ഇപ്പോൾ നാലുപാടും ദുഃഖവും
അശാന്തിയും വർദ്ധിച്ചുവരികയാണ്. അതിനാൽ നിങ്ങളുടെ വിശ്വ കല്യാണകാരീ രൂപത്തെ
പ്രത്യക്ഷമാക്കൂ, മനസാ സേവ വർദ്ധിപ്പിക്കൂ, ബാബയുടെ കൂട്ടുകെട്ടിന്റെ നിറത്തിൽ
ഡബിൾ ഹോളി ആകൂ.
ഇന്ന് ബാപ്ദാദ ഓരോ
കുട്ടിയുടെയും ഭാഗ്യരേഖകൾ നോക്കിക്കാണുകയാണ്. നെറ്റിയിൽ തിളങ്ങുന്ന
നക്ഷത്രത്തിന്റെ രേഖ, നയനങ്ങളിൽ സ്നേഹത്തിന്റെയും ശക്തിയുടെയും രേഖ, ചുണ്ടുകളിൽ
പുഞ്ചിരിയുടെ രേഖ, പാദങ്ങളിൽ ഓരോ ചുവടിലും കോടികളുടെ രേഖ ബാബ കാണുന്നു. നിങ്ങളും
നിങ്ങളുടെ ഭാഗ്യരേഖകൾ കണ്ട് ഹർഷിതരാകുന്നുണ്ടല്ലോ! വാഹ് എന്റെ ഭാഗ്യം! എന്ന്
ഉള്ളിൽ പാടുന്നു. ഓരോരുത്തരുടെയും നെറ്റിയിൽ ആ ദിവ്യനക്ഷത്രം തിളങ്ങുന്നത് കണ്ട്
ബാപ്ദാദയും സന്തോഷിക്കുകയാണ്; ഉള്ളിൽ വാഹ് കുട്ടികളേ വാഹ്! എന്ന് പാടുന്നു.
കുട്ടികളുടെ ഹൃദയത്തിൽ നിന്ന് എന്താണ് കേൾക്കുന്നത്? വാഹ് ബാബാ വാഹ്!. അപ്പോൾ
കുട്ടികളും വാഹ്! ബാബയും വാഹ്! അപ്പോൾ ഈ സഭ മുഴുവൻ എന്തായി മാറി? വാഹ്! വാഹ്!
വാഹ്!. അതുകൊണ്ട് ഇപ്പോൾ എല്ലാവരും സന്തോഷിക്കുന്നതുപോലെ, നിങ്ങളുടെ ഭാഗ്യം
കണ്ട് എപ്പോഴും ഹർഷിതരായിരിക്കൂ. ഈ ഭാഗ്യം ഇപ്പോൾ സംഗമയുഗത്തിൽ മാത്രമാണ്
ലഭിക്കുന്നത്. സംഗമയുഗത്തിലെ ഓരോ നിമിഷത്തിനും വളരെ വലിയ മൂല്യമുണ്ട്.
സംഗമയുഗത്തിലെ ഒരു നിമിഷം അവിനാശിയായി മാറും, കാരണം ഓരോ നിമിഷത്തിനും 21
ജന്മങ്ങളുമായി ബന്ധമുണ്ട്. ഇപ്പോഴത്തെ ഒരു നിമിഷത്തിന്റെ ബന്ധം 21
ജന്മങ്ങളോടൊപ്പമാണ്. അതിനാൽ പരിശോധിക്കൂ ഒരു നിമിഷം വ്യർത്ഥമായി പോയാൽ അത് ഒരു
ജന്മത്തിന്റെ കാര്യമല്ല, 21 ജന്മങ്ങളുടെ ബന്ധത്തിന്റെ കാര്യമാണ്. അതുകൊണ്ടാണ്
സംഗമയുഗത്തിലെ ഒരു നിമിഷവും ഒരു സങ്കല്പവും വ്യർത്ഥമാക്കരുതെന്ന് ബാപ്ദാദ
ഇടയ്ക്കിടെ ശ്രദ്ധ ക്ഷണിക്കുന്നത്. കാരണം ഒരു ജന്മം വ്യർത്ഥമാക്കുകയല്ല, 21
ജന്മങ്ങളാണ് വ്യർത്ഥമാക്കുന്നത്. സംഗമയുഗത്തിന്റെ മഹത്വം എപ്പോഴും ഓർമ്മിക്കുക.
വ്യർത്ഥ സമയത്തെയും
വ്യർത്ഥ സങ്കല്പത്തെയും കുറിച്ചുള്ള ഹോംവർക്ക് ബാപ്ദാദ എല്ലാവർക്കും
നൽകിയിരുന്നു. എല്ലാവരും ഹോംവർക്ക് ചെയ്തോ? ശ്രദ്ധയുണ്ടായിരുന്നുവെന്നും
ഭൂരിഭാഗവും വിജയം ലഭിച്ചുവെന്നും, ലക്ഷ്യത്തിന്റെ ലക്ഷണം വരെയുള്ള
ഫലമുണ്ടായിട്ടുണ്ടെന്നും കരുതുന്നവർ കൈ ഉയർത്തുക. ശരി, പാണ്ഡവർ ഉയർത്തുന്നുണ്ടോ?
