്ഷരമാണ്. സഹജ രാജയോഗ ജ്ഞാനത്തിന്റെ പേരാണ് ഗീത എന്ന് വച്ചിരിക്കുന്നത്. ഇത് നിങ്ങളുടെ പാഠശാലയാണ്. കുട്ടികള് വന്ന് പഠിക്കുമ്പോള് പറയും നമ്മുടെ ബാബയുടെ പാഠശാലയാണ്. ഏതെങ്കിലും കുട്ടിയുടെ അച്ഛന് പ്രിന്സിപ്പാളാണെങ്കില് പറയും ഞാനെന്റെ അച്ഛന്റെ കോളേജിലാണ് പഠിക്കുന്നത്. അവരുടെ അമ്മയും പ്രിന്സിപ്പാളാണെങ്കില് പറയും എന്റെ അച്ഛനും- അമ്മയും രണ്ട് പേരും പ്രിന്സിപ്പാളാണ്. രണ്ട് പേരും പഠിപ്പിക്കുന്നുണ്ട്. എന്റെ അച്ഛന്റേയും- അമ്മയുടേയും കോളേജാണ്. നിങ്ങള് പറയും ഞങ്ങളുടെ മാതാ-പിതാവിന്റെ പാഠശാലയാണ്. രണ്ട് പേരും തന്നെ പഠിപ്പിക്കുന്നുണ്ട്. രണ്ട് പേരും ചേര്ന്നാണ് ഈ ആത്മീയ യൂണിവേഴ്സിറ്റി തുറന്നത്. രണ്ട് പേരും ഒരുമിച്ചാണ് പഠിപ്പിക്കുന്നത്. ബ്രഹ്മാവ് ദത്തെടുത്തതല്ലേ. ഇത് വളരെ ഗുഹ്യമായ ജ്ഞാനത്തിന്റെ കാര്യമാണ്. ബാബ ഒരു പുതിയ കാര്യവുമല്ല മനസ്സിലാക്കി തരുന്നത്. ഇതാണെങ്കില് കല്പം മുന്പും ജ്ഞാനം തന്നിട്ടുണ്ട്. ഹാ, ഇത്രയും ജ്ഞാനമുണ്ട് അത് ദിനം-പ്രതിദിനം ഗുഹ്യമായിക്കൊണ്ടിരിക്കും. ആത്മാവിന്റെ ജ്ഞാനം നോക്കൂ ഇപ്പോള് നിങ്ങള്ക്ക് എങ്ങനെയാണ് ലഭിക്കുന്നത്. ഇത്രയും ചെറിയ ആത്മാവില് 84 ജന്മങ്ങളുടെ ഭാഗം അടങ്ങിയിട്ടുണ്ട്. അതൊരിക്കലും നശിക്കുന്നില്ല. ആത്മാവ് അവിനാശിയാണ് അതുകൊണ്ട് അതിലെ പാര്ട്ടും അവിനാശിയാണ്. ആത്മാവ് കാതുകളിലൂടെ കേട്ടു. ശരീരമുണ്ടെങ്കില് പാര്ട്ടുമുണ്ട്. ശരീരത്തില് നിന്ന് ആത്മാവ് വേറിടുകയാണെങ്കില് ഉത്തരം ലഭിക്കില്ല. ഇപ്പോള് ബാബ പറയുന്നു- കുട്ടികളെ നിങ്ങള്ക്ക് തിരിച്ച് വീട്ടിലേക്ക് പോകണം. ഈ പുരുഷോത്തമ യുഗം എപ്പോഴാണോ വരുന്നത് അപ്പോള് തന്നെയാണ് വീട്ടിലേക്ക് പോകേണ്ടത്, ഇതില് പവിത്രത തന്നെയാണ് മുഖ്യമായും വേണ്ടത്. ശാന്തിധാമത്തില് പവിത്രമായ ആത്മാക്കള് മാത്രമാണ് വസിക്കുന്നത്. ശാന്തിധാമവും