01.10.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- ദേഹീ അഭിമാനിയായി മാറുന്നതിനുള്ള അഭ്യാസം ചെയ്യൂ, ഈ അഭ്യാസത്തിലൂടെയേ നിങ്ങള് പുണ്യാത്മാവായി മാറുകയുള്ളു.

ചോദ്യം :-
ഏതൊരു ജ്ഞാനമുള്ളത് കാരണത്താലാണ് നിങ്ങള് കുട്ടികള് സദാ ഹര്ഷിതരായിരിക്കുന്നത്?

ഉത്തരം :-
നിങ്ങള്ക്ക് ജ്ഞാനം ലഭിച്ചിട്ടുണ്ട് ഈ നാടകം വളരെ അത്ഭുതകരമായി നിര്മ്മിച്ചിട്ടുള്ളതാണ്, ഇതില് ഓരോ അഭിനേതാവിന്റേയും അവിനാശിയായ പാര്ട്ട് അടങ്ങിയിട്ടുണ്ട്. എല്ലാവരും അവരവരുടെ വേഷം അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഈ കാരണത്താല് നിങ്ങള് സദാ ഹര്ഷിതരായിരിക്കുന്നു.

ചോദ്യം :-
മറ്റാരിലും ഇല്ലാത്ത ഏതൊരു കലയാണ് ബാബക്ക് മാത്രമുള്ളത്?

ഉത്തരം :-
ദേഹീ അഭിമാനിയാക്കി മാറ്റുന്നതിനുള്ള കല ഒരു ബാബയുടെ പക്കലാണുള്ളത് എന്തുകൊണ്ടെന്നാല് ബാബ സ്വയം സദാ ദേഹിയാണ്, പരമമാണ്. ഈ കഴിവ് ഒരു മനുഷ്യനും ഉണ്ടാകുക സാദ്ധ്യമല്ല.

ഓംശാന്തി.  
ആത്മീയ കുട്ടികളെ അഥവാ ആത്മാക്കളെ പ്രതി ബാബ ഇരുന്ന് മനസ്സിലാക്കിത്തരികയാണ്. സ്വയം ആത്മാവാണ് എന്ന് മനസ്സിലാക്കണമല്ലോ. ബാബ കുട്ടികള്ക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ട് ആദ്യമാദ്യം ഈ അഭ്യാസം ചെയ്യണം അതായത് ഞാന് ആത്മാവാണ്, അല്ലാതെ ഈ ശരീരമല്ല. എപ്പോള് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കുന്നുവോ അപ്പോഴേ പരമാത്മാവിനെ ഓര്മ്മ വരൂ. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കിയില്ലെങ്കില് തീര്ച്ചയായും പിന്നീട് ലൗകിക സംബന്ധികള്, ജോലികള് മുതലായവ ഓര്മ്മ വന്നുകൊണ്ടിരിക്കും അതിനാല് ആദ്യമാദ്യം ഞാന് ആത്മാവാണ് എന്ന അഭ്യാസം ചെയ്യണം എങ്കില് ആത്മീയ പിതാവിന്റെ ഓര്മ്മ നിലനില്ക്കും. ബാബ ഈ ശിക്ഷണം നല്കുകയാണ് സ്വയം ദേഹമാണ് എന്ന് കരുതരുത്. ഈ ജ്ഞാനം മുഴുവന് കല്പത്തിലും ഒരു തവണ മാത്രമാണ് ബാബ നല്കുന്നത്. പിന്നീട് 5000 വര്ഷങ്ങള്ക്കുശേഷമേ ഈ ശിക്ഷണം ലഭിക്കൂ. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കിയാല് ബാബയുടെ ഓര്മ്മ വരും. അരകല്പം നിങ്ങള് സ്വയം ശരീരമാണ് എന്നാണ് കരുതിയത്. ഇപ്പോള് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കണം. എങ്ങനെ നിങ്ങള് ആത്മാക്കളാണോ അതുപോലെ ഞാനും ആത്മാവുതന്നെയാണ്. പക്ഷേ പരമമാണ്. ഞാന് ആത്മാവായതിനാല് എനിക്ക് ഒരു ദേഹത്തേയും ഓര്മ്മ വരുന്നില്ല. എന്നാല് ഈ ദാദ ശരീരധാരിയാണല്ലോ. ബാബ നിരാകാരിയാണ്. ഈ പ്രജാപിതാ ബ്രഹ്മാവ് സാകാരിയാണ്. ശിവബാബയുടെ യഥാര്ത്ഥ പേര് ശിവന് എന്നു തന്നെയാണ്. ബാബ ആത്മാവുതന്നെയാണ് പക്ഷേ ഉയര്ന്നതിലും ഉയര്ന്ന അര്ത്ഥം സുപ്രീം ആത്മാവ് കേവലം ഈ സമയത്ത് മാത്രമാണ് വന്ന് ഈ ശരീരത്തില് പ്രവേശിക്കുന്നത്. ബാബ ഒരിയ്ക്കലും ദേഹാഭിമാനിയാകില്ല. ദേഹാഭിമാനിയാകുന്നത് സാകാരീ മനുഷ്യരാണ്, എന്നാല് ബാബ നിരാകാരനാണ്. ബാബയ്ക്ക് വന്ന് ഈ അഭ്യാസം ചെയ്യിക്കണം. പറയുന്നു നിങ്ങള് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കു. ഞാന് ആത്മാവാണ്, ഞാന് ആത്മാവാണ്- ഇരുന്ന് ഈ പാഠം പഠിക്കൂ. ഞാന് ആത്മാവ് ശിവബാബയുടെ കുട്ടിയാണ്. എല്ലാ കാര്യത്തിനും അഭ്യാസം ആവശ്യമാണല്ലോ. ബാബ പുതിയ കാര്യമൊന്നുമല്ല പഠിപ്പിക്കുന്നത്. നിങ്ങള് എപ്പോള് പക്കാ പക്കയായി ആത്മാവാണെന്ന് മനസ്സിലാക്കുന്നുവോ അപ്പോള് ബാബയും പക്കയായി ഓര്മ്മയിലുണ്ടാകും. ദേഹാഭിമാനമുണ്ടെങ്കില് ബാബയെ ഓര്മ്മിക്കാന് സാധിക്കില്ല. അരകല്പം നിങ്ങള്ക്ക് ദേഹത്തിന്റെ അഹങ്കാരം ഉണ്ടാകും. ഇപ്പോള് നിങ്ങളെ പഠിപ്പിക്കുന്നു സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ. സ്വയം ആത്മാവാണ് എന്ന് മനസ്സിലാക്കു എന്നു പറഞ്ഞ് സത്യയുഗത്തില് ആരും പഠിപ്പിക്കില്ല. ശരീരത്തിന് പേര് വെയ്ക്കുകതന്നെ ചെയ്യും. ഇല്ലെങ്കില് പരസ്പരം എങ്ങനെ വിളിക്കും. ഇവിടെ നിങ്ങള് ബാബയില് നിന്നും എന്ത് സമ്പത്ത് നേടിയോ അതാണ് അവിടെ ലഭിക്കുക. ബാക്കി വിളിക്കുന്നതെല്ലാം പേരുവെച്ചുതന്നെയാണ്. കൃഷ്ണന് എന്നത് ശരീരത്തിന്റെ പേരല്ലേ. പേരില്ലാതെ കാര്യവ്യവഹാരങ്ങളൊന്നും നടക്കില്ല. അവിടെ സ്വയം ആത്മാവാണ് എന്ന് മനസ്സിലാക്കൂ എന്നൊന്നും പറയില്ല. അവിടെ ആത്മാഭിമാനിയായിത്തന്നെയാണ് ഇരിക്കുക. ഈ അഭ്യാസം ഇപ്പോഴാണ് നിങ്ങളെക്കൊണ്ട് ചെയ്യിക്കുന്നത് എന്തുകൊണ്ടെന്നാല് പാപം വളരെ അധികം തലയിലുണ്ട്. പതുക്കെ പതുക്കെ പാപം കയറിക്കയറി ഇപ്പോള് പൂര്ണ്ണമായും പാപാത്മാവായിത്തീര്ന്നിരിക്കുന്നു. അരകല്പത്തിലേയ്ക്ക് എന്തുചെയ്തോ അത് പതുക്കെ അവസാനിക്കുകയും ചെയ്യുമല്ലോ. പതുക്കെ പതുക്കെ കുറഞ്ഞ് വരുന്നു. സത്യയുഗത്തില് നിങ്ങള് സതോപ്രധാനമാണ്, ത്രേതയില് നിങ്ങള് സതോ ആയി മാറുന്നു. സമ്പത്ത് ഇപ്പോഴാണ് ലഭിക്കുന്നത്. സ്വയം ആത്മാവാണ് എന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കുന്നതിലൂടെയാണ് സമ്പത്ത് ലഭിക്കുന്നത്. ദേഹീ അഭിമാനിയാകുന്നതിനുള്ള ഈ പഠിപ്പ് ബാബ ഇപ്പോഴാണ് തരുന്നത്. സത്യയുഗത്തില് ഈ പഠിപ്പ് ലഭിക്കില്ല. അവരവരുടെ പേരില് തന്നെയാണ് കാര്യങ്ങള് ചെയ്യുന്നത്. ഇവിടെ നിങ്ങള് ഓരോരുത്തര്ക്കും ഓര്മ്മയുടെ ബലത്തിലൂടെ പാപാത്മാവില് നിന്നും പുണ്യാത്മാവായി മാറണം. സത്യയുഗത്തില് ഈ പഠിപ്പിന്റെ ആവശ്യം തന്നെയില്ല. നിങ്ങള് ഈ പഠിപ്പ് അവിടേയ്ക്ക് കൊണ്ടുപോകുന്നുമില്ല. നിങ്ങള് ഈ ജ്ഞാനമോ യോഗമോ അവിടേയ്ക്ക് കൊണ്ടുപോകുന്നില്ല. നിങ്ങള്ക്ക് ഇപ്പോള്ത്തന്നെ പതിതത്തില് നിന്നും പാവനമായി മാറണം. പിന്നീട് പതുക്കെ പതുക്കെ കലകള് കുറഞ്ഞുവരും. എങ്ങനെയാണോ ചന്ദ്രന്റെ കല കുറഞ്ഞു കുറഞ്ഞു വരുന്നത് അതുപോലെയാണ്. അതിനാല് ഇതില് ആശയക്കുഴപ്പത്തില് വരരുത്. ഒന്നും മനസ്സിലാകുന്നില്ലെങ്കില് ചോദിക്കൂ.

ആദ്യം ഇത് പക്കാ നിശ്ചയം ചെയ്യൂ അതായത് നമ്മള് ആത്മാക്കളാണ്. നിങ്ങളുടെ ആത്മാവുതന്നെയാണ് ഇപ്പോള് തമോപ്രധാനമായിരിക്കുന്നത്. ആദ്യം സതോപ്രധാനമായിരുന്നു പിന്നീട് ദിനംപ്രതിദിനം കലകള് കുറഞ്ഞുവരുന്നു. ഞാന് ആത്മാവാണ്- എന്നത് പക്കയല്ലാത്തതു കാരണമാണ് നിങ്ങള് ബാബയെ മറക്കുന്നത്. ആദ്യമാദ്യമുള്ള പ്രധാനകാര്യം ഇതുതന്നെയാണ്. ആത്മാഭിമാനിയാകുന്നതിലൂടെ ബാബയെ ഓര്മ്മവരും അതിലൂടെ സമ്പത്തും ഓര്മ്മയില് വരും. സമ്പത്ത് ഓര്മ്മ വന്നാല് പവിത്രമായും ഇരിക്കും. ദൈവീക ഗുണങ്ങളും ഉണ്ടാകും. പ്രധാന ലക്ഷ്യം മുന്നില് ഉണ്ടല്ലോ. ഇത് ഈശ്വരീയ യൂണിവേഴ്സിറ്റിയാണ്. ഭഗവാന് പഠിപ്പിക്കുകയാണ്. ദേഹീ അഭിമാനിയാക്കി മാറ്റാനും ഭഗവാനുമാത്രമേ കഴിയൂ ബാക്കി ആര്ക്കും ഇത് അറിയില്ല. ഒരു ബാബ തന്നെയാണ് പഠിപ്പിക്കുന്നത്. ഈ ദാദയും പുരുഷാര്ത്ഥം ചെയ്യുകയാണ്. ബാബയ്ക്ക് ദേഹീ അഭിമാനിയാകാന് പുരുഷാര്ത്ഥം ചെയ്യേണ്ടി വരാന് ബാബ ഒരിയ്ക്കലും ദേഹം എടുക്കുന്നില്ല. നിങ്ങളെ ദേഹീ അഭിമാനിയാക്കി മാറ്റുവാനായി ബാബ കേവലം ഈ സമയത്ത് മാത്രമാണ് വരുന്നത്. ആരുടെ തലയിലാണോ ഒരുപാട് കാര്യങ്ങളുള്ളത് അവര്ക്ക് എങ്ങനെ ഉറങ്ങാന് കഴിയും..... എന്ന് ഒരു പഴമൊഴിയുണ്ട്. വളരെ അധികം ജോലികള് ഉണ്ടെങ്കില് അവര്ക്ക് സമയം ലഭിക്കില്ല പിന്നെ ആര്ക്കാണോ സമയമുള്ളത് അവരാണ് ബാബയുടെ മുന്നില് പുരുഷാര്ത്ഥം ചെയ്യാന് വരുന്നത്. ചിലര് പുതിയതായും വരും. ജ്ഞാനം വളരെ നല്ലതാണെന്ന് മനസ്സിലാക്കും. ഗീതയിലും ഈ വാക്കുകളുണ്ട്- അച്ഛനായ എന്നെ ഓര്മ്മിക്കു എങ്കില് നിങ്ങളുടെ വികര്മ്മം വിനാശമാകും. അതിനാല് ബാബ ഇത് മനസ്സിലാക്കിത്തരുകയാണ്. ബാബ ആരെയും ദോഷം പറയുന്നില്ല. ഇത് അറിയാവുന്നതാണ് നിങ്ങള്ക്ക് പാവനത്തില് നിന്നും പതിതമായി മാറുകതന്നെ വേണം മാത്രമല്ല എനിക്ക് വന്ന് പതിതത്തില് നിന്നും പാവനമാക്കി മാറ്റുകയും വേണം. ഇത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയാണ്, ഇതില് ആരെയും നിന്ദിക്കുന്ന കാര്യമില്ല. നിങ്ങള് കുട്ടികള് ജ്ഞാനത്തെ നല്ലരീതിയില് മനസ്സിലാക്കി, ബാക്കി ആര്ക്കും ഈശ്വരനെ അറിയില്ല അതിനാല് അനാഥരായ നാസ്തികര് എന്ന് വിളിക്കുന്നു. ഇപ്പോള് ബാബ നിങ്ങള് കുട്ടികളെ എത്ര വിവേകശാലിയാക്കി മാറ്റി. ടീച്ചറിന്റെ രൂപത്തില് പഠിപ്പ് നല്കുന്നു. എങ്ങനെയാണ് ഈ സൃഷ്ടിയുടെ ചക്രം കറങ്ങുന്നത്, ഈ പഠിപ്പ് ലഭിക്കുന്നതിലൂടെ നിങ്ങള് നേരെയാവുന്നു. ശിവാലയമായിരുന്ന ഭാരതം ഇപ്പോള് വേശ്യാലയമല്ലേ. ഇതില് ഗ്ലാനിയുടെ കാര്യമേയില്ല. ഇത് കളിയാണ്, ഇത് ബാബ മനസ്സിലാക്കിത്തരുകയാണ്. നിങ്ങള് ദേവതയില് നിന്നും എങ്ങനെ അസുരനായി മാറി, എന്തുകൊണ്ടായി എന്നു ചോദിക്കുന്നില്ല. ബാബ വന്നിരിക്കുന്നത് തന്നെ കുട്ടികള്ക്ക് തന്റെ പരിചയം നല്കാനാണ് ഒപ്പം സൃഷ്ടി ചക്രം എങ്ങനെയാണ് കറങ്ങുന്നത് എന്ന ജ്ഞാനവും നല്കുന്നു. മനുഷ്യര്ക്കല്ലേ അറിയുക. ഇപ്പോള് നിങ്ങള് അറിഞ്ഞ് പിന്നീട് ദേവതയാകും. ഈ പഠിപ്പ് മനുഷ്യനില് നിന്നും ദേവതയാകുന്നതിനുള്ളതാണ്, ഇത് ബാബയാണ് ഇരുന്ന് പഠിപ്പിക്കുന്നത്. ഇവിടെ എല്ലാവരും മനുഷ്യര് തന്നെയാണ്. ടീച്ചറായി പഠിപ്പിക്കാന് ദേവതകള്ക്ക് ഈ സൃഷ്ടിയിലേയ്ക്ക് വരാന് സാധിക്കില്ല. പഠിപ്പിക്കുന്ന ബാബ എങ്ങനെയാണ് പഠിപ്പിക്കുവാന് വരുന്നത് എന്ന് നോക്കൂ. പരമപിതാ പരമാത്മാവ് രഥം