01.11.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - ഈ സമയം നിരകാരനായ ബാബ സാകാരത്തില് പ്രവേശിച്ച് നിങ്ങളെ അലങ്കരിക്കുകയാണ്, ഒറ്റയ്ക്കല്ല.

ചോദ്യം :-
നിങ്ങള് കുട്ടികള് എന്തിനാണ് ഓര്മ്മയുടെ യാത്രയില് ഇരിക്കുന്നത് ?

ഉത്തരം :-
1)കാരണം നിങ്ങള്ക്കറിയാം ഈ ഓര്മ്മയിലൂടെ തന്നെയാണ് നമ്മള്ക്ക് വളരെ ഉയര്ന്ന ആയുസ്സ് ലഭിക്കുന്നത്, നാം നിരോഗിയായിത്തീരുന്നത്. 2)ഓര്മ്മിക്കുന്നതിലൂടെ നമ്മുടെ പാപം നശിക്കുന്നു. നമ്മള് സത്യമായ സ്വര്ണ്ണമായിത്തീരുന്നു. ആത്മാവില് നിന്നും രജോ-തമോയുടെ അഴുക്ക് ഇളകിപ്പോകുന്നു, അത് പവിത്രമായി മാറുന്നു. 3)ഓര്മ്മയിലൂടെത്തന്നെയാണ് നിങ്ങള് പാവനലോകത്തിന്റെ അധികാരിയായിത്തീരുന്നത്. 4)നിങ്ങള് അലങ്കരിക്കപ്പെടുന്നു. 5)നിങ്ങള് വളരെയധികം ധനവാനായി ത്തീരുന്നു. ഈ ഓര്മ്മ തന്നെയാണ് നിങ്ങളെ കോടിമടങ്ങ് ഭാഗ്യശാലികളാക്കി മാറ്റുന്നത്.

ഓംശാന്തി.  
ആത്മീയ കുട്ടികള്ക്ക് ആത്മീയ അച്ഛന് മനസ്സിലാക്കിത്തരികയാണ്. ഇവിടെയിരുന്നുകൊണ്ട് നിങ്ങള് എന്താണ് ചെയ്യുന്നത്? കേവലം ശാന്തിയില് ഇരിക്കുകയല്ല. അര്ത്ഥസഹിതം ജ്ഞാനമയമായ അവസ്ഥയിലാണ് ഇരിക്കുന്നത്. നമ്മള് എന്തുകൊണ്ടാണ് ബാബയെ ഓര്മ്മിക്കുന്നത് എന്ന ജ്ഞാനം നിങ്ങള് കുട്ടികള്ക്കുണ്ട്. ബാബ നമുക്ക് വളരെ വലിയ ആയുസ്സാണ് നല്കുന്നത്. ബാബയെ ഓര്മ്മിക്കുന്നതിലൂടെ നമ്മുടെ പാപം നശിക്കുന്നു. നമ്മള് സത്യമായ സ്വര്ണ്ണവും സതോപ്രധാനവുമായി തീരുന്നു. നിങ്ങള് എത്രയാണ് അലങ്കരിക്കപ്പെടുന്നത്. നിങ്ങളുടെ ആയുസ്സ് വര്ദ്ധിക്കുന്നു. ആത്മാവ് സ്വര്ണ്ണത്തിന് സമാനമാവുന്നു. ഇപ്പോള് ആത്മാവില് കറ പറ്റിയിട്ടുണ്ട്. ഓര്മ്മയുടെ യാത്രയിലൂടെ രജോ-തമോ ആയ എല്ലാ കറകളും ഇല്ലാതാകും. നിങ്ങള്ക്ക് അത്രയ്ക്കും പ്രയോജനം ഉണ്ടാകുന്നു. പിന്നീട് ആയുസ്സും ഉയര്ന്നതാകുന്നു. നിങ്ങള് സ്വര്ഗ്ഗീയവാസികളായിത്തീരുന്നു വളരെ ധനവാനായി മാറുന്നു. നിങ്ങള് കോടിമടങ്ങ് ഭാഗ്യശാലികളാകും അതുകൊണ്ട് ബാബ പറയുന്നു മന്മനാഭവ, എന്നെ മാത്രം ഓര്മ്മിക്കൂ. ഇത് ഏതൊരു ദേഹധാരിയുമല്ല പറയുന്നത്. ബാബയ്ക്കു തന്റേതായ ശരീരമില്ല. നിങ്ങള് ആത്മാക്കളും നിരാകാരികളായിരുന്നു. പിന്നീട് പുനര്ജന്മത്തിലേക്ക് വന്ന്-വന്ന് പവിഴ ബുദ്ധിയില് നിന്നും കല്ലുബുദ്ധികളായിത്തീര്ന്നു. ഇപ്പോള് വീണ്ടും സ്വര്ണ്ണത്തിനു സമാനമായി മാറണം. ഇപ്പോള് നിങ്ങള് പവിത്രമായിക്കൊണ്ടിരിക്കുകയാണ്. ജന്മജന്മാന്തരം വെള്ളത്തില് സ്നാനം ചെയ്ത് വന്നു. ഇതിലൂടെയാണ് പാവനമാകുന്നതെന്ന് മനസ്സിലാക്കി. പക്ഷേ പാവനമാകുന്നതിനു പകരം വീണ്ടും പതിതമായി കഷ്ടപ്പാടിലകപ്പെട്ടിരിക്കുകയാണ് കാരണം ഇത് കപടമായ മായ തന്നെയാണ്, എല്ലാവരിലും അസത്യം പറയുന്ന സംസ്കാരമുണ്ട്. ബാബ പറയുന്നു ഞാന് നിങ്ങളെ പാവനമാക്കിത്തീര്ക്കുന്നു പിന്നീട് ആരാണ് നിങ്ങളെ പതീതമാക്കുന്നത്? ഇപ്പോള് നിങ്ങള്ക്ക് അനുഭവമായില്ലേ. എത്ര തവണ ഗംഗാസ്നാനം ചെയ്തുവന്നു പക്ഷേ പാവനമായില്ലല്ലോ. പാവനമായി എങ്കില് പാവന ലോകത്തേക്ക് പോകേണ്ടതായി വരും. ശാന്തിധാമവും സുഖധാമവുമാണ് പാവനലോകം. ഇത് രാവണന്റെ ലോകമാണ്, ഇതിനെ ദു:ഖധാമമെന്നാണ് പറയുന്നത്. ഇതെല്ലാം തന്നെ സഹജമായും മനസ്സിലാക്കേണ്ടതായ കാര്യങ്ങളാണ്. ഇതില് യാതൊരു ബുദ്ധിമുട്ടുമില്ല. ആര്ക്കും കേള്പ്പിച്ചു കൊടുക്കുന്ന കാര്യത്തിലും ബുദ്ധിമുട്ടില്ല. ആരെ കാണുമ്പോഴും അവരോടും കേവലം ഇങ്ങനെ പറയൂ, സ്വയം ആത്മാവാണെന്നു മനസ്സിലാക്കി പരിധിയില്ലാത്ത ബാബയെ ഓര്മ്മിക്കൂ. ആത്മാക്കളുടെ പിതാവാണ് പരമപിതാ പരമാത്മാവായ ശിവന്. ഓരോരുത്തരുടെയും ശരീരത്തിന് വേറെ-വേറെ പിതാക്കന്മാരാണ്. ആത്മാക്കള്ക്ക് ഒരേയൊരു പിതാവാണ്. എത്ര നല്ല രീതിയിലാണ് മനസ്സിലാക്കിത്തരുന്നത് അതും ബാബ ഹിന്ദി ഭാഷയിലാണ് മനസ്സിലാക്കിത്തരുക. ഹിന്ദി ഭാഷ തന്നെയാണ് മുഖ്യമായുളളത്. നിങ്ങള് ഈ ദേവീ-ദേവതകളെയാണ് കോടിമടങ്ങ് ഭാഗ്യശാലികളെന്നു പറയുന്നത്. ഇവര് എത്ര ഭാഗ്യശാലികളാണ്. ഇവര് എങ്ങനെ സ്വര്ഗ്ഗത്തിന്റെ അധികാരികളായിത്തീര്ന്നു എന്നുളളത് ആര്ക്കും തന്നെ അറിയില്ല. ഇപ്പോള് ബാബയാണ് നിങ്ങള്ക്ക് കേള്പ്പിച്ചു തരുന്നത്. ഈ സഹജമായ യോഗത്തിലൂടെ ഈ പുരുഷോത്തമ സംഗമയുഗത്തില് തന്നെയാണ് ഇതുപോലെയായി ത്തീരുന്നത്. ഇപ്പോള് പഴയ ലോകത്തിന്റെയും പുതിയ ലോകത്തിന്റെയും സംഗമമാണ്. പിന്നീട് നിങ്ങള് പുതിയ ലോകത്തിന്റെ അധികാരിയായിത്തീരുന്നു. ഇപ്പോള് ബാബ കേവലം ഇത് പറയുന്നു രണ്ടക്ഷരം അര്ത്ഥസഹിതം ഓര്മ്മിക്കൂ. ഗീതയില് മന്മനാഭവ എന്നുണ്ട്. എല്ലാവരും വായിക്കുന്നുണ്ടെങ്കിലും അതിന്റെ അര്ത്ഥം ആരും മനസ്സിലാക്കുന്നില്ല. ബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ, കാരണം ഞാനാണ് പതിതപാവനന്, ഇങ്ങനെ പറയാന് മറ്റാര്ക്കും തന്നെ സാധിക്കില്ല. ബാബ തന്നെയാണ് പറയുന്നത് എന്നെ ഓര്മ്മിക്കുന്നതിലൂടെ പാവനമായിത്തീര്ന്ന് പാവനലോകത്തിലേക്ക് പോകും. ആദ്യമാദ്യം നിങ്ങള് സതോപ്രധാനമായിരുന്നു, പിന്നീട് പുനര്ജന്മങ്ങള് എടുത്തെടുത്ത് തമോപ്രധാനമായിത്തീര്ന്നു. ഇപ്പോള് 84 ജന്മങ്ങള്ക്കു ശേഷം നിങ്ങള് വീണ്ടും പുതിയ ലോകത്തില് ദേവതകളാകുന്നു.