സുഖധാമവും രണ്ടും തന്നെ പവിത്രമായ വസതികളാണ്. ശാന്തിധാമത്തില് ശരീരമില്ല. ആത്മാവ് പവിത്രമാണ്, അവിടെ ബാറ്ററി ഡിസ്ച്ചാര്ജ്ജാകുന്നില്ല. ഇവിടെ ശരീരം ധരിക്കുന്നതിലൂടെയാണ് യന്ത്രം പ്രവര്ത്തിക്കുന്നത്. വാഹനം നിര്ത്തിയിട്ടിരിക്കുകയാണെങ്കില് പെട്രോള് കുറയില്ല. ഇപ്പോള് നിങ്ങള് ആത്മാവിന്റെ പ്രകാശം വളരെ കുറഞ്ഞിരിക്കുന്നു. തീര്ത്തും അണഞ്ഞുപോകുകയില്ല. ആരെങ്കിലും മരിക്കുമ്പോള് ദീപം കത്തിക്കാറുണ്ട്. പിന്നീട് അത് അണഞ്ഞ് പോകാതെ വളരെ സംരക്ഷിക്കുന്നു. ആത്മാവിന്റെ ജ്യോതി ഒരിക്കലും അണയുന്നില്ല, അത് അവിനാശിയാണ്. ഈ എല്ലാ കാര്യങ്ങളും ബാബയിരുന്ന് മനസ്സിലാക്കി തരുന്നു. ബാബയ്ക്കറിയാം ഇത് വളരെ മധുരമായ കുട്ടികളാണ്, ഇവരെല്ലാവരും കാമചിതയിലിരുന്ന് എരിഞ്ഞ് ഭസ്മമായിരിക്കുന്നു. വീണ്ടും അവരെ ഉണര്ത്തുകയാണ്. തീര്ത്തും തന്നെ തമോപ്രധാന ശവം പോലെയായിരിക്കുന്നു. ബാബയെ അറിയുന്നതേയില്ല. മനുഷ്യരെ ഒന്നിനും കൊള്ളാതെയായിരിക്കുന്നു. മനുഷ്യരുടെ ശരീരം ഒന്നിനും കൊള്ളാതെയായിരിക്കുന്നു. വലിയ ആളുകളുടെ ശരീരം പ്രയോജനമുള്ളതും ദരിദ്രരുടേത് കൊള്ളാത്തതുമാണ,് ഇങ്ങനെയല്ല. മണ്ണ് മണ്ണിലേക്ക് തന്നെ പോകുന്നു അത് ഇനി ആര് തന്നെയായാലും. ചിലര് കത്തിക്കുന്നു, ചിലര് കല്ലറയില് അടക്കുന്നു. പാഴ്സികള് കുഴിയില് വയ്ക്കുന്നു പിന്നീട് പക്ഷികള് വന്ന് മാംസം ഭക്ഷിക്കുന്നു. പിന്നീട് അസ്ഥികള് അവശേഷിക്കുന്നു. അത് പിന്നെയും പ്രയോജനത്തില് വരുന്നു. ലോകത്തില് ധാരാളം ആളുകള് മരിക്കുന്നുണ്ട്. ഇപ്പോള് നിങ്ങള്ക്ക് സ്വയം തന്നെ ശരീരം ഉപേക്ഷിക്കണം. നിങ്ങള് ഇവിടെ വന്നിരിക്കുന്നത് തന്നെ ശരീരം ഉപേക്ഷിച്ച് തിരിച്ച് വീട്ടിലേക്ക് പോകാനാണ് അര്ത്ഥം മരിക്കാനാണ്. നിങ്ങള് സന്തോഷത്തോടെ പോകുന്നു അതായത് ഞങ്ങള് ജീവന് മുക്തിയിലേക്ക് പോകും.