സ്വീകരിക്കുന്നു എന്ന് പാട്ടുണ്ട് പക്ഷേ എങ്ങനെയുള്ള രഥമാണ് സ്വീകരിക്കുന്നത് എന്നത് പൂര്ണ്ണമായും എഴുതിയിട്ടില്ല. ത്രിമൂര്ത്തികളുടെ രഹസ്യവും ആരും മനസ്സിലാക്കുന്നില്ല. പരമപിതാവ് അര്ത്ഥം പരമാത്മാവ്. ബാബ എങ്ങനെയാണ് എന്ന തന്റെ പരിചയം നല്കുമല്ലോ. അഹങ്കാരത്തിന്റെ കാര്യമല്ല. മനസ്സിലാക്കാത്തതുകാരണം ഇവരില് അഹങ്കാരമുണ്ട് എന്നുപറയുന്നു. ഞാന് പരമാത്മാവാണ് എന്ന് ഈ ബ്രഹ്മാവ് പറയുന്നില്ലല്ലോ. ഇത് മനസ്സിലാകുന്ന കാര്യമാണ്, ബാബയുടെ മഹാവാക്യം ഇതാണ്- സര്വ്വാത്മാക്കളുടേയും പിതാവ് ഒരേയൊരാളാണ്. ഇവരെ ജേഷ്ഠന് എന്നാണ് വിളിക്കുന്നത്. ഇവര് ഭാഗ്യശാലീ രഥമല്ലേ. പേര് ബ്രഹ്മാവ് എന്നു വെച്ചു കാരണം ബ്രാഹ്മണര് ആവശ്യമാണല്ലോ. ആദി ദേവന് പ്രജാപിതാ ബ്രഹ്മാവാണ്. പ്രജകളുടെ പിതാവാണ്, ഇപ്പോള് പ്രജകള് ആരാണ്? പ്രജാപിതാ ബ്രഹ്മാവ് ശരീരധാരിയാണ് അതിനാല് ദത്തെടുത്തില്ലേ. കുട്ടികള്ക്ക് ശിവബാബ മനസ്സിലാക്കിത്തരുകയാണ് ഞാനല്ല ദത്തെടുക്കുന്നത്. നിങ്ങള് എല്ലാ ആത്മാക്കളും സദാ എന്റെ കുട്ടികള് തന്നെയാണ്. ഞാന് നിങ്ങളെ ആക്കിമാറ്റുന്നില്ല. ഞാന് നിങ്ങള് കുട്ടികളുടെ അനാദിയായ പിതാവാണ്. ബാബ എത്ര നല്ലരീതിയിലാണ് മനസ്സിലാക്കിത്തരുന്നത് എന്നിട്ടും പറയുന്നു സ്വയം ആത്മാവാണെന്ന് മനസ്സിലാക്കു. നിങ്ങള് മുഴുവന് പഴയ ലോകത്തേയും സന്യാസം ചെയ്യുന്നു. എല്ലാവരും ഈ ലോകത്തില് നിന്നും തിരിച്ചുപോകും എന്ന് ബുദ്ധി പറയുന്നുണ്ട്. സന്യാസം സ്വീകരിച്ച് കാട്ടിലേയ്ക്ക് പോകണം എന്നല്ല. മുഴുവന് ലോകത്തേയും സന്യസിച്ച് നമ്മള് നമ്മുടെ വീട്ടിലേയ്ക്ക് പോകും അതിനാല് ബാബയെ അല്ലാതെ മറ്റൊരു വസ്തുവും ഓര്മ്മ വരരുത്. 60 വയസ്സ് കഴിഞ്ഞാല് വാണിയ്ക്ക് ഉപരി വാനപ്രസ്ഥത്തിലേയ്ക്ക് പോകുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യണം. ഈ വാനപ്രസ്ഥത്തിന്റെ കാര്യം ഇപ്പോഴത്തേതാണ്. ഭക്തിമാര്ഗ്ഗത്തില് വാനപ്രസ്ഥം എന്നാല് എന്താണെന്നത് ആര്ക്കും അറിയില്ല. വാനപ്രസ്ഥത്തിന്റെ അര്ത്ഥം പറഞ്ഞുതരാന് സാധിക്കില്ല. വാണിയ്ക്ക് ഉപരി എന്ന് മുലവതനത്തേയാണ് പറയുന്നത്. അവിടെ എല്ലാ ആത്മാക്കളും വസിക്കുന്നു അതിനാല് അത് എല്ലാവരുടേയും വാനപ്രസ്ഥ അവസ്ഥയാണ്, എല്ലാവര്ക്കും വീട്ടിലേയ്ക്ക് പോകണം.