രചയിതാവിനെക്കുറിച്ചും രചനയെക്കുറിച്ചും നിങ്ങള്ക്ക് അറിഞ്ഞുകഴിഞ്ഞു. നിങ്ങള് ഇപ്പോള് ആസ്തികരായി മാറിയിരിക്കുകയാണ്. മുമ്പ് ജന്മജന്മാന്തരങ്ങളായി നിങ്ങള് നാസ്തികരാണ്. ബാബ കേള്പ്പിച്ചുതരുന്ന ഈ കാര്യത്തെ മറ്റാര്ക്കും തന്നെ അറിയില്ല. നിങ്ങള് എവിടേക്കു പോയാലും ആരും നിങ്ങള്ക്ക് ഇങ്ങനെയുളള കാര്യങ്ങള് കേള്പ്പിച്ചു തരുകയില്ല. ഇപ്പോള് രണ്ടച്ഛന്മാരും നിങ്ങളെ അലങ്കരിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യം ബാബ ഒറ്റയ്ക്കായിരുന്നു. ശരീരം ഇല്ലായിരുന്നു. മുകളിലിരുന്നുകൊണ്ട് നിങ്ങളെ അലങ്കരിക്കാന് സാധിക്കില്ലല്ലോ. ഇങ്ങനെ പറയാറുണ്ട് - ഒന്നും രണ്ടും ചേരുമ്പോള് പന്ത്രണ്ടാകുന്നു. ബാക്കി ഇതില് പ്രേരണ അഥവാ ശക്തിയുടെ കാര്യമില്ല. മുകളില് നിന്നും പ്രേരണയിലൂടെ ലഭിക്കുകയില്ല. നിരാകാരന് എപ്പോഴാണോ സാകാരശരീരത്തെ ആധാരമാക്കിയെടു ക്കുന്നത് അപ്പോഴാണ് നിങ്ങളെ അലങ്കരിക്കുന്നത്. ബാബ നമ്മെ സുഖധാമത്തിലേക്ക് കൊണ്ടുപോകുന്നു എന്ന് മനസ്സിലാക്കുന്നുണ്ട്. ഡ്രാമാപ്ലാന് അനുസരിച്ച് ബാബ ബന്ധിതനാണ്, ബാബയ്ക്ക് ആ കര്ത്തവ്യമാണ് ലഭിച്ചിരിക്കുന്നത്. നിങ്ങള് കുട്ടികള്ക്കു വേണ്ടി ഓരോ 5000 വര്ഷങ്ങള്ക്കു ശേഷവും വരുന്നുണ്ട്. ഈ യോഗബലത്തിലൂടെ നിങ്ങള് സ്വര്ണ്ണത്തിനു സമാനമായി മാറുന്നു. ആത്മാവും ശരീരവും രണ്ടും സ്വര്ണ്ണത്തിനു സമാനമായിത്തീരുന്നു പിന്നീട് മോശമാവുകയും ചെയ്യുന്നു. ഇപ്പോള് നിങ്ങള് സാക്ഷാത്കാരം ചെയ്യുകയാണ് - ഈ പുരുഷാര്ത്ഥത്തിലൂടെ നിങ്ങള് അങ്ങനെ അലങ്കരിക്കപ്പെട്ട വരായിത്തീരുന്നു. അവിടെ വികാരി ദൃഷ്ടിയുണ്ടാകുന്നില്ല. എല്ലാ അവയവങ്ങളും മറയ്ക്കുന്ന വസ്ത്രധാരണമായിരിക്കും. ഇവിടെ നോക്കൂ രാവണരാജ്യത്തില് എത്ര മോശമായ കാര്യങ്ങളാണ് പഠിക്കുന്നത്. ഈ ലക്ഷ്മി-നാരായണന്റെ വസ്ത്രങ്ങള് നോക്കൂ എത്ര നല്ലതാണ്. ഇവിടെയുളളവരെല്ലാവരും ദേഹാഭിമാനികളാണ്. അവരെ ഒരിക്കലും ദേഹാഭിമാനികളെന്നു പറയില്ല. അവരുടെത് സ്വാഭാവിക സൗന്ദര്യമാണ്. ബാബ നിങ്ങളെ ഇവര്ക്കു സമാനം പ്രകൃതി ദത്തമായ സൗന്ദര്യമുളളവരാക്കി മാറ്റുകയാണ്. ഇന്നത്തെക്കാലത്ത് ആരും തന്നെ സത്യമായ ആഭരണങ്ങള് അണിയുന്നില്ല. ആരെങ്കിലും അണിയുകയാണെങ്കില് തന്നെ അത് കൊളളയടിക്കപ്പെടുന്നു. അവിടെ (സത്യയുഗത്തില്) അങ്ങനെയുളള കാര്യമൊന്നുമില്ല. ഇങ്ങനെയൊരു അച്ഛനെ നിങ്ങള്ക്ക് ലഭിച്ചിരിക്കയാണ്,ബാബയില്ലാതെ നിങ്ങള്ക്ക് ഇതുപോലെയാകാന് സാധിക്കില്ല. ഞങ്ങള് നേരിട്ട് ശിവബാബയില് നിന്നാണ് നേടുന്നതെന്ന് വളരെയധികം പേര് പറയുന്നുണ്ട്. പക്ഷെ ശിവബാബക്ക് എങ്ങനെ തരാന് കഴിയും. എന്നാല് ശ്രമിച്ച് നോക്കൂ, നേരിട്ട് ചോദിച്ചോളൂ. കിട്ടുമോ എന്ന് നോക്കൂ! അങ്ങനെ പലരും പറയുന്നുണ്ട്-ഞങ്ങള് ശിവബാബയില് നിന്ന് നേരിട്ടെടുക്കും, ബ്രഹ്മാവിനോട് ചോദിക്കേണ്ട ആവശ്യമെന്താണ്. ശിവബാബ പ്രേരണയിലൂടെ എന്തെങ്കിലും നല്കുമോ! നല്ല-നല്ല പഴയ കുട്ടികളെ പോലും മായ ഒറ്റയടിക്ക് വെട്ടിമുറിക്കും. ഒന്നിനെ മാത്രം അംഗീകരിക്കും, പക്ഷേ ഒരാള്ക്കു മാത്രം എന്തു ചെയ്യാന് കഴിയും?. ബാബ പറയുന്നു എനിക്ക് ഒരാള്ക്കു മാത്രം എങ്ങനെ വരാന് കഴിയും? നാവില്ലാതെ എങ്ങനെ സംസാരിക്കുവാന് സാധിക്കും? മുഖത്തിന് മഹിമയുണ്ടല്ലോ. ഗോമുഖത്തില് നിന്നും അമൃത് നേടുന്നതിനായി എത്ര ദൂരത്തു നിന്നാണ് മനുഷ്യര് ബുദ്ധിമുട്ടി എത്തിച്ചേരുന്നത്. പിന്നീട് ശ്രീനാഥ് കവാടത്തില് പോയി ദര്ശനം നടത്തുന്നു. പക്ഷേ അതിനെ ദര്ശിക്കുന്നതിലൂടെ മാത്രം എന്താകാനാണ്. അതിനെയാണ് ഭൂതപൂജയെന്നു പറയുന്നത്. അതില് ആത്മാവൊന്നുമില്ലല്ലോ. ബാക്കി പഞ്ചതത്വ നിര്മ്മിതമായ ശരീരത്തെയാണ് പൂജിക്കുന്നത് അര്ത്ഥം മായയെ ഓര്മ്മിക്കുന്നതിനു സമാനമായി. പഞ്ചതത്വങ്ങളും പ്രകൃതിയല്ലേ. അതിനെ ഓര്മ്മിക്കുന്നതിലൂടെ എന്തുണ്ടാകാനാണ്? എല്ലാവരും പ്രകൃതിയുടെ ആധാരമാണ് എടുത്തിരിക്കുന്നത്, പക്ഷേ അവിടെ(സത്യയുഗത്തില്) പ്രകൃതി സതോപ്രധാനമായിരിക്കും. ഇവിടെ തമോപ്രധാന പ്രകൃതിയാണ്. ബാബയ്ക്ക് ഒരിക്കലും സതോപ്രധാന പ്രകൃതിയുടെ(ശരീരം) ആധാരമെടുക്കുവാന് സാധിക്കില്ല. ഇവിടെ ഒരിക്കലും സതോപ്രധാന പ്രകൃതി(ശരീരം) ലഭിക്കുകയില്ല. ബാബ പറയുന്നു ഇവിടെയുളള സാധു- സന്യാസിമാരുടെയും ഉദ്ധാരണം എനിക്കു ചെയ്യേണ്ടതായി വരുന്നു. ഞാന് ഒരിക്കലും നിവൃത്തിമാര്ഗ്ഗത്തിലേക്കു വരുന്നില്ല. ഇത് പ്രവൃത്തിമാര്ഗ്ഗമാണ്. എല്ലാവരോടും പവിത്രമായിത്തീരണം എന്നു പറയുന്നു. അവിടെ സത്യയുഗത്തില് പേരിനും രൂപത്തിനുമെല്ലാം മാറ്റം സംഭവിക്കുന്നു. അപ്പോള് നോക്കൂ ഈ നാടകം എങ്ങനെയാണ് ഉണ്ടാക്കപ്പെട്ടിട്ടുളളതെന്ന് ബാബ മനസ്സിലാക്കിത്തരുകയാണ്. ഒരാളുടെ സ്വഭാവം മറ്റൊരാളുടേതിന് സാമ്യമായിരിക്കില്ല. ഇത്രയും കോടിക്കണക്കിനു ആളുകളുടെയും രൂപങ്ങള് വ്യത്യസ്തമായിരിക്കും. ആര് എന്തുതന്നെ ചെയ്താലും ഒരാളുടെ സവിശേഷതകള് മറ്റൊരാളിന്റേതുപോലെയാവുകയില്ല. ഇതിനെയാണ് പറയുന്നത് പ്രകൃതിയുടെ അത്ഭുതമെന്ന്. സ്വര്ഗ്ഗത്തെയാണ് മഹാത്ഭുതമെന്നു