കൈ ഉയർത്തൂ. ഇപ്പോൾ എല്ലാവരും പ്രവർത്തിച്ചിട്ടില്ല. അവിനാശിയായ ബാബയിലൂടെ
ലഭിച്ച കാര്യമാണിതെന്ന് സംഗമയുഗത്തിന്റെ മഹത്വം എപ്പോഴും ഓർക്കുക. ഓരോ നിമിഷവും
അവിനാശിയാകാനുള്ളതാണ്, കാരണം അവിനാശിയായ ബാബയാണ് ഈ വരദാനം നൽകിയിരിക്കുന്നത്.
അപ്പോൾ അത് എളുപ്പമായി മാറും. ഓരോ ബ്രാഹ്മണ കുട്ടിയുടെയും ചുവടുകളിൽ കോടികളുടെ
രേഖയുണ്ടെന്ന് ബാബ പറഞ്ഞു. ആലോചിച്ചു നോക്കൂ, ചുവടുകളിൽ കോടികളുടെ രേഖയാണെങ്കിൽ
എത്രയോ കോടികൾക്ക് സംഗമയുഗത്തിൽ സുവർണ്ണാവസരമുണ്ട്! ഓരോരുത്തരും നിങ്ങളുടെ ഈ
ഭാഗ്യം ഓർമ്മയിൽ വയ്ക്കണം. ചില കുട്ടികൾ ചിന്തിക്കുന്നു, ബാപ്ദാദ എന്താണ്
ആഗ്രഹിക്കുന്നത്? ഓരോ കുട്ടിയും ഡബിൾ രാജാവായി മാറണമെന്നാണ് ബാപ്ദാദ
ആഗ്രഹിക്കുന്നത്. ഇപ്പോൾ സ്വരാജ്യാധികാരിയും ഭാവിയിൽ വിശ്വരാജ്യാധികാരിയും. ഒരു
കുട്ടിയും ഡബിൾ രാജാവാകുന്നതിൽ കുറയാൻ പാടില്ല. അപ്പോൾ ഓരോ കുട്ടിയും ഡബിൾ
രാജ്യാധികാരിയാണല്ലോ! തലയാട്ടൂ. എല്ലാവരും ഡബിൾ രാജ്യാധികാരിയാണ്! തലയാട്ടൂ.
അപ്പോൾ ബാബയ്ക്ക് എത്രയധികം സന്തോഷമുണ്ടാകും!
ബാപ്ദാദ ദിവസവും ഓരോ
കുട്ടിയുടെയും റെക്കോർഡ് നോക്കുന്നുണ്ട്. അപ്പോൾ എന്താണ് കാണുന്നത്? ഓരോരുത്തരും
തങ്ങളുടെ ഉള്ളിൽ അറിഞ്ഞിട്ടുണ്ടാകും. രാജ്യാധികാരിയായി മാറിയിട്ടുണ്ട്, എന്നാൽ
ഇപ്പോൾ സ്വരാജ്യാധികാരിയാണ്; സ്വരാജ്യാധികാരി എന്നാൽ മനസ്സിനെയും ബുദ്ധിയെയും
സംസ്കാരത്തെയും സ്വന്തം നിയന്ത്രണത്തിൽ നടത്തിക്കുന്ന സ്വഭാവമുള്ളയാൾ. എപ്പോൾ
വേണമെങ്കിലും എങ്ങനെ വേണമെങ്കിലും അധികാരത്തിൽ നിൽക്കണം. ഈ സ്തൂല
കർമ്മേന്ദ്രിയങ്ങളായ കൈകളും കാലുകളും നമ്മുടെ നിയന്ത്രണത്തിലായിരിക്കുന്നതുപോലെ,
മനസ്സും ബുദ്ധിയും സംസ്കാരവും എപ്പോൾ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും റൂളിംഗ്
പവറും കൺട്രോളിംഗ് പവറും ഉള്ളതായിരിക്കണം. ഇപ്പോൾ നമ്പർവാറായി കാണപ്പെടുന്നു.
ഇവയും എന്റേതാണ്. മനസ്സ് ഞാനല്ല, എന്റേതാണ്. സംസ്കാരം എന്റേതാണ്, ബുദ്ധി
എന്റേതാണ്; എന്നാൽ കൺട്രോളിംഗ് പവറും റൂളിംഗ് പവറും നമ്പർവാറാണ്. ബാപ്ദാദ
സമയത്തിന്റെ സൂചനയും നൽകിക്കൊണ്ടിരിക്കുന്നു. ആ സമയമനുസരിച്ച് നിങ്ങളുടെ
ഓരോരുത്തരുടെയും സ്വമാനം വിശ്വ കല്യാണകാരി എന്നാണ്. ഇപ്പോൾ സമയമനുസരിച്ച് ഓരോ
കുട്ടിയും വിശ്വ കല്യാണീ രൂപത്തെ പ്രത്യക്ഷമാക്കേണ്ട സമയമാണ്. നാലുപാടും ദുഃഖവും
അശാന്തിയും വർദ്ധിച്ചുവരികയാണ്. നിങ്ങളുടെ സഹോദരന്മാരും സഹോദരിമാരും കുടുംബവും
ദുഃഖിതരാകുമ്പോൾ നിങ്ങൾക്ക് സ്വന്തം കുടുംബത്തോട് ദയ തോന്നുന്നില്ലേ!