ശാസ്ത്രങ്ങളില് കാണിക്കുന്നുണ്ട് ആത്മാവ് ഭൃകുടിയ്ക്കു നടുവില് തിളങ്ങുന്ന നക്ഷത്രമാണ്. ചിലര് കരുതുന്നു ആത്മാവ് പെരുവിരല് പോലെയാണെന്ന്. പെരുവിരല് പോലെത്തന്നെ ഓര്മ്മിക്കുന്നു. നക്ഷത്രത്തെ എങ്ങനെ ഓര്മ്മിക്കും? എങ്ങനെ പൂജിക്കും? അതിനാല് ബാബ പറയുന്നു നിങ്ങള് എപ്പോള് ദേഹാഭിമാനത്തിലേയ്ക്ക് വരുന്നുവോ അപ്പോഴാണ് പൂജാരിയായി മാറുന്നത്. ഭക്തിയുടെ സമയം ആരംഭിക്കുന്നു, അതിനെ ഭക്തിയുടെ കാലഘട്ടം എന്നു പറയുന്നു. ജ്ഞാനത്തിന്റെ കാലഘട്ടം വേറെയാണ്. ജ്ഞാനവും ഭക്തിയും ഒരുമിച്ച് ഉണ്ടാവുക സാധ്യമല്ല. രാത്രിയും പകലും ഒരുമിച്ച് ഉണ്ടാകില്ല. പകല് എന്ന് സുഖത്തേയും രാത്രി എന്ന് ദുഃഖം അഥവാ ഭക്തിയേയുമാണ് പറയുന്നത്. പ്രജാപിതാ ബ്രഹ്മാവിന്റെ രാത്രിയും പകലും എന്ന് പറയാറുണ്ട്. എങ്കില് തീര്ച്ചയായും പ്രജകളും ബ്രഹ്മാവും തീര്ച്ചയായും ഒരുമിച്ചായിരിക്കുമല്ലോ. നിങ്ങള് മനസ്സിലാക്കുന്നുണ്ട് നമ്മള് ബ്രാഹ്മണര് തന്നെയാണ് അരകല്പം സുഖം അനുഭവിക്കുന്നത് പിന്നീട് അരകല്പം ദുഃഖവും. ഇത് ബുദ്ധികൊണ്ട് മനസ്സിലാക്കേണ്ട കാര്യമാണ്. ഇതും അറിയാം എല്ലാവര്ക്കും ബാബയെ ഓര്മ്മിക്കാന് സാധിക്കില്ല എന്നിട്ടും ബാബ സ്വയം മനസ്സിലാക്കിത്തരുന്നു സ്വയം ആത്മാവാണെന്ന് മനസ്സിലാക്കു എന്നിട്ട് എന്നെ ഓര്മ്മിക്കു എങ്കില് പാവനമായി മാറും. ഈ സന്ദേശം എല്ലാവരിലേയ്ക്കും എത്തിക്കണം. സേവനം ചെയ്യണം. ആരാണോ സേവനമേ ചെയ്യാത്തത് അവര് പുഷ്പമല്ല. പൂന്തോട്ടത്തിന്റെ ഉടമസ്ഥന് മുന്നില് വരുമ്പോള് ആരാണോ സേവനയുക്തര് അനേകം പേരുടെ മംഗളം ചെയ്യുന്നത്, ആ പൂക്കളെയാണ് മുന്നില് കാണേണ്ടത്. ആര്ക്കാണോ ദേഹാഭിമാനമുള്ളത് അവര് സ്വയം മനസ്സിലാക്കും ഞങ്ങള് പുഷ്പമല്ല എന്നത്. ബാബയുടെ മുന്നിലാണെങ്കില് നല്ല നല്ല പുഷ്പങ്ങള് ഇരിക്കുന്നുണ്ട്. അതിനാല് ബാബയുടെ ദൃഷ്ടിയും അവരിലേയ്ക്കാണ് പോവുക. ഡാന്സും നന്നായിരിക്കും.(ഡാന്സിംഗ് ഗേളിനെപ്പോലെ) സ്ക്കൂളിലും ടീച്ചര്ക്ക് അറിയാമല്ലോ- ആരാണ് നമ്പര് വണ്, ആരാണ് രണ്ടാമത്, മൂന്നാമത് ആരാണ് എന്നെല്ലാം. ബാബയുടെ ശ്രദ്ധ സേവനം ചെയ്യുന്നവരുടെ നേര്ക്കാണ് പോവുക. ഹൃദയത്തില് കയറുന്നതും അവരാണ്. ഡിസ്സര്വ്വീസ് ചെയ്യുന്നവര് ഹൃദയത്തില് കയറുമോ. ബാബ ആദ്യമാദ്യം പ്രധാന കാര്യം മനസ്സിലാക്കിത്തരുന്നു സ്വയം ആത്മാവാണെന്ന് നിശ്ചയം ചെയ്യൂ അപ്പോള് ബാബയുടെ ഓര്മ്മ നിലനില്ക്കും. ദേഹാഭിമാനമുണ്ടെങ്കില് ബാബയുടെ ഓര്മ്മ നിലനില്ക്കില്ല. ലൗകിക ബന്ധുമിത്രാദികളിലേയ്ക്കും, ജോലി കാര്യങ്ങളിലേയ്ക്കും ബുദ്ധി പോയിക്കൊണ്ടിരിക്കും. ദേഹീ അഭിമാനിയായിരിക്കുന്നതിലൂടെ പാരലൗകിക പിതാവിന്റെ ഓര്മ്മയുണ്ടാകും. ബാബയെ വളരെ സ്നേഹത്തോടെ ഓര്മ്മിക്കണം. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കുക- ഇതില് പരിശ്രമമുണ്ട്. ഏകാന്തത വേണം. 7 ദിവസത്തെ കോഴ്സിന്റെ ഭട്ടി വളരെ കടുത്തതാണ്. ആരുടേയും ഓര്മ്മ വരരുത്. ആര്ക്കും കത്തെഴുതാനും സാധിക്കില്ല. ഈ ഭട്ടി നിങ്ങളാണ് ആരംഭിച്ചത്. ഇവിടെ എല്ലാവരേയും താമസിപ്പിക്കാന് സാധിക്കില്ല അതിനാല് പറയുന്നു വീട്ടില് ചെന്ന് അഭ്യസിക്കൂ. ഭക്തി ചെയ്യുന്നവരും ഭക്തി ചെയ്യാനായി പ്രത്യേകം മുറി ഒരുക്കുന്നു. കുടിലിനുള്ളില് ഇരുന്ന് മാല കറക്കുന്നു, അതിനാല് ഈ ഓര്മ്മയുടെ യാത്രയിലും ഏകാന്തത വേണം. ഒരു ബാബയെ മാത്രം ഓര്മ്മിക്കണം. ഇതില് നാക്ക് ചലിപ്പിക്കേണ്ട ഒരു കാര്യവുമില്ല. ഈ ഓര്മ്മയുടെ അഭ്യാസത്തിന് സമയം വേണം.

നിങ്ങള്ക്ക് അറിയാം ലൗകിക പിതാവ് പരിധിയുള്ള രചയിതാവാണ് എന്നാല് ഇത് പരിധിയില്ലാത്ത രചയിതാവാണ്. പ്രജാപിതാ ബ്രഹ്മാവ് പരിധിയില്ലാത്തതല്ലേ. കുട്ടികളെ ദത്തെടുക്കുന്നു. ശിവബാബ ദത്തെടുക്കുന്നില്ല. സദാ ബാബയുടെ കുട്ടികള് തന്നെയാണ്. നിങ്ങള് പറയും ഞങ്ങള് ആത്മാക്കള് അനാദിയായി ശിവബാബയുടെ കുട്ടികളാണ്. ബ്രഹ്മാവ് നിങ്ങളെ ദത്തെടുത്തിരിക്കുകയാണ്. ഓരോ കാര്യവും നല്ലരീതിയില് മനസ്സിലാക്കാനുള്ളതാണ്. ബാബ ദിവസവും കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നു, എന്നിട്ടും പറയുന്നു ബാബാ ഓര്മ്മ നില്ക്കുന്നില്ല. ബാബ പറയുന്നു ഇതിനായി കുറച്ചു സമയം നീക്കിവെയ്ക്കണം. തീര്ത്തും സമയം നല്കാന് കഴിയാത്തവരായും ചിലരുണ്ട്. ബുദ്ധിയില് ഒരുപാട് ജോലികളുണ്ടാകും. പിന്നെ ഓര്മ്മയുടെ യാത്ര എങ്ങനെ സാധ്യമാകും. ബാബ മനസ്സിലാക്കിത്തരുന്നു പ്രധാന കാര്യംതന്നെ ഇതാണ്- സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി അച്ഛനായ എന്നെ ഓര്മ്മിക്കു എങ്കില് പാവനമായി മാറും. ഞാന് ആത്മാവാണ്, ശിവബാബയുടെ കുട്ടിയാണ്- ഇത് മന്മനാഭവയായില്ലേ. ഇതില് പരിശ്രമം ആവശ്യമാണ്. ആശീര്വാദത്തിന്റെ കാര്യമില്ല. ഇത് പഠിപ്പാണ് ഇതില് കൃപയോ ആശീര്വാദമോ കൊണ്ട് കാര്യം നടക്കില്ല. എന്താ ഞാന് എപ്പോഴെങ്കിലും നിങ്ങളുടെ തലയില് കൈ വെയ്ക്കുന്നുണ്ടോ! നിങ്ങള്ക്ക് അറിയാം പരിധിയില്ലാത്ത ബാബയില് നിന്നും നമ്മള് സമ്പത്ത് എടുക്കുകയാണ്. അമരനായി ഭവിയ്ക്കട്ടെ, ദീര്ഘായുസ്സുള്ളവരായി ഭവിയ്ക്കട്ടെ........... ഇതില് എല്ലാം വന്നു. നിങ്ങള് പൂര്ണ്ണ ആയുസ്സ് നേടുന്നു. ഈ സമ്പത്ത് ഏതെങ്കിലും സാധു സന്യാസിമാര്ക്ക് നല്കാന് സാധിക്കില്ല. അവര് പറയുന്നു പുത്രവാന് ഭവ...... അപ്പോള് ആളുകള് കരുതുന്നു അവരുടെ കൃപകൊണ്ടാണ് കുട്ടിയുണ്ടായത് എന്ന്. അതുമതി ആര്ക്കാണോ കുട്ടി ഇല്ലാത്തത് അവര് ചെന്ന് അവരുടെ ശിഷ്യനായി മാറും. ജ്ഞാനം ഒരു തവണ മാത്രമാണ് ലഭിക്കുന്നത്. ഇത് അവ്യഭിചാരിയായ ജ്ഞാനമാണ്, ഇതിന്റെ പ്രാലബ്ധം അരകല്പത്തിലേയ്ക്ക് നിലനില്ക്കും. പിന്നീടാണ് അജ്ഞാനം. ഭക്തിയെ അജ്ഞാനം എന്നാണ് പറയുന്നത്. ഓരോ കാര്യങ്ങളും എത്ര നല്ലരീതിയിലാണ് മനസ്സിലാക്കിത്തരുന്നത്. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഇപ്പോള് വാനപ്രസ്ഥ അവസ്ഥയാണ് അതിനാല് ബുദ്ധികൊണ്ട് എല്ലാം സന്യാസം ചെയ്ത് ഒരേയൊരു ബാബയുടെ ഓര്മ്മയില് ഇരിക്കണം. ഞാന് ആത്മാവാണ്........ ആത്മാവാണ് എന്ന് ഏകാന്തമായിരുന്ന് അഭ്യാസം ചെയ്യണം.

2) സേവനയുക്തരായ പുഷ്പമായി മാറണം. ദേഹാഭിമാനത്തിന് വശപ്പെട്ട് ഡിസ്സര്വ്വീസ് ആകുന്ന തരത്തിലുള്ള ഒരു കാര്യവും ചെയ്യരുത്. വളരെ അധികം പേരുടെ മംഗളത്തിന് നിമിത്തമായി മാറണം. ഓര്മ്മിക്കുന്നതിനായി കുറച്ച് സമയം തീര്ച്ചയായും മാറ്റിവെയ്ക്കണം.

വരദാനം :-
പരമാത്മാ ജ്ഞാനത്തിന്റെ നവീനതയാകുന്ന ڇപവിത്രതڈയെ ധാരണ ചെയ്ത് സര്വ്വ അടുപ്പങ്ങളില് നിന്നും മുക്തരായി ഭവിക്കട്ടെ.

ഈ പരമാത്മാ ജ്ഞാനത്തിന്റെ നവീനത തന്നെ പവിത്രതയാണ്. ഉറപ്പോടെ പറയുന്നു അതായത് തീയും പഞ്ഞിയും ഒരുമിച്ചിരുന്നിട്ടും തീപ്പിടിക്കുകയില്ല. ലോകത്തോട് നിങ്ങളെല്ലാവരുടെയും വെല്ലുവിളിയാണ് അതായത് പവിത്രതയില്ലാതെ യോഗിയും ജ്ഞാനീ തൂ ആത്മാവുമാകാന് സാധിക്കില്ല. അപ്പോള് പവിത്രത അര്ത്ഥം സമ്പൂര്ണ്ണ മമത്വ മുക്തം. ഏതൊരു വ്യക്തിയോടോ വസ്തുവിനോടോ പോലും ചായ്വ് ഉണ്ടാകരുത്. അങ്ങനെയുള്ള പവിത്രതയിലൂടെത്തന്നെയാണ് പ്രകൃതിയെ പാവനമാക്കി മാറ്റാനുള്ള സേവനം ചെയ്യാന് സാധിക്കുക.

സ്ലോഗന് :-
പവിത്രത താങ്കളുടെ ജീവിതത്തിന്റെ മുഖ്യ ഫൗണ്ടേഷനാണ്, ഭൂമി പിളര്ന്നാലും ധര്മ്മം കൈവെടിയരുത്.