ആശിര്വാദങ്ങള് നല്കൂ
ആശിര്വാദങ്ങള് നേടൂ കാരണത്തെ നിവാരണമാക്കി സമസ്യകളെ പരിഹരിക്കൂ
ഇന്ന് സ്നേഹത്തിന്റെ
സാഗരനായ ബാപ്ദാദ തന്റെ സ്നേഹ സ്വരൂപരായ മക്കളുടെ സ്നേഹ ചരടിനാല്
ആകര്ഷിക്കപ്പെട്ട് മിലനം ആഘോഷിക്കുവാന് വന്നിരിക്കുകയാണ്. കുട്ടികള് വിളിച്ചു
ഹാജരായി. അവ്യക്തമിലനം സദാ ആഘോഷിച്ചു കൊണ്ടിരിക്കുന്നു എന്നാലും സാകാരത്തില്
വിളിച്ചതിനാല് ബാപ്ദാദ കുട്ടികളുടെ വിശാലമേളയില് എത്തിച്ചേര്ന്നിരിക്കുന്നു.
ബാപ്ദാദയ്ക്ക് കുട്ടികളുടെ സ്നേഹം കണ്ട് സന്തോഷമുണ്ടാകുന്നു, ഉള്ളില്
നാനാഭാഗത്തെയും കുട്ടികള്ക്ക് വേണ്ടി ഗീതം പാടുന്നു ആഹാ ശ്രേഷ്ഠ ഭാഗ്യശാലി
കുട്ടികളെ ആഹാ! ഭഗവാന്റെ സ്നേഹത്തിന് പാത്രമായ ആത്മാക്കളെ ആഹാ! ഇത്രയും ഉയര്ന്ന
ഭാഗ്യം ഇത്രയും സാധാരണ രൂപത്തില് സഹജമായി പ്രാപ്തമാവുക ഇത് സ്വപ്നത്തില് പോലും
ചിന്തിച്ചിരുന്നില്ല. എന്നാല് ഇന്ന് സാകാര രൂപത്തില് ഭാഗ്യത്തെ
കണ്ടുകൊണ്ടിരിക്കുകയാണ്. ബാപ്ദാദ കാണുകയാണ് ദൂരെ ഇരുന്നും കുട്ടികള് മിലന മേള
ആഘോഷിക്കുകയാണ്. ബാപ്ദാദ അവരെ കണ്ട് മിലനം ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്.
ഭൂരിപക്ഷം മാതാക്കള്ക്ക് സുവര്ണ്ണാവസരം ലഭിച്ചിട്ടുണ്ട്, ബാപ്ദാദയ്ക്കും
വിശേഷിച്ച് ശക്തി സേനയെ കണ്ട് സന്തോഷമാവുകയാണ് നാലു ചുവരുകള്ക്ക് അകത്ത്
കഴിയുന്ന മാതാക്കള് ബാബയിലൂടെ വിശ്വമംഗളകാരിയായി വിശ്വത്തിന്റെ രാജ്യാധികാരിയായി
മാറിയിരിക്കുന്നു. ആയിക്കഴിഞ്ഞുവോ അതോ ആയിക്കൊണ്ടിരിക്കുകയാണോ, എന്തുപറയുന്നു?
ആയി കഴിഞ്ഞില്ലേ! വിശ്വരാജ്യത്തിന്റെ വെണ്ണയുടെ ഉരുള താങ്കള് എല്ലാവരുടെയും
കയ്യിലില്ലേ! ബാപ്ദാദ കണ്ടു ആരെല്ലാം അമ്മമാര് മധുബനില് എത്തിച്ചേര്ന്നുവോ
അവര്ക്ക് ഒരു കാര്യത്തില് വളരെ സന്തോഷമാണ്, ഏത് സന്തോഷമാണ്? ബാപ്ദാദ നാം
അമ്മമാരെ വിശേഷിച്ച് വിളിപ്പിച്ചിരിക്കുന്നു. അപ്പോള് മാതാക്കളോട് വിശേഷസ്നേഹം
അല്ലേ! ലഹരിയോടെ പറയുന്നു ബാപ്ദാദ വിളിച്ചിരിക്കുകയാണ്, ഞങ്ങളെ
വിളിച്ചിരിക്കുകയാണ്, ഞങ്ങള് എന്തുകൊണ്ട് വരാതിരിക്കണം! ബാപ്ദാദയും ആത്മീയ
സംഭാഷണം കേട്ടുകൊണ്ടിരിക്കുന്നു. ഈ സന്തോഷത്തിന്റെ ലഹരി കണ്ടുകൊണ്ടിരിക്കുന്നു
അങ്ങനെ തന്നെ പാണ്ഡവരും കുറഞ്ഞതൊന്നുമല്ല പാണ്ഡവര് കൂടാതെ വിശ്വത്തിന്റെ
കാര്യത്തിന്റെ ഉണ്ടാവുക സാധ്യമല്ല. എന്നാല് ഇന്ന് വിശേഷിച്ച് മാതാക്കളെ പാണ്ഡവരും
മുന്നിലേക്ക് വെച്ചിരിക്കുന്നു.