ഇപ്പോൾ ബാപ്ദാദ ഈ സൂചന
നൽകുന്നു: സ്വപുരുഷാർഥത്തിനോടൊപ്പം വിശ്വ സേവനവും ചെയ്യൂ. വാചാ സേവ ഇപ്പോൾ നല്ല
രീതിയിൽ ആഘോഷപൂർവ്വം നടത്തുന്നുണ്ട്. ബാപ്ദാദ സന്തോഷവാനാണ്. ഈ 75ാം വാർഷിക ആഘോഷം
ഭൂരിഭാഗം പേരുടെയും മനസ്സിൽ സേവനത്തിന്റെ ഉത്സാഹം നൽകിയിട്ടുണ്ട്. അത് കണ്ട്
ബാപ്ദാദ സന്തോഷിക്കുന്നു. എന്നാൽ ഇപ്പോൾ മനസാ സേവനവും ആവശ്യമാണ്, കാരണം എല്ലാ
വശത്തും വിശ്വകല്യാണകാരിയാകണം. അതിൽ മനസാ, വാചാ, കർമ്മണാ അതായത് പെരുമാറ്റത്തിലും
മുഖത്തിലും മൂന്ന് സേവനങ്ങളും ഇപ്പോൾ ആവശ്യമാണ്. ദിവസവും പരിശോധിക്കൂ, മൂന്ന്
സേവനങ്ങളിലും എത്ര ശതമാനം സേവനം ചെയ്തു? വാചാ സേവനത്തിൽ ബാപ്ദാദ സർട്ടിഫിക്കറ്റ്
നൽകി. എന്നാൽ ഇപ്പോൾ മനസാ സൂക്ഷ്മ വൈബ്രേഷനത്തിലൂടെ ആത്മാക്കളുടെ ദുഃഖത്തിനും
അശാന്തിക്കും ആശ്രയമായി മാറണം. നിങ്ങൾക്ക് ദയ തോന്നുന്നില്ലേ? ബാപ്ദാദയ്ക്ക്
കുട്ടികൾ എങ്ങനെയുള്ളവരായാലും അവർ കുട്ടികളാണല്ലോ, അതിനാൽ ദയ തോന്നുന്നുണ്ട്.
അതുകൊണ്ട് ഇപ്പോൾ ഓരോ
കുട്ടിയും സെന്റർ കല്യാണകാരി മാത്രമായി മാറരുത്, സോൺ കല്യാണകാരിയാകരുത്, വിശ്വ
കല്യാണകാരിയാകണം. അതുകൊണ്ട് ബാപ്ദാദ ഇപ്പോൾ ഈ ശ്രദ്ധ നൽകുന്നു: നിങ്ങളുടെ
ഭക്തരുടെ കല്യാണകാരിയാകൂ, കാരണം ഈ സംഗമയുഗത്തിന് വലിയ മഹത്വമുണ്ട്. ഇപ്പോൾ
സംഗമയുഗത്തിൽ ആർക്ക് എത്ര വേണമെങ്കിലും ബാബയിൽ നിന്ന് സഹായം ലഭിക്കും. അപ്പോൾ
കേട്ടില്ലേ എന്താണ് ചെയ്യേണ്ടതെന്ന്? മനസാ സേവനം വർദ്ധിപ്പിക്കൂ. നിങ്ങളുടെ
ജോലിക്കനുസരിച്ച് ട്രാഫിക് കൺട്രോളിന്റെ സമയം നിശ്ചയിച്ചിട്ടുള്ളതുപോലെ,
ഓരോരുത്തരും മനസാ സേവനത്തിന്റെ സമയവും നിശ്ചയിക്കണം. കൂടുതൽ ദുഃഖമുണ്ടാകുമ്പോൾ
എല്ലാവരുടെയും ശ്രദ്ധ ആ ഇളക്കങ്ങളിലായിരിക്കും. എന്നാൽ ഇപ്പോൾ മനസാ സേവനത്തിന്റെ
സമയമാണ്, അതിനാൽ ഓരോ കുട്ടിയും നിങ്ങളുടെ വിശ്വ കല്യാണകാരി രൂപം ഇമേർജ്ജ്
ചെയ്യണം. വിശ്വ മംഗളത്തിൽ സ്വ മംഗളം സ്വയം എളുപ്പത്തിൽ നടക്കും. കാരണം മനസ്സ്
ഒഴിവോടെയിരുന്നാൽ വ്യർത്ഥ ചിന്തകൾ വരും, എന്നാൽ മനസ്സ് ബിസിയാണെങ്കിൽ വ്യർത്ഥ
കാര്യങ്ങൾ എളുപ്പത്തിൽ ഇല്ലാതാകും. ബാപ്ദാദ ചുറ്റും കറങ്ങി ലോകത്തിലെയും
വിദേശത്തെയും അജ്ഞാനികളായ കുട്ടികളെ കാണുമ്പോൾ ദയ തോന്നുന്നു, അതിനാൽ
നിങ്ങളെല്ലാവരും ഇപ്പോൾ ദുഃഖഹർത്താവും സുഖകർത്താവും ആകുക.