പറയുന്നത്. എത്ര ശോഭനീയമാണ്. മായയുടെ ഏഴു മഹാത്ഭുതങ്ങളുണ്ട് പക്ഷേ ബാബയുടെ ഒരു അത്ഭുതമെയുളളൂ. ഈ ഏഴു അത്ഭുതങ്ങളും തുലാസ്സിലെ ഒരു തട്ടില് വെയ്ക്കൂ, സ്വര്ഗ്ഗമാകുന്ന മഹാത്ഭുതം മറ്റേ തട്ടിലും, ഇതിനാണ് ഭാരം കൂടുക. അതേപോലെ ഒരു വശത്ത് ജ്ഞാനത്തെയും മറുവശത്ത് ഭക്തിയെയും വെയ്ക്കുകയാണെങ്കിലും ജ്ഞാനത്തിന്റെ വശത്താണ് ഭാരം കൂടുക. ഇപ്പോള് നിങ്ങള്ക്ക് മനസ്സിലായി ഭക്തി പഠിപ്പിക്കുന്നവര് ധാരാളമുണ്ട്. ജ്ഞാനം നല്കുന്ന ആള് ഒരേയൊരു ബാബയാണ്. അപ്പോള് ബാബ കുട്ടികളെ പഠിപ്പിക്കുകയാണ്, അലങ്കരിക്കുകയാണ്. ബാബ പവിത്രമാകുന്നതിനായി പറയുമ്പോള് പറയുന്നു - ഇല്ല, ഞങ്ങള് വികാരിയായി ജീവിക്കും. ഗരുഢപുരാണത്തിലും വിഷയവൈതരണി നദിയെക്കുറിച്ച് പറയുന്നുണ്ട്. തേള്, പഴുതാര, സര്പ്പം എന്നിവയെല്ലാം കടിക്കുമെന്നുളളതിനെക്കുറിച്ച് പറയുന്നുണ്ട്. ബാബ പറയുന്നു നിങ്ങള് എത്ര നിര്ധനരായിത്തീര്ന്നിരിക്കുന്നു. നിങ്ങള് കുട്ടികള്ക്കു തന്നെയാണ് ബാബ മനസ്സിലാക്കിത്തരുന്നത്. പുറമെയുളള മനുഷ്യരോട് ഇങ്ങനെ നേരിട്ട് പറയുകയാണെങ്കില് അവര് പിണങ്ങിപ്പോകുന്നു. വളരെ യുക്തിപൂര്വ്വം അവര്ക്ക് മനസ്സിലാക്കി കൊടുക്കണം. പല കുട്ടികള്ക്കും മനസ്സിലാക്കി കൊടുക്കുന്നതിന്റെ വിവേകം തന്നെയില്ല. ചെറിയ കുട്ടികള് വളരെ നിഷ്കളങ്കരായിരിക്കും അതുകൊണ്ട് അവരെ മഹാത്മാക്കളെന്നു പറയുന്നു. നിവൃത്തിമാര്ഗ്ഗത്തിലുളള സന്യാസിമാരെ മഹാത്മാക്കളെന്നു പറയുമ്പോള് കൃഷ്ണനാകുന്ന മഹാത്മാവ് എത്ര ഉയര്ന്നതാണ്. കൃഷ്ണന് പ്രവൃത്തിമാര്ഗ്ഗത്തിലുളള ആളാണ്. കൃഷ്ണന് ഒരിക്കലും ഭ്രഷ്ടാചാരത്തിലൂടെയല്ല ജന്മമെടുത്തത്. കൃഷ്ണനെ ശ്രേഷ്ഠാചാരിയെന്നാണ് പറയുന്നത്. കുട്ടികള്ക്കറിയാം ഇവിടെ ബാപ്ദാദ ഒരുമിച്ചാണ്. ഇദ്ദേഹം തീര്ച്ചയായും സ്വയത്തെ നന്നായി അലങ്കരിക്കുമല്ലോ. ഇവരെ ഇങ്ങനെ ആരാണോ അലങ്കരിച്ചത് അവരെ എനിക്കും പോയി കാണണം എന്ന് എല്ലാവരടെയും മനസ്സിലുണ്ടാകുമല്ലോ. അതുകൊണ്ടാണ് നിങ്ങള് ഇവിടേക്ക് റീഫ്രെഷാ കുന്നതിനായി വരുന്നത്. ബാബയുടെ അടുത്തേക്കു വരുന്നതിനായി ഹൃദയം ആകര്ഷിക്കുന്നു. ആര്ക്കാണോ പൂര്ണ്ണ നിശ്ചയമുളളത് അവര് പറയുന്നു, എത്ര സഹിച്ചാലും എന്തു തന്നെ സംഭവിച്ചാലും ഞങ്ങള് ഒരിക്കലും അങ്ങയുടെ കൈ ഉപേക്ഷിക്കുകയില്ല. ചിലര് ഒരു കാരണവുമില്ലാതെ തന്നെ ഉപേക്ഷിച്ചു പോകുന്നു. ഇതും ഡ്രാമയുടെ കളി ഉണ്ടാക്കപ്പെട്ടിട്ടുളളതാണ്. ബാബയോട് വിടപറയുന്നു അഥവാ ഡൈവോഴ്സ് ചെയ്യുന്നു.