ബാപ്ദാദ എല്ലാ കുട്ടികള്ക്കും വളരെ സഹജമായ പുരുഷാര്ത്ഥത്തിന്റെ വിധി
കേള്പ്പിക്കുകയാണ്. മാതാക്കള്ക്ക് സഹജമാകണമല്ലോ! അപ്പോള് ബാപ്ദാദ എല്ലാ
മാതാക്കള് കുട്ടികളോട് പറയുന്നു ഏറ്റവും സഹജമായ പുരുഷാര്ത്ഥത്തിന്റെ മാര്ഗ്ഗമാണ്
കേവലം നടക്കുമ്പോഴും കറങ്ങുമ്പോഴും സംബന്ധത്തിലേക്ക് വന്നുകൊണ്ടും ഓരോരോ
ആത്മാവിനും ഹൃദയംകൊണ്ട് ശുഭഭാവനയുടെ ആശീര്വാദങ്ങള് നല്കൂ മറ്റുള്ളവരില് നിന്നും
ആശിര്വാദങ്ങള് നേടൂ. താങ്കള്ക്ക് ആര് എന്തുതന്നെ നല്കിയാലും ശാപം തന്നെ
നല്കിയാലും താങ്കള് ആ ശാപത്തെയും സ്വന്തം ശുഭഭാവനയുടെ ശക്തിയിലൂടെ
ആശീര്വാദത്തിലേക്ക് പരിവര്ത്തനപ്പെടുത്തിക്കോളൂ. താങ്കളിലൂടെ ഓരോ ആത്മാവിനും
ആശീര്വാദം അനുഭവമാകണം. ആ സമയം അനുഭവം ചെയ്യൂ ആരാണോ ശാപം
നല്കിക്കൊണ്ടിരിക്കുന്നത് അവര് ഈ സമയത്ത് ഏതോ വികാരത്തിന് വശീഭൂതമാണ്. വശീഭൂത
ആത്മാവിനെ പ്രതി അഥവാ പരവശ ആത്മാവിനെ പ്രതി ഒരിക്കലും ശാപം പുറപ്പെടുകയില്ല.
അവരെ പ്രതി സദാ സഹായോഗം നല്കുവാനുള്ള ആശീര്വാദം പുറപ്പെടും. കേവലം ഒരേയൊരു
കാര്യം ഓര്മ്മവയ്ക്കൂ നമുക്ക് നിരന്തരം ഒരേയൊരു കാര്യം ചെയ്യണം
സങ്കല്പ്പത്തിലൂടെ വാക്കിലൂടെ കര്മ്മണാ സംബന്ധ സമ്പര്ക്കത്തിലൂടെ ആശിര്വാദം
നല്കുക ആശീര്വാദം വാങ്ങുക. അഥവാ ഏതെങ്കിലും ആത്മാവിനെ പ്രതി ഏതെങ്കിലും
വ്യര്ത്ഥ സങ്കല്പം അല്ലെങ്കില് നെഗറ്റീവ് സങ്കല്പം വരികയാണെങ്കില് പോലും ഇത്
ഓര്മ്മിയ്ക്കു എന്റെ കര്ത്തവ്യം എന്താണ്! എവിടെയെങ്കിലും അഗ്നി പടരുകയാണെങ്കില്
അഗ്നി അണയ്ക്കുന്നവര് ഉണ്ടാകും, അവര് അഗ്നി കണ്ട് വെള്ളമൊഴിക്കാനുള്ള തന്റെ
കര്ത്തവ്യം മറക്കുന്നില്ല, അവര്ക്ക് ഓര്മ്മ ഉണ്ടായിരിക്കും നാം വെള്ളം
ഒഴിക്കേണ്ടവരാണ്, അഗ്നി അണയ്ക്കേണ്ടവരാണ്. ഇങ്ങനെ അഥവാ ഏതെങ്കിലും എന്തെങ്കിലും
വികാരത്തിന്റെ അഗ്നിക്ക് വശപ്പെട്ട ആരെങ്കിലും ഇങ്ങനെയുള്ള കാര്യം ചെയ്യുന്നു
താങ്കള്ക്ക് നല്ലതായി തോന്നുന്നില്ല എങ്കില് താങ്കള് തന്റെ കര്ത്തവ്യം
ഓര്മ്മവയ്ക്കൂ എന്റെ കര്ത്തവ്യമാണ് ഏത് പ്രകാരത്തിലുള്ള അഗ്നിയും
അണക്കുന്നതിന്റെ ആശിര്വാദം നല്കുന്നതിന്റെ. ശുഭഭാവനയുടെ സഹയോഗം നല്കുന്നതിന്റെ
ഒരു വാക്ക് ഓര്മിക്കു മാതാക്കള്ക്ക് സഹജമായി ഒരു വാക്ക് ഓര്മിക്കണം ആശിര്വാദം
നല്കുക ആശിര്വാദം വാങ്ങുക. മാതാക്കള്ക്ക് ഇത് ചെയ്യാന് ആകുമോ? (എല്ലാ മാതാക്കളും
കൈ ഉയര്ത്തുകയാണ്) ചെയ്യാന് സാധിക്കുമോ അതോ ചെയ്യുക തന്നെ വേണമോ? പാണ്ഡവര്ക്ക്
ചെയ്യാന് സാധിക്കുമോ? പാണ്ഡവര് പറയുന്നു ചെയ്യുക തന്നെ വേണം. മഹിമയുണ്ട്
പാണ്ഡവര് അര്ത്ഥം സദാ വിജയി ശക്തികള് സദാ വിശ്വമംഗള കാരി പേരില് പ്രസിദ്ധമാണ്.
ബാപ്ദാദയ്ക്ക് നാനാ ഭാഗത്തെയും കുട്ടികളില് ഇപ്പോള് വരെയും ഒരു ആശ
ഇരിക്കുന്നുണ്ട്. പറയാമോ അതേതൊരു ആശയാണ്? അറിഞ്ഞിട്ടുണ്ട്! ടീച്ചര്മാര്
അറിഞ്ഞതാണല്ലോ! എല്ലാ കുട്ടികളും യഥാശക്തി പുരുഷാര്ത്ഥം ചെയ്യുന്നുണ്ട്.
ബാപ്ദാദ പുരുഷാര്ത്ഥം കണ്ട് കൊണ്ട് പുഞ്ചിരിക്കുകയാണ്. എന്നാല് ഒരു ആശ ഇതാണ്
പുരുഷാര്ത്ഥത്തില് ഇപ്പോള് തീവ്രഗതി വേണം. പുരുഷാര്ത്ഥമാണ് എന്നാല് ഇപ്പോള്
തീവ്രഗതി വേണം. ഇതിന്റെ വിധിയാണ് കാരണം എന്ന വാക്ക് സമാപ്തമായി നിവാരണ
സ്വരൂപമായി സദാ മാറട്ടെ. കാരണം സമയാനുസരണം ആകുന്നത് തന്നെയുണ്ട്. ആയിക്കൊണ്ടും
ഇരിക്കും. എന്നാല് താങ്കള് എല്ലാവരും നിവാരണ സ്വരൂപമാകൂ എന്തുകൊണ്ടെന്നാല്
താങ്കള് എല്ലാ കുട്ടികള്ക്കും വിശ്വത്തെ നിവാരണം ചെയ്ത് എല്ലാവരെയും ഭൂരിപക്ഷം
ആത്മാക്കളെയും നിര്വാണധാമത്തിലേക്ക് അയയ്ക്കണം. അപ്പോള് സ്വയത്തെ നിവാരണ
സ്വരൂപമാക്കൂ,അപ്പോള് വിശ്വത്തിലെ ആത്മാക്കളെ നിവാരണ സ്വരൂപത്തിലൂടെ എല്ലാ
സമസ്യയും നിവാരണം ചെയ്ത് നിര്വാണ ധാമത്തിലേക്ക് അയക്കുവാന് സാധിക്കും. ഇപ്പോള്
വിശ്വത്തിലെ ആത്മാക്കള് മുക്തി ആഗ്രഹിക്കുന്നു അപ്പോള് ബാബ യിലൂടെ സമ്പത്ത്
നല്കുന്നവര് നിമിത്തമായ താങ്കളാണ്. അപ്പോള് നിമിത്ത ആത്മാക്കള് ആദ്യം സ്വയത്തെ
ഭിന്നഭിന്ന സമസ്യകളുടെ കാരണത്തെ നിവാരണം ചെയ്തു മുക്തമാകുമ്പോള് വിശ്വത്തിന്
മുക്തിയുടെ സമ്പത്ത് നല്കുവാന് സാധിക്കും. അപ്പോള് മുക്തമാണോ?ഏതെങ്കിലും
തരത്തിലുള്ള സമസ്യ കാരണം മുന്നോട്ട് വരാതെ ഇതു കാരണമാണ്, ഇത് കാരണമാണ്, ഇത്
കാരണമാണ് ..... ഏതെങ്കിലും കാരണം മുന്നില് ഉണ്ടാകുന്നതെങ്കില് കാരണത്തിന്
സെക്കന്ഡില് നിവാരണം ചിന്തിക്കൂ ഇത് ചിന്തിക്കൂ വിശ്വത്തെ നിവാരണം
ചെയ്യുന്നവരാണ് എങ്കില് എന്താ ചെറിയ ചെറിയ സമസ്യകളെ സ്വയം നിവാരണം ചെയ്യാന്
സാധിക്കുകയില്ലേ!സാധിക്കുകയില്ലേ! ഇനിയാണെങ്കില് ആത്മാക്കളുടെ ക്യൂ താങ്കളുടെ
മുന്നില് വരും 'ഹേ മുക്തി ദാതാവേ മുക്തി നല്കു ' എന്തെന്നാല് മുക്തി ദാതാവിന്റെ
നേരിട്ടുള്ള കുട്ടികളാണ് അധികാരി കുട്ടികളാണ്. മാസ്റ്റര് മുക്തി ദാതാവ് ആണല്ലോ.