അപ്പോൾ നോക്കൂ, ലോകരുടെ
ഹോളിയും നിങ്ങളുടെ ഹോളിയും തമ്മിൽ എത്ര വ്യത്യാസമുണ്ട്! ബാപ്ദാദ മുൻപും
പറഞ്ഞിട്ടുണ്ട്, നിങ്ങളുടെ ഭക്തർ നിങ്ങൾ ചെയ്ത കാര്യങ്ങൾ കോപ്പി ചെയ്യാൻ
മിടുക്കരാണ്; കാരണം ഈ വിധികളെല്ലാം ദ്വാപരയുഗത്തിൽ വന്ന ആത്മാക്കളാണ്
ഉണ്ടാക്കിയത്. അതുകൊണ്ട് ആദ്യത്തെ ജന്മമായിരുന്നല്ലോ, അതിനാൽ അവരുടെ ബുദ്ധിയും
നിയമമനുസരിച്ച് ആദ്യം സതോപ്രധാനവും പിന്നീട് രജോ, തമോ ഗുണങ്ങളിലേക്ക് വരുന്നു.
ആ സമയത്ത് അവരുടെ ബുദ്ധി അവരുടെ കണക്കനുസരിച്ച് സതോ ആയിരുന്നതിനാൽ, നിങ്ങളുടെ
ഓരോ വിശേഷതയെയും, നിങ്ങൾ എപ്പോഴും ഉത്സാഹത്തിലും സന്തോഷത്തിലും ഇരിക്കുന്നത് അവർ
ഉത്സവമായി ആഘോഷിക്കാൻ തുടങ്ങി. ശിവരാത്രിയിലും പറഞ്ഞല്ലോ, കോപ്പി ചെയ്യാൻ എത്ര
മിടുക്കരാണെന്ന്! അതുപോലെ ഇപ്പോഴും നിങ്ങൾ എപ്പോഴും സംഗമത്തിൽ
ഉത്സാഹത്തോടെയിരിക്കുന്നു, അതിനാൽ നിങ്ങളുടെ ഉത്സാഹത്തെ അവർ ഉത്സവമായി
സ്മാരകമാക്കി മാറ്റി. അപ്പോൾ ഹോളിയിൽ എന്താണ് ചെയ്യുന്നത്? നിങ്ങളും നിങ്ങളുടെ
ജീവിതത്തിന് നിറം നൽകിയിട്ടുണ്ട്, എന്നാൽ നിങ്ങളുടെ നിറം ഏതാണ്? നിങ്ങളുടെയെല്ലാം
നിറം ബാബയുടെ കൂട്ട്കെട്ടിന്റെ നിറമാണ്. അപ്പോൾ എല്ലാ സമയവും ബാബയുടെ
കൂട്ട്കെട്ടിന്റെ നിറത്തിലല്ലേ ഇരിക്കുന്നത്! അവരും നിറം ഉണ്ടാക്കി, എന്നാൽ
ശരീരബോധമുള്ളവരായത് കൊണ്ട് സ്തൂലമായ നിറം ഉണ്ടാക്കി. എന്നാൽ നിങ്ങളെല്ലാവരും
എപ്പോഴും ഈ കല്യാണകാരിയായ സംഗമത്തിൽ ഈ നിറത്തിൽ കൂട്ട്കെട്ടിന്റെ നിറത്തിലല്ലേ
ഇരിക്കുന്നത്! നിറം തേച്ചിട്ടുണ്ടല്ലോ! കൂട്ട്കെട്ടിന്റെ നിറം പറ്റി, കൂടാതെ
ഇംഗ്ലീഷിൽ ഹോളി എന്നാൽ പവിത്രത എന്നാണ് പറയുന്നത്. അപ്പോൾ കൂട്ട്കെട്ടിന്റെ
നിറത്തിൽ നിങ്ങൾ ഹോളി, അഥവാ പവിത്രമായി മാറുന്നു. പവിത്രമായി മാറിയിട്ടുണ്ടല്ലോ!
പവിത്രതയുടെ വ്രതം എല്ലാവരും ഉറപ്പായി എടുത്തിട്ടുണ്ടല്ലോ! സ്ഥാനം
വ്യത്യസ്തമാണെങ്കിലും ബ്രാഹ്മണനാകുക എന്നാൽ പവിത്രതയുടെ വ്രതമെടുക്കുക എന്നാണ്;
കാരണം ബാബ എപ്പോഴും പവിത്രമാണ്. ബാബ പവിത്ര സ്വരൂപനാണ്, മാറേണ്ടതില്ല, സ്വരൂപം
തന്നെ പവിത്രതമാണ്.
അപ്പോൾ ഹോളിയുടെ വിശേഷത
എന്താണെന്ന് അറിയാമോ? നിങ്ങൾ പവിത്രമായി മാറുന്നു, എന്നാൽ കൂട്ട്കെട്ടിന്റെ
നിറത്തിൽ നിങ്ങൾ ഡബിൾ പവിത്രമാകുന്നു. ധർമ്മപിതാക്കന്മാരും മഹാത്മാക്കളും
പവിത്രമാകുന്നു, എന്നാൽ അവർ ആത്മാവിനെ മാത്രമാണ് പവിത്രമാക്കുന്നത്. ഭാവിയിൽ
നിങ്ങളാണ് ശരീരവും ആത്മാവും രണ്ടും പവിത്രമായി മാറുന്നത്. തുടക്കം മുതൽ നോക്കൂ,
ദ്വാപരം മുതൽ വന്നവരാരും ഡബിൾ പവിത്രമായിട്ടില്ല. ശരീരവും, ആത്മാവും പവിത്രം.