ആര് ഏത് ഭാഗം അഭിനയിച്ചോ, അന്തിമം വരേയ്ക്കും അത് തന്നെ അഭിനയിക്കും. ബാബ പുരുഷാര്ത്ഥം ചെയ്യിപ്പിച്ചുകൊണ്ടിരിക്കും, സാക്ഷിയായി കണ്ടുകൊണ്ടിരിക്കും. ഇതാണെങ്കില് അറിവിന്റെ കാര്യമാണ്, ഇതില് പേടിക്കേണ്ട ഒരുകാര്യവുമില്ല. നമ്മള് സ്വര്ഗ്ഗത്തിലേക്ക് പോകുന്നതിന് വേണ്ടി സ്വയം തന്നെ പുരുഷാര്ത്ഥം ചെയ്ത് ശരീരം ഉപേക്ഷിക്കുന്നു. ബാബയെ തന്നെ ഓര്മ്മിച്ചുകൊണ്ടിരിക്കണം എങ്കില് അന്തിമ മനം പോലെ ഗതി ശ്രേഷ്ഠമാകും, ഇതില് പരിശ്രമമുണ്ട്. എല്ലാ പഠിത്തത്തിലും പരിശ്രമമുണ്ട്. ഭഗവാന് പഠിപ്പിക്കേണ്ടി വരുന്നു. തീര്ച്ചയായും പഠിത്തം ഉയര്ന്നതായിരിക്കും, ഇതില് ദൈവീകഗുണവും ആവശ്യമാണ്. ഈ ലക്ഷ്മീ-നാരായണനാകേണ്ടേ. ഇവര് സത്യയുഗത്തിലായിരുന്നു. ഇപ്പോള് നിങ്ങള് വീണ്ടും സത്യയുഗീ ദേവതയാകാന് വന്നിരിക്കുന്നു. ലക്ഷ്യം എത്ര സഹജമാണ്. ത്രിമൂര്ത്തിയില് വ്യക്തമാണ്. ഈ ബ്രഹ്മാവിന്റെയും, വിഷ്ണുവിന്റെയും, ശങ്കരന്റെയുമൊന്നും ചിത്രമില്ലെങ്കില് നമുക്ക് എങ്ങനെ മനസ്സിലാക്കി കൊടുക്കാന് സാധിക്കും. ബ്രഹ്മാവില് നിന്ന് വിഷ്ണു, വിഷ്ണുവില് നിന്ന് ബ്രഹ്മാവ്. ബ്രഹ്മാവിന് 8 കൈ, 100 കൈ കാണിക്കുന്നുണ്ട് എന്തുകൊണ്ടെന്നാല് ബ്രഹ്മാവിന് എത്രയധികം കുട്ടികളാണുള്ളത്. അതുകൊണ്ട് അവര് പിന്നീട് ആ ചിത്രമുണ്ടാക്കിയിരിക്കുന്നു. അല്ലാതെ ഇത്രയും കൈകളുള്ള മനുഷ്യര് ഒരിക്കലും ഉണ്ടാകില്ല. 10 തലയുള്ള രാവണനും അര്ത്ഥമുണ്ട്, ഇങ്ങനെയുള്ള മനുഷ്യന് ഉണ്ടാകില്ല. ഇത് ബാബ മാത്രമാണ് ഇരുന്ന് മനസ്സിലാക്കി തരുന്നത്, മനുഷ്യര്ക്കാണെങ്കില് ഒന്നും തന്നെ അറിയില്ല. ഇതും കളിയാണ്, ഇതാര്ക്കും അറിയില്ല അതായത് ഇത് എപ്പോള് മുതലാണ് ആരംഭിച്ചത്. പരമ്പരകളായെന്ന് പറയുന്നു. അതും എപ്പോള് മുതല്? അതുകൊണ്ട് മധുര-മധുരമായ കുട്ടികളെ ബാബ പഠിപ്പിക്കുന്നു, ബാബ ടീച്ചറുമാണ്, ഒപ്പം ഗുരുവുമാണ്. എങ്കില് കുട്ടികള്ക്കെത്ര സന്തോഷമുണ്ടായിരിക്കണം.