ബാബയ്ക്കറിയാം ഇവര് രാവണന്റെ വംശത്തിലുളളവരാണ്, കല്പകല്പം ഇങ്ങനെത്തന്നെ ചെയ്യുന്നു. ചിലര് പിന്നീട് തിരിച്ചുവരുന്നു. ബാബ മനസ്സിലാക്കിത്തരുന്നു ബാബയുടെ കൈ ഉപേക്ഷിക്കുന്നതിലൂടെ പദവി കുറയുന്നു. സമ്മുഖത്തിലേക്ക് വന്ന് പ്രതിജ്ഞ ചെയ്യുന്നു - ഞങ്ങള് ഇങ്ങനെയൊരു അച്ഛനെ ഒരിക്കലും ഉപേക്ഷിക്കില്ല. പക്ഷേ മായാരാവണനും ഒട്ടും കുറവല്ല. പെട്ടെന്നു തന്നെ തന്നിലേക്ക് പിടിച്ചു വലിക്കുന്നു. പിന്നീട് സമ്മുഖത്തേക്കു വരുമ്പോള് മനസ്സിലാക്കി കൊടുക്കുന്നു. ബാബ ഒരിക്കലും വടി കൊണ്ട് അടിക്കുകയില്ല. ബാബ പിന്നെയും സ്നേഹത്തോടെയാണ് മനസ്സിലാക്കിത്തരുന്നത്. നിങ്ങളെ മായയാകുന്ന മുതല വിഴുങ്ങുമായിരുന്നു, രക്ഷപ്പെട്ട് തിരിച്ചുവന്നത് എത്ര നന്നായി. മുറിവേറ്റു കഴിഞ്ഞാല് പദവി കുറയുന്നു. ആരാണോ സദാ ഏകരസത്തോടെയിരിക്കുന്നത് അവര് ഒരിക്കലും വിട്ടുപോകില്ല. ഒരിക്കലും കൈ ഉപേക്ഷിക്കുകയില്ല. ഇവിടെ നിന്നും മരിച്ച് ബാബയെ ഉപേക്ഷിച്ച് മായാ രാവണന്റെതായിത്തീര്ന്നാല് അവരെ മായ ഒന്നുകൂടി ശക്തമായി മര്ദ്ദിക്കുന്നു. ബാബ പറയുന്നു ഞാന് നിങ്ങളെ എത്രയാണ് അലങ്കരിക്കുന്നത്. നല്ലതായി മുന്നേറാനാണ് മനസ്സിലാക്കിത്തരുന്നത്. ആര്ക്കും ദു:ഖം നല്കരുത്. രക്തം കൊണ്ട് എഴുതിയവരുണ്ട് പക്ഷേ അവര് വീണ്ടും പഴയതുപോലെയായിത്തീര്ന്നു. മായ വളരെയധികം ശക്തിശാലിയാണ്. മൂക്കിനും ചെവിക്കും പിടിച്ച് വളരെയധികം ബുദ്ധിമുട്ടിക്കുന്നു. ഇപ്പോള് ബാബ നിങ്ങള്ക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം നല്കുന്നു അതുകൊണ്ട് വികാരി ദൃഷ്ടിയുണ്ടാകരുത്. വിശ്വത്തിന്റെ അധികാരിയായിത്തീരുന്നു എങ്കില് തീര്ച്ചയായും പ്രയത്നിക്കണമല്ലോ. ഇപ്പോള് നിങ്ങള് ആത്മാവും ശരീരവും രണ്ടും തമോപ്രധാനമാണ്. കറ പറ്റിയിരിക്കുകയാണ്. ഈ കറയെ ഭസ്മമാക്കുന്നതിനു വേണ്ടി ബാബ പറയുന്നു എന്നെ മാത്രം ഓര്മ്മിക്കണം. നിങ്ങള്ക്ക് ബാബയെ ഓര്മ്മിക്കുവാന് സാധിക്കില്ലേ, എന്താ നിങ്ങള്ക്ക് ലജ്ജ തോന്നുന്നില്ലേ. ഓര്മ്മിച്ചില്ലെങ്കില് മായയാകുന്ന ഭൂതം നിങ്ങളെ വിഴുങ്ങും. നിങ്ങള് എത്ര മോശക്കാരായിത്തീര്ന്നു, രാവണരാജ്യത്തില് വികാരത്തിലൂടെ ജന്മമെടുക്കാത്തവരായി ആരും തന്നെയില്ല. അവിടെ സത്യയുഗത്തില് വികാരത്തിന്റെ പേരു തന്നെയില്ല, രാവണനില്ല. രാവണരാജ്യം ദ്വാപരയുഗം മുതല്ക്കാണുണ്ടാകുന്നത്. പാവനമാക്കി മാറ്റുന്നയാള് ഒരേയൊരു ബാബയാണ്. ബാബ പറയുന്നു കുട്ടികളേ ഈയൊരു ജന്മം മാത്രം നിങ്ങള്ക്ക് പവിത്രമായിത്തീരണം പിന്നീട് വികാരത്തിന്റെതായ കാര്യം തന്നെയില്ല. അത് (സത്യയുഗം) നിര്വ്വികാരലോകമാണ്. നിങ്ങള്ക്കറിയാം നമ്മള് പവിത്ര ദേവതകളായിരുന്നു പിന്നീട് 84 ജന്മങ്ങളെടുത്തെടുത്ത് താഴേക്ക് പതിച്ചു. ഇപ്പോള് പതിതരാണ് അതുകൊണ്ടാണ് വിളിക്കുന്നത് ശിവബാബാ ഞങ്ങളെ വന്ന് ഈ പതിതലോകത്തില് നിന്നും മുക്തമാക്കൂ. ഇപ്പോള് ബാബ വന്ന് പറയുമ്പോഴാണ് നമുക്ക് മനസ്സിലാകുന്നത് ഇത് പതിതമായ ജോലിയാണെന്ന്. ആദ്യം നിങ്ങള് രാവണരാജ്യത്തിലാണെന്നുളളത് മനസ്സിലാക്കിയിരുന്നില്ല. ഇപ്പോള് ബാബ പറയുന്നു സുഖധാമത്തിലേക്കു പോകണമെങ്കില് അപവിത്രമാകുന്നത് ഉപേക്ഷിക്കണം. അരക്കല്പം നിങ്ങള് അഴുക്കുളളവരായിത്തീര്ന്നു. ശിരസ്സില് ധാരാളം പാപത്തിന്റെ ഭാരമുണ്ട്, നിങ്ങള് എന്നെ ധാരാളം ആക്ഷേപിക്കുകയും ചെയ്തു. ബാബയെ ആക്ഷേപിക്കുന്നതിലൂടെ ധാരാളം പാപം വര്ദ്ധിച്ചു. പക്ഷേ ഇതും ഡ്രാമയിലുളള പാര്ട്ടാണ്. നിങ്ങള് ആത്മാക്കള്ക്കും 84 ജന്മത്തിന്റെ പാര്ട്ട് ലഭിച്ചിട്ടുണ്ട്, അത് അഭിനയിക്കുക തന്നെ വേണം. ഓരോരുത്തര്ക്കും അവരവരുടെ പാര്ട്ട് അഭിനയിക്കണം. പിന്നീട് എന്തിനാണ് നിങ്ങള് കരയുന്നത്! സത്യയുഗത്തില് ആരും തന്നെ കരയുന്നില്ല. പിന്നീട് എപ്പോഴാണോ ജ്ഞാനത്തിന്റെ ദശ പൂര്ത്തീകരിക്കപ്പെടുന്നത് അപ്പോള് വീണ്ടും കരയാനും ദു:ഖിക്കാനും ആരംഭിക്കുന്നു. മോഹാജീത്തിന്റെ കഥയെക്കുറിച്ചും നിങ്ങള് കേട്ടിട്ടുണ്ട്. ഇത് ഒരു തെറ്റായ ഉദാഹരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. സത്യയുഗത്തില് ആര്ക്കും ദുര്മരണങ്ങള് സംഭവിക്കുന്നില്ല. മോഹാജീത്താക്കി മാറ്റുന്നത് ഒരേയൊരു ബാബയാണ്. നിങ്ങള് പരമപിതാ പരമാത്മാവിന്റെ അവകാശികളായിത്തീരുകയാണ്. ബാബയാണ് നിങ്ങളെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നത്. സ്വയത്തോടു ചോദിക്കണം നമ്മള് ആത്മാക്കള് ബാബയുടെ അവകാശികളാണോ? ബാക്കി ഭൗതികമായ പഠിപ്പില് എന്താണുളളത്? ഇന്നത്തെക്കാലത്തെ പതിതരായ മനുഷ്യരുടെ മുഖം പോലും കാണാന് പാടില്ല. കുട്ടികള്ക്ക് കാണിച്ചു കൊടുക്കാനും പാടില്ല. ബുദ്ധിയില് എപ്പോഴും മനസ്സിലാക്കണം നമ്മള് സംഗമയുഗത്തിലാണ്. ഒരേയൊരു ബാബയെ മാത്രം ഓര്മ്മിക്കണം, മറ്റാരെയും തന്നെ കണ്ടിട്ടും കാണാതിരിക്കണം. നമ്മള്ക്ക് പുതിയലോകത്തെ തന്നെ വേണം കാണാന്. നമ്മള് ദേവതകളാവാന് പോകുന്നവരാണ് അതുകൊണ്ട് പുതിയ സംബന്ധത്തെ തന്നെ കാണണം. പഴയ സംബന്ധങ്ങളെ കണ്ടിട്ടും കാണാതിരിക്കണം. ഇതെല്ലാം തന്നെ ഭസ്മമായിത്തീരാനുളളതാണ്. നമ്മള് ഒറ്റയ്ക്കാണ് വന്നത്, ഒറ്റയ്ക്കു തന്നെ തിരികെ പോവുകയും വേണം. ബാബ ഒരേയൊരു തവണ വന്ന് തിരികെ കൊണ്ടുപോകുന്നു. ഇതിനെ ശിവബാബയോ ടൊപ്പമുളള വിവാഹഘോഷയാത്രയെന്നു പറയുന്നു. എല്ലാവരും ശിവബാബയുടെ മക്കളാണ്. ബാബ വിശ്വത്തിന്റെ ചക്രവര്ത്തിപദവി നല്കുന്നു, മനുഷ്യനില് നിന്നും ദേവതയാക്കി മാറ്റുന്നു. ആദ്യം വിഷം ചീറ്റിയിരുന്നു, ഇപ്പോള് അമൃതാണ് പുറത്തു വരുന്നത്. ശരി.

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാലവന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സ്വയത്തെ സംഗമയുഗ നിവാസിയാണെന്നു മനസ്സിലാക്കി നടക്കണം. പഴയ സംബന്ധങ്ങളെ കണ്ടിട്ടും കാണാതിരിക്കണം. ബുദ്ധിയിലുണ്ടായിരിക്കണം നമ്മള് ഒറ്റയ്ക്കാണ് വന്നത് തിരികെ പോകുന്നതും ഒറ്റയ്ക്കാണ്.

2. ആത്മാവിനെയും ശരീരത്തെയും പവിത്രമാക്കി മാറ്റുന്നതിനായി ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രത്തിലൂടെ കാണുവാനുളള അഭ്യാസം ചെയ്യണം. വികാരി ദൃഷ്ടിയെ ഇല്ലാതാക്കണം. ജ്ഞാനയോഗത്തിലൂടെ സ്വയത്തെ അലങ്കരിക്കണം.

വരദാനം :-
മന്മനാഭവ സ്ഥിതിയിലിരുന്ന് അലൗകിക വിധിയിലൂടെ വിനോദം ആഘോഷിക്കുന്ന ബാബക്ക് സമാനരായി ഭവിക്കട്ടെ.

സംഗമയുഗത്തില് ഓര്മ്മചിഹ്നം ആഘോഷിക്കുക എന്നാല് ബാബക്ക് സമാനമാകുക. ഇത് സംഗമയുഗത്തിന്റെ മംഗളമാണ്. നല്ലപോലെ ആഘോഷിക്കൂ പക്ഷെ ബാബയുമായി മിലനം നടത്തിക്കൊണ്ട് ആഘോഷിക്കൂ. കേവലം വിനോദത്തിന് വേണ്ടിയല്ല മറിച്ച് മന്മനാഭവയായിരുന്ന് വിനോദം ആഘോഷിക്കൂ. അലൗകിക വിധിയിലൂടെ അലൗകികതയുടെ വിനോദം അവിനാശിയായി മാറുന്നു. സംഗമയുഗത്തിലെ ദീപാവലിയുടെ വിധി- പഴയ കണക്കുകള് അവസാനിപ്പിക്കുക, ഓരോ സങ്കല്പം, ഓരോ നിമിഷവും പുതിയത് അര്ത്ഥം അലൗകികമായിരിക്കണം. പഴയ സങ്കല്പം, സ്വഭാവ-സംസ്കാരം, പെരുമാറ്റരീതി ഇവയെല്ലാം രാവണന്റെ കടമാണ്, ഇവയെ ഒരു ദൃഢസങ്കല്പത്തിലൂടെ സമാപ്തമാക്കൂ.

സ്ലോഗന് :-
കാര്യങ്ങളെ നോക്കുന്നതിന് പകരം സ്വയത്തെയും ബാബയെയും നോക്കുക.