എന്നാല് ക്യൂവിന് മുന്നില് താങ്കള് മാസ്റ്റര് മുക്തി ദാതാക്കളുടെ നേര്ക്ക് ഒരു
തടസ്സത്തിന്റെ വാതില് അടഞ്ഞു നില്പ്പുണ്ട്. ക്യു തയ്യാറാണ് എന്നാലും ഏതൊരു
വാതിലാണ് അടഞ്ഞിരിക്കുന്നത്? പുരുഷാര്ത്ഥത്തില് ദുര്ബല പുരുഷാര്ത്ഥത്തിന്റെ ഒരു
വാക്കിലുള്ള വാതിലാണ്, അതാണ് എന്തുകൊണ്ട് . ചോദ്യചിഹ്നം (?),എന്തുകൊണ്ട്,
എന്തുകൊണ്ടെന്ന വാക്ക് ഇപ്പോള് ക്യൂവിനെ മുന്നിലേക്ക് കൊണ്ടുവരുന്നില്ല.
ബാപ്ദാദ ഇപ്പോള് ദേശ വിദേശത്തുള്ള എല്ലാ കുട്ടികള്ക്കും ഈ സ്മൃതി നല്കുകയാണ്
താങ്കള് പ്രശ്നങ്ങളുടെ വാതില് ആയ 'എന്തുകൊണ്ട് ' എന്നതിനെ സമാപ്തമാക്കു.
ചെയ്യാന് സാധിക്കുമോ? ടീച്ചേഴ്സിന് ചെയ്യാന് സാധിക്കുമോ? പാണ്ഡവര്ക്ക് ചെയ്യാന്
സാധിക്കുമോ? എല്ലാവരും കൈ ഉയര്ത്തുകയാണോ അതോ ചിലര് മാത്രമാണോ? വിദേശികള്
ആണെങ്കില് എവര് റെഡിയല്ലേ! ആണോ അല്ലയോ? അഥവാ ആണെങ്കില് നേരെ കൈ ഉയര്ത്തു. ചിലര്
ഇങ്ങനെ ഇങ്ങനെ ചെയ്യുന്നു. ഇപ്പോള് ഒരു സേവാ കേന്ദ്രത്തിലും സമസ്യയുടെ പേരടയാളം
ഉണ്ടാകരുത് . ഇങ്ങനെ സാധിക്കുമോ? ഓരോരുത്തരും മനസ്സിലാക്കണം എനിക്ക് ചെയ്യണം.
ടീച്ചര്മാര് മനസ്സിലാക്കണം എനിക്ക് ചെയ്യണം, വിദ്യാര്ത്ഥികള് മനസ്സിലാക്കണം
എനിക്ക് ചെയ്യണം, ഗൃഹസ്ഥത്തില് ഉള്ളവര് മനസ്സിലാക്കണം എനിക്ക് ചെയ്യണം,
മധുബനിലുള്ളവര് മനസ്സിലാക്കണം ഞങ്ങള്ക്ക് ചെയ്യണം. ചെയ്യാന് കഴിയുകയില്ലേ?
സമസ്യ എന്ന വാക്ക് തന്നെ സമാപ്തമാകട്ടെ കാരണം അവസാനിച്ച് നിവാരണം വരട്ടെ. ഇത്
സാധിക്കുമോ!എന്തുതന്നെ സാധിക്കുകയില്ല, തുടക്കത്തില് സ്ഥാപനയുടെ സമയത്ത് വരുന്ന
എല്ലാകുട്ടികളും എന്ത് വാക്ക് തന്ന് ചെയ്തു കാണിച്ചു! അസംഭവ്യത്തെ സംഭവ്യമാക്കി
ചെയ്തു കാണിച്ചു. കാണിച്ചില്ലേ? ഇപ്പോള് എത്ര വര്ഷം കടന്നുപോയി? സ്ഥാപനക്ക്
എത്ര വര്ഷമായി? (65) അപ്പോള് ഇത്രയും വര്ഷത്തില് അസംഭവ്യത്തില് നിന്ന്
സംഭവ്യമാകുവാന് സാധിക്കുകയില്ലേ? സാധിക്കുമോ? മുഖ്യ ടീച്ചര്മാര് കൈ ഉയര്ത്തൂ .
പഞ്ചാബ് ഉയര്ത്തുന്നില്ല സംശയമുണ്ടോ? കുറച്ച് ആലോചിക്കുന്നു ആലോചിക്കരുത്.
ചെയ്യുക തന്നെ വേണം. മറ്റുള്ളവരെ ചിന്തിക്കരുത് ഓരോരുത്തരും അവരവരെ ചിന്തിക്കൂ
സ്വയം ചിന്തിക്കാന് സാധിക്കുകയില്ലേ? മറ്റുള്ളവരെ വിടൂ അവനവനെ ചിന്തിച്ച് അവനവന്
വേണ്ടി ധൈര്യം വയ്ക്കുവാന് സാധിക്കുകയില്ലേ? അതോ ഇല്ലയോ? വിദേശികള്ക്ക് കഴിയുമോ?