ഈ മ്യൂസിയം തുടങ്ങിയതെല്ലാം ആരുടെ നിര്ദ്ദേശത്തോടെയാണ് തുറക്കുന്നത്? ഇവിടെയുള്ളത് അച്ഛനും, അമ്മയും കുട്ടികളുമാണ്. കുട്ടികള് ധാരാളമുണ്ട്. നിര്ദ്ദേശത്തോടെയാണ് തുറന്നുകൊണ്ടിരിക്കുന്നത്. മനുഷ്യര് പറയാറുണ്ട് നിങ്ങള് പറയുന്നത് ഭഗവാനുവാചയെന്നാണ് അങ്ങനെയെങ്കില്രഥത്തിലൂടെ ഞങ്ങളെ ഭഗവാന്റെ സാക്ഷാത്ക്കാരം ചെയ്യിക്കൂ. നോക്കൂ, നിങ്ങള് ആത്മാവിന്റെ സാക്ഷാത്ക്കാരം ചെയ്തിട്ടുണ്ടോ? ഇത്രയും ചെറിയ ബിന്ദുവിന്റെ എന്ത് സാക്ഷാത്ക്കാരമാണ് നിങ്ങള്ക്ക് ചെയ്യാന് സാധിക്കുക! ആവശ്യം തന്നെയില്ല. ഇത് ആത്മാവിനെ അറിയേണ്ട കാര്യമാണ്. ആത്മാവ് ഭൃകുടി മദ്ധ്യത്തിലാണ് ഇരിക്കുന്നത്, അതിന്റെ ആധാരത്തിലാണ് ഇത്രയും വലിയ ശരീരം നടക്കുന്നത്. ഇപ്പോള് നിങ്ങളുടെ അടുത്ത് പ്രകാശത്തിന്റെയോ, രത്നം പതിച്ചതോ ആയ കിരീടങ്ങളില്ല. രണ്ട് കിരീടങ്ങളും നേടുന്നതിന് വേണ്ടി വീണ്ടും നിങ്ങള് പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുന്നു. കല്പ-കല്പം നിങ്ങള് ബാബയില് നിന്ന് സമ്പത്തെടുക്കുന്നു. ബാബ ചോദിക്കുന്നു മുന്പ് എപ്പോഴാണ് കണ്ടിട്ടുള്ളത്? അപ്പോള് പറയുന്നു- ങാ ബാബാ, കല്പ-കല്പം കണ്ടുകൊണ്ടിരിക്കുന്നു. എന്തിന്? ഈ ലക്ഷ്മീ-നാരായ ണനാകുന്നതിന് വേണ്ടി. ഇത് എല്ലാവരും ഒരേ സ്വരത്തില് പറയും. ബാബ പറയുന്നു- നല്ലത്, ശുഭമായി സംസാരിക്കുന്നു, ഇപ്പോള് പുരുഷാര്ത്ഥം ചെയ്യൂ. എല്ലാവരും നരനില് നിന്ന് നാരയണനാകില്ല, പ്രജകളും വേണം. സത്യനാരായണന്റെ കഥയുമുണ്ട്. മനുഷ്യര് കഥ കേള്പ്പിക്കുന്നുണ്ട്, എന്നാല് ബുദ്ധിയില് ഒന്നും തന്നെ വരുന്നില്ല. നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നു അതാണ് ശാന്തിധാമം, നിരാകാരി ലോകം. പിന്നീട് അവിടെ നിന്ന് പോകും സുഖധാമത്തിലേക്ക്. സുഖധാമത്തിലേക്ക് കൊണ്ട് പോകുന്നത് ഒരേഒരു ബാബയാണ്. നിങ്ങള് ആര്ക്കും മനസ്സിലാക്കി കൊടുക്കൂ, പറയൂ ഇപ്പോള് തിരിച്ച് വീട്ടിലേക്ക് പോകണം. ആത്മാവിനെ തന്റെ വീട്ടിലേക്ക് അശരീരിയായ ബാബ തന്നെ കൊണ്ട് പോകും. ഇപ്പോള് ബാബ വന്നിരിക്കുന്നു, അവര്ക്കറിയില്ല. ബാബ പറയുന്നു ഞാന് ഏത് ശരീരത്തിലാണോ വരുന്നത്, അദ്ദേഹം പോലും അറിയുന്നില്ല. രഥവും ഉണ്ടായിരിക്കില്ലേ. ഓരോ രഥത്തിലും ആത്മാവാണ് പ്രവേശിക്കുന്നത്. എല്ലാവരുടെയും ആത്മാവ് ഭൃകുടി മദ്ധ്യത്തിലാണിരിക്കുന്നത്. ബാബയും വന്ന് ഭൃകുടി മദ്ധ്യത്തിലിരിക്കും. മനസ്സിലാക്കി കൊടുക്കുന്നത് വളരെ സഹജമാണ്. പതിത-പാവനന് ഒരേഒരു ബാബയാണ്, ബാബയുടെ കുട്ടികളെല്ലാവരും ഒരുപോലെയാണ്. അതില് ഓരോരുത്തര്ക്കും അവരവരുടേതായ പാര്ട്ടുണ്ട്, ഇതില് ആര്ക്കും ഇടപെടാന് സാധിക്കില്ല. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരികെ കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക്

നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഈ ശരീരമാകുന്ന വസ്ത്രത്തില് നിന്ന് മമത്വം ഇല്ലാതാക്കി ജീവിച്ചിരിക്കെ മരിക്കണം അര്ത്ഥം തന്റെ എല്ലാ പഴയ കണക്കുകളും തീര്പ്പാക്കണം.

2) ഡബിള് കിരീടധാരിയാകുന്നതിന് വേണ്ടി പഠിക്കുന്നതിനുള്ള പരിശ്രമം ചെയ്യണം. ദൈവീക ഗുണം ധാരണ ചെയ്യണം. ഏതുപോലെയാണോ ലക്ഷ്യമുള്ളത്, ശുഭ വാക്കുകളുള്ളത്, അതുപോലെ പുരുഷാര്ത്ഥം ചെയ്യണം.

വരദാനം :-
അമംഗളത്തിന്റെ സങ്കല്പ്പം സമാപ്തമാക്കി അപകാരികളുടെ മേല് ഉപകാരം ചെയ്യുന്ന ജ്ഞാനീ തൂ ആത്മാവായി ഭവിക്കട്ടെ.

ആരെങ്കിലും നിത്യവും നിങ്ങളെ നിന്ദിക്കട്ടെ, അമംഗളം ചെയ്യട്ടെ, ചീത്ത പറയട്ടെ- അപ്പോഴും അവരെ പ്രതി മനസ്സില് വെറുപ്പിന്റെ ഭാവം വരരുത്, അപകാരികളുടെ മേലും ഉപകാരം- ഇത് തന്നെയാണ് ജ്ഞാനീ തൂ-ആത്മാക്കളുടെ കര്ത്തവ്യം. എങ്ങനെയാണോ താങ്കള് കുട്ടികള് 63 ജന്മം ബാബയെ നിന്ദിച്ചു എന്നിട്ടും ബാബ മംഗളകാരി ദൃഷ്ടിയോടെ നോക്കി, അതേപോലെ അച്ഛനെ ഫോളോ ചെയ്യൂ. ജ്ഞാനീ-തൂ ആത്മാവിന്റെ അര്ത്ഥം തന്നെ ഇതാണ് സര്വ്വരെയും പ്രതി മംഗള ഭാവന. അമംഗള സങ്കല്പം അല്പം പോലുമുണ്ടാകരുത്.

സ്ലോഗന് :-
മന്മനാഭവയുടെ സ്ഥിതിയില് സ്ഥിതി ചെയ്യൂ എങ്കില് മറ്റുള്ളവരുടെ മനസ്സിലെ ഭാവനകളെ അറിയാന് കഴിയും.