ഭാവിയിൽ നിങ്ങൾ രാജ്യാധികാരിയാകുമ്പോൾ ആത്മാവും ശരീരവും രണ്ടും പവിത്രമായിരിക്കും.
ചക്രം മുഴുവൻ ചുറ്റി നോക്കൂ; ദ്വാപരം മുതൽ ഇതുവരെ ആരെങ്കിലും ഡബിൾ
പവിത്രമായിട്ടുണ്ടോ? അപ്പോൾ എന്തുകൊണ്ടാണ് നിങ്ങൾ ഡബിൾ പവിത്രവും ഇത്രയും
മഹത്വമുള്ളവരുമായത്? കാരണം നിങ്ങൾക്ക് പരമാത്മാവിന്റെ കൂട്ട്കെട്ടിന്റെ നിറമാണ്
പറ്റിയിരിക്കുന്നത്. അപ്പോൾ പരമാത്മാവ് പവിത്രമായിരിക്കുന്നതുപോലെ നിങ്ങളും 21
ജന്മങ്ങൾ ഡബിൾ പവിത്രമായിരിക്കുന്നു. ധർമ്മപിതാക്കന്മാർ വന്നാലും അവർ ഡബിൾ
പവിത്രമല്ല. അത് നിങ്ങളുടെ ഭാഗ്യമാണ്, കാരണം നിങ്ങൾ പരമാത്മാവിന്റെ കൂടെയാണ്
ജീവിക്കുന്നത്. കൂട്ട്കെട്ടിന്റെ നിറം അത്രയും ഉറപ്പുള്ളതായതുകൊണ്ട് നിങ്ങൾ ഡബിൾ
പവിത്രമായി മാറുന്നു. ഹോളിയുടെ രണ്ടാമത്തെ അർത്ഥം ഹോ ലീ എന്നാണ്. സമാപ്തമായി,
കഴിഞ്ഞത് കഴിഞ്ഞു. അപ്പോൾ ഹോ ലീ ചെയ്യാൻ അറിയാമോ? സംഭവിച്ചത് സംഭവിച്ചു കഴിഞ്ഞു.
ഹോ ലീ എന്ന വാക്കിന്റെ അർത്ഥം എന്താണ്? കഴിഞ്ഞത് കഴിഞ്ഞു. ഇതിനാൽ നിങ്ങൾ 21
ജന്മങ്ങൾ ഡബിൾ ഹോളിയായി ജീവിക്കുന്നു, ഒരു ജന്മമല്ല; കാരണം സംഗമത്തിലെ ഓരോ
സെക്കൻഡിന്റെയും ബന്ധം 21 ജന്മങ്ങളോടൊപ്പമാണ്. ഇവിടെ നിങ്ങൾ ഒരു സെക്കൻഡോ ഒരു
മിനിറ്റോ സഫലമാക്കിയാൽ 21 ജന്മങ്ങൾ നിങ്ങളുടേത് സഫലമായിരിക്കും, ഗ്യാരണ്ടിയാണ്.
അപ്പോൾ അങ്ങനെയുള്ള ഹോളി ആഘോഷിച്ചോ? ഹോ ലീ ചെയ്യാൻ അറിയാമോ? കഴിഞ്ഞത് കഴിഞ്ഞു,
ഹോ ലീ.
മൂന്നാമത്തെ രൂപരേഖ
എന്താണ് ചെയ്യുന്നത്? ആദ്യം കത്തിക്കുന്നു, പിന്നെ ആഘോഷിക്കുന്നു. അപ്പോൾ നിങ്ങൾ
എന്താണ് ചെയ്തത്? യോഗാഗ്നി കൊണ്ട് നിങ്ങളുടെ ബലഹീനതകളെയും അനേകം ജന്മങ്ങളിലെ
തെറ്റായ സംസ്കാരങ്ങളെയും യോഗാഗ്നിയിൽ കത്തിച്ചുകളഞ്ഞുവല്ലോ! കത്തിച്ചോ അതോ
ഇപ്പോഴും കത്തിച്ചുകൊണ്ടിരിക്കുകയാണോ? കത്തിച്ചോ? യോഗാഗ്നി കൊണ്ട് സ്വന്തം പഴയ
സംസ്കാരങ്ങളെ കത്തിച്ചുവെന്നും അത് കരിഞ്ഞുപോയെന്നും കരുതുന്നവർ കൈ ഉയർത്തൂ.
കരിഞ്ഞുപോയോ അതോ ഇപ്പോഴും വരുന്നുണ്ടോ? കുറച്ചൊക്കെ വരുന്നുണ്ടോ? ബാപ്ദാദയുടെ
അടുക്കലേക്ക് സ്വന്തം ചാർട്ട് അയക്കുമ്പോൾ പറയുന്നുണ്ടല്ലോ വളരെയധികം കാര്യങ്ങൾ
പോയി എന്ന് പറയാൻ മിടുക്കരാണ്! വളരെയധികം കാര്യങ്ങൾ ഇല്ലാതായി, വല്ലപ്പോഴും
കുറച്ച് ഇമെർജ്ജാകുന്നു എന്ന് പറയാറുണ്ട്. എന്നാൽ കത്തുക എന്നാൽ കത്തുക
തന്നെയാണ്. കത്തിക്കഴിഞ്ഞാൽ പേരും അടയാളവും ഉണ്ടാകില്ല. കൊല്ലപ്പെട്ടതിന് ശേഷം
ശരീരത്തിന്റെ സ്മാരകം കാണാം, എന്നാൽ കത്തിച്ചുകളഞ്ഞാൽ അത് ഇല്ലാതായി മാറുന്നു.