(കൈ ഉയര്ത്തി ) ആശംസകള് . നല്ലത്. ഇപ്പോള് ആര് മനസ്സിലാക്കുന്നുവോ അവര്
ഹൃദയത്തില് നിന്ന് കൈ ഉയര്ത്തുക കാണിക്കാന് വേണ്ടിയല്ല. ഇങ്ങനെ ആകരുത് എല്ലാവരും
ഉയര്ത്തുന്നുണ്ട് എങ്കില് ഞാനും ഉയര്ത്താം. അഥവാ ഹൃദയംകൊണ്ട് സങ്കല്പം ചെയ്യും
കാരണത്തെ സമാപ്തമാക്കി നിവാരണ സ്വരൂപം ആവുക തന്നെ വേണം എന്തുതന്നെ ആയാലും
സഹിക്കേണ്ടി വന്നാലും മായയെ നേരിടേണ്ടി വന്നാലും പരസ്പരം സംബന്ധ സമ്പര്ക്കത്തില്
സഹിക്കേണ്ടിയും വരും എനിക്ക് സമസ്യ ആകാന് പാടില്ല. സാധിക്കുമോ? അഥവാ ദൃഢനിശ്ചയം
ഉണ്ടെങ്കില് അവര് പിന്നില് മുതല് മുന്നില് വരെ കൈ ഉയര്ത്തു. (ബാപ്ദാദ
എല്ലാവരെക്കൊണ്ടും കൈ ഉയര്ത്തി മുഴുവന് ദൃശ്യവും ടിവിയില് കണ്ടു ) നല്ലതല്ലേ
വ്യായാമം ആയല്ലോ! കൈ ഉയര്ത്തിക്കുന്നത് അതിനാണ് ഇപ്പോള് പരസ്പരം കണ്ടുകൊണ്ട് കൈ
ഉയര്ത്തുന്നതില് ഉണര്വുണ്ടാകുന്നില്ലേ! ഇങ്ങനെ തന്നെ എപ്പോഴെല്ലാം ഏതെങ്കിലും
സമസ്യ വരുന്നുവോ അപ്പോള് മുന്നില് ബാപ്ദാദയെ കാണുക ഹൃദയം കൊണ്ട് പറയുക ബാബാ,
ബാബ ഹാജരാകും,സമസ്യ ഇല്ലാതായിക്കോളും . സമസ്യ മുന്നില് നിന്നും ഓടിപ്പോകും
ബാപ്ദാദ മുന്നില് ഹാജരാകും. മാസ്റ്റര് സര്വ്വശക്തിവാന് എന്ന ടൈറ്റില്ഓരോ സമയവും
ഓര്മ്മിക്കു. ഇല്ലെങ്കില് ബാപ്ദാദ ഇപ്പോള് സ്നേഹ സ്മരണകളില് മാസ്റ്റര്
സര്വ്വശക്തിവാന് എന്ന് പറയാതെ സര്വ്വശക്തിവാന് എന്ന് പറയട്ടെ? ശക്തരായ
കുട്ടികള്ക്ക് സ്നേഹസ്മരണകള്, നല്ലതായി തോന്നുമോ? മാസ്റ്റര് സര്വ്വശക്തിവാന് ആണ്
മാസ്റ്റര് സര്വ്വശക്തിവാന് എന്താണ് ചെയ്യാന് സാധിക്കാത്തത്! കേവലം തന്റെ
ടൈറ്റിലും കര്ത്തവ്യവും ഓര്മ്മ വെക്കു. ടൈറ്റില് ആണ് മാസ്റ്റര് സര്വ്വ
ശക്തിവാന്,കര്ത്തവ്യമാണ് വിശ്വ മംഗളകാരി . അപ്പോള് സദാ തന്റെ ടൈറ്റിലും
കര്ത്തവ്യവും ഓര്മ്മിക്കുന്നതിലൂടെ ശക്തികള് പ്രത്യക്ഷമായിക്കോളും . മാസ്റ്റര്
ആവൂ, ശക്തികളുടെയും മാസ്റ്റര് ആവു. ആജ്ഞാപിക്കു, ഓരോ ശക്തിയെയും സമയത്ത് ഓര്ഡര്
ചെയ്യൂ. അങ്ങനെ ശക്തികള് ധാരണയും ചെയ്യുന്നു, ഉള്ളതുമാണ് എന്നാല് കേവലം കുറവ്
ഇതാണ് ഉണ്ടാവുന്നത് സമയത്ത് ഉപയോഗിക്കാന് വരുന്നില്ല. സമയം കടന്നു പോകുന്നതിനു
ശേഷം ഓര്മ്മ വരുന്നു ഇങ്ങനെ ചെയ്തിരുന്നെങ്കില് വളരെ നല്ലതായിരുന്നു. ഇപ്പോള്
അഭ്യാസം ചെയ്യൂ ഏത് ശക്തികള് അടങ്ങിയിട്ടുണ്ടോ അവയെ സമയത്ത് ഉപയോഗിക്കൂ. ഈ
കര്മ്മേന്ദ്രങ്ങളെ ആജ്ഞ അനുസരിച്ച് നടത്തുന്നത് പോലെ, കൈകളെ കാലുകളെ
ചലിപ്പിക്കുന്നില്ലേ! ഇങ്ങനെ ഓരോ ശക്തിയെയും ആജ്ഞയിലൂടെ നടത്തു. കാര്യത്തില്
ഉപയോഗിക്കൂ. പുതുക്കി വെച്ചിരിക്കുകയാണ് കാര്യത്തില് കുറച്ചേ ചെലവഴിക്കുന്നുള്ളൂ.
സമയത്ത് കാര്യത്തില് ഉപയോഗിക്കുന്നതിലൂടെ ശക്തി തീര്ച്ചയായും തന്റെ കാര്യം
ചെയ്യും. സന്തോഷത്തോടെ ഇരിക്കൂ. ഇടയ്ക്കിടെ ചില കുട്ടികളുടെ മുഖം വളരെ വലിയ
ആലോചനകളില് കുറച്ച് അധികം ഗൗരവമായി കാണപ്പെടുന്നു . സന്തോഷത്തോടെ ഇരിക്കൂ, ആടൂ
പാടൂ, തന്റെ ബ്രാഹ്മണ ജീവിതം തന്നെ സന്തോഷത്തില് നൃത്തം ചെയ്യാനും തന്റെ ഭാഗ്യവും
ഭഗവാന്റെ ഗീതവും പാടാനുമുള്ളതാണ്. അപ്പോള് ആടിപ്പാടുന്നവര് ആരാണോ അവര് ഇത്രയും
ഗൗരവമായി പാടുകയാണെങ്കില് പറയും നൃത്തം ചെയ്യാന് അറിയില്ല. ഗംഭീരത നല്ലതാണ്,
എന്നാല് കുറെയേറെ ഗംഭീരത കുറച്ച് ആലോചനാ വിചാരങ്ങളുടേതായി കാണപ്പെടുന്നു.
ബാപ്ദാദ ഇപ്പോള് കേട്ടു ഡല്ഹിയില് ഉദ്ഘാടനം നടക്കുകയാണ് (9 ഡിസംബര് 2001 ന്
ഡെല്ഹി ഗുഡ്ഗാവില് ഓം ശാന്തി റിട്രീറ്റ് സെന്ററിന്റെ ഉദ്ഘാടനമാണ്). എന്നാല്
ബാപ്ദാദ ഇപ്പോള് ഏതൊരു ഉദ്ഘാടനമാണ് കാണാന് ആഗ്രഹിക്കുന്നത്? ഈ ചെറുതും വലുതുമായ
ഉദ്ഘാടനങ്ങള് ഉണ്ടാവുക തന്നെ ചെയ്യും . എന്നാല് ബാപ്ദാദ ആഗ്രഹിക്കുന്ന ഉദ്ഘാടനം
മുഴുവന് വിശ്വത്തിന്റെ സ്റ്റേജിലും ബാപ്സമാനം സാക്ഷാല് മാലാഖമാര് മുന്നില്
വരട്ടെ തിരശ്ശീല തുറക്കട്ടെ . ഇങ്ങനെയുള്ള ഉദ്ഘാടനം താങ്കളെല്ലാവര്ക്കും
നല്ലതായി തോന്നുന്നില്ലേ! ആത്മീയ സംഭാഷണത്തിലും എല്ലാവരും
പറഞ്ഞുകൊണ്ടിരിക്കുന്നു ബാബയും കേട്ടുകൊണ്ടിരിക്കുന്നു, ഇപ്പോള് ഈ ഒരു ഇച്ഛയെ
ഉള്ളൂ ആദ്യം കുട്ടികള് പ്രത്യക്ഷമാകണം. ബാബ കുട്ടികളോടൊപ്പം പ്രത്യക്ഷമാകും.
ഒറ്റയ്ക്ക് ഉണ്ടാവുകയില്ല. അപ്പോള് ബാപ്ദാദ ആ ഉദ്ഘാടനം കാണാന് ആഗ്രഹിക്കുന്നു.
ഉണര്വും നന്നായി ഉണ്ട് ആത്മീയ സംഭാഷണം ചെയ്യുമ്പോള്, എല്ലാവരുടെയും ഉണര്വ് വളരെ
നന്നായിട്ടുണ്ട്. എന്നാല് എപ്പോള് കര്മ്മയോഗി ആകുന്നുവോ അപ്പോള് അല്പം വ്യത്യാസം
വരുന്നു. അപ്പോള് മാതാക്കള് എന്തു ചെയ്യും? വലിയ കൂട്ടമാണ് മാതാക്കളുടെത്.
മാതാക്കളെ കണ്ട് ബാപ്ദാദയ്ക്ക് വളരെ സന്തോഷമുണ്ടാകുന്നു. ആരും തന്നെ മാതാക്കളെ
ഇത്രയും മുന്നിലേക്ക് കൊണ്ടുവന്നിട്ടില്ല, എന്നാല് ബാപ്ദാദ മാതാക്കള്
മുന്നേറുന്നത് കണ്ട് സന്തോഷിക്കുന്നു. മാതാക്കളുടെ വിശേഷിച്ച് ഈ സങ്കല്പമാണ്
എന്ത് ആരും തന്നെ ചെയ്ത് കാണിച്ചിട്ടില്ലയോ അത് ഞങ്ങള് മാതാക്കള് ബാബയോടൊപ്പം
ചെയ്തു കാണിക്കും.ചെയ്തു കാണിക്കുമോ? ഇപ്പോള് ഒരു കൈയിന്റെ കൈയ്യടിക്കൂ.
മാതാക്കള്ക്ക് എല്ലാം ചെയ്യാന് സാധിക്കും. മാതാക്കളില് നല്ല ഉണര്വുണ്ട് . ഒന്നും
മനസ്സിലാക്കുന്നില്ല പക്ഷേ ഇത് മനസ്സിലാക്കി കഴിഞ്ഞില്ലേ ഞാന് ബാബയുടേതാണ്, ബാബ
എന്റേതാണ്. ഇത് മനസ്സിലാക്കിയില്ലേ! എന്റെ ബാബ എന്ന് എല്ലാവരും പറയുന്നില്ലേ?
ഹൃദയത്തില്നിന്ന് ഇതേ ഗീതം പാടി കൊണ്ടേയിരിക്കു എന്റെ ബാബ, എന്റെ ബാബ, എന്റെ
ബാബ.....
ശരി ഇപ്പോള് ഒരു സെക്കന്ഡ് ബാപ്ദാദ നല്കുന്നു, എല്ലാവരും ജാഗ്രതയോടെ ഇരിക്കൂ.
ബാപ്ദാദയോട് എല്ലാവര്ക്കും 100 ശതമാനം സ്നേഹമല്ലേ! സ്നേഹം ശതമാനത്തില് അല്ലല്ലോ.
100 ശതമാനം ആണോ? അപ്പോള് 100 ശതമാനം സ്നേഹത്തിന്റെ പകരം നല്കുവാന് തയ്യാറാണോ?
100 ശതമാനം സ്നേഹമല്ലേ . ആര്ക്കാണ് അല്പമെങ്കിലും കുറവുള്ളത് അവര് കൈ ഉയര്ത്തു.
പുറകില് ആയിപ്പോകും. അഥവാ കുറവുണ്ടെങ്കില് കൈ ഉയര്ത്തിക്കോളൂ. 100 ശതമാനം
സ്നേഹമില്ലെങ്കില് അവര് കൈ ഉയര്ത്തു. സ്നേഹത്തിന്റെ കാര്യമാണ് പറയുന്നത്. (ഒന്ന്
രണ്ട് പേര് കൈ ഉയര്ത്തി ) ശരി സ്നേഹമില്ല, സാരമില്ല, ഉണ്ടായിക്കോളും . എവിടെ
പോകാനാണ് സ്നേഹിക്കുക തന്നെ ചെയ്യേണ്ടിവരും. ശരി ഇപ്പോള് എല്ലാവരും ജാഗ്രതയോടെ
ഇരുന്നില്ലേ! ഇപ്പോള് എല്ലാവരും സ്നേഹത്തിന് പകരമായി ഒരു സെക്കന്ഡ് ബാബയ്ക്ക്
മുന്നില് അന്തര്മുഖിയായി അവനവനോട് ഹൃദയം കൊണ്ട് ഹൃദയത്തില് സങ്കല്പം ചെയ്യാന്
സാധിക്കുമോ ഇനി സ്വയത്തെ പ്രതിയോ മറ്റുള്ളവരെ പ്രതിയോ സമസ്യ ആവുകയില്ല. ഈ ദൃഢ
സങ്കല്പം സ്നേഹത്തിന് പകരമായി ചെയ്യാന് സാധിക്കുമോ? ആരാണോ മനസ്സിലാക്കുന്നത്
എന്തുതന്നെ സംഭവിച്ചാലും അഥവാ എന്തെങ്കിലും സംഭവിച്ചു എങ്കിലും സെക്കന്റില്
സേത്തെ പരിവര്ത്തനപ്പെടുത്തും അവര് ഹൃദയത്തില് സങ്കല്പം ദൃഢമാക്കു, ആര്ക്കാണോ
ദൃഢസങ്കല്പം ചെയ്യാന് സാധിക്കുന്നത്. ബാപ്ദാദ സഹായം നല്കും എന്നാല്
സഹായമെടുക്കാനുള്ള വിധിയാണ് ദൃഢ സങ്കല്പത്തിന്റെ സ്മൃതി. ബാപ്ദാദയ്ക്ക് മുന്നില്
സങ്കല്പം എടുത്തതാണ് ഈ സ്മൃതിയുടെ വിധി താങ്കള്ക്ക് സഹയോഗം നല്കും . അപ്പോള്
ചെയ്യാന് സാധിക്കുമോ? തലയാട്ടൂ. നോക്കൂ സങ്കല്പത്തിലൂടെ എന്താണ് സാധിക്കാത്തത്,
പരിഭ്രമിക്കേണ്ട, ബാപ്ദാദയുടെ എക്സ്ട്രാ സഹായം തീര്ച്ചയായും ലഭിക്കും. ശരി
ഇങ്ങനെ സര്വ്വ തീവ്ര പുരുഷാര്ഥിയായ ശ്രേഷ്ഠ ആത്മാക്കള്ക്കും, സദാ ബാബയുടെ
സ്നേഹത്തിന് പകരം നല്കുന്ന ധൈര്യശാലി കുട്ടികള്ക്കും, സദാ തന്റെ വിശേഷതകളിലൂടെ
മറ്റുള്ളവരെയും വിശേഷ ആത്മാവാക്കുന്ന പുണ്യ ആത്മാക്കളായ കുട്ടികള്ക്കും, സദാ
സമസ്യാസമാധാന സ്വരൂപത്തില് വിശേഷിച്ച് മുന്നില് പറക്കുന്നവരായ കുട്ടികള്ക്കും
ബാപ്ദാദയുടെ സ്നേഹസ്മരണയും, നമസ്തേ.
വിട പറയുന്ന സമയം :
ഇന്ന് വിശേഷിച്ച് മധുബനില് ഉയര്ന്ന സെക്യൂരിറ്റിയുടെ കര്ത്തവ്യത്തില്
ബിസിയായിരുന്നവര് ആരാണോ അവര് ബാപ്ദാദയ്ക്ക് മുന്നില് വരികയാണ്. യജ്ഞത്തിന്റെ
കാവല്ക്കാരുടെ വളരെ വലിയ കര്ത്തവ്യമാണ് കാവല് നില്ക്കുക ദൂരെ ഇരുന്നുകൊണ്ടും
ഓര്മ്മിച്ചുകൊണ്ടിരിക്കുന്നു അപ്പോള് വിശേഷിച്ചും ആരെല്ലാമാണോ മുകളില്
സേവാര്ഥമായാലും ഇരിക്കുന്നത് അത് ജ്ഞാനസരോവറില് ആകട്ടെ,പാണ്ഡവ ഭവനത്തില് ആകട്ടെ,
ശാന്തി വനില് ആകട്ടെ ആരെല്ലാം കാവല് ചെയ്യുന്നവരുണ്ടോ അവര്ക്ക് ബാപ്ദാദ വിശേഷ
സ്നേഹ സ്മരണ നല്കുകയാണ്. എല്ലാവരും പരിശ്രമം വളരെ നന്നായി
ചെയ്തുകൊണ്ടിരിക്കുന്നു. നല്ലത് എല്ലാ ദേശ വിദേശത്തുള്ളവരും, ആരെല്ലാം ഓര്മ്മ
അയച്ചിട്ടുണ്ടോ അവര് മനസ്സിലാക്കണം നമുക്ക് വിശേഷ രൂപത്തില് ബാപ്ദാദ ഓര്മ്മ
നല്കിയിട്ടുണ്ട്. ശരി
വരദാനം :-
പഴയ
സംസ്കാരത്തിന്റെയും ലോകത്തിന്റെയും ബന്ധങ്ങളുടെ ആകര്ഷണത്തില് നിന്ന് മുക്തമായി
കഴിയുന്ന ഡബിള് ലൈറ്റ് മാലാഖയായി ഭവിക്കട്ടെ
മാലാഖ അര്ത്ഥം പഴയ
ലോകത്തിന്റെ ആകര്ഷണത്തില് നിന്ന് മുക്തം, സംബന്ധ രൂപത്തിലും ആകര്ഷണമില്ല, തന്റെ
ദേഹത്തിന്റെയോ ഏതെങ്കിലും ദേഹധാരി വ്യക്തിയുടെയോ ഒരു വസ്തുവിന്റെയോ നേര്ക്ക്
ആകര്ഷണമില്ല, ഇങ്ങനെ തന്നെ പഴയ സംസ്കാരത്തിന്റെ ആകര്ഷണത്തില് നിന്നും മുക്തം
സങ്കല്പം, മനോവൃത്തി, വാക്ക് എന്ന രൂപത്തില് ഒരു സംസ്കാരത്തിന്റെയും ആകര്ഷണം
ഉണ്ടാകരുത്. എപ്പോള് സര്വ്വ ആകര്ഷണങ്ങളില് നിന്നും അഥവാ വ്യര്ഥ സമയം വ്യര്ഥ സംഗം,
വ്യര്ഥ അന്തരീക്ഷത്തില് നിന്നും മുക്തമാകുന്നുവോ അപ്പോള് പറയും ഡബിള് ലൈറ്റ്
മാലാഖ.
സ്ലോഗന് :-
ശാന്തിയുടെ
ശക്തിയിലൂടെ സര്വ്വ ആത്മാക്കളുടെയും പാലന ചെയ്യുന്നവര് തന്നെയാണ് ആത്മീയ
സാമൂഹ്യ സേവകര് .