രാവണനെ നോക്കൂ, കൊന്നത് മാത്രമല്ല കത്തിക്കുകയും ചെയ്തു, പേരും അടയാളവും
ഇല്ലാതാക്കി. അതുകൊണ്ട് നിങ്ങളും സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കൂ സംസ്കാരങ്ങളെ
കൊല്ലുകയാണോ ചെയ്തത് അതോ കത്തിക്കുകയാണോ ചെയ്തത്? ഭസ്മമാക്കിയോ? പഴയ
സംസ്കാരങ്ങളെ കത്തിച്ചുകളഞ്ഞില്ലെങ്കിൽ അത് ഇടയ്ക്കിടെ പുറത്തുവരും. എന്നാൽ
ഭക്തർ എല്ലാം കോപ്പി ചെയ്തിട്ടുണ്ട്. നിങ്ങൾ കത്തിക്കുന്നു, അവരും കത്തിക്കുന്നു,
പിന്നെ ആഘോഷിക്കുന്നു. കത്തിക്കാതെ ആഘോഷിക്കാറില്ല. അപ്പോൾ നിങ്ങൾ സംസ്കാരങ്ങളെ
കത്തിച്ചുകൊണ്ട് ഹോളിയായി മാറി. ചിലർ മാറിക്കൊണ്ടിരിക്കുന്നു, ചിലർ
മാറിക്കഴിഞ്ഞു. അപ്പോൾ നിങ്ങൾ ഹോളി ആഘോഷിച്ചോ? ബാബയുടെ കൂട്ട്കെട്ടിന്റെ
നിറത്തിന്റെ. ഇപ്പോൾ കൂടെയിരിക്കുകയാണല്ലോ, അപ്പോൾ കൂട്ട്കെട്ടിന്റെ നിറത്തിന്റെ
ഹോളി ആഘോഷിച്ചുവല്ലോ! ആഘോഷിച്ചോ? കൈ ഉയർത്തൂ. ആഘോഷിച്ചു. ഹോളി ആഘോഷിക്കുക എന്നാൽ
ഹോളിയാകുക, പവിത്രമാകുക. ബാബ എങ്ങനെയോ അതുപോലെയാണ് കുട്ടികളും. നിങ്ങളുടെ
ഏതെങ്കിലും സംസ്കാരം കത്താതെ ഇമേർജ്ജ് ആയാൽ അത് നല്ലതാണെന്ന് തോന്നാറുണ്ടോ?
തീവ്ര പുരുഷാർത്ഥത്തിലൂടെ ഇതിനെ കത്തിച്ചു കളയണം എന്ന സങ്കല്പം വരാറുണ്ടല്ലോ.
കൊല്ലുക മാത്രമല്ല ചെയ്യേണ്ടത്; ചിലർ സംസ്കാരത്തെ കൊന്നിട്ടുണ്ട്, അതിനാൽ
മരിച്ചതിലേക്ക് ചിലപ്പോൾ ജീവൻ തിരിച്ചുവരാറുണ്ട്. കത്തിച്ചുകളഞ്ഞാൽ പിന്നെ
ഒരിക്കലും വരില്ല. അപ്പോൾ ഇന്ന് കത്തിക്കുകയാണോ വേണ്ടത് അതോ കൊന്നത് മതിയോ?
കത്തിക്കാനുള്ള ശക്തിയുണ്ടോ? ശക്തിയുണ്ടോ? സങ്കല്പം ചെയ്യാൻ സാധിക്കുമോ? ചിലർ
ബാപ്ദാദയോട് ഹൃദയം തുറന്ന് സംസാരിക്കാറുണ്ട്. വളരെ മധുരമായി സംസാരിക്കാറുണ്ട്.
ബാബാ, ഞങ്ങൾ ഒത്തിരി ശ്രമിച്ചു, പക്ഷെ വീണ്ടും വീണ്ടും വരുന്നു.
ആഗ്രഹിക്കുന്നില്ല, പക്ഷെ വരുന്നു എന്ന് പറയാറുണ്ട്. കാരണം അറിയാമോ? നിങ്ങൾ
കത്തിക്കുന്നുണ്ട്, ബാപ്ദാദ കാണുന്നുണ്ട്, വളരെ പുരുഷാർത്ഥം ചെയ്യുന്നുണ്ട്;
എന്നാൽ പുരുഷാർത്ഥത്തോടൊപ്പം ദൃഢ സങ്കല്പവും ആവശ്യമാണ്. ദൃഢതയാണ് വിജയത്തിന്റെ
താക്കോൽ. ദൃഢ സങ്കല്പം എടുക്കുമ്പോൾ, ദൃഢതയുടെ അർത്ഥം തന്നെ അത് വീണ്ടും
തിരിച്ചുവരില്ല എന്നതാണ്. വീണ്ടും വരുമ്പോൾ അവർ വളരെ മധുരമുള്ള കാര്യങ്ങളാണ്
പറയുന്നത്. ഹൃദയം തുറന്ന് സംസാരിക്കുമ്പോൾ ആഗ്രഹിക്കുന്നില്ലെങ്കിലും വരുന്നു
എന്ന് പറയുന്നു. അപ്പോൾ ശക്തി കുറവാണ്, ദൃഢത കുറവാണ്! ദൃഢ സങ്കല്പധാരിയാകൂ.
ചെയ്യുക തന്നെ വേണം. ആ ദൃഢ സങ്കല്പത്തെ ദിവസവും പരിശോധിക്കൂ ഏത് കാരണം കൊണ്ടാണ്
ദൃഢതയിൽ ബലഹീനത വന്നത്? ആ സാഹചര്യത്തിന് വിശേഷപ്പെട്ട ശ്രദ്ധ നൽകുക, അത് വീണ്ടും
വരാതിരിക്കാൻ. മാസ്റ്റർ സർവ്വശക്തിവാൻ എന്ന സീറ്റിലിരുന്ന് ആ സങ്കല്പത്തെയും
സംസ്കാരത്തെയും അവസാനിപ്പിക്കൂ. ചില കുട്ടികൾ പറയാറുണ്ട്: ചില സമയങ്ങളിൽ
ഏതെങ്കിലും ശക്തി ആവശ്യമായി വരുമ്പോൾ ആ സമയത്ത് ആ ശക്തി ലഭിക്കുന്നില്ല എന്ന്
അനുഭവപ്പെടാറുണ്ട്. ശക്തിയുണ്ട്, എന്നാൽ സമയത്ത് ഉണർത്തുമ്പോൾ അത് വരുന്നില്ല.
ടൈറ്റിൽ മാസ്റ്റർ സർവ്വശക്തിവാൻ എന്നാണ്, പക്ഷെ പറയുന്നത് സമയത്ത് ശക്തി
ലഭിക്കുന്നില്ല എന്നാണ്. കാരണം? സ്വന്തം മാസ്റ്റർ സർവ്വശക്തിവാൻ എന്ന സീറ്റിൽ
സെറ്റ് ആകുന്നില്ല. ഓഫീസിൽ പോയാലും അധികാരമുള്ളയാൾ ഓർഡർ നൽകിയാൽ അനുസരിക്കും.
വേറെ ആരെങ്കിലും പറഞ്ഞാൽ അനുസരിക്കുമോ? അപ്പോൾ നിങ്ങളുടെ സീറ്റ് മാസ്റ്റർ
സർവ്വശക്തിവാൻ എന്നതാണ്. ആ സീറ്റിൽ സെറ്റ് ആയില്ലെങ്കിൽ ആഹ്വാനം ചെയ്താലും
സമയത്ത് ശക്തി വരില്ല. ഇതിനായി ബാപ്ദാദ വീണ്ടും വീണ്ടും പറഞ്ഞിട്ടുണ്ട് മനസ്സിനെ
ബിസിയാക്കി വയ്ക്കൂ. ദിവസത്തിൽ ഏതെങ്കിലും ഒരു ശക്തിയെ ഉണർത്തി വയ്ക്കൂ, അതിന്റെ
ശക്തി എന്താണെന്ന് നോക്കൂ. ഇങ്ങനെ അനുഭവം കൊണ്ടിരുന്നാൽ, സ്വന്തം സീറ്റിൽ
സെറ്റായിരുന്നാൽ ശക്തി നിങ്ങളുടെ മുന്നിൽ എപ്പോഴും ഹാജരായിരിക്കും. അത്
നിങ്ങളുടെ ശക്തിയാണല്ലോ! അപ്പോൾ ഹോളി ആഘോഷിച്ചോ? നിങ്ങൾ എപ്പോഴും ഹോളി
ആഘോഷിച്ചുകൊണ്ടിരിക്കുന്നു. എപ്പോഴും ബാബയുടെ സംഗത്തിന്റെ നിറം
തേച്ചുകൊണ്ടിരിക്കുന്നു. നിറത്തിൽ മുങ്ങിയിരിക്കുകയാണല്ലോ! ശരി.
ഇന്ന് ബാപ്ദാദ ഓരോ
കുട്ടിക്കും ഒരു സ്വമാനം നൽകുന്നു ഓരോ കുട്ടിയും ദൃഢ സങ്കല്പധാരിയായ വിശേഷ
ആത്മാവാകൂ. സങ്കല്പം ചെയ്തു, അത് നടന്നു; ഇതിനെയാണ് ദൃഢ സങ്കല്പം എന്ന്
പറയുന്നത്. ദൃഢ സങ്കല്പം എടുത്തു എന്ന് പറയുന്നു, എന്നാൽ ദൃഢത എന്നാൽ തന്നെ
സഫലതയാണ്. സഫലതയില്ലെങ്കിൽ അതിനെ ദൃഢത എന്ന് വിളിക്കില്ല. അതിനാൽ ഇപ്പോൾ 'ദൃഢതാ
ഭവ!' ഈ വിശേഷ സ്വമാനം ദിവസവും അമൃതവേളയിൽ ഓർമ്മയിൽ കൊണ്ടുവരികയും ആ വിധിയിലൂടെ
മുന്നോട്ട് പോകുകയും ചെയ്യുക. സംഗമയുഗത്തിന്റെ സമയം വളരെ പ്രിയപ്പെട്ടതാണ്. ഒരു
സെക്കൻഡ് പോലും വെറുതെയല്ല, ഒരു സെക്കൻഡ് ഒരു വർഷത്തെ പ്രാപ്തിക്ക് തുല്യമാണ്.
അതുകൊണ്ടാണ് ഒരു സെക്കൻഡ് പോലും വ്യർത്ഥമാക്കരുതെന്ന് ബാപ്ദാദ
പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു സങ്കല്പം പോലും വ്യർത്ഥമാക്കരുത്. സമർത്ഥരാകൂ,
സമർത്ഥരാക്കൂ. ശരിയല്ലേ? ശരി.
നാലുഭാഗത്തുമുള്ള
ഹോളിയസ്റ്റ് കുട്ടികൾക്ക്, ഓരോ ചുവടിലും എന്റെ ബാബാ, എന്റെ ബാബാ എന്ന്
പറഞ്ഞുകൊണ്ട് പറന്നുകൊണ്ടിരിക്കുന്നവർക്ക്, എപ്പോഴും സ്വന്തം
തീവ്രപുരുഷാർത്ഥത്തിലൂടെ മുന്നേറുകയും മുന്നോട്ട് നയിക്കുകയും ചെയ്യുന്ന
ബാപ്ദാദയുടെ ഹൃദയത്തിലെ രത്നങ്ങൾക്ക് ബാപ്ദാദ വളരെ വളരെ ഹൃദയം നിറഞ്ഞ സ്നേഹം
നൽകുന്നു. അതോടൊപ്പം ഹോളിയുടെ ആശംസകളും നൽകുന്നു, കാരണം യഥാർത്ഥത്തിൽ നിങ്ങളാണ്
ഹോളി, വേറെയാരും ഡബിൾ ഹോളി ആകുന്നില്ല. നിങ്ങളാണ് ഡബിൾ ഹോളിയാകുന്നത്, അതിനാൽ
കോടാനുകോടി ആശംസകൾ, ആശംസകൾ!
വരദാനം :-
സ്വയം
നിങ്ങളിൽ ബാപ്ദാദയെ സമർപ്പിതനാക്കുന്ന ത്യാഗമൂർത്തി, നിശ്ചയബുദ്ധിയായി ഭവികട്ടെ.
ബാബയെ ലഭിച്ചു, എല്ലാം
ലഭിച്ചു എന്ന ഈ സന്തോഷത്തിലും ലഹരിയിലും എല്ലാം ത്യാഗം ചെയ്യുന്ന ജ്ഞാനസ്വരൂപരും
നിശ്ചയബുദ്ധിയുള്ളവരുമായ കുട്ടികൾ ബാബയിലൂടെ സന്തോഷവും ശാന്തിയും ശക്തിയും സുഖവും
അനുഭവിക്കുമ്പോൾ, കുലമര്യാദയെപ്പോലും കൂട്ടാക്കാതെ എപ്പോഴും ചുവടുകൾ മുന്നോട്ട്
വച്ചുകൊണ്ടിരിക്കും. അവർക്ക് ലോകത്തിലെ എല്ലാം തുച്ഛവും സാരമില്ലാത്തതുമായി
അനുഭവപ്പെടും. ഇങ്ങനെയുള്ള ത്യാഗമൂർത്തികളും നിശ്ചയബുദ്ധിയുള്ള കുട്ടികളിലേക്ക്
ബാപ്ദാദ തന്റെ സർവ്വ സ്വത്തുക്കളോടും കൂടെ സമർപ്പിതനാകുന്നു. കുട്ടികൾ ബാബാ,
ഞങ്ങൾ അങ്ങയുടേതാണ് എന്ന് സങ്കല്പിക്കുമ്പോൾ, ബാബയുടെ കൈവശമുള്ളതെല്ലാം
നിങ്ങളുടേതാണെന്ന് ബാബയും പറയുന്നു.
സ്ലോഗന് :-
സ്വന്തം ഓരോ
സങ്കല്പത്തിലൂടെയും കർമ്മത്തിലൂടെയും ബാബയുടെ സ്നേഹത്തിന്റെ വൈബ്രേഷൻ
പരത്തുന്നവരാണ് സഹജയോഗി.
അവ്യക്ത സൂചന- ബ്രഹ്മാ
ബാബയ്ക്ക് തുല്യം സമ്പന്നവും സമ്പൂർണ്ണവുമായ സ്ഥിതിയുടെ അനുഭവം ചെയ്യൂ.
നിങ്ങൾ എല്ലാ ബ്രാഹ്മണ
ആത്മാക്കളും ജനിച്ചയുടൻ തന്നെ ബാബയ്ക്ക് തുല്യം സമ്പന്നരും
സമ്പൂർണ്ണരുമാകുമെന്ന് വ്രതമെടുത്തിട്ടുണ്ട്. എല്ലാവരും എവർറെഡി എന്ന്
പറയുന്നതുപോലെ സമ്പന്നവും സമ്പൂർണ്ണവുമാകുന്നതിൽ എവർറെഡിയാകൂ, ഇതിൽ അലസത വരാൻ
പാടില